HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

  എം എസ് വി അന്തരിച്ചു

Go down 
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 8:13 am

സംഗീതജ്ഞൻ എം.എസ്. വിശ്വനാഥൻ അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4.30 ഓടെയായിരുന്നു എംഎസ്‌വിയുടെ അന്ത്യം. നാളെ രാവിലെ ചെന്നൈയിലാണ് സംസ്കാരം.

അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത നൽകുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട് എംഎസ്‌വി. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നാണ് തമിഴ് സിനിമാ ലോകത്ത് എംഎസ്‌വി അറിയപ്പെടുന്നത്.

1928 ജൂൺ 24നു പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ - നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യൻ വിശ്വനാഥൻ എന്ന എം. എസ്. വിശ്വനാഥൻ ജനിച്ചത്. നാലാം വയസ്സിൽ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്ന് മുത്തച്ഛനാണ് വിശ്വനാഥനെ രക്ഷിച്ചത്. ദാരിദ്രം നിറഞ്ഞ ജീവിതം വിശ്വനാഥനെ സിനിമാ തിയറ്ററിൽ കടല വിൽപ്പനക്കാരനാക്കി. സംഗീതത്തോടുള്ള താൽപര്യം എംഎസ്‌വിയെ നീലകണ്ഠ ഭാഗവതരിൽ എത്തിച്ചു. അവിടെ നിന്നാണ് എംഎസ്‌വി എന്ന സംഗീതജ്ഞന്റെ പിറവി.

പതിമൂന്നാം വയസിൽ എംഎസ്‌വി തന്റെ ആദ്യ കച്ചേരി നടത്തി. 1952 ൽ പണം എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. ടി.കെ. രാമമൂർത്തി എന്ന വയലിൻ വിദ്വാനുമായി ചേർന്ന് വിശ്വനാഥൻ രാമമൂർത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നൂറിൽ അധികം ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് സംഗീതം പകർന്നിട്ടുണ്ട്. 1965 ൽ ഈ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷമാണ് എംഎസ്‌വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.

1965 മുതൽ ഏകദേശം 1100 ൽ അധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. തമിഴ്‌സിനിമാലോകത്ത് അതിപ്രശസ്തനായി നിന്ന സമയത്തും എംഎസ്‌വി നിരവധി മലയാള സിനിമകൾക്കുവേണ്ടി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മർമ്മരം, ഐയ്യർ ദ ഗ്രേറ്റ് തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങൾക്ക് എംഎസ്‌വി ഈണം പകർന്നിട്ടുണ്ട്.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 8:58 am

aadaranjalikal
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 8:59 am

വിശ്വദര്‍ശനചക്ക്രവാളത്തിലെ നക്ഷത്രമല്ലേനീ ഒരുശുക്രനക്ഷത്രമല്ലേ നീ...വീണപൂവേ കുമാരനാശാന്‍റെ വീണപൂവേ.....!

സംഗീത കുലപതിക്ക് ആദരാജ്ഞലികള്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 9:34 am

ആദരാജ്ഞലികള്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 9:35 am

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍


രവിമേനോന്‍

(മൊഴികളില്‍ സംഗീതമായ് എന്ന പുസ്തകത്തില്‍ നിന്ന്)
ഗുരുവായൂരിന്നടുത്ത് ഒരു കോളേജിന്റെ ആര്‍ട്‌സ് ഡേ ഉദ്ഘാടനം. പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനാണ് ഉദ്ഘാടകന്‍. മുഖ്യാതിഥിയായി ഗായകന്‍ ജയചന്ദ്രനുമുണ്ട്. തന്റെ ഊഴമെത്തിയപ്പോള്‍ ജയചന്ദ്രന്‍ സദസ്സിനോടു പറഞ്ഞു: 'പ്രസംഗിച്ച് ശീലമില്ല. പാട്ടാണ് എന്റെ ജീവിതം. ഞാന്‍ പാടിയ, എനിക്കേറെ ഇഷ്ടമുള്ള ഒരു പാട്ട് ഇവിടെ നിങ്ങള്‍ക്കുവേണ്ടി പാടാം-വിരോധമില്ലെങ്കില്‍...'
സദസ്സിനെന്ത് വിരോധം? സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയിലേക്കു ഭാവഗായകന്റെ മുഗ്ധമധുരമായ റൊമാന്റിക് സ്വരധാര ഒഴുകിയെത്തുന്നു: രാജീവനയനേ നീയുറങ്ങൂ, രാഗവിലോലേ നീയുറങ്ങൂ... 'ചന്ദക്രാന്തം' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍തമ്പി എഴുതിയ സുന്ദരഗാനം.

നിലയ്ക്കാത്ത കരഘോഷത്തിനു നന്ദി പറഞ്ഞ് ജയചന്ദ്രന്‍ വേദിയിലെ തന്റെ ഇരിപ്പിടത്തില്‍ തിരിച്ചുവന്നിരുന്നപ്പോള്‍, തൊട്ടടുത്തിരുന്ന എം.എസ്.വിശ്വനാഥന്‍ ഗായകന്റെ കാതില്‍ മന്ത്രിച്ചു: 'ഇമ്പമുള്ള പാട്ട്. എനിക്ക് വളരെ ഇഷ്ടമായി. ആരുടെ ട്യൂണാണിത്?' ജയചന്ദ്രന്‍ ആദ്യമൊന്നു പകച്ചു. പിന്നെ സ്വതഃസിദ്ധമായ ശൈലിയില്‍ അല്പം നര്‍മം കലര്‍ത്തി പ്രിയപ്പെട്ട സംഗീതസംവിധായകന്റെ കാതില്‍ മൊഴിഞ്ഞു: 'മഹാനായ ഒരു കമ്പോസറുടെ ഈണമാണ്. ചിലപ്പോള്‍ പേരുപറഞ്ഞാല്‍ അറിയും - എം.എസ്.വിശ്വനാഥന്‍.'

എം.എസ്.വിയുടെ മുഖത്തെ അമ്പരപ്പും തുടര്‍ന്നുള്ള പൊട്ടിച്ചിരിയും മറക്കാനാവില്ല ജയചന്ദ്രന്. പഴയ ആ പാട്ടുകഥ രസകരമായി വിവരിച്ചു കേള്‍പ്പിക്കേ, ജയചന്ദ്രന്‍ ആത്മഗതംപോലെ ഇതുകൂടി പറഞ്ഞു: 'ജീനിയസ്സുകള്‍ക്ക് അവര്‍ സൃഷ്ടിച്ച ഈണങ്ങള്‍ മറക്കാനായേക്കും. നമ്മള്‍ സംഗീതാസ്വാദകര്‍ക്ക് അതിനു കഴിയുമോ?'

രാജീവനയനേ... ജയചന്ദ്രന്റെ സംഗീതജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണെന്നുകൂടി അറിയുക. ഈ ഗാനംകേട്ട് ഇഷ്ടപ്പെട്ടാണ് എം.ജി.ആര്‍.തന്റെ 'മധുരൈ മീട്ട സുന്ദരപാണ്ഡ്യന്‍' എന്ന ചിത്രത്തില്‍ ജയചന്ദ്രനെ പാടിക്കണമെന്ന് സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനോട് ആവശ്യപ്പെടുന്നത്. വാണി ജയറാമിനൊപ്പം പാടിയ അമുദത്തമിഴില്‍ എഴുതും കവിതൈ... എന്ന ഗാനം ജയചന്ദ്രന് തമിഴില്‍ ഏറെ ഖ്യാതി നേടിക്കൊടുക്കുകയും ചെയ്തു.

കൗതുകം തോന്നാം - എം.എസ്.വിശ്വനാഥന്റെ സംഗീതപ്രതിഭയില്‍ ഇതേ എം.ജി.ആര്‍. സംശയം പ്രകടിപ്പിച്ച ഒരു കാലവുമുണ്ട്. 'ജനോവ'യായിരുന്നു ചിത്രം. തമിഴിലും മലയാളത്തിലുമായി 1953ല്‍ പുറത്തുവന്ന 'ജനോവ'യില്‍ ജ്ഞാനമണി, കല്യാണം എന്നിവര്‍ക്കൊപ്പം വിശ്വനാഥനെയും സംഗീതസംവിധായകരിലൊരാളായി നിശ്ചയിക്കുന്നത് മലയാളിയായ നിര്‍മാതാവ് ഈപ്പച്ചനാണ്. പക്ഷേ, ജൂപ്പിറ്റര്‍ സ്റ്റുഡിയോയുടെ ചുറ്റുവട്ടത്ത് ഓഫീസ് ബോയിയുടെ വേഷത്തില്‍ പയ്യനായ വിശ്വനാഥനെ പലതവണ കണ്ടിട്ടുള്ള എം.ജി.ആറിന് ആ തീരുമാനം എങ്ങനെ ദഹിക്കാന്‍?

ഒടുവില്‍ ഈപ്പച്ചന്റെ വാശിതന്നെ ജയിച്ചു. 'ജനോവ'യായിരുന്നു എം.എസ്.വി.യുടെ സംഗീതജീവിതത്തിലെ ആദ്യഹിറ്റുകളിലൊന്ന്. 'പയ്യ'ന്റെ പ്രതിഭ തിരിച്ചറിഞ്ഞ എം.ജി.ആര്‍. തന്റെ ചിത്രങ്ങളില്‍ എം.എസ്.വി.യുടെ സാന്നിധ്യമുണ്ടാകണമെന്ന് നിര്‍ബന്ധം പിടിച്ചുതുടങ്ങിയത് അതിനുശേഷമാണ്. 'ജനോവ'യിലും 'പണ'ത്തിലും തുടങ്ങിയ എം.എസ്.വി.യുടെ അശ്വമേധം തെന്നിന്ത്യന്‍ സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന്.

മലയാള സിനിമയുമായുള്ള വിശ്വനാഥന്റെ ബന്ധം തുടങ്ങുന്നതും 'ജനോവ'യില്‍ നിന്നുതന്നെ. അതുകഴിഞ്ഞ് ടി.കെ. രാമമൂര്‍ത്തിയോടൊപ്പം ലില്ലി(1958) എന്നൊരു ചിത്രം. എന്നാല്‍ മലയാളികള്‍ എം.എസ്.വി.യുടെ ഈണങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിത്തുടങ്ങുന്നത് 1971ല്‍ പുറത്തുവന്ന 'ലങ്കാദഹന'ത്തോടെയാണ്. ഗണേഷ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ കെ.പി.കൊട്ടാരക്കര നിര്‍മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രം.

'ലങ്കാദഹന'ത്തിന് ഗാനങ്ങള്‍ ഒരുക്കാന്‍ എം.എസ്.വി.യെ ക്ഷണിച്ചത് കെ.പി. കൊട്ടാരക്കരയാണെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി ഓര്‍ക്കുന്നു. 'പാശമലര്‍, പാശം, ആണ്ടവന്‍, കട്ടളൈ തുടങ്ങി തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് കഥയെഴുതിയിട്ടുള്ള കൊട്ടാരക്കരയ്ക്ക് നേരത്തെതന്നെ എം.എസ്.വി.യെ അറിയാം. സംഗീതപ്രധാനമായ മലയാള ചിത്രത്തിന് പാട്ടുകളൊരുക്കാനുള്ള മോഹം എം.എസ്.വി. അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.'

തമിഴ്‌നാട്ടിലെ യേര്‍ക്കാട്ടുള്ള എം.എസ്.വി.യുടെ ബംഗ്ലാവില്‍ വെച്ചാണ് 'ലങ്കാദഹന'ത്തിന്റെ കമ്പോസിങ് നടന്നത്. മലയാളികളായ പാട്ടെഴുത്തുകാരില്‍ വയലാറിനെയും ഭാസ്‌കരനെയും കുറിച്ചേ എം.എസ്.വി.ക്ക് അന്ന് അറിയാവൂ. സ്വാഭാവികമായും ഗാനരചയിതാവ് എന്നു പറഞ്ഞ് ആരോ ശ്രീകുമാരന്‍തമ്പിയെ പരിചയപ്പെടുത്തിയപ്പോള്‍ അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു: ഈ പയ്യനോ?

'കണ്ടുപരിചയിച്ച കവിഞ്ജര്‍മാരുടെ പതിവ് രൂപഭാവങ്ങള്‍ ഒന്നും എനിക്കില്ലാതിരുന്നതുകൊണ്ടാവാം അദ്ദേഹത്തിന് അങ്ങനെ തോന്നിയത്.' തമ്പി ചിരിക്കുന്നു.

എം.കെ. അര്‍ജുനനോടൊപ്പം തമ്പി സൃഷ്ടിച്ച ഗാനങ്ങള്‍ അതിനകം മലയാളികള്‍ ഏറ്റുപാടിത്തുടങ്ങിയിരുന്ന കാര്യം ശശികുമാര്‍ സാക്ഷ്യപ്പെടുത്തിയതോടെ, വിശ്വനാഥന്റെ ആശങ്ക നീങ്ങി. തമിഴ് ചുവയുള്ള മലയാളത്തില്‍ അടുത്ത ചോദ്യം: 'മട്ട്(ട്യൂണ്‍) പോട്ടാല്‍ വരികള്‍ എഴുതാമോ?'
ട്യൂണിനനുസരിച്ച് എഴുതാന്‍ മടിയില്ലായിരുന്നെങ്കിലും തമിഴിലെ സംഗീതാസ്വാദന സംസ്‌കാരമല്ല മലയാളത്തിലേതെന്ന് എം.എസ്.വി. യെ പറഞ്ഞു മനസ്സിലാക്കണമെന്നുണ്ടായിരുന്നു തമ്പിക്ക്. താളപ്രധാനമായ ഗാനങ്ങള്‍ക്ക് ഇന്നത്തോളം ജനപ്രീതി മലയാളികള്‍ക്കിടയില്‍ ഇല്ലായിരുന്ന കാലം. 'കേരളീയര്‍ക്ക് പൊതുവെ ഭാവപ്രധാനമായ ഗാനങ്ങളോടാണ് താത്പര്യം.' വിനയപൂര്‍വം തമ്പി എം.എസ്.വി.യോട് പറഞ്ഞു. 'തമിഴിലെപ്പോലെ താളമേളങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഗാനങ്ങള്‍ ഇവിടെ എളുപ്പം സ്വീകരിക്കപ്പെടാറില്ല. മെലഡിയാകുമ്പോള്‍ ആദ്യം എഴുതി, ഈണമിടുന്നതാവില്ലെ ഭംഗി?'

എതിര്‍ത്തൊന്നും പറഞ്ഞില്ല എം.എസ്.വി. ഒരൊറ്റ നിര്‍ബന്ധം മാത്രം. 'എഴുതുമ്പോള്‍ അക്ഷരങ്ങള്‍ നല്ല വലുപ്പത്തില്‍ എഴുതണം. എനിക്ക് നാലാം ക്ലാസ്സ് വിദ്യാഭ്യാസമേയുള്ളൂ. മലയാളം എളുപ്പം വായിച്ചെടുക്കാന്‍ കഴിയണമെന്നില്ല.'

വലിയ അക്ഷരങ്ങളില്‍ ശ്രീകുമാരന്‍തമ്പി ആദ്യഗാനത്തിന്റെ പല്ലവി എഴുതുന്നു: ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി, രാജകൊട്ടാരത്തില്‍ വിളിക്കാതെ... ശിവരഞ്ജിനി രാഗസ്പര്‍ശം നല്‍കി ആ വരികളെ എം.എസ്.വി. മനോഹരമായ ഒരു ഗാനമാക്കി മാറ്റുന്നത് തമ്പിയും ശശികുമാറും കൊട്ടാരക്കരയും അടക്കമുള്ള സദസ്സ് വിസ്മയത്തോടെ കണ്ടുനിന്നു.

വഴിക്കുവഴിയായി വീണ്ടും പിറന്നുവീഴുന്നു അതിസുന്ദരമായ ഗാനങ്ങള്‍ - സ്വര്‍ഗനന്ദിനീ സ്വപ്നവിഹാരിണി, നക്ഷത്രരാജ്യത്തെ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, പഞ്ചവടിയിലെ മായാസീതയെ... 'ലങ്കാദഹന'ത്തിലെ ഏഴ് ഗാനങ്ങള്‍ ഒരുക്കാന്‍ തമ്പിക്കും വിശ്വനാഥനും വേണ്ടിവന്നത് വെറും രണ്ടുനാള്‍.

പടത്തോടൊപ്പം പാട്ടുകളും ഹിറ്റാകുകയും ജനം അവ ഹൃദയത്തില്‍ സ്വീകരിക്കുകയും ചെയ്തശേഷം, അക്കാലത്തെ ഒരു പ്രമുഖ സിനിമാവാരികയില്‍ കൗതുകമുണര്‍ത്തുന്ന ഒരു നിരൂപണം വന്നു. 'പ്രതിഭാസമ്പന്നരായ മലയാളികള്‍ ധാരാളം ഇവിടെ ഉള്ളപ്പോള്‍ നല്ല പാട്ടുണ്ടാക്കാന്‍ ഒരു തമിഴന്റെ കാലില്‍ ചെന്നുവീഴേണ്ട കാര്യമുണ്ടായിരുന്നോ? മലയാളികള്‍ക്കെല്ലാം അപമാനകരമാണിത്.' ലേഖകന്റെ ധാര്‍മികരോഷം തുടിക്കുന്ന വാക്കുകള്‍.

ചിരിക്കാതെന്തുചെയ്യും: മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ ശുദ്ധമലയാളിയാണെന്ന് പാവം ലേഖകനറിയില്ലല്ലോ! ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, വീണപൂവേ കുമാരനാശാന്റെ വീണപൂവേ,

സുപ്രഭാതം, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, സത്യനായകാ, നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങും.... മറക്കാനാവാത്ത ഈ ഗാനങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് വിശ്വനാഥനിലെ മലയാളത്തമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

പാലക്കാട് ജില്ലയിലെ എലപ്പുള്ളിക്കാരനായ വിശ്വനാഥന് ബാല്യകൗമാരങ്ങളെക്കുറിച്ച് ശ്രുതിമധുരമായ ഓര്‍മകള്‍ ഏറെയില്ല. താളപ്പിഴകളായിരുന്നു അധികവും. നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലായി. മക്കളെയും കൂട്ടി അമ്മ തൃശ്ശിനാപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് യാത്രയായെങ്കിലും അവിടെയും കാത്തിരുന്നത് പ്രാരബ്ധങ്ങളാണ്. കുടുംബത്തിന്റെ ഗതികേടില്‍ അലിവുതോന്നിയ വിശ്വനാഥന്റെ മുത്തച്ഛന്‍, പേരക്കിടാവിനെ തന്റെ ജോലിസ്ഥലമായ കണ്ണൂരിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. കണ്ണൂരില്‍ ജയില്‍വാര്‍ഡനായിരുന്ന മുത്തച്ഛന്റെ തണലിലാണ് പിന്നീട് വിശ്വനാഥന്‍ വളര്‍ന്നത്. വീടിന് സമീപമുള്ള ഒരു എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാ ഭ്യാസം.

സംഗീതത്തോടുള്ള അഭിനിവേശം വളര്‍ത്തിയത് തൊട്ടടുത്ത അമ്പലത്തില്‍നിന്ന് പതിവായി ഉയര്‍ന്നുകേട്ട രാഗാലാപനമായിരുന്നുവെന്ന് എം.എസ്.വി.പറയും. നീലകണ്ഠ ഭാഗവതര്‍ എന്നൊരു അധ്യാപകന്‍ കൊച്ചുകുട്ടികളെ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കുകയാണവിടെ. ക്ലാസില്‍ പോകുന്നതിന് പകരം ഭാഗവതരുടെ കണ്ണില്‍പ്പെടാതെ അമ്പലത്തിലെ തൂണുമറഞ്ഞുനിന്ന് സംഗീതപാഠങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തുടങ്ങി, കൊച്ചുവിശ്വനാഥന്‍. അടുത്ത വര്‍ഷം വിജയദശമിനാള്‍ കാലത്ത് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തിയ ഭാഗവതര്‍ കണ്ടത്, നടയിലിരുന്ന് ഹാര്‍മോണിയം വായിച്ച് പാടുന്ന പയ്യനെയാണ്. വിശ്വനാഥനറിയാതെതന്നെ ഏറെനേരം അതുകേട്ടുനിന്ന ഭാഗവതര്‍ 'കച്ചേരി'ക്കുശേഷം ഗായകനെ അടുത്തുവിളിച്ച് ആശ്ലേഷിച്ച് പറഞ്ഞു: 'സന്തോഷമായി. എന്റെ യഥാര്‍ഥ ശിഷ്യന്മാര്‍പോലും ഇങ്ങനെ പാടിക്കേട്ടിട്ടില്ല. ഇന്നുമുതല്‍ എന്റെ ക്ലാസില്‍ നീയും ഉണ്ടാകും.' അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം അതിന്റെ പാട്ടിനുപോയി. സംഗീതമായി എല്ലാം.

പാട്ടിനൊപ്പം അഭിനയത്തിലുമുണ്ട് അന്ന് വിശ്വനാഥന് കമ്പം. ജയില്‍ വാര്‍ഷികത്തിന്റെ ഭാഗമായി അന്തേവാസികള്‍ അവതരിപ്പിച്ച 'ഹരിശ്ചന്ദ്ര' എന്ന നാടകത്തിലായിരുന്നു അരങ്ങേറ്റം. ശ്രമിച്ചാല്‍ നല്ലൊരു നടനായി മാറാമെന്ന കൂട്ടുകാരുടെ പ്രോത്സാഹനവചനം വിശ്വസിച്ച് വിശ്വനാഥന്‍ തിരുപ്പൂരിലെ അമ്മാവന്റെ വീട്ടിലേക്ക് വണ്ടികയറുന്നു. പ്രശസ്തമായ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സില്‍ ചേര്‍ന്ന് സിനിമാനടനാകുകയായിരുന്നു പ്രധാന ലക്ഷ്യം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 9:38 am

നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ 'കണ്ണകി' എന്ന സിനിമയില്‍ കോവലന്റെ ബാല്യം അവതരിപ്പിക്കാന്‍ 'വിശു'വിന് അവസരം ലഭിക്കുന്നു. പക്ഷേ, പയ്യന് കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ ഇല്ലെന്ന് വിധിയെഴുതി ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ അപ്പടി മുറിച്ചു നീക്കുകയാണ് സംവിധായകന്‍ ചെയ്തത്. അഭിനയം തനിക്ക് പറഞ്ഞ പണിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാന്‍ വിശ്വനാഥന്‍ മടിച്ചു. ജീവിക്കാന്‍ ഒരു ജോലി- അതായിരുന്നു മുഖ്യം. സംഗീതസംവിധായകന്‍ എസ്.എം. സുബ്ബയ്യാ നായ്ഡുവിന്റെ സഹായിയാകുന്നത് അങ്ങനെയാണ്. നായ്ഡുവിന്റെ ഹാര്‍മോണിയം തലയിലേറ്റി നടക്കുകയായിരുന്നു പ്രധാനജോലി. നായ്ഡു ഇല്ലാത്ത സമയത്ത് ഏകാന്തതയില്‍ ഹാര്‍മോണിയം മീട്ടി പാടുന്നത് പതിവാക്കി മാറ്റി, വിശ്വനാഥന്‍; ഏറെയും സ്വയം സൃഷ്ടിച്ച ഗാനങ്ങള്‍.

അതുകൊണ്ടൊരു ഗുണമുണ്ടായി. ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് 'വീര അഭിമന്യു'(1948) എന്ന ചിത്രം നിര്‍മിക്കുന്ന കാലം. പടത്തിലെ പ്രധാനപ്പെട്ട ഒരു പാട്ടിന് സുബ്ബയാ നായ്ഡു ഉണ്ടാക്കിയ ഈണങ്ങളൊന്നും നിര്‍മാതാവ് സോമസുന്ദരത്തിന് (ജൂപ്പിറ്റര്‍ സോമു) ബോധിക്കുന്നില്ല. ഒന്‍പത് ട്യൂണുകള്‍ നിരസിക്കപ്പെട്ടതിന്റെ ദുഃഖവും രോഷവുമായി സ്വന്തം മുറിയില്‍ തിരിച്ചെത്തിയ നായ്ഡു കണ്ടത് തറയിലിരുന്ന് ഹാര്‍മോണിയം വായിച്ച് അതേ ഗാനം ഈണം നല്‍കി പാടുന്ന അസിസ്റ്റന്റിനെയാണ്.


മനോഹരമായിരുന്നു ഈണം-നായ്ഡുവിന് സങ്കല്പിക്കാന്‍പോലും കഴിയാത്തയത്ര. ശിഷ്യനെ അഭിനന്ദിച്ച ശേഷം നായ്ഡു കര്‍ശനമായി ഒരു കാര്യം പറഞ്ഞു: 'ഈ ട്യൂണിന്റെ ഉടമ ഞാനാണ്. മറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ ജോലി ഞാന്‍ കളയും.' വിശ്വനാഥന്‍ വഴങ്ങി. അങ്ങനെ പുതുവസന്തമാമേ വാഴ്‌വിലേ എന്ന ആ ഗാനം നായ്ഡുവിന്റെ പേരില്‍ പുറത്തുവരുന്നു; ഹിറ്റാകുന്നു.

പിന്നീടങ്ങോട്ട് പല ചിത്രങ്ങളിലും ഈ ആള്‍മാറാട്ടം ആവര്‍ത്തിച്ചു. കള്ളി വെളിച്ചത്തായത് 1950-കളുടെ തുടക്കത്തില്‍ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് അവരുടെ ആസ്ഥാനം കോയമ്പത്തൂരില്‍നിന്ന് ചെന്നൈയിലേക്ക് മാറ്റിയ ഘട്ടത്തിലാണ്. കോയമ്പത്തൂര്‍ ഓഫീസിലെ ചെറുകിട ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടാനായിരുന്നു സോമസുന്ദരത്തിന്റെ തീരുമാനം; കൂട്ടത്തില്‍ വിശ്വനാഥനെയും. വിവരമറിഞ്ഞ സുബ്ബയ്യാനായ്ഡു അങ്കലാപ്പിലായി. എന്തുവന്നാലും വിശ്വനാഥനെ ചെന്നൈയിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുവദിക്കണമെന്നായി അദ്ദേഹം.

നായ്ഡുവിന്റെ വാശിയുടെ പൊരുള്‍ താമസിയാതെ വെളിച്ചത്താകുന്നു. തന്റെ പല സൂപ്പര്‍ ഹിറ്റ് ഈണങ്ങളുടെയും യഥാര്‍ഥ അവകാശി സഹായിയായ മലയാളിപ്പയ്യനാണെന്ന് നായ്ഡു ഏറ്റുപറഞ്ഞതോടെ, വിശ്വനാഥനെ ചെന്നൈയിലേക്ക് കൊണ്ടുപോകേണ്ടത് സോമസുന്ദരത്തിന്റെകൂടി ആവശ്യമായി മാറി. മറ്റൊരു യാത്രയുടെ തുടക്കം. ചെന്നൈയില്‍ സംഗീതസംവിധായകന്‍ സി.ആര്‍.സുബ്ബരാമന്റെ അസിസ്റ്റന്റായാണ് വിശ്വനാഥന്റെ തുടക്കം. സുബ്ബരാമന്റെ ഓര്‍ക്കെസ്ട്രയില്‍ വയലിനിസ്റ്റായിരുന്ന ടി.കെ.രാമമൂര്‍ത്തിയുമായി സൗഹൃദം തുടങ്ങുന്നതും ഇക്കാലത്തുതന്നെ. സുബ്ബരാമന്‍ അസുഖം ബാധിച്ച് ആസ്പത്രിയിലായ ഘട്ടത്തില്‍ 'ദേവദാസ്' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് പൂര്‍ത്തിയാക്കേണ്ട ചുമതല വിശ്വനാഥന്റെ ചുമലില്‍ വന്നുവീഴുന്നു. ദേവദാസിനുവേണ്ടി ഘണ്ഡശാല പാടിയ ഉലകേ മായം എന്ന ഗാനത്തിലൂടെയാണ് വിശ്വനാഥന്റെ പ്രതിഭ തെന്നിന്ത്യന്‍ സിനിമാലോകം അറിഞ്ഞുതുടങ്ങുന്നത്.

ടി.കെ. രാമമൂര്‍ത്തിയുമായി ചേര്‍ന്ന് ശങ്കര്‍-ജയ്കിഷന്‍ മാതൃകയില്‍ ഒരു സംഗീതസഖ്യം രൂപപ്പെടുത്തുക എന്ന ആശയം ആദ്യമുദിച്ചത് എം.എസ്.വി.യുടെ ബുദ്ധിയിലാണ്. 1953-ല്‍ 'പണം' എന്ന ചിത്രത്തിലൂടെ വിശ്വനാഥന്‍-രാമമൂര്‍ത്തി സഖ്യം അരങ്ങേറ്റം കുറിക്കുന്നു- ഐതിഹാസികമായ ഒരു സംഗീതയാത്രയുടെ ആരംഭമായി അത്. പാവമന്നിപ്പ്, പാശമലര്‍, പാലും പഴവും, കര്‍ണന്‍, നെഞ്ചില്‍ ഒരു ആല യം, ഭാഗപ്പിരിവിനൈ, കര്‍പ്പകം, പുതിയ പാര്‍വൈ, വെണ്ണിറ ആടൈ, ആലയമണി... ഹിറ്റുകളുടെ ആഘോഷയാത്രയ്ക്ക് വിരാമമിടുന്നത് 1965ല്‍ പുറത്തുവന്ന രണ്ട് ചിത്രങ്ങളാണ്. 'ആയിരത്തില്‍ ഒരുവനും' 'ശാന്തി'യും. 'ശാന്തി'ക്കുശേഷം രാമമൂര്‍ത്തിയുമായി വേര്‍പിരിഞ്ഞ എം.എസ്.വി. പിന്നീടും അനേകം ഹിറ്റുകള്‍ സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചു.

രാമമൂര്‍ത്തിക്കൊപ്പവും അല്ലാതെയും എം.എസ്.വി. സൃഷ്ടിച്ച അനശ്വരഗാനങ്ങളുടെ നിര കണ്ണഞ്ചിപ്പിക്കുന്നതാണ്. ടി.എം. സൗന്ദര്‍രാജനും പി.സുശീലയും പി.ബി. ശ്രീനിവാസും യേശുദാസുമൊക്കെ ശബ്ദം പകര്‍ന്ന ഗാനങ്ങള്‍: കാലങ്കളില്‍ അവള്‍ വസന്തം, പാര്‍ത്ത ഞാപകം, പൊന്‍മകള്‍ വന്താള്‍, പൂമാലയില്‍ പൂമല്ലികൈ, മലര്‍ന്ത് മലരാക, എങ്കേ നിമ്മതി, നിനൈക്ക തെരിന്ത മനമേ, നിനൈപ്പതെല്ലാം നടന്തുവിട്ടാല്‍, ആലയമണിയില്‍ ഓശൈ... ലേഖനങ്ങള്‍തന്നെ വേണ്ടി വരും തമിഴിലെ എം.എസ്.വി.യുടെ സംഭാവനകള്‍ വിലയിരുത്താന്‍.
മലയാളത്തില്‍ എം.എസ്.വി.യുടെ ഏറ്റവും മികച്ച ഈണങ്ങള്‍ ഭൂരിഭാഗവും പാടാന്‍ ഭാഗ്യമുണ്ടായത് ജയചന്ദ്രനാണ്; പാടിയ പാട്ടുകളുടെ എണ്ണത്തില്‍ യേശുദാസാണ് മുന്നിലെങ്കിലും. 'എം.എസ്.വി.യുടെ ആലാപനത്തില്‍ വരുന്ന സവിശേഷമായ ചില ഘടകങ്ങള്‍ പാട്ടില്‍ കൊണ്ടുവരിക അത്ര എളുപ്പമല്ല. നമുക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഭാവാംശം. എങ്കിലും പരമാവധി ആ ഈണങ്ങളോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍' - ജയചന്ദ്രന്‍ പറയുന്നു.

എം.എസ്.വി.യുടെ ഈണമാണ് ജയചന്ദ്രന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തതെന്നോര്‍ക്കുക-'പണിതീരാത്ത വീടി'ലെ സുപ്രഭാതം. മലയാള സിനിമാസംഗീതത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിലൊന്നാണ് ആ ഗാനം.

സുപ്രഭാതം ഉള്‍പ്പെടെ പല മികച്ച ഗാനങ്ങളും ആലപിക്കാനുള്ള അവസരം ജയചന്ദ്രനെ തേടിയെത്തുന്നത് എം.എസ്.വി.യും യേശുദാസും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തിന്റെ ഇടവേളയിലാണെന്നത് യാദൃച്ഛികമാകാനിടയില്ല. ഈ 'ഇടവേള' ജയചന്ദ്രന്‍ അങ്ങേയറ്റം ഔചിത്യത്തോടെ, ഹൃദയപൂര്‍വം പ്രയോജനപ്പെടുത്തുകയും ചെയ്തു. മലയാളികളുടെ ഭാഗ്യം.

'ദിവ്യദര്‍ശന'ത്തിലെ സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, 'ജീവിക്കാന്‍ മറന്നുപോയ സ്ത്രീ'യിലെ അഷ്ടപദിയിലെ നായികേ, 'ചന്ദ്രകാന്ത'ത്തിലെ രാജീവനയനേ എന്നിവ ഈ കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. അറബിക്കടലിളകിവരുന്നു, മലരമ്പനെഴുതിയ മലയാള കവിതേ (മന്ത്രകോടി), കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍ (ദിവ്യദര്‍ശനം), പത്മതീര്‍ഥക്കരയില്‍ (ബാബുമോന്‍) ശ്രുതിമണ്ഡലം, ഞായറും തിങ്കളും (രണ്ടു പെണ്‍കുട്ടികള്‍) ആയിരം സുഗന്ധ (വാടകവീട്), വന്നാട്ടെ ഓ മൈഡിയര്‍ (പഞ്ചമി), കളഭച്ചുമര്‌വെച്ച (അവള്‍ ഒരു തുടര്‍ക്കഥ), വിഷാദ സാഗരതിരകള്‍ (തീരം തേടുന്ന തിര)... വൈവിധ്യമാര്‍ന്ന ഈ ഗാനങ്ങളിലെല്ലാമുണ്ട് ജയചന്ദ്രന്റെ സവിശേഷമായ ആലാപനമുദ്ര.
'മണിപ്പയല്‍' എന്ന ചിത്രത്തിലെ തങ്കച്ചിമിഴ്‌പോല്‍ എന്ന ഗാനത്തിലൂടെ 1973-ല്‍ ജയചന്ദ്രനെ തമിഴില്‍ അവതരിപ്പിക്കുന്നതും വിശ്വനാഥന്‍തന്നെ. എങ്കിലും തമിഴില്‍ എം.എസ്.വി.യുടെ ഏറ്റവും മികച്ച പില്‍ക്കാല ഈണങ്ങള്‍ പലതും നാം കേട്ടത് യേശുദാസിന്റെ സ്വരത്തിലാണ്. വിഴിയേ കഥയെഴുത്, മലരേ കുറിഞ്ചിമലരേ, അതിശയരാഗം, തെന്‍ട്രലിലാടും, ദൈവംതന്ത വീട് എന്നിവ ഓര്‍ക്കുക. കണ്ണദാസന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമായിരുന്നു ദൈവം തന്ത വീട്. മലയാളത്തില്‍ എം.എസ്.വി.ക്കു വേണ്ടി യേശുദാസ് പാടിയ പാട്ടുകളില്‍ പുഷ്പാഭരണം വസന്തദേവന്റെ, സ്വര്‍ഗമെന്ന കാനനത്തില്‍ (ചന്ദ്രകാന്തം), സ്വര്‍ഗനന്ദിനീ, ഈശ്വരനൊരിക്കല്‍ (ലങ്കാദഹനം), നാടന്‍ പാട്ടിന്റെ (ബാബുമോന്‍) എന്നിവ മികച്ചുനില്‍ക്കുന്നു. സ്ത്രീശബ്ദത്തില്‍ ആവര്‍ത്തിച്ചിട്ടുള്ള വീണപൂവേ, ആ നിമിഷത്തിന്റെ എന്നീ ഗാനങ്ങള്‍ ജാനകിയുടെ സ്വരത്തിലാണ് കൂടുതല്‍ ഹൃദ്യമെന്ന് തോന്നിയിട്ടുണ്ട്. 'യക്ഷഗാന'ത്തിലെ നിശീഥിനി ആണ് എം.എസ്.വി- ജാനകി ടീമിന്റെ മറ്റൊരു മറക്കാനാവാത്ത ഗാനം. സംഗീത സംവിധായകനായ എം.എസ്.വി.യോളംതന്നെ മലയാളിക്ക് സുപരിചിതനാണ് ഗായകനായ എം.എസ്.വിയും. കണ്ണുനീര്‍ത്തുള്ളിയെ (പണിതീരാത്ത വീട്), ഉദിച്ചാല്‍ അസ്തമിക്കും (ദിവ്യദര്‍ശനം), ഹൃദയവാഹിനീ, പ്രഭാതമല്ലോ നീ (ചന്ദ്രകാന്തം), ബന്ധങ്ങളൊക്കെയും വ്യര്‍ഥം (അമ്മേ അനുപമേ) എന്നീ ഗാനങ്ങളെ വേറിട്ടുനിര്‍ത്തുന്നത് ആ ശബ്ദഗാംഭീര്യംതന്നെ.
ഇളയരാജയുടെയും എ.ആര്‍.റഹ്മാന്റെയും സുവര്‍ണകാലം കടന്ന് ദക്ഷിണേന്ത്യന്‍ സംഗീതം കുതിക്കുമ്പോഴും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എം.എസ്.വി. സൃഷ്ടിച്ച ഈണങ്ങളുടെ മാജിക്ക് അതേ പുതുമയോടെ നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇന്നും പുതുപുത്തന്‍ സംഗീത സംവിധായകര്‍ക്കുപോലും പ്രചോദനമരുളുന്നു അവ. പൊന്‍മകള്‍ വന്താള്‍, എങ്കേയും എപ്പോതും, തൊട്ടാല്‍ പൂമലരും, മൈനേം ഈസ് ബില്ല തുടങ്ങി എം.എസ്.വി.യുടെ അനേകമനേകം ഗാനങ്ങള്‍ റീമിക്‌സുകളിലൂടെയും കവര്‍ വെര്‍ഷനുകളിലൂടെയും ദിനംപ്രതിയെന്നോണം പുതിയ തലമുറയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. 'റീമിക്‌സുകള്‍ നല്ലതോ കെട്ടതോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഒരു പാട്ട് സൃഷ്ടിച്ചു കഴിഞ്ഞാല്‍, അതങ്ങ് മറന്നുകളയുകയാണ് എന്റെ ശൈലി. ജനങ്ങളാണ് പിന്നീട് ആ പാട്ടിന്റെ ഉടമസ്ഥര്‍...' - വിശ്വനാഥന്റെ ഫിലോസഫി ലളിതം.

ഗാനങ്ങളുടെ തലക്കുറി എഴുത്തുകാരനോ സംഗീതസംവിധായകനോ പാട്ടുകാരനോ വിചാരിച്ചാല്‍ തിരുത്തിക്കുറിക്കാന്‍ കഴിയണമെന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു എം.എസ്.വി. ഒരിക്കലും ജനം കേള്‍ക്കില്ലെന്ന് വിചാരിച്ച ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. പ്രതീക്ഷയോടെ ചെയ്തവ ശ്രദ്ധിക്കപ്പെടാതിരുന്നിട്ടുമുണ്ട്. 'സ്വര്‍ഗ'ത്തിലെ പൊന്‍മകള്‍ വന്താള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരായിരുന്നു നായകനായ ശിവാജി ഗണേശന്‍. ചരണം കേട്ടാല്‍ തിരുപ്പുകഴ് പാടുന്നതുപോലുണ്ട് എന്നാണദ്ദേഹം പറഞ്ഞത്. അതുപോലെ എം.ജി.ആര്‍. എതിര്‍ത്ത പാട്ടാണ് അഴകിയ തമിഴ്മകള്‍ ഇവള്‍. രണ്ടു സന്ദര്‍ഭത്തിലും പടത്തിന്റെ സംവിധായകര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അവ ഒഴിവാക്കപ്പെട്ടേനെ. എന്നിട്ടെന്തുണ്ടായി? രണ്ടു ജനങ്ങള്‍ ആവേശപൂര്‍വം സ്വീകരിച്ചു. അതാണ് പാട്ടിന്റെ വിധി.
നൗഷാദാണ് എക്കാലത്തെയും മഹാനായ സംഗീത സംവിധായകന്‍ എന്ന് വിശ്വസിക്കുന്നു, എം.എസ്.വി. 'അന്‍മോല്‍ ഘടി'യിലെയും 'രത്തനി'ലെയും 'ബൈജുബാവ്‌ര'യിലെയും ഗാനങ്ങള്‍ എന്നെ ആത്മവിസ്മൃതിയുടെ തലത്തിലെത്തിച്ചിട്ടുണ്ട്. നൗഷാദിന്റെ ഓരോ പാട്ടും ഇറങ്ങുന്നതിനായി ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന കാലമുണ്ടായിരുന്നു.' ഹിന്ദിയില്‍ താന്‍ ചെയ്ത അപൂര്‍വം ഗാനങ്ങളില്‍ ചിലതിലെങ്കിലും (നയാ ആദ്മിയില്‍ ഹേമന്ദ്കുമാറും ലതയും പാടിയ 'ലോട് ഗയാ ഗം കാ സമാനാ' ഉദാഹരണം) നൗഷാദിന്റെ സ്വാധീനമുണ്ടെന്ന് ഏറ്റുപറയാനും മടിയില്ല എം.എസ്.വി.ക്ക്.

ഈ ആരാധന അതേ അളവില്‍ നൗഷാദ് തിരിച്ചുനല്‍കിയത് കുറച്ചു കാലം മുന്‍പ് ചെന്നൈയില്‍, എം.എസ്.വി.യുടെ ജീവചരിത്ര പ്രകാശനവേളയില്‍ നടത്തിയ പ്രസംഗത്തിലാണ്. നൗഷാദ് അയവിറക്കിയ കഥ ഇങ്ങനെ: 'ആലയമണി' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ സംവിധായകന്‍ ശങ്കര്‍ തീരുമാനിച്ചപ്പോള്‍, സംഗീതസംവിധായകനായി നിശ്ചയിച്ചത് എന്നെയാണ്. ചെന്നൈയിലെ ഒരു തിയേറ്ററില്‍നിന്ന് 'ആലയമണി' കണ്ടശേഷം ആ ക്ഷണം വിനയപൂര്‍വം നിരസിക്കുകയായിരുന്നു ഞാന്‍. 'ജോ വിശ്വനാഥന്‍ നേ കിയാ ഹം ക്യാ കരേ?' സംവിധായകന്‍ ശങ്കറിനോട് ഞാന്‍ ചോദിച്ചു. എം.എസ്.വി.യുടെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം, പദ്മശ്രീപോലും ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത 'മെല്ലിശൈ മന്നന്റെ' മനസ്സുനിറയ്ക്കുന്നത് ഇത്തരം അനുഭവങ്ങളാണ്.

നൗഷാദും എം.എസ്.വി.യുമാണ് ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ജീനിയസ്സുകള്‍-ദേവരാജന്‍മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു.'തമിഴില്‍ എം.എസ്.വി. ചെയ്ത പാട്ടുകള്‍ പലതും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'എങ്കവീട്ടുപിള്ളെ'യിലെ മലര്ക്ക് തെന്‍ട്രല്‍ എന്ന പാട്ട് എപ്പോള്‍ കേട്ടാലും എന്റെ കണ്ണുനിറയും. അപ്പോഴൊക്കെ എം.എസ്.വി.യെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന് നന്ദി പറയാറുണ്ട് ഞാന്‍.'
എം.എസ്.വി.യെയും ദേവരാജനെയും ഒരുമിച്ച് മുന്നില്‍ക്കണ്ട നിമിഷങ്ങള്‍ ഓര്‍മവരുന്നു. തൃശ്ശൂരില്‍ ഗായകന്‍ ജയചന്ദ്രന്റെ മകളുടെ വിവാഹവേളയിലായിരുന്നു ആ സമാഗമം. പറയാതെ എല്ലാം പറഞ്ഞ്, ആരാധനയോടെ, ആദരവോടെ ഇരുവരും നിശ്ശബ്ദരായി പരസ്പരം നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ ദേവരാജന്‍മാസ്റ്ററുടെ കാതില്‍ പതുക്കെ പറഞ്ഞു: 'മെല്ലിശൈ മന്നന്‍' - എം.എസ്.വി. കൂടി കേള്‍ക്കത്തക്കവിധം. കൃത്രിമമായി മുഖത്ത് വരുത്തിയ കോപത്തോടെ, ശാസനാരൂപത്തില്‍ എന്നെ നോക്കിയശേഷം മാസ്റ്ററുടെ കൈകള്‍ രണ്ടും ഹൃദയത്തോടുചേര്‍ത്ത് എം.എസ്.വി. പറഞ്ഞു: 'ആര് ഞാനോ? അല്ലേയല്ല. ഇതാ, ഇതാണ് യഥാര്‍ഥ മെല്ലിശൈ മന്നന്‍.' സൗമ്യമധുരമായ ദേവരാജന്റെ മന്ദസ്മിതം മറക്കാനാവില്ല.
സ്‌നേഹബഹുമാനങ്ങളും ഹൃദയവിശുദ്ധിയും മുഖമുദ്രയായിരുന്ന പഴയ കാലത്തിന്റെ ഹൃദയത്തുടിപ്പുകള്‍ മുഴുവനുമുണ്ടായിരുന്നു വാക്കുകളില്‍. ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത കാലം.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 9:45 am

സുപ്രഭാതം, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, സത്യനായകാ, നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങും.... മറക്കാനാവാത്ത ഈ ഗാനങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് വിശ്വനാഥനിലെ മലയാളത്തമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 9:51 am

ആദരാഞ്ജലികൾ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 10:35 am

എം.എസ്. വിശ്വനാഥന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല: കെ.ജെ. യേശുദാസ്

എം.എസ്. വിശ്വനാഥന്‍റെ സംഗീതം എല്ലാവരും ആസ്വദിച്ചെങ്കിലും വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് നല്‍കിയില്ലെന്ന് കെ.ജെ. യേശുദാസ്. അദ്ദേഹത്തില്‍ നിന്ന് സംഗീതം പഠിച്ചവര്‍ക്ക് വലിയ അംഗീകാരങ്ങളും പദവികളും ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായി യേശുദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 10:52 am

Veeeeeeeeeena Poooooooooove Kumaranashante veeeeeeeeeena poooooooveeeeeee Veena pooveNaaan paaaaaaaaaadi konde eripppppppppen
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:13 am

Ammu wrote:
എം.എസ്. വിശ്വനാഥന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല: കെ.ജെ. യേശുദാസ്

എം.എസ്. വിശ്വനാഥന്‍റെ സംഗീതം എല്ലാവരും ആസ്വദിച്ചെങ്കിലും വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് നല്‍കിയില്ലെന്ന് കെ.ജെ. യേശുദാസ്. അദ്ദേഹത്തില്‍ നിന്ന് സംഗീതം പഠിച്ചവര്‍ക്ക് വലിയ അംഗീകാരങ്ങളും പദവികളും ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായി യേശുദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

എനിക്ക് ഈ അഭിപ്രായം ഇല്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:15 am

shamsheershah wrote:
Ammu wrote:
എം.എസ്. വിശ്വനാഥന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല: കെ.ജെ. യേശുദാസ്

എം.എസ്. വിശ്വനാഥന്‍റെ സംഗീതം എല്ലാവരും ആസ്വദിച്ചെങ്കിലും വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് നല്‍കിയില്ലെന്ന് കെ.ജെ. യേശുദാസ്. അദ്ദേഹത്തില്‍ നിന്ന് സംഗീതം പഠിച്ചവര്‍ക്ക് വലിയ അംഗീകാരങ്ങളും പദവികളും ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായി യേശുദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

എനിക്ക് ഈ അഭിപ്രായം ഇല്ല

ദേശീയ തലത്തില്‍ ലഭിച്ചില്ല എന്നാണു ദാസേട്ടന്‍ അഭിപ്രായപ്പെട്ടത് പദ്മ പുരസ്ക്കാരം ഒക്കെ ആരും നേടിയെടുക്കുന്ന കാലം അല്ലെ ഇത് ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:37 am

Ammu wrote:
shamsheershah wrote:


എനിക്ക് ഈ അഭിപ്രായം ഇല്ല

ദേശീയ തലത്തില്‍ ലഭിച്ചില്ല എന്നാണു ദാസേട്ടന്‍ അഭിപ്രായപ്പെട്ടത് പദ്മ പുരസ്ക്കാരം ഒക്കെ ആരും നേടിയെടുക്കുന്ന കാലം അല്ലെ ഇത് ?

വ്യക്തമായും അഭിപ്രായ പ്രകടനം നടത്തട്ടെ .
ദേശീയ തലത്തിൽ വേണ്ടത്ര കിട്ടിയില്ല എന്ന് സമ്മതിക്കാം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:39 am

M. S. Viswanathan has won many awards include the following:
Filmfare Lifetime Achievement Award – South (2001)
PBS Puraskar Award presented by Aruna Nithya Gopal Foundation awarded on 29 September 2013 at Ravindra Bharati[18]
Honorary doctorate from Tirunelveli-based Manonmaniam Sundaranar University (MSU) on 3 January 2013[19]
Paramacharya Award, meaning 'The Ultimate Guru' in 2006.
Doctorate conferred by Sathyabama University in 2006.[20]
Madhavapeddi Satyam Award by Siva Foundation in 2005.
Won Gold Remi Award for the best music score for movie Vishwa Thulasi in 2005.
Life Time Achievement Award by Sangam Kala group in 2004.
Isai Sangam honoured him with Isai Peraringnar, meaning "Great Scholar in Music", in 2004.
Kalaimamani – A jewel for art – from State Govt of Tamil Nadu
Seventh Kamukura Award – given by Kerala Cultural Ministry.
WorldFest Houston (USA)
People and Media describe him as "University of Music".
Media gave him title "Mellisai Mannar" along with T.K. Rammoorthy, meaning "King of Light Music" or "King of melodies".
'Sangeetha Saraswathi' by Poojya Sri Guruji Viswanath of Manava Seva Kendra.
2013 - Asiavision Awards - Lifetime Achievement Award[21]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:46 am

shamsheershah wrote:
Ammu wrote:

ദേശീയ തലത്തില്‍ ലഭിച്ചില്ല എന്നാണു ദാസേട്ടന്‍ അഭിപ്രായപ്പെട്ടത് പദ്മ പുരസ്ക്കാരം ഒക്കെ ആരും നേടിയെടുക്കുന്ന കാലം അല്ലെ ഇത് ?

വ്യക്തമായും അഭിപ്രായ പ്രകടനം  നടത്തട്ടെ .
ദേശീയ തലത്തിൽ വേണ്ടത്ര കിട്ടിയില്ല എന്ന് സമ്മതിക്കാം    

ദാസേട്ടന്‍ , മനോരമ ന്യൂസ്‌ നു നല്‍കിയ അഭിമുഖത്തില്‍ ആണ് ഇങ്ങിനെ അഭിപ്രായപ്രകടനം നല്‍കിയത്.. അത് രണ്ടു വട്ടം ഞാന്‍ കേട്ടതാ ...അതില്‍ വ്യക്തമായും പറയുന്നുണ്ട്...ദേശീയതലത്തില്‍ വേണ്ടത്ര അംഗീകാരം എം എസ് വി സാറിനു കിട്ടിയിട്ടില്ല എന്ന്
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:47 am

Blessed - Meaningful life on earth.. Let it be the same way in Heaven also-- Prayers
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:51 am

Ammu wrote:
shamsheershah wrote:


വ്യക്തമായും അഭിപ്രായ പ്രകടനം  നടത്തട്ടെ .
ദേശീയ തലത്തിൽ വേണ്ടത്ര കിട്ടിയില്ല എന്ന് സമ്മതിക്കാം    

ദാസേട്ടന്‍ , മനോരമ ന്യൂസ്‌ നു നല്‍കിയ അഭിമുഖത്തില്‍ ആണ് ഇങ്ങിനെ അഭിപ്രായപ്രകടനം നല്‍കിയത്..  അത് രണ്ടു വട്ടം ഞാന്‍ കേട്ടതാ ...അതില്‍ വ്യക്തമായും പറയുന്നുണ്ട്...ദേശീയതലത്തില്‍ വേണ്ടത്ര അംഗീകാരം എം എസ് വി സാറിനു കിട്ടിയിട്ടില്ല എന്ന്

ithonokke vendi Dasettan enthengilum sramam nadathiyathaayi ariyaamo?
Oraal marichu kazhinjaal ithokke vaarthayaakum-adeham ella awardum arhikunnu,pakshe dasettane polullavar munnittirangi athokke vendapettavarude sradhayil peduthukayaanu vendathu..

Janakiyamma Palma puraskaaram nirasichathu "vaiki vanna angeekaaram"ennu paranju kondaanu...Ithokke samayathinu labhikkan athindethaaya "Bagyangal"venam...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 11:53 am

exactly !!!

dasettante pattu matram kettal mathi.....bakki ellam vittu kalanjeruu


shamsheershah wrote:
Ammu wrote:
ദാസേട്ടന്‍ , മനോരമ ന്യൂസ്‌ നു നല്‍കിയ അഭിമുഖത്തില്‍ ആണ് ഇങ്ങിനെ അഭിപ്രായപ്രകടനം നല്‍കിയത്..  അത് രണ്ടു വട്ടം ഞാന്‍ കേട്ടതാ ...അതില്‍ വ്യക്തമായും പറയുന്നുണ്ട്...ദേശീയതലത്തില്‍ വേണ്ടത്ര അംഗീകാരം എം എസ് വി സാറിനു കിട്ടിയിട്ടില്ല എന്ന്

ithonokke vendi Dasettan enthengilum sramam nadathiyathaayi ariyaamo?
Oraal marichu kazhinjaal ithokke vaarthayaakum-adeham ella awardum arhikunnu,pakshe dasettane polullavar munnittirangi athokke vendapettavarude sradhayil peduthukayaanu vendathu..

Janakiyamma Palma puraskaaram nirasichathu "vaiki vanna angeekaaram"ennu paranju kondaanu...Ithokke samayathinu labhikkan athindethaaya "Bagyangal"venam...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 4:05 pm

Jaya praises Viswanathan; regrets no Padma awards for him:

Heaping encomiums on legendary music director M S Viswanathan who passed away here, Tamil Nadu Chief Minister J Jayalalithaa today expressed regret that the musician was deprived of the prestigious Padma awards despite she herself making pleas since 1991.


Jayalalithaa said that MSV, as Viswanathan was fondly addressed, was hailed as the 'King of Melody' and remained a legend in Tamil cinema. She expressed grief over his demise, recalling that he was a loving, humble, affable and spiritual person, whose musical journey had started at the age of 13.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എം എസ് വി അന്തരിച്ചു    Tue Jul 14, 2015 4:10 pm

Hridaya Vaahinee Ozhukunnu nee....
Madhura sneha tharanginiyayi....

Aadaranjalikal MSV Sir
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Wed Jul 15, 2015 8:57 am

ഈണങ്ങളുടെ ചക്രവര്‍ത്തി


രണ്ട് സംസ്ഥാനങ്ങളിലായി മൂന്നു മുഖ്യമന്ത്രിമാരുടെ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് 1700 ലധികം സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയ സംഗീതകുലപതി എം.എസ് വിശ്വനാഥന്‍. തമിഴ്‌നാട്ടില്‍ എം.ജി ആറിന്റെയും ജയലളിതയുടെയും ചിത്രങ്ങള്‍ക്ക് ഈണമിട്ട വിശ്വനാഥന്‍ തെലുങ്കിലെ എവര്‍ഗ്രീന്‍ ഹീറോ എന്‍.ടി രാമറാവുവിന്റെ ചിത്രങ്ങള്‍ക്കും സംഗീതമിട്ടു. കരുണാനിധിയുടെ വരികള്‍ക്ക് ഈണങ്ങള്‍ ചിട്ടപ്പെടുത്തിയതും കൂടിയാകുമ്പോള്‍ സിനിമലോകത്ത് സഹകരിച്ച മുഖ്യമന്ത്രിമാര്‍ നാലായി. കേരളത്തിലേക്ക് വന്നാല്‍ മലയാളികളെ സംബന്ധിച്ച് പണിതീരാത്ത വീട്ടിലെ 'കണ്ണുനീര്‍തുള്ളിയെ സ്ത്രീയോട് ഉപമിച്ച.. ' എന്ന ഒറ്റഗാനം മതി വിശ്വനാഥനെ ഓര്‍ക്കാനും ഒരിക്കലും മറക്കാതിരിക്കാനും.

മദ്രാസില്‍ ടി.കെരാമമൂര്‍ത്തി-വിശ്വനാഥന്‍ കൂട്ടുകെട്ടില്‍ തുടങ്ങിയ സംഗീത യാത്രയില്‍ സി.എസ് ജയരാമന്‍, സി.ആര്‍ സുബ്ബരാമന്‍, രാമറാവു, എസ്.വി വെങ്കിട്ടരാമന്‍, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം.കെ അര്‍ജുനന്‍, കണ്ണദാസന്‍ തുടങ്ങിയ പ്രതിഭകളുമായി അദ്ദേഹം കൈകോര്‍ത്തു. ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി, അഷ്ടപദിയിലെ, മലരേ, വീണപൂവെ അങ്ങനെ എത്രയെത്ര സുന്ദരഗാനങ്ങള്‍. തമിഴിലേക്കെത്തിയാല്‍ യാരുക്കാക, ഇന്ത വസന്തമാളികൈ, എങ്കെ നിമ്മതി അങ്ങനെ പോകുന്നു അനശ്വര ഗാനങ്ങളുടെ പട്ടിക. ആദ്യമായി 150 സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈണമിട്ട എങ്കെ നിമ്മതി ഒരിക്കലെങ്കിലും മൂളാത്തവര്‍ ചുരുക്കം.

ലോകം അറിഞ്ഞ സംഗീതജ്ഞനായി മാറുന്നതിന് മുമ്പുള്ള വിശ്വനാഥന്റെ ജീവിതത്തിന് നിറപ്പകിട്ട് തീരെയില്ല. അച്ഛന്‍ സുബ്രഹ്മണ്യം പാടുമ്പോള്‍ മടിയിലിരിക്കാറുള്ള എം.എസ്.വിയുടെ മനസ്സിലും സംഗീതം ജനിച്ചിട്ടുണ്ടാവണം നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ അനുജത്തിയും വിട്ടുപോയി. അച്ഛന്റെ മരണത്തോടെ കുടുംബം പട്ടിണിയിലായി. മകനേയും കൊണ്ട് അമ്മ തിരുച്ചിറപ്പള്ളിയിലെ മുത്തച്ഛന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ വച്ച് എല്ലാം അവസാനിപ്പിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വിവരിക്കുന്നത് ഇങ്ങനെ. വെള്ളം നിറച്ച ടാങ്കില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു ആ ബാലന്‍. അമ്മ ആദ്യം ചാടണോ അതോ മകന്‍ ചാടണോ, ആര് ആദ്യം ചാടണം എന്ന് ചിന്തിച്ചുനില്‍ക്കുന്ന സമയത്ത് മുത്തച്ഛന്‍ വരുകയും അവരെ രക്ഷിക്കുകയും ചെയ്യുകയായിരുന്നു. മറിച്ചായിരുന്നെങ്കില്‍ സംഗീതത്തിനായി സമര്‍പ്പിച്ച ഒരു ജീവിതം ആരും അറിയാതെ അവിടെ അണഞ്ഞുപോകുമായിരുന്നു.

ജയില്‍വാര്‍ഡറായിരുന്ന മുത്തച്ഛന് കണ്ണൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെ വിശ്വനാഥനും അമ്മയും തിരിച്ച് കേരളത്തിലേക്ക്. പള്ളിക്കുന്ന് സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പോകുന്നവഴിക്ക് ക്ഷേത്രത്തിനടുത്തുള്ള നീലകണ്ഠ ഭാഗവതരുടെ സംഗീതക്ലാസിലായിരുന്നു പയ്യന്റെ ശ്രദ്ധയത്രയും. സ്‌കൂളില്‍ പോകാനോ ക്ലാസിലിരിക്കാനോ മിനക്കെടാതെ നീലകണ്ഠ ഭാഗവതരുടെ വീടിന് പുറത്ത് പതിവായി നില്‍പ്പുതുടങ്ങി. സംഗീത അധ്യാപകനായ നീലകണ്ഠ ഭാഗവതര്‍ കുട്ടികളെ പഠിപ്പിക്കുന്നത് കേള്‍ക്കാനായിട്ടായിരുന്നു ആ നില്‍പ്. സ്‌കൂള്‍ പഠനം മറന്ന് സംഗീതസ്‌കൂളില്‍ സഹായിയായി കൂടി. അവിടെവച്ച് രാഗങ്ങള്‍ ഓരോന്നും ആരുമറിയാതെ കേട്ടുപഠിച്ചു. നാലാം ക്ലാസില്‍ പഠിപ്പുനിര്‍ത്തി സംഗീതപഠനം തുടങ്ങി. ഒരു വിജയദശമി നാളില്‍ വിശ്വനാഥന്‍ ഹര്‍മോണിയം വായിച്ച് പാടുന്നത് കേട്ട് നീലകണ്ഠ ഭാഗവതര്‍ അത്ഭുതപ്പെട്ടു. ഇത് കേള്‍ക്കാനിടയായ നീലകണ്ഠ ഭാഗവതര്‍ എം.എസ്.വിശ്വനാഥന് മാത്രമായി കണ്ണൂര്‍ ടൗണ്‍ ഹാളില്‍ മൂന്നു മണിക്കൂര്‍ നീണ്ട കച്ചേരി തന്നെ സംഘടിപ്പിച്ചു. പതിനൊന്നാമത്തെ വയസ്സിലായിരുന്നു ഇത്. സിനിമ പാട്ട് സൗജന്യമായി കേള്‍ക്കാം എന്ന ഒറ്റ ആഗ്രഹം സാധിക്കുമെന്നതിന്റെ പേരില്‍ മാത്രം കണ്ണൂരില്‍ തിയേറ്ററിന് മുന്നില്‍ ശമ്പളമില്ലാതെ വടയും മുറുക്കും വിറ്റ ഒരുകാലവുമുണ്ട് അദ്ദേഹത്തിന്.


തിരുപ്പൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ടാണ് വിശ്വനാഥന്റെ ജീവിതത്തിന്റെ ഒരു നിര്‍ണായഘട്ടം കിടക്കുന്നത്. കണ്ണൂരിലെ സ്‌കൂള്‍കാലത്ത് തോന്നിയ അഭിനയമോഹവുമായിട്ടാണ് അദ്ദേഹം തിരുപ്പൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സിലെത്തുന്നത്. കണ്ണകി എന്ന ചിത്രത്തില്‍ കോവാലന്‍ എന്ന ബാലതാരമായി അഭിനയിച്ചാണ് അവിടെ സിനിമ രംഗത്ത് തുടങ്ങുന്നത്. പയ്യന്റെ രൂപഭാവങ്ങള്‍ കൊള്ളില്ല എന്ന് കണ്ട് അഭിനയിച്ച ഭാഗങ്ങള്‍ പിന്നീട് സിനിമയില്‍ നിന്ന് മുറിച്ചുനീക്കി. അഭിനയമോഹം അവിടെ ഉപേക്ഷിച്ചു. വീണ്ടും ഉള്ളിലുറഞ്ഞുകിടന്ന സംഗീതത്തെ തന്നെ കൂട്ടുപിടിച്ചു.

നാട്ടിലേക്ക് മടങ്ങാനാകാത്തതിനാല്‍ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സില്‍ സുബ്ബയ്യ നായ്ഡുവിന്റെ കൂടെ സഹായിയായി കൂടി. സുബ്ബയ്യ നായ്ഡുവിന്റെ ഹര്‍മോണിയം തലയിലേറ്റി നടക്കുകയായിരുന്നു പണി. അതേ നായ്ഡുവിന്റെ പേരിലായിരുന്നു എം.എസ് വിയുടെ ആദ്യ ഗാനം ലോകം കേട്ടതും. 'പുതുവസന്തമാമേ വാഴ്‌വിലേ' എന്ന എം.എസ് ഈണമിട്ട ഗാനം കേട്ട നായ്ഡു ഈ ട്യൂണിന്റെ ഉടമ താനാണ് ആരോടെങ്കിലും നീ ഇത് പറഞ്ഞാല്‍ ജോലിയുണ്ടാവില്ല എന്ന ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെ പിന്നീട് നായ്ഡുവിന്റേതായി എം.എസിന്റെ പല ഈണങ്ങളും ഉടമയാരെന്ന് തിരിച്ചറിയാതെ തമിഴകം ഏറ്റുപാടി.

ഒടുവില്‍ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സിന്റെ തട്ടകം മദ്രാസിലേക്ക് മാറ്റുന്ന സമയമെത്തിയതോടെ എം.എസ്.വി അടക്കമുള്ളവരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. വിശ്വനാഥനെ കൂടെ നിര്‍ത്തേണ്ടത് ആവശ്യമായ നായ്ഡു സകലവഴിയും നോക്കിയിട്ട് നടക്കാതായി. അങ്ങനെ ആ സത്യം അദ്ദേഹം വിളിച്ചുപറഞ്ഞു തന്റേതായി വന്ന പല ഹിറ്റുകളുടെയും യഥാര്‍ഥ അവകാശി വിശ്വനാഥനാണെന്ന് നായ്ഡ തുറന്നുപറഞ്ഞു. അങ്ങനെ മദ്രാസിലെത്തി. സി.ആര്‍ സുബ്രഹ്മണ്യത്തിന്റെ സഹായിയായി കൂടി. അവിടെവച്ച് ടി.കെ രാമമൂര്‍ത്തിയെ പരിചയപ്പെടുന്നു. അങ്ങനെ 1953 ല്‍ ആ ഐതിഹാസിക സംഗീതസഖ്യം രൂപംകൊണ്ടു. അവിടെ തുടങ്ങുന്നു ലോകമറിഞ്ഞ സംഗീതജ്ഞന്റെ സംഗീതയാത്രയുടെ രണ്ടാം ഘട്ടം.


ഇളയരാജ തമിഴകം കീഴടക്കുന്നതിന് മുമ്പ് വരെ തമിഴ് സിനിമാ സംഗീതലോകം എം.എസ്.വിക്ക് പിന്നാലെയായിരുന്നു. നിനൈത്താലെ ഇനിക്കുമിലെ അനശ്വര ഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഗാനങ്ങളാണ്. മെല്ല തിറന്തത് കതക് എന്ന സിനിമയ്ക്കായി ഇളയരാജയും എം.എസ്.വിയും ചേര്‍ന്ന് സംഗീതം ഒരുക്കിയിട്ടുണ്ട്. മൂന്നു ചിത്രങ്ങള്‍ക്ക് അവര്‍ സംയുക്തമായി ഈണമിട്ടു. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ഥമുള്ള മെല്ലിശൈ മന്നന്‍ എന്ന പട്ടം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത് ശിവാജ് ഗണേശനാണ്.

വാക്കുകള്‍ മാത്രമല്ല വിശ്വനാഥന്റെ സ്പര്‍ശത്തില്‍ ഉപകരണങ്ങളും വികാരജീവികളാകാറുണ്ട്. വയലിനായാലും തബലയായാലും ചിരിക്കുകയും കരയുകയും ശൃംഗരിക്കുകയും ഒക്കെ ചെയ്യും-അതാണ് ആ സംഗീത മാന്ത്രികത. അഞ്ചുരൂപ കൊടുത്ത് അമ്പതുലക്ഷം നേടാമെന്ന ലോട്ടറി വാഗ്ദാനം കേട്ടുമോഹിക്കുന്നവരാകരുത് സംഗീതകാരന്മാരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചത് കാലാന്തരത്തില്‍ സംഗീതരംഗത്ത് വന്ന മൂല്യച്യുതി മനസ്സിലാക്കി തന്നെയായിരുന്നു.

പാട്ടുപാടിക്കൊടുത്ത് നിരവധി പേര്‍ക്ക് അശ്വാസമരണം സമ്മാനിച്ച കഥകളുമുണ്ട് ആ സംഗീതജീവിതത്തില്‍. വിഭജനകാലത്ത് പരസ്പരം ഏറ്റുമുട്ടി മരണത്തോട് മല്ലിട്ട് ആസ്പത്രികളില്‍ കഴിഞ്ഞവരുടെ അടുത്തെത്തി പ്രാണവേദന കൊണ്ട് കരയുന്നവരോട് ഇഷ്ടമുള്ള പാട്ടേതെന്ന് ചോദിച്ച് അത് എത്രതവണ വേണമെങ്കിലും പാടുക്കൊടുത്തിരുന്നു വിശ്വനാഥന്‍. ജലന്ധറിലെ ആസ്പത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിഞ്ഞവര്‍ക്കായി പാടിയ പാട്ടുകള്‍ അതാണ് എന്റെ സമ്പാദ്യമെന്ന് എം.എസ്.വി പറഞ്ഞിട്ടുണ്ട്. അവിടെ കണ്ടതാണ് താന്‍ കണ്ട ജീവിതമെന്നും അദ്ദേഹത്തിന് പറയാന്‍ മടിയില്ല. മരിക്കുന്ന മനുഷ്യരേയും മരിക്കാത്ത സംഗീതത്തേയും കുറിച്ച് പാടിയും പറഞ്ഞും ഒടുവില്‍ ആ സംഗീത കുലപതി വിടപറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എം എസ് വി അന്തരിച്ചു    Wed Jul 15, 2015 8:58 am

എം.എസ്.വിശ്വനാഥന്‍ സംഗീതം പകര്‍ന്ന ഹിറ്റ് ഗാനങ്ങളില്‍ ചിലത്


1. ഈശ്വരനൊരിക്കല്‍ വിരുന്നിന് പോയി ലങ്കാദഹനം
2. തിരുവഭാരണം ചാര്‍ത്തി-ലങ്കാദഹനം
3. കണ്ണുനീര്‍ തുള്ളിയെ- പണിതീരാത്ത വീട്
4. സുപ്രഭാതം-പണിതീരാത്ത വീട്
5. സ്വര്‍ണഗോപുര നര്‍ത്തകീ-ദിവ്യദര്‍ശനം
6. വീണപൂവെ- ജീവിക്കാന്‍ മറന്നുപോയ സ്ത്രീ
7. സ്വര്‍ഗമെന്ന കാനനത്തില്‍- ചന്ദ്രകാന്തം
8. രാജീവനയനേ നീയുറങ്ങൂ-ചന്ദ്രകന്തം
9. ഹൃദയവാഹിനി ഒഴുകുന്നു-ചന്ദ്രകാന്തം
10. ആ നിമിഷത്തിന്റെ-ചന്ദ്രകാന്തം
11. പത്മതീര്‍ഥക്കരയില്‍-ബാബുമോന്‍
12. ദൈവം തന്ന വീട്- അവള്‍ ഒരു തുടര്‍ക്കഥ
13. കളഭച്ചുമരുവെച്ച മേട-അവള്‍ ഒരു തുടര്‍ക്കഥ
14. ഏത് പന്തല്‍ കണ്ടാലുമത്- വേനലില്‍ ഒരു മഴ
15. അയല പൊരിച്ചതുണ്ട്- വേനലില്‍ ഒരു മഴ
16. പൂജക്കൊരുങ്ങിനില്‍ക്കും-വേനലില്‍ ഒരു മഴ
17. ജനിച്ചതാര്‍ക്കുവേണ്ടി-സിംഹാസനം
18. സുരലോക ജലധാര- ഏഴാം കടലിന്നക്കരെ
19. സത്യനായക മുകതിദായക-ജീവിതം ഒരു ഗാനം
20. സൂര്യനെന്നൊരു നക്ഷത്രം-ലങ്കാദഹനം
Back to top Go down
Sponsored content
PostSubject: Re: എം എസ് വി അന്തരിച്ചു    

Back to top Go down
 
എം എസ് വി അന്തരിച്ചു
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: