HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 ഓണസ്മരണകള്‍ !!

Go down 
Go to page : Previous  1 ... 8 ... 13, 14, 15, 16, 17  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:46 pm

parutty wrote:
ROHITH NAMBIAR wrote:
+1111    
kuttam paranjapol evide ayirunu ellavarum poyapol vannu valedukkuno rohitha  

sry inne njan alpam busy aayirunnu...ipozhum busy aane  ...kuttam paranjavare nale njan edutholam jaagrathai...   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:50 pm

ROHITH NAMBIAR wrote:
parutty wrote:
kuttam paranjapol evide ayirunu ellavarum poyapol vannu valedukkuno rohitha  
sry inne njan alpam busy aayirunnu...ipozhum busy aane   ...kuttam paranjavare nale njan edutholam   jaagrathai...   
athu venam ketto areyum vidaruthe , njan matram onnum   illa :paru: 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:51 pm

parutty  
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:53 pm

ROHITH NAMBIAR wrote:
parutty   
  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:54 pm

ROHITH NAMBIAR wrote:
parutty   
kitty replay ettallo rohith
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:57 pm

jenny wrote:
ROHITH NAMBIAR wrote:
parutty   
  


jenny chichi  


odanda oru samsayam chodichata...   
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 21, 2013 7:58 pm

ROHITH NAMBIAR wrote:
jenny wrote:
  

jenny chichi  


odanda  oru samsayam chodichata...   
hei no prob rohi   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Tue Aug 25, 2015 10:14 am

നന്മകള്‍ കുടപിടിക്കുന്ന പൂക്കാലം

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ

ഓണം ഒരു സ്വപ്‌നമാണ്‌. സ്‌മൃദ്ധിയുടെ സ്വപ്‌നം. കള്ളവും ചതിയുമില്ലാത്ത ഒരു നല്ലകാലത്തിനുള്ള കാത്തിരിപ്പ്‌. ഇന്നലെയുടെ ഓര്‍മയില്‍ നിന്നുകൊണ്ട്‌ വരാന്‍പോകുന്ന നാളേക്കായി കാത്തിരിപ്പ്‌. എന്റെ കാത്തിരിപ്പിന്‌ എണ്‍പത്തേഴാണ്ടിന്റെ പഴക്കം. ജാതി, മതം, സമുദായങ്ങള്‍ക്കെല്ലാം അതീതമാണ്‌ ഓണാഘോഷം. തിരുവോണ ഒരുക്കം തലേന്ന്‌ തുടങ്ങും. ഹൈന്ദവ അയല്‍ക്കാരെന്നു പറയാന്‍ പറമ്പിന്റെ അറ്റത്ത്‌ വീടുവച്ചു താമസിക്കുന്ന ചെറുമ സമുദായക്കാരാണുണ്ടായിരുന്നത്‌.
ഓണം പിറന്നാല്‍ പത്തുനാളും പൂക്കളമിടും. വീടിനടുത്ത മലയില്‍ കയറിയിറങ്ങി രാവിലെയാണ്‌ പൂപറിക്കല്‍. വീടിന്റെ വടക്കേ ചരിവില്‍ പൂവിറുക്കാന്‍ ചെറുമക്കിടാങ്ങളെത്തുന്നതും നോക്കി ഞാന്‍ വീടിന്റെ കോലായിലിരിക്കും. തെച്ചി, തുമ്പ, മുക്കുറ്റി, കലമ്പട്ട, കോളാമ്പി പൂക്കളെല്ലാം ഞങ്ങളെക്കാത്ത്‌ വിടര്‍ന്നു നില്‍ക്കും. ചേമ്പിലയിലും വാഴയിലയിലുമാണ്‌ പൂക്കള്‍ ശേഖരിക്കുക.
ഞങ്ങളുടെ വീട്ടുമുറ്റത്തും കളംവരച്ച്‌ പൂവിടുക ചെറുമക്കുട്ടികളാവും. അവരാരും വീടിനുള്ളില്‍ കയറാറില്ല. അതെന്താണെന്നു ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്‌. അപ്പനെ പേടിച്ചാണെന്നു ഞാനുറപ്പിച്ചു. ഞങ്ങളുടെ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ അവര്‍ വീട്ടുവരാന്തവരെ കയറിവന്ന്‌ വാതിക്കല്‍ നോക്കി നിന്നിട്ടുപോകും. അത്രമാത്രം.

ഓണവിശേഷങ്ങളാണല്ലോ പറയുന്നത്‌. തിരുവോണമടുക്കുമ്പോള്‍ ഇവര്‍ വീട്ടില്‍വന്ന്‌ തൂമ്പ ചോദിക്കും. തൂമ്പ കൊണ്ട്‌ അവരുടെ മാടങ്ങളുടെ പരിസരം ചെത്തി വൃത്തിയാക്കാനാണ്‌. തൂമ്പ കൊടുത്തുവിട്ടാല്‍ വൈകിട്ടു കൊണ്ടുവന്നു തരും. അക്കാലത്ത്‌ ചെറുമര്‍ പൊതുവേ മുടിവെട്ടാറില്ല. ഓണത്തിനാണ്‌ മുടിവെട്ട്‌. എണ്ണ തേച്ചുള്ള കുളിയും. തിരുവോണത്തലേന്ന്‌ കൂട്ടിപ്പിടിച്ച കൈക്കുമ്പിളിലേക്ക്‌ അമ്മ തവിയിലെടുത്ത എണ്ണ ഉയര്‍ത്തി ഒഴിച്ചുകൊടുക്കും. കൈയില്‍ വീഴുന്ന എണ്ണ തെറിച്ചു കണ്ണിലും കവിളിലും വീഴുമ്പോള്‍ അവരെല്ലാം നിറഞ്ഞു ചിരിക്കും. അതൊരു കാഴ്‌ചയാണ്‌. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ പങ്കുവയ്‌ക്കലിന്റെ നിറവേള. അവരൊന്നും എണ്ണ തേയ്‌ക്കാറില്ലെന്ന്‌ അമ്മ പറഞ്ഞു. നല്ല എള്ളാട്ടിയ എണ്ണ അമ്മ ഭരണിയില്‍ എപ്പോഴും സൂക്ഷിച്ചുവയ്‌ക്കുമായിരുന്നു.

മുണ്ടും നാളികേരവുമാണ്‌ അവര്‍ക്കുള്ള അപ്പന്റെ സമ്മാനം. പുലയന്‌ പത്ത്‌ നാളികേരം. പുലയത്തിക്ക്‌ അഞ്ചെണ്ണം. മക്കള്‍ ഓരോരുത്തര്‍ക്കും രണ്ടുവീതവും. പകരം അവര്‍ അവല്‍ കൊണ്ടുവരും. തിരുവോണ നാളില്‍ മുറ്റത്ത്‌ കുടപിടിച്ചു നില്‍ക്കുന്ന നാട്ടുമാവിന്‍ ചുവട്ടില്‍ അവരെല്ലാം വന്നുനില്‍ക്കുന്നത്‌ സുഖമുള്ള ഓര്‍മ്മയാണിന്നും. അമ്മ അവര്‍ക്കുള്ള ഉണ്ട, കുഴലപ്പം, ചീട തുടങ്ങിയ പലഹാരങ്ങളുമായിവരും. അവര്‍ക്ക്‌ ഉണ്ട മാത്രമേ ഉണ്ടാക്കാനറിയൂ! ചെറുമക്കുടിലുകളിലും ഓണമുണ്ടെങ്കിലും ഞങ്ങള്‍ ഒരിടത്താവും ആഘോഷിക്കുക; എന്റെ വീട്ടില്‍. അക്കാലത്ത്‌ കസേര കുറവ്‌. കൊരണ്ടി, പലക എന്നൊക്കെ വിളിക്കുന്ന ഉയരം കുറഞ്ഞ പീഠത്തിലിരുന്നാണ്‌ ഊണ്‌. പന്ത്രണ്ടരയോടെ എല്ലാവരുമെത്തും. പപ്പടം, സാമ്പാര്‍, അവിയല്‍, തോരന്‍, കാളന്‍ തുടങ്ങി പായസം ഉള്‍പ്പെടെ തൂശനിലയില്‍ നിരക്കും. ഓണവിഭവമെല്ലാം നാലുമാസം മുമ്പേ തുടങ്ങുന്ന കൃഷിയിലൂടെ വിളയിച്ചെടുത്തിട്ടുണ്ടാകും. ഓണമെത്തുമ്പോഴേക്കും അവ അടുക്കളയില്‍ നിറയും.
ഒരു കാര്യം പറയാന്‍ മറന്നു. വീട്ടിലെ പശുക്കള്‍ക്ക്‌ 'ഓണം' നല്‍കിയിട്ടേ ഞങ്ങളെല്ലാമിരിക്കൂ. അതിനായി ഏറ്റവും നല്ലയിനം പുല്ല്‌ മുറിയ്‌ക്കാതെ അമ്മ നിര്‍ത്തിയിരിക്കും. രാവിലെ അതു മുറിച്ചെടുത്തു നാളികേരം പുല്ലില്‍ വെട്ടിയൊഴിച്ച്‌ തേങ്ങ ചിരവി പുല്ലിലിട്ട്‌കൊടുക്കും. പുതുവിഭവം കാണുമ്പോള്‍ കന്നുകാലികള്‍ക്കെല്ലാം അമ്പരപ്പ്‌. ഇതെന്തു പുകില്‌! ഞങ്ങള്‍ ചിരിച്ച്‌ അവയുടെ കഴുത്തില്‍ തലോടും. പിന്നെ സന്തോഷത്തോടെ തലയാട്ടി പുല്ലു തിന്നും.
ഓണമുണ്ടു കഴിഞ്ഞാല്‍ കോലുകളി. ചടുലമായി, മെയ്‌വഴക്കത്തോടെ കോലടിച്ചു ശബ്‌ദമുണ്ടാക്കി താളത്തിനൊത്തു പാടുന്നതു ഞാന്‍ ഇറയത്തിരുന്നു കാണും. ഓണക്കാലത്തെ അന്തരീക്ഷം സ്വര്‍ഗ സമാനമാണ്‌. തെളിഞ്ഞ പകല്‍. രാത്രിയില്‍ ചിലപ്പോള്‍ ചാറ്റല്‍ മഴ. തൊടി നിറയെ പൂക്കള്‍. ഫലമണിഞ്ഞ്‌ വൃക്ഷകളും ചെടികളും. കര്‍ക്കടക വറുതിയൊഴിഞ്ഞ്‌ നാട്ടുകാരെല്ലാം പുതുവര്‍ഷമെത്തിയതിന്റെ ആഹ്‌ളാദത്തിലും.
എല്ലാ ചൊവ്വാഴ്‌ചയും വെള്ളിയാഴ്‌ചയും പുത്തന്‍കുരിശില്‍ ചന്തയുണ്ടാവും. കൊച്ചിയില്‍ നിന്ന്‌ കാളവണ്ടിയില്‍ ചെട്ടികള്‍ തുണികളുമായി വരും. മേല്‍ത്തരം മുണ്ടിന്‌ 28 ചക്രം. ഓണത്തിന്‌ പലതരം കോടികള്‍! ഇവിടന്നാണ്‌ അപ്പന്‍ മുണ്ട്‌ വാങ്ങുക. അന്നെല്ലാം കോടിയുടുപ്പ്‌ ലഭിക്കുന്ന രണ്ട്‌ അവസരങ്ങളേയുള്ളൂ. പിറന്നാളിനും ഓണത്തിനും. അതുകൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു. ഇന്നത്തേപ്പോലെ സ്‌കൂളിലോ പള്ളിയിലോ ഒന്നും അന്ന്‌ പ്രത്യേക ഓണാഘോഷമില്ല. വൈക്കം പ്രദേശത്തു നിന്ന്‌ ടീച്ചര്‍മാര്‍ വന്നകാലം മുതലാണ്‌ പുത്തന്‍കുരിശ്‌ സ്‌കൂളില്‍ ഓണാഘോഷം തുടങ്ങിയത്‌. ഒരോണക്കാലത്ത്‌ വസ്‌ത്രങ്ങളും ഭക്ഷണവുമായി വരിക്കോലി കുഷ്‌ഠരോഗാശുപത്രിയില്‍ പോയത്‌ മായത്ത ഓര്‍മ്മയാണ്‌. അന്നവിടെയൊരു ജോസഫ്‌ ഡോക്‌ടറും കുഷ്‌ഠം തിന്നുതീര്‍ത്ത കുറേ മനുഷ്യക്കോലങ്ങളും മാത്രം. മറ്റാരും ആ ഭാഗത്തേക്കു നോക്കുകപോലും ചെയ്ാന്‍ അറയ്‌ക്കുന്ന കാലം.
വയൈദികനായ ഞാന്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളെയും മര്‍ത്തമറിയം വനിതാ സമാജം പ്രവര്‍ത്തകരെയുമെല്ലാം വിളിച്ചുകൂട്ടി. നാന്നൂറോളം പേര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടും പാട്ടുപാടിയും പുത്തന്‍കുരിശില്‍ നിന്ന്‌ കുഷ്‌ഠരോഗാശുപത്രിയിലേക്ക്‌ നടന്നു. പലര്‍ക്കും നല്ല പേടി. മനസില്‍ നിന്ന്‌ പേടിയെ ആട്ടിപ്പായ്‌ക്കാനാണ്‌ പ്രാര്‍ത്ഥന ചൊല്ലി നടക്കാന്‍ ആവശ്യപ്പെട്ടത്‌.
ദ്രവിച്ച വിരലുകള്‍, ചോര കിനിയുന്ന കവിള്‍തതടം, കണ്‍പോളകള്‍. ഇവര്‍ മനുഷ്യര്‍ തന്നെയോ എന്ന്‌ സംശയിക്കും. ഞങ്ങളില്‍ മിക്കവരും കുഷ്‌ഠരോഗികളെ കാണുന്നത്‌ അന്നാദ്യം. യേശുകര്‍ത്താവ്‌ ചെയ്‌ത കാര്യം ഞാന്‍ അവരെയെല്ലാം ഓര്‍മ്മിപ്പിച്ചു. 'എനിക്കുവേണ്ടി ഇവരെ ശുശ്രൂഷിക്കുക' യെന്ന അരുളപ്പാട്‌ ആ മലമുകളില്‍ മുഴങ്ങുന്നതായി തോന്നി. അവരുടെ കണ്ണുകള്‍ സഹജീവികളോടു യാചിക്കുംപോലെ. അവരില്‍ ദരിദ്രരും സമ്പന്നരും ധാരാളവുണ്ടായിരുന്നു. അവിടെയാര്‍ക്കും വലുപ്പച്ചെറുപ്പമില്ല. പക്ഷേ അവര്‍ക്കാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. മരിച്ചാല്‍ നിത്യനിദ്രക്കായി കോട്ടപോലുള്ള ഒരിടം മതില്‍കെട്ടി ഉയര്‍ത്തിയിരുന്നു. അന്നത്തെ ഓണത്തിന്‌ കണ്ണീരിന്റെ പുളിപ്പുണ്ടായിരുന്നു. വൈദികന്‍ മാത്രമായ എന്നെ രോഗികള്‍ക്കിടയിലേക്കു പിടിച്ചുവലിച്ചുകൊണ്ടുപോയതും ഇവരുടെ നീറുന്ന ഓര്‍മ്മയാണ്‌.
പലതും നഷ്‌ടപ്പെടുന്ന കൂട്ടത്തില്‍ ഓണവും ഓണക്കാലം പകര്‍ന്നു നല്‍കുന്ന നന്മകളും നമുക്കു കൈമോശം വന്നിരിക്കുന്നു. പഴയകാലത്തെ ഐക്യമോ കൂട്ടായ്‌മയോ സ്‌നേഹമോ ഇന്നത്തെ ഓണത്തിനില്ല. ഏതു കാര്യത്തിനും ജാതിയും മതവും നോക്കുന്ന ആളുകളുടെ എണ്ണം ഏറിവരുന്നു. ഇത്‌ ഭയാനകമാണ്‌. എനിക്കെന്താണ്‌ ഗുണമെന്നു മാത്രമാണ്‌ മനുഷ്യരിന്നു ചിന്തിക്കുന്നത്‌.
എല്ലാവരും ഒന്നിച്ചാഘോഷിക്കുന്ന ഓണനാള്‍ ഇനി വരാനിടയില്ല. ഇന്ന്‌ ഓണക്കാലത്ത്‌ പൂ പറിക്കാന്‍ പോകുന്ന എത്ര കുട്ടികളുണ്ട്‌? ഓണപ്പാട്ടുകളും ഓണക്കളികളും അറിയുന്ന എത്ര പേരുണ്ട്‌? ഓണത്തിന്‌ വീട്ടില്‍ തന്നെ സദ്യ ഒരുക്കുന്ന എത്ര കുടുംബങ്ങളുണ്ട്‌?എങ്കിലും കുട്ടിക്കാലത്തെ ഓണവും പൂക്കളവും മലയാളി മറക്കുമെന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരും ഒന്നുപോലെയാകുന്ന കള്ളവും ചതിയും എള്ളോളമില്ലാത്ത മാവേലിനാട്‌ സങ്കല്‍പം മാത്രമാകാമെമെങ്കിലും അതിന്റെ മഹത്വവും നന്മയും വരുംതലമുറക്കു കൂടി പകര്‍ന്നുകൊടുക്കാന്‍ നമുക്കു ശ്രമിക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Tue Aug 25, 2015 10:17 am

പൂവിളി പൂവിളി പൊന്നോണമായി

പോയകാലത്തിന്റെ സ്‌മൃതികളുമായി വീണ്ടും ഒരു ഓണം. ലോകമെങ്ങുമുള്ള മലയാളികള്‍ ജാതി-മത-ചിന്തകള്‍ മറന്ന്‌ ഓണമാഘോഷിക്കുന്നു. ഈ ആഘോഷ തിമര്‍പ്പിന്‌ അരങ്ങൊരുക്കുകയാണ്‌ പ്രകൃതിയും. മുക്കുറ്റി, തുമ്പ തുടങ്ങി എത്രയെത്ര പൂക്കള്‍. പുതിയ കാലം പക്ഷേ, അങ്ങാടിപ്പൂക്കളുടെ കാലമാണ്‌. എങ്കിലും കൂട്ടുകാര്‍ നമ്മുടെ തൊടിയിലും ചുറ്റിലും ഓണത്തെ വരവേല്‍ക്കാന്‍ പ്രകൃതിയൊരുക്കിയ ഈ പൂക്കളെ തിരിച്ചറിയില്ലേ. ഓണം ഓഫര്‍, ഓണം മെഗാമേള, ഓണം വിറ്റഴിക്കല്‍ വില്‍പ്പന തുടങ്ങി ഇന്നിന്റെ ഓണവിശേഷങ്ങള്‍ ധാരാളം. പോയകാലത്തെ ഓണക്കളികളും ഓണപ്പൂക്കളും ഓണച്ചൊല്ലുകളും ഓണസദ്യയുമെല്ലാം പരിചയപ്പെടുത്തുകയാണ്‌ ഈ ലക്കം പള്ളിക്കൂടം. എല്ലാ കൂട്ടുകാര്‍ക്കും പള്ളിക്കൂടത്തിന്റെ ഓണാശംസകള്‍
ഓണം : ഐതിഹ്യങ്ങളില്‍
ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യകഥകള്‍ ഏറെയാണ്‌. മഹാബലിയുടെ കാലത്തെ ദേശീയ സമൃദ്ധിയെ ഓര്‍മപ്പെടുത്തുകയാണ്‌ ഓണം എന്നതാണ്‌ ഇതില്‍ മുഖ്യം. വര്‍ഷംതോറും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്നു എന്നതാണ്‌ ഇതിനു പിന്നിലെ സങ്കല്‌പം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണ മഹാബലിപ്പെരുമാള്‍ കല്‌പിച്ചുവെന്നതാണ്‌ മറ്റൊരു കഥ.

പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ ഓര്‍മ പുതുക്കലാണ്‌ ഓണമെന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്‌. കേരളത്തില്‍ ഒരുകാലത്ത്‌ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ ഓണമെന്നു മറ്റൊരു വാദമുണ്ട്‌. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ്‌ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക്‌ തിരിച്ചതെന്നും അതിന്റെ സ്‌മരണയാണ്‌ ഓണമെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ വിളവെടുപ്പുത്സവമാണ്‌ ഓണമെന്നും മലബാറില്‍ കൊല്ലവര്‍ഷപ്പിറവി കുറിക്കുന്ന ദിവസമാണ്‌ ഓണമെന്നുമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടു ചരിത്രകാരന്മാര്‍ മുന്നോട്ടുവയ്‌ക്കുന്നു.
ഐതിഹ്യകഥകളെന്തുമാവട്ടെ ഓണം മലയാളിയുടെ പ്രിയപ്പെട്ട ഉത്സവമാണ്‌. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണത്തെ അത്യാഹ്ലാദത്തോടെ വരവേല്‍ക്കുന്നു. മാലോകരെല്ലാരും ഒന്നുപോലെ കഴിഞ്ഞ ഇന്നലെകളെ ഓര്‍മിപ്പിക്കുകയാണ്‌ ഓണക്കാഴ്‌ചകള്‍. ഓണക്കാലത്ത്‌ അണിഞ്ഞൊരുങ്ങുന്ന പ്രകൃതിയും ഈ മഹോത്സവത്തിന്റെ മാറ്റു കൂട്ടുന്നു.

കണ്ടറിയാന്‍, രുചിച്ചറിയാന്‍, അന്വേഷിച്ചറിയാന്‍

ഓണാഘോഷത്തില്‍ പ്രധാനമാണ്‌ ഓണസദ്യയും ഓണപ്പൂക്കളവും. കാര്‍ഷികകേരളത്തില്‍ നിന്നകന്ന മലയാളിക്ക്‌ ഇന്നുപക്ഷേ ഓണസദ്യക്കും ഓണപ്പൂക്കളത്തിനും അന്യസംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വന്നു. മറുനാട്ടില്‍ നിന്നെത്തുന്ന പൂവണ്ടിയും പച്ചക്കറിലോറിയും മലയാളിയുടെ ഓണാഘോഷത്തെ വേറിട്ടതാക്കി. എങ്കിലും ഈഓണക്കാലത്തും നമ്മുടെ ഇന്നലെകളെ ഓര്‍ത്തെടുക്കാന്‍ ഒരവസരം തെളിയുകയാണ്‌.
സമൃദ്ധമായ കേരളീയസദ്യയെ പരിചയപ്പെടുത്തുകയാണ്‌ ഓണസദ്യ. പ്രാദേശിക വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ വിഭവസമൃദ്ധമാണിത്‌. എരിശേരി, കാളന്‍, ഓലന്‍, തോരന്‍, കിച്ചടി, പച്ചടി, സാമ്പാര്‍, പഴന്നുറുക്ക്‌, ഉപ്പേരി, പുളിശേരി, രസം, മോര്‌, അവിയല്‍, ഇഞ്ചിക്കറി, മധുരക്കറി, അച്ചാര്‍, പുളി, ശര്‍ക്കരയുപ്പേരി, കായുപ്പേരി, നെയ്യും പരിപ്പും, പപ്പടം, വിവിധ പായസങ്ങള്‍ തുടങ്ങി ഓണവിഭവങ്ങളുടെ പട്ടിക നീണ്ടതാണ്‌.
നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായ ഈ വിഭവങ്ങളുടെ രുചിഭേദങ്ങള്‍ അറിയാന്‍ കിട്ടുന്ന അവസരം കൂട്ടുകാര്‍ പാഴാക്കരുത്‌. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതും നിശ്‌ചിതമായ ക്രമമുണ്ട്‌. കഴിക്കുന്ന ആളുടെ ഇടതുവശം തുമ്പുവരത്തക്കവിധം ഇടുന്ന തൂശനിലയില്‍ ഇടത്തുനിന്ന്‌ വലത്തോട്ടാണ്‌ വിളമ്പുക. ഈ വിഭവങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കുമ്പോള്‍ അതു നമ്മുടെ നാടിന്റെ സംസ്‌കാരത്തെ തൊട്ടറിയല്‍ കൂടിയാകുന്നു.

ഓണപ്പൂക്കളം

പ്രത്യേകം മെഴുകിയുണ്ടാക്കിയ കളത്തിലാണ്‌ പൂവിടുക. സാധാരണകളം വൃത്താകൃതിയിലായിരിക്കും. അത്തംമുതല്‍ പത്തു ദിവസമാണ്‌ ഓണപ്പൂക്കളം. ആദ്യദിവസം ഒരു നിറത്തില്‍ പൂവ്‌ തുടങ്ങി പത്താംദിവസം പത്തു നിറത്തിലുള്ള പൂക്കളിടുന്നു. കളത്തിന്റെ നടുവിലായി ചെമ്പരത്തിപ്പൂ, കോളാമ്പിപ്പൂ തുടങ്ങിയവ ഈര്‍ക്കിലില്‍ കോര്‍ത്ത്‌ കുട കുത്താറുണ്ട്‌. ഓണക്കാലത്ത്‌ പ്രകൃതിയും പൂത്തൊരുങ്ങി നില്‍ക്കുകയാണ്‌.
ചെറുതും വലുതുമായി പല വര്‍ണങ്ങളില്‍ പല ആകൃതികളില്‍ എത്രയെത്രെ പൂക്കള്‍ ഉണ്ടെന്നോ? തുമ്പ, മുക്കുറ്റി, കുമ്പളം, ചെമ്പരത്തി, അരളി, പൂവാങ്കുറുന്നില, കറുക, ഉഴിഞ്ഞ, നിലപ്പന, കൃഷ്‌ണക്രാന്തി, കണ്ണാന്തളി, കദളി, കായാമ്പൂ, കോളാമ്പി, നെല്ലി, അരിപ്പൂവ്‌, മന്ദാരം തുടങ്ങി നമുക്കുചുറ്റുമുള്ള പൂക്കളെ കണ്ടറിയാനും തൊട്ടറിയാനും കൂട്ടുകാര്‍ ശ്രമിക്കുമല്ലോ.
അങ്ങാടിപ്പൂക്കളില്‍നിന്നു വ്യത്യസ്‌തമായി നമ്മുടെ നാട്ടില്‍ കാണുന്ന കുഞ്ഞുപൂക്കളെ അടുത്തറിയാന്‍ കിട്ടുന്ന ഒരവസരവും കൂട്ടുകാര്‍ പാഴാക്കരുത്‌.

ഓണത്തിന്റെ സ്വന്തം കളികള്‍


വള്ളംകളി

ഓണക്കാലം ജലോത്സവങ്ങളുടെ കാലം കൂടിയാണ്‌. കുട്ടനാട്ടില്‍ ജലമേളകള്‍ ഓണാഘോഷത്തിന്റെ ഭാഗമാണ്‌. ഓളപ്പരപ്പിലൂടെ കളിവള്ളങ്ങള്‍ തുഴഞ്ഞ്‌ നീങ്ങുന്ന കാഴ്‌ച ഓണക്കാലത്ത്‌ വിനോസഞ്ചാരികള്‍ക്കും അവസ്‌മരണീയ അനുഭവമാകുന്നു
കരടികളി
കളിക്കാരന്‍ കരടിയുടെ മുഖംമൂടി ധരിക്കും. കളിക്കായി ശരീരം മുഴുവന്‍ കരിതേച്ച്‌, ഉണങ്ങിയ വാഴയിലകള്‍ ചേര്‍ത്തുണ്ടാക്കിയ ഉടുപ്പ്‌ ധരിക്കുന്നു. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്‌താണ്‌ കരടികളി അവതരിപ്പിക്കുക. മധ്യതിരുവിതാംകൂറിലാണ്‌ കരടികളി പ്രചാരം നേടിയത്‌.

ഓണത്തല്ല്‌

കൈയാങ്കളി, ഓണപ്പട എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ഓണത്തല്ലിനായി പ്രത്യേക സ്‌ഥലം തയ്യാറാക്കും. രണ്ടു ഭാഗങ്ങളായി നിന്നാണ്‌ മത്സരം. ഒരു വശത്തുനിന്ന്‌ ഒരാള്‍വന്ന്‌ എതിരാളിയെ വെല്ലുവിളിക്കും. അപ്പോള്‍ മറുപുറത്തുനിന്നും ഒരാള്‍ വെല്ലുവിളി ഏറ്റെടുത്ത്‌ തല്ലു തുടങ്ങും. കൈ നിവര്‍ത്തി കൈത്തല ഉപയോഗിച്ചേ അടിക്കാവൂ. എതിരാളി ഒഴിഞ്ഞുമാറി മറു കക്ഷിയുടെ വശത്തു കയറിപ്പറ്റണം. ചാടിമറിച്ചില്‍, പൊങ്ങിപ്പറക്കല്‍, കരണംമറിച്ചില്‍ തുടങ്ങി പല രീതികള്‍ മത്സരാര്‍ഥികള്‍ സ്വീകരിക്കും. ഓണത്തല്ലിന്റെ അവസാന റൗണ്ടാണ്‌ അവിട്ടത്തല്ല്‌. പല നാളുകളിലായി തല്ലുകള്‍നടത്തി വിജയികളായ ഒടുവിലത്തെ രണ്ടു സംഘക്കാര്‍ തമ്മിലുള്ള മത്സരമാണിത്‌.

ഓണക്കളി പാവക്കൂത്ത്‌

ഉടുക്ക്‌, കിണ്ണം എന്നീ വാദ്യങ്ങളോടെ നടത്തുന്ന പാവക്കൂത്ത്‌. കൈയുറപ്പാവകളാണ്‌ ഇതിനുപയോഗിക്കുന്നത്‌. ആലപ്പുഴ ജില്ലയിലാണ്‌ ഇത്‌ പ്രചാരം നേടിയത്‌.
ഓണത്താറ്‌
ഓണത്തപ്പന്റെ (മഹാബലി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ ഓണത്താറ്‌. കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ്‌ ഇത്‌ പ്രചാരത്തിലുള്ളത്‌.
ചെറിയൊരു ആണ്‍കുട്ടിയാണ്‌ ഓണത്താറിന്റെ വേഷംകെട്ടുക. അകമ്പടിയായി ചെണ്ടകൊട്ടും പാട്ടുമുണ്ടാകും. വലതുകൈയില്‍ മണിയും ഇടതുകൈയില്‍ ഓണവില്ലും പിടിച്ച്‌ മണിമുട്ടിക്കൊണ്ടാണ്‌ തെയ്യം ആടുന്നത്‌.

കുമ്മാട്ടിക്കളി

തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത്‌ നടക്കുന്ന വിനോദമാണ്‌ കുമ്മാട്ടിക്കളി. കവുങ്ങിന്റെ പാളകൊണ്ടുള്ള മുഖാവരണങ്ങളും ശരീരം മുഴുവന്‍ കുമ്മാട്ടിപ്പുല്ലും ഉണങ്ങിയ വാഴയില എന്നിവ വച്ചുകെട്ടിയാണ്‌ കുമ്മാട്ടി കളിക്കുക.

ഉതൃട്ടാതി വള്ളംകളിക്കു പിന്നിലെ ഐതിഹ്യം

ആറന്മുള ക്ഷേത്രത്തിലെ ഓണസദ്യക്കുവേണ്ട വിഭവങ്ങളുമായി പോകുന്ന തിരുവോണത്തോണി അയിരൂര്‍ എന്ന സ്‌ഥലത്തുവച്ച്‌ ചിലര്‍ ആക്രമിച്ചു. വിവരമറിഞ്ഞ സ്‌ഥലവാസികള്‍ ചെറുവള്ളങ്ങളില്‍ അവിടെയെത്തി ആക്രമണകാരികളെ തുരത്തുകയും തോണിക്ക്‌ അകമ്പടിയായി ആറന്മുള ക്ഷേത്രംവരെ പോകുകയും ചെയ്‌തു. ഈ സംഭവത്തിനുശേഷം തിരുവോണത്തോണിക്ക്‌ അകമ്പടി വള്ളങ്ങളും ഉണ്ടാകണമെന്ന്‌ നിശ്‌ചയിച്ചു.
തുമ്പിതുള്ളല്‍
സ്‌ത്രീകളുടെ ഓണക്കാല വിനോദമാണ്‌ തുമ്പിതുള്ളല്‍. മധ്യതിരുവിതാംകൂറിലാണ്‌ ഈ കളി കൂടുതല്‍ പ്രചാരത്തിലുള്ളത്‌. പെണ്‍കുട്ടികള്‍ കുളിച്ച്‌ പുതുവസ്‌ത്രമണിഞ്ഞ്‌ വട്ടത്തില്‍ നില്‍ക്കും. അവര്‍ക്കുനടുവില്‍ തുമ്പിയായി ഒരുകുട്ടി ചമ്രം പടിഞ്ഞിരിക്കും. കൈയില്‍ ഒരു തുമ്പച്ചെടി പിടിച്ച്‌ കണ്ണുംപൂട്ടിയാണ്‌ തുമ്പിയിരിക്കുക. ചുറ്റിലുമുള്ളവര്‍ തുമ്പിപ്പാട്ടുകള്‍ പാടും. പാട്ടുകള്‍ മുറുകുമ്പോഴാണ്‌ തുമ്പി ഉറഞ്ഞുതുള്ളുക.

പുലികളി

തൃശൂരിന്റെ തനതു കലാവിഷ്‌കാരമാണ്‌ പുലിക്കളി. തൃശൂരില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ നാലോണനാളിലാണ്‌ പുലിക്കൂട്ടമിറങ്ങുക. വിവിധ ദേശങ്ങളില്‍നിന്നായി നൂറുകണക്കിനു പുലിവേഷക്കാര്‍ തൃശൂര്‍ സ്വരാജ്‌ റൗണ്ടിലെത്തും. മുസ്ലിം ജനതയിലെ പഠാണികള്‍ എന്നു പറയുന്നവരാണ്‌ തൃശൂരില്‍ തുടങ്ങിയതെന്നു പറയുന്നു. പോസ്‌റ്റ് ഓഫീസ്‌ റോഡിലെ മുസ്ലിം പള്ളിക്കും ഈ ആഘോഷവുമായി ബന്ധമുണ്ട്‌.
ചില ഓണവിശേഷങ്ങള്‍ കൂടി
അമ്മായി ഓണം - ഓണവുമായി ബന്ധപ്പെട്ട്‌ വള്ളുവനാട്ടില്‍നിലനിന്നിരുന്ന ചടങ്ങാണിത്‌. ചിങ്ങത്തിലെ അവിട്ടം നാളില്‍ ഭാര്യയെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുവരുന്ന ആഘോഷം.
ആയില്യം മകം - പതിനാറാം മകം, ഓണത്തിന്റെ വാല്‍ക്കഷ്‌ണം എന്നെല്ലാം പറയും. ഓണത്തിന്റെ പതിനാറാം നാളാണിത്‌. മുമ്പ്‌ ഓണച്ചടങ്ങുകള്‍ അവസാനിച്ചിരുന്നത്‌് ഈ ദിവസമായിരുന്നു.

ഇരുപത്തെട്ടോണം - അത്തം പത്തോണം എന്നാണ്‌ ചൊല്ല്‌. എന്നാല്‍ മുമ്പ്‌ കര്‍ക്കടകത്തിലെ തിരുവോണംമുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഓണം നീണ്ടിരുന്നത്രെ. ഓണത്തിന്റെ 28-ാം ദിവസം കന്നിമാസത്തിലെ ഓണമാണ്‌. ഈ ഓണത്തെയും ഇരുപത്തെട്ടോണം എന്നു പറഞ്ഞിരുന്നു.
ഉത്രാടക്കാഴ്‌ച - ഉത്രാടം നാളില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ കൊടിമരച്ചുവട്ടില്‍ ദേവനു വെക്കുന്ന കാഴ്‌ചക്കുലകളാണ്‌ ഇത്‌.
ഉത്രാടപ്പാച്ചില്‍ - ഓണവുമായി ബന്ധപ്പെട്ട ശൈലിയാണിത്‌. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി തലേദിവസം ഉത്രാടംനാളില്‍ ഉണ്ടാകുന്ന തിരക്കാണ്‌ ഉത്രാടപ്പാച്ചില്‍.
ഓണക്കോപ്പ്‌ - ഓണസദ്യക്കു വേണ്ടി അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ നേരത്തെ വാങ്ങിവെയ്‌ക്കുന്നതിനെയാണ്‌ ഓണക്കോപ്പ്‌ എന്നു പറയുന്നത്‌.
ഓണം വരുത്തുക - ഉത്രാടംനാളില്‍ രാവിലെ വിളക്കുകൊളുത്തി നെല്ല്‌ചൊരിഞ്ഞ്‌ നടത്തുന്ന ചടങ്ങാണിത്‌.

ഓണച്ചൊല്ലുകള്‍

കാണം വിറ്റും ഓണം ഉണ്ണണം
ഓണം വരാന്‍ ഒരു മൂലം വേണം
അത്തം കറുത്താല്‍ ഓണം വെളുക്കും
ഓണത്തിനില്ലാത്തതു സംക്രാന്തിക്ക്‌
ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി
കിട്ടുമ്പോള്‍ ഓണം കിട്ടാഞ്ഞാല്‍ ഏകാദശി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Tue Aug 25, 2015 10:40 am

[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Tue Aug 25, 2015 10:42 am

sandeep wrote:
[You must be registered and logged in to see this image.]


Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:14 amnjanum onam koodi varaam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:17 am

sunder wrote:


njanum  onam koodi varaam  


Happy journey bhai...also Advanced Onam wishes...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:18 am

sunder wrote:


njanum  onam koodi varaam  

ഓണാശംസകള്‍ നേരുന്നു സുന്ദരാ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:20 am

sunder wrote:


njanum  onam koodi varaam  

[You must be registered and logged in to see this image.]

Happy Onam in advance:happydance:
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:20 am

shamsheershah wrote:
sunder wrote:


njanum  onam koodi varaam  


Happy journey bhai...also Advanced Onam wishes...

Onasamsakal bhai
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:21 am

Ammu wrote:
sunder wrote:


njanum  onam koodi varaam  

    ഓണാശംസകള്‍ നേരുന്നു സുന്ദരാ...  


Happy Onam ammu
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:22 am

sandeep wrote:
sunder wrote:


njanum  onam koodi varaam  

[You must be registered and logged in to see this image.]

Happy Onam in advance:happydance:  

Sandu unnikkuttante adhyathe onamalle aghoshikkoooo

Onasamsakal
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Wed Aug 26, 2015 10:22 am

sunder wrote:
sandeep wrote:


[You must be registered and logged in to see this image.]

Happy Onam in advance:happydance:  

Sandu unnikkuttante adhyathe onamalle  aghoshikkoooo

Onasamsakal

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Sun Aug 30, 2015 9:34 am

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 10, 2015 1:59 pm

ഈ ഓണം നാട്ടിൽ വെച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി...പഴയകാല ഓണക്കാഴ്ചകളിൽ പലതും ഇന്ന് വിസ്മൃതിയിൽ ആയെങ്കിലും മനസ്സിന്റെ ഗൃഹാതുരതയെ തൊട്ടുണർത്താൻ പോന്നതായിരുന്നു ഈ ഓണം..പൂക്കളവും സദ്യയും ഒക്കെ പതിവ് പോലെ തന്നെ..കർക്കടകത്തിൽ വിലസി നടന്ന ഭൂതപ്രേതപിശാചുകളെ അടിച്ചകറ്റി ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന പൊന്നിൻ ചിങ്ങമാസത്തിൽ സ്വന്തം നാട്ടിൽ ഉണ്ടാവുക എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്...ഇവിടെ ഫോറത്തിലും അത് പോലെ ഐശ്വര്യം നിറഞ്ഞ ഒരു ഓണം ആയിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു...കർക്കിടക മാസത്തിൽ കൂകിവിളിച്ചു നടന്ന ഭൂതപ്രേതാദികളെ എല്ലാം ഉച്ചാടനം ചെയ്തു ശുദ്ധമായി പരിലസിക്കുന്ന ഫോറത്തിലെ കൂട്ടുകാർക്ക് ഇതാ എന്റെ നാട്ടിലെ ചില കാഴ്ചകൾ !!

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 10, 2015 2:04 pm

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 10, 2015 2:08 pm

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 10, 2015 2:11 pm

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 10, 2015 2:29 pm

thengano ona smarana
Back to top Go down
Sponsored content
PostSubject: Re: ഓണസ്മരണകള്‍ !!   

Back to top Go down
 
ഓണസ്മരണകള്‍ !!
Back to top 
Page 14 of 17Go to page : Previous  1 ... 8 ... 13, 14, 15, 16, 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: