HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : 1, 2, 3 ... 9, 10, 11  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 2:27 pm

കോട്ടയം : ചികിത്സകളും പ്രാര്‍ത്ഥനകളും വിഫലമാക്കി നക്ഷത്രക്കണ്ണുള്ള അമ്പിളി ഫാത്തിമ (22) യാത്രയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച് ജീവിതം തിരിച്ചു പിടിയ്ക്കുന്നതിനിടെയാണ് അമ്പിളി ഫാത്തിമയെ മരണം കവര്‍ന്നത്. അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആന്തരികാവയകങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയാണ് മരണകാരണം. പത്തുമാസം മുന്‍പ് ചെന്നൈ അപ്പോളോയിലായിരുന്നു അമ്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചുകൊണ്ടുള്ള അപൂര്‍വ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ദുഷ്‌കരമായ ശസ്ത്രക്രിയയ്ക്കും അമ്പിളിയെ വിധേയയാക്കിയിരുന്നു. തുടര്‍ന്ന് പത്ത് മാസത്തെ തുടര്‍ ചികിത്സയ്ക്കുശേഷം ഒരു മാസം മുന്‍പാണ് അമ്പിളിയെ കോട്ടയത്തെ വീട്ടില്‍ എത്തിച്ചു. ചെന്നൈയില്‍ നിന്നും ഒരു നഴ്‌സും അമ്പിളിയെ പരിചരിക്കാന്‍ എത്തിയിരുന്നു. വീട്ടില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഇതിനിടെ, പനിയും ശ്വാസതടസവും ബാധിച്ചതിനെ തുടര്‍ന്നാണ് അമ്പിളിയെ കാരിത്താസില്‍ എത്തിച്ചത്. എന്നാല്‍, തലച്ചോറിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനെ തുടര്‍ന്ന് ഇന്ന് പതിനൊന്നരയോടെയാണ് അമ്പിളി ഫാത്തിമ മരണത്തിന് കീഴടങ്ങിയത്.
കോട്ടയം സി.എം.എസ് കോളജിലെ അവസാനവര്‍ഷ എം.കോം വിദ്യാര്‍ഥിനിയായിരുന്നു അമ്പിളി ഫാത്തിമ. അപൂര്‍വരോഗം ബാധിച്ച് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോഴും അമ്പിളി ഫാത്തിമ പകച്ചുപോയില്ല. തന്നെക്കുറിച്ചാലോചിച്ച് ഒരിക്കലും കരയരുതെന്നാണ് ഈ എം.കോം വിദ്യാര്‍ഥിനി ഉപ്പയ്ക്കും ഉമ്മയ്ക്കും നല്‍കിയ ഉപദേശം.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 2:37 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 2:37 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 2:45 pm

Parthan wrote:
shamsheershah wrote:

നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി: ഉമ്മന്‍ ചാണ്ടി
       

എനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പറയുന്നത്. എന്നാല്‍ ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവം    

thelivilla
vigilance case okae aavi aayi poya.. pamoilin,titanium ethoke eppolum undello
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 2:47 pm

Binu wrote:
[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 3:02 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Apr 26, 2016 10:41 am

ദേശീയ മ്യൂസിയത്തിൽ വൻഅഗ്നിബാധ; കെട്ടിടം പൂർണമായും നശിച്ചു

ന്യൂഡൽഹി: മധ്യഡൽഹിയിലെ ദേശീയ ചരിത്ര മ്യൂസിയത്തിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ 1.45നുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഉടൻതന്നെ മറ്റ് ആറ് നിലകളിലേക്കും തീ പടരുകയായിരുന്നു.  അതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി) ഓഡിറ്റോറിയത്തിലേക്കും തീപടർന്നു.
[You must be registered and logged in to see this image.]
35 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി. തീയണക്കാൻ ശ്രമിച്ച രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കെട്ടിടത്തിന്‍റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലായിരുന്നുവെങ്കിലും രണ്ടു മണിക്കൂർ കൊണ്ട് തീയണക്കാൻ സാധിച്ചെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ കൂടുതൽ പേർ ഇല്ലാതിരുന്നതുമൂലം വലിയ ദുരന്തമാണ് ഒഴിവായത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Apr 26, 2016 12:18 pm

കൊച്ചിയില്‍ പത്തുവയസ്സുകാരനെ അയല്‍വാസി കുത്തിക്കൊന്നു; കുത്തിയത് 17 തവണ

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയില്‍ പോയി പാല്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബാലനെ ആക്രമിച്ച മനോരോഗിയെ നാട്ടുകാര്‍ പിടികൂടി സെന്‍ട്രല്‍ പോലീസിനെ ഏല്‍പ്പിച്ചു. കുട്ടിയുടെ അയല്‍വാസിയായ അജി ദേവസ്യ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
റോഡരുകില്‍ നിന്ന മാനസിക രോഗി കുട്ടിയെ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അടുത്തേക്ക് വിളിച്ചശേഷമായിരുന്നു ആക്രമണം. അക്രമി കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നയാളാണെന്ന് നാട്ടുകാരും പോലീസും പറയുന്നു. പുലര്‍ച്ചെ ആയതിനാല്‍ ആക്രമണം നടന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. വൈകാതെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കഴുത്തിനു ചുറ്റും വളരെ ആഴത്തിലുള്ള പതിനേഴിലേറെ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനു ശേഷം സ്വഭാവികമായാണ് പ്രതി പെറുമാറിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച അക്രമിയെ മുന്‍പ് പോലീസ് തന്നെ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ഇയാള്‍ മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുകാരെയും ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് ഇടപെട്ട് ആശുപത്രിയില്‍ ആക്കിയ പ്രതി ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്.
അരുംകൊലയുടെ വാര്‍ത്തയറിഞ്ഞ് ഒരു നാടുമുഴുവന്‍ പുല്ലേപ്പടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റി കുത്തേറ്റുവീണ റോഡില്‍ ഇപ്പോഴും രക്തം തളംകെട്ടിക്കിടക്കുകയാണ്. കുത്താനുപയോഗിച്ച കത്തിയും സ്ഥലത്തുകിടപ്പുണ്ട്. വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവന്ന സാധനങ്ങളും റോഡില്‍ ചിതറിക്കിടപ്പുണ്ട്. ഹൈബി ഈഡന്‍ എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ക്രിസ്റ്റി മടങ്ങിയത് ആ സ്വപ്നം ബാക്കിയാക്കി:

പുല്ലേപ്പടിയില്‍ അയല്‍വാസിയുടെ കുത്തേറ്റു പിടഞ്ഞുവീണ ക്രിസ്റ്റിയുടെ ജീവന്‍ വേര്‍പിരിഞ്ഞത് വലിയൊരു സ്വപ്നം ബാക്കിയാക്കി. അടുത്ത ശനിയാഴ്ച നടക്കാനിരുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ഒരുക്കത്തിലായിരുന്നു ക്രിസ്റ്റി. ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും ആശംസകളുമായി വീട്ടിലെത്തുന്ന ആ ദിവസം ഏതൊരു കൊച്ചുകുട്ടിയെ പോലെ ക്രിസ്റ്റിയും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
-
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Apr 26, 2016 1:44 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 11:42 am

എസ്.എസ്.എല്‍.സി ഫലം: വിജയം 96.59%
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 11:50 am

Ammu wrote:
എസ്.എസ്.എല്‍.സി ഫലം: വിജയം 96.59%

nte rabbeeeeee
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 12:07 pm

vipinraj wrote:
Ammu wrote:
എസ്.എസ്.എല്‍.സി ഫലം: വിജയം 96.59%

nte rabbeeeeee

aa bakki 3.41 %
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 2:10 pm

vipinraj wrote:
Ammu wrote:
എസ്.എസ്.എല്‍.സി ഫലം: വിജയം 96.59%

nte rabbeeeeee
kurava last yearinekkal
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 2:11 pm

MA Baby aanu 90% above vijayam kodukunna paruapdai thudangiyathu
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 2:14 pm

midhun wrote:
MA Baby aanu 90% above vijayam kodukunna paruapdai thudangiyathu
പിള്ളേർ ജയിക്കട്ടെന്നെ..ആരറിഞ്ഞു ഇവരൊക്കെ നാളത്തെ ക്യാബിനറ്റ് വിദ്യാഭ്യാസ മന്ത്രി(ണി) ആവില്ലെന്ന്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 27, 2016 2:23 pm

unnikmp wrote:
midhun wrote:
MA Baby aanu 90% above vijayam kodukunna paruapdai thudangiyathu
പിള്ളേർ ജയിക്കട്ടെന്നെ..ആരറിഞ്ഞു ഇവരൊക്കെ നാളത്തെ ക്യാബിനറ്റ് വിദ്യാഭ്യാസ മന്ത്രി(ണി) ആവില്ലെന്ന്
mm athu thanne.. athinu valya vivarom vidyabhyasom onnum vendallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 9:33 am

കോട്ടയം: ‘ബോബനും മോളിയിലൂടെ’ നാലുപതിറ്റാണ്ടുകളോളം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10.45ന് കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

1929 ജൂണ്‍ ആറിന് കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിത്തൊമ്മന്‍െറയും (വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍) സിസിലി തോമസിന്‍െറയും മകനായാണ് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് എന്ന ടോംസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വരയില്‍ താല്‍പര്യം ഉണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് മദ്രാസിലേക്ക് ഒളിച്ചോടി ബ്രിട്ടീഷ് പട്ടാളത്തില്‍ ഇലക്ട്രീഷ്യനായി ചേര്‍ന്നു. യുദ്ധം തീര്‍ന്നതിനാല്‍ ഒരുമാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ജ്യേഷ്ഠനും ശങ്കേഴ്സ് വീക്കിലിയില്‍ ഏഴുവര്‍ഷം വരച്ചയാളുമായ കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ തോമസിനെ മാതൃകയാക്കി പൂര്‍ണമായും വരയിലേക്ക് തിരിഞ്ഞു.

കോട്ടയത്തെ ദീപികയില്‍ വരച്ചാണ് ടോംസ് കാര്‍ട്ടൂണ്‍ ജീവിതത്തിന് തുടക്കമിട്ടത്. ബിരുദധാരണത്തിനുശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിച്ചു. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ ഓര്‍മകളിലെ രേഖാചിത്രം എന്ന തലക്കെട്ടില്‍ ടോംസ് തന്‍െറ അനുഭവക്കുറിപ്പ് എഴുതി. 30ാം വയസ്സിലാണ് ബോബനെയും മോളിയേയും കണ്ടത്തെുന്നത്. അവര്‍ അയല്‍പക്കത്തെ കുട്ടികളായിരുന്നു. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീട് തന്‍െറ കുട്ടികള്‍ക്കും അദ്ദേഹം ഇതേ പേരിട്ടു.

ഭാര്യ: തെരീസാക്കുട്ടി. മക്കള്‍: ബോബന്‍ (ടോംസ് പബ്ളിക്കേഷന്‍സ്), മോളി, റാണി (ആരോഗ്യവകുപ്പ്), ഡോ. പീറ്റര്‍ (യു.കെ), ബോസ് (ടോംസ് കോമിക്സ്), ഡോ.പ്രിന്‍സി (സീനിയര്‍ റിസര്‍ച് ഓഫിസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മുംബൈ). മരുമക്കള്‍: ഇന്ദിരാ ട്രീസാ, സിമി, ബീമോള്‍, പോള്‍ ഐസക് നെയ്യാരപള്ളി ചേര്‍ത്തല, പരേതനായ ഡോ. ടോജോ കളത്തൂര്‍ (കണ്ണൂര്‍), ബിജു ജോണ്‍ (മുംബൈ).
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 9:34 am

കോട്ടയം: ടോംസിന്‍െറ ബോബനും മോളിയും വായിച്ച് മലയാളികളാകെ ചിരിക്കുമ്പോഴും അതിന്‍െറ സൃഷ്ടാവിന്‍െറ ചുണ്ടില്‍ തിരിതെളിയുന്നത് അപൂര്‍വമാണ്. തമാശ കേള്‍ക്കുമ്പോള്‍ ചെറുതായൊന്ന് ചിരിച്ചാലായി. കഥാസന്ദര്‍ഭങ്ങള്‍ കണ്ടത്തെുന്നതിലും ടോംസ് തന്‍േറതായ വഴിയാണ് സ്വീകരിച്ചത്. ഓഫിസില്‍നിന്ന് ഒഴിവുകിട്ടുമ്പോള്‍ ടോംസ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍െറ പ്ളാറ്റ് ഫോമില്‍ പോയിരിക്കും. ട്രെയിനില്‍ വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന്‍ ഇരിക്കുന്നവരും അവരുടെ തനി നാടന്‍ സംഭാഷണങ്ങളും മനസ്സുകൊണ്ട് ഒപ്പിയെടുക്കും-ടോംസ് ഇങ്ങനെയാണ് തന്‍െറ സര്‍ഗവിദ്യയുടെ രഹസ്യം ഒരിക്കല്‍ വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഒറിജിനല്‍ ബോബനെയും മോളിയെയും ഡല്‍ഹിയില്‍വെച്ച് കണ്ടുമുട്ടി കെട്ടിപ്പിടിച്ച കഥ ടോംസ് തന്നെ പറയും. ബോബന്‍ ഗള്‍ഫില്‍ ജോലികിട്ടി പോയതാണ്. മോളിയാകട്ടെ അഗസ്റ്റിനെ വിവാഹം ചെയ്ത് വീട്ടമ്മയായി കഴിയുന്നു.


ബോബനും മോളിയും സിനിമയാക്കിയപ്പോള്‍ കഥാപാത്രങ്ങളെത്തേടി അധികം അലയേണ്ടിവന്നില്ല. സ്വന്തം പട്ടിക്കുട്ടിയുമായി ബോബന്മാരും മോളിമാരും ചാന്‍സുചോദിച്ച് വന്നു. മണ്ടശിരോമണിയായ പഞ്ചായത്ത് പ്രസിഡന്‍റ് ഇട്ടുണ്ണാനാവാനും പെണ്‍കുട്ടികളുടെ പിറകെ നടക്കുന്ന അപ്പി ഹിപ്പിയാവാനും ആളുകള്‍ വന്നു. ഫലിത സാമ്രാട്ട് ആണെങ്കിലും ടോംസ് ചിരിച്ചുകാണുന്നത് അപൂര്‍വമാണ്.

ടോംസിന്‍െറ രചനയില്‍ അമര്‍ഷം പൂണ്ട ഒരു രാഷ്ട്രീയ നേതാവ് ഒരിക്കല്‍ മനോരമയില്‍വന്ന് പത്രാധിപരോട് പരാതി പറഞ്ഞു: ഇതെന്താ എന്നെ മാത്രമേ ഇയാള്‍ക്ക് വരക്കാന്‍ കിട്ടുന്നുള്ളോ. ‘വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍’ എന്ന ടോംസിന്‍െറ അപ്പന്‍ വലിയ കൃഷിക്കാരനും പരോപകാരിയുമായിരുന്നു.  വെള്ളപ്പൊക്ക കാലത്ത് (അന്ന് ടോംസിന് ഒന്നര വയസ്സ്) അത്തിക്കളം തറവാട് നൂറുകണക്കിന് കുട്ടനാടന്‍ പണിയാളുകളുടെ അഭയകേന്ദ്രമായിരുന്നു. അന്ന് അവരെ ഒരാഴ്ച തീറ്റിപ്പോറ്റാന്‍ 5000 രൂപ ചെലവായെന്ന് പറഞ്ഞുകേട്ടു. എല്ലാ മഴക്കാലത്തും കുഞ്ഞോമാച്ചനോടൊപ്പം വള്ളത്തില്‍ ചങ്ങനാശേരിയില്‍ പോയി അരിയും പയറും വാങ്ങി വന്ന് വിതരണം ചെയ്യുക പതിവായിരുന്നു. അപ്പന്‍ പള്ളീലച്ചനെ പറ്റിച്ച കഥ പറയുമ്പോഴും ടാംസ് ചിരിക്കില്ല.

അപ്പന്‍ ദാനംചെയ്ത 50 സെന്‍റ് സ്ഥലത്താണ് വെളിയനാട്ടെ ആദ്യത്തെ പള്ളി ഓലമേഞ്ഞ് പടുത്തുയര്‍ത്തിയത്. ഒരുദിവസം ഇടവകക്കാര്‍ കൂടുതല്‍ സ്ഥലം കൈയേറിയെന്ന് അപ്പന് ഒരു സംശയം. പരാതിയായി, വഴക്കും വക്കാണവുമായി. വികാരിയച്ചന്‍ പറഞ്ഞതനുസരിച്ച് മെത്രാനച്ചന്‍ അപ്പനെ അരമനയിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞൊതുക്കി. പക്ഷേ, പള്ളിയോടും പട്ടക്കാരനോടും ഇടവക നേതാക്കന്മാരോടുമുള്ള അപ്പന്‍െറ വൈരാഗ്യം കൂടിയതേയുള്ളൂ. അങ്ങനെയിരിക്കെ വികാരിയച്ചന് അമേരിക്കയില്‍ പോകാന്‍ ഒരവസരം ലഭിച്ചു. അനേകം കാറുകളുടെ അകമ്പടിയോടെ അച്ചനെ കൊച്ചിയിലത്തെിച്ച് വിമാനം കയറ്റി മദ്രാസിലേക്കയച്ചു. അവിടെച്ചെന്ന് പാസ്പോര്‍ട്ടില്‍ അമേരിക്കന്‍ വിസ കുത്തിച്ച് അടുത്ത ദിവസം ന്യൂയോര്‍ക്കിലേക്ക് പറക്കാനായിരുന്നു പദ്ധതി. പക്ഷേ, അച്ചന്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പോയതുപോലെ തിരിച്ചുവന്നു. ആയിടെ അപ്പന്‍ പലതവണ വള്ളവും ബോട്ടുമൊക്കെ കയറി എറണാകുളത്തിന് പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അച്ചന് വിസ കൊടുക്കാതിരിക്കാന്‍ ഏതോ ‘കുബുദ്ധികള്‍’ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് കമ്പിയടിച്ചതായി പുറത്തുവന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ അച്ചന് വിസ കൊടുത്താല്‍ അമേരിക്ക ആപ്പിലാകുമെന്നായിരുന്നു ആ കമ്പി. അങ്ങനെയാണ് ഞാന്‍ ക്രിസ്ത്യാനി അല്ലാതായതെന്ന് ടോംസ് പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 9:37 am

ലോകത്തെ ചിരിപ്പിച്ച അയല്‍പക്കത്തെ കുട്ടികള്‍

കോട്ടയം: അയല്‍പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്‍െറ വേലിചാടി അടുക്കള വഴി സ്കൂളില്‍ പോകാറുണ്ടായിരുന്നു. ബോബനും മോളിയും എന്ന ആ സഹോദരങ്ങളുടെ വികൃതികളാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചത്. പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിക്കും പുറമെ കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍, അമ്മ മറിയ, മറ്റു കഥാപാത്രങ്ങളായ അപ്പി ഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഇട്ടുണ്ണന്‍, ചേടത്തി (പഞ്ചായത്ത് പ്രസിഡന്‍റ് ചേട്ടന്‍െറ ഭാര്യ), നേതാവ്, തുടങ്ങിയവര്‍ വിശ്വപ്രസിദ്ധരായി. സത്യദീപം മാസികയിലൂടെ 1950ലാണ് ബോബനെയും മോളിയേയും പരിചയപ്പെടുത്തുന്നത്. പിന്നീട് മനോരമ ആഴ്ചപ്പതിപ്പിലൂടെ 1957ല്‍ ഈ കഥാപാത്രങ്ങള്‍ പ്രശസ്തരായി. മനോരമ വാരികയില്‍ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. കിഴുക്കാംതൂക്ക് എന്ന സാങ്കല്‍പിക പഞ്ചായത്തിലാണ് ബോബന്‍െറയും മോളിയുടെയും കഥ അരങ്ങേറുന്നത്. കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിന്‍െറ തമാശകള്‍, ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങള്‍ എന്നിവയാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ടോംസ് വരച്ചുകാട്ടിയത്. ബോബനും മോളിയും പ്രസിദ്ധീകരണം തുടങ്ങി അരനൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും പ്രായമേറിയില്ല. ബോബനും മോളിയും കേന്ദ്രകഥാപാത്രങ്ങളാക്കി 1971ല്‍ ശശികുമാറിന്‍െറ സംവിധാനത്തില്‍ സിനിമയും പുറത്തിറങ്ങി. 2006ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ അനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മിച്ചു. 200 കഥകളാണ് അനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തിലും പുറത്തിറങ്ങി. ഇപ്പോള്‍ ടോംസ് കോമിക്സ് ടോംസിന്‍െറ ഉടമസ്ഥതയില്‍ ബോബനും മോളിയും മറ്റു കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു. 1961 മുതല്‍ 1987വരെ മനോരമയുടെ ജീവനക്കാരന്‍ ആയിരുന്നു. മനോരമയില്‍നിന്ന് രാജിവെച്ച ടോംസ് തന്‍െറ കാര്‍ട്ടൂണ്‍ പരമ്പര മറ്റൊരു പ്രസിദ്ധീകരണത്തില്‍ വരയ്ക്കാന്‍ ശ്രമിച്ചു. അതിനെതിരെ മനോരമ കോടതിയെ സമീപിച്ചു. കോടതി മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ടോംസ് ബോബനും മോളിയും വരക്കുന്നത് താല്‍ക്കാലികമായി വിലക്കി. ഒപ്പം, മനോരമക്ക് ബോബനും മോളിയും വരക്കാനും പ്രസിദ്ധീകരണം തുടരാനും താല്‍ക്കാലികാനുമതി നല്‍കി. മനോരമ തുടര്‍ന്ന് കുറേക്കാലം മറ്റൊരു കാര്‍ട്ടൂണിസ്റ്റിനെ കൊണ്ട് ബോബനും മോളിയും വരപ്പിച്ച് പ്രസിദ്ധീകരിച്ചു. എന്നാല്‍, പില്‍ക്കാലത്ത് ടോംസിന് തന്നെ കാര്‍ട്ടൂണ്‍ പരമ്പരയുടെ ഉടമസ്ഥാവകാശം ഹൈകോടതി ഇടപെടലിലൂടെ തിരികെലഭിച്ചു.
[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 9:51 am

bobanum molyum vaayikkatha oru kuttikkalum aarkkum undaayikkanilla....

toms RIP
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 9:55 am

RIP
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 11:34 am

ഓരോ മലയാളിയുടെയും ചിരിയുടെ നിത്യവസന്തവും ബാല്യവും യൗവനവും എല്ലാമായ 'ബോബനും മോളിയുടെയും' സ്രഷ്ടാവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നേരുന്നു...അക്ഷരാർത്ഥത്തിൽ ചിരിയുടെ തമ്പുരാൻ തന്നെ ആണ് ടോംസ് സാർ..ബോബനും മോളിയും ബാക്കി കഥാപാത്രങ്ങളും ചിരിപ്പിച്ച പോലെ വേറൊരു കാർട്ടൂൺ കഥാപാത്രങ്ങളും എന്നെ(നിങ്ങളെയും) ഇത്രയേറെ ചിരിപ്പിച്ചു കാണില്ല എന്നത് നിസ്സംശയം പറയാം...സംഭാഷണങ്ങൾ പോലും ആവശ്യമില്ല വെറും വര മാത്രം മതി പൊട്ടിച്ചിരിക്കാൻ ഒപ്പം ഒരൽപം ചിന്തിക്കാനും...'മേശയുടെ കീഴിൽ നിന്നും മാറിപ്പോകരുത്' എന്ന പോത്തൻ വക്കീലിന്റെ ആജ്ഞ അത് പോലെ അനുസരിച്ച് കൊണ്ട് മേശ തലയിൽ വെച്ച് രാത്രി നാടകം കാണാൻ പോവുന്ന ബോബന്റെയും മോളിയുടെയും ആ കുസൃതി ഓർത്താൽ പോലും ചിരി അടക്കാൻ കഴിയില്ല...എണ്ണിയാൽ ഒടുങ്ങാത്തത്ര അനശ്വര നർമ്മ മുഹൂർത്തങ്ങൾ നമ്മൾക്ക് സമ്മാനിച്ചു ഈ രണ്ടു കൊച്ചു കുസൃതികളിലൂടെ ടോംസ് സാർ...പദ്മശ്രീക്ക് അർഹനാണ് ഇദ്ദേഹം (ഇത് വരെ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു)..കലാകേരളത്തിന്‌ വലിയ നഷ്ടം തന്നെയാണ് ടോംസിന്റെ വിയോഗം...എങ്കിലും അദ്ദേഹം കോടിക്കണക്കിന് മലയാളികളുടെ മനസ്സിൽ എന്നും ചിരഞ്ജീവിയായിരിക്കും 'ബോബനും മോളിയിലൂടെ'..ഒരിക്കൽ കൂടി പ്രണാമം !!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 1:01 pm

[You must be registered and logged in to see this image.]
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 1:03 pm

RIP Toms
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 3:11 pm

Binu wrote:
[You must be registered and logged in to see this image.]

കോട്ടയം: തെറിച്ചു നില്‍ക്കുന്ന മുടിയുമായി ബോബന്‍, ഒറ്റയുടുപ്പിട്ട മോളി, എപ്പോഴും കൂട്ടായി പട്ടിക്കുട്ടിയും... പ്രായഭേദമെന്യേ മലയാളികളെ ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിക്കുന്ന മൂന്നു താരങ്ങളാണ്‌ ഇവര്‍. ബോബനു മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്‌ടാവ്‌ മണ്‍മറയുമ്പോള്‍ മലയാളത്തിനു നഷ്‌ടമാകുന്നത്‌ കാര്‍ട്ടൂണിലെ 'തകഴിയെയാണ്‌'. കുട്ടനാടന്‍ കഥാപാത്രങ്ങളിലൂടെ തകഴി സാഹിത്യലോകത്തെ സമ്പുഷ്‌ടമാക്കിയപ്പോള്‍ ടോംസിന്റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞു നിന്നതും കുട്ടനാടന്‍ കഥാപാത്രങ്ങള്‍ തന്നെ. കുസൃതിയും വികൃതിയും മാത്രം കൈമുതലായുള്ള ബോബനും മോളിയും, ടി.വിയ്‌ക്ക്‌ ആന്റിനയെന്ന പോലെ ഇവരുടൊയൊപ്പമുള്ള പട്ടിക്കുട്ടി. ബോബന്റെയും മോളിയുടെയും പിതാവായ വക്കീല്‍, മണ്ടശിരോമണിയായ പഞ്ചായത്ത്‌ പ്രസിഡന്റും, പ്രസിഡന്റിന്റെ ഭാര്യയായ ചേട്ടത്തിയും ഇട്ടുണ്ണാനും അപ്പിഹിപ്പിയുമെല്ലാം ടോംസിന്റെ പ്രശസ്‌തിയും മലയാളിയുടെ നര്‍മബോധവും വര്‍ധിപ്പിച്ച കഥാപാത്രങ്ങളാണ്‌.
ചേട്ടന്‍ വരയ്‌ക്കുന്നതു കണ്ടു വരച്ചു തുടങ്ങിയ ടോംസ്‌ കാര്‍ട്ടൂണിസ്‌റ്റായി മാറുകയായിരുന്നു. ഒന്നോ രണ്ടോ വരയിലൂടെ ഏവരെയും ചിരിപ്പിച്ചിരുന്നുവെങ്കിലും ഈ ആറടി ഉയരക്കാരന്‍ ചിരിക്കുന്നത്‌ അപൂര്‍മായി മാത്രമായിരുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ര്‌ടീയ ജീവിതത്തിന്റെ ഒരു പരിച്‌ഛേദമാണു ബോബനും മോളിയും. അതിലെ പഞ്ചായത്ത്‌ പ്രസിഡന്റും കോണ്‍ട്രാക്‌ടറും രാഷ്‌ട്രീയ നേതാവും വേലയില്ലാ വക്കീലുമൊക്കെ അന്നും ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളാണ്‌.
റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നുള്‍പ്പെടെ ആളു കൂടുന്ന സ്‌ഥലങ്ങളില്‍ നിന്നു നേരിട്ട്‌ ലഭിക്കുന്ന അനുഭവങ്ങളെയാണ്‌ ടോംസ്‌ കാര്‍ട്ടൂണായി പകര്‍ത്തിയത്‌. ടോംസിനെ പ്രശസ്‌തനാക്കിയ ബോബനും മോളിയുടെയും പേരില്‍ കേസും നടത്തിയിട്ടുണ്ട്‌ ടോംസ്‌.
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 1 of 11Go to page : 1, 2, 3 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: