HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 Modiyum Velluvilikalum-11

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 39  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Modiyum Velluvilikalum-11   Tue May 03, 2016 1:05 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 04, 2016 11:53 am

vipinraj wrote:
mithune ippo ingott kanare illallo ?


വെല്ലുവിളിച്ചു മടുത്തു
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 04, 2016 11:54 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോടതി മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. സുപ്രീം കോടതിയുടെ ഈ നിര്‍ദേശം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും രണ്ടു ദിവസത്തിനകം മറുപടി ലഭിക്കുമെന്നും അതനുസരിച്ച് കോടതിയില്‍ അറിയിക്കുമെന്നും റോത്തഗി ഇന്ന് സുപ്രീം കോടതിയില്‍ മറുപടി നല്‍കി. അതുപ്രകാരം കേസ് ഈ മാസം ആറിന് വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി മേല്‍നോട്ടത്തില്‍ വിശ്വാസവോട്ട് തേടുന്നതില്‍ സുപ്രീം കോടതി അഭിപ്രായം തേടിയത്. രാഷ്ട്രപതി ഭരണം റദ്ദാക്കിയ വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. -
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 04, 2016 3:39 pm

രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സ്ഥലംമാറ്റംന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം. ഹൈദരാബാദ് ഹൈകോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്‍റെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയ കേന്ദ്രത്തിന്‍റെ നടപടിക്ക് തിരിച്ചടിയായിരുന്നു കെ.എം ജോസഫ് അധ്യക്ഷനായ ഹൈകോടതി ബെഞ്ചിന്‍റെ തീരുമാനം.

എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി പുറത്തിറങ്ങിയ ജോസഫ് 1982ല്‍ ഡല്‍ഹിയില്‍ അഭിഭാഷകന്‍ ആയി എന്‍ റോള്‍ ചെയ്തു. 1983 മുതല്‍ കേരള ഹൈകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2014ല്‍ ആണ് ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. ഇവിടെയുള്ള ആക്ടിംഗ് ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസലെയെ മധ്യ പ്രദേശ് ഹൈകോടതിയിലേക്കും മാറ്റിയിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 04, 2016 3:41 pm

പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ കോള്‍ഗേറ്റ് ,നെസ്ലെ തുടങ്ങിയ കമ്പനികളിലേക്കും വ്യാപിപ്പിക്കുമെന്ന് രാംദേവ് അറിയിച്ചു. സുന്ദരമായ ജീവിതശൈലിക്ക് ഏറ്റവും നല്ലത് ആയുര്‍വേദ ഉല്‍പന്നങ്ങളാണെന്നും വിദേശ ഉല്‍പന്നങ്ങളില്‍ കൂടുതലും രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും രാം ദേവ് കൂട്ടിച്ചേര്‍ത്തു. 2016-17 വര്‍ഷങ്ങളില്‍ രാംദേവിന്‍െറ കമ്പനി ലക്ഷ്യം വെക്കുന്നത് 1,0000 കോടിയാണ് ്.

നരേന്ദ്ര മോഡി സര്‍ക്കാറോട് കൂടുതല്‍ ബന്ധം സ്ഥാപിക്കുന്ന ഒരാള്‍ കൂടിയാണ് രാംദേവ്.എന്നാല്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വിഷയത്തില്‍ രാംദേവ് മൗനം പാലിക്കുകയാണ്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Modiyum Velluvilikalum-11   Sat May 07, 2016 10:33 am

Vendum photoshop

Fake degree
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Sat May 07, 2016 10:36 am

sandeep wrote:
Vendum photoshop

Fake degreeന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല ബിരുദം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കല്ലെന്നും നരേന്ദ്ര കുമാര്‍ മഹാവീര്‍ പ്രസാദ് മോഡി എന്ന മറ്റൊരു വ്യക്തിക്കാണെന്നും ആം ആദ്മി പാര്‍ട്ടി. 1975-80 കാലഘട്ടത്തിലെ ഡല്‍ഹി സര്‍വകലാശാലയുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായെന്നും എ.എ.പി അവകാശപ്പെടുന്നു.
പ്രധാനമന്ത്രി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന കാലഘട്ടത്തില്‍ നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന പേരില്‍ ആരും ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് ആഷിഷ് ഖേതന്‍ അവകാശപ്പെട്ടു. 1975നും 78നും ഇടയ്ക്ക് ബിരുദം നേടിയ നരേന്ദ്ര കുമാര്‍ മഹാവീര്‍ പ്രസാദ് മോഡി രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയാണെന്ന് ആം ആദ്മി പാര്‍ട്ടി വെളിപ്പെടുത്തി.


പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദം നേടിയെന്ന് അവകാശവാദത്തിന് തെളിവായി സര്‍വകലാശാലയില്‍ ഒരു രേഖയുമില്ലെന്നും എ.എ.പി നേതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു. മോഡിയുടെ ബിരുദം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്നും എ.എ.പി നേതാവ് അശുതോഷ് ആരോപിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ച എ.എ.പി മന്ത്രി ജിതേന്ദ്ര തൊമറിനെതിരെ കേസെടുത്തത് പോലെ പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Sat May 07, 2016 10:38 am

തിരുവനന്തപുരം: ആയുര്‍ദൈര്‍ഘ്യം ശരാശരി 74 വയസ്സും 95 ശതമാനം പേര്‍ക്കും കക്കൂസുമുള്ള കേരളത്തെ ദയവു ചെയ്‌ത് ഗുജറാത്താക്കി മാറ്റരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട്‌ സംസ്‌ഥാന പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യൂതാനന്ദന്‍. തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ കേരളത്തെ ഗുജറാത്ത്‌ എന്ന വാഗ്‌ദത്ത നാടുപോലെയാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിപ്രായത്തിന്‌ ഫേസ്‌ബുക്കിലൂടെയാണ്‌ വിഎസിന്റെ മറുപടി പറഞ്ഞത്‌.
സമൂഹത്തിന്റെ വികസനവും അവിടത്തെ മനുഷ്യരുടെ ജീവിത നിലവാരവും അളക്കുന്ന ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ്‌ ഇന്‍ഡക്‌സില്‍ കേരളം ഒന്നാം സ്‌ഥാനത്ത്‌ ആണെന്നും ഗുജറാത്ത്‌ 12 ാമത്‌ ആണെന്നും വിഎസ്‌ ചൂണ്ടിക്കാട്ടുന്നു. മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസ്സാണ്‌. അവര്‍ 64 വയസ്സില്‍ തന്നെ മരിക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്നും വെറും 7 ശതമാനം മാത്രം പട്ടിണി അനുഭവിക്കുന്ന കേരളം 17 പട്ടിണി അനുഭവിക്കുന്ന ഗുജറാത്തിനെ പോലെ ആകണമെന്നുമാണ്‌ മോഡി പറയുന്നതെന്നും വി എസ്‌ വിമര്‍ശിക്കുന്നു.
കേരളത്തില്‍ 95 ശതമാനം പേര്‍ക്കും കക്കൂസുണ്ട്‌. ഗുജറാത്തിലാകട്ടെ 43 ശതമാനം വീടുകള്‍ക്കും ഇന്നും കക്കൂസില്ല. ഇതാണ്‌ മോഡിയുടെ വാഗ്‌ദത്ത നാടായ ഗുജറാത്തിന്റെ അവസ്‌ഥ. വളര്‍ച്ചാനിരക്ക്‌ സൂചികയാണ്‌ മോഡി ഉദ്ദേശിക്കുന്നതെങ്കില്‍ ഗുജറാത്തില്‍ വന്നിരിക്കുന്ന ധനാഗമനമെല്ലാം അംബാനി മാരുടേയും അദാനിമാരുടേയും കീശയിലേക്കാണെന്നത്‌ മറക്കേണ്ടെന്നും പറയുന്നു. വ്യവസായികള്‍ ഗുജറാത്തിലേക്ക്‌ പോയത്‌ മനുഷ്യനേയും പ്രകൃതിയേയും ചൂഷണം ചെയ്യാന്‍ ഭരണകൂടം കൂട്ടു നില്‌ക്കുന്നതുകൊണ്ടാണ്‌. പാവപ്പെട്ട തദ്ദേശവാസികളെ മലിനജലം കുടിപ്പിക്കുകയും കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യവും വിദ്യാഭ്യാസവും മുന്നോട്ട്‌ വെയ്‌ക്കുന്ന വികസനമാണ്‌ ഇവര്‍ നമുക്ക്‌ വാഗ്‌ദാനം ചെയ്യുന്നതെന്നും വിഎസ്‌ വിമര്‍ശിക്കുന്നു.
പോസ്‌റ്റിന്റെ പൂര്‍ണ്ണരുപം...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി കേരളത്തിലേക്ക്‌ വരികയാണ്‌. ഗുജറാത്ത്‌ എന്ന വാഗ്‌ദത്ത നാടുപോലെ കേരളത്തെ മാറ്റിയെടുക്കും എന്നാണ്‌ അനുയായികള്‍ വിളിച്ചു പറയുന്നത്‌. വാചാലമായി സംസാരിക്കാനും മോഡിക്കാവും. എന്നാല്‍ വാചക കസര്‍ത്തുകള്‍ക്കപ്പുറം എന്താണ്‌ ഗുജറാത്തില്‍ ഇവര്‍ ചെയ്‌ത വികസനം?

ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ്‌ ഇന്‍ഡക്‌സ് ആണ്‌ സമൂഹത്തിന്റെ വികസനവും അവിടത്തെ മനുഷ്യരുടെ ജീവിത നിലവാരവും അളക്കാനുള്ള അളവ്‌ കോല്‍. ഇതുപ്രകാരം ഇന്ത്യയിലെ ഒന്നാം സംസ്‌ഥാനം കേരളമാണ്‌. ഗുജറാത്തിന്‌ പന്ത്രണ്ടാം സ്‌ഥാനമാണുള്ളത്‌. ഗുജറാത്തിന്‌ തുല്യമാക്കും കേരളം എന്ന്‌ വീമ്പിളക്കുന്നവര്‍ എന്താണ്‌ ആ പറയുന്നതിനര്‍ത്ഥം. ഇന്ന്‌ മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസ്സാണ്‌. അവര്‍ 64 വയസ്സില്‍ തന്നെ മരിക്കണം! നമ്മുടെ കുട്ടികള്‍ സ്‌ക്കൂളിലും കോളേജിലും പോകുന്നത്‌ കുറച്ച്‌ ബാല വേലയില്‍ ഏര്‍പ്പെടണം! കേരളത്തില്‍ 7 ശതമാനം പട്ടിണി അനുഭവിക്കുന്നതെങ്കില്‍ ഗുജറാത്തില്‍ ഇത്‌ 17 ശതമാനമാണ്‌. ശൗച്യാലയമാണ്‌ മോഡിയുടെ മറ്റൊരു തുറുപ്പ്‌. കേരളത്തില്‍ 95 ശതമാനം പേര്‍ക്കും കക്കൂസുണ്ട്‌. ഗുജറാത്തിലാകട്ടെ 43 ശതമാനം വീടുകള്‍ക്കും ഇന്നും കക്കൂസില്ല. ഇതാണ്‌ മോഡിയുടെ വാഗ്‌ദത്ത നാടായ ഗുജറാത്തിന്റെ അവസ്‌ഥ.
വളര്‍ച്ചാ നിരക്ക്‌ എന്നൊരു സൂചിക ഉപയോഗപ്പെടുത്തിയാണ്‌ ഇവര്‍ ഗുജറാത്തിനെ സ്വര്‍ഗ്ഗമായി വാഴ്‌ത്തുന്നത്‌. ശരിയാണ്‌ അവിടെ ധനാഗമനം നടന്നിട്ടുണ്ട്‌. എന്നാല്‍ അത്‌ ചില അംമ്പാനിമാരുടെയും അദാനിമാരുടെയും കീശയിലേക്ക്‌ മാത്രമാണ്‌ ഉണ്ടായിട്ടുള്ളത്‌.
വ്യവസായികള്‍ ഗുജറാത്തിലേക്ക്‌ പോയത്‌ മനുഷ്യനേയും പ്രകൃതിയേയും ചൂഷണം ചെയ്യാന്‍ ഭരണകൂടം കൂട്ടു നില്‌ക്കുന്നു എന്നത്‌ കൊണ്ട്‌ മാത്രമല്ല വെള്ളവും വായുവും ഉള്‍പ്പെടെ എന്തു മലിനീകരണവും ചോദ്യം ചെയ്യപ്പെടില്ല എന്നതുകൊണ്ട്‌ കൂടിയാണ്‌. മലിനീകരണത്തിലാണ്‌ മോഡിയുടെ ഗുജറാത്തിന്‌ ഒന്നാം സ്‌ഥാനം. സബര്‍മതി ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ മൂന്ന്‌ നദികളാണ്‌ ഇന്ത്യയിലെ ഏറ്റവും മലീമസമായ പുഴകള്‍. ഈ നദികള്‍ മലിനമാക്കുന്ന അംബാനിയും അദാനിയും തങ്ങള്‍ക്ക്‌ കുടിക്കാന്‍ ഹിമാലയത്തില്‍ നിന്നും വെള്ളം കൊണ്ടുവരികയും പാവപ്പെട്ട തദ്ദേശവാസികളെ ഈ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമാണ്‌ നമ്മള്‍ കാണുന്ന കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യവും വിദ്യാഭ്യാസവും എല്ലാം. ഈ വികസനമാണ്‌ ഇവര്‍ നമുക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

.
ഇതില്‍ സഹികെടുന്ന യുവജനതയെ വഴിതിരിച്ചു വിടാന്‍ ഇവര്‍ വര്‍ഗീയത ആളിക്കത്തിക്കുന്നു. അവരെ തമ്മില്‍ തല്ലിക്കുന്നു. ഈ വര്‍ഗീയ വിഷം ചീറ്റി കേരളത്തെ ജാതിയുടേയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ. പി.ക്കും അഴിമതി മറച്ചു വയ്‌ക്കാനും തുടരാനും അവരുമായി സന്ധി ചെയ്‌ത ബി.ഡി. ജെ. എസ്‌ നും തക്ക തിരിച്ചടി നല്‌കാനുള്ള അവസരമാണിത്‌. ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായ നവോത്ഥാന നായകര്‍ തുടങ്ങുകയും ഇടത്‌ പ്രസ്‌ഥാനങ്ങള്‍ മുന്നോട്ട്‌ കൊണ്ടു പോകുകയും ചെയ്‌ത നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ നമുക്ക്‌ കൈകോര്‍ക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Sat May 07, 2016 10:39 am

അറുപത്‌ വര്‍ഷം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ കേരളത്തിന്റെ പുരോഗതിക്കായി ഒന്നും ചെയ്‌തില്ലെണന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണത്തിന്‌ മറുപടിയുമായി സി.പി.എം നേതാവും എം.പിയുമായി എം.ബി രാജേഷ്‌.
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി പാലക്കാട്‌ കോട്ടമൈതാനിയില്‍ നടത്തിയ പ്രസംഗത്തിലാണ്‌ ഇരുമുന്നണികളും കേരളത്തെ ഭരിച്ച്‌ മുടിച്ചുവെന്ന്‌ പറഞ്ഞത്‌. ഫേസ്‌ബുക്കിലാണ്‌ എം.ബി രാജേഷ്‌ എം.പി മറുപടി നല്‍കിയത്‌.
എം.ബി രാജേഷ്‌ എം.പിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് പൂര്‍ണ്ണരൂപം
അറുപതു വര്‍ഷം കേരളം ഭരിച്ചവര്‍ കേരളത്തിന്റെ പുരോഗതിക്കായി ഒന്നും ചെയ്‌തില്ല എന്ന്‌ മോദി പാലക്കാട്ട്‌. അടുത്ത വാചകം ഇന്ത്യയില്‍ വിദ്യാഭ്യാസത്തില്‍ ഒന്നാം സ്‌ഥാനത്താണ്‌ കേരളമെന്ന്‌!
ആ നേട്ടം എങ്ങിനെയുണ്ടായി എന്ന്‌ അദ്ദേഹത്തിന്‌ അറിയാമോ? ആദ്യത്തെ ഇ എം എസ്‌ സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലുമാണ്‌ കേരളത്തെ വിദ്യാഭ്യാസത്തില്‍ ഒന്നാമത്‌ എത്തിച്ചത്‌. താങ്കളും താങ്കളുടെ പാര്‍ട്ടിയും ചേര്‍ന്ന്‌ തുടര്‍ച്ചയായി ഭരിച്ചു വികസിപ്പിച്ചിട്ടും ഗുജറാത്ത്‌ നിരക്ഷരരുടേയും വിദ്യാവിഹീനരുടേയും നാടായി തുടരുന്നത്‌ എന്തുകൊണ്ട്‌?
-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Mon May 09, 2016 8:58 am

കൊച്ചി: ഹെലികോപ്ടര്‍ ഇടപാടില്‍ ആരോപണം ഉന്നയിക്കുന്നതിനു പകരം പ്രവര്‍ത്തിച്ചുകാണിക്കാന്‍ മോദിക്ക് എ.കെ. ആന്‍റണിയുടെ വെല്ലുവിളി. 1999ലാണ് ഇടപാട് തുടങ്ങിയത്. 2002ല്‍ വാജ്പേയി സര്‍ക്കാറാണ് ആഗോള ടെന്‍ഡര്‍ വിളിച്ചത്. അന്ന് അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഉള്‍പ്പെടെ പല കമ്പനികള്‍ക്കും അതില്‍ പങ്കെടുക്കാനായില്ല. 2003ല്‍ 6000 അടി ഉയരം എന്ന വ്യവസ്ഥ 4500 ആയി വെട്ടിക്കുറച്ചതോടെയാണ് ഈ കമ്പനി വരുന്നത്. എറണാകുളം പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രതിരോധമന്ത്രിയായിരുന്ന താന്‍തന്നെയാണ്. കരാര്‍ റദ്ദാക്കിയതും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും യു.പി.എ സര്‍ക്കാറാണ്. ഇറ്റലിയില്‍ പോയി കേസ് നടത്തിയതും നഷ്ടപരിഹാരം വേണമെന്ന ആര്‍ബിട്രേഷന്‍ കേസ് നടത്തിയതും യു.പി.എ സര്‍ക്കാര്‍തന്നെ. ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കാതെ ബി.ജെ.പി സര്‍ക്കാര്‍ വാചകക്കസര്‍ത്ത് നിര്‍ത്തി നടപടിയെടുക്കാന്‍ തയാറാവണമെന്ന് ആന്‍റണി വെല്ലുവിളിച്ചു. പേടിപ്പിക്കേണ്ടെന്നും അതേസമയം, തന്നോട് ഒരു കരുണയും കാട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുന്നതില്‍ ബി.ജെ.പി ഒളിച്ചുകളിക്കുന്നു. ആരോപണവിധേയരായ കമ്പനിയെ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാക്കിയത് എന്തിനെന്നും ബി.ജെ.പി മറുപടി പറയണം. സസ്പെന്‍സും ഭീഷണിയുമൊന്നും വേണ്ട. പറ്റുമെങ്കില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിനുമുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ ആരെന്ന് രാജ്യത്തോട് പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Mon May 09, 2016 9:02 am

അഗസ്റ്റ വെസ്റ്റ് ലന്‍ഡ് അഴിമതിക്കേസില്‍ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പണം വാങ്ങിയിട്ടില്ളെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. ഇടപാടില്‍ ആന്‍റണി പണം വാങ്ങിയെന്ന് ആരും വിശ്വസിക്കില്ല. ഒപ്പം ജോലിചെയ്ത തനിക്ക്് അദ്ദേഹത്തോട് ബഹുമാനമാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Mon May 09, 2016 3:26 pm

ഉത്തരാഖണ്ഡ്: ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി; വിമത എംഎല്‍എമാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി; വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Mon May 09, 2016 3:28 pm

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും എ.എ.പി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യജമാണെന്നാരോപിച്ചതിന് പിന്നാലെ മോദിയുടെ സർട്ടിഫിക്കറ്റുകൾ പുറത്ത് വിട്ട് ബി.ജെ.പിയുടെ പ്രതിരോധം.
ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് മോദിയുടെ ബി.എ. എം.എ സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം, ബി.ജെ.പി പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പ്രദർശിപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റിലെ പേരും എം.എ സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെന്ന് എ.എ.പി നേതാവ് അശുതോഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
[You must be registered and logged in to see this image.]
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കെജ്രിവാൾ കള്ളം പ്രചരിപ്പിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയെ അപമാനിക്കുകയാണ്. അനാവശ്യമായ ആരോപണത്തിലൂടെ അപമാനിച്ചതിന് അദ്ദേഹം മോദിയോട് മാത്രമല്ല, രാജ്യത്തോട് തന്നെ മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.
1975 77 കാലത്ത് താൻ ഡൽഹി സർവകലാശാലയിലുണ്ടായിരുന്നെന്നും താൻ അന്ന് അവിടുത്തെ വിദ്യാർഥിയായിരുന്നുവെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടില്ലെന്നായിരുന്നു കെജ് രിവാളിന്റെ ആരോപണം. നരേന്ദ്ര ദാമോദർ മോദി എന്നയാളല്ല, നരേന്ദ്ര മഹാവീർ മോദിയെന്നയാളാണ് ഈ കാലയളവിൽ പഠിച്ചിരുന്നെന്നും എ.എ.പി ആരോപിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാല (ഡി.യു.)യുടെ 1975 മുതല്‍ 1980 വരെയുള്ള മുഴുവന്‍ രേഖകളും തങ്ങള്‍ പരിശോധിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എ. ഡിഗ്രിയുള്ളത് കണ്ടെത്താനായില്ലെന്നും എ.എ.പി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014 ല്‍ സമര്‍പ്പിച്ച നാമനിർദേശ പത്രികയില്‍ മോദി പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പരസ്യമാക്കിയിരുന്നില്ല.
കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയാറായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാലയില്‍നിന്നുള്ള പ്രതികരണം.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Modiyum Velluvilikalum-11   Mon May 09, 2016 3:29 pm

Ammu wrote:
അഗസ്റ്റ വെസ്റ്റ് ലന്‍ഡ് അഴിമതിക്കേസില്‍ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പണം വാങ്ങിയിട്ടില്ളെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്.  ഇടപാടില്‍ ആന്‍റണി പണം വാങ്ങിയെന്ന് ആരും വിശ്വസിക്കില്ല.  ഒപ്പം ജോലിചെയ്ത തനിക്ക്് അദ്ദേഹത്തോട് ബഹുമാനമാണ്.  

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Tue May 10, 2016 2:46 pm

midhun wrote:
sandeep wrote:
Italian navigare modi vittayakkuva

onnu potti karanju koode.. modiyude aduthu congressinte thara vela onnum nadakila.. keralathil ninnu poya Judge aanu Utharakhand High court judge, ayale upayogichu congressinu anukoolamayi vidhi ezhuthi rekshapedam ennu karuthiyalle
athinu mukalil Modijiyude swanthakkar ulla supreme court undu makkale,.. modiyoda kali

ഉത്തരാഖണ്ഡിൽ ഹരീഷ്​ റാവത്ത്​ സർക്കാർ വിശ്വാസവോട്ട്​ നേടി; കേന്ദ്രത്തിന്​ തിരിച്ചടിഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് തിരിച്ചടി. ഹരീഷ്​ റാവത്തി​െൻറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ വിശ്വാസവോട്ട്​ നേടി. ഫലം സുപ്രീംകോടതി നാളെ ഒൗദ്യോഗികമായി പുറത്തുവിടും. ഹരീഷ്​ റാവത്ത്​ സർക്കാറിന്​ അനുകൂലമായി 33 വോട്ട്​ ലഭിച്ചതായാണ്​ വിവരം. ഒരു ബി.ജെ.പി എം.എൽ.എ കോൺഗ്രസിനെ പിന്തുണച്ചു.

സു​പ്രീംകോടതി നിർദേ​ശത്തെ തുടർന്നാണ് വിശ്വാസ​ വോ​െട്ടടുപ്പ്​ നടന്നത്​. വിശ്വാസവോ​െട്ടടുപ്പ്​ എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ്​ സഭ ചേർന്നത്​. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു. വിഡിയോയിൽ പകർത്തിയ വോ​െട്ടടുപ്പ്​ നടപടികൾ മുദ്രവെച്ച കവറിൽ ബുധനാഴ്​ച സുപ്രീംകോടതിയിൽ സമർപ്പിക്കും.

വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്​ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിലക്കിയിരുന്നു. എഴുപതംഗ സഭയിലെ ഒമ്പത്​ വിമതർക്ക്​ അയോഗ്യത കൽപിച്ചതോടെ നിയമസഭയിലെ മൊത്തം അംഗബലം 61 ആയി. നോമിനേറ്റഡ് അംഗം അടക്കം 62 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന്​ കോൺഗ്രസിന്​ 32 വോട്ടാണ്​ വേണ്ടിയിരുന്നത്​. 27 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് തങ്ങളുടെ 26 വോട്ടിന്​ പുറമെ ആറു പി.ഡി.എഫ്. (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്) എം.എല്‍.എമാരുടെയും ഒരു ബി.ജെ.പി എം.എല്‍.എയുടെയും വോട്ട്​ ലഭിച്ചു.

പി.ഡി.എഫില്‍ രണ്ടുപേര്‍ ബി.എസ്.പിക്കാരും മൂന്നുസ്വതന്ത്രരും ഒരാള്‍ ഉത്തരാഖണ്ഡ് ക്രാന്തിദള്‍ അംഗവുമാണ്. ബി.ജെ.പി എം.എൽ.എ ഭീംലാൽ ആര്യയാണ്​ ഹരീഷ്​ റാവത്തിനെ പിന്തുണച്ചത്​. 28 അംഗങ്ങളുള്ള ബിജെപിക്ക്​ തങ്ങള​ുടെ 27 വോട്ടിന്​ പുറമെ കോൺഗ്രസ്​ എം.എൽ.എ രേഖ ആര്യയുടെ വോട്ടും ലഭിച്ചു. ​

​ ഒമ്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാർച്ച്​ 18 ന് ബി​െജപിയുമായി ചേർന്നതോടെയാണ്​ ഉത്തരാഖണ്ഡിൽ ഭരണ​​​പ്രതിസന്ധി ഉടലെടുത്തത്​. മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം അട്ടിമറിച്ച്​ തലേദിവസം കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Modiyum Velluvilikalum-11   Tue May 10, 2016 2:48 pm

Ammu wrote:
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും എ.എ.പി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യജമാണെന്നാരോപിച്ചതിന് പിന്നാലെ മോദിയുടെ സർട്ടിഫിക്കറ്റുകൾ പുറത്ത് വിട്ട് ബി.ജെ.പിയുടെ പ്രതിരോധം.
ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് മോദിയുടെ ബി.എ. എം.എ സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം, ബി.ജെ.പി പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പ്രദർശിപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റിലെ പേരും എം.എ സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെന്ന് എ.എ.പി നേതാവ് അശുതോഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
[You must be registered and logged in to see this image.]
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കെജ്രിവാൾ കള്ളം പ്രചരിപ്പിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയെ അപമാനിക്കുകയാണ്. അനാവശ്യമായ ആരോപണത്തിലൂടെ അപമാനിച്ചതിന് അദ്ദേഹം മോദിയോട് മാത്രമല്ല, രാജ്യത്തോട് തന്നെ മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.
1975 77 കാലത്ത് താൻ ഡൽഹി സർവകലാശാലയിലുണ്ടായിരുന്നെന്നും താൻ അന്ന് അവിടുത്തെ വിദ്യാർഥിയായിരുന്നുവെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടില്ലെന്നായിരുന്നു കെജ് രിവാളിന്റെ ആരോപണം. നരേന്ദ്ര ദാമോദർ മോദി എന്നയാളല്ല, നരേന്ദ്ര മഹാവീർ മോദിയെന്നയാളാണ് ഈ കാലയളവിൽ പഠിച്ചിരുന്നെന്നും എ.എ.പി ആരോപിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാല (ഡി.യു.)യുടെ 1975 മുതല്‍ 1980 വരെയുള്ള മുഴുവന്‍ രേഖകളും തങ്ങള്‍ പരിശോധിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എ. ഡിഗ്രിയുള്ളത് കണ്ടെത്താനായില്ലെന്നും എ.എ.പി നേരത്തെ വ്യക്തമാക്കിയിരുന്നു.


ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014 ല്‍ സമര്‍പ്പിച്ച നാമനിർദേശ പത്രികയില്‍ മോദി പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പരസ്യമാക്കിയിരുന്നില്ല.
കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയാറായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാലയില്‍നിന്നുള്ള പ്രതികരണം.


Both the degree certificates of Modiji are in Old English Text MT.Interestingly Microsoft copyrighted these font in the year 1992. DU had it in 1978.

Power of PUSHPAK VIMAANS may be used to brought new technology in 1978 from future..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Tue May 10, 2016 2:50 pm

Binu wrote:Both the degree certificates of Modiji are in Old English Text MT.Interestingly Microsoft copyrighted these font in the year 1992. DU had it in 1978.

Power of PUSHPAK VIMAANS may be used to brought new technology in 1978 from future..

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Tue May 10, 2016 2:53 pm

രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ‘ഗോമാതാവും’

ജയ്പൂര്‍: ‘ഗോമാതാവിനെ’ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി വസുന്ധര രാജക്ക് കീഴിലുള്ള ബി.ജെ.പി മന്ത്രിസഭയാണ് പാഠപുസ്തകത്തില്‍ പശുവിനെ കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തിയത്. പത്താം ക്ളാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്‍റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു.
[You must be registered and logged in to see this image.]
ഓരോ പൗരനും വ്യക്തി പ്രഭാവം, ദീര്‍ഘായുസ്സ്, ആരോഗ്യം,സന്തോഷം,അഭിവൃദ്ധി എന്നിവ നല്‍കുന്നത് ഞാന്‍ ആണെന്ന് പശു കുട്ടികളോട് പറയുന്നു.  കൂടാതെ എന്‍െറ പാലും വെണ്ണയും ആരോഗ്യത്തിന് നല്ലതാണെന്നും എന്‍െറ മൂത്രം  മരുന്നായിട്ട്  ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പശു പറയുന്നുണ്ട്.  
പശുവിനെ കുറിച്ച് കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള അവബോധം നല്‍കാന്‍ ഈ പാഠപുസ്തകം ഗുണകരമാവുമെന്ന് ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി പറഞ്ഞു.  അതേസമയം, രാജസ്ഥാന്‍ സര്‍ക്കാറിന്‍െറ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ പാഠമെന്ന ശക്തമായ വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Tue May 10, 2016 3:13 pm

സർക്കാറുകളെ മറിച്ചിടുന്നത് മോദി ഇനിയെങ്കിലും നിർത്തണമെന്ന് കെജ് രിവാൾന്യൂഡൽഹി: ഉത്തരാഖണ്ഡ് വിശ്വാസവോട്ടെടുപ്പിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും ഏറ്റ കനത്ത പരാജയത്തെ പരിഹസിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ ട്വീറ്റ്. മോദി സർക്കാറിനേറ്റ വലിയ പ്രഹരമാണ് ഉത്താരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ്. ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറുകളെ മറിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് കെജ് രിവാൾ ആവശ്യപ്പെട്ടു.

9 എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്ന് ഹരീഷ്​ റാവത്ത് സർക്കാറിനെ കേന്ദ്രം പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഇന്ന് നടന്ന വോ​െട്ടടുപ്പിൽ ഹരീഷ്​ റാവത്തി​െൻറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ വിശ്വാസവോട്ട്​ നേടി. വിശ്വാസവോ​െട്ടടുപ്പ്​ എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ്​ സഭ ചേർന്നത്​. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Tue May 10, 2016 3:16 pm

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിരുദമില്ളെന്ന ആരോപണത്തിലുറച്ച് ആം ആദ്മി പാര്‍ട്ടി. മോദിയുടേത് എന്നപേരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും പരസ്പരവിരുദ്ധ വിവരങ്ങളാണ് അതിലുള്ളതെന്നും പാര്‍ട്ടി നേതാവ് അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പേരിലും വര്‍ഷത്തിലും പൊരുത്തക്കേടുണ്ട്.

കള്ളത്തരം നടത്തുമ്പോള്‍ കുറച്ചുകൂടി ബുദ്ധിവേണമായിരുന്നുവെന്ന് പരിഹസിച്ച ആപ്, മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍െറ വെളിച്ചത്തിലാണ് ആരോപണമുന്നയിക്കുന്നതെന്നും വ്യക്തമാക്കി. 1978ലെ മാര്‍ക്ക്ലിസ്റ്റാണ് ബി.ജെ.പി നേതാക്കള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 1979ലേതാണ്. ബി.എ മാര്‍ക്ക് ഷീറ്റില്‍ നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദി എന്നാണെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഇത് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ്. മോദി എന്ന് എഴുതിയിരിക്കുന്നതുപോലും പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത രീതിയിലാണ്. ബി.എ പരീക്ഷ പരാജയപ്പെട്ടയാളാണ് മോദി. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത് ക്രിമിനില്‍ കുറ്റമാണെന്നും മോദിയും ഷായും ജെയ്റ്റ്ലിയും ജനങ്ങളോട് മാപ്പുപറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മോദിയുടെ പഠനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ട്. ആപ് നേതാക്കള്‍ക്കൊപ്പം ഡല്‍ഹി സര്‍വകലാശാലയിലത്തെി രേഖകള്‍ പരിശോധിക്കന്‍ ബി.ജെ.പി നേതാക്കള്‍ തയാറാവണമെന്നും അശുതോഷ് പറഞ്ഞു. ദിലീപ് പാണ്ഡെ, സഞ്ജയ് സിങ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


മോദിയുടെ ബിരുദരേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടില്ളെന്ന് വി.സി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിദ്യാഭ്യാസം സംബന്ധിച്ച രേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ളെന്നും ഉദ്യോഗസ്ഥര്‍ ആരെങ്കിലും അപ്രകാരം സ്വന്തംനിലയില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അറിയില്ളെന്നും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. യോഗേഷ് ത്യാഗി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രേഖകള്‍ സംബന്ധിച്ച് ട്വിറ്ററിലൂടെ നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് വി.സിയുടെ പ്രതികരണം. എന്നാല്‍, മോദിയുടേത് എന്ന പേരില്‍ ബി.ജെ.പി നേതാക്കള്‍ പ്രദര്‍ശിപ്പിച്ച ബിരുദരേഖകളുടെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

രേഖകള്‍ മുദ്രവെച്ച് സൂക്ഷിച്ചിരിക്കുകയാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടതെന്നും കേന്ദ്ര വിവരാവകാശ കമീഷന്‍ അന്വേഷിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വി.സി പ്രതികരിച്ചത്. വിവരാവകാശ കമീഷന്‍ സര്‍വകലാശാലയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നും വി.സി പറഞ്ഞു.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 11, 2016 12:19 pm

Congress wins floor test in Uttarakhand, Centgre tells SC: Harish Rawat wins floor test. "We will revoke President's rule in Uttarakhand," Centre tells SC. Attorney General Mukul Rohatgi tells the Supreme Court that the Congress has won the floor test.


Congress MLAs came out of the Uttarakhand Assembly flashing smiles and victory signs yesterday after the floor test was held. The Congress said it had the numbers and for once, the BJP didn't disagree. Former chief minister Harish Rawat smiled and flashed a V-sign but refused to put any numbers to today's vote. "I respect the Supreme Court's order to keep it secret but I am assured of the results,' said Rawat.

The vote was held under the supervision of the Supreme Court, which officially unveiled the result today.
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 11, 2016 12:25 pm

Ammu wrote:
 Congress wins floor test in Uttarakhand, Centgre tells SC:    Harish Rawat wins floor test. "We will revoke President's rule in Uttarakhand," Centre tells SC. Attorney General Mukul Rohatgi tells the Supreme Court that the Congress has won the floor test.            


Congress MLAs came out of the Uttarakhand Assembly flashing smiles and victory signs yesterday after the floor test was held. The Congress said it had the numbers and for once, the BJP didn't disagree. Former chief minister Harish Rawat smiled and flashed a V-sign but refused to put any numbers to today's vote. "I respect the Supreme Court's order to keep it secret but I am assured of the results,' said Rawat.

The vote was held under the supervision of the Supreme Court, which officially unveiled the result today.            
ശശിയാവാൻ മോഡിയുടെ ജന്മം ഇനീം ബാക്കി
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Modiyum Velluvilikalum-11   Wed May 11, 2016 12:27 pm

Nammude Midunji evide?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 11, 2016 12:27 pm

unnikmp wrote:
Ammu wrote:
 Congress wins floor test in Uttarakhand, Centgre tells SC:    Harish Rawat wins floor test. "We will revoke President's rule in Uttarakhand," Centre tells SC. Attorney General Mukul Rohatgi tells the Supreme Court that the Congress has won the floor test.            


Congress MLAs came out of the Uttarakhand Assembly flashing smiles and victory signs yesterday after the floor test was held. The Congress said it had the numbers and for once, the BJP didn't disagree. Former chief minister Harish Rawat smiled and flashed a V-sign but refused to put any numbers to today's vote. "I respect the Supreme Court's order to keep it secret but I am assured of the results,' said Rawat.

The vote was held under the supervision of the Supreme Court, which officially unveiled the result today.            
ശശിയാവാൻ മോഡിയുടെ ജന്മം ഇനീം ബാക്കി

മിധുന്റെയും

midhun wrote:


onnu potti karanju koode.. modiyude aduthu congressinte thara vela onnum nadakila.. keralathil ninnu poya Judge aanu Utharakhand High court judge, ayale upayogichu congressinu anukoolamayi vidhi ezhuthi rekshapedam ennu karuthiyalle
athinu mukalil Modijiyude swanthakkar ulla supreme court undu makkale,.. modiyoda kali
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Modiyum Velluvilikalum-11   Wed May 11, 2016 12:29 pm

shamsheershah wrote:
Nammude Midunji evide?

ഇനി ഇപ്പൊ രണ്ടീസം കഴിഞ്ഞു ഏതെങ്കിലും ഒപ്പീനിയന്‍ പോളും ആയി പ്രതീക്ഷിച്ചാല്‍ മതി ഭായീ
Back to top Go down
Sponsored content
PostSubject: Re: Modiyum Velluvilikalum-11   

Back to top Go down
 
Modiyum Velluvilikalum-11
Back to top 
Page 3 of 39Go to page : Previous  1, 2, 3, 4 ... 21 ... 39  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: