HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 KERALA ELECTION-2016

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 20 ... 35  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon Apr 25, 2016 3:35 pm

midhun wrote:
Binu wrote:


Nemam,Vattiyyorkavy ( Kummettanu Sadhyatha undu)

Manjeswarathu jayikkillannu Unni urappichu paranju....
bjp max. 2 seat ullu.. bjds pakshe chila seatil strong aanennu samsaram undu.. eg. kaipamangalam

kaipamangalam Tyson master urappayum jayikkumenna ente achan sakhavu parayunne..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: KERALA ELECTION-2016   Mon Apr 25, 2016 3:42 pm

Neelu wrote:
midhun wrote:

bjp max. 2 seat ullu.. bjds pakshe chila seatil strong aanennu samsaram undu.. eg. kaipamangalam

kaipamangalam Tyson master urappayum jayikkumenna ente achan sakhavu parayunne..
ldf strong aanu bjds vannathukondu chila attimari undayale ullu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: KERALA ELECTION-2016   Mon Apr 25, 2016 3:44 pm

Binu wrote:
midhun wrote:

athu kollallo
ee verupeerennu paranjallo, athupole thirichum kanumallo.. nemam and vattyoorkavu evide less than 20% aanu minority, angane kure mandalangal undu.. avide tactical voting athra gunam cheyilla

Oh avide Sabghikal veruppikkunnathu pole aarum peruppikkathilla
athoke ningade vishwasm allae..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon Apr 25, 2016 4:23 pm

Thomas issac mathi CM
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Wed Apr 27, 2016 3:03 pm

കല്‍പറ്റ: മതിയായ രേഖകളില്ലാതെ ബസില്‍ കൊണ്ടുപോവുകയായിരുന്ന 55,44,500 രൂപ വയനാട്ടിലെ ലക്കിടിയില്‍ വെച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പിടിച്ചെടുത്ത കൂടിയ തുകയാണിത്.
മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍നിന്നാണ് പണം പിടികൂടിയത്. മലപ്പുറം ഒ.കെ മുറി കൊഴിഞ്ഞിക്കോടന്‍ സിദ്ദീഖ് (40), സഹോദരന്‍ കൊഴിഞ്ഞിക്കോടന്‍ സാലിഹ് (29) എന്നിവരില്‍നിന്നാണ് പണം പിടിച്ചത്. അരയിലും കാലിലും കെട്ടിവെച്ചനിലയിലായിരുന്നു പണം. ഏറെ നാളായി ലക്കിടിയില്‍ വാഹനപരിശോധന തുടങ്ങിയിട്ട്. എന്നാല്‍, കാറുകളും മറ്റ് സ്വകാര്യവാഹനങ്ങളുമായിരുന്നു കൂടുതല്‍ പരിശോധിച്ചിരുന്നത്. മൈസൂരുവില്‍നിന്ന് ബസ് വഴി പണം കൊണ്ടുപോകുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇതരസംസ്ഥാന ബസുകളിലും പരിശോധന നടത്തിവന്നത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
ബസ് കൈകാണിച്ചുനിര്‍ത്തി എല്ലാ യാത്രക്കാരെയും പരിശോധിക്കുകയായിരുന്നു. സംശയംതോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് സിദ്ദീഖിന്‍െറയും സാലിഹിന്‍െറയും ദേഹത്ത് കെട്ടിവെച്ചനിലയില്‍ പണം കണ്ടത്തെിയത്. മൈസൂരുവില്‍ സ്വര്‍ണക്കട്ടികള്‍ വിറ്റ പണമാണിതെന്നാണ് ഇരുവരും പറഞ്ഞത്.
രേഖകള്‍ കാണിക്കാതെവന്നപ്പോഴാണ് പിടിച്ചെടുത്തത്. വൈത്തിരി അഡി. തഹസില്‍ദാര്‍ കെ. ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫൈ്ളയിങ് സ്ക്വാഡില്‍ വൈത്തിരി എസ്.ഐ സി. ഉമ്മര്‍കോയ, എ.എസ്.ഐ സലീം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കടൂരന്‍ ഹക്കീം, രജിത്ത് കേശവറാം, യൂസഫ്, ഷംനാസ്, മോഹന്‍ദാസ്, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. 10 ലക്ഷത്തിലധികമുള്ള തുകയായതിനാല്‍ കേസ് ആദായനികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. 50,000ത്തില്‍ അധികമുള്ള പണം ഒരാള്‍ കൊണ്ടുവരുകയാണെങ്കില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കണം. ഇല്ളെങ്കില്‍ പിടിച്ചെടുക്കും. പിന്നീട് നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയാല്‍ തിരിച്ചുനല്‍കും. ഇല്ളെങ്കില്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടും. തെരഞ്ഞെടുപ്പില്‍ സ്വാധീനംചെലുത്താനായി പണം കടത്തുന്നത് പിടികൂടാനാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധന നടത്തുന്നത്.

ഇതുവരെ പിടികൂടിയത് രേഖകളില്ലാത്ത 17.28 കോടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്‍െറ ഒഴുക്കും മറ്റ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നടത്തിയ പരിശോധനയില്‍ ഇതിനകം വിവിധ ജില്ലകളില്‍നിന്ന് പിടികൂടിയത് രേഖകളില്ലാത്ത 17.28 കോടി രൂപ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കാലത്ത് ഇത്രയും തുക കണ്ടെടുക്കുന്നത് ഇതാദ്യമാണ്. അനധികൃതമായി സൂക്ഷിച്ച 78,500 സൗദി റിയാലും 665 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14,000ത്തോളം ലിറ്റര്‍ അനധികൃത മദ്യവും 30,000 ലിറ്ററോളം കോടയും പിടികൂടി നശിപ്പിച്ചു. 11.19 കിലോ സ്വര്‍ണം, 700 കിലോയോളം വെടിമരുന്ന് എന്നിവയും പരിശോധനകളില്‍ കണ്ടത്തെി. റവന്യൂ, എക്സൈസ്, ആദായനികുതി, പൊലീസ്, വില്‍പന നികുതി വകുപ്പുകള്‍ ഒറ്റക്കും സംയുക്തവുമായാണ് പരിശോധന നടത്തുന്നത്.
പിടികൂടുന്ന പണത്തിന്‍െറ ഉറവിടവും ആവശ്യവും ബോധ്യപ്പെടുത്തിയാല്‍ തിരികെ നല്‍കുന്നുണ്ട്. 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വിട്ടുനല്‍കാന്‍ കലക്ടര്‍ക്ക് അധികാരമുണ്ട്. അതില്‍കൂടുതലുള്ള തുക ആദായനികുതി അധികൃതരുടെ പരിശോധനക്ക് ശേഷം വിട്ടുകൊടുക്കും. വരുംദിവസങ്ങളില്‍ ചെക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയുമുള്ള പരിശോധന ശക്തിപ്പെടുത്തുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ. മാജി അറിയിച്ചു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Wed Apr 27, 2016 3:22 pm

sandeep wrote:
Thomas issac mathi CM

I support !
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: KERALA ELECTION-2016   Wed Apr 27, 2016 4:01 pm

sandeep wrote:
Thomas issac mathi CM
nalla chiricha mukhathode samsarikunna vykthi pakshe palathum parayum vaa thorathe, pravarthyil onnum kanillannu mathram TVM to Kasargodu 4 vari patha eppol varum ennu pandu paranjathu orkunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Mon May 02, 2016 11:50 am

അന്തിമചിത്രം തെളിയുന്നു; ഇവര്‍ മുന്നണി സ്‌ഥാനാര്‍ഥികള്‍[You must be registered and logged in to see this image.]
തിരുവനന്തപുരം

(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
വര്‍ക്കല: വര്‍ക്കല കഹാര്‍, അഡ്വ: വി. ജോയി, അജി എസ്‌.ആര്‍.എം.

ചിറയിന്‍കീഴ്‌: കെ.എസ്‌. അജിത്‌കുമാര്‍, വി. ശശി, ഡോ: പി.പി. വാവ


നെടുമങ്ങാട്‌: പാലോട്‌ രവി, സി. ദിവാകരന്‍, വി.വി. രാജേഷ്‌


വാമനപുരം: ടി. ശരത്‌ചന്ദ്ര പ്രസാദ്‌, അഡ്വ: ഡി.കെ. മുരളി, ആര്‍.വി. നിഖില്‍കഴക്കൂട്ടം: എം.എ. വാഹീദ്‌, കടകംപള്ളി സുരേന്ദ്രന്‍, വി. മുരളീധരന്‍


വട്ടിയൂര്‍ക്കാവ്‌: കെ. മുരളീധരന്‍, ഡോ: ടി.എന്‍. സീമ, കുമ്മനം രാജശേഖരന്‍


തിരുവനന്തപുരം സെന്‍ട്രല്‍: വി.എസ്‌.ശിവകുമാര്‍, ആന്റണി രാജു, എസ്‌. ശ്രീശാന്ത്‌


അരുവിക്കര: കെ. എസ്‌. ശബരിനാഥന്‍, അഡ്വ: എ.എ. റഷീദ്‌, രാജസേനന്‍


പാറശാല: എ.ടി. ജോര്‍ജ്‌, വി.കെ. ഹരീന്ദ്രന്‍, കരമന ഹരി


കാട്ടാക്കട: എന്‍. ശക്‌തന്‍, ഐ.ബി. സതീഷ്‌, പി.കെ. കൃഷ്‌ണദാസ്‌


കോവളം: എം. വിന്‍സന്റ്‌, ജമീല പ്രകാശം, ടി.എന്‍. സുരേഷ്‌.
നെയ്യാറ്റിന്‍കര: ആര്‍.ശെല്‍വരാജ്‌, ആന്‍സലന്‍, പുഞ്ചക്കരി സുരേന്ദ്രന്‍
ആറ്റിങ്ങല്‍: കെ. ചന്ദ്രബാബു, ബി. സത്യന്‍, രാജി പ്രസാദ്‌
നേമം: വി. സുരേന്ദ്രന്‍പിള്ള, വി. ശിവന്‍കുട്ടി, ഒ. രാജഗോപാല്‍

കൊല്ലം
(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
കരുനാഗപ്പള്ളി: ആര്‍.രാമചന്ദ്രന്‍, സി.ആര്‍.മഹേഷ്‌, സദാശിവന്‍
ചവറ: എന്‍. വിജയന്‍പിള്ള, ഷിബു ബേബി ജോണ്‍, എം.സുനില്‍
കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന്‍, ഉല്ലാസ്‌ കോവൂര്‍, തഴവ സഹദേവന്‍.
കൊട്ടാരക്കര: പി. അയിഷാപോറ്റി, സവിന്‍ സത്യന്‍, രാജേശ്വരിയമ്മ.
പത്തനാപുരം: കെ.ബി.ഗണേഷ്‌കുമാര്‍, പി.വി. ജഗദീഷ്‌കുമാര്‍, രഘു ദാമോദരന്‍
പുനലൂര്‍: കെ.രാജു, എ.യൂനുസ്‌കുഞ്ഞ്‌, സിസില്‍ ഫെര്‍ണാണ്ടസ്‌
ചടയമംഗലം: മുല്ലക്കര രത്‌നാകരന്‍, എം.എം.ഹസന്‍, ശിവദാസന്‍പിള്ള.
കുണ്ടറ: മേഴ്‌സിക്കുട്ടിയമ്മ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എസ്‌. ശ്യാംകുമാര്‍.
കൊല്ലം: എം. മുകേഷ്‌, സൂരജ്‌രവി, ശശികുമാര്‍.
ഇരവിപുരം: എം. നൗഷാദ്‌, എ.എ.അസീസ്‌, ആക്കാവിള സതീക്ക്‌.
ചാത്തന്നൂര്‍: ജി.എസ്‌. ജയലാല്‍, ശൂരനാട്‌ രാജശേഖരന്‍, ബി.ബി.ഗോപകുമാര്‍.


പത്തനംതിട്ട

(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
ആറന്മുള: കെ. ശിവദാസന്‍ നായര്‍, വീണാ ജോര്‍ജ്‌ , എ.ടി. രമേശ്‌
കോന്നി: അടൂര്‍ പ്രകാശ്‌ , ആര്‍. സനല്‍കുമാര്‍, ഡി. അശോക്‌ കുമാര്‍
റാന്നി: മറിയാമ്മ ചെറിയാന്‍, രാജു ഏബ്രഹാം, കെ. പത്മകുമാര്‍
അടൂര്‍: ചിറ്റയം ഗോപകുമാര്‍, കെ.കെ. ഷാജു, പി. സുധീര്‍
തിരുവല്ല: ജോസഫ്‌ എം. പുതുശേരി, മാത്യു ടി. തോമസ്‌, അക്കീരമണ്‍ കാളിദാസ ഭട്ടതിരി


ആലപ്പുഴ

(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
ആലപ്പുഴ: അഡ്വ. ലാലി വിന്‍സന്റ്‌, ഡോ. ടി.എം. തോമസ്‌ ഐസക്ക്‌, അഡ്വ. രണ്‍ജിത്ത്‌ ശ്രീനിവാസ്‌
അരൂര്‍: അഡ്വ. സി.ആര്‍ ജയപ്രകാശ്‌, അഡ്വ. എ.എം ആരിഫ്‌, ടി. അനിയപ്പന്‍
ചേര്‍ത്തല: അഡ്വ. എസ്‌. ശരത്‌, പി.തിലോത്തമന്‍, പി.എസ്‌ രാജീവ്‌
അമ്പലപ്പുഴ: ഷേയ്‌ക്ക്‌ പി.ഹാരിസ്‌, ജി. സുധാകരന്‍, എല്‍.പി ജയചന്ദ്രന്‍
കുട്ടനാട്‌: അഡ്വ. ജേക്കബ്‌ ഏബ്രഹാം, തോമസ്‌ ചാണ്ടി, സുഭാഷ്‌ വാസു
ഹരിപ്പാട്‌: രമേശ്‌ ചെന്നിത്തല, പി. പ്രസാദ്‌, ഡി.അശ്വിനീ ദേവ്‌
ചെങ്ങന്നൂര്‍: പി.സി വിഷ്‌ണുനാഥ്‌, അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍, അഡ്വ. പി.എസ്‌ ശ്രീധരന്‍ പിള്ള
മാവേലിക്കര: ബൈജു കലാശാല, ആര്‍. രാജേഷ്‌, പി.എം വേലായുധന്‍
കായംകുളം: അഡ്വ. എം. ലിജു, അഡ്വ. യു പ്രതിഭാ ഹരി, ഷാജി എം. പണിക്കര്‍

കോട്ടയം
(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌., എന്‍.ഡി.എ. എന്ന ക്രമത്തില്‍)


കോട്ടയം: 

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, റെജി സഖറിയ, അഡ്വ. എം.എസ്‌. കരുണാകരന്‍
ഏറ്റുമാനൂര്‍: തോമസ്‌ ചാഴിക്കാടന്‍, അഡ്വ. കെ. സുരേഷ്‌ കുറുപ്പ്‌, എ.ജി. തങ്കപ്പന്‍
കടുത്തുരുത്തി: മോന്‍സ്‌ ജോസഫ്‌, സ്‌കറിയാ തോമസ്‌, സ്‌റ്റീഫന്‍ ചാഴിക്കാടന്‍
വൈക്കം: അഡ്വ. സനീഷ്‌ കുമാര്‍ സി.കെ. ആശ, എന്‍.കെ. നീലകണ്‌ഠന്‍
പാലാ: കെ.എം. മാണി, മാണി സി. കാപ്പന്‍, എന്‍. ഹരി
പൂഞ്ഞാര്‍: ജോര്‍ജുകുട്ടി അഗസ്‌തി, പി.സി. ജോസഫ്‌, എം.ആര്‍. ഉല്ലാസ്‌, പി.സി. ജോര്‍ജ്‌ (സ്വതന്ത്രന്‍)
കാഞ്ഞിരപ്പള്ളി: എന്‍. ജയരാജ്‌, അഡ്വ. വി.ബി. ബിനു, വി.എന്‍. മനോജ്‌
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി, ജെയിക്‌ സി. തോമസ്‌, ജോര്‍ജ്‌ കുര്യന്‍
ചങ്ങനാശേരി: സി.എഫ്‌. തോമസ്‌, ഡോ. കെ.സി. ജോസഫ്‌, ഏറ്റുമാനൂര്‍ രാധാകൃഷ്‌ണന്‍

ഇടുക്കി
(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ എന്നക്രമത്തില്‍)
തൊടുപുഴ: അഡ്വ. റോയി വാരികാട്ട്‌, പി.ജെ.ജോസഫ്‌, അഡ്വ. എസ്‌. പ്രവീണ്‍
ഇടുക്കി: കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, റോഷി അഗസ്‌റ്റിന്‍, ബിജു മാധവന്‍
ദേവികുളം: എസ്‌. രാജേന്ദ്രന്‍, എ.കെ. മണി, എന്‍. ചന്ദ്രന്‍
ഉടുമ്പഞ്ചോല: എം.എം. മണി, കെ.ടി. വേണു ഗോപാല്‍ (അഡ്വ. സേനാപതി വേണു), സജി പറമ്പത്ത്‌
പീരുമേട്‌: ഇ.എസ്‌. ബിജിമോള്‍, അഡ്വ. സിറിയക്‌ തോമസ്‌, കെ. കുമാര്‍


എറണാകുളം

(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. എന്നക്രമത്തില്‍)
എറണാകുളം: ഹൈബി ഈഡന്‍, എം.അനില്‍കുമാര്‍, എന്‍.കെ.മോഹന്‍ദാസ്‌
ആലുവ: അന്‍വര്‍ സാദത്ത്‌, അഡ്വ. വി.സലിം, ലതാ ഗംഗാധരന്‍
തൃപ്പൂണിത്തുറ: കെ.ബാബു, എം.സ്വരാജ്‌, തുറവൂര്‍ വിശ്വംഭരന്‍
കളമശേരി: വി.കെ.ഇബ്രാഹിംകുഞ്ഞ്‌, എ.എം.യൂസഫ്‌, വി. ഗോപകുമാര്‍
പെരുമ്പാവൂര്‍: എല്‍ദോസ്‌ കുന്നപ്പിള്ളി, സാജു പോള്‍, ഇ.എസ്‌. ബിജു
കൊച്ചി: ഡൊമനിക്‌ പ്രസന്റേഷന്‍, കെ.ജെ. മാക്‌സി, പ്രവീണ്‍ ദാമോദര പ്രഭു


തൃക്കാക്കര: പി.ടി. തോമസ്‌,

-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Mon May 02, 2016 11:52 am

സെബാസ്‌റ്റ്യന്‍ പോള്‍, വിവേക്‌ കെ. വിജയന്‍

വൈപ്പിന്‍: കെ.ആര്‍. സുഭാഷ്‌, എസ്‌. ശര്‍മ്മ, കെ.കെ. വാമലോചനന്‍
കുന്നത്തുനാട്‌: വി.പി.സജീന്ദ്രന്‍, ഷിജി ശിവജി, തുറവൂര്‍ സുരേജ്‌
പിറവം: അനൂപ്‌ ജേക്കബ്‌, എം.ജെ.ജേക്കബ്‌, സി.പി.സത്യന്‍
മൂവാറ്റുപുഴ: ജോസഫ്‌ വാഴക്കന്‍, എല്‍ദോ ഏബ്രഹാം, പി.ജെ.തോമസ്‌
കോതമംഗലം: ടി.യു. കുരുവിള, ആന്റണി ജോണ്‍, പി.സി. സിറിയക്‌
പറവൂര്‍: വി.ഡി.സതീശന്‍, ശാരദാ മോഹന്‍, ഹരി വിജയന്‍
അങ്കമാലി: ബെന്നി മുഞ്ഞേലി, റോജി എം. ജോണ്‍, പി.ജെ. ബാബു


തൃശൂര്‍

(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്നക്രമത്തില്‍)
മണലൂര്‍: മുരളി പെരുന്നെല്ലി, ഒ. അബ്‌ദുറഹിമാന്‍കുട്ടി , എ.എന്‍. രാധാകൃഷ്‌ണന്‍
ചേലക്കര: യു.ആര്‍. പ്രദീപ്‌, പ്രഫ. കെ.എ. തുളസി , ഷാജുമോന്‍ വട്ടേക്കാട്‌
തൃശൂര്‍: അഡ്വ.വി എസ്‌ സുനില്‍കുമാര്‍, പത്മജ വേണുഗോപാല്‍, അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍
പുതുക്കാട്‌: സി. രവീന്ദ്രനാഥ്‌, സുന്ദരന്‍ കുന്നത്തുള്ളി, നാഗേഷ്‌
കുന്നംകുളം: എ.സി. മൊയ്‌തീന്‍, സി.പി. ജോണ്‍,അഡ്വ. കെ.കെ. അനീഷ്‌കുമാര്‍
ഇരിങ്ങാലക്കുട: കെ.യു. അരുണന്‍, അഡ്വ. തോമസ്‌ ഉണ്ണിയാടന്‍, സന്തോഷ്‌ ചെറാക്കുളം
വടക്കാഞ്ചേരി: മേരി തോമസ്‌, അനില്‍ അക്കര, അഡ്വ. ഉല്ലാസ്‌ ബാബു
ചാലക്കുടി: ബി.ഡി.ദേവസി, ടി.യു രാധാകൃഷ്‌ണന്‍, കെ.എ. ഉണ്ണിക്കൃഷ്‌ണന്‍
ഗുരുവായൂര്‍: കെ.വി. അബ്‌ദുള്‍ ഖാദര്‍, പി.എം സാദിഖലി, അഡ്വ. നിവേദിത
നാട്ടിക: ഗീത ഗോപി, കെ.വി. ദാസന്‍, ടി.വി. ബാബു
ഒല്ലൂര്‍: കെ. രാജന്‍, എം.പി. വിന്‍സെന്റ്‌, പി.കെ. സന്തോഷ്‌
കൊടുങ്ങല്ലൂര്‍: അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, കെ.പി. ധനപാലന്‍, സംഗീത വിശ്വനാഥന്‍
കയ്‌പമംഗലം: ഇ.ടി. ടൈസണ്‍, മുഹമ്മദ്‌ നഹാസ്‌ , ഉണ്ണിക്കൃഷ്‌ണന്‍ തഷ്‌ണാത്ത്‌


പാലക്കാട്‌

(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്നക്രമത്തില്‍)
ആലത്തൂര്‍: കെ.ഡി. പ്രസന്നന്‍, കെ. കുശലകുമാര്‍, എം.പി. ശ്രീകുമാര്‍.
ചിറ്റൂര്‍: കെ. കൃഷ്‌ണന്‍കുട്ടി, കെ. അച്യുതന്‍, എം. ശശികുമാര്‍.
കോങ്ങാട്‌: കെ.വി. വിജയദാസ്‌, പന്തളം സുധാകരന്‍, രേണു സുരേഷ്‌.
മലമ്പുഴ: വി.എസ്‌. അച്യുതാനന്ദന്‍, വി.എസ്‌. ജോയ്‌, സി. കൃഷ്‌ണകുമാര്‍.
മണ്ണാര്‍ക്കാട്‌: കെ.പി. സുരേഷ്‌ രാജ്‌, അഡ്വ: എന്‍. ഷംസുദ്ദീന്‍, എ.പി. കേശവ്‌ ദേവ്‌ പുതുമന.
നെന്മാറ: കെ. ബാബു, എ.വി. ഗോപിനാഥ്‌, എന്‍. ശിവരാജന്‍.
ഒറ്റപ്പാലം: പി. ഉണ്ണി, ഷാനിമോള്‍ ഉസ്‌മാന്‍, പി. വേണുഗോപാല്‍.
പാലക്കാട്‌: എന്‍.എന്‍. കൃഷ്‌ണദാസ്‌, ഷാഫി പറമ്പില്‍, ശോഭാ സുരേന്ദ്രന്‍.
പട്ടാമ്പി: മുഹമ്മദ്‌ മുര്‍സിന്‍, സി.പി. മുഹമ്മദ്‌, അഡ്വ: പി. മനോജ്‌.
ഷൊര്‍ണൂര്‍: പി.കെ. ശശി, സി. സംഗീത, വി.പി. ചന്ദ്രന്‍.
തരൂര്‍: എ.കെ. ബാലന്‍, സി. പ്രകാശന്‍, കെ.വി. ദിവാകരന്‍.
തൃത്താല: സുബൈദ ഇസഹാക്ക്‌, വി.ടി. ബല്‍റാം, പ്രഫ: വി.ടി. രമ.


മലപ്പുറം

(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
പൊന്നാനി: പി.ടി അജയ്‌മോഹന്‍, പി.രാമകൃഷ്‌ണന്‍, കെ.കെ സുരേന്ദ്രന്‍
തവനൂര്‍: ഇഫ്‌തിഖാറുദ്ദീന്‍, കെ.ടി ജലീല്‍, രവി തേലത്ത്‌
കോട്ടക്കല്‍: കെ.കെ ആബിദ്‌ ഹുസൈന്‍ തങ്ങള്‍, എന്‍.എ മുഹമ്മദ്‌ കുട്ടി, വി.ഉണ്ണികൃഷ്‌ണന്‍ മാസറ്റര്‍
തിരൂര്‍: സി.മമ്മുട്ടി, ഗഫൂര്‍ പി ലില്ലീസ്‌, എം.കെ ദേവിദാസന്‍
താനൂര്‍: അബ്‌ദുറഹിമാന്‍ രണ്ടത്താണി, വി.അബ്‌ദുറഹിമാന്‍, രശ്‌മില്‍നാഥ്‌
തിരൂരങ്ങാടി: പി.കെ അബ്‌ദുറബ്‌, നിയാസ്‌ പുളിക്കലകത്ത്‌, ഗീതാ മാധവന്‍
വള്ളിക്കുന്ന്‌: പി.അബ്‌ദുല്‍ ഹമീദ്‌ , ഒ.കെ തങ്ങള്‍, കെ. ജനചന്ദ്രന്‍ മാസ്‌റ്റര്‍
വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ. പി.പി ബഷീര്‍, പി.ടി ആലിഹാജി
മലപ്പുറം: പി.ഉബൈദുള്ള, അഡ്വ.കെ.പി സുമതി, കെ.എന്‍ ബാദുഷാ തങ്ങള്‍
മങ്കട: ടി.എ അഹമ്മദ്‌ കബീര്‍, അഡ്വ. ടി.കെ റഷീദലി, ബി.രതീഷ്‌
പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലി, വി.ശശി കുമാര്‍, എം.കെ. സുനില്‍
മഞ്ചേരി: അഡ്വ. എം ഉമ്മര്‍, അഡ്വ.കെ.മോഹന്‍ദാസ്‌, അഡ്വ. സി. ദിനേഷ്‌
വണ്ടൂര്‍: എ.പി അനില്‍കുമാര്‍, കെ.നിഷാന്ത്‌, സുനിതാ മോഹന്‍ദാസ്‌
നിലമ്പൂര്‍: ആര്യാടന്‍ ഷൗ്‌ക്കത്ത്‌, പി.വി. അന്‍വര്‍, ഗിരീഷ്‌ മേക്കാട്ട്‌
ഏറനാട്‌: പി.കെ ബഷീര്‍, കെ.ടി അബ്‌ദുറഹിമാന്‍, കെ.പി ബാബുരാജ്‌ മാസ്‌റ്റര്‍
കൊണ്ടോട്ടി: ടി.വി ഇബ്‌റാഹീം, കെ.പി. ബീരാന്‍കുട്ടി, കെ.രാമചന്ദ്രന്‍


കോഴിക്കോട്‌

(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
വടകര: സി.കെ. നാണു, മനയത്ത്‌ ചന്ദ്രന്‍, എം. രാജേഷ്‌ കുമാര്‍
കുറ്റ്യാടി: കെ.കെ ലതിക, പാറക്കല്‍ അബ്‌ദുള്ള, രാമദാസന്‍ മണലേരി
നാദാപുരം: ഇ.കെ. വിജയന്‍, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, എം.പി.രാജന്‍
കൊയിലാണ്ടി: കെ.ദാസന്‍ , എന്‍. സുബ്രമണ്യന്‍, രജ്‌നേഷ്‌ ബാബു.
പേരാമ്പ്ര: ടി.പി. രാമകൃഷ്‌ണന്‍, അഡ്വ: മുഹമ്മദ്‌ ഇഖ്‌ബാല്‍, കെ. സുകുമാരന്‍ നായര്‍
ബാലുശേരി: പുരുഷന്‍ കടലുണ്ടി, യു.സി. രാമന്‍, പി.കെ. സുപ്രന്‍.
എലത്തൂര്‍: എ.കെ. ശശീന്ദ്രന്‍, പി. കിഷന്‍ ചന്ദ്‌, വി.വി. രാജന്‍
കോഴിക്കോട്‌ നോര്‍ത്ത്‌: എ. പ്രദീപ്‌ കുമാര്‍, അഡ്വ. പി.എം. സുരേഷ്‌ ബാബു, കെ.പി. ശ്രീശന്‍
കോഴിക്കോട്‌ സൗത്ത്‌: ഡോ. എം.കെ. മുനീര്‍, എ.പി അബ്‌ദുല്‍ വഹാബ്‌, കുറ്റിയില്‍ സതീഷ്‌ (എന്‍.ഡി.എ)
ബേപ്പൂര്‍: വി.കെ.സി മമ്മദ്‌ കോയ, എം.പി. ആദംമുല്‍സി, അഡ്വ. കെ.പി. പ്രകാശ്‌ ബാബു
കുന്ദമംഗലം: അഡ്വ. ടി.സിദ്ദീഖ്‌, അഡ്വ. പി.ടി.എ റഹീം, സി.കെ.പദ്‌മനാഭന്‍
കൊടുവള്ളി: കാരാട്ട്‌ അബ്‌ദുല്‍ റസാഖ്‌, അബ്‌ദുള്‍ റസാഖ്‌, അലി അക്‌ബര്‍
തിരുവമ്പാടി: ജോര്‍ജ്‌ എം. തോമസ്‌, വി.എം. ഉമ്മര്‍, ഗിരി പാമ്പനാല്‍


വയനാട്‌

(യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
കല്‍പ്പറ്റ: എം.വി. ശ്രേയാംസ്‌കുമാര്‍, സി.കെ. ശശീന്ദ്രന്‍, കെ. സദാനന്ദന്‍
ബത്തേരി: ഐ.സി. ബാലകൃഷ്‌ണന്‍, രുഗ്മിണി സുബ്രഹ്‌മണ്യന്‍, സി.കെ. ജാനു
മാനന്തവാടി: പി.കെ. ജയലക്ഷ്‌മി, ഒ.ആര്‍. കേളു, കെ. മോഹന്‍ദാസ്‌


കണ്ണൂര്‍

(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
പയ്ന്നൂര്‍: സി.യ കൃഷ്‌ണന്‍, സാജിദ്‌ മൗവ്വല്‍, ആനിയമ്മ
കല്യാശേരി: ടി.വി രാജേഷ്‌, അമൃത രാമകൃഷ്‌ണന്‍, കെ.പി അരുണ്‍
തളിപ്പറമ്പ്‌: ജയിംസ്‌ മാത്യു, രാജേഷ്‌ നമ്പ്യാര്‍, പി.ബാലകൃഷ്‌ണന്‍
ഇരിക്കൂര്‍: കെ.ടി ജോസ്‌, കെ.സി ജോസഫ്‌, എ.പി ഗംഗാധരന്‍
അഴീക്കോട്‌: എം.വി നികേഷ്‌ കുമാര്‍, കെ.എം ഷാജി, എ.വി കേശവന്‍
കണ്ണൂര്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി, സതീശന്‍ പാച്ചേനി, കെ.ജി ബാബു
ധര്‍മടം: പിണറായി വിജയന്‍, മമ്പറം ദിവാകരന്‍, മോഹനന്‍ മാനന്തേരി
കൂത്തുപറമ്പ്‌: കെ.കെ. ശൈലജ, കെ.പി. മോഹനന്‍, സി. സദാനന്ദന്‍
മട്ടന്നൂര്‍: ഇ.പി ജയരാജന്‍, കെ.പി പ്രശാന്ത്‌, ബിജു എളക്കുഴി
പേരാവൂര്‍: അഡ്വ. ബിനോയ്‌ കുര്യന്‍, അഡ്വ. സണ്ണി ജോസഫ്‌, പൈലി വാത്യാട്ട്‌
തലശേരി: അഡ്വ. എ.എന്‍ ഷംസീര്‍, എ.പി അബ്‌ദുള്ളക്കുട്ടി, വി.കെ സജീവന്‍


കാസര്‍ഗോഡ്‌

(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)
മഞ്ചേശ്വരം: സി.എച്ച്‌ കുഞ്ഞമ്പു, പി.ബി അബ്‌ദുള്‍ റസാഖ്‌, കെ.സുരേന്ദ്രന്‍
കാസര്‍ഗോഡ്‌: ഡോ എ.എ അമീന്‍, എന്‍.എ നെല്ലിക്കുന്ന്‌, രവീശതന്ത്രി കുണ്ടാര്‍
ഉദുമ: കെ.കുഞ്ഞിരാമന്‍, കെ സുധാകരന്‍, അഡ്വ: കെ. ശ്രീകാന്ത്‌
കാഞ്ഞങ്ങാട്‌: ഇ.ചന്ദ്രശേഖരന്‍, ധന്യ സുരേഷ്‌, എം.പി രാഘവന്‍
തൃക്കരിപ്പൂര്‍: എം.രാജഗോപാലന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍ എം

-
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 11:53 am

കണ്ണൂര്‍

(എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, എന്‍.ഡി.എ. എന്ന ക്രമത്തില്‍)

കണ്ണൂര്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി, സതീശന്‍ പാച്ചേനി, കെ.ജി ബാബു


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 12:01 pm

Oro jilla vechu predition angu kaachiyalo?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 12:04 pm

Binu wrote:
Oro jilla vechu predition angu kaachiyalo?

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Mon May 02, 2016 12:04 pm

vipinraj wrote:
Binu wrote:
Oro jilla vechu predition angu kaachiyalo?

[You must be registered and logged in to see this image.]

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 12:05 pm

Thrikkakkara ND Stanarthy mariyalllo...
Vivek Vijayan payment seat vivadam vannille...

Ippol Saji S alle NDA candidate?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 12:05 pm

Ammu wrote:
vipinraj wrote:


[You must be registered and logged in to see this image.]

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 1:17 pm

prediction un. do..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Mon May 02, 2016 2:00 pm

Neelu wrote:
prediction un.   do..

njan nattil pova allarunne...full responsibility njan eduthu nadathumayirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Tue May 03, 2016 9:59 am

സ്‌ക്രീനില്‍ മാത്രം കണ്ടുപരിചയിച്ച താരത്തെ നേരില്‍ക്കണ്ടപ്പോള്‍ കിഴക്കേതെരുവുകാര്‍ക്ക്‌ അദ്‌ഭുതം.
പ്രായമുള്ളവര്‍ അനുഗ്രഹിച്ചു. ചെറുപ്പക്കാര്‍ സെല്‍ഫിയെടുത്തു.
ഉത്സവത്തിന്റെ മൂഡിലായിരുന്നു നാട്ടുകാര്‍. യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.വി.ജഗദീഷ്‌കുമാറിനൊപ്പം പത്തനാപുരം മണ്ഡലത്തിലൂടെ ഒരു യാത്ര...


കൊട്ടാരക്കരയ്‌ക്കടുത്ത കിഴക്കേതെരുവിലിറങ്ങി നടക്കുമ്പോള്‍ സമയം രാവിലെ പത്തുമണി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്‌ക്കാതെ നടന്‍ ജഗദീഷ്‌ റോഡ്‌ ക്രോസ്‌ ചെയ്‌തു. തൊട്ടടുത്ത പെട്ടിക്കടയില്‍ കയറി മോരുണ്ടോ എന്നു ചോദിച്ചപ്പോഴാണ്‌ കടക്കാരന്‍ മുഖത്തേക്കുനോക്കിയത്‌.
''അയ്യോ ഇതാര്‌ ജഗദീഷ്‌ സാറോ? ടീവിയില്‍നിന്ന്‌ നേരെ ഇറങ്ങിവന്നതുപോലെയുണ്ട്‌.''
സിനിമാതാരം വന്നതിന്റെ ത്രില്ലിലായിരുന്നു അയാള്‍. കടയ്‌ക്കുള്ളിലെ ഇരുമ്പുകസേര പുറത്തേക്കെടുത്ത്‌ ജഗദീഷിനെ ഇരുത്തി.

''സാറൊട്ടും പേടിക്കേണ്ട, നല്ല ഭൂരിപക്ഷത്തില്‍ത്തന്നെ ജയിക്കും.''
വൃത്തിയായി കഴുകിയ ഗ്ലാസില്‍ മോരൊഴിക്കുന്നതിനിടെ കടക്കാരന്‍ പറഞ്ഞു.

അപ്പോഴേക്കും ഖദര്‍ധാരികളായ ചെറുപ്പക്കാരുടെ സംഘമെത്തിക്കഴിഞ്ഞു. പോക്കറ്റില്‍നിന്ന്‌ കാശെടുത്തുകൊടുത്തെങ്കിലും അയാള്‍ വാങ്ങിച്ചില്ല.
''ഈ മോര്‌ എന്റെ വകയാണ്‌.''
''മോര്‌ മാത്രം പോരാ, വോട്ടും തരണം.''

ജഗദീഷിന്റെ അഭ്യര്‍ഥനയ്‌ക്ക് പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയായിരുന്നു മറുപടി. കിഴക്കേതെരുവിലെ ഓരോ കടയിലും കയറിച്ചെന്ന്‌ വോട്ട്‌ ചോദിച്ചതിനുശേഷം നേരെ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്‌.
പോര്‍ട്ടിക്കോയിലെത്തുമ്പോഴേക്കും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പൊതിഞ്ഞു. എല്ലാവര്‍ക്കും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് സെല്‍ഫിയെടുക്കണം. സമ്മതിച്ചുകൊടുത്തു, മലയാളത്തിന്റെ പ്രിയതാരം. അതിനുശേഷം ചെറിയൊരു അഭ്യര്‍ഥന.
''എല്ലാവരും വീട്ടില്‍ചെന്ന്‌ എന്റെ കാര്യം അച്‌ഛനമ്മമാരോട്‌ പറയണം''
വിദ്യാര്‍ഥികള്‍ തലകുലുക്കി. തൊട്ടടുത്താണ്‌ പട്ടമല മാര്‍ത്തോമാ ചര്‍ച്ച്‌. അവിടെ ബൈബിള്‍ ക്ലാസ്‌ നടക്കുന്നുണ്ടെന്ന്‌ കൂടെയുണ്ടായിരുന്ന ടിജോ പറഞ്ഞപ്പോള്‍ നേരെ അങ്ങോട്ടേക്ക്‌.
ക്ലാസിനിടയിലേക്ക്‌ കയറിച്ചെന്ന അതിഥിയെക്കണ്ട്‌ വിദ്യാര്‍ഥികള്‍ ആവേശത്തോടെ സ്വാഗതം ചെയ്‌തു. കുട്ടികളെ കണ്ടപ്പോള്‍ ജഗദീഷ്‌ ഒരു നിമിഷം പഴയ അധ്യാപകനായി. മൈക്ക്‌ കൈയിലെടുത്ത്‌ ചെറിയൊരു പ്രസംഗം.
''ഇവിടെ ഞാന്‍ രാഷ്‌ട്രീയം പറയുന്നില്ല. ദൈവത്തിലേക്ക്‌ കൂടുതല്‍ അടുക്കാനുള്ള വഴിയാണ്‌ ഇത്തരം ബൈബിള്‍ ക്ലാസുകള്‍. അച്‌ഛനമ്മമാരെ സ്‌നേഹിച്ചാല്‍, ഗുരുനാഥന്‍മാരെ ബഹുമാനിച്ചാല്‍ ദൈവത്തിന്‌ നിങ്ങളോടുള്ള സ്‌നേഹം കൂടും.

എന്റെ മുമ്പില്‍ നില്‍ക്കുന്ന രക്ഷാകര്‍ത്താക്കളുടെ കണ്ണുകളില്‍ നിറയെ നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്‌. അവരെ ഒരിക്കലും സങ്കടപ്പെടുത്തരുത്‌. സ്വഭാവത്തിലും മൂല്യത്തിലും മാതൃകയാകേണ്ടവരാണ്‌ ജനപ്രതിനിധികള്‍. അക്കാര്യത്തില്‍ എന്നും മുമ്പില്‍ ഈ പി.വി.ജഗദീഷ്‌കുമാറുണ്ടാകുമെന്ന്‌ ഞാന്‍ ഉറപ്പുതരുന്നു.''
നീണ്ട കൈയടി. നിങ്ങള്‍ ആവശ്യപ്പെടാതെ ഒരു പാട്ടുപാടാം എന്നു പറഞ്ഞുകൊണ്ട്‌ ജഗദീഷ്‌ ശബ്‌ദം താഴ്‌ത്തി പാടി.
''അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും
അത്താണിയായുള്ളോനേ, കര്‍ത്താവേ യേശുനാഥാ...''

പള്ളിയില്‍നിന്ന്‌ ജീപ്പിലേക്ക്‌ കയറിയ ജഗദീഷ്‌, വിമുക്‌തഭടന്‍മാരുടെ ആശുപത്രിയിലും കയറി വോട്ടുചോദിച്ചു.
പള്ളിമുക്ക്‌ ജംഗ്‌ഷനില്‍ ആളെ കയറ്റാന്‍വേണ്ടി നിര്‍ത്തിയിട്ട കെ.എസ്‌.ആര്‍.ടി.സി ബസിലേക്ക്‌ കയറിയത്‌ ആരോടും ചോദിക്കാതെയായിരുന്നു. യാത്രക്കാരെല്ലാം പിന്‍സീറ്റ്‌ വിട്ട്‌ മുമ്പിലേക്കുവന്നു.
ലേഡീസ്‌ സീറ്റിലിരിക്കുകയായിരുന്ന കുഞ്ഞമ്മ തിരക്കിനിടയിലൂടെ വന്ന്‌ ജഗദീഷിനെ കെട്ടിപ്പിടിച്ചു.
''ടീവില്‌ കാണുന്ന അതേ മുഖം. മോനെ ഞങ്ങള്‍ ജയിപ്പിച്ചുവിടും.''
തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചശേഷമാണ്‌ അവര്‍ സീറ്റിലേക്ക്‌ മടങ്ങിയത്‌. കടകളെല്ലാം കയറിക്കഴിഞ്ഞപ്പോഴേക്കും സമയം പന്ത്രണ്ടര. വിയര്‍ത്തുകുളിച്ചിരിക്കുന്നു, ജഗദീഷ്‌. സ്‌നേഹഭവനിലെ അന്തേവാസികള്‍ക്കൊപ്പം അല്‍പസമയം.

അതുകഴിഞ്ഞ്‌ ഭക്ഷണം ഏര്‍പ്പാടുചെയ്‌ത മേലില പഞ്ചായത്തംഗം സുനിലിന്റെ വീട്ടിലേക്ക്‌. യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്കൊപ്പം പത്തുമിനുട്ടുനേരത്തെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കുശേഷം ജഗദീഷ്‌ സംസാരിക്കാനിരുന്നു.

വോട്ടുചോദിക്കാനിറങ്ങിയപ്പോള്‍ എന്തുതോന്നുന്നു?

സന്തോഷം. ദിവസവും ഒരുപാടുപേരെ കാണുന്നു. പരിചയപ്പെടുന്നു. പ്രായമുള്ളവരെ കാണുമ്പോഴാണ്‌ അച്‌ഛന്റെയും അമ്മയുടെയും മിസ്സിംഗ്‌ വല്ലാതെ ഫീല്‍ ചെയ്യുന്നത്‌. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്‌റ്ററായിരുന്നു അച്‌ഛന്‍.
ഏഴുമണിക്ക്‌ ബസ്‌ കയറിവേണം അച്‌ഛന്‌ സ്‌കൂളിലെത്താന്‍. അതിനുവേണ്ടി രാവിലെ അഞ്ചരയ്‌ക്ക് ഉണരും. ആറരയ്‌ക്കാണ്‌ പത്രം വരുന്നത്‌. അത്‌ വായിക്കാന്‍ അച്‌ഛന്‌ നേരമില്ല.
അതുകൊണ്ടുതന്നെ അച്‌ഛന്‍ ബ്രേക്ക്‌ ഫാസ്‌റ്റ് കഴിക്കുമ്പോള്‍ പത്രം ഉച്ചത്തില്‍ വായിച്ചുകേള്‍പ്പിക്കേണ്ടത്‌ എന്റെ ചുമതലയാണ്‌. വിദേശവാര്‍ത്തകള്‍ വായിക്കുമ്പോള്‍ അച്‌ഛന്‍ ചില ടിപ്‌സുകള്‍ പറഞ്ഞുതരും. അത്‌ ഒരു നോട്ട്‌ബുക്കില്‍ കുറിച്ചിടണം. രാഷ്‌ട്രീയമായ അറിവുണ്ടായത്‌ ഈ പത്രവായനയില്‍ നിന്നാണ്‌.
തൈക്കാട്‌ വാടകയ്‌ക്ക് താമസിക്കുമ്പോള്‍ സെക്രട്ടറിയേറ്റില്‍ ജോലിയുള്ള മജീദ്‌ സാഹിബും റബ്ബര്‍ കര്‍ഷകനായ കോശിച്ചായനുമായിരുന്നു അയല്‍ക്കാര്‍.
മറ്റൊരു ഭാഗത്താണ്‌ റോസ്‌ ഗാര്‍ഡന്‍ എന്ന പേരിലുള്ള മന്ത്രിമന്ദിരം. പിന്നില്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന പൗണ്ട്‌ കോളനി. വീട്ടില്‍ എന്താഘോഷം വന്നാലും പായസമോ മധുരപലഹാരമോ ഉണ്ടാക്കും.
അമ്മ ആദ്യം കൊടുക്കുന്നത്‌ പൗണ്ട്‌ കോളനിയിലെ കുട്ടികള്‍ക്കാണ്‌. അതുകഴിഞ്ഞ്‌ മറ്റ്‌ അയല്‍ക്കാര്‍ക്കും. അച്‌ഛന്റെ പരിമിതമായ ശമ്പളമാണെങ്കിലും ആഘോഷങ്ങള്‍ ഒന്നും ഒഴിവാക്കാറില്ല.
അമ്മയുടെ ഈ ദാനധര്‍മ്മം കണ്ടാണ്‌ ഞാന്‍ വളരുന്നത്‌. എസ്‌.എസ്‌.എല്‍.സി വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും അമ്മയുടെ സാമൂഹ്യബോധം അപാരമാണ്‌. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ അച്‌ഛനും അമ്മയ്‌ക്കുമാണ്‌.
മോശമായ കാര്യമുണ്ടെങ്കില്‍ ഞാന്‍ മാത്രമാണ്‌ ഉത്തരവാദി. ഞാന്‍ സിനിമയിലേക്ക്‌ വരുന്നതിന്‌ മുമ്പുതന്നെ അമ്മ മരിച്ചു. നടനായി അറിയപ്പെട്ട സമയത്താണ്‌ അച്‌ഛന്റെ മരണം.

അത്രയ്‌ക്ക് അറ്റാച്ച്‌മെന്റുള്ള അച്‌ഛന്റെ മരണത്തെക്കുറിച്ചായിരുന്നു എതിര്‍ സ്‌ഥാനാര്‍ഥിയുടെ ആരോപണം?

അച്‌ഛന്‍ മരിച്ചപ്പോള്‍ അമേരിക്കയില്‍ പ്രോഗ്രാമിന്‌ പോയ ആളാണ്‌ ഞാനെന്ന്‌ എതിര്‍ സ്‌ഥാനാര്‍ഥി പറഞ്ഞത്‌ ഞങ്ങളുടെ കുടുംബത്തിന്‌ വലിയൊരു ഷോക്കായിരുന്നു.
1999ലാണ്‌ ഞാനും ശ്രീനിവാസനും മുകേഷും സിദ്ധിഖ്‌ലാലും രാജന്‍.പി.ദേവുമടങ്ങുന്ന സംഘം അമേരിക്കയിലേക്കു പോയത്‌. ന്യൂയോര്‍ക്കിലായിരുന്നു താമസം. കാനഡയിലേക്ക്‌ പ്രോഗ്രാമിന്‌ പോകുമ്പോഴാണ്‌ അച്‌ഛന്‍ മരിച്ച വിവരം ബന്ധുക്കള്‍ ശ്രീനിവാസനെ അറിയിച്ചത്‌.
അതും മരിച്ച്‌ നാലോ അഞ്ചോ മണിക്കൂറുകള്‍ കഴിഞ്ഞശേഷം. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ സജീവമായ കാലമല്ല അത്‌. പ്രോഗ്രാമില്‍ രണ്ടുപാട്ടുകളും നാല്‌ സ്‌കിറ്റും ചെയ്യുന്നത്‌ ഞാനാണ്‌.
-


അതിനാല്‍ പ്രോഗ്രാം കഴിഞ്ഞ്‌ എന്നെ വിവരം അറിയിക്കാമെന്ന്‌ എല്ലാവരും തീരുമാനിച്ചു. പ്രോഗ്രാം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ ശ്രീനിവാസന്‍ എന്നോടു ചോദിച്ചു-അച്‌ഛന്‌ അസുഖം വല്ലതുമുണ്ടായിരുന്നോ? അനവസരത്തിലുള്ള ചോദ്യം എനിക്ക്‌ സംശയങ്ങള്‍ക്കിടയാക്കി. എങ്കിലും ഞാനത്‌ പുറത്തുകാണിച്ചില്ല. ഇല്ലെന്ന്‌ മറുപടിയും പറഞ്ഞു.
''അച്‌ഛന്‌ സീരിയസാണെന്ന്‌ ഫോണ്‍ വന്നിരുന്നു.''
അതുകേട്ടപ്പോള്‍ ഞാന്‍ അസ്വസ്‌ഥനായി. ശ്രീനിവാസന്‍ പതുക്കെപ്പതുക്കെ കാര്യം പറഞ്ഞു. സങ്കടം സഹിക്കാന്‍ പറ്റാതെ ഞാന്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ എല്ലാവരും മീറ്റിംഗ്‌ ചേര്‍ന്നു.

''ഇനി നാലുഷോ കൂടി ബാക്കിയുണ്ട്‌. എങ്കിലും ഈ അവസരത്തില്‍ ജഗദീഷിനെ പിടിച്ചുനിര്‍ത്തുന്നത്‌ ശരിയല്ല. ഉടന്‍തന്നെ നാട്ടിലേക്ക്‌ കയറ്റിവിടാം.''
ഞാന്‍ മൂത്തചേച്ചിയെ വിളിച്ച്‌ കാര്യമന്വേഷിച്ചു. അമ്മയുടെ മരണശേഷം വീട്ടിലെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്‌ ചേച്ചിയാണ്‌.

''സംസ്‌കാരമൊക്കെ കഴിഞ്ഞില്ലേ. ഇനി പ്രോഗ്രാം തീര്‍ന്നിട്ട്‌ വന്നാല്‍ മതി.''
ചേച്ചി പറഞ്ഞു. ഞാന്‍ ആ സമയത്ത്‌ നാട്ടിലേക്ക്‌ പോയാല്‍ സ്‌പോണ്‍സറായ ഷാജിക്ക്‌ ലക്ഷങ്ങള്‍ നഷ്‌ടംവരും. മാത്രമല്ല, ചിലപ്പോള്‍ പ്രോഗ്രാം മുടങ്ങുകയും ചെയ്യും.

അതുകൊണ്ടാണ്‌ നാട്ടിലേക്ക്‌ പോകാതിരുന്നത്‌. എതിര്‍ സ്‌ഥാനാര്‍ഥിയുടെ പ്രസ്‌താവന കണ്ടപ്പോള്‍ എന്നെ ആദ്യം വിളിച്ച്‌ സമാധാനിപ്പിച്ചത്‌ ശ്രീനിവാസനാണ്‌.
''സത്യം എന്താണെന്ന്‌ ഞങ്ങള്‍ക്കറിയാം. പിന്നെ നീയെന്തിന്‌ ടെന്‍ഷനടിക്കണം?''

എന്നാണ്‌ ശ്രീനി ചോദിച്ചത്‌. ഒരാഴ്‌ച കഴിഞ്ഞ്‌ കൊല്ലം പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനെത്തിയപ്പോള്‍ ഇതേ ചോദ്യം പത്രക്കാര്‍ ചോദിക്കുകയും ചെയ്‌തു.
അന്ന്‌ മുകേഷിന്‌ മുമ്പില്‍വച്ച്‌ സത്യാവസ്‌ഥ പറയാന്‍ അവസരം ഒരുക്കിത്തന്നത്‌ ദൈവമാണ്‌. എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കൂടിയായ മുകേഷിന്റെ സാക്ഷ്യപത്രം കിട്ടിയപ്പോഴാണ്‌ ആ പ്രശ്‌നം ഒതുങ്ങിയത്‌.

ആദ്യഘട്ടത്തില്‍ വളരെ മയത്തില്‍ പ്രതികരിച്ച ജഗദീഷ്‌, പിന്നീട്‌ ഗണേശിനെതിരേ ആഞ്ഞടിക്കാന്‍ കാരണം?

അന്നും പിന്നീടും മയത്തിലാണ്‌ പ്രതികരിച്ചത്‌. വാളകത്ത്‌ എനിക്കൊരു സ്വീകരണം ഒരുക്കിയപ്പോള്‍ നടത്തിയ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അന്ന്‌ ഞാന്‍ പറഞ്ഞ കാര്യം ഇങ്ങനെയാണ്‌.
കേരള രാഷ്‌ട്രീയത്തിലേക്ക്‌ ഒരു സ്‌ഫോടകവസ്‌തുവിനെ കൊണ്ടുവന്നതാര്‌? അതില്‍ എതിര്‍ സ്‌ഥാനാര്‍ഥിയെക്കുറിച്ച്‌ പരാമര്‍ശമുണ്ടോ? രാഷ്‌ട്രീയ നേതാക്കളെ കരിവാരിത്തേക്കുന്ന കത്ത്‌ എഴുതിച്ചതാര്‌? എന്റെ സുഹൃത്തിന്റെ കൈയക്ഷരം എനിക്കറിയാം എന്നാണ്‌ ഞാന്‍ പറഞ്ഞത്‌.
അത്‌ ഗണേശനാണെന്ന്‌ പത്രങ്ങളാണ്‌ എഴുതിയത്‌. പിറ്റേ ദിവസം ഫെന്നി ബാലകൃഷ്‌ണന്‍ ആ രഹസ്യം വെളിപ്പെടുത്തുകയും ചെയ്‌തു. ഫെന്നിയെ എനിക്കറിയില്ല. ഞാന്‍ കണ്ടിട്ടുമില്ല. ദൈവം മുകളിലുണ്ടെന്നതിന്റെ തെളിവാണിത്‌.

സഹപ്രവര്‍ത്തകനോട്‌ ഏറ്റുമുട്ടുമ്പോള്‍ എന്തുതോന്നുന്നു?

ആരോഗ്യകരമായ ഒരു മത്സരമാണ്‌ ഞാനാഗ്രഹിക്കുന്നത്‌. ഗണേശനുമായി സൗഹൃദമുണ്ട്‌. എന്നാല്‍ വലിയ അടുപ്പമൊന്നുമില്ല. ഞാന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്ന സമയത്ത്‌ ഗണേശനെ മൂന്നുതവണ ഫോണില്‍ വിളിച്ചിരുന്നു.
വാര്‍ത്തകള്‍ സത്യമല്ലെന്ന്‌ പറയാനായിരുന്നു അന്ന്‌ വിളിച്ചത്‌. റിംഗ്‌ ചെയ്‌തെങ്കിലും അറ്റന്റ്‌ ചെയ്‌തില്ല. അത്‌ നന്നായെന്ന്‌ ഇപ്പോള്‍ തോന്നുന്നു. ഫോണ്‍ അറ്റന്റ്‌ ചെയ്‌തശേഷം ചേട്ടന്‍ എനിക്കെതിരേ നില്‍ക്കരുതെന്ന്‌ ഗണേശന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പെട്ടുപോയേനെ.
ഒരു കലാകാരന്‍ എന്ന പരിഗണന ഗണേശിന്‌ പത്തനാപുരത്ത്‌ കിട്ടിയിരുന്നു. കലാകാരന്‍മാരെ ഇഷ്‌ടപ്പെടുന്നവരുടെ നാടാണിത്‌.
എതിര്‍ സ്‌ഥാനാര്‍ഥി പക്കാ രാഷ്‌ട്രീയക്കാരനായതുകൊണ്ടാണ്‌ മുമ്പൊക്കെ ജയിച്ചുകയറിയത്‌. രാഷ്‌ട്രീയവും കലയുമുള്ള ഒരാള്‍ എതിരാളിയായി വരുന്നത്‌ ഇതാദ്യമാണ്‌. അതുകൊണ്ടാണ്‌ മത്സരത്തിന്‌ ചൂടേറുന്നതും.

ഒരിക്കലും നിയമസഭയിലേക്ക്‌ മത്സരിക്കില്ലെന്ന്‌ പറഞ്ഞയാളാണ്‌ ജഗദീഷ്‌. ആ വാക്ക്‌ പാലിക്കാന്‍ കഴിഞ്ഞില്ല. അല്ലേ?

ഞാനങ്ങനെ പറഞ്ഞു എന്നത്‌ നൂറു ശതമാനവും സത്യമാണ്‌. നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ മോഹം ലോക്‌സഭയാണ്‌. എം.പിയായശേഷം പാര്‍ലമെന്റില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിക്കുന്നത്‌ സ്വപ്‌നം കണ്ടിട്ടുണ്ട്‌.
ആ സ്വപ്‌നത്തില്‍ എം.എല്‍.എ ഇല്ല. ഈ അവസരം ഇങ്ങോട്ടുവന്നതാണ്‌. അതുകൊണ്ടാണ്‌ സ്വീകരിച്ചത്‌. രാഷ്‌ട്രീയരംഗത്ത്‌ ഒരു കാര്യമുണ്ട്‌. നമ്മള്‍ ആകാനാഗ്രഹിക്കുന്നത്‌ കിട്ടണമെന്നില്ല. ആഗ്രഹിക്കാത്തത്‌ വന്നുചേരുകയും ചെയ്യും.

മത്സരിക്കാന്‍ തീരുമാനിച്ചതില്‍ നിരാശയൊന്നുമില്ല. ജയപരാജയങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഒരു ദേശീയപാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം കിട്ടുക എന്നത്‌ വലിയ കാര്യമല്ലേ?
ചുവരെഴുത്തു നടത്തുന്ന ചെറുപ്പക്കാരന്‍ പരിചയപ്പെടാന്‍ വന്നപ്പോള്‍ ജഗദീഷ്‌ സംസാരത്തിന്‌ വിരാമമിട്ടു. അയാളുടെ കുടുംബവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ഡൈനിംഗ്‌ ടേബിളിലേക്ക്‌.
വിഭവസമൃദ്ധമായ സദ്യ റെഡിയായിക്കഴിഞ്ഞു. പത്തുമിനുട്ടുകൊണ്ട്‌ ഭക്ഷണവും വിശ്രമവും. തൊട്ടടുത്തുതന്നെയുള്ള മരണവീടുകളിലേക്കായിരുന്നു അടുത്ത യാത്ര. ബന്ധുക്കളെ സമാശ്വസിപ്പിച്ച്‌ മടങ്ങുമ്പോള്‍ മരം കയറ്റിയ ലോറിയില്‍ കുറെ തൊഴിലാളികള്‍ വരുന്നു.
ജഗദീഷ്‌ ജീപ്പില്‍നിന്നിറങ്ങി ലോറിയിലേക്ക്‌ കയറി. വോട്ടുചോദിച്ചശേഷം അവരെ ചേര്‍ത്തുനിര്‍ത്തി ഒരു സെല്‍ഫി.
മേലില ജംഗ്‌ഷനിലെ ഓരോ കടയിലും കയറിയിറങ്ങിക്കഴിഞ്ഞപ്പോളേക്കും സന്ധ്യകഴിഞ്ഞു. ഇനി പോകുന്നത്‌ നരിക്കുഴി കോളനിയിലെ കുടുംബയോഗത്തിലേക്കാണ്‌. മേലില ഗ്രാമവുമായുള്ള അടുപ്പത്തെക്കുറിച്ചായി പിന്നീടുള്ള സംസാരം.
''ഞാനാദ്യമായി കഥയെഴുതിയ 'മുത്താരംകുന്ന്‌ പി.ഒ' എന്ന സിനിമ ചിത്രീകരിച്ചത്‌ ഈ നാട്ടില്‍വച്ചാണ്‌. റേഡിയോയില്‍ ഞാനെഴുതിയ 'സഹൃദയസമക്ഷം' എന്ന നാടകത്തിന്റെ കഥ പറഞ്ഞപ്പോള്‍ ശ്രീനിവാസനാണ്‌ പറഞ്ഞത്‌, അതിലൊരു സിനിമയുടെ ത്രെഡ്‌ ഉണ്ടെന്ന്‌.
ശ്രീനി തിരക്കഥയുമെഴുതി. സിബി മലയിലായിരുന്നു സംവിധാനം. രാത്രിയും പകലുമായി 25 ദിവസം ഷൂട്ടിംഗുണ്ടായിരുന്നു. ഇവിടത്തെ നാട്ടുകാരുടെ സഹകരണം ഒരിക്കലും മറക്കാന്‍ കഴിയില്ല.''
സ്‌ത്രീകളും കുട്ടികളുമടക്കം ഒരുപാടുപേരുണ്ടായിരുന്നു കുടുംബയോഗത്തിന്‌. അവിടെ ചെറിയൊരു പ്രസംഗം. പോകാന്‍നേരം ഒരു പെണ്‍കുട്ടി അടുത്തുവന്നു ചോദിച്ചു-എം.എല്‍.എ ആയാല്‍ ജഗദീഷേട്ടന്‍ അഭിനയം നിര്‍ത്തുമോ?
''അഭിനയം പരമാവധി കുറയ്‌ക്കും. ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ടി.വിയില്‍ ഏതെങ്കിലുമൊരു പ്രോഗ്രാം അവതരിപ്പിക്കും.
പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരുപാട്‌ പ്രശ്‌നങ്ങളുണ്ട്‌, ഈ മണ്ഡലത്തില്‍. കുടിവെള്ളം, തൊഴിലില്ലായ്‌മ, കശുവണ്ടി, റബ്ബര്‍തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍.. ഇക്കാര്യത്തില്‍ ഒരു എം.എല്‍.എയ്‌ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
എം.എല്‍.എ ഷൂട്ടിംഗിലാണ്‌ എന്ന ആരോപണം വരാതിരിക്കാന്‍ ശ്രദ്ധിക്കും. നിയമസഭാ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലേ അഭിനയിക്കുകയുള്ളൂ. ഇത്രയുംനാള്‍ ഓടിനടന്ന്‌ അഭിനയിച്ചില്ലേ? ഇനി മറ്റൊരു മേഖലയില്‍ നോക്കാം. എല്ലാം വെട്ടിപ്പിടിക്കുന്നതെന്തിനാണ്‌?''
ചിരിച്ചുകൊണ്ട്‌ കാറിലേക്ക്‌ കയറുമ്പോള്‍ ജഗദീഷ്‌ വാച്ചിലേക്ക്‌ നോക്കി. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു.
''ഇന്നിനി എവിടേക്കുമില്ല. നേരെ വീട്ടിലേക്ക്‌.''
ജഗദീഷ്‌ ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. കാര്‍ പത്തനാപുരത്തെ വാടകവീട്ടിലേക്ക്‌...

-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Tue May 03, 2016 3:10 pm

വിജയത്തെക്കുറിച്ച്‌ ഗണേഷ്‌കുമാറിന്‌ ആശങ്കയില്ല. പത്തനാപുരത്തെ ജനങ്ങള്‍ക്ക്‌ തന്നെ നന്നായി അറിയാമെന്ന്‌ ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു.
കെ. എല്‍. 02, കെ 3294 നീല ക്വാളിസിന്റെ ഹോണ്‍ മുഴങ്ങുമ്പോള്‍ തന്നെ പത്തനാപുരത്തെ റോഡുകളിലൂടെ പോകുന്ന കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.
ഇത്‌ ആരുടെ വണ്ടിയാണെന്ന്‌. മാമാ എന്ന്‌ ഇരുവശത്തു നിന്നും വിളിച്ചുകൂവുന്ന കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ കൈയുയര്‍ത്തിക്കാണിക്കുന്നു ഗണേഷ്‌കുമാര്‍. മൂന്നു താരങ്ങള്‍ മത്സരിക്കുന്ന പത്തനാപുരത്ത്‌ മൂന്നാമതും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്‌ ഗണേഷ്‌കുമാര്‍.

മൂന്നു പ്രമുഖ താരങ്ങള്‍ വ്യത്യസ്‌ത മുന്നണി സ്‌ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകത പത്തനാപുരത്തിനുണ്ടല്ലോ?

താരങ്ങളുടെ മത്സരമായി ഇതിനെ കാണണ്ട. ഇത്‌ രാഷ്‌ട്രീയ മത്സരമാണ്‌. ഏതൊരു തൊഴില്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ രാഷ്‌ട്രീയാവബോധമുണ്ടാകും.
അഭിനയം ഞങ്ങളുടെ തൊഴിലാണ്‌. രാഷ്‌ട്രീയവും സിനിമയും കൂട്ടിക്കുഴയ്‌ക്കേണ്ട. ശക്‌തമായ മൂന്നു മുന്നണികളുടെ മത്സരമായി മാത്രം ഇതിനെ കണ്ടാല്‍ മതി.

താങ്കള്‍ കഴിഞ്ഞ കുറേ വര്‍ഷമായി പത്തനാപുരത്തെ എം.എല്‍.എ.യായിരുന്നു. ഇത്തവണ ജനവിധി തേടുമ്പോള്‍ ജനങ്ങളോട്‌ പറയാനുളളത്‌?

എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്‌ പത്തനാപുരത്തെ എല്ലാ വീടുകളിലും പൈപ്പ്‌ കണക്ഷനും റോഡ്‌ വികസനവും. ഇത്രയും നാള്‍കൊണ്ട്‌ ഏകദേശം എഴുപത്തഞ്ചുശതമാനത്തോളം ഇത്‌ സഫലീകരിച്ചിട്ടുണ്ട്‌.
ബാക്കികൂടി പൂര്‍ണ്ണമാക്കിയാല്‍ എന്റെ സ്വപ്‌നം സഫലമാകും. കല്ലടയാറിനു സമീപത്താണ്‌ പത്തനാപുരം സ്‌ഥിതിചെയ്യുന്നത്‌ .എങ്കിലും ഇപ്പോള്‍ കുടിവെള്ളത്തിന്‌ ഇവിടെ ആളുകള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണ്‌.
2001 മുതല്‍ ഞാന്‍ പ്ലാന്‍ ചെയ്‌ത ഒന്നാണ്‌ പത്തനാപുരം കുടിവെള്ളപദ്ധതി. ആ സമയത്ത്‌ ഇത്രയേറെ ജലക്ഷാമം ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം മണല്‍വാരലും മറ്റും ശക്‌തമായതോടെ കല്ലടയാറിലെ വെള്ളം വറ്റി.
കിണറുകളില്‍പ്പോലും ഒരു തുള്ളി വെള്ളം വരാതിരുന്ന സമയത്ത്‌ പത്തനാപുരം കുടിവെള്ളപദ്ധതി നിലവില്‍ വരുത്തുകയും മിക്ക സ്‌ഥലങ്ങളിലും പൈപ്പുലൈനിലൂടെ വെള്ളം ലഭിക്കുകയും ചെയ്‌തു. ഇടവഴികളില്‍ വരെ പൈപ്പുകള്‍ സ്‌ഥാപിച്ചു കഴിഞ്ഞു.
അടുത്തത്‌ റോഡ്‌ നിര്‍മ്മാണമാണ്‌. ഒട്ടുമിക്ക പ്രദേശങ്ങളിലും റോഡുനിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ പഞ്ചായത്തിലെ 8 വാര്‍ഡുകളില്‍ 6 വാര്‍ഡുകളിലെയും റോഡുകള്‍ ഇതിനോടകം എം.എല്‍.എ. ഫണ്ടുപയോഗിച്ച്‌ ടാറുചെയ്‌തിട്ടുണ്ട്‌.
ഒരു വാര്‍ഡിന്‌ 15 ലക്ഷം രൂപയോളം റോഡുവികസനത്തിനായി നല്‍കിയിട്ടുണ്ട്‌. ജനങ്ങള്‍ക്കേറ്റവും ദുരിതമുള്ള റോഡുകള്‍ പഞ്ചായത്തു മെമ്പര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച്‌ ചെയ്‌തു കൊടുത്തിട്ടുണ്ട്‌.
ഇനിയും പൂര്‍ത്തിയാകാത്ത റോഡുകള്‍ കൂടി നവീകരിച്ച്‌ നല്‍കിയാല്‍ റോഡുകളുടെ കാര്യത്തില്‍ പൂര്‍ണ്ണവികസനം നേടിയ മണ്ഡലമായി പത്തനാപുരത്തെ പ്രഖ്യാപിക്കുവാന്‍ സാധിക്കും. പട്ടാഴി- വടക്കേക്കര റോഡിന്‌ 2 കോടി രൂപയാണ്‌ നല്‍കിയത്‌.

പത്തനാപുരം മണ്ഡലം പൂര്‍ണ്ണമായും മദ്യനിരോധനമേഖലയാക്കാന്‍ ഉദ്ദേശിക്കുന്നതായി കേട്ടു?

എന്റെ മണ്ഡലത്തില്‍ മദ്യപാനികള്‍ കുറവാണ്‌ എന്നു കരുതി ഞാന്‍ ഒരുപാട്‌ സന്തോഷിച്ചിട്ടുണ്ട്‌ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കഞ്ചാവും കള്ളവാറ്റും ഇല്ലാത്ത പ്രദേശമാണ്‌ പത്തനാപുരമെന്നും ഞാനഹങ്കരിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ ഒരു സ്‌ത്രീ എന്നെ വന്നു കണ്ടു. കിഴക്കന്‍ വനപ്രദേശങ്ങളില്‍ വാറ്റു നടത്തുന്നതായി സൂചന കിട്ടി. ഉദ്യോഗസ്‌ഥരോട്‌ പരാതിപ്പെട്ടിട്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല എന്നും പറഞ്ഞു.
പിന്നെ ഞാന്‍ തന്നെ പരാതി നല്‍കി. ചാരായം വാറ്റുന്നതിന്റെ മണമടിക്കുമ്പോള്‍ കാട്ടാന ഇറങ്ങിവരും. അത്‌ വലിയ അപകടമാണ്‌.
കൂടാതെ കൊട്ടാരക്കര ഭാഗങ്ങളില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വന്‍തോതിലുള്ള വില്‌പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. വനംവകുപ്പും എക്‌സൈസുമായി ബന്ധപ്പെട്ട്‌ ഇതിനെതിരെയുള്ള റെയ്‌ഡും മറ്റും സജീവമാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഗതാഗതമന്ത്രിയായിരുന്ന സമയത്ത്‌ കെ.എസ്‌.ആര്‍.ടി.സി.ക്കുവേണ്ടി ധാരാളം പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരുന്നല്ലോ?

2001-ലാണ്‌ ഗതാഗതമന്ത്രിയായി സ്‌ഥാനമേല്‍ക്കുന്നത്‌. ആ സമയത്ത്‌ ഇന്ത്യയിലാദ്യമായി എയര്‍കണ്ടീഷന്‍ വോള്‍വോയും മിനിബസും കൊണ്ടു വന്നു.
അതുപോലെ ത്രിതല പഞ്ചായത്ത്‌ മിഷന്‍ വന്നപ്പോള്‍ ചെറിയ റോഡുകള്‍ ടാറുചെയ്‌ത് വൃത്തിയാക്കി. ജില്ലാ പഞ്ചായത്തുമായി കണക്‌ട് ചെയ്‌ത് അവയിലൂടെ പോകാനായി മിനിബസുകള്‍ നിരത്തിലെത്തിച്ചു.
ഒരിക്കല്‍ കൊച്ചിയില്‍ പ്രൈവറ്റ്‌ ബസുകാര്‍ പണിമുടക്കി. മട്ടാഞ്ചേരി പാലത്തിനടിയിലെ ടോളുമായി ബന്ധപ്പെട്ടാണ്‌ അവര്‍ അനിശ്‌ചിതകാലസമരം പ്രഖ്യാപിച്ചത്‌. അന്നുണ്ടായ പ്രശ്‌നങ്ങളില്‍ ഒരു ഹൈക്കോടതി ജീവനക്കാരിയുടെ കണ്ണിനു പരിക്കേറ്റു.
യാത്രക്കാരെല്ലാം വല്ലാതെ ബുദ്ധിമുട്ടിയ സമയത്ത്‌ എത്രയും വേഗം നടപടിയെടുക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്തൊക്കെ പറഞ്ഞിട്ടും സ്വകാര്യബസുടമകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായില്ല.
രാവിലെ ഹൈക്കോടതി നിര്‍ദ്ദേശം വന്നു, ഉച്ചയോടെ ഒരു കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും 2 ബസു വീതം എടുത്ത്‌ കൊച്ചിനഗരത്തില്‍ വണ്ടിയോടിത്തുടങ്ങി.
അതോടെ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായി. അവസാനം ബസുകളുടെ പെര്‍മിറ്റ്‌ കാന്‍സലാക്കും എന്നു പറഞ്ഞതോടെ അവര്‍ കീഴടങ്ങുകയും ചെയ്‌തു.
മട്ടാഞ്ചേരി പാലത്തിലെ ടോളുകള്‍ അമിതമായി പിരിക്കുന്നതു സംബന്ധിച്ചു നാട്ടുകാരുടെ പരാതിയില്‍ പരിഹാരം കണ്ടെത്തി. ഇപ്പോള്‍ അവിടെ ടോളില്ല. എം.എല്‍.എ.യായിരുന്ന സമയത്തും ധാരാളം കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും രാജിവച്ചശേഷം പത്തനാപുരം താലൂക്കും സിവില്‍ സ്‌റ്റേഷനും കൊണ്ടു വന്നു.
ഈ പഞ്ചായത്ത്‌ എല്‍.ഡി.എഫ്‌ ഭരിക്കുന്ന സമയത്താണ്‌ യു.ഡി.എഫിലായിരുന്ന ഞാന്‍ കുടിവെള്ള പദ്ധതി കൊണ്ടു വരുന്നത്‌. അതിലൊന്നും രാഷ്‌ട്രീയം നോക്കിയിട്ടില്ല. എല്ലാ കാലഘട്ടത്തിലും പത്തനാപുരത്തിന്റെ വികസനത്തിനൊപ്പം ഞാനുണ്ടായിരുന്നു.

ചാച്ചിപുന്ന എന്നത്‌ വളരെ ഉയര്‍ന്നപ്രദേശമാണ്‌. അവിടെ പൈപ്പിലൂടെ വെള്ളം വരുമെന്ന്‌ ആരും പ്രതീക്ഷിച്ചതല്ല. ഇന്നവിടെ കുടിവെള്ളത്തിന്‌ യാതൊരു ക്ഷാമവുമില്ല. ആറാട്ടുപുഴപ്പാലം എം.എല്‍.എ. ഫണ്ടിലൂടെ ഞാന്‍ നിര്‍മ്മിച്ചുകൊടുത്തതാണ്‌.
ഇതിന്‌ സമീപം നാലുകോടി രൂപ ഉപയോഗിച്ച്‌ ഒരു ചെക്ക്‌ ഡാം വരുന്നുണ്ട്‌. ഒരു ആറു കിലോമീറ്റര്‍ ദൂരം വെള്ളം ഉയരും. ഈ ചെക്ക്‌ഡാമിന്‌ മുകളിലാണ്‌ വെള്ളത്തിനായുള്ള കിണര്‍ സ്‌ഥാപിക്കുന്നത്‌.
അപ്പോള്‍ എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളം ലഭിക്കും. അതോടെ കിണറ്റില്‍ നിന്നും വെള്ളം എടുക്കേണ്ടി വരില്ല. ഗ്രൗണ്ട്‌വാട്ടറിന്റെ ചൂഷണം കുറയും. അഞ്ചുകൊല്ലം കൊണ്ട്‌ അവിടെ പഴയതുപോലെ മണലുവന്നടിയും.
അതോടെ ഈ ജലക്ഷാമം മാറി എല്ലാവര്‍ക്കും വെള്ളം കിട്ടും. ഇതാണ്‌ എന്റെ പദ്ധതി. ഇപ്പോള്‍ പഞ്ചായത്ത്‌ മണല്‍വാരല്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. എട്ടു മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും നൂറുശതമാനം പരിശുദ്ധമായ വെള്ളം ലഭിക്കും. നല്ല വെള്ളം ലഭിക്കുമ്പോള്‍ അസുഖങ്ങള്‍ മാറിക്കിട്ടും.
ഞാന്‍ വനംവകുപ്പുമന്ത്രിയായിരുന്ന സമയത്താണ്‌ കാടിനടുത്തുകൂടെ റോഡ്‌ നിര്‍മ്മിക്കുന്നത്‌. കാട്ടാനകളിറങ്ങുന്ന സ്‌ഥലമായിരുന്നു അത്‌. ഒരാപത്തു വന്നാല്‍ ഓടാന്‍ പോലും വഴിയില്ല.
അവിടത്തെ ആദിവാസി സമൂഹം വളരെ ബുദ്ധിമുട്ടിയിരുന്നു. കൂടാതെ അവിടുത്തെ കുളങ്ങളുടെ സൈഡു കെട്ടി കുടിവെള്ളം ലഭ്യമാക്കാന്‍ തുടങ്ങി.
പത്തനാപുരത്തെ വഴികളിലെല്ലാം എല്‍.ഇ.ഡി. സ്‌ട്രീറ്റ്‌ ലൈറ്റ്‌ സ്‌ഥാപിച്ചു.

പത്തനാപുരത്തെ ഏറ്റവും വലിയ കോളനിയാണ്‌ അംബേദ്‌കര്‍ കോളനി. ഇവിടെ കുടിവെള്ളം കിട്ടാതിരുന്ന സമയത്ത്‌ പൈപ്പുവഴി ശുദ്ധജലം എത്തിച്ചുകൊടുത്തു. അവിടുത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക്‌ സൗജന്യമായാണ്‌ വെള്ളം എത്തിച്ചുകൊടുക്കുന്നത്‌. ഇപ്പോള്‍ അവര്‍ക്ക്‌ ലഭിക്കുന്നത്‌ ശുദ്ധീകരിച്ച വെള്ളമാണ്‌.
ഇവിടെ ഒരു ഗവണ്‍മെന്റ്‌ സ്‌കൂളുണ്ട്‌. ഈ സ്‌കൂളിന്‌ എം.എല്‍.എ. ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. ഇരുനിലക്കെട്ടിടവും ഒരു സ്‌കൂള്‍ബസും നല്‍കി.

ഒരു നടനെന്ന രീതിയില്‍ താങ്കള്‍ക്ക്‌ ധാരാളം ആരാധകരുണ്ടാകും. എന്നാല്‍ ജനപ്രതിനിധിയായ ഗണേഷ്‌കുമാര്‍?

പത്തനാപുരത്തെ എല്ലാ ആളുകളുടെയും മനസ്സില്‍ എനിക്കു നല്ല സ്‌ഥാനമുണ്ട്‌. അതുകൊണ്ടാണ്‌ എന്റെ വണ്ടി പോകുമ്പോള്‍ തന്നെ ഇരുവശത്തു നിന്നും ആളുകള്‍ ഓടി വരുന്നത്‌.
ഞാന്‍ പതിനഞ്ചുവര്‍ഷമായി ഈ ക്വാളീസ്‌ ഉപയോഗിക്കുന്നു. ഇതില്‍ ഏ.സി.ഇടാറില്ല. ഏ.സി. യിട്ടാല്‍ സൈഡിലെ ഗ്ലാസ്‌ ഉയര്‍ത്തിവയ്‌ക്കാന്‍ പറ്റില്ല. അപ്പോള്‍ ചുറ്റിനും നിന്നും അഭിവാദ്യം അര്‍പ്പിക്കുന്ന ആളുകളെ എനിക്ക്‌ കാണാന്‍ സാധിക്കില്ല.
ഇതൊരു ഇലക്ഷന്‍ കാലഘട്ടത്തില്‍ മാത്രം ചെയ്യുന്നതല്ല. പണ്ടേ ഞാനിങ്ങനെയാണ്‌.
എന്റെ പ്രചാരണ പരിപാടികളുടെ തുടക്കം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഭവനസന്ദര്‍ശനം നടത്തിയാണ്‌.

പരിശീലനത്തിനിടെ മരണമടഞ്ഞ എന്‍.സി.സി. കേഡറ്റ്‌ സുധീഷ്‌കൃഷ്‌ണന്റെ വീട്ടിലാണ്‌ ആദ്യം പോയത്‌. അവിടെച്ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മകളെ കണ്ടു. അവള്‍ എം.എസ്സിയോ മറ്റോ കഴിഞ്ഞുനില്‍ക്കുകയാണ്‌.
അവളെന്നോട്‌ പറഞ്ഞു, എന്റമ്മയും ഗണേഷ്‌മാമ്മനും ഒരേ മണ്ഡലത്തില്‍ ഇലക്ഷനു നിന്നാല്‍ ഞാന്‍ മാമനേ വോട്ടു ചെയ്യൂ എന്ന്‌. ഞാനവളോട്‌ ചോദിച്ചു. മമാന്‍ നിന്നില്ലെങ്കിലോ. അതിനവള്‍ പറയുകയാണ്‌ മാമന്‍ നിന്നില്ലെങ്കില്‍ ഞാന്‍ വോട്ടു ചെയ്യില്ല എന്ന്‌.
ഇവിടെ വിളക്കുടി എന്ന സ്‌ഥലത്ത്‌ ആമിന എന്നൊരു പെണ്‍കുട്ടിയുണ്ട്‌. അവളുടെ അരയ്‌ക്കു താഴെ തളര്‍ന്നതാണ്‌.
ഒരു മുച്ചക്രവാഹനം നല്‍കണമെന്ന അപേക്ഷയുമായി അവള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ രണ്ടുതവണ പോയിട്ട്‌ പ്രയോജനമുണ്ടായില്ല. ഒടുവില്‍ എന്നെ വിളിച്ചു പറഞ്ഞു.
ഞാനപ്പോള്‍ തന്നെ ഒരു പത്രത്തില്‍ വിളിച്ച്‌ ആര്‍ട്ടിക്കിള്‍ നല്‍കി. അതോടെ മുഖ്യമന്ത്രി ആമിനയെ നേരിട്ട്‌ വിളിച്ചു മുച്ചക്രമുള്ള സ്‌കൂട്ടര്‍ നല്‍കാമെന്നു പറഞ്ഞു. ഗണേഷ്‌സാറിന്റെ കൈയില്‍ കീ കൊടുത്ത്‌ സാറിനെക്കൊണ്ട്‌ വിളിപ്പിച്ചാല്‍ ഞാന്‍ വരാമെന്ന്‌ അവള്‍ മറുപടി പറഞ്ഞു.
പിന്നെ അദ്ദേഹം എന്നെ വിളിച്ച്‌ വണ്ടിയുടെ കീ ഏല്‍പ്പിച്ചു. ഞാനാണ്‌ അവള്‍ക്കത്‌ കൈമാറിയത്‌. ഇപ്പോള്‍ അവള്‍ ലോട്ടറി കച്ചവടം നടത്തുകയാണ്‌. ദിവസം ആയിരം രൂപയെങ്കിലും ലാഭം കിട്ടും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു.
'' കിട്ടുന്ന കാശുമുഴുവന്‍ ചെലവാക്കിക്കളയരുത്‌. ബാങ്കില്‍ അക്കൗണ്ടു തുടങ്ങണം.''
ഞാന്‍ തന്നെ അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്‌തുകൊടുത്തു. അവളുടെ സ്വന്തം സഹോദരങ്ങളേക്കാള്‍ ഇഷ്‌ടമാണ്‌ അവള്‍ക്കെന്നോട്‌.

ഞാനും ജനങ്ങളും തമ്മിലുള്ള ബന്ധം ഈ രീതിയിലാണ്‌. ഇലക്ഷന്‍ സമയത്ത്‌ മാത്രം പച്ചച്ചിരിയുമായി കപടവിനയം കാണിച്ച്‌ നടക്കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല.
ആവശ്യസന്ദര്‍ഭങ്ങളില്‍ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ ഓടിയെത്തുന്നവനാണ്‌ യഥാര്‍ത്ഥ ജനപ്രതിനിധി. ഇത്‌ ഞാന്‍ പറയാതെ തന്നെ പത്തനാപുരത്തെ ജനങ്ങള്‍ക്ക്‌ അറിയാം.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Wed May 04, 2016 11:52 am

തിരുവനന്തപുരം: വെളളാപ്പള്ളി നടേശന്റെ നിലപാടുകള്‍ക്കെതിരെ ബി.ജെ.പിയില്‍ കടുത്ത അമര്‍ഷം. കൊട്ടിഘോഷിച്ചുണ്ടാക്കിയ മുന്നണി ബന്ധം അബദ്ധമായിപ്പോയെന്ന് സംസ്ഥാനനേതാക്കളില്‍ അഭിപ്രായം ശക്തമാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. മാത്രമല്ല, ബി.ജെ.പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കഴിയുന്നത്ര വെള്ളാപ്പള്ളിയെ ഒഴിവാക്കി തുഷാറിനെ രംഗത്തിറക്കാനാണ് ഇവരുടെ നീക്കവും. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വെള്ളാപ്പള്ളി നടത്തുന്ന ചില പ്രസ്താവനകള്‍ക്കെതിരെ ബി.ജെ.പിയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഉടുമ്പന്‍ചോലയിലെ ഇടതുസ്ഥാനാര്‍ത്ഥിയായ എം.എം. മണിക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാന ബി.ജെ.പിയിലെ ഒരുവിഭാഗം കടുത്ത അസംതൃപ്തരാണ്. സി.പി.എമ്മിനെ അവരുടെ വാവിട്ട ഭാഷയെ ഉപയോഗിച്ചുകൊണ്ട് എതിര്‍ക്കുമ്പോള്‍ തങ്ങളുടെ മുന്നണിയില്‍ നിന്നുതന്നെ ഇത്തരത്തില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. വെള്ളാപ്പള്ളി നടേശന്റെ ആ പ്രസംഗം തന്നെ മണ്ഡലത്തില്‍ എം.എം. മണിക്ക് ഏറെ ഗുണകരമായി ഭവിക്കാന്‍ കാരണമായിക്കൂടായ്കയില്ല. ബി.ഡി.ജെ.എസിന് കുറേ ശക്തിചെലുത്താന്‍ കഴിയുന്ന ജില്ലയാണ് ഇടുക്കി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മറ്റുജില്ലകളില്‍ സി.പി.എം. വെള്ളാപ്പള്ളി ഇഫക്ട് മറികടന്നെങ്കിലും ഇടുക്കിയില്‍ അതിന് കഴിഞ്ഞിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ ശക്തിയുപയോഗിച്ച് ഇടുക്കിയില്‍ ഇടതുമുന്നണിയെ തറപറ്റിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ അതിനിടയില്‍ മൈക്രോഫൈനാന്‍സ് വിവാദം ആ ജില്ല കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്നിരുന്നു. അതിന് പുറമെ ഈ പ്രസംഗം കൂടിയായതോടെ ആ ജില്ലയില്‍ വിപരീതഫലത്തിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ഇവര്‍ വിലയിരുത്തുന്നു. ഇത് മാത്രമല്ല, സംസ്ഥാനവ്യാപകമായിതന്നെ ബി.ജെ.പിയുമായാണ് ബന്ധമെങ്കിലും വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനം വേറെ രീതിയിലാണെന്ന ചിന്തയാണ് ഇവര്‍ക്കുള്ളത്. പലേടത്തും യു.ഡി.എഫിന് പിന്തുണനല്‍കുകയാണ് വെള്ളാപ്പള്ളി. മലമ്പുഴയില്‍ പരസ്യമായിതന്നെ അദ്ദേഹം അത്തരമൊരു നിലപാടാണ് സ്വീകരിച്ചിട്ടുളളത്. വെള്ളാപ്പള്ളി എന്ന വ്യക്തിക്ക് പിന്നാലെ എസ്.എന്‍.ഡി.പിയോഗം എന്ന മഹത്തായ സംഘടന ഒന്നാകെ വരാത്തതും തങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ബി.ജെ.പി നേതാക്കള്‍ക്കുണ്ട്. മാത്രമല്ല, വെള്ളാപ്പള്ളിയുമായി ബാന്ധവം കൂടിയതോടെ പരമ്പരാഗതമായി ലഭിച്ചിരുന്ന നായര്‍വോട്ടുകളില്‍ വലിയൊരുവിള്ളല്‍ വീണിട്ടുണ്ട്. ഇക്കുറി നിയമസഭാതെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമോയെന്ന ആശങ്കയും ബി.ജെ.പിയിലെ ഒരുവിഭാഗം പ്രകടിപ്പിക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ വാക്കുകളെയും പ്രവര്‍ത്തിയേയും എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മകന്‍ തുഷാറിനെ അംഗീകരിക്കാന്‍ ഇവര്‍ തയാറാകുന്നുണ്ട്. വെള്ളാപ്പള്ളിയേക്കാളും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണ് തുഷാര്‍ എന്നാണ് ഇവരുടെ നിലപാട്. അടുത്തതവണ ശക്തികാട്ടാമെന്ന് കരുതി ഇക്കുറി ഒരിക്കല്‍കൂടി ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വമുള്‍പ്പെടെ വെള്ളാപ്പള്ളിയിലൂടെ ശ്രമിക്കുന്നതെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും. ഇക്കുറിയില്ലെങ്കില്‍ ഇനി ഒരിക്കലുമില്ലെന്ന കാര്യം മനസിലാക്കി മുന്നോട്ടുപോകണം. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ മധുവിധുകാലമൊക്കെ ആയതുകൊണ്ട് ഇപ്പോള്‍ അനുകൂലമായ സാഹചര്യമാണ്. ഇനിയൊരു അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ എന്തുണ്ടാകുമെന്ന് പറയാനാവില്ല. അതുകൊണ്ട് വോട്ടുമറിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Mon May 09, 2016 8:59 am

കോട്ടയം: കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പരിഹസിച്ചത്. ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.എം മണിക്കും ഇ.എസ് ബിജിമോള്‍ക്കുമെതിരെ വെള്ളാപ്പള്ളി മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വി.എസിന്‍െറ ട്വീറ്റ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Mon May 09, 2016 10:12 am

സുല്‍ത്താന്‍ബത്തേരി: തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ നില്‍ക്കെ എന്‍ഡിഎയുടെ ഭാഗമായിരിക്കുന്ന ആദിവാസിനേതാവ്‌ സി കെ ജാനുവിനെ ലക്ഷ്‌മീദേവിയോട്‌ ഉപമിച്ച്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള സ്‌മൃതി ഇറാനി തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോള്‍ ബത്തേരിയില്‍ താമരയുമായി പുതിയ ലക്ഷ്‌മീദേവിയായി ജാനു ഉദയം ചെയ്യുമെന്ന്‌ പറഞ്ഞു.

മറ്റു പാര്‍ട്ടികളുടെ ചിഹ്നങ്ങളെ നിശിതമായി വിമര്‍ശിച്ച സ്‌മൃതി ഇറാനി കൈപ്പത്തിയില്‍ താമരയുമായി ഓട്ടോറിക്ഷയില്‍ ജാനു ബത്തേരിയില്‍ ഉദിക്കുമെന്നാണ്‌ പറഞ്ഞത്‌. ലക്ഷ്‌മീദേവി കൈപ്പത്തിയിലോ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലോ അല്ല ഉദയം ചെയ്യുന്നതെന്നും താമരയിലാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു. എന്‍ഡിഎയുടെ ഭാഗമായ സി കെ ജാനു ഓട്ടോറിക്ഷ ചിഹ്നത്തിലാണ്‌ ബത്തേരിയില്‍ മത്സരിക്കുന്നത്‌.

അതേസമയം ഹൈദരാബാദ്‌ സര്‍വ്വകലാശയിലെ രോഹിത്‌ വെമുല ആത്മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട്‌ വിവാദത്തില്‍ കുടുങ്ങിയ സ്‌മൃതി ഇറാനി ഇന്ത്യയിലെ ദളിത്‌ വിഷയങ്ങളെക്കുറിച്ചോ ആദിവാസികളുടെ പ്രശ്‌നങ്ങളെ കുറിച്ചോ കാര്യമായി തൊടാന്‍ കൂട്ടാക്കിയില്ല. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവം സംസ്‌ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടായി അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌.
-
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon May 09, 2016 1:18 pm

Ammu wrote:
കോട്ടയം: കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.             ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പരിഹസിച്ചത്. ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.എം മണിക്കും ഇ.എസ് ബിജിമോള്‍ക്കുമെതിരെ വെള്ളാപ്പള്ളി മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വി.എസിന്‍െറ ട്വീറ്റ്.

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Mon May 09, 2016 2:35 pm

Thushar nu Modi MP sthanam vagdanam cheythittu Sugo kku koduthathil Vellapalli angeyattam khinnanum kshubhithanum anennu reportukal.

maniyashanum bijimolkkum ethoreyulla vaytharikal melparanja sahacharythodu kooicherthu vayikkavunnathanu...

bjp kku kittunna vote okke thirinju marinju pokkotte ennavum nadeshaguruvinte ingitham
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon May 09, 2016 4:58 pm

Ammu wrote:
കോട്ടയം: കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.             ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പരിഹസിച്ചത്. ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.എം മണിക്കും ഇ.എസ് ബിജിമോള്‍ക്കുമെതിരെ വെള്ളാപ്പള്ളി മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വി.എസിന്‍െറ ട്വീറ്റ്.

Kurachu kaalam munne ee maalinyathe vs thanne alle thaangi nadannathum
Back to top Go down
Sponsored content
PostSubject: Re: KERALA ELECTION-2016   

Back to top Go down
 
KERALA ELECTION-2016
Back to top 
Page 5 of 35Go to page : Previous  1, 2, 3, 4, 5, 6 ... 20 ... 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: