Latest topics | » കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am
» Easy Recipes
by Ann1 Wed Jan 31, 2018 10:12 am
» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm
» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm
» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm
» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm
» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm
» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm
» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am
» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am
» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am
» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am
» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am
» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm
» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am
|
Top posting users this month | |
April 2018 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Health - Fitness - Beauty | |
| |
Author | Message |
---|
Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 9:30 am | |
| കുഞ്ഞുവാവയ്ക്ക് രോഗംവരാതെ നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളും. അവയുടെ ലക്ഷണങ്ങളെക്കുറിച്ചും. നവജാത ശിശുക്കള്‍ക്ക് പല തരത്തിലുള്ള രോഗങ്ങളും പിടിപ്പെടാറുണ്ട്. ശരിയായ പരിചരണവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായേക്കാം. ലക്ഷണങ്ങളിലൂടെ കുഞ്ഞുവാവയുടെ അസ്വസ്ഥതകള്‍ മനസിലാക്കാന്‍ അമ്മയ്ക്കു കഴിയും. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളും. അവയുടെ ലക്ഷണങ്ങളെക്കുറിച്ചും. മഞ്ഞനിറം നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്.സ്വാഭാവികമായി കാണുന്നതും,അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ ഇതിനെ രണ്ടായി തിരിക്കാം. കുഞ്ഞ് ജനിച്ച് 24-72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്. മുഖത്താണ് മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിലേക്കും ചെറുതായി വ്യാപിച്ച് ഒരാഴ്ചകൊണ്ട് മാറുന്നു. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത് രണ്ടാഴ്ചകൊണ്ടേ മാറുകയുളളൂ. എന്നാല്‍ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. കൈവെള്ളയിലും കാല്‍വെളളയിലും കൂടുതല്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. മൂത്രത്തിനു മഞ്ഞനിറം കൂടുതലായി കാണുക,നിറമില്ലാത്ത മലം പോകുക എന്നിവയെല്ലാം ഗുരുതരമാണെന്നതിന്റെ ലക്ഷണമാണ്. ചുവന്ന രക്താണുക്കളുടെ വിഘടന ഫലമായി രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടുന്നതാണ് നവജാത ശിശുക്കളിലെ മഞ്ഞനിറത്തിന്റെ പ്രധാന കാരണം.സാധാരണയായി ബിലിറൂബിന്‍ കരളില്‍വച്ച് നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു. എന്നാല്‍ നവജാത ശിശുക്കളില്‍ കരള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പിലെ വ്യതിയാനമാണ് മറ്റൊരു കാരണം. അമ്മ ആര്.എച്ച് നെഗറ്റീവും കുഞ്ഞ് പോസിറ്റീവുമാകുക (പ്രതിരോധ വസ്തുക്കളുടെ പ്രവര്‍ത്തന ഫലമായി ചുവന്ന രക്താണുക്കള്‍ നശിക്കാം), അമ്മ ഒ ഗ്രൂപ്പും കുഞ്ഞ് എ,ബി,എബി എന്നിവയില്‍ ഏതെങ്കിലുമാകുക, പ്രസവസമയത്ത് ഉണ്ടാകുന്ന ക്ഷതങ്ങള്‍, അമ്മയില്‍നിന്നും കുഞ്ഞിലേക്കു പകരുന്ന അണുബാധകള്‍, കരള്‍, പിത്താശയം ഇവയുടെ വൈകല്യം എന്നിവയെല്ലാം നവജാതശിശുക്കളിലെ മഞ്ഞനിറത്തിനു കാരണമാകാം. അമ്മമാര്‍ ശ്രദ്ധിക്കേണ്ടത് സ്വാഭാവികമായി കാണുന്ന മഞ്ഞനിറത്തിന് ചികിത്സയൊന്നും ആവശ്യമില്ല. എന്നാല്‍ ഗുരുതരമായ മഞ്ഞനിറത്തിന് കൃത്രിമ പ്രകാശം നല്കാന് കഴിയുന്ന ഫോട്ടോ തെറാപ്പി ആവശ്യമായിവരും. ബിലിറൂബിന്‍ നിര്മാര്ജ്നം ചെയ്യാന്‍ വേണ്ടിയാണിത്. ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്തം മാറ്റി ശുദ്ധരക്തം കയറ്റേണ്ടതായും വന്നേക്കാം. കൃത്യസമയത്ത് അപകടകരമായ മഞ്ഞനിറത്തിന് ചികിത്സ കിട്ടാതിരുന്നാല്‍ കുഞ്ഞിന് ഭാവിയില്‍ പല പ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ബിലിറൂബിന്റെ അളവ് അധികമായാല്‍ തലച്ചോറിലെ കോശങ്ങളെ ബാധിച്ച് വളര്‍ച്ച കുറവിനു കാരണമാകുന്നു. അണുബാധ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ചും നവജാതശിശുക്കള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണ്. അതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലും. ശുചിത്വവും കരുതലുമാണ് അണുബാധ ഒഴിവാക്കി നിര്‍ത്താനുള്ള മാര്‍ഗം. തലച്ചോറിലെ അണുബാധ മെനിഞ്ചൈറ്റിസിന് വരെ കാരണമാകാം. ശുചിത്വത്തിന്റെ കുറവാണ് കുട്ടികളിലെ അണുബാധയ്ക്കുള്ള മുഖ്യ കാരണം. അണുവിമുക്തമായ തുണികളും വസ്ത്രങ്ങളും മാത്രം കുഞ്ഞിനായി ഉപയോഗിക്കുക. കുഞ്ഞിന്റെ ശരീരം മാത്രമല്ല അമ്മയുടെ ശരീരവും വൃത്തിയുള്ളതായിരിക്കണം. അണുബാധമൂലം കുഞ്ഞിന്റെ തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ഇത് പത്തെണ്ണത്തില്‍ അധികമാണെങ്കില്‍ ചികിത്സ ആവശ്യമാണ്. ആന്റിബയോട്ടിക് മരുന്നുകളാണ് കുഞ്ഞിന് നല്‍കുക. ശരീരത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ് തൊലിപ്പുറത്തുള്ള അണുബാധയ്ക്കു കാരണം. കാലിടുക്കുകള്‍, കൈയിടുക്കുകള്‍, കഴുത്ത് എന്നിവിടങ്ങളില്‍ അഴുക്ക് തങ്ങി നില്‍ക്കാനുള്ള സാധ്യത കുഞ്ഞുങ്ങളില്‍ കൂടുതലാണ്, അതിനാല്‍ കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ച രോഗങ്ങളുള്ളവര്‍ കുഞ്ഞിനെ എടുക്കാതിരിക്കുക. കുഞ്ഞിനെ എടുക്കുന്നതിന്മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങളും മറക്കാതിരിക്കുക. ശ്രദ്ധിക്കേണ്ടത് കുഞ്ഞിന് അണുബാധ ഉണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത് മനസിലാക്കാന്‍ അമ്മയ്ക്ക് കഴിയും. പാലുകുടിക്കാന്‍ മടി, അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍, ഉറക്ക കൂടുതല്‍, പനി, ശരീരത്തു കാണുന്ന ചെറിയ കുമിളകള്‍, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളെല്ലാം കുഞ്ഞില്‍ പ്രകടമായിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് എത്തിക്കുകയും, കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും വേണം. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഭാവിയില്‍ പല പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടാകാം. പഠനവൈകല്യം, അപസ്മാരം, ശാരീരിക മാനസിക വൈകല്യങ്ങള്‍, പ്രവര്‍ത്തനക്ഷമത കുറയുക എന്നിങ്ങനെ അംഗവൈകല്യംവരെ കുഞ്ഞിന് സംഭവിക്കാം പൂപ്പല്‍ബാധ കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് പൂപ്പല്‍ബാധ. നാക്കിലും, വായ്ക്കകത്തുമാണ് ഇത് കണ്ടുവരുന്നത്. ഫംഗസാണ് പൂപ്പല്‍ബാധയ്ക്കു കാരണം. ശുചിത്വക്കുറവ്, കുപ്പിപാല് നല്കുമ്പോള് വരുന്ന ശുചിത്വമില്ലായ്മ ഇതെല്ലാം പൂപ്പല്‍ബാധയുടെ കാരണങ്ങളാണ്. വായ്ക്കകത്ത് പുരട്ടാന്‍ ആന്റി ഫംഗല്‍ മരുന്നുകളാണ് കുഞ്ഞിന് നല്‍കുന്നത്. കുഞ്ഞ് പാലുകുടിക്കുമ്പോള്‍ അമ്മയുടെ സ്തനത്തിലേക്കും ഇത് ബാധിക്കാം. അതിനാല്‍ അമ്മയുടെ സ്തനങ്ങളില്‍ ആന്റി ഫംഗല്‍ മരുന്നു പുരട്ടണം. കുഞ്ഞിന് വീണ്ടും പൂപ്പല്‍ബാധ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. സന്നി സന്നി പല കാരണങ്ങള്‍കൊണ്ട് വരാം. ഇത് ഒരു രോഗ ലക്ഷണമാണ്. നവജാത ശിശുക്കളില്‍ പ്രധാനമായും കണ്ടുവരുന്ന രണ്ട് അവസ്ഥകളാണ് ഹൈപ്പോ ഗ്ലൈസീമിയായും, ഹൈപ്പോ കാല്സീമിയായും. കുഞ്ഞുങ്ങളില്‍ പഞ്ചസാരയോ, കാത്സ്യമോ കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ പഞ്ചസാര കുറഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അവ കൂടുന്നതിനുള്ള ചികിത്സയാണ് ഇത്തരം സാഹചര്യത്തില്‍ കുട്ടിക്കു നല്‍കുന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുഞ്ഞിന് ഹൈപ്പോ ഗ്ലൈസീമിയ്ക്കും, ഹൈപ്പോ കാല്സീമിയ്ക്കും സാധ്യതയുണ്ട്. ജനിക്കുമ്പോഴേ ശ്വാസം എടുക്കാന്‍ വൈകുക, തലക്കകത്ത് ഉണ്ടാകുന്ന രക്തസ്രാവം ഇവയും സന്നിയ്ക്കു കാരണമാകാം. സന്നിയുടെ ലക്ഷണങ്ങളെല്ലാം ജനിച്ച ദിവസം മുതല്‍ കുഞ്ഞില്‍ പ്രകടമാകാറുണ്ട്. ലക്ഷണങ്ങള്‍ കൈയും കാലും കാരണമില്ലാതെ അനക്കുക, ചപ്പുകയും ചവയ്ക്കുകയും ചെയ്യുക, വിറയല്‍, വള്ളം തുഴയുന്നതുപോലെ കൈകള്‍ അനക്കുക, സൈക്കിള്‍ ചവിട്ടുന്നതുപോലുള്ള ചലനങ്ങള്‍ എന്നിവയെല്ലാം സന്നിയുടെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം. പഞ്ചസാരയുടെ അളവ് കൂടുന്നതിനുള്ള ചികിത്സയാണ് കുഞ്ഞിനു ആദ്യമായി നല്‍കുന്നത്, ചിലപ്പോള്‍ അപസ്മാരത്തിനു നല്കുന്ന മരുന്നുകളും നല്‍കേണ്ടതായിവരും. സന്നിയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ. സന്നിയ്ക്കു കാരണമായ അവസ്ഥകള്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം. |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 9:32 am | |
| പ്രതിരോധകുത്തിവയ്പ് അമ്മമാര്‍ അറിയാന്‍ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്. ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിരോ ധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് ബി.സി.ജി, ഒ.പി.വി, ഹെപ്പറ്റൈറ്റിസ് ബി, ഡി.ടി ആന്‍ഡ് പി, മീസില്‍സ്, ഹിബ് വാക്സിന് എന്നിവ നല്കുന്നു. ഐ.എ.പി ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍, കൂടുതല്‍ വാക്സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടായി തരം തിരിക്കാം 1. റെക്കമെന്‍ഡഡ് വാക്സിന്‍സ് * ബി.സി.ജി (റ്റി.ബി യ്ക്ക് എതിരായിട്ടുള്ളത്) * ഒ.പി.വി/ഐ.പി.വി (പോളിയോയ്ക്ക് എതിരെയുള്ളത്) * ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തത്തിന്) * ഹിബ് (എച്ച് ഇന്‍ഫ്ളുവന്‍സയ്ക്ക് എതിരെയുള്ളത്) * പി.സി.വി (ന്യൂമോകോക്കല്‍ വാക്സിന്) * മീസില്‍സ് (മീസില്‍സിന് എതിരെയുള്ളത്) * റോട്ടാവൈറസ് (റോട്ടാവൈറസിന് എതിരെയുള്ളത്) * എം.എം.ആര് (മീസല്‍സ്, മംസ്, റുബെല്ലാ) * ഹെപ്പറ്റൈറ്റിസ് എ (ഹെപ്പറ്റെറ്റിസ് എ യ്ക്കെതിരെ) * വാരിസെല്ലാ (ചിക്കന്‍പോക്സിന് എതിരെയുള്ളത്) * ടൈഫോയിഡ് (ടൈഫോയിഡിന് എതിരെയുള്ളത്) * എച്ച്.പി.വി (സെര്‍വിക്കല്‍ കാന്‍സറിന് എതിരെയുള്ളത്) 2. സ്പെഷല്‍ വാക്സിന്‍സ് (പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ) * യെല്ലോ ഫീവര്‍ * ജാപ്പനീസ് എന്‍സിഫലൈറ്റിസ് * റാബിസ് (പേവിഷബാധ) * കോളറ * ഇന്‍ഫ്ളുവന്‍സാ വാക്സിന് * മെനിന്‍ജോ കോക്കല്‍ വാക്സിന് * ന്യൂമോകോക്കല്‍ പോളിസാക്കറൈഡ് വാക്സിന് മേല്പറഞ്ഞ വാക്സിനുകള്‍ കുട്ടികള്‍ക്ക് അതാതു കാലയളവില്‍ നല്‍കേണ്ടതാണ്. വാക്സിനുകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന് ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്സിനുകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് വാക്സിനുകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട് കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത് പ്രായത്തിനൊത്ത വിധമുണ്ടെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും 'വെല്‍ ബേബി ക്ലിനിക്' പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വാക്സിനേഷന് എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത് ക്രമത്തില്‍ വാക്സിനേഷന് കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം. ഇത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്സിനുകളുണ്ട്. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കായി 'പ്രീ ഡിസ് ചാര്‍ജ് കൗണ്‍സിലിംങ്' (ഡിസ് ചാര്‍ജ് ചെയ്യുന്നതിന് മുമ്പ്) നല്‍കിവരുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ വാക്സിനേഷനെപ്പറ്റി പറഞ്ഞു കൊടുക്കുന്നു. അതിനുശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ 'വെല്‍ ബേബി ക്ലിനിക്കില്‍' പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുവരാറുണ്ട്. പ്രായം പ്രതിരോധ മരുന്നുകള്‍ ജനന സമയം - ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ് ബി1 6-8 - ആഴ്ച- ഡി.ടിന്ദ പി1 / ഡി.ടിന്റ പി1 ഒ.പി.വി1 / ഐ.പി.വി1, ഹിബ്1, റോട്ടാ വൈറസ്, ഹെപ്പറ്റെറ്റിസ് ബി 2, പി.സി.വി1 10-14 - ആഴ്ച- ഡി.ടിന്ദ പി.ടി 2 / ഡി.ടിന്റ പി2 ഒ.പി.വി 2 / ഐ.പി.വി 2, ഹിബ് 2, പി.സി.വി 2, റോട്ടാവൈറസ് 2 14-20- ആഴ്ച - ഡി.ടിന്ദ പി.ടി 3 / ഡി.ടിന്റ പി3 ഒ.പി.വി 3 / ഐ.പി.വി 3, ഹിബ് 3, പി.സി.വി 3, റോട്ടാവൈറസ് 3 6 മാസം - ഹെപ്പറ്റെറ്റിസ് ബി 9 മാസം - മീസില്‍സ് 12 മാസം - ഹെപ്പറ്റെറ്റിസ് എ 1 15 മാസം - എം.എം.ആര്, വാരിസെല്ലാ 18 മാസം - ഡി.ടിന്ദ പി ബി1 / ഡി.ടിന്റ പി ബി1 ഒ.പി.വി 4 / ഐ.പി.വി. ബി, ഹിബ് ബി 1, പി.സി. വി ബൂസ്റ്റര്‍ 21 മാസം - ഹെപ്പറ്റെറ്റിസ് എ 2, വാരിസെല്ലാ 2 2 വയസ് - ടൈഫോയിഡ് 2 10-12 വയസ് - ടി.ഡി.എ.പി / ടി.ഡി, എച്ച്.പി.വി |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 9:44 am | |
| അടുക്കളയിലെ ഓഷധക്കൂട്ടുകള്‍
പച്ചക്കറികള്‍ കറിവയ്ക്കാന്‍ മാത്രമുള്ളതല്ല. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലികള്‍ കൂടിയാണ്. വീട്ടില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ കറിവയ്ക്കാന്‍ മാത്രമുള്ളതല്ല. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലികള്‍ കൂടിയാണ്.
തക്കാളി
* പഴുത്ത തക്കാളി കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും ഞരമ്പുകള്‍ക്കു ശക്തിയും പുഷ്ടിയും നല്‍കുന്നതിനും സഹായിക്കുന്നു. * തക്കാളി നീരില്‍ തേന്‍ചേര്‍ത്ത് ഉപയോഗിച്ാചല് മൂത്രത്തിലെ പഞ്ചസാരയുടെ അളവു കുറയും. * 20 ഗ്രാം തക്കാളിനീര് ദിവസം നാലുപ്രാവശ്യം ഉപയോഗിച്ചാല്‍ ത്വക്രോഗങ്ങളും മോണയില്‍നിന്നു രക്തം വരുന്നതും തടയാം.
കാരറ്റ്
* ഒരു ഗ്ലാസ് കാരറ്റ് ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്ചേര്ത്തു രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാല്‍ വെള്ളപോക്ക് മാറും. * സ്തനവളര്‍ച്ച, ദൃഢത, മഞ്ഞപ്പിത്തം ഇവയ്ക്ക് കാരറ്റ് നീരു ഫലപ്രദമാണ്. * ക്ഷയരോഗത്തിനു കാരറ്റ് സൂപ്പുവച്ചു കുടിക്കുന്നത് നല്ലതാണ്.
വെണ്ടയ്ക്ക
* ഇളംവെണ്ടയ്ക്ക പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ എത്ര ശോഷിച്ച ശരീരവും തടിക്കും. * വെണ്ട വേവിച്ച വെള്ളത്തിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറും. * മലബന്ധം, വാതം, ഉറക്കമില്ലായ്മ എന്നിവയ്ക്കും വെണ്ട ഉപയോഗിക്കുന്നത് നല്ലതാണ്.
കുമ്പളങ്ങ
* കുമ്പളങ്ങ നുറുക്കി വെയിലത്തുണക്കി ഉപ്പിട്ടുവച്ചത് ഉപയോഗിച്ചാല്‍ മൂലക്കുരുവടക്കമുള്ള ഉദരരോഗങ്ങള്‍ ശമിക്കും. * വെറുംവയറ്റില്‍ കുമ്പളങ്ങാ നീരു കുടിക്കുന്നത് ശരീരം തണുക്കാനും രക്തശുദ്ധിക്കും നല്ലതാണ്. * കുമ്പളങ്ങാനീരില് മുരിങ്ങയില അരച്ചുചേര്‍ത്തു കഴിച്ചാല്‍ ആസ്ത്മക്കു കുറവുണ്ടാകും.
വെള്ളരിക്ക
* വെള്ളരിക്ക നീര് അടിവയറ്റില്‍ കുളിര്‍ക്കെ പുരട്ടിയാല്‍ മൂത്രതടസം മാറും. * വെള്ളരിയിലച്ചാറും തേനും ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ ചുമപ്പ്, ചൊറിച്ചില്‍ ഇവ ശമിക്കും. * വെള്ളരിക്ക നീര് ഗര്‍ഭകാലത്തു സേവിച്ചാല്‍ സുഖപ്രസവമുണ്ടാകും.
പാവയ്ക്ക
* മഞ്ഞപ്പിത്തത്തിനും കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും പാവയ്ക്കയുടെ ഉപയോഗം നല്ലതാണ്. * പാവയ്ക്കയില്‍ കൊഴുപ്പിന്റെ അംശം കുറവായതിനാല്‍ ബ്ലഡ്പ്രഷറുള്ളവര്ക്കു ഇതിന്റെ സൂപ്പ് ഏറെ ഗുണം ചെയ്യും. * മലബന്ധം ഇല്ലാതാക്കാന്‍ പാവയ്ക്ക സഹായിക്കുന്നു.
നെല്ലിക്ക
* ഒരൗണ്‍സ് നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച് ഒരു നുള്ളു മഞ്ഞള്‍പൊടിയും ചേര്‍ത്ത് ദിവസവും അതിരാവിലെ കഴിക്കുന്നത് പ്രമേഹരോഗത്തിനു നല്ലതാണ്. * നെല്ലിക്കാ നീരില്‍ തേന്ചേര്ത്തു സേവിച്ചാല്‍ വിളര്‍ച്ച മാറും. * നെല്ലിക്കാനീരും സമം കരിമ്പിന്‍നീരും അതിരാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറിക്കിട്ടും. മത്തങ്ങ * ദഹനത്തിനും വായുകോപത്തിനും മത്തന്റെ തളിരിലയും പൂവും തോരന്‍വച്ചു കഴിച്ചാല്‍ മതി. * മത്തങ്ങയുടെ അകത്തെ പള്‍പ്പ് തീപ്പൊള്ളലിനും വ്രണങ്ങള്‍ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു. * മത്തങ്ങ പച്ചയ്ക്കു തിന്നുന്നത് പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വഴുതനങ്ങ * വഴുതനങ്ങ നിത്യേന തോരനോ കറിയോ വച്ചുപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും. * വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി നല്ലെണ്ണയില്‍ വറുത്ത് തൈരു ചേര്‍ത്ത് കഴിച്ചാല്‍ വെള്ളപോക്കിനു ശമനമുണ്ടാകും.
ചേന * ചെറുകുടലിലും വന്കുടലിലുമുള്ള രോഗങ്ങളെ ചേന അകറ്റി നിര്‍ത്തും. രുചിയില്ലായ്മക്കൊരു പ്രതിവിധിയാണ് ചേന ഉപയോഗിച്ചുള്ള വിഭവങ്ങള്‍. * കാട്ടുചേന ശുദ്ധിചെയ്ത് ഉപയോഗിക്കുന്നത് അര്‍ശസിന് ഫലപ്രദമായ ഔഷധമാണ്്.
ആപ്പിള്‍
* അപസ്മാര രോഗികള്‍ ആപ്പിള്‍ കഴിച്ചാല്‍ ക്രമേണ രോഗശാന്തി കിട്ടും. * പനിയുള്ളപ്പോള്‍ ആപ്പിള്‍ കഴിച്ചാല്‍ ചൂടു കുറയുകയും അതുവഴി പനി വളരെവേഗം ഭേദമാകുകയുംചെയ്യുന്നു. * കരള്‍രോഗമുള്ളവരും വയറുവേദനയുള്ളവരും പുളിയുള്ള ആപ്പിള്‍ കഴിക്കുന്നതാണ് നല്ലത്.
കൈതച്ചക്ക
* മൂത്രാശയത്തില്‍ കല്ലുള്ളവര്‍ കൈതച്ചക്കനീരു പതിവായി കഴിക്കുന്നത് നല്ലതാണ്. * കൈതച്ചക്കയുടെ നീരു ധാരാളമായി കഴിച്ചാല്‍ ദേഹത്തുണ്ടാകുന്ന വരട്ടുചൊറി മാറും. * വിരയുടെ ശല്യമുള്ള കുട്ടികള്‍ക്ക് ഇതിന്റെ ചാറില്‍ വെളുത്തുള്ളിനീരു ചേര്‍ത്തുകൊടുത്താല്‍ മതി.
പേരയ്ക്ക
* വയറിളക്കത്തിന് പേരയ്ക്കാപ്പഴം കഴിക്കുന്നതു നല്ലതാണ്് * മലബന്ധമുള്ളവര് ദിവസം ഒരു പേരയ്ക്കാ വീതം കഴിച്ചാല്‍ മതി.
മധുരനാരങ്ങ
* പഴുത്ത മധുരനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് തേനില്‍ കുഴച്ചു സേവിച്ചാല്‍ ഛര്‍ദ്ദി മാറും. * മധുരനാരങ്ങയുടെ നീര് കുട്ടികള്‍ക്ക് ദിവസവും കൊടുത്താല്‍ പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷനേടാം. * വിശപ്പുണ്ടാകാന്‍ മധുരനാരങ്ങ കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച്
* ഓറഞ്ചുനീരും നാരങ്ങാനീരും ദിവസവും രണ്ടുപ്രാവശ്യം വീതം കഴിച്ചാല്‍ വിളര്‍ച്ച മാറും. * കൂടെക്കൂടെ പനി വരുന്നവര്‍ ഓറനജ് ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കാം.
മാമ്പഴം
* വിശപ്പില്ലായ്മക്ക് മാമ്പഴം ഉപയോഗിക്കുന്നത് ഫലം ചെയ്യും. * അരഗ്ലാസ് മാമ്പഴച്ചാറും അര ഔണ്‍സ് തേനും ചേര്‍ത്ത് ദിവസേനെ കഴിക്കുന്നത് മൂത്രത്തില്‍ കല്ലകറ്റാന് ഉപകരിക്കുന്നു.
മുന്തിരി
* രക്തക്കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് കറുത്ത മുന്തിരി തുടരെ കഴിച്ചാല്‍ മതി. * മുന്തിരിച്ചാറ് ദിവസവും കഴിക്കുന്നത് ആസ്ത്മയ്ക്ക് നല്ലതാണ്. * മുന്തിരി കഴിക്കുന്നത് നേത്രരോഗങ്ങളകറ്റുകയും കണ്ണിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
ഏത്തപ്പഴം
* ദിവസവും ഒരു ഏത്തപ്പഴവും നാഴി പാലും ഒരു കരണ്ടി മുന്തിരിങ്ങാസത്തും വീതം ചേര്‍ത്തത് ഒരു മാസം ഉപയോഗിച്ചാല്‍ സ്ത്രീകളുടെ വെള്ളപോക്കിനു ശമനമുണ്ടാകും. * ഏത്തപ്പഴം നല്ല തീക്കനലിലിട്ട് ചുട്ടു തൊലി കളഞ്ഞ് കുരുമുളകുപൊടി വിതറി ചെറുചൂടോടെ കഴിച്ചാല്‍ ആസ്ത്മയ്ക്കു കുറവുണ്ടാകും. * ദഹനക്കുറവിന് ഏത്തപ്പഴം വിശേഷപ്പെട്ടൊരു ഔഷധമാണ്.
|
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 10:48 am | |
| - Ammu wrote:
- കുഞ്ഞുവാവയ്ക്ക് രോഗംവരാതെ
നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളും. അവയുടെ ലക്ഷണങ്ങളെക്കുറിച്ചും.
നവജാത ശിശുക്കള്‍ക്ക് പല തരത്തിലുള്ള രോഗങ്ങളും പിടിപ്പെടാറുണ്ട്. ശരിയായ പരിചരണവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായേക്കാം. ലക്ഷണങ്ങളിലൂടെ കുഞ്ഞുവാവയുടെ അസ്വസ്ഥതകള്‍ മനസിലാക്കാന്‍ അമ്മയ്ക്കു കഴിയും. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളും. അവയുടെ ലക്ഷണങ്ങളെക്കുറിച്ചും.
മഞ്ഞനിറം
നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്.സ്വാഭാവികമായി കാണുന്നതും,അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ ഇതിനെ രണ്ടായി തിരിക്കാം. കുഞ്ഞ് ജനിച്ച് 24-72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്. മുഖത്താണ് മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിലേക്കും ചെറുതായി വ്യാപിച്ച് ഒരാഴ്ചകൊണ്ട് മാറുന്നു. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത് രണ്ടാഴ്ചകൊണ്ടേ മാറുകയുളളൂ.
എന്നാല്‍ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. കൈവെള്ളയിലും കാല്‍വെളളയിലും കൂടുതല്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. മൂത്രത്തിനു മഞ്ഞനിറം കൂടുതലായി കാണുക,നിറമില്ലാത്ത മലം പോകുക എന്നിവയെല്ലാം ഗുരുതരമാണെന്നതിന്റെ ലക്ഷണമാണ്. ചുവന്ന രക്താണുക്കളുടെ വിഘടന ഫലമായി രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടുന്നതാണ് നവജാത ശിശുക്കളിലെ മഞ്ഞനിറത്തിന്റെ പ്രധാന കാരണം.സാധാരണയായി ബിലിറൂബിന്‍ കരളില്‍വച്ച് നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു. എന്നാല്‍ നവജാത ശിശുക്കളില്‍ കരള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പിലെ വ്യതിയാനമാണ് മറ്റൊരു കാരണം.
അമ്മ ആര്.എച്ച് നെഗറ്റീവും കുഞ്ഞ് പോസിറ്റീവുമാകുക (പ്രതിരോധ വസ്തുക്കളുടെ പ്രവര്‍ത്തന ഫലമായി ചുവന്ന രക്താണുക്കള്‍ നശിക്കാം), അമ്മ ഒ ഗ്രൂപ്പും കുഞ്ഞ് എ,ബി,എബി എന്നിവയില്‍ ഏതെങ്കിലുമാകുക, പ്രസവസമയത്ത് ഉണ്ടാകുന്ന ക്ഷതങ്ങള്‍, അമ്മയില്‍നിന്നും കുഞ്ഞിലേക്കു പകരുന്ന അണുബാധകള്‍, കരള്‍, പിത്താശയം ഇവയുടെ വൈകല്യം എന്നിവയെല്ലാം നവജാതശിശുക്കളിലെ മഞ്ഞനിറത്തിനു കാരണമാകാം.
അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്
സ്വാഭാവികമായി കാണുന്ന മഞ്ഞനിറത്തിന് ചികിത്സയൊന്നും ആവശ്യമില്ല. എന്നാല്‍ ഗുരുതരമായ മഞ്ഞനിറത്തിന് കൃത്രിമ പ്രകാശം നല്കാന് കഴിയുന്ന ഫോട്ടോ തെറാപ്പി ആവശ്യമായിവരും. ബിലിറൂബിന്‍ നിര്മാര്ജ്നം ചെയ്യാന്‍ വേണ്ടിയാണിത്. ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്തം മാറ്റി ശുദ്ധരക്തം കയറ്റേണ്ടതായും വന്നേക്കാം. കൃത്യസമയത്ത് അപകടകരമായ മഞ്ഞനിറത്തിന് ചികിത്സ കിട്ടാതിരുന്നാല്‍ കുഞ്ഞിന് ഭാവിയില്‍ പല പ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ബിലിറൂബിന്റെ അളവ് അധികമായാല്‍ തലച്ചോറിലെ കോശങ്ങളെ ബാധിച്ച് വളര്‍ച്ച കുറവിനു കാരണമാകുന്നു.
അണുബാധ
കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ചും നവജാതശിശുക്കള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണ്. അതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലും. ശുചിത്വവും കരുതലുമാണ് അണുബാധ ഒഴിവാക്കി നിര്‍ത്താനുള്ള മാര്‍ഗം. തലച്ചോറിലെ അണുബാധ മെനിഞ്ചൈറ്റിസിന് വരെ കാരണമാകാം. ശുചിത്വത്തിന്റെ കുറവാണ് കുട്ടികളിലെ അണുബാധയ്ക്കുള്ള മുഖ്യ കാരണം. അണുവിമുക്തമായ തുണികളും വസ്ത്രങ്ങളും മാത്രം കുഞ്ഞിനായി ഉപയോഗിക്കുക. കുഞ്ഞിന്റെ ശരീരം മാത്രമല്ല അമ്മയുടെ ശരീരവും വൃത്തിയുള്ളതായിരിക്കണം. അണുബാധമൂലം കുഞ്ഞിന്റെ തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ഇത് പത്തെണ്ണത്തില്‍ അധികമാണെങ്കില്‍ ചികിത്സ ആവശ്യമാണ്. ആന്റിബയോട്ടിക് മരുന്നുകളാണ് കുഞ്ഞിന് നല്‍കുക. ശരീരത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ് തൊലിപ്പുറത്തുള്ള അണുബാധയ്ക്കു കാരണം. കാലിടുക്കുകള്‍, കൈയിടുക്കുകള്‍, കഴുത്ത് എന്നിവിടങ്ങളില്‍ അഴുക്ക് തങ്ങി നില്‍ക്കാനുള്ള സാധ്യത കുഞ്ഞുങ്ങളില്‍ കൂടുതലാണ്, അതിനാല്‍ കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ച രോഗങ്ങളുള്ളവര്‍ കുഞ്ഞിനെ എടുക്കാതിരിക്കുക. കുഞ്ഞിനെ എടുക്കുന്നതിന്മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങളും മറക്കാതിരിക്കുക.
ശ്രദ്ധിക്കേണ്ടത്
കുഞ്ഞിന് അണുബാധ ഉണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത് മനസിലാക്കാന്‍ അമ്മയ്ക്ക് കഴിയും. പാലുകുടിക്കാന്‍ മടി, അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍, ഉറക്ക കൂടുതല്‍, പനി, ശരീരത്തു കാണുന്ന ചെറിയ കുമിളകള്‍, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളെല്ലാം കുഞ്ഞില്‍ പ്രകടമായിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് എത്തിക്കുകയും, കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും വേണം. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഭാവിയില്‍ പല പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടാകാം. പഠനവൈകല്യം, അപസ്മാരം, ശാരീരിക മാനസിക വൈകല്യങ്ങള്‍, പ്രവര്‍ത്തനക്ഷമത കുറയുക എന്നിങ്ങനെ അംഗവൈകല്യംവരെ കുഞ്ഞിന് സംഭവിക്കാം
പൂപ്പല്‍ബാധ
കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് പൂപ്പല്‍ബാധ. നാക്കിലും, വായ്ക്കകത്തുമാണ് ഇത് കണ്ടുവരുന്നത്. ഫംഗസാണ് പൂപ്പല്‍ബാധയ്ക്കു കാരണം. ശുചിത്വക്കുറവ്, കുപ്പിപാല് നല്കുമ്പോള് വരുന്ന ശുചിത്വമില്ലായ്മ ഇതെല്ലാം പൂപ്പല്‍ബാധയുടെ കാരണങ്ങളാണ്. വായ്ക്കകത്ത് പുരട്ടാന്‍ ആന്റി ഫംഗല്‍ മരുന്നുകളാണ് കുഞ്ഞിന് നല്‍കുന്നത്. കുഞ്ഞ് പാലുകുടിക്കുമ്പോള്‍ അമ്മയുടെ സ്തനത്തിലേക്കും ഇത് ബാധിക്കാം. അതിനാല്‍ അമ്മയുടെ സ്തനങ്ങളില്‍ ആന്റി ഫംഗല്‍ മരുന്നു പുരട്ടണം. കുഞ്ഞിന് വീണ്ടും പൂപ്പല്‍ബാധ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്.
സന്നി
സന്നി പല കാരണങ്ങള്‍കൊണ്ട് വരാം. ഇത് ഒരു രോഗ ലക്ഷണമാണ്. നവജാത ശിശുക്കളില്‍ പ്രധാനമായും കണ്ടുവരുന്ന രണ്ട് അവസ്ഥകളാണ് ഹൈപ്പോ ഗ്ലൈസീമിയായും, ഹൈപ്പോ കാല്സീമിയായും. കുഞ്ഞുങ്ങളില്‍ പഞ്ചസാരയോ, കാത്സ്യമോ കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ പഞ്ചസാര കുറഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അവ കൂടുന്നതിനുള്ള ചികിത്സയാണ് ഇത്തരം സാഹചര്യത്തില്‍ കുട്ടിക്കു നല്‍കുന്നത്.
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുഞ്ഞിന് ഹൈപ്പോ ഗ്ലൈസീമിയ്ക്കും, ഹൈപ്പോ കാല്സീമിയ്ക്കും സാധ്യതയുണ്ട്. ജനിക്കുമ്പോഴേ ശ്വാസം എടുക്കാന്‍ വൈകുക, തലക്കകത്ത് ഉണ്ടാകുന്ന രക്തസ്രാവം ഇവയും സന്നിയ്ക്കു കാരണമാകാം. സന്നിയുടെ ലക്ഷണങ്ങളെല്ലാം ജനിച്ച ദിവസം മുതല്‍ കുഞ്ഞില്‍ പ്രകടമാകാറുണ്ട്. ലക്ഷണങ്ങള്‍ കൈയും കാലും കാരണമില്ലാതെ അനക്കുക, ചപ്പുകയും ചവയ്ക്കുകയും ചെയ്യുക, വിറയല്‍, വള്ളം തുഴയുന്നതുപോലെ കൈകള്‍ അനക്കുക, സൈക്കിള്‍ ചവിട്ടുന്നതുപോലുള്ള ചലനങ്ങള്‍ എന്നിവയെല്ലാം സന്നിയുടെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം. പഞ്ചസാരയുടെ അളവ് കൂടുന്നതിനുള്ള ചികിത്സയാണ് കുഞ്ഞിനു ആദ്യമായി നല്‍കുന്നത്, ചിലപ്പോള്‍ അപസ്മാരത്തിനു നല്കുന്ന മരുന്നുകളും നല്‍കേണ്ടതായിവരും. സന്നിയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ. സന്നിയ്ക്കു കാരണമായ അവസ്ഥകള്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം.
 |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 10:50 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 10:51 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 10:52 am | |
| |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 10:52 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 10:58 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:11 am | |
| |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:16 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:27 am | |
| |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:33 am | |
| |
|  | | Binu Forum Boss


Location : Kuwait
 | |  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:34 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:36 am | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:37 am | |
| |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 11:47 am | |
| |
|  | | Minnoos Forum Boss


Location : Dubai
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 12:13 pm | |
| |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 1:11 pm | |
| 2015 ഓടെ മലേറിയ വാക്സിന് വിപണിയില്‍ ലണ്ടന്‍: കൊതുക് പരത്തുന്ന മലേറിയ ചെറുക്കാന്‍ കഴിയുന്ന വാക്സിന് 2015 ഓടെ വിപണിയിലെത്തിക്കാന്‍ പ്രമുഖ ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്ത്ക്ലീന് (ജിഎസ്കെ) ശ്രമം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ പ്രതിവര്‍ഷം മലേറിയ ബാധിച്ച് മരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാക്സിന് കമ്പനി വികസിപ്പിച്ചെടുത്തത്. പരീക്ഷണം വിജയിച്ചാല്‍ മലേറിയ രോഗത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിയും. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് പേര് മലേറിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഫലപ്രദമായ വാക്സിനിലുടെ മാത്രമേ മലേറിയ തുടച്ചുനീക്കാന്‍ കഴിയൂവെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. ആര്‍ടിഎസ്, എസ് എന്നു പേരിട്ടിരിക്കുന്ന ഈ വാക്സിന് ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ആഫ്രിക്കന്‍ കുട്ടികളില്‍ ഗണ്യമായി രോഗം കുറഞ്ഞു. നവജാത ശിശുക്കളിലെ മലേറിയ ബാധ 25 ശതമാനം കണ്ട് കുറച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാക്സിന് ഉപയോഗിച്ച 17 മാസം മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളില്‍ 46 ശതമാനവും ഒന്നര വര്‍ഷത്തിനുള്ളില്‍ രോഗത്തില്‍ നിന്നും മുക്തരായി. എന്നാല്‍ ആറു മുതല്‍ 12 ആഴ്ച വരെ പ്രായമുള്ള കുട്ടികളില്‍ 27% മാത്രമാണ് രക്ഷപ്പെട്ടത്. മലേറിയ വാക്സിന് ഇനീഷ്യേറ്റീവിന്റെ പിന്തുണയോടെയാണ് ജിഎസ്കെ വാക്സിന് വികസിപ്പിച്ചത്. 2014ല്‍ വാക്സിന് യൂറോപ്യന്‍ മെഡിസീന്സ് ഏജന്‍സിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. ഏജന്‍സി അംഗീകരിച്ചാല്‍ വാക്സിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന തന്നെ ശിപാര്‍ശ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജിഎസ്കെ അറിയിച്ചു. |
|  | | shamsheershah Forum Boss


Location : Thrissur
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 1:12 pm | |
| |
|  | | umbidivava Active Member


Location : എവിടെ ആയാലെന്താ?
 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 1:13 pm | |
| |
|  | | kaaat Forum Owner


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 1:13 pm | |
| |
|  | | Abhijit Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 1:53 pm | |
| |
|  | | Ammu Forum Boss


 | Subject: Re: Health - Fitness - Beauty Tue Oct 08, 2013 3:18 pm | |
| സൂക്ഷിച്ചാൽ പല്ലുകൾക്ക് വയസാകില്ല മുൻ തലമുറപോലയല്ലാ ഈ തലമുറയിലുള്ളവർക്കും വാർദ്ധക്യകാല ദന്ത പരിരക്ഷ അത്യാവശ്യമാണ്. മുൻകാലങ്ങളിൽ ദന്ത രോഗങ്ങൾ, പല്ലിന് ഇളക്കം, പോട് ഇവയുണ്ടാകാൻ പല്ലെടുത്തു കളഞ്ഞ് പ്രശ്നം പരിഹരിച്ചിരുന്നു. നാല്പതു വയസുള്ളവർ മുതൽ മുഴുവൻ പല്ലു സെറ്റു വച്ചു നടക്കുന്ന കാലം മാറി. പല്ലു നിലനിർത്താൻ മറ്റൊരു വഴിയുമില്ലാതെ വരുമ്പോൾ മാത്രമാണ് ഇപ്പോൾ പല്ലു സെറ്റു വയ്ക്കുന്നത്. 'ഇംപ്ളാന്റ്' എന്ന ചികിത്സാ രീതിയുടെ കടന്നുവരവോടെയാണ് പല്ലുസെറ്റ് ആളുകൾ ഉപേക്ഷിക്കുവാൻ തുടങ്ങിയത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗ നിർണ്ണയവും, ചികിത്സയും ക്യത്യമായ രീതിയിൽ ലഭിക്കുന്നതു കൊണ്ട് ആയുർദൈർഘ്യം വർദ്ധിച്ചു. പ്രായംമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞു പോക്കും എന്ന ചിന്തയക്ക് മാറ്റം വന്നു. പ്രായംമാകുമ്പോൾ എല്ലുകൾക്കും തൊലിക്കും വരുന്നതുപോലുള്ള തേയമാനം പല്ലുകൾക്കുമുണ്ടാകാം. ക്യത്യമായ ചികിൽസ സമയത്തു ലഭ്യമാക്കിയാൽ ഇവയെ സുരക്ഷിതമായി സംരക്ഷിക്കാം. പല്ല് സംരക്ഷണം എല്ലാ പ്രായക്കാരിലും ഒരുപോലെയാണ്. എന്നാൽ മിക്കയാളുകളും തങ്ങൾക്ക് പ്രായമായതുകൊണ്ടി ഇനിയെന്തിന് പല്ലിനെ സംരക്ഷിക്കണം എന്ന ചിന്തയുള്ളവരാണ്. എന്നാൽ ഈ ചിന്ത തെറ്റാണ്. ദന്തമോണ ആരോഗ്യം ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിച്ചുതുടങ്ങുന്നത് പ്രായമാകുമ്പോഴുണ്ടാകുവാൻ സാദ്ധ്യതയുള്ള പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാദ്ധ്യതകളെ കുറയ്ക്കും. ഏതെങ്കിലും തരത്തിലുള്ള മോണരോഗങ്ങളുണ്ടെങ്കിൽ അത് കണ്ടുപിടിച്ചു ചികിത്സിക്കുക. അത് മറ്റുപല രോഗങ്ങളും ഉണ്ടാകാതിരുക്കുവാൻ സഹായിക്കും. മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമ്മിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ രീതിയിൽ പിടുത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാകുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുണ്ടാകുക, താടിയെല്ലിനുള്ള വേദന/കുഴതെറ്റൽ, മോശമായ വായ് ശുചീകരണം, പല്ലിന്റെ നിറം മഞ്ഞയാകുക എന്നിവയാണ് സാധാര പ്രായമായവരിൽ കണ്ടുവരുന്ന ദന്തരോഗങ്ങൾ. പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനം മൂലമാണ് മോണയിലും പല്ലുകളിലും മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇവയ്ക്കെല്ലാം ചികിത്സയുമുണ്ട്. ചിട്ടയായുള്ള പ്രവർത്തനങ്ങളിലൂടെ ഇവ മാറ്റിയെടുക്കാനും സാധിക്കും. |
|  | | Sponsored content
 | Subject: Re: Health - Fitness - Beauty  | |
| |
|  | | | Health - Fitness - Beauty | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |