HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Today at 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1, 2, 3 ... 10, 11, 12, 13  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Nov 06, 2015 9:32 am

കാരമല്‍ കസ്‌റ്റാര്‍ഡ്‌ 

ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര - കാല്‍കപ്പ്‌
വെള്ളം - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
പാല്‍ - രണ്ട്‌ കപ്പ്‌
മുട്ട - മൂന്നെണ്ണം (അടിച്ചത്‌)
വാനില എസന്‍സ്‌ - അര ടീസ്‌പൂണ്‍

കാരമല്‍ തായാറാക്കാന്‍

സോസ്‌ പാനില്‍ മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ വെള്ളവും ചേര്‍ത്തിളക്കി പഞ്ചസാര അലിയുന്നതുവരെ ചൂടാക്കുക. ഇനി ചൂട്‌ കുറച്ച്‌ സിറപ്പിന്‌ ചുവപ്പു നിറമാകുന്നതുവരെ ഇളക്കുക. ഇത്‌ അടുപ്പില്‍ നിന്ന്‌ മാറ്റി ഒരു ലിറ്റര്‍ പാത്രത്തിലേക്ക്‌ പകരണം.

തയാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച്‌ ഇളം ചൂടാകുന്നതുവരെ തണുപ്പിക്കുക. മുട്ട അടിച്ചതും ബാക്കി പഞ്ചസാരയും വാനില എസന്‍സും പാലില്‍ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ കാരമലിന്റെ പാത്രത്തിലേക്ക്‌ പകരണം. പാത്രം അലുമിനിയം ഫോയില്‍ കൊണ്ട്‌ മൂടിക്കെട്ടണം.കുക്കറില്‍ വെള്ളമൊഴിച്ച്‌ തട്ടിട്ട്‌ പാത്രം അതിനു മുകളില്‍ വയ്‌ക്കുക.
കുക്കര്‍ അടച്ച്‌ ചൂട്‌ കുറച്ച്‌ 12 മിനിറ്റ്‌ പാകം ചെയ്യുക. അടുപ്പില്‍ നിന്ന്‌ ഇറക്കി ചൂട്‌ പോയശേഷം അലുമിനിയം ഫോയില്‍ മാറ്റി ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിക്കുക. ആവശ്യാനുസരണം വിളമ്പാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Nov 06, 2015 9:33 am

ഉലുവാ കോഴി

ആവശ്യമുള്ള സാധനങ്ങള്‍
വെളിച്ചെണ്ണ - കാല്‍ കപ്പ്‌
കോഴി- ഒരെണ്ണം ചെറുത്‌ (ചെറിയ കഷണങ്ങളാക്കിയത്‌)
ജീരകപ്പൊടി- ഒരു ടീസ്‌പൂണ്‍
കറുവാപ്പട്ട- ഒരു കഷണം
ഏലക്കായ- രണ്ടെണ്ണം
ഗ്രാമ്പൂ- രണ്ടെണ്ണം
സവാള നീളത്തില്‍ അരിഞ്ഞത്‌ - ഒരെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്- ഒരു ടീസ്‌പൂണ്‍
പച്ചമുളക്‌- നാലെണ്ണം (നടുവെ കീറിയത്‌)
പച്ചച്ചീര- അര കപ്പ്‌
ഉലുവാപ്പൊടി- അര ടീസ്‌പൂണ്‍
കസ്‌തൂരി മേത്തി- ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്‌പൂണ്‍
മുളകു പൊടി- അര ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
ഗരം മസാല - ഒരു ടേബിള്‍ സ്‌പൂണ്‍
വെള്ളം- ഒരു കപ്പ്‌

തയാറാക്കുന്ന വിധം

കുക്കറില്‍ എണ്ണ ചൂടാക്കി കോഴി കഷണങ്ങള്‍ വറുത്തു കോരുക.
ഇതേ എണ്ണയിലേക്ക്‌ ജീരകപ്പൊടി, കറുവാപ്പട്ട, ഏലക്കായ, ഗ്രാമ്പൂ, സവോള, ഇഞ്ചി, വെളുത്തുള്ളി, പേസ്‌റ്റ്, പച്ചമുളക്‌ ഇവയിട്ട്‌ സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.

ഇതിലേക്ക്‌ ചീര, ഉലുവ, കസ്‌തൂരി മേത്തി, മഞ്ഞള്‍ പൊടി, മുളകുപൊടി, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ചീര വാടുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക.
ശേഷം ചിക്കന്‍ കഷണങ്ങളും പാകത്തിന്‌ വെള്ളവും ഒഴിച്ച്‌ കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പത്തു നിന്നിറക്കി ആവി പോയ ശേഷം തുറന്ന്‌ ഗരം മസാലയും ചേര്‍ത്ത്‌ ചാറ്‌ കുറുകുന്നതു വരെ അടുപ്പില്‍ വെച്ച്‌ ഇളക്കാം.
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: The Recipe Corner    Fri Nov 06, 2015 9:51 am

Ammu wrote:

പോയെ പോയേ... സാദാ കോഴിക്കറീല് അര സ്പൂണ്‍ ഉലുവാപ്പൊടി ഇട്ടിട്ട് "ഉലുവാക്കോഴി" എന്ന് പേരും ചാർത്തി ആളെ പറ്റിക്കുന്നോ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Fri Nov 06, 2015 1:50 pm

11.06.2015
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Nov 06, 2015 3:50 pm

nettooraan wrote:
Ammu wrote:

ഉലുവാ കോഴി

പോയെ പോയേ... സാദാ കോഴിക്കറീല് അര സ്പൂണ്‍ ഉലുവാപ്പൊടി ഇട്ടിട്ട് "ഉലുവാക്കോഴി" എന്ന് പേരും ചാർത്തി ആളെ പറ്റിക്കുന്നോ...

ഉലുവാപ്പൊടിയും ഒപ്പം കസൂരി മേത്തി യും ഇല്ലേ ? ഉലുവാക്കൊഴി തന്നെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Nov 06, 2015 3:50 pm

Binu wrote:
11.06.2015

യിതാരാ ഡേറ്റ് ഇട്ടു ചിരിക്കുന്നെ? :teasing: :teasing:
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Sun Nov 08, 2015 6:28 pm

Ammu wrote:
Binu wrote:
11.06.2015

യിതാരാ  ഡേറ്റ് ഇട്ടു ചിരിക്കുന്നെ? :teasing: :teasing:
enna chirichathu ennu pinneedu manasilakanaa
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: The Recipe Corner    Sun Nov 08, 2015 8:31 pm

Binu wrote:
Ammu wrote:

യിതാരാ  ഡേറ്റ് ഇട്ടു ചിരിക്കുന്നെ? :teasing: :teasing:
enna chirichathu ennu pinneedu manasilakanaa

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Nov 09, 2015 9:05 am

Binu wrote:
Ammu wrote:
Binu wrote:
11.06.2015

യിതാരാ  ഡേറ്റ് ഇട്ടു ചിരിക്കുന്നെ? :teasing: :teasing:
enna chirichathu ennu pinneedu manasilakanaa

ആഹാ....കൊള്ളാല്ലോ വീഡിയോണ്‍.....എന്നാല്‍ ഞാനും ഡേറ്റ് ഇട്ടു ചിരിക്കാന്‍ ഇനി

11.09.2015

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Sat Nov 21, 2015 11:55 am

കേരള സ്റ്റൈല്‍ ചിക്കന്‍ ഡ്രൈ ഫ്രൈ

+

ആവശ്യമായത്: 
ചിക്കന്‍ - അര കിലോ
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (പേസ്റ്റ്) - 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ - ഒന്ന്
കോണ്‍ഫഌവര്‍ - 50 ഗ്രാം
കറിവേപ്പില - 5 തണ്ട് 
വെളിച്ചെണ്ണ - വറുത്തെടുക്കാനാവശ്യമായത് 

തയ്യാറാക്കുന്ന വിധം: ചിക്കന്‍ വൃത്തിയായി കഴുകി ഇടത്തരം കഷണങ്ങളാക്കി അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് 15 മിനിട്ട് വെക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, നാരങ്ങ നീര് ഇവ ചേര്‍ത്ത് നല്ലപോലെ കുഴച്ച് പത്ത് മിനിട്ട് വെക്കണം. അതിനുശേഷം കോണ്‍ഫഌവര്‍ ആവശ്യാനുസരണം ഇട്ട് വെള്ള മയം മാറ്റണം. ചൂടായ എണ്ണയില്‍ ഇട്ട് നല്ല തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും മാറ്റാം. കറിവേപ്പില തണ്ടോടെ വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുന്നത് ചേര്‍ത്താല്‍ രുചിയേറും.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Sun Nov 22, 2015 3:16 am

Kurachu thengakothu koodi ittal jore aavum
Ithu njan sthiram cheyyunnathaaa

Conflex illa enneyulloo bornless skinless chicken kittum atha use cheyyaru
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Nov 23, 2015 8:52 am

Binu wrote:
Kurachu thengakothu koodi ittal jore aavum
Ithu njan sthiram cheyyunnathaaa

Conflex illa enneyulloo bornless skinless chicken kittum atha use cheyyaru

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Mon Nov 23, 2015 2:42 pm

Ammu wrote:
Binu wrote:
Kurachu thengakothu koodi ittal jore aavum
Ithu njan sthiram cheyyunnathaaa

Conflex illa enneyulloo bornless skinless chicken kittum atha use cheyyaru

njan innalem cheythu...
avaanam odukkathe erivu...
pinne alpam thengapal okke kalakkiozhichu curry aakki matty
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 9:34 am

Binu wrote:
Ammu wrote:
Binu wrote:
Kurachu thengakothu koodi ittal jore aavum
Ithu njan sthiram cheyyunnathaaa

Conflex illa enneyulloo bornless skinless chicken kittum atha use cheyyaru

njan innalem cheythu...
avaanam odukkathe erivu...
pinne alpam thengapal okke kalakkiozhichu curry aakki matty

മുളക് കൂടിപ്പോയോ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 1:32 pm

ബിസ്‌കറ്റുകള്‍ പൊതുവേ ബേക്കറികളില്‍ നിര്‍മിച്ച് വിപണനം നടത്തുന്ന പലഹാരമാണ്. 
എന്നാല്‍, രുചിയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന കുക്കീസുകള്‍ നമുക്ക് 
വീടുകളില്‍ തയ്യാറാക്കാം. അതിന് ചെറിയൊരു ഇലക്ട്രിക്ക് ഓവന്‍ വേണമെന്നേയുള്ളൂ. 
വീട്ടില്‍ തയ്യാറാക്കാവുന്ന ചിലയിനം ബിസ്‌കറ്റുകളിലൂടെ 
 
മസാലബിസ്‌കറ്റ്
മൈദ 500 ഗ്രാം
ഡാള്‍ഡ 100 ഗ്രാം
പഞ്ചസാര 100 ഗ്രാം
മുളക്‌പൊടി  ഒരു ടീസ്പൂണ്‍
സവാളപൊടിയാക്കിയരിഞ്ഞത്  ഒന്ന്
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
എള്ള്   ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി  ഒരുനുള്ള്
വെളുത്തുള്ളി ഉടച്ചത്  ഒരു ടേബിള്‍ സ്പൂണ്‍
ബേക്കിങ് പൗഡര്‍ഒരുനുള്ള്
പച്ചമുളക് അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില അരിഞ്ഞത്ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ടയുടെ വെള്ള  രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
തയ്യാറാക്കുന്നവിധം:

വെളുത്തുള്ളി ഉടച്ചത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് താളിച്ചെടുക്കുക. കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം മൈദപ്പൊടി, ബേക്കിങ് പൗഡര്‍, മുളക്‌പൊടി, അണ്ടിപ്പരിപ്പ് പൊട്ട്, എള്ള്, കുരുമുളക്‌പൊടി, കറിവേപ്പില അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക അതിലേക്ക് നേരത്തേ താളിച്ചുവെച്ച സവാളക്കൂട്ട് ചേര്‍ത്തിളക്കുക. ഇത് മേശമേലിട്ട്  അരയിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ആവശ്യാനുസരണമുള്ള ആകൃതിയില്‍ കഷ്ണമാക്കിയതിന് ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. നേരത്തേയെടുത്തുവെച്ച മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തശേഷം കട്ടുചെയ്ത് നിരത്തിവെച്ച ബിസ്‌കറ്റിനുമേല്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ബേക്കിങ്തട്ട് ഓവനില്‍വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. കൃത്രിമമില്ലാത്ത മസാലബിസ്‌കറ്റ് റെഡി.

കടലബിസ്‌കറ്റ്

മൈദ 800 ഗ്രാം
ഡാള്‍ഡ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
നിലക്കടല പരിപ്പാക്കിയത് ഒരുകപ്പ്
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
എള്ള്   ഒരു ടീസ്പൂണ്‍
കോഴിമുട്ടയുടെ വെള്ള  രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
ബേക്കിങ് പൗഡര്‍ഒരുനുള്ള്
ചെറീസ് നടുമുറിച്ചത്  പത്തെണ്ണം

തയ്യാറാക്കുന്നവിധം:
കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് മിക്‌സ് ചെയ്തതിനുശേഷം മൈദപ്പൊടി, ബേക്കിങ് പൗഡര്‍,  അണ്ടിപ്പരിപ്പ് പൊട്ട്, എള്ള്, നിലക്കടല പരിപ്പാക്കിയത് ഇത് ചേര്‍ത്ത് നന്നായി കുഴച്ചതിന്‌േശഷം. ചെറിയ ഉരുളകളാക്കിയതിന്‌ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. മുറിച്ചുവെച്ച ചെറീസ് ഉപയോഗിച്ച് ഓരോ ബിസ്‌കറ്റും അലങ്കരിച്ചതിന് ശേഷം  ചെറിയ ചടുകമെടുത്ത് ബിസ്‌കറ്റിനുേമല്‍ ചെറുതായി അമര്‍ത്തി പരത്തുക. പിന്നീട്  നേരത്തേയെടുത്തുവെച്ച മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തശേഷം ബിസ്‌കറ്റിനുമേല്‍ തേച്ചു പിടിപ്പിക്കുക. ബേക്കിങ്തട്ട് ഓവനില്‍വെച്ച് പാകത്തിന് ചൂടില്‍ വേവിച്ച് മൊരിയിെച്ചടുത്താല്‍ കറുമുറെ കടലബിസ്‌കറ്റ് തിന്നാം.
 
എള്ള് ബിസ്‌കറ്റ്

മൈദ 500 ഗ്രാം
ഡാള്‍ഡ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
അണ്ടിപ്പരിപ്പുപൊട്ട് നാലു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ്  അഞ്ചുതുള്ളി
എള്ള്   മൂന്ന് ടേബിള്‍സ്പൂണ്‍
കോഴിമുട്ടയുടെ വെള്ള  രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
ബേക്കിങ് പൗഡര്‍ഒരുനുള്ള്
ബദാം നീളത്തിലരിഞ്ഞത് പത്തെണ്ണം
തയ്യാറാക്കുന്നവിധം:
മൈദപ്പൊടി, ബേക്കിങ് പൗഡര്‍,  എള്ള് എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായിഅടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം നേരത്തേ കുഴച്ചുവെച്ച മൈദപ്പൊടി ഇതില്‍ ചേര്‍ത്ത് കുഴച്ചതിനുശേഷം. ഇത് മേശമേലിട്ട്  അരയിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ആവശ്യാനുസരണമുള്ള ആകൃതിയില്‍ കഷ്ണമാക്കിയതിനുശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. മുറിച്ചുവെച്ച ബദാം ഉപയോഗിച്ച് ഓരോബിസ്‌കറ്റും ഗാര്‍ണിഷ് ചെയ്യുക. നേരത്തേയെടുത്തുവെച്ച മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ബിസ്‌കറ്റിനുമേല്‍ തേച്ചുപിടിപ്പിക്കുക. ബേക്കിങ്തട്ട് ഓവനില്‍ വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. ചൂട് അധികമായാല്‍ എള്ള് കരിഞ്ഞ് കയ്പുരുചി വരും.  

പൈനാപ്പിള്‍ ക്രഞ്ച് 
പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് ഒരു കപ്പ്
മൈദ 800 ഗ്രാം
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള്
ഡാള്‍ഡ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
പശുനെയ്യ്  50 മില്ലി
അണ്ടിപ്പരിപ്പുപൊട്ട് നാലു ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍ എസന്‍സ്  അഞ്ച് തുള്ളി
എള്ള്   മൂന്ന് ടേബിള്‍സ്പൂണ്‍
കോഴിമുട്ടയുടെ വെള്ള  രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
ബേക്കിങ് പൗഡര്‍ ഒരുനുള്ള്
ബദാം നീളത്തിലരിഞ്ഞത് പത്തെണ്ണം
 
തയ്യാറാക്കുന്നവിധം:
പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് പശുനെയ്യ് ചേര്‍ത്ത് ചെറിയ ചീനച്ചട്ടിയില്‍ വറുത്തെടുക്കുക.മൈദപ്പൊടി, ബേക്കിങ് പൗഡര്‍,  എള്ള് എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. 
കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ, പൈനാപ്പിള്‍ എസന്‍സ് എന്നിവയും വറുത്തുവെച്ച പൈനാപ്പിളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം  ചെറിയ ബോളുകളാക്കിയശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. നീളത്തില്‍ മുറിച്ചുവെച്ച  ചെറീസ് ഓരോബിസ്‌കറ്റിനു മുകളിലും പറ്റിച്ചുവെച്ചതിന് ശേഷം കോരികൊണ്ട് ചെറുതായി അമര്‍ത്തുക. മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ബിസ്‌കറ്റിനുമേല്‍ തേച്ച് പിടിപ്പിക്കുക. ബേക്കിങ്തട്ട് ഓവനില്‍വെച്ച് കുറഞ്ഞ ചൂടില്‍ വേവിച്ചെടുക്കുക. പൈനാപ്പിള്‍ ക്രഞ്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയമാകും.  
 
 ചോക്ക്‌ലേറ്റ് കുക്കീസ്
കൊക്കോപ്പൊടി ഒരു കപ്പ്
മൈദ 800 ഗ്രാം
കോല ഫുഡ് കളര്‍ ഒരുനുള്ള്
ഡാള്‍ഡ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
പശുനെയ്യ്  50 മില്ലി
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
വെളുത്തഎള്ള്   മൂന്ന് ടേബിള്‍സ്പൂണ്‍
കോഴിമുട്ടരണ്ടെണ്ണം
ബേക്കിങ് പൗഡര്‍ഒരുനുള്ള്
ബദാം നീളത്തിലരിഞ്ഞത് പത്തെണ്ണം
ചെറീസ് നടുമുറിച്ചത്  പത്തെണ്ണം
തയ്യാറാക്കുന്നവിധം:
കെക്കോപ്പൊടി, മൈദപ്പൊടി, ബേക്കിങ് പൗഡര്‍, എള്ള് എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. കോഴിമുട്ട പഞ്ചസാരയില്‍ നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം ചെറിയ ബോളുകളാക്കിയശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. നീളത്തില്‍ മുറിച്ചുവെച്ച  ചെറീസ്, ബദാം എന്നിവ ഓരോ ബിസ്‌കറ്റിനുമുകളിലും പറ്റിച്ചുവെച്ചതിന് ശേഷം കോരികൊണ്ട് ചെറുതായി അമര്‍ത്തുക. ബേക്കിങ്തട്ട് ഓവനില്‍ വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. കോക്കനട്ട് കുക്കീസ് റെഡിയായി.

കോക്കനട്ട് ബിസ്‌കറ്റ് 
തേങ്ങാപ്പൊടി ഒരു കപ്പ്
മൈദ 500 ഗ്രാം
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള്
ഡാള്‍ഡ 200 ഗ്രാം
പഞ്ചസാര 150 ഗ്രാം
പശുനെയ്യ്  50 മില്ലി
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
കോഴിമുട്ടയുടെ വെള്ളരണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
ബേക്കിങ് പൗഡര്‍ഒരുനുള്ള്
ബദാം നീളത്തിലരിഞ്ഞത് പത്തെണ്ണം
ചെറീസ് നടുമുറിച്ചത്  പത്തെണ്ണം
തയ്യാറാക്കുന്നവിധം:
തേങ്ങാപ്പൊടി, മൈദപ്പൊടി, ബേക്കിങ് പൗഡര്‍ എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. കോഴിമുട്ട പഞ്ചസാരയില്‍ നന്നായിഅടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം മഞ്ഞക്കളര്‍ ചേര്‍ക്കുക. മൈദ തേങ്ങാപ്പൊടി ചേര്‍ത്ത് കുഴച്ചുവെച്ചത് ചേര്‍ത്ത് നന്നായി പതത്തില്‍ കുഴച്ചെടുക്കുക. ഇത് മേശമേലിട്ട്  അരയിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ആവശ്യാനുസരണമുള്ള ആകൃതിയില്‍ കഷ്ണമാക്കിയതിനുശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ബിസ്‌കറ്റിനുമേല്‍ തേച്ച് പിടിപ്പിക്കുക. 
ചെറീസ്, ബദാം എന്നിവ ഓരോബിസ്‌കറ്റിനു മുകളിലും പറ്റിച്ചുവെച്ച് ബേക്കിങ്തട്ട് ഓവനില്‍ വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. കോക്കനട്ട് കുക്കീസ് റെഡിയായി.

ബേക്കിങ് ചിപ്‌സ്
മൈദ 800 ഗ്രാം
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള്
ഡാള്‍ഡ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
പശുനെയ്യ്  50 മില്ലി
ബേക്കിങ് പൗഡര്‍ഒരുനുള്ള്
തയ്യാറാക്കുന്നവിധം:കോഴിമുട്ട പഞ്ചസാരയില്‍ നന്നായിഅടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം മഞ്ഞക്കളര്‍, പശുനെയ്യ് എന്നിവയും മൈദയും ചേര്‍ത്ത് അല്പം അയവില്‍ കുഴച്ചെടുക്കുക. ബേക്കിങ് തട്ടില്‍ നെയ്യ് പുരട്ടി മയപ്പെടുത്തിയതിനുശേഷം ബട്ടര്‍പേപ്പര്‍ കോണ്‍ രൂപത്തിലാക്കി അതില്‍ മാവ് ഒഴിച്ചശേഷം അടിഭാഗം കട്ടുചെയ്ത് കശുവണ്ടിപ്പരിപ്പിന്റെ ആകൃതിയില്‍ തട്ടിലേക്ക് വീഴ്ത്തിയതിനുശേഷം ഓവനില്‍ വെച്ച് ചെറുതായി വേവിച്ച് വാങ്ങിവെച്ച് തട്ടില്‍നിന്ന് കുടഞ്ഞ് ഉപയോഗിക്കാം.

നട്ട് ബിസ്‌കറ്റ്
അണ്ടിപ്പരിപ്പ് പൊട്ട് ഒരുകപ്പ്
മൈദ 800 ഗ്രാം
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള്
ഡാള്‍ഡ 200 ഗ്രാം
പഞ്ചസാര 150 ഗ്രാം
പശുനെയ്യ്  50 മില്ലി
കോഴിമുട്ടയുടെ വെള്ളരണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
ബേക്കിങ് പൗഡര്‍ഒരുനുള്ള്
ബദാം നീളത്തിലരിഞ്ഞത് പത്തെണ്ണം
തയ്യാറാക്കുന്നവിധം:മൈദപ്പൊടി, ബേക്കിങ് പൗഡര്‍, അണ്ടിപ്പരിപ്പ് പൊട്ട് എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക.  കോഴിമുട്ട പഞ്ചസാരയില്‍ നന്നായിഅടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം മഞ്ഞക്കളര്‍ ചേര്‍ക്കുക. മൈദ, അണ്ടിപ്പരിപ്പ് പൊട്ട് ചേര്‍ത്ത് കുഴച്ചുവെച്ചത് ചേര്‍ത്ത് നന്നായി പതത്തില്‍ കുഴച്ചെടുക്കുക. ഇത് മേശമേലിട്ട്  അരയിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. നീളത്തില്‍ അരയിഞ്ച് വീതിയില്‍ കഷ്ണമാക്കിയതിനുശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച് ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ബിസ്‌കറ്റിനുമേല്‍  ബ്രഷ് ചെയ്യുക.    ബദാം  ഓരോബിസ്‌കറ്റിനു മുകളിലും പറ്റിച്ചുവെച്ച്  ഓവനില്‍ വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. നട്ട്ബിസ്‌കറ്റ് റെഡിയായി.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 1:34 pm

ഇത് രണ്ടും രണ്ടു കോഴികളുടെ മുട്ടയിൽ നിന്ന് വേണമോ???
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 1:37 pm

unnikmp wrote:

ഇത് രണ്ടും രണ്ടു കോഴികളുടെ മുട്ടയിൽ നിന്ന് വേണമോ???

വേണം....വേണം.....രണ്ടു വീട്ടില്‍ വളരുന്ന കോഴികളുടെ മുട്ടയും ആയിരിക്കണം (രണ്ടു മുട്ടകളുടെ വെള്ള, രണ്ടു മുട്ടകളുടെ ഉണ്ണികള്‍ .....ഇതാ ഷെഫ് ഉദേശിച്ചത്‌ )
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 1:39 pm

Ammu wrote:
unnikmp wrote:

ഇത് രണ്ടും രണ്ടു കോഴികളുടെ മുട്ടയിൽ നിന്ന് വേണമോ???

  വേണം....വേണം.....രണ്ടു വീട്ടില്‍ വളരുന്ന കോഴികളുടെ മുട്ടയും ആയിരിക്കണം (രണ്ടു മുട്ടകളുടെ  വെള്ള,  രണ്ടു മുട്ടകളുടെ ഉണ്ണികള്‍  .....ഇതാ ഷെഫ്  ഉദേശിച്ചത്‌ )
ഇതിനൊരു ശാസ്ത്രീയമായ ഉത്തരം തരാൻ നീലുവിനു മാത്രമേ കഴിയൂ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 1:47 pm

unnikmp wrote:
Ammu wrote:

  വേണം....വേണം.....രണ്ടു വീട്ടില്‍ വളരുന്ന കോഴികളുടെ മുട്ടയും ആയിരിക്കണം (രണ്ടു മുട്ടകളുടെ  വെള്ള,  രണ്ടു മുട്ടകളുടെ ഉണ്ണികള്‍  .....ഇതാ ഷെഫ്  ഉദേശിച്ചത്‌ )
ഇതിനൊരു ശാസ്ത്രീയമായ ഉത്തരം തരാൻ നീലുവിനു മാത്രമേ കഴിയൂ

ഹമ്മേ ...നീലൂ...വന്നാല്‍ പിന്നെ മുട്ടയിടാന്‍ കോഴി പോലും ബാക്കി കാണില്ല
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: The Recipe Corner    Tue Nov 24, 2015 2:18 pm

ee kozheem muttem onnum idathe ithonnum undakkan pattille?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Nov 24, 2015 5:44 pm

Ammu wrote:
Binu wrote:

njan innalem cheythu...
avaanam odukkathe erivu...
pinne alpam thengapal okke kalakkiozhichu curry aakki matty

മുളക് കൂടിപ്പോയോ?  
Mulakum pepperum koodi...
Njan pepper cherkkathe non veg undakkilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Tue Nov 24, 2015 6:13 pm

Usha Venugopal wrote:
ee kozheem muttem onnum idathe ithonnum undakkan pattille?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Nov 25, 2015 11:13 am

Binu wrote:
Ammu wrote:

pinne alpam thengapal okke kalakkiozhichu curry aakki matty

മുളക് കൂടിപ്പോയോ?  
Mulakum pepperum koodi...
Njan pepper cherkkathe non veg undakkilla[/quote]

ഞാനും അതേ ഫിഷ്‌ ഫ്രൈ ചെയ്യുമ്പോള്‍ ഒക്കെ ക്രഷ്ഡ് പേപ്പര്‍ ചേര്‍ത്താല്‍ ഉള്ള രുചി ഒന്ന് വേറെ തന്നെയാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Dec 09, 2015 8:54 am

കുഴി പനിയാരം

ചേരുവകൾ:

ചോറ് –അഞ്ച് കപ്പ്
ഉഴുന്ന് പരിപ്പ് –ഒരു കപ്പ്
ഉലുവ –15 ഗ്രാം
ഉപ്പ് –ആവശ്യത്തിന്
നെയ്യ് –20 മില്ലി
സവാള അരിഞ്ഞത് –50 ഗ്രാം
പച്ചമുളക് അരിഞ്ഞത് –അഞ്ച് ഗ്രാം
ഇഞ്ചി അരിഞ്ഞത് –അഞ്ച് ഗ്രാം
കറിവേപ്പില –അഞ്ച് ഗ്രാം
മല്ലിപ്പൊടി –അഞ്ച് ഗ്രാം
തേങ്ങ ചിരകിയത് –50 ഗ്രാം
കായം –10 ഗ്രാം
തയാറാക്കുന്നവിധം:
ചേരുവകൾ എല്ലാം രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക. ഉപ്പ് ചേർത്ത് മാവ് പുളിപ്പിക്കണം. കുഴി പനിയാരം പാൻ നന്നായി ചൂടാക്കി നെയ്യിൽ മാവ് ഒഴിച്ച് നല്ല ബ്രൗൺ നിറമാകുമ്പോൾ ചൂടോടെ വിളമ്പുക.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Dec 09, 2015 8:57 am

ഓറഞ്ച് പുഡിങ്

ചേരുവകൾ:

മുട്ട–എട്ട് എണ്ണം
അമേരിക്കൻ മാവ്–കാൽ കപ്പ്
പഞ്ചസാര–ആറ് ടേബിൾ സ്​പൂൺ
ജാതിക്കാ പൊടിച്ചത്–കുറച്ച്
ഓറഞ്ച് നീര്–നാലു കപ്പ്
തയാറാക്കുന്നവിധം:
മുട്ട അടിച്ച് പതയ്ക്കുക. അതിൽ അമേരിക്കൻ മാവും പഞ്ചസാരയും ചേർത്ത് കട്ടപിടിക്കാതെ ഇളക്കുക. ജാതിക്ക പൊടിച്ചതും ചേർക്കുക. ഓറഞ്ച് നീര് ചേർത്ത് നല്ലവണ്ണം അടിച്ചു പതപ്പിക്കുക. എണ്ണ പുരട്ടിയ ഒരു പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിക്കണം. തണുത്ത ശേഷം കഷണങ്ങളാക്കി വിളമ്പാം.
Back to top Go down
Sponsored content

PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 11 of 13Go to page : Previous  1, 2, 3 ... 10, 11, 12, 13  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: