HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 വിഷുവിശേഷങ്ങളുംപാട്ടുകളും

Go down 
Go to page : Previous  1, 2, 3
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 11:10 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 11:45 am

രുചിനിറയും വിഷുക്കാല വിഭവങ്ങള്‍

വിളവെടുപ്പിന്റെ ഉത്സവമാണ്‌ വിഷു. ചക്കയുടേയും മാങ്ങയുടേയും സമൃദ്ധി നിറയുന്ന വിഷുക്കാലം ആഘോഷമാക്കാന്‍ ഇത്തവണ നാടന്‍ വിഭവങ്ങള്‍ ഒരുക്കാം.

1. ചക്ക അട

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി- അരക്കിലോ
ചക്ക വരട്ടിയത്‌-ആവശ്യത്തിന്‌
ഉപ്പ്‌- ഒരു നുള്ള്‌
ഏലയ്‌ക്ക- നാലെണ്ണം
തേങ്ങാക്കൊത്ത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
വെള്ളം- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
അരിപ്പൊടിയില്‍ ഉപ്പും ചക്കവരട്ടിയതും ചേര്‍ത്തിളക്കി അട പരത്തുന്ന പരുവത്തില്‍ കുഴയ്‌ക്കുക. ഇതിലേക്ക്‌ ഏലയ്‌ക്കയും തേങ്ങാക്കൊത്തും ചേര്‍ക്കണം. ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത്‌ ഒന്നുകൂടി കുഴയ്‌ക്കാം. വാഴയില കഷണമാക്കി അതില്‍ പാകത്തിനുള്ള മാവ്‌ വച്ച്‌ ഇത്‌ കൈ കൊണ്ട്‌ പരത്തണം. ശേഷം നെടുവെ മടക്കി ആവി കയറ്റി വേവിച്ചെടുക്കാം.

2. ചക്ക വരട്ടിയത്‌

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത വരിക്കച്ചക്ക കുരു കളഞ്ഞ്‌ അരച്ചെടുത്തത്‌- ഏഴ്‌ കപ്പ്‌
ഉരുക്കിയ ശര്‍ക്കര-ഒരു കിലോ
നെയ്യ്‌- ഒരു ടേബിള്‍ സ്‌പൂണ്‍
ഏലയ്‌ക്കാപ്പൊടി- ഒരു ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
ഉരുളിയില്‍ നെയ്യൊഴിച്ച്‌ ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക. ചക്ക അരച്ചത്‌ ചേര്‍ത്ത്‌ ഇളക്കുക. ചെറിയ ചൂടില്‍ ഇളക്കി വരട്ടിയെടുക്കുക. വെള്ളം വറ്റി മിശ്രിതം ഉരുളിയില്‍നിന്ന്‌ വിട്ടുവരുന്ന പരുവമാകുമ്പോള്‍ ഏലയ്‌ക്ക പൊടിയും ചേര്‍ത്ത്‌ യോജിപ്പിച്ച്‌ വാങ്ങാം. പാത്രത്തിലേക്ക്‌ മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.

3. വിഷുക്കട്ട

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി- അരക്കിലോ
തേങ്ങ ചിരകിയത്‌-രണ്ടെണ്ണം
ജീരകം -ഒരു ടീസ്‌പൂണ്‍
ഉപ്പ്‌-പാകത്തിന്‌
അണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി - പാകത്തിന്‌ നെയ്യ്‌- രണ്ട്‌ ടീസ്‌പൂണ്‍ തയാറാക്കുന്ന വിധം തേങ്ങ പിഴിഞ്ഞ്‌ ഒരു കപ്പ്‌ ഒന്നാം പാലും രണ്ടു കപ്പ്‌ രണ്ടാം പാലും എടുക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത്‌ പച്ചരി വേവിക്കുക. വെന്തുകഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്ത്‌ വെള്ളം വറ്റിച്ചെടുക്കാം. ഒരു പാത്രത്തിലേക്ക്‌ മാറ്റി ചതുരക്കട്ടകളായി മുറിക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്ത്‌ വിതറുക.

4. മാമ്പഴ കാളന്‍

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത്‌ കാമ്പുള്ള മാമ്പഴം -മൂന്നെണ്ണം (തൊലി കളഞ്ഞ്‌ വലിയ കഷണങ്ങളാക്കി മുറിച്ചത്‌)
പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌- മൂന്നെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി-ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
പുളിയുള്ള തൈര്‌-രണ്ട്‌ കപ്പ്‌
വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കടുക്‌- അര ടീസ്‌പൂണ്‍
ഉലുവ- അര ടീസ്‌പൂണ്‍
വറ്റല്‍മുളക്‌- മൂന്നെണ്ണം(കഷണങ്ങളാക്കിയത്‌)
കറിവേപ്പില- നാല്‌ തണ്ട്‌
തയാറാക്കുന്ന വിധം
മാങ്ങാ കഷണങ്ങളും മുക്കാല്‍ക്കപ്പ്‌ വെള്ളവും പച്ചമുളക്‌, ഇഞ്ചി, മുളകുപൊടി, ഉപ്പ്‌ ഇവയും ചേര്‍ത്ത്‌ വേവിക്കുക. മഞ്ഞള്‍പ്പൊടിയും ജീരകവും തേങ്ങയില്‍ ചേര്‍ത്ത്‌ അരച്ചെടുക്കുക. വേവിച്ച മാങ്ങാ കഷണങ്ങളിലേക്ക്‌ ഉടച്ച തൈരും തേങ്ങാകൂട്ടും ചേര്‍ത്ത്‌ തിളയ്‌ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്‌ വാങ്ങാം. വെളിച്ചെണ്ണയില്‍ കടുക്‌, ഉലുവ, വറ്റല്‍മുളക്‌, കറിവേപ്പില മൂപ്പിച്ച്‌ കറിക്ക്‌ മുകളില്‍ പകരാം.

5. ചക്ക തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
അധികം മൂക്കാത്ത ചക്ക-ഒരു കിലോ
മുളകുപൊടി- രണ്ടു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
ജീരകം- ഒരു ടീസ്‌പൂണ്‍
കടുക്‌- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന്‌ വെള്ളം, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ചക്ക വേവിക്കുക. തേങ്ങ ചിരകിയതില്‍ ജീരകം ചേര്‍ത്ത്‌ തരുതരിപ്പായി അരച്ച്‌ ഇതില്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. കടുക്‌ പൊട്ടിച്ച്‌ വറ്റല്‍മുളകും കറിവേപ്പിലയും വഴറ്റി കറിക്ക്‌ മുകളില്‍ പകര്‍ന്ന്‌ വിളമ്പാം.

6. വിഷു പായസം

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി വറുത്തത്‌- ഒരു കപ്പ്‌
കദളിപ്പഴം അരിഞ്ഞത്‌- ഒരു കപ്പ്‌
ശര്‍ക്കര- അരക്കിലോ
നെയ്യ്‌-കാല്‍ക്കപ്പ്‌
തേങ്ങ ചിരകിയത്‌-മൂന്നെണ്ണം(മൂന്ന്‌ കപ്പ്‌ ഒന്നാം പാലും ആറ്‌ കപ്പ്‌ രണ്ടാം പാലും തയ്യാറാക്കുക)
ഏലയ്‌ക്ക പൊടി -ഒരു ടീസ്‌പൂണ്‍
ചുക്കു പൊടി-ഒരു ടീസ്‌പൂണ്‍
ജീരകപ്പൊടി-ഒരു ടീസ്‌പൂണ്‍
തേങ്ങാക്കൊത്ത്‌- ഒരു ടേബിള്‍സ്‌പൂണ്‍
അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
തയാറാക്കുന്ന വിധം
ഉരുളിയില്‍ ശര്‍ക്കര ഉരുക്കിയത്‌ അരിച്ചൊഴിച്ച്‌ അരിപ്പൊടിയും പഴം അരിഞ്ഞതും നെയ്യും ഒഴിച്ച്‌ ഇവയെല്ലാം യോജിക്കുന്നതുവരെ ഇളക്കുക. ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ച്‌ കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കാം. ഏലയ്‌ക്ക, ചുക്ക്‌ , ജീരകപ്പൊടിയും ചേര്‍ത്തിളക്കി. തിളവരുന്നതിന്‌ മുന്‍പ്‌ ഇറക്കി വയ്‌ക്കാം. നെയ്യില്‍ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മൂപ്പിച്ച്‌ ചേര്‍ക്കാം.

7.ചക്ക നേന്ത്രപ്പഴം കുമ്പിളട

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത്‌ - ഒരു കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒന്നരക്കപ്പ്‌
ഏലയ്‌ക്കാപ്പൊടി - ഒരു ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
ശര്‍ക്കര- 250 ഗ്രം
അരിപ്പൊടി വറുത്തത്‌ - രണ്ടരക്കപ്പ്‌
ഉപ്പ്‌- പാകത്തിന്‌
നെയ്യ്‌- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
നെയ്യില്‍ ചക്കച്ചുളയും പഴവും വഴറ്റണം. ഇതിലേക്ക്‌ തേങ്ങ ചിരകിയതും ജീരകം ഏലയ്‌ക്ക ഇവ പൊടിച്ചതും ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന്‌ ഇറക്കി വയ്‌ക്കുക. ശര്‍ക്കര ചീകിയത്‌ ഈ കൂട്ടിലേക്ക്‌ ചേര്‍ത്തിളക്കുക.
ഇതിലേക്ക്‌ അരിപ്പൊടിയും പാകത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ കുഴയ്‌ക്കുക. ഇത്‌ അരമണിക്കൂര്‍ വച്ച ശേഷം വഴനയിലയോ വാഴയിലയോ കുമ്പിളുകളാക്കി അതില്‍ മാവ്‌ നിറച്ച്‌ അപ്പച്ചെമ്പില്‍ വച്ച്‌ ആവി കയറ്റുക. വെന്തുകഴിയുമ്പോള്‍ അടുപ്പത്തുനിന്നും മാറ്റി വിളമ്പാം.

8. വിഷു കഞ്ഞി

ആവശ്യമുള്ള സാധനങ്ങള്‍
ചുവന്ന അരി- മൂന്ന്‌ കപ്പ്‌
പച്ചരി- ഒരു കപ്പ്‌
പുളി അവരയ്‌ക്ക വറുത്തുപൊടിച്ചത്‌ - ഒരു കപ്പ്‌
തേങ്ങ- ഒരെണ്ണം(ചിരകിയത്‌)
വെള്ളം- 6 കപ്പ്‌
ഉപ്പ്‌- പാകത്തിന്‌
തയാറാക്കുന്ന വിധം
ചുവന്ന അരി, പച്ചരി, പുളി അവരയ്‌ക്ക എന്നിവ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഞ്ഞിയുടെ പാകം വരെ വേവിക്കുക. വാങ്ങാറാകുമ്പോള്‍ തേങ്ങ ഇടുക. അഞ്ച്‌ മിനിറ്റ്‌ തിളച്ച ശേഷം വാങ്ങാം. ആവശ്യമെങ്കില്‍ അല്‍പ്പം ശര്‍ക്കര ചേര്‍ക്കാം.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 11:55 am

വിഷു: ഗുരുവായൂരിലും ശബരിമലയിലും ഭക്തജനത്തിരക്ക്‌


[You must be registered and logged in to see this image.]
ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നു.



ഗുരുവായൂര്‍/പത്തനംതിട്ട: മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണികാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമല സന്നിധാനത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂരില്‍ മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി പുലര്‍ച്ചെ 2.15 ന് ഗുരുവായൂരപ്പനെ കണി കാണിച്ചു. തുടര്‍ന്ന് ഭക്തര്‍ വിഷുക്കണി ദര്‍ശിച്ചു.

[You must be registered and logged in to see this image.]
വിഷുപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.

ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്നാണ് അയ്യപ്പനെ കണികാണിച്ചത്. മഴ അവഗണിച്ച് കണികാണാനെത്തിയ ഭക്തരുടെ നിര ശരംകുത്തിവരെ നീണ്ടു. കണി ദര്‍ശനത്തിനുശേഷം മേല്‍ശാന്തിയും തന്ത്രിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാളികപ്പുറം ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് മേല്‍ശാന്തി കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.

പ്രവാസി മലയാളികളും വിഷു ആഘോഷത്തിലാണ്. ന്യൂഡല്‍ഹിയിലെ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 11:57 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:11 pm

[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:11 pm

sandeep wrote:
[You must be registered and logged in to see this image.]


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:12 pm

sandeep wrote:
[You must be registered and logged in to see this image.]




Last edited by parutty on Wed Apr 15, 2015 12:26 pm; edited 1 time in total
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:12 pm

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]



ഇവരൊക്കെയില്ലാതെ നമുക്കെന്താഘോഷം...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:14 pm

sandeep wrote:
Ammu wrote:


ഇവരൊക്കെയില്ലാതെ നമുക്കെന്താഘോഷം...

പിള്ളേര്‍ ഇവിടെ നിന്ന് ഇത് കണ്ടിട്ട്ഭയങ്കര ചിരി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:15 pm

Ammu wrote:
sandeep wrote:


ഇവരൊക്കെയില്ലാതെ നമുക്കെന്താഘോഷം...

പിള്ളേര്‍ ഇവിടെ നിന്ന് ഇത് കണ്ടിട്ട്ഭയങ്കര ചിരി

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 12:28 pm

വിഷുക്കൈനീട്ടവുമായി ക്രിക്കറ്റ് ദൈവം

[You must be registered and logged in to see this image.]

മുംബൈ: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ദൈെവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. വിഷുക്കണി കാണുന്ന സച്ചിന്റെ ചിത്രത്തോടൊപ്പം 'എല്ലാവര്‍ക്കും സന്തോഷകരമായ വിഷു ആശംസകള്‍ നേരുന്നു' എന്ന് എഴുതിയതാണ് പോസ്റ്റ്. ഒരു മണിക്കൂറിനകം ഈ പോസ്റ്റ് 79,077 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. 1,715 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.

കേരളവുമായി ഈയടുത്ത കാലത്ത് ഏറെ അടുപ്പം പുലര്‍ത്തുന്ന കായിക താരമാണ് സച്ചിന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ ഉടമയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ ബ്രാന്റ് അംബാസഡര്‍ ആയിരുന്നു അദ്ദേഹം.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 1:06 pm

[You must be registered and logged in to see this image.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 1:27 pm

എല്ലാ കൂട്ടുകാര്ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 1:31 pm

sunder wrote:
എല്ലാ കൂട്ടുകാര്ക്കും  ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ

വിഷു ആശംസകള്‍ സുന്ദരാ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Wed Apr 15, 2015 1:31 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Thu Apr 16, 2015 10:32 am

കണിമലരായ് ലെന..........

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Thu Apr 16, 2015 10:34 am

Flowers il ennale Mrithula ethu song aanu kandath

Ennale kunjako boban ningalkkum aaka kodishwaran programmil undaiurnnu
Very nice..

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Thu Apr 16, 2015 11:08 am

Greeeeeshma wrote:
Flowers il ennale Mrithula ethu song aanu kandath

Ennale kunjako boban ningalkkum aaka kodishwaran programmil undaiurnnu
Very nice..


chakochan kasarkode endosulfan sthalam santharshichu.....ennale kittiya paisa okke avarkkaa...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   Thu Apr 16, 2015 11:45 am

sandeep wrote:
Greeeeeshma wrote:
Flowers il ennale Mrithula ethu song aanu kandath

Ennale kunjako boban ningalkkum aaka kodishwaran programmil undaiurnnu
Very nice..


chakochan kasarkode endosulfan sthalam santharshichu.....ennale kittiya paisa okke avarkkaa...


Back to top Go down
Sponsored content




PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   

Back to top Go down
 
വിഷുവിശേഷങ്ങളുംപാട്ടുകളും
Back to top 
Page 3 of 3Go to page : Previous  1, 2, 3

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: