HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

  യാത്രാവിവരണങ്ങള്‍

Go down 
Go to page : Previous  1 ... 9 ... 14, 15, 16, 17  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 11:11 am

sandeep wrote:
sErI wrote:
Neelu wrote:
 seri....njanum thoppiyokke pokkiyirunnu....hug kitteela...
സോറി  
വിട്ടുപോയതാണ്...  

drithraashraalinganam enookke kettittundu...enthenthaanavoo?

ഒരു തൊപ്പിക്കു ഒരായിരം ഹഗ്ഗ്
Back to top Go down
sErI
Active Member
Active Member
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 11:11 am

Minnoos wrote:
sErI wrote:

വിട്ടുപോയതാണ്...  
ithu shariyaayilla ithrem koduthath
ഇനി ഫാവിയിലും അഥവാ വിട്ടു പോവുകയാണെങ്കില്‍ അതും കൂടി കിടക്കെട്ടെന്നു കരുതി....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 11:11 am

sErI wrote:
Minnoos wrote:

ithu shariyaayilla ithrem koduthath
ഇനി ഫാവിയിലും അഥവാ വിട്ടു പോവുകയാണെങ്കില്‍ അതും കൂടി കിടക്കെട്ടെന്നു കരുതി....
ithrayum okke koduth oru sheelam aakkaruth
Back to top Go down
sErI
Active Member
Active Member
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 11:13 am

sandeep wrote:
sErI wrote:

സോറി  
വിട്ടുപോയതാണ്...  

drithraashraalinganam enookke kettittundu...enthenthaanavoo?
വിട്ടു പോയവര്‍ക്ക് സ്പെഷല്‍ .....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 12:41 pm

sErI wrote:
sandeep wrote:


drithraashraalinganam enookke kettittundu...enthenthaanavoo?
വിട്ടു പോയവര്‍ക്ക് സ്പെഷല്‍ .....

ennalum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 1:11 pm

sErI wrote:
Neelu wrote:
 seri....njanum thoppiyokke pokkiyirunnu....hug kitteela...
സോറി  
വിട്ടുപോയതാണ്...  
late aayi vannalum latest aaye varoo....
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 1:16 pm

ibdenthanu haggalfee gompetataton nadakkubaana
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 1:17 pm

sErI wrote:
sandeep wrote:
sErI wrote:

സോറി  
വിട്ടുപോയതാണ്...  

drithraashraalinganam enookke kettittundu...enthenthaanavoo?
വിട്ടു പോയവര്‍ക്ക് സ്പെഷല്‍ .....

serieeee

ividundavanam tto

kayyilulla stock ellam ivide thattiyeee...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 1:18 pm

Laila N wrote:
ibdenthanu haggalfee gompetataton nadakkubaana

thaathayum koodikko

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 1:19 pm

sErI wrote:
sandeep wrote:


drithraashraalinganam enookke kettittundu...enthenthaanavoo?
വിട്ടു പോയവര്‍ക്ക് സ്പെഷല്‍ .....

ijj mmede paye memberalliyo?ingelebidarnnu pulle?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Feb 23, 2015 1:24 pm

Laila N wrote:
sErI wrote:

വിട്ടു പോയവര്‍ക്ക് സ്പെഷല്‍ .....

ijj mmede paye memberalliyo?ingelebidarnnu pulle?

aa sri thanne thaatha ee seri
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Jul 22, 2015 9:19 am

ഭൂമിയിലെ അനവധി സ്വര്‍ഗങ്ങള്‍

നിങ്ങള്‍ ഇന്ത്യ കണ്ടിട്ടുണ്ടോ? സ്കൂള്‍ പാഠപുസ്തകത്തില്‍ പണ്ട് പഠിച്ചിട്ടുണ്ടാവും നെഹറുവിന്‍െറ ഇന്ത്യയെ കണ്ടത്തെല്‍ എന്ന പുസ്തകത്തെക്കുറിച്ച്. ഇത് ആ കാഴ്ചയല്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാഴ്ചയുടെ വിസ്മയങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്ന ഇടങ്ങളുണ്ട് ഇന്ത്യയിലെമ്പാടും. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ എത്രയെത്ര ദേശങ്ങള്‍. എത്രയെത്ര കാഴ്ചകള്‍. കണ്ടുതീരാനാവില്ല ഇന്ത്യയെ സംപൂര്‍ണമായി. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. സ്വപ്നങ്ങളില്‍ മാത്രം കണ്ടിരിക്കാനിടയുള്ള താഴ്വരകള്‍, ഗിരിശിഖരങ്ങള്‍, മഞ്ഞിന്‍െറ കുളിരാര്‍ന്ന മലയോരങ്ങള്‍, മഴ പതുങ്ങിനില്‍ക്കുന്ന സമതലങ്ങള്‍. കാറ്റിന്‍െറ തിരമാലകളാല്‍ കടല്‍ക്കാഴ്ചയൊരുക്കുന്ന മുമ്പുകള്‍...അങ്ങനെയങ്ങനെ...

മൂന്നാര്‍

മൂന്നാറിലെ തേയില മലക്കാടുകള്‍ കാണാത്തവരുണ്ടാവില്ല മലയാളികളില്‍. സഞ്ചാരികളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് മഞ്ഞിന്‍െറ നേര്‍ത്ത പാളികളിലൂടെ പച്ചയുടെ കയറ്റിറക്കങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് 7000 ഫീറ്റ് ഉയരത്തില്‍ പച്ചകുന്നുകളുടെ സമാഹാരം.

ഇരവികുളം

പശ്ചിമഘട്ടത്തില്‍ മൂന്നാര്‍ മലനിരകളിലെ അതീവ സുന്ദരമായ പ്രദേശമാണ് ഇരവികുളം. വരയാടുകള്‍ മേയാനിറങ്ങുന്നു കുന്നിന്‍ ചരിവ്. എപ്പോഴും മഞ്ഞിന്‍െറ നേര്‍ത്ത മേഘങ്ങള്‍ ഇരവികുളത്തെ തൊട്ട് നീങ്ങുന്നുണ്ടാകും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുറിഞ്ഞികള്‍ പൂത്തുമലരുന്നത് ഇവിടെയാണ്. മതികെട്ടാന്‍, ആനമുടി, പാമ്പാടുംചോല, ചിന്നാര്‍ വന്യജീവിസങ്കേതം, കുറിഞ്ഞിമല സങ്കേതം എന്നിവയോട് ചേര്‍ന്നാണ് ഇരവികുളം.

ആനമുടി

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വത ശിഖരം. സമുദ്രനിരപ്പില്‍ നിന്ന് 2,695 മീറ്ററാണ് ഉയരം. പര്‍വതാരോഹകരെ എക്കാലവും സാഹസികമായി ക്ഷണിച്ചുകൊണ്ട് മഞ്ഞിലൊളിപ്പിച്ച മുടിയുമായി അതങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നു. 1862 മെയ് നാലിന് അന്നത്തെ ബ്രിട്ടീഷ് പ്രവിശ്യയായ മദ്രാസിലെ ആര്‍മി ജനറലായിരുന്ന ഡഗ്ളസ് ഹാമില്‍ട്ടണാണ് ആദ്യമായി ആനമുടിയുടെ നിറുകയില്‍ കയറിയതെന്ന് ചരിത്രം. എന്നാല്‍ തങ്ങളുടെ പൂര്‍വികര്‍ എത്രയോവട്ടം കയറിയിറങ്ങിയ മലയാണിതെന്ന് ആനമുടി മേഖലയില്‍ ആദിമ നിവാസികളായ മുതുവാന്‍മാര്‍ പറയും. അവര്‍ കയറിയതിന്‍െറയും ഇറങ്ങിയതിന്‍െറയും ചരിത്രം എഴുതിവെച്ചിട്ടില്ല.

ഹൊഗനക്കല്‍

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സ്ഥിതി ചെയ്യന്ന ഹൊഗെനക്കല്‍. കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം.
ആന്തമാന്‍

കൊച്ചുകൊച്ചു ദ്വീപുകളുടെ സമാഹാരമാണ് ആന്തമാന്‍. 325 ദ്വീപുകള്‍, 6408 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതി. ഇന്ത്യന്‍ ഉപദ്വീപിനോടും മ്യാന്‍മറിനോടും ചേര്‍ന്ന് സമുദ്രപ്പരപ്പിലെ കൊച്ചുകൊച്ചുമണ്‍തുരുത്തുകള്‍. കാഴ്ചയുടെ വിഭ്രമങ്ങളും വിസ്മയങ്ങളും കാത്തിരിക്കുന്നസ്ഥലം. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്‍െറ നിറം പൂര്‍ണമായും ഷൂട്ട് ചെയ്തത് ആന്തമാനിലെ ഒരു ദ്വീപിലാണ്.

ലോണാര്‍ സരോവരം

മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രവിശ്യയിലാണ് ലോണാര്‍. ലോകത്തിലെ ഏക ഉപ്പുതടാകമാണിത്.
മാധേരാന്‍

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനാണ് മാധേരാന്‍. മുംബയില്‍ നിന്ന് 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ഈ കുന്നിന്‍ മുകളിലത്തൊം.

മിസോറാം

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. കുന്നുകളും താഴ്്വാരങ്ങളും നദികളും ജലാശയങ്ങളും സമൃദ്ധമായ മിസോറാം യത്രികരെ എന്നും വിസ്മയിപ്പിക്കും.
യുംതാങ്താഴ്വര

സിക്കിമിലെ പ്രശസ്തമായ താഴ്വരയാണ് യുംതാങ്. പൂക്കളുടെ താഴ്വര എന്നാണ് യുംതാങ് അറിയപ്പെടുന്നത്. പടിഞ്ഞാറന്‍ സിക്കിമില്‍ സമുദ്രനിരപ്പില്‍ നിന്ന് 3564 മീറ്റര്‍ ഉയരത്തിലാണ് ഈ മനോഹരമായ പുല്‍ത്തകിടി. ഹിമാലയന്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട മോഹിപ്പിക്കുന്ന താഴ്വരം.

കീ ഗൊംപാ

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍-സ്പിതി ജില്ലയില്‍ സ്പിതി താഴ്വരയില്‍ സ്ഥിതി ചെയ്യന്ന ബുദ്ധ വിഹാരമാണ് കീ ബുദ്ധവിഹാരം. ഇത് കീ ഗൊംപാ എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 4,166 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം.

നോഹ്കലികായി ജലപാതം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ചിറാപുഞ്ചിയിലാണ് നോഹ്കലികായി വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ജലപാതം. നോഹ്കലികായി എന്നാല്‍ കാ ലികായിയുടെ ചാടിയ സ്ഥലം എന്നാണ് അര്‍ത്ഥം. തന്‍െറ കുടുംബം ശിഥിലമായിതില്‍ മനംനൊന്ത കാ ലികായി എന്ന യുവതി ഈ മുനമ്പില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി അന്നുമുതലാണ് ഈ ജലപാതം നോഹ്കലികായി എന്നറിയപ്പെട്ടുതുടങ്ങിയത്.

തുംഗനാഥ്

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് തുംഗനാഥ്. ഹിന്ദു വിശ്വാസ പ്രകാരമുള്ള അഞ്ച് ശിവക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം തുംഗനാഥിലാണ്.
നന്ദാദേവി

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ രണ്ടാം സ്ഥാനമാണ് നന്ദാ ദേവിക്ക്. 7817 മീറ്ററാണ് കൊടുമുടിയുടെ ഉയരം. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള കാഞ്ചന്‍ ഗംഗയാണ് ഒന്നാം സ്ഥാനത്ത്.

ദേവദാരുക്കാടുകള്‍

ദേവദാരു ഒരു കാല്‍പനിക പദമല്ല്ള. 1,050 മുതല്‍ 3,600 മീറ്റര്‍ വരെ ഉയരത്തില്‍ വന്യമായി വളരുന്ന വൃക്ഷമാണ് ദേവദാരുക്കള്‍. ഹിമാലയന്‍ പ്രദേശമായ ഹിമാചലിലെ ദേവദാരു വനം ഒറ്റ കാഴ്ചയില്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. "ദേവദാരു പൂത്തകാലം നീ മറന്നുവോ ദേവതമാര്‍ ചൂടിത്തന്ന പൂ മറന്നുവോ..." എന്ന മനോഹര ഗാനം ഓര്‍മ്മ വരുന്നല്ളേ? ഗന്ധകി നദി ഈ വനത്തില്‍ണ് ഉല്‍ഭവിക്കുന്നത്.

ദ്രംഗ് ദ്രുംഗ് ഹിമാനി

ജമ്മുകശ്മീരിലെ കാര്‍ഡില്‍ ജില്ലയിലാണ് ദ്രംഗ് ദ്രുംഗ് ഹിമാനി എന്ന പര്‍വ്വതം. ശ്രീനഗര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ ഈ പര്‍വതപ്രദേശത്തത്തൊം.

സ്റ്റോക് റേഞ്ച്

ലഡാക്കിലെ ഹിമാലയന്‍ മുനമ്പാണ് സ്റ്റോക് കംഗരി എന്നറിയപ്പെടുന്ന സ്റ്റോക് റേഞ്ച്. സാഹസികരായ പര്‍വതാരോഹകരെയും ട്രക്കിംങ് ഇഷ്ടപ്പെടുന്ന സഞ്ചാരികളെയും കാത്തിരിക്കുന്ന ഈ പര്‍വത നിരകള്‍ സമുദ്ര നിരപ്പില്‍ നിന്ന് 11,845 ഫീറ്റ് ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

നുബ്രാ താഴ്വര

ലേയില്‍ നിന്ന് ഏകതാണ്ട് 150 കിലോമീറ്റര്‍ അകലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് നുബ്രാ. ലുദുമ്രാ എന്നാണ് ഈ താഴ്വരയുടെ പ്രാദേശിക നാമം. പൂക്കളുടെ താഴ്വരഎന്നര്‍ത്ഥം.

ലേ

പഴയ ഹിമാലയന്‍ സാമ്രാജ്യമായ ലെഡാക്കിന്‍െറ തലസ്ഥാനമായിരുന്നു ലേ. സമുദ്ര നിരപ്പില്‍ നിന്ന് 3500 മീറ്റര്‍ ഉയരത്തില്‍ മൈനസ് 28വരെ താഴുന്ന താപനിലയില്‍ ഒരു മനോഹര ദേശം. ഡെല്‍ഹിയില്‍ നിന്ന് ലേവരെയുള്ള റോഡ് യാത്ര ഗംഭീരമായ അനുഭവമെന്ന് സഞ്ചാരികള്‍ രേഖപ്പെടുത്തുന്നു.

കശ്മീര്‍

ഭൂമിയിലെ സ്വര്‍ഗം എന്നാണ്് കശ്മീരിനെ പറയുന്നത്. അതിലപ്പുറം ഒരു വിശേഷണം ഉണ്ടാവില്ല.

-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Thu Sep 24, 2015 11:41 am

കുഞ്ഞുന്നാള്‍ മുതല്‍ ഉമ്മ പറഞ്ഞുതന്ന കഥകളില്‍ പലതും താജ്മഹലിനെക്കുറിച്ചുള്ളതായിരുന്നു. ഉമ്മ ഒരിക്കലും താജ്മഹല്‍ കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകള്‍വെച്ച് താജ്മഹല്‍ പലപ്പോഴും കണ്ടിട്ടുള്ള ഒരാളെ പോലെയായിരുന്നു ആ വിവരണങ്ങളെല്ലാം നടത്തിയിരുന്നത്. പ്രാണസഖി മുംതാസിനുവേണ്ടി ആ സ്മാരകം തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഹൃദയവായ്പ്പും താജ്മഹലിന്‍െറ നിര്‍മാണത്തിനുവേണ്ടിയുള്ള രണ്ടു പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളുമൊക്കെ ഉമ്മ സവിസ്തരം പറയുമ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ എത്രയെത്ര നാളുകളില്‍ കേട്ടിരുന്നിട്ടുണ്ട്! താജ്മഹല്‍ കാണണമെന്ന ആഗ്രഹം അന്നുമുതലേ ശക്തമാവുകയായിരുന്നു. ആ ചരിത്രസൗധവുമായി ബന്ധപ്പെട്ട് ഉമ്മ പറഞ്ഞുതന്ന കഥകള്‍ എത്രയോ എണ്ണമായിരുന്നു. മുംതാസിനോടുള്ള പ്രണയത്തേക്കാള്‍ വികാര നിര്‍ഭരമായ മറ്റൊരു കഥകൂടി കേട്ടു. അതിലൊന്ന് താജ്മഹലിന്‍െറ ശില്‍പിയുടെ പെരുവിരല്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഛേദിച്ചത് താജ്മഹലിനേക്കാള്‍ വലിയ മറ്റൊരു സ്മാരകം
ഉണ്ടാക്കാതിരിക്കാനായിരുന്നുവത്രെ. ആ കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ ഉമ്മ താജ്മഹലിലെ ആ കണ്ണുനീര്‍ത്തുള്ളിയെ കുറിച്ച് കൂടി പറഞ്ഞു. തന്‍െറ പെരുവിരല്‍ മുറിക്കാന്‍ പോകുന്നുവെന്ന കല്‍പന കേട്ട് ഞെട്ടിത്തരിച്ച ശില്‍പി പെട്ടെന്ന് താജ്മഹലില്‍ ഒരു ചെറിയ ജോലി കൂടി ബാക്കി കിടക്കുന്നുവെന്ന് അറിയിച്ചു. അത് പൂര്‍ത്തിയാക്കിയശേഷം തന്‍െറ വിരല്‍ മുറിച്ചെടുത്തുകൊള്ളാന്‍ ചക്രവര്‍ത്തിയോട് പറഞ്ഞു. ചക്രവര്‍ത്തിയുടെ അനുവാദം ലഭിച്ചയുടന്‍ ശില്‍പി ഞൊടിയിടയില്‍ താജ്മഹലിന്‍െറ അകത്തേക്കുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ശില്‍പിയുടെ വിരല്‍ മുറിക്കുകയും ചെയ്തു. എന്നാല്‍, ചക്രവര്‍ത്തി എപ്പോഴോ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ അതാ മുംതാസിന്‍െറ ശവകുടീരത്തിലേക്ക് ഒരു കണ്ണീര്‍തുള്ളിപോലെ മുകളില്‍ നിന്നും ജലമിറ്റ് വീഴുന്നു! ഷാജഹാന്‍ ഉടന്‍ ശില്‍പിയെ വിളിച്ചു ആ നീര്‍ത്തുള്ളി വീഴുന്നത് തടയാന്‍ ഉത്തരവിട്ടെങ്കിലും ശില്‍പി തന്‍െറ പെരുവിരല്‍ ഇല്ലാത്തതിനാല്‍ നിസ്സഹായാവസ്ഥ അറിയിച്ചുവത്രെ.

ആ ശില്‍പിയുടെ പ്രതികാരമാണ് ആ കണ്ണുനീര്‍ത്തുള്ളിയെന്ന് പറഞ്ഞവസാനിപ്പിച്ച ആ കഥ കെട്ടുകഥയാണെന്നുറപ്പാണങ്കിലും അതിപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടാണ്, താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ മുംതാസിന്‍െറ ശവകുടീരത്തിനുമുകളിലേക്ക് നോക്കിനിന്നത്. ഇരുളും നിഴലുകളും ആള്‍ത്തിരക്കും കെട്ടുപിണഞ്ഞുകിടക്കുന്ന അവിടെ പെട്ടെന്ന് ഞാന്‍ ആ കണ്ണീര്‍ത്തുള്ളികള്‍ കണ്ടുപിടിച്ചു. അതാ വീണ്ടും മുകളില്‍ നിന്നും കണ്ണീര്‍ത്തുള്ളികള്‍ ആ ശവകുടീരത്തിന്‍െറയടുത്തുവന്ന് വീഴുകയാണ്. എന്നാലത്, മിനാരത്തില്‍നിന്നല്ല എന്നുമാത്രം. എന്‍െറ തൊട്ടടുത്തുള്ള ഒരു യുവതിയില്‍ നിന്നാണ് അത് നിലത്തേക്ക് വന്നുവീഴുന്നത്. ആ സുന്ദരിയായ പെണ്‍കുട്ടി വീല്‍ചെയറിലിരിക്കുകയാണ്. അവളുടെ വീല്‍ചെയര്‍ താങ്ങിക്കൊണ്ട് വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരനും. അവന്‍െറ കണ്ണുകളില്‍ എന്തോ ആത്മസാക്ഷാത്കാരത്തിന്‍െറ ഭാവം. ശരീരത്തിന്‍െറ പാതി തളര്‍ന്നുപോയ അവള്‍ വീല്‍ചെയറിലിരിന്നുകൊണ്ട് മുംതാസിന്‍െറയും ഷാജഹാന്‍െറയും ശവകുടീരങ്ങളിലേക്ക് വീണ്ടും വീണ്ടും നോക്കിയിരിക്കുമ്പോള്‍ ഞാനവരുടെ അടുത്തത്തെി. നിങ്ങള്‍ മലയാളികളാണോയെന്ന് ചോദിച്ചു. അവര്‍ പുഞ്ചിരിച്ചു. കോട്ടയത്താണ് വീടെന്നും റോയിയെന്നാണ് പേരെന്നും അയാള്‍ പറഞ്ഞു. ആ കുട്ടിയോട് പേര് ചോദിക്കാനോ അവള്‍ അയാളുടെ ഭാര്യയാണോ എന്ന് ഉറപ്പുവരുത്താനോ ഞാന്‍ മുതിര്‍ന്നില്ല. പക്ഷേ ശരീരത്തിന്‍െറ പാതി തളര്‍ന്നുപോയ ആ പെണ്‍കുട്ടിയെ താജ്മഹല്‍ കാണിക്കാന്‍ കൊണ്ടുവരണമെങ്കില്‍ അയാളുടെ ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയായിരിക്കണം എന്നുതന്നെ വ്യക്തമായിരുന്നു.

ഞാന്‍ അവരെ വിട്ട് പടിയിറങ്ങുമ്പോള്‍ വീണ്ടും കണ്ടു. ശരീരം തളര്‍ന്നുപോയവരോ അംഗവൈകല്യം വന്നവരോ ഒക്കെയായ ചിലരെയും താങ്ങിപിടിച്ച് താജ്മഹലിലേക്ക് ആനയിക്കുന്ന ഇണകള്‍. അവരുടെ കണ്ണുകളില്‍ നിന്നെല്ലാം നീര്‍ത്തുള്ളികള്‍ പൊടിഞ്ഞ് ആ മാര്‍ബിള്‍ തറയിലേക്ക് വീഴുന്നു. കണ്ണുനീരിന്‍െറ തുടര്‍പ്രവാഹത്തിലൂടെ താജ്മഹലും ഒപ്പം ശില്‍പിയുടെ പെരുവിരല്‍ ഛേദിച്ച് പാപിയായ ഷാജഹാനും വിമലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Mon Sep 28, 2015 4:32 pm

കൈലാസ സാനുക്കളുടെ സ്വന്തം ആകാശപ്പറവ

ലക്ഷ്‌മി വാസുദേവന്‍

ഒരിക്കലെങ്കിലും ഹിമവല്‍സാനുക്കളിലെ കൈലാസം സന്ദര്‍ശിക്കണമെന്ന്‌ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. എന്നാല്‍ 23 പ്രാവശ്യം കൈലാസം സന്ദര്‍ശിച്ച രാജലക്ഷ്‌മിയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അതിശയം തോന്നില്ലേ?

"ഇറ്റ്‌സ് ബെറ്റര്‍ ടു സീ സംതിങ്‌ വണ്‍സ്‌ ദാന്‍ ടു ഹിയര്‍ എബൗട്ട്‌ ഇറ്റ്‌ എ തൗസന്‍ഡ്‌ ടൈംസ്‌." ഹിമാലയസാനുക്കളെക്കുറിച്ച്‌ കേട്ടറിയുന്നതിനേക്കാള്‍ നല്ലത്‌ കണ്ടറിയുന്നതാണെന്ന്‌ തോന്നിയതു കൊണ്ടാവണം എയര്‍ ഇന്ത്യ ജീവനക്കാരി പാലക്കാട്ടെ രാജലക്ഷ്‌മി തന്റെ 24- ാമത്തെ ഹിമാലയന്‍ യാത്രയ്‌ക്കൊരുങ്ങുന്നത്‌.
മാനസസരോവരത്തിലെ തെളിനീര്‍ കുടിച്ച്‌ കൈലാസത്തിന്റെ അനന്ത കൊടുമുടികളെ തൊട്ടിറങ്ങിയ രാജലക്ഷ്‌മി ഹിമാലയ യാത്രകളെ തന്റെ ജീവനായി കരുതുന്നു. കൈലാസ യാത്രയിലെ ഇടവേളയില്‍രാജലക്ഷ്‌മിക്ക്‌ അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കിട്ടി, രാജനന്ദിനി.
തന്റെ ആദ്യ ഹിമാലയന്‍ യാത്രയെക്കുറിച്ച്‌ കൈലാസയാത്ര എന്ന പേരില്‍ രാജനന്ദിനി പുസ്‌തകവും എഴുതി. ഒരുമിച്ചുള്ള ഒരു ഹിമാലയന്‍ യാത്രയ്‌ക്കായി കാത്തിരിക്കുകയാണ്‌ ഇരുവരും. ഹിമാലയന്‍ വിശേഷങ്ങള്‍ രാജലക്ഷ്‌മിക്കൊപ്പം രാജനന്ദിനിയും പങ്കുവയ്‌ക്കുന്നു....

പാലക്കാട്‌ ടു ഡല്‍ഹി

എല്ലാവരെയും പോലെ വളരെ ആസ്വദിച്ച ഒരു കുട്ടിക്കാലമായിരുന്നു എന്റേത്‌. ഒരു ഗ്രാമത്തിന്റെ എല്ലാ നൈര്‍മെല്യവും പാലക്കാട്‌ എനിക്കു തന്നു. ആകാശത്തെ ചുംബിച്ചു പറക്കുന്ന വിമാനങ്ങളെ ഞാന്‍ എന്നും സ്‌നേഹിച്ചിരുന്നു. ആ ഇഷ്‌ടമാകാം എയര്‍ഹോസ്‌റ്റസാകുക എന്ന ആഗ്രഹം എന്റെ മനസ്സില്‍ മുളയ്‌ക്കാനുള്ള കാരണം.
പത്താം ക്ലാസിനു ശേഷം ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ താമസിക്കുന്ന ഡല്‍ഹിയിലേക്ക്‌ വണ്ടി കയറി. പക്ഷേ മെട്രികുലേഷന്‍ എന്ന എന്റെ വിദ്യാഭ്യാസ യോഗ്യത എയര്‍ഹോസ്‌റ്റസ്‌ എന്ന എന്റെ ആഗ്രഹത്തെ തടഞ്ഞു.
നാട്ടിലേക്ക്‌ മടങ്ങാന്‍ അമ്മയടക്കം എല്ലാവരും നിര്‍ബന്ധിച്ചപ്പോഴും ഞാന്‍ തയാറായില്ല. വീട്ടിലെത്തിയാല്‍ പിടിച്ചു കെട്ടിക്കുമെന്നതു തന്നെ കാര്യം.
അങ്ങനെ ഞാന്‍ ഹോസ്‌റ്റലിലേക്ക്‌ മാറി. പല സംസ്‌കാരത്തിലുള്ള, ചിന്തകളുള്ള ജീവിതസാഹചര്യങ്ങളുള്ള ഒരുപാട്‌ പെണ്‍കുട്ടികളെ ഞാനവിടെ പരിചയപ്പെട്ടു. ഒരു ജോലി അത്യാവശ്യമായി. ഒരു സുഹൃത്ത്‌ ആകസ്‌മികമായി പറഞ്ഞ ഒരു വാചകമാണ്‌ എയര്‍ഇന്ത്യയിലെ ജോലി തന്നെ വേണമെന്ന വാശിയിലെത്തിച്ചത്‌.

അന്ന്‌ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയുടെ പി.എ മലയാളിയാണ്‌, ജോര്‍ജ്‌ജ്. "നിനക്കാണോ ജോലിക്കു പഞ്ഞം? ജോര്‍ജിനെ വിളിച്ചു പറഞ്ഞാല്‍ തനിക്കു ജോലി കിട്ടില്ലേ?" എന്നൊരു സുഹൃത്ത്‌ കളിയാക്കി. ആ ചോദ്യം കുറിക്കുകൊണ്ടു.
മറ്റൊന്നുമാലോചിക്കാതെ ഞാന്‍ അറിയാവുന്ന മൂന്നക്ക നമ്പറില്‍ വിളിച്ചു. എത്രയോ പേര്‍ പലതും പറയാനായി ആ നമ്പറില്‍ വിളിക്കാറുണ്ട്‌. അതില്‍ ജോര്‍ജ്‌ജ് സാറുമായി സംസാരിക്കാന്‍ പറ്റുന്നത്‌ തന്നെ അപൂര്‍വ്വം പേര്‍ക്കാണ്‌.

ദേവിയുടെ അനുഗ്രഹം പോലെ എനിക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞു. മെട്രികുലേഷനെ ഉള്ളൂ, എയര്‍ഇന്ത്യയില്‍ ജോലി വേണമെന്ന്‌ പറഞ്ഞു. വിദ്യാഭ്യാസം ഒരു പ്രശ്‌നമാണെന്ന്‌ പറഞ്ഞെങ്കിലും എയര്‍ഇന്ത്യയെന്ന സ്വപ്‌നം തുറന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കഴിവു വച്ച്‌ എയര്‍ ഇന്ത്യയില്‍ താത്‌കാലികമായി റിസപ്‌ഷനിസ്‌റ്റായി.
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌ഥിരവുമാക്കി. എക്‌സ്പീരിയന്‍സും ജോലിയിലെ അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട്‌ അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജറായി. ഹിമാലയത്തിലേക്കുള്ള എന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകു മുളയ്‌ക്കാന്‍ ആ ജോലി ഒരു കാരണമായി.

കൈലാസയാത്ര തുടങ്ങുന്നു
സത്യം പറഞ്ഞാല്‍ ഹിമാലയ യാത്ര തികച്ചും ആകസ്‌മികമായി വന്നതാണ്‌. ഞാനൊരിക്കലും ശിവഭക്‌തയായിരുന്നില്ല. ശിവസ്‌തോത്രങ്ങള്‍ ഉരുവിടുകയോ ശിവനെ പ്രാര്‍ത്ഥിക്കുകയോ ചെയ്‌തിട്ടില്ല. തികഞ്ഞ ദേവി ഭക്‌തയായിരുന്നു ഞാന്‍.
വൈഷ്‌ ണോദേവിയാത്ര സംഭവിച്ചത്‌ ആ അനുഗ്രഹത്തില്‍ നിന്നാണ്‌. 28 കിലോമീറ്റര്‍ മലചവിട്ടി കയറിയ യാത്ര എന്നിലെ ഭക്‌തി കൂട്ടി. പിന്നീട്‌ എല്ലാ ആഴ്‌ചയിലും വൈഷ്‌ണോദേവി സന്ദര്‍ശകയായി ഞാന്‍.
ആയിടയ്‌ക്കെപ്പോഴോ എന്റെ സുഹൃത്തുക്കളിലൊരാള്‍ ഹിമാലയയാത്രയെക്കുറിച്ച്‌ സൂചിപ്പിച്ചു. ട്രക്കിംഗ്‌ ഇഷ്‌ടമുള്ള എനിക്ക്‌ ഹിമാലയമെന്ന ഉയര്‍ന്ന സാനുക്കളിലേക്കുള്ള യാത്ര ആവേശമായി. യാത്രി ഡോട്ട്‌ കോം വഴി ഹിമാലയം സന്ദര്‍ശിച്ചപ്പോഴാകട്ടെ കൈലാസമെന്നത്‌ എനിക്ക്‌ സ്വപ്‌നം കാണാനാകാത്ത ഉയരത്തിലായിരുന്നു.
എന്തു പ്രയത്നം സഹിച്ചും കൈലാസത്തിലെത്തണമെന്നുള്ളത്‌ ജീവിതലക്ഷ്യമായപ്പോള്‍ 35-ാം വയസ്സില്‍ ആദ്യമായി ഞാന്‍ കൈലാസത്തിലെത്തി. അവിടെ വിശ്രമിക്കുന്ന സമയത്ത്‌ അമ്മ മരിച്ചെന്നു സ്വപ്‌നം കണ്ടു. വീടുമായി ബന്ധപ്പെടാന്‍ യാതൊരു സാധ്യതയില്ലാത്തതു കൊണ്ട്‌ ആകെ സങ്കടമായി.
പക്ഷേ അമ്മയുടെ മരണമാണ്‌ കണ്ടതെങ്കില്‍ അമ്മയ്‌ക്കു സുഖമായി എന്നാണര്‍ത്ഥമെന്നും, ശിവതൃപ്പാദങ്ങളില്‍ അങ്ങനൊരു സങ്കടം ആര്‍ക്കുമുണ്ടാവില്ലെന്നും കൂടെയുള്ളവര്‍ പറഞ്ഞു.
തിരിച്ചു ഡല്‍ഹിയിലെത്തി വീടുതുറക്കുമ്പോള്‍ കാണുന്നത്‌ നാട്ടില്‍ നിന്ന്‌ ഒരു മാസം മുമ്പ്‌ വന്ന ടെലഗ്രാമാണ്‌. അമ്മയ്‌ക്കു തീരെ വയ്യെന്നറിയിച്ച്‌ വന്ന ടെലഗ്രാം കണ്ട്‌ അപ്പോള്‍ത്തന്നെ നാട്ടിലെത്തി. അമ്മ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജായി വീട്ടിലുണ്ട്‌.
ഞാന്‍ സ്വപ്‌നം കാണുന്ന സമയത്ത്‌ അമ്മ തീരെ വയ്യാതെ ആശുപത്രിയിലായിരുന്നു. കൈലാസനാഥന്റെ അനുഗ്രഹം തിരിച്ചറിഞ്ഞ നിമിഷം. എന്റെ കൈലാസയാത്രയെക്കുറിച്ച്‌ കേട്ടപ്പോള്‍ അമ്മയ്‌ക്ക് സന്തോഷമായി.

"16 പടി കണ്ടോ, ഗുഹ കണ്ടോ?" എന്നൊക്കെ ചോദിച്ചു. എട്ടു ദിവസം അമ്മയോടൊപ്പം കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. അമ്മ മരിച്ച ശേഷം എന്റെ കുടുംബം ഹിമാലയന്‍ യാത്രകളില്‍ കിട്ടുന്ന സൗഹൃദങ്ങള്‍ മാത്രമാണ്‌.

ശിവഭക്‌തയായ അമ്മ എന്നെ തനിച്ചാക്കി പോകുമ്പോള്‍ ഞാന്‍ തികഞ്ഞ ശിവഭക്‌തയായി കഴിഞ്ഞിരുന്നു. ഹിമാലയയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാകുന്നത്‌ അങ്ങനെയാണ്‌.

യാത്ര തന്ന അറിവുകള്‍

കൈലാസം! കേള്‍ക്കുമ്പോഴേ ഒരു കുളിര്‍മ്മയാണ്‌. യാത്ര ദുസ്സഹമാകുമ്പോള്‍ ശരിക്കും ശിവനെ വിളിച്ചു പോകും. ഡല്‍ഹിയില്‍ നിന്ന്‌ കാഠ്‌മണ്ഡുവിലേക്കാണ്‌ ആദ്യം. നേപ്പാളിലേക്ക്‌ പ്രവേശിക്കും മുമ്പ്‌ ഒരുപാട്‌ നടപടികളുണ്ട്‌.
മെഡിക്കല്‍ ചെക്കപ്പുണ്ടാകും. ഡല്‍ഹിയില്‍ നിന്ന്‌ രണ്ടു മണിക്കൂര്‍ കൊണ്ടാണ്‌ കഠ്‌മണ്ഡുവിലെത്തുന്നത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ ഏതാണ്ട്‌ 5000 അടി ഉയരത്തിലാണ്‌ നേപ്പാള്‍.
പണ്ടൊക്കെ അവിടെയുള്ള ഹോട്ടലുകളില്‍ മോശം ഭക്ഷണമായിരുന്നു. പണ്ട്‌ നമ്മളെന്തോ കുടിയേറ്റക്കാരനാണെന്ന രീതിയിലായിരുന്നു പെരുമാറ്റം. ഇന്നതൊക്കെ മാറി. അവിടെയുള്ള ആളുകളുടെ പ്രകൃതത്തിലും മാറ്റം വന്നിരിക്കുന്നു. നേപ്പാളില്‍ നിന്നാണ്‌ നമുക്ക്‌ ഷെര്‍പ്പകളെ കൂട്ടു കിട്ടുന്നത്‌.
യാത്ര തീരുംവരെ നമ്മളെ സഹായിക്കാനും നമ്മുടെ ബാഗ്‌ ചുമക്കാനും കൈ സഹായത്തിനുമൊക്കെയുള്ള നേപ്പാളികളാണ്‌ ഷെര്‍പ്പകള്‍. പണ്ട്‌ ഷെര്‍പ്പകളെ പേടിയായിരുന്നു. അവര്‍ മാംസഭുക്കുകളായിരുന്നെന്നും വിശക്കുമ്പോള്‍ മനുഷ്യരെ തിന്നുമെന്നുമൊക്കെയായിരുന്നു വിശ്വാസം.
ഇപ്പോള്‍ ചെറുപ്പക്കാരായ നേപ്പാളികള്‍ തന്നെയാണ്‌ നമുക്കൊപ്പം എത്തുന്നത്‌. ദിവസവും 300 രൂപയാണ്‌ ശമ്പളം. വെള്ളമോ, കൈ സഹായമോ ആവശ്യമായ സന്ദര്‍ഭങ്ങള്‍ പറയാതെ തന്നെ ഇവര്‍ സഹായിക്കും. ശരിക്കും അവിടുത്തെ കുട്ടികള്‍ക്ക്‌ ഒരു വരുമാനമാര്‍ഗ്ഗം കൂടിയാണിത്‌.
ആവശ്യമുള്ള ബാഗ്‌ മാത്രമാണ്‌ കൈയില്‍ കരുതുന്നത്‌. ചോക്‌ളേറ്റുകളും ഒരു ജോഡി സെ്വറ്ററും വെള്ളവും ക്യാമറയും മാത്രം കരുതിയാല്‍ തന്നെ അതുംകൊണ്ടു കൈലാസം കയറുക അതികഠിനം.

കാഠ്‌മണ്ഡുവില്‍ നിന്ന്‌ ഏകദേശം 12 മണിക്കൂര്‍ കഴിയുമ്പോള്‍ അടുത്ത യാത്ര ന്യാലത്തിലെത്തും. ചൈനയുടെ ബോര്‍ഡറായ കോടാരിയില്‍ നിന്നാണ്‌ ന്യാലത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്‌. അവിടെയുള്ള കോശി നദി കടന്നാല്‍ ചൈനയുടെ അതിഥികളായി.

അവിടെയും ചെക്കിംഗുണ്ട്‌. അതു കഴിഞ്ഞാല്‍ പിന്നെ കാടും മലകളും ചുവന്നമണ്ണും പാറക്കെട്ടുകളും മാത്രം. ന്യാലത്തിലെ മഞ്ഞ്‌ ശരീരത്തെ കിടുകിടാ വിറപ്പിക്കും. അസ്‌ഥി മരവിക്കുന്ന തണുപ്പാണവിടെ.

പിന്നീടുള്ള യാത്ര സാഗയിലേക്കാണ്‌. കുത്തനെയുള്ള കയറ്റത്തിനു ശേഷം ചെങ്കുത്തായ ഇറക്കം. അവിടേക്കുള്ള യാത്രയില്‍ പലരും തളര്‍ന്നു പോകും. സമുദ്രനിരപ്പില്‍ നിന്ന്‌ അത്രയും ഉയരമുള്ളതു കൊണ്ടാകാം പലര്‍ക്കും ചര്‍ദ്ദിയും തലവേദനയും പിടിപെടും.

ശിവനെ കാണാകും ശിവശംഭോ

സാഗയില്‍ നിന്ന്‌ പെരിയാങ്ങിലേക്കുള്ള യാത്രയും ദുര്‍ഘടം തന്നെ. പക്ഷേ ദൂരെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞുകൊണ്ട്‌ പ്രണവാകാരമുള്ള ഓം പര്‍വ്വതം കാണുമ്പോള്‍ വല്ലാത്തൊരനുഭൂതിയാണ്‌.

മേഘപാളികള്‍ ആ കാഴ്‌ച കണ്ണില്‍ നിന്ന്‌ മറയ്‌ക്കാനുള്ള ശ്രമവും നടത്തുമ്പോള്‍ ശിവസ്‌ത്രോതങ്ങള്‍ ഉരുവി്‌ട്ടാല്‍ കണ്ണിന്‌ കുളിര്‍മ്മയേകുന്ന ആ ദൃശ്യം കാണാനായി അവര്‍ വഴിയൊരുക്കിത്തരും.
പരിയാങ്ങില്‍ ഇതുപോലെ പല അത്ഭുതങ്ങളുമുണ്ട്‌. അവിടുന്നാണ്‌ മാനസസരോവരിലേക്കുള്ള യാത്ര. അതിനിടയില്‍ വിഷ്‌ണുതടാകം കാണാം. സമുദ്രനിരപ്പില്‍ നിന്ന്‌ 22028 അടി പൊക്കത്തിലാണ്‌ മാനസസരോവര്‍.

മാന്ധാതാ പര്‍വ്വതനിരക്കുകള്‍ക്കിടയിലൂടെ നീലവര പോലെ മാനസസരോവര്‍ കാണുമ്പോള്‍ വല്ലാത്തൊരാവേശം തോന്നും. ആ തെളിനീര്‍ കൈക്കുടന്നയിലെടുക്കുമ്പോ ള്‍ ഇതിലും വലിയൊരു സൗഭാഗ്യം ജീവിതത്തില്‍ കിട്ടാനില്ലെന്നു തോന്നും.

ദൂരെ വെള്ളിനിറത്തില്‍ കൈലാസത്തിന്റെ ചെറിയൊരു ദൃശ്യവും ഇവിടെ നിന്നാല്‍ കാണാം. തടാകത്തിന്‌ വലം വയ്‌ക്കുമ്പോള്‍ രാക്ഷസതടാകം. അമൃതമാണ്‌ മാനസരോവത്തിലെങ്കില്‍ വിഷമാണ്‌ രാക്ഷസ്‌താളിലെന്നാണ്‌ പറയപ്പെടുന്നത്‌. നീലനിറമാണെങ്കിലും പക്ഷിമൃഗാദികള്‍ ആ വെള്ളം കുടിക്കാറില്ല.
ഓംകാരധ്വനിയുടെ അകമ്പടിയോടെയുള്ള യാത്രയില്‍ തോങ്ങ്‌ചെന്‍ എന്ന സ്‌ഥലത്തു വച്ചാണ്‌ കൈലാസപര്‍വ്വതം ശരിക്കു കാണുന്നത്‌. പിന്നീടുള്ള യാത്ര ടര്‍ച്ചനിലേക്കാണ്‌. അവിടെ മഞ്ഞുവീഴ്‌ച തുടങ്ങും. ഇടയ്‌ക്ക് കാളി ഗന്ധകി നദിയുമുണ്ട്‌. ജീവന്‍ പണയംവച്ചുള്ള യാത്രയാണ്‌ പിന്നീട്‌.

നദിയുടെ തിരമാലകളില്‍പ്പെട്ട്‌ ജീവന്‍ പോയവര്‍ ഒരുപാടാണ്‌. ഒരു തിരമാലയുടെ പൊക്കം ആറു നിലക്കെട്ടിടത്തിന്റെയത്രയും വരും. എന്റെ കണ്‍മുന്നില്‍ വച്ച്‌ ഒരു കുതിരയെയും അതിനു പുറത്തിരുന്ന ആളിനെയും നദി കൈക്കുടന്നയിലാക്കി കൊണ്ടു പോയത്‌ ഇന്നും ഒര്‍മയിലെ തീരാക്കാഴ്‌ചയാണ്‌. അങ്ങനെ എത്ര കാഴ്‌ചകള്‍.

യാത്രാവഴിയില്‍ രണ്ടു കാലുകള്‍ ഒരുമിച്ച്‌ ചവിട്ടാനുള്ള വീതിയില്ല. ഏതു നിമിഷവും മുകളില്‍ നിന്ന്‌ മലയിടിഞ്ഞു വീഴും. ഒക്കെ ശിവന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചാണ്‌ ഡല്‍ഹിയില്‍ നിന്ന്‌ വണ്ടി കയറുന്നത്‌. ടര്‍ച്ചനില്‍ നിന്ന്‌ അഷ്‌ടപദിയിലേക്ക്‌.

അവിടെ നിന്നാല്‍ മഞ്ഞില്‍ പൊതിഞ്ഞ കൈലാസവും നന്ദിപര്‍വ്വതവും നന്നായി കാണാം. മനോഹരമായി കൊത്തുപ്പണി ചെയ്‌ത കൊട്ടാരം കണക്കെയാണ്‌ നന്ദിപര്‍വ്വതം. എല്ലാം പ്രകൃതിയുടെ മായാജാലം!

കൈലാസത്തിനു ചുറ്റും പരിക്രമം കഴിഞ്ഞ്‌ അകത്തേക്ക്‌ കയറിവര്‍ ചുരുക്കം. മടങ്ങി വന്നവര്‍ ആരും തന്നെയില്ല എന്നുള്ളത്‌ മറ്റൊരു സത്യം. ചുറ്റുമുള്ള പര്‍വ്വതങ്ങളില്‍ നിന്ന്‌ മാത്രമേ കൈലാസത്തെ കാണാനാകൂ.

ചുറ്റുമുള്ള കിടങ്ങുകളും കടന്ന്‌ മാനസരോവറില്‍ നിന്ന്‌ 2500 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കൈലാസം തൊട്ടു എന്നാരെങ്കിലും പറഞ്ഞാല്‍ അതൊരസംബന്ധം മാത്രം. ശിവലിംഗപ്രതിഷ്‌ഠയുടെ രൂപത്തില്‍ തടാകത്തിനു നടുവില്‍ ഒറ്റപ്പെട്ടാണ്‌ കൈലാസം. അവിടേക്കുള്ള യാത്രയില്‍ പാര്‍വ്വതി കയറിപ്പോയെന്നു പറയപ്പെടുന്ന എട്ടു പടിക്കെട്ടുകള്‍ കാണാം.

പര്‍വ്വതത്തിന്റെ ഇടതുഭാഗത്ത്‌ ഭഗവാന്റെ മുഖവും വ്യക്‌തം. വലതുഭാഗത്താകട്ടെ ഓം എന്ന സംസ്‌കൃത അക്ഷരം തെളിഞ്ഞും നില്‍ക്കും. എത്ര നേരം അവിടെ നിന്നെന്നോ ഏതൊക്കെ രൂപങ്ങള്‍ ആ പര്‍വ്വതങ്ങളില്‍ തെളിഞ്ഞെന്നോ അറിയില്ല. ഓരോ യാത്രയിലും കൈലാസം പ്രത്യേക കാഴ്‌ചകളാണ്‌ തന്നത്‌. പിന്നെയും പോകാനുള്ള ഊര്‍ജ്‌ജവും അവിടുന്നു തന്നെയാണ്‌ കിട്ടിയതും.

മടങ്ങിവരവും ദുര്‍ഘടം
കൈലാസം സന്ദര്‍ശിച്ചാല്‍ പിന്നെയുള്ള യാത്ര ടെറാപുക്കിലേക്കാണ്‌. അവിടെയാണ്‌ യമദ്വാര്‍. കാളയുടെ കൊമ്പുകള്‍ രണ്ട്‌ ആനക്കൊമ്പുകള്‍ ചേര്‍ത്തു വയ്‌ക്കുന്നതു പോലെ വച്ച്‌ ചതുരാകൃതിയില്‍ കല്ലുകള്‍ കെട്ടി വച്ച ആരാധനാലയം അവിടെയുണ്ട്‌. പാലി ഭാഷയില്‍ ഓം മണി പത്മേഹം എന്നതില്‍ എഴുതിയിട്ടുണ്ട്‌.

ഇതിനു തെക്കുഭാഗത്താണ്‌ കൈലാസം. പിന്നെ സുത്തുല്‍പുക്കിലേക്ക്‌. അവിടെ നിന്നാല്‍ കൈലാസവും ചുറ്റുമുള്ള പര്‍വ്വതങ്ങളും ഒരു താമര പോലെ കാണാം. ഘോരവനങ്ങളും മഞ്ഞും മാത്രമാണ്‌ ഇവിടെ നമുക്ക്‌ ആതിഥേയര്‍.
ഉയരക്കൂടുതലും ആയാസകരമായ നടപ്പും തണുപ്പും പലര്‍ക്കും ശാരീരികബുദ്ധിമുട്ടും ശ്വാസംമുട്ടലുകളുമുണ്ടാക്കും. ഓക്‌സിജന്‍ കിട്ടാന്‍ പ്രയാസമാണ്‌. വീഴുന്നെങ്കില്‍ വീഴട്ടെ എന്നു കരുതി മാത്രമാണ്‌ ഇവിടുത്തെ യാത്ര.
കരിമ്പാറകളും കൊക്കകളും കല്‍ക്കൂമ്പാരങ്ങളും നിറഞ്ഞ പ്രദേശത്തെ ചൂണ്ടിക്കാട്ടി ആരോ ശിവതാള്‍ എന്നു പറഞ്ഞു. ഭയം എന്ന വികാരത്തിന്റെ തീക്ഷ്‌ണത അവിടെ നിന്നാലറിയാം. ഇഴഞ്ഞും വലിഞ്ഞുമാണ്‌ പലരും ഇവിടെ കയറുന്നത്‌.

പിന്നീടുള്ള ചുരമാകട്ടെ കുത്തനെയുള്ളതാണ്‌. 27000 അടി മുകളിലാണ്‌ നില്‍ക്കുന്നതെന്ന സത്യം തിരിച്ചറിയുമ്പോള്‍ വീണു പോകുമോ എന്നു തോന്നും. മഞ്ഞുമഴയും കയറ്റവുമൊക്കെ ശരിക്കും തളര്‍ത്തുമെങ്കിലും അവിടെ നിന്ന്‌ മുക്‌തിസ്‌ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാനാകില്ല.
ചുരമിറങ്ങി തിരിച്ചെത്തുമ്പോള്‍ വഴിയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ ഏതാണ്ട്‌ 18500 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശുദ്ധജലതടാകമായ ഗൗരികുണ്ഡ്‌ കാണാം.
മൂവായിരം അടി താഴെയുള്ള സമതലത്തിലാണ്‌ ഈ തടാകം. കല്ലുകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ ഒരാള്‍ക്കു മാത്രം പോകാന്‍ പറ്റുന്ന വിടവിലൂടെ ചുരമിറങ്ങാം.
സുത്തുല്‍പുക്കില്‍ നിന്ന്‌ മുക്‌തിസ്‌ഥാനിലേക്കുള്ള യാത്ര, കൈലാസ പരിക്രമണം കഴിയുന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌. അവിടെ പുല്‍മൈതാനങ്ങള്‍ക്കു നടുവില്‍ വര്‍ണ്ണതോരണങ്ങളും കൊടികളും കാണാം. കുന്ന്‌ കയറിയിറങ്ങിയാല്‍ കൈലാസ പരിക്രമണം പൂര്‍ത്തിയായി.
ശിവനെ മനസ്സിലാവാഹിച്ച്‌ അവിടെ നിന്ന്‌ ടര്‍ച്ചനിലേക്ക്‌, പിന്നെ വന്ന വഴി കാഠ്‌മണ്ഡുവിലേക്കും. ഡല്‍ഹിയിലെത്തിയാല്‍ കൈലാസയാത്ര പൂര്‍ത്തിയാക്കിയെന്ന്‌ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. 23 തവണയും എനിക്കതിന്‌ കഴിഞ്ഞത്‌ ശിവഭഗവാന്റെ അനുഗ്രഹം കൊണ്ടു മാത്രം.

ആകസ്‌മിക സൗഹൃദം
രാജനന്ദിനിയെ പരിചയപ്പെടുന്നത്‌ തികച്ചും അവിചാരിതമായിട്ടാണ്‌. ആദ്യയാത്രയില്‍ തന്നെ രാജനന്ദിനി കൈലാസയാത്രയെക്കുറിച്ച്‌ പുസ്‌തകമെഴുതി. അതിന്റെ പ്രസിദ്ധീകരണച്ചടങ്ങില്‍ വച്ചാണ്‌ ഇവര്‍ പരിചയപ്പെടുന്നത്‌.
കൈലാസയാത്രയി ല്‍ പരിചയപ്പെടുന്ന ഏതൊരു വ്യക്‌തിയോടും തോന്നുന്ന ആത്മബന്ധം എനിക്ക്‌ നന്ദിനിയോടും തോന്നി.
"രാജലക്ഷ്‌മിയെക്കുറിച്ച്‌ കേട്ടപ്പോള്‍ വല്ലാത്തൊരു ആരാധനയാണ്‌ തോന്നിയത്‌. 23 പ്രാവശ്യം കൈലാസത്തിലെത്താന്‍ കഴിയുക എന്നത്‌ ഒരു അപൂര്‍വ്വ ഭാഗ്യമല്ലേ. ഒരു തവണ പോയപ്പോള്‍ തന്നെ വല്ലാത്തൊരു ആവേശമെനിക്ക്‌ തോന്നി. ശരിക്കും ഒരുപാട്‌ താമസിച്ചു പോയല്ലോ എന്ന തോന്നല്‍.
എനിക്ക്‌ കൈലാസയാത്ര ഒരിക്കലും ഒരു മതവിശ്വാസത്തിന്റെ പേരിലുള്ളതല്ല. അമിതമായ ദൈവഭക്‌തിയൊന്നും എനിക്കില്ലതാനും. പ്രകൃതിയുടെ വിസ്‌മയം കാണാനും അതറിയാനും നടത്തിയ യാത്രയാണ്‌ എനിക്കത്‌.
പ്രകൃതി നമുക്കു മുന്നിലൊരിക്കുന്ന വിസ്‌മയമാണ്‌ കൈലാസം. അവിടെ കാണുന്ന പലതും അത്ഭുതങ്ങളുമാണ്‌. എന്നു കരുതി അതിനെ വിശ്വാസത്തിന്റെ ചങ്ങലയിട്ട്‌ ശ്വാസം മുട്ടിക്കാന്‍ ഇന്നും ഞാനിഷ്‌ടപ്പെടുന്നില്ല.
കൈലാസ പരിക്രമണം കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയായിരുന്നു. കൈലാസനാഥാ എന്നുറക്കെ വിളിച്ചതും അവിടെ കണ്ട കല്ലില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതുമൊക്കെ മനസ്സില്‍ ചിത്രങ്ങള്‍ പോലെ തെളിഞ്ഞു. ആ യാത്ര നല്‍കുന്ന സായൂജ്യം അത്‌ വാക്കുകളില്‍ കൂടി നിര്‍വചിക്കാനാവില്ല.
കണ്ട കാര്യങ്ങള്‍ എഴുതണമെന്നും ക്യാന്‍വാസിലാക്കണമെന്നും അതിയായ മോഹമുമോഹമുണ്ടായത്‌ അങ്ങനെയാണ്‌. പിന്നെ അതിനു വേണ്ടി എല്ലാം മാറ്റി വച്ചു. കൈലാസയാത്ര തന്ന സായൂജ്യം ക്യാന്‍വാസിലെത്തിയപ്പോള്‍ കലാകാരിയെന്ന നിലയില്‍ എനിക്ക്‌ എന്തെന്നില്ലാത്ത നിര്‍വൃതി.
ആദ്യമായി കൈലാസ യാത്ര ക്യാന്‍വാസിലാക്കിയ സ്‌ത്രീ എന്ന അംഗീകാരവും എനിക്കതിലൂടെ കിട്ടി. എല്ലാം ഒരു പുണ്യം." രാജനന്ദിനിയുടെ വാക്കുകളില്‍ യാത്ര പോകാന്‍ കഴിഞ്ഞതിന്റെ സന്തോഷം നിറഞ്ഞു നില്‍ക്കുന്നു.
കൈലാസം ഇവര്‍ക്കിടയില്‍ നല്ലൊരു സൗഹൃദം നിറച്ചു. ആ യാത്രയുടെ കാഠിന്യം അവരുടെ സൗഹൃദത്തിനും ആഴം നിറച്ചിരിക്കുന്നു. ഒന്നിച്ചുള്ള ഒരു കൈലാസയാത്ര. അതാണ്‌ ഇനിയുള്ള ഇവരുടെ സ്വപ്‌നം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Nov 17, 2015 5:15 pm

ബംഗാളിലെ ദുര്‍ഗോത്സവം
 [You must be registered and logged in to see this link.]
 
[You must be registered and logged in to see this image.]
രണ്ടാമത്തെ ദുര്‍ഗാപൂജയും കഴിഞ്ഞുപോയി. നിരത്തുകളില്‍ ആളുകളൊഴിഞ്ഞു. അകലെനിന്നും കാറ്റിനൊപ്പമെത്തുന്ന ലയഗീതികളും അന്തരീക്ഷത്തിലെ ശബ്ദക്കുറവും മാത്രം ബാക്കിയായി. ചുരുക്കിപ്പറഞ്ഞാല്‍ പതിനൊന്നുമാസത്തെ ബംഗാളിയുടെ കാത്തിരിപ്പിന്‍റെ ആരവമൊഴിഞ്ഞു. ഇനിമുതല്‍ അടുത്ത ദുര്‍ഗാപൂജയ്ക്കുള്ള ഒരുക്കത്തിലും കാത്തിരിപ്പിലുമാണ് ഓരോ ബംഗാളിയും ഓരോ ബംഗാളിഭവനവും.
എനിക്കിത് കൊല്‍ക്കത്തയിലെ രണ്ടാമത്തെ പൂജയാണ്. ഹോളിയെയും പൂജയെയും ദീപാവലിയെും കേട്ടുമാത്രം പരിചയിച്ചിരുന്ന ഞാന്‍ കഴിഞ്ഞകൊല്ലമാണ് ഇവയെല്ലാം ചെറിയരീതിയിലെങ്കിലും നേരിട്ടറിയുത്. ഇത്തവണയായപ്പോഴേക്കും കുറേക്കൂടി മുഴുകാന്‍ സാധിച്ചു. ഒരുകാര്യം സത്യസന്ധമായി മനസ്സിലാക്കാം. ഇത് ഒരു ജനതയുടെ ഉത്സവവും ആഘോഷവുമാണ്.
വിശ്വകര്‍മ്മപൂജയോടെയാണ് ഒരു വര്‍ഷത്തെ പൂജാമഹോത്സവത്തിന് ആരംഭം കുറിക്കുന്നത്. അതിനുശേഷം മഹാലയ വരുന്നു. അന്നുമുതല്‍ പത്തുദിവസത്തേക്ക് ചിട്ടവട്ടങ്ങളുണ്ട്. വേഷവിധാനത്തില്‍ മുതല്‍ ഭക്ഷണരീതികളില്‍ വരെ. ഓരോ ദിവസവും ഓരോ മട്ടിലായിരിക്കും കുടുംബങ്ങളിലെ ആഘോഷങ്ങള്‍. ഇത്തവണ വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ പത്തുദിവസത്തേക്കാണ് സര്‍ക്കാരാപ്പീസുകള്‍ക്ക് അവധി കൊടുത്തത്. മുന്‍വര്‍ഷങ്ങളിലും അവധിദിവസങ്ങള്‍ കൂടുതല്‍ തന്നെയായിരിക്കും. സ്വകാര്യസ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് സമ്പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കും. ബാങ്കുകളും മിക്കദിവസങ്ങളിലും മുടങ്ങും. വിദ്യാലയങ്ങള്‍ അടക്കും. ഏത് ഓഫീസില്‍ച്ചെ് എന്തുകാര്യം തിരക്കിയാലും നടത്താന്‍ ശ്രമിച്ചാലും ജോലിക്കാര്‍ പറയും, പൂജ കഴിഞ്ഞിട്ടുനോക്കാമെന്ന്. റോഡുകളിലേക്ക് കച്ചവടക്കാരിറങ്ങും. ഉപഭോക്താക്കളുടെ തിരക്കില്‍ നഗരവീഥികള്‍ ഞെരുങ്ങും.
[You must be registered and logged in to see this image.]
വിശ്വകര്‍മ്മപൂജ കഴിയുതോടെ പലയിടത്തും പൂജയുടെ പ്രധാന ആകര്‍ഷണമായ പൂജാപന്തലുകള്‍ കേമമായി ഉദ്ഘാടനം ചെയ്യപ്പെടും. പഞ്ചമി മുതല്‍ നവമി വരെയാകും വലിയ പന്തലുകളിലെ സന്ദര്‍ശനസമയം. പലയിടത്തും മുഖ്യമന്ത്രി തന്നെയോ മന്ത്രിമാരോ ആയിരിക്കും പൂജാപന്തലുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മാത്രവുമല്ല ബംഗാള്‍ രാഷ്ട്രീയത്തിന്‍്റെ ശക്തിസ്വാധീനങ്ങളും പണക്കൊഴുപ്പും ഈ പൂജാമഹോത്സവത്തില്‍ പ്രകടമായും ദൃശ്യമാകും. മിക്കവാറും പ്രധാന പ്രവിശ്യകളിലെ പൂജാപന്തലുകള്‍ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്നത് മന്ത്രിമാരോ കൗണ്‍സിലര്‍മാരോ അവരുടെ അനുയായികളോ  ആയിരിക്കും. ഓരോ പന്തലിനും ഓരോ വിഷയമുണ്ടാകും. ഉദാഹരണത്തിന് കേരളമാണ് ഒരു പന്തലിന്‍റെ വിഷയമെങ്കില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാന കാഴ്ചകളുടെ പുനരാവിഷ്കാരമായിരിക്കും ആ പന്തല്‍. അതല്ല, കേരളത്തിലെ വടക്കുംനാഥന്‍ ക്ഷേത്രത്തെയാണ് വിഷയമാക്കുന്നതെങ്കില്‍ അതായിരിക്കും പുനരാവിഷ്കരിക്കുക. ഒരു വലിയ വളപ്പ് മുഴുവനോ അല്ളെങ്കില്‍ ഒരു ഇടറോഡ് മുഴുവനോ മാറ്റിയെടുത്തിട്ടാവും പന്തല്‍നിര്‍മ്മാണം. ഇങ്ങനെ തീം കണ്ടത്തെുന്നതിനും പൂജാകമ്മിറ്റികള്‍ അംഗീകരിച്ച മാതൃകകള്‍ നടപ്പിലാക്കുതിനും വിദഗ്ധരുടെ സംഘം വേറെയുണ്ടാകും. ഏതാണ്ട് ഏഴെട്ടു മാസത്തെ പ്രവര്‍ത്തനഫലമായിട്ടാണ് പൂജാപന്തലുകളൊരുങ്ങുത്. ഗവേഷണം മുതല്‍ സാമഗ്രികളുടെ ഉല്‍പാദനവും ഏകീകരിക്കലും വരെ കോടികളാവും ഓരോ പന്തലിനും വേണ്ടി ചെലവിടുന്നത്. മത്സരമുണ്ട് പന്തലുകള്‍ തമ്മില്‍. നിര്‍മ്മാണനഷ്ടം നികത്താനുതകുന്ന തുക മുതല്‍ കുറച്ചെങ്കിലും പരിഹരിക്കാന്‍ സാധിക്കുന്ന തുക വരെ സമ്മാനമായി കിട്ടും. അതിനാല്‍ വിഷയം കണ്ടത്തെുന്നതിലും അത് കണിശമായി ആവിഷ്കരിക്കുതിലും കമ്മറ്റികള്‍ കാണിക്കുന്ന ഉത്സാഹം എടുത്തുപറയേണ്ടതാണ്. ഓരോ വാര്‍ഡിലും കവലകളിലും ഇത്തരത്തിലുള്ള ചെറുതും വലുതുമായ പന്തലുകള്‍ അനവധി കാണാന്‍ കഴിയും. റോഡില്‍ കുഴി കുത്തി മുള കെട്ടി വഴി തിരിച്ചും റോഡ്  െകെട്ടിയടച്ചും ഗതാഗതം തിരിച്ചുവിട്ടുമൊക്കെയായിരിക്കും പന്തല്‍ നിര്‍മ്മാണവും പൂജയും. ഓരോ പന്തലിലും വെക്കാനുള്ള ദുര്‍ഗയുടെ വിവിധ ഭാവത്തിലുള്ള കളിമണ്‍ ശില്പങ്ങളും മാസങ്ങള്‍ക്കുമുമ്പേ  തയ്യാറായിട്ടുണ്ടാവും. കുമാര്‍ത്തുളി പോലുള്ള ഗ്രാമങ്ങളിലെ കലാകാരന്മാരാണ് അഹോരാത്രം പണിയെടുത്ത് കണ്ടാല്‍ കവിത തുളമ്പുന്ന ഭാവഭംഗിയുള്ള ദുര്‍ഗാപ്രതിമകള്‍ നിര്‍മ്മിക്കുന്നത്.
[You must be registered and logged in to see this image.]
ദുര്‍ഗയുടെ അലങ്കാരങ്ങളിലെ സാരിക്കും വിട്ടുവീഴ്ചകളില്ല. പന്തല്‍ കമ്മറ്റിയുടെ വലുപ്പമനുസരിച്ച് ദേവിയുടുക്കുന്ന സാരിയും വിലയേറിയതാവും. വിവിധങ്ങളായ പന്തലുകള്‍ കാണാന്‍ ബംഗാളിന്‍്റെ വിദൂരഗ്രാമങ്ങളില്‍നിന്നുപോലും ജനം നഗരത്തിലേക്കത്തെും. മാത്രവുല്ല, ആസാം,ബീഹാര്‍,മണിപ്പൂര്‍,നാഗാലാന്‍്റ് തുടങ്ങി ഇപ്പോള്‍ കേരളത്തിലത്തെിയിട്ടുള്ള തൊഴിലാളികള്‍ വരെ പൂജയോടനുബന്ധിച്ച് തിരികെയത്തെും. അവരുടെയെല്ലാം സ്വപ്നം നഗരത്തിലെ പൂജകള്‍ പരമാവധി കാണുകയെതാണ്.കൊല്‍ക്കത്ത നഗരത്തിലെ പൂജയുടെ പകിട്ടിന്‍്റെ പരിസരത്തത്തെില്ല
ഗ്രാമങ്ങളിലെ പന്തലുകളും പൂജയും. അതിനാല്‍ ഗ്രാമീണരെ സംബന്ധിച്ച് പൂജ എാല്‍ നഗരം കാണാനുള്ള അപൂര്‍വ്വാവസരം കൂടിയാണ്. നഗരത്തിലത്തെിയാലോ ഭക്ഷണം കഴിക്കുകയും കിലോമീറ്ററുകളോളം ക്ഷീണമില്ലാതെ കൂട്ടമായി നടക്കുകയും ഓരോന്നോരോന്നായി പന്തലുകള്‍ കാണുകയും ദുര്‍ഗയെ തൊഴുകയുമാണ് അവരുടെ ഇഷ്ടം. ബംഗാളിയെ സംബന്ധിച്ച് ഭക്ഷണമെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. മധുരം തിന്നുന്നതും അതുപോലെ. കോടിവസ്ത്രത്തിന്‍്റെ മണമായിരിക്കും ഓരോ ബംഗാളി സ്ത്രീയും കടന്നുപോകുമ്പോള്‍ നമുക്ക് കിട്ടുക. ഓരോ ദിവസത്തേക്കും പുതുവസ്ത്രങ്ങള്‍ വാങ്ങിയാണ് പൂജയെ വരവേല്‍ക്കുന്നത്. കന്യകമാരുടേയും സുമംഗലിമാരുടേയും ആഘോഷവേള കൂടിയാണ് ഓരോ പൂജയും. കന്യകമാരുടെ കാമുകസംഗമങ്ങളും പ്രണയികളുടെ വിവാഹതീരുമാനങ്ങളും പൂജയോടനുബന്ധിച്ചുള്ള സ്വതന്ത്രമായ രാപ്പകല്‍ സഞ്ചാരങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നു.
[You must be registered and logged in to see this image.]
സുമംഗലികളെ സംബന്ധിച്ച് കാലില്‍ ചുവപ്പെഴുതിയും സീമന്തത്തില്‍ സിന്ദൂരമണിഞ്ഞും ദുര്‍ഗയ്ക്ക് സാരികള്‍ സമര്‍പ്പിച്ചും ഭര്‍തൃസുഖത്തിനും കുടുംബസുഖത്തിനുമായി പ്രത്യേകമായ പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ഏറ്റവും വൈവിദ്ധ്യമുള്ള കേശാലങ്കാരങ്ങള്‍ മുതല്‍ ഏററവും പുതിയ ഫാഷനിലുള്ള ഉടുപ്പുകള്‍ വരെ പൂജയ്ക്കായി ഒരുക്കപ്പെടുന്നു. പൊതുവേ വിവാഹിതകളും മധ്യവയസ്സ് കഴിഞ്ഞവരും പ്രശസ്തമായ ബംഗാള്‍ സാരികളുടുത്താണ് പൂജാവേളയില്‍ പുറത്തിറങ്ങുക പതിവ്. ബംഗാളില്‍ സ്ത്രീകള്‍ക്കാണ് പ്രധാന്യം. വീട്ടിലായാലും നാ"ിലായാലും സ്ത്രീകളുടെ തന്‍്റേടവും ആത്മവിശ്വാസവും വളരെ പ്രശസ്തമാണ്. ഭര്‍ത്താവിന്‍്റെയോ കാമുകന്‍്റെയോ കൈ പിടിച്ച് മുമ്പേ നടക്കുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും കൊല്‍ക്കത്ത നഗരത്തിലെങ്ങും കാണാം. അതുതയൊണ് ദുര്‍ഗാപൂജയുടെ വലിയ സവിശേഷതയും. ഒന്നുകില്‍ ഈ ദുര്‍ഗയുടെ ഛായയാണ് ഇവിടുത്തെ സുന്ദരികള്‍ക്ക്. അതല്ളെങ്കില്‍ ഇവിടുത്തെ സുന്ദരികളുടെ ഛായയിലാണ് കലാകാരന്മാര്‍ ദുര്‍ഗയെ സൃഷ്ടിച്ചിരിക്കുത്. ഇന്നും തെരുവില്‍ നമുക്ക് ദുര്‍ഗയുടെ പ്രതിമയെയും നിശ്ചലയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയേയും മാറിപ്പോയാല്‍ അത്ഭുതം തോണ്ടേതില്ല.
[You must be registered and logged in to see this image.]
ഹിന്ദുസ്ഥാന്‍ പാര്‍ക്കിലുള്ള ഹിന്ദുസ്ഥാന്‍ പാര്‍ക്ക് സരോബ്ജനിന്‍ ദുര്‍ഗോത്സവ് കമ്മറ്റി 1961 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. 1931 മുതല്‍ അവര്‍ പ്രവര്‍ത്തിച്ചുവരുതായി അവകാശപ്പെടുന്നു. ബാലിഗഞ്ച് കള്‍ച്ചറല്‍ അസോസിയേഷന്‍്റെ പൂജ ഇത് അറുപത്തഞ്ചാം വര്‍ഷമാണ് നടത്തപ്പെടുത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ ഒട്ടനവധി അട്ടിമറികള്‍ക്കും പുതുക്കിപ്പണിയലുകള്‍ക്കും ക്രമാതീതമായ സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. ചില മുനിസിപ്പല്‍ വാര്‍ഡുകളില്‍ താമസം മാറിയത്തെിയ കൗണ്‍സിലര്‍മാരും മറ്റും അവിടെ കാലങ്ങളായി നടുവരുന്ന പൂജയും ആഘോഷങ്ങളും അവരാണ് കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുതെന്ന മട്ടില്‍ ഏറ്റെടുക്കുന്നതും അനുയായിവൃന്ദം അത് ഉറപ്പിച്ചെടുക്കുന്നതും ഇവിടെക്കാണാം. അതില്‍നിന്നുതന്നെ പൂജയ്ക്കും പൂജാഘോഷങ്ങള്‍ക്കും ജനസഞ്ചയത്തിലുള്ള സ്വാധീനമെത്രയെും വോട്ടുബാങ്കിനെ സ്വാധീനിക്കാനെത്ര ശക്തിയുള്ളതാണെന്നും മനസ്സിലാക്കാനാവും. അധികാരമുള്ളവനേയും രാഷ്ട്രീയക്കാരനേയും തൊഴുതുനില്‍ക്കാന്‍ ശീലിച്ചിട്ടുള്ള ജനത അതിനെ നിശ്ശബ്ദം അംഗീകരിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ചുകാലമായി കൊല്‍ക്കത്തയിലെ പൂജാമഹോത്സവങ്ങള്‍ പണക്കൊഴുപ്പിന്‍്റെ മേളയായി മാറിയിട്ടുമുണ്ട്. മുമ്പൊക്കെ ലളിതമായും പാരമ്പര്യപ്രകാരവും നടത്തിവന്നിരുന്ന പൂജ ഇന്ന് ജനത്തെ കൈയിലെടുക്കാനും അധികാരത്തെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള കണ്‍കെട്ടായും മാറിയിട്ടുണ്ട്. സി.പി.എമ്മില്‍നിന്നും തൃണമൂല്‍കോഗ്രസിലേക്കുള്ള അധികാരമാറ്റം കാഴ്ചകളെ മാറ്റിയെടുക്കുതിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്തായാലും ബംഗാളീജനതയ്ക്ക് വേണ്ടത് ആഘോഷങ്ങളാണ്. നിത്യജീവിതപാരാവാരത്തിന്‍്റെ ദൈന്യങ്ങള്‍ക്കിടയില്‍നിന്നും അവര്‍ക്കൊരു മോചനം വേണം. അതിനാണ് പന്ത്രണ്ടു മാസവും നടത്തപ്പെടു ഓരോ തരം ആഘോഷങ്ങള്‍. അതില്‍ എന്തുകൊണ്ടും മുന്തിയതും കേമപ്പെട്ടതുമാണ് ദുര്‍ഗാപൂജ. അച്ചടക്കത്തോടെയും ഒരുമയോടെയും ഉല്ലസിക്കണമെന്ന മാനസികഭാവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് മറ്റെന്താണ് വലുത് ?
എത്ര കൂടുതല്‍ പന്തലുകള്‍ സന്ദര്‍ശിച്ചു എതിന്‍്റെ വിശേഷം പറച്ചിലാണല്ളോ അവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന ബംഗാളിയുടെ അടുത്ത ഒരു മാസത്തെ മേനിപറച്ചില്‍. കഴിഞ്ഞ കൊല്ലത്തേക്കാള്‍ കൂടുതല്‍ പന്തലുകള്‍ ഇത്തവണ ഞാന്‍ കണ്ടു എന്നത് എന്‍്റേയും മേനി പറച്ചിലാകട്ടെ. ഗോരിയാഹട്ട്. ഏക്ഡാലിയ, ബാലിഗഞ്ചിലെ ചെറുതും വലുതമായ പത്തോളം പന്തലുകള്‍, കാളിഘട്ട് മിലാന്‍ സംഘം, ഗോള്‍പാര്‍ക്കിലെ കേയതല പള്ളി സമിതിയുടെ പൂജ, ന്യൂ ആലിപ്പൂരിലെ മൂന്നു പന്തലുകള്‍, ലേക്ക് ടെമ്പിള്‍ റോഡിലെ ശിവമന്ദിര്‍ പൂജ, ബോസ് പുക്കൂറിലെ ചെറുതും വലുതുമായ പന്തലുകള്‍ തുടങ്ങിയവയെല്ലാം അവയില്‍ ചിലതുമാത്രം. തമിഴ്നാടിന്‍്റെ ഗ്രാമോത്സവദൃശ്യങ്ങളും ഉത്തരേന്ത്യയിലെ ഗ്രാമമാതൃകകളും തുടങ്ങി വാഴത്തോട്ടവും സ്പേസും വിഷയമായിട്ടുള്ളവയാണ് ഓരോ പൂജാപന്തലുകളും.
[You must be registered and logged in to see this image.]
ഇനി ദുര്‍ഗയ്ക്കുള്ള യാത്രയയപ്പുകളാണ്. ഓരോ പന്തലിലെയും ദുര്‍ഗാപ്രതിമകളെ അഴിച്ചിളക്കി പ്രത്യേകം വണ്ടിയിലിരുത്തി ആഘോഷമായി ആനയിച്ച് ഹൂഗ്ളിയിലൊഴുക്കുതോടെ പൂജാമഹോത്സവത്തിന് പര്യവസാനമാകും. ഹൂഗ്ളിയിലേക്ക് അമ്മ പോകുമ്പോള്‍ തെരുവോരങ്ങളില്‍ നില്‍ക്കു സ്ത്രീകള്‍ അമ്മയ്ക്ക് കുങ്കുമമണിയിക്കും. പാദങ്ങളില്‍ നമസ്കരിച്ച് വിട പറയും. അവര്‍ അമ്മയെ നോക്കി കരയും. അടിസ്ഥാനവിഭാഗത്തിലെ സ്ത്രീപുരുഷന്മാര്‍ മുതല്‍ ഉയര്‍ന്ന സാമൂഹികജീവിതമുള്ള സ്ത്രീപുരുഷന്മാര്‍ വരെ ഈ വൈകാരികനാടകത്തിലെ പങ്കാളികളാണ്. അവരുടെ കണ്ണീര്‍ വെറുതെ വരുന്നതാവാന്‍ വഴിയില്ല. ആത്മാവിനുള്ളില്‍ കാലങ്ങളായി നെയ്തുകൂട്ടിയ ഒരു സങ്കല്‍പ്പത്തിലെ വിചാരങ്ങള്‍ മിഴിനീരായി പെയ്യുന്നതാവാന്‍ മതി.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Tue Nov 17, 2015 6:07 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Nov 18, 2015 12:15 pm

കാഴ്ചകളുടെ കൈത്തോടുകള്‍
+
[You must be registered and logged in to see this image.]
മണ്‍റോതുരുത്തിന്റെ ഗ്രാമ്യഭംഗികളിലൂടെ കൈത്തോടുകള്‍ കടന്നൊരു തോണിയാത്ര. മറക്കില്ലൊരിക്കലുമത്..
 
കൂര്‍ത്തകൊക്കുമായി കുഞ്ഞോളങ്ങളെ മുറിച്ചൊഴുകുന്ന നീര്‍പക്ഷിയെ പോലെ തോണി മെല്ലെ മെല്ലെ കൈത്തോടുകള്‍ താണ്ടി. കൈ നീട്ടി തൊടാനെത്തുന്ന മരചില്ലകള്‍ വകഞ്ഞുമാറ്റി, ചാഞ്ഞതെങ്ങുകളും ഇരുകരകളിലേയും പച്ചപ്പുകളും ചേര്‍ന്നൊരുക്കുന്ന നിഴല്‍ചിത്രങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെയുള്ള മന്ദഗമനം. പാശ്ചാത്യ നാഗരിക ജീവിതത്തിന്റെ കൊടും തിരക്കുകളില്‍ നിന്നും മോചനം തേടിയെത്തിയ സഞ്ചാരികളുടെ മുഖം പ്രശാന്തമാവുന്നു.

 
കൊല്ലം മണ്‍റോ തുരുത്തിലെ കൈത്തോടുകളിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍. ആന്‍ഡ്രിയ, നൈലോസ്, മോറിറ്റ്‌സ്, കിംബോട്ടര്‍, ഒപ്പം ഞങ്ങളും. കേരളത്തിലെ ഇത്തിരിപോന്ന റോഡുകളില്‍ ജീവന്‍ കൈയില്‍ പിടിച്ച് യാത്ര ചെയ്യുന്ന നമുക്കുമിതൊരു പ്രശാന്താനുഭവം തന്നെ. 

 
കൈത്തോടുകള്‍ക്കിരുവശവും ഗ്രാമജീവിതം കണ്ട് യാത്ര ചെയ്ത വള്ളം ചായകുടിക്കാനായി കരയ്ക്ക് അടുത്തു. അവിടെ കയര്‍പിരിയും നടക്കുന്നുണ്ട്. വിദേശികള്‍ അതും കണ്ട് അന്തംവിട്ട്് നിന്നു. ഒരു ദമ്പതികളെയും കയറ്റിവന്ന തോണിയും അവിടെയടുത്തു. ഈജിപ്തില്‍ നിന്നുള്ള പ്രൊഫസര്‍ അഹ്മോസും ഭാര്യ എബോനിയും. തോടരികില്‍ കസേരയിട്ട് ചായഗഌസും കയ്യിലേന്തിയവര്‍ ഇളംകാറ്റില്‍ ഈജിപ്തിലെ കലാപ സംഘര്‍ഷങ്ങളെ മറക്കാന്‍ ശ്രമിക്കുന്നു. 

 
[You must be registered and logged in to see this image.]
യാത്ര തുടര്‍ന്നു. തോടില്‍ ഇപ്പോള്‍ രണ്ട് പക്ഷിത്തോണികള്‍. കാഴ്ചകളെ കണ്ണിലൊതുക്കാന്‍. അമ്പലമുറ്റവും അരയാല്‍ത്തറയും കണ്ട് ചെമ്മീന്‍പാടത്തിലേക്ക്. കാരൂത്രക്കടവില്‍ നിന്ന് കാരൂത്രക്കടവില്‍ അവസാനിക്കുന്ന യാത്ര ഇനിയും നീണ്ടിരുന്നെങ്കില്‍ എന്നു കൊതിച്ചുപോകും.

 
ചുരുങ്ങിയ കാലം കൊണ്ട്് സൂപ്പര്‍ഹിറ്റായ ഒരു ടൂര്‍പാക്കേജാണ് മണ്‍റോ തുരുത്തിലെ കായല്‍സവാരി. വിദേശികളും ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് കൂടുതലായെത്തുന്നത്. ഒരാള്‍ക്ക് 500 രൂപയാണ് ചാര്‍ജ്. കൊല്ലം ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ ബോട്ടുജെട്ടിക്കടുത്തുള്ള ഓഫീസില്‍ നിന്നും ടെംപോ ട്രാവലറില്‍ മണ്‍റോ തുരുത്തില്‍ എത്തിക്കും. കാരൂത്രക്കടവില്‍ നിന്ന് തോണി പുറപ്പെട്ട് കാരൂത്രകടവിലെത്തിക്കും. അഞ്ചര കിലോമീറ്റര്‍ കൈത്തോട്ടിലൂടെ യാത്ര. രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട് ഒന്നരയ്ക്ക് തിരിച്ചെത്തുന്ന വിധവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് വൈകീട്ട് 6.30ന് തിരിച്ചെത്തുംവിധവും രണ്ട് സമയങ്ങള്‍ തിരഞ്ഞെടുക്കാം. ആയൂര്‍വേദ കേന്ദ്രത്തിലെ മസാജിങ് അടക്കമുള്ള 1750 രൂപയുടെ പാക്കേജും ഉണ്ട്. 10 മണിക്ക് പുറപ്പെട്ട് അഞ്ച് മണിക്ക് തിരിച്ചെത്തുന്ന 1500 രൂപയുടെ പാക്കേജും ഉണ്ട്. 

 
അഷ്ടമുടിക്കായലിലേക്ക് കല്ലടയാറ് കൊണ്ട് വരുന്ന എക്കലടിഞ്ഞുണ്ടായ തുരുത്താണ് മണ്‍റോ തുരുത്ത്. കൈത്തോടുകളും തെങ്ങും വയലും നിറഞ്ഞ ഫലഭൂയിഷ്ഠമായ മണ്ണ് സമ്പന്നമായ ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. കൊഞ്ച,് കരിമീന്‍, കക്ക തുടങ്ങിയ കായല്‍ വിഭവങ്ങളും ലഭിക്കുന്നു. കേണല്‍ മണ്‍റോയുടെ ഇഷ്ടദേശമായിരുന്നു ഇത്. പിന്നീട് ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടാനും തുടങ്ങി.
 
[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Nov 18, 2015 4:33 pm

ethinekkalum rasam aanu italy venice, pinne amsterdam
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Nov 18, 2015 4:34 pm

midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam
പിന്നെന്തിനാ അവര് അങ്ങോട്ട്‌ പോകാതെ ഇവിടേയ്ക്ക് വന്നത്??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Nov 18, 2015 4:37 pm

unnikmp wrote:
midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam
പിന്നെന്തിനാ അവര് അങ്ങോട്ട്‌ പോകാതെ ഇവിടേയ്ക്ക് വന്നത്??
videshikal lokam muzhuvan poyi kanum.. nammale pole alla.. adichu polichu jeevikunna prakritham aanu.. kure cash kayyil kittiyal engottengilum poyi kanum sampadya sheelam onnumilla.. makkalkku vendi karuthunna swabavam onnumilla.. avar nokkathumilla, athu vere karyam.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Nov 18, 2015 4:55 pm

midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam

ഞങ്ങടെ കുട്ടനാട്ടിലേയ്ക്ക് ബാ..... വിദേശരാജ്യങ്ങളെ വെല്ലുന്ന പ്രകൃതി രമണീയത
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Wed Nov 18, 2015 5:01 pm

Ammu wrote:
midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam

ഞങ്ങടെ കുട്ടനാട്ടിലേയ്ക്ക്  ബാ.....  വിദേശരാജ്യങ്ങളെ വെല്ലുന്ന പ്രകൃതി രമണീയത
athoke nammalu kanditullaha.. ente ammayude veedu kumarakatha
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: യാത്രാവിവരണങ്ങള്‍    Fri Nov 20, 2015 12:58 pm

midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam

Nethavinteum aniyudeyum chintha onnuthanne

Modimaman athalle ulakam chuttunnathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: യാത്രാവിവരണങ്ങള്‍    Fri Nov 20, 2015 1:33 pm

Binu wrote:
midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam

Nethavinteum aniyudeyum chintha onnuthanne

Modimaman athalle ulakam chuttunnathu
enthoru asooya athengana kalitheeta kumbakonam nadathiya laluvum kejiryum onnichirikunna kandalum santhoshamallae
Narendra Modi, Mukesh Ambani, Sundar Pichai among Time Person of the Year contenders
Prime Minister Narendra Modi has so far got 1.3 per cent of the votes, the same as Sundar Pichai and Russian President Vladimir Putin.
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: യാത്രാവിവരണങ്ങള്‍    Sat Nov 21, 2015 10:39 am

Binu wrote:
midhun wrote:
ethinekkalum rasam aanu italy venice, pinne amsterdam

Nethavinteum aniyudeyum chintha onnuthanne

Modimaman athalle ulakam chuttunnathu



Ividatheppole varambathu vechu pani kittukayumilla
Back to top Go down
Sponsored content




PostSubject: Re: യാത്രാവിവരണങ്ങള്‍    

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 15 of 17Go to page : Previous  1 ... 9 ... 14, 15, 16, 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: