HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 പ്രവാസലോക വാര്‍ത്തകള്‍

Go down 
Go to page : 1, 2, 3 ... 14 ... 27  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: പ്രവാസലോക വാര്‍ത്തകള്‍    Fri Jan 10, 2014 7:03 am

സഞ്ചരിക്കുന്ന ആസ്‌പത്രി തുടങ്ങി

അബുദാബി: അബുദാബിയിലെ മറൈന്‍ ഓപ്പറേറ്റിങ് കമ്പനിയുടെ ജീവനക്കാരുടെ ആരോഗ്യപരിശോധനാര്‍ഥം എല്‍.എല്‍.എച്ച്. ആസ്പത്രിയുടെ സഞ്ചരിക്കുന്ന ആസ്പത്രി പ്രവര്‍ത്തനമാരംഭിച്ചു. ജീവനക്കാര്‍ അധികമുള്ള കമ്പനിയുടെ അടുത്തെത്തണം. ജോലിസമയം കൂടുതല്‍ അപഹരിക്കാതെ മുഴുവന്‍ ജീവനക്കാരുടെയും ആരോഗ്യപരിശോധനകള്‍ നടത്താന്‍ ഇതിനാല്‍ കഴിയും.

പ്രത്യേകതരത്തില്‍ സജ്ജമാക്കിയ രണ്ട് വലിയ വാനുകളിലായി കണ്ണ്, ചെവി, ശ്വാസകോശം, രക്തം എന്നിവയുടെ ശാസ്ത്രീയമായ പരിശോധനാവിഭാഗവും എക്‌സ്‌റേ, ഇ.സി.ജി., സ്‌ട്രെസ് ഇ.സി.ജി. തുടങ്ങി നിരവധി സംവിധാനങ്ങളും ഡോക്ടര്‍മാരും ഉണ്ട്. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ 2,500-ഓളം വരുന്ന ജീവനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കപ്പെടും.

ഔപചാരികമായ ഉദ്ഘാടനം അബുദാബി മറൈന്‍ ഓപ്പറേറ്റിങ് കമ്പനിയുടെ സി.ഇ.ഒ. അലി റാഷിദ് അല്‍ ജാര്‍വാന്‍ നിര്‍വഹിച്ചു. കമ്പനിയുടെയും എല്‍.എല്‍.എച്ച്. ആസ്പത്രിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Jan 10, 2014 8:04 am

നിരപരാധിത്വം തെളിയിച്ച യുവാവ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തെറ്റിദ്ധാരണയുടെ പുറത്ത് ഒരാഴ്ചക്കാലം ജയിലില്‍ കഴിയേണ്ടിവന്ന മലയാളി മൂന്ന് മാസത്തിനുശേഷവും പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു.

ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദധാരിയായ റിയാസിനാണ് ഈ ദുര്‍വിധി. 2013 ഒക്ടോബര്‍ 20-നാണ് ഇയാള്‍ അറസ്റ്റുചെയ്യപ്പെടുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്ത് നാടുകടത്തപ്പെട്ടയാളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി സാമ്യമുണ്ട് എന്നതായിരുന്നു അറസ്റ്റിനുണ്ടായ കാരണം. പോലീസ് കസ്റ്റഡിയില്‍ ഇദ്ദേഹത്തിന്റെ തല മുണ്ടനം ചെയ്യുകയും കുറ്റവാളികളെപ്പോലെ പെരുമാറിയെന്നും യുവാവ് വിഷമത്തോടെ ഓര്‍ക്കുന്നു.

തന്റെ നിരപരാധിത്വം മനസ്സിലാക്കി സഹായിക്കാനും ആവശ്യമായ ഉപദേശങ്ങള്‍ നല്കാനും സഹായിച്ച നിരവധി ഉദ്യോഗസ്ഥരെയും റിയാസ് ഓര്‍ക്കുന്നു.

കോടതി നടപടിക്രമങ്ങള്‍ക്കുശേഷമേ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുകയുള്ളൂ എന്ന മറുപടിയാണ് ഇദ്ദേഹത്തിന് ഇപ്പോള്‍ ലഭിക്കുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Jan 12, 2014 7:43 am

യു.എ.ഇ.യില്‍ മഴയും മൂടിക്കെട്ടലും

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കാറ്റും മഴയും അനുഭവപ്പെട്ടു. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങിയ ഇടങ്ങളിലെല്ലാം മഴ അനുഭവപ്പെട്ടു.

രാവിലെ മുതല്‍ അനുഭവപ്പെട്ട മൂടിക്കെട്ടലിനെത്തുടര്‍ന്ന് ഉച്ചയ്ക്കുശേഷമാണ് മഴ ചാറിത്തുടങ്ങിയത്. സന്ധ്യയോടെ പലയിടങ്ങളിലും ഇത് ശക്തമായ മഴയായി പെയ്തു. അജ്മാനില്‍ ശക്തമായ മഴയാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. അബുദാബി നഗരത്തിലും മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും മഴ പെയ്തിട്ടുണ്ട്.

ഞായറാഴ്ച രാവിലെ വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നും മിതമായ തോതിലുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

വരുന്ന രണ്ട് ദിവസങ്ങളിലായി കടലിലിറങ്ങുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വെള്ളക്കെട്ട് ഉള്ളയിടങ്ങളിലും മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളിലും വാഹനങ്ങളുമായി പോകാതിരിക്കുന്നതാണ് നല്ലതെന്നും കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

മൂടിക്കെട്ടല്‍ അടുത്ത രണ്ട് ദിവസത്തേക്കുകൂടി തുടരും. പകല്‍ സമയത്ത് താപനില വീണ്ടും താഴാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രിയോടെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Jan 13, 2014 9:56 am

കൈക്കൂലി: മലയാളി വ്യവസായിക്ക് ഒമാനില്‍ തടവുശിക്ഷ            

മസ്‌കറ്റ്: കരാര്‍ കാലാവധി നീട്ടിക്കിട്ടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന കുറ്റത്തിന് ഒമാനിലെ പ്രമുഖ മലയാളി വ്യവസായി ഡോ.പി. മുഹമ്മദലിക്ക് ഒമാന്‍ കോടതി ആറ് ലക്ഷം ഒമാനി റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.

2011-ല്‍ കരാര്‍ നീട്ടിക്കിട്ടാനായി ഒമാനിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ഡെവലപ്‌മെന്‍റ് ഓഫീസിലെ ടെന്‍ഡര്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ജുമാ അല്‍ ഹിനായിക്ക് കൈക്കൂലി നല്‍കി എന്ന കേസിലാണ് മസ്‌കറ്റ് പ്രാഥമിക കോടതി ഞായറാഴ്ച വിധി പറഞ്ഞത്. കൈക്കൂലി വാങ്ങി എന്നതിന് കേസിലെ ഒന്നാം പ്രതിയായ ജുമാ അല്‍ ഹിനായിക്കും ഇതേശിക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം പ്രതിയാണ് മുഹമ്മദലി. അദ്ദേഹത്തിന്റെ സ്ഥാപനമായ ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജര്‍ മൂന്നാം പ്രതി കൊല്ലം സ്വദേശി അബ്ദുള്‍ മജീദ് നൗഷാദിന് രണ്ട് ലക്ഷംഒമാനി റിയാല്‍ പിഴയും രണ്ട് വര്‍ഷം തടവും ഇതേ കേസില്‍ കോടതി വിധിച്ചിട്ടുണ്ട്. ജുമാ അല്‍ ഹിനായിയെ സര്‍വീസില്‍നിന്ന് നീക്കാനും മറ്റുരണ്ട് പേരെയും നാട് കടത്താനും ഉത്തരവില്‍ പറയുന്നുണ്ട്.

വിധിക്കെതിരെ പ്രതികള്‍ക്ക് ജാമ്യമെടുത്ത് മേല്‍ കോടതിയില്‍ പോകാം. അപ്പീല്‍ കോടതിയും അതിന് മുകളില്‍ സുപ്രീം കോടതിയും കേസ് കേള്‍ക്കും. ജാമ്യം എടുക്കാന്‍ മൂന്ന് ലക്ഷം ഒമാനി റിയാല്‍ കെട്ടിവെക്കണം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Jan 13, 2014 11:02 am

shamsheershah wrote:

ഒമാനില്‍ ആയതിനാല്‍ ജയിലില്‍ തടവ്‌ ശിക്ഷ ..   നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ വിവിഐപി പരിഗണനയും ഒരു വര്‍ഷത്തേയ്ക്ക് ചാനല്‍ കവറേജും കിട്ടിയേനെ    വേണമെങ്കില്‍ ബ്യൂട്ടീഷ്യനും സ്പായും മുന്തിയ കുപ്പായവും ഒക്കെ കിട്ട്യേനേല്ലോ ന്റെ മുഹമ്മദാലിയെ    
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Jan 13, 2014 11:50 am

Ammu wrote:

Ende Naattukaaranum ayalvaasiyum akanna oru banduvum aanu Muhammadaalikka..
Ideham orikkalum arinjukondu itharam karyangal cheyyilla...Mattullavar cheythu vechathinu siksha anubhavikkanam athaanu avastha...
ee maasam 24nu njangal idehathe dubail kaanuvaan thayyaredukkuka aayirunnu..oru constructionde discussion sambandichu....!Enthaayaalum sookshikkan...ivideyum idakku documents sign cheyyuvaan enikku "duty"kittarund..iniyellam chinthichitte cheyyooo...   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Jan 13, 2014 11:53 am

അതെയോ.....      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Jan 13, 2014 12:28 pm

shamsheershah wrote:
കൈക്കൂലി: മലയാളി വ്യവസായിക്ക് ഒമാനില്‍ തടവുശിക്ഷ            

മസ്‌കറ്റ്: കരാര്‍ കാലാവധി നീട്ടിക്കിട്ടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന കുറ്റത്തിന് ഒമാനിലെ പ്രമുഖ മലയാളി വ്യവസായി ഡോ.പി. മുഹമ്മദലിക്ക് ഒമാന്‍ കോടതി ആറ് ലക്ഷം ഒമാനി റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.

2011-ല്‍ കരാര്‍ നീട്ടിക്കിട്ടാനായി ഒമാനിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ഡെവലപ്‌മെന്‍റ് ഓഫീസിലെ ടെന്‍ഡര്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ജുമാ അല്‍ ഹിനായിക്ക് കൈക്കൂലി നല്‍കി എന്ന കേസിലാണ് മസ്‌കറ്റ് പ്രാഥമിക കോടതി ഞായറാഴ്ച വിധി പറഞ്ഞത്. കൈക്കൂലി വാങ്ങി എന്നതിന് കേസിലെ ഒന്നാം പ്രതിയായ ജുമാ അല്‍ ഹിനായിക്കും ഇതേശിക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം പ്രതിയാണ് മുഹമ്മദലി. അദ്ദേഹത്തിന്റെ സ്ഥാപനമായ ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജര്‍ മൂന്നാം പ്രതി കൊല്ലം സ്വദേശി അബ്ദുള്‍ മജീദ് നൗഷാദിന് രണ്ട് ലക്ഷംഒമാനി റിയാല്‍ പിഴയും രണ്ട് വര്‍ഷം തടവും ഇതേ കേസില്‍ കോടതി വിധിച്ചിട്ടുണ്ട്. ജുമാ അല്‍ ഹിനായിയെ സര്‍വീസില്‍നിന്ന് നീക്കാനും മറ്റുരണ്ട് പേരെയും നാട് കടത്താനും ഉത്തരവില്‍ പറയുന്നുണ്ട്.

വിധിക്കെതിരെ പ്രതികള്‍ക്ക് ജാമ്യമെടുത്ത് മേല്‍ കോടതിയില്‍ പോകാം. അപ്പീല്‍ കോടതിയും അതിന് മുകളില്‍ സുപ്രീം കോടതിയും കേസ് കേള്‍ക്കും. ജാമ്യം എടുക്കാന്‍ മൂന്ന് ലക്ഷം ഒമാനി റിയാല്‍ കെട്ടിവെക്കണം.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Jan 13, 2014 12:30 pm

pinne allathe   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Jan 14, 2014 7:07 am

വിളിച്ചാല്‍ വരാത്ത ടാക്‌സിഡ്രൈവര്‍മാര്‍ക്ക് ഇനി 500 ദിര്‍ഹം പിഴ

ഷാര്‍ജ: ഷാര്‍ജയില്‍ യാത്രക്കാരെ കയറ്റാന്‍ വിസമ്മതിക്കുകയും ജോലിയില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി വരുന്നു. യാത്രക്കാരുടെ ആവശ്യാര്‍ഥം ഓടാതിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആദ്യപടിയായി 500 ദിര്‍ഹം പിഴ ചുമത്തും. സമാനപരാതി വീണ്ടും ഉയരുകയാണെങ്കില്‍ പിഴ 500-ല്‍നിന്ന് 750 ആയി ഉയര്‍ത്തുമെന്ന് ഗതാഗതവകുപ്പധികൃതര്‍ പറഞ്ഞു. കൂടാതെ നാല് ബ്ലാക്ക് പോയിന്‍റും ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ വീഴും. അടുത്തിടെയായി ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ നിരവധി പരാതികള്‍ ഗതാഗതവകുപ്പിന് കിട്ടിയതിന്റെ ഫലമായാണ് നടപടി.

ഷാര്‍ജയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കൂടുതലും പാകിസ്ഥാനികളാണ്. പിന്നെ ബംഗ്ലാദേശികളും ഇന്ത്യക്കാരും. മലയാളികള്‍ ധാരാളം ഈ മേഖലയില്‍ ജോലിചെയ്യുന്നു. ടാക്‌സികള്‍ പലപ്പോഴും ആളില്ലാതെ കാലിയായി പോകുമ്പോഴും കൈനീട്ടിയാല്‍ നിര്‍ത്താതെ പോകുന്ന അവസ്ഥ കൂടിവരുന്നുണ്ട്. ഷാര്‍ജയില്‍ ടാക്‌സികളില്‍ സഞ്ചരിക്കുന്നവര്‍ക്ക് മിനിമം യാത്രാക്കൂലി 10 ദിര്‍ഹമായി നിജപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ദൂരം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് യാത്രപോകാന്‍ ഡ്രൈവര്‍മാര്‍ അമിതതാത്പര്യം കാണിക്കുന്നു. മാത്രമല്ല സാധാരണ യാത്രക്കാരേക്കാള്‍ ഇവര്‍ക്ക് താത്പര്യം വിനോദസഞ്ചാരികളെയാണ്. ഷാര്‍ജയിലെ ഗതാഗതതടസ്സമാണ് ചെറിയ ദൂരങ്ങളില്‍ പോകാതിരിക്കാന്‍ ഒരു പ്രധാന കാരണമായി ഇവര്‍ പറയുന്നത്. ഇക്കാരണത്താല്‍ യാത്രക്കാര്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു. പോകേണ്ട സ്ഥലമറിയാത്ത യാത്രക്കാരെ ദൂരക്കൂടുതലുള്ള വഴികളിലൂടെ കൊണ്ടുപോയി ചാര്‍ജ് കൂടുതല്‍ ഈടാക്കുന്നതും പതിവാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Jan 15, 2014 7:06 am

ദുബായ് ലക്ഷ്യമിടുന്നത് സുരക്ഷിത നഗരമെന്ന സ്വപ്നം   

ദുബായ്: ഏതാനും വര്‍ഷംകൊണ്ട് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന പദവിയാണ് ദുബായ് ലക്ഷ്യമിടുന്നതെന്ന് ദുബായ് പോലീസ് അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് ബിന്‍ ഫഹദ് പ്രഖ്യാപിച്ചു.

പോലീസിന്റെ എണ്ണം ക്രമാതീതമായി കൂട്ടിയും ആയുധങ്ങള്‍ പ്രയോഗിച്ചുമായിരിക്കില്ല ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര. മറിച്ച് ഏറ്റവും പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയും നിയമലംഘകരെ പിടികൂടിയുമായിരിക്കും ലക്ഷ്യംനേടുക. ഇതിനായി വിശാലവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പദ്ധതികളാണ് ദുബായ് ഭരണകൂടം ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 19 മുതല്‍ 21 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍സെക് പ്രദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ച് സംസാരിക്കുകയായിരുന്നു പോലീസ് അക്കാദമി മേധാവി.

എപ്പോക് മെസ്സെ ഫ്രാങ്ക്ഫര്‍ട്ടിന്റെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും സെമിനാറും. സുരക്ഷ, സംരക്ഷണം, അഗ്‌നിശമനപ്രവര്‍ത്തനം എന്നീ മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടി ഈ രീതിയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാണ്. ജനവരി 21 വരെയുള്ള പ്രദര്‍ശനം തുടര്‍ച്ചയായ 16-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 54 രാജ്യങ്ങളില്‍ നിന്നായി 1210 സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ ഔദ്യോഗിക പവലിയനുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കുന്നുണ്ട്. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ലോകത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദര്‍ശനവേദിയായി ഇത് മാറുമെന്ന് മെസ്സെ ഫ്രാങ്ക്ഫര്‍ട്ട് സി.ഇ.ഒ. അഹ്മദ് പൗവല്‍സ് പറഞ്ഞു. 44,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പ്രദര്‍ശന നഗരി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പങ്കാളിത്തത്തില്‍ 22 ശതമാനം വര്‍ധനയാണ് ഇത്തവണത്തെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

6.3 ബില്യന്‍ ഡോളറിന്റെ ബിസിനസ്സാണ് ഗള്‍ഫ് മേഖലയിലെ സുരക്ഷാസംബന്ധിയായ വിപണിയില്‍ നടക്കുന്നത്. അടുത്ത നാലുവര്‍ഷത്തിനകം ഇതില്‍ പത്തുശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ദുബായ് സിവില്‍ ഡിഫന്‍സിലെ പ്രിവന്‍റീവ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്‍റ് ഡയറക്ടര്‍ ലഫ്. കേണല്‍ ജമാല്‍ അഹ്മദ് ഇബ്രാഹിം, സ്‌പോര്‍ട്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ കേണല്‍ ഹുമൈദ് മൊഹമ്മദ് അല്‍ അന്‍സാരി, ജി ഫോര്‍ എസ് റീജ്യണല്‍ സെയില്‍സ് ഡയറക്ടര്‍ മാര്‍ക്ക് ഹോര്‍ട്ടണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Jan 15, 2014 6:21 pm

മുഹമ്മദലി ഗൾഫാറിൽനിന്ന് ഒഴിഞ്ഞു  

മസ്കറ്റ്: ഒമാനിലെ സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കരാർ ലഭിക്കാനായി കൈക്കൂലി നല്‍കിയെന്ന കേസില്‍ മസ്കറ്റ് കോടതി മൂന്നു കൊല്ലം തടവിന് ശിക്ഷിച്ച പ്രമുഖ പ്രവാസി മലയാളി വ്യവസായി പി. മുഹമ്മദലി ഗൾഫാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവയ്ക്കുകയും ഡയറക്ടർ ബോർഡിൽനിന്ന് ഒഴിയുകയും ചെയ്തു.

ഗൾഫാർ ഡയറക്ടർ ബോർ‌ഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിക്ഷേപക താല്പര്യം സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് കന്പനി അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദലി. ഒന്നാം പ്രതി ഒമാന്‍ പെട്രോളിയം ഡെവലപ്പ്മെന്‍റ് ടെൻഡര്‍ മേധാവി ജുമാ അല്‍ ഹിനായിക്കും മുഹമ്മദലിക്കും മൂന്നു കൊല്ലം തടവും ആറു ലക്ഷം ഒമാന്‍ റിയാല്‍ പിഴയും വിധിച്ചിരുന്നു.
മൂന്നാം പ്രതി കമ്പനിയിലെ മലയാളി മാനേജർ നൗഷാദിന് രണ്ട് വര്‍ഷം തടവും രണ്ട് ലക്ഷം റിയാലുമായിരുന്നു ശിക്ഷ. ഒന്നും രണ്ടു പ്രതികൾക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥയനുസരിച്ച് മൂന്നു ലക്ഷം റിയാല്‍ കെട്ടിവെച്ച് മുഹമ്മദലി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിനിടെയാണ് ഡയറക്ടർ ബോർഡ് തീരുമാനം വന്നത്.
ഗൾഫാറിൽ 1972ൽ ടീം ലീഡറായി ജോലിയിൽ പ്രവേശിച്ച മുഹമ്മദലിയാണ് ഈ സ്ഥാപനത്തെ വൻകിട കമ്പനിയാക്കി വളർത്തിയത്. ഗൾഫാർ കമ്പനി ഒമാനിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. നൂറുകണക്കിന് മലയാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കന്പനികൾ തമ്മിലുള്ള കിടമത്സരമാണ് മുഹമ്മദലിയുടെ അറസ്റ്റിനു പിന്നിലെന്ന് ആരോപണമുണ്ട്.     
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 1:31 pm

Companikal thammilulla kidamalsarathinde Raktha saakshiyaanu ideham...MD enna nilayilaanu Siksha Ettu vaangunnath...jathi matha bedamaney Lakshakkanakkinu perkku thozhil kodutha ideham Orotta dinam kondu Naattile chila vargeeya kakshikalkkidayil Anabhimathan aayi...Ippol avide Vargeeya visham cheettunna kure Rashtreeyakkareyum kaanaam...!   

Last edited by shamsheershah on Thu Jan 16, 2014 3:36 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 3:14 pm

shamsheershah wrote:
Ammu wrote:
മുഹമ്മദലി ഗൾഫാറിൽനിന്ന് ഒഴിഞ്ഞു  

മസ്കറ്റ്: ഒമാനിലെ സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കരാർ ലഭിക്കാനായി കൈക്കൂലി നല്‍കിയെന്ന കേസില്‍ മസ്കറ്റ്  കോടതി മൂന്നു കൊല്ലം തടവിന് ശിക്ഷിച്ച പ്രമുഖ പ്രവാസി മലയാളി  വ്യവസായി പി. മുഹമ്മദലി ഗൾഫാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവയ്ക്കുകയും ഡയറക്ടർ ബോർഡിൽനിന്ന് ഒഴിയുകയും ചെയ്തു.

ഗൾഫാർ ഡയറക്ടർ ബോർ‌ഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിക്ഷേപക താല്പര്യം സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് കന്പനി അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദലി.  ഒന്നാം പ്രതി ഒമാന്‍ പെട്രോളിയം ഡെവലപ്പ്മെന്‍റ് ടെൻഡര്‍ മേധാവി ജുമാ അല്‍ ഹിനായിക്കും മുഹമ്മദലിക്കും മൂന്നു കൊല്ലം തടവും ആറു ലക്ഷം ഒമാന്‍ റിയാല്‍ പിഴയും വിധിച്ചിരുന്നു.  
മൂന്നാം പ്രതി കമ്പനിയിലെ മലയാളി മാനേജർ നൗഷാദിന് രണ്ട് വര്‍ഷം തടവും രണ്ട് ലക്ഷം റിയാലുമായിരുന്നു ശിക്ഷ. ഒന്നും രണ്ടു പ്രതികൾക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥയനുസരിച്ച് മൂന്നു ലക്ഷം റിയാല്‍ കെട്ടിവെച്ച് മുഹമ്മദലി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിനിടെയാണ് ഡയറക്ടർ ബോർഡ് തീരുമാനം വന്നത്.
ഗൾഫാറിൽ 1972ൽ ടീം ലീഡറായി ജോലിയിൽ പ്രവേശിച്ച മുഹമ്മദലിയാണ് ഈ സ്ഥാപനത്തെ വൻകിട കമ്പനിയാക്കി വളർത്തിയത്.  ഗൾഫാർ കമ്പനി ഒമാനിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. നൂറുകണക്കിന് മലയാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കന്പനികൾ തമ്മിലുള്ള കിടമത്സരമാണ് മുഹമ്മദലിയുടെ അറസ്റ്റിനു പിന്നിലെന്ന് ആരോപണമുണ്ട്.      

Companikal thammilulla kidamalsarathinde Raktha saakshiyaanu idegam...MD enna nilayilaanu Siksha Ettu vaangunnath...jathi matha bedamaney Lakshakkanakkinu perkku thozhil kodutha ideham Orotta dinam kondu Naattile chila vargeeya kakshikalkkidayil Anabhimathan aayi...Ippol avide Vargeeya visham cheettunna kure Rashtreeyakkareyum kaanaam...!    

കഷ്ട്ടമായിപ്പോയല്ലോ    
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 3:30 pm

such a good person.. feel so sad in his bad fate.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 3:34 pm

Usha Venugopal wrote:
such a good person.. feel so sad in his bad fate.  

ഇന്ന് രാവിലെ നസീറിന്റെ മകന്‍ ഷാനവാസ് , തന്റെ ബാപ്പയുടെ അവസാന ദിനങ്ങളെ കുറിച്ച് സ്മരിച്ചകൂട്ടത്തില്‍ പറഞ്ഞു കേട്ടു...നസീര്‍ സീരിയസ് ആയി ആശുപത്രിയില്‍ കിടന്നപ്പോള്‍ അത്യാവശ്യമായി ഒരു മരുന്ന് വിദേശത്ത് നിന്ന് എത്തിയ്ക്കണമായിരുന്നു...അപ്പോള്‍ ആണ് ഗള്‍ഫാര്‍ മുഹമ്മദാലിയുമായി കോണ്ടാക്റ്റ് ചെയ്തതും , ഒട്ടും വൈകാതെ അടുത്ത വിമാനത്തില്‍ അദേഹം ആ മരുന്ന് നാട്ടില്‍ എത്തിക്കുകയും ചെയ്തതെന്ന്    
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 3:48 pm

Ammu wrote:
Usha Venugopal wrote:
such a good person.. feel so sad in his bad fate.  

ഇന്ന് രാവിലെ നസീറിന്റെ മകന്‍ ഷാനവാസ് , തന്റെ ബാപ്പയുടെ അവസാന ദിനങ്ങളെ കുറിച്ച് സ്മരിച്ചകൂട്ടത്തില്‍ പറഞ്ഞു കേട്ടു...നസീര്‍ സീരിയസ് ആയി ആശുപത്രിയില്‍ കിടന്നപ്പോള്‍ അത്യാവശ്യമായി ഒരു മരുന്ന് വിദേശത്ത് നിന്ന് എത്തിയ്ക്കണമായിരുന്നു...അപ്പോള്‍ ആണ് ഗള്‍ഫാര്‍ മുഹമ്മദാലിയുമായി കോണ്ടാക്റ്റ് ചെയ്തതും , ഒട്ടും വൈകാതെ അടുത്ത വിമാനത്തില്‍ അദേഹം ആ മരുന്ന് നാട്ടില്‍ എത്തിക്കുകയും ചെയ്തതെന്ന്    

Ithoru Udharharanam maatramaanu...
Paranjaal theeratha atrayum Punyakaaryangalil ideham pangaaliyaanu..

Vridaraaya Ammamarkku pension...Thalikulam graamathile maatram alla..thottadutha Graamathileyum...

Veeduvekkuvaan kazhiyaatha nirdanarkku 50,000 Rs muthal danasahayam..free aayittu thanne...

Ella Ramdaan maasathilum Oru kodiyilere Roopayaanu ideham Thrissur jillayile nirdhanarkku veedukalil vitharanam cheyyunnath..ithinaayi Pithavinde peril oru trust koode und...

Thalikulam gramathile Ella schoolukalilum Ucha kanji ennath..Ucha oonaaki maattiyathum ideham aanu...Ella schoolukalum computervalkarikkuka koode cheythu...

Aviduthe oru kudumbathile oraal engilum Middle class family aanu udesichath..idehathinde Companiyil joli cheythu varunnu...

Ingane paranjaal theeraatha Nalla karyangal cheythittund...
Oru school naattilum medical college orennam Bangalorum nadathunnund...

Naattile/athayathu Snehatherathinde theerathu 2-3 ekarolam neendu kidakunna oru area,swantham aayund...avide Technically educated aayavarkkum...allathavarkkum Technical education/practice free aayittu kodukunnund...

Thalikulam centril Oru Medical centre "free"aayittu janathinu..ividethe pratyekatha enthennu vechaal Veedukalil aanpiller thuna illatha Mathaapithakkalkku ivide vannu stay cheyyam...vaikeettu makan/makal varum vareyum ella chilavukalum,medical/food etc.free aanu...!

Nirdanaraaya penkuttikalude vivahathinum ideham sahaayam cheythu kondirikunnu...

Inganeyulla personalitiye aanu...Pavapettavare chooshanam cheyyunna vargeeya vadhi aayi chilar chitreekarikunnathu kandathu...!Low salariyil janam avide joli cheyunuvatre.engil avarokke 15-20 years avide sthiramaayum nilkkumo?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 3:54 pm

     ശരിക്കും പുണ്യ പ്രവര്‍ത്തികള്‍ തന്നെ   
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 3:56 pm

We also know him personally. so humble, helping -
Pakshe - nallavarkum palapozhum pareekshanangaliloode kadannu pokendi varum.
May God give him strength to face this bad time..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 4:01 pm

Usha Venugopal wrote:
We also know him personally. so humble, helping -
Pakshe - nallavarkum palapozhum pareekshanangaliloode kadannu pokendi varum.
May God give him strength to face this bad time..

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Jan 16, 2014 6:14 pm

Ammu wrote:
മുഹമ്മദലി ഗൾഫാറിൽനിന്ന് ഒഴിഞ്ഞു  

മസ്കറ്റ്: ഒമാനിലെ സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കരാർ ലഭിക്കാനായി കൈക്കൂലി നല്‍കിയെന്ന കേസില്‍ മസ്കറ്റ്  കോടതി മൂന്നു കൊല്ലം തടവിന് ശിക്ഷിച്ച പ്രമുഖ പ്രവാസി മലയാളി  വ്യവസായി പി. മുഹമ്മദലി ഗൾഫാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവയ്ക്കുകയും ഡയറക്ടർ ബോർഡിൽനിന്ന് ഒഴിയുകയും ചെയ്തു.

ഗൾഫാർ ഡയറക്ടർ ബോർ‌ഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിക്ഷേപക താല്പര്യം സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് കന്പനി അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദലി.  ഒന്നാം പ്രതി ഒമാന്‍ പെട്രോളിയം ഡെവലപ്പ്മെന്‍റ് ടെൻഡര്‍ മേധാവി ജുമാ അല്‍ ഹിനായിക്കും മുഹമ്മദലിക്കും മൂന്നു കൊല്ലം തടവും ആറു ലക്ഷം ഒമാന്‍ റിയാല്‍ പിഴയും വിധിച്ചിരുന്നു.  
മൂന്നാം പ്രതി കമ്പനിയിലെ മലയാളി മാനേജർ നൗഷാദിന് രണ്ട് വര്‍ഷം തടവും രണ്ട് ലക്ഷം റിയാലുമായിരുന്നു ശിക്ഷ. ഒന്നും രണ്ടു പ്രതികൾക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥയനുസരിച്ച് മൂന്നു ലക്ഷം റിയാല്‍ കെട്ടിവെച്ച് മുഹമ്മദലി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിനിടെയാണ് ഡയറക്ടർ ബോർഡ് തീരുമാനം വന്നത്.
ഗൾഫാറിൽ 1972ൽ ടീം ലീഡറായി ജോലിയിൽ പ്രവേശിച്ച മുഹമ്മദലിയാണ് ഈ സ്ഥാപനത്തെ വൻകിട കമ്പനിയാക്കി വളർത്തിയത്.  ഗൾഫാർ കമ്പനി ഒമാനിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. നൂറുകണക്കിന് മലയാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കന്പനികൾ തമ്മിലുള്ള കിടമത്സരമാണ് മുഹമ്മദലിയുടെ അറസ്റ്റിനു പിന്നിലെന്ന് ആരോപണമുണ്ട്.      

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Jan 17, 2014 7:03 am

മൂടൽമഞ്ഞ്: അബുദാബിയിൽ അൻപതിലേറെ വാഹനങ്ങൾ കൂട്ടിയിടിച്ചു

അബുദാബി: അബുദാബിയിൽ വൻ വാഹനാപകടം. അന്പതിലേറെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അബുദാബി അൽ ഐൻ റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇതിലൊരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. കടുത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായത്.

അബുദാബിയിൽ നിന്ന് അൽ ഐനിലേക്ക് പോകുകയായിരുന്ന 39 കാറുകൾ അപകടത്തിൽ പെട്ടപ്പോൾ എതിർദിശയിൽ 18 അപകടങ്ങളാണ് നടന്നത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Jan 17, 2014 7:19 am

ഷാര്‍ജയില്‍ ഒരാഴ്ച പിടിയിലായത് 15 മലയാളികള്‍

ഷാര്‍ജ: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജയില്‍ ഒരാഴ്ച കൊണ്ട് 15 മലയാളികള്‍ പിടിയിലായി. അനധികൃത മദ്യവില്പന, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാണ് ഇവര്‍ ഷാര്‍ജ പോലീസ് കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ചൊവ്വാഴ്ച ഷാര്‍ജ അല്‍നാഹ്ദ ഏരിയയിലുള്ള ഒരു ഫ്ലാറ്റില്‍ നിന്ന് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ച് സ്ത്രീകള്‍ പിടിയിലായിരുന്നു. ഇതില്‍ രണ്ട് മലയാളികളും 2 പാകിസ്താനികളും ഉള്‍പ്പെട്ടിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇവര്‍ ഷാര്‍ജ പോലീസിന്റെ പിടിയിലായത്. ഒരു മാസം മുന്‍പ് മൈസലൂണ്‍ ഭാഗത്ത് സമാനസംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റോളയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് അനധികൃത മദ്യവില്പന നടത്തിയ ഒമ്പത് മലയാളികളാണ് പിടിയിലായത്. റോളയില്‍തന്നെ മറ്റൊരു ഫ്ലാറ്റില്‍ നിന്ന് നാല് മലയാളികള്‍ ഇതേ കുറ്റത്തിന് വേറെയും പിടിയിലാവുകയുണ്ടായി.

അനാശാസ്യത്തിന് പിടിയിലാകുന്ന യുവതികള്‍ കൂടുതലും സന്ദര്‍ശകവിസയില്‍ യു.എ.ഇ.യിലെത്തി ഇവിടെ പെട്ടുപോകുന്നവരാണ്. മറ്റു ചിലര്‍ വീട്ടുജോലിക്കാരുടെ വിസയില്‍ വന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കപ്പെടുന്നു. അനധികൃതമായി എമിറേറ്റില്‍ തങ്ങുന്നവരെയും നിയമം ലംഘിച്ച് വിവിധ തൊഴില്‍ ചെയ്യുന്നവരെയും നിരീക്ഷിച്ച് പിടികൂടുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Jan 18, 2014 6:34 pm

കൊടുംചൂടില്‍ ഒാസ്ട്രേലിയ 'കത്തുന്നു'

ഒാസ്ട്രേലിയ കൊടുംചൂടില്‍ പൊരിയുന്നു. രാജ്യത്തിന്റെ പലഭാഗത്തും ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. താപനില കൂടിയതിനെത്തുടര്‍ന്നു വന്‍തോതില്‍ കാട് കത്തിനശിച്ചു.

വിക്ടോറിയ, ന്യൂ സൌത്ത്വെയില്‍സില്‍ എന്നിവിടങ്ങളിലാണു ചൂട് ഏറ്റവുമുയര്‍ന്ന ത്. ഏതാനും വര്‍ഷങ്ങളായി ഒാസ്ട്രേലിയയില്‍ ഈ മാസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുക പതിവാണ്.

കത്തുന്ന കാടുകളില്‍ തീയണയ്ക്കാന്‍ രാവും പകലും അഗ്നിശമനസേന തീവ്രയത്നത്തിലാണ്. അരാത്തിലെ മൌണ്ട് കോള്‍ നാഷനല്‍ പാര്‍ക്കില്‍ അഞ്ചേക്കറോളം സ്ഥലത്തു തീപിടിച്ചു. വിക്ടോറിയയില്‍ മാത്രം ഒരുദിവസം വീടുകളിലടക്കം 280ലേറെ അഗ്നിബാധയുണ്ടായി.

കഴിഞ്ഞ ദിവസം മെല്‍ബണില്‍ 45 ഡിഗ്രിയും കീത്തില്‍ 47.2 ഡിഗ്രിയുമായാരുന്നു ചൂട്. 2009നു ശേഷം ഒാസ്ട്രേലിയയില്‍ അനുഭവപ്പെടുന്ന ഏറ്റവും കഠിനമായ വേനലാണ് ഇത്തവണ. 2009ല്‍ കൊടുംവേനലില്‍ 179 പേരാണു കൊല്ലപ്പെട്ടത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Jan 19, 2014 7:27 am

ദുബായ് ട്രാംസുരക്ഷ: ബോധവത്കരണവുമായി ആര്‍.ടി.എ. ജനങ്ങളിലേക്ക്

ദുബായ്: ജനവരി 26-ന് ദുബായ് ട്രാം പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) സുരക്ഷാ ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു. നഗരത്തില്‍ ആദ്യമായെത്തുന്ന ട്രാമിനെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും തറനിരപ്പില്‍ ഓടുന്ന വാഹനമെന്ന നിലയില്‍ ഇതര യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് കാമ്പയിന്‍ പ്രാമുഖ്യം നല്‍കുന്നത്. ട്രാമുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ ക്കുറിച്ചും വിശദമാക്കും.

മൂന്ന് വിഭാഗങ്ങളിലായി നടത്തുന്ന കാമ്പയിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ തുടങ്ങിയതെന്ന് സി.ഇ.ഒ. യൂസുഫ് ആല്‍ റിദ വ്യക്തമാക്കി. ട്രാമിന്റെ സമയക്രമം സംബന്ധിച്ചും പാലിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും ഇതര വാഹനങ്ങളെയും യാത്രക്കാരെയും ബോധവത്കരിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കാല്‍നടയാത്രക്കാര്‍, വാഹനങ്ങള്‍, ഇരുചക്രമോടിക്കുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ കാമ്പയിനിലൂടെ പൊതുജനങ്ങളിലെത്തിക്കും.

ട്രാമിന്റെ പരീക്ഷണ ഓട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് രണ്ടാംഘട്ടം. പരീക്ഷണം ഓട്ടം നടക്കുന്ന പാത, സമയക്രമം തുടങ്ങിയവയെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിന് ഇത് സഹായകമാകും. മാത്രമല്ല, പുതിയൊരു പൊതുഗതാഗത മാര്‍ഗമെന്ന നിലയില്‍ ട്രാമിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന പരിപാടികളും 2014 ആദ്യപാദത്തില്‍ തുടങ്ങുന്ന രണ്ടാം ഘട്ടത്തിന്റെ ഭാഗമായിരിക്കും.

ട്രാമിന്റെ പ്രവര്‍ത്തനരീതി, പാതകള്‍ സംബന്ധിച്ച വിവരം, മെട്രോ, ബസ് സര്‍വീസുകളുമായി ബന്ധപ്പെടുത്തല്‍ തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ വിഷയമാകുന്നത്. മൂന്ന് ഗതാഗത മാര്‍ഗങ്ങളെയും എത് രീതിയില്‍ ഏകോപിപ്പിച്ചുവെന്ന് പൊതുജനങ്ങള്‍ക്ക് ഇതുവഴി മനസ്സിലാക്കാനാകും.

തറനിരപ്പില്‍ ഓടുന്നതായതുകൊണ്ടാണ് ശക്തമായ ബോധവത്കരണ, സുരക്ഷാപ്രചാരണം സംഘടിപ്പിക്കുന്നത്. ട്രാം ഡ്രൈവറുടെ ശ്രദ്ധ തിരിക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ കോച്ചിന്റെ വാതിലുകളില്‍ ചെന്നിടിക്കല്‍ തുടങ്ങിയവ ഒഴിവാക്കാന്‍ പ്രത്യേകം കരുതലെടുക്കേണ്ടതുണ്ട്.

ട്രാക്കില്‍ വാഹനം പ്രവേശിക്കുന്നത് ഒഴിവാക്കുക, റൗണ്ടെബൗട്ടുകളില്‍ വഴിമാറിക്കൊടുക്കുക, സ്റ്റോപ്പുകളില്‍ ട്രാമിന് പിറകില്‍ മാത്രം വാഹനങ്ങള്‍ നിര്‍ത്തുകയും വാതിലുകള്‍ അടയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക, നിരത്തില്‍ ട്രാമിന് മുന്‍ഗണന നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് യൂസുഫ് ആല്‍ റിദ ചൂണ്ടിക്കാട്ടി.

കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും പാലിക്കേണ്ട നിബന്ധനകളും പ്രചരിപ്പിക്കും. നിശ്ചിത ഭാഗങ്ങളില്‍ മാത്രം പാത മുറിച്ചുകടക്കുക, പ്രവേശനം നിരോധിച്ച ഭാഗങ്ങളില്‍ കടക്കാതിരിക്കുക, ട്രാം ഓടുന്നത് സംബന്ധിച്ചുള്ള സൂചനകള്‍ പാലിക്കുക തുടങ്ങിയവയാണിത്. ട്രാം ഗതാഗതവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളും യൂസുഫ് ആല്‍ റിദ വിശദീകരിച്ചു. ട്രാം ഗതാഗതം തടസ്സപ്പെടുത്തുക, നിരത്തില്‍ ട്രാമിന് മുന്‍ഗണന നല്‍കാതിരിക്കല്‍, പ്രവേശനം നിരോധിക്കപ്പെട്ട ഇടങ്ങളില്‍ കടന്നുകയറല്‍ തുടങ്ങിയവയാണ് മുഖ്യ നിയമലംഘനങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ട്രാമുമായി ബന്ധപ്പെട്ട അപകടങ്ങള്‍ അറിയിക്കുന്നതിനുള്ള ടോള്‍ ഫ്രീ നമ്പര്‍ വൈകാതെ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Back to top Go down
Sponsored content
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    

Back to top Go down
 
പ്രവാസലോക വാര്‍ത്തകള്‍
Back to top 
Page 1 of 27Go to page : 1, 2, 3 ... 14 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: