HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 COPY CAT SONGS

Go down 
Go to page : Previous  1, 2
AuthorMessage
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Wed Jun 04, 2014 5:30 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Wed Jun 04, 2014 5:53 pm

Abhijit wrote:


  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Thu Jun 05, 2014 12:34 pm

ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനം ബ്രയാന്‍ ആഡംസിന്റെ ആല്‍ബത്തിന്റെ കോപ്പി

തിയ്യേറ്ററുകളില്‍ വിജയഗാഥ തുടരുന്ന ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനങ്ങളും ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞവയാണ്. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ വരുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി സംഗീതാരാധകര്‍ ഏറെ കാത്തിരുന്നിരുന്നു. എന്നാല്‍ ചിത്രത്തിലെ ഒരു ഗാനത്തിന് ഒരു വിദേശ ആല്‍ബത്തിലെ ഗാനവുമായുള്ള സാദൃശ്യമാണ് പ്രേക്ഷകരെ ഇപ്പോള്‍ നിരാശരാക്കിയിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സിലെ നമ്മൂരു ബാംഗ്ലൂരു എന്ന ഗാനം ബ്രയാന്‍ ആഡംസിന്റെ 1985ല്‍ പുറത്തിറക്കിയ സമ്മര്‍ 69 എന്ന ആല്‍ബത്തിന്റെ കോപ്പിയാണെന്നാണ് സംസാരം. യുട്യൂബില്‍ മാത്രം 1.69 കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞ ആല്‍ബമാണിത്. നമ്മൂരു ബംഗലൂരുവിന് പതിനായിരത്തിന് തൊട്ട് മുകളിലാണ് ഇപ്പോഴത്തെ ഹിറ്റ് എന്നുകൂടി ഓര്‍ക്കണം.

സമ്മര്‍ 69ന്റെ ഈണം ഗോപി സുന്ദര്‍ അടിച്ചു മാറ്റിയതാണെന്ന് ഇരുഗാനങ്ങളും കേട്ടുകഴിഞ്ഞാല്‍ സംഗീതത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തവര്‍ക്കും വ്യക്തമാവുകയും ചെയ്യും. ചുരുക്കം പറഞ്ഞാല്‍ വിദേശഗാനങ്ങള്‍ കോപ്പിയടിച്ചാല്‍ മലയാളിക്ക് മനസിലാവില്ലെന്ന ധാരണ പല സംഗീതസംവിധായകരും തിരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Mon Jun 09, 2014 4:30 pm

939-ല്‍ പുറത്തുവന്ന ഹിന്ദി ചിത്രമായ 'കപല കുന്തള'യ്‌ക്കുവേണ്ടി പങ്കജ്‌മല്ലിക്‌ ചിട്ടപ്പെടുത്തിയ ''പിയാ മിലന്‍ കോ ജാന'' എന്ന പാട്ട്‌ അഞ്ചര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ മലയാളത്തിലെത്തിയത്‌. 'തേന്മാവിന്‍ കൊമ്പ'ത്തിലെ ''എന്തേ മനസിലൊരു നാണം'' എന്ന പാട്ടുകേട്ട്‌ പങ്കജ്‌ മല്ലിക്കിനെയും അദ്ദേഹത്തിന്റെ പഴയ പാട്ടിനെയും അറിയാവുന്ന മലയാളികളാണ്‌ യഥാര്‍ത്‌ഥത്തില്‍ നാണിച്ചുപോയത്‌. രണ്ട്‌ പാട്ടുകള്‍ക്കും തമ്മിലുള്ള സാമ്യം എടുത്തുകാട്ടിയതിന്‌ മറുപടിയായി അങ്ങനെയെങ്കിലും ഹിന്ദിയിലെ ആ സംഗീത സംവിധായകന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടല്ലോ എന്ന മുടന്തന്‍ ന്യായമാണ്‌ 'തേന്മാവിന്‍ കൊമ്പത്തി'ന്റെ സംഗീത സംവിധായകരില്‍നിന്ന്‌ അന്നുണ്ടായത്‌.  

ഇതേ ചിത്രത്തിലെ ''നിലാപ്പൊങ്കലായേലോ'' എന്ന ഗാനമാകട്ടെ ബംഗാളിലെ നാടന്‍പാട്ട്‌ കടംകൊണ്ടതാണെന്ന്‌ അസന്ദിഗ്‌ദ്ധമായി അന്നേ തെളിയിക്കപ്പെട്ടുകഴിഞ്ഞു. ''മാനം തെളിഞ്ഞേ നിന്നാല്‍'' എന്ന ഗാനമുള്‍പ്പെടുന്ന 'തേന്മാവിന്‍ കൊമ്പത്ത്‌' എന്ന ചിത്രം പ്രദര്‍ശനത്തിന്‌ വന്നത്‌ 1994-ല്‍ ആണ്‌. എന്നാല്‍ ഒരു വര്‍ഷം മുമ്പിറങ്ങിയ 'മറുപടിയും' എന്ന ചിത്രത്തിനുവേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ''ആശൈ അധികം'' കേട്ടവര്‍ മാനം തെളിഞ്ഞാലുമില്ലെങ്കിലും നെറ്റി ചുളിക്കും. ആവര്‍ത്തനം ആരാണ്‌ ഇഷ്‌ടപ്പെടുക?

'മേഘ'ത്തിലെ ''ഞാനൊരു പാട്ടുപാടാം'' എന്ന പാട്ട്‌ മലയാളികളില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. കാരണം 1965-ല്‍ ഇറങ്ങിയ ഹിന്ദി ചിത്രമായ 'വക്‌ത്‌' സമ്മാനിച്ച ''യേ മേരി സൊഹ്‌റ ജബീല്‍'' എന്ന ഗാനം കേരളീയര്‍ക്ക്‌ പണ്ടേ പ്രിയപ്പെട്ടതാണ്‌. 'വെട്ട'ത്തിലെ ''മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി'' എന്ന പാട്ടിന്റെ സ്‌ഥിതിയും ഇതുതന്നെ. ''കല്‍ഹോ നഹോ'' എന്നു തുടങ്ങുന്ന ഗാനം അങ്ങനെ പേരുള്ള ചിത്രത്തില്‍ കേട്ടിട്ടുള്ളവര്‍ക്ക്‌ പകര്‍പ്പ്‌ മടുപ്പുളവാക്കും. അറബി ഗാനമായ ''ഹബിബി യാ നൂര്‍ലായ്‌നി'' മലയാള ചിത്രമായ 'ചന്ദ്രലേഖ'യില്‍ ''ഹബീബി ഹബീബി'' (''മാനത്തെ ചന്ദിരനൊത്തൊരു....'' എന്നാരംഭിക്കുന്ന ഗാനം) എന്ന്‌ പുനരവതരിപ്പിക്കപ്പെട്ടു.

'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രത്തിലെ ''ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന'' എന്ന പാട്ട്‌ അംഗീകരിക്കാന്‍ കഴിയുമായിരുന്നു മുമ്പ്‌ 'മുറപ്പെണ്ണ്‌' എന്ന ചിത്രവും അതില്‍ 'കടവത്ത്‌ തോണിയടുത്തപ്പോള്‍ പെണ്ണിന്റെ'' എന്ന ഗാനവും ഉണ്ടാകാതിരുന്നെങ്കില്‍. 'മര'ത്തിലെ ''പതിനാലാം രാവുദിച്ചത്‌ മാനത്തോ കല്ലായിക്കടവത്തോ'' എന്ന പാട്ട്‌ അതിപ്രശസ്‌തമാണ്‌. അപ്പോള്‍ ആ ഗാനത്തിന്റെ വിദൂരസാദൃശ്യമുണ്ടായാല്‍പോലും ആരും പുതിയ പാട്ടിനെ അംഗീകരിക്കുകയില്ല. 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലെ ''കസവിന്റെ തട്ടമിട്ടു'' എന്ന ഗാനത്തിനു വന്നുപെട്ട ദുര്യോഗം മാറ്റൊലിയായി മാറി എന്നതത്രേ.

'രാക്കുയിലിന്‍ രാഗസദസ്സി'ലെ,

''പൂമുഖവാതില്‌ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന

പൂന്തിങ്കളാകുന്നു ഭാര്യ

ദുഃഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍

പുഷ്‌പങ്ങളാക്കുന്നു ഭാര്യ'' എന്ന ഗാനത്തിന്റെ കാര്യമാണ്‌ ഏറെ കഷ്‌ടം. രചനയും സംഗീതവും മൗലികമല്ലാത്ത ഗാനമാണിത്‌. കെ.ജി. സേതുനാഥ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആകാശവാണിക്കുവേണ്ടി എഴുതിയ,

''വാതില്‌ക്കലെത്തുന്ന നേരം ചിരിക്കുന്ന

വാസന്തിപ്പൂവാണു ഭാര്യ

ദുഃഖംവരുമ്പോള്‍ തലോടിമയക്കുന്ന

മൈക്കണ്ണിയാളാണു ഭാര്യ'' എന്ന വരികളുടെ നഗ്‌നമായ അനുകരണമാണ്‌ മുകളില്‍ എടുത്തു ചേര്‍ത്ത ഗാനം. ഈ രണ്ട്‌ പാട്ടുകളും സ്വരപ്പെടുത്തിയത്‌ ഒരാളാണ്‌. അതാകട്ടെ 'നിത്യകന്യക'യിലെ,

''കണ്ണുനീര്‍മുത്തുമായ്‌ കാണാനെത്തിയ

കതിരുകാണാക്കിളി ഞാന്‍'' എന്ന ഗാനത്തിന്റെ ഈണവുമായി താദാത്‌മ്യമുള്ളതാണുതാനും.

പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രമാണ്‌ 'അറബിയും ഒട്ടകവും പി. മാധവന്‍നായരും'. പി. അശോക്‌കുമാര്‍, നവീന്‍ ശശിധരന്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രം വരാനിരിക്കുന്നതേയുള്ളൂ. അറബിനാടുകളില്‍ ഇതേ പേരില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ പടം അവിടെ ചെല്ലുമ്പോള്‍ 'ഒരു മരുഭൂമിക്കഥ' എന്നു പേരുമാറ്റി പ്രദര്‍ശിപ്പിക്കുമെന്ന വാര്‍ത്തയും ഈ അടുത്ത കാലത്ത്‌ പത്രപംക്‌തികളില്‍ വന്നു. ഈ ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല, സന്തോഷ്‌വര്‍മ, രാജീവ്‌ ആലുങ്കല്‍ എന്നിങ്ങനെ മൂന്നു പേരാണ്‌ ഗാനരചന നിര്‍വഹിച്ചത്‌. സംഗീതം പകര്‍ന്നത്‌ എം.ജി. ശ്രീകുമാര്‍ ആണ്‌. അദ്ദേഹം മുമ്പും ചില ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക്‌ ഈണം നല്‌കിയിട്ടുണ്ട്‌. 'താണ്‌ഡവ'മാണ്‌ അക്കൂട്ടത്തില്‍ വന്ന ആദ്യചിത്രം. ചതുരംഗം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്‌, ഒരു നാള്‍ വരും, പെണ്‍പട്ടണം, സകുടുംബം ശ്യാമള, സര്‍ക്കാര്‍ കോളനി എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും പിന്നീട്‌ അദ്ദേഹം ചിട്ടപ്പെടുത്തി.

'അറബിയും ഒട്ടകവും പി. മാധവന്‍നായരും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളൂ.

''മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ്‌ കോപം

ചുമ്മാ കൂടെ നിന്നുതന്നാല്‍ ഞങ്ങള്‍ പൊന്നുകൊണ്ടു മൂടാം

അറബിയില്‍ ചിരിക്കും ഒയാസിസ്‌ കിണറിലൊട്ടകപ്പെണ്‍

ഏതോ വിസകളഞ്ഞ സിംബം ചലിക്കും വിലകുറഞ്ഞ ക്യാബോ''  

എന്ന ഗാനം കേള്‍ക്കുന്ന ആരുമൊന്നു മൂക്കത്ത്‌ വിരല്‍വച്ചുപോകും. ബിച്ചു തിരുമല എഴുതിയ വരികളുടെ അഭംഗികൊണ്ടോ ഗാനം ആലപിച്ച ഉജ്‌ജയിനി, റഹ്‌മാന്‍, എം.ജി. ശ്രീകുമാര്‍ എന്നിവരുടെ താളപ്പിഴയോ ശ്രുതിഭംഗമോകൊണ്ടോ അല്ല ആസ്വാദകര്‍ അന്‌ധാളിച്ചുപോകുന്നത്‌. അമര്‍ ദിയാബ്‌ എന്ന ഈജിപ്‌തിലെ ഗായകന്‍ പാടിയ, ഏറെ ജനകീയമായ അറബി ആല്‍ബത്തിലെ ഗാനം കേട്ടിട്ടുള്ളവര്‍ക്ക്‌ മാധവേട്ടന്‌ എന്നും മൂക്കിന്‍ തുമ്പിലാണ്‌ കോപമെങ്കിലും ആ അപഹാരക സ്വഭാവത്തെക്കുറിച്ച്‌ പറയാതിരിക്കാനാവില്ല. മെഡിറ്ററേനിയന്‍ സംഗീതത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അമ്പതു വയസുകാരന്‍ ഇന്നു ലോകമൊട്ടാകെ യശസ്സാര്‍ന്ന വ്യക്‌തിയാണ്‌. ഗായകന്‍, സംഗീത സംവിധായകന്‍, അഭിനേതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുപോരുന്ന അദ്ദേഹം 1983-ല്‍ ആണ്‌ 'യാ തരീഖ്‌' എന്ന പ്രഥമ സംഗീത ആല്‍ബം പുറത്തിറക്കിയത്‌. ഇതിനകം അഞ്ചു കോടി ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ലോകമെമ്പാടും വാങ്ങിക്കഴിഞ്ഞു.

കടലുകള്‍പ്പുറത്തുനിന്നുള്ള ആല്‍ബത്തിലെ ഗാനമാകുമ്പോള്‍ ആരും തിരിച്ചറിയില്ലെന്ന ധാരണയിലാവാം ഈ ചോരണം നടത്തിയത്‌. എന്നാല്‍ കാലം പുരോഗമിക്കുകയും ഇന്റര്‍നെറ്റും മറ്റും വ്യാപകമാവുകയും ചെയ്‌തതോടെ ഏത്‌ അപഹരണവും തൊണ്ടി സഹിതം പിടിക്കപ്പെടുമെന്ന്‌ മനസിലാക്കാനുള്ള വിവേക ബുദ്ധിപോലും ഇല്ലാതെ പോയത്‌ കഷ്‌ടമായിപ്പോയി. പടം പ്രദര്‍ശനത്തിനുവരുന്ന അവസരത്തില്‍ സംവിധായകനും സംഗീതസംവിധായകനും താരങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ ഗാനങ്ങളുടെ സൃഷ്‌ടിക്കു പിന്നിലെ തീവ്രപരിശ്രമത്തെക്കുറിച്ച്‌ വാചാലരാകുമ്പോള്‍ പരിശ്രമം സൃഷ്‌ടികര്‍മത്തിനോ അപഹരണ കര്‍മത്തിനോ എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. (അമര്‍ ദിയാബിന്റെ ഏത്‌ അറബിഗാനമാണ്‌ മലയാളം പാട്ടായി മാറിയത്‌ എന്നറിയാന്‍ വായനക്കാര്‍ക്ക്‌ അതിയായ താല്‍പര്യം കാണുമെന്ന്‌ എനിക്കറിയാം. പക്ഷേ ഇതെഴുതുന്നയാള്‍ക്ക് അറബിഭാഷ വശമില്ലാത്തതിനാല്‍ വരികള്‍ ഉദ്ധരിക്കാന്‍ നിര്‍വഹമില്ലാതെ വന്നിരിക്കുന്നു.   പ്രിയപ്പെട്ട വായനക്കാര്‍ അക്കാര്യത്തില്‍ എന്നോട്‌ ക്ഷമിക്കുക. ആവശ്യക്കാര്‍ക്ക്‌ 'യു ട്യൂബി'ല്‍ പരതിയാല്‍ യഥാര്‍ത്ഥ ഗാനം കേള്‍ക്കാവുന്നതേയുള്ളൂ.)    Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Mon Jun 09, 2014 4:37 pm

thanks ammuzee.......

enthooram pattukalaa copy adichirikkunnee  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Mon Jun 09, 2014 4:39 pm

athalle   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Wed Jun 11, 2014 3:56 pm

ഇത് കോപ്പിയടിച്ച പാട്ടിനെ കുറിച്ചല്ല സില്മയെ കുറിച്ചാണ് ...സദയം ക്ഷമിയ്ക്കുമല്ലോ    

സിനിമാ കോപ്പിയടി - യോദ്ധാലാലേട്ടന്റെ ഒരു മെഗാഹിറ്റിനെക്കുറിച്ചു തന്നെയാവട്ടെ ആദ്യത്തെ വിവരണം. സംഗീത് ശിവന്റെ കഥ, ശശിധരന്‍ ആറാട്ടുവഴി സംഭാഷണവും തിരക്കഥയെഴുതി, സംഗീത് ശിവന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. അതുവരെ പരസ്യചിത്രങ്ങള്‍ക്ക് മാത്രം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരുന്ന ഓസ്കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേകത കൂടി യോദ്ധയ്ക്കുണ്ട്. 1992ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തൈപ്പറമ്പില്‍ അശോകന്റെയും അരിശ്ശുമ്മൂട്ടില്‍ അപ്പുക്കുട്ടന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടുതന്നെയായിരുന്നു ഈ ചിത്രത്തിന്റെ നെടുംതൂണ്‍ എന്നു വേണമെങ്കില്‍ പറയാം. എക്കാലവും ഓര്‍ത്തോര്‍ത്തു ചിരിക്കാവുന്ന ഹാസ്യരംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യവും, അതും തീര്‍ത്തും ‘ഒറിജിനല്‍’ എന്നു വിശേഷിപ്പിക്കാവുന്ന കോമഡി. എന്നാല്‍ കഥയെക്കുറിച്ചു പറയുകയാണെങ്കില്‍, സോറി, ‘ഒറിജിനല്‍’ ലേബല്‍ പ്രതീക്ഷിക്കുകയേ വേണ്ട.


ഇനി യോദ്ധയുടെ ഒറിജിനല്‍ കഥ എവിടെനിന്ന് എന്നു പറയാം. പ്രശസ്ത ഹോളിവുഡ് നടന്‍ എഡ്ഡി മര്‍ഫി അഭിനയിച്ച ‘ദി ഗോള്‍ഡന്‍ ചൈല്‍ഡ്’ എന്ന ഇങ്ഗ്ലീഷ് ചിത്രത്തിന്റെ കഥയില്‍ നിന്നും പ്രജോതനംകൊണ്ടതാവണം (ലോക്കല്‍ ഭാഷയില്‍ കോപ്പിയടി എന്നു പറയും) യോദ്ധ. ഡെന്നിസ് ഫെല്‍ഡ്മാന്റ്റെ കഥ സംവിധാനം ചെയ്തിരിക്കുന്നത് മൈക്കിള്‍ റിച്ചിയാണ്.

ഷാന്‍ഡ്ലര്‍ ജാരല്‍ എന്ന കഥാപാത്രത്തെയാണ് ഇതില്‍ എഡ്ഡി മര്‍ഫി അവതരിപ്പിച്ചിരിക്കുന്നത്, അതായത് നമ്മുടെ തൈപ്പറമ്പില്‍ അശോകന്റെ സമാന കഥാപാത്രം. അശോകനു ജോലിയില്ല, അതന്വേഷിച്ചു കുട്ടിമാമയെ കാണാന്‍ നേപ്പാളിലെത്തുന്നു, എന്നാല്‍ ജാരല്‍ ഒരു ഡിക്റ്ററ്റീവാണ് അതും കാണാതായ കുട്ടികളെ കണ്ടുപിടിക്കുന്ന ഡിക്റ്ററ്റീവ്. 1986ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Thu Jun 12, 2014 4:30 pm

Angane Gopi sundharinte veroru copy adi koodi manassilaayi..
see the song in Bangalore days......Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Mon Apr 13, 2015 12:08 am

കോപി അടിക്കുമ്പോൾ ഇങ്ങനെ അടിക്കണം. സീൻ ബൈ സീൻ...

[You must be registered and logged in to see this image.]Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Mon Apr 13, 2015 7:25 am

pinne allathe

sandeepyetta
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Mon Apr 13, 2015 7:26 am

originalinaduthengum etheeelaaaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Mon Apr 13, 2015 9:01 am

Abhijit wrote:
originalinaduthengum etheeelaaaa

deepak devil ninnu ethu pratheeshichillaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Mon Apr 13, 2015 9:03 am

sandeep wrote:
Abhijit wrote:
originalinaduthengum etheeelaaaa

deepak devil ninnu ethu pratheeshichillaa

സത്യം ഇപ്പോള്‍ ഉള്ളതില്‍ സ്വന്തം ടാലന്റ് കൊണ്ട് കമ്പോസിംഗ് നടത്തുന്നത് bijipaal ആണെന്ന് തോന്നുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Mon Apr 13, 2015 9:07 am

Ammu wrote:
sandeep wrote:


deepak devil ninnu ethu pratheeshichillaa

സത്യം ഇപ്പോള്‍ ഉള്ളതില്‍ സ്വന്തം  ടാലന്റ് കൊണ്ട് കമ്പോസിംഗ് നടത്തുന്നത് bijipaal ആണെന്ന് തോന്നുന്നു

Daa Thadiya song endhanu bhai copi adi aayirunnu ennu kettirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: COPY CAT SONGS   Mon Apr 13, 2015 9:09 am

sandeep wrote:
Ammu wrote:


സത്യം ഇപ്പോള്‍ ഉള്ളതില്‍ സ്വന്തം  ടാലന്റ് കൊണ്ട് കമ്പോസിംഗ് നടത്തുന്നത് bijipaal ആണെന്ന് തോന്നുന്നു

Daa Thadiya song endhanu bhai copi adi aayirunnu ennu kettirunnu

ആണോ?? എന്നാല്‍ പോ കൂട്ടില്ല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Mon Apr 13, 2015 9:11 am

Ammu wrote:
sandeep wrote:


Daa Thadiya song endhanu bhai copi adi aayirunnu ennu kettirunnu

ആണോ?? എന്നാല്‍ പോ  കൂട്ടില്ലBack to top Go down
rakshassan
New Member
New Member
avatar


PostSubject: Re: COPY CAT SONGS   Mon Apr 13, 2015 8:47 pm

Back to top Go down
Sponsored content
PostSubject: Re: COPY CAT SONGS   

Back to top Go down
 
COPY CAT SONGS
Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: