HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
April 2018
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

Share | 
 

 Health - Fitness - Beauty

Go down 
Go to page : Previous  1 ... 22 ... 40, 41, 42, 43, 44  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Wed Feb 18, 2015 12:33 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Wed Feb 18, 2015 12:33 pm

Ammu wrote:

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Wed Feb 18, 2015 12:35 pm

ividathe purushakesarikal kandille ethu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Wed Feb 18, 2015 12:35 pm

sandeep wrote:
Ammu wrote:




സ്ത്രീകള്‍ നിര്‍ബന്ധമായും പാചകം ചെയ്തു പുരുഷന്മാര്‍ക്കായി കൊടുക്കേണ്ട ഭക്ഷണം എന്ന് പറയൂ..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Wed Feb 18, 2015 12:39 pm

Ammu wrote:
sandeep wrote:





സ്ത്രീകള്‍ നിര്‍ബന്ധമായും പാചകം ചെയ്തു  പുരുഷന്മാര്‍ക്കായി കൊടുക്കേണ്ട ഭക്ഷണം എന്ന് പറയൂ..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Sat Feb 21, 2015 9:35 am

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ:-

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….

1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.

11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Sat Feb 21, 2015 10:00 am

vayar kooduthal illathu kondu ethu onnum venda
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Thu Feb 26, 2015 7:47 am

കുട്ടികളിലെ ചുമ തടയാം ശ്വാസകോശ രോഗങ്ങളും

പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ്‌ ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച്‌ മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു.

അമ്മമാര്‍ക്കുള്ള ഏറ്റവും വലിയ ആകുലതയാണ്‌ കുഞ്ഞുമക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍. കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ അങ്ങനെ മുതിര്‍ന്നവരേക്കാള്‍ വേഗം കുഞ്ഞുങ്ങള്‍ അസുഖത്തിന്റെ പിടിയിലാകുന്നു.

പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ്‌ ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച്‌ മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു.
കുഞ്ഞുങ്ങള്‍ക്ക്‌ ശ്രദ്ധവേണം

ശ്വാസകോശ രോഗങ്ങള്‍ സാധാരണയായി സൂക്ഷ്‌മാണുക്കളില്‍ നിന്ന്‌ അതായത്‌ റാസ്‌പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്‌, മെറ്റാ ന്യൂമോണോ വൈറസ്‌, ഇന്‍ഫ്‌ളൂവന്‍സി വൈറസില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌.

ജനിച്ച്‌ രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ ശരീരത്തില്‍ നിന്ന്‌ രക്‌തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട്‌ സാധാരണയായുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ആ കാലഘട്ടത്തിന്‌ ശേഷം രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ മരുന്നുകള്‍ നല്‍കേണ്ടിവരും.

ജലദോഷപ്പനികളോടൊപ്പമാണ്‌ സാധാരണയായി ചുമ കാണപ്പെടാറ്‌. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ തനിയെ കുറയും.

എന്നാല്‍ പനി കുറയാതെ കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല്‌ കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ്‌ എന്നിവ കണ്ടാല്‍ അത്‌ ന്യൂമോണിയയുടെ ലക്ഷണമായി കണ്ട്‌ എത്രയുംവേഗം ഡോക്‌ടറെ കാണിക്കേണ്ടതാണ്‌.

കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ്‌ വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ്‌ വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച്‌ ശ്വാസം നിന്നുപോകുന്ന അവസ്‌ഥയാണ്‌ വില്ലന്‍ചുമയുടെ ലക്ഷണം.
ശ്വാസകോശരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു

1. ജനനസമയത്തുള്ള തൂക്കക്കുറവ്‌
2. പ്രസവസമയത്തെ അരക്ഷിതാവസ്‌ഥ (പ്രസവസമയത്ത്‌ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍മൂലം കുട്ടിയെ വെന്റിലേറ്ററിലോ മറ്റോ കിടത്തേണ്ടതുപോലുള്ള അവസ്‌ഥകള്‍).

3. മാസം തികയാതെയുള്ള പ്രസവിക്കല്‍
4. മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ (കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മുലപ്പാലാണ്‌ ആദ്യത്തെ പ്രതിരോധമരുന്ന്‌. മുലപ്പാലില്‍ രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്ന ധാരാളം ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ട്‌. ഈ പ്രതിരോധം ലഭിക്കാതെ വരുമ്പോള്‍ പലവിധത്തിലുള്ള രോഗാവസ്‌ഥകളും കുട്ടികളില്‍ പ്രത്യക്ഷപ്പെടാം).

5. കുടുംബത്തിലെ വൃത്തിഹീനമായ അന്തരീക്ഷം (വീടും പരിസരവും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാതിരുന്നാല്‍ പൊടിയും മാലിന്യങ്ങളും കൊണ്ട്‌ കുട്ടികള്‍ക്ക്‌ നിരന്തരമായി ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം).

6. വീടുകള്‍ വെളിച്ചവും വായൂസഞ്ചാരവുമില്ലാതെയിടുമ്പോള്‍ ഈര്‍പ്പം തങ്ങിനിന്ന്‌ അണുക്കള്‍ വ്യാപിക്കുന്നു.
7. പുകവലിക്കാന്‍ ഉള്ള വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ എപ്പോഴും ചുമയും ശ്വാസകോശസംബന്ധമായ രോഗങ്ങളുമുണ്ടാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ ഇതുമൂലം ധാരാളം അസ്വസ്‌ഥതകള്‍ വരാന്‍ സാധ്യതയുണ്ട്‌. അടുക്കളയില്‍ നിന്നുള്ള പുകയും കുട്ടികളില്‍ ചുമയും ശ്വാസകോശ തകരാറും ഉണ്ടാക്കുന്നു.

8. വലിയ കുട്ടികളില്‍ നിന്നും ചെറിയ കുട്ടികളിലേക്കുള്ള രോഗം പകരല്‍ (സ്‌കൂളുകളിലും ഡേ കെയറിലും മറ്റും പോകുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക്‌ രോഗം ബാധിക്കുമ്പോള്‍ അത്‌ വീട്ടിലെ മറ്റ്‌ കുട്ടികളിലേക്കും പകരാം).

9. ധാരാളം ആളുകള്‍ ഒന്നിച്ച്‌ താമസിക്കുന്ന തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ പകരാന്‍ സാധ്യത ഏറെയാണ്‌.
10. തുമ്മുകയും ചമയ്‌ക്കുകയും ചെയ്യുമ്പോള്‍
ചുമ വരാതിരിക്കാന്‍

1. രോഗം വന്ന രോഗിയെ പ്രത്യേകം പരിരക്ഷിക്കേണ്ടതാണ്‌. തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തുന്ന ശീലത്തെക്കുറിച്ച്‌ കുട്ടികളെ ബോധവാന്മാരേക്കണ്ടതാണ്‌.

2. പനിയോ ചുമയോ ഉള്ളവര്‍ അത്‌ കുറയുന്നത്‌ വരെ കുഞ്ഞുങ്ങളുമായി കഴിയുന്നതും അടുത്തിടപഴകാതിരിക്കുക.
3. കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകാനും ടൗവ്വലുകള്‍ അതാത്‌ സമയത്ത്‌ മാറ്റി കഴുകി ഉപയോഗിക്കാനും കുട്ടികളെ ശീലിപ്പിക്കുക.
4. വായൂസഞ്ചാരമുള്ളതും സൂര്യപ്രകാശം കയറുന്ന തരത്തിലുള്ളതുമായ രീതിയില്‍ വീടുകള്‍ ഒരുക്കുക, അപ്പോള്‍ രോഗാണുക്കള്‍ പെരുകുന്നത്‌ തടയാന്‍ കഴിയും.
5. കുട്ടികളെ എപ്പോഴും വീട്ടില്‍ അടച്ചുപൂട്ടിയിടാതെ സ്വതന്ത്രരായി വിടാന്‍ ശ്രദ്ധിക്കുക.

6. ശ്വസനേന്ദ്രയത്തിലെ കോശങ്ങള്‍ക്ക്‌ തകരാറ്‌ സംഭവിച്ചാല്‍ പുതിയ കോശങ്ങള്‍ ഉണ്ടായിവരാന്‍ താമസിക്കും. ആ കാലയളവില്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. അപ്പോഴാണ്‌ രോഗിക്ക്‌ പരിചരണം ഏറെ ആവശ്യം.

7. പുകവലിക്കാര്‍ ഉള്ള വീടുകളിലെ കുട്ടികള്‍ക്ക്‌ ശ്വാസകോശരോഗങ്ങള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ വീടിനുള്ളിലെ പുകവലി ഒഴിവാക്കണം. പുകവലിക്കുന്നവരേപ്പോലെ തന്നെ ആ പുക ശ്വസിക്കുന്നവരേയും അത്‌ ദോഷകരമായി ബാധിക്കും.

8. കൃത്യമായി കുഞ്ഞുങ്ങള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ശ്വാസകോശരോഗങ്ങള്‍ക്ക്‌ പ്രത്യേകതരം വാക്‌സിനുകള്‍ ലഭ്യമാണ്‌. നിലവിലുള്ള വാക്‌സിനുകള്‍ കൂടാതെ ചിലവ്‌ കൂടുതലാണെങ്കിലും ഡോക്‌ടറോട്‌ ചോദിച്ച്‌ അനുയോജ്യമായ മറ്റ്‌ വാക്‌സിനുകള്‍ എടുക്കുന്നത്‌ രോഗത്തെ തടയും. (ഹിബ്‌ വാക്‌സിന്‍, ന്യൂമോകൊകൈ വാക്‌സിന്‍, ഇന്‍ഫ്‌ളുവന്‍സാ വൈറസ്‌ വാക്‌സിന്‍ ഇവ ഫലപ്രദമാണ്‌).

9. സ്‌കൂളുകളിലും ഡേകെയറുകളിലൂടെയും മറ്റും രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. അതിനുവേണ്ടി പ്രത്യേകം ഡോക്‌ടറെ ഏര്‍പ്പെടുത്തുകയോ, സ്‌കൂളുകളോടനുബന്ധിച്ച്‌ രോഗമുള്ള കുട്ടികളെ പരിചരിക്കാന്‍ 'സിക്ക്‌ റൂം' പോലെയുള്ള സംവിധാനങ്ങളോ ഏര്‍പ്പെടുത്താം.

10. നല്ല പോഷകാഹാരം നല്‍കുകയും ധാരാളം വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Thu Feb 26, 2015 2:24 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Fri Feb 27, 2015 7:31 am

ഒറ്റ പരിശോധനയില്‍ അര്‍ബുദം നേരത്തെയറിയാം

ലളിതമായ ഒരു രക്‌തപരിശോധനയിലൂടെ എല്ലാ തരം അര്‍ബുദത്തിന്റെയും സാന്നിധ്യം നേരത്തെയറിയാമെന്ന്‌ യുഎസ്‌ ഗവേഷകര്‍. ഡിഎന്‍എ മിനിസര്‍ക്കിള്‍സ്‌ എന്ന മരുന്നാണ്‌ അര്‍ബുദത്തെ ആദ്യ ഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നത്‌.

ഇന്ത്യന്‍ വംശജനായ സഞ്‌ജീവ്‌ ഗംഭീര്‍ എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാല ഗവേഷകരാണ്‌ പഠനം നടത്തിയത്‌. ഡിഎന്‍എ മിനിസര്‍ക്കിള്‍സ്‌ എലികളില്‍ പരീക്ഷിച്ചു കഴിഞ്ഞു. മരുന്ന്‌ കുത്തിവച്ച്‌ 48 മണിക്കൂര്‍ കഴിഞ്ഞ്‌ രക്‌തം പരിശോധിച്ചാല്‍ അര്‍ബുദലക്ഷണം തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്‌. ശരീരം ഉത്‌പാദിപ്പിക്കുന്ന ഒരു പ്രത്യേക വസ്‌തുവാണ്‌ (ബയോമാര്‍ക്കര്‍) അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്‌.

രക്‌തത്തില്‍ ട്യൂമറുകളെ സൂചിപ്പിക്കുന്ന ബയോമാര്‍ക്കറുകള്‍ സൃഷ്‌ടിക്കപ്പെടുമെന്നത്‌ പുതിയ കണ്ടെത്തലല്ല. എന്നാല്‍, വിവിധയിനം. ട്യുമറുകള്‍ വിവിധയിനം ബയോമാര്‍ക്കറുകളായിരിക്കും ഉത്‌പാദിപ്പിക്കുക. ഇവ സ്‌ഥിരീകരിക്കാന്‍ പ്രത്യേക പരിശോധനകളും ആവശ്യമാണ്‌. ആരോഗ്യമുളള കോശങ്ങളും ഇത്തരം വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ പലപ്പോഴും പരിശോധനകള്‍ അവസാന വാക്ക്‌ ആകണമെന്നുമില്ല.

അതേസമയം, ഡിഎന്‍എ മിനിസര്‍ക്കിള്‍സ്‌ നല്‍കുന്നതു മൂലം ഉത്‌പാദിപ്പിക്കപ്പെടുന്ന അര്‍ബുദ സൂചക വസ്‌തുക്കര്‍ ശരീരത്തില്‍ സാധാരണനിലയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നവയല്ല. പുതിയ പഠനം 'പ്ര?സീഡിങ്‌സ് ഓഫ്‌ ദ നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സസ്‌' ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Fri Feb 27, 2015 7:47 am

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Fri Feb 27, 2015 8:51 am

Abhijit wrote:
ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Thu Mar 05, 2015 11:52 am

കു​ര​ങ്ങു​പ​നി പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങൾ

പെ​ട്ടെ​ന്നു​ണ്ടാകു​ന്ന​ ​പ​നി​,​ ​വി​റ​യൽ ​ത​ല​വേ​ദ​ന,​ ​ശ​രീ​ര​വേ​ദ​ന​ ​മു​ത​ലാ​യ​വ​യാ​ണ് ​കു​ര​ങ്ങു​പ​നി​ ​എ​ന്ന് ​പേ​രി​ട്ട​ ​ക്യാ​സ​നൂർ​ ​ഫോ​റ​സ്റ്റ് ​ഡി​സീ​സിന്റെ ​(K​F​D)പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങൾ.​ ​ കു​റ​ച്ച് ​രോ​ഗി​കൾ​ക്ക് ​മാ​ര​ക​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങൾ​ ​ഈ​ ​വൈ​റ​സ് ​ബാ​ധ​ ​സൃ​ഷ്ടി​ക്കാ​റു​ണ്ട്.​ ​ ര​ക്ത​സ്രാ​വം,​ ​ര​ക്ത​സ​മ്മർ​ദ്ദം​ ​കു​റ​യൽ,ത​ല​ച്ചോ​റി​നെ​ ​ബാ​ധി​ക്കൽ,​ ​വൃ​ക്ക​ക​ളു​ടെ​ ​പ്ര​വർ​ത്ത​ന​ത്തെ​ ​ബാ​ധി​ക്കു​ക​ ​മു​ത​ലാ​യ​വ​ ​ഇ​വ​യിൽ​ ​ചി​ല​താ​ണ് . ഈ​ ​വൈ​റ​സ് ​ക​ണ്ടു​പി​ടി​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ളിലെ​ ​കാ​ടു​ക​ളി​ലേ​ക്ക് ​പോകാതിരിക്കുന്നതാണ് നല്ലത്. ച​ത്ത​തോ​ ​ജീ​വ​നോ​ടെ​യോ​ ​ഉ​ള്ള​ ​വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി​ ​അ​ടു​ത്തി​ട​പഴകരുത്. ​ ​ഈ​ ​കാ​ല​യ​ള​വിൽ​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​പ​നി​യോ​ടൊ​പ്പം​ ​രോഗല​ക്ഷ​ണ​ങ്ങൾ​ ​ക​ണ്ടാൽ​ ​ഉ​ടൻ​ത​ന്നെ​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​തേടണം. പനി ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിലെ ജാലംശം നിലനിറുത്താൻ ശ്രമിക്കുക. പ്രതിരോധ കുത്തിവയ്പ് നൽകുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Sat Mar 07, 2015 9:18 am

കൂ​ടു​തൽ​ ​വി​യർ​ക്കുന്പോൾ ?​

ശ​രീ​ര​ത്തി​ന്റെ​ ​താ​പ​നി​യ​ന്ത്ര​ണ​ ​സം​വി​ധാ​ന​മാ​ണ് ​വി​യർ​ക്കു​ക​ ​എ​ന്നു​ള്ള​ത്.​ ​ചൂ​ടു​കാ​ല​ത്ത് ​കൂ​ടു​തൽ​ ​വി​യർ​ക്കു​ന്ന​തി​നോ​ടൊ​പ്പം​ ​ശ​രീ​ര​ത്തിൽ​ ​നി​ന്ന് ​ജ​ലാം​ശ​വും​ ​ല​വ​ണ​ങ്ങ​ളും​ ​ന​ഷ്ട​മാ​കു​ന്നു.​ ​അ​തി​നാൽ​ ​അ​ല്പാ​ല്പ​മാ​യി​ ​ധാ​രാ​ളം​ ​വെ​ള്ളം​ ​കു​ടി​ക്കു​ക.​ ​ക​രി​ക്കിൻ​ ​വെ​ള്ളം,​ ​പ​ഞ്ച​സാ​ര​യും​ ​ഉ​പ്പും​ ​ഇ​ട്ട​ ​നാ​ര​ങ്ങാ​വെ​ള്ളം​ ​ഇ​വ​ ​ന​ല്ല​താ​ണ്. വൈ​റ​സ് ​കൊ​ണ്ടു​ണ്ടാ​കു​ന്ന​ ​അ​സു​ഖ​മാ​ണ് ​ചി​ക്കൻ​ ​പോ​ക്സ്.​ ​രോ​ഗം​ബാ​ധി​ച്ച​ ​ആ​ളിൽ​ ​നി​ന്നും​ ​വാ​യു​വി​ലൂ​ടെ​ ​പ​ക​രു​ന്ന​ ​അ​സു​ഖ​മാ​ണ് ​ചി​ക്കൻ​ ​പോ​ക്സ്.​ ​വൈ​റ​സ് ​ശ​രീ​ര​ത്തിൽ​ ​പ്ര​വേ​ശി​ച്ച് 7​-21​ ​ദി​വ​ത്തി​ന​കം​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങൾ​ ​ക​ണ്ടു​തു​ട​ങ്ങും.​ ​ചെ​റി​യ​ ​പ​നി,​ ​ശ​രീ​ര​വേ​ദ​ന,​ ​വി​ശ​പ്പി​ല്ലാ​യ്മ,​ ​ത​ല​വേ​ദ​ന​ ​തു​ട​ങ്ങി​ ​ശ​രീ​ര​ത്തിൽ​ ​കു​രു​ക്കൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​മ​രു​ന്നു​ക​ളും​ ​വി​ശ്ര​മ​വും​ ​അ​ത്യാ​വ​ശ്യ​മാ​ണ്. ആ​ര്യ​വേ​പ്പ്,​ ​ര​ക്ത​ച​ന്ദ​നം​ ​എ​ന്നി​വ​ ​അ​ര​ച്ച് ​ഇ​ടു​ന്ന​ത് ​പാ​ടു​കൾ​ ​കു​റ​യാൻ​ ​ന​ല്ല​താ​ണ്. മേ​ല്പ​റ​ഞ്ഞ​ ​അ​സു​ഖ​ങ്ങൾ​ ​കൂ​ടാ​തെ​ ​വേ​നൽ​ക്കാ​ല​ത്ത് ​ഉ​റ​ക്കം​ ​കു​റ​യു​ന്ന​തു​കാ​ര​ണം​ ​മെ​ല​റ്റോ​ണിൻ​ ​പോ​ലു​ള്ള​ ​സ്ലീ​പ് ​ഹോർ​മോ​ണി​ന്റെ​ ​അ​ള​വ് ​കു​റ​യു​ന്നു.​ ​ഇ​ത് ​സൈ​ക്കോ​ള​ജി​ക്കൽ​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യും​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​കു​റ​യ്ക്കു​ന്ന​തി​നും​ ​അ​തോ​ടൊ​പ്പം​ ​ര​ക്ത​സ​മ്മർ​ദ്ദം,​ ​ഹൃ​ദ്രോ​ഗ​ങ്ങൾ,​ ​പ്ര​മേ​ഹം​ ​എ​ന്നി​വ​ ​കൂ​ടു​ത​ലാ​യി​ ​ക​ണ്ടു​വ​രു​ന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Mon Mar 23, 2015 6:58 am

കൊഴുപ്പ് കലർന്ന ഭക്ഷണം

കൊഴുപ്പ് കലർന്ന ഭക്ഷണം കുറച്ചാൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഊർജ്ജമാണ് പ്രധാനം. അതിൽ എത്ര കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നല്ല. കാരണം അധികമായുള്ള ഊർജ്ജം ശരീരത്തിൽ കൊളസ്ട്രോളായി രൂപാന്തരപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ആഹാരത്തിൽ കൊഴുപ്പിനെക്കാൾ ഊർജ്ജം എത്രത്തോളം എത്തുന്നു എന്നു കണക്കിലാക്കേണ്ടത്. ദിവസേനയുള്ള വ്യായാമം ചീത്ത കൊളസ്ട്രോൾ (LDL & Triglyceride) കുറയ്ക്കുകയും അതുപോലെ നല്ല കൊളസ്ട്രോളായ HDL വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഈ വ്യതിയാനങ്ങളുടെ യഥാർത്ഥ വസ്തുത തെളിയിക്കപ്പെട്ടിട്ടില്ല.
. LDLന്റെ തോത് കുറയുന്നത് ഹൃദ്‌രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Mon Mar 23, 2015 11:51 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Sat Mar 28, 2015 6:44 am

ഹൃദയാരോഗ്യം കാക്കാന്‍ ഹാര്‍ട്ട് ഹെല്‍ത്ത് മീറ്റര്‍

ഹൃദയാരോഗ്യം എപ്പോള്‍ വേണമെങ്കിലും വിലയിരുത്തി അപകടസാധ്യത കുറയ്ക്കാന്‍ മൊബൈല്‍ ആപ്‌ളിക്കേഷന്‍ തയ്യാര്‍. മഹാരാഷ്ട്രയിലെ ഒരുസംഘം ഡോക്ടര്‍മാരും ഐ.ടി. വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കിയ ആപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി. ഹാര്‍ട്ട് ഹെല്‍ത്ത് മീറ്റര്‍(എച്ച്.എച്ച്.എം.ആപ്) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതുപയോഗിച്ച് ഹൃദയാരോഗ്യം പരിശോധിക്കാമെന്ന് ഡോ.രോഹിത് സാനെ പറഞ്ഞു. പ്രമേഹം, ഭാരക്കൂടുതല്‍, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങി പലവിധ കാരണങ്ങള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇവ കണ്ടെത്തി അപകടങ്ങള്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ആപ്പ് നല്‍കും.

ആന്‍ഡ്രോയ്ഡ് സംവിധാനത്തിലുള്ള മൊബൈലില്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് ഇത് ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വിന്‍ഡോസ്, ഐ.ഒ.എസ്. സംവിധാനങ്ങളിലും ഉടന്‍ ലഭ്യമാക്കും.

ഡോക്ടര്‍മാരില്‍നിന്ന് മാത്രമല്ല, രോഗികള്‍, വൈദ്യോപദേശകര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വിവരങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചാണ് ഹാര്‍ട്ട് ഹെല്‍ത്ത് മീറ്റര്‍ യാഥാര്‍ഥ്യമാക്കിയതെന്നും ഡോ. രോഹിത് സാനെ പറഞ്ഞു.

ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റോടുകൂടിയ സ്വകാര്യ ഹൃദയാസ്പത്രിയായ താനെയിലെ മാധവ്ബാഗ് ആണ് അമ്പതാം വാര്‍ഷികത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ പുതിയ ആപ്പുമായെത്തുന്നത്. മഹാരാഷ്ട്രയിലുടനീളം ശാഖകളുള്ള ആസ്പത്രി ആയുര്‍വേദത്തിലൂന്നിയാണ് ഹൃദയചികിത്സ നടത്തുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Mon Apr 06, 2015 2:23 pm

പന്നിപ്പനിയെ കരുതിയിരിക്കണം, ഭേദമാക്കാം ഹോമിയോപ്പൊതിയിലൂടെ

പന്നികളിൽ കാണപ്പെടുന്ന ഒരു വൈറസിന് വ്യതിയാനം സംഭവിച്ച് ന്യൂമോണിയയുടെ ലക്ഷണങ്ങളോടു കൂടി കണ്ടുവരുന്ന ഒരു രോഗമാണ് പന്നിപ്പനി. 2009ൽ മെക്സിക്കോയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ രോഗത്തെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. സാധാരണ സീസണിൽ കാണപ്പെടുന്ന ഇൻഫ്ളുവൻസാ വൈറസിന്റെ വക ഭേദമാണിത്. ശക്തമായ പനി, ചുമ, കഫക്കെട്ട്, തൊണ്ടവീക്കം, ശരീരവേദന, കുളിര്, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ ന്യൂമോണിയയായി മാറി രോഗി മരിക്കാനും ഇത് കാരണമാകുന്നു.

രോഗം വരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ മുഖം തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മറയ്‌ക്കണം. രോഗിയുമായി ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കാണപ്പെടുന്നയാളിൽ നിന്ന് ഏഴുദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. രോഗബാധയുള്ളവർ ജനങ്ങൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചുപിടിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും വേണം. ഗർഭിണികൾ, ശ്വാസകോശം, വൃക്ക, കരൾ, ഹ‌ൃദയം, മസ്തിഷ്ക്ക രോഗമുള്ളവർ, പ്രമേഹം, കാൻസർ, എച്ച്.ഐ.വി, എയ്ഡ്സ് രോഗികൾ, പ്രായമായവർ, കുഞ്ഞുങ്ങൾ തുടങ്ങിയവർക്ക് രോഗം വന്നാൽ മാരകമാകാനിടയുണ്ട്.

ഓരോ രോഗിയുടെയും ശാരീരിക - മാനസിക - വൃക്തിഗത ലക്ഷണങ്ങൾക്കനുസരിച്ച് നൽകാവുന്ന ഔഷധങ്ങൾ ഹോമിയോപ്പതിയിലുണ്ട്. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ഹോമിയോപ്പതി മരുന്ന രോഗാരംഭത്തിൽ തന്നെ നൽകിയാൽ പൂർണമായും രോഗവിമുക്തി നേടാനാകും. അതനുസരിച്ച് ജൽസീമിയം, ബാപ്റ്റീഷ്, യൂപ്പറ്റോറിയം പെർഫോളിയം, സബാഡില്ല, ആർസ് ആൽബ്, ആർസ് അയഡൈഡ്, ഡൽക്കാമറ, ബ്രൈയോണിയ, ഫോസ്‌ഫറസ്, റസ്ടോക്സ്, ആലിയംസെപ്പാ, എപ്പിക്കാക്ക്, വെറേട്രം ആൽബ് തുടങ്ങിയ മരുന്നുകൾ നൽകാം. അതിനുമുമ്പ് ഓരോ രോഗിയെയും വ്യക്തമായി പഠിക്കേണ്ടതുണ്ട്.

ഏതെങ്കിലും പ്രദേശത്ത് രോഗം പടരുന്നുവെന്നു കണ്ടാൽ ആ പ്രദേശത്തെ രോഗികളെ നിരീക്ഷിച്ച് കണ്ടെത്തുന്ന ''ജീനസ് എപ്പിഡമിക്കസ്"" മറ്റുള്ളവർക്ക് പ്രതിരോധ മരുന്നായും നൽകാവുന്നതാണ്. കേരള സർക്കാരിന്റെ ഹോമിയോപ്പതി വകുപ്പിന് കീഴിൽ ദ്രുതകർമ്മ സാംക്രമിക രോഗ നിയന്ത്രണ സെൽ (Rapid Action Epidemic Control Cell-Homoeopathy) അഥവാ റീച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും തൊട്ടടുത്ത ഹോമിയോപ്പതി സ്ഥാപനവുമായോ ഡി.എം.ഒയുമായോ (ഹോമിയോ) ബന്ധപ്പെട്ടാൽ പകർച്ചവ്യാധി നിയന്ത്രണത്തിനും ചികിത്സയ്ക്കും പ്രതിരോധക്യാമ്പുകൾക്കും റീച്ചിന്റെ സേവനം ലഭ്യമാണ്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Thu Apr 09, 2015 2:29 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Thu Apr 09, 2015 3:53 pm

sandeep wrote:
ee brands onnum ivide kandittilla alle
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: Health - Fitness - Beauty   Thu Apr 09, 2015 5:31 pm

sandeep wrote:
വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ:-

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….

1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.

11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

Apple cider vinegar vellthil kalakki kudikkunnathu nallathathre
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Sat Apr 11, 2015 11:04 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Sat Apr 11, 2015 12:14 pm

sandeep wrote:

10 കാര്യങ്ങള്‍ എന്ത്യേ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Health - Fitness - Beauty   Sat Apr 11, 2015 1:14 pm

Ammu wrote:
sandeep wrote:

 10 കാര്യങ്ങള്‍ എന്ത്യേ?

ജങ്ക് ഫുഡ് കുട്ടികൾക്ക് ദോഷകരമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇത് കുട്ടികൾക്ക് ഗുരുതര രോഗങ്ങളുണ്ടാക്കുമെന്നും വളർച്ച മുരടിപ്പിക്കുമെന്നും ഇന്ത്യൻ ജേർണൽ ഒാഫ് ഗാസ്ട്രോ എൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനം സ്ഥിരീകരിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് കുട്ടികൾക്ക് പ്രമേഹവും, ഹൃദ്രോഗവും അമിത വണ്ണവും സൃഷ്ടിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചതാണെങ്കിലും ഇത് പീഡിയാട്രിക് ഇൻഫ്ളമേറ്ററി ബവൽ സിൻഡ്രോം എന്ന രോഗം സൃഷ്ടിക്കുമെന്ന് പഠനം തെളിയിക്കുന്നു. ഈ രോഗം പിടിപെടുന്ന കുട്ടികളുടെ അന്നനാളത്തിനും ചെറുകുടലിനും വൻകുടലിനും തകരാറുണ്ടാക്കുകയും കുട്ടികളുടെ വളർച്ച മുരടിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പീഡിയാട്രിക് ഗാസ്ട്രോഎൻട്രോളജിസ്റ്റ് നിഷാന്ത് വാധ്വാ പറഞ്ഞു.

ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അതിൽനിന്ന് കുട്ടികളെ തടയുന്നതിനും മാതാപിതാക്കൾ അവശ്യം അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഇതാ:

1)കുട്ടിയെ പീഡിയാട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുക. കുട്ടിയുടെ ശരീരഭാരം കുറവോ കൂടുതലോ എന്ന് കണ്ടെത്തുക

2)കുട്ടി ഒാരോദിവസവും കഴിക്കുന്ന പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുക

3)കുട്ടികഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുക. ഇങ്ങനെ എല്ലാത്തരം ഭക്ഷണവും കുറഞ്ഞ അളവിൽ കഴിക്കാൻ പ്രേരിപ്പിക്കാം

4)ധാന്യഭക്ഷണം‌, ഇലക്കറികൾ, പഴങ്ങൾ, പരിപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

5)കുട്ടികൾക്ക് നിറങ്ങൾ ഇഷ്ടമാണ്. ഭക്ഷണം തയാറാക്കുമ്പോൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും ചേർത്ത് ഭക്ഷണം ആകർഷകമാക്കുക.

6)ഇടവേളകളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾക്കുപകരം നാരുകളുള്ള ഭക്ഷണങ്ങളും പഴങ്ങളും നൽകുക

7)കുട്ടികളെ പതിയെ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കണം

8)കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കുട്ടികൾ അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനാകും

9)ടി.വി കാണുമ്പോൾ ഭക്ഷണം കൊറിക്കാൻ അനുവദിക്കരുത്

10)ധാരാളം വെള്ളമോ, ജ്യൂസോ കുടിക്കാൻ പ്രേരിപ്പിക്കുക
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Health - Fitness - Beauty   Wed Apr 15, 2015 12:05 pm

സ്ത്രീ​ക​ളേ​യും​ ​പു​രു​ഷ​ന്മാ​രേ​യും​ ​ഒ​രു​പോ​ലെ​ ​അ​ല​ട്ടു​ന്ന ​ത​ല​മു​ടി​ ​കൊ​ഴി​ച്ചിൽ

ഇ​ന്ന് ​സ്ത്രീ​ക​ളേ​യും​ ​പു​രു​ഷ​ന്മാ​രേ​യും​ ​ഒ​രു​പോ​ലെ​ ​അ​ല​ട്ടു​ന്ന​ ​ഒ​രു​ ​പ്ര​ധാ​ന​ ​വി​ഷ​യ​മാ​ണ് ​ത​ല​മു​ടി​ ​കൊ​ഴി​ച്ചിൽ.​ മു​ടി​കൊ​ഴി​ച്ചി​ലി​ന്റെ​ ​വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​കാ​ര​ണ​ങ്ങ​ളിൽ​ ​ഒ​ന്നാ​ണ് ​മാ​ന​സി​ക​ ​സം​ഘർ​ഷം.​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം​ ​ഉ​ള്ള​വ​രിൽ​ ​ത​ല​മു​ടി​ ​കൂ​ടു​തൽകൊ​ഴി​യു​ന്ന​താ​യി​ ​കാ​ണു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ​ ​പ്രോ​ട്ടീൻ​ ​കി​ട്ടാ​ത്ത​ത് ​ത​ല​മു​ടി​കൊ​ഴി​യാൻ​ ​ഇ​ട​യാ​ക്കു​ന്നു.​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ന്റെ​ ​ഹോർ​മോൺ​ ​ത​ക​രാ​റു​ക​ളും​ ​അ​മി​ത​മാ​യി​ ​ത​ല​മു​ടി​ ​കൊ​ഴി​യാൻ​കാ​ര​ണ​മാ​വാം.ഉ​റ​ക്ക​ക്കു​റ​വും​ ​മു​ടി​കൊ​ഴി​ച്ചി​ലി​ന് ​ഇ​ട​യാ​ക്കു​ന്നു​ണ്ട്.​ ​ദി​വ​സ​വും​ 7​ ​മ​ണി​ക്കൂർ​ ​എ​ങ്കി​ലും​ ​ഉ​റ​ക്കം​ ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​തൈ​റോ​യ്ഡ് ​ഉ​ള്ള​ ​രോ​ഗി​ക​ളി​ലും​ ​ത​ല​മു​ടി​ ​കൊ​ഴി​യു​ന്ന​ത് ​സാ​ധാ​ര​ണ​യാ​യി​ ​ക​ണ്ടു​വ​രാ​റു​ണ്ട്.​ ​പോ​ളി​സി​സ്റ്റി​ക്ക് ​ഓ​വേ​റി​യൻ​ ​ഡി​സീ​സ് ​ഉ​ള്ള​ ​രോ​ഗി​ക​ളി​ലും​ ​ത​ല​മു​ടി​ ​കൊ​ഴി​യു​ന്ന​ത് ​താ​ര​ത​മ്യേ​ന​ ​കൂ​ടു​ത​ലാ​യി​രി​ക്കും.​ ​താ​രൻ​ ​ത​ല​മു​ടി​ ​കൊ​ഴി​ച്ചി​ലി​ന്റെ​ ​പ്ര​ധാ​ന​ ​വി​ല്ല​നാ​ണ്.
Back to top Go down
Sponsored content




PostSubject: Re: Health - Fitness - Beauty   

Back to top Go down
 
Health - Fitness - Beauty
Back to top 
Page 41 of 44Go to page : Previous  1 ... 22 ... 40, 41, 42, 43, 44  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Health & Fashion - Trends and Tips-
Jump to: