HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 4:38 pm

midhun wrote:
Ammu wrote:

മാധ്യമപ്രവര്‍ത്തകര്‍ നിക്ഷപ്ക്ഷര്‍ ആയിരിക്കണം....അര്നാബിനെ പോലെ          

arnab nikshapakshan allannu congress polum parayilla  BJP leaders arnabine kuttam paryunna ethra charchakal undu.. swami thanne udaharanam
pinne  JNU anti indians supportan oru indiakkaranum thayarakilla
modi threadilottu vaa  uttarakhand uttarakhand

ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിനു ഈയിടെ അര്നാബിനും സീ tv യ്ക്കും fine ഇട്ടതു അറിഞ്ഞില്ലാന്നുണ്ടോ ?? arnaab മാപ്പ് പറഞ്ഞോ? jnu ത്രെഡിലോട്ട് വരുന്നെയില്ലല്ലോ യിപ്പോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 4:41 pm

കൊൽക്കത്തയിൽ മേൽപ്പാലം തകർന്ന് പത്ത് പേർ മരിച്ചു

 വടക്കൻ കൊൽക്കത്തയിൽ തകർന്നുവീണ മേൽപ്പാലം[You must be registered and logged in to see this image.]

കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് 10 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധി പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
[You must be registered and logged in to see this image.]
ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെ കൊൽക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേൽപ്പാലമാണ് തകർന്നു വീണത്. നിരവധി ആളുകളും വാഹനങ്ങളും പാലത്തിനടിയിൽ പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടനത്തിന് സമാനമായ ശബ്ദത്തിന് ശേഷമാണ് മേൽപ്പാലം നിലംപൊത്തിയത്. കോൺക്രീറ്റ് ഗട്ടറുകൾ ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുന്നത്. സൈന്യത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്.
[You must be registered and logged in to see this image.]
2010ൽ പൂർത്തിയാകേണ്ട മേൽപ്പാലത്തിന്‍റെ നിർമാണം ഇതുവരെ ആറു തവണ തടസപ്പെട്ടിരുന്നു. വരുന്ന ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് അധികൃതർ നിർദേശം നൽകിയിരിക്കെയാണ് അപകടം സംഭവിച്ചത്. 2011ൽ അധികാരത്തിലേറിയ മമത ബാനർജി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു ഈ മേൽപ്പാലം.
[You must be registered and logged in to see this image.]
ദുരന്തത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. അഴിമതിയുടെ പ്രത്യാഘാതമാണ് മോൽപ്പാലം തകർന്ന സംഭവമെന്നും മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി രാഹുൽ സിൻഹയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിന് സമീപത്താണ് തകർന്നുവീണ മേൽപ്പാലം സ്ഥിതി ചെയ്തിരുന്നത്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 5:15 pm

Ammu wrote:
midhun wrote:

arnab nikshapakshan allannu congress polum parayilla  BJP leaders arnabine kuttam paryunna ethra charchakal undu.. swami thanne udaharanam
pinne  JNU anti indians supportan oru indiakkaranum thayarakilla
modi threadilottu vaa  uttarakhand uttarakhand

  ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിനു ഈയിടെ അര്നാബിനും സീ tv യ്ക്കും fine ഇട്ടതു അറിഞ്ഞില്ലാന്നുണ്ടോ ?? arnaab മാപ്പ് പറഞ്ഞോ? jnu ത്രെഡിലോട്ട് വരുന്നെയില്ലല്ലോ യിപ്പോ
fine idunnathu congress or BJP side pidichathinu aano Arnab most respected Media person. rajdeep, burkhadutt okae open aayi ethra kallatharam cheythirikunnu.. NDTV Chidamabram aayi chernnu kalla panam velupicha case okae undello.. pinne Neera radia tape Jnu prashanthil Court judgement athu thanneya BJP yum paranjathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 04, 2016 9:22 am

midhun wrote:
അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?  
[You must be registered and logged in to see this link.]

പാരിസ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്‍റെ നിർണായക രേഖകൾ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോർന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എൽ. എഫ് ഉടമ കെ.പി സിങ് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്‍പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 04, 2016 2:14 pm

Ammu wrote:
midhun wrote:
അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?  
[You must be registered and logged in to see this link.]

പാരിസ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്‍റെ നിർണായക രേഖകൾ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോർന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എൽ. എഫ് ഉടമ കെ.പി സിങ് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്‍പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
sonia amamchiyude peru vittu poyo bofors kumbakonathil rajiv and bachan orumichalle kallapanam undakkiyathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 04, 2016 3:44 pm

midhun wrote:
Ammu wrote:

പാരിസ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്‍റെ നിർണായക രേഖകൾ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോർന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എൽ. എഫ് ഉടമ കെ.പി സിങ് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്‍പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
sonia amamchiyude peru vittu poyo  bofors kumbakonathil rajiv and bachan orumichalle kallapanam undakkiyathu

ഹ്ഹോ....എന്തൊക്കെ ആരുന്നു....ഇന്ത്യന്‍ പ്രസിഡന്റ്റ് ആക്കാന്‍ മോട്ടിജി ആലോചിക്കുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 11:13 am

ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : നിനോ മാത്യു വിനു തൂക്കുകയര്‍, അനുശാന്തിക്ക് ജീവപര്യന്തം
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 11:31 am

Ammu wrote:
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : നിനോ മാത്യു വിനു തൂക്കുകയര്‍,  അനുശാന്തിക്ക്  ജീവപര്യന്തം
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 12:10 pm

Ammu wrote:
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : നിനോ മാത്യു വിനു തൂക്കുകയര്‍,  അനുശാന്തിക്ക്  ജീവപര്യന്തം
avalkkalle thookkukayar kodukendiyirunnath
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 1:11 pm

Ammu wrote:
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : നിനോ മാത്യു വിനു തൂക്കുകയര്‍,  അനുശാന്തിക്ക്  ജീവപര്യന്തം

Arhicha shiksha...,avaleyum thookki kollanam
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 2:09 pm

thooku kayaronnum avashyamilla.. mel kodathi raddakkum sure
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 3:29 pm

Minnoos wrote:
Ammu wrote:
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : നിനോ മാത്യു വിനു തൂക്കുകയര്‍,  അനുശാന്തിക്ക്  ജീവപര്യന്തം
avalkkalle thookkukayar kodukendiyirunnath

നേരിട്ട് കൊലപാതകം ചെയ്യുന്നതില്‍ പങ്കില്ല.....എന്നത് കൊണ്ടാ തൂക്കുകയര്‍ ഒഴിവായത് .......സ്വയം നീറി നീറി ഇല്ലാതാവണം ഇവളൊക്കെ... സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുക....എന്നിട്ട് ഒരു കൂസലും ഇല്ലാത്ത പെരുമാറ്റം...(വട്ടാണോ ആവോ? )ഇന്ന് വനിതാ പോലീസുകാരോട് ഒക്കെ കളിതമാശ പറഞ്ഞു നില്‍ക്കുന്നു എന്ന്
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 3:41 pm

Ammu wrote:
Minnoos wrote:
Ammu wrote:
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : നിനോ മാത്യു വിനു തൂക്കുകയര്‍,  അനുശാന്തിക്ക്  ജീവപര്യന്തം
avalkkalle thookkukayar kodukendiyirunnath

നേരിട്ട് കൊലപാതകം ചെയ്യുന്നതില്‍ പങ്കില്ല.....എന്നത് കൊണ്ടാ തൂക്കുകയര്‍ ഒഴിവായത് .......സ്വയം നീറി നീറി ഇല്ലാതാവണം ഇവളൊക്കെ...  സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുക....എന്നിട്ട് ഒരു കൂസലും ഇല്ലാത്ത പെരുമാറ്റം...(വട്ടാണോ ആവോ? )ഇന്ന് വനിതാ പോലീസുകാരോട് ഒക്കെ കളിതമാശ പറഞ്ഞു നില്‍ക്കുന്നു എന്ന്
ഇതൊന്നും മനുഷ്യജന്മം അല്ല...അബദ്ധത്താൽ ഭൂമിയിൽ വന്നു വീണ രാക്ഷസി ആണ്...സ്വന്തം കുഞ്ഞിനെ കൊല്ലിക്കാൻ വേണ്ടി ഇഷ്ടക്കാരനെ വിടുക, അവൻ ആ കൃത്യം ചെയ്തു കഴിഞ്ഞോ എന്ന് കാത്തിരിക്കുക- ഹോ മനുഷ്യരെ കൊണ്ട് പറ്റുമോ ഇതൊക്കെ?? അവൾക്ക് അവിഹിത ബന്ധം വേണമെങ്കിൽ ആയ്ക്കോട്ടെ പക്ഷെ ആ കുഞ്ഞിനെ ഇല്ലാതാക്കി തന്നെ വേണമോ??? ഇവളുടെ കയ്യും കാലും തല്ലിയൊടിച്ചു വല്ലിടത്തും തള്ളണം...ഇഴഞ്ഞു ജീവിക്കുന്ന ഇവളെ കണ്ടെങ്കിലും ഭാവിയിൽ ഇത് പോലെ ചെയ്യാൻ തുനിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പിന്തിരിയും..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 3:43 pm

midhun wrote:
thooku kayaronnum avashyamilla.. mel kodathi raddakkum sure
അത് നേരാ കോടതിയും മോഡി ഭരണത്തിൻ കീഴിലല്ലേ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:03 pm

സമീപകാല കേരള ചരിത്രത്തില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിലൊന്നാണ് ആറ്റിങ്ങല് ഇരട്ടക്കൊലയെന്ന പേരില്കപ്രസിദ്ധി നേടിയ ആലംകോട്ട് ഓമനയുടേയും പേരക്കുട്ടി സ്വസ്തികയുടേയും കൊലപാതകം. അവിഹിത ബന്ധങ്ങളും അതിനെ തുടര്ന്നുണ്ടാവുന്ന കൊലപാതകങ്ങളും സമകാലിക കേരള ചരിത്രത്തില് പുതുമയല്ലെങ്കിലും കാമുകനൊപ്പം ജീവിക്കാനായി നാലു വയസുകാരിയായ മകളടക്കം ഭര്ത്തൃവീട്ടുകാരെയാക്കെ ഇല്ലാതാക്കാന് ശ്രമിച്ച ഈ സംഭവം അപൂര്വ്വമാണ്

ആറ്റിങ്ങല് ആലംകോട് മണ്ണൂര്തുഷാരത്തില റിട്ട.സിവില്സപ്ലൈസ് കോര്പ്പറേഷന്ജീവനക്കാരനായ തങ്കപ്പന്ചെട്ടിയാരുടെ ഭാര്യ ഓമന (67), പേരക്കുട്ടി സ്വസ്തിക (4) എന്നിവരാണ് കുപ്രസിദ്ധമായ ആറ്റിങ്ങല് ഇരട്ടകൊലപാതകത്തിലെ ഇരകള് . ഓമനയുടെ മകനും സ്വസ്തികയുടെ അച്ഛനുമായ ലിജീഷാണ് കൊലപാതകത്തിനിടെ ഗുരുതരമായി പരിക്കേറ്റ മറ്റൊരാള് . 

 തിരുവനന്തപുരം കുളത്തൂര്  കരിമണല്  തെങ്ങിന് മൂട് മാഗി ഗാര് ഡന് സില്  നിനോ മാത്യു(42), കൊലപ്പെട്ട സ്വസ്തികയുടെ മാതാവ് അനുശാന്തി (32) എന്നിവരാണ് കേസിലെ പ്രതികള് . ലിജീഷിന്റെ ഭാര്യയായ അനുശാന്തിയുടെ സഹായത്തോടെ കാമുകന്  നിനോ മാത്യുവാണ് ഈ കൊലപാതകങ്ങള്  നടത്തിയത്. 

 ടെക്  നോപാര് ക്കില്  ഒരേ കമ്പനിയില്  ജീവനക്കാരായിരുന്നു നിനോ മാത്യൂവും, അനുശാന്തിയും. നിനോ മാത്യു കമ്പനിയുടെ അസോസിയേറ്റ് പ്രൊജക്ട് മാനേജ് ഓഫീസറും അനുശാന്തി ടീ ലീഡറുമായിരുന്നു. ആറ് വര് ഷത്തിലേറെ ഈ കമ്പനിയില്  ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലാവുന്നത് കൊലപാതകം നടക്കുന്നതിന് എട്ട് മാസം മുന് പ് മാത്രമാണ്. 

 വിവാഹിതനും ആറ് വയസ്സുള്ള  കുട്ടിയുടെ അച്ഛനുമാണ് നിനോ മാത്യു, കമ്പനിയിലെ  സഹപ്രവര് ത്തകയെ തന്നെയായിരുന്നു ഇയാള്  പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്  വിവാഹശേഷം ഇവര്  തമ്മില്  അകന്നു, ഒരു വീട്ടിലാണ് ഒരുമിച്ച് താമസിച്ചതെങ്കിലും നിനോയും ഭാര്യയും വെവ്വേറെയാണ് കഴിഞ്ഞത്. കൊലപാതകം നടക്കുമ്പോള്  ഇയാളുടെ ഭാര്യ ടെക്  നോപാര് ക്കില്  തന്നെയുള്ള മറ്റൊരു കമ്പനിയില്  ജീവനക്കാരിയായിരുന്നു. അനുശാന്തിയുമായി പ്രണയത്തിലായ നിനോ മാത്യു  ബസ് സ്റ്റോപ്പില്  നിന്ന് തന്റെ കാറിലായിരുന്നു ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും, തിരിച്ചു കൊണ്ടുവിട്ടിരുന്നതും. ഇതിനെല്ലാം നിനോ മാത്യുവിന്റെ ഭാര്യ സാക്ഷിയായിരുന്നു. ഇവരുടെ മൊഴികള്  പിന്നീട് കേസില്  നിര് ണായകമാവുകയും ചെയ്തു. 

കുടുംബത്തെ ഒഴിവാക്കി നിനോ മാത്യുവിനൊപ്പം പോകാനായിരുന്നു അനുശാന്തിയുടെ ആദ്യത്തെ പദ്ധതി എന്നാല്  നിനോ മാത്യു അനുശാന്തിക്ക് അയച്ച ചില വാട്  സാപ്പ് സന്ദേശങ്ങള്  ലിജീഷ് കണ്ടത് ഇവര് ക്കിടിയല്  ലഹളയ്ക്ക് വഴിവച്ചു തനിക്കൊപ്പം ജീവിക്കാനിഷ്ടമില്ലെങ്കില്  ബന്ധം അവസാനിപ്പിക്കണം എന്ന് ലിജീഷ് അനുശാന്തിയോട് പറഞ്ഞു. എന്നാല്  കുടുംബമാണ് തനിക്ക്  വലുതെന്നായിരുന്നു അനുശാന്തി ലിജീഷിനോട് പറഞ്ഞത്. എങ്കില്  നിനോ മാത്യുവുമായി ബന്ധം പാടില്ലെന്നും, ജോലി രാജിവയ്ക്കണമെന്ന് ലിജീഷ് ഭാര്യയോട് ആവശ്യപ്പെട്ടു. 

 ഈ വിവരം അനുശാന്തി നിനോമാത്യുവിനെ അറിയിച്ചപ്പോള്  തനിക്കൊപ്പം ഇറങ്ങിവരാനായിരുന്നു നിനോ മാത്യു അനുശാന്തിയോട് പറഞ്ഞത്.  എന്നാല്  ഭര് ത്താവും കുഞ്ഞുമുള്ളപ്പോള്  തനിക്ക് അങ്ങനെ ചെയ്യാന്  സാധിക്കില്ലെന്നായിരുന്നു അനുശാന്തിയുടെ നിലപാട്. 

 ഭര് ത്താവ് അനുശാന്തിയെ തൊട്ടെന്നറിഞ്ഞാല്  പോലും അസ്വസ്ഥാനാക്കുമായിരുന്ന നിനോ മാത്യു ഇതോടെയാണ്  കുടുംബത്തെ ഇല്ലാതാക്കിയും അനുശാന്തിയെ സ്വന്തമാക്കുക എന്ന  തീരുമാനത്തിലേക്ക് എത്തിയത്.  നിനോ മാത്യുവിന്റെ വാട്  സാപ്പ് സന്ദേശങ്ങള്  ലിജീഷ് കണ്ട് ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഈ തീരുമാനമുണ്ടായത്. 

 കാമുകന്  ഇംഗിതം തിരിച്ചറിഞ്ഞ അനുശാന്തി തന്നെയായിരുന്നു കൊലപാതകത്തിന് വേണ്ട സഹായങ്ങള്  നിനോ മാത്യുവിന് ചെയ്ത നല് കിയത്. വീട്ടിലേക്കുള്ള വഴിയും വീട്ടിലെ വാതിലുകളും മുറികളുമെല്ലാം നിനോ മാത്യുവിന് അനുശാന്തി ഫോട്ടോയെടുത്ത് അയച്ചു കൊടുത്തു.  ലിജീഷിന്റേയും മകളുടേയും വീട്ടിലെ മറ്റുള്ളവരുടേയും ഫോട്ടോകളും അനുശാന്തി കാമുകന് കൈമാറി. 

 മുന് നിശ്ചിയിച്ച പോലെ അനുശാന്തി ഓഫീസിലെത്തിയ ശേഷമാണ് സംഭവദിവസം നിനോ മാത്യു കൊലപാതകത്തിനായി  ആലംകോടെ വീട്ടിലേക്ക് പോയത്. പതിനൊന്ന് മണിയോടെ ചിട്ടി പിടിക്കാനെന്ന് പറഞ്ഞ് നിനോ മാത്യു ഓഫീസില്  നിന്നിറങ്ങി. കൊല നടത്തി സാധാരണ പോലെ ഓഫീസില്  തിരിച്ചെത്താനായിരുന്നു ഇയാളുടെ പ്ലാന് . ഓഫീസില്  നിന്നിറങ്ങും മുന് പും ഇയാള്  അനുശാന്തിയുമായി ഇക്കാര്യത്തില്  ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കഴക്കൂട്ടത്തെ ഓഫീസില്  നിന്നിറങ്ങിയ  നിനോ ആദ്യം ചെയ്തത് സമീപത്തുള്ള ഒരു ചെരിപ്പ് കടയില്  കയറി പുതിയ ചെരുപ്പ് വാങ്ങുകയായിരുന്നു. അതുവരെ ധരിച്ച ഷൂസ് വാഹനത്തില്  ഉപേക്ഷിച്ച് ഈ ചെരുപ്പ് ധരിച്ചാണ് നിനോ മാത്യു കൊലപാതകത്തിനായി പുറപ്പെട്ടത്. 

 ആലംകോട്ടെ വീട്ടില്  നിനോ മാത്യു എത്തുമ്പോള്  രണ്ട് കിലോമീറ്റര്  അകലെ ലിജീഷ് പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ പണിസ്ഥലത്തായിരുന്നു പിതാവ് തങ്കപ്പന്  ചെട്ടിയാര് , വീടുപണിയ്ക്കുള്ള പണം എടുക്കാനായി ലിജീഷ് ബാങ്കിലും, ഇതെല്ലാം അനുശാന്തി വഴി നിനോ മാത്യു ആദ്യമേ മനസ്സിലാക്കിയിരുന്നു. 

 ലിജീഷിന്റെ കെ.എസ്.ഇ.ബിയിലെ സുഹൃത്താണ് താനെന്നും, കല്ല്യാണം വിളിക്കാനാണ് വന്നതെന്നുമാണ് വീട്ടിലുണ്ടായിരുന്ന ലിജീഷിന്റെ അമ്മയോട്  നിനോ മാത്യു പറഞ്ഞത്. ഇതു വിശ്വസിച്ച ലിജീഷിന്റെ മാതാവ് ഓമനയാവട്ടെ ഇയാളെ അകത്തേക്ക് ക്ഷണിച്ചിരുത്തുകയും ചെയ്തു. തുടര് ന്ന് തന്ത്രപൂര് വ്വം ഓമനയുടെ ഫോണില്  നിന്ന് ലിജീഷിനെ ബന്ധപ്പെട്ട നിനോ മാത്യു ഉടന്  വീട്ടിലേക്ക് വരണമെന്നും അത്യാവശ്യമായി കാണേണ്ട കാര്യമുണ്ടെന്നും പറഞ്ഞു. 

 സ്വാസ്തികയെ ഒക്കത്തുവച്ച് നിനോമാത്യുവിന് ചായ എടുക്കാന്  അടുക്കളയിലേക്ക് പോയ ഓമനയെ പിന്തുടര് ന്ന് ചെന്ന നിനോ മാത്യു ബാഗില്  കരുതിയിരുന്ന ബേസ് ബോള്  ബാറ്റ് കൊണ്ട് അവരെ തലയ്ക്കടിച്ചു വീഴ്ത്തി. ആദ്യ അടിയില്  തന്നെ ഓമനയുടെ തല പൊട്ടി ചോര തെറിച്ചിരുന്നുവെങ്കിലും വീണ്ടും വീണ്ടും അടിച്ച് നിനോ മാത്യു ഓമനയെ നിലത്തിട്ടു. ഓമനയ്ക്കൊപ്പം നിലത്തു വീണ മൂന്ന് വയസ്സുകാരി സ്വാസ്തികയുടെ തലയും നിനോ മാത്യു അടിച്ചു തകര് ത്തു. 

 ചോരയില്  കുളിച്ചു കിടന്ന ഇരുവരുടേയും കഴുത്ത് കൂടി വെട്ടി പിളര് ത്തി മരണം ഉറപ്പാക്കിയ നിനോ മാത്യു പിന്നീട് തന്റെ പ്രധാനലക്ഷ്യമായ ലിജീഷിനായി കാത്തിരുന്നു. അരമണിക്കൂറിനുള്ളില്  വീട്ടിലെത്തിയ ലിജീഷിനെ കതകിന് പിറകില്  ഒളിച്ചിരുന്നു  വെട്ടിയെങ്കിലും, തല ലക്ഷ്യം വച്ചുള്ള വെട്ട് ലിജീഷിന്റെ ചെവിക്കും കഴുത്തിനുമിടയിലായാണ് കൊണ്ടത്. വെട്ടേറ്റ ലിജീഷ് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയതോടെ നിനോമാത്യു വീടിന്റെ പിറകുവശം വഴി ഓടി രക്ഷപ്പെട്ടു. 

 മുന് നിശ്ചയിച്ച പ്രകാരം ലിജീഷിനെ കൂടി വധിക്കാന്  നിനോ മാത്യുവിന് സാധിച്ചിരുന്നുവെങ്കില്  ഒരു പക്ഷേ ആറ്റിങ്ങള്  ഇരട്ടക്കൊലക്കേസിന്റെ വിധി മറ്റൊന്നായേനേ, എന്നാല്  മരണത്തെ തൊട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിജീഷ് നിനോമാത്യുവിനെക്കുറിച്ച് പോലീസിന് വിവരം നല് കിയതോടെയാണ് സംഭവം നടന്നത് മണിക്കൂറുകള് ക്കുള്ളില്  തന്നെ ഇയാള്  പിടിയിലായി.  പോലീസ് തനിക്ക്  പിറകിലുണ്ടെന്ന്  തിരിച്ചറിഞ്ഞ നിനോ മാത്യു പാസ്പോര് ട്ടുമായി ഒളിവില്  പോകാനൊരുങ്ങവേയാണ് വീട് വളഞ്ഞ് പോലീസ് ഇയാളെ  കസ്റ്റഡിയിലെടുത്തത്. ഈ സമയം ഒരു അഭിഭാഷകനും ഇയാള് ക്കൊപ്പമുണ്ടായിരുന്നു എന്നത് കേസില്  നിന്ന് രക്ഷപ്പെടാന്  നിനോ മാത്യു നടത്തിയ മുന്നൊരുക്കങ്ങളിലേക്ക് വെളിച്ചം വീശുന്നു. 

 കൊലപാതകത്തിനിടെ ഓമനയുടേയും കുഞ്ഞിന്റേയും ആഭരണങ്ങള്  നിനോ മാത്യു പൊട്ടിച്ചെടുത്തിരുന്നു. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്ന് വരുത്തി തീര് ക്കാനായിരുന്നു ഇങ്ങനെയൊരു നീക്കം. വെട്ടേറ്റ് ആശുപത്രിയിലായ ലിജീഷ് നിനോ മാത്യുവിനെക്കുറിച്ചും തന്റെ ഭാര്യയുടെ ബന്ധത്തെക്കുറിച്ചും പോലീസിനോട് പറഞ്ഞതോടെ. ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് പോലീസും നടത്തിയത്. നിനോ മാത്യുവിനെ തേടി പലസംഘമായി തിരഞ്ഞ പോലീസ്  നിമിഷനേരത്തിനുള്ളില്  അയാളെ കസ്റ്റഡിയിലെടുത്തു. അനുശാന്തിയുമായി നിനോയ്ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും വ്യക്തത വന്നതോടെ കൊലപാതകം നടന്ന അതേദിവസം തന്നെ മകള് ക്ക് മരണവഴി തെളിയിച്ച അനുശാന്തി എന്ന അമ്മയും പോലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത അനുശാന്തിയോട് മകളുടെ മൃതദേഹം കാണണമോ എന്ന് പോലീസ് ആരാഞ്ഞിരുന്നുവെങ്കിലും വേണ്ടെന്നായിരുന്നു ഇവരുടെ മറുപടി. 

 അന്വേഷണത്തിന്റെ ഭാഗമായി നിനോമാത്യുവിന്റേയും അനുശാന്തിയുടേയും ഫോണുകള്  പരിശോധിച്ചപോലീസ് സംഘത്തിന് വാട്  സാപ്പിലും ഫേസ്ബുക്കിലുമായി ഇരുവരും കൈമാറിയ നാല് പ്പത്തിനായിരത്തോളം സന്ദേശങ്ങള്  വീണ്ടെടുത്ത് പരിശോധിച്ചു. ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്താക്കുന്ന സന്ദേശങ്ങളും, കൊലപാതകത്തിനായി നടത്തിയ തയ്യാറെടുപ്പുകളും സാധൂകരിക്കുന്ന തെളിവുകള്  ഇതുവഴി പോലീസിന് ലഭിച്ചു.  ഇരുവരും പരസ്പരം കൈമാറിയ അശ്ലീല ചിത്രങ്ങളും ഇതില്  ഉള് പ്പെടുന്നു. ഇവയെല്ലാം പിന്നീട് കേസിലെ നിര് ണായക തെളിവുകളായി കോടതിയിലെത്തുകയും ചെയ്തു. 

കൊലപാതകം. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല് , ഗൂഢാലോചന എന്നി കുറ്റങ്ങളായിരുന്നു കേസില്  പ്രതികള് ക്കെതിരെ പ്രോസിക്യൂഷന്  ചുമത്തിയിരുന്നത്. 

 49 സാക്ഷികളെ വിസ്തരിച്ച കേസില്  അനുശാന്തിയുടെ സഹോദരന്  മാത്രമാണ് മൊഴിമാറ്റിയത്. വാദത്തിന് തെളിവായ് 85 രേഖകളും 41 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്  കോടതി മുന് പാകെ ഹാജരാക്കി. അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വാടസാപ്പ് സംഭാഷണങ്ങളും കൈമാറിയ വീഡിയോയും ചിത്രങ്ങളുമെല്ലാം തെളിവായി പ്രോസിക്യൂഷന്  കോടതിയില്  ഹാജരാക്കി. 

 തിരുവനന്തപുരം സെഷന് സ് ജഡ്ജി വി.ഷിര് സിയാണ് കേസ് പരിഗണിച്ചത്.  പ്രോസിക്യൂഷന് വേണ്ടി സ്  പെഷ്യല്  പ്രോസിക്യൂട്ടര്  വി.എസ്.വിനീത് കുമാറും പ്രതികള് ക്ക് വേണ്ടി അഭിഭാഷകരായ ശാസ്തമംഗലം എസ്.അജിത്ത് കുമാര് , മുരുക്കുംപുഴ വിജയകുമാരന്  നായര് , എന്നിവരും ഹാജരായി. 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:03 pm

unnikmp wrote:
Ammu wrote:

നേരിട്ട് കൊലപാതകം ചെയ്യുന്നതില്‍ പങ്കില്ല.....എന്നത് കൊണ്ടാ തൂക്കുകയര്‍ ഒഴിവായത് .......സ്വയം നീറി നീറി ഇല്ലാതാവണം ഇവളൊക്കെ...  സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുക....എന്നിട്ട് ഒരു കൂസലും ഇല്ലാത്ത പെരുമാറ്റം...(വട്ടാണോ ആവോ? )ഇന്ന് വനിതാ പോലീസുകാരോട് ഒക്കെ കളിതമാശ പറഞ്ഞു നില്‍ക്കുന്നു എന്ന്
ഇതൊന്നും മനുഷ്യജന്മം അല്ല...അബദ്ധത്താൽ ഭൂമിയിൽ വന്നു വീണ രാക്ഷസി ആണ്...സ്വന്തം കുഞ്ഞിനെ കൊല്ലിക്കാൻ വേണ്ടി ഇഷ്ടക്കാരനെ വിടുക, അവൻ ആ കൃത്യം ചെയ്തു കഴിഞ്ഞോ എന്ന് കാത്തിരിക്കുക- ഹോ മനുഷ്യരെ കൊണ്ട് പറ്റുമോ ഇതൊക്കെ?? അവൾക്ക് അവിഹിത ബന്ധം വേണമെങ്കിൽ ആയ്ക്കോട്ടെ പക്ഷെ ആ കുഞ്ഞിനെ ഇല്ലാതാക്കി തന്നെ വേണമോ??? ഇവളുടെ കയ്യും കാലും തല്ലിയൊടിച്ചു വല്ലിടത്തും തള്ളണം...ഇഴഞ്ഞു ജീവിക്കുന്ന ഇവളെ കണ്ടെങ്കിലും ഭാവിയിൽ ഇത് പോലെ ചെയ്യാൻ തുനിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പിന്തിരിയും..

സ്വന്തം കുഞ്ഞിനെയും ഭര്‍ത്താവിനെയും കൊന്നിട്ട് എങ്ങിനെ മനസമാധാനത്തോടെ ഇവള്‍ക്ക് വേറെ ഒരുത്തന്റെ കൂടെ ജീവിക്കാന്‍ സാധിക്കും പശ്ചാത്താപത്തിന്റെ ഒരു കണിക പോലും ഈ പെണ്നുംപിള്ളയില്‍ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു

തിരുവനന്തപുരം : ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്‌ വിധിയില്‍ ഭാവവ്യത്യാസമില്ലാതെയാണ്‌ ഒന്നാം പ്രതി നിനോ മാത്യു കോടതിയില്‍ നിന്നത്‌. നിനോയുടെ പിതാവും മകളും വിധികേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതിയുടെ മകളുടെ പ്രായം പോലുമില്ലാത്ത കുഞ്ഞിനെയാണ്‌ അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്‌ഠൂരമായ കൊല നടത്തിയ നിനോ മാത്യുവിന്‌ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. തലകുനിച്ചു നിന്ന്‌ വിധികേട്ട നിനോ ഒരു മണിക്കൂറിനു ശേഷവും കോടതിയില്‍ നിന്നും പുറത്തെത്തിയില്ല.
രണ്ടാം പ്രതിയും നിനോയുടെ കാമുകിയുമായ അനുശാന്തിയും ഭാവഭേദമില്ലാതെ വിധികേട്ടശേഷം വനിതാ പോലീസുകാര്‍ക്കൊപ്പം ചിരിച്ചു കളിച്ചാണ്‌ പുറത്തിറങ്ങിയത്‌. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നത്‌.
വിധിയില്‍ തൃപ്‌തനാണെന്ന്‌ അനുശാന്തിയുടെ ഭര്‍ത്താവ്‌ ലിജീഷ്‌ പ്രതികരിച്ചു.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:09 pm

ബിനു

കസ്റ്റഡിയിലെടുത്ത അനുശാന്തിയോട് മകളുടെ മൃതദേഹം കാണണമോ എന്ന് പോലീസ് ആരാഞ്ഞിരുന്നുവെങ്കിലും വേണ്ടെന്നായിരുന്നു ഇവരുടെ മറുപടി.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:10 pm

Ammu wrote:
ബിനു

കസ്റ്റഡിയിലെടുത്ത അനുശാന്തിയോട് മകളുടെ മൃതദേഹം കാണണമോ എന്ന് പോലീസ് ആരാഞ്ഞിരുന്നുവെങ്കിലും വേണ്ടെന്നായിരുന്നു ഇവരുടെ മറുപടി.            

mathrubhumi nnu choondiyathaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:13 pm

Binu wrote:
Ammu wrote:
ബിനു

കസ്റ്റഡിയിലെടുത്ത അനുശാന്തിയോട് മകളുടെ മൃതദേഹം കാണണമോ എന്ന് പോലീസ് ആരാഞ്ഞിരുന്നുവെങ്കിലും വേണ്ടെന്നായിരുന്നു ഇവരുടെ മറുപടി.            

mathrubhumi nnu choondiyathaa

വേറെ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചു....ടച്ചിംഗ്

തിരുവനന്തപുരം: മക്കൾ എന്തുകൊടിയ കുറ്റം ചെയ്താലും മക്കളെ സംരക്ഷിക്കാൻ എന്തുവഴിയും തേടുന്ന മാതാപിതാക്കൾ ഉള്ള നാടാണ് കേരളം. അതിസമ്പന്നനാണ് കുറ്റവാളിയെങ്കിൽ ഉന്നതരായ അഭിഭാഷകരെയും പണമൊഴുക്കിയും മക്കളെ രക്ഷപെടുത്താൻ ശ്രമം നടത്തും. ഇങ്ങനെയുള്ളവർക്കിടയിലാണ് കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ ഒരു പിതാവിന്റെ സത്യസന്ധതയ്ക്ക് പകരം വെക്കാൻ ഒന്നുമില്ലാത്തത്. ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് തൂക്കുകയർ വാങ്ങി കൊടുക്കാൻ പ്രധാന കാരണമായത് നിനോയുടെ പിതാവ് പ്രൊഫ. ടി ജെ മാത്യുവിന്റെ മൊഴിയാണ്. കുറ്റവാളിയായ നിനോ മാത്യുവിനെ കേസിന്റെ ഒരു ഘട്ടത്തിലും സംരക്ഷിക്കാൻ തയ്യാറാകാത്ത പിതാവ് കോടതിയിൽ നൽകിയ മൊഴിയും നിർണ്ണായകമായി.

കൊലപാത കേസിൽ 43ാം സാക്ഷിയായാണ് നിനോ മാത്യുവിന്റെ പിതാവ് പ്രൊഫ. ടി ജെ മാത്യുവിനെ പ്രോസിക്യൂഷൻ അവതരിപ്പിച്ചത്. മകൻ തെറ്റുകാരനാണെന്ന് ബോധ്യമായതോടെ സത്യത്തിന്റെ പക്ഷത്തു നിന്നും അദ്ദേഹം. കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ പ്രോസിക്യൂഷന് സഹായകരമായത് ഈ അച്ഛന്റെ മൊഴിയായിരുന്നു. മകനെ രക്ഷിക്കാൻ കേസിന്റെ ഒരു ഘട്ടത്തിലും കോടതിയിൽ കൂറുമാറാൻ അദ്ദേഹം തയ്യാറായില്ല.

തെറ്റുകാരനായ മകനെ നേർവഴിക്ക് നയിക്കാൻ ഈ പിതാവ് ശ്രമിച്ചിരുന്നു. നേരിട്ട് കാണാൻ കൂട്ടാക്കാത്തതിനാൽ കത്തിലൂടെയായിരുന്നു ഇവർ സംവദിച്ചത്. നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കൾ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയിൽ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗൺസിസംഗിന് വിധേയനാകണം. തെറ്റുകൾ തിരുത്തണം. പ്രൊഫ. ടി.ജെ.മാത്യു മകൻ കത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

അച്ഛനോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത മകന് അച്ഛൻ നൽകിയ കുറിപ്പായിരുന്നു തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ച് ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണിൽ നിന്നാണ്. ഇത് കോടതിയിൽ സ്ഥിരീകരിക്കാൻ പ്രോസിക്യൂഷൻ മാത്യവിനെ 43 സാക്ഷിയാക്കിയിരുന്നു.

സത്യസന്ധനായ ആ അദ്ധ്യാപകൻ കോടതിയിൽ കൂറുമാറിയില്ല. തന്റെ പേരിലുള്ള ഫോൺ നമ്പർ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നൽകിയത് ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമായി. മകനെഴുതിയ മറ്റൊരു കത്തും മാത്യു ഹാജരാക്കിയിരുന്നു. ഇതും രേഖകയായി കോടതി സ്വീകരിച്ചു. സത്യം പറയണമെന്ന് നൂറു കണക്കിന് വിദ്യാർത്ഥികലെ ഉപദേശിച്ച ഈ പിതാവിന് സ്വന്തം മകനെ നേർവഴിക്ക് കൊണ്ടുവരാൻ സാധിച്ചില്ല.

സത്യമാത്രം പറയാനും പ്രവർത്തിക്കാനും വിദ്യാർത്ഥികളെ പഠിപ്പിച്ച അധ്യപകനായ ടി.ജെ.മാത്യു മകനെ രക്ഷിക്കാൻ വേണ്ടിയും സത്യത്തെ കൈവിട്ടില്ല. കോടതി മുമ്പാകെ സത്യസന്ധമായി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ മകന് കഴുമരമാണ് ശിക്ഷ ലഭിച്ചതെങ്കിലും ഈ പിതാവിനൊപ്പമാണ് കേരള ജനതയുടെ മനസ്..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:22 pm

Ithu njanum vayichirunnu....
aa pithavu pazhaya thalamurayalle....

Puthiya thalamurayaa athi krooranmarayi valarnnu varunnathu....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 18, 2016 4:33 pm

unnikmp wrote:
midhun wrote:
thooku kayaronnum avashyamilla.. mel kodathi raddakkum sure
അത് നേരാ കോടതിയും മോഡി ഭരണത്തിൻ കീഴിലല്ലേ...

ethu rarest or rare case alla.. aaluva kootakola thookumaram stay cheythillae terrorst okae aanel thooki kollatte
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Apr 19, 2016 2:59 pm

unnikmp wrote:
Ammu wrote:

നേരിട്ട് കൊലപാതകം ചെയ്യുന്നതില്‍ പങ്കില്ല.....എന്നത് കൊണ്ടാ തൂക്കുകയര്‍ ഒഴിവായത് .......സ്വയം നീറി നീറി ഇല്ലാതാവണം ഇവളൊക്കെ...  സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുക....എന്നിട്ട് ഒരു കൂസലും ഇല്ലാത്ത പെരുമാറ്റം...(വട്ടാണോ ആവോ? )ഇന്ന് വനിതാ പോലീസുകാരോട് ഒക്കെ കളിതമാശ പറഞ്ഞു നില്‍ക്കുന്നു എന്ന്
ഇതൊന്നും മനുഷ്യജന്മം അല്ല...അബദ്ധത്താൽ ഭൂമിയിൽ വന്നു വീണ രാക്ഷസി ആണ്...സ്വന്തം കുഞ്ഞിനെ കൊല്ലിക്കാൻ വേണ്ടി ഇഷ്ടക്കാരനെ വിടുക, അവൻ ആ കൃത്യം ചെയ്തു കഴിഞ്ഞോ എന്ന് കാത്തിരിക്കുക- ഹോ മനുഷ്യരെ കൊണ്ട് പറ്റുമോ ഇതൊക്കെ?? അവൾക്ക് അവിഹിത ബന്ധം വേണമെങ്കിൽ ആയ്ക്കോട്ടെ പക്ഷെ ആ കുഞ്ഞിനെ ഇല്ലാതാക്കി തന്നെ വേണമോ??? ഇവളുടെ കയ്യും കാലും തല്ലിയൊടിച്ചു വല്ലിടത്തും തള്ളണം...ഇഴഞ്ഞു ജീവിക്കുന്ന ഇവളെ കണ്ടെങ്കിലും ഭാവിയിൽ ഇത് പോലെ ചെയ്യാൻ തുനിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പിന്തിരിയും..
exactly!! vattonnum alla ammu.. ivalkkokke $%^$^$^%... shariya thookku kayar kittiyal ottayadikk chathu poville
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Apr 19, 2016 3:06 pm

"ആ കൊച്ചു കുഞ്ഞിനെ വെറുതെ വിട്ടുകൊണ്ട് ആയിക്കൂടാരുന്നോ ഇവരുടെ കാമവും ദാഹവും എല്ലാം...എങ്ങിനെ തോന്നി ആ ഓമനക്കുഞ്ഞിനെ കൊല്ലാൻ??? മനുഷ്യ കുലത്തിൽ പിറന്നു വീണ രാക്ഷസജന്മങ്ങൾ ആണ് ഇവർ രണ്ടു പേരും...മനസാക്ഷി എന്നൊന്നും ഇവർക്കില്ല...ഇനിയിപ്പോ അവനെ തൂക്കിക്കൊല്ലുന്ന സമയം വരെ രണ്ടിനേം ഒരേ ജയിൽ മുറിയിൽ ഇട്ടേക്കൂ തീർക്കട്ടെ അവരുടെ വിശപ്പും ദാഹവും...സെല്ലിന്റെ പുറത്ത് 'ഇണക്കുരുവികൾ പ്രേമസല്ലാപത്തിൽ ആണ് ആരും ശല്യം ചെയ്യരുത്' എന്നൊരു ബോർഡും തൂക്കിയിട്ടോ..."-ഞാനിന്നലെ മാതൃഭൂമി ചർച്ചാവേദിയിൽ എഴുതിയതാ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 20, 2016 12:04 pm

unnikmp wrote:
Minnoos wrote:

exactly!! vattonnum alla ammu.. ivalkkokke $%^$^$^%... shariya thookku kayar kittiyal ottayadikk chathu poville
"ആ കൊച്ചു കുഞ്ഞിനെ വെറുതെ വിട്ടുകൊണ്ട് ആയിക്കൂടാരുന്നോ ഇവരുടെ കാമവും ദാഹവും എല്ലാം...എങ്ങിനെ തോന്നി ആ ഓമനക്കുഞ്ഞിനെ കൊല്ലാൻ??? മനുഷ്യ കുലത്തിൽ പിറന്നു വീണ രാക്ഷസജന്മങ്ങൾ ആണ് ഇവർ രണ്ടു പേരും...മനസാക്ഷി എന്നൊന്നും ഇവർക്കില്ല...ഇനിയിപ്പോ അവനെ തൂക്കിക്കൊല്ലുന്ന സമയം വരെ രണ്ടിനേം ഒരേ ജയിൽ മുറിയിൽ ഇട്ടേക്കൂ തീർക്കട്ടെ അവരുടെ വിശപ്പും ദാഹവും...സെല്ലിന്റെ പുറത്ത് 'ഇണക്കുരുവികൾ പ്രേമസല്ലാപത്തിൽ ആണ് ആരും ശല്യം ചെയ്യരുത്' എന്നൊരു ബോർഡും തൂക്കിയിട്ടോ..."-ഞാനിന്നലെ മാതൃഭൂമി ചർച്ചാവേദിയിൽ എഴുതിയതാ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 20, 2016 12:08 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

exactly!! vattonnum alla ammu.. ivalkkokke $%^$^$^%... shariya thookku kayar kittiyal ottayadikk chathu poville
"ആ കൊച്ചു കുഞ്ഞിനെ വെറുതെ വിട്ടുകൊണ്ട് ആയിക്കൂടാരുന്നോ ഇവരുടെ കാമവും ദാഹവും എല്ലാം...എങ്ങിനെ തോന്നി ആ ഓമനക്കുഞ്ഞിനെ കൊല്ലാൻ??? മനുഷ്യ കുലത്തിൽ പിറന്നു വീണ രാക്ഷസജന്മങ്ങൾ ആണ് ഇവർ രണ്ടു പേരും...മനസാക്ഷി എന്നൊന്നും ഇവർക്കില്ല...ഇനിയിപ്പോ അവനെ തൂക്കിക്കൊല്ലുന്ന സമയം വരെ രണ്ടിനേം ഒരേ ജയിൽ മുറിയിൽ ഇട്ടേക്കൂ തീർക്കട്ടെ അവരുടെ വിശപ്പും ദാഹവും...സെല്ലിന്റെ പുറത്ത് 'ഇണക്കുരുവികൾ പ്രേമസല്ലാപത്തിൽ ആണ് ആരും ശല്യം ചെയ്യരുത്' എന്നൊരു ബോർഡും തൂക്കിയിട്ടോ..."-ഞാനിന്നലെ മാതൃഭൂമി ചർച്ചാവേദിയിൽ എഴുതിയതാ
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: