റാണി പദ്മിനി » REVIEW

■ഒരു സംവിധായകൻ എന്ന നിലയിലും, മാതൃകായോഗ്യനായ ഒരു വ്യക്തി എന്ന നിലയിലും, എനിക്ക്* ആഷിഖ്* അബുവിനെ വളരെയിഷ്ടമാണ്*.

"ചീത്തപ്പേരുകേൾപ്പിക്കരുത്*. നീ ശങ്കരങ്കുട്ടി വൈദ്യരുടെ മകളാ.... ഒരു പെൺകുട്ടിക്ക്* വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങളേ റോഡിൽ വച്ചും ഉണ്ടാവൂ.."

-ഈ വാക്കുകൾ ട്രൈലറിൽ കേട്ടപ്പോൾ, ഞാൻ കരുതി, അവിഹിതവുമായി ബന്ധമുള്ള ചിത്രമാകും ഇതെന്ന്. (ഇന്ന് അവിഹിതമാണല്ലോ മിക്കവരുടേയും ആയുധം.) യെവടെ..!

■ഒറ്റപ്പാലത്തും മണാലി, Himachalpradesh, Delhi, Chandigarh എന്നീ വിദേശരാജ്യങ്ങളിലും പൂർത്തീകരിച്ച ഈ ചിത്രം, തന്നെ ഇട്ടേച്ചുപോയ The Great Himalayan Rally കാർ റേസറായ ഭർത്താവിനേത്തേടിയുള്ള physiotherapist ആയ, പത്മിനി എന്ന യുവതിയുടെ യാത്രയാണ്*.

■ചിത്രം തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അതാ ഒരു കട്ടിലിൽ ബഹുമാന്യനായ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഇരിക്കുന്നു. ക്ഷമിക്കണം, അത്* അദ്ദേഹമല്ലായിരുന്നു. മുടിയൊക്കെ straight ചെയ്ത്*, മേക്കപ്പിനാൽ പൊതിഞ്ഞ മഞ്*ജുച്ചേച്ചി ആയിരുന്നു. ഈ ചിത്രത്തിലെ അവരുടെ പ്രകടനം, പഴയ മഞ്*ജുവാര്യർ ആവാനുള്ള വിഫലശ്രമമായി എനിക്കുതോന്നി.      

■റിമാകല്ലിംഗൽ 'റാണി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാണാൻ തരക്കേടില്ലായിരുന്നു എങ്കിലും, ഉഷ്ണമേഖലാ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പക്ഷിയുടെ കളകൂജനം പോലെ തോന്നിപ്പിക്കുന്ന അവരുടെ ശബ്ദം ജുഗുപ്സാവഹമായിത്തോന്നി.     പുരുഷന്മാരേപ്പോലെ തന്റേടിയായുള്ള റീമയുടെ അഭിനയം കൊള്ളമായിരുന്നു.

■ജിനുജോസഫ്*-നെ നായകവേഷത്തിൽ കാണാൻ സാധിച്ചു. ഗിരി എന്നാണ്* നായകന്റെ പേർ. 'ഗിരി'കളുടെ ഉത്തുംഗശൃംഗത്തിലേക്ക്* കാർ റേസിംഗ്* നടത്തുക എന്നതാണ്* മൂപ്പരുടെ ഹോബി.

■സിനിമാ-നാടക രംഗത്തെ മികച്ച അഭിനേത്രിയായ സജിത മഠത്തിൽ പത്മിനിയുടെ അമ്മായിയമ്മയായി സ്വാഭാവിക അഭിനയം കാഴ്ചവച്ചു.

■പ്രേമത്തിലെ ഏവർക്കും ഇഷ്ടകഥാപാത്രമായിരുന്ന പി.ടി.സർ-നെ അനശ്വരമാക്കിയ സൗബിൻ ഷാഹിർ ഈ ചിത്രത്തിൽ ക്യാമറാമാനായി തകർത്തു. ഒപ്പം റിപ്പോർട്ടർ ഉല്ലാസ്* മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു ചിത്രത്തിൽ ഏറ്റവും ഗംഭീര പെർഫോമൻസ്*.

■ഡെൽഹിയിലെ ആം ആദ്മി പാർട്ടി പ്രവർത്തകനായ ഹരിഷ്* ഖന്ന കോമഡി നിറഞ്ഞ വില്ലനായും, കെ.ക്യു, പാലക്കാട്* മാധവൻ എന്നീ ചിത്രങ്ങളിൽ തലകാണിച്ച നടനായ പ്രവീൺ ജെയിൻ വില്ലന്റെ ശിങ്കിടിയായും അഭിനയിച്ചു.

■ദൃശ്യം ഇറങ്ങിയ സമയത്ത്* 'പാവങ്ങളുടെ ശ്രീനാഥ്* ഭാസി' എന്ന് നീരജ്* മാധവ്* അറിയപ്പെട്ടിരുന്നെങ്കിൽ, പിൽക്കാലത്ത്* 'പാവങ്ങളുടെ നീരജ്* മാധവ്*' എന്ന് വിശേഷിപ്പിക്കാവുന്ന നടനായ ശ്രീനാഥ്* ഭാസി പന്തളം കാരനായ ഒരു സഞ്ചാരിയായി വേഷമിട്ടു. സിൻഡ്ര അവതരിപ്പിച്ച കോമഡി വേഷം നന്നായിരുന്നു.

■സംഗീതം ബിജിബാൽ, പാട്ടുകൾ ശരാശരി. പശ്ചാത്തലസംഗീതം വളരെ നന്നായിരുന്നു.

■allover view:
"ദേ നോക്ക്യേ.. മഞ്*ജു വാര്യർ നന്നായി അഭിനയിക്കുന്നത്* കണ്ടോ" എന്ന്, സ്ഥിരമായി ടെലിവിഷൻ സീരിയൽ കാണുന്ന അമ്മമാരെക്കൊണ്ട്* പറയിപ്പിക്കാൻ വേണ്ടി സൃഷ്ടിച്ച, അതിശയോക്തികലർന്ന, റിമി ടോമി ചളികളാൽ സമ്പന്നമായ മുക്കാൽ ഭാഗവും, കഥാദാരിദ്ര്യം സംവിധാന-ക്യാമറാ മികവിനാൽ പകുതിയിലേറെ പരിഹരിച്ച അവസാനഭാഗവും നിറഞ്ഞ ചിത്രം.    നല്ല ലൊക്കേഷനുകൾ, ഹിമാലയം, റാലി കാർ റേസിംഗ്* എന്നിവ കാണാം.142 minutes ദൈർഘ്യം. മിക്കസമയങ്ങളിലും ഇഴച്ചിൽ അനുഭവപ്പെടും. സ്ത്രീ ശാക്തീകരണം ഉൾപ്പെടുന്ന ഈ ചിത്രം, ഒന്നും ഒന്നും മൂന്ന് പോലുള്ള ടെലിവിഷൻ ഷോ-കൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക്* ഇഷ്ടപ്പെട്ടേക്കാം.  

■ചിത്രം തരുന്ന സന്ദേശം:

1.സ്ത്രീകൾക്ക്*:
ഒരിക്കലും ഒരു അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണായി ജീവിക്കരുത്*. പറന്നു നടക്കണം.

2.ഭർത്താക്കന്മാർക്ക്*:
ഭാര്യമാർക്ക്* ഭർത്താക്കന്മാർ വലിയ വില കൊടുക്കുക. വിട്ടുവീഴ്ചകൾ കാണിച്ച്* ജീവിതം തള്ളിനീക്കുക.

മഞ്ചുവാര്യരുടെ സമീപകാല ചിത്രങ്ങൾ പോലെതന്നെ, ഈ ചിത്രവും പിണങ്ങിപ്പോയ/പോകുന്ന ഭർത്താക്കന്മാർക്കുള്ള 'കൊട്ടാണ്*.  

മഞ്*ജുവാര്യരോട്*: "എല്ലാവരും എല്ലാം അറിഞ്ഞു. ഇനിയെങ്കിലും ഇതൊന്ന് നിറുത്താമോ?" "ഇല്ലാ ലേ.."
Verdict : Average
Rating : 2/5