HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1, 2, 3 ... 9, 10, 11, 12, 13  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Aug 12, 2015 1:50 pm

sunder wrote:
Minnoos wrote:
kilikoodum kunjungalum .. kanunnille

kandu kandu..   ithu ethinte recipiyaa  
pigeon fry
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Aug 12, 2015 1:50 pm

Ammu wrote:
Minnoos wrote:
kilikoodum kunjungalum .. kanunnille

ഇന്നലെ നെറ്റ് അന്യായ സ്ലോ ആയിരുന്നത് കൊണ്ടാ കാണുവാന്‍ കഴിയാതിരുന്നത് ...  ഇപ്പൊ കണ്ടു.... കൊള്ളാല്ലോ....പ്രവാസീ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sat Aug 15, 2015 9:37 am

ദോശ തിന്നാന്‍ ആശയുള്ളവരല്ലെ നിങ്ങള്‍? മൃദുവായ, മയമുള്ള, മൊരിഞ്ഞ ദോശം വേണമെന്നും പലര്‍ക്കും നിര്‍ബന്ധമുണ്ട്. എന്നാല്‍ അതെങ്ങനെ സാധിക്കുമെന്ന് അധികം പേര്‍ക്കും നിശ്ചയമില്ല. ആ പൊടികൈകള്‍ താഴെ

ദോശയ്ക്കുള്ള മാവ് തയ്യാറാക്കുമ്പോള്‍, 3 കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുക. നല്ല മൊരിഞ്ഞ ദോശയുണ്ടാക്കാം.
ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും.
മാവില്‍ അല്‍പ്പം അവല്‍ ചേര്‍ത്തരച്ചാലും, മൊരിഞ്ഞ ദോശയുണ്ടാക്കാം.
ദോശയ്ക്കുള്ള മാവ് ആട്ടുമ്പോള്‍ രണ്ട് വെണ്ടയ്ക്ക കൂടി ചേര്‍ത്താല്‍ നല്ല മൃദുവായ ദോശയുണ്ടാക്കാം.
ദോശമാവില്‍ അല്‍പ്പം മൈദ ചേര്‍ത്ത്, പുളിക്കുമ്പോള്‍ ദോശയുണ്ടാക്കുക, നല്ല മയമുള്ള ദോശ കിട്ടും.
ദോശമാവിന് പുളി കൂടിയാല്‍ എന്തുചെയ്യും. സവാള അരിഞ്ഞ് ചേര്‍ത്ത് ദോശയുണ്ടാക്കൂ. പ്രശ്‌നം പരിഹരിക്കാം.
ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.
ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.
കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Aug 18, 2015 10:37 am

sandeep wrote:
ദോശ തിന്നാന്‍ ആശയുള്ളവരല്ലെ നിങ്ങള്‍? മൃദുവായ, മയമുള്ള, മൊരിഞ്ഞ ദോശം വേണമെന്നും പലര്‍ക്കും നിര്‍ബന്ധമുണ്ട്. എന്നാല്‍ അതെങ്ങനെ സാധിക്കുമെന്ന് അധികം പേര്‍ക്കും നിശ്ചയമില്ല. ആ പൊടികൈകള്‍ താഴെ

ദോശയ്ക്കുള്ള മാവ് തയ്യാറാക്കുമ്പോള്‍, 3 കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുക. നല്ല മൊരിഞ്ഞ ദോശയുണ്ടാക്കാം.
ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും.
മാവില്‍ അല്‍പ്പം അവല്‍ ചേര്‍ത്തരച്ചാലും, മൊരിഞ്ഞ ദോശയുണ്ടാക്കാം.
ദോശയ്ക്കുള്ള മാവ് ആട്ടുമ്പോള്‍ രണ്ട് വെണ്ടയ്ക്ക കൂടി ചേര്‍ത്താല്‍ നല്ല മൃദുവായ ദോശയുണ്ടാക്കാം.
ദോശമാവില്‍ അല്‍പ്പം മൈദ ചേര്‍ത്ത്, പുളിക്കുമ്പോള്‍ ദോശയുണ്ടാക്കുക, നല്ല മയമുള്ള ദോശ കിട്ടും.
ദോശമാവിന് പുളി കൂടിയാല്‍ എന്തുചെയ്യും. സവാള അരിഞ്ഞ് ചേര്‍ത്ത് ദോശയുണ്ടാക്കൂ. പ്രശ്‌നം പരിഹരിക്കാം.
ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.
ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.
കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം.

സന്തൂ ട്രൈ ചെയ്തു നോക്കണമല്ലോ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Aug 18, 2015 10:41 am

ഇഡ്‌ഡലികള്‍ പലവിധം

ഇഡ്‌ഡലികളില്‍ പുതു രുചികള്‍ തീര്‍ക്കുന്ന കൂട്ടുകള്‍ ധാരാളമുണ്ട്‌, പച്ചക്കറികളുടേയും ഇറച്ചിയുടേയും മറ്റും രുചിക്കൂട്ടുകള്‍ നിറച്ച ഇഡ്‌ഡലികള്‍ പരീക്ഷിച്ചാസ്വദിക്കാം.
ഇഡ്‌ഡലി
ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്‌ഡലി അരി-രണ്ട്‌ കപ്പ്‌
കുത്തരി- ഒരു കപ്പ്‌
ഉഴുന്നുപരിപ്പ്‌- ഒരു കപ്പ്‌
ഉലുവ- ഒരു ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
വെള്ളം- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട്‌് നാല്‌ മണിക്കൂര്‍ കുതിര്‍ക്കുക. ശേഷം ഗ്രൈന്‍ഡറില്‍ നല്ലതുപോലെ അരച്ചെടുക്കുക. ആറ്‌് മണിക്കൂര്‍ മാവ്‌ പുളിക്കാന്‍ വയ്‌ക്കുക. പുളിച്ച ശേഷം പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്തിളക്കുക. ഇഡ്‌ഡലിത്തട്ടില്‍ നല്ലെണ്ണ പുരട്ടി അതില്‍ മാവൊഴിച്ച്‌ അപ്പച്ചെമ്പില്‍ വച്ച്‌ വേവിക്കുക. നല്ല ചൂട്‌ മാറിയ ശേഷം തട്ടില്‍ നിന്ന്‌ ഇളക്കി ചട്‌ണിക്കോ സാമ്പാറിനോ ഒപ്പം വിളമ്പാം.

വെജിറ്റബിള്‍ ഇഡ്‌ഡലി

ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
കാരറ്റ്‌- അരക്കപ്പ്‌(തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
കാബേജ്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍(കൊത്തിയരിഞ്ഞത്‌)
ബീന്‍സ്‌- കാല്‍കപ്പ്‌(നാര്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞത്‌)
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
ഇഞ്ചി- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ട്‌ തണ്ട്‌
വെജിറ്റബിള്‍ മസാല- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം
ഒരു സോസ്‌ പാനില്‍ എണ്ണ ചൂടാക്കി പച്ചക്കറികളും ഇഞ്ചിയും ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ വാടുമ്പോള്‍ മസാലപ്പൊടിയും പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വയ്‌ക്കാം. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിക്കുക അതിനുമുകളില്‍ കുറച്ച്‌ പച്ചക്കറി കൂട്ട്‌ വയ്‌ക്കുക വീണ്ടും അതിനുമുകളില്‍ മാവ്‌ ഒഴിക്കുക ശേഷം ഇഡ്‌ഡലി ആവി കയറ്റി വേവിച്ചെടുക്കാം

ഫ്രൈഡ്‌ ഇഡ്‌ഡലി

ആവശ്യമുള്ള സാധനങ്ങള്‍
മൈദ- ഒരു കപ്പ്‌
മഞ്ഞള്‍പൊടി- കാല്‍ ടീസ്‌പൂണ്‍
മുളകുപൊടി -ഒരു ടീസ്‌പൂണ്‍
ഉപ്പ്‌-ആവശ്യത്തിന്‌
ഇഡ്‌ഡലി മുറിച്ചത്‌- ഒരു കപ്പ്‌
ഇഞ്ചി അരച്ചത്‌- ഒരു ടീസ്‌പൂണ്‍
റിഫൈന്‍ഡ്‌ ഓയില്‍ - പാകത്തിന്‌
തയാറാക്കുന്ന വിധം
മൈദ, ഇഞ്ചി, മഞ്ഞള്‍പ്പൊടി, മുളകുപൊടി ഉപ്പ്‌ എന്നിവ അല്‍പ്പം വെള്ളമൊഴിച്ച്‌ കട്ടിയില്‍ കലക്കി ഇഡ്‌്ഡലി അതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

ട്രൈ കളര്‍ ഇഡ്‌ഡലി

ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്‌ഡലി മാവ്‌്- മൂന്ന്‌ കപ്പ്‌
പച്ച ചീര വേവിച്ച്‌ അരച്ചത്‌- അര കപ്പ്‌്
കാരറ്റ്‌ വേവിച്ച്‌ അരച്ചത്‌- അര കപ്പ്‌
ഉപ്പ്‌, റിഫൈന്‍ഡ്‌ ഓയില്‍- പാകത്തിന്‌
തയാറാക്കുന്ന വിധം
ഇഡ്‌ഡലി മാവില്‍ ഉപ്പ്‌ ചേര്‍ത്തിളക്കിയ ശേഷം മൂന്ന്‌ പാത്രത്തിലാക്കി വയ്‌ക്കുക. ഒരു പാത്രത്തിലെ മാവില്‍ പച്ച ചീരയും മറ്റൊരു പാത്രത്തിലെ മാവില്‍ കാരറ്റ്‌ അരച്ചതും ചേര്‍ത്തിളക്കുക. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിച്ച ശേഷം മുകളിലായി ചീര ചേര്‍ത്ത മാവും ഏറ്റവും മുകളിലായി കാരറ്റ്‌ ചേര്‍ത്ത മാവും ഒഴിച്ച്‌ അപ്പച്ചെമ്പില്‍ വച്ച്‌ ആവിയില്‍ വേവിക്കുക. ഈ ട്രൈ കളര്‍ ഇഡ്‌ഡലി തേങ്ങാ ചട്‌ണിക്കൊപ്പം വിളമ്പാം..
ഇറച്ചി വച്ച ഇഡ്‌ഡലി
ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
കോഴിയിറച്ചി ഉപ്പിട്ട്‌ വേവിച്ച്‌ പിച്ചിക്കീറി എടുത്തത്‌-250 ഗ്രാം
സവോള- ഒരെണ്ണം(ചെറുതായി അരിഞ്ഞത്‌)
പച്ചമുളക്‌-രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്‌)
കറിവേപ്പില, മല്ലിയില- കുറച്ച്‌
ഇഞ്ചി- ഒരു കഷ്‌ണം(ചെറുതായി അരിഞ്ഞത്‌)
മുളകുപൊടി- അര ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുളള്‌
വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം
സോസ്‌ പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ സവോളയിട്ട്‌ വഴറ്റുക. അതിന്‌ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി പച്ചമുളക്‌, കറിവേപ്പില,മല്ലിയില മുളകുപൊടി, മഞ്ഞള്‍പൊടി, പാകത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ വഴറ്റുക.ഇതിലേക്ക്‌ ഇറച്ചിയും അല്‍പ്പം വെള്ളവും തളിച്ച്‌ ഇളക്കി തോര്‍ത്തി എടുക്കാം . ഇഡ്‌ഡലിത്തട്ടില്‍ വെളിച്ചെണ്ണ തടവി കുറച്ച്‌ മാവൊഴിച്ച്‌ മുകളില്‍ ഇറച്ചി മസാല ഇട്ട്‌ വീണ്ടും മാവൊഴിച്ച്‌ വേവിച്ച്‌ വിളമ്പാം..

ഇഡ്‌ഡലി പീറ്റ്‌്സ

ആവശ്യമുളള സാധനങ്ങള്‍
ഉഴുന്ന്‌ കുതിര്‍ത്തത്‌- ഒരു കപ്പ്‌
റവ -ഒരു കപ്പ്‌
വെളളം- രണ്ട്‌ കപ്പ്‌
തക്കാളി നീളത്തിലരിഞ്ഞത്‌- രണ്ടെണ്ണം
ക്യാപ്‌സിക്കം നീളത്തിലരിഞ്ഞത്‌- രണ്ടെണ്ണം
ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌-ഒരു കപ്പ്‌
ഉപ്പ്‌- പാകത്തിന്‌
തയാറാക്കുന്ന വിധം
ഉഴുന്ന്‌ വെള്ളം ചേര്‍ത്ത്‌ അരയ്‌ക്കുക. ഇതിലേക്ക്‌ റവയും ഉപ്പും ചേര്‍ത്ത്‌ ഇഡ്‌ഡലിമാവിന്റെ പരുവത്തിലാക്കുക. ഇത്‌ ഒരു രാത്രി മുഴുവന്‍ വയ്‌ക്കുക. ഒരു പ്ലേറ്റില്‍ നല്ലെണ്ണ പുരട്ടി കുറച്ച്‌ മാവ്‌ ഒഴിക്കുക.
ഈ മാവിന്റെ മുകളിലായി ചീസ്‌, തക്കാളി, ക്യാപ്‌സിക്കം എന്നിവ വിതറുക. ശേഷം ആവിയില്‍ വേവിക്കുക. ചൂടോടെ മുറിച്ച്‌ വിളമ്പാം

ഇഡ്‌ഡലി ഉപ്പുമാവ്‌

ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്‌ഡലി- പത്തെണ്ണം
വറ്റല്‍ മുളക്‌ അരിഞ്ഞത്‌- രണ്ടെണ്ണം
ക്യാരറ്റ്‌ പൊടിയായി അരിഞ്ഞത്‌- അരക്കപ്പ്‌
ഗ്രീന്‍പീസ്‌ വേവിച്ചത്‌-അരക്കപ്പ്‌
തക്കാളി പൊടിയായി അരിഞ്ഞത്‌-ഒന്ന്‌
കറിവേപ്പില- ഒരു തണ്ട്‌
തയാറാക്കുന്ന വിധം
ഇഡ്‌ഡലി പൊടിച്ചു വയ്‌ക്കുക. പാനില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ കാരറ്റ്‌ ചേര്‍ത്ത്‌ വഴന്നു വരുമ്പോള്‍ ഗ്രീന്‍പീസ്‌ ചേര്‍ക്കുക.
കാല്‍കപ്പ്‌ വെള്ളമൊഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ അടച്ചു വേവിക്കുക. വെന്തുവരുമ്പോള്‍ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. ശേഷം ഇഡ്‌ഡലി ചേര്‍ത്ത്‌ വെളളം വറ്റി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Aug 18, 2015 10:43 am

ചെമ്മീന്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍
വൃത്തിയാക്കിയ ചെമ്മീന്‍- ഒരു കപ്പ്‌
ബിരിയാണി അരി- രണ്ട്‌ കപ്പ്‌
നെയ്യ്‌-കാല്‍ കപ്പ്‌
സവാള-രണ്ടെണ്ണം(കനം കുറച്ച്‌ അരിഞ്ഞത്‌)
വെളുത്തുള്ളി-പത്ത്‌ അല്ലി(ചതച്ചത്‌)
തക്കാളി- രണ്ടെണ്ണം(അരിഞ്ഞത്‌)
പച്ചമുളക്‌- നാലെണ്ണം
ഇഞ്ചി- ചെറിയ കഷ്‌ണം (ചതച്ചത്‌)
മുളകുപൊടി-ഒരു ടീസ്‌പൂണ്‍
ഗരംമസാലപൊടി-അര ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
മല്ലിയില-രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ അരിഞ്ഞത്‌)
ചെറുനാരങ്ങാനീര്‌- രണ്ട്‌ ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ അല്‍പ്പം നെയ്യ്‌ ചൂടാക്കി സവാള, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്‌് എന്നിവ വഴറ്റുക. വഴന്നുവരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി ഉടയുന്ന പരുവമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി,ഗരംമസാലപ്പൊടി പാകത്തിന്‌ ഉപ്പ്‌ ചെമ്മീന്‍ ഇവ ചേര്‍ത്ത്‌ വേവിക്കുക.ഒരു പാത്രത്തില്‍ നെയ്യ്‌ ചൂടാക്കി അതില്‍ കഴുകി വൃത്തിയാക്കിയ അരിയിട്ട്‌ ഇളക്കണം.
അരി മൂക്കുമ്പോള്‍ വെള്ളമൊഴിച്ച്‌ പാ ത്രം മൂടി ചെറുതീയില്‍ വേവിച്ചെടുക്കണം. അരി വെന്ത്‌ വെള്ളം വറ്റിയ ശേഷം പകുതി ചോറ്‌ മാറ്റി വയ്‌ക്കണം. ബാക്കി പകുതിയില്‍ ചെമ്മീന്‍ മസാല നിരത്തി അതിനുമുകളില്‍ മാറ്റിവച്ച ചോറ്‌ നിരത്താം. പാത്രം ഒന്നുകൂടി മൂടി ചെറുതീയില്‍ വച്ച ശേഷം വാങ്ങി വച്ച്‌ മല്ലിയില വിതറി ചെറുനാരങ്ങാനീരും തളിച്ച്‌ വിളമ്പാം.

ബീഫ്‌ ചില്ലി

ആവശ്യമുള്ള സാധനങ്ങള്‍
ബീഫ്‌്- ഒരു കിലോ(ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌)
കുരുമുളകുപൊടി-രണ്ട്‌ ടീസ്‌പൂണ്‍
റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌
മുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
മുട്ട- ഒരെണ്ണം(അടിച്ചെടുത്തത്‌)
ക്യാപ്‌സിക്കം-രണ്ടെണ്ണം (ചതുരത്തില്‍ കഷണങ്ങളാക്കിയത്‌)
സവോള അരിഞ്ഞത്‌-രണ്ടെണ്ണം (ചതുരത്തില്‍ കഷണങ്ങളാക്കിയത്‌)
ഇഞ്ചി- ഒരു ചെറിയ കഷ്‌ണം(കൊത്തിയരിഞ്ഞത്‌)
പച്ചമുളക്‌-മൂന്നെണ്ണം(നെടുവേ കീറിയത്‌)
മല്ലിയില അരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
ടുമാറ്റോ സോസ്‌-നാല്‌ ടീസ്‌പൂണ്‍
ചില്ലി സോസ്‌-മൂന്ന്‌ ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തയാറാക്കുന്ന വിധം
ബീഫ്‌ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുളകുപൊടി പുരട്ടി മുട്ടയില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്‌, സവാള, ക്യാപ്‌സിക്കം, എന്നിവയും ബീഫും ചേര്‍ത്ത്‌ ഇളക്കുക. അതിലേക്ക്‌ ടുമാറ്റോ സോസ്‌, ചില്ലി സോസ്‌ ഇവ ചേര്‍ത്ത്‌ മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.

മട്ടന്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍
ആട്ടിറച്ചി-അര കിലോ(ചെറിയ കഷണ ങ്ങളാക്കിയത്‌)
ബിരിയാണി അരി-രണ്ട്‌് കപ്പ്‌
മഞ്ഞള്‍പൊടി- ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി-രണ്ട്‌ ടേബിള്‍സ്‌പൂണ്‍(ചതച്ചത്‌)
ഇഞ്ചി- ഒരു കഷ്‌ണം(ചതച്ചത്‌)
പച്ചമുളക്‌- ആറെണ്ണം(നെടുവേ കീറിയത്‌)
കറുവാപ്പട്ട-രണ്ട്‌ കഷണം(ചതച്ചത്‌)
ഏലയ്‌ക്ക-മൂന്നെണ്ണം(ചതച്ചത്‌)
അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
കിസ്‌മിസ്‌-പത്തെണ്ണം
സവാള- നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
തേങ്ങാപ്പാല്‍-മൂന്ന്‌ കപ്പ്‌
ഗരം മസാല-അര ടീസ്‌പൂണ്‍
മല്ലിയില - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
നെയ്യ്‌- നാല്‌ ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌-പാകത്തിന്‌
തയാറാക്കുന്ന വിധം
കുക്കറില്‍ മട്ടനും പച്ചമുളക്‌, ഇഞ്ചി,വെളുത്തുള്ളി, മഞ്ഞള്‍പൊടി, തേങ്ങാപാല്‍,കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്‌ക്ക, ഉപ്പ്‌ ഒരു സവാള അരിഞ്ഞത്‌ ഇവ ചേര്‍ത്ത്‌ അടച്ച്‌ 10 മിനിറ്റ്‌ വേവിക്കുക.
ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ നെയ്യ്‌ ഒഴിച്ച്‌ ബാക്കി സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത്‌ കോരുക. ഇതേ നെയ്യില്‍ തന്നെ അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക. ബാക്കി എണ്ണയിലേക്ക്‌ അരിചേര്‍ത്ത്‌ ഇളക്കി വറുക്കുക.
ഇതിലേക്ക്‌ മട്ടന്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ അരി ചെറിയ തീയില്‍ വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍തയ്യാറാക്കി വച്ച മട്ടനും മല്ലിയില, വറുത്ത അണ്ടിപ്പരിപ്പ്‌ കിസ്‌മിസ്‌ എന്നിവയും ചേര്‍ത്ത്‌ ഇളക്കി ചൂടോടെ വിളമ്പാം.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Aug 18, 2015 11:01 am


Chemmen Biriyaniiii
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Aug 18, 2015 11:36 am

Greeeeeshma wrote:

Chemmen Biriyaniiii

ഗ്രീഷൂ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sun Sep 06, 2015 8:50 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Sep 07, 2015 8:57 am

sandeep wrote:

എന്തൊരു കഷ്ട്ടമാ അല്ലെ? എന്തിനാ ഇവരൊക്കെ ഇങ്ങനെ മായം ചേര്‍ത്ത് ജനത്തെ പറ്റിയ്ക്കുന്നത് കാവ്യയ്ക്ക് എതിരെയും കേസ് ഉണ്ടെന്നു കേട്ടു
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Sep 17, 2015 12:06 pm

ഉണ്ണിയപ്പം ഉണ്ടാക്കണം.....ടിപ്സ് വല്ലതും ഉണ്ടോ?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Sep 17, 2015 1:38 pm

Ammu wrote:
ഉണ്ണിയപ്പം ഉണ്ടാക്കണം.....ടിപ്സ് വല്ലതും ഉണ്ടോ?

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Sep 17, 2015 3:40 pm

Neelu wrote:
Ammu wrote:
ഉണ്ണിയപ്പം ഉണ്ടാക്കണം.....ടിപ്സ് വല്ലതും ഉണ്ടോ?


നില്‍ക്കവിടെ പെണ്ണെ ഉണ്ണിയപ്പം നിര്‍മ്മിച്ച്‌ ഫോട്ടോം കാട്ടി കൊതിപ്പിച്ചിട്ട്‌ , ചിരിച്ചോണ്ട് ഓടുന്നോ? :teasing: :teasing: :teasing:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Sep 18, 2015 3:08 pm

ചൈനീസ്‌ ചില്ലിചിക്കന്‍    
.

ആവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍- ഒരു കിലോ
ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
നാരങ്ങാനീര്‌- ഒരു ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
റിഫൈന്‍ഡ്‌ ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
സവാള - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്‌)
ക്യാപ്‌സിക്കം - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്‌)
ടുമാറ്റോ സോസ്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
സോയാസോസ്‌- രണ്ടര ടേബിള്‍ സ്‌പൂണ്‍
കോണ്‍ഫ്‌ളോര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
വെള്ളം- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് കുരുമുളകുപൊടി, നാരങ്ങാനീര്‌ , ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ഇളക്കി 30 മിനിട്ട്‌ വയ്‌ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ റിഫൈന്‍ഡ്‌ ഓയില്‍ ഒഴിച്ച്‌ സവാളയും ക്യാപ്‌സിക്കവും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ ടുമാറ്റോ സോസും സോയാസോസും ഒഴിച്ച്‌ ഇളക്കി ചിക്കനും അല്‍പ്പം വെള്ളവും കൂടി ഇതിലേക്ക്‌ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി അതും ഇതിനുമുകളില്‍ ഒഴിക്കാം. ഒന്നു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന്‌ വാങ്ങാം.
.

ബട്ടര്‍ ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍
കോഴി- ഒരു കിലോ (ചെറുതായി അരിഞ്ഞത്‌)
സവാള- രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്‌)
തക്കാളി- മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്‌)
മുട്ട പുഴുങ്ങിയത്‌ -രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്‌)
ബട്ടര്‍ -100 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്- രണ്ട്‌ ടീസ്‌പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
മല്ലിപ്പൊടി -അര ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടേബിള്‍ സ്‌പൂണ്‍
ഏലയ്‌ക്ക, ഗ്രാമ്പു,കറുവാപ്പട്ട- നാലെണ്ണം വീതം ചതച്ചത്‌
അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
വെളിച്ചെണ്ണ- പാകത്തിന്‌
മല്ലിയില- ഒരു പിടി
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്‌ ഇട്ട്‌ വഴറ്റുക. ഇതിലേക്ക്‌ തക്കാളി ചേര്‍ത്ത്‌ വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേര്‍ത്ത്‌ അരച്ചെടുക്കുക. ഇറച്ചി കഷ്‌ണങ്ങള്‍ പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ ബട്ടര്‍ ചൂടാക്കി ഇറച്ചി കഷണങ്ങള്‍ അതിലിട്ട്‌ പൊരിച്ചെടുക്കുക. ഇതിലേക്ക്‌ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് അരച്ചുവച്ച കൂട്ട്‌ പൊടിച്ച ചേരുവകള്‍ ഇവ ചേര്‍ത്ത്‌ ഇറച്ചി മൂക്കുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി,മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത ്‌ഇളക്കുക. ബട്ടര്‍ തെളിഞ്ഞുവരുമ്പോള്‍ മുട്ട ഗ്രേറ്റ്‌ ചെയ്‌തതും മല്ലിയിലയും വിതറി വിളമ്പാം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Sep 18, 2015 7:05 pm

ethoke nirodichillae
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Sep 19, 2015 8:36 am

midhun wrote:
ethoke nirodichillae

കോട്ടയം ഭാഗത്ത്‌ അയലയും മത്തിയും ഒക്കെ നിരോധിച്ചു... അവയും ജീവന്‍ ഉള്ളതല്ലേ....അവയ്ക്കും ഇല്ലേ അമ്മയും പെങ്ങന്മാരും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Sat Sep 19, 2015 4:14 pm

Ammu wrote:
midhun wrote:
ethoke nirodichillae

 കോട്ടയം ഭാഗത്ത്‌ അയലയും മത്തിയും ഒക്കെ നിരോധിച്ചു...  അവയും ജീവന്‍ ഉള്ളതല്ലേ....അവയ്ക്കും ഇല്ലേ അമ്മയും പെങ്ങന്മാരും
kottayathu kadalonnumila.. avide aarum ethine pidichu kollarilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Sep 21, 2015 9:09 am

midhun wrote:
Ammu wrote:


 കോട്ടയം ഭാഗത്ത്‌ അയലയും മത്തിയും ഒക്കെ നിരോധിച്ചു...  അവയും ജീവന്‍ ഉള്ളതല്ലേ....അവയ്ക്കും ഇല്ലേ അമ്മയും പെങ്ങന്മാരും
kottayathu kadalonnumila.. avide aarum ethine pidichu kollarilla

അയ്യേ...കടലില്‍ പ്രായാധിക്യത്താല്‍ ചത്തു പൊങ്ങുന്ന മീനിനെ ഒന്നും ഞങ്ങള്‍ ആരും കഴിയ്ക്കാറില്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Sep 21, 2015 9:14 am

Neelu wrote:
Ammu wrote:
ഉണ്ണിയപ്പം ഉണ്ടാക്കണം.....ടിപ്സ് വല്ലതും ഉണ്ടോ?


ഉണ്ണിയപ്പം ഉണ്ടാക്കാന്‍ എനിയ്ക്ക് പ്രേരണയും പ്രചോദനവും ആയ നീലു ഗുരുവിനു സമര്‍പ്പണം




Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Sep 22, 2015 8:39 am

പൊട്ടറ്റോ ഫ്രൈ



ഉരുളക്കിഴങ്ങ് 3 എണ്ണം
ഉള്ളി 1 ചെറുതായരിഞ്ഞത്
വെളിച്ചെണ്ണ 3 ടേബിള്‍ സ്പൂണ്‍
കായപ്പൊടി 1/4 ടീസ്പൂണ്‍
ജീരകം 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി 1/4 ടീസ്പൂണ്‍
മുളക് പൊടി 3/4 ടേബിള്‍ സ്പൂണ്‍
പെരുംജീരകപ്പൊടി 1/4 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മല്ലിയില 1 ടേബില്‍ ടീസ്പൂണ്‍ (ചെറുതായരിഞ്ഞത്)

ഒരു ഉരുളക്കിഴങ്ങ് 8 കഷണങ്ങളാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം ജീരകം ഇടുക. ശേഷം ഉള്ളി നല്ലപോലെ വഴറ്റണം. ഇതിലേക്ക് എല്ലാ ചേരുവകകളും ചേര്‍ത്ത് നല്ലപോലെ എണ്ണ ഒഴിച്ച് മിക്‌സ് ചെയ്യണം. അതിലേക്ക് മുറിച്ചു വെച്ച കിഴങ്ങ് ഇട്ട് നല്ലപോലെ ഇലക്കി മല്ലിയില തൂവി അടച്ചുവെക്കണം. ഇടക്ക് എണ്ണ ഒഴിച്ച് ചെറുതീയില്‍ നല്ലപോലെ മൂപ്പിച്ചെടുക്കുക. ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാന്‍ നല്ലതാണ്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Oct 05, 2015 9:07 am

മുട്ട മസാലദോശ



മുട്ട മൂന്ന്
പച്ചരി ഒരു കപ്പ്
ഉഴുന്ന്, ചോറ് അരകപ്പ്
അപ്പക്കാരം അര ടീസ്പൂണ്‍
സവാള, തക്കാളി അരിഞ്ഞത് ഒന്ന് വീതം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഗരം മസാല, കുരുമുളകുപൊടി അര ടീസ്പൂണ്‍ വീതം
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് എട്ട് എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
എണ്ണ, ഉപ്പ് ആവശ്യത്തിന്

2 മുതല്‍ 4 വരെ ചേരുവകള്‍ ദോശമാവിന്റെ അയവില്‍ അരച്ച് നന്നായി പൊങ്ങാന്‍ വയ്ക്കുക. എണ്ണ ചൂടാക്കി 5,6 ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക. പൊടികള്‍ മൂത്തശേഷം 9,10,11 ചേരുവകള്‍ യോജിപ്പിച്ച് മുട്ടയും ചേര്‍ത്ത് ചിക്കിപ്പൊരിച്ചെടുക്കുക. ദോശക്കല്ല് ചൂടാക്കി എണ്ണ തടവി മാവൊഴിച്ച് പരത്തുക. ശേഷം തയ്യാറാക്കിയ മുട്ടമസാല വിതറി ദോശ മൂന്നുവശവും ത്രികോണാകൃതിയില്‍ മടക്കുക. നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Oct 13, 2015 9:25 am

ബീഫ് അച്ചാര്‍



ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത്: 1 കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്: 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്: 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിള്‍ സ്പൂണ്‍
കുരു മുളക് ചതച്ചത്: 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്: 5 എണ്ണം
ഗരം മസാല: 2 ടീസ്പൂണ്‍
മുളക് പൊടി: 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍
ഉലുവപ്പൊടി: 1/4 ടീസ്പൂണ്‍
കടുക്: 1 ടീസ്പൂണ്‍
കറിവേപ്പില: 2 തണ്ട്
വിനാഗിരി: 4 ടേബിള്‍ സ്പൂണ്‍
വെള്ളം, എണ്ണ, ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു പുരട്ടി 20 – 30 മിനുട്ട് നേരം വെക്കുക.
ഇങ്ങനെ പുരട്ടിവെച്ച ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.
കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം (സ്‌ടോക്ക്) സൂക്ഷിച്ചു വെക്കുക.
56 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക.
ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.
മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് വിനാഗിരിയും മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്‌ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.
ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.
ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Oct 13, 2015 9:29 am

sandeep wrote:

ബീഫ് അച്ചാര്‍






എനിയ്ക്ക് ജീവിയ്ക്കണം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Oct 13, 2015 9:30 am

Ammu wrote:
sandeep wrote:

ബീഫ് അച്ചാര്‍







എനിയ്ക്ക് ജീവിയ്ക്കണം

mithujii kaanandaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Nov 06, 2015 9:31 am

കുങ്ങ് പാവോ ചിക്കന്‍ 

സിചുവാങില്‍ നിന്നുള്ള തനതു ഷെസ്വാന്‍ ശൈലിയിലുള്ള കറിയാണിത്. പതിനേഴാംനൂറ്റാണ്ടില്‍ ഗവര്‍ണറായിരുന്ന കുങ് പാവോ ഡിങ് ബൗഷെന്റെ പേരിലാണീ കറി അറിയപ്പെടുന്നത്. കുങ് പാവോ എന്നാല്‍ കാവല്‍മാലാഖ എന്നര്‍ഥം. ഗവ ര്‍ണര്‍ അന്ന് പ്രവിശ്യയുടെ കാവല്‍മാലാഖയായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്.

ആവശ്യമുളള സാധനങ്ങള്‍

ചതുരത്തില്‍ നുറുക്കിയ ചിക്കന്‍ -അര കിലോ
വൈറ്റ് വൈന്‍ -2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് -2 ടേബിള്‍ സ്പൂണ്‍
എള്ളെണ്ണ -2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കട്ടയില്ലാതെ കലക്കിയത് -2 ടേബിള്‍ സ്പൂണ്‍
ചില്ലി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
വിനാഗിരി -ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
ഗ്രീന്‍ ഒനിയന്‍ അരിഞ്ഞത് -നാലെണ്ണം
ചെറുതായരിഞ്ഞ വെളുത്തുളളി -1 എണ്ണം
നിലക്കടല -അര കപ്പ്(അരച്ചത്)
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

വൈന്‍, സോയാസോസ്, എള്ളെണ്ണ, കോണ്‍ഫഌര്‍, പാകത്തിന് ഉപ്പ് എന്നിവ ഒരു പാത്രത്തിലെടുത്ത് യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ട് ഇളക്കി വയ്ക്കുക. അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ബാക്കിവന്ന വൈന്‍, സോയാസോസ് എള്ളെണ്ണ, കോണ്‍ഫഌര്‍, ചില്ലി പേസ്റ്റ്, വിനാഗിരി, പഞ്ചസാര എന്നിവ ഒരു ബൗളില്‍ ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് ഗ്രീന്‍ ഒനിയന്‍ അരിഞ്ഞതും വെളുത്തുളളിയും നിലക്കടലയും മിക്‌സിയില്‍ ഒന്ന് കറക്കി ഇതിലേക്ക് ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കുക. ഫ്രൈയിംഗ് പാനില്‍ എള്ളെണ്ണ ചൂടാക്കി ചിക്കന്‍ ചുവ ക്കുംവരെ തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക. അതേ പാനില്‍ കൂട്ടും ചിക്കനും ചേര്‍ത്തിളക്കി വറ്റിച്ച്, ചൂടോടെ വിളമ്പാം

സ്വീറ്റ് & സോര്‍ പോര്‍ക്ക്്

ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ ഉടലെടുത്ത പന്നിയിറച്ചി വിഭവം. അധികം എരിവിഷ്ടപ്പെടാത്തവര്‍ക്ക് റൈസിനൊപ്പമോ ചപ്പാത്തി എന്നിവയ്‌ക്കൊപ്പമോ കഴിക്കാന്‍ അനുയോജ്യമായ കറി.

ആവശ്യമുളള സാധനങ്ങള്‍

നുറുക്കിയ പോര്‍ക്കിറച്ചിി-1/2 കിലോ
സോയാ സോസ് -6 ടേബിള്‍ സ്പൂണ്‍
വെള്ളത്തിലലിയിച്ച കോണ്‍ഫ്‌ളോര്‍ര്‍ര്‍ -6 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്
ടുമാറ്റോ കെച്ചപ്പ് -2ടേബിള്‍ സ്പൂണ്‍
ഉപ്പ് -കാല്‍ ടീസ്പൂണ്‍
പൈനാപ്പിള്‍ ജ്യൂസ് - അര കപ്പ്
വിനാഗിരി -കാല്‍ കപ്പ്
കൂട്ടുണ്ടാക്കാന്‍ മൈദ -കാല്‍ കപ്പ്
കോണ്‍ ഫ്‌ളോര്‍ -കാല്‍കപ്പ്
മുട്ടയുടെ വെളള അടിച്ചെടുത്തത് -ഒരെണ്ണത്തിന്റേത്
വെജിറ്റബിള്‍ ഓയില്‍ -1 ടേബിള്‍ സ്പൂണ്‍
ചെറുതായരിഞ്ഞ ക്യാരറ്റ് -ഒരെണ്ണം
ചെറുതായരിഞ്ഞ ചുവന്ന ക്യാപ്‌സി ക്കം - ഒരെണ്ണത്തിന്റെ പകുതി
ചെറുതായരിഞ്ഞ പച്ച ക്യാപ്‌സിക്കം - ഒരെണ്ണത്തിന്റെ പകുതി
ചെറുതായരിഞ്ഞ പൈനാപ്പിള്‍ - അര കപ്പ്
എണ്ണണ്ണ വറുക്കാന്‍ -പാകത്തിന്

തയാറാക്കുന്ന വിധം

സോയാസോസും കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കട്ടയില്ലാതെ കലക്കിയതും ഒരു പാത്രത്തില്‍ യോജിപ്പിച്ച് അതില്‍ ഇറച്ചി കഷണങ്ങള്‍ ചേര്‍ത്തിളക്കി 20 മിനിട്ട് വയ്ക്കുക. ഒരു ബൗളില്‍ പഞ്ചസാര, കെച്ചപ്പ്, ഡാര്‍ക്ക് സോയാസോസ്, ഉപ്പ്, പൈനാപ്പിള്‍ ജ്യൂസ്, വിനാഗിരി എന്നിവ ചേര്‍ത്തിളക്കി മാറ്റി വയ്ക്കുക. മൈദയും കോണ്‍ഫ്‌ളോറും യോജിപ്പിച്ച് മുട്ടവെള്ളയും വെജിറ്റബിള്‍ ഓയിലും കൂടി ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി ഇറച്ചി കഷണങ്ങള്‍ മൈദകൂട്ടില്‍ മുക്കി ചുവക്കും വരെ വറുക്കുക. ഒരു സോസ്പാനില്‍ എണ്ണ ചൂടാക്കി അതില്‍ ക്യാരറ്റ്, പൈനാപ്പിള്‍ എന്നിവ ചേര്‍ത്ത് വഴറ്റി അതില്‍ ഇറച്ചി ചേര്‍ത്ത് ഒന്നുകൂടി വേവിച്ചെടുക്കുക.

ചൗമിന്‍

നന്നായി ഇളക്കി വഴറ്റിയ ന്യൂഡില്‍ വിഭവമാണിത്. 'പൊരിച്ച ന്യൂഡില്‍സ്' എന്നാണ് ഈ പേരിന്റെ അര്‍ഥം. ഇന്ത്യയിലെ ചൈനീസ് റസ്റ്റാറന്റുകളിലെ ഇഷ്ടവിഭവങ്ങളിലൊന്ന്.

ആവശ്യമുളള സാധനങ്ങള്‍

വെജ് ന്യൂഡില്‍സ് -2 പായ്ക്കറ്റ്
പീച്ചിങ്ങ -ഒരെണ്ണത്തിന്റെ പകുതി
ചുവന്ന ക്യാപ്‌സിക്കം -ഒരെണ്ണത്തിന്റെ പകുതി
പച്ച ക്യാപ്‌സിക്കം -ഒരെണ്ണത്തിന്റെ പകുതി
ചെറുതായരിഞ്ഞ സവാളള -ഒരെണ്ണം
ചെറുതായരിഞ്ഞ ക്യാരറ്റ് -ഒരു കപ്പ്
ബ്രോക്കോളി/ കോളീഫര്‍ -2 കപ്പ്
ബേബികോണ്‍ -ഒരു കപ്പ്
വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി
ഇഞ്ചിചതച്ചത് -ഒരു ചെറിയ കഷണം
സോയാ സോസ് -കാല്‍ കപ്പ്
ചില്ലി സോസ് - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം -2 കപ്പ്
കുരുമുളകുപൊടി -2 ടീസ്പൂണ്‍
ഒലിവ് ഓയില്‍ -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

ന്യൂഡില്‍സ് അല്‍പ്പം വെള്ളം ചേര്‍ത്ത് വേവിച്ച് മാറ്റി വയ്ക്കുക. പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി വഴറ്റുക. വെളുത്തുള്ളി ചുവന്ന നിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക് സവാള ക്യാരറ്റ്, ക്യാപ്‌സിക്കം, ബ്രൊക്കോളി, ബേബികോണ്‍, പീച്ചിങ്ങ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ന്യൂഡില്‍സ്, സോയാസോസ്, ചില്ലി സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ ത്ത് ഒന്നുകൂടി നന്നായി ചൂടാക്കുക.

സോങ്‌സി

പശ കൂടുതലുള്ള അരികൊണ്ടുണ്ടാക്കുന്ന ഒരു പരമ്പരാഗത ചൈനീസ് പലഹാരമാണിത്. മുളയുടെയോ അതുപോലുള്ള നീളം കൂടിയ ഇലയിലോ നിറച്ചുകെട്ടിയാണിവ വേവിച്ചെടുക്കുന്നത്. മന്‍ഡാറിനിലെ ധ്വാന്‍വു ഉത്സവത്തിനും മറ്റുമുള്ള സവിശേഷ വിഭവമാണിത്. രാജഭക്തനായ കവി ഖു യുവാന്റെ സ്മരണാര്‍ഥം കഴിക്കുന്ന വിഭവം കൂടിയാണിത്. നമുക്ക് വയറുകേടാകാത്തൊരു നാലുമണിപ്പലഹാരമായിരിക്കും. ഇലയടയ്‌ക്കോ കുമ്പിളപ്പത്തോടോ സാമ്യമുള്ള സോങ്‌സി.ഇറച്ചിക്കുപകരം നമുക്കിഷ്ടമുള്ള ഫില്ലിംഗ് വയ്ക്കാവുന്നതാണ്.

ആവശ്യമുളള സാധനങ്ങള്‍

കഷണങ്ങളാക്കി വേവിച്ച മട്ടണ്‍ണ്‍ണ്‍ണ്‍അര കിലോ
ഗരംമസാല പൊടി - 1 ടീസ്പൂണ്‍
സോയാ സോസ് - 1 ടീസ്പൂണ്‍
വൈന്‍ - അര ടേബിള്‍ സ്പൂണ്‍
പശയുള്ള നീളംകുറഞ്ഞ അരിി - 2 കപ്പ്(വെളളത്തില്‍ കുതിര്‍ത്തത്)
കോണ്‍ഫര്‍ - ഒരു കപ്പ്
പഞ്ചസാര -കാല്‍ കപ്പ്
ഉപ്പ് -ഒരു നുള്ള്
വാട്ടിയ വാഴയില/വഴനയില വാഴനാര്/നൂല്

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ അര ടേബിള്‍ സ്പൂണ്‍ ഗരംമസാല, വൈന്‍, സോയാ സോസ് എന്നിവ യോജിപ്പിച്ച് അതില്‍ ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് നന്നായി പുരട്ടി വയ്ക്കുക. ബാക്കി വന്ന ഗരംമസാലയും പഞ്ചസാരയും കോണ്‍ഫഌറും അരിയില്‍ ചേര്‍ത്ത് വയ്ക്കുക.ഇലയെടുത്ത് അതില്‍ അരിക്കൂട്ട് പാകത്തിന് വച്ച് നടുവില്‍ ഇറച്ചിമിശ്രിതം വച്ച് മടക്കി നൂല് കൊണ്ടു കെട്ടി അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം.

മാവോ ടോഫു

ചൈനയിലെ സിചുവാങ് പ്രവിശ്യയില്‍ നിന്നുള്ള പരമ്പരാഗതവിഭവം. സോയപ്പാലില്‍ നിന്നുണ്ടാക്കുന്ന പനീര്‍ പോലുള്ള പാല്‍ക്കട്ടിയായ ടോഫു വച്ചുണ്ടാക്കുന്ന ഈ കറി ഇന്ത്യക്കാര്‍ക്ക് അതുകൊണ്ടുതന്നെ ഏറെ ഇഷ്ടപ്പെടും. നമ്മുടെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ടോഫു ലഭ്യമാണ്. രണ്ടായിരം വര്‍ഷം മുമ്പ് ഹാല്‍ സാമ്രാജ്യത്തിന്റെ കാലത്ത് പ്രചാരത്തില്‍ വന്ന കറിയാണിത്. ചപ്പാത്തി റൈസ് എന്നിവയ്‌ക്കൊപ്പം കൂട്ടിക്കഴിക്കാന്‍ നല്ലത്.

ആവശ്യമുളള സാധനങ്ങള്‍

ചെറു ക്യൂബുകളാക്കിയ ടോഫുു- 2 കപ്പ്
ചെറുതായരിഞ്ഞ ഇഞ്ചി -1 കഷണം
ചെറുതായരിഞ്ഞ വെളുത്തുളളി -ഒരു ടേബിള്‍ സ്പൂണ്‍
ചെറുതായരിഞ്ഞ കൂണ്‍ -അര കപ്പ്
ചെറുതായരിഞ്ഞ ചെറിയ ഉള്ളി -2
കുരുമുളക് ചതച്ചത ് -ഒരു ടീസ്പൂണ്‍
എള്ളെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ചില്ലി പേസ്റ്റ് - 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 1 ടീസ്പൂണ്‍
വിനാഗിരി - 2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
കോണ്‍ഫ്‌ളോര്‍് -2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

സോസ്പാനില്‍ എള്ളെണ്ണ ചൂടാക്കി പകുതി കുരുമുളകുപൊടി, വെളുത്തുള്ളി, ചെ റിയ ഉള്ളി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ചില്ലി പേസ്റ്റ്, സോയസോസ്, വെളുത്തുള്ളി പേസ്റ്റ് പഞ്ചസാര വിനാഗിരി, കൂണ്, ടോഫു, ഉപ്പ് ഇവ കൂടി ചേര്‍ത്ത് തീ കൂട്ടിവച്ച് ഇളക്കുക. ടോഫു പൊടിഞ്ഞുപോകാതെ ശ്രദ്ധിക്കണം. തിളച്ചുകഴിയുമ്പോള്‍ തീ കുറച്ചുവയ്ക്കാം. കോണ്‍ഫ്‌ളോര്‍ അരക്കപ്പു വെള്ളത്തില്‍ കലക്കി ഒഴിച്ച് ഗ്രേവി കട്ടിയാകും വരെ പതുക്കെ ഇളക്കണം. അടുപ്പില്‍ നിന്നിറക്കി ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ബാക്കിവന്ന കുരുമുളകുപൊടി ഇഞ്ചി അരിഞ്ഞത് എന്നിവ വിതറി ഉപയോഗിക്കാം.

ഹുലാടാങ്ങ് സൂപ്പ്

പരമ്പരാഗതമായ ചൈനീസ് സൂപ്പ്. നൂറ്റാണ്ടുകളായ ചൈനാക്കാരുടെ നിത്യഭക്ഷണവിഭവങ്ങളിലൊന്ന്. ഹെനാന്‍ പ്രവിശ്യയിലാണിതിന്റെ തുടക്കം. ക്യാപ്‌സിക്കവും കുരുമുളകും ചേര്‍ത്ത ബീഫ് സൂപ്പാക്കിയത്. ബീഫ് കൊണ്ടുള്ളതാണെന്നതാണ് ഇതിന്റെ സവിശേഷത.

ആവശ്യമുളള സാധനങ്ങള്‍

തൊലികളഞ്ഞ് ചെറുതായരിഞ്ഞ കുക്കുംബര്‍ര്‍ര്‍ര്‍-അര കപ്പ്
ബീഫ് സേ്റ്റാക്ക് - 2 കപ്പ്
ബീഫ് - 50 ഗ്രാം
നിലക്കടല - 2 ടേബിള്‍ സ്പൂണ്‍
ചെറുതായരിഞ്ഞ ചുവന്ന ക്യാപ്‌സിക്കം - ഒരു കപ്പ്
ചെറുതായരിഞ്ഞ തക്കാളി -1
ഇഞ്ചി ചതച്ചത് - ഒരു കഷണം
ചതച്ച പെരുംജീരകം - ഒരു ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കിത് -2 ടീസ്പൂണ്‍
അടിച്ചെടുത്ത മുട്ട - ഒരെണ്ണം
മല്ലിയില അരിഞ്ഞത് -ഒരു ടീ സ്പൂണ്‍
കുരുമുളകുപൊടി - 2 ടീസ്പൂണ്‍
എള്ളെണ്ണ - ഒരു ടീസ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

കുഴിവുള്ള പാത്രത്തില്‍ ബീഫ് സേ്റ്റാക്ക് ചൂടാക്കി അതിലേക്ക് ഇറച്ചി നിലക്കടല ക്യാപ്‌സിക്കം, തക്കാളി, ഇഞ്ചി, പെരുംജീരകം ഇവ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ഉപ്പും കുരുമുളകുപൊടിയും എള്ളെണ്ണയും ചേര്‍ക്കാം. നന്നായി കുറുകി വരുമ്പോള്‍ മുട്ട അടിച്ചത് ഒഴിച്ചിളക്കാം. ശേഷം വിനാഗിരി ചേര്‍ക്കുക. ഇറച്ചി വേകും വരെ തിളപ്പിക്കാം. സൂപ്പ് ഒരു ബൗളിലേക്ക് മാറ്റി മല്ലിയില വിതറി വിളമ്പാം.
Back to top Go down
Sponsored content




PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 10 of 13Go to page : Previous  1, 2, 3 ... 9, 10, 11, 12, 13  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: