HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 3:56 pm

unnikmp wrote:
Ammu wrote:
Chennai Super Kings suspended from IPL for 2 years
ഇത് സത്യമാവുമെങ്കിൽ ഉടൻ തന്നെ മറ്റൊരു കോടതി വിധി വരും "IPL suspended for two years" ഒന്ന് നടന്നാലേ മറ്റൊന്ന് നടക്കൂ, ഉത്പ്രേക്ഷയോ മറ്റോ അല്ലേ അലങ്കാരം????

Worked to the best of our ability, says Justice Lodha after landmark IPL verdict :

Justice RM Lodha, who is heading the committee appointed by the Supreme Court to decide the fate of the IPL franchises Chennai Super Kings (CSK) and Rajasthan Royals (RR), said that the panel has examined all the facts and worked to the best of its ability.

After delivering the landmark verdict, which proposed identical two-year suspensions on Indian Premier League franchises Chennai Super Kings and Rajasthan Royals in the spot-fixing scandal that rocked the sixth edition of the T20 tournament in 2013, Justice Lodha said, "We have worked to the best our ability."

Set up in January by the apex court to determine the quantum of punishment in the case, the panel also recommended life suspensions on Chennai Super Kings official Gurunath Meiyappan and Rajasthan Royals's Raj Kundra from all cricket-related activities.
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 3:59 pm

chennaye vilakkiyo aa sreenivasante ahakanram thherumallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:01 pm

balamuralee wrote:
chennaye vilakkiyo aa sreenivasante ahakanram thherumallo

മ്മടെ "കൊച്ചിനെ" പൊടി തട്ടി എടുക്കണം
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:04 pm

Ammu wrote:
balamuralee wrote:
chennaye vilakkiyo aa sreenivasante ahakanram thherumallo

മ്മടെ  "കൊച്ചിനെ" പൊടി തട്ടി എടുക്കണം
ahamedbad
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:04 pm

Kochi and Ahmadabad undavum adutha seasonal
Sanjunu enthu pattumo??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:04 pm

balamuralee wrote:
chennaye vilakkiyo aa sreenivasante ahakanram thherumallo
rajastan also
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:05 pm

Binu wrote:
Kochi and Ahmadabad undavum adutha seasonal
Sanjunu enthu pattumo??
kochi no way modijikku ishtamalla..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:06 pm

midhun wrote:
Binu wrote:
Kochi and Ahmadabad undavum adutha seasonal
Sanjunu enthu pattumo??
kochi no way  modijikku ishtamalla..

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:09 pm

Ammu wrote:
midhun wrote:

kochi no way  modijikku ishtamalla..

[You must be registered and logged in to see this link.]
kochi ettedukkan pattiya economy ulla companykal onnum keralathil illa.. pandathe kochi team owners gujaratukar aanu.. avaru ahamedbadinte koode poyekkum
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:11 pm

midhun wrote:
Ammu wrote:

[You must be registered and logged in to see this link.]
kochi ettedukkan pattiya economy ulla companykal onnum keralathil illa.. pandathe kochi team owners gujaratukar aanu.. avaru ahamedbadinte koode poyekkum
Modi vangikodutha kannadi vechu nokkunnavar inganem parayum

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:14 pm

Binu wrote:
midhun wrote:

kochi ettedukkan pattiya economy ulla companykal onnum keralathil illa.. pandathe kochi team owners gujaratukar aanu.. avaru ahamedbadinte koode poyekkum
Modi vangikodutha kannadi vechu nokkunnavar inganem parayum

kejri tharunna duplicate kannada alla
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 4:19 pm

midhun wrote:
Binu wrote:

Modi vangikodutha kannadi vechu nokkunnavar inganem parayum

kejri tharunna duplicate kannada alla

KEjri is the best CM in India
Janangal therentheduthathaaa
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 6:24 pm

midhun wrote:
Ammu wrote:

[You must be registered and logged in to see this link.]
kochi ettedukkan pattiya economy ulla companykal onnum keralathil illa.. pandathe kochi team owners gujaratukar aanu.. avaru ahamedbadinte koode poyekkum

kochi ettedukkan pattatha moylaalimaaronnum keralathil illane thiruthi parayanam... ottakkaran chemmannur chettan muthal lulunte moylaalikku vare venel ettedukkavunnathe ullu...avarkkokke black venel korache white aakam muthootkarkku interest undenne thonunnu
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 6:34 pm

Ammu wrote:
Chennai Super Kings suspended from IPL for 2 years

haavoo,,ini 2 teamine korache predictiya mathiyallo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 6:51 pm

ROHITH NAMBIAR wrote:
midhun wrote:

kochi ettedukkan pattiya economy ulla companykal onnum keralathil illa.. pandathe kochi team owners gujaratukar aanu.. avaru ahamedbadinte koode poyekkum

kochi ettedukkan pattatha moylaalimaaronnum keralathil illane thiruthi parayanam...  ottakkaran chemmannur chettan muthal lulunte moylaalikku vare venel ettedukkavunnathe ullu...avarkkokke black venel korache white aakam muthootkarkku interest undenne thonunnu
rohitha.. joli okae nannayi pokunno..
chemannur valiya asthi onnum illa keralathil ettavum kooduthal aasthi ullathu Kalyan silks and Kitex aanu.. eeyide business newsil vayichirunnu..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 9:08 am

സഫിയ വധക്കേസ്: പോലീസ് ഉഴപ്പിയ കേസ് തെളിയിച്ചത് 'പെര്‍ഫക്ട് ടീം'

കാസര്‍കോട്: സംശയിക്കാവുന്ന സാഹചര്യങ്ങളും മൊഴി വൈരുധ്യങ്ങളുമുള്ള സഫിയ വധക്കേസില്‍ ഒന്നരവര്‍ഷം ലോക്കല്‍ പോലീസ് നന്നായി ഉഴപ്പിയപ്പോള്‍, 50 ദിവസം കൊണ്ട് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ 'പെര്‍ഫക്ട് ടീം'. കേസന്വേഷണം മികച്ചതെന്ന് കോടതി തന്നെ പ്രശംസിക്കുമ്പോള്‍ അത് വിരമിച്ചവര്‍ക്ക് കൂടിയുള്ള അംഗീകാരമാണ്. രാപകലില്ലാതെ അധ്വാനിച്ചതിനുള്ള, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തതിനുള്ള, സമ്മര്‍ദങ്ങളില്‍ തളര്‍ന്ന് പോകാഞ്ഞതിനുള്ള അംഗീകാരം കൂടിയാണ്.

അക്ഷരാര്‍ഥത്തില്‍ സഫിയ കേസ് ലോക്കല്‍ പോലീസ് ബോധപൂര്‍വം അവഗണിക്കുകയായിരുന്നു. 'കാണാതായി' എന്നതില്‍ ഉറച്ച് നില്‍ക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ ശ്രമിച്ചത്. എന്നാല്‍ ഒരു നാട് മുഴുവന്‍, മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരക്ഷരരായ മാതാപിതാക്കള്‍ക്ക് പിന്നില്‍ അടിയുറച്ച് നിന്നപ്പോള്‍ അടിത്തറയിളകിയത് ലോക്കല്‍ പോലീസിനായിരുന്നു.

സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂര്‍ സി.ബി.സി.ഐ.ഡിക്ക് കൈമാറി. ഡിവൈ.എസ്.പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സി.ഐ.ഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം സി.ഐ. ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകള്‍ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി.എം.ധന്‍രാജ് ആണ്. അന്ന് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു അദ്ദേഹം. മറ്റൊരു എസ്.ഐ. ആയ കെ.ജനാര്‍ദനന്‍, റിട്ട.എ.എസ്.ഐമാരായ വിജയഗോപാലന്‍, മുസ്തഫ, കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മധുസൂദനന്‍, പോലീസ് ഡ്രൈവര്‍ സജീവന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

ക്രൈംബ്രാഞ്ചും ലോക്കല്‍പോലീസും തമ്മില്‍ വടംവലിയായിരുന്നു .ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുകളും ലഭിക്കുന്ന മൊഴിയും വരെ ഹംസയിലേക്കെത്തിയിരുന്നു. ചുറ്റുമുള്ള ചുവരുകളെ പോലും വിശ്വസിക്കാതെയാണ് അന്വേഷണസംഘം ഓരോ ചുവടുംമുന്നോട്ട് വെച്ചത്. സംഘത്തെ 'വല'യിലാക്കാന്‍ ഹംസ പതിനെട്ടടവും പയറ്റിയിരുന്നു.

ഹംസയും ഭാര്യ മൈമുനയും പലതവണ ആവര്‍ത്തിച്ച മൊഴിയിലെ നുണ കണ്ടെത്തിയത് ധന്‍രാജ് ആയിരുന്നു. ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന വഴി സഫിയയുമൊത്ത് ഉപ്പളയിലെ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്തൊക്കെയാണ് കഴിച്ചതെന്നും ഹംസയും മൈമുനയും കൃത്യമായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇരുവരെയും രണ്ട് മുറിയില്‍ ഇരുത്തി സഫിയ ഇരുന്നത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിലാണ് പതറിപ്പോയത്. അവിടെ നിന്നാണ് സഫിയ കാസര്‍കോട് എത്തിയില്ലെന്നത് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഇതിന് പുറമെ ഹംസയും കൂട്ടാളികളും സഫിയ കൊല്ലപ്പെട്ട ശേഷം പോലീസിനോട് എന്തൊക്കെ പറയണം എന്ന് ചര്‍ച്ച ചെയ്തതിന്റെ ഓഡിയോ ധന്‍രാജിന് ഒരു സുഹൃത്ത് വഴി ലഭിച്ചു. ഹംസയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന ഒരാള്‍ കൗതുകത്തിനായി മൊബൈലില്‍ റെക്കോഡ് ചെയ്തതായിരുന്നു അത്. പിന്നീട് ഹംസയുടെ അളിയനെക്കൊണ്ടും മൈമുനയുടെ ഉമ്മയെക്കൊണ്ടും സഫിയ കാസര്‍കോട്ടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന സത്യം പറയിപ്പിച്ചതും ധന്‍രാജ് ആയിരുന്നു.

രണ്ട് സംസ്ഥാനങ്ങള്‍, കൊലപാതകത്തിന്റെ പഴക്കം, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, ലോക്കല്‍ പോലീസിന്റെ 'അടവുകള്‍' എന്നിവയെല്ലാം അന്വേഷണ സംഘത്തെ വലച്ച കാര്യങ്ങളാണ്. ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയതും അവരുടെ സഹകരണവും അന്വേഷണത്തില്‍ ഉപയോഗിച്ച തന്ത്രജ്ഞതയും ഈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍വരെ ചര്‍ച്ചയാകാന്‍ ഇടയായി
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 10:06 am

ചരിത്രം കുറിച്ച് ഇറാന്‍ ആണവക്കരാര്‍

വിയന്ന: ഒരുപതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും ആറു വന്‍ശക്തിരാജ്യങ്ങളും ചരിത്രപ്രധാനമായ ആണവക്കരാറിലെത്തി. അമേരിക്ക, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളും ഇറാനും തമ്മില്‍ വിയന്നയില്‍ നടന്ന തീവ്രചര്‍ച്ചകള്‍ക്കൊടുവിലാണ് ചൊവ്വാഴ്ച അന്തിമധാരണയായത്.

ആണവായുധവ്യാപനം തടയുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് തടയിടുന്നതുമാണ് കരാര്‍. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഐക്യരാഷ്ട്രസഭാ ആണവപരിശോധകര്‍ക്ക് വിപുലമായ പരിശോധനയ്ക്കുള്ള വ്യവസ്ഥകളുണ്ടാവും. ഇറാന്റെ ആണവപദ്ധതികള്‍ക്ക് കര്‍ക്കശനിയന്ത്രണമേര്‍പ്പെടുത്തും. പകരം, ഒരുപതിറ്റാണ്ടായി ഇറാനുമേല്‍ ചുമത്തിയ എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കും.

തങ്ങളുടെ ഒട്ടുമിക്ക ആണവസൗകര്യങ്ങളും ഒഴിവാക്കാന്‍ ഇറാന്‍ സമ്മതിച്ചു. യുറേനിയം സമ്പുഷ്ടീകരണശേഷി മൂന്നില്‍രണ്ടായി കുറയ്ക്കും. കരാറിന്റെ വിശദാംശങ്ങളടങ്ങിയ ഔപചാരികപ്രഖ്യാപനം ഉടനുണ്ടാവും. 2006-ല്‍ തുടങ്ങിയ ആണവചര്‍ച്ചകള്‍ക്കാണ് വിയന്നയില്‍ പരിസമാപ്തിയായത്.

യുറേനിയം സമ്പുഷ്ടീകരണപദ്ധതി നിര്‍ത്തിവെയ്ക്കാനുള്ള ആവശ്യം ഇറാന്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നത്. തങ്ങളുടെ ആണവപദ്ധതി സമാധാനാവശ്യങ്ങള്‍ക്കാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അണുബോംബ് നിര്‍മിക്കുമെന്ന ഭയപ്പാടിലായിരുന്നു പാശ്ചാത്യലോകം.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ്, ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയര്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഫെഡെറിക്ക മൊഗെരിനി, ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്, ഇറാന്‍ ആണവോര്‍ജസംഘടനാ തലവന്‍ അലി അക്ബര്‍ സലേഹി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മോന്‍, യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, യു.എസ്. ഊര്‍ജസെക്രട്ടറി എണസ്റ്റ് മോനിസ് എന്നിവരാണ് അവസാനവട്ടചര്‍ച്ചയില്‍ പങ്കെടുത്തത്.

കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തു. ആണവായുധത്തിലേക്കുള്ള ഇറാന്റെ എല്ലാ പാതകളും അടച്ചതായും ലോകം കൂടുതല്‍ സുരക്ഷിതമായതായും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. വിശ്വാസത്തിന്റെ പുറത്തല്ല, കടുത്ത പരിശോധനാവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. ലോകവുമായുള്ള ഇറാന്റെ ബന്ധത്തില്‍ പുതിയ അധ്യായം തുറന്നുവെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടത്. കരാര്‍ മുഴുവന്‍ ലോകത്തിനും പ്രതീക്ഷയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയമേധാവി ഫെഡറിക്ക മൊഗെരിനി പറഞ്ഞു.

എന്നാല്‍, ചരിത്രപരമായ തെറ്റെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാറിനെ വിശേഷിപ്പിച്ചത്. ഉപരോധം നീക്കുന്നതുവഴി ലഭിക്കുന്ന പണമുപയോഗിച്ച് ഇറാന്‍ പശ്ചിമേഷ്യയിലും ലോകത്തും ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. കരാര്‍ പൂര്‍ണതയുള്ളതല്ലെങ്കിലും കഴിയാവുന്നതില്‍ ഏറ്റവും മികച്ചതാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 10:14 am

shamsheershah wrote:

സഫിയ വധക്കേസ്: പോലീസ് ഉഴപ്പിയ കേസ് തെളിയിച്ചത് 'പെര്‍ഫക്ട് ടീം'

കാസര്‍കോട്: സംശയിക്കാവുന്ന സാഹചര്യങ്ങളും മൊഴി വൈരുധ്യങ്ങളുമുള്ള സഫിയ വധക്കേസില്‍ ഒന്നരവര്‍ഷം ലോക്കല്‍ പോലീസ് നന്നായി ഉഴപ്പിയപ്പോള്‍, 50 ദിവസം കൊണ്ട് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ 'പെര്‍ഫക്ട് ടീം'. കേസന്വേഷണം മികച്ചതെന്ന് കോടതി തന്നെ പ്രശംസിക്കുമ്പോള്‍ അത് വിരമിച്ചവര്‍ക്ക് കൂടിയുള്ള അംഗീകാരമാണ്. രാപകലില്ലാതെ അധ്വാനിച്ചതിനുള്ള, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തതിനുള്ള, സമ്മര്‍ദങ്ങളില്‍ തളര്‍ന്ന് പോകാഞ്ഞതിനുള്ള അംഗീകാരം കൂടിയാണ്.

അക്ഷരാര്‍ഥത്തില്‍ സഫിയ കേസ് ലോക്കല്‍ പോലീസ് ബോധപൂര്‍വം അവഗണിക്കുകയായിരുന്നു. 'കാണാതായി' എന്നതില്‍ ഉറച്ച് നില്‍ക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ ശ്രമിച്ചത്. എന്നാല്‍ ഒരു നാട് മുഴുവന്‍, മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരക്ഷരരായ മാതാപിതാക്കള്‍ക്ക് പിന്നില്‍ അടിയുറച്ച് നിന്നപ്പോള്‍ അടിത്തറയിളകിയത് ലോക്കല്‍ പോലീസിനായിരുന്നു.

സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂര്‍ സി.ബി.സി.ഐ.ഡിക്ക് കൈമാറി. ഡിവൈ.എസ്.പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സി.ഐ.ഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം സി.ഐ. ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകള്‍ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി.എം.ധന്‍രാജ് ആണ്. അന്ന് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു അദ്ദേഹം. മറ്റൊരു എസ്.ഐ. ആയ കെ.ജനാര്‍ദനന്‍, റിട്ട.എ.എസ്.ഐമാരായ വിജയഗോപാലന്‍, മുസ്തഫ, കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മധുസൂദനന്‍, പോലീസ് ഡ്രൈവര്‍ സജീവന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

ക്രൈംബ്രാഞ്ചും ലോക്കല്‍പോലീസും തമ്മില്‍ വടംവലിയായിരുന്നു .ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുകളും ലഭിക്കുന്ന മൊഴിയും വരെ ഹംസയിലേക്കെത്തിയിരുന്നു. ചുറ്റുമുള്ള ചുവരുകളെ പോലും വിശ്വസിക്കാതെയാണ് അന്വേഷണസംഘം ഓരോ ചുവടുംമുന്നോട്ട് വെച്ചത്. സംഘത്തെ 'വല'യിലാക്കാന്‍ ഹംസ പതിനെട്ടടവും പയറ്റിയിരുന്നു.

ഹംസയും ഭാര്യ മൈമുനയും പലതവണ ആവര്‍ത്തിച്ച മൊഴിയിലെ നുണ കണ്ടെത്തിയത് ധന്‍രാജ് ആയിരുന്നു. ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന വഴി സഫിയയുമൊത്ത് ഉപ്പളയിലെ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്തൊക്കെയാണ് കഴിച്ചതെന്നും ഹംസയും മൈമുനയും കൃത്യമായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇരുവരെയും രണ്ട് മുറിയില്‍ ഇരുത്തി സഫിയ ഇരുന്നത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിലാണ് പതറിപ്പോയത്. അവിടെ നിന്നാണ് സഫിയ കാസര്‍കോട് എത്തിയില്ലെന്നത് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഇതിന് പുറമെ ഹംസയും കൂട്ടാളികളും സഫിയ കൊല്ലപ്പെട്ട ശേഷം പോലീസിനോട് എന്തൊക്കെ പറയണം എന്ന് ചര്‍ച്ച ചെയ്തതിന്റെ ഓഡിയോ ധന്‍രാജിന് ഒരു സുഹൃത്ത് വഴി ലഭിച്ചു. ഹംസയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന ഒരാള്‍ കൗതുകത്തിനായി മൊബൈലില്‍ റെക്കോഡ് ചെയ്തതായിരുന്നു അത്. പിന്നീട് ഹംസയുടെ അളിയനെക്കൊണ്ടും മൈമുനയുടെ ഉമ്മയെക്കൊണ്ടും സഫിയ കാസര്‍കോട്ടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന സത്യം പറയിപ്പിച്ചതും ധന്‍രാജ് ആയിരുന്നു.

രണ്ട് സംസ്ഥാനങ്ങള്‍, കൊലപാതകത്തിന്റെ പഴക്കം, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, ലോക്കല്‍ പോലീസിന്റെ 'അടവുകള്‍' എന്നിവയെല്ലാം അന്വേഷണ സംഘത്തെ വലച്ച കാര്യങ്ങളാണ്. ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയതും അവരുടെ സഹകരണവും അന്വേഷണത്തില്‍ ഉപയോഗിച്ച തന്ത്രജ്ഞതയും ഈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍വരെ ചര്‍ച്ചയാകാന്‍ ഇടയായി

saasthreeya-sahacharya thelivukalude adisthanathil theliyikapedunna keralathile randamathe case anithu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 11:19 am

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 1:31 pm

ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശം: ജോര്‍ജിനെ താക്കീത് ചെയ്തു

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരായി നടത്തിയ മോശം പരാമര്‍ശത്തിന് പി.സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭ അംഗീകരിച്ചു. കെ.മുരളീധരന്‍ അധ്യക്ഷനായ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സഭയുടെ മേശപ്പുറത്ത് വച്ചത്. കാര്യമായ ചര്‍ച്ചകൊളൊന്നും ഇല്ലാതെയാണ് താക്കീത് ചെയ്യാനുള്ള തീരുമാനമുണ്ടായത്. സ്പീക്കര്‍ റൂളിങ്ങും നല്‍കി. ആദരവോടെ ശിക്ഷ ഏറ്റുവാങ്ങുന്നുവെന്നായിരുന്നു ജോര്‍ജിന്റെ നിയമസഭയിലെ മറുപടി. വീട്ടിലിരുന്ന് മാധ്യമപ്രവര്‍ത്തകരോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങളാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തിപരമായി വീട്ടിലിരുന്ന് പറഞ്ഞത് ഒളികാമറയില്‍ ചിത്രീകരിച്ച് വാര്‍ത്തയാക്കുകയായിരുന്നു. ഇത് തന്നെ അപമാനിക്കാനായിരുന്നു. ഇതോടെ വീട്ടിലിരുന്ന് സ്വകാര്യമായി ഒരു കാര്യവും പറയരുത് എന്ന് തിരിച്ചറിയുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കിയ ശേഷം സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്.

എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. ചീഫ് വിപ്പായിരിക്കെയാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്. ഒരു സമ്മേളനകാലത്തേക്ക് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ജി.സുധാകരന്‍, സാജു പോള്‍, മാത്യു ടി തോമസ് എന്നിവര്‍ അന്ന് ആവശ്യപ്പെട്ടത്. കേവലം താക്കീത് ചെയ്ത് യു.ഡി.എഫുകാരനായ എം.എല്‍.എയെ ഭരണപക്ഷം സംരക്ഷിക്കുകയാണെന്ന് ഉന്നയിച്ചാണ് അവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

നടപടിക്ക് കാരണമായത്

'ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണെന്ന് പറഞ്ഞുകൊണ്ട് പി.സി ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളെ കണ്ടവേളയില്‍ അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നും ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ഇതാണ് പരാതിക്ക് ആധാരം. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് അസഭ്യവര്‍ഷത്തിനിടയാക്കിയത്. 95 വയസുള്ള കിഴവിയെന്ന് ഗൗരിയമ്മയെ വിളിച്ചതിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വിമര്‍ശനമുണ്ടായിരുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 1:40 pm

ദുരൂഹത ഒഴിയാതെ കോന്നി സംഭവം

കോന്നി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തിരോധാനവും തുടര്‍ന്ന് രണ്ടു പേരുടെ അപകടമരണവും സംബന്ധിച്ചുള്ള ദുരൂഹത ഒഴിയുന്നില്ല. പെണ്‍കുട്ടികളെ 9ാം തിയ്യതി മുതലാണ് കാണാതായത്. 12ാം തിയ്യതി ഇവര്‍ക്കുവേണ്ടി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 13ന് രാവിലെ പൂക്കാട്ടുകുന്നില്‍ റെയില്‍വെ ട്രാക്കില്‍ ആതിര എസ്.നായരും എസ്.രാജിയും മരിച്ചനിലയിലും ആര്യ കെ.സുരേഷ് ഗുരുതരമായി പരിക്കേറ്റനിലയിലും കിടക്കുന്നതായി കണ്ടു. കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനായി കോന്നിയിലെത്തിയ ഉന്നത പോലീസുദ്യോഗസ്ഥന്‍ കുട്ടികളുടെ യാത്രാവിവരമാണ് അറിയിച്ചത്.

ഫേയ്‌സ്ബുക്ക് കൂട്ടായ്മയില്‍നിന്നുണ്ടായ ചില ബന്ധങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍, അതിന് വ്യക്തമായ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. തീവണ്ടിമാര്‍ഗം രണ്ടുതവണ ബംഗ്ലൂരുവിലേക്ക് പോയിട്ടും അവിടെ പകല്‍സമയം ചെലവഴിച്ചിട്ടും അങ്കമാലിയില്‍ ബസ്സില്‍ യാത്ര ചെയ്തിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണത്തിലെ പാളിച്ചകളാണെന്ന് ആരോപണം ഉണ്ടായിരുന്നു. കുട്ടികളില്‍നിന്ന് നഷ്ടപ്പെട്ടുപോയതായി കരുതുന്ന ടാബ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

പോലീസന്വേഷണം തൃപ്തികരമല്ലെന്ന് ഐ.ജി.െയ സന്ദര്‍ശിച്ച സി.പി.എം. നേതാക്കളായ ശ്യാംലാല്‍, സി.ജി.ദിനേശ്, എം.എസ്.ഗോപിനാഥന്‍ എന്നിവര്‍ പരാതിപ്പെട്ടു. പ്രതിഷേധസൂചകമായി സര്‍ക്കിള്‍ ഓഫീസ് പടിക്കല്‍ സി.പി.എം. പ്രവര്‍ത്തകര്‍ കുത്തിയിരിപ്പും നടത്തി. ഐ.ജി.യുടെ കണ്ടെത്തലുകളില്‍ അഖില കേരള വീരശൈവസഭ പ്രതിഷേധമറിയിച്ചു. കുട്ടികളുടെ മരണകാരണം ആത്മഹത്യയാണെന്നുള്ള ഐ.ജി.യുടെ നിഗമനം ശരിയല്ലെന്ന് സഭയുടെ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോന്‍ പറഞ്ഞു. മരിച്ച പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ലക്ഷണം കണ്ടതായി വീരശൈവസംഘടനാ നേതാവ് പറഞ്ഞു. കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ നാടുവിട്ടത് എന്തുകൊണ്ടെന്ന് കണ്ടെത്താനായില്ല

പത്തനംതിട്ട: കോന്നിയിലെ പെണ്‍കുട്ടികള്‍ എന്തിനാണ് നാടുവിട്ട് പോയതെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാനസിക സമ്മര്‍ദ്ദം ഇവര്‍ക്ക് ഉണ്ടായിരുന്നതായി ഇവരുടെ കുറിപ്പുകളില്‍നിന്ന് വ്യക്തമാകുന്നു എന്ന് പോലീസ് പറയുന്നു.

കുടുംബപ്രശ്‌നങ്ങളും മാനസിക വിഷമങ്ങളും കുറിപ്പുകളില്‍ ഉണ്ട്. ഇത് രൂക്ഷമായി വിവരിക്കുന്നതാണ് കുറിപ്പുകള്‍. ഇവയില്‍നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു വഴിയായാണ് ഇവര്‍ യാത്ര തിരഞ്ഞെടുത്തതെന്ന് കരുതുന്നു. എഫ്.ബി.സൗഹൃദങ്ങളിലും ഇവര്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശ്രമം നടത്തി എന്നാണ് വിലയിരുത്തുന്നത്. സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുംമറ്റും വിഷമങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതാകണം.

പഠനത്തില്‍ മികച്ച നിലയില്‍ നിന്നിരുന്ന നല്ല സ്വഭാവഗുണമുള്ള കുട്ടികള്‍ യാത്ര പോയതും മരിച്ചതും ഇപ്പോഴും മാനസികമായി അംഗീകരിക്കാന്‍ കഴിയാത്ത നിലയിലാണ് നാട്ടുകാരും കൂട്ടുകാരും അധ്യാപകരും. ബംഗ്‌ലൂരുവില്‍ രണ്ടുതവണ എത്തിയതിന്റെ യാത്രാരേഖകള്‍ പോലീസിന് കിട്ടി. ഉദ്യാനത്തില്‍ പോയതിനും തെളിവുണ്ട്. യാത്രയിലും ഉദ്യാനസഞ്ചാരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചതാകാം.

ഒരു കുട്ടിയുടെ ടാബ് കൈവശം ഉണ്ടായിരുന്നത് കിട്ടിയില്ല എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. അത് വിറ്റതാകാം എന്ന് ഐ.ജി. മനോജ് എബ്രഹാം തന്നെ പറയുന്നു. ഇത് കണ്ടെത്തണം. യാത്രയില്‍ കുട്ടികള്‍ തനിച്ചായിരുന്നു എന്നും പോലീസ് പറയുന്നുണ്ട്.

എന്നാല്‍, പോലീസിന്റെ ആത്മഹത്യാ വാദത്തെ നാട്ടുകാരില്‍ ഭൂരിഭാഗവും അംഗീകരിക്കുന്നില്ല. അന്വേഷണം ഒരു ഘട്ടത്തിലും എത്താതെ ഐ.ജി. ആത്മഹത്യാ വാദം ഉന്നയിച്ചത് പക്വമെല്ലന്നാണ് അവര്‍ പറയുന്നത്. ഇതില്‍ പ്രാദേശിക നേതാക്കളും പ്രതിഷേധം അറിയിച്ചു.

ആത്മഹത്യയെന്ന് പ്രാഥമികനിഗമനം; പെണ്‍കുട്ടികള്‍ രണ്ടുവട്ടം ബാംഗ്‌ളൂരില്‍ പോയി

കോന്നി: കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തിന്റെ അന്വേഷണപുരോഗതി വിലയിരുത്താന്‍ ഐ.ജി. മനോജ് ഏബ്രഹാം ചൊവ്വാഴ്ച കോന്നിയിലെത്തി.

കേസന്വേഷണത്തിന് പ്രത്യേകടീമിനെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. അടൂര്‍ ഡിവൈ.എസ്.പി. പി.നസീം, കോന്നി സി.ഐ. ബി.എസ്.സജിമോന്‍ എന്നിവര്‍ക്കു പുറമെ മറ്റു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടും. ഐ.ജി.യും ജില്ലാ പോലീസ് മേധാവിയും അന്വേഷണസംഘത്തിന് നേതൃത്വം നല്‍കും. കുട്ടികള്‍ ആത്മഹത്യചെയ്യാനുള്ള സാധ്യതയാണു തെളിയുന്നതെന്ന് ഐ.ജി. പറഞ്ഞു.

ഇവരില്‍നിന്നു കിട്ടിയ ഡയറിക്കുറിപ്പുകളില്‍, മാനസികസമ്മര്‍ദവും സാമ്പത്തികപരാധീനതയും സൂചിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ചാണ് യാത്രച്ചെലവിനുള്ള 8000 രൂപ കണ്ടെത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഒമ്പതാംതിയ്യതിയാണ് മൂന്നു കുട്ടികളെയും കോന്നിയില്‍നിന്നു കാണാതായത്. ചെങ്ങന്നൂരില്‍നിന്ന് കെ.കെ.എക്‌സ്പ്രസ്സില്‍ ഡല്‍ഹിയിലേക്കു പോകാന്‍ ടിക്കറ്റെടുത്തിരുന്നു. ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍തെറ്റിക്കയറി മാവേലിക്കരയില്‍ ഇറങ്ങി. അവിടെ ഒരു കച്ചവടക്കാരന്റെ ഫോണില്‍നിന്ന് ഒരു കുട്ടിയുടെ അമ്മയെ വിളിച്ചിരുന്നു. പിന്നീട് ഇവര്‍ വീണ്ടും ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ തിരിച്ചെത്തി ടിക്കറ്റ് മടക്കി പണം ആവശ്യപ്പെട്ടു. എന്നാല്‍, റെയില്‍വേ അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ല. അവിടെനിന്നു ബസ്സില്‍ എറണാകുളത്തെത്തി തീവണ്ടിയില്‍ ബംഗളുരുവിലേക്ക് പോയി. ഇവിടെ പകല്‍ ചെലവഴിച്ചശേഷം 11ന് രാവിലെ എറണാകുളത്ത് തിരിച്ചെത്തി. അവിടെനിന്ന് അങ്കമാലിയിലേക്ക് പോയി. വീണ്ടും െട്രയിനില്‍ ബംഗളുരുവിലേക്കു േപായതായി ഐ.ജി. പറയുന്നു.
ഞായറാഴ്ച പകല്‍ ബംഗളുരുവില്‍ ചെലവഴിച്ച ഇവര്‍, തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുംവഴിയാണ് ഷൊര്‍ണൂരിനുസമീപം ട്രെയിനില്‍നിന്നു ചാടിയത്.

എറണാകുളത്തുവെച്ച് മൂന്നു കുട്ടികളെയും ഒരാള്‍ തിരിച്ചറിഞ്ഞിരുന്നു. തിരിച്ചറിഞ്ഞയാളെ പോലീസ് സ്ഥിരീകരിച്ചു. ലോഡ്ജുകളിലോ മറ്റു താമസസ്ഥലങ്ങളിലോ താമസിച്ചതായി തെളിവില്ല. രാത്രി കഴിച്ചുകൂട്ടാനായിരിക്കാം തീവണ്ടിയില്‍ യാത്രചെയ്തതെന്നാണ് പോലീസ്‌മേധാവി പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഡോക്ടറില്‍നിന്നു മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരില്‍നിന്നു തെളിവെടുക്കുകയുംചെയ്യും. പരിക്കേറ്റ് ആസ്പത്രിയില്‍ കിടക്കുന്ന ആര്യ കെ. സുരേഷ്, അയല്‍വാസിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ കാര്‍ഡ് എടുത്തതും അന്വേഷിക്കുന്നുണ്ട്.

ആര്യയുടെ നിലയില്‍ മാറ്റമില്ല; മൊഴി എടുക്കാനായില്ല

മുളങ്കുന്നത്തുകാവ്: ഒറ്റപ്പാലത്തിന് സമീപം തീവണ്ടിയില്‍നിന്ന് വീണ് പരിക്കേറ്റ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോന്നി ഐരവണ്‍ തോപ്പില്‍ ആര്യ കെ. സുരേഷിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ തൃശ്ശൂര്‍ വനിതാ സെല്ലില്‍നിന്നും കോന്നിയില്‍നിന്നും പോലീസ് എത്തിയെങ്കിലും അതിനു കഴിഞ്ഞില്ല.

തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിന്റെ തീവ്രപരിചരണ വിഭാഗത്തിലാണ് ആര്യ ചികിത്സയിലുള്ളത്. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും സാരമായ പരിക്കുകളുണ്ട്. തിങ്കളാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴ്ന്നനിലയിലായിരുന്നു. മരുന്നുകള്‍ നല്‍കിയതോടെ രാത്രിയില്‍ അല്പം പുരോഗതിയുണ്ടായി. സ്‌കാനിങ്ങില്‍ ആന്തരിക രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശസ്ത്രക്രിയ നടത്താന്‍ മാത്രമുള്ള രീതിയിലുള്ളതല്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ അവസ്ഥയില്‍ ശസ്ത്രക്രിയ നടത്താനും കഴിയില്ല.

തലയ്‌ക്കേറ്റ പരിക്കുകളാണ് അബോധാവസ്ഥയില്‍ തുടരുന്നതിന് കാരണം. മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് കുട്ടിയെ ന്യൂറോ സര്‍ജറി ഐ.സി.യു.വിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് ഡോക്ടര്‍മാര്‍. ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ പകരം രക്തം കയറ്റുന്നുണ്ട്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫ. ഡോ. ആര്‍. ബിജുകൃഷ്ണന്‍ പറഞ്ഞു.

പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാനായി കോന്നി പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വനിതാ സെല്‍ എസ്‌ഐ. എം.ഡി. അന്നയുടെ നേതൃത്വത്തില്‍ പോലീസ് ഐ.സി.യു.വിന് മുന്നില്‍ വൈകുന്നേരം നാല് വരെ കാത്തിരുന്നെങ്കിലും ബോധം തെളിയാത്തതിനാല്‍ മൊഴിയെടുക്കാനായില്ല. കോന്നി എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസും ആസ്പത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍മാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മടങ്ങി. ഒറ്റപ്പാലത്തുനിന്ന് പോലീസ് എത്തി ആര്യയുടെ അമ്മ റോസിലി, സഹോദരന്‍ അപ്പു എന്നിവരില്‍നിന്ന് മൊഴിയെടുത്തു. പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയതിന്റെ കാരണത്തെക്കുറിച്ച് ഇവര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കാനായില്ലെന്നാണ് സൂചന.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 1:50 pm

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) അന്തരിച്ചു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 3:56 pm

shamsheershah wrote:
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) അന്തരിച്ചു

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 15, 2015 3:57 pm

Ammu wrote:
shamsheershah wrote:
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) അന്തരിച്ചു

Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: