HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1 ... 21 ... 39, 40, 41, 42, 43  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:47 am

Binu wrote:
Ammu wrote:
Cals Refineries Ltd. LIVE on BSE (View NSE)   


0.05   -0.01   -16.67% 

ithu ippo Vipi yude point poleyayi...

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:47 am

ee anju paisakku okke vilayundo??
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:49 am

Binu wrote:
ee anju paisakku okke vilayundo??

അഞ്ചു പൈസയുടെ വില കാണും
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:51 am

Ammu wrote:
Binu wrote:
ee anju paisakku okke vilayundo??

അഞ്ചു പൈസയുടെ വില കാണും

njan ee sambhavam thanne marannirikkukayayirunnu ormippichathinu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:52 am

Binu wrote:
Ammu wrote:
Binu wrote:
ee anju paisakku okke vilayundo??

അഞ്ചു പൈസയുടെ വില കാണും

njan ee sambhavam thanne marannirikkukayayirunnu ormippichathinu

ഇങ്ങനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അല്ലെ ഒരു മനസുഖം കിട്ടുന്നത്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:53 am

Ammu wrote:
Binu wrote:


njan ee sambhavam thanne marannirikkukayayirunnu ormippichathinu

ഇങ്ങനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അല്ലെ ഒരു മനസുഖം കിട്ടുന്നത്

athe aa powergrid keep cheythirunnel ippo vittal roopa enkilum kittumayirunnu
ithippa paisa mathrame ollloo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:55 am

Binu wrote:
Ammu wrote:


ഇങ്ങനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അല്ലെ ഒരു മനസുഖം കിട്ടുന്നത്

athe aa powergrid keep cheythirunnel ippo vittal   roopa enkilum kittumayirunnu
ithippa paisa mathrame ollloo

RIL കൂടുന്നുണ്ട്...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:56 am

Ammu wrote:
Binu wrote:


athe aa powergrid keep cheythirunnel ippo vittal   roopa enkilum kittumayirunnu
ithippa paisa mathrame ollloo

RIL കൂടുന്നുണ്ട്...
1080 il koodumbol paranja mathy
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Apr 18, 2016 11:56 am

short term byuing and selling thudangiyalo ennoru chintha illathilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 04, 2016 12:09 pm

തൃശൂര്‍: വനിതകളും വിരമിക്കാറായവരും ഉള്‍പ്പെടെ ഇരുനൂറോളം ഓഫിസര്‍മാരെ രാജ്യമാകെ തലങ്ങും വിലങ്ങും നാടുകടത്തി ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റിന്‍െറ പ്രതികാര നടപടി. കഴിഞ്ഞ ജൂലൈയില്‍, ഒരു മാസത്തിലധികം നീണ്ട പണിമുടക്ക് അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി മരവിപ്പിച്ച സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നവരടക്കം ഇരുനൂറോളം പേരെയാണ് തിങ്കളാഴ്ചത്തെ ഉത്തരവില്‍ മാറ്റിയത്.
സമരത്തില്‍ ഏര്‍പ്പെട്ട ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷനിലെ ഭാരവാഹികളും അംഗങ്ങളുമാണ് സ്ഥലം മാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും. ‘പ്രതികാര മനോഭാവത്തോടെ ജീവനക്കാരെ സ്ഥലംമാറ്റി ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താമെന്ന ധനലക്ഷ്മി ബാങ്കിലെ ഫ്യൂഡല്‍ മാനേജ്മെന്‍റിന്‍െറ മനോഭാവം’ എടുത്തു പറഞ്ഞ് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കഴിഞ്ഞദിവസം സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിറകെയാണ് സ്ഥലംമാറ്റ ഉത്തരവ്. എം.ഡി ജി. ശ്രീറാമും ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠനും നയിച്ച വഴിക്കു തന്നെയാണ് പുതിയ ചെയര്‍മാന്‍ ആര്‍.എല്‍. ജയറാമിന്‍െറ കാലത്തും ബാങ്ക് നീങ്ങുന്നതെന്ന് ഇത് തെളിയിക്കുന്നു.  
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും ഗുജറാത്തിലെ അതിര്‍ത്തി ഗ്രാമത്തിലെ ശാഖയിലേക്കും മാറ്റിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് മാറ്റം ലഭിച്ച മലയാളികളല്ലാത്ത ഓഫിസര്‍മാരുമുണ്ട്. എല്ലാം ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലുമുള്ള വനിതാ ജീവനക്കാരെ അതത് സംസ്ഥാനത്തിന്‍െറ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് മാറ്റി. തൃശൂരിലെ വരന്തരപ്പിള്ളി ശാഖയില്‍നിന്ന് വനിതാ ഓഫിസറെ മാറ്റിയത് തിരുവനന്തപുരത്തേക്കാണ്. ഇവരുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കൊരു കൈക്കുഞ്ഞുണ്ട്.
 ബാങ്കുകളില്‍ വനിതാ ജീവനക്കാരെ കുടുംബത്തോടൊപ്പം താമസിക്കാന്‍ പാകത്തിനെ മാറ്റാവൂ എന്നും അഡീഷനല്‍ ജനറല്‍ മാനേജര്‍ മുതല്‍ ഉയര്‍ന്ന തസ്തികയില്‍ താഴെയുള്ളവരെ ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്നും കേന്ദ്ര ധനകാര്യ വകുപ്പിന്‍െറ ഉത്തരവുണ്ട്.
വ്യക്തിഗത ഉത്തരവിനു പുറമെ മാറ്റപ്പെട്ട എല്ലാവരുടെയും പേരുള്‍പ്പെട്ട പട്ടിക ഇറക്കുന്ന പതിവ് ഇത്തവണ ഉപേക്ഷിച്ചു. സംഘടനക്ക് സ്ഥലംമാറ്റത്തിന്‍െറ ചിത്രം പെട്ടെന്ന് കിട്ടാതിരിക്കാനാണ് ഇതെന്ന് ആരോപിക്കപ്പെടുന്നു. ബാങ്കിനെ തകര്‍ക്കുന്ന നയമാണ് മാനേജ്മെന്‍റിന്‍േറതെന്ന് ആരോപിച്ചാണ് കെ. ജയകുമാര്‍ രാജിവെച്ചത്. കഴിഞ്ഞമാസം 30ന് വ്യവസായി രവിപിള്ള ദുരൂഹ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, സംഘ്പരിവാര്‍ അനുകൂല സംഘടനയായ നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സിന് സ്ഥലംമാറ്റത്തില്‍ കാര്യമായ പരിക്കില്ളെന്നു മാത്രമല്ല, അനുകൂലവുമാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 12, 2016 10:57 am

ഭീഷണിയുയര്‍ത്തി കയറ്റുമതി ഇടിയുന്നു
 
[You must be registered and logged in to see this image.]
കയറ്റുമതിക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകസ്ഥാനമാണ് കല്‍പിക്കപ്പെടുന്നത്. സാമ്പത്തികവളര്‍ച്ചക്കൊപ്പം രാജ്യത്ത് അടിസ്ഥാനമേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിലും കയറ്റുമതിക്ക് നിര്‍ണായകപങ്കാണുള്ളത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി ആശങ്കജനകമാംവിധം ഇന്ത്യയുടെ കയറ്റുമതി കുറയുകയാണ്. ലോകത്തിന്‍െറ എല്ലാ മേഖലകളിലേക്കും ഇന്ത്യയുടെ എല്ലായിനം കയറ്റുമതികളും കുത്തനെ ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-16 സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതിയില്‍ ആകെ 27 ശതമാനത്തോളം ഇടിവുണ്ടായി.
എന്നാല്‍,
സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ പ്രതിസന്ധി കയറ്റുമതിമേഖലയില്‍ സംജാതമാകുമ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഇന്ത്യക്ക് ഇപ്പോഴും സ്വാധീനമുള്ള കയറ്റുമതിമേഖലകള്‍ സംരക്ഷിക്കാനോ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. ഈ വീഴ്ച വിദൂരമല്ലാത്ത ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക ഗവേഷണസ്ഥാപനമായ ആംബിറ്റ് കാപ്പിറ്റല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച മുരടിക്കുകയാണെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
2015 നവംബറില്‍ കയറ്റുമതി സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നവംബറില്‍ വെറും 1900 കോടി ഡോളര്‍ മാത്രമാണ് ഇന്ത്യയുടെ കയറ്റുമതി. 2014 നവംബറിനെ അപേക്ഷിച്ച് 27 ശതമാനത്തോളം കുറവാണ് 2015 നവംബറില്‍ ഉണ്ടായിരിക്കുന്നത്. 2010 നവംബറില്‍ ഉണ്ടായിരുന്ന കയറ്റുമതി വരുമാനത്തിലേക്കാണ് കൂപ്പുകുത്തിയതെന്നുകൂടി അറിയുമ്പോഴേ തകര്‍ച്ചയുടെ ആഴം ബോധ്യമാവുകയുള്ളൂ.
ഇക്കാലയളവില്‍ നല്ല സ്വാധീനമുണ്ടായിരുന്ന എല്ലാ കയറ്റുമതി വിപണികളിലും  കനത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. സമീപകാലത്ത് വളര്‍ച്ചരാഷ്ട്രം കാര്യമായി ലക്ഷ്യംവെച്ചിരുന്ന ആഫ്രിക്കന്‍വിപണികളില്‍ നിന്നാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 25 ശതമാനത്തോളം ഇടിവാണ് ഇവിടെയുണ്ടായത്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിവിപണിയായ ഏഷ്യയിലും കനത്ത തിരിച്ചടിയാണ് കയറ്റുമതിരംഗത്ത് ഉണ്ടാവുന്നത്. ആസിയാന്‍ രാജ്യങ്ങളിലേക്കടക്കം കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 20 ശതമാനം കുറവുണ്ടായി. ഏറ്റവും കൂടുതല്‍ കയറ്റുമതി വരുമാനം ലഭ്യമാക്കിയിരുന്ന ഈ മേഖലയിലെ തിരിച്ചടിയാണ് ആകെ കയറ്റുമതി വരുമാനം കുത്തനെ ഇടിയാന്‍ കാരണമായത്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വ്യാപാര പങ്കാളികളില്‍ ഒന്നായ ചൈനയിലേക്കുള്ള കയറ്റുമതി 22 ശതമാനത്തോളം കുറഞ്ഞു. ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയപ്പോഴാണ് ഇന്ത്യയുടെ കയറ്റുമതി കുത്തനെ കുറഞ്ഞത്. ഇത് ചൈനയുമായുള്ള വ്യാപാരക്കമ്മി വര്‍ധിക്കാനും ഇടയാക്കിയി.
പരമ്പരാഗതമായി ഇന്ത്യക്ക് കനത്ത കയറ്റുമതിവരുമാനം ലഭ്യമാക്കിയിരുന്ന പല ഉല്‍പന്നങ്ങളുടെയും കയറ്റുമതി ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയുടെ ആകെ കയറ്റുമതി വരുമാനത്തില്‍ 35 ശതമാനവും ലഭ്യമാക്കിയിരുന്നത്.
2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്ന് ലഭിച്ച കയറ്റുമതിവരുമാനത്തില്‍ 50 ശതമാനം കുറവാണുണ്ടായത്. സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ എന്നിവയില്‍നിന്നുള്ള വരുമാനത്തില്‍ ഒമ്പതു ശതമാനം ഇടിവുമുണ്ടായി. തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടക്കമുള്ള യന്ത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിരുന്ന ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും 50 ശതമാനത്തോളം കുറവുണ്ടായി.
കാര്‍ഷികമേഖലയില്‍നിന്ന് ഇന്ത്യ ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉല്‍പന്നങ്ങളില്‍ ഒന്ന് അരിയാണ്. ഇതിന്‍െറ കയറ്റുമതിയില്‍ 2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 25 ശതമാനം കുറവുണ്ടായി. കയറ്റുമതിരംഗത്തെ ഈ പ്രതിസന്ധി വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാക്കുന്നത്. അസംസ്കൃത എണ്ണ ഉള്‍പ്പെടെ സാമ്പത്തികവളര്‍ച്ചക്ക് അതിപ്രധാനമുള്ള പല വസ്തുക്കളും ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കയറ്റുമതിയിലുണ്ടാവുന്ന കുറവ് രൂപയുടെ മൂല്യത്തെ ഗുരുതരമായി ബാധിക്കും. ഇവിടെ പുതിയ പ്രശ്നത്തിന് തുടക്കമാവുകയും ചെയ്യും.
കയറ്റുമതിമേഖലയുടെ തളര്‍ച്ച ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി ഭീമമായി വര്‍ധിക്കാനിടയാക്കും. ഇതോടെ രൂപയുടെ മൂല്യം സംരക്ഷിക്കാനും പ്രതിസന്ധി കൂടുതല്‍ വഷളാവാതിരിക്കാനും ഇറക്കുമതിക്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇത് വ്യവസായിക ഉല്‍പാദനത്തെയും സാമ്പത്തികവളര്‍ച്ചയെയും സാരമായി ബാധിക്കുകയും ചെയ്യും. ഇന്ത്യക്ക് ഏറ്റവുമധികം വിദേശനാണയം നേടിത്തന്നിരുന്ന സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് തിരിച്ചടിയായത് വിദേശ വ്യാപാരക്കമ്മി നിയന്ത്രിക്കുന്നതിന് സ്വര്‍ണ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണെന്ന് ഈ മേഖലയിലുള്ളവര്‍ വാദിക്കുന്നുണ്ട്. ഇതില്‍ ഒരുപരിധിവരെ ശരിയുമുണ്ട്. ഇറക്കുമതി നിയന്ത്രണങ്ങള്‍ കൂടുതല്‍ വ്യാപകമായാല്‍ അത് മറ്റ് വ്യവസായമേഖലകളുടെ വളര്‍ച്ചയെയും സാരമായി ബാധിക്കും. അടിസ്ഥാനമേഖലയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന മേഖലകളില്‍ ഒന്നാണ് തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണ മേഖലകള്‍. ഈ വ്യവസായമേഖലയുടെ നിലനില്‍പില്‍ നിര്‍ണായകപങ്കാണ് കയറ്റുമതി വഹിച്ചിരുന്നത്. ബംഗ്ളാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ മുന്നിലാണ് സമീപകാലത്ത് ഇന്ത്യക്ക് വിദേശവിപണികള്‍ അടിയറവുവെക്കേണ്ടിവന്നത്.
രാസവസ്തുക്കള്‍, ഉപകരണ നിര്‍മാണമേഖല എന്നിവയും പരമ്പരാഗതമായി ഇന്ത്യയില്‍ ഉയര്‍ന്ന അളവില്‍ തൊഴില്‍ ലഭ്യമാക്കുന്ന മേഖലകളാണ്. മറ്റൊരു സുപ്രധാന തൊഴില്‍മേഖലയായ ഓട്ടോമൊബൈല്‍ രംഗം കയറ്റുമതിയുടെ കാര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണെന്നാണ് സൂചന. കയറ്റുമതിരംഗത്തെ തിരിച്ചടി ഈ മേഖലകളുടെ വളര്‍ച്ചയെയും സാരമായി ബാധിക്കും.
തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിരുന്ന മേഖലകളെല്ലാം വളര്‍ച്ചാമുരടിപ്പിലേക്ക് നീങ്ങുന്നത് തൊഴില്‍രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇതും സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.
എന്നാല്‍, അതീവ ഗുരുതരമായ പ്രശ്നങ്ങളുയര്‍ത്തി കയറ്റുമതി കുത്തനെ ഇടിയുമ്പോഴും പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവുന്നില്ല എന്നത് കൂടുതല്‍ ആശങ്കയുയര്‍ത്തുന്നു. മുമ്പ് യു.പി.എ ഭരണകാലത്ത് ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യ പിടിച്ചുനിന്നത് നികുതിയിനത്തിലും മറ്റും സുപ്രധാന വ്യവസായമേഖലകള്‍ക്ക് ലഭ്യമാക്കിയ ഇളവുകളായിരുന്നു. പിന്നീട് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ ഇവ പിന്‍വലിക്കപ്പെട്ടു. ഇപ്പോഴത്തെ കയറ്റുമതിപ്രതിസന്ധിക്ക് സര്‍ക്കാറിന്‍െറ ഈ പിന്മാറ്റങ്ങളും കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതുകൂടി പരിഗണിച്ചുള്ള പരിഹാരമാര്‍ഗങ്ങളാണ്  ആവശ്യം. ഇതോടൊപ്പം ഇപ്പോഴത്തെ കയറ്റുമതി പ്രതിസന്ധിക്കിടയിലും കയറ്റുമതിവളര്‍ച്ച പ്രകടമാക്കുന്ന ചില മേഖലകളുണ്ട്. ഈ മേഖലകളില്‍നിന്നുള്ള കയറ്റുമതി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 16, 2016 10:42 am

നാം സമ്പാദിക്കുന്നത്‌ എന്തിനുവേണ്ടി?





വര്‍ഗ്ഗീസ്‌ ഡോക്‌ടര്‍ തിരക്കുള്ള ഹൃദയ ശസ്രക്രിയ വിദഗ്‌ദ്ധനാണ്‌. ദിവസവും നാലും അഞ്ചും ശസ്‌ത്രക്രിയകള്‍. ഓരോ ശസ്‌ത്രക്രിയയില്‍ നിന്നും അദ്ദേഹത്തിന്‌ തെറ്റില്ലാത്ത ഫീസ്‌ ലഭിക്കും.എല്ലാം അദ്ദേഹം തന്റെ ബാങ്ക്‌ അക്കൗണ്ടില്‍ സംഭരിക്കും.ഓരോ പ്രാവശ്യം ബാങ്ക്‌ സന്ദര്‍ശിക്കുമ്പോഴും മാനേജരുടെ നിര്‍ബന്ധപ്രകാരം സ്‌ഥിര നിക്ഷേപ പദ്ധതിയില്‍ ചേരും.കൂടാതെ കുറേ ചിട്ടിയും, ഇന്‍ഷുറന്‍സ്‌ പോളിസികളും.വര്‍ഷാവസാനം ഇതിന്റെയെല്ലാം സ്‌റ്റേറ്റ്‌മെന്റും കൊണ്ട്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റിന്റെ അടുത്തു ചെല്ലുകയും നികുതി അടവിനുള്ള കാര്യങ്ങള്‍ ചെയ്‌തുറപ്പിക്കുകയും ചെയ്യും.ഒരു സുഹൃത്തുവഴി സാമ്പത്തിക ആസൂത്രണത്തെപ്പറ്റി അറിഞ്ഞ്‌ എന്റെയടുത്ത്‌ വരുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ 47 ഇന്‍ഷുറന്‍സ്‌ പോളിസിയും നൂറോളം സ്‌ഥിര നിക്ഷേപങ്ങളും (FD) പിന്നെ പത്തോളം ചിട്ടിയുടെ രേഖകളും ഉണ്ടായിരുന്നു.തിരക്കിട്ട ജോലിക്കിടയില്‍ സ്വന്തം വരുമാനത്തെപ്പറ്റിയും, അത്‌ മികച്ച നിക്ഷേപത്തിലേക്ക്‌ വഴിതിരിക്കുന്നതിനെപ്പറ്റിയും അദ്ദേഹം തെല്ലുപോലും ചിന്തിച്ചില്ല.മാത്രമല്ല തിരക്കുള്ള ജീവിതശൈലിയായതുകൊണ്ട്‌ ഭീമമായ നികുതി അടയ്‌ക്കുകയും ചെയ്‌തുകൊണ്ടിരുന്നു.നമ്മില്‍ ഭൂരിഭാഗം ആളുകളുടെയും സ്‌ഥിതി ഇതാണ്‌.സാമ്പത്തിക കാര്യങ്ങളില്‍ ഒരളവുവരെ സ്വയം എങ്ങിനെ ആസൂത്രണം നടത്താം എന്നതാണ്‌ ഇന്നത്തെ വിഷയം.
അത്യാവശ്യം വേണ്ട തുക മതി ബാങ്കില്‍

കണക്കനുസരിച്ച്‌ ഒരാളുടെ മാസ വരുമാനത്തിന്റെ മൂന്നിരട്ടി തുക വരെ ബാങ്ക്‌ അക്കൗണ്ടില്‍ സൂക്ഷിക്കാം.അത്യാവശ്യ ഘട്ടങ്ങളില്‍ പിന്‍വലിക്കാന്‍ ഇത്‌ സഹായിക്കും.ഇത്‌ ആറ്‌ ഇരട്ടിയില്‍ കൂടുന്നത്‌ നന്നല്ല.അങ്ങിനെയായാല്‍ ആവശ്യത്തിലധികം തുക വലിയ പലിശയൊന്നും നേടാതെ അക്കൗണ്ടില്‍ വെറുതെ കിടക്കും.ഈ അധികം വരുന്ന തുക ഏതെങ്കിലും നിക്ഷേപത്തിലേക്ക്‌ വഴിതിരിക്കാം.ഇപ്പോള്‍ ആവശ്യത്തില്‍ അധികംവരുന്ന തുക സ്‌ഥിരനിക്ഷേപത്തിലേക്ക്‌ തനിയെ ചെന്നു വീഴുന്ന രീതിയിലുള്ള അക്കൗണ്ടുകളുണ്ട്‌.അതുകൊണ്ട്‌ നമ്മുടെ കയ്യിലുള്ള ശരിയായ ബാലന്‍സ്‌ അറിയാന്‍ ശ്രമിക്കുന്നത്‌ നല്ലതാണ്‌.
നിക്ഷേപം എത്രവരെ?വരുമാനം എത്രമാത്രം
ഒരാളുടെ മാസവരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേക്കായി മാറ്റിവയ്‌ക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്‌തുത, നാം നിക്ഷേപിക്കുന്ന തുകയ്‌ക്കു കിട്ടുന്ന വരുമാനം എത്രയാണ്‌ എന്നുള്ളതാണ്‌.പണപ്പെരുപ്പ നിരക്ക്‌ 6 ശതമാനമാണെന്നിരിക്കെ, ഒരു സ്‌ഥിര നിക്ഷേപത്തിന്‌ 8 ശതമാനം കിട്ടിയാലും, നമുക്ക്‌ ലഭിക്കുന്ന ശരിയായ വളര്‍ച്ച 2 ശതമാനമായിരിക്കും.അതുകൊണ്ട്‌ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍, അതില്‍നിന്നു കിട്ടാവുന്ന വളര്‍ച്ചയെക്കുറിച്ചും, നിലവിലുള്ള പണപ്പെരുപ്പ നിരക്കിനെക്കുറിച്ചും വ്യക്‌്തമായ അറിവുണ്ടായിരിക്കണം.
കടം എത്രമാത്രം?

നമ്മുടെ നികുതി കഴിച്ചുള്ള വരുമാനത്തിന്റെ 35 ശതമാനത്തിലധികമാകരുത്‌ ലോണുകളിലേക്കുള്ള മൊത്ത അടവ്‌.ഉദാഹരണത്തിന്‌ ഒരാളുടെ വരുമാനം 50000 രൂപയാണെങ്കില്‍, അയാള്‍ 17500 ല്‍ കൂടുതല്‍ ഒരു മാസം ലോണിലേക്ക്‌ അടയ്‌ക്കുന്നുണ്ടെങ്കില്‍, അത്‌ സാമ്പത്തികമായ ആരോഗ്യത്തിന്‌ നല്ലതല്ല.നേരത്തെ ലോണ്‍ എടുത്തവര്‍ക്ക്‌ ഇക്കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ലെങ്കിലും, ലോണ്‍ തുകയിലേക്ക്‌ ഇടയ്‌ക്കിടെ കിട്ടുന്ന അധിക വരുമാനമോ, ബോണസ്സോ അടച്ച്‌ പലിശയിനത്തില്‍ കുറവും വരുത്താന്‍ സാധിക്കും.
കമ്പനിയില്‍ നിന്നു ബോണസ്സോ അലവന്‍സോ കിട്ടുമ്പോള്‍ എല്ലാവരുടെയും മുമ്പിലുണ്ടാവുന്ന ചോദ്യം ഈ തുക എവിടെയെങ്കിലും നിക്ഷേപിക്കണോ അതോ ലോണിലേയ്‌ക്കടയ്‌ക്കണോ എന്നതാണ്‌.ഒരു ലോണിന്റെ തുടക്കത്തില്‍ നാം അടയ്‌ക്കുന്ന തുകയുടെ ഭീമമായ ഭാഗം പലിശയിനത്തിലേക്കാണ്‌ വകയിരുത്തുക.അതുകൊണ്ട്‌ലോണെടുത്ത പ്രാഥമിക വര്‍ഷങ്ങളില്‍ കിട്ടുന്ന പണം ലോണിലേയ്‌ക്കടയ്‌ക്കുന്നതാണ്‌ നല്ലത്‌.എന്നാല്‍, ലോണ്‍ എടുത്തിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പലിശ നിക്ഷേപത്തില്‍ നിന്നും കിട്ടുമെങ്കില്‍ നിക്ഷേപിക്കാനുള്ള തീരുമാനം എടുക്കുന്നതില്‍ തെറ്റില്ല.

വരുമാനവും ചെലവും
വരുമാനത്തില്‍ ഒരാള്‍ക്ക്‌ ക്രമീകരണം നടത്തുക സാധ്യമല്ല.മിക്കവരുടെയും വരുമാനത്തിന്‌ ഒരു പരിധിയുണ്ട്‌.എന്നാല്‍ ചിലവ്‌ ആര്‍ക്കും ക്രമീകരിക്കാം.നിക്ഷേപം കൂട്ടാനുള്ള ഏകമാര്‍ഗ്ഗം ചിലവ്‌ കുറയ്‌ക്കലാണ്‌.തന്റെ ഒരുമാസത്തെ ചിലവുകളെ പ്രാധാന്യത്തിന്റെ അടിസ്‌ഥാനത്തില്‍ മൂന്നായി തരം തിരിക്കുക. ഇതില്‍ മൂന്നാം തരത്തില്‍ വരുന്ന ചിലവുകള്‍ എല്ലാ മാസവും പഠന വിധേയമാക്കുക.കുറയ്‌ക്കാന്‍ ശ്രമിക്കുക.വരുമാനം ഒരളവുവരെ ക്രമീകരിക്കാന്‍ സാധിക്കാത്തതാണെങ്കിലും വരുമാന സ്രോതസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക സാധ്യമാണ്‌.ഒന്നില്‍ കൂടുതല്‍ വരുമാന സ്രോതസ്സുള്ളത്‌ എപ്പോഴും നല്ലതുതന്നെ.ഈ തരത്തിലുള്ള വരുമാനം ഒരാള്‍ക്ക്‌ താല്‍പ്പര്യപ്പെട്ട വിനോദത്തില്‍ നിന്നോ, നേരത്തെ ചെയ്‌തിട്ടുള്ള നിക്ഷേപത്തില്‍ നിന്നോ ആകുമ്പോള്‍ അതിന്‌ മാധുര്യമേറും.ഈ വരുമാനം ജോലിയില്‍നിന്നോ ബിസ്സിനസ്സില്‍നിന്നോ വിരമിച്ചതിനുശേഷവും തുടരും എന്നുള്ളതാണ്‌ മറ്റൊരു വസ്‌തുത.
ഓരോ നിക്ഷേപവും
ഒരു ലക്ഷ്യത്തിലേക്ക്‌

ഒരു ലക്കും ലഗാനുമില്ലാതെ കുറേ നിക്ഷേപങ്ങള്‍ നടത്തുന്നത്‌ ശരിയായ ഒരു പ്രക്രിയയല്ല.ഓരോ നിക്ഷേപത്തിനു പിന്നിലും ഒരു ലക്ഷ്യമുണ്ടെങ്കില്‍ എല്ലാ നിക്ഷേപങ്ങളും പ്രാധാന്യമുള്ളതാകും.എന്നാല്‍ ഇത്‌ മറ്റൊരു വിധത്തിലും ചെയ്യാം.ആദ്യമായി നമ്മുടെ ജീവിതത്തിലെ സാമ്പത്തികപരമായ ആവശ്യങ്ങള്‍ ഒരു കടലാസില്‍ എഴുതുക.ഇനി ഓരോന്നിലേക്കും മാസംതോറും നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുകയും നിക്ഷേപ പദ്ധതിയും നിശ്‌ചയിക്കുക.ഇതിന്‍പ്രകാരം നിക്ഷേപിക്കുകയും, ഇതിന്റെ വളര്‍ച്ച ഓരോ ആറു മാസം കൂടുമ്പോള്‍ വിലയിരുത്തുകയും ചെയ്യുക.ഒരു സാമ്പത്തിക പ്രതിസന്ധിയും കൂടാതെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.ഉദാ:ഒരു വര്‍ഷം കഴിയുമ്പോള്‍ പുതിയ ഒരു ടി. വി.വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ഇന്നുമുതല്‍ 12 മാസത്തേക്ക്‌ ഒരു നിശ്‌ചിത തുക നിക്ഷേപിക്കുക.പണം ആവശ്യമുള്ള സമയത്ത്‌ നെട്ടോട്ടമോടേണ്ടി വരില്ല.
നിക്ഷേപ പദ്ധതികള്‍
ഏതൊക്കെ?

നിക്ഷേപത്തിന്റെ ദൈര്‍ഘ്യമാണ്‌ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്‌ഥാനം.മൂന്നുവര്‍ഷം വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സ്‌ഥിര നിക്ഷേപ പദ്ധതികളായ ബാങ്ക്‌ റിക്കറിങ്ങ്‌ ഡെപ്പോസിറ്റ്‌, മ്യൂച്വല്‍ ഫണ്ട്‌ മുഖേനയുള്ള കടപത്ര നിക്ഷേപ പദ്ധതികള്‍ (Debt Fun dSIP), പോസ്‌റ്റ് ഓഫീസ്‌ റിക്കറിങ്ങ്‌ ഡെപ്പോസിറ്റ്‌ എന്നിവ തിരഞ്ഞെടുക്കാം. മൂന്നുമുതല്‍ ആറുവരെയുള്ള ആവശ്യങ്ങള്‍ക്ക്‌ സ്‌ഥിരനിക്ഷേപത്തിലേക്കും ഓഹരിയധിഷ്‌ഠിത നിക്ഷേപത്തിലേക്കും ഒരുപോലെ നിക്ഷേപിക്കണം.നിക്ഷേപിക്കുന്ന മാസതവണയില്‍ പകുതി മുന്‍പു സൂചിപ്പിച്ച പദ്ധതികളിലേക്കും, പകുതി ഓഹരിയധിഷ്‌ഠിത സ്‌ഥിര നിക്ഷേപത്തിലേക്കും വകയിരുത്താം.ആറു വര്‍ഷത്തിലധികം ദൈര്‍ഘ്യം വരുന്ന ആവശ്യങ്ങളിലേക്ക്‌ കൂടുതല്‍ അനുപാതം ഓഹരിയധിഷ്‌ഠിത പദ്ധതികളില്‍ (Systematic Investment Plans)വകയിരുത്തുന്നത്‌ നന്നായിരിക്കും.പണപ്പെരുപ്പത്തിന്‌ ഒരളവുവരെ കടിഞ്ഞാണിടാന്‍ ഇവയ്‌ക്ക് സാധിക്കും.
സ്വര്‍ണ്ണം ഏവര്‍ക്കും ഇഷ്‌ടപ്പെട്ട ഒരു നിക്ഷേപ വസ്‌തുവാണ്‌.ആഭരണത്തിന്റെ രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നത്‌ നിക്ഷേപാടിസ്‌ഥാനത്തില്‍ നോക്കുമ്പോള്‍ ലാഭകരമാവില്ലെങ്കിലും മിക്കവരും തിരഞ്ഞെടുക്കുക അതാണ്‌.ആഭരണത്തിന്റെ രൂപത്തിലല്ലാതെ ഇലക്‌ട്രോണിക്‌ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതു വഴി നികുതിയിനത്തിലും വരുമാനത്തിലും മെച്ചമുണ്ടാകും.

സുപ്രധാനം
നാം എടുത്തിട്ടുള്ള ലോണുകള്‍ തീര്‍ക്കാനും, നമുക്ക്‌ കുടുംബത്തോടുള്ള സാമ്പത്തിക പ്രതിബദ്ധത (കുട്ടികളുടെ പഠനം, വിവാഹം എന്നിവ) മുടക്കം കൂടാതെ നടക്കാനും വേണ്ടിവരുന്ന തുകയ്‌ക്കുള്ള ഒരു ടേം ഇന്‍ഷുറന്‍സ്‌ എടുത്ത ശേഷം മാത്രം നിക്ഷേപങ്ങളേക്കുറിച്ച്‌ ചിന്തിച്ചാല്‍ മതിയാകും.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 17, 2016 4:11 pm

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് ബി.ജെ.പി രാജ്യസഭ എം.പി സുബ്രമണ്യന്‍ സ്വാമി കത്തെഴുതി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച ആളാണ് രഘു റാം രാജനെന്ന് സുബ്രമണ്യന്‍ സ്വാമി നേരത്തെ വിമര്‍ശിച്ചിരുന്നു. പലിശ നിരക്ക് കൂട്ടിയത് ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും സുബ്രമണ്യന്‍ സ്വാമി കത്തില്‍ പറയുന്നു. ഇന്ത്യയിലെ ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങള്‍ നാശത്തിന്‍െറ വക്കിലാണെന്നും ഇത് യുവ സംരംഭകരുടെ പ്രതീക്ഷ ഇല്ലാതാക്കിയെന്നും കത്തില്‍ ഉണ്ട് .

യു.എസില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ളെന്നും അത് കൊണ്ട് അദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമി പറയുന്നു. 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി ഗവണ്‍മെന്‍റുമായി ആദ്യം നല്ല ബന്ധത്തിലായിരുന്ന രാജന്‍ പിന്നീട് കേന്ദ്ര സര്‍ക്കാറുമായി അകലുകയായിരുന്നു. 2013ല്‍ യു.പി.എ കാലത്തായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റത്. ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം.

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 17, 2016 4:17 pm

good information
Financial planning
sambathika achadakkam onnum aarrkkum illa... ikkalathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 17, 2016 4:51 pm

Binu wrote:
good information
Financial planning
sambathika achadakkam onnum aarrkkum illa... ikkalathu

ഇപ്പൊ കിട്ടുന്നത് ഇപ്പൊ ചിലവാക്കുക എന്നതാ ഇന്നത്തെ തലമുറയുടെ പോളിസി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 17, 2016 5:07 pm

Ammu wrote:
Binu wrote:
good information
Financial planning
sambathika achadakkam onnum aarrkkum illa... ikkalathu

ഇപ്പൊ കിട്ടുന്നത് ഇപ്പൊ ചിലവാക്കുക എന്നതാ ഇന്നത്തെ തലമുറയുടെ പോളിസി
athalla oro vattavum nattil povumbol ee gulf kare okke oro muthiya mutual fund il cherkkum egents
edutha aalkarkku athint eperu polum ariyilla
ente firend cyril nu 20 il kooduthal undu....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 10:14 am

കേവലം പലിശനിരക്കുകളെക്കുറിച്ചോ ധനകാര്യ വിഷയങ്ങളെക്കുറിച്ചോ മാത്രം സംസാരിക്കുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറല്ല രഘുറാം രാജന്‍. രാഷ്ട്രീയം സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യുകതന്നെ വേണമെന്ന നിലപാട് അദ്ദേഹത്തിനുണ്ട്. രാജ്യത്ത് ഹൈന്ദവ ഫാഷിസ്റ്റുകളുടെ അസഹിഷ്ണുത പടരുന്നതിന്‍െറ ഉദാഹരണമായി നടന്ന ദാദ്രി സംഭവം മാധ്യമങ്ങളില്‍ കത്തിനിന്ന വേളയില്‍ സഹിഷ്ണുതയും പരസ്പര ബഹുമാനവും ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചത് ഈ നിലപാടിന്‍െറ ഭാഗമായായിരുന്നു. രഘുറാം രാജന്‍ റിസര്‍വ് ബാങ്കിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് അന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചത്. ഇന്നിപ്പോള്‍ എത്രയുംപെട്ടെന്ന് രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ നിരത്തിക്കൊണ്ട് സ്വാമി ആവശ്യപ്പെടുന്നത്. സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണകക്ഷിയുടെയോ സര്‍ക്കാറിന്‍െറയോ പ്രതിനിധികള്‍ ഉരിയാടാത്തത് അര്‍ഥഗര്‍ഭമാണ്.


സര്‍ക്കാറിന്‍െറ വിമര്‍ശകനായി രഘുറാം രാജന്‍ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെട്ടത് നേരത്തേതന്നെ എന്‍.ഡി.എ സര്‍ക്കാറും യു.പി.എയുടെ നോമിനിയായിരുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറും തമ്മിലുള്ള അകലം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 2015 ഫെബ്രുവരി 20ന് ഡി.സി. കൊസാംബി ഐഡിയാസ് ഫെസ്റ്റിവലില്‍ രഘുറാം രാജന്‍ നടത്തിയ പ്രഭാഷണത്തിലാണ് ആദ്യമായി സര്‍ക്കാറിന് ചില മുന്നറിയിപ്പിന്‍െറ സൂചനകള്‍ നല്‍കിയത്. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുമായി ബന്ധപ്പെടുത്തി രഘുറാം രാജന്‍ നടത്തിയ പരാമര്‍ശം ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു പാര്‍ട്ടിയുടെ നേതാവായ നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവമുള്ള ഭരണരീതിയുടെ വിമര്‍ശമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. രഘുറാം രാജന്‍ പറഞ്ഞു: ‘ശക്തമായ സര്‍ക്കാറുകള്‍ ശരിയായ രീതിക്ക് നീങ്ങിക്കൊള്ളണമെന്നില്ല. ഹിറ്റ്ലര്‍ ജര്‍മനിക്ക് നല്‍കിയത് തികച്ചും കാര്യക്ഷമമായ ഭരണസംവിധാനമാണ്. അയാളുടെത് ശക്തമായ സര്‍ക്കാറായിരുന്നു. പക്ഷേ, ഉറച്ച കാല്‍വെപ്പോടെ ഹിറ്റ്ലര്‍ ജര്‍മനിയെ നാശത്തിലേക്കാണ് നയിച്ചത്.’ ജനാധിപത്യ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഭരണ സംവിധാനത്തിന് നിലനില്‍പുണ്ടാവില്ളെന്ന രഘുറാം രാജന്‍െറ വാക്കുകള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും ബി.ജെ.പി മതതീവ്രവാദ രാഷ്ട്രീയം കടുപ്പിക്കുന്നതിനു മുമ്പുതന്നെ നല്‍കിയ മുന്നറിയിപ്പ് ആയിരുന്നു.

‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിനിന്‍െറ കാര്യത്തില്‍ രഘുറാം രാജന്‍ വ്യത്യസ്തമായ ആശയമാണ് മുന്നോട്ടുവെച്ചത്. അദ്ദേഹം പറഞ്ഞു: ‘മേക് ഇന്‍ ഇന്ത്യ എന്നതുകൊണ്ട് ഉല്‍പാദന മേഖലയെ ആണ് ലക്ഷ്യമാക്കുന്നതെന്നും ചൈനയുടെ കയറ്റുമതി കേന്ദ്രിത വളര്‍ച്ചാപാതയെയാണ് പിന്തുടരുന്നതെന്നും കരുതി ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഒരു അപകടമുണ്ട്. അത്തരമൊരു പ്രത്യേക ഊന്നലാണ് മേക് ഇന്‍ ഇന്ത്യകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല.’ എന്താണ് താന്‍ ഉദ്ദേശിച്ചതെന്ന് മോദി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

ഏറ്റവുമൊടുവില്‍ ഇന്ത്യയെ ‘അന്ധന്മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവ്’ എന്ന് വ്യംഗ്യന്തരേണ വിശേഷിപ്പിച്ചതും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പ്രായോഗികമതിയാകണമെന്നിരിക്കെ ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കുള്ള രാജ്യമായി മാറിയെന്നതിന്‍െറ പേരില്‍ അത്യാഹ്ളാദം പ്രകടിപ്പിക്കാന്‍ തനിക്കാവില്ളെന്നും രഘുറാം രാജന്‍ പറഞ്ഞത് കേന്ദ്ര മന്ത്രിമാരുടെ അതൃപ്തിക്ക് ഇടവരുത്തി.

രാജന്‍െറ സംഭാവനകള്‍

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തിയതിന് ആഭ്യന്തരതലത്തിലും രാജ്യാന്തരതലത്തിലും പ്രശംസക്ക് പാത്രമായ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് രഘുറാം രാജന്‍. ഒരു ഭാഗത്ത് രാജ്യാന്തരതലത്തില്‍ വിവിധ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍െറ മൂല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂനിന്മേല്‍ കുരു എന്ന പോലെ ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിക്കുകയും രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് ഇരയാവുകയും ചെയ്ത സാഹചര്യത്തിലാണ് 2013 സെപ്റ്റംബറില്‍ സുബ്ബറാവുവിന്‍െറ പിന്‍ഗാമിയായി രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് അവരോധിതനായത്. അസാധാരണ നടപടികളിലൂടെയാണ് അദ്ദേഹം രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിക്കുന്നതിലേക്ക് എത്തിച്ചത്. യു.എസ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതോടെ ധനകാര്യ വിപണികളില്‍ ഉണ്ടാകാവുന്ന ഡോളറിന്‍െറ പിന്‍മടക്കം ഉള്‍പ്പെടെയുള്ള രാജ്യാന്തര തലത്തിലുള്ള രൂപ നേരിടുന്ന വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് അദ്ദേഹം നടപടികള്‍ രൂപപ്പെടുത്തിയത്. രൂപ ഇടിവ് നേരിടുന്ന സാഹചര്യങ്ങളെ നേരിടാനായി രാജ്യത്തിന്‍െറ വിദേശ നാണ്യശേഖരം അദ്ദേഹം റെക്കോഡ് നിലയിലേക്ക് ഉയര്‍ത്തി. 2013 ആഗസ്റ്റില്‍ 27,500 കോടി ഡോളറായിരുന്ന വിദേശനാണ്യ ശേഖരം ഇപ്പോള്‍ 36,000 കോടി ഡോളറാണ്.

തന്‍െറ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി റിസര്‍വ് ബാങ്ക് എന്ന സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കൃത്യമായ നിലപാട് വിളംബരം ചെയ്തുകൊണ്ടാണ് രഘുറാം രാജന്‍ ആ സ്ഥാനമേറ്റെടുത്തത്. 2013 സെപ്റ്റംബറില്‍ സ്ഥാനമേറ്റതിനു ശേഷം രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള തന്‍െറ ലക്ഷ്യങ്ങളെക്കുറിച്ച് ഇങ്ങനെ വ്യക്തമാക്കി: പണപ്പെരുപ്പം നിയന്ത്രണാധീനമാക്കുക, വളര്‍ച്ച നിലനിര്‍ത്തുക, ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുക, കുബുദ്ധികളായ ബാങ്ക് പ്രൊമോട്ടര്‍മാരെ പുറത്താക്കുക...
പണപ്പെരുപ്പം നിയന്ത്രണാധീനമാക്കുന്നതിനു വേണ്ടി പലിശനിരക്ക് ഒരു ഘട്ടത്തില്‍ വര്‍ധിപ്പിക്കുകവരെ ചെയ്ത രഘുറാം രാജന്‍ അതിന്‍െറ പേരില്‍ കേട്ട വിമര്‍ശങ്ങള്‍ കുറച്ചൊന്നുമല്ല. സര്‍ക്കാറും വ്യവസായിക ലോകവും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. എന്നാല്‍, പണപ്പെരുപ്പം കുറഞ്ഞ നിലവാരത്തില്‍ സ്ഥിരപ്പെട്ടുവെന്ന് ബോധ്യമായപ്പോള്‍ 2014നു ശേഷം ഒന്നര ശതമാനമാണ് റിപോ നിരക്ക് കുറച്ചത്. എന്നാല്‍, അതിനനുസരിച്ച് നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ തയാറാകാതിരുന്നതോടെ റിസര്‍വ് ബാങ്കിന്‍െറ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കമാണ് ലക്ഷ്യംകാണാതെപോയത്. ഇന്ന് വ്യവസായിക ലോകം വിമര്‍ശിക്കുന്നത് റിസര്‍വ് ബാങ്കിനെയല്ല, ബാങ്കുകളെയാണ്. വായ്പ കണ്ടത്തൊന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്ന രീതിയില്‍ വ്യവസായിക ലോകം നിലപാട് മാറ്റുകയും ചെയ്തു.

ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ ശുദ്ധീകരിക്കുക എന്നതാണ് രഘുറാം രാജന്‍െറ അജണ്ടകളിലൊന്ന്. 2017 മാര്‍ച്ചിനുള്ളില്‍ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കണമെന്ന ശാസനമാണ് രഘുറാം രാജന്‍ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കിട്ടാക്കടം പുറത്തുകാണിക്കാതെ മറച്ചുവെക്കുന്നതിന് ബാങ്കുകള്‍ കാണിക്കുന്ന സൂത്രങ്ങളൊന്നും ഇനി വിലപ്പോവില്ല. കിട്ടാക്കടം ശരിയായ രീതിയില്‍ കണ്ടത്തെി രേഖപ്പെടുത്താനും കിട്ടാക്കടം വര്‍ധിക്കുന്നതിന് അനുസരിച്ച് നീക്കിയിരിപ്പ് കൂട്ടാനുമാണ് റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശം. പുനര്‍രൂപവത്കൃത വായ്പകളെയും കിട്ടാക്കടമായി ഉള്‍പ്പെടുത്താനും അതിന്മേല്‍ നടപടികളെടുക്കാനുമാണ് പുതിയ ചട്ടം അനുശാസിക്കുന്നത്.

വിജയ് മല്യയുടെ കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ വരുത്തിവെച്ച കിട്ടാക്കടത്തിന്‍െറ വെള്ളപ്പൊക്കത്തില്‍ ചാഞ്ചാടിനില്‍ക്കുന്ന ബാങ്കുകളെ അങ്ങനെ തുടരാന്‍ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്ന ‘വളര്‍ച്ചാദാഹി’കളെ തൃപ്തിപ്പെടുത്തുന്ന അയഞ്ഞ നയങ്ങള്‍ ആവിഷ്കരിക്കാന്‍ രഘുറാം രാജന്‍ തയാറല്ല. പൊതുമേഖലാ ബാങ്കുകള്‍ വരുത്തിവെക്കുന്ന കിട്ടാക്കടം എഴുതിത്തള്ളി അവക്ക് ഓരോ വര്‍ഷവും മൂലധനം അനുവദിക്കുന്നതിന് ഖജനാവില്‍നിന്ന് സഹസ്രകോടികള്‍ വിനിയോഗിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റിന് അറുതിവരുത്താന്‍ ഈ ശുദ്ധീകരണം കൂടിയേതീരൂ. ഈ വര്‍ഷം സെപ്റ്റംബറിലാണ് രഘുറാം രാജന്‍െറ ആദ്യ ടേം അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും പ്രകടിപ്പിച്ചത് രഘുറാം രാജനെ സര്‍ക്കാറിലെ പ്രമുഖരുടെ അനിഷ്ടപാത്രമാക്കി മാറ്റിയിരിക്കെ രണ്ടാമതൊരു ഊഴംകൂടി അദ്ദേഹത്തിന് നല്‍കുമോ? ബാങ്കിങ് സംവിധാനത്തെ ശുദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള അജണ്ടകള്‍ രഘുറാം രാജന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ അദ്ദേഹം ആ പദവി തുടരേണ്ടതുണ്ട്. രാജനു മുമ്പുണ്ടായിരുന്ന നാല് ഗവര്‍ണര്‍മാര്‍ക്കും രണ്ടാമതൊരു ഊഴംകൂടി നല്‍കിയിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോള്‍ രഘുറാം രാജന് വീണ്ടുമൊരു അവസരം ലഭിക്കേണ്ടതാണ്. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ത്തന്നെ രാജനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്ന ചോദ്യം അതീവ പ്രസക്തമാണ്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 11:49 am

sensex van kutichu kayattam aayirunnallo.. economic growth made impact
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 11:59 am

കോർപ്പറേറ്റുകൾക്ക് വേണ്ടി, കോർപ്പറേറ്റുകളാൽ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളുടെ ഭരണത്തിൽ ...

ഇന്ധന വിലയും പാചകവാതകവിലയുംമറ്റും കോർപ്പറേറ്റുകൾ നിശ്ചയിക്കും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 12:13 pm

Modinomics has made India a stronger economy today

In contrast, all that an inept Congress-led UPA government did for the farming class was to keep doling lucrative MSP (minimum support prices) hikes year after year when statistically it has been proven that the benefits of MSPs rarely reached the small and marginal farmers.

Big farmers and middlemen looted the MSP bonuses and leakages in some cases were as high as 60 per cent. The MSP hikes only led to higher inflation with rich farmers getting richer, while the poor getting poorer.

Targeting subsidies through JAM trinity (Jan Dhan Yojana, Aadhaar and Mobile number) and DBT (Direct Benefit Transfer) will ensure money from government coffers reaches those who need it most.

These moves, howsoever small-ticket moves they may seem, have improved the country's economic outlook. So much so that the likes of S&P and Moody's have upgraded India's economic outlook from stable to positive, which is a far cry from 2012 when S&P had downgraded India's outlook to negative.

In the last two years, India's ranking in terms of "global competitiveness" and "ease of doing business" has jumped by leaps and bounds.

More than $95 billion in FDI in last two years is a towering testimony to how the Modi juggernaut is transforming India.

Also, Startup India has given entrepreneurs a fresh lease of life, even as Mudra Bank has empowered lives of over three crore ordinary individuals.

Modi baiters have often opined that "Modinomics" is inequitable and anti-minorities.

This is nothing but a bunch of concocted lies. Even as the Gujarat CM, Modi's growth model boasted of lowest poverty ratio amongst Muslims at just 7.7 per cent.

Infant mortality rates had reduced to below 38 per cent versus the national average of more than 41 per cent. Five crore LPG connections to women by 2019 and the Sukanya Samriddhi Yojana, which secures the financial emancipation of the girl child, are just a few examples of how "Modinomics" marries compassion with economic sagacity.

Critics have also slammed Modi for "jobless growth", which is again a myth. Ten lakh youth have already got enrolled with 70 per cent having completed their training for taking up meaningful jobs, under the Pradhan Mantri Kaushal Vikas Yojana.

By 2017, 24 lakh youth would have got jobs as part of the Skill India mission. World Bank says that every ten per cent rise in broadband penetration leads to 1.38 per cent growth in GDP, with creation of millions of jobs. The Modi government has already started the process of digitising 2,50,000 gram panchayats.


Broadband users have risen from 60 million to 120 million in barely two years and internet users have grown to 400 million from less than 150 million in 2014.

A knowledge economy that "Modinomics" is working towards, will not only bridge the urban-rural divide but also create at least five crore new jobs in next few years.

Under the UPA, India had a lost decade as growth fell from nine per cent to below five per cent, industrial growth came down to barely 0.5 per cent, consumer inflation soared to above 11 per cent, and fiscal deficit was well over four per cent.

Comparisons can be odious and yet they abound, especially in the case of Prime Minister Narendra Modi. His perception is subjective to the different socioeconomic sections that view him through their own characteristic lenses.

It is, however, the uniqueness of "Modinomics" that runs through these perceptions. For, PM Modi welcomes FDI in insurance, railways, food processing, banks, retail, defence, etc, and yet he very well knows the importance of agriculture in Indian economy.

It is this emphasis for the farm sector that explains why his government has earmarked more than Rs 87,000 crore in the Budget for rural India and an additional Rs 2.2 lakh crore will be the government's spending on infrastructure in 2016-17.

Doubling farm incomes by 2022 and housing for all are not jumlas, as naysayers would have us believe. PM Modi has already taken the ambitious step of dismantling APMCs (agricultural produce market committee) and launching, e-NAM (e-National Agriculture Market) which will initially cover 21 wholesale markets in eight states across 585 mandis and gradually spread out a la Amazon, Flipkart, Snapdeal, etc.Under Modi, growth has risen to 7.6 per cent and heading north, current account deficit is 1.3 per cent and heading south, consumer inflation is below four per cent, and fiscal deficit is sub four per cent.

And, to top it all, we have a balance of payments surplus with record forex reserves at $360 billion and growing.

In two years, India is not only more vibrant and strong economically, but also the world now takes us much more seriously than ever be
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 12:14 pm

shamsheershah wrote:
കോർപ്പറേറ്റുകൾക്ക് വേണ്ടി, കോർപ്പറേറ്റുകളാൽ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളുടെ ഭരണത്തിൽ ...

ഇന്ധന വിലയും പാചകവാതകവിലയുംമറ്റും കോർപ്പറേറ്റുകൾ നിശ്ചയിക്കും  
jangal allae vote cheyunnathu bjpkku munnettam allathe kottam onnum vannilla last election resultilum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 12:16 pm

midhun wrote:
shamsheershah wrote:
കോർപ്പറേറ്റുകൾക്ക് വേണ്ടി, കോർപ്പറേറ്റുകളാൽ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളുടെ ഭരണത്തിൽ ...

ഇന്ധന വിലയും പാചകവാതകവിലയുംമറ്റും കോർപ്പറേറ്റുകൾ നിശ്ചയിക്കും  
jangal allae vote cheyunnathu bjpkku munnettam allathe kottam onnum vannilla last election resultilum
Bheehariloke vallandangu munneri..Delhiyilum,keralathil Congressinde votil rajettanu munneri
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 12:17 pm

shamsheershah wrote:
midhun wrote:

jangal allae vote cheyunnathu bjpkku munnettam allathe kottam onnum vannilla last election resultilum
Bheehariloke vallandangu munneri..Delhiyilum,keralathil Congressinde votil rajettanu munneri

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 12:21 pm

shamsheershah wrote:
midhun wrote:

jangal allae vote cheyunnathu bjpkku munnettam allathe kottam onnum vannilla last election resultilum
Bheehariloke vallandangu munneri..Delhiyilum,keralathil Congressinde votil rajettanu munneri
bhai kannadachu eruttakathe.. Biharilum Delhiyilum BJP kku around 35 % vote kitti.. kuravonnum vannitilla last aseemblyil nokkumbol.. assamil 5 seat undayidathu bharanathil vannu BJP ethonnum nadannilla ennu bhavikathe bhai
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Jun 02, 2016 12:26 pm

shamsheershah wrote:
midhun wrote:

jangal allae vote cheyunnathu bjpkku munnettam allathe kottam onnum vannilla last election resultilum
Bheehariloke vallandangu munneri..Delhiyilum,keralathil Congressinde votil rajettanu munneri

Angane enkilum ayaal onnu jayikkatte
Back to top Go down
Sponsored content




PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 40 of 43Go to page : Previous  1 ... 21 ... 39, 40, 41, 42, 43  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: