HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:31 pm

midhun wrote:
Ammu wrote:

ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഏതാണ്ട് 12 മണിയോടെ വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു.  ;) എന്നാല്‍, രാവിലെ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുന്നത്.  
അതിനിടെ, എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറിനെയും കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. പി.ദിലീപ് കുമാറിനെ പുതിയ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റുകയും
ചെയ്തിട്ടുണ്ട്  
india visionte nedum thoonu M.P Basheer aayirunnu.. ethra vivadamulla vartha aanekilum athu telecast  cheyum.. ice cream parlour rejeena velipeduthal adyam asianetine aanu sameepichathu.. Indian vision editor Basheer aanu India visionil athu telecast cheyan anuvadi koduthathu.. Muneer channel thalapathu undayittu polum aa dhairyam basheer kanichirunnu.. eppol basheerine purathkiyathu vazhi chilarude rashtreeya bhavi samrakshikkan aanennu vyktham   

    എനിയ്ക്ക് ഇപ്പോള്‍ ഉള്ള വാര്‍ത്താ ചാനലുകളില്‍ ഏറ്റവും സ്വീകാര്യമായി തോന്നിയിട്ടുള്ളത് ഇന്ത്യ വിഷനിലെ വാര്‍ത്തകളും വിശകലനങ്ങളും ആണ്.....നേരിന്റെ ഭാഗത്ത്‌ നിവര്‍ന്നു നില്‍ക്കാറുണ്ട് അവര്‍...ഒപ്പം വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ അവതരിപ്പിക്കുകയും വാര്‍ത്തകള്‍ വിഴുങ്ങാതെ ജനങ്ങളെ അറിയിക്കുകയും ചെയ്യാറുണ്ട് അവര്‍     
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:34 pm

amrithananthamayiye kurichu adyam paranjathu india visiona  athum ee purathakkalinu karanmayitundu ennu vyktham
ennale india vision facebook pageil chandichan raji vaykandathu allae ennoru facebooki post undayirunnu.. eppol nokkiyittu athu kanunnilla   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:36 pm

midhun wrote:
Ammu wrote:

    എനിയ്ക്ക് ഇപ്പോള്‍ ഉള്ള വാര്‍ത്താ ചാനലുകളില്‍ ഏറ്റവും സ്വീകാര്യമായി തോന്നിയിട്ടുള്ളത് ഇന്ത്യ വിഷനിലെ വാര്‍ത്തകളും വിശകലനങ്ങളും ആണ്.....നേരിന്റെ ഭാഗത്ത്‌  നിവര്‍ന്നു നില്‍ക്കാറുണ്ട്  അവര്‍...ഒപ്പം വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ അവതരിപ്പിക്കുകയും  വാര്‍ത്തകള്‍ വിഴുങ്ങാതെ ജനങ്ങളെ അറിയിക്കുകയും ചെയ്യാറുണ്ട് അവര്‍     
  
amrithananthamayiye kurichu adyam paranjathu india visiona  athum ee purathakkalinu karanmayitundu ennu vyktham
ennale india vision facebook pageil chandichan raji vaykandathu allae ennoru facebooki post undayirunnu.. eppol nokkiyittu athu kanunnilla   

അതിനുള്ള ചാന്‍സ് കുറവാ....അങ്ങിനെ വന്നാല്‍ മീഡിയാ 1 , കൈരളിയും അടപ്പിയക്കണമല്ലോ  ;) ;) 
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:42 pm

Ammu wrote:
midhun wrote:

amrithananthamayiye kurichu adyam paranjathu india visiona  athum ee purathakkalinu karanmayitundu ennu vyktham
ennale india vision facebook pageil chandichan raji vaykandathu allae ennoru facebooki post undayirunnu.. eppol nokkiyittu athu kanunnilla   

അതിനുള്ള ചാന്‍സ് കുറവാ....അങ്ങിനെ വന്നാല്‍ മീഡിയാ 1 , കൈരളിയും  അടപ്പിയക്കണമല്ലോ  ;) ;) 
media 1 & kairali different type channel allae.. kairali ee news discussion onnu nadathyilla.. interview koduthathu mathrame ullu.. media 1- muslim organization channel allae, avarkku athoru prashnamakilla   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:48 pm

Delhi gang rape: HC confirms death penalty on all four convicts:     
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 5:13 pm

Ammu wrote:

    എനിയ്ക്ക് ഇപ്പോള്‍ ഉള്ള വാര്‍ത്താ ചാനലുകളില്‍ ഏറ്റവും സ്വീകാര്യമായി തോന്നിയിട്ടുള്ളത് ഇന്ത്യ വിഷനിലെ വാര്‍ത്തകളും വിശകലനങ്ങളും ആണ്.....നേരിന്റെ ഭാഗത്ത്‌  നിവര്‍ന്നു നില്‍ക്കാറുണ്ട്  അവര്‍...ഒപ്പം വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ അവതരിപ്പിക്കുകയും  വാര്‍ത്തകള്‍ വിഴുങ്ങാതെ ജനങ്ങളെ അറിയിക്കുകയും ചെയ്യാറുണ്ട് അവര്‍     

very true -      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 14, 2014 6:40 am

ഇന്ത്യാവിഷന്‍ വീണ്ടും സംപ്രേഷണം തുടങ്ങി

കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചു. രാത്രി എട്ടോടെയാണ് വാര്‍ത്താ സംപ്രേഷണം വീണ്ടും തുടങ്ങിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ചാനലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.പി. ബഷീര്‍, ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ മാനേജ്മെന്റ് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാവിലെ 11 മുതല്‍ ചാനലില്‍ പണിമുടക്ക് തുടങ്ങിയിരുന്നു. വാര്‍ത്താ ബുള്ളറ്റിനില്‍ അവതാരകന്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പേരില്‍ നാടകീയമായി സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ രാത്രി എട്ടിന് ഇതേ വാര്‍ത്ത അവതാരകന്‍ തന്നെ ഖേദപ്രകടനം നടത്തിക്കൊണ്ടു തത്സമയ വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 15, 2014 6:36 am

ആൻഡമാനിൽ ഭൂകന്പം

പോർട്ട്‌ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ശകതമായ ഭൂചലനം. റിക്ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 7.38നാണ് ഉണ്ടായത്. ആൻഡമാൻ-നിക്കോബാറിന്രെ തെക്കുകിഴക്കൻ തീരത്തു നിന്നും 111 കിലോമീറ്റർ അകലെ കടലിലാണ് ഭൂകന്പത്തിന്രെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ആദ്യ ചലനത്തിനു പിന്നാലെ തുടർചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 15, 2014 10:24 am

ആലുവയിൽ ട്രെയിനിടിച്ച് നാലു പേർ മരിച്ചു   

ആലുവ: ആലുവയിൽ ട്രെയിനിടിച്ച് ദന്പതികളും മകളും മറ്രൊരു യുവാവും മരിച്ചു. നാലു പേർ മരിച്ചു. കട്ടപ്പന സ്വദേശി സുധീർ (56)​,​ ഭാര്യ ബിന്ദു (45)​,​ മകൾ നിഖില (15),​ ആലുവ സ്വദേശിയായ നിധിൻ എന്നിവരാണ് മരിച്ചത്. ആലുവയ്ക്ക് സമീപം കന്പനിപ്പടിയ്ക്കടുത്തായിരുന്നു അപകടം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 15, 2014 2:33 pm

മലേഷ്യന്‍ വിമാനം റാഞ്ചിയതെന്നു സ്ഥിരീകരണം   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 11:41 am

പ്രണയത്തിലൂടെ ഒന്നായ ദാമ്പത്യം: മകളുടെ പ്രണയത്തിന്റെ പേരില്‍ പൊലിഞ്ഞു

ആലുവ: ഇടുക്കി കട്ടപ്പന സ്വദേശികളായ സുധീരനും ബിന്ദുവും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയിച്ച് വിവാഹിതരായവരാണ്. കുറച്ച് നാള്‍ മാത്രം നാട്ടില്‍ തങ്ങിയ ശേഷം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത് താമസിക്കുകയായിരുന്നു ഇവര്‍. പത്ത് വര്‍ഷമായി ആലുവ കമ്പനിപ്പടിയിലായിരുന്നു താമസം. മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ ബിന്ദുവും ഡ്രൈവറും പെയിന്‍ററുമായ സുധീരനും എല്ലാവരോടും തികഞ്ഞ സൗഹൃദം പുലര്‍ത്തിയിരുന്നവരാണ്. മക്കള്‍ അഖിലയും അനന്തുവും തികഞ്ഞ പ്രസരിപ്പോടെയും സൗഹൃദത്തോടെയും സന്തോഷമായി കഴിഞ്ഞിരുന്നവര്‍ തന്നെ. തൊട്ടടുത്ത വീട്ടില്‍ കഴിഞ്ഞിരുന്ന മിഥുനും സൗമ്യനും സന്തോഷവാനുമായ സാധാരണ യുവാവായിരുന്നു.

ബംഗ്ലാംപറമ്പിലെ സുനിലിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോഴും അയല്‍ക്കാരുമായി വലിയ അടുപ്പത്തിലായിരുന്നു സുധീരന്റെ കുടുംബം. സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലാത്ത കുടുംബത്തെ മരണത്തിലേക്ക് നയിച്ചത് മകളുടെ പ്രണയമാണ്.

അയല്‍വാസിയും അടുത്ത കൂട്ടുകാരനുമായ മിഥുന്റെ മരണത്തില്‍ പകച്ചുപോയ അഖിലയും അച്ഛനമ്മമാരും വിവരമറിഞ്ഞ ആഘാതം മാറുംമുമ്പേ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റെയില്‍വെ ട്രാക്കിലെത്തിയ ബിന്ദു ഇതിനിടയില്‍ സഹോദരി ബിനുവിനെ ഫോണില്‍ വിളിച്ച് ജീവിതം മതിയായെന്ന് അറിയിക്കുകയും ചെയ്തു. ശാസിച്ചതിന്റെ പേരില്‍ മിഥുന്‍ ആത്മഹത്യ ചെയ്തതിലുണ്ടായ കുററബോധവും പേടിയും മൂലമാണ് സുധീരനും കുടുംബവും ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.

മൂന്നുപേരും മരിച്ചതോടെ വിദ്യാര്‍ത്ഥിയായ അനന്തു വീട്ടില്‍ ഒറ്റയ്ക്കായി. കട്ടപ്പനയില്‍ നിന്ന് ബന്ധുക്കള്‍ എത്തും വരെ അയല്‍വാസികളുടേയും പോലീസുകാരുടേയും സംരക്ഷണത്തിലായിരുന്നു അനന്തു. ഉച്ചയോടെ ആലുവയിലെത്തിയ ബന്ധുക്കളോടൊപ്പം അനന്തുവും സ്വദേശത്തേക്ക് മടങ്ങി.

ആലുവയില്‍ തീവണ്ടി തട്ടി നാലു പേര്‍ മരിച്ചു

മരിച്ചത് യുവാവും കൂട്ടുകാരിയും കുട്ടിയുടെ അച്ഛനമ്മമാരും
കുട്ടികളുടെ സൗഹൃദം മാതാപിതാക്കള്‍ വിലക്കിയത് കൂട്ടമരണത്തിനു കാരണമായി
ആലുവ: ആലുവ തായിക്കാട്ടുകരയില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. യുവാവും, തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു കുടുംബത്തിലെ മൂന്ന് പേരുമാണ് മരിച്ചത്. വ്യത്യസ്ത സമയങ്ങളില്‍ തീവണ്ടി തട്ടി തായിക്കാട്ടുകര ബംഗ്ലാംപറമ്പ് മിഥുനത്തില്‍ സുരേഷിന്റെ മകന്‍ മിഥുന്‍ (19), തൊട്ടടുത്ത് വീടിന്റെ മുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കട്ടപ്പന കാഞ്ചിയാര്‍ പേഴുക്കണ്ടം ഭദ്രവിലാസം വീട്ടില്‍ സുധീരന്‍ (51), ഭാര്യ കട്ടപ്പന കക്കാട്ടുക്കട സ്വദേശി ബിന്ദു (46), മകള്‍ അഖില (14) എന്നിവരാണ് മരിച്ചത്.

മിഥുനും അഖിലയും തമ്മിലുണ്ടായിരുന്ന പ്രണയമാണ് നാല് പേരുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെ തായിക്കാട്ടുകര പെട്രോള്‍ പമ്പിനു സമീപത്തുള്ള റെയില്‍വെ ട്രാക്കിലാണ് മിഥുനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടരയോടെ മാന്ത്രയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ റെയില്‍വെ ട്രാക്കിലാണ് സുധീരന്റെയും കുടുംബത്തിന്റെയും മൃതദേഹം കണ്ടെത്തിയത്. മിഥുന്‍ പുലര്‍ച്ചെ മരിച്ച വിവരമറിഞ്ഞ വിഷമത്തില്‍ മറ്റ് മൂന്ന് പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അനുമാനം. മിഥുന്റെ ഇളയച്ഛന്‍ സുനിലിന്റെ വീടായ പ്രീതി ഹൗസിനു മുകളിലായിരുന്നു ആറ് മാസമായി സുധീരനും കുടുംബവും താമസിച്ചിരുന്നത്.

ഏതാനും മാസങ്ങളായി മിഥുനും അഖിലയും തമ്മില്‍ അടുപ്പത്തിലായിരുന്നത്രെ. വെള്ളിയാഴ്ചയാണ് ഈ വിവരം സുധീരന്‍ അറിയുന്നത്. പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്ന് പറഞ്ഞ് ഇരുവരേയും വെള്ളിയാഴ്ച രാത്രി സുധീരന്‍ ഉപദേശിച്ചു. മിഥുന്റെ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചിരുന്നു. വീട്ടുകാരും മിഥുനെ ഉപദേശിച്ചത്രെ. പിറ്റേന്ന് പുലര്‍ച്ചെ മിഥുന്റെ മരണവാര്‍ത്ത അറിഞ്ഞ് നടുങ്ങിപ്പോയ സുധീരനും കുടുംബവും, ബൈക്കില്‍ മാന്ത്രയ്ക്കല്‍ ക്ഷേത്രത്തിലെത്തി തൊഴുത ശേഷമാണ് റെയില്‍വെ പാളത്തിലേക്ക് നീങ്ങിയത്. ഇതിനിടെ ക്ഷേത്രദര്‍ശനത്തിനായി മകന്‍ അനന്തുവിനേയും സുധീരന്‍ വിളിച്ചിരുന്നു. എന്നാല്‍ അനന്തു വരുന്നില്ലെന്ന് അറിയിച്ചു.

പത്ത് വര്‍ഷത്തോളമായി കമ്പനിപ്പടിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സുധീരനും കുടുംബവും. അമ്പലമേട് ഫാക്ടിലെ കരാര്‍ ഡ്രൈവറാണ് സുധീരന്‍. പെയിന്‍റിങ് കരാര്‍ ജോലിയും ചെയ്യുന്നു. ബിന്ദു കമ്പനിപ്പടിയിലെ കെ.എസ്.മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ്. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഖില. ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹോദരന്‍ അനന്തു.

തൃക്കാക്കര ഉണിച്ചിറ കെ.എം.എം. കോളേജിലെ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയാണ് മിഥുന്‍. ഉഷയാണ് മിഥുന്റെ മാതാവ്. മിഥിലയാണ് സഹോദരി. പിതാവ് സുരേഷ് കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്. ആലുവ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മിഥുന്റെ അമ്മവീടായ കുഞ്ചാട്ടുകരയില്‍ എത്തിച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്.

കട്ടപ്പനയില്‍ നിന്നും ബിന്ദുവിന്റെ സഹോദരിയും ബന്ധുക്കളും എത്തിയ ശേഷം മരിച്ച മറ്റ് മൂന്ന് പേരുടേയും മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.

ശാസനയില്‍ നൊന്ത് മിഥുന്റെ മരണം

ആലുവ: കുട്ടികളുടെ സൗഹൃദത്തിന് അച്ഛനമ്മമാര്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ നിരാശയിലും നടുക്കത്തിലും പൊലിഞ്ഞത് നാലു ജീവിതങ്ങള്‍! അടുത്ത വീടുകളില്‍ അടുപ്പത്തോടെ കഴിഞ്ഞ രണ്ടു കുടുംബങ്ങളില്‍ പൊടുന്നനെ കടന്നുകയറിയ മരണം നാലു ജീവിതങ്ങളെ ചിതറിത്തെറിപ്പിച്ചതിന്റെ നടുക്കത്തിലാണ് ആലുവയ്ക്കടുത്ത് തായിക്കാട്ടുകര നിവാസികള്‍.

തീവണ്ടി തട്ടി മിഥുന്‍ മരിച്ച വിവരം പുലര്‍ച്ചെ തന്നെ നാട്ടുകാരെ ഞെട്ടിച്ചിരുന്നു. ചിതറിയ മൃതദേഹം നോക്കാന്‍പോലും ശേഷിയില്ലാതെ വിഷമിച്ച പരിസരവാസികള്‍ക്ക് അല്‍പ്പസമയത്തിനകം, ചിതറിത്തെറിച്ച മൂന്നു മൃതദേഹാവശിഷ്ടങ്ങള്‍ കൂടി തീവണ്ടിപ്പാളത്തില്‍ നിന്ന് പെറുക്കേണ്ടിവന്നു.

പ്രദേശവാസികള്‍ക്ക് സുപരിചിതരായിരുന്നവര്‍ പൊടുന്നനെ ജീവിതം ഉപേക്ഷിച്ചത് എല്ലാവരേയും ഞെട്ടിച്ചു. പത്ത് വര്‍ഷമായി കമ്പനിപ്പടിയിലും പരിസരത്തും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സുധീറും കുടുംബവും. ഇപ്പോള്‍ താമിച്ചിരുന്ന ബംഗ്ലാംപറമ്പിലേക്ക് വന്നിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ഇതിനിടയിലാണ് ബിരുദ വിദ്യാര്‍ത്ഥിയായ മിഥുനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഖിലയും തമ്മില്‍ അടുപ്പത്തിലായതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വീടിന് പുറത്തേക്ക് പോകുമ്പോള്‍ ഇരുവരുടേയും യാത്ര ഒരുമിച്ചായിരുന്നു. ക്ഷേത്രത്തിലും ഇരുവരും ഒത്തുചേര്‍ന്നാണ് പോയിരുന്നത്. കുട്ടികളുടെ അടുപ്പം പ്രണയമായി മാറുന്നു എന്നറിഞ്ഞ് വെള്ളിയാഴ്ച രാത്രി സുധീരന്‍ മിഥുനെ മുറിയിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. ഇതിന്റെ മനോവിഷമമാണ് മിഥുന്റെ മരണത്തിലേക്ക് നയിച്ചത്.

മിഥുന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് ജങ്ഷനിലെ ചായക്കടക്കാരന്‍ കണ്ടിരുന്നു. കുറച്ച് സമയത്തിനുശേഷം, ഒരാള്‍ ട്രെയിനിടിച്ച് മരിച്ചെന്ന വാര്‍ത്തയും ചായക്കടയിലെത്തി. നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് മിഥുനാണെന്ന് അറിയുന്നത്. അതേ സമയം തന്നെ പതിവു പോലെ സുധീരനും രാവിലെ ചായക്കടയില്‍ ചായ കുടിക്കാനായെത്തി. സുഹൃത്തുക്കളുമായി സാധാരണ രീതിയില്‍ തന്നെയാണ് സുധീരന്‍ പെരുമാറിയിരുന്നത്. എന്നാല്‍ അവിടെ വെച്ച് സുധീരന്‍ മിഥുന്റെ മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇതിനിടെ സുധീരന്റെ മകന്‍ അനന്തു അയല്‍വാസിയും സുഹൃത്തുമായ മിഥുന്റെ മരണവിവരമറിഞ്ഞ് റെയില്‍വെ ട്രാക്കിലേക്ക് പോയി. ഈ സമയം വീട്ടിലെത്തിയ സുധീരന്‍ ഭാര്യ ബിന്ദുവിനേയും, മകള്‍ അഖിലയേയും കൂട്ടി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് യാത്രയാവുകയും ചെയ്തു. അനന്തുവിനേയും വിളിച്ചെങ്കിലും വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

ബൈക്ക് ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിട്ടുണ്ടെന്നും, വന്ന് ബൈക്ക് എടുക്കണമെന്നും അനന്തുവിനെ ഫോണ്‍ ചെയ്ത് പറഞ്ഞിട്ട് ക്ഷേത്ര ദര്‍ശനം നടത്തി മൂവരും നിശ്ചയിച്ചുറപ്പിച്ചിരുന്നതുപോലെ തീവണ്ടിപ്പാളത്തിലേക്കു കയറി. രാവിലെ എട്ടരയ്ക്ക് എറണാകുളം നിലമ്പൂര്‍ പാസ്സഞ്ചര്‍ തീവണ്ടിയാണ് ഇവരുടെ ജീവനെടുത്തത്.

പുലര്‍ച്ചെ പരിശോധനയ്ക്കായി ഓടിയ തീവണ്ടിയുടെ എന്‍ജിന്‍ ഇടിച്ചാണ് മിഥുന്‍ മരണപ്പെട്ടത്. ദുരന്ത വിവരമറിഞ്ഞ് എം.എല്‍.എ. അന്‍വര്‍ സാദത്ത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. രഹന്‍രാജ്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്താ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും നൂറുകണക്കിനാളുകളും തടിച്ചുകൂടി.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 11:46 am

shamsheershah wrote:

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 12:00 pm

Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 12:05 pm

കൊലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പറക്കുന്നതിനിടെ കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മാതൃകയിലുള്ള അക്രമത്തിനായി റാഞ്ചിയതാകാമെന്ന് മുന്‍ യുഎസ് ഡപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോറ്റ്. വിമാനം ഭീകരര്‍ റാഞ്ചിയതാകാമെന്ന് ടാള്‍ബോള്‍ട്ടിന്റെ ട്വീറ്റര്‍ സന്ദേശത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ee sayippanmaarkkoru dharanayundu indiakkaar verum kizhanganmaaraannu ....ningalathra midukkanmaaraanenkil kandupidikk athevidaannu   chummaa athum ithum parayaathe
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 12:08 pm

Abhijit wrote:
കൊലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പറക്കുന്നതിനിടെ കാണാതായ  മലേഷ്യന്‍ വിമാനം ഇന്ത്യയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മാതൃകയിലുള്ള അക്രമത്തിനായി റാഞ്ചിയതാകാമെന്ന് മുന്‍ യുഎസ് ഡപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോറ്റ്. വിമാനം ഭീകരര്‍ റാഞ്ചിയതാകാമെന്ന് ടാള്‍ബോള്‍ട്ടിന്റെ ട്വീറ്റര്‍ സന്ദേശത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ee sayippanmaarkkoru dharanayundu indiakkaar verum kizhanganmaaraannu ....ningalathra midukkanmaaraanenkil kandupidikk athevidaannu   chummaa athum ithum parayaathe

ayyo ini uyaramulla kettidangalil okke keri nilkumbol sookshikanamalle...eppola veemana kondidikuka enne parayan patillalo..       
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 12:17 pm

പെരിഞ്ഞനം കൊല സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

കൊല നടന്നത് ആളുമാറി, ആസൂത്രണം പാര്‍ട്ടി ഓഫീസില്‍

കയ്പമംഗലം: പെരിഞ്ഞനത്ത് മുഖംമൂടിസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. ബി.ജെ.പി. പ്രവര്‍ത്തകനെ വധിക്കാന്‍ നടത്തിയ ശ്രമത്തില്‍ കൊലയാളിസംഘത്തിന് ആളുമാറുകയായിരുന്നു.

മാര്‍ച്ച് രണ്ടിനുണ്ടായ സംഭവത്തില്‍ കാട്ടൂര്‍ സ്വദേശിയും പെരിഞ്ഞനത്ത് താമസക്കാരനുമായ തളിയപ്പാടത്ത് നവാസ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സി.പി.എം. പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറിയും ചക്കരപ്പാടം സ്വദേശിയുമായ നെല്ലിപ്പറമ്പത്ത് എന്‍.കെ. രാമദാസ് (41), പുതുക്കാട് കല്ലൂര്‍ പ്രദേശത്തെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ചെറുവാള്‍ക്കാരന്‍വീട്ടില്‍ റിന്റോ (32), അറയ്ക്കല്‍ സലേഷ് (22), ചിറ്റിയത്ത് ബിഥുന്‍ (22), പൂക്കോളി വീട്ടില്‍ ജിക്്സണ്‍ (31), സി.പി.എം. പ്രവര്‍ത്തകരും പെരിഞ്ഞനം സ്വദേശികളുമായ നടയ്ക്കല്‍ ഉദയകുമാര്‍ (പാപ്പന്‍-45), പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് സനീഷ് (29), കയ്പമംഗലം വഴിയമ്പലം സ്വദേശി ചുള്ളിപ്പറമ്പില്‍ ഹബീബ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി എട്ടാംപ്രതിയാണ്. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ ക്വട്ടേഷഷന്‍ സംഘാംഗങ്ങളുമാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തീരദേശത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സി.പി.എം.-ബി.ജെ.പി. രാഷ്ട്രീയസംഘട്ടനങ്ങളും വൈരാഗ്യവും കണക്കിലെടുത്ത് സി.പി.എം. ആണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലനടന്ന സ്ഥലത്ത് സ്ഥിരം ക്യാമ്പ് ചെയ്യുമായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകനെയാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥലത്തെത്തിയ കൊലയാളിസംഘവും കൂടെയെത്തിയ വഴികാട്ടിയും ആളുമാറി നവാസിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലനടന്ന മാര്‍ച്ച് രണ്ടിന് തലേന്നുതന്നെ ക്വട്ടേഷന്‍ സംഘത്തെ, പ്രതികളിലൊരാളായ ഹബീബ് കാറില്‍ പുതുക്കാട്ടുനിന്ന് കൊണ്ടുവന്ന് പെരിഞ്ഞനത്തെ പാര്‍ട്ടി ഓഫീസില്‍ താമസിപ്പിച്ചു. പിറ്റേന്ന് രാത്രി ഒമ്പതുമണിയോടെ പാര്‍ട്ടി ഓഫീസില്‍നിന്ന് ക്വട്ടേഷന്‍ സംഘവും ഉദയകുമാറും ഓട്ടോയില്‍ കയറി കൊലനടന്ന സ്ഥലത്തിനടുത്തെത്തി. ഇവിടെനിന്ന് നിരവധി വീടുകള്‍ക്ക് പിറകിലൂടെയുള്ള ഇടുങ്ങിയ വഴികളിലൂടെ കൊല്ലപ്പെട്ട നവാസും സുഹൃത്തുക്കളും ഇരുന്ന പണിതീരാത്ത വീടിനു പിന്നിലെത്തി. ഉദയകുമാറാണ് ഇവര്‍ക്ക് വഴികാട്ടിക്കൊടുത്തത്.

ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലുപേരും ചേര്‍ന്ന് നവാസിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വീടിനു പിന്‍ഭാഗത്തെ വഴിയിലൂടെത്തന്നെ മടങ്ങിയ സംഘം ഓട്ടോറിക്ഷ നിര്‍ത്തിയ സ്ഥലത്തുനിന്ന് തെക്കോട്ട് നടന്ന് പള്ളിയില്‍ ഭഗവതീക്ഷേത്രത്തിനടുത്തെത്തി. ഇവിടെ കാത്തുനിന്ന ഹബീബ് കാറില്‍ കയറ്റി ക്വട്ടേഷന്‍ സംഘത്തെ പുതുക്കാട്ട് തിരിച്ചെത്തിച്ചു. വഴികാട്ടിയായ ഉദയകുമാര്‍ വെട്ടാനുപയോഗിച്ച വാളും ഇരുമ്പ് പൈപ്പുകളും ചാക്കിലാക്കി പാര്‍ട്ടി ഓഫീസിനു പിന്നിലെ കുളത്തിലിട്ടു. ക്വട്ടേഷന്‍ സംഘത്തിന് വഴികാട്ടുന്നതിനും ഇരകളെ കാട്ടിക്കൊടുക്കുന്നതിനും നിയോഗിക്കപ്പെട്ട ആള്‍ക്ക് പറ്റിയ തെറ്റാണ് ആളുമാറിയുള്ള കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും കൊല്ലപ്പെട്ട നവാസിന് പ്രത്യേക രാഷ്ട്രീയബന്ധമോ വൈരാഗ്യങ്ങളോ ഇല്ലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും ഇവര്‍ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതിനെക്കുറിച്ചും അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യം പിടിയിലായ ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതോടെ മറ്റുള്ളവരും പിടിയിലാവുകയായിരുന്നു. കൊലപാതകത്തിന്ന്് ആഴ്ചകള്‍ക്കുമുമ്പാണ് ഗൂഢാലോചന നടത്തിയത്. പാര്‍ട്ടിയുടെ ഉന്നതനേതൃത്വത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും നേതാക്കള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ കെ.യു. ബിജു വധക്കേസിലുള്‍പ്പെട്ടിട്ടുള്ള ബി.ജെ.പി. പ്രവര്‍ത്തകനെയാണ് പാര്‍ട്ടി വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് സൂചന. പ്രതികളെ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊലനടന്ന സ്ഥലത്തും പരിസരങ്ങളിലും കൊണ്ടുവന്ന് തെളിവെടുത്തു.

പാര്‍ട്ടി ഓഫീസിനു പിന്നിലെ കുളത്തില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍, കൊലയാളിസംഘത്തെ പുതുക്കാട്ടുനിന്ന് കൊണ്ടുവന്നതും തിരിച്ചുകൊണ്ടുേപായതുമായ കാറുകള്‍, പാര്‍ട്ടി ഓഫീസില്‍നിന്ന് കൊലനടത്തിയ സ്ഥലത്തെത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ എന്നിവ പോലീസ് കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗ്ഗീസ്, സിഐ കെ.ജെ. പീറ്റര്‍, എസ്‌ഐ എം.കെ. രമേശ് എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്, ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘാംഗങ്ങളായ എസ്‌ഐ പി.കെ. പത്മരാജന്‍, അഡീഷണല്‍ എസ്‌.െഎ. മണിലാല്‍, ടോണി, ഫ്രാന്‍സിസ്, രവി, പ്രദീപ്, ഹബീബ്, ബിജു, അനില്‍, സുനില്‍, ജിജോ, സൂരജ്, അഷറഫ്, സി.ആര്‍. പ്രദീപ്, സഞ്ജയന്‍, ഉമേഷ്, ഗോപന്‍, റോയ് പൗലോസ്, വിനോഷ്, ജെയ്സന്‍, പ്രജീഷ്, മുരുകദാസ്, ഷിജിന്‍, ഷെഫീര്‍ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 12:50 pm

Abhijit wrote:
കൊലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പറക്കുന്നതിനിടെ കാണാതായ  മലേഷ്യന്‍ വിമാനം ഇന്ത്യയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മാതൃകയിലുള്ള അക്രമത്തിനായി റാഞ്ചിയതാകാമെന്ന് മുന്‍ യുഎസ് ഡപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോറ്റ്. വിമാനം ഭീകരര്‍ റാഞ്ചിയതാകാമെന്ന് ടാള്‍ബോള്‍ട്ടിന്റെ ട്വീറ്റര്‍ സന്ദേശത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ee sayippanmaarkkoru dharanayundu indiakkaar verum kizhanganmaaraannu ....ningalathra midukkanmaaraanenkil kandupidikk athevidaannu   chummaa athum ithum parayaathe

pinne allathe
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 5:38 pm

മാനസിക പീഡനം: എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ജോലിസ്ഥലത്തെ മാനസിക പീഡനത്തെ തുടര്‍ന്ന് എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു.

മോളി സിബിച്ചന്‍ (42) ആണ് താമസസ്ഥലത്തെ അടുക്കളയില്‍ തൂങ്ങിമരിച്ചത്. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

ജോലിസ്ഥലത്തെ മാനസിക പീഡനം സഹിക്കവയ്യാതെ ആണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എയിംസിലെ ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ മോളി വല്ലാതെ ദുഃഖിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസിലെ നഴ്‌സുമാര്‍ രാവിലെ സൂചനാപണിമുടക്ക് നടത്തി.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 5:39 pm

shamsheershah wrote:

മാനസിക പീഡനം: എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ജോലിസ്ഥലത്തെ മാനസിക പീഡനത്തെ തുടര്‍ന്ന് എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു.

മോളി സിബിച്ചന്‍ (42) ആണ് താമസസ്ഥലത്തെ അടുക്കളയില്‍ തൂങ്ങിമരിച്ചത്. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

ജോലിസ്ഥലത്തെ മാനസിക പീഡനം സഹിക്കവയ്യാതെ ആണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എയിംസിലെ ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ മോളി വല്ലാതെ ദുഃഖിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസിലെ നഴ്‌സുമാര്‍ രാവിലെ സൂചനാപണിമുടക്ക് നടത്തി.
sho joli angu resign cheythaa porayirunno   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 5:41 pm

Minnoos wrote:
shamsheershah wrote:

മാനസിക പീഡനം: എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ജോലിസ്ഥലത്തെ മാനസിക പീഡനത്തെ തുടര്‍ന്ന് എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു.

മോളി സിബിച്ചന്‍ (42) ആണ് താമസസ്ഥലത്തെ അടുക്കളയില്‍ തൂങ്ങിമരിച്ചത്. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

ജോലിസ്ഥലത്തെ മാനസിക പീഡനം സഹിക്കവയ്യാതെ ആണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എയിംസിലെ ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ മോളി വല്ലാതെ ദുഃഖിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസിലെ നഴ്‌സുമാര്‍ രാവിലെ സൂചനാപണിമുടക്ക് നടത്തി.
sho joli angu resign cheythaa porayirunno   

Vere enthengilum okke issues kaanum..allathe ingane cheyyilla
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 16, 2014 5:58 pm

Minnoos wrote:
shamsheershah wrote:

മാനസിക പീഡനം: എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ജോലിസ്ഥലത്തെ മാനസിക പീഡനത്തെ തുടര്‍ന്ന് എയിംസിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു.

മോളി സിബിച്ചന്‍ (42) ആണ് താമസസ്ഥലത്തെ അടുക്കളയില്‍ തൂങ്ങിമരിച്ചത്. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

ജോലിസ്ഥലത്തെ മാനസിക പീഡനം സഹിക്കവയ്യാതെ ആണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എയിംസിലെ ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ മോളി വല്ലാതെ ദുഃഖിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസിലെ നഴ്‌സുമാര്‍ രാവിലെ സൂചനാപണിമുടക്ക് നടത്തി.
sho joli angu resign cheythaa porayirunno   

athalle     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 17, 2014 4:14 pm

തൃശൂരില്‍ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. പുതക്കാട് മുളങ്ങിലെ ആഭരണനിര്‍മാണശാലയില്‍ ഉച്ചകഴിഞ്ഞാണ് സ്ഫോടനമുണ്ടായത്. ജീവനക്കാരനായിരുന്ന നെന്മാറ സ്വദേശി സഞ്ജുവാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ലീക്കായി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടരുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഭരണനിര്‍മാണശാലയില്‍ ജോലിചെയ്തിരുന്നവരില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാനതൊഴിലാളികളാണ്. 28-ഓളം പേരാണ് ഇവിടെ ജോലിചെയ്തിരുന്നത്. ഉച്ചഭക്ഷണത്തിനായി പകുതിയോളം പേര്‍ പുറത്തുപോയ സമയത്തായിരുന്നു അപകടമുണ്ടണ്ടായത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Tue Mar 18, 2014 1:35 pm

ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരത്തില്‍ അമേരിക്കക്ക് ആശങ്ക

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിര്‍മിച്ച് അമേരിക്കയില്‍ വിതരണം ചെയ്യുന്ന ചിലയിനം മരുന്നുകളുടെ ഗുണനിലവാരത്തില്‍ ആശങ്ക ശക്തമാകുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അടുത്തിടെ ചിലമരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ വിപണിയിലുണ്്ടായിരുന്ന ചിലമരുന്നുകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരം സംശയത്തിലായത്. എഫ്ഡിഎ നടത്തിയ പരിശോധനയില്‍ റാന്‍ബാക്സി ലബോര്‍ട്ടറീസ്, വോക്കാര്‍ഡ്ട് എന്നീ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. അടുത്തിടെ സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഉല്‍പന്നങ്ങളും അമേരിക്ക വിലക്കിയിരുന്നു. അതിനിടെയാണ് ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരത്തില്‍ അമേരിക്കന്‍ ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ആഗോള കമ്പനിയായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ നിരിവധി മരുന്നുകളില്‍ അമേരിക്ക അടുത്തിടെ തിരിച്ചു വിളിച്ചിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ കൂടാതെ നിരവധി വിദേശമരുന്നു നിര്‍മാണ കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തിയിടുണ്്ട്. അമേരിക്കന്‍ വിപണിയിലുള്ള ജനറിക് മരുന്നുകളിലും പ്രിസ്ക്രിപ്ഷന്‍ കൂടാതെ ഉപയോഗിക്കാവുന്ന മരുന്നുകളില്‍ 40 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Tue Mar 18, 2014 4:11 pm

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് 112 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്തിമവിജ്ഞാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പാടുള്ളൂവെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം സമര്‍പ്പിച്ച പ്രധാന ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മാര്‍ച്ച് നാലിനിറക്കിയ ഓഫീസ് മൊമ്മൊറാണ്ടത്തിന്റെ തുടര്‍ച്ചയായാണ് കരട് വിജ്ഞാപനം. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കേരളത്തിനുതന്നെ നിര്‍ണയിക്കാനുള്ള സുപ്രധാന അനുമതി ഓഫിസ് മെമ്മോറാണ്ടത്തിലൂടെ പരിസ്ഥിതിവകുപ്പ് നല്‍കിയിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നതാണ് വിജ്ഞാപനം.

കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ തത്ത്വത്തില്‍ അംഗീകരിച്ച് നവംബര്‍ 13ന് പരിസ്ഥിതിസംരക്ഷണനിയമത്തിന്റെ അഞ്ചാം വകുപ്പുപ്രകാരം മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് കേരളത്തിലെ 123 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലമായി അടയാളപ്പെടുത്തിയതും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയതും. എന്നാല്‍, അപ്പോള്‍ത്തന്നെ കഴിഞ്ഞ ഏപ്രില്‍ 17ന് മുമ്പ് പരിസ്ഥിതി അനുമതി നേടിയവയും നേടാന്‍ ശ്രമിക്കുകയും ചെയ്തവ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 6:55 am

ചൂട് നാല്‌പതും കടന്ന് കുതിക്കുന്നു; പാലക്കാട് ജില്ല ഉരുകുന്നു

പാലക്കാട്: മീനച്ചൂടില്‍ ജില്ല വെന്തുരുകുന്നു. ചൊവ്വാഴ്ച പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ്സും കടന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ ചൊവ്വാഴ്ച കൂടിയതാപനില 40.5 ഡിഗ്രി സെല്‍ഷ്യസ്സായി. കുറഞ്ഞ ചൂട് 24.5 ആണ്. മലമ്പുഴയില്‍ താപനില 37.8 ഡിഗ്രി രേഖപ്പെടുത്തി. ജില്ലയില്‍ സൂര്യതാപമേറ്റ് പൊള്ളലേറ്റ സംഭവങ്ങള്‍ 15 ആയി ഉയര്‍ന്നു. തീപ്പിടിത്തങ്ങളും ഏറി.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മാര്‍ച്ച് പകുതിയെത്തുമ്പോഴേക്കും ജില്ലയില്‍ ചൂട് ഇത്രയും ഉയര്‍ന്നിട്ടില്ല. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ 2011 മാര്‍ച്ച് 18ന് 39.8 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില. 2012ല്‍ 39.5 ഡിഗ്രിയും 2013ല്‍ 40 ഡിഗ്രിയും രേഖപ്പെടുത്തി. മീനം നാല് ആകുമ്പോള്‍ത്തന്നെ ചൂട് 40.5 ഡിഗ്രിയായതിനാല്‍ ഇക്കുറി വേനല്‍ പാലക്കാട്ടുകാര്‍ക്ക് ഒരു പരീക്ഷണമാകുമെന്നുറപ്പാണ്. ചൊവ്വാഴ്ചയും ജില്ലയില്‍ ഒരാള്‍ക്ക് സൂര്യതാപമേറ്റു.

ആലത്തൂരില്‍ ഗായത്രിപ്പുഴ പള്ളിക്കടവില്‍ കുളിക്കാനിറങ്ങുമ്പോഴാണ് വാനൂര്‍ ലക്ഷംവീട് ഷംസുദ്ദീന്റെ മകന്‍ സുഹൈബിന് (22) സൂര്യതാപമേറ്റത്. നീറ്റല്‍ കാര്യമാക്കാതെ കുളികഴിഞ്ഞ് വടക്കാഞ്ചേരിയില്‍ ജോലിക്കുപോയെങ്കിലും അസ്വസ്ഥത കൂടിവന്നു. തുടര്‍ന്ന്, വടക്കാഞ്ചേരി സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ മൂന്നുദിവസത്തെ വിശ്രമം നിര്‍േദശിച്ചു.

Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: