HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജഗതി ...ജഗതി മയം!!!

Go down 
Go to page : 1, 2, 3, 4, 5, 6, 7  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 8:56 am

കൂട്ടുകാരെ , മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ നമ്മുടെ ജഗതി ശ്രീകുമാറിന്റെ അഭിനയമികവു എടുത്തുകാട്ടുന്ന എണ്ണമറ്റ സിനിമകളെ ചര്‍ച്ചയ്ക്കു വിധേയമാക്കുവാനായി ഈ ത്രെഡ് സമര്‍പ്പിക്കുന്നു ..  ..നമ്മളെ പൊട്ടിച്ചിരിപ്പിച്ച ......ഇപ്പോളും ഓര്‍ത്തോര്‍ത്തു ചിരിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന എത്രയോ കോമഡി സീനുകള്‍ ജഗതിയുടെ സംഭാവനയായി ഉണ്ട്.    ..മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹാസ്യസാമ്രാട്ടിന്റെ അഭിനയ ജീവിതത്തിന്റെ ഒരു രത്നച്ചുരുക്കം താഴെ പ്രതിപാദിക്കുന്നു .. ..തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം പൊറുക്കണം ട്ടോ....  

മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന “ശ്രീകുമാർ” എന്ന ജഗതി ശ്രീകുമാർ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ, ജഗതി എന്ന സ്ഥലത്ത് പ്രമുഖ നാടകാചാര്യനായ ജഗതി എൻ.കെ. ആചാരിയുടെയുടെയും, പൊന്നമ്മാളിന്റെയും, മകനായി 1951ജനുവരി 5നു ജനിച്ചു.

കുട്ടിക്കാലം മുതൽ തന്നെ ഒരു നടനാകണമെന്ന ആഗ്രഹവുമായി നടന്ന ശ്രീകുമാർ, അച്ഛന്റെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് കടന്നുവന്നു

തിരുവനന്തപുരം മോഡൽ സുകൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എന്നാൽ 6ആം വയസിൽ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ജഗതിക്കു ലഭിച്ചു ശ്രീ. വിമൽ കുമാർ സംവിധാനം ചെയ്ത്, ജഗതി എൻ കെ ആചാരി തിരക്കഥ നിർവ്വഹിച്ച “അച്ഛ്നും മകനും” എന്ന ചിത്രത്തിൽ “മാസ്റ്റർ അമ്പിളി” എന്ന പേരിൽ അഭിനയിച്ചു പിന്നീട് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം നിർവ്വഹിച്ച "കന്യാകുമാരി" എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് ജഗതി പ്രവേശിച്ചത്. മലയാളത്തിൽ ഇതുവരെ 1100ൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും നിന്നും ബോട്ടണിയിൽ ബിരുതമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് “ചട്ടമ്പിക്കല്യാണി” എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്, ആ ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഗുരുവായൂർ കേശവൻ, ഉൾക്കടൽ,റൗഡി രാമു, പുതിയ വെളിച്ചം, തുടങ്ങി നീണ്ടു കിടക്കുന്നു ഈ ഹാസ്യ ചക്രവർത്തിയുടെ അഭിനയ ജീവിതം. മലയാളസിനിമയുടെ ഒരു അഭിവാജ്യഘടകമാണ് ഇന്ന് ജഗതി ശ്രീകുമാർ. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു.

ഈ അതുല്യ നടനെ തേടിയെത്തിയ അവാര്‍ഡ്‌കളുടെ എണ്ണം തുലോം കുറവാണെങ്കിലും...ജനമനസുകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഉന്നതനായ കലാകാരന്‍ ആണ് ജഗതി ...

കിന്നാരം എന്ന സിനിമയില്‍ ജഗതി പാടിയ ഈ ഗാനം (പിസ്ത സുമാക്കിറ നേരം ) അദേഹം തന്നെ രചിച്ചതാണ് എന്ന അറിവ് നമ്മെ അതിശയിപ്പിക്കും  ....അടുത്ത കാലത്തിറങ്ങിയ "നേരം " എന്ന ഫിലിമില്‍ ഈ ഗാനം പുനരവതരിപ്പിച്ചു ഹിറ്റ്‌ ആയതാണ് ..  .ഉത്സവ മേളം സിനിമയില്‍ ജഗതി പാടി അവതരിപ്പിച്ച "രാമാ ശ്രീരാമാ തേടി വരുന്നൂ ഞാന്‍ " എന്ന ഗാനം മറക്കുവാന്‍ നമുക്കാവുമോ??     

ഒരു താരം അപകടത്തില്‍ പെടുന്നത് ആദ്യസംഭവമല്ല. എന്നാല്‍ അപകടം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ജനങ്ങള്‍ ഒരേ മനസ്സോടെ, പ്രാര്‍ത്ഥനയോടെ, ആകാംഷയോടെ ആ താരത്തിന്റെ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുന്നത് ആദ്യ സംഭവമാകാം. അതാണ് മലയാളികള്‍ക്കിടയില്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ സ്ഥാനം. മാനേജരില്ലാത്ത, സെല്‍ഫോണില്ലാത്ത, ഡേറ്റ് കൊടുക്കുന്നതില്‍ നിര്‍മാതാക്കളെ നിരാശരാക്കാത്ത, മിക്കവാറും ഷോട്ടുകളില്‍ സ്വന്തമായ പൊടിക്കൈകള്‍ കൂട്ടിച്ചേര്‍ത്ത് വേഷം ഗംഭീരമാക്കുന്ന അതുല്യപ്രതിഭ. നൊടിനേരം മാത്രം ആവശ്യമായ വേഷപ്പകര്‍ച്ചയും നിരീക്ഷണവും തനതായ തമാശകളും ജഗതിക്ക് മൂന്നാം സ്ഥാനം ഉറപ്പാക്കുന്നു. ഏത് വേഷത്തിനും അനുയോജ്യമായ വിധത്തില്‍ സഹകരിക്കുന്ന ശരീരമാണ് ജഗതിയുടെ പ്രത്യേകത. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ജഗതിയുടെ സാന്നിധ്യമില്ലാതെ ഇറങ്ങുന്ന മലയാളസിനിമകള്‍ വളരെ അപൂര്‍വമായിരുന്നെന്നു തോന്നുന്നു. വിജയത്തിന്റെ പതിവുചേരുവകളില്‍ ഒഴിച്ചുകൂടാനാവാത്തതായിരിന്നു ജഗതി.   വ്യക്തിജീവിതത്തിലുണ്ടാകുന്ന ഏത് അപവാദങ്ങളെയും സധൈര്യം നേരിടാന്‍ ജഗതിയെ പ്രാപ്തനാക്കുന്നതും ഈ സ്ഥാനമാകാം.

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് മലയാളികളെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തി കൊണ്ട് പോയ മലയാള സിനിമയിലെ ചിരിയുടെ തബുരാന്‍ ഒന്നേയുള്ളൂ ജഗതി ശ്രീകുമാര്‍ . പൊട്ടിച്ചിരിപ്പിക്കുന്ന സംസാര ശൈലിയും, അസാധാരണമായ മുഖഭാവങ്ങളും. ചടുലമായ ചലനവും പ്രകടിപ്പിക്കുന്ന ഈ പ്രതിഭാശാലിക്ക് മലയാള കുടുംബ മനസ്സുകളില്‍ വലിയ സ്ഥാനമുണ്ട്, വിരൂപമായ ശരീരമൊ, ഉയരകൂടുതലോ, ഉയരക്കുറവോ, മെലിഞ്ഞതൊ, തടിച്ചതോ ആയ ശരീരം, നിറവ്യത്യാസം. എന്നീ രീതിയില്‍ ‍ ജന്മനായുള്ള പോരായ്മകള്‍‍ ഫലിതം ആക്കി മാറ്റി ജനങ്ങളുടെ കൈയടി നേടുന്ന രീതി അല്ല ജഗതിക്ക് ഉള്ളത്, ആവര്‍ത്തന വിരസതയുള്ള ഒരു പ്രവര്‍‍ത്തിയും ജഗതിയുടെ ഭാഗത്ത് നിന്നും കാണാന്‍ കഴിയില്ല. ഇതായിരിക്കാം ഈ കലാകാരന്‍റെ വിജയം.   ഈ കലാകാരന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല, എന്ന് വിശ്വസിക്കുന്നവരാണ് ജഗതിയെ സ്നേഹിക്കുന്നവരില്‍ ഏറെയും. പത്മശ്രീമമ്മുട്ടി, പത്മശ്രീ മോഹലാല്‍, പത്മശ്രീ ജയറാം എന്ന് വിളിക്കും പോലെ അധികം വൈകാതെ പത്മശ്രീ ജഗതി ശ്രീകുമാര്‍ ‍ എന്ന് വിളിക്കാന്‍ കഴിയണേ എന്ന് പ്രാര്‍ഥനയോടെ കാത്തിരുന്നവര്‍ ആണ് മലയാളികള്‍ . മലയാളിയെ ചിരിപ്പിക്കാന്‍ പഠിപ്പിച്ച ചിരിയുടെ ഉസ്താദ് ജഗതി ശ്രീകുമാര്‍ മലയാള നാടിന്‍റെ നന്മയാണ്.

മലായാള സിനിമയിലെ മഹാ പ്രതിഭ അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍ നിരവധിയാണ് .കിലുക്കം , യോദ്ധാ , കിന്നാരം , മിന്നാരം ,അരം +അരം =കിന്നരം , ബലൂണ്‍ ,മഴ, ദോസ്ത്, അച്ഛനെയാണെനിക്കിഷ്ടം, കാക്കേ കാക്കേ കൂടെവിടെ,നന്ദനം,ബോയിംഗ് ബോയിംഗ് ,തന്മാത്ര, പളുങ്ക്, , മഞ്ചാടിക്കുരു, തുടങ്ങി നിരവധി സിനിമകളില്‍ തന്റെതായ കഴിവുകൊണ്ട് ജഗതി മലയാള സിനിമയില്‍ അതുല്യനടനായി ആകാശത്തോളം ഉയര്‍ന്നു.Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:06 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:06 am

ജഗതിയുടെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളിലൂടെ ഒരു യാത്ര .......  

1 . ബോയിംഗ് ബോയിംഗ് :  

ബോയിങ്ങ് ബോയിങ്ങ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ കഥാകൃത്തിനെ നമുക്ക് മറക്കാനാകുമോ? സാഹിത്യത്തില്‍ അത്യന്താധുനികമായ പ്രയോഗങ്ങള്‍ വേണമെന്ന എഡിറ്ററുടെ (ശങ്കരാടി) ആവശ്യം പരിഗണിച്ച് അദ്ദേഹം എഴുതുന്ന കഥയിലെ ചില ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിയ്ക്കുന്ന ഈ സീന്‍ ഓര്‍ക്കുന്നില്ലേ?    "അപരാഹ്നത്തിന്റെ അനന്തപദങ്ങളുടെ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു...
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു...
സീതയുടെ മാറു പിളര്‍ന്ന് രക്തം കുടിച്ചൂ ദുര്യോദനന്‍...
ഗുരുവായൂരപ്പനു ജലദോഷമായിരുന്നു, അന്ന്...
അമ്പലത്തിന്റെ കല്‍‌വിളക്കുകള്‍ തെളിയ്ക്കുന്ന സന്ധ്യയില്‍ അവന്‍ അവളോട് ചോദിച്ചൂ...
ഇനിയും നീ ഇതു വഴി വരില്ലേ? നിന്റെ ആനകളേയും തെളിച്ചു കൊണ്ട്?"
   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:07 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:19 am

ഇതാ ഒരു നീണ്ട കഥ ......നീണ്ട നീണ്ട കഥ : മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ വാടിയപ്പോള്‍....

അര്‍ദ്ധ രാത്രി പതിനൊന്നുമണി....നിശബ്ദമായ നിശ...അതാ ഇരുട്ടില്‍ നിന്നും ഒരാള്‍ പ്രത്യക്ഷപ്പെടുന്നു...ഒരു ബോംബ്‌...രണ്ടു ബോംബ്‌....മൂന്നു ബോംബ്‌........കുട്ടികള്‍ ഓടുന്നു ..പാട്ടിനിടയില്‍ അവര്‍ വളര്‍ന്നു വലുതാകുന്നു       

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:28 am

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:31 am

op olassa athava olassa op     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 9:38 am

" ഒരു ഗോളി, പത്ത് കൊച്ച് കുഞ്ഞുങ്ങള്‍." എന്ന ലേഖനത്തിന്റ ചലച്ചിത്ര ആവിഷ്കാരം ..... സൂപ്പർ ആയിട്ടുണ്ട് !! 2014 ലോക കപ്പിലെ അതിദാരുണമായി മാറിയ ഒരു മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഓ.പി ഒളശ തിരക്കഥയെഴുതി അര്‍ജെന്റിന ഫാന്‍സിനുവേണ്ടി നവാസ് റഹ്മാന്‍ നിര്‍മ്മിച്ച പുതിയ ടെലിഫിലിമാണ് ''മണ്ണില്‍ വീണ ഗോളുകള്‍ വാടിയപ്പോള്‍ "      

[You must be registered and logged in to see this link.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 11:31 am

മാല: What is this? What is this, I said?
മനോഹരൻ: This is a car.
മാല: What the hell are you doing here?
മനോഹരൻ: We are doing a car. K & K Automobiles. Continental exporters phone. Proprietor and mechanic ready. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് കറക്റ്റല്ലേ ജോസപ്പേ?
ജോസഫ്: കറക്റ്റാ, തട്ടിക്കോ.
മനോഹരൻ: അതു ശരിയാ. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ. Car engine out completely.
മാല: ഇത്രയും വിഡ്ഢികളായ മലയാളികളെ ഞാൻ ആദ്യമായിട്ട് കാണുകയാ.
മനോഹരൻ: ജോസപ്പേ, കുട്ടിക്ക് മലയാളം അറിയാം.
      
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 11:33 am

നാരായണൻ: അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. താനാരുവാ?
രവീന്ദ്രൻ: നാരായണാ...
നാരായണൻ: പൂരായണാ... പോ ഉവ്വേ... തനിക്കൊരു വിചാരമുണ്ട്. താൻ ഏതോ കോപ്പിലെ വലിയ രാജാവാണെന്ന്. താൻ ഒരു പുല്ലുവല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഓന്തൻ റിച്ചാർഡ് സായിപ്പിന് അരിവച്ചുകൊടുത്തു കിട്ടിയ കാശുകൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ പ്രാന്തൻമാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കലല്ലേ താൻ. തന്നെ ഞാൻ പത്തുപറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ, മിലിട്രി. പക്ഷേ ഞങ്ങള് ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്കുനിർത്തണം. യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഓടുന്ന രണ്ട് യുവമിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും.
രവീന്ദ്രൻ: You bloody... അനാവശ്യം പറയരുത്...
നാരായണൻ: അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല, ഈ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയും ചെയ്യും. ഇനി ഒരു മൈക്കും ഒരു സൈക്കിളും എടുത്തോണ്ട് ഞാൻ ഇറങ്ങാൻപോവാ. രവീന്ദ്രാ... തന്നെയും തന്റെ മോളെയും ഈ നാട്ടിൽ ഈ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.
രവീന്ദ്രൻ: [നാരായണന്റെ കരണത്തടിക്കുന്നു.]
നാരായണൻ: പോട്ടെ സർ...

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 11:42 am

balamuralee wrote:
മാല: What is this? What is this, I said?
മനോഹരൻ: This is a car.
മാല: What the hell are you doing here?
മനോഹരൻ: We are doing a car. K & K Automobiles. Continental exporters phone. Proprietor and mechanic ready. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് കറക്റ്റല്ലേ ജോസപ്പേ?
ജോസഫ്: കറക്റ്റാ, തട്ടിക്കോ.
മനോഹരൻ: അതു ശരിയാ. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ. Car engine out completely.
മാല: ഇത്രയും വിഡ്ഢികളായ മലയാളികളെ ഞാൻ ആദ്യമായിട്ട് കാണുകയാ.
മനോഹരൻ: ജോസപ്പേ, കുട്ടിക്ക് മലയാളം അറിയാം.
      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 11:44 am

balamuralee wrote:
നാരായണൻ: അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. താനാരുവാ?
രവീന്ദ്രൻ: നാരായണാ...
നാരായണൻ: പൂരായണാ... പോ ഉവ്വേ... തനിക്കൊരു വിചാരമുണ്ട്. താൻ ഏതോ കോപ്പിലെ വലിയ രാജാവാണെന്ന്. താൻ ഒരു പുല്ലുവല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഓന്തൻ റിച്ചാർഡ് സായിപ്പിന് അരിവച്ചുകൊടുത്തു കിട്ടിയ കാശുകൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ പ്രാന്തൻമാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കലല്ലേ താൻ. തന്നെ ഞാൻ പത്തുപറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ, മിലിട്രി. പക്ഷേ ഞങ്ങള് ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്കുനിർത്തണം. യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഓടുന്ന രണ്ട് യുവമിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും.
രവീന്ദ്രൻ: You bloody... അനാവശ്യം പറയരുത്...
നാരായണൻ: അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല, ഈ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയും ചെയ്യും. ഇനി ഒരു മൈക്കും ഒരു സൈക്കിളും എടുത്തോണ്ട് ഞാൻ ഇറങ്ങാൻപോവാ. രവീന്ദ്രാ... തന്നെയും തന്റെ മോളെയും ഈ നാട്ടിൽ ഈ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.
രവീന്ദ്രൻ: [നാരായണന്റെ കരണത്തടിക്കുന്നു.]
നാരായണൻ: പോട്ടെ സർ...

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 11:45 am

 jagathi sirrrrrrrrrrrr    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 11:51 am

balamuralee wrote:
നാരായണൻ: അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. താനാരുവാ?
രവീന്ദ്രൻ: നാരായണാ...
നാരായണൻ: പൂരായണാ... പോ ഉവ്വേ... തനിക്കൊരു വിചാരമുണ്ട്. താൻ ഏതോ കോപ്പിലെ വലിയ രാജാവാണെന്ന്. താൻ ഒരു പുല്ലുവല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഓന്തൻ റിച്ചാർഡ് സായിപ്പിന് അരിവച്ചുകൊടുത്തു കിട്ടിയ കാശുകൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ പ്രാന്തൻമാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കലല്ലേ താൻ. തന്നെ ഞാൻ പത്തുപറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ, മിലിട്രി. പക്ഷേ ഞങ്ങള് ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്കുനിർത്തണം. യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഓടുന്ന രണ്ട് യുവമിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും.
രവീന്ദ്രൻ: You bloody... അനാവശ്യം പറയരുത്...
നാരായണൻ: അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല, ഈ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയും ചെയ്യും. ഇനി ഒരു മൈക്കും ഒരു സൈക്കിളും എടുത്തോണ്ട് ഞാൻ ഇറങ്ങാൻപോവാ. രവീന്ദ്രാ... തന്നെയും തന്റെ മോളെയും ഈ നാട്ടിൽ ഈ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.
രവീന്ദ്രൻ: [നാരായണന്റെ കരണത്തടിക്കുന്നു.]
നാരായണൻ: പോട്ടെ സർ...

എത്ര കണ്ടാലും മടുക്കാത്ത ഒരു സീന്‍        

നാരായണാ...കൂരായണാ ...തനിക്കെ ഒരു വിചാരമുണ്ട്. പോ ഉവ്വെ       ഇനി ഒരു മൈക്കും ഒരു സൈക്കിളും ഏടുത്ത് ഞാന് എറങ്ങാന് പോകുവാ..

രവീന്ദ്രാ‍ാ‍ാ‍ാ തന്നെയും തന്റെ മോളെയും ഈ നാട്ടില് നാരായണന് നാറ്റിച്ചില്ലെങ്കില് തന്റെ പേരു തന്റെ പട്ടിക്കു താന് തന്നെ ഇട്ടൊ…

((((((((((ഠപ്പേ))))))))))))) യ്യൊ…..
ങ്ഹെ….....
പോട്ടെ സാര്….ഈ പോട്ടെ സാറില്‍ ആണ് ജഗതി ഏറ്റവും ചിരിപ്പിക്കുന്നത്  
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:07 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:12 pm

Michael Jacob wrote:

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:25 pm

Michael Jacob wrote:

അമ്പട്ടന്‍  ഊശിയാക്കാതെ ...വാശിയോടെയാണ് പറയുന്നത്    

  പറയാന്‍ വാക്കുകളില്ല. അരിശു മൂട്ടില്‍ അപ്പുക്കുട്ടനായി ജഗതി ജീവിക്കുകയായിരുന്നു. യോദ്ധായെ ഉടനീളം നര്‍മപ്രധാനമായി മുന്നോട്ട് കൊണ്ടുപോയത് ജഗതിയുടെ മാത്രം ഉജ്ജ്വല പ്രകടനമായിരുന്നു.   ജഗതിയുടെ ക്ളാസിക് ഡയലോഗുകളായ കാവിലെ പാട്ടുത്സവത്തിനു കാണാം എന്ന പ്രയോഗം ഇന്നും മലയാളികള്‍ ഉപയോഗിക്കുന്നു. കലങ്ങീല്ലാ….., ഏക് ലഡ്കാ, ഏക് ലഡ്കി ഇതുവഴി പോകുന്നത് ദേഖി, ഈ ഫോറസ്റ് മുഴുവന്‍ കാടാണല്ലോ തുടങ്ങി എത്രയെത്ര ഡയലോഗുകള്‍….       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:37 pmഅമ്മാവനും അമ്മായീം കൂടെ അമ്മായീടെ അനിയത്തി ഉക്രയുടെ കല്യാണം കൂടാന്‍ പോക്രയ്ക്ക് പോയിരിക്കുവാ...പോക്രിത്തരം കാട്ടാതെ പോടെയ്!! :teasing: 

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:38 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:44 pm

Michael Jacob wrote:

ethu   

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:51 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:51 pm

Michael Jacob wrote:

  MIKE...യൂ ട്യൂബ് പോസ്റ്റ്‌ ചെയ്യുമ്പോള്‍ ചെറിയ ഒരടിക്കുറിപ്പ്‌ കൂടി ചേര്‍ത്താല്‍ കൂടുതല്‍ ആകര്‍ഷകമാകും ട്ടോ ....   
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:51 pm

A big salute to our great actor..   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:52 pm

Michael Jacob wrote:

ee comedy scene kandittundu
      
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതി ...ജഗതി മയം!!!   Mon Jul 28, 2014 12:53 pm

Usha Venugopal wrote:
   
A big salute to our great actor..   

ജഗതിക്ക് തുല്യം ജഗതി മാത്രം    

മലയാളമൊഴികെ മറ്റേതൊരു ഭാഷാചിത്രത്തിലും ഇതുവരെ അഭിനയിച്ചിട്ടില്ല

2006-ല്‍ 21 സിനിമകളില്‍ അഭിനയിച്ചു.

ഇത്രയേറെ തിരക്കേറിയ നടനായിട്ടും സെക്രട്ടറിയോ പി. എ. യോ ഇല്ലാത്ത നടന്‍.

സെല്‍ഫോണ്‍ ഉപയോഗിയ്ക്കാത്ത അപൂര്‍വ്വം ചില നടന്മാരില്‍ ഒരാള്‍.

ജഗതിയെ ഏതെങ്കിലും പരിപാടിയ്ക്ക് വിളിയ്ക്കാന്‍ താല്പര്യമുള്ളവര്‍ കുട്ടികളുടെ അനാഥാലയത്തിലേയ്ക്ക് 10000 രൂപ സംഭാവന ചെയ്ത രസീത് കാണിയ്ക്കേണ്ടതാണ്.   
Back to top Go down
Sponsored content
PostSubject: Re: ജഗതി ...ജഗതി മയം!!!   

Back to top Go down
 
ജഗതി ...ജഗതി മയം!!!
Back to top 
Page 1 of 7Go to page : 1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: