HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 Athumithum, FB PO

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Mon Aug 17, 2015 8:57 pm

റോങ് നമ്പർ.....
അപരിചിതമായ് വന്ന ഒരു ഫോണ്
കോളിലൂടെ ആണ് അവൾ അവനെ
പരിചയപ്പെട്ടത്..
പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള
വിളി പതിവ് പോലെ റോങ് നമ്പർ എന്ന്
പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും
കാളുകൾ വന്നു കൊണ്ടിരുന്നു ആദ്യം കുറെ
ചീത്ത പറഞ്ഞു എങ്കിലും എല്ലാം
കേട്ടിട്ടും വിനീതമായ് ഒന്നും
മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ
അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം
സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം
അതിനായ് ധൃതിയിൽ ആരെയോ
വിളിച്ചപ്പോൾ മാറി പോയതാണെന്നും
സങ്കടത്തോടെ ഉള്ള അവന്റെ മറുപടി
അവൾക്കും അല്പം വിഷമമായ് അത് കൊണ്ട്
തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന്
കാൾവെച്ചു.
രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ
നമ്പറിൽ നിന്നും കാൾ വന്നു ആദ്യം
മടിച്ചെങ്കിലും അവൾ ഫോണ് എടുത്തു ..
ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ
ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ
രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..
ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി
പറഞ്ഞില്ല ..
അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ്
നാളെ ഹോസ്പിറ്റൽ വിടും..
എന്തോ ഇയാളോട് ഒന്ന് പറയണം എന്ന്
തോന്നി അതാ വിളിച്ചേ ഇനി
വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു
നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം
അവൾ കേട്ടു...
സംസാരത്തിലെ മാന്യത അതാവണം
പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ്
മെസ്സെജിനു അവൾ മറുപടി തിരിച്ചു
അയച്ചത് ..
ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ
നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ്
വർക്ക്കളിലേക്കും അവരുടെ ബന്ധം വളർന്നു..
അവന്റെ മാന്യമായ പെരുമാറ്റവും
സംസാരവും അവളിൽ അവനിൽ ഉള്ള
വിശ്വാസം വളർത്തി ഒരു ദിവസം പോലും
വിളിക്കാണ്ട് ഇരിക്കാൻ ആവാത്ത അത്ര
അടുത്ത് അവൾ അവനോട് ..
തന്റെ ജീവിതം ഇനി അവസാനം വരെ
അവന്റെ ഒപ്പം ആണെന്ന് അവൾ ഉറപ്പിച്ചു
...
രാത്രിയിലും വളരെ വൈകി അവരുടെ
കാളുകൾ നീണ്ടു വികാര നിർഭരമായ
പലനിമിഷങ്ങൾക്കും അവളുടെ കിടക്കയും ,
മുറിയും സാക്ഷിയായി ..
തന്റെ ചെയ്തികളിൽ ഒന്നും അവൾ തെറ്റ്
കണ്ടില്ല എന്തെന്നാൽ ഇനി എന്റെ
ജീവിതാവസാനം വരെ കൂടെ
ജീവിക്കേണ്ടവനാണ് അവൻ അവനോടു എന്ത്
ചെയ്യുന്നതിലും പറയുന്നതിലും അവൾക്കു
മടി തോന്നിയില്ല ..
അതുകൊണ്ട് തന്നെ ഫോട്ടോകളായ് അവൾ
എന്നും അവനിലേക്ക് എത്തി കൊണ്ടിരുന്നു
..
അന്ന് ആദ്യമായ് ഒന്ന് കാണണം എന്ന്
പറഞ്ഞപ്പോഴും ഒരു മടിയും കൂടാതെ
കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ
എന്നും പറഞ്ഞു വീട് വിട്ടിറങ്ങി
ആളൊഴിഞ്ഞ റെയിൽവേ സ്റെഷനിലെ
അവസാനത്തെ പ്ലാട്ഫോംമിലെ
നിർത്തികിടന്ന ട്രയിനിലെ ഷട്ടർ ഇട്ട
സ്ലീപ്പർ കോച്ചിൽ അവളുടെ
വികാരങ്ങൾക്ക് മുകളിൽ അന്ന് ആദ്യമായ്
രക്തം പൊടിച്ചപ്പോഴും എപ്പോഴോ
അതൊക്കെ അവന്റെ മൊബൈൽ ക്യാമറ
കണ്ണുകൾ ഒപ്പി എടുത്തതും ഒന്നും അവളിലെ
വിശ്വാസം തെറ്റായ് കണ്ടില്ല കാരണം
ഒരു പുരുഷനെ സ്നേഹിച്ചു അവനെ
വിശ്വസിച്ചു അവനു വേണ്ടി ജീവിതം
സമർപ്പിച്ചു അവന്റെ സുഖത്തിലും
സന്തോഷത്തിലും അവനൊപ്പം നിന്ന്
അവന്റെ തോളോട് തോൾ ചേർന്ന് ജീവിതം
ജീവിച്ചു തീർക്കാൻ കൊതിച്ച
സാധരണക്കാരിൽ സധാരണക്കാരി അയ ഒരു
പെണ്ണ് തന്നെ ആയിരുന്നു അവളും ...
അന്നത്തെ കൂടികാണലിനു ...ശേഷം
പലപ്പോഴും വിളിക്കുമ്പോൾ ജോലി
തിരക്ക് എന്ന് പറഞ്ഞു കാളുകൾ കട്ട്
ചെയ്യുന്നതും...
വിളിയുടെ എണ്ണം കുറഞ്ഞതും അവൾ
അവന്റെ അവസ്ഥകൊണ്ടാണ് എന്ന് കരുതി
സ്വയം ആശ്വസിച്ചു ...
കുറെ ദിവസങ്ങൾക്കു ശേഷം രാത്രി
അപ്രതീക്ഷിതമായ് ഫോണ് ശബ്ദിക്കുന്നത്
കേട്ട് അവൾ ചാടി എഴുനേറ്റു അവൻ ആകുമെന്ന
പ്രതീക്ഷയിൽ അവൾ ഫോണിലേക്ക്
നോക്കി ..
ഇല്ല അവൻ അല്ല പരിചയമില്ലാത്ത നമ്പർ
ആണ്. .
ഒരു പക്ഷെ ഇനി അവൻ വേറെ ഏതെങ്കിലും
നമ്പറിൽ നിന്ന് വിളിക്കുന്നതാവുമോ
അല്ലാണ്ട് ആരാ തന്നെ ഈ രാത്രി
വിളിക്കാൻ എന്തായാലും എടുക്കുക തന്നെ
..
ഹലോ അടുത്ത് കിടന്നു ഉറങ്ങുന്ന അനുജത്തി
കേൾക്കാതിരിക്കാൻ അവൾ പതിഞ്ഞ
ശബ്ദത്തിൽ പറഞ്ഞു ...
ഹലോ ഇതു അഞ്ചു അല്ലെ...?
ഇതാര ഈ രാത്രിയിൽ പേരെടുത്തു
ചോദിച്ചു കൊണ്ട് എതിർ വശത്ത്
പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം ,
ഒന്ന് മടിച്ചെങ്കിലും അവൾ തുടർന്നു മം
അതെ നിങ്ങൾ ആരാ എന്തിനാ ഈ
രാത്രിയിൽ എന്നെ വിളിച്ചേ ?
എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.?.
ഞാൻ നിന്റെ ഒരു പഴയ ക്ലാസ്സ്മേറ്റ് ആണ്
പറഞ്ഞാൽ ഓർമ്മ വരുമോ എന്ന് അറിയില്ല
കുറെ പാടുപെട്ടിട്ടാണ് നിന്റെ നമ്പർ
കിട്ടിയത്..
ഒന്ന് നിർത്തിയതിനു ശേഷം അയാൾ
തുടർന്നു...
അന്ന് പഠിക്കുന്ന സമയത്ത് നീ എന്ത് നല്ല
കുട്ടിയായിരുന്നു പഠിപ്പിലും
അച്ചടക്കത്തിലും ടീച്ചർമാർക്ക് നീ എന്നും
പ്രിയപ്പെട്ടവൾ ആയിരുന്നു ഒരു ചീത്ത
കൂടുകെട്ടുകളും ഇല്ലാത്തവൾ..
ഇതു പറയാനാ നിങ്ങൾ എന്നെ ഇപ്പോ
വിളിച്ചേ ..?
അല്ല അങ്ങനെ ഉള്ള നിനക്ക് ....
നിനക്ക് ഇതു എന്ത് പറ്റി എപ്പോഴാ നിനക്ക്
തെറ്റ് പറ്റിയെ..
നിങ്ങൾ എന്താ പറയുന്നേ എനിക്ക് ഒന്നും
മനസ്സിലാവുനില്ല
..
എന്ത് തെറ്റ് പറ്റിയെന്ന പറയുന്നേ ..
അഞ്ചു ഇന്നു എനിക്ക് വാട്സപ്പിലെ ഒരു
(ഗൂപ്പിൽ നിന്നും ആരോ ഷെയർ ചെയ്ത
കുറച്ചു ഫോട്ടോസും ഒന്ന് രണ്ടു
വീഡിയോയും കിട്ടി....
നഗ്നമായ ആ ഫോട്ടോയിലെയും
വീഡിയോയിലെയും പെൺ രൂപത്തിന്
നിന്റെ മുഖച്ഛായ ആയിരുന്നു ....
അത് കേട്ടതും ഭൂമി പിളരുനത് പോലെ
തോന്നി. .
അവന്ക്കു മറുപടി പറയാതെ അവൾ ഫോണ് കട്ട്
ചെയ്തു ..
ഇല്ല അവൻ എന്നെ ചതിക്കില്ല അവനു അതിനു
കഴിയില്ല എനിക്കറിയാം അവനെ ..
പിന്നെ എന്റെ ഫോട്ടോസ് എങ്ങനെ ..?
അവൾ മൊബൈൽ എടുത്തു അവന്റെ നമ്പർ ഡയൽ
ചെയ്തു ..
സർവ്വീസ് താൽകാലികമായ് കട്ട്
ചെയ്തിരിക്കുന്നു ..
അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും
കാണാനില്ല ..
അവളുടെ കണ്ണിൽ ഇരുട്ടു കയറുന്നത്പോലെ
അതെ വൈകിയാണെങ്കിലും ഞാൻ അത്
മനസ്സിലാക്കിയിരിക്കുന്നു....
ഞാൻ ചതിക്കപെട്ടിരിക്കുന്നു..
നാളെ ഇതു സോഷ്യൽ മീഡിയകളിളുടെ
ലോകം മുഴുവൻ എത്തപെടും ..
അങ്ങ് മരുഭൂമിയിൽ ഞങ്ങൾക്കായ്
ജോലിചെയ്യുന്ന എന്റെ അച്ഛൻ ..
എന്റെ എല്ലാ ഇഷ്ടങ്ങൾക്കും..
ഒരു സുഹൃത്തിനെ പോലെ കൂടെ ഉള്ള എന്റെ
അമ്മ .
എന്റെ കുഞ്ഞു അനുജത്തി അവളുടെ ഭാവി..? ..
എന്താകും ഇതറിയുമ്പോൾ ഇവരുടെ ഒക്കെ
അവസ്ഥ .......
ഇല്ല എനിക്ക് അതൊന്നും കാണാൻ
കഴിയില്ല...
എല്ലാവരുടെയും മുന്നില് ഒരു ചീത്ത
പെൺകുട്ടിയായി ഇനിയുള്ള കാലം ....
ഓർക്കാനേ വയ്യ. ....
എനിക്ക്....
അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു ഫാൻ
ഓഫ് ചെയ്തു.....
ഭിത്തിയോട് ചേർന്ന് കിടന്ന മേശ
പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു
ഫാനിനു കീഴെ കൊണ്ട് വന്നു .....
കട്ടിലിൽ കിടന്ന ഷാൾ എടുത്തു ഫാനിൽ
കുരുക്ക് കെട്ടി കണ്ണ് നിറഞ്ഞു ഒഴുകുന്നു......
ഒന്ന് ഉറക്കെ കരയണം എന്നുണ്ട് പക്ഷെ
പറ്റുന്നില്ല ..
അവൾ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു
അത്മാർത്ഥമായ്..
ഒരാളെ സ്നേഹിച്ചതിന്....
വിശ്വസിച്ചതിന്.....
വിലപ്പെട്ടത് ഒക്കെ പങ്കു വെച്ചതിനു ..
ജീവിതം ഒടുക്കേണ്ടി വരുന്ന അവസാനത്തെ
പെൺകുട്ടി ഞാന് ആകട്ടെ...
കുരുക്ക് കഴുത്തിൽ മുറുകി കുറച്ചു നേരത്തെ
പിടച്ചിലിന് ശേഷം അവളുടെ ശരീരം
നിശ്ചലം ആയി.... ...
അപ്പോഴേക്കും വീണ്ടും അമ്മയ്ക്ക് രക്തം
അത്യവശൃമായ്....
ഒരു കാൾ വഴി തെറ്റി മറ്റൊരു
പെൺക്കുട്ടിയിലേക്ക് എത്തിയിരുന്നു
സഹോദരിമാരെ നിങ്ങൾ ശ്രദ്ദിക്കുക
ഇവർകെന്നും വേണ്ടത് നിങ്ങളുടെ പ്രണയം
അല്ലാ ....
പകരം അവർ ആഗ്രഹിക്കുന്നത് നിന്റെ
ശരീരമാ സഹോദരി ..
നീ ഒന്ന് ചിന്തിക്കൂ
നീ മരിച്ചാൽ ആർക്കാ നഷ്ട്ടം
അവനോ,..അതെ അവന്റെ കുടുബകാർക്കോ
അല്ലാ പെങ്ങളെ ഇവർക്കാർക്കൂം ഒരു
നഷ്ട്ടവും വരാനില്ലാ
നഷ്ട്ടം മുഴുവൻ നിനക്കും നിന്റെ
കുടിലുബകാറക്കുമാ സഹോദരി
ഇതൊന്നും ആരും ഷെയർ ചെയ്യില്ലാ
കാരണം ഷെയർ ചെയ്താൽ പല
പെൺകുട്ടികളൂം രക്ഷപെടും
അപ്പോൾ അവളെ ചതിക്കാൻ
കാത്തിരിക്കുന്നവന്റെ ആഗ്രഹം
നടക്കാതെ വരും ...
ഒർക്കണം സഹോദരാ നിനക്കും ഒരു പെങ്ങൾ
ഉണ്ടേൽ അവൾ ഇതു പോലെരു ചതിയിൽ
പെട്ടാൽ ....
ഒർക്കണം നീ നീ ചതിക്കാൻ ആഗ്രഹിക്കുന്ന
പെൺകുട്ടി ആരുടെയോ സഹോദരിയാണ് .....
അവൾക്കും ഉണ്ട് അഛൻ ...,
അമ്മ ,....
സഹോദരി ...
ഇതൊന്നും പറഞാൽ ഇപ്പോൾ ഉള്ള
ചെറുപ്പകാർക്ക് മനസ്സിലാവില്ലാ
കാരണം അവർ """"""new generation """"" അല്ലെ
ലൈക്കിനും ,കമന്റിനും പുറകെ
പോകുവല്ലെ
ഇനി ഒരു പെണ്ണും പിഴക്കാതിരിക്കട്ടെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Athumithum, FB PO   Tue Aug 18, 2015 9:44 am

ബിനു ... മിസ്സ്‌ഡ് കോള്‍ സൌഹൃദങ്ങളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കുവാന്‍ ഇത്തരം മുന്നറിയിപ്പുകള്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Athumithum, FB PO   Tue Aug 18, 2015 9:52 am

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Tue Aug 18, 2015 11:04 am

Ammu wrote:
ബിനു ...  മിസ്സ്‌ഡ്  കോള്‍ സൌഹൃദങ്ങളുടെ  ചതിക്കുഴികളില്‍  വീഴാതിരിക്കുവാന്‍ ഇത്തരം മുന്നറിയിപ്പുകള്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു
Njan veezhilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Athumithum, FB PO   Tue Aug 18, 2015 11:35 am

Binu wrote:
Ammu wrote:
ബിനു ...  മിസ്സ്‌ഡ്  കോള്‍ സൌഹൃദങ്ങളുടെ  ചതിക്കുഴികളില്‍  വീഴാതിരിക്കുവാന്‍ ഇത്തരം മുന്നറിയിപ്പുകള്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു
Njan veezhilla

Back to top Go down
Mikku
New Member
New Member
avatar

PostSubject: Re: Athumithum, FB PO   Tue Aug 18, 2015 6:09 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Tue Aug 25, 2015 3:26 pm

''യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്സി... അസേനെ.. കേനേം ബസതെ.. മോനീ..''?????????

പാതിരാത്രി 2 മണി.. കോരിച്ചൊരിയുന്ന മഴ..
റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ആ ഓടിട്ട വീടിനെ വിറപ്പിച്ചു കൊണ്ട് എക്സ്പ്രസ്സ്‌ ട്രെയിന്‍ ആ സ്റ്റേഷനില്‍ നിര്‍ത്താതെ പോയി...പതിവുപോലെ അയാള്‍ ഉറക്കം ഞെട്ടി എഴുന്നേറ്റു.. പിന്നെ വെള്ളം എടുത്തു കുടിച്ചു വീണ്ടും കിടന്നു..

''യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്സി... അസേനെ.. കേനേം ബസതെ.. മോനീ..''

നാശം..! ആരാണാവോ പാതിരാത്രി കിടന്നു കൂവുന്നത്... കമ്പിളി തലവഴി മൂടിയിട്ടും ശബ്ദം അലോസരപ്പെടുത്തുന്നു..

''യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്സി... അസേനെ.. കേനേം ബസതെ.. മോനീ..''

ശ്ശെടാ.. ഇത് വല്യ ശല്യമായല്ലോ..!

അയാള്‍ എഴുന്നേറ്റു ജനാല തുറന്നു നോക്കി.. തെരുവ് വിലക്കിന് താഴെ മഴ നനഞ്ഞു ഒരു സ്ത്രീയാണ് വിളിച്ചു പറയുന്നത്.. അയാള്‍ അത് നോക്കി നിന്നു.അല്പം കഴിഞ്ഞതും ആ സ്ത്രീ നടന്നകന്നു..അയാള്‍ കിടന്നുറങ്ങി..അര്‍ഥം അറിയില്ലെക്കിലും ആ വാക്കുകള്‍ അയാളുടെ മനസ്സില്‍ പതിഞ്ഞിരുന്നു..

രാവിലെ ഗോവിന്ദന്‍റെ ചായക്കടയില്‍ ചായ മോത്തിക്കുടിക്കവേ മെമ്പര്‍ ദിവാകരന്‍ ധൃതിയില്‍ വരുന്നു..

''എവിടെയാ ഗോവിന്ദാ ശവം..?''

''ആ രമണീടെ പീടിക തിണ്ണയിലാ''

ദിവാകരന്‍ അങ്ങോട്ടേക്ക് പോയി..

''ആരാ ചേട്ടാ മരിച്ചേ..?''

'' ഇന്നലെ വൈകീട്ടത്തെ ട്രെയിനില്‍ ഒരു പ്രാന്തിതള്ള വന്നിരുന്നു... അത് രാവിലെ ചത്തു..ഇന്നലെ മൊത്തം മഴയത്തായിരുന്നു നടപ്പ്.. പനി പിടിച്ചു ചത്തതാ മാഷേ ..''

അയാള്‍ അങ്ങോട്ടേക്ക് നടന്നു...

തലേന്ന് കണ്ട സ്ത്രീ മരിച്ചു കിടക്കുന്നു..തൊട്ടടുത്തു ചോറ്റു പാത്രം.. വലതു കയ്യില്‍ ചോറ് ഉരുള... നന്നായി മുഷിഞ്ഞിട്ടുണ്ടെങ്കിലും വിലകൂടിയ പട്ടു
സാരിയാണ് വേഷം.. അല്‍പ്പം നരച്ച മുടിയുള്ള, ഉയര്‍ന്ന കുടുംബത്തിലെ സ്ത്രീയുടെ മുഖമാണ് അവര്‍ക്ക്..പോലിസ് വന്നു.. നിസ്സാരമായി പായില്‍ പൊതിഞ്ഞു കൊണ്ടുപോയി ദഹിപ്പിച്ചു..

അന്ന് വൈകീട്ട് പെയ്ത മഴയത്ത് അയാള്‍ ചിന്തിച്ചു.
ആ സ്ത്രീ ആരാണ്..?പ്രസവിച്ചയുടനെ തന്നെ വലിച്ചെറിഞ്ഞു പോയ സ്ത്രീ അവരായിരിക്കുമോ..?ആ ക്രൂര മുഖം അവര്‍ക്കുണ്ടോ?ഇല്ല..

ഇന്നലെ രാത്രി അവരോടു സംസാരിക്കാന്‍ ശ്രമിക്കണമായിരുന്നു..എങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു..ഛെ...... വെറും മണ്ടത്തരമാണ് ..എങ്കിലും ..!
അന്നുരാത്രി അയാള്‍ ഒരു സ്വപ്നം കണ്ടു..മഴയത്ത് ആ സ്ത്രീ പൊട്ടിക്കരയുന്നു... പൊട്ടിച്ചിരിക്കുന്നു... പിന്നെ കൈയില്‍ ഉള്ള ആ ഉരുള ചോറ് നീട്ടുന്നു..

''യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്സി... അസേനെ.. കേനേം ബസതെ.. മോനീ..''

അയാള്‍ ഞെട്ടി എഴുന്നേറ്റതും എക്സ്പ്രസ്സ്‌ ട്രെയിന്‍ കടന്നു പോയി..രാവിലെ ആ തെരുവ് വിളക്കിനു അടുത്ത് ചെന്ന് നോക്കിയ അയാള്‍ക്ക്‌ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്ന് ഒരു കവര്‍ കിട്ടി.. അതില്‍ ഒരു സോഫ്റ്റ്‌വെയര്‍എഞ്ചിനീയറുടെ വിസിറ്റിംഗ് കാര്‍ഡും പഴയ കുടുംബ ഫോട്ടോയും.. മാലാഖയെപോലെ സുന്ദരിയായ ആ സ്ത്രീയും ഭര്‍ത്താവും 9 വയസ്സ് തോന്നിക്കുന്ന മകനും..

കാര്‍ഡിലെ അഡ്രെസ്സ് കൊല്‍കത്തയിലാണ്..
പോലീസിനു കൊടുത്താലോ..? അയാള്‍ ഗോവിന്ദനോട് ചോദിച്ചു ....

''വെറുതെയാ മാഷെ.. അവരത് കീറി ദൂരെ ഏറിയും.. ആര്‍ക്കാ അത്രയും ദുരം പോയി അന്വേഷിക്കാന്‍ സമയം..?എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.......

പക്ഷെ അയാള്‍ കുറച്ച് കാശ് ഒപ്പിച്ചു അയാള്‍ വണ്ടി കയറി...

കൊല്‍ക്കത്ത നഗരം..!!!!!!!!!!!എവിടെ അന്വേഷിക്കും..?

കുറച്ചു നടന്നപ്പോള്‍ മലയാള സമാജം ഓഫീസ് കണ്ടു.. ഒരു വയസ്സനുണ്ടവിടെ..വിസിറ്റിംഗ് കാര്‍ഡ് നോക്കി അയാള്‍ പറഞ്ഞു..

''ഇത് വല്യ ടീം താമസിക്കുന്ന ഇടമാ.. കാറില്‍ പോയാലെ അകത്തു കയറ്റൂ..''

ഫോട്ടോ കാണിച്ചതും അയാള്‍ അത്ഭുതപ്പെട്ടു...അയ്യോ.. ഇത് മേജര്‍ സാബല്ലേ...? എന്‍റെ കൂടെ പട്ടാളത്തിലായിരുന്നു..അഡ്രസ്‌ വീട്ടില്‍ കാണും.. ഞാന്‍ നോക്കട്ടെ..''

''ഞാന്‍ വെയിറ്റ് ചെയ്യാം..''

'' അത് വേണ്ട.. ഒരു കാര്യം ചെയ്യൂ.. നിങ്ങള്‍ വിസിറ്റിംഗ് കാര്‍ഡ്‌ അഡ്രസില്‍ അന്വേഷിച്ചു വാ അപ്പോഴേക്കും ഞാന്‍ പഴയ അഡ്രസില്‍ അന്വേഷിക്കാം..സമയം ലാഭിക്കാലോ..!''

ഒരു ടാക്സി പിടിച്ചു.. ആ അഡ്രസ് തേടി പോയി ....

അവിടെ എത്തിയതും കാവല്‍ക്കാരന്‍ വക ചോദ്യം... പിന്നെ പ്രവേശനം...

വലിയ ഫ്ലാറ്റിലെ ബെല്ലടിച്ചു..

ബര്‍മുടയിട്ട ബുള്‍ഗാന്‍ താടി യുവാവ് വന്നു.. അമേരിക്കന്‍ ശൈലിയില്‍ ചോദ്യം..യു.പി. സ്കൂള്‍ മാഷിന്‍ മങ്ക്ലീഷില്‍ മറുപടി...ചുരുക്കി പറഞ്ഞു.. അമ്മ മരിച്ചത് ഒഴികെ..

''ഓ... അമ്മ കേരളം വരെ എത്തിയോ... യൂറോപ്പില്‍ പോകാഞ്ഞത്‌ ഭാഗ്യം..!'എന്നിട്ടെവിടുണ്ട്..?''

പരിഹാസം സഹിക്കാനായില്ല.. തുറന്നു പറഞ്ഞു..

''മരിച്ചു.. പനി പിടിച്ച്..''

'' ഓ.. താങ്ക് ഗോഡ്.. വെറുതെ നരകിക്കേണ്ടല്ലോ..നിങ്ങള്‍ക്കറിയോ മിസ്റ്റര്‍..
നല്ലൊന്നാന്തരം വൃദ്ധ സദനത്തില്‍ ആക്കിയതാ.. ചാടിപ്പോന്നു തെരുവിലൂടെ അലഞ്ഞു എന്നെ നാറ്റിച്ചു... ഇനി ഏതായാലും ആ ശല്യമില്ലല്ലോ..''

പുറത്തേക്ക് വന്ന അയാളുടെ മേക് അപ്പ്‌ ഭാര്യ അതുകേട്ടു സന്തോഷിച്ചു..ആ സന്തോഷം അവന്‍ സ്വീകരിച്ചു..
തിരികെ വന്നപ്പോള്‍ സമാജക്കാരന്‍ വക കഥയും കേട്ടു..
'' ആ സ്ത്രീക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു.. മേജര്‍ മരിച്ചപ്പോ അവര്‍ എല്ലാം മകന് നല്‍കി.. അവന്‍ അമേരിക്കേല്‍ പോയി കല്യാണോം കഴിച്ചു..
അമ്മയെ ചവിട്ടി പുറത്താക്കി.. ആ പാവം അമ്മേടെ സമനില തെറ്റി..''

''യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്സി... അസേനെ.. കേനേം ബസതെ.. മോനീ..''

''ഇതിന്‍റെ .അര്‍ഥം എന്താണ്..?''

''ബംഗാളി .പോലെയുണ്ട്... പക്ഷെ പല ടൈപ്പ് ഭാഷ ഉണ്ട്.. ഇതിന്‍റെ അര്‍ഥം ഇവിടുത്തെ ബംഗാളി ബോയ്ക്ക് അറിയുമായിരിക്കും.. അവനെ വിളിക്കാം..''

രാത്രി തിരികെ വരുമ്പോള്‍ ട്രെയിനിലെ ജനാലയിലൂടെ അടിച്ചു വീഴിതിയ കാറ്റില്‍ അയാളുടെ മുടിയിഴകള്‍ പാറിക്കളിച്ചു..

എന്തോ ഓര്‍ത്തു അയാളുടെ കണ്ണുകള്‍
നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു..

പാതിരാത്രി..കോരിച്ചൊരിയുന്ന മഴയത്ത്...കയ്യില്‍ ചോറും നീട്ടി ..ആ അമ്മ പറഞ്ഞ വാക്കുകള്‍............ ....!

''മോനെ... മഴയത്ത് കളിക്കല്ലേ... പനിക്കും.. വാ.. വന്നു ചോറ് തിന്ന്...അമ്മേടെ പോന്നു മോനല്ലേ...വാ...''

***************************************************************************
നാണയതുട്ടിനെയും കമ്പോളസംസ്‌കാരത്തെയും മാത്രം സ്‌നേഹിക്കുന്ന മനുഷ്യനെങ്ങനെയാണ് മാതാപിതാക്കളെയും സമൂഹത്തെയും സ്‌നേഹിക്കാന്‍ കഴിയുക??? മനുഷ്യന്‍റെ അഹങ്കാരത്തിന്‍റെ ഉല്‍പ്പന്നമാല്ലേ അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍?? യുടിലിറ്റെറിയാനിസം അഥവാ ഉപയോകമുള്ളതിനെ മാത്രം സീകരിക്കുക അല്ലാത്തതിനെ(അത് സ്വന്തം അമ്മയാണെങ്കിലും) ഉപേക്ഷിക്കുക എന്ന മുതലാളിത്ത്വത്തിന്‍റെ മുദ്രാവാക്യം അല്ലെ ഇവര്‍ സീകരിക്കുന്നത്?

പ്രിയപ്പെട്ട സുഹൃത്തുകളെ ദയവായി നിങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക ഷെയർ ചെയ്യുക...... കാരണം FBയില്‍ മാതാപിതാക്കന്മാരേ ഉപേക്ഷിച്ചവര്‍ ഉണ്ടാക്കില്‍ കാണട്ടെ അറിയട്ടെ മനസിലാക്കട്ടെ ??????
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Athumithum, FB PO   Mon Aug 31, 2015 9:12 am

"അച്ഛാ താ..... പത്തു രൂപ

"അച്ഛാ താ..... " അവൻ കുഞ്ഞു കൈ നീട്ടി വീണ്ടും കെഞ്ചി.
നന്ദു നിന്നോടാ ഞാൻ ചോദിച്ചത് പത്തു രൂപ എന്തിനാണെന്ന് " ഞാൻ ഷർട്ട് തിടുക്കത്തിൽ ഇടുന്നതിനിടയിൽ ചോദിച്ചു
"അത് ...അത് .... ഒരു കാര്യത്തിനാണ് .." അവൻ നിന്ന് വിക്കി .
"കുട്ടികൾ കാശ് കൊണ്ട് കളിക്കരുത് ...മനസിലായോ ... " അവൻ നീട്ടി പിടിച്ച കൈ തട്ടിതാഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു .
സത്യത്തിൽ അവനു പത്തു രൂപ കൊടുക്കണം എന്നുണ്ടായിരുന്നു. കാരണം അവൻ ഇക്കാലത്തിനിടക്ക് ഒരു രൂപയ്ക്കു പോലും ചോദിച്ചിട്ടില്ല .
പക്ഷെ ഇന്ന് അത് കൊടുത്താൽ എന്റെ ബജറ്റ് താളം തെറ്റും . കൂട്ടുകാർ വൈകീട്ടത്തെ "കലാപരിപാടിക്ക് കാത്തിരിപ്പുണ്ട്" . കൈവശം കൂട്ടി നോക്കിയപ്പോൾ ഒരു ഷെയറിനുള്ള കാശു ക്രത്യം . പിന്നെ എന്ത് ചെയും .
അവൻ വീണ്ടും കൈ നീട്ടി മുന്പിൽ നിൽക്കുന്നു . ആ കുഞ്ഞിക്കണ്ണിൽ അച്ഛൻ കൈവിടില്ല എന്ന പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം പൊടിഞ്ഞു വരുന്നു .
" മോൻ പോയി അച്ഛന് ഒരു ഗ്ലാസ് വെള്ളം എടുത്തു വന്നേ ...." ഞാൻ അവനെ ഒഴിവാക്കുകയായിരുന്നു
അവൻ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി . ഞാൻ പുറത്തേക്കും .
പടികൾ ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. അവൻ ഗ്ലാസിൽ വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു . അവന്റെ കണ്ണിൽ കയ്യിലെ ഗ്ലാസോളം കണ്ണീർ കണ്ടിട്ടും തിരിച്ചു ചെല്ലാൻ മനസിന്റെ “വെള്ളത്തിന്റെ” ദാഹം അനുവദിച്ചില്ല . അവൻ തിരിച്ചു വിളിക്കുമെന്ന് കരുതി വേഗത്തിൽ നടന്നു .
പക്ഷെ അവൻ വിളിച്ചതേ ഇല്ല . കുറച്ചു ദൂരം നടന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴും അവൻ കൈയിൽ വെള്ളവുമായി നിൽക്കുകയായിരുന്നു .
അവന്റെ ആ നിറഞ്ഞ കണ്ണുകളുമായി ആ നിൽപ്പ് വല്ലാതെ ഉള്ളിൽ കുരുങ്ങി കിടന്നു . അത് കൊണ്ട് തന്നെ കൂട്ടുകാരുടെ കൂടെ അടിക്കാതെ തന്റെ പങ്കുമായി വേഗം വീട്ടില്ക്ക് മടങ്ങിയത് .
ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു .,പക്ഷെ കണ്ടില്ല . ഉമ്മറത്ത് അവളിരിപ്പുണ്ട് " നീ എപ്പോൾ വന്നു ..?"
" ശവമടക്ക് കഴിഞ്ഞപ്പോൾ വേഗം ഞാൻ ഇറങ്ങി .. ഇല്ലെങ്കിൽ ഇവിടെയെത്തുമ്പോൾ ഇരുട്ടിയേനെ ... പിന്നെ നിങ്ങളെ എല്ലാവരും ചോദിച്ചു ..... " അവൾ തെല്ലു സങ്കടത്തോടെ അതോലേറെ വിഷമത്തോടെ പറഞ്ഞു .
" ഉം.. ....... .... മോൻ എവിടെ ..?"
അവൻ ഉറങ്ങി .. ഇത്ര നേരം കാത്തിരിന്നിരുന്നു നിങ്ങളെ . വന്നിട്ടേ ഉറങ്ങു എന്ന് പറഞ്ഞു കാത്തിരിപ്പായിരുന്നു . "
ഞാൻ അകത്തേക്ക് കടന്നു കട്ടിലിനരികിൽ ഇരുന്നുകൊണ്ട് പതുക്കെ അവന്റെ മുടിയിഴ തഴുകി . ആ തഴുകലിൽ ഒരു കുറ്റ ബോധം ഉണ്ടായിരുന്നു എന്നിട്ട് പതുക്കെ അവന്റെ കുഞ്ഞ് വിരൽ കവർന്നു . അപ്പോഴാണ് അത് ശ്രദ്ധിച്ചത് അവന്റെ കയിൽ എന്തോ ചുരുട്ടി പിടിച്ചിരുന്നു . ഞാൻ പതുക്കെ ആ വിരലുകൾ വിടർത്തി അതിൽ വിലകുറഞ്ഞ ഒരു മിഠായി ..!!!
ഞാൻ അതെടുത്തു അവന്റെ കൈയിലെ വിയർപ്പിനാൽ അലിഞ്ഞു തുടങ്ങിയിരുന്നു .
"ഞാൻ എന്ന് രാവിലെ സസാരത്തിനിടക്ക് നിങ്ങളുടെ പിറന്നാൾ ഇന്നാണെന്നു പറഞ്ഞിരുന്നു . അവൻ അത് ഓർത്തു വെച്ച് നിങ്ങള്ക്ക് തരാൻ വാങ്ങിയതാ .. അവനു ഇഷ്ടപ്പെട്ട ചോക്ലേറ്റ് മുട്ടായി വാങ്ങി തരാൻ ആയിരുന്നു കൊതിച്ചത് . വന്നപാടെ എന്റെടുത്ത് കാശു ചോദിച്ചു ഒരുപാട് കരഞ്ഞു .. എന്റെ എടുത്തു എവിടുന്ന് ഉണ്ടാവാനാ " അവളുടെ വാക്കുകളിൽ നിസഹായത നിഴലിച്ചിരുന്നു .
അവൾ അവന്റെ കാൽക്കൽ ഇരുന്നു അവനെ തഴുകി .അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം വീണ്ടും തുടർന്നു . " കുറേ നേരം ഉമ്മറത്ത് തന്നെ ഇതുമായി കണ്ണും നട്ട് കാത്തിരിപ്പായിരുന്നു ... പാവം .."
എന്റെ കണ്ണ് നിറഞ്ഞു . അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു . കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി .
അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി . ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു " ഇനി ഇല്ല .... ഒരിക്കലും.. "
ശബ്ദം കേട്ട് എഴുന്നേറ്റ മോനും ചാടി എഴുന്നേറ്റു ഞങ്ങളെ വട്ടം ചുറ്റി പിടിച്ചു . അവൾ അവനെ തോളത്തെടുത്തപ്പോൾ ഞാൻ ആ കുഞ്ഞു മിഠായി വീതിച്ചു ഇരുവരുടെയും വായിൽ വെച്ച് കൊടുത്തു . ഒപ്പം ഞാനും കഴിച്ചു .
ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഉള്ളത് പങ്കു വെക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന സ്നേഹത്തിന്റെ ലഹരിയേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലയെന്ന സത്യം . അതെ അതാണ് പരമമായ സത്യം .
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Athumithum, FB PO   Mon Aug 31, 2015 10:05 am

ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഉള്ളത് പങ്കു വെക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന സ്നേഹത്തിന്റെ ലഹരിയേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലയെന്ന സത്യം . അതെ അതാണ് പരമമായ സത്യം .

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Wed Sep 02, 2015 4:04 pm

(ശമ്പളം കിട്ടുന്ന ദിവസം വിവിധ രാജ്യക്കാർ))
ഫിലിപൈൻസ്
"ഗേൾ ഫ്രെണ്ടിനെയും കൂട്ടി നേരെ കെ. എഫ്. സി. യിലേക്ക്.
ചിന്തിക്കുന്നത് - പ്രത്യേകിച്ച് ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര തന്നെ"
നേപ്പാളി
"നേരെ മൊബൈൽ ഷോപ്പിലേക്ക്.
ചിന്തിക്കുന്നത് - ഇത്തവണ എന്തായാലും കൂട്ടത്തിൽ ഏറ്റവും വലിയ മൊബൈൽ തന്നെ മേടിക്കണം, മിച്ചം വല്ലതും ഉണ്ടെങ്കിൽ ജാക്കിചാന്റെ പടമുള്ള രണ്ടു ടീഷർട്ടും"
ബംഗാളി
"നേരെ ഗ്രോസറിയിലെക്കും അത് കഴിഞ്ഞു ഹോട്ടലിലേക്കും, കഴിഞ്ഞ മാസത്തെ പറ്റ് തീർക്കാനുണ്ട്.
ചിന്തിക്കുന്നത് - പറ്റ് തീർത്തിട്ട് വേണം പുതിയ പറ്റ് തുടങ്ങാൻ, ഈ മാസം കഴിഞ്ഞ മാസം കുടിച്ചതിന്റെ ഇരട്ടി ചായ കുടിക്കണം"
പാകിസ്ഥാനി
"നേരെ സൂപ്പർ മാർകറ്റിലേക്ക്, മാക്സിമം തംബാക്ക് ശേഖരിക്കണം, ബാക്കി പൈസക്ക് ഒരു ഡബ്ബ പെയ്ന്റു വാങ്ങി പിക്കപ്പിനു പൂശണം.
ചിന്തിക്കുന്നത് - കഴിഞ്ഞ തവണ പെയിന്റ് വാങ്ങിയിട്ട് പിക്കപ്പിന്റെ സൈഡ് ഡോറിനാണു അടിച്ചത്, ഇത്തവണ ബാക്കിൽ അടിക്കണം. ബാക്കിൽ ഇപ്പൊ മിറ്റ്സുബിഷി എന്നാണ് ഉള്ളത്, അത് മാറ്റി ടൊയോട്ട എന്നാക്കണം, വേറൊന്നും കൊണ്ടല്ല, മിറ്റ്സുബിഷി മാറ്റിയാൽ പിന്നെ മിറ്റ്സുബിഷി എന്നെഴുതാൻ പാടാണ്‌"
മലയാളി
"നേരെ മണി എക്സ്ചെയ്ഞ്ചിലേക്ക്
ചിന്തിക്കുന്നത് - ഇരുപതു കൊല്ലം കഴിഞ്ഞുള്ള മകളുടെ കല്യാണം, തൊട്ടപ്പുറത്തെ വീട്ടിലെ ചങ്ങാതി അവന്റെ വീട് ഒന്നുകൂടി വലുതാക്കാൻ വേണ്ടി മുകളിൽ ഒരു നിലകൂടി പണിയുന്നു എന്ന് കേട്ടപ്പോ മുതലുള്ള ഉൾകിടിലം. ഇപ്പുറത്തെ വീട്ടിലെ പഹയൻ ഇന്നോവ വാങ്ങിയത്രെ. ആകെ ടെൻഷൻ തന്നെ. ഒരു നൂറു റിയാൽ കൂടെ ആരെങ്കിലും കടം തന്നിരുന്നെങ്കിൽ അൻപതിനായിരം തികക്കാമായിരുന്നു"
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Athumithum, FB PO   Thu Sep 03, 2015 12:51 pm

സജ്ന പ്രസവിച്ചു ,ആണ്‍ കുട്ടിയാ ,ആരാ കൂടെ വന്നിട്ടുള്ളത് ..?
നേറ്സ് ഉറക്കെ വിളിച്ചു പറഞ്ഞു ....
സജ്നയുടെ ഉമ്മതന്നെ ആദ്യം അകത്തേക്ക് പ്രവേശിച്ചു ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉമ്മ വാതിലിന്റെ പുറത്തേക്ക് തലയിട്ട്കൊണ്ട് അവളുടെ ഭർത്താവായ ഷഫീക്കിനോട് വരാൻ ആംഗ്യം കാണിച്ചു ...
അവൻ പതിയെ അകത്തേക്ക് കയറിച്ചെന്നു...
അഞ്ചു മിനുട്ടിന് ശേഷം ഷഫീക്ക് പുറത്തേക്ക് വരുന്നു ...ഒരിടത്ത് ഇരുപ്പുറപ്പിച്ചു...
"ഷഫീക്കെ അല്ല നീ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നത് ..? സന്തോഷിക്കണ്ട സമയമല്ലേ ഇത് , നീ ഒരു വാപ്പ ആയില്ലേ
പിന്നെന്താ ഇങ്ങനെ ..?മുഖത്താകെപ്പാടെ ഒരു സങ്കടം..
ലേബർ റൂമിൽ നിന്നും ഇറങ്ങിവന്ന ഷഫീക്കിനൊടായ് റാഫിക്കയുടെ ചോദ്യം ..
"ഒന്നുല്യ ഇക്ക .." അവൻ കണ്ണുകൾ തുടച്ചു
"അല്ല എന്തോ ഉണ്ട് ,പറ എന്താന്ന് ..ഹ്മ്മ് .."
ഏറെ നിർബന്തിച്ചപ്പോൾ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു :
"അത് റാഫിക്ക ,അവളെനിക്ക് വെറുമൊരു ഭാര്യ മാത്രമായിരുന്നു ഇതുവരെ ,
ഞാനവളെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട് ,വഴക്ക് പറഞ്ഞിട്ടുണ്ട് ,കുറ്റം പറഞ്ഞിട്ടുണ്ട് , ഞാൻ എന്നും എന്റെ ഭാഗം മാത്രമായിരുന്നു നോക്കിയിരുന്നത് ,ഒന്നും മിണ്ടാതെ സങ്കടത്തോടെ എന്നെ നോക്കുമായിരുന്നു എന്നും അവൾ .."
"അതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ ഷെഫീക്കെ , എന്താ നീ സങ്കടപ്പെട്ടിരിക്കാൻ കാരണം ,പോയി മോനെ ഇങ്ങട്ട് എടുത്തിട്ട് വാ ,ചെല്ല് ഓന്റെ ചെവിയിൽ ബാങ്ക് വിളിക്കണ്ടേ .."
"ഇക്ക അതല്ല ,
ഞാൻ ഒരുപാട് പരിഹസിച്ചിട്ടുണ്ട് അവളെ ,പക്ഷെ ഇക്ക അകത്ത് ആ റൂമിൽ എന്റെ മോനെ പ്രസവിച്ച് കയ്യിൽ മരുന്ന് വെയ്ക്കുന്ന സൂചിയും ,ഗ്ലൂക്കോസ് കയ്യിൽ കൂടി കയറ്റിയും ,ഇപ്പുറത്ത് ഒരു പുതിയ ജന്മത്തിന് പിറവി കൊടുത്തും കൊണ്ട് അവളിങ്ങനെ കിടക്കുന്നത് കണ്ട സമയത്ത് സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഇക്ക .."
ഇത്രയും നീണ്ട ഒന്പത് മാസക്കാലത്തോളം ഒരു ജന്മത്തെ പോറ്റി വളർത്തി താലോലിച്ച് കൊണ്ട് സ്വന്തം ഉദരത്തിൽ വളർത്തി ആവശ്യമായ എല്ലാ ഊർജ്ജങ്ങളും നൽകി എന്റെ കുട്ടിയെ അവളെനിക്കിപ്പോ തന്നിരിക്കുകയാണ് ... ഒരു പോറലും ഏൽക്കാതെ...
എനിക്കിന്നാ സ്ത്രീയോട് വല്ലാത്തൊരു ബഹുമാനം തോന്നുകയാണ് ഇക്ക വല്ലാത്തൊരു ബഹുമാനം..
അവളിന്ന് എനിക്ക് കേവലം ഭാര്യമാത്രമല്ല ,എന്റെ കുട്ടിയുടെ ഉമ്മകൂടിയാണ് ..."
മറുപടികേട്ട റാഫിക്ക അവന്റെ ചുമലിൽ കൈകൾ വെച്ചുകൊണ്ട് പറഞ്ഞു :
"ഷഫീക്ക് ,നീ ശെരിക്കും ഇന്നാണ് ഒരു യഥാർത്ഥ പുരുഷനായത് ,
അവളോടുള്ള ബഹുമാനം നിന്നിലെ പക്വതയുള്ള മനസ്സിനെയാണ്‌ കാട്ടിത്തരുന്നത് , ചെല്ലെടാ ,നിന്റെ മോനെ മതിവരുവോളം എടുത്ത് ചുമ്പിക്ക് ,ഒപ്പം അവളുടെ നെറ്റിയിലൊരു ചുമ്പനം നൽക് ഹൃദയത്തിൽ നിന്നും ..
നീ ഇന്ന് ഉപ്പ എന്ന പതവിയിൽ എത്തിയിരിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നത് ഇന്ന് ഭൂമിയിൽ അവളായിരിക്കും .."
തന്റെ രണ്ടു ജീവനുകൾ കിടക്കുന്ന ആ മുറിയിലേക്ക് അവൻ പതിയെ നടന്നു..
തന്റെ പ്രിയതമയുടെ ചാരെ അവനെത്തി ..കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ അവളുടെ മുഖത്തെ പ്രകാശം കണ്ടപ്പോൾ അവൻ മനസ്സിൽ അറിയാതെ പറഞ്ഞു :
" ഇവളെന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ഇത്രയേറെ മൊഞ്ചൊടെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല .."
*************************************
പുരുഷന് സാധിക്കാത്ത മൂന്നു അമൂല്യമായ കാര്യങ്ങൾ സ്ത്രീകളിൽ ഉണ്ട്..
ഗര്ഭ ധാരണം ,പ്രസവം ,മുലയൂട്ടൽ... ഇത് മനസ്സിലാക്കാത്തിടത്തോളം പുരുഷൻ എത്ര പൌരുഷം അവളുടെ മുകളിൽ കാണിച്ചിട്ടും കാര്യമില്ല ..കാരണം ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല ..അതിന് അർഹത വേണം
തിരിച്ചറിവാണ് നമ്മെ നമ്മളാക്കി മാറ്റുന്നത്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Athumithum, FB PO   Sun Sep 06, 2015 8:42 am

സഖാവ് കൃഷ്ണന്റെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക കാളിയമര്‍ദ്ദനത്തില്‍ പങ്കെടുത്ത് പ്രസ്ഥാനത്തില്‍ സജീവമാവുകയും പീന്നീട് നടന്ന ഒട്ടേറെ സംഘട്ടനങ്ങളില്‍ പാര്‍ട്ടിപ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് കൃഷ്ണന്‍ കുളിച്ചുകൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ച കേസില്‍ സഖാവ് സസ്പെന്‍ഷനിലായിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയില്‍ സജീവമായിരുന്നു, സഖാവ് കുചേലന്റെ അവല്‍പ്പൊതി സമരത്തില്‍ ശ്രദ്ദേയമായ സാന്നിധ്യമായിരുന്നു സഖാവ് കൃഷ്ണന്‍. ബൂര്‍ഷചിന്താഗതിക്കാരുടെ മനസുകളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ് വിസ്മരിക്കാവുന്നതല്ല.മഹാഭാരതയുദ്ധകാലത്ത് അര്‍ജ്ജുനന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച് ട്രേഡ് യൂണിയന്‍ രംഗത്തും സഖാവ് സജീവമായിരുന്നു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ശ്രീകൃഷ്ണന്‍ സഖാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നത് പ്രസ്ഥാനത്തിന് പ്രചോദനമാവട്ടെ
വിപ്ലവ മുദ്രാവാക്യ ഈണത്തിൽ ഏറ്റു വിളിക്കുക....)
"പണ്ടൊരു നാട്ടിൽ മഗഥ പുരിയിൽ ...
കംസൻ എന്നൊരു ബൂർഷ്വായെ ...തകർതെറി_ഞ്ഞൊരു വിപ്ലവ താരം ...അതാണതാണീ ശ്രീകൃഷ്ണൻ ...
ദേവകി സുതനേ സിന്ദാബാദ് ...
രാധാ നായകാ സിന്ദാബാദ് ....സാമ്രാജ്യത്വ ദല്ലാളാവും ...കാളിയൻ എന്നൊരു സാമദ്രോഹിയെ..
ചവിട്ടി കൂട്ടിയ പോരാളീ ....
പൂതനയെന്നൊരു ഗുണ്ടാ തലവിയെ...
വിപ്ലവ തന്ത്ര പോരാട്ടത്താൽ...
അടിയറവാക്കിയ നേതാവേ ...
മുത്തേ ..മുത്തേ മണിമുത്തേ ...കണ്ണേ കരളേ ...ശ്രീകൃഷ്ണാ ...
ഇല്ലായില്ല മരിക്കുന്നില്ല ....
ജീവിക്കുന്നു ഞങ്ങളിലൂടെ
....NB:പാർടി ക്ലാസ്സുകളിൽ പങ്കെടുക്കാത്ത ഉത്തമൻമാർക്ക് ഇത് മനസ്സിലാകില്ല ....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Sat Sep 12, 2015 2:05 am

നാളെ സുഹൃത്തിെൻറ കല്യാണത്തിന്
ധരിക്കാനാണ് പുതിയൊരു പാൻറ് വാങ്ങിയത്.
വീട്ടിൽ വന്ന് ഇട്ടു നോക്കുമ്പോൾ അൽപം
വലിപ്പക്കൂടുതൽ. 8cm നീളം
കുറക്കണം.
വീട്ടിൽ തയ്യൽ മെഷീനുണ്ട്.
ഒന്നു സഹായിക്കാൻ ഭാര്യയെ സമീപിച്ചു.
'എനിക്ക് അടുക്കള പണി തന്നെ ഒറ്റക്ക്
തീരില്ല...'
എടുത്തടിച്ച മറുപടി തീരും മുമ്പേ ഞാൻ
സ്ഥലം വിട്ടു.
മകളോട് പറഞ്ഞു നോക്കി.
''ഒരുപാട് പഠിക്കാനുണ്ടപ്പാ..''
സംഗതി ന്യായമാണ്.
ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.
വേഗം അടുത്തു വന്നു.
സീരിയലിൽ കണ്ണു നട്ടിരിക്കുന്ന ഉമ്മയോട് ചോദിച്ചു ഉമമ കേട്ട ഭാവം നടിച്ചില്ല.
'ഗതി കെട്ടാൽ പശു പുല്ലും തിന്നും'
എന്നാണല്ലോ.
അവസാനം ഞാൻ തന്നെ 'കാര്യം സാധിച്ചു'.
ഇത് ആദ്യമേ ഞാൻ തന്നെ ചെയ്താൽ
മതിയായിരുന്നല്ലോ എന്നു മനസിൽ തോന്നി.
സീരിയൽ കഴിഞ്ഞപ്പോ ഉമ്മാക്കൊരു 
സങ്കടം.'മോനൊരു കാര്യം പറഞ്ഞിട്ട്...'
അലമാരയിൽ മടക്കി വെച്ച പാന്റസ് എടുത്തു 8cm കട്ട് ചെയ്തു. മടക്കി ഭ(ദമായി വെച്ചു.
അടുക്കളപ്പണി കഴിഞ്ഞ് വന്ന ഭാര്യക്കും 
'(പിയതമ'നോട് പ്രിയം തോന്നി. പാന്റസ് എടുത്തു അവളും 8cm 'സ്നേഹം' (പകടിപ്പിച്ചു.
പഠനം കഴിഞ്ഞ് വന്ന പുന്നാര മോൾക്കും
ബാപ്പക്ക് കാര്യം സാധിച്ചു
കൊടുക്കാത്തതിെൻറ 'ശങ്ക'.
ഉമ്മ അലമാരയിൽ വെച്ച പാന്റ്സ് എടുത്തു അവളും 8cm കട്ട് ചെയ്ത് ചാരിതാർഥ്യത്തോട
അലമാരയിൽ വെച്ച് ഉറങ്ങാൻ കിടന്നു.
രാവിലെ 
കുളിച്ച് (ഡസ്സ് മാറാൻ പാെൻറടുത്തിട്ട ഞാൻ ഇടിവെട്ടേറ്റവൻ ഓലപ്പാമ്പ് വിഴുങ്ങിയതു'പോലെയായി. അലമാരയിൽ വെച്ച പാൻറ് തനിയെ ബർമൂഡ ആയിരിക്കുന്നു...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Sat Sep 12, 2015 2:19 am

ദൈവം സ്ത്രീയുടെ സൃഷ്ടികര്‍മം കഴിഞ്ഞ് അല്‍പം ദൂരെ മാറിനിന്ന് അവളെ നോക്കി,....
അവള്‍ അതീവസുന്ദരി എന്നുകണ്ടു....
ഒരുകുറ്റവും അവളില്‍ കണ്ടെത്താന്‍ ദൈവത്തിനു
കഴിഞ്ഞില്ല 
സ്ത്രീ ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ 
പുരുഷന്‍ അവന്‍റെ ജീവിതലക്ഷ്യം തന്നെ മറന്ന് എപ്പോഴും അവളെത്തന്നെ
നോക്കീയിരിക്കുമെന്ന് മനസിലാക്കിയ ദൈവം .....
അവളുടെ വായില്‍ ഒരു നാക്ക് വച്ചുകൊടുത്തു.....!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Athumithum, FB PO   Sat Sep 12, 2015 7:52 am

PostSubject: Re: Athumithum, FB PO   Sat Sep 12, 2015 7:53 am

Binu wrote:
ദൈവം സ്ത്രീയുടെ സൃഷ്ടികര്‍മം കഴിഞ്ഞ് അല്‍പം ദൂരെ മാറിനിന്ന് അവളെ നോക്കി,....
അവള്‍ അതീവസുന്ദരി എന്നുകണ്ടു....
ഒരുകുറ്റവും അവളില്‍ കണ്ടെത്താന്‍ ദൈവത്തിനു
കഴിഞ്ഞില്ല 
സ്ത്രീ ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ 
പുരുഷന്‍ അവന്‍റെ ജീവിതലക്ഷ്യം തന്നെ മറന്ന് എപ്പോഴും അവളെത്തന്നെ
നോക്കീയിരിക്കുമെന്ന് മനസിലാക്കിയ ദൈവം .....
അവളുടെ വായില്‍ ഒരു നാക്ക് വച്ചുകൊടുത്തു.....!
:teasing:
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Sat Sep 12, 2015 1:35 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Athumithum, FB PO   Sun Sep 13, 2015 3:20 pm

:teasing:
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Sun Sep 13, 2015 4:00 pm

yyo ladies koottamyi irangeettundallo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Sun Sep 13, 2015 6:11 pm

സ്ത്രീധന മോഹികള്‍ക്കു വേണ്ടി

ഇക്കാ, ഞാന്‍ തിരിച്ചു പോവുമ്പോള്‍ ബാപ്പാനെ കൂടി കൂടെ കൂട്ടിക്കോട്ടെ? ബാപ്പാനോട് ഒന്ന് വിളിച്ചു ചോദിക്കാം കൂടെ വരുന്നോ എന്ന്"
ഭാര്യയുടെ ചോദ്യം അയാളില്‍ വല്ലാതെ തേങ്ങല്‍ ഉയര്‍ത്തി.
ഒരു മാസത്തെ വിസിറ്റ് വിസക്ക് ദുബായിലുള്ള ഭര്‍ത്താവിന്‍റെഅരികിലേക്ക് വന്നതാണവള്‍. വന്ന അന്ന് മുതല്‍ പറയുന്നതാണ് ദുബായിലുള്ള ബാപ്പാനെ കാണാന്‍ പോവണം എന്ന്. എന്നാല്‍ ബാപ്പയാവട്ടെ "ഇത് വളരെ ദൂരമുള്ള സ്ഥലമാണ് മോളെ, വരാന്‍ കുറെ വിഷമിക്കും, കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ ഞാനും നാട്ടിലേക്കു വരികയല്ലേ അപ്പോള്‍ കാണാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ അവള്‍ വിട്ടില്ല.
അങ്ങിനെ വാശി ഏറിയപ്പോള്‍ അയാള്‍ അവളെയും കൂട്ടി ഒരു ദിവസം യാത്രയായി. വാഹനം ദുബായ് നഗരവും കടന്നു അകലേക്ക്‌ നീങ്ങാന്‍ തുടങ്ങി. കുറെ നീങ്ങിയപ്പോള്‍ വിജനമായ റോഡുകള്‍ മാത്രം മുമ്പില്‍. അപൂര്‍വമായി മാത്രം വാഹനങ്ങള്‍. റോഡരികില്‍ കടകള്‍ പോലുമില്ല. പിന്നീട് റോഡും കഴിഞ്ഞു മണ്ണിലൂടെയായി യാത്ര. അവള്‍ ആകെ പരിഭ്രാന്തയായി കാണപ്പെട്ടു അപ്പോള്‍.
ഏതാണ്ട് ഒരു മണിക്കൂര്‍ ഓട്ടം കഴിഞ്ഞപ്പോള്‍ വാഹനം ബാപ്പ ജോലി ചെയ്യുന്ന സ്ഥലത്തെത്തി.
വിജനമായ ചുട്ടു പൊള്ളുന്ന ഒരു പ്രദേശം.
വാഹനത്തില്‍ നിന്നും ഇറങ്ങുന്ന അവരെ സാകൂതം നോക്കുന്ന ഏതൊക്കെയോ രാജ്യക്കാര്‍.
പലരും മാസങ്ങളായി കുളിചില്ലെന്നു തോന്നും കണ്ടാല്‍. അവള്‍ കണ്ണ് കൊണ്ട് ബാപ്പാനെ തിരയുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ മുന്നിലേക്ക്‌ കടന്നു വന്ന ബാപ്പാന്‍റെ ഒട്ടിയ കവിളും ക്ഷീണിച്ച മുഖവും അവളില്‍ നോവ്‌ പടര്‍ത്തി.
ബാപ്പാന്‍റെ തോളിലേക്ക് വീണു അവള്‍ പൊട്ടിക്കരഞ്ഞു.
അവളെ ആശ്വസിപ്പിച്ചു ബാപ്പ റൂമിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. സ്വന്തം വീട്ടിലെ ബാത്തുറൂമിന്‍റെഅത്രയും മാത്രം വരുന്ന റൂമില്‍ രണ്ടു നിലകളില്‍ ആയി കട്ടിലുകള്‍.
റൂമിന്‍റെ അത്ര സുഖകരമല്ലാത്ത മണവും വാര്‍ദ്ധക്യം കടന്ന എസിയുടെ മുരള്‍ച്ചയും അവളില്‍ എന്തോ ഭീതി ജനിപ്പിച്ചു. ആരോ കൊണ്ട് വന്ന സുലൈമാനിക്ക് പച്ച വെള്ളത്തിന്‍റെ രുചി പോലും അവള്‍ക്കു തോന്നിയില്ല.
ഇടക്കൊന്നു ബാത്തുറൂമില്‍ കയറിയ അവള്‍ തീര്‍ത്തും വൃത്തിഹീനമായ അവിടം കണ്ടു തിരിച്ചിറങ്ങി. ഇടയ്ക്കു ഒരു അറബി വന്നു ബാപ്പയോട് ബഹളം വെച്ചപ്പോള്‍ ബാപ്പ അയാളോട് എന്തോ താണു വണങ്ങി അപേക്ഷിക്കുന്നത് കണ്ടു.
അവള്‍ക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ ബാപ്പ ഇവിടെ....ഈ വിജനയമായ മരുഭൂമിയില്‍...
നഗരത്തിന്‍റെ മണവും രുചിയും അറിയാതെ....ഇതെല്ലാം സഹിച്ചു... കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി...
ആലോചിച്ചപ്പോള്‍ അവള്‍ക്കു തല കറങ്ങുന്നത് പോലെ തോന്നി. മുന്തിയ തരം മൊബൈലിനു വേണ്ടിയും തന്‍റെ കല്യാണ സമയത്ത് തനിക്ക് തന്ന സ്വര്‍ണം കുറഞ്ഞു പോയതു കൊണ്ടും ബാപ്പാനോട് വഴക്ക് കൂടിയതും മറ്റും ആലോചിച്ചു അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
പഠനസമയത്ത് എത്ര പണമാണ് ധാരാളിത്തതിനു വേണ്ടി ചിലവഴിച്ചത് എന്ന ചിന്ത അവളെ അസ്വസ്ഥയാക്കി.
എപ്പോഴും തങ്ങളെ ലാളിച്ചു മാത്രം ശീലമുള്ള ബാപ്പ... ചോദിക്കുന്നത് എല്ലാം വാങ്ങിത്തരുന്ന ബാപ്പ...
ഇത്രയും വൃത്തികെട്ട അന്തരീക്ഷത്തിലാണല്ലോ വര്‍ഷങ്ങളായി ജീവിക്കുന്നത് എന്നോര്‍ത്ത് അവള്‍ക്കു സങ്കടം വന്നു. യാത്ര ചോദിച്ചു തിരികെ മടങ്ങുമ്പോള്‍ റൂമില്‍ എത്തുന്നത്‌ വരെ അവള്‍ കരയുകയായിരുന്നു.
"ഇക്കാ, ഞാന്‍ ബാപ്പയോട് ചോദിച്ചു എന്‍റെ കൂടെ നാട്ടിലേക്ക് പോരുന്നോ എന്ന്, പക്ഷെ ഇടക്ക് വഴക്ക്പറയുമെങ്കിലും അറബിക്ക് ബാപ്പാനെ വല്യ ഇഷ്ടാണത്രേ. അങ്ങിനെ മതിയാക്കി പോവാന്‍ വിടില്ല എന്ന് പറഞ്ഞു"
അവളുടെ മറുപടിയാണ് അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.
അറബിക്ക് ബാപ്പാനെ വല്യ ഇഷ്ടാണത്രേ, അയാള്‍ക്ക് അത് കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ഇനിയുള്ള രണ്ടു പെണ്‍കുട്ടികളെ കൂടി കെട്ടിക്കണമെങ്കില്‍ താന്‍ ഇനിയും ഒരു പത്തു കൊല്ലം കൂടിയെങ്കിലും എന്തും സഹിച്ചും ഇവിടെ നിന്നേ മതിയാവൂ എന്ന് അവളുടെ ബാപ്പ രണ്ടു ദിവസം മുമ്പ് തന്നെ വിളിച്ചു പറഞ്ഞതു തല്‍ക്കാലം അയാള്‍ അവളില്‍ നിന്നും മറച്ചു വെച്ചു.
ഇങ്ങിനെ മണലാരണ്യത്തില്‍കഷ്ടപ്പെടുന്ന ഒരുപാട് ബാപ്പമാരുടെയും , സഹോദരങ്ങളുടെയും വിയര്‍പ്പാണ് നമ്മുടെ ചെറുപ്പക്കാരും,കാരണവന്മാരും ഇരന്നു വാങ്ങി ഉപയോഗിക്കുന്ന സ്ത്രീധനം........!
ആ പിതാവിന്‍റെ സ്ഥാനത് നാം ആണെന്ന് സ്വയം ചിന്തിക്കുക.....സ്ത്രീധനത്തിനെതിരെ പ്രവര്‍ത്തിക്കുക......
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Athumithum, FB PO   Sun Sep 20, 2015 9:58 am

ഞാന്‍ വായിച്ചതിൽ ഇഷ്ട പെട്ട പോസ്റ്റ്കളിൽ ഒന്ന്
ഒരു വൃദ്ധന്‍ നെഴ്സിനോട് എനിക്ക് വേഗം പോകണം.
ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോക്കി വിടാന്‍ പറയുമോ? ഒന്‍പതു മണിയ്ക്ക് ഒരു വളരെ അത്യാവശ്യ കാര്യമുണ്ട്!"
ഒരു ആശുപത്രിയില്‍ അസ്വസ്ഥനായി ഇരുന്ന ഒരു എണ്‍പതുകാരന്‍ നേഴ്സിനോട് അപേക്ഷിച്ചു.
നേഴ്സ് ഒരല്പം ദേഷ്യത്തോടെ കാത്തിരിക്കാന്‍ പറഞ്ഞു. ഡോക്ടര്‍ മുറിയിലേക്ക് കയറുമ്പോള്‍ ഇദ്ദേഹം ഓടിച്ചെന്ന് പറഞ്ഞു,
"എന്നെ ദയവായി വേഗം നോക്കി വിടുമോ? ഇപ്പോള്‍ എട്ടര. ഒന്‍പതു മണിയ്ക്ക് എനിക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമുണ്ട്."
നേഴ്സ് അയാളെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ അയാളുടെ ദയനീയ ഭാവത്തിലേയ്ക്ക് നോക്കി. അകത്തേയ്ക്ക് വരാന്‍ പറഞ്ഞു.
പരിശോധിക്കുമ്പോള്‍ വീണതും നെറ്റിപൊട്ടി ആഴത്തില്‍ മുറിവുണ്ടായതും ചോര പോയതും ഒക്കെ അയാള്‍ പറഞ്ഞു. മുറിവ് വൃത്തിയാക്കി സ്റ്റിച്ച് ഇട്ട് ഡ്രെസ് ചെയ്യുന്നതിനിടയ്ക്ക് എന്തായിരുന്നു പോകാനുള്ള തിടുക്കം എന്ന് ഡോക്ടര്‍ ചോദിച്ചു.
"ഭാര്യയ്ക്ക് സുഖമില്ല. അവളുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ എത്തുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു", അദ്ദേഹം പറഞ്ഞു.
"എന്താണ് ഭാര്യയുടെ അസുഖം?"
"അല്‍ഷീമേഴ്സ് ആണ്."
ഒരല്പം സംശയത്തോടെ, ഡോക്റ്റര്‍ ചോദിച്ചു,
"അല്‍ഷീമേഴ്സ്? അപ്പോള്‍ നിങ്ങള്‍ കൊടുത്ത വാക്ക് അവരെങ്ങനെ ഓര്‍ക്കും?"
ചിരിച്ചു കൊണ്ട് അദ്ദേഹം,
"വാക്ക് കൊടുത്തത് ഞാന്‍ അല്ലെ? ഓര്‍ക്കേണ്ടതും പാലിക്കേണ്ടതും ഞാന്‍ അല്ലെ? അവള്‍ക്ക് അസുഖം ഇല്ലാതിരുന്നപ്പോഴും ഞാന്‍ വാക്ക് കൊടുത്തിട്ട് അത് നടത്താന്‍ അവള്‍ എന്‍റെ പുറകെ നടക്കേണ്ടി വന്നിട്ടില്ല. പിന്നെ ഓര്‍മ്മയുടെ കാര്യം ചോദിച്ചില്ലേ? കഴിഞ്ഞ അഞ്ചു വര്‍ഷമായി അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാമല്ലോ, അവള്‍ എന്‍റെ ആരാണെന്ന്! അതുകൊണ്ട് എനിക്ക് പോയേ പറ്റൂ! എന്‍റെ വാക്കാണത്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Athumithum, FB PO   Mon Sep 21, 2015 5:18 pm

ഒരു പരീക്ഷാഹാളിൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്.പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയുന്നതിനു മുമ്പേ അവനെഴുന്നേറ്റു. പേപ്പറു കെട്ടാനുള്ള നൂലു ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി.

"കുറച്ചു കഴിയട്ടെ.താനവിടിരിക്ക്!"

" ഇവിടിരുന്നിട്ടെന്താ?എഴുതിക്കഴിഞ്ഞു. എനിക്ക് പോണം."

അവൻ്റെ അക്ഷമയും ധിക്കാരവും എന്നെ ചൊടിപ്പിച്ചു. ഞാൻ കറയറ്റ നന്മയുടെ നിറകുടമല്ലാത്തതിനാൽ എൻ്റെ 'ടീച്ചറീഗോ' പുറത്തുചാടി. എനിക്കും വാശിയായി.

"പറ്റില്ല... അര മണിക്കൂറിനു മുമ്പേ ഞാൻ നൂലു തരുന്നില്ല."

ജോലിയിൽ പ്രവേശിച്ചിട്ടേയുള്ളൂ. എൻ്റെ ആരംഭശൂരത്വത്തിൻ്റെ ഭീകരാക്രമണം കുട്ടികൾ അനുഭവിക്കുന്ന കാലം കൂടിയാണ്. എൻ്റെ അഭിമാനപ്രശ്നമാണ്. ഞാനവനെ തറപ്പിച്ച് നോക്കിക്കൊണ്ട് നിന്നു.അവനാ നോട്ടത്തെ കണ്ണുകൾ കൊണ്ട് എതിരിട്ട് അൽപ്പനേരം നിന്നു.പിന്നെ അസ്വസ്ഥതയോടെ ബഞ്ചിലിരുന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വീണ്ടും എഴുന്നേറ്റു. നൂലിനായി കൈ നീട്ടി. അവനെ ഗൗരവത്തിലൊന്നു നോക്കിക്കൊണ്ട് ഞാൻ നൂലെടുത്ത് അവൻ്റെ കൈയിലേക്കിട്ടു. അവൻ തിരക്കിട്ട് പേപ്പർ കെട്ടി വച്ചിട്ട് പോയി.എൻ്റെ 'ഈഗോ' ജയിച്ചതിൻ്റെ ആനന്ദത്തിൽ ഞാൻ നിന്നു.

* * * *

ഒരു ദിവസം ജനറൽ ക്ലാസ്സിൽ അവൻ. അവൻ എൻ്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്ന് എനിക്കതു വരെ അറിയില്ലായിരുന്നു. അറ്റൻഡൻസില്ലാത്തവരുടെ 'ബ്ലാക്ക് ലിസ്റ്റിൽ ' അവനും ഇടം പിടിച്ചിട്ടുണ്ട്. ഹാജർ പുസ്തകത്തിൽ അവൻ്റെ പേരിനു നേരെ അന്നാദ്യമായി ഞാൻ ഹാജർ രേഖപ്പെടുത്തി." ഇങ്ങനെ പോയാൽ പരീക്ഷ എഴുതേണ്ടി വരില്ലെ"ന്ന പതിവുഭീഷണി മുഴക്കി. അവൻ മിണ്ടാതെ കേട്ടിരുന്നു.

ഏറ്റവും പുറകിലത്തെ ബഞ്ചിൽ ചുവരിനോടു ചാരിയാണ് അവനിരുന്നിരുന്നത്. ക്ലാസ്സെടുക്കുന്നതിനിടയിൽ ഞാൻ നോക്കുമ്പോൾ അവനിരുന്നുറങ്ങുകയാണ്. ആ 'ശ്വാനനിദ്ര 'എന്നെ ലജ്ജാലുവാക്കി. എൻ്റെ കൺമുമ്പിൽ അവനിരുന്നുറങ്ങുന്നതിൻ്റെ അപമാനം എനിക്കു താങ്ങാനായില്ല. എൻ്റെ 'ടീച്ചർ രക്തം' തിളച്ചു. ഞാൻ പതുക്കെ അവൻ്റടുത്തേക്കു നടന്നു. അടുത്തിരുന്നവൻ്റെ കൈതട്ടലിൽ അവനുണർന്നു. ചുവന്ന കണ്ണുകളോടെ എന്നെ നോക്കി.

" കഴിഞ്ഞോ ഉറക്കം?"

അവനെഴുന്നേറ്റ് ഡസ്ക്കിൽ കയ്യൂന്നി തല കുനിച്ചു നിന്നു. എൻ്റെ മുഖത്തു നോക്കാതെ.

" ഇത്ര ബുദ്ധിമുട്ടി എന്തിനാടോ താൻ കോളേജീച്ചേർന്നേ?വേറൊരാൾടെ അവസരോം കളഞ്ഞിട്ട്.... "

വാക്കുകൾ മുഴുവനാക്കാനാവാതെ ഞാൻ ദേഷ്യം കൊണ്ട് വിക്കി. നിർവികാരനായി അവൻ നിന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടുള്ള ആ നിൽപ്പ് എൻ്റെ അമർഷത്തെ ഊതിക്കത്തിച്ചു.

"ഉറങ്ങാനാണെങ്കിൽ വേറെ വല്ല സ്ഥലോം നോക്ക്. ക്ലാസ്സിലിരിക്കണ്ട."

അവൻ പെട്ടെന്ന് മുന്നിലിരുന്നിരുന്ന നോട്ട് ബുക്കുമെടുത്ത് ക്ലാസ്സീന്നിറങ്ങിപ്പോയി.

ക്ലാസ്സ് മുഴുവൻ നിശ്ശബ്ദമായി ആ പോക്ക് നോക്കിയിരുന്നു.

* * * * *

തൃശ്ശൂർ റൗണ്ടിലുള്ള ബുക്സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് എൻ്റെ ചെരുപ്പിൻ്റെ വാറു പൊട്ടിയത്. തൊട്ടടുത്തുള്ള ചെരിപ്പ് കടയിലേക്ക് ഞാൻ കയറി. അവിടെ ഒരു ചെറിയ സ്റ്റൂളിലിരുന്നിരുന്ന പയ്യൻ മുഖമുയർത്തി. അവൻ!

പരിചിത ഭാവത്തിൽ അവനെഴുന്നേറ്റു. വായിച്ചിരുന്ന പേപ്പർ മടക്കി വെച്ചു.

" ചെരിപ്പ് നോക്കാനാ?"

" ആ "

" എങ്ങനത്ത്യാ?"

ഞാൻ ചില്ല് കൂട്ടിലിരിക്കുന്ന ഒരു ചെരിപ്പിനു നേരെ കൈ ചൂണ്ടി. അവനതെടുത്തു.അധികം തിരയാനൊന്നും തോന്നിയില്ല. പാക്ക് ചെയ്യാനൊരുങ്ങിയ അവനെ തടഞ്ഞു കൊണ്ട് ഞാനത് കൈയിൽ വാങ്ങി. എൻ്റെ പൊട്ടിയ ചെരുപ്പിൻ്റെ ഒറ്റപ്പിടിയിൽ നിന്നും കാലിനെ രക്ഷപ്പെടുത്തി പുതിയ ചെരുപ്പിനുള്ളിലേക്ക് വിരലുകളെ പ്രവേശിപ്പിച്ചു.ചെരുപ്പിടുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു:

"താനിവിടാണോ?"

"ആ... അഞ്ചുമണി വരെ. "

" കോളേജി വരാറില്ലേ?"

"ഇല്ല."

"പരീക്ഷ ആവാറായില്ലേ?"

" ഉം "

" എഴുതണില്ലേ?"

" എഴുതണം"

പിന്നെന്താണ് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവനും ചോദ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നതു പോലെ തോന്നി. ഞാൻ പൈസ കൊടുത്ത് കടയിൽ നിന്നുമിറങ്ങി.

* * * * *

ഗുരുവായൂരിൽ ഒരു രാത്രി .ഞാനും നിശാന്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സിമൻ്റു തറയിൽ കുറേ നേരമിരുന്നു.പിന്നെ പതുക്കെ എഴുന്നേറ്റു. മോൻ വീട്ടിലാണ്. ഉണർന്നാൽ വാശി പിടിക്കും. മോളന്ന് ജനിച്ചിട്ടില്ല. മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്നു കരുതി ഞങ്ങൾ അടുത്ത കടയിൽ കയറി.

വീണ്ടും അവൻ!

"ടീച്ചറേ..... " അവൻ പുഞ്ചിരിച്ച് അടുത്തേക്കു വന്നു. ആദ്യമായി അന്നാണെന്നു തോന്നുന്നു അവനെന്നെ 'ടീച്ചറേ'ന്ന് വിളിക്കുന്നത്.

"എൻ്റെ സ്റ്റുഡൻ്റാ". ഞാൻ നിശാന്തിനോടു പറഞ്ഞു.

നിശാന്ത് അവനു നേരെ ചിരിച്ചു കൊണ്ട് കൈകൾ നീട്ടി. അവനാ കരം കവർന്നു പേരു പറഞ്ഞു പരിചയപ്പെട്ടു.

"തൃശ്ശൂരെ കടേന്ന് മാറ്യോ താൻ?" ഞാൻ ചോദിച്ചു.

"ഇല്ലാ... പകലവിടെത്തന്നാ.. രാത്രി ഇവടേം"

എനിക്ക് പെട്ടെന്ന് കുറ്റബോധം തോന്നി. ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയ അവനെ ഞാൻ ഇറക്കിവിട്ട ആ ദിവസത്തെക്കുറിച്ചോർത്ത്.

"വീടെവിടാ?"നിശാന്താണ് ചോദിച്ചത്. അവൻ സ്ഥലം പറഞ്ഞു.

"താനപ്പോ എപ്പളാ വീടെത്താ?"നിശാന്തിൻ്റെ ആശങ്ക.

" വീട്ടീപ്പോവാറില്ല."

ചോദ്യാവലിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ പെട്ടെന്ന് ചോദിച്ചു:

"ടീച്ചർക്കെന്താ വേണ്ടേ?"

നിശാന്ത് എന്തോ പറഞ്ഞു. അവനതെടുക്കാൻ അകത്തേക്കു നടന്നു. എൻ്റെ മുഖം കണ്ട് നിശാന്ത് ചോദിച്ചു:

"എന്തു പറ്റി?"

"ഒന്നൂല്ല..." ഞാൻ ചുമൽ കുലുക്കി മുകളിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്കിൻ്റെ വർണ്ണപ്പാവകളിലേക്കു നോക്കിക്കൊണ്ടു നിന്നു. അവ കാറ്റത്ത് ഇളകിയാടുന്നുണ്ട്. ഉള്ളിൽ ഭാരം വന്നു നിറഞ്ഞ് ചലിക്കാനാവാതെ നിൽക്കുന്നത് ഞാനാണ്.

* * * * *

കുറേ നാൾ കഴിഞ്ഞ് മറ്റൊരു ദിവസം. ഡിപ്പാർട്ട്മെൻ്റിൽ ഞാൻ തനിച്ചിരിക്കുമ്പോൾ അവൻ വന്നു.കൈയിലൊരു പേപ്പറുണ്ട്.

" അസൈൻമെൻ്റാ ടീച്ചറേ... വെക്കണ്ട ഡേറ്റ് കഴിഞ്ഞത് അറിഞ്ഞില്ല. ക്ലാസ്സിലങ്ങനെ കൂട്ടുകാരാരൂല്ല."

ഞാൻ കൈ നീട്ടി ആ പേപ്പർ വാങ്ങി. ഭംഗിയുള്ള കൈപ്പട. പേപ്പറിൻ്റെ തലക്കെട്ട് മനോഹരമായി എഴുതിയിരിക്കുന്നു. ചില ചിത്രപ്പണികളുമുണ്ട്.

"താൻ വരക്കോ?"

"ഏയ്...." അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

" ഇതാരാ വരച്ചേ?"

" അത് ഞാനന്ന്യാ "

"വരക്കില്ലാന്ന് പറഞ്ഞിട്ട്.....?"

"ഇതാണോ വര?" അവൻ ചിരിച്ചു. ഞാനും.

"പരീക്ഷ എങ്ങനിണ്ടാർന്നു?"

"കാര്യല്ല. തോൽക്കും."

ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.

"സാരല്യ..... ഇനീം എഴുതിടുക്കാലോ " ഞാനും വിട്ടുകൊടുത്തില്ല.

അവൻ പിന്നെയും ചിരിച്ചു.

" വീട്ടിലാരൊക്കിണ്ട്?"

അവൻ്റെ ചിരി മങ്ങി.മേശവിരിപ്പിൽ നഖം കൊണ്ടു കോറി അവൻ അലക്ഷ്യമായി പറഞ്ഞു.

" എല്ലാരൂണ്ട് "

" എല്ലാരുംന്ന്ച്ചാ? "

ഞാൻ വിടാൻ ഭാവമില്ല.

"അനിയത്തി..... " അവൻ വാക്കുകൾ മുറിച്ചു.

" അച്ഛനുമമ്മേം?"ഞാൻ മുറിവിൽ കുത്തിയിളക്കൽ തുടർന്നു.

"അച്ഛൻ മരിച്ചു. നേർത്തെ...."

"അമ്മ.....?"

"വീട്ടിലുണ്ട്..... "

അവൻ്റെ മുഖം അരിശം കൊണ്ട് ചുവക്കുന്നതുപോലെ.

" വീട്ടീപ്പോവാറില്ലേ താൻ?"

" ഇല്ല "

" എവിട്യാ ഉറങ്ങാ?"

"കട പൂട്ട്യാ ഗുരുവായൂര് എവടേങ്കിലും... വല്ലപ്പളും വീട്ടീപ്പൂവും.....അനിയത്തീനെക്കാണാൻ തോന്നുമ്പോ "

പിന്നെ അവൻ പൂരിപ്പിച്ചു:

"ഒറക്കൊന്നും വരില്ല ടീച്ചറേ.... എവിടക്കിടന്നാലും കണക്കാ.. " അവൻ ചിരിച്ചു.

"ന്നാ ക്ലാസ്സീപ്പോരേ... സുഖനിദ്ര വാഗ്ദാനം ചെയ്യുന്നു." സന്ദർഭത്തിൻ്റെ കനം കുറക്കേണ്ടത് എൻ്റെ ആവശ്യമായിരുന്നു. എനിക്ക് പൊള്ളാൻ തുടങ്ങിയിരുന്നു.

അവനതു കേട്ട് ചിരിച്ചു.പ്രസന്നൻ മാഷ് ഡിപ്പാർട്ട്മെൻറിൻ്റെ അകത്തേക്കു വന്നു. ക്ലാസിലേക്കു പോകാൻ നേരമായി. ഞാനെഴുന്നേറ്റു. അവൻ യാത്ര പറഞ്ഞ് എനിക്കു മുന്നിൽ നടന്നു.

* * * * *

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെൻ്റിലേക്കു വരുമ്പോ അവൻ പുറത്ത് എന്നെ കാത്തു നിൽക്കുന്നു. മുടിയൊക്കെ പാറി അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ മുഖത്തു പേറി അവനെ കണ്ടപ്പോൾ എനിക്കാശങ്കയായി.

"എന്താടോ?"

"ടീച്ചറേ..... ഒരുപകാരം ചെയ്യണം. എനിക്ക്... എനിക്ക് കുറച്ച് പൈസ വേണം."

എന്തിനാണെന്ന് ചോദിക്കാൻ എനിക്കു തോന്നിയില്ല. അത്രക്ക് അത്യാവശ്യമാണെന്ന് പരീക്ഷീണമായ ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അകത്തേക്ക് നടന്ന് പേഴ്സെടുത്ത് പുറത്തു വന്നു.അത് അവനു നേരെ നീട്ടി.

" എടുത്തിട്ട് തന്നാ മതി."

അവനാ പേഴ്സ് വാങ്ങി. അതീന്ന് ഏതാനും നോട്ടുകളെടുത്തു. പേഴ്സ് തിരികെത്തന്നു.

" ഞാൻ തരാട്ടാ.... കുറച്ചു വൈകും... ന്നാലും തരും."

"തിരക്കില്ലാ..... എപ്പളാച്ചാ തന്നാ മതി."

" ആ." അവൻ ആ പൈസ പോക്കറ്റിലിട്ട് തിടുക്കത്തിൽ നടന്നകലുന്നതും നോക്കി ഞാൻ വാതിൽക്കൽ നിന്നു.

* * * * *

പിന്നീടവനെ കാണുന്നത് ഒരു പരീക്ഷക്കാലത്താണ്. "ടീച്ചറേ" ന്ന് വിളിച്ച് അവനടുത്തുവന്നു.പോക്കറ്റീന്ന് പൈസയെടുത്ത് എനിക്കു നേരെ നീട്ടി.

" അന്ന് വാങ്ങീത്..... "

" അത്യാവശ്യണ്ടെങ്കി വെച്ചോ... പിന്നെത്തന്നാ മതി."ഞാൻ പറഞ്ഞു.

" വേണ്ട ടീച്ചറേ..... പൈസണ്ട് കയ്യില്.... നോക്ക്യേ... " അവൻ മുന്നോട്ടൽപ്പം കുനിഞ്ഞ് പോക്കറ്റ് കാട്ടിത്തന്നു. ഏതാനും നൂറുരൂപാനോട്ടുകൾ പോക്കറ്റിലുണ്ടായിരുന്നു.

" പണിയെടുത്ത് കിട്ടീതാ..." അവൻ അഭിമാനത്തോടെ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് കൈ നീട്ടി പൈസ വാങ്ങി.

"തിരിച്ചു തന്നില്ലെങ്കി ഇനിയെനിക്ക് ചോദിക്കാൻ തോന്നില്ല. തരാൻ ടീച്ചർക്കും മടിയാവും... അന്ന് തീരെ പറ്റാണ്ടായപ്പളാ വന്നേ.... അനിയത്തീടെ ഫീസടയ്ക്കാൻ.... കുറേ ഓടി അന്ന്.... "

"അനിയത്തി എവിടാ ?"

അവൻ സ്ഥലം പറഞ്ഞു.

"അന്ന് പരീക്ഷാ ഹാളില് വെച്ച് ടീച്ചറും ഞാനും വഴക്കിട്ടില്ലേ? അത് അവൾക്ക് വേണ്ടീട്ടാർന്നു... "

ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.

"അവളെ ചേർക്കാൻ പോണ്ട ദിവസാർന്നു.... ട്രെയിൻ പോവുന്ന് പേടിച്ചിട്ടാ ഞാൻ..."

"എന്നോടു പറയാർന്നില്ലേ?"

"പറഞ്ഞാ വിശ്വസിച്ചില്ലെങ്കിലോ?അതാ.... "

ഞാൻ ചിരിച്ചു.

"എനിക്കന്ന് ടീച്ചറെ കൊല്ലാൻ തോന്നി. അത്രയ്ക്ക് ദേഷ്യാർന്നു. ആ പരീക്ഷാഹാളിലിരുന്ന് ഞാനെത്ര പ്രാകീന്നോ....."

ഞാനതു കേട്ട് പൊട്ടിച്ചിരിച്ചു. അവനും.

അവനന്നാണ് വീടിനെക്കുറിച്ച് പറഞ്ഞത്. രോഗബാധിതനായ അച്ഛനെയും രണ്ട് കുഞ്ഞുങ്ങളേയും വിട്ട് ഒരാൾക്കൊപ്പം ഇറങ്ങിപ്പോയ അമ്മയെക്കുറിച്ച് അവനന്ന് പറഞ്ഞു. അച്ഛൻ മരിച്ചപ്പോ അമ്മ തിരികേ വന്നത്.... തടയാൻ സാധിക്കാതെ നിരാലംബരായ രണ്ട് കുട്ടികൾ നിന്നത്.... മൺചുവരുകളുള്ള വീടിൻ്റെ ഉമ്മറത്ത് രണ്ടു കുട്ടികൾ തണുത്തു വിറച്ച് കിടന്നിരുന്നത്.... വലിയൊരു മഴയിൽ ആ വീട് നിലംപൊത്തി അകത്തു കിടന്നുറങ്ങുന്ന അമ്മയും അയാളും മരിച്ചു പോകണേന്ന് പ്രാർത്ഥിച്ച് നേരം വെളുപ്പിച്ചിരുന്നത്.....ഒക്കെ നിർവികാരതയോടെ അവൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അരക്ഷിതാവസ്ഥയുടെ നീറ്റലുമായി രണ്ടു കുട്ടികൾ കുട്ടിക്കാലം ചെലവിട്ടതോർത്ത് എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കണ്ണീരിനെ അകത്തേക്കൊഴുക്കി ഞാൻ നിന്നു.

പറഞ്ഞ് തീർന്നപ്പോ അവനൊന്നും മിണ്ടാതെ അൽപ്പനേരം നിന്നു. വാക്കുകൾ കിട്ടാതെ ഞാനും.

" പോട്ടെ ടീച്ചറേ...."

"പരീക്ഷ എഴുതണില്ലേ?"

" തോൽക്കേള്ളൂ ..... "

"തോറ്റോട്ടെ..... എഴുതീട്ടേ തോൽക്കാവൂ.... "

അവനെൻ്റെ മുഖത്തേക്ക് നോക്കി അൽപ്പനേരം നിന്നു.

"ഞാനെഴുതിക്കോളാം ടീച്ചറേ..... "

* * * * *

മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് അവനെ വീണ്ടും കണ്ടത്. മോളോടൊപ്പം ഞാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോ ഒരു ബൈക്കു നിർത്തി അവൻ ചിരിച്ചു കൊണ്ടിറങ്ങി വന്നു. എൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. ഞാനോടിച്ചെന്ന് ഗേറ്റു തുറന്നു.

"നമ്പറൊക്കെ മാറ്റുമ്പോ ഒന്നു പറഞ്ഞൂടേ ടീച്ചറേ... "

" എവിടാ ഇപ്പോ? എന്ത് ചെയ്യാ?"

ജോലിയെക്കുറിച്ച് അവൻ അഭിമാനത്തോടെ പറഞ്ഞു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മോൾ അവൻ്റടുത്തേക്ക് ചെന്നു.

" മോളുണ്ടായതൊക്കെ ഞാനറിഞ്ഞു. ഒരിക്കൽ കോളേജീച്ചെന്നപ്പോ ടീച്ചറ് ലീവിലാർന്നു."

പോക്കറ്റീന്ന് മിഠായിയെടുത്ത് അവനവൾക്കു കൊടുത്തു. അവളത് വാങ്ങി ചിരിച്ചു. എടുക്കാനായി അവൻ കൈ നീട്ടിയപ്പോൾ അവൾ തെന്നി ദൂരെ മാറി.

"മോനോ? "

"ഇവടില്യ..... അച്ഛൻ്റെ കൂടെ പുറത്ത് പോയിരിക്യാ...."

അവനകത്തേക്കു കയറിയിരുന്നു. അനിയത്തിയുടെ വിവാഹമുറപ്പിച്ച കാര്യം ആഹ്ളാദപൂർവ്വം പറഞ്ഞു. എല്ലാ വിശേഷങ്ങളും പറഞ്ഞപ്പോഴും 'അമ്മ' എന്ന രണ്ടക്ഷരം അവൻ്റെ നാവിൽ വന്നില്ല.ഞാനൊന്നും ചോദിച്ചുമില്ല. ആ രണ്ടക്ഷരം കൊണ്ട് അവൻ്റെ ആഹ്ലാദങ്ങളെ മുറിവേൽപ്പിക്കേണ്ടെന്നു തോന്നി.

"ടീച്ചറ് നരച്ചൂലോ?" എൻ്റെ നെറുകയിൽ വെളുക്കെ ചിരിച്ച് അവനെ എത്തിനോക്കിയ മുടിയിഴയെ അവൻ കണ്ടുപിടിച്ചു കളഞ്ഞു.

" വയസ്സായിട്ടാവും." ഞാൻ പറഞ്ഞു.

അവൻ ചിരിച്ചു.

" ആ.... വയസ്സാവട്ടെ!"

"ടീച്ചറെന്നാ റിട്ടയേഡാവാ?"

" പത്തിരുപത്തഞ്ച് കൊല്ലം കൂടിണ്ട് "

" അപ്പളക്കും എല്ലാ മുടീം നരക്കും ലേ?"

ഞാൻ ചിരിച്ചു. ജരാനരകൾക്കെതിരെയുള്ള എൻ്റെ കവചമാണ് അധ്യാപനമെന്ന് അവനറിയില്ലല്ലോ.

ഇത്ര ആഹ്ലാദത്തോടെ അവനെ മുൻപൊരിക്കലും കണ്ടിട്ടില്ല. എൻ്റെ മനസ്സ് നിറഞ്ഞു. അവൻ്റെ ചിരി നിലക്കാതിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

അകത്തു നിന്ന് അമ്മ ചായയുമായെത്തി. അവനത് വാങ്ങിക്കുടിച്ചു.അമ്മയോട് സംസാരിച്ചു. അമ്മ അകത്തേക്കു പോയപ്പോൾ അവനെഴുന്നേറ്റു.

" ഞാനിറങ്ങാ ടീച്ചറേ..... "

കൈയിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കവറെടുത്ത് അവനെൻ്റെ നേരെ നീട്ടി.

"എന്താദ് ?"കവർ വാങ്ങിക്കൊണ്ടു തന്നെയാണ് ഞാൻ ചോദിച്ചത്.

" ടീച്ചർക്ക് വാങ്ങീതാ. ഞാൻ പോയിട്ട് തുറന്നു നോക്ക്യാ മതി. അല്ലെങ്കിലെന്നെ കളിയാക്കും."

അവൻ പുറത്തിറങ്ങി.ഗേറ്റ് കടന്ന് ബൈക്കിൽ കയറി. കൈ ഉയർത്തി വീശി.എന്നിട്ട് ബൈക്ക് തിരിച്ചു.

ഞാൻ കൈയിലുള്ള കവർ തുറന്നു.

മാമ്പഴനിറമുള്ള ഒരു സാരി. ഒപ്പം ജയമോഹൻ്റ 'നൂറു സിംഹാസനങ്ങളും.

വായിച്ച പുസ്തകാണ്. ഞാനതു തുറന്നു.അതിൽ അവൻ്റെ കൈപ്പടയിൽ ഇങ്ങനെ....

"കണ്ണീർ ഖനനത്തിലൂടെ ഘനീഭവിച്ച എൻ്റെ ദുഃഖത്തെ പൊട്ടിച്ചിരികൊണ്ട് ഉടച്ചു കളഞ്ഞ ടീച്ചർക്ക്.....,

'അമ്മ' എന്ന രണ്ടക്ഷരം എനിക്ക് അത്രയ്ക്കൊന്നും ഇഷ്ടമല്ല. പക്ഷേ ഇടയ്ക്കെനിക്ക് തോന്നാറുണ്ട്, ടീച്ചറെ അങ്ങനെ വിളിക്കാൻ."

അക്ഷരങ്ങൾ അവ്യക്തങ്ങളാകുന്നതു പോലെ. ജലം കൊണ്ട് മുറിവേൽക്കുന്നതു പോലെ......

" എന്തിന് മർത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങളല്ല മാത്രകൾ മാത്രം!"

(Kannuneeraniyaathe ithu vaayichu theerkunnavar undaakumo..?enikkariyilla)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Athumithum, FB PO   Mon Sep 28, 2015 6:26 pm

ധൃതിയില്‍ നടന്നു പോകുകയായിരുന്ന ഒരാള്‍ മുന്നില്‍ നടന്നു പോകുകയായിരുന്ന ഒരു പെണ്‍കുട്ടിയെ കടന്നുപോകവെ അബദ്ധത്തില്‍ അയാളുടെ കയ്യിലിരുന്ന ബ്രീഫ്കെയ്സ് പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കൊളുത്തി വസ്ത്രം അല്‍പ്പം കീറി.
അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് പെണ്‍കുട്ടി പറഞ്ഞു: "ക്ഷമിക്കണം സര്‍, എന്റെ ഡ്രസ്സിന്റെ ക്വാളിറ്റി വളരെ മോശമായിരുന്നു.
*സ്ഥലം : ടോക്യോ , ജപ്പാന്‍.
--------------------------------------
അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്താന്‍ തുനിയവെ പെണ്‍കുട്ടി അയാള്‍ക്കൊരു ബിസിനസ് കാര്‍ഡ് നീട്ടികൊണ്ട് പറഞ്ഞു: "ഇത് എന്‍റെ ലോയറുടെ കാര്‍ഡാണ്. എന്റെ കീറിയ ഡ്രസ്സിന്റെ നഷ്ട പരിഹാര കേസിനായി അദ്ദേഹം താങ്കളെ ബന്ധപ്പെടുന്നതായിരിക്കും."
*സ്ഥലം : ന്യൂയോര്‍ക്ക്, അമേരിക്ക.
---------------------------------------
അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് പെണ്‍കുട്ടി കയ്യിലിരുന്ന ന്യൂസ് പേപ്പര്‍ കൊണ്ട് തന്റെ ഡ്രസ്സിന്റെ കീറിയ ഭാഗം മറച്ചു കൊണ്ട് പറഞ്ഞു: "എക്സ്ക്യൂസ്മി, വിരോധമില്ലെങ്കില്‍ താങ്കളുടെ ജാക്കറ്റ് ഊരി എനിക്ക് ധരിക്കാന്‍ തരിക." 
അയാള്‍ അയാളുടെ നീളന്‍ ജാക്കറ്റ് ഊറി അവള്‍ക്ക് കൊടുത്തു, അവള്‍ അത് തന്റെ കീറിയ ഡ്രസ്സിന്റെ മീതെ ധരിച്ചു, പിന്നെ രണ്ടു പേരും സമീപത്തുള്ള കഫെയില്‍ കയറി ഓരോ കോഫി കുടിച്ച് കൂടുതല്‍ പരിചയപ്പെട്ടു.
*സ്ഥലം : ലണ്ടന്‍ , ഇംഗ്ലണ്ട് 
--------------------------------------
അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് മുത്തവ പോലീസിന്റെ വാഹനം അവരുടെ അടുത്തെത്തി ബ്രേക്കിട്ടു നിര്‍ത്തി, അവര്‍ അയാളെ കയറ്റി ക്കൊണ്ട് പോയി.
*സ്ഥലം : റിയാദ് , സൗദി അറേബ്യ.
------------------------------------
അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ബിനു ബ്രേകിംഗ് ന്യൂസുമായി പ്രത്യക്ഷപ്പെട്ടു കൊണ്ട് പറഞ്ഞു:- "പട്ടാപകല്‍ പൊതുജന മധ്യത്തില്‍ വെച്ചു നടന്ന ഈ വസ്ത്രാക്ഷേപത്തിന്റെയും പീഠന ശ്രമത്തിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി പുറത്തെത്തിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്."
*സ്ഥലം : കൊച്ചി, കേരളം.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Athumithum, FB PO   Mon Sep 28, 2015 9:36 pm

shamsheershah wrote:
ഒരു പരീക്ഷാഹാളിൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്.പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയുന്നതിനു മുമ്പേ അവനെഴുന്നേറ്റു. പേപ്പറു കെട്ടാനുള്ള നൂലു ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി.

"കുറച്ചു കഴിയട്ടെ.താനവിടിരിക്ക്!"

" ഇവിടിരുന്നിട്ടെന്താ?എഴുതിക്കഴിഞ്ഞു. എനിക്ക് പോണം."

അവൻ്റെ അക്ഷമയും ധിക്കാരവും എന്നെ ചൊടിപ്പിച്ചു. ഞാൻ കറയറ്റ നന്മയുടെ നിറകുടമല്ലാത്തതിനാൽ എൻ്റെ 'ടീച്ചറീഗോ' പുറത്തുചാടി. എനിക്കും വാശിയായി.

"പറ്റില്ല... അര മണിക്കൂറിനു മുമ്പേ ഞാൻ നൂലു തരുന്നില്ല."

ജോലിയിൽ പ്രവേശിച്ചിട്ടേയുള്ളൂ. എൻ്റെ ആരംഭശൂരത്വത്തിൻ്റെ ഭീകരാക്രമണം കുട്ടികൾ അനുഭവിക്കുന്ന കാലം കൂടിയാണ്. എൻ്റെ അഭിമാനപ്രശ്നമാണ്. ഞാനവനെ തറപ്പിച്ച് നോക്കിക്കൊണ്ട് നിന്നു.അവനാ നോട്ടത്തെ കണ്ണുകൾ കൊണ്ട് എതിരിട്ട് അൽപ്പനേരം നിന്നു.പിന്നെ അസ്വസ്ഥതയോടെ ബഞ്ചിലിരുന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വീണ്ടും എഴുന്നേറ്റു. നൂലിനായി കൈ നീട്ടി. അവനെ ഗൗരവത്തിലൊന്നു നോക്കിക്കൊണ്ട് ഞാൻ നൂലെടുത്ത് അവൻ്റെ കൈയിലേക്കിട്ടു. അവൻ തിരക്കിട്ട് പേപ്പർ കെട്ടി വച്ചിട്ട് പോയി.എൻ്റെ 'ഈഗോ' ജയിച്ചതിൻ്റെ ആനന്ദത്തിൽ ഞാൻ നിന്നു.

* * * *

ഒരു ദിവസം ജനറൽ ക്ലാസ്സിൽ അവൻ. അവൻ എൻ്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്ന് എനിക്കതു വരെ അറിയില്ലായിരുന്നു. അറ്റൻഡൻസില്ലാത്തവരുടെ 'ബ്ലാക്ക് ലിസ്റ്റിൽ ' അവനും ഇടം പിടിച്ചിട്ടുണ്ട്. ഹാജർ പുസ്തകത്തിൽ അവൻ്റെ പേരിനു നേരെ അന്നാദ്യമായി ഞാൻ ഹാജർ രേഖപ്പെടുത്തി." ഇങ്ങനെ പോയാൽ പരീക്ഷ എഴുതേണ്ടി വരില്ലെ"ന്ന പതിവുഭീഷണി മുഴക്കി. അവൻ മിണ്ടാതെ കേട്ടിരുന്നു.

ഏറ്റവും പുറകിലത്തെ ബഞ്ചിൽ ചുവരിനോടു ചാരിയാണ് അവനിരുന്നിരുന്നത്. ക്ലാസ്സെടുക്കുന്നതിനിടയിൽ ഞാൻ നോക്കുമ്പോൾ അവനിരുന്നുറങ്ങുകയാണ്. ആ 'ശ്വാനനിദ്ര 'എന്നെ ലജ്ജാലുവാക്കി. എൻ്റെ കൺമുമ്പിൽ അവനിരുന്നുറങ്ങുന്നതിൻ്റെ അപമാനം എനിക്കു താങ്ങാനായില്ല. എൻ്റെ 'ടീച്ചർ രക്തം' തിളച്ചു. ഞാൻ പതുക്കെ അവൻ്റടുത്തേക്കു നടന്നു. അടുത്തിരുന്നവൻ്റെ കൈതട്ടലിൽ അവനുണർന്നു. ചുവന്ന കണ്ണുകളോടെ എന്നെ നോക്കി.

" കഴിഞ്ഞോ ഉറക്കം?"

അവനെഴുന്നേറ്റ് ഡസ്ക്കിൽ കയ്യൂന്നി തല കുനിച്ചു നിന്നു. എൻ്റെ മുഖത്തു നോക്കാതെ.

" ഇത്ര ബുദ്ധിമുട്ടി എന്തിനാടോ താൻ കോളേജീച്ചേർന്നേ?വേറൊരാൾടെ അവസരോം കളഞ്ഞിട്ട്.... "

വാക്കുകൾ മുഴുവനാക്കാനാവാതെ ഞാൻ ദേഷ്യം കൊണ്ട് വിക്കി. നിർവികാരനായി അവൻ നിന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടുള്ള ആ നിൽപ്പ് എൻ്റെ അമർഷത്തെ ഊതിക്കത്തിച്ചു.

"ഉറങ്ങാനാണെങ്കിൽ വേറെ വല്ല സ്ഥലോം നോക്ക്. ക്ലാസ്സിലിരിക്കണ്ട."

അവൻ പെട്ടെന്ന് മുന്നിലിരുന്നിരുന്ന നോട്ട് ബുക്കുമെടുത്ത് ക്ലാസ്സീന്നിറങ്ങിപ്പോയി.

ക്ലാസ്സ് മുഴുവൻ നിശ്ശബ്ദമായി ആ പോക്ക് നോക്കിയിരുന്നു.

* * * * *

തൃശ്ശൂർ റൗണ്ടിലുള്ള ബുക്സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് എൻ്റെ ചെരുപ്പിൻ്റെ വാറു പൊട്ടിയത്. തൊട്ടടുത്തുള്ള ചെരിപ്പ് കടയിലേക്ക് ഞാൻ കയറി. അവിടെ ഒരു ചെറിയ സ്റ്റൂളിലിരുന്നിരുന്ന പയ്യൻ മുഖമുയർത്തി. അവൻ!

പരിചിത ഭാവത്തിൽ അവനെഴുന്നേറ്റു. വായിച്ചിരുന്ന പേപ്പർ മടക്കി വെച്ചു.

" ചെരിപ്പ് നോക്കാനാ?"

" ആ "

" എങ്ങനത്ത്യാ?"

ഞാൻ ചില്ല് കൂട്ടിലിരിക്കുന്ന ഒരു ചെരിപ്പിനു നേരെ കൈ ചൂണ്ടി. അവനതെടുത്തു.അധികം തിരയാനൊന്നും തോന്നിയില്ല. പാക്ക് ചെയ്യാനൊരുങ്ങിയ അവനെ തടഞ്ഞു കൊണ്ട് ഞാനത് കൈയിൽ വാങ്ങി. എൻ്റെ പൊട്ടിയ ചെരുപ്പിൻ്റെ ഒറ്റപ്പിടിയിൽ നിന്നും കാലിനെ രക്ഷപ്പെടുത്തി പുതിയ ചെരുപ്പിനുള്ളിലേക്ക് വിരലുകളെ പ്രവേശിപ്പിച്ചു.ചെരുപ്പിടുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു:

"താനിവിടാണോ?"

"ആ... അഞ്ചുമണി വരെ. "

" കോളേജി വരാറില്ലേ?"

"ഇല്ല."

"പരീക്ഷ ആവാറായില്ലേ?"

" ഉം "

" എഴുതണില്ലേ?"

" എഴുതണം"

പിന്നെന്താണ് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവനും ചോദ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നതു പോലെ തോന്നി. ഞാൻ പൈസ കൊടുത്ത് കടയിൽ നിന്നുമിറങ്ങി.

* * * * *

ഗുരുവായൂരിൽ ഒരു രാത്രി .ഞാനും നിശാന്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സിമൻ്റു തറയിൽ കുറേ നേരമിരുന്നു.പിന്നെ പതുക്കെ എഴുന്നേറ്റു. മോൻ വീട്ടിലാണ്. ഉണർന്നാൽ വാശി പിടിക്കും. മോളന്ന് ജനിച്ചിട്ടില്ല. മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്നു കരുതി ഞങ്ങൾ അടുത്ത കടയിൽ കയറി.

വീണ്ടും അവൻ!

"ടീച്ചറേ..... " അവൻ പുഞ്ചിരിച്ച് അടുത്തേക്കു വന്നു. ആദ്യമായി അന്നാണെന്നു തോന്നുന്നു അവനെന്നെ 'ടീച്ചറേ'ന്ന് വിളിക്കുന്നത്.

"എൻ്റെ സ്റ്റുഡൻ്റാ". ഞാൻ നിശാന്തിനോടു പറഞ്ഞു.

നിശാന്ത് അവനു നേരെ ചിരിച്ചു കൊണ്ട് കൈകൾ നീട്ടി. അവനാ കരം കവർന്നു പേരു പറഞ്ഞു പരിചയപ്പെട്ടു.

"തൃശ്ശൂരെ കടേന്ന് മാറ്യോ താൻ?" ഞാൻ ചോദിച്ചു.

"ഇല്ലാ... പകലവിടെത്തന്നാ.. രാത്രി ഇവടേം"

എനിക്ക് പെട്ടെന്ന് കുറ്റബോധം തോന്നി. ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയ അവനെ ഞാൻ ഇറക്കിവിട്ട ആ ദിവസത്തെക്കുറിച്ചോർത്ത്.

"വീടെവിടാ?"നിശാന്താണ് ചോദിച്ചത്. അവൻ സ്ഥലം പറഞ്ഞു.

"താനപ്പോ എപ്പളാ വീടെത്താ?"നിശാന്തിൻ്റെ ആശങ്ക.

" വീട്ടീപ്പോവാറില്ല."

ചോദ്യാവലിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ പെട്ടെന്ന് ചോദിച്ചു:

"ടീച്ചർക്കെന്താ വേണ്ടേ?"

നിശാന്ത് എന്തോ പറഞ്ഞു. അവനതെടുക്കാൻ അകത്തേക്കു നടന്നു. എൻ്റെ മുഖം കണ്ട് നിശാന്ത് ചോദിച്ചു:

"എന്തു പറ്റി?"

"ഒന്നൂല്ല..." ഞാൻ ചുമൽ കുലുക്കി മുകളിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്കിൻ്റെ വർണ്ണപ്പാവകളിലേക്കു നോക്കിക്കൊണ്ടു നിന്നു. അവ കാറ്റത്ത് ഇളകിയാടുന്നുണ്ട്. ഉള്ളിൽ ഭാരം വന്നു നിറഞ്ഞ് ചലിക്കാനാവാതെ നിൽക്കുന്നത് ഞാനാണ്.

* * * * *

കുറേ നാൾ കഴിഞ്ഞ് മറ്റൊരു ദിവസം. ഡിപ്പാർട്ട്മെൻ്റിൽ ഞാൻ തനിച്ചിരിക്കുമ്പോൾ അവൻ വന്നു.കൈയിലൊരു പേപ്പറുണ്ട്.

" അസൈൻമെൻ്റാ ടീച്ചറേ... വെക്കണ്ട ഡേറ്റ് കഴിഞ്ഞത് അറിഞ്ഞില്ല. ക്ലാസ്സിലങ്ങനെ കൂട്ടുകാരാരൂല്ല."

ഞാൻ കൈ നീട്ടി ആ പേപ്പർ വാങ്ങി. ഭംഗിയുള്ള കൈപ്പട. പേപ്പറിൻ്റെ തലക്കെട്ട് മനോഹരമായി എഴുതിയിരിക്കുന്നു. ചില ചിത്രപ്പണികളുമുണ്ട്.

"താൻ വരക്കോ?"

"ഏയ്...." അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

" ഇതാരാ വരച്ചേ?"

" അത് ഞാനന്ന്യാ "

"വരക്കില്ലാന്ന് പറഞ്ഞിട്ട്.....?"

"ഇതാണോ വര?" അവൻ ചിരിച്ചു. ഞാനും.

"പരീക്ഷ എങ്ങനിണ്ടാർന്നു?"

"കാര്യല്ല. തോൽക്കും."

ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.

"സാരല്യ..... ഇനീം എഴുതിടുക്കാലോ " ഞാനും വിട്ടുകൊടുത്തില്ല.

അവൻ പിന്നെയും ചിരിച്ചു.

" വീട്ടിലാരൊക്കിണ്ട്?"

അവൻ്റെ ചിരി മങ്ങി.മേശവിരിപ്പിൽ നഖം കൊണ്ടു കോറി അവൻ അലക്ഷ്യമായി പറഞ്ഞു.

" എല്ലാരൂണ്ട് "

" എല്ലാരുംന്ന്ച്ചാ? "

ഞാൻ വിടാൻ ഭാവമില്ല.

"അനിയത്തി..... " അവൻ വാക്കുകൾ മുറിച്ചു.

" അച്ഛനുമമ്മേം?"ഞാൻ മുറിവിൽ കുത്തിയിളക്കൽ തുടർന്നു.

"അച്ഛൻ മരിച്ചു. നേർത്തെ...."

"അമ്മ.....?"

"വീട്ടിലുണ്ട്..... "

അവൻ്റെ മുഖം അരിശം കൊണ്ട് ചുവക്കുന്നതുപോലെ.

" വീട്ടീപ്പോവാറില്ലേ താൻ?"

" ഇല്ല "

" എവിട്യാ ഉറങ്ങാ?"

"കട പൂട്ട്യാ ഗുരുവായൂര് എവടേങ്കിലും... വല്ലപ്പളും വീട്ടീപ്പൂവും.....അനിയത്തീനെക്കാണാൻ തോന്നുമ്പോ "

പിന്നെ അവൻ പൂരിപ്പിച്ചു:

"ഒറക്കൊന്നും വരില്ല ടീച്ചറേ.... എവിടക്കിടന്നാലും കണക്കാ.. " അവൻ ചിരിച്ചു.

"ന്നാ ക്ലാസ്സീപ്പോരേ... സുഖനിദ്ര വാഗ്ദാനം ചെയ്യുന്നു." സന്ദർഭത്തിൻ്റെ കനം കുറക്കേണ്ടത് എൻ്റെ ആവശ്യമായിരുന്നു. എനിക്ക് പൊള്ളാൻ തുടങ്ങിയിരുന്നു.

അവനതു കേട്ട് ചിരിച്ചു.പ്രസന്നൻ മാഷ് ഡിപ്പാർട്ട്മെൻറിൻ്റെ അകത്തേക്കു വന്നു. ക്ലാസിലേക്കു പോകാൻ നേരമായി. ഞാനെഴുന്നേറ്റു. അവൻ യാത്ര പറഞ്ഞ് എനിക്കു മുന്നിൽ നടന്നു.

* * * * *

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെൻ്റിലേക്കു വരുമ്പോ അവൻ പുറത്ത് എന്നെ കാത്തു നിൽക്കുന്നു. മുടിയൊക്കെ പാറി അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ മുഖത്തു പേറി അവനെ കണ്ടപ്പോൾ എനിക്കാശങ്കയായി.

"എന്താടോ?"

"ടീച്ചറേ..... ഒരുപകാരം ചെയ്യണം. എനിക്ക്... എനിക്ക് കുറച്ച് പൈസ വേണം."

എന്തിനാണെന്ന് ചോദിക്കാൻ എനിക്കു തോന്നിയില്ല. അത്രക്ക് അത്യാവശ്യമാണെന്ന് പരീക്ഷീണമായ ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അകത്തേക്ക് നടന്ന് പേഴ്സെടുത്ത് പുറത്തു വന്നു.അത് അവനു നേരെ നീട്ടി.

" എടുത്തിട്ട് തന്നാ മതി."

അവനാ പേഴ്സ് വാങ്ങി. അതീന്ന് ഏതാനും നോട്ടുകളെടുത്തു. പേഴ്സ് തിരികെത്തന്നു.

" ഞാൻ തരാട്ടാ.... കുറച്ചു വൈകും... ന്നാലും തരും."

"തിരക്കില്ലാ..... എപ്പളാച്ചാ തന്നാ മതി."

" ആ." അവൻ ആ പൈസ പോക്കറ്റിലിട്ട് തിടുക്കത്തിൽ നടന്നകലുന്നതും നോക്കി ഞാൻ വാതിൽക്കൽ നിന്നു.

* * * * *

പിന്നീടവനെ കാണുന്നത് ഒരു പരീക്ഷക്കാലത്താണ്. "ടീച്ചറേ" ന്ന് വിളിച്ച് അവനടുത്തുവന്നു.പോക്കറ്റീന്ന് പൈസയെടുത്ത് എനിക്കു നേരെ നീട്ടി.

" അന്ന് വാങ്ങീത്..... "

" അത്യാവശ്യണ്ടെങ്കി വെച്ചോ... പിന്നെത്തന്നാ മതി."ഞാൻ പറഞ്ഞു.

" വേണ്ട ടീച്ചറേ..... പൈസണ്ട് കയ്യില്.... നോക്ക്യേ... " അവൻ മുന്നോട്ടൽപ്പം കുനിഞ്ഞ് പോക്കറ്റ് കാട്ടിത്തന്നു. ഏതാനും നൂറുരൂപാനോട്ടുകൾ പോക്കറ്റിലുണ്ടായിരുന്നു.

" പണിയെടുത്ത് കിട്ടീതാ..." അവൻ അഭിമാനത്തോടെ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് കൈ നീട്ടി പൈസ വാങ്ങി.

"തിരിച്ചു തന്നില്ലെങ്കി ഇനിയെനിക്ക് ചോദിക്കാൻ തോന്നില്ല. തരാൻ ടീച്ചർക്കും മടിയാവും... അന്ന് തീരെ പറ്റാണ്ടായപ്പളാ വന്നേ.... അനിയത്തീടെ ഫീസടയ്ക്കാൻ.... കുറേ ഓടി അന്ന്.... "

"അനിയത്തി എവിടാ ?"

അവൻ സ്ഥലം പറഞ്ഞു.

"അന്ന് പരീക്ഷാ ഹാളില് വെച്ച് ടീച്ചറും ഞാനും വഴക്കിട്ടില്ലേ? അത് അവൾക്ക് വേണ്ടീട്ടാർന്നു... "

ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.

"അവളെ ചേർക്കാൻ പോണ്ട ദിവസാർന്നു.... ട്രെയിൻ പോവുന്ന് പേടിച്ചിട്ടാ ഞാൻ..."

"എന്നോടു പറയാർന്നില്ലേ?"

"പറഞ്ഞാ വിശ്വസിച്ചില്ലെങ്കിലോ?അതാ.... "

ഞാൻ ചിരിച്ചു.

"എനിക്കന്ന് ടീച്ചറെ കൊല്ലാൻ തോന്നി. അത്രയ്ക്ക് ദേഷ്യാർന്നു. ആ പരീക്ഷാഹാളിലിരുന്ന് ഞാനെത്ര പ്രാകീന്നോ....."

ഞാനതു കേട്ട് പൊട്ടിച്ചിരിച്ചു. അവനും.

അവനന്നാണ് വീടിനെക്കുറിച്ച് പറഞ്ഞത്. രോഗബാധിതനായ അച്ഛനെയും രണ്ട് കുഞ്ഞുങ്ങളേയും വിട്ട് ഒരാൾക്കൊപ്പം ഇറങ്ങിപ്പോയ അമ്മയെക്കുറിച്ച് അവനന്ന് പറഞ്ഞു. അച്ഛൻ മരിച്ചപ്പോ അമ്മ തിരികേ വന്നത്.... തടയാൻ സാധിക്കാതെ നിരാലംബരായ രണ്ട് കുട്ടികൾ നിന്നത്.... മൺചുവരുകളുള്ള വീടിൻ്റെ ഉമ്മറത്ത് രണ്ടു കുട്ടികൾ തണുത്തു വിറച്ച് കിടന്നിരുന്നത്.... വലിയൊരു മഴയിൽ ആ വീട് നിലംപൊത്തി അകത്തു കിടന്നുറങ്ങുന്ന അമ്മയും അയാളും മരിച്ചു പോകണേന്ന് പ്രാർത്ഥിച്ച് നേരം വെളുപ്പിച്ചിരുന്നത്.....ഒക്കെ നിർവികാരതയോടെ അവൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അരക്ഷിതാവസ്ഥയുടെ നീറ്റലുമായി രണ്ടു കുട്ടികൾ കുട്ടിക്കാലം ചെലവിട്ടതോർത്ത് എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കണ്ണീരിനെ അകത്തേക്കൊഴുക്കി ഞാൻ നിന്നു.

പറഞ്ഞ് തീർന്നപ്പോ അവനൊന്നും മിണ്ടാതെ അൽപ്പനേരം നിന്നു. വാക്കുകൾ കിട്ടാതെ ഞാനും.

" പോട്ടെ ടീച്ചറേ...."

"പരീക്ഷ എഴുതണില്ലേ?"

" തോൽക്കേള്ളൂ ..... "

"തോറ്റോട്ടെ..... എഴുതീട്ടേ തോൽക്കാവൂ.... "

അവനെൻ്റെ മുഖത്തേക്ക് നോക്കി അൽപ്പനേരം നിന്നു.

"ഞാനെഴുതിക്കോളാം ടീച്ചറേ..... "

* * * * *

മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് അവനെ വീണ്ടും കണ്ടത്. മോളോടൊപ്പം ഞാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോ ഒരു ബൈക്കു നിർത്തി അവൻ ചിരിച്ചു കൊണ്ടിറങ്ങി വന്നു. എൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. ഞാനോടിച്ചെന്ന് ഗേറ്റു തുറന്നു.

"നമ്പറൊക്കെ മാറ്റുമ്പോ ഒന്നു പറഞ്ഞൂടേ ടീച്ചറേ... "

" എവിടാ ഇപ്പോ? എന്ത് ചെയ്യാ?"

ജോലിയെക്കുറിച്ച് അവൻ അഭിമാനത്തോടെ പറഞ്ഞു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മോൾ അവൻ്റടുത്തേക്ക് ചെന്നു.

" മോളുണ്ടായതൊക്കെ ഞാനറിഞ്ഞു. ഒരിക്കൽ കോളേജീച്ചെന്നപ്പോ ടീച്ചറ് ലീവിലാർന്നു."

പോക്കറ്റീന്ന് മിഠായിയെടുത്ത് അവനവൾക്കു കൊടുത്തു. അവളത് വാങ്ങി ചിരിച്ചു. എടുക്കാനായി അവൻ കൈ നീട്ടിയപ്പോൾ അവൾ തെന്നി ദൂരെ മാറി.

"മോനോ? "

"ഇവടില്യ..... അച്ഛൻ്റെ കൂടെ പുറത്ത് പോയിരിക്യാ...."

അവനകത്തേക്കു കയറിയിരുന്നു. അനിയത്തിയുടെ വിവാഹമുറപ്പിച്ച കാര്യം ആഹ്ളാദപൂർവ്വം പറഞ്ഞു. എല്ലാ വിശേഷങ്ങളും പറഞ്ഞപ്പോഴും 'അമ്മ' എന്ന രണ്ടക്ഷരം അവൻ്റെ നാവിൽ വന്നില്ല.ഞാനൊന്നും ചോദിച്ചുമില്ല. ആ രണ്ടക്ഷരം കൊണ്ട് അവൻ്റെ ആഹ്ലാദങ്ങളെ മുറിവേൽപ്പിക്കേണ്ടെന്നു തോന്നി.

"ടീച്ചറ് നരച്ചൂലോ?" എൻ്റെ നെറുകയിൽ വെളുക്കെ ചിരിച്ച് അവനെ എത്തിനോക്കിയ മുടിയിഴയെ അവൻ കണ്ടുപിടിച്ചു കളഞ്ഞു.

" വയസ്സായിട്ടാവും." ഞാൻ പറഞ്ഞു.

അവൻ ചിരിച്ചു.

" ആ.... വയസ്സാവട്ടെ!"

"ടീച്ചറെന്നാ റിട്ടയേഡാവാ?"

" പത്തിരുപത്തഞ്ച് കൊല്ലം കൂടിണ്ട് "

" അപ്പളക്കും എല്ലാ മുടീം നരക്കും ലേ?"

ഞാൻ ചിരിച്ചു. ജരാനരകൾക്കെതിരെയുള്ള എൻ്റെ കവചമാണ് അധ്യാപനമെന്ന് അവനറിയില്ലല്ലോ.

ഇത്ര ആഹ്ലാദത്തോടെ അവനെ മുൻപൊരിക്കലും കണ്ടിട്ടില്ല. എൻ്റെ മനസ്സ് നിറഞ്ഞു. അവൻ്റെ ചിരി നിലക്കാതിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

അകത്തു നിന്ന് അമ്മ ചായയുമായെത്തി. അവനത് വാങ്ങിക്കുടിച്ചു.അമ്മയോട് സംസാരിച്ചു. അമ്മ അകത്തേക്കു പോയപ്പോൾ അവനെഴുന്നേറ്റു.

" ഞാനിറങ്ങാ ടീച്ചറേ..... "

കൈയിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കവറെടുത്ത് അവനെൻ്റെ നേരെ നീട്ടി.

"എന്താദ് ?"കവർ വാങ്ങിക്കൊണ്ടു തന്നെയാണ് ഞാൻ ചോദിച്ചത്.

" ടീച്ചർക്ക് വാങ്ങീതാ. ഞാൻ പോയിട്ട് തുറന്നു നോക്ക്യാ മതി. അല്ലെങ്കിലെന്നെ കളിയാക്കും."

അവൻ പുറത്തിറങ്ങി.ഗേറ്റ് കടന്ന് ബൈക്കിൽ കയറി. കൈ ഉയർത്തി വീശി.എന്നിട്ട് ബൈക്ക് തിരിച്ചു.

ഞാൻ കൈയിലുള്ള കവർ തുറന്നു.

മാമ്പഴനിറമുള്ള ഒരു സാരി. ഒപ്പം ജയമോഹൻ്റ 'നൂറു സിംഹാസനങ്ങളും.

വായിച്ച പുസ്തകാണ്. ഞാനതു തുറന്നു.അതിൽ അവൻ്റെ കൈപ്പടയിൽ ഇങ്ങനെ....

"കണ്ണീർ ഖനനത്തിലൂടെ ഘനീഭവിച്ച എൻ്റെ ദുഃഖത്തെ പൊട്ടിച്ചിരികൊണ്ട് ഉടച്ചു കളഞ്ഞ ടീച്ചർക്ക്.....,

'അമ്മ' എന്ന രണ്ടക്ഷരം എനിക്ക് അത്രയ്ക്കൊന്നും ഇഷ്ടമല്ല. പക്ഷേ ഇടയ്ക്കെനിക്ക് തോന്നാറുണ്ട്, ടീച്ചറെ അങ്ങനെ വിളിക്കാൻ."

അക്ഷരങ്ങൾ അവ്യക്തങ്ങളാകുന്നതു പോലെ. ജലം കൊണ്ട് മുറിവേൽക്കുന്നതു പോലെ......

" എന്തിന് മർത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങളല്ല മാത്രകൾ മാത്രം!"

(Kannuneeraniyaathe ithu vaayichu theerkunnavar undaakumo..?enikkariyilla)

touching....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Athumithum, FB PO   Tue Sep 29, 2015 12:45 pm

Back to top Go down
Sponsored content
PostSubject: Re: Athumithum, FB PO   

Back to top Go down
 
Athumithum, FB PO
Back to top 
Page 4 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: