HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 മുറ്റത്തെ പച്ചക്കറികൃഷി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jun 29, 2015 4:18 am

ജ്യൂസ് കിട്ടും
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jun 29, 2015 9:32 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jun 29, 2015 9:34 am

Neelu wrote:

കുത്തിക്കാച്ചിയ പച്ചക്കറി വല്ലതും ഉണ്ടോ സഖാവേ ഇത്തിരി മുറ്റത്ത് നടാന്‍
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jun 29, 2015 9:46 am

midhun wrote:
Ammu wrote:


നാട്ടില്‍ ഉണ്ടായതാ

അത്തിയുടെ സവിശേഷതകള്‍


മധുരതരമായ പഴങ്ങളാല്‍ സമൃദ്ധമായ അനേകം ചെടികളും സസ്യങ്ങളും ഇന്ന് കഥാവേശഷമായി. അത്തരത്തിലെ പ്രമുഖ ഒരു സസ്യമാണ് അത്തി (FIG).

സസ്യജനുസ്സിലെ ഫൈക്കസ് ജീനസിലാണ് അത്തി ഉള്‍പ്പെടുന്നത്. ശാസ്ത്ര നാമം ഫൈക്കസ് കാരിക്ക (FICUS CARICA).
കാണ്ഡാന്തര്‍ ഭാഗത്ത് കാതലെന്ന ഉറച്ച ഭാഗം ഇല്ലാത്ത SOFT WOOD – ബഹുശാഖിയായി വളരുന്ന അത്തി പത്ത് മീറ്റര്‍ വരെ വളരും. കട്ടിയുള്ള ഇലകളുള്ള വര്‍ണവൃത്തങ്ങള്‍ (Petioles) നീളമുള്ളവയാണ്. ഇലകള്‍ക്കാവട്ടെ പത്തു മുതല്‍ ഇരുപത് സെന്റീ മീറ്റര്‍ വരെ നീളം കാണും.

ഏഷ്യന്‍ വര്‍കരയാണ് അത്തിയുടെ ജന്മദേശം. അനുകൂല സാഹചര്യങ്ങളില്‍ 10 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ ശൈത്യം നേരിടാന്‍ അത്തിക്കാവും. എന്നാല്‍ പൊതുവെ മീത ശീതോഷ്ണ മേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അതായിരിക്കാം ഒരുകാലത്ത് കേരളത്തില്‍ ഇവ സമൃദ്ധമായിരുന്നത്.

കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങള്‍ അത്തിയുടെയും അന്തകനായി അനുമാനിക്കപ്പെടണം.
വടക്കെ അമേരിക്കക്കാര്‍ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അത്തിയെ വളര്‍ത്തിയിരുന്നുവെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്താന്‍ ആരംഭിച്ചിട്ട് അധികം കാലമായില്ല.

അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളില്‍ പേരക്കയുടെ ആകൃതിയിലുള്ള ഫലങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. തണ്ടിന്റെ വശത്ത് നിന്നും ശാഖകള്‍പോലെ പഴങ്ങള്‍ വളരുന്നു. പഴങ്ങളുടെ അകവശം പൊള്ളയായിരിക്കും. ഉള്ളില്‍ അനേകം ചെറുവിത്തുകളും. വളരെ മധുരതരമായ അത്തിപ്പഴം മനുഷ്യര്‍ക്കെന്ന പോലെ പക്ഷികള്‍ക്കും വളരെ പ്രിയങ്കരമാണ്.
പാശ്ചാത്യര്‍ പാകം ചെയ്യാത്ത അത്തിപ്പഴങ്ങള്‍ ഭക്ഷണത്തിന്റെ അവസാനം ഉപയോഗിക്കാറുണ്ട്. ഉണക്കിയെടുത്ത അത്തിപ്പഴത്തിന് വാണിജ്യപ്രാധാന്യമുണ്ട്.

‘ഏത്തം’ എന്ന നാടന്‍ കാര്‍ഷിക ജലസേചന യന്ത്രത്തിന് താങ്ങായി പൂര്‍വ്വീക കേരളം അത്തിമരത്തെ ഉപയോഗിച്ചിരുന്നു. മുറിച്ചു നടുന്ന ശിഖരം വളരെ പെട്ടെന്ന് ഇല വന്ന് പിടിക്കും എന്നതാണ് കര്‍ഷകര്‍ക്ക് ഇതിനെ പ്രിയങ്കരമാക്കിയത്. പക്ഷികള്‍ക്കൊപ്പം കുട്ടികള്‍ ഉപയോഗിക്കുന്ന പഴം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അത്തിപ്പഴത്തിന് നമ്മുടെ പൂര്‍വ്വീകര്‍ നല്‍കിയതായി അറിയില്ല. അതിനാലാവാം ഫലഉല്‍പാദനം എന്ന ലക്ഷ്യത്തോടെ അത്തിയെ വളര്‍ത്തപ്പെടാതിരിക്കാന്‍ കാരണവും.
ഉണക്കി സംസ്‌കരിക്കപ്പെട്ട അത്തിപ്പഴം ഗള്‍ഫ് നാടുകളിലെ വിഭവങ്ങളുടെ കൂട്ടത്തില്‍ മലയാളികള്‍ കേരളത്തില്‍ എത്തിക്കാറുണ്ട്.
ഗ്ലാസ് ഹൗസിനുള്ളിലും അത്തികള്‍ വളര്‍ത്തപ്പെടുന്നുണ്ട്. ഇവയില്‍ നിന്നും വര്‍ഷത്തില്‍ രണ്ടോ അതില്‍ അധികമോ വിളവ് ലഭിക്കും.
മൂപ്പെത്തിയ കമ്പുകള്‍ മുറിച്ച് നട്ട് പുതിയ അത്തിെച്ചടികള്‍ വളര്‍ത്തിയെടുക്കാം.
പുതിയ ശിഖരം വരാനുള്ള മുകുളത്തിന് മുകളില്‍ ചരിച്ച് വെട്ടിയാണ് കമ്പുകള്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ വളര്‍ത്തി എടുക്കുന്ന ചെടികള്‍ രണ്ടു മുതല്‍ നാലു വരെ വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. ധാരാളം ജലം ലഭിക്കുന്നിടം അത്തിയും ഇഷ്ടസ്ഥലമാണ്. എന്നാല്‍ ചിലയിനം അത്തികള്‍ വിത്തില്‍ നിന്ന് മാത്രമെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കമ്പുകള്‍ മുറിച്ച് നട്ട് അത്തികള്‍ വളര്‍ത്തുന്നത് വ്യാവസായിക ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്.
പ്രകൃതിയുടെ പരാഗണ പ്രക്രിയ നിര്‍വ്വഹിക്കുന്ന കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക തുടങ്ങിയ അത്തിപ്പഴത്തോടൊപ്പം സ്വാഭാവികമായും അതിന്റെ വിത്തുകളും അകത്താക്കും. പ്രകൃതിയുടെ വികൃതി എന്നോണം വിത്തുകള്‍ ദഹിക്കാതെ കിടക്കും. കാഷ്ടത്തോടൊപ്പം ദഹിക്കാത്ത വിത്തുകളും പുറത്തുവരും. മരങ്ങളെ ആവാസ മേഖലയാക്കിയ ഇവ വിസര്‍ജനം നടത്തുന്നത് ഉയര്‍ന്ന വൃക്ഷങ്ങളിലായിരിക്കും. തെങ്ങ്, പന തുടങ്ങിയവയുടെ പട്ടകള്‍ക്കിടയില്‍ സുരക്ഷിതമായിരിക്കുന്ന വിത്തുകള്‍ മഴയേല്‍ക്കുമ്പോള്‍ മുകളിലിരുന്ന് വളരാന്‍ തുടങ്ങും. കുറെ വളര്‍ന്ന് വരുമ്പോള്‍ ആധാര വൃക്ഷത്തെ വരിഞ്ഞ് മുറുക്കി ചുറ്റുമായി വേരുകള്‍ പുറപ്പെടുവിച്ചും ഇലകളാല്‍ മറച്ച് ആധാര വൃക്ഷത്തിന്റെ ആഹാര പ്രക്രിയക്ക് തുരങ്കം വെച്ചും നശിപ്പിക്കും. അതിന് ശേഷം അവ സ്വതന്ത്രമായി വളരാന്‍ ആരംഭിക്കും.
ഫൈക്കസ് റിലിജിയോസ് എന്ന പേരില്‍ അറിയപ്പെടുന്നതും കേരളത്തിലെ ക്ഷേത്രാങ്കണങ്ങള്‍ക്ക് അലങ്കാരമായതുമായ അരയാലും ഇത്തരത്തില്‍ തന്നെയാണ് കൂടുതലും ജന്മമെടുക്കുന്നത്. ഇന്ത്യയില്‍ വളരുന്ന ഫൈക്കസ് ബെംഗലന്‍സിസ് എന്ന ഇനവും ഈ പ്രത്യേകത പേറുന്നതാണ്. ഇതിന്റെ ഇല ആനകള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണ പദാര്‍ത്ഥം കൂടിയാണ്.
ഫൈക്കസ് എലാസ്റ്റിക്ക എന്ന ഇനം അത്തി ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം തന്നെ.
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഫൈക്കസ് ഗ്ലോമറേറ്റ് എന്ന ഇനം അത്തിയുടെ തടി ഉയരമുള്ളതും ശിഖരങ്ങള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് കനം കുറവുള്ളതുമാണ്. പൊതുവെ അത്തി കനം കുറഞ്ഞതിനാലാവാം പൊത്തുകളെ ആവാസമേഖലകളായി തിരഞ്ഞെടുക്കുന്ന തത്ത തുടങ്ങിയ പക്ഷികള്‍ക്ക് കൂട് വെക്കാന്‍ അത്തി പ്രിയങ്കരമായത്.
ഓഗസ്റ്റ് മാസത്തോടെ അത്തിയുടെ ഇലകള്‍ പൊഴിയുകയും ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ഇലകളാല്‍ സമൃദ്ധമാവുകയും ചെയ്യും.
അത്തി, ഇത്തി, ആല്‍, അരശ് എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ന്നതാണ് നാല്‍പാമര പട്ട. ആയുര്‍വേദ നാടന്‍ ചികിത്സാ വിധികളില്‍ വളരെ പ്രാധാന്യമുള്ളവയാണ് ഇത്.  പ്രസവാനന്തരമുള്ള കുളികള്‍ക്ക് നാല്‍പാമര പട്ടയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ചു കൂടാനാവാത്തതാണ്. പഴയ തലമുറ മറ്റേതും പോലെ നാല്‍പാമര പട്ടയുടെ പ്രാധാന്യം മനസ്സിലാക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തിരുന്നു.
നാല്‍പാമരാദി എണ്ണയിലെ അതിപ്രധാനമായ ഒരു ഘടകവും കൂടിയാണ് അത്തി.
*****
1 ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് പൊതിഞ്ഞ് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്.
ഡോ. അക്ബര്‍ കൗസര്‍ (ചന്ദ്രിക വീക്ക്‌ലി, 96 മെയ് 25)
2) അത്തി മരം കത്തിച്ച് വെണ്ണീര്‍ വിതറിയേടത്ത് കൃമി- കീടങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പട്ടതാണ്.
oru kalathu ennanallo.. eppol entha undakathathu

Ippozhum dhaaraalamaayi undallo athi marangal nammude naattil...
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jun 29, 2015 6:55 pm

athi vriksham ennu bibilil und.. Athu thanneyano ithu... Fig akathu cream pole vacha biscuits kittum.. Fig Rolls... Nalla tastaaa..
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Tue Jun 30, 2015 9:50 am

gauri wrote:
athi vriksham ennu bibilil und.. Athu thanneyano ithu... Fig akathu cream pole vacha biscuits kittum.. Fig Rolls... Nalla tastaaa..

അതുതാനല്ലയോയിതെന്നുവർണ്ണ്യത്തിലാശങ്കവേണ്ടാ ഗൌര്യേട്ടാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Tue Jun 30, 2015 10:21 am

nettooraan wrote:
gauri wrote:
athi vriksham ennu bibilil und.. Athu thanneyano ithu... Fig akathu cream pole vacha biscuits kittum.. Fig Rolls... Nalla tastaaa..

അതുതാനല്ലയോയിതെന്നുവർണ്ണ്യത്തിലാശങ്കവേണ്ടാ ഗൌര്യേട്ടാ

രുചി അല്‍പ്പം കുറവാന്നു തോന്നുന്നു... ചുവന്ന പേരയ്ക്കയുടെ ടെയ്സ്റ്റ്‌ ആണെന്നാ മാര്‍സല്‍ പറഞ്ഞത്

ഗുണങ്ങള്‍:
കേടുകൂടാതെ ഒരു വര്‍ഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ അഞ്ചില്‍ നാലുഭാഗമാണിത്. ഗോതമ്പിലോ പാലിലോ ഉള്ളതിലുമേറെ അയണ്‍, സോഡിയം, സള്‍ഫര്‍ എന്നിവയും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈ പഴം ബുദ്ധിജീവികള്‍ക്കും ശരീരംകൊണ്ടു അദ്ധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ ഗുണകരമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങളേക്കാള്‍ കൂടുതല്‍ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. മഹാത്മാ ഗാന്ധിജി ആഫ്രിക്കയില്‍ താമസിച്ചിരുന്ന കാലത്ത് ദിവസവും 4 ഔണ്‍സ് അത്തിപ്പഴം കഴിച്ചിരുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകമായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലായതിനാല്‍ വെള്ളത്തിലിട്ടുവച്ചിട്ട്് കഴിക്കുന്നതാണ് നല്ലത്. തടിച്ച കുട്ടികള്‍ക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആ പാല്‍കുടിച്ച് വളരുന്ന കുട്ടികള്‍ ബുദ്ധിമാന്മാരുമാകും.Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:22 am

puthiya items onnumille
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:23 pm

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.

പുകയില കഷായം

അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

ഗോമൂത്രം കാന്താരി മുളക് മുശ്രിതം

ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.

നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം

നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.

പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.

ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.

മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.

‘ട്രൈക്കോഡര്‍മ്മ’ എന്ന മിത്രകുമിള്‍

മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ്മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോഡര്‍മ്മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.

‘സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ

സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

വളര്‍ച്ചാ ത്വരകങ്ങള്‍

ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്‌ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:26 pm

എന്റെ വീട്ടിലെ ചില പച്ചക്കറികളുടെ പടം

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:28 pmLast edited by sunder on Fri Jul 03, 2015 1:38 pm; edited 1 time in total
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:31 pm

മഞ്ഞൾ

കൂവ
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:48 pm

കിഴങ്ങുവര്‍ഗ്ഗവിളകള്‍
കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.

മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

ഇനങ്ങള്‍

കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
ശ്രീ പ്രകാശ്‌
മലയന്‍ -4 – സ്വാദേറിയ ഇനം.
H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:50 pm

ചേന
എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് നടാം. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടീല്‍ വസ്തു. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന Bacillus macerans എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം( 3 ഗ്രാം/കി.ഗ്രാം വിത്ത് ). നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത് വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം.

മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:52 pm

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .

സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്തകണ്ണന്‍, വെളുത്തകണ്ണന്‍, താമരക്കണ്ണന്‍, വെട്ടത്തുനാടന്‍, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ ചേമ്പുകള്‍ കൃഷിചെയ്യുന്നു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പില്‍ കൂടുതല്‍ മാംസ്യവും അടങ്ങിയിരിക്കുന്നു.

കാലാവസ്ഥ

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേയ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ നവംബര്‍ വരെ.
ജലസേചന കൃഷിക്ക് : വര്‍ഷം മുഴുവനും

ഇനങ്ങള്‍

ശ്രീരശ്മി, ശ്രീപല്ലവി എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.

വിത്തും നടീലും

25-35 ഗ്രാം ഭാരമുളള വശങ്ങളില്‍ വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് 1200 കിലോഗ്രാം തൂക്കമുള്ള 37000 വിത്തു ചേമ്പുകള്‍ വേണ്ടി വരും.

20-25 സെന്റീമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയാറാക്കി അതില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ വിത്തുചേമ്പുകള്‍ നടണം.

വളപ്രയോഗം

വശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്. വിത്തു ചേമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും പകുതി വീതം പാക്യ ജനകവും പൊട്ടാഷും ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കലും നടത്തുന്നതോടൊപ്പം നല്‍കണം.

ഇടകിളയ്ക്കല്‍

കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്‍ത്തികള്‍ 30-45 ദിവസങ്ങളിലും 60-75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുമ്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.ജലസേചനം

നടുമ്പോള്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടായിരിക്കണം. ഒരേപോലെ മുളപൊട്ടല്‍ നട്ടുകഴിഞ്ഞും ഒരാഴ്ചയ്ക്കു ശേഷവും നനയ്ക്കണം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് പിന്നീടുള്ള ജലസേനം 12-15 ദിവസങ്ങള്‍ ഇടവിട്ട് നല്‍കാം. വിളവെടുപ്പിന് 3-4 ആഴ്ച മുന്‍പ് ജലസേചനം നിര്‍ത്തണം. വിളവെടുപ്പുവരെ 9 മുതല്‍ 12 വരെ തവണ നനയ്‌ക്കേണ്ടി വരും. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നീണ്ട വരള്‍ചാ കാലത്ത് ആവശ്യമായ ജലസേചനം നടത്തണം.

പുതയിടല്‍

നട്ടുകഴിഞ്ഞ് വാരങ്ങള്‍ പുതയിടുന്നത് ജലസംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും.

സസ്യ സംരക്ഷണം

ബ്ലൈറ്റ് രോഗത്തിനെതിരെ സിറാം, മിനബ് മാങ്കോമെബ്, കോപ്പര്‍ ഭാക്‌സിക്ലോറൈഡ് എന്നിവയിലേതെങ്കിലും ഒരു കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി (1 കിലോഗ്രാം / ഹെക്ടര്‍) തളിച്ചു കൊടുക്കണം. ഏഫീഡുകളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈറമെത്തോയെറ്റ് അല്ലെങ്കില്‍ മോണോക്രോട്ടോഫോസ് 0.05 ശതമാനം വീര്യത്തില്‍ സ്‌പ്രേ ചെയ്യണം. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് മാലത്തിയോണ്‍, കാര്‍ബാറില്‍, എന്‍ഡോസള്‍ഫാന്‍ എന്നിവയിലേതെങ്കിലും ഒരു കീടനാശിനി ഉപയോഗിക്കണം.

വിളവെടുപ്പ്

നട്ട് 5-6 മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാം. മാതൃകിഴങ്ങുകളും പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം.

വിത്തു ചേമ്പു സംഭരണം

മാതൃകിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ മണല്‍ നിരത്തി അതില്‍ സൂക്ഷിച്ചാല്‍ അഴുകുന്നത് ഒഴിവാക്കാം.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 1:54 pm

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.

വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.

Kachilനടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

അടിവളമായി 10-15 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.

ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.

നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.

പ്രധാന ഇനങ്ങള്‍

ശ്രീകീര്‍ത്തി (നാടന്‍)തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാന്‍ പറ്റിയ ഇനം.
ശ്രീരൂപ (നാടന്‍)പാചകം ചെയ്യുമ്പോള്‍ ഗുണം കൂടുതലുള്ള ഇനം
ഇന്ദു (നാടന്‍) കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാന്‍ പറ്റിയ ഇനംധ2പ.
ശ്രീ ശില്പ (നാടന്‍)ആദ്യ സങ്കരയിനം.
ആഫ്രിക്കന്‍ കാച്ചില്‍ നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളില്‍ വിത്തുണ്ടാകുന്നു
ശ്രീശുഭ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
ശ്രീപ്രിയ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി
ശ്രീധന്യ (ആഫ്രിക്കന്‍)കുറിയ ഇനം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 3:12 pm

sunder wrote:
എന്റെ വീട്ടിലെ ചില പച്ചക്കറികളുടെ പടം


 സുന്ദരന്റെ പ്രിയതമയ്ക്ക്

നല്ല ഭംഗിയുണ്ട് വെണ്ട കായ്ച്ചു നില്‍ക്കുന്നത് കാണുവാന്‍    

ആനക്കൊമ്പന്‍ വെണ്ട , ആണോ ഇത്? അല്ലാന്നു തോന്നുന്നല്ലേ..  ആനക്കൊമ്പന്‍ വെണ്ടയ്ക്കു , വഴുവഴുപ്പ് കുറവാ....മെഴുക്കുപുരട്ടി ഒകെ വെച്ചാല്‍ നല്ല ടെയ്സ്ടാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 03, 2015 3:17 pm

ആഹാ...സുന്ദരന്റ വീട്ടില്‍ കുറെ പച്ചക്കറി ഉണ്ടല്ലോ

പാവല്‍, ചേന , കപ്പ, മഞ്ഞള്‍, കൂവ കൂവ ഞാന്‍ ആദ്യായി കാണുകയാ കേട്ടോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jul 04, 2015 6:57 am

ജൈവകൃഷിയിലേക്കു തിരിയുന്ന മലയാളി

നമുക്ക്‌ ആവശ്യമായ പച്ചക്കറികളില്‍ ചെറിയതോതിലെങ്കിലും സ്വയം കൃഷിചെയ്‌തെടുക്കാവുന്നതേയുളളൂ. അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനായില്ലെങ്കില്‍ മലയാളി വിഷം തിന്നു അനാരോഗ്യത്തിനടിമപ്പെടും. ജൈവകൃഷിയിലേക്കു തിരിയാന്‍ മലയാളികള്‍ ഇപ്പോള്‍ അല്‍പമെങ്കിലും തയ്ായറായിട്ടുണ്ട്‌. അതു നല്ല പ്രവണതയാണ്‌. എന്നാല്‍ ഇനിയും ഇക്കാര്യത്തില്‍ എത്രയോദൂരം മുന്നോട്ടുപോകാനുണ്ട്‌. വീട്ടു പരിസരത്ത്‌ അല്‍പം സ്‌ഥലമുള്ളവര്‍ക്ക്‌ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കൃഷിയിടം എന്നുകേള്‍ക്കുമ്പോള്‍ ഏക്കര്‍ കണക്കിനു ഭൂമി വേണമെന്നു കരുതുന്നതാണ്‌ തെറ്റ്‌. കുറഞ്ഞത്‌ ആറ്‌ മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമാണ്‌ കൃഷിക്ക്‌ വേണ്ടത്‌. ദീര്‍ഘകാലം വിളവ്‌ തരുന്ന കറിവേപ്പ്‌, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക്‌ പ്രത്യേകസ്‌ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്‌, കാച്ചില്‍, മധുരക്കിഴങ്ങ്‌ എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്‌, കാന്താരി എന്നിവയും നടാം. ഒരേ സ്‌ഥലത്ത്‌ വ്യത്യസ്‌ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്‌ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവയ്‌ക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ്‌ മുളകും തക്കാളിയും.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jul 04, 2015 10:09 am

Ammu wrote:


 സുന്ദരന്റെ പ്രിയതമയ്ക്ക്

നല്ല ഭംഗിയുണ്ട് വെണ്ട കായ്ച്ചു നില്‍ക്കുന്നത് കാണുവാന്‍    

ആനക്കൊമ്പന്‍ വെണ്ട , ആണോ ഇത്? അല്ലാന്നു തോന്നുന്നല്ലേ..  ആനക്കൊമ്പന്‍ വെണ്ടയ്ക്കു , വഴുവഴുപ്പ് കുറവാ....മെഴുക്കുപുരട്ടി ഒകെ വെച്ചാല്‍ നല്ല ടെയ്സ്ടാethinathil pettathannu ariyilla

kovakka und. ippo kaykal kuravaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jul 04, 2015 10:13 am

sunder wrote:
Ammu wrote:


 സുന്ദരന്റെ പ്രിയതമയ്ക്ക്

നല്ല ഭംഗിയുണ്ട് വെണ്ട കായ്ച്ചു നില്‍ക്കുന്നത് കാണുവാന്‍    

ആനക്കൊമ്പന്‍ വെണ്ട , ആണോ ഇത്? അല്ലാന്നു തോന്നുന്നല്ലേ..  ആനക്കൊമ്പന്‍ വെണ്ടയ്ക്കു , വഴുവഴുപ്പ് കുറവാ....മെഴുക്കുപുരട്ടി ഒകെ വെച്ചാല്‍ നല്ല ടെയ്സ്ടാethinathil pettathannu ariyilla

kovakka und. ippo kaykal kuravaa  
karshakasundarasree
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jul 04, 2015 11:51 am

sunder wrote:
Ammu wrote:


 സുന്ദരന്റെ പ്രിയതമയ്ക്ക്

നല്ല ഭംഗിയുണ്ട് വെണ്ട കായ്ച്ചു നില്‍ക്കുന്നത് കാണുവാന്‍    

ആനക്കൊമ്പന്‍ വെണ്ട , ആണോ ഇത്? അല്ലാന്നു തോന്നുന്നല്ലേ..  ആനക്കൊമ്പന്‍ വെണ്ടയ്ക്കു , വഴുവഴുപ്പ് കുറവാ....മെഴുക്കുപുരട്ടി ഒകെ വെച്ചാല്‍ നല്ല ടെയ്സ്ടാethinathil pettathannu ariyilla

kovakka und. ippo kaykal kuravaa  

ആനക്കൊമ്പന്‍ വെണ്ട കൃഷി രീതിയും പരിചരണവും  


ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വെണ്ട കൃഷി രീതി ഇവിടെ ഒരിക്കല്‍ പറഞ്ഞതാണ്‌. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. ചെടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ കടല പിണ്ണാക്ക് നല്‍കിയാല്‍ നല്ലത്. അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം – വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jul 12, 2015 10:09 am

aanakomban kollalo...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jul 12, 2015 3:02 pm

sunder wrote:
aanakomban kollalo...    

ടേയ്സ്റ്റ് കൂടുതല്‍ ഇതിനാണ് എന്നാ എന്റെ അനുഭവം ..അഞ്ചെണ്ണം ഒക്കെ ഉണ്ടെങ്കില്‍ സാമാന്യം നല്ല ഒരു കറി വെയ്ക്കാം ...സാധാരണ വെണ്ടയ്ക്കാ പോലെ വഴുവഴുപ്പ് തീരെയില്ല എന്നതാ ഇതിന്റെ പ്രധാന ആകര്‍ഷണം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jul 12, 2015 3:03 pm

Ammu wrote:
sunder wrote:
aanakomban kollalo...    

ടേയ്സ്റ്റ് കൂടുതല്‍ ഇതിനാണ് എന്നാ എന്റെ അനുഭവം ..അഞ്ചെണ്ണം ഒക്കെ ഉണ്ടെങ്കില്‍ സാമാന്യം നല്ല ഒരു കറി വെയ്ക്കാം ...സാധാരണ വെണ്ടയ്ക്കാ പോലെ വഴുവഴുപ്പ് തീരെയില്ല എന്നതാ ഇതിന്റെ പ്രധാന ആകര്‍ഷണം

Ithonnum ende naattil kaanunillallo?
Back to top Go down
Sponsored content
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 5 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: