HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1, 2, 3, 4, 5 ... 15 ... 27  Next
AuthorMessage
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 4:11 pm

Binu wrote:
Aa neelu ithuvazhiyengan poyo ?

Krishi thread theetta thread aayallo  
poyana thonnunne   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 4:14 pm

kaaat wrote:
Neelu wrote:
Ammu wrote:
   Njaanum eeyide vaangi fry cheythirunnu   
    
choodode kazhikanan  haaaa  entha taste........  

പാവം അന്ധനായ മീനിനെ പോലും ആളുകള്‍ വെറുതെ വിടില്ല, കണ്ടില്ലേ പിടിച്ചു പൊരിച്ചു വച്ചത്  
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 4:18 pm

unnikmp wrote:

പാവം അന്ധനായ മീനിനെ പോലും ആളുകള്‍ വെറുതെ വിടില്ല, കണ്ടില്ലേ പിടിച്ചു പൊരിച്ചു വച്ചത്  
   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 8:13 pm

അടുക്കളത്തോട്ടം

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക് പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍ സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.

അടുക്കളത്തോട്ടം

ഈ വിഷയം പരിഗണിച്ച്, നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ, രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.

അടുക്കളത്തോട്ടത്തിനുള്ള ഇടം തെരഞ്ഞെടുക്കല്

അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമ സമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം; വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്‌കര്‍ഷ ഇല്ലെങ്കിലും, കഴിയുന്നതും ചതുരത്തെക്കാള്‍ ദീര്‍ഘചതുരാകൃതിയാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന്, 5 സെന്‍റ് സ്ഥലം മതി.

ഭൂമി തയാറാക്കല്

30-40 സെ.മീ. താഴ്ച്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കുക. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്.

വിതയ്ക്കല്‍, നടീല്

Ø നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരുവശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം.

Ø മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത്, ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-45 സെ.മീ. അകലത്തിലും, സവാളക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.

Ø വര്‍ഷം മുഴുവനും തുടര്‍ന്ന് പച്ചക്കറി, പരമാവധി അളവില്‍ അടുക്കളയിലെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്‍റെ ഉദ്ദേശം ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്.

Ø ആണ്ടോടാണ്ട് നില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്‍റെ ഏറ്റവും പിഭാഗത്ത് നടണം, ഇല്ലെങ്കില്‍ അവ മറ്റുവിളകള്‍ക്ക് സൂര്യപ്രകാശം നഷ്ടമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല.

Ø തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാം.

ഇന്ത്യന്‍ സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തിന് സഹായമാകുന്ന വിളകളുടെ മാതൃക, പട്ടിക (ഹില്‍സ്റ്റേഷന്‍ ഒഴികെ) താഴെ കൊടുക്കുന്നു.

Ø മുരിങ്ങ, വാഴ, പപ്പായ, മരിച്ചീനി, കറിവേപ്പില, അശത്തി

Ø മുകളില്‍ പറഞ്ഞിരുന്ന വിളകളുടെ ക്രമം അനുസരിച്ച് ഓരോ തടത്തിലും ഏതെങ്കിലും വിളകള്‍ തുടരെ ഫലം തരുമെന്നാണ്. സാധ്യമെങ്കില്‍ ഒരിടത്ത് രണ്ട് വിളകള്‍ ടാം (ഒന്ന് ദീര്‍ഘ കാലവിള മറ്റൊന്ന് ഹ്രസ്വകാലവിള)

അടുക്കളത്തോട്ടത്തിന്‍റെ സാമ്പത്തികലാഭം

Ø തോട്ടക്കാര്‍ ആദ്യം സ്വന്തം കുടുംബങ്ങള്‍ക്കായി, പച്ചക്കറികള്‍ തയാറാക്കുന്നു. വില്‍ക്കുകയോ, പകരം നല്‍കുകയോ വഴി അധികമുള്ളത് കാശാക്കുകയും ചെയ്യുന്നു. വരുമാനം ഉണ്ടാക്കല്‍ തന്നെ പ്രധാന ഉദ്ദേശം. ഒപ്പം രാസവളമില്ലാത്ത. പോഷകഗുണമുള്ള പച്ചക്കറി ലഭ്യമാകുകയും ചെയ്യും. ഇവ പരസ്പര പൂരകങ്ങളാണ്.

Ø അടുക്കളത്തോട്ടത്തില്‍ നിന്നുള്ള സാമ്പത്തികലാഭം ഇവയാണ്.

Ø തോട്ടനിര്‍മ്മാണത്തിലൂടെ ഭക്ഷണം, വരുമാനം ലഭിക്കുന്നു.

Ø വീട്ടിലെ കന്നുകാലികള്‍ക്കുള്ള തീറ്റ, മറ്റ് വീട്ടാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും ലഭിക്കുന്നു. (വിറക്, കരകൗശലവസ്തുക്കള്‍, ഫര്‍ണിച്ചര്‍, ബാസ്‌ക്കറ്റുകള്‍)

Ø തോട്ടവിഭവങ്ങള്‍, മൃഗങ്ങള്‍ ഇവയാണ് സ്ത്രീകള്‍ക്കുള്ള സ്വതന്ത്ര വരുമാന മാര്‍ഗ്ഗങ്ങള്‍.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 8:20 pm

മണ്ണിര കമ്പോസ്റ്റിംഗ്

അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുകാലിത്തൊഴുത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവവസ്തുക്കള്‍ ലഭിക്കും, സാധാരണ ഇവ ഏതെങ്കിലും മൂലകളില്‍ നിക്ഷേപിക്കപ്പെടുകയും, അവ അവിടെ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും. ഈ വിലപിടിച്ച വിഭവത്തെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമായി. ഇതിന്‍റെ പ്രധാന ലക്‌ഷ്യം ഖരജൈവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ഉന്നത മേന്‍മയുള്ള വളം, പോഷക / ജൈവ വളത്തിന് ദാഹിക്കുന്ന മണ്ണിന് നല്‍കാന്‍ കഴിയുകയാണ്.

തദ്ദേശയിനങ്ങളായ മണ്ണിരകളുപയോഗിച്ചുള്ള മണ്ണിരവളം

   ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 2500 ഇനം മണ്ണിരകളില്‍ 300 ലധികം മണ്ണിരയിനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിരയിനങ്ങളുടെ വ്യത്യസ്തത, വ്യത്യസ്ത മണ്ണിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകള്‍ അതത് സ്ഥലത്തിന്, മണ്ണിര വളത്തിനായി തെരഞ്ഞെടുക്കലാണ് ആദ്യപടി. മറ്റെങ്ങുനിന്നും മണ്ണിരകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഇന്ത്യയിലുപയോഗിക്കുന്ന മണ്ണിരകളാണ് പെരിയോനിക്‌സ് എക്‌സ്‌കവറ്റസ്, ലപിറ്റോ മൗറിറ്റി. ഈ മണ്ണിരകളെ വളര്‍ത്തി, ലളിതമായ രീതിയിലൂടെ കമ്പോസ്റ്റിംഗിന് ഉപയോഗിക്കാം. കുഴികള്‍, കൂടകള്‍, ടാങ്കുകള്‍, കോണ്‍ക്രീറ്റ് വളയങ്ങള്‍, ഏതെങ്കിലും പെട്ടികളിലും വളര്‍ത്താവുന്നത്

മണ്ണിര ശേഖരിക്കുന്നതെങ്ങനെ?
   ഇരകളുള്ള മണ്ണ് കണ്ടെത്തുക, മണ്ണിന് മുകളില്‍ അവയുടെ വിസര്‍ജ്യങ്ങള്‍ നോക്കി സാന്നിദ്ധ്യം കണ്ടെത്താം. അരകിലോ ശര്‍ക്കര, അരകിലോ പുതിയ ചാണകം എന്നിവ 2 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 1 മി x 1 മിശ്രിതം പ്രദേശത്ത് മേല്‍മണ്ണില്‍ തളിക്കുക.
   ഇവയെ വയ്‌ക്കോല്‍ കൂനയാല്‍ മൂടുക, അതിന് മുകളില്‍ പഴയ ചാക്ക് വിരിക്കുക.
   20-30 ദിവസം വരെ വെള്ളം തളിക്കല്‍ തുടരുക, എപ്പിഗെയിക്, അനെസിക് വിരകള്‍ അവിടെ കണ്ടുതുടങ്ങും. ഇവ ശേഖരിച്ച് ഉപയോഗിക്കാം.
   
കമ്പോസ്റ്റ് കുഴി തയാറാക്കല്
   മതിയായ അളവിലുള്ള കുഴി സ്ഥലസൗകര്യമനുസരിച്ച് പിന്നാമ്പുറത്തോ തോട്ടത്തിലോ വയലിലോ ആകാം. ഒറ്റകുഴി ഇരട്ടകുഴി, അഥവാ കല്ലും സിമെ‌ന്‍റും കൊണ്ട് നിര്‍മ്മിച്ച് ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഉള്ള ടാങ്കുകളും ആകാം. ഏറ്റവും ലളിതവും, സൗകര്യമുള്ളതുമായ കുഴി 2 മി x 1 മി x 0.75 മി അളവിലുള്ളതാണ്. ലഭ്യമാകുന്ന ജൈവ വളം, കാര്‍ഷിക അവശിഷ്ടങ്ങളുടെ തോതനുസരിച്ചുള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. പുഴുക്കളെ ഉറുമ്പുകള്‍ ആക്രമിക്കുന്നത് തടയാന്‍ കുഴികളുടെ ചുമരുകളുടെ മധ്യത്തില്‍ ജലം സംഭരിച്ച് വയ്ക്കാന്‍ സംവിധാനം വേണം.
   
നാല് അറകളുള്ള ടാങ്ക് /കുഴി സംവിധാനം.
   നാലറകളുള്ള സംവിധാനത്തിന്‍റെ മേന്‍മ, ഒരു അറയില്‍ നിന്ന് കമ്പോസ്റ്റ് വളത്തോടൊപ്പം മണ്ണിരകളെ നേരത്തെ പ്രോസസ് ചെയ്ത അവശിഷ്ടങ്ങളുള്ള അറകളിലേക്ക് തുടരെ നീക്കിക്കൊണ്ടിരിക്കാം.

വെര്‍മിബെഡ് നിര്‍മ്മാണം

       പൊടിച്ച ചുടുകല്ല്, പരുക്കന്‍ മണ്ണ് എന്നിവ 5 സെമീ ഘനത്തില്‍ പാകി അതിനുമുകളില്‍ 15-20 സെ.മീ. ഘനത്തില്‍ നന്നായി ഈര്‍പ്പമുള്ള പശിമരാശി മണ്ണ് പൂശുക. ഇതാണ് ശരിക്കുമുള്ള വെര്‍മി കബഡ് അടുക്ക്.
       ഇതിലേയ്ക്ക് മണ്ണിരകളെ ഇടുക, അവയുടെ വീടാണിത്. 2 മി x 1 മി x 0.75 മി ആകൃതിയുള്ള കമ്പോസ്റ്റ് കുഴിയില്‍, 15-20 സെ.മീ. ഘനത്തിലുള്ള വെര്‍മിബെഡ് ഉണ്ടെങ്കില്‍ അവിടെ 150 മണ്ണിരകളെ നിക്ഷേപിക്കാം.
       വെര്‍മി ബെഡിനുമുകളില്‍ പുതിയ ചാണകം കൈനിറയെ വിതറുക. അതിനുമുകളില്‍ 5 സെമീ ഘനത്തില്‍ ഉണക്കയിലകള്‍, അതിലും മികച്ചത് അരിഞ്ഞ ജൈവാവശിഷ്ടം / വയ്‌ക്കോല്‍ / ഉണക്കപ്പുല്ല് എന്നിവ വിതറണം. അടുത്ത 30 ദിവസം, ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം നനച്ചുകൊടുക്കണം.
       ഈ തട്ട് ഉണങ്ങാനോ, നനഞ്ഞുചീഞ്ഞതോ ആകരുത്. തുടര്‍ന്ന് കുഴി, തെങ്ങോലയോ, പനയോലയോ അഥവാ പഴയ ചാക്കുകൊണ്ട് മൂടി പക്ഷികളില്‍ നിന്നും രക്ഷിക്കുക.
       കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മൂടരുത്, അവ സൂര്യപ്രകാശം തടയും. ആദ്യ 30 ദിവസത്തിനുശേഷം നനഞ്ഞ ജൈവാവശിഷ്ടങ്ങള്‍, മൃഗങ്ങളുടെയോ അഥവാ അടുക്കളാവശിഷ്ടങ്ങളോ, ഹോട്ടല്‍, ഹോസ്റ്റല്‍, വയല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടം 5 സെ.മീ. ഘനത്തില്‍ അടുക്കുക. ഇത് ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കാം.
       ഈ അവശിഷ്ടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പിക് ആക്‌സ്, അഥവാ മണ്‍കോരി ഉപയോഗിച്ച് ഇളക്കിയിടാം.
       കുഴികളില്‍ ശരിക്കും ഈര്‍പ്പം നിലനിര്‍ത്താന്‍ കൃത്യമായി നനച്ചുകൊടുക്കണം. വരണ്ട കാലാവസ്ഥയാണെങ്കില്‍ നന്നായി നനയ്ക്കണം.

എപ്പോഴാണ് കമ്പോസ്റ്റ് തയാറാകുന്നത്?

       കമ്പോസ്റ്റ് കടുത്ത ബ്രൗണ്‍ നിറം ആയി, ശരാശരി ഇളകി, നുറുങ്ങി കാണപ്പെടുമ്പോള്‍ വളം തയാറായി എന്നു പറയാം. കറുത്ത്, തരികള്‍ പോലെ, ഭാരം കുറഞ്ഞ, ജൈവാംശം നിറഞ്ഞതാണിത്.
       ഏകദേശം 60-90 ദിവസത്തില്‍ (കുഴിയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും), കമ്പോസ്റ്റ് തയാറായി എന്ന് മണ്ണിരയുടെ വിസര്‍ജ്ജ്യം, തട്ടിനുമുകളില്‍ കാണപ്പെടുന്നതിലൂടെ മനസിലാക്കാം. കുഴിയില്‍ നിന്ന് കമ്പോസ്റ്റ് വളം ഉപയോഗത്തിന് എടുക്കാവുന്നതാണ്.
       കമ്പോസ്റ്റില്‍ നിന്ന് ഇരകളെ വേര്‍തിരിക്കുന്നതിന് തട്ടുകള്‍ ഒഴിക്കുന്നതിന് മൂന്നുദിവസം മുമ്പ് വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. ഇതിനാല്‍ 80% വരെ ഇരകള്‍ തട്ടിനടിയിലേക്ക് പോകും.
       അരിപ്പകളിലൂടെയും ഇരകളെ വേര്‍തിരിക്കാവുന്നതാണ്. മണ്ണിരകളും ദ്രവിക്കാത്ത കട്ടിയുള്ള വസ്തുക്കളും അരിപ്പയില്‍ അവശേഷിക്കും. ഇവയെ തട്ടിലേക്ക് തിരികെ ഇട്ടശേഷം അരിക്കല്‍ തുടരാം. കമ്പോസ്റ്റിന് മണ്ണിന്‍റെ മണമായിരിക്കും. മറ്റേതെങ്കിലും ദുര്‍ഗന്ധം ഉണ്ടായാല്‍ അതിനര്‍ത്ഥം അഴുകല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയില്ല എന്നും, ബാക്ടരിയയുടെ പ്രവര്‍ത്തനം തുടരുന്നുവെന്നുമാണ്. പുഴുങ്ങിയ മണം ഉണ്ടെങ്കില്‍, പൂപ്പിന്‍റെ സാന്നിദ്ധ്യം അഥവാ അധികം ചൂടായതാണ് കാരണം. ഇത് നൈട്രജന്‍റെ നഷ്ടം വരുത്തും. ഇങ്ങനെ ഉണ്ടായാല്‍ അവശിഷ്ടക്കൂന നന്നായി വായുകൊള്ളിക്കുക, അല്ലെങ്കില്‍ കൂടുതല്‍ നാരുകളുള്ള വസ്തുക്കള്‍ ചേര്‍ത്ത് വീണ്ടും പ്രക്രിയ തുടരുക, കൂന വരണ്ടതാക്കി വയ്ക്കുക. അതിനുശേഷം കമ്പോസ്റ്റ് അരിച്ച് പായ്ക്കു ചെയ്യാം.
       നിര്‍മ്മിച്ചെടുത്ത വസ്തു വെയിലത്ത് കൂനയായി വയ്ക്കുക. അതിനുള്ളിലെ പുഴുക്കള്‍ താഴേക്ക് വലിഞ്ഞ് മാറിക്കൊള്ളും.
       രണ്ട്/നാല് കുഴികളുള്ള സംവിധാനത്തില്‍ ആദ്യ അറയില്‍ വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. പുഴുക്കള്‍ അവിടെനിന്ന് മറ്റൊരു അറയിലേക്ക് മാറും. ഇതിലൂടെ ഒരു പ്രത്യേക ക്രമത്തില്‍ പുഴുക്കള്‍ക്കാവശ്യമായ അന്തരീക്ഷാവസ്ഥ നിലനിര്‍ത്താം. അതുപോലെ വിളവെടുക്കുന്നതും ചാക്രികമായി തുടരാം.

മണ്ണിര വളത്തിന്‍റെ മേന്‍മകള്

       മണ്ണിരകള്‍ക്ക് ജൈവാവശിഷ്ടങ്ങളെ വളരെ വേഗം വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. നല്ല ഘടനയുള്ള വിഷാംശമില്ലാത്ത വളം ഇതിലൂടെ ലഭിക്കും. ഉയര്‍ന്ന സാമ്പത്തിക മൂല്യം തരുന്നതുകൂടാതെ ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ല കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു.
       മണ്ണിരവളം നല്ല ധാതുസന്തുലനം തരുന്നു, പോഷക ലഭ്യത മെച്ചപ്പെടുത്തുന്നു. നല്ലൊരു കോംപ്ലക്‌സ്-ഫെര്‍ട്ടിലൈസര്‍ വളവുമാണ്
       രോഗനിദാന സൂക്ഷ്മാണു ജീവികളെ ഇല്ലായ്മ ചെയ്യാനും വളം സഹായിക്കും. ഇക്കാര്യത്തില്‍ കമ്പോസ്റ്റിംഗില്‍ നിന്നും വലിയ വ്യത്യാസമില്ല.
       അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്ന വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കൂടിയാണ് കമ്പോസ്റ്റ് വളനിര്‍മ്മാണം. പ്രക്രിയ പൂര്‍ത്തിയാക്കേണ്ട ആവശ്യം കൂടി വരുന്നില്ല.
       നിര്‍ദ്ദനര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, കുടില്‍ വ്യവസായമായി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തരക്കേടില്ലാത്ത വരുമാനം നല്‍കുന്ന തൊഴിലാണിത്.
       ഗ്രാമംതോറും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍/ സ്ത്രീകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മണ്ണിര വളനിര്‍മ്മാണം തുടങ്ങിയാല്‍ ഗ്രാമീണര്‍ക്ക് തന്നെ നിര്‍ദ്ദിഷ്ട തുകകള്‍ക്ക് വിറ്റ് വരുമാനമുണ്ടാക്കാം. ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍, ഒരു വരുമാനം എന്നതുമാത്രമല്ല, മികച്ച മേന്‍മയുള്ള ജൈവവളം സമൂഹത്തിന് നല്‍കി, നല്ല കാര്‍ഷിക രീതി നിലനിര്‍ത്താന്‍ കഴിയും.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:07 pm

അഭിജിത്,  ഇതൊക്കെ വായിക്കുമ്പോള്‍ നാട്ടില്‍ പോയി കുറച്ചു കൃഷി ചെയ്യാനുള്ള മോഹം അടക്കാന്‍ കഴിയുന്നില്ല...
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:18 pm

unnikmp wrote:
അഭിജിത്,  ഇതൊക്കെ വായിക്കുമ്പോള്‍ നാട്ടില്‍ പോയി കുറച്ചു കൃഷി ചെയ്യാനുള്ള മോഹം അടക്കാന്‍ കഴിയുന്നില്ല...
Krishi mukhya jeevitha margam akumbol workloadum oru padu kooduthala    anubhavam unde

pandokke jolikku ale kittumayirunnu..ippol arem kittanilla..athokke constraints anu..oru kootam alkar orumichirangiyal nallatha
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:21 pm

jenny wrote:
unnikmp wrote:
അഭിജിത്,  ഇതൊക്കെ വായിക്കുമ്പോള്‍ നാട്ടില്‍ പോയി കുറച്ചു കൃഷി ചെയ്യാനുള്ള മോഹം അടക്കാന്‍ കഴിയുന്നില്ല...
Krishi mukhya jeevitha margam akumbol  workloadum oru padu kooduthala    anubhavam unde

pandokke jolikku ale kittumayirunnu..ippol arem kittanilla..athokke constraints anu..oru kootam alkar orumichirangiyal nallatha
അതെ കൂട്ടുകൃഷി മാത്രമേ ഇന്ന് ലാഭാകരമാവൂ..നടീലും,നനയ്ക്കലും,വളമിടലും,കള പറിക്കലും,കൊയ്യലും,വിപണനവും എല്ലാം കൂട്ടായ്മയില്‍ ചെയ്യണം.. എല്ലാവരും ഒരുമിച്ച് അധ്വാനിക്കണം...അങ്ങിനെ വിയര്‍ത്ത്‌ ഉണ്ടാക്കുന്ന അപ്പവും,വീഞ്ഞും സ്വാദ്‌ ഏറെ ഉള്ളതാവും...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:22 pm

jenny wrote:
unnikmp wrote:
അഭിജിത്,  ഇതൊക്കെ വായിക്കുമ്പോള്‍ നാട്ടില്‍ പോയി കുറച്ചു കൃഷി ചെയ്യാനുള്ള മോഹം അടക്കാന്‍ കഴിയുന്നില്ല...
Krishi mukhya jeevitha margam akumbol  workloadum oru padu kooduthala    anubhavam unde

pandokke jolikku ale kittumayirunnu..ippol arem kittanilla..athokke constraints anu..oru kootam alkar orumichirangiyal nallatha
Aale kittiyaal thanne kooli koduthu mudiyum. ...kittunna kaarshika varumaanathinte athrayum thanne aakum ippol kooliyum  
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:24 pm

unnikmp wrote:
jenny wrote:
Krishi mukhya jeevitha margam akumbol  workloadum oru padu kooduthala    anubhavam unde

pandokke jolikku ale kittumayirunnu..ippol arem kittanilla..athokke constraints anu..oru kootam alkar orumichirangiyal nallatha
അതെ കൂട്ടുകൃഷി മാത്രമേ ഇന്ന് ലാഭാകരമാവൂ..നടീലും,നനയ്ക്കലും,വളമിടലും,കള പറിക്കലും,കൊയ്യലും,വിപണനവും എല്ലാം കൂട്ടായ്മയില്‍ ചെയ്യണം.. എല്ലാവരും ഒരുമിച്ച് അധ്വാനിക്കണം...അങ്ങിനെ വിയര്‍ത്ത്‌ ഉണ്ടാക്കുന്ന അപ്പവും,വീഞ്ഞും സ്വാദ്‌ ഏറെ ഉള്ളതാവും...
   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:24 pm

jenny wrote:
unnikmp wrote:
അഭിജിത്,  ഇതൊക്കെ വായിക്കുമ്പോള്‍ നാട്ടില്‍ പോയി കുറച്ചു കൃഷി ചെയ്യാനുള്ള മോഹം അടക്കാന്‍ കഴിയുന്നില്ല...
Krishi mukhya jeevitha margam akumbol  workloadum oru padu kooduthala    anubhavam unde

pandokke jolikku ale kittumayirunnu..ippol arem kittanilla..athokke constraints anu..oru kootam alkar orumichirangiyal nallatha
adukkala krishiyokke thanne cheyyavunnathe ullloo...amanassundaavanam ennu maathram ...commercial krishiyaanenkil jenny paanjathu pole paadaa  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:38 pm

Abhijit wrote:
jenny wrote:
unnikmp wrote:
അഭിജിത്,  ഇതൊക്കെ വായിക്കുമ്പോള്‍ നാട്ടില്‍ പോയി കുറച്ചു കൃഷി ചെയ്യാനുള്ള മോഹം അടക്കാന്‍ കഴിയുന്നില്ല...
Krishi mukhya jeevitha margam akumbol  workloadum oru padu kooduthala    anubhavam unde

pandokke jolikku ale kittumayirunnu..ippol arem kittanilla..athokke constraints anu..oru kootam alkar orumichirangiyal nallatha
adukkala krishiyokke thanne cheyyavunnathe ullloo...amanassundaavanam ennu maathram ...commercial krishiyaanenkil jenny paanjathu pole paadaa  
'കിസാന്‍ കൃഷിദീപം' അല്ലെങ്കില്‍ 'ഭൂമിമലയാളം' കണ്ടാല്‍ മനസ്സിലാകും,കൃഷി ചെയ്യാന്‍ ഭൂമിയല്ല അതിനേക്കാള്‍ മനസ്സാണ് വേണ്ടത് എന്ന്...ഒരാള്‍ വീടിന്റെ ടെറസില്‍ കോണ്‍ക്രീറ്റ് ചാനലുകള്‍ ഉണ്ടാക്കി അതില്‍ മണ്ണ് നിറച്ച് വാഴ കൃഷി ചെയ്തിരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി...നല്ല മുഴുത്ത വാഴക്കുലകള്‍...മുരിങ്ങ,കറിവേപ്പില,ഇഞ്ചി,മല്ലിയില,പുതീനയില,ചീര അങ്ങിനെ ഒരു വിധം എല്ലാം നമ്മള്‍ക്ക് ടെറസിലും ചാക്കിലുമായി കൃഷി ചെയ്യാം...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:41 pm

Pandu Jayaraam Veedinte terrasil kure krishi cheythu...oduvil architect vannu vazhakku paranju ennu vaayichathu orkkunnu ...adhikam bhaaram veedinu balakshayam varuthumathre..  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:43 pm

അതും നേരാ...ഒരു നാലോ അഞ്ചോ വാഴകള്‍ ഒക്കെ നടാം..അല്ലെങ്കില്‍ പച്ചക്കറികള്‍...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:45 pm

unnikmp wrote:
Abhijit wrote:
adukkala krishiyokke thanne cheyyavunnathe ullloo...amanassundaavanam ennu maathram ...commercial krishiyaanenkil jenny paanjathu pole paadaa  
'കിസാന്‍ കൃഷിദീപം' അല്ലെങ്കില്‍ 'ഭൂമിമലയാളം' കണ്ടാല്‍ മനസ്സിലാകും,കൃഷി ചെയ്യാന്‍ ഭൂമിയല്ല അതിനേക്കാള്‍ മനസ്സാണ് വേണ്ടത് എന്ന്...ഒരാള്‍ വീടിന്റെ ടെറസില്‍ കോണ്‍ക്രീറ്റ് ചാനലുകള്‍ ഉണ്ടാക്കി അതില്‍ മണ്ണ് നിറച്ച് വാഴ കൃഷി ചെയ്തിരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി...നല്ല മുഴുത്ത വാഴക്കുലകള്‍...മുരിങ്ങ,കറിവേപ്പില,ഇഞ്ചി,മല്ലിയില,പുതീനയില,ചീര അങ്ങിനെ ഒരു വിധം എല്ലാം നമ്മള്‍ക്ക് ടെറസിലും ചാക്കിലുമായി കൃഷി ചെയ്യാം...
mikkavarum charinja melkkurakal prefer cheyyunnathu kaaranam terrace krishikkokke nlla limitations undu ippol...pakshe athyaavashyathinu vellavum raavileyum vaykeettum ara manikkoor ithinaayi neetti vekkaanulla manassum undenkil vendathokke namukkundaakkaam....ithoru aavshyam alla athyaavashyam thanneyaanu...kaaranam mattullavare depend cheythu namukkethrakaalam pokaan kazhiyum ....pandu indiyayil famine vannappo oru neram bhakshanam upekshikkaan janangalodu paekshikkendi vanna lal bahadhur shastriyude kadha paadapusthakangalil polum padippikkunnilla
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:46 pm

super thread  
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:47 pm

unnikmp wrote:
Abhijit wrote:
adukkala krishiyokke thanne cheyyavunnathe ullloo...amanassundaavanam ennu maathram ...commercial krishiyaanenkil jenny paanjathu pole paadaa  
'കിസാന്‍ കൃഷിദീപം' അല്ലെങ്കില്‍ 'ഭൂമിമലയാളം' കണ്ടാല്‍ മനസ്സിലാകും,കൃഷി ചെയ്യാന്‍ ഭൂമിയല്ല അതിനേക്കാള്‍ മനസ്സാണ് വേണ്ടത് എന്ന്...ഒരാള്‍ വീടിന്റെ ടെറസില്‍ കോണ്‍ക്രീറ്റ് ചാനലുകള്‍ ഉണ്ടാക്കി അതില്‍ മണ്ണ് നിറച്ച് വാഴ കൃഷി ചെയ്തിരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി...നല്ല മുഴുത്ത വാഴക്കുലകള്‍...മുരിങ്ങ,കറിവേപ്പില,ഇഞ്ചി,മല്ലിയില,പുതീനയില,ചീര അങ്ങിനെ ഒരു വിധം എല്ലാം നമ്മള്‍ക്ക് ടെറസിലും ചാക്കിലുമായി കൃഷി ചെയ്യാം...
unni these are all small scale ...im talking about real krishi..large scale
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:48 pm

jenny wrote:
unnikmp wrote:
'കിസാന്‍ കൃഷിദീപം' അല്ലെങ്കില്‍ 'ഭൂമിമലയാളം' കണ്ടാല്‍ മനസ്സിലാകും,കൃഷി ചെയ്യാന്‍ ഭൂമിയല്ല അതിനേക്കാള്‍ മനസ്സാണ് വേണ്ടത് എന്ന്...ഒരാള്‍ വീടിന്റെ ടെറസില്‍ കോണ്‍ക്രീറ്റ് ചാനലുകള്‍ ഉണ്ടാക്കി അതില്‍ മണ്ണ് നിറച്ച് വാഴ കൃഷി ചെയ്തിരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി...നല്ല മുഴുത്ത വാഴക്കുലകള്‍...മുരിങ്ങ,കറിവേപ്പില,ഇഞ്ചി,മല്ലിയില,പുതീനയില,ചീര അങ്ങിനെ ഒരു വിധം എല്ലാം നമ്മള്‍ക്ക് ടെറസിലും ചാക്കിലുമായി കൃഷി ചെയ്യാം...
unni these are all small scale ...im talking about real krishi..large scale
  
  namukku Rubber krishi cheyyaam   
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:54 pm

Rubber krishikku adhya kalangalil kure adhwanam avashyama..ippol veetil undu kure thai marangal..eppolum paniyannu parayarundu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:55 pm

jenny wrote:
Rubber krishikku adhya kalangalil kure adhwanam avashyama..ippol veetil undu kure thai marangal..eppolum paniyannu parayarundu
Enkil Mannira krishi thudangaam namukku   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:56 pm

Ammu wrote:
jenny wrote:
Rubber krishikku adhya kalangalil kure adhwanam avashyama..ippol veetil undu kure thai marangal..eppolum paniyannu parayarundu
Enkil Mannira krishi thudangaam namukku   

kanjavu krishi aayalo... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:57 pm

ROHITH NAMBIAR wrote:
Ammu wrote:
Enkil Mannira krishi thudangaam namukku   
kanjavu krishi aayalo... 
vetti nirathum njangal     
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:58 pm

jenny wrote:
unnikmp wrote:
Abhijit wrote:
adukkala krishiyokke thanne cheyyavunnathe ullloo...amanassundaavanam ennu maathram ...commercial krishiyaanenkil jenny paanjathu pole paadaa  
'കിസാന്‍ കൃഷിദീപം' അല്ലെങ്കില്‍ 'ഭൂമിമലയാളം' കണ്ടാല്‍ മനസ്സിലാകും,കൃഷി ചെയ്യാന്‍ ഭൂമിയല്ല അതിനേക്കാള്‍ മനസ്സാണ് വേണ്ടത് എന്ന്...ഒരാള്‍ വീടിന്റെ ടെറസില്‍ കോണ്‍ക്രീറ്റ് ചാനലുകള്‍ ഉണ്ടാക്കി അതില്‍ മണ്ണ് നിറച്ച് വാഴ കൃഷി ചെയ്തിരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി...നല്ല മുഴുത്ത വാഴക്കുലകള്‍...മുരിങ്ങ,കറിവേപ്പില,ഇഞ്ചി,മല്ലിയില,പുതീനയില,ചീര അങ്ങിനെ ഒരു വിധം എല്ലാം നമ്മള്‍ക്ക് ടെറസിലും ചാക്കിലുമായി കൃഷി ചെയ്യാം...
unni these are all small scale ...im talking about real krishi..large scale
  
എനിക്ക് സ്മാള്‍ മാത്രമല്ല ബിഗ്‌ സ്കേലിലും താല്പര്യമുണ്ട് കൃഷിയില്‍...പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ പത്തിരുപതു നേന്ത്ര വാഴ നട്ടു...അന്ന് വീട്ടില്‍ മോട്ടോര്‍-പമ്പ് ഒന്നുമില്ല...പക്ഷെ കിണറിന് വലിയ ആഴവുമില്ല...എന്നും രാവിലെ ഒരു വലിയ ചെമ്പ് പാത്രത്തില്‍ വെള്ളം കോരി നിറയ്ക്കും, എന്നിട്ട് ഓരോ വാഴക്കും ഒഴിക്കും...നല്ല വളക്കൂറുള്ള മണ്ണ് അല്ലാഞ്ഞിട്ടു കൂടി നല്ല കുലകള്‍ കിട്ടി..അയല്‍പ്പക്കത്തെ വീടുകളിലും,ബന്ധുക്കള്‍ക്കും എല്ലാം കൊടുത്തു...ചാരം,ചാണകം,കടലപ്പിണ്ണാക്ക് ഇതൊക്കെ ആയിരുന്നു വളം...നല്ല സ്വാദ്‌ ആയിരുന്നു ആ വഴപ്പഴങ്ങള്‍ക്ക്..പയര്‍,വെണ്ട,മധുരക്കിഴങ്ങ്,അമരക്ക,വഴുതിന.കോവക്ക അങ്ങിനെ കുറേ സാധനങ്ങള്‍ ഞാന്‍ നട്ടിരുന്നു അന്ന്..
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 9:58 pm

Ammu wrote:
jenny wrote:
Rubber krishikku adhya kalangalil kure adhwanam avashyama..ippol veetil undu kure thai marangal..eppolum paniyannu parayarundu
Enkil Mannira krishi thudangaam namukku   
easy aya onnumilla ammu..ellumuriye pani cheythale patttu..krishi karyathil prathyekichum..ente mother in law parayum..arum ingottu varallennu..njangalo ingine ayi..ningalkku koodi ee gathy varalleyennu
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:00 pm

unnikmp wrote:
jenny wrote:
unni these are all small scale ...im talking about real krishi..large scale
  
എനിക്ക് സ്മാള്‍ മാത്രമല്ല ബിഗ്‌ സ്കേലിലും താല്പര്യമുണ്ട് കൃഷിയില്‍...പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ പത്തിരുപതു നേന്ത്ര വാഴ നട്ടു...അന്ന് വീട്ടില്‍ മോട്ടോര്‍-പമ്പ് ഒന്നുമില്ല...പക്ഷെ കിണറിന് വലിയ ആഴവുമില്ല...എന്നും രാവിലെ ഒരു വലിയ ചെമ്പ് പാത്രത്തില്‍ വെള്ളം കോരി നിറയ്ക്കും, എന്നിട്ട് ഓരോ വാഴക്കും ഒഴിക്കും...നല്ല വളക്കൂറുള്ള മണ്ണ് അല്ലാഞ്ഞിട്ടു കൂടി നല്ല കുലകള്‍ കിട്ടി..അയല്‍പ്പക്കത്തെ വീടുകളിലും,ബന്ധുക്കള്‍ക്കും എല്ലാം കൊടുത്തു...ചാരം,ചാണകം,കടലപ്പിണ്ണാക്ക് ഇതൊക്കെ ആയിരുന്നു വളം...നല്ല സ്വാദ്‌ ആയിരുന്നു ആ വഴപ്പഴങ്ങള്‍ക്ക്..പയര്‍,വെണ്ട,മധുരക്കിഴങ്ങ്,അമരക്ക,വഴുതിന.കോവക്ക അങ്ങിനെ കുറേ സാധനങ്ങള്‍ ഞാന്‍ നട്ടിരുന്നു അന്ന്..

Back to top Go down
Sponsored content

PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 4 of 27Go to page : Previous  1, 2, 3, 4, 5 ... 15 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: