HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 പ്രവാസലോക വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4 ... 15 ... 27  Next
AuthorMessage
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Feb 24, 2014 11:47 am

വിദേശ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് ആലോചനയില്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി വോട്ടുരേഖപ്പെടുത്താന്‍ അവസരമൊരുക്കുന്ന കാര്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ ആലോചിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന് സാധ്യതയില്ല. എന്നാല്‍, ഇക്കാര്യം സജീവപരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

വിദേശത്തുകഴിയുന്ന ഒട്ടേറെ ഇന്ത്യക്കാരും നവീന്‍ ജിന്‍ഡാല്‍ എം.പി.യും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ വോട്ടിങ് പരിഗണിക്കുന്നത്. ഇതിന് നിയമഭേദഗതികള്‍ ആവശ്യമാണെന്നും പൂര്‍ണതോതില്‍ ഓണ്‍ലൈന്‍ വോട്ടിങ് നടപ്പാക്കാന്‍ ഒരുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നും കമ്മീഷന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. പൊതുതിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം ഗൗരവമായി ആലോചിക്കും.

ഒരു കോടി ഇന്ത്യക്കാര്‍ വിദേശത്തുണ്ടെന്നാണ് കണക്ക്. അതില്‍ ഏതാണ്ട് 60 ലക്ഷത്തോളം പേര്‍ക്ക് വോട്ട്‌ചെയ്യാനുള്ള പ്രായമുണ്ട്. പഞ്ചാബ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്നത്ര നാട്ടുകാര്‍ വിദേശങ്ങളില്‍ കഴിയുന്നുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Feb 25, 2014 12:22 pm

ദുബായില്‍ നിന്നുള്ള വിമാനക്കൂലി കുറയാനിട; 20% സീറ്റ്‌ കൂട്ടണമെന്ന്‌ ദുബായ്‌ ആവശ്യപെട്ടു    

ദുബായ്‌: ദുബായ്‌-ഇന്ത്യ സെക്‌ടറില്‍ വിമാനസീറ്റ്‌ 20% വര്‍ധിപ്പിക്കണമെന്ന്‌ ദുബായ്‌ ഇന്ത്യന്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു. ഇതുവഴി വിമാന നിരക്ക്‌ കുറയാന്‍ സാധ്യതയുണ്ടെന്ന്‌ ബിസിനസ്‌ സ്‌റ്റാന്‍ഡാര്‍ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്ത്യ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം അറിയിക്കുമെന്നു കരുതുന്നു.

ദുബായ്‌ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഫൈ്ല ദുബായ്‌ എന്നിവയ്‌ക്ക് ഒരാഴ്‌ചത്തേക്ക്‌ അനുവദിച്ചിരിക്കുന്ന 54,200 സീറ്റിന്റെ ക്വാട്ടയും കഴിഞ്ഞിരിക്കുകയാണ്‌. ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ നല്‍കിയിരിക്കുന്ന 53,423 സീറ്റുകളില്‍ 43,792 സീറ്റുകളാണ്‌ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്‌.

അടുത്ത രണ്ടു മൂന്നു വര്‍ഷത്തെ ആവശ്യം പരിഗണിക്കുമ്പോള്‍ ദുബായിയുടെ അഭ്യര്‍ഥന പരിഗണിക്കാവുന്നതാണെന്നും 20% സീറ്റ്‌ വര്‍ധന അനുവദിക്കാന്‍ ഇടയുണ്ടെന്നും ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ സൂചന നല്‍കി. 10,800 സീറ്റുകൂടി ഇതുവഴി വര്‍ധിക്കും. സീറ്റു വര്‍ധിച്ചാല്‍ യാത്രാ നിരക്ക്‌ കുറയാനാണു സാധ്യതയെന്നു കരുതപ്പെടുന്നു.  

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Feb 25, 2014 12:35 pm

Ammu wrote:

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Feb 25, 2014 12:38 pm

Minnoos wrote:

santhoshamayille chechiye
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Feb 25, 2014 12:46 pm

parutty wrote:
Minnoos wrote:

santhoshamayille chechiye

santhoshamayeeeeeee   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Feb 26, 2014 9:32 am

പത്തുവര്‍ഷം, 27 ടെസ്റ്റുകള്‍, ചെലവഴിച്ചത് 40,000 ദിര്‍ഹം: ഒടുവില്‍ നംഷീദും ഒരു ഡ്രൈവറായി

ദുബായ്: പത്തുവര്‍ഷത്തെ ആശ്രാന്ത പരിശ്രമത്തിന് ഫലമുണ്ടായി. നാദാപുരത്തുകാരനായ നംഷീദ് മുരിങ്ങോളി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി. 27-ാം ടെസ്റ്റിലാണ് നംഷീദിന് ലൈസന്‍സ് നേടാനായത്. ഇത്രയും ടെസ്റ്റുകള്‍ക്കായുള്ള കഠിന പരിശീലനത്തിന് ചെലവഴിച്ച 40,000 ദിര്‍ഹമിനും അപ്പുറമാണ് നംഷീദിന് ഈ നേട്ടം.

ഷാര്‍ജയില്‍ കഫറ്റീരിയയില്‍ ജോലിക്കാരനായി കയറിയപ്പോഴാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന മോഹം കടന്നുകൂടിയത്. വാഹനമോടിക്കാന്‍ സാധിച്ചാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജോലി തരപ്പെടുത്താമെന്നായിരുന്നു ചിന്ത. എന്നാല്‍ പലതവണ ടെസ്റ്റുകള്‍ക്ക് ഹാജരായി. ക്ലാസുകളുടെ എണ്ണം കൂട്ടി. കൂടുതല്‍ തുകയടച്ച് ഏറ്റവുമടുത്ത ടെസ്റ്റിന് തന്നെ ഹാജരാകാന്‍ ശ്രമിച്ചു. എന്നാല്‍, വളയം പിടിക്കുമ്പോഴേക്കും നംഷീദിന്റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങും. തൊണ്ടവരളും. ബ്രേക്ക് ശരിയായാല്‍ ക്ലച്ച് പിടിക്കാന്‍ പറ്റാത്ത അവസ്ഥ. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ സഞ്ചരിച്ച ടാക്‌സി അപകടത്തില്‍പ്പെട്ടതിന്റെ ഓര്‍മകളാകാം തന്നെ വേട്ടയാടുന്നതെന്ന് നംഷീദ് പറയുന്നു. ടെസ്റ്റിനിടയിലെ 'ടെന്‍ഷന്‍' അകറ്റാനായി മരുന്നുകള്‍ വരെ കഴിച്ചുനോക്കി.

ഷാര്‍ജയിലും അജ്മാനിലും മാറിമാറി ഭാഗ്യം പരീക്ഷിച്ചു. ഫലം തനിക്കനുകൂലമാകുന്നില്ലെന്ന് കണ്ടപ്പോള്‍ വാശി കൂടി. പരിശീലനം കഠിനമാക്കി. പരിശീലകരെ പലതവണ മാറ്റി. ഡ്രൈവിങ് ലൈസന്‍സ് കിട്ടിയിട്ടേ വിവാഹംപോലുമുള്ളൂവെന്ന് ഉറച്ചു. നല്ല ഭക്ഷണവും വസ്ത്രവുമെന്ന ആഗ്രഹങ്ങള്‍ക്കും കടിഞ്ഞാണിട്ടു. കൂട്ടുകാരുടെ പരിഹാസവും കടുത്ത സാമ്പത്തിക പരാധീനതകളും വലച്ചപ്പോഴും ലക്ഷ്യത്തില്‍നിന്നും പിന്മാറിയില്ല. നാട്ടിലെ പള്ളികളില്‍ നേര്‍ച്ചകള്‍ നേര്‍ന്നും പ്രാര്‍ഥിച്ചും ഒരൊറ്റ സ്വപ്നവുമായി മുന്നോട്ടുപോയി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളില്‍ ചിലരും സര്‍വ പിന്തുണയുമായി കൂടെനിന്നു. ഇതിനിടയ്ക്ക് തലശ്ശേരി ചൊക്ലി സ്വദേശിയായ ഷബ്‌നയുമായുള്ള നിക്കാഹ് നടന്നെങ്കിലും വിവാഹച്ചടങ്ങ് മാറ്റിവെച്ചു. ലൈസന്‍സ് കിട്ടിയിട്ട് ആഘോഷപൂര്‍വം വിവാഹം നടത്താമെന്നായിരുന്നു ആഗ്രഹം.

ഒടുവില്‍ ഫിബ്രവരി 19ന് നടന്ന ടെസ്റ്റില്‍ നംഷീദ് ലക്ഷ്യംകണ്ടു. 28-കാരന്റെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ ഡ്രൈവിങ് വളയം മുട്ടുമടക്കി. ലൈസന്‍സ് കിട്ടിയതില്‍ അതിരറ്റ ആഹ്ലാദമുണ്ടെങ്കിലും തൊട്ടുതലേ ദിവസം ഷബീനയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചത് വേദനയായി മാറി. എന്തായാലും ലൈസന്‍സ് കിട്ടിയ സാഹചര്യത്തില്‍ ഇനി നാട്ടില്‍ പോയി വിവാഹം നടത്തി തിരിച്ചുവരാനാണ് നംഷീദിന്റെ പരിപാടി.

സിനിമാകമ്പക്കാരനായ നംഷീദിന് ഇപ്പോള്‍ മറ്റൊരു മോഹംകൂടിയുണ്ട്. ഡ്രൈവിങ് ലൈസന്‍സ് നേടാനായി താന്‍ നടത്തിയ ശ്രമങ്ങള്‍ സിനിമയായി കാണണം. 1,200 ദിര്‍ഹം പ്രതിമാസശമ്പളമുള്ള ചെറുപ്പക്കാരന്‍ ഡ്രൈവിങ്‌ലൈസന്‍സിനായി നടത്തിയ പോരാട്ടത്തിന്റെ കഥ സിനിമാസ്വാദകര്‍ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
      
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Feb 26, 2014 10:08 am

shamsheershah wrote:

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Feb 26, 2014 10:40 am

shamsheershah wrote:

പത്തുവര്‍ഷം, 27 ടെസ്റ്റുകള്‍, ചെലവഴിച്ചത് 40,000 ദിര്‍ഹം: ഒടുവില്‍ നംഷീദും ഒരു ഡ്രൈവറായി

   നംഷീദ്   അസാധ്യമായി യാതൊന്നുമില്ല  എന്ന് നെപ്പോളിയന്‍ പറഞ്ഞത്  എത്ര ശരിയാ    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Feb 26, 2014 10:41 am

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Feb 26, 2014 11:20 am

Dollar Vs. INR61.96   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Feb 28, 2014 6:54 am

ദോഹയില്‍ ഗ്യാസ് ടാങ്ക് സ്ഫോടനം: മൂന്ന് മലയാളികളടക്കം 11 മരണം

ദോഹ . ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ റസ്റ്ററന്റിലെ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചു മൂന്നു മലയാളികളടക്കം 11 പേര്‍ മരിച്ചു. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയും ചീക്കോട് പഞ്ചായത്തിലെ അടുരപറമ്പ് പരേതനായ ഏന്തീന്‍കുട്ടിയുടെ മകന്‍ പാലങ്ങാട്ടില്‍ അബ്ദുല്‍ സലീം (32), കൊയിലാണ്ടി  മുചുകുന്ന് കിഴക്കേമനോളി പരേതനായ സുലൈമാന്റെ മകന്‍ റിയാസ് (34)്, കോഴിക്കോട് പയ്യോളി പെരുമാള്‍പുരം വടക്കേമുല്ലമുറ്റത്ത് സക്കരിയ എന്നിവരും ഏഷ്യന്‍, അറബ് വംശജരുമാണു മരിച്ചതെന്നാണു പ്രാഥമിക വിവരം. പരുക്കേറ്റ 35 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച അബ്ദുല്‍സലീമിന്റെ  ഭാര്യ: റഷീദ. മകള്‍: ഫാത്വിമ ദില്‍ഫ. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ശിഹാബ്, മന്‍സൂര്‍, റസിയ. റിയാസിന്റെ ഭാര്യ: റഹ്മത്ത്, മക്കള്‍: മുഹമ്മദ് സനാന്‍, സനാല്‍ ഫാത്തിമ. ആയിഷയാണു മാതാവ്.

ഗരാഫയിലെ ഇസ്തംബുള്‍ റസ്റ്ററന്റിന്റെ മേല്‍ക്കൂരയിലുള്ള ഗ്യാസ് ടാങ്ക് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.42 നാണു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഖത്തറില്‍ റസ്റ്ററന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റും ടാങ്ക് സ്ഥാപിച്ചാണ് പാചകവാതകം നല്‍കുന്നത്. സ്ഫോടനത്തെത്തുടര്‍ന്നു കെട്ടിടം ഇടിഞ്ഞുവീഴുകയും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. ശക്തമായ സ്ഫോടനം 50 മീറ്റര്‍ ചുറ്റളവില്‍ വന്‍ നാശം വിതച്ചു. നാലു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

മുകള്‍നിലയിലെ ഫര്‍ണിചര്‍ കട പൂര്‍ണമായും തകര്‍ന്നു. സമീപത്തെ കടകള്‍ക്കും പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ട്. റസ്റ്ററന്റിനു തൊട്ടടുത്ത് ഒട്ടേറെ മലയാളി കടകളുണ്ട്. സമീപത്തെ പെട്രോള്‍ സ്റ്റേഷനു കേടുപാടുണ്ടാകാതിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.

അപകടമുണ്ടായി എട്ടു മിനിറ്റിനുള്ളില്‍ സുരക്ഷാ സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണു സംഭവസ്ഥലം.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Mar 04, 2014 9:16 am

റിയാദിൽ വാഹനാപകടം,​ നാലു മലയാളികൾ മരിച്ചു

കാസർകോട്: റിയാദിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കാസര്‍കോട് ഉപ്പള മംഗല്‍പാടി പഞ്ചായത്തിലെ കൂമ്പാനൂര്‍ കെതക്കാര്‍ ഹൗസിലെ അബ്ദുള്ള,​ ഭാര്യ ആയിഷാബി,​ ഇവരുടെ മകന്‍ ലത്തീഫ് (37), ചെറുമകന്‍ അബ്ദുറഹ്മാന്‍ (9 മാസം) എന്നിവരാണ് മരിച്ചത്. ലത്തീഫിന്റെ ഭാര്യ, സഹോദരന്‍ ഹാരിസ്, ഹാരിസിന്റെ മക്കളായ ലുബ്‌ന (7), സിയാന്‍ (3) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദിൽ നിന്ന് 40 കിലോമീറ്റര്‍ അകലെ മുസാമിയയില്‍ ആയിരുന്നു അപകടം. റിയാദില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘം മടങ്ങവേ മക്ക - റിയാദ് ഹൈവേയി വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 05, 2014 2:51 pm

പ്രവാസി പുനരധിവാസ പാക്കേജ്: ആശയവിനിമയം വേണം: സുധീരന്‍

തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് വേണ്ടിവരുമെന്നും അത് തീര്‍പ്പാക്കുന്നതിനു മുന്‍പ് എല്ലാ പ്രവാസി സംഘടനകളുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തണമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന മലയാളികളുടെ ക്ഷേമത്തിനായി ബജറ്റില്‍ 50 കോടി മാറ്റിവെച്ചത് ശ്ലാഘനീയമാണെങ്കിലും പ്രവാസി പുനരധിവാസത്തിന് സമഗ്ര പാക്കേജ് തയാറാക്കണം. കേരള സമ്പദ്ഘടനയെ കാത്തുസംരക്ഷിച്ച പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് സമൂഹം താങ്ങാവണം. അവരുടെ ചികിത്സാ ഇന്‍ഷുറന്‍സ്, മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി പദ്ധതി ആവിഷ്‌കരിക്കണമെന്നും ഇതിനായി രാഷ്ട്രീയത്തിനതീതമായി എല്ലാ പ്രവാസി സംഘടനകളുമായും ആശയവിനിമയം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്സിന്റെ അവകാശപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ നിക്ഷേപത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായ ബാങ്കുകളോട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വായ്പ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രവാസികാര്യ-നോര്‍ക്ക വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സ്വയംതൊഴിലിനായി 20 ലക്ഷം രൂപ വായ്പ നല്‍കുമ്പോള്‍ രണ്ടുലക്ഷം രൂപ വരെ നോര്‍ക്ക സബ്‌സിഡി നല്‍കുന്ന പദ്ധതിയുണ്ട്. ഇതിനുപുറമേ പലിശയുടെ ഭാരംകൂടി വഹിക്കാന്‍ കഴിയുമോയെന്ന കാര്യം നോര്‍ക്ക പരിഗണിച്ചുവരികയാണ്. ലാഭകരമായ പദ്ധതികള്‍ പ്രവാസികള്‍ സഹകരിച്ച് അവതരിപ്പിച്ചാല്‍ വായ്പ ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പുമന്ത്രി വി.എസ്. ശിവകുമാര്‍, കെ.പി.പി.ആര്‍.സി. പ്രസിഡന്‍റ് ഐസക്ക് തോമസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, എസ്. സലിം, ത്രേസ്യാ ഡയസ്, അബ്ദുള്ളാമോന്‍, ചിറ്റമൂല നാസര്‍, ഭഗത്‌സിങ് എന്നിവര്‍ സംസാരിച്ചു. കെ.പി.പി.ആര്‍.സി. സെക്രട്ടറി എം.എ.കെ. ആസാദ് സ്വാഗതവും സലിം പള്ളിവിള നന്ദിയും പറഞ്ഞു.

Vallathum nadakkumo Saare...?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Mar 14, 2014 6:56 am

കുവൈത്തില്‍ അനധികൃതര്‍ക്കായി മിന്നല്‍ പരിശോധന

കുവൈത്ത് സിറ്റി: കുടിയേറ്റനിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി വസിക്കുന്നവരെ പിടികൂടുന്നതിനുള്ള മിന്നല്‍പരിശോധന ശക്തമാക്കി. വിദേശികള്‍ തിങ്ങിവസിക്കുന്ന ജിലേബ് ഷുയൂവ് പ്രദേശത്ത് ഒരുലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ ഒളിച്ചുതാമസിക്കുന്നതായി സുരക്ഷാഅധികൃതര്‍ക്ക് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന വീണ്ടും ആരംഭിച്ചത്.

ആഭ്യന്തരമന്ത്രാലയം സുരക്ഷാവിഭാഗം അണ്ടര്‍സെക്രട്ടറി ലെഫ് ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ഉന്നത സുരക്ഷാമേധാവികളുടെ മേല്‍നോട്ടത്തില്‍ സുരക്ഷാസേന പ്രദേശത്ത് സേനാവലയം ഒരുക്കി മിന്നല്‍പരിശോധന ആരംഭിച്ചത്. വനിതകളടക്കം വലിയൊരു സേനാവിഭാഗം രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ച് നടത്തിയ പരിശോധനയില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പിടിയിലായി.

പിടിയിലായവരില്‍ അധികവും ആര്‍ട്ടിക്കിള്‍ '20' വിസയിലുള്ള അടിസ്ഥാനവര്‍ഗതൊഴിലാളികളാണ്. താമസരേഖാകാലാവധി കഴിഞ്ഞവരും, ഒളിച്ച് താമസിക്കുന്നവരും, നിരവധിപേര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, സമാനമായ മിന്നല്‍പരിശോധന രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളും കേന്ദ്രീകരിച്ച് തുടരുന്നതാണെന്നും രാജ്യത്ത് നിയമംലംഘിച്ച് താമസിക്കുന്നവരെ പിടികൂടി ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ള അടിസ്ഥാനവര്‍ഗതൊഴിലാളികളാണ് പിടിയിലായവരില്‍ മഹാഭൂരിപക്ഷവും.

വിദേശികള്‍ തിങ്ങിത്താമസിക്കുന്ന ഹംസാവി, അബ്ബാസിയ, ഫര്‍വാനിയ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരുലക്ഷത്തിലധികം വിദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നും ഇവര്‍ സാമൂഹികവിപത്തുകള്‍ക്ക് കാരണമാകുന്നതായും കണ്ടെത്തി. അതേത്തുടര്‍ന്നാണ് മുന്നറിയിപ്പുകൂടാതെ സ്‌പെഷല്‍ കമാന്‍ഡോകളുടെ അകമ്പടിയോടെ രാത്രിയില്‍ ഫ്ലാറ്റുകളിലും കെട്ടിടത്തിന്റെ ടെറസുകളിലും നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലായത്.

അതേസമയം, ജലീബ്ഷുയൂഖ് വികസനസമിതിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പ്രദേശത്ത് മിന്നല്‍ പരിശോധന മുന്നറിയിപ്പില്ലാതെ രാത്രികാലത്തും തുടരുമെന്ന സൂചന കുടുംബങ്ങളായി കഴിയുന്ന വിദേശികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 6:59 am

കോഴിക്കോടന്‍ ബിരിയാണിയുടെ രസം നുണയാന്‍ ജനത്തിരക്ക്‌

ദുബായ്: കോഴിക്കോടന്‍ ബിരിയാണിയുടെ രുചി നുണയാന്‍ വന്‍ജനത്തിരക്ക്. വരുന്നവരിലേറെയും സ്വദേശികളാണെന്നതാണ് പ്രത്യേകത.
ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബായ് യൂണിയന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറില്‍ പ്രത്യേകം സജ്ജമാക്കിയ റീമ കറിപൗഡര്‍ കമ്പനി ഒരുക്കിയ റീമ മസാല പവലിയനിലേക്കാണ് ജനപ്രവാഹം. റീമ മസാലയില്‍ പാകംചെയ്ത കോഴിക്കോട് ബിരിയാണി രുചിവൈവിധ്യങ്ങളുടെ കലവറയാണെന്ന് രുചിച്ചവരെല്ലാം ഒന്നടങ്കം പറയുന്നു. റീമ മസാല, കാലിക്കറ്റ് ബിരിയാണി മസാലയ്ക്ക് പുറമെ കാലിക്കറ്റ് ഫിഷ് ബിരിയാണി മസാല, ബോംബെ ബിരിയാണി മസാല, ഹൈദരാബാദ് ബിരിയാണി മസാല, ദം ഗോഷ് ബിരിയാണി മസാല, സിന്ധി ബിരിയാണി മസാല എന്നിവയും ലഭിക്കുന്നുണ്ട്.
നിത്യവും രണ്ടായിരത്തോളം പേരാണ് ബിരിയാണി രുചിക്കാനായി റീമയുടെ കൗണ്ടറില്‍ എത്തുന്നത്. ശനിയാഴ്ച രാത്രിവരെ റീമ കൗണ്ടറില്‍ ബിരിയാണിയുടെ വൈവിധ്യങ്ങള്‍ ആസ്വദിക്കാം.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 1:05 pm

നഗരസഭയുടെ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഷാര്‍ജയിലെ താമസക്കാര്‍

Posted on: 15 Mar 2014

ഷാര്‍ജ: ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ വര്‍ഷംതോറും ഉയര്‍ത്തുന്ന ക്രമാതീതമായ വാടകവര്‍ധനക്കെതിരെ നഗരസഭയുടെ കീഴിലുള്ള വാടക റഗുലേറ്ററി കമ്മിറ്റി ഇടപെടുന്നു.

യാതൊരു നിയന്ത്രണവുമില്ലാതെ നടത്തുന്ന വര്‍ധനക്കെതിരെ മലയാളികളടക്കമുള്ള നിരവധി താമസക്കാര്‍ നഗരസഭയെ സമീപിച്ചതിന്റെ ഫലമായാണ് വാടക റഗുലേറ്ററി കമ്മിറ്റി ഇടപെടാന്‍ തീരുമാനിച്ചത്.
2007-ലെ ഷാര്‍ജ വാടകക്കരാര്‍ നിയമപ്രകാരം മൂന്നുവര്‍ഷം കഴിയാതെ വാടക വര്‍ധിപ്പിക്കരുതെന്ന നിയമം നിലവിലുണ്ടെങ്കിലും കെട്ടിട ഉടമകള്‍ അത് പാലിക്കാറില്ല.
അനധികൃത വാടക വര്‍ധനക്കെതിരെ നഗരസഭയില്‍ താമസക്കാര്‍ പരാതിപ്പെട്ടാല്‍ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ അപേക്ഷകള്‍ നഗരസഭ സ്വീകരിക്കും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വാടക നഗരസഭയില്‍ നേരിട്ട് താമസക്കാര്‍ അടയ്ക്കുന്ന സംവിധാനവും ഉണ്ടായിരിക്കും. അങ്ങനെ വന്നാല്‍ സാധാരണക്കാരായ വാടകക്കാര്‍ക്ക് അതൊരു വലിയ അനുഗ്രഹമായിരിക്കും. കെട്ടിട ഉടമകളും വാടകക്കരാര്‍കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയാണെങ്കില്‍ നഗരസഭ ഇടപെട്ട് സൗഹാര്‍ദ ചര്‍ച്ചയ്ക്കും വഴിയൊരുക്കും.

കാലാവധി കഴിഞ്ഞ് കെട്ടിട ഉടമകള്‍ നടപ്പാക്കുന്ന കൂടിയ വാടകവര്‍ധനക്കെതിരെയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നഗരസഭ ഇടപെടും. പലപ്പോഴും അനിയന്ത്രിത വാടകവര്‍ധനക്കെതിരെ നഗരസഭയെ സമീപിക്കാന്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ട് കൂടിയ വാടക നല്കുകയോ താമസം മാറുകയുമാണ് പതിവ്. എന്നാല്‍, ഷാര്‍ജ നഗരസഭയുടെ ഈ ഇടപെടല്‍ താമസക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു.
29 വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ആസ്റ്റ്കോ പ്രോപ്പര്‍ട്ടി സര്‍വീസ് ' റിപ്പോര്‍ട്ട് പ്രകാരം ഷാര്‍ജയില്‍ കെട്ടിടവാടകയില്‍ 2013 അവസാനത്തോടെ 33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഷാര്‍ജയിലെ ജനവാസ കേന്ദ്രങ്ങളായ അല്‍മജാസ്, അല്‍ഖാസ്മിയ, അല്‍ നാഹ്ദ, അല്‍ വാഹ്ദ ഏരിയകളില്‍ 38 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മലയാളികള്‍ ധാരാളമായി താമസിക്കുന്ന ഇടങ്ങള്‍ കൂടിയാണിതെല്ലാം. ഷാര്‍ജയിലെ ഏറെ ആകര്‍ഷക സ്ഥലമായ കോര്‍ണീഷ് ഏരിയയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റിന് നിലവില്‍ 70,000 ദിര്‍ഹമാണ് വാടക. ചില കെട്ടിട ഉടമകള്‍ ഫ്ലാറ്റ് വാടക വര്‍ധിപ്പിക്കാതെ പാര്‍ക്കിങ് വാടക വര്‍ധിപ്പിക്കുന്ന പ്രവണതയുമുണ്ട്. കെട്ടിട ഉടമകളുമായി താമസക്കാര്‍ വാടകക്കരാര്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് പൂര്‍ണമായും വായിച്ചുനോക്കണമെന്ന് ഷാര്‍ജ നഗരസഭയിലെ വാടകതര്‍ക്ക പരിഹാരവകുപ്പ് താമസക്കാരെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 1:51 pm

രാമനും ലിൻഡയ്ക്കും അബ്ദുൽ നാസറിനും സൗദിയിൽ നിരോധനം!
റിയാദ്: രാമനും,​ അബ്ദുൽ നാസറും,​ മായയും,​ ആലീസുമുൾപ്പെടെ 51 പേരുകൾക്ക് സൗദിയിൽ നിരോധനം. രാജ്യത്തിന്റെ സംസ്കാരത്തിനും മതാവിശ്വാസങ്ങൾക്കും ഇപ്പറഞ്ഞ പേരുകൾ യോജിക്കില്ലെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഇവയെക്കൂടാതെ രാജപദവികളുമായി ബന്ധമുള്ള മാലിക്ക(രാജ്ഞി)​,​ മാലിക്ക്(രാജാവ്)​ തുടങ്ങിയ പേരുകളും നിരോധിത പട്ടികയിലുണ്ട്. നിരോധനം സൗദിയിലെ വിദേശികൾക്കും ബാധകമാണ്. നിരോധിച്ച പേരുകളൊന്നും ഇനിമുതൽ കുട്ടികൾക്ക് ഇടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

എലൈൻ ബിൻയാമീൻ,​ ലിൻഡ തുടങ്ങിയ ക്രിസ്ത്യൻ പേരുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. അതേ സമയം സൗദിയടക്കമുള്ള വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള അബ്ദുൽ ആതി,​ അബ്ദുൽ മുസ്ളഹ് തുടങ്ങിയ പേരുകൾക്കും നിരോധനമുണ്ട്. മന്ത്രാലയത്തിന്റെ ഉത്തരവ് സൗദിയിലെ ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

നിരോധിച്ച പേരുകൾ ഇവയാണ്
Malaak
Abdul Aati
Abdul Naser
Abdul Musleh
Nabi
Nabiyya
Amir
Sumuw
Al Mamlaka
Malika
Mamlaka
Tabarak
Nardeen
Maya
Linda
Randa
Basmala
Taline
Aram
Nareej
Rital
Alice
Sandy
Rama
Maline
Elaine
Inar
Maliktina
Lareen
Kibrial
Lauren
Binyamin
Naris
Yara
Sitav
Loland
Tilaj
Barrah
Abdul Nabi
Abdul Rasool
Jibreel
Abdul Mu’een
Abrar
Iman
Bayan
Baseel
Wireelam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 2:25 pm

  "Ammu" nu prashanamundo ???  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 2:28 pm

Ammu wrote:
  "Ammu" nu prashanamundo ???  
AVIDE RIGHT TO LEFT READINGAA   PRASHNAAVUM   
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 2:28 pm

Abhijit wrote:
Ammu wrote:
  "Ammu" nu prashanamundo ???  
AVIDE RIGHT TO LEFT READINGAA   PRASHNAAVUM   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 2:30 pm

Abhijit wrote:
Ammu wrote:
  "Ammu" nu prashanamundo ???  
AVIDE RIGHT TO LEFT READINGAA   PRASHNAAVUM   

എന്നാല്‍ പേര് മാറ്റിയിട്ട് സൌദിയില്‍ പോകാം   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 2:39 pm

sunder wrote:
Abhijit wrote:

AVIDE RIGHT TO LEFT READINGAA   PRASHNAAVUM   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 3:22 pm

Abhijit wrote:
Ammu wrote:
  "Ammu" nu prashanamundo ???  
AVIDE RIGHT TO LEFT READINGAA   PRASHNAAVUM   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 15, 2014 3:23 pm

Ammu wrote:
Abhijit wrote:

AVIDE RIGHT TO LEFT READINGAA   PRASHNAAVUM   

 എന്നാല്‍ പേര് മാറ്റിയിട്ട്  സൌദിയില്‍ പോകാം   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Mar 18, 2014 3:24 pm

അപകടത്തില്‍ കണ്ണുനഷ്ടപ്പെട്ട മലയാളിക്ക് 1.66 കോടി രൂപ നഷ്ടപരിഹാരം         

ദുബായ്: ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഇടതുകണ്ണ് നഷ്ടപ്പെട്ട മലയാളി യുവാവിന് 10 ലക്ഷം ദിര്‍ഹം (1.66 കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. കൊല്ലം നമ്പിശ്ശേരി വീട്ടില്‍ രാജു പ്രേംകുമാറിനാണ് വന്‍തുകയുടെ നഷ്ടപരിഹാരം ലഭിച്ചത്.
അബുദാബിയിലെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ സര്‍വേയര്‍ ആയിരുന്നു രാജു. കമ്പനി ഏറ്റെടുത്തു നടത്തിയിരുന്ന ഷഹാമ സാദിയാത്ത് റോഡിന്റെ നിര്‍മാണത്തിനിടെയായിരുന്നു അപകടം. ജോലിസ്ഥലത്ത് ഉപയോഗിച്ചിരുന്ന വലിയ ഷവല്‍ മെഷീന്‍ രാജുവിന്റെ പിന്‍ഭാഗത്ത് വന്നിടിച്ചതിനെ തുടര്‍ന്ന് തൊട്ടുമുമ്പിലുണ്ടായിരുന്ന ടോട്ടല്‍ സ്റ്റേഷന്‍ എന്ന ക്യാമറയില്‍ മുഖം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും മുഖത്തിന്റെ എല്ലു പൊട്ടുകയും പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
അല്‍ കബ്ബാന്‍ അസോസിയേറ്റ്സിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേനയാണ് രാജു നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്തത്.
പ്രാഥമിക കോടതിയുടെ വിധിക്കെതിരെ എതിര്‍ കക്ഷികളായ കരാര്‍ കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും അപ്പീല്‍ നല്കിയെങ്കിലും നിരസിക്കപ്പെട്ടു.
Back to top Go down
Sponsored content

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    

Back to top Go down
 
പ്രവാസലോക വാര്‍ത്തകള്‍
Back to top 
Page 3 of 27Go to page : Previous  1, 2, 3, 4 ... 15 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: