HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 11, 12, 13  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jun 17, 2015 11:22 am

1. ബ്രെഡ് പുഡിങ്

ചേരുവകള്‍:

മിച്ചം വന്ന റൊട്ടി കഷണങ്ങള്‍ ^ഒരു കപ്പ്
മുട്ട ^മൂന്നെണ്ണം അടിച്ചത്
പാല്‍ ^രണ്ടര കപ്പ്
പഞ്ചസാര ^മുക്കാല്‍ കപ്പ്
കിസ്മിസ് ^അര കപ്പ്
വാനില എസന്‍സ് ^ഒരു ടീസ്പൂണ്‍
പട്ട പൊടിച്ചത്, ജാതിക്ക പൊടിച്ചത്
നാരങ്ങാതൊലി ചീകിയത് ^ഒരു ടീസ്പൂണ്‍ വീതം
തയാറാക്കുന്ന വിധം:
ഒരു വലിയ ബൗളില്‍ ഈ ചേരുവകളെടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ബട്ടര്‍ തേച്ച ഒരു ബേക്കിങ് ഡിഷിലേക്ക് പകരുക. വെള്ളമൊഴിച്ച മറ്റൊരു വലിയ ബേക്കിങ് പാനിലേക്കിത് ഇറക്കിവെക്കുക. ഇനിയിത് ഓവനില്‍ വെക്കുക. ഓവന്‍െറ താപനില 35 ഡിഗ്രിയില്‍ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്തിരിക്കണം. 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഒരു കത്തിയോ കമ്പിയോ ഇതില്‍ ഇറക്കിനോക്കി പുഡിങ് സെറ്റായോയെന്ന് പരിശോധിക്കുക. ഇത് പുഡിങ്ങിന്‍െറ മധ്യ ഭാഗത്തായി നോക്കുക. ചൂടാറിയതിനു ശേഷം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് കഷണങ്ങളായി വിളമ്പുക.

ചില ടിപ്പുകള്‍:
1. പ്രഷര്‍കുക്കര്‍ ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം. പ്രഷര്‍കുക്കറില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കുക്കര്‍ പ്ളേറ്റിട്ട്, പുഡിങ് കൂട്ടെടുത്ത സെപറേറ്റര്‍ തട്ട് വെച്ച് വെയിറ്റിടാതെ ആവിയില്‍ വേവിച്ചെടുക്കുക.
2. ഇഡലിപ്പാത്രം ഉപയോഗിച്ചും ഇത് വേവിച്ചെടുക്കാം.
3. പാലിന്‍െറ സ്ഥാനത്ത് തേങ്ങാപ്പാല്‍ ഉപയോഗിച്ചാല്‍ പുഡിങ് കൂടുതല്‍ സ്വാദിഷ്ഠമാക്കാം.

2. കര്‍ഡ് ഇഡലി
അതിഥികള്‍ വരുമ്പോള്‍ നാം ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതലായി കരുതും. ഇഡലി ഇങ്ങനെ മിച്ചം വന്നാല്‍ അത് വ്യത്യസ്തമായ ഒരു വിഭവം തയാറാക്കാന്‍ ഉപയോഗിക്കാം.

ചേരുവകള്‍:

ഇഡലി (ചെറുത്) ^12 എണ്ണം
തൈര് രണ്ട് കപ്പ്
പാല്‍/വെള്ളം ^അര കപ്പ്
കറിവേപ്പില^ ഒരു തണ്ട് ഉതിര്‍ത്തത് (അലങ്കരിക്കാന്‍)
കാരറ്റ് ^കുറച്ച് ഗ്രേറ്റ് ചെയ്തത് (അലങ്കരിക്കാന്‍)
ഉപ്പ് ^പാകത്തിന്
പഞ്ചസാര^ ഒരു നുള്ള്
അരക്കാന്‍:

അണ്ടിപ്പരിപ്പ്^ അര ടേ.സ്പൂണ്‍
ചുരണ്ടിയ തേങ്ങ ^ ഒരു ടേ.സ്പൂണ്‍
പച്ചമുളക് ^ഒരെണ്ണം.
വറുത്തിടാന്‍:

കടുക്, ഉഴുന്ന് ^കാല്‍ ടീസ്പൂണ്‍ വീതം
കറിവേപ്പില ^2^3 തണ്ട്
കായപ്പൊടി ^ ഒരു നുള്ള്
ഉണക്ക മുളക് ^ രണ്ടെണ്ണം
തയാറാക്കുന്ന വിധം:
ഇഡലി ചെറുതല്ളെങ്കില്‍ വലിയ ഇഡലി ചെറുതായി മുറിക്കുക. തൈരില്‍ അരക്കപ്പ് വെള്ളമോ പാലോ ഒഴിച്ചിളക്കുക, ഇതില്‍ ഉപ്പും പഞ്ചസാരയും ഇട്ടിളക്കുക. എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കി വറുക്കാന്‍ കുറിച്ചവയിട്ട് വറുക്കുക. കടുക് പൊട്ടുമ്പോള്‍ കായപ്പൊടി ചേര്‍ത്തിളക്കിയ തൈര് ഒഴിക്കുക. പച്ചമുളകും അണ്ടിപ്പരിപ്പും തേങ്ങയും നന്നായി അരച്ച് തൈരുമായി ചേര്‍ക്കുക. വിളമ്പുന്നതിന് അരമണിക്കൂര്‍ മുമ്പായി ഇഡലി ഇതില്‍ ചേര്‍ക്കുക. അധികം കുതിര്‍ന്നുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വളരെ നേരത്തേ ചേര്‍ത്താല്‍ ഇഡലി കുതിര്‍ന്നുപോകും. ഗ്രേറ്റ് ചെയ്ത കാരറ്റും കറിവേപ്പില ഉതിര്‍ത്തതുമിട്ട് അലങ്കരിച്ച് വിളമ്പുക. വേനല്‍ക്കാലത്തിന് പറ്റിയ ഒരു വിഭവവും കൂടിയാണിത്.

3. പൊട്ടറ്റോ പുലാവ്

ചേരുവകള്‍:

ബസുമതിയരി ^രണ്ട് കപ്പ്
സവാള ^ഒന്നര എണ്ണം
ഉരുളക്കിഴങ്ങ് ^അഞ്ചെണ്ണം
ഇഞ്ചി ^ഒന്നര ഇഞ്ച് നീളത്തില്‍ ഗ്രേറ്റ് ചെയ്തത്
ജീരകം ^ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി ^ രണ്ട് ടീസ്പൂണ്‍
ഗരം മസാലപ്പൊടി ^ രണ്ട് ടീസ്പൂണ്‍
പച്ചമുളക് ^മൂന്നെണ്ണം
ഉപ്പ് ^പാകത്തിന്
നാരങ്ങാനീര് ^ഒന്നര നാരങ്ങയുടെ
കറിവേപ്പില ^ഒരു തണ്ട്
പുതിനയില ^ഒരുപിടി
തയാറാക്കുന്ന വിധം:
അരി പാകത്തിന് വേവിച്ചെടുത്തുവെക്കുക. വെള്ളമയം മാറ്റിവെക്കുക. എണ്ണ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി ജീരകം ഇട്ട് വറുക്കുക. പൊട്ടുമ്പോള്‍ സവാള, ഒരു പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. പൊടിയായരിഞ്ഞ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കി വേവിക്കുക. ഇനി ചോറ്, ഉപ്പ്, നാരങ്ങാനീര്, ഗരംമസാലപ്പൊടി എന്നിവ ചേര്‍ക്കാം. അവസാനം പുതിനയിലയും രണ്ട് പച്ചമുളക് പിളര്‍ന്നതും ഇട്ടലങ്കരിച്ച് വിളമ്പാം. ഒപ്പം, പനീര്‍ കുറുമയും വിളമ്പാം.

4. പനീര്‍ കുറുമ

ചേരുവകള്‍:

പനീര്‍ കഷണങ്ങള്‍ ^രണ്ട് കപ്പ്
മുട്ട ^ ആറെണ്ണം പുഴുങ്ങിയത് (രണ്ടായി മുറിച്ചത്)
മുളക്പൊടി ^ ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി ^ രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ^കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി ^ അര ടീസ്പൂണ്‍
പുതിനയില ^കുറച്ച് അലങ്കരിക്കാന്‍
എണ്ണ ^രണ്ട് ടേ.സ്പൂണ്‍
ഉപ്പ് ^പാകത്തിന്
ലിസ്റ്റ് ഒന്ന്:

വറുത്ത സവാള ^ അര കപ്പ്
ഇഞ്ചി^വെളുത്തുള്ളി പേസ്റ്റ് ^ ഒരു ടീസ്പൂണ്‍
ലിസ്റ്റ് രണ്ട്:

ചുരണ്ടിയ തേങ്ങ ^ അര കപ്പ്
പെരിഞ്ചീരകം ^ ഒരു ടീസ്പൂണ്‍
കശകശ ^ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് ^ അഞ്ചെണ്ണം
കടല ^ഒരു കപ്പ്
തയാറാക്കുന്ന വിധം:
കടല വേവിക്കുക. മുട്ട പുഴുങ്ങുക. വറുത്ത സവാളയും ഇഞ്ചി^വെളുത്തുള്ളി പേസ്റ്റ് അരക്കുക. ലിസ്റ്റ് രണ്ടിലെ എല്ലാം അരക്കുക. എണ്ണ ചൂടാക്കി ലിസ്റ്റ് രണ്ടിലെ അരച്ചത് വഴറ്റുക. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തിളക്കുക. മുട്ടയും കടലയും ചേര്‍ക്കുക. പനീര്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 4:42 pm

ദോശ അത്ര നിസാരക്കാരനല്ല. വിവിധ വര്‍ണ്ണങ്ങളിലും രുചികളിലും തയ്യാറാക്കാവുന്ന ദോശകള്‍ പരിചയപ്പെടൂ...


മസാല ദോശ


ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 3 കപ്പ്‌ (അഞ്ച്‌ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്‌)
ഉഴുന്ന്‌ - 1 കപ്പ്‌ (അഞ്ച്‌് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്‌)
ഉപ്പ്‌ - ആവശ്യത്തിന്‌
അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത്‌ ഒരുമിച്ച്‌ യോജിപ്പിച്ച്‌ മാവ്‌ പുളിക്കാന്‍ വയ്‌ക്കുക.
മസാല തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്‌ - രണ്ടെണ്ണം
സവാള ചെറുതായി
അരിഞ്ഞത്‌- മൂന്നെണ്ണം
പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ - അഞ്ചെണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത്‌ - ഒരു ചെറിയ കഷ്‌ണം
വെളുത്തുളളി - മൂന്നെണ്ണം
കറിവേപ്പില- ഒരു തണ്ട്‌
ക്യാരറ്റ്‌- ഒരെണ്ണം
ഗ്രീന്‍ പീസ്‌- അര കപ്പ്‌
വെളിച്ചെണ്ണ- മൂന്ന്‌
ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
മഞ്ഞള്‍പൊടി-ഒരു ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്‌,ക്യാരറ്റ്‌, ഗ്രീന്‍പീസ്‌ ഇവ വേവിച്ച്‌ മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്നവ ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കുക.
ദോശകല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ്‌ ഒഴിച്ച്‌ കനംകുറച്ച്‌ പരമാവധി വട്ടത്തില്‍ പരത്തി ഒരു വശം വെന്തുകഴിയുമ്പോള്‍ മസാല കൂട്ട്‌ വച്ച്‌ മടക്കി എണ്ണ ഒഴിച്ച്‌ മൊരിച്ചെടുക്കുക.

ടുമാറ്റോ ദോശ

ആവശ്യമുള്ള സാധനങ്ങള്‍
പുഴുക്കലരി- ഒരു കപ്പ്‌
പച്ചരി- 3 കപ്പ്‌
ഉഴുന്ന്‌- 1 കപ്പ്‌
തക്കാളി- രണ്ടെണ്ണം
വറ്റല്‍മുളക്‌- മൂന്നെണ്ണം
തേങ്ങ- ഒരു കപ്പ്‌
ഉപ്പ്‌- ആവശ്യത്തിന്‌
വെളിച്ചെണ്ണ- പാകത്തിന്‌
തയ്യാറാക്കുന്ന വിധം
പുഴുക്കലരിയും പച്ചരിയും ഉഴുന്നും ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക.അരിയും തക്കാളിയും മറ്റെല്ലാ ചേരുവകളും ഒന്നിച്ച്‌ അരച്ചെടുത്ത്‌ ദോശകല്ലില്‍ ചുട്ടെടുക്കുക. ഒരു വശം മാത്രം മൊരിച്ചെടുത്താല്‍ മതിയാകും.

ഉള്ളി ദോശ

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി- 1 കപ്പ്‌
പുഴുക്കലരി- 1 കപ്പ്‌
ഉഴുന്നുപരിപ്പ്‌-1 കപ്പ്‌
ജീരകം- 100 ഗ്രാം
പച്ചമുളക്‌- 15 എണ്ണം(കനം കുറച്ച്‌ അരിഞ്ഞത്‌)
കറിവേപ്പില- രണ്ട്‌ തണ്ട്‌(ചെറുതായി അരിഞ്ഞത്‌)
സവാള- രണ്ടെണ്ണം(കനം കുറച്ച്‌ അരിഞ്ഞത്‌)
തയ്യാറാക്കുന്നവിധം
പച്ചരിയും പുഴുക്കലരിയും ഉഴുന്നും ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ജീരകവും ചേര്‍ത്ത്‌ അരയ്‌ക്കണം. മാവ്‌ ഉപ്പ്‌ ചേര്‍ത്ത്‌ യോജിപ്പിച്ച്‌ വയ്‌ക്കുക.
ദോശക്കല്ല്‌ ചൂടാക്കി മാവ്‌ ഒഴിച്ച്‌ പരത്തുക. പകുതി വേവാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വിതറി സ്‌പൂണ്‍കൊണ്ട്‌ അമര്‍ത്ത്‌ി വയ്‌ക്കുക. തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.

ഇറച്ചി ദോശ

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 3 കപ്പ്‌
ഉഴുന്ന്‌ - 1 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
ഇറച്ചിക്കൂട്ട്‌ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
കോഴിയിറച്ചി വേവിച്ച്‌ ചെറുതായി കൊത്തിയരിഞ്ഞത്‌-100 ഗ്രാം
സവാള- ഒരെണ്ണം(കൊത്തിയരിഞ്ഞത്‌)
മുളകുപൊടി- ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്‌പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്‌പൂണ്‍
ഇഞ്ചി- ചെറിയ കഷ്‌ണം(കൊത്തിയരിഞ്ഞത്‌)
പച്ചമുളക്‌- (കൊത്തിയരിഞ്ഞത്‌)
തക്കാളി-ഒരെണ്ണം(കൊത്തിയരിഞ്ഞത്‌)
കറിവേപ്പില- രണ്ട്‌് തണ്ട്‌ (കൊത്തിയരിഞ്ഞത്‌)
ഗരം മസാല- ഒരു നുള്ള്‌
ഉപ്പ്‌- പാകത്തിന്‌
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത്‌ ഒരുമിച്ച്‌ യോജിപ്പിച്ച്‌ പുളിക്കാന്‍ വയ്‌ക്കുക. ഫ്രയിംഗ്‌ പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പൊടി,മല്ലിപ്പൊടി ഇവ വഴറ്റുക. ഇതിലേക്ക്‌ അരിഞ്ഞുവച്ചിരിക്കുന്ന സവാള, തക്കാളി, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില, ഗരം മസാല ഇവ ചേര്‍ത്തിളക്കുക. ഇതിലേക്ക്‌ ഇറച്ചിയും ഉപ്പും ചേര്‍ത്ത്‌ വഴറ്റിയെടുക്കുക. ദോശക്കല്ല്‌ ചൂടാക്കി മാവൊഴിച്ച്‌ പരത്തി ഇറച്ചി കൂട്ട്‌ മീതെ വിതറി ഇരുവശവും ചുട്ടെടുത്ത്‌ വിളമ്പാം.

വെജിറ്റബിള്‍ ദോശ

ആവശ്യമുളള സാധനങ്ങള്‍
പച്ചരി - 3 കപ്പ്‌
ഉഴുന്ന്‌ - 1 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
പച്ചക്കറിക്കൂട്ട്‌ തയ്യാറാക്കാന്‍
ക്യാരറ്റ്‌- ഒരെണ്ണം
ബീറ്റ്‌റൂട്ട്‌-ഒരെണ്ണം
ബീന്‍സ്‌- നാലെണ്ണം
ഉരുളക്കിഴങ്ങ്‌- ഒരെണ്ണം(ചെറുത്‌)
ക്യാപ്‌സിക്കം- ഒരെണ്ണം
ഉപ്പ്‌ - പാകത്തിന്‌
മുളകുപൊടി- ഒരു ടീസ്‌പൂണ്‍
മസാലപൊടി-അര ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത്‌ ഒരുമിച്ച്‌ യോജിപ്പിച്ച്‌ പുളിക്കാന്‍ വയ്‌ക്കുക. പച്ചക്കറികള്‍ ചെറുതായി കൊത്തിയരിയുക. ഉപ്പും മുളകുപൊടിയും മസാലപൊടിയും ചേര്‍ത്ത്‌ കുഴച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കുഴച്ചുവച്ച പച്ചക്കറികള്‍ വഴറ്റി എടുക്കുക. ദോശമാവ്‌ കല്ലില്‍ ഒഴിച്ച്‌ പരത്തി പകുതി വേവാകുമ്പോള്‍ പച്ചക്കറി അതില്‍ സ്‌റ്റഫ്‌ ചെയ്‌ത് തിരിച്ചും മറിച്ചും ഇട്ട്‌ വേവിക്കുക.

മുട്ട ദോശ

ആവശ്യമുള്ള സാധനങ്ങള്‍
അരി - 3 കപ്പ്‌
ഉഴുന്ന്‌ - 1 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
മുട്ടക്കൂട്ട്‌ തയ്യാറാക്കാന്‍
മുട്ട- നാല്‌
സവാള- ഒന്ന്‌
പച്ചമുളക്‌- രണ്ട്‌
കുരുമുളകുപൊടി- ഒരു സ്‌പൂണ്‍
നെയ്യ്‌-ആവശ്യത്തിന്‌
ഉപ്പ്‌- പാകത്തിന്‌
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത്‌ ഒരുമിച്ച്‌ യോജിപ്പിച്ച്‌ പുളിക്കാന്‍ വയ്‌ക്കുക. മുട്ട നന്നായി അടിച്ച്‌ പതപ്പിക്കുക. ഇതിലേക്ക്‌ പാകത്തിന്‌ ഉപ്പും പച്ചമുളകും സവാളയൂം കുരുമുളകുപൊടിയും ആവശ്യമെങ്കില്‍ അല്‍പ്പം മല്ലിയിലയും ചേര്‍ക്കാം. ദോശകല്ല്‌ ചൂടാക്കി നെയ്യ്‌ പുരട്ടി മാവ്‌ നല്ല വട്ടത്തില്‍ പരത്തുക. പകുതി വെന്തുകഴിയുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടക്കൂട്ടില്‍ നിന്ന്‌ കുറച്ചെടുത്ത്‌ ദോശയ്‌ക്കുമീതെ ഒഴിക്കുക. ദോശയുടെ രണ്ടുവശവും തിരിച്ചും മറിച്ചും ഇട്ട്‌ മൊരിച്ചെടുക്കുക.

കൈതച്ചക്ക ദോശ

ആവശ്യമുള്ള സാധനങ്ങള്‍
അരി - 3 കപ്പ്‌
ഉഴുന്ന്‌ -1 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
പഴുത്ത കൈതച്ചക്ക- ഒരു കപ്പ്‌
(ചെറുതായി അരിഞ്ഞത്‌)
വറ്റല്‍മുളക്‌- നാലെണ്ണം(ചെറുതായി അരിഞ്ഞത്‌)
ഉപ്പ്‌- ആവശ്യത്തിന്‌
ശര്‍ക്കര- ഒരു ടേബിള്‍ സ്‌പൂണ്‍
നെയ്യ്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത്‌ ഒരുമിച്ച്‌ യോജിപ്പിച്ച്‌ പുളിക്കാന്‍ വയ്‌ക്കുക. കൈതച്ചക്ക, വറ്റല്‍ മുളക്‌. ഉപ്പ്‌, ശര്‍ക്കര ഇവ നന്നായി അരച്ചെടുക്കുക. ശേഷം നെയ്യില്‍ വഴറ്റി എടുക്കുക. ദോശമാവ്‌ കനം കുറച്ച്‌പരത്തിയ ശേഷം അതിന്‌ മുകളില്‍ പൈനാപ്പിള്‍ കൂട്ട്‌ ഒഴിക്കുക. തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 4:48 pm

masala dosha veetil undakkan pattumo
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 4:48 pm

Very informatics – Thank u so muchhhhhhh

But try cheyila..eniku eshtameeeeeeeee alla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 4:49 pm

midhun wrote:
masala dosha veetil undakkan pattumo

പിന്നെന്താ ...ഉണ്ടാക്കാമല്ലോ..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 4:50 pm


Ayyoda – apol katttil aano thamasikuey
Ethokey veetil undakan pattunna items aanenne


midhun wrote:
masala dosha veetil undakkan pattumo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 4:51 pm

Ammu wrote:
midhun wrote:
masala dosha veetil undakkan pattumo

പിന്നെന്താ ...ഉണ്ടാക്കാമല്ലോ..
enikku ettavum ishtamulla dish aanu dosha prethykichu masala dosha.. aryas,aryabhavan evidoke poyi kazhikkan aanu ishtem.. veetil undakkiyal softness varumo.. paper pole engana undakunnathu.. potato pakaram beetroot vaykunnatha enikku ishtem.. indian coffe housil angane aanennu thonunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 4:52 pm

Greeeeeshma wrote:

Ayyoda – apol katttil aano thamasikuey
Ethokey veetil undakan pattunna items aanenne


midhun wrote:
masala dosha veetil undakkan pattumo
parayunna kettal thonnumallo veetil masala dosha undakumennu nadan dosha aarikkum undakiyathu veetil
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 4:57 pm

midhun wrote:
Ammu wrote:
midhun wrote:
masala dosha veetil undakkan pattumo

പിന്നെന്താ ...ഉണ്ടാക്കാമല്ലോ..
enikku ettavum ishtamulla dish aanu dosha  prethykichu masala dosha.. aryas,aryabhavan evidoke poyi kazhikkan aanu ishtem.. veetil undakkiyal softness varumo.. paper pole engana undakunnathu.. potato pakaram beetroot vaykunnatha enikku ishtem.. indian coffe housil angane aanennu thonunnuഎനിക്കും കോഫീ ഹൌസിലെ ബീറ്റ് റൂട്ട് ഫില്‍ ചെയ്ത മസാല ദോശ വലിയ ഇഷ്ട്ടമാ

ദോശക്കല്ല് ( തവ ) നന്നായി ചൂടായി കഴിഞ്ഞു അല്‍പ്പം എണ്ണ തടവിയിട്ടു......ഒരു സ്പൂണ്‍ മാവ് കോരി ഒഴിച്ച് നന്നായി കനം കുറച്ചു പരത്തിയാല്‍ മതിയല്ലോ....പേപ്പര്‍ പോലെ കിട്ടും ഞാന്‍ ഉണ്ടാക്കാറുണ്ട്.....പക്ഷെ തണുത്തു കഴിഞ്ഞാല്‍ "പേപ്പര്‍ ഇഫക്റ്റ് "ഒക്കെ പോകും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 5:00 pm

Ammu wrote:
midhun wrote:

enikku ettavum ishtamulla dish aanu dosha  prethykichu masala dosha.. aryas,aryabhavan evidoke poyi kazhikkan aanu ishtem.. veetil undakkiyal softness varumo.. paper pole engana undakunnathu.. potato pakaram beetroot vaykunnatha enikku ishtem.. indian coffe housil angane aanennu thonunnuഎനിക്കും കോഫീ ഹൌസിലെ  ബീറ്റ് റൂട്ട് ഫില്‍ ചെയ്ത മസാല ദോശ വലിയ ഇഷ്ട്ടമാ

ദോശക്കല്ല് ( തവ ) നന്നായി ചൂടായി കഴിഞ്ഞു  അല്‍പ്പം എണ്ണ തടവിയിട്ടു......ഒരു സ്പൂണ്‍ മാവ് കോരി ഒഴിച്ച് നന്നായി കനം  കുറച്ചു പരത്തിയാല്‍ മതിയല്ലോ....പേപ്പര്‍ പോലെ കിട്ടും ഞാന്‍ ഉണ്ടാക്കാറുണ്ട്.....പക്ഷെ തണുത്തു കഴിഞ്ഞാല്‍ "പേപ്പര്‍ ഇഫക്റ്റ് "ഒക്കെ പോകും  
athinu valiya doshakallu vende.. sadha dosha kallil pattillallo.. ente amma athra valiya cook alla.. sadha dosha undakkiyalum nalla kanathil aanu undakunnathu .. masala dosha onnum undakkan parnjalum undakkilla..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 5:08 pm

midhun wrote:
Ammu wrote:
എനിക്കും കോഫീ ഹൌസിലെ  ബീറ്റ് റൂട്ട് ഫില്‍ ചെയ്ത മസാല ദോശ വലിയ ഇഷ്ട്ടമാ

ദോശക്കല്ല് ( തവ ) നന്നായി ചൂടായി കഴിഞ്ഞു  അല്‍പ്പം എണ്ണ തടവിയിട്ടു......ഒരു സ്പൂണ്‍ മാവ് കോരി ഒഴിച്ച് നന്നായി കനം  കുറച്ചു പരത്തിയാല്‍ മതിയല്ലോ....പേപ്പര്‍ പോലെ കിട്ടും ഞാന്‍ ഉണ്ടാക്കാറുണ്ട്.....പക്ഷെ തണുത്തു കഴിഞ്ഞാല്‍ "പേപ്പര്‍ ഇഫക്റ്റ് "ഒക്കെ പോകും  
athinu valiya doshakallu vende.. sadha dosha kallil pattillallo.. ente amma athra valiya cook alla.. sadha dosha undakkiyalum nalla kanathil aanu undakunnathu .. masala dosha onnum undakkan parnjalum undakkilla..

അച്ചോടാ പാവം മസാല ദോശ ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പെണ്ണിനെ കെട്ടിയാല്‍ മതി ഈ ദുഃഖം മാറിക്കിട്ടും കേട്ടോ

നോണ്‍ -സ്ടിക് തവ യിലാ ഞാന്‍ മസാല ദോശ ഉണ്ടാക്കുന്നത്‌.....സാമാന്യം ഡയമീറ്റര്‍ ഉണ്ടല്ലോ അതിനു

കിഴങ്ങും, ബീറ്റ് റൂട്ടും മൈക്രോവേവില്‍ വെള്ളം ഒഴിക്കാതെ പുഴുങ്ങി എടുത്തിട്ടു , തൊലി കളഞ്ഞു ഉടച്ചു മാറ്റി വെയ്ക്കും..ചീന ചട്ടിയില്‍ എണ്ണ, കടുക്, കറിവേപ്പില ഇട്ടു...സവാളയും പച്ചമുളകും വഴറ്റി ബീറ്റ് റൂട്ട് -കിഴങ്ങ് മിശ്രിതവും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു വെക്കുന്നതാ മസാല
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 5:11 pm

Ammu wrote:
midhun wrote:

athinu valiya doshakallu vende.. sadha dosha kallil pattillallo.. ente amma athra valiya cook alla.. sadha dosha undakkiyalum nalla kanathil aanu undakunnathu .. masala dosha onnum undakkan parnjalum undakkilla..

  അച്ചോടാ പാവം    മസാല ദോശ ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പെണ്ണിനെ കെട്ടിയാല്‍ മതി ഈ ദുഃഖം മാറിക്കിട്ടും കേട്ടോ      

     നോണ്‍ -സ്ടിക് തവ യിലാ ഞാന്‍ മസാല ദോശ ഉണ്ടാക്കുന്നത്‌.....സാമാന്യം ഡയമീറ്റര്‍  ഉണ്ടല്ലോ അതിനു  

കിഴങ്ങും, ബീറ്റ് റൂട്ടും മൈക്രോവേവില്‍  വെള്ളം ഒഴിക്കാതെ പുഴുങ്ങി എടുത്തിട്ടു , തൊലി കളഞ്ഞു ഉടച്ചു മാറ്റി വെയ്ക്കും..ചീന ചട്ടിയില്‍ എണ്ണ, കടുക്, കറിവേപ്പില  ഇട്ടു...സവാളയും പച്ചമുളകും വഴറ്റി ബീറ്റ് റൂട്ട് -കിഴങ്ങ് മിശ്രിതവും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു വെക്കുന്നതാ മസാല    

njan onnu eni veetil chellumbol undakki nokkatte.. othal ammayodu paranju undakan parayanam.. chatni aryas taste varumo nammal undakkiyal..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 5:13 pm

midhun wrote:
Ammu wrote:


  അച്ചോടാ പാവം    മസാല ദോശ ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പെണ്ണിനെ കെട്ടിയാല്‍ മതി ഈ ദുഃഖം മാറിക്കിട്ടും കേട്ടോ      

     നോണ്‍ -സ്ടിക് തവ യിലാ ഞാന്‍ മസാല ദോശ ഉണ്ടാക്കുന്നത്‌.....സാമാന്യം ഡയമീറ്റര്‍  ഉണ്ടല്ലോ അതിനു  

കിഴങ്ങും, ബീറ്റ് റൂട്ടും മൈക്രോവേവില്‍  വെള്ളം ഒഴിക്കാതെ പുഴുങ്ങി എടുത്തിട്ടു , തൊലി കളഞ്ഞു ഉടച്ചു മാറ്റി വെയ്ക്കും..ചീന ചട്ടിയില്‍ എണ്ണ, കടുക്, കറിവേപ്പില  ഇട്ടു...സവാളയും പച്ചമുളകും വഴറ്റി ബീറ്റ് റൂട്ട് -കിഴങ്ങ് മിശ്രിതവും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു വെക്കുന്നതാ മസാല    

njan onnu  eni veetil chellumbol undakki nokkatte.. othal ammayodu paranju undakan parayanam.. chatni aryas taste varumo nammal undakkiyal..

ചട്ണി , താങ്ങാ അരച്ച് ഉണ്ടാക്കിയാല്‍ പോരെ? ഇത്തിരി സാമ്പാര്‍ കൂടി ആയ്ക്കോട്ടെ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 5:14 pm

Ammu wrote:
midhun wrote:


njan onnu  eni veetil chellumbol undakki nokkatte.. othal ammayodu paranju undakan parayanam.. chatni aryas taste varumo nammal undakkiyal..

    ചട്ണി , താങ്ങാ അരച്ച് ഉണ്ടാക്കിയാല്‍ പോരെ? ഇത്തിരി സാമ്പാര്‍ കൂടി ആയ്ക്കോട്ടെ
chatni ishtam pole kazhichitundu.. pakshe aryas taste enikku veroridathum kittiyitilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 5:15 pm

midhun wrote:
Ammu wrote:

    ചട്ണി , താങ്ങാ അരച്ച് ഉണ്ടാക്കിയാല്‍ പോരെ? ഇത്തിരി സാമ്പാര്‍ കൂടി ആയ്ക്കോട്ടെ
chatni ishtam pole kazhichitundu.. pakshe aryas taste enikku veroridathum kittiyitilla

അത് ശരിയാ ഒരിക്കല്‍ ഓണത്തിന് കോട്ടയം ആര്യാസിലെ പായസം വാങ്ങി....ഹമ്മേ...ആ രുചി ഇപ്പോളും നാവില്‍ ഉണ്ട്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 5:17 pm

Ammu wrote:
midhun wrote:

chatni ishtam pole kazhichitundu.. pakshe aryas taste enikku veroridathum kittiyitilla

അത് ശരിയാ  ഒരിക്കല്‍ ഓണത്തിന് കോട്ടയം ആര്യാസിലെ പായസം വാങ്ങി....ഹമ്മേ...ആ രുചി ഇപ്പോളും നാവില്‍ ഉണ്ട്
njanum medichu palada,adapradhaman
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 5:19 pm

midhun wrote:
Ammu wrote:

അത് ശരിയാ  ഒരിക്കല്‍ ഓണത്തിന് കോട്ടയം ആര്യാസിലെ പായസം വാങ്ങി....ഹമ്മേ...ആ രുചി ഇപ്പോളും നാവില്‍ ഉണ്ട്
njanum medichu   palada,adapradhaman

എന്തൊരു രുചിയാ അല്ലെ? വേറെ എവിടെയും അത്രയും രുചിയുള്ള പായസം കഴിച്ചിട്ടില്ല ...(അമ്പലപ്പുഴപ്പാല്‍ പായസം ഒഴികെ )
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jun 19, 2015 5:23 pm

Ammu wrote:
midhun wrote:

njanum medichu   palada,adapradhaman

  എന്തൊരു രുചിയാ അല്ലെ?    വേറെ എവിടെയും അത്രയും രുചിയുള്ള പായസം കഴിച്ചിട്ടില്ല ...(അമ്പലപ്പുഴപ്പാല്‍ പായസം ഒഴികെ )
athe kure varsshamayi medikkarundu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jun 19, 2015 5:25 pm

midhun wrote:
Ammu wrote:

  എന്തൊരു രുചിയാ അല്ലെ?    വേറെ എവിടെയും അത്രയും രുചിയുള്ള പായസം കഴിച്ചിട്ടില്ല ...(അമ്പലപ്പുഴപ്പാല്‍ പായസം ഒഴികെ )
athe kure varsshamayi medikkarundu

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: The Recipe Corner    Fri Jun 19, 2015 8:06 pm

Ammu wrote:
midhun wrote:

chatni ishtam pole kazhichitundu.. pakshe aryas taste enikku veroridathum kittiyitilla

അത് ശരിയാ  ഒരിക്കല്‍ ഓണത്തിന് കോട്ടയം ആര്യാസിലെ പായസം വാങ്ങി....ഹമ്മേ...ആ രുചി ഇപ്പോളും നാവില്‍ ഉണ്ട്

aaryas tamizhanmarde alle ? meals supera
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Fri Jun 19, 2015 11:22 pm

Haryali Murg (PACHA CHICKEN - GREEN CHICKEN)
Ingredients:
Chicken 400 gms
Juice of lime 1/2
Salt to taste
Thinly sliced onion 1
Thinly sliced capsicum- 1/2 of a capsicum 
Ginger paste 1 teaspoon
Garlic paste 1 teaspoon
Turmeric powder 1 teaspoon
Chilli powder- less 1 teaspoon
Kasoori methi 2 teaspoons
Oil 2 tablespoons
To be Ground to a Fine Paste
Chopped spinach 1 cup
Chopped coriander leaves 1 cup
Chopped mint leaves 1 cup
Chopped green chillies 3-5
Steps:
Marinate the chicken with salt and juice of half a lime. Keep aside for at least 30 minutes
Grind all the leaves along with chilli to a smooth fine paste and keep aside.
Heat oil in a pan.
Add the sliced onion and saute till the onion turns pink in colour.
Add the slicd capsicum and stir for a minute.
Tip in the ginger garlic paste and stir for a minute.
Add the turmeric and chilli powders and fry for a few seconds.
Add the ground paste and cook till oil separates.
Add the chicken and mix well.
Add 1 cup of water and let it simmer for 10 mins.
Meanwhile dry roast the kasoori methi till it turns a shade darker. Make sure it doesn't get burnt.
Crush it with your fingertips and add to the curry. Mix well.
Switch off heat when you see oil specks of oil on top of the gravy.
Serve hot with any Indian bread of your choice.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Jun 20, 2015 9:31 am

ബിനു...

ഞാന്‍ ഒരിയ്ക്കല്‍ ഇത് പോലെ ഗ്രീന്‍ ചിക്കന്‍ ട്രൈ ചെയ്തതാ മിന്റ് ലീഫ് കൂടി പോയെന്നു തോന്നുന്നു ചേട്ടായി , ചോദിച്ചത് പുതിന്‍ ഹാര ചേര്‍ത്ത ചിക്കന്‍ ആണോ എന്നാ അതില്‍ പിന്നെ ആ പരീക്ഷണത്തിന്‌ പോയിട്ടില്ല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 29, 2015 10:16 am

Chicken Sukka (Mangalorean Style)

Ingredients:

1 kg chicken, cut into small or medium size pieces
Long red chillies- 20
short red chillies- 15
coriander seeds- 3tbsp
mustard seeds- 1.5 tsp
cumin seeds- 2 tsp
pepper corns- 2 tsp
methi seeds- 7
turmeric powder- 1 tsp
1 medium onion sliced
curry leaves- 5
lime size tamarind
12 big or medium flakes of garlic
cashew nuts- 10
grated coconut- 1 (medium or big)
Ghee 3-4 tbsp
salt as required

For the curry:
15 curry leaves
2 large onions thinly sliced
handful of chopped coriander leaves
Ghee- 2 tbsp

Method:
1.Take a big vessel and add 1 tbsp ghee. Add both the varieties of red chillies and saute them for about 1 minute. Take it off from the pan and keep aside. Add onions, cashews, curry leaves and garlic till light golden brown color.. then add coriander seeds, mustard seeds, cumin seeds, pepper corns, methi seeds, Fry for 2-3 minutes. Take off from flame and let it cool. Ground to a thick paste after adding little water, tamarind and turmeric powder. Keep aside.
2. Take the same vessel and add the remaining 3 tbsp ghee. add grated coconut. Lower the flame. Fry the coconut till it turns into light golden brown color. Keep sauteing continuously else it will get burnt. Once done let it cool.
3. Take another vessel and add 2 tbsp ghee. Add curry leaves and onions. Fry till they become crispy. Then add the chicken pieces. Cook on high flame for 10-15 minutes depending on the type of chicken you have chosen.
4. Add salt and then add the ground paste. Check the consistency of the curry. Add water if needed. Cook on medium flame till the chicken is completely cooked. Keep steering in between to avoid getting burnt. The consistency of the curry should be very thick. Else the sukka will not be dry.
5. Take the fried coconut and grind for 5-10 seconds. (2 rounds on mixer). it shouldn't be ground completely. Add this to the cooked chicken. mix well. Let it be on low flame for about 5-7 minutes. Keep mixing.
6. Then add the chopped coriander leaves and mix well.
7. Serve hot with roti or rice.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jul 01, 2015 3:54 pm


ചിക്കന്‍ ബ്രഡ് സ്ലൈസ്‌


ചേരുവകള്‍:

ബ്രഡ് സ്ലൈസ്‌ ^ പത്തെണ്ണം
കോഴിയിറച്ചി ^ 200 ഗ്രാം
മുട്ട ^ മൂന്നെണ്ണം
മൈദ ^ മൂന്ന് ടീസ്പൂണ്‍
സവാള ^ രണ്ടെണ്ണം(വലുത്)
തക്കാളി ^ ഒരെണ്ണം
കാരറ്റ് ^ ഒരു കഷണം
കാപ്സിക്കം ^ഒന്ന് ചെറുത്
എണ്ണ, ഉപ്പ് ^ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ^ ഒരു ടീസ്പൂണ്‍ വീതം
കുരുമുളക് പൊടി ^ ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ^ അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
കോഴിയിറച്ചി മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് പൊടിച്ച് മാറ്റി വെക്കുക. മുട്ട, മൈദ, രണ്ട് സ്ലൈസ്‌ ബ്രഡ് എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അഞ്ചു മുതല്‍ എട്ടുവരെയുള്ള ഇനങ്ങള്‍ ചെറുതായി അരിഞ്ഞുവെക്കണം. പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച സവാള വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇറച്ചിയും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കി ഇറക്കിവെക്കുക.

പാനില്‍ എണ്ണ പുരട്ടി മിക്സിയില്‍ അടിച്ചുവെച്ച കൂട്ടില്‍ പകുതി ഒഴിച്ച് നാല് ബ്രഡ് സ്ലൈസ്‌ നിരത്തിവെക്കുക. റെഡിയാക്കിവെച്ചിരിക്കുന്ന മസാലക്കൂട്ട് അതിനു മുകളില്‍ പരത്തുക. ശേഷം ബാക്കി നാല് ബ്രഡ് സ്ലൈസ്‌ അതിനുമുകളില്‍ നിരത്തിവെക്കുക. മിക്സിയിലടിച്ച ബാക്കിയുള്ള കൂട്ട് അതിനുമുകളില്‍ ഒഴിക്കുക. മൂടിവെച്ച് അഞ്ചു മിനിറ്റ് ചെറുതീയില്‍ വേവിക്കുക. മറിച്ചിട്ട ശേഷവും അഞ്ച് മിനിറ്റ് സമയം വേവിക്കുക. ഇറക്കിവെച്ച് മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jul 01, 2015 4:02 pm

ജീവനില്ലാത്ത ആട്ടയും മൈദയും


ഗോതമ്പും മൈദയും ഉപയോഗിച്ചുള്ള ഭക്ഷണം ഇന്നു മലയാളികള്‍ക്കും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. പക്ഷെ ശരീരത്തിനു പ്രയോജനകരമായ വിധത്തിലല്ല ഗോതമ്പ് പോലും ഉപയോഗിക്കുന്നത്. ഉപയോഗിക്കാനുള്ള എളുപ്പത്തിന് കമ്പോളത്തില്‍ ലഭിക്കുന്ന പലതരം ഗോതമ്പ് പൊടികളെയാണ് ആശ്രയിക്കുന്നത്. ഗോതമ്പ് ഉപയോഗിക്കുമ്പോള്‍ പൂര്‍ണതയോടെ ഉപയോഗിക്കപ്പെടുന്നില്ല. ഗോതമ്പ് വാങ്ങിച്ച് കഴുകി ഉണക്കിയെടുത്ത് പൊടിച്ചെടുത്തതിനു ശേഷമുള്ള ഗോതമ്പ് പൊടിയാണ് ഏറെ പ്രയോജനകരം.

ഗോതമ്പിന്‍െറ ഉമിയും തവിടും നാരും നീക്കിയെടുത്തു കഴിഞ്ഞാല്‍ ബാക്കിയുള്ളതാണ് തരിയും പൊടിയും. ഇവ വേര്‍തിരിച്ചെടുക്കുന്നതാണ് മൈദയും ആട്ടയും റവയും. ഫൈബര്‍ ഉള്‍പ്പെടെയുള്ള എല്ലാ പോഷകങ്ങളും തവിടില്‍ ഉണ്ട്. തവിടു നീക്കം ചെയ്തു കഴിഞ്ഞാല്‍ അവശേഷിക്കുന്നത് ധാന്യങ്ങളിലെ അന്നജം മാത്രമാണ്. ഇതില്‍ ജീവനുള്ള എന്‍സൈമുകള്‍ ഇല്ല. അതു കൊണ്ടു തന്നെ ആട്ടയിലും മൈദയിലും ജീവനും ഇല്ല.

ഭക്ഷണവസ്തുവില്‍ നിന്നും ഒരു ഘടകം വേര്‍തിരിച്ചെടുത്താല്‍ പൂര്‍ണതയും നഷ്ടപ്പെടുന്നതോടു കൂടി ഷാരഗുണവും നഷ്ടമാകും. കൂടാതെ ധാന്യപ്പൊടികള്‍ കേടുകൂടാതിരിക്കാനും നിറം ലഭിക്കാനും മറ്റുമായി ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കുന്നുമുണ്ട്. ചപ്പാത്തിയോ പൂരിയോ ഉണ്ടാക്കുമ്പോള്‍ ആട്ട ഉപയോഗിക്കുന്നതിനേക്കാള്‍ ഗോതമ്പ് വാങ്ങി പൊടിപ്പിച്ചത് മയവും രുചിയും ലഭിക്കുകയും ചെയ്യും.

ഗോതമ്പ് കൊണ്ടുള്ള ചില വിഭവങ്ങള്‍:

1. ഗോതമ്പ് പുട്ടും ചെറുപയറും

ചേരുവകള്‍:

ഗോതമ്പുമാവ് ^ഒരു കപ്പ്
തേങ്ങ ചിരകിയത് ^1/4 കപ്പ്
മുളപ്പിച്ച ചെറുപയര്‍ ^1/2 കപ്പ്
ഉപ്പ് ^1 ടീസ്പൂണ്‍
പാകം ചെയ്യേണ്ടവിധം:
ഗോതമ്പു മാവ് കട്ടയാകാതെ ശ്രദ്ധാപൂര്‍വം ഉപ്പും, വെള്ളവും തളിച്ച് നനക്കണം. മാവ് നനച്ച് ഒരു നേര്‍ത്ത തുണി നനച്ച് അതിനു മുകളില്‍ പതിനഞ്ചു മിനുട്ട് വെക്കുക. മുളപ്പിച്ച ചെറുപയര്‍ ആവിയില്‍ ഉപ്പു ചേര്‍ത്ത് വേവിച്ചെടുക്കുക. തേങ്ങയും ചെറുപയറും ചേര്‍ത്ത് ചില്ലിട്ട ശേഷം മാവ് അതിനു മുകളില്‍ വിതറുക. വീണ്ടും തേങ്ങ, പയര്‍ മിശ്രിതം വിതറിയിട്ടു മാവിടുക. പുട്ട് നന്നായി വേവിച്ചെടുക്കുക.

NB: ഈ ഭക്ഷണത്തില്‍ ധാരാളം നാരിന്‍റെ അംശവും അടങ്ങിയിട്ടുണ്ട്.

2. ഇലക്കറി ചപ്പാത്തി

ചേരുവകള്‍:

ഗോതമ്പുമാവ് ^ഒരു കപ്പ്
മല്ലിയില ^ഒരു ടേബ്ള്‍ സ്പൂണ്‍
ഉലുവാപ്പൊടി ^ഒരു ടേബ്ള്‍ സ്പൂണ്‍
മുരിങ്ങയില ^കാല്‍ കപ്പ്
ജീരകം വറത്തു പൊടിച്ചത് ^1/2 ടീസ്പൂണ്‍
ഉപ്പ് ^1/2 ടീസ്പൂണ്‍
വെള്ളം ^ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
മുരിങ്ങയില അല്‍പം ഉപ്പു ചേര്‍ത്ത് വേവിക്കുക. ഗോതമ്പു മാവില്‍ ഉപ്പ്, ഉലുവാപൊടി, ജീരകപൊടി, മല്ലിയില അരിഞ്ഞത്, വേവിച്ച മുരിങ്ങയില ഇവ ചേര്‍ത്ത് ചപ്പാത്തിക്കുള്ള മാവ് കുഴക്കുക. എണ്ണ ചേര്‍ക്കാതെ നാലു ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക.
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 5 of 13Go to page : Previous  1, 2, 3, 4, 5, 6 ... 11, 12, 13  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: