HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
June 2018
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 14, 2013 5:15 pm

jenny wrote:
Minnoos wrote:
unnikmp wrote:
  
unni bhayankara dietingila..vene follow cheytho ..njan odi
:paru:  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Aug 16, 2013 11:27 am

ഇടിവെട്ട് മീന്‍ കറി    

ആന്ധ്ര ഫിഷ് െെ്രഫ

മീന്‍ രണ്ട് കഷണം
എണ്ണ അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് ടേബിള്‍സ്പൂണ്‍
ഗരം മസാല ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
വിനാഗിരി ആവശ്യത്തിന്
വെളുത്ത എള്ള് ഒരു ടീസ്പൂണ്‍

മീന്‍ കഴുകി വൃത്തിയാക്കി മുകൡ പറഞ്ഞ ചേരുവകള്‍ പുരട്ടി 20 മിനുട്ട് വെയ്ക്കുക. ഇതിനു മുകളില്‍ വെളുത്ത എള്ള് വിതറുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റുക. ഈ എണ്ണയിലേക്ക് നേരത്തെ ചേരുവകള്‍ പുരട്ടിവച്ച മീനിടുക.കുറഞ്ഞ തീയില്‍ 12 മിനിട്ട് വച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക.

ഫിഷ് ടിക്ക

മീന്‍ കഷണങ്ങളാക്കിയത് 250 ഗ്രാം
കട്ട തൈര് നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്് (അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്‍പൊടി ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.

മീന്‍ വറുത്തരച്ച കറി

മീന്‍ കഷണങ്ങളാക്കിയത് അര കിലോ
തക്കാളി ഒന്ന്(വലുത്)
സവാള ഒന്ന്
പച്ചമുളക് നാലെണ്ണം
കറിവേപ്പില ഒരു തണ്ട്
കുതിര്‍ത്ത പുളി രണ്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
ചിരകിയ തേങ്ങ അര ടീസ്പൂണ്‍
മല്ലി അര ടീസ്്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറിയ ഉള്ളി മൂന്നെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, കറിവേപ്പില എന്നിവ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ഇളക്കി അരച്ചെടുക്കുക. തക്കാളി, പച്ച മുളക്, എന്നിവ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും പുളിയും ചേര്‍ക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇട്ട് വേവിച്ചെടുക്കുക.
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Fri Aug 16, 2013 11:30 am

fish vibhavanalano ..pareekshichittu thanne karyam ammu   
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: The Recipe Corner    Fri Aug 16, 2013 11:30 am

 Ammu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Aug 16, 2013 11:33 am

jenny wrote:
fish vibhavanalano ..pareekshichittu thanne karyam ammu   
എന്നാല്‍ പിടിച്ചോ കുറച്ചു കൂടി      

മീന്‍ മുളകുഷ്യം

മത്തി അര കിലോ
പച്ച കുരുമുളക് 70 ഗ്രാം
പച്ചമുളക് അഞ്ചെണ്ണം
വെളുത്തുള്ളി അരിഞ്ഞത് 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് 25 ഗ്രാം
കറിവേപ്പില രണ്ട് തണ്ട്
ചെറിയ ഉള്ളി 100 ഗ്രാം
കടുക് അഞ്ച് ഗ്രാം
കുടംപുളി കുറച്ച്
വെളിച്ചെണ്ണ 25 മില്ലി
ഉപ്പ് ആവശ്യത്തിന്

ചെറിയ ഉള്ളി.പച്ച മുളക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുക്കുക. വൃത്തിയാക്കിയ മത്തിയും അരപ്പും കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി ഇത് മുളകൂഷ്യത്തിലേക്ക് ചേര്‍ക്കുക.

പട്രാണിമച്ചി

മീന്‍ കഷണങ്ങളാക്കിയത് രണ്ടെണ്ണം
വിനാഗിരി ആവശ്യത്തിന്
വാഴയില രണ്ട് എണ്ണം
ചിരകിയ നാളികേരം 00 ഗ്രാം
മല്ലിയില 50 ഗ്രാം
പച്ചമുളക് ആറെണ്ണം
വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
മല്ലി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര ഒരു നുള്ള്

കഴുകി വൃത്തിയാക്കിയ മീന്‍ വിനാഗിരിയും ഉപ്പും ചേര്‍ത്ത് 20 മിനുട്ട് വെക്കുക. ചിരകിയ തേങ്ങ,മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം, മല്ലി, ചെറുനാരങ്ങാ നീര്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് മീനില്‍ പുരട്ടുക. വാഴയിലയില്‍ പൊതിഞ്ഞ് 30 മിനുട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക.

ബംഗാളി ഫിഷ് കറി

മീന്‍ കഷണങ്ങളാക്കിയത് അര കിലോ
ഉരുളക്കിഴങ്ങ് ഒന്ന്
സവാള ഒന്ന്
വെളുത്തുള്ളി രണ്ട് അല്ലി
തക്കാളി ഒന്ന് (വലുത്)
ജീരകം ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുകെണ്ണ 150 മില്ലി

കഴുകി വൃത്തിയാക്കിയ മീനില്‍ മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടിവെക്കുക. ഉരുളക്കിഴങ്ങ് തോല് കളഞ്ഞെടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി മീന്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ ഉരുളക്കിഴങ്ങും വറുത്തെടുക്കണം. പാത്രത്തില്‍ എണ്ണ ഒഴിച്ച്, അരിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, ജീരകം, മഞ്ഞള്‍ പൊടി, പച്ചമുളക് എന്നിവ ഇട്ട് ചൂടാക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളച്ച് വരുമ്പോള്‍ തക്കാളിയും ഉപ്പും ചേര്‍ക്കുക. അഞ്ച് മിനുട്ട് കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങളും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് 10 മിനുട്ട് വേവിക്കുക. മല്ലി ഇല വിതറി അലങ്കരിക്കാം.

ഗോവന്‍ ചെമ്മീന്‍ കറി

ചെമ്മീന്‍ 500ഗ്രാം
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
പച്ചമുളക് കീറിയത് ഒന്ന്
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കുതിര്‍ത്ത പുളി അഞ്ച് ഗ്രാം
കാപ്‌സിക്കം ഒന്ന്
തേങ്ങാപാല്‍ ആവശ്യത്തിന്
ഗ്രൈന്‍ഡിങ്
മല്ലി അര ടേബിള്‍ സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
കുരുമുളക് ആറെണ്ണം
വെളുത്തുള്ളി ഒരു അല്ലി
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ചിരകിയ നാളികേരം 30 ഗ്രാം

ചെമ്മീന്‍കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതില്‍ ചെമ്മീന്‍ ഇട്ട് മൊരിച്ചെടുക്കുക. ചിരകിയ നാളികേരവും മസാലകളും ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും പുളി,കാപ്‌സിക്കം,പച്ചമുളക്,തേങ്ങാ പാല്‍ എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക.

ഫിഷ് മോളി

അയക്കൂറ അര കിലോ
സവാള(അരിഞ്ഞത്) 50 ഗ്രാം
ഇഞ്ചി(നീളത്തില്‍ അരിഞ്ഞത്) 10 ഗ്രാം
ഉപ്പ് ആവശ്യത്തിന്
നാളികേരം ഒന്ന്
കറിവേപ്പില ഒരു തണ്ട്
വെളുത്തുള്ളി (അരിഞ്ഞത്) ആറെണ്ണം
പച്ചമുളക ് (അരിഞ്ഞത്) 10 ഗ്രാം
ചെറുനാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം 115 മില്ലി
മഞ്ഞള്‍പൊടി ഒരു നുള്ള്
വെളിച്ചെണ്ണ 15 മില്ലി
തക്കാളി ഒന്ന്

തേങ്ങയുടെ ഒന്നും രണ്ടും പാല്‍ എടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരു മിനുട്ട് നേരം വഴറ്റുക. ഇതില്‍ തേങ്ങയുടെ രണ്ടാം പാലും മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ ഇട്ട് വീണ്ടും തിളപ്പിക്കുക. മീന്‍ വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്ന് വാങ്ങി ചെറുനാരങ്ങ നീര്, കറിവേപ്പില,വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. തക്കാളി അരിഞ്ഞത് മുകളില്‍ വിതറി അലങ്കരിക്കാം.

ചെമ്മീന്‍ മാങ്ങാ മുളക് ചാറ്

ചെമ്മീന്‍ 250 ഗ്രാം
പച്ച മാങ്ങ കഷ്ണങ്ങള്‍ ആറെണ്ണം
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
പച്ചമുളക് ആറ് എണ്ണം
ഉപ്പ് ആവശ്യത്തിന്

ചെമ്മീന്‍ വൃത്തിയാക്കിവെക്കുക. പച്ചമുളക്, അരിഞ്ഞ ചെറിയ ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, പച്ചമാങ്ങ എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്‍ക്കുക. വെന്താല്‍ ഇറക്കി വെക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, കറിവേപ്പിലയും അരിഞ്ഞ ഉള്ളിയുമിട്ട് വഴറ്റി കറിയിലേക്ക് പകരുക.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Aug 16, 2013 11:34 am

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Fri Aug 16, 2013 11:40 am

thanks dear...chikkan njan adhikam pareekshanam nadathrilla ..karanam njan vekkunna chicken curry enikishtama..bore adichittilla

fish sheelam aya karnam experimentsum ishtama
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Aug 19, 2013 12:10 pm

kaaat wrote:
Neelu wrote:
acharukalil enikkishtam naranga achar...kure pazhakumbol athinte tholi kadichu thinnan:thullichadi:   
Veettil undakunnathu pole onnumalla njaan undakiyee........veettil aanengil   naranga cheenachattyil vayati kure paruvam akumbol eduthu kashanm aaki pinne enthenlamo okke cherkkum.....  

njaan undakiyathu......

naranga pathrathil ittittu kurachu vellam choodaki athil ozhikkum.....10 minute kazhinju  eduthu cheruthayi arinju vekkanam

aduppil cheenachatty vechu kadukuennayozhichu, kadukum, kariveppilayum ittu varukkanam
koode kure inchi arinjathum, velluthulliyum 10 pcs (veluthulli istamaengil koduthal edutholu as u like) ittu vazhatti.....ee arinja naranga kashnagal cherthu ilakki alapam kaayam podiyum cherthu kuppiyilaakuka.....vellam avashyamengil choodaki cherkuka....  Achar ready  .
   കാറ്റേ നാരങ്ങാ അച്ചാര്‍ എളുപ്പ മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കുവാന്‍ തലപുകഞ്ഞു കണ്ടു പിടിച്ച ഒരു മാര്‍ഗ്ഗം  ഇതാ  .

നാരങ്ങാ - 10
മുളക് പൊടി - 2 ടെബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 20 ചുള
 ഉപ്പു _ പാകത്തിന്
വിനാഗിരി - ആവശ്യത്തിനു
   നാരങ്ങാ കഴുകി തുടച്ചു വെള്ളമയം മാറ്റി  ഒരു മൈക്രോ വേവ് സേഫ് ഗ്ലാസ്‌ ബൌളില്‍ അടച്ചു  വെച്ചിട്ട് ( അടച്ചു വെച്ചില്ലെങ്കില്‍  നാരങ്ങാനീര് മുഴുവനും ഓവനുള്ളില്‍ ആകും...പറഞ്ഞില്ലാന്നു വേണ്ടാ  )  അഞ്ചു മിനുറ്റ്  മൈക്രോ വേവ്  ചെയ്യുക....അതിനു ശേഷം എടുത്തു ചെറിയ പീസാക്കുക .ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെക്കുക ....ചീനച്ചട്ടിയില്‍  എണ്ണ  ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പിലയും വെളുത്തുള്ളിയും വഴറ്റുക...  അതിനു ശേഷം തീ ഓഫ്‌ ചെയ്തു മുളക് പൊടി  എണ്ണ യിലേക്ക് ചേര്‍ക്കുക  ( മുളക് പൊടി വങ്ങിപ്പോയി നിറം നഷ്ട്ടമാവാതിരിക്കുവാന്‍ ആണ് തീ ഓഫ്‌ ചെയ്യുന്നത് ട്ടോ  ) ചേരുവകള്‍ എല്ലാം കൂടി  അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങാ യിലേക്ക് ചേര്‍ത്ത് ആവശ്യത്തിനു വിന്നാഗിരിയും  അല്പം പഞ്ചസാരയും ( പുളി ബാലന്‍സ്  ചെയ്യാന്‍ ) ചേര്‍ത്ത് നന്നായി ഇളക്കുക... നാരങ്ങാ അച്ചാര്‍ തയ്യാര്‍   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Aug 19, 2013 12:30 pm

Ammu wrote:

microwave illaathoru enna cheyyum  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Aug 19, 2013 12:32 pm

ഇല്ലെങ്കില്‍ നാരങ്ങാ അല്പം എണ്ണയില്‍ വഴറ്റിയാല്‍ മതിയാകും...  അത്രയും എണ്ണ അവോയിഡ്‌ ചെയ്യാം നമുക്ക് മൈക്രോവേവില്‍ വഴറ്റിയാല്‍..  
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: The Recipe Corner    Mon Aug 19, 2013 12:37 pm

Ammu wrote:
kaaat wrote:
Veettil undakunnathu pole onnumalla njaan undakiyee........veettil aanengil   naranga cheenachattyil vayati kure paruvam akumbol eduthu kashanm aaki pinne enthenlamo okke cherkkum.....  

njaan undakiyathu......

naranga pathrathil ittittu kurachu vellam choodaki athil ozhikkum.....10 minute kazhinju  eduthu cheruthayi arinju vekkanam

aduppil cheenachatty vechu kadukuennayozhichu, kadukum, kariveppilayum ittu varukkanam
koode kure inchi arinjathum, velluthulliyum 10 pcs (veluthulli istamaengil koduthal edutholu as u like) ittu vazhatti.....ee arinja naranga kashnagal cherthu ilakki alapam kaayam podiyum cherthu kuppiyilaakuka.....vellam avashyamengil choodaki cherkuka....  Achar ready  .
   കാറ്റേ നാരങ്ങാ അച്ചാര്‍ എളുപ്പ മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കുവാന്‍ തലപുകഞ്ഞു കണ്ടു പിടിച്ച ഒരു മാര്‍ഗ്ഗം  ഇതാ  .

നാരങ്ങാ - 10
മുളക് പൊടി - 2 ടെബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 20 ചുള
 ഉപ്പു _ പാകത്തിന്
വിനാഗിരി - ആവശ്യത്തിനു
   നാരങ്ങാ കഴുകി തുടച്ചു വെള്ളമയം മാറ്റി  ഒരു മൈക്രോ വേവ് സേഫ് ഗ്ലാസ്‌ ബൌളില്‍ അടച്ചു  വെച്ചിട്ട് ( അടച്ചു വെച്ചില്ലെങ്കില്‍  നാരങ്ങാനീര് മുഴുവനും ഓവനുള്ളില്‍ ആകും...പറഞ്ഞില്ലാന്നു വേണ്ടാ  )  അഞ്ചു മിനുറ്റ്  മൈക്രോ വേവ്  ചെയ്യുക....അതിനു ശേഷം എടുത്തു ചെറിയ പീസാക്കുക .ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെക്കുക ....ചീനച്ചട്ടിയില്‍  എണ്ണ  ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പിലയും വെളുത്തുള്ളിയും വഴറ്റുക...  അതിനു ശേഷം തീ ഓഫ്‌ ചെയ്തു മുളക് പൊടി  എണ്ണ യിലേക്ക് ചേര്‍ക്കുക  ( മുളക് പൊടി വങ്ങിപ്പോയി നിറം നഷ്ട്ടമാവാതിരിക്കുവാന്‍ ആണ് തീ ഓഫ്‌ ചെയ്യുന്നത് ട്ടോ  ) ചേരുവകള്‍ എല്ലാം കൂടി  അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങാ യിലേക്ക് ചേര്‍ത്ത് ആവശ്യത്തിനു വിന്നാഗിരിയും  അല്പം പഞ്ചസാരയും ( പുളി ബാലന്‍സ്  ചെയ്യാന്‍ ) ചേര്‍ത്ത് നന്നായി ഇളക്കുക... നാരങ്ങാ അച്ചാര്‍ തയ്യാര്‍   
നാരങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ അതിനോടൊപ്പം കുറച്ചു ഈന്തപ്പഴവും കൂടി ചേർത്താൽ കൂടുതൽ രുചികരമായിരിക്കും.  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Aug 19, 2013 12:42 pm

 മൈക്ക്.... ഒന്ന് ട്രൈ ചെയ്തു നോക്കണമല്ലോ... 
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: The Recipe Corner    Mon Aug 19, 2013 2:37 pm

Ammu wrote:
kaaat wrote:
Veettil undakunnathu pole onnumalla njaan undakiyee........veettil aanengil   naranga cheenachattyil vayati kure paruvam akumbol eduthu kashanm aaki pinne enthenlamo okke cherkkum.....  

njaan undakiyathu......

naranga pathrathil ittittu kurachu vellam choodaki athil ozhikkum.....10 minute kazhinju  eduthu cheruthayi arinju vekkanam

aduppil cheenachatty vechu kadukuennayozhichu, kadukum, kariveppilayum ittu varukkanam
koode kure inchi arinjathum, velluthulliyum 10 pcs (veluthulli istamaengil koduthal edutholu as u like) ittu vazhatti.....ee arinja naranga kashnagal cherthu ilakki alapam kaayam podiyum cherthu kuppiyilaakuka.....vellam avashyamengil choodaki cherkuka....  Achar ready  .
   കാറ്റേ നാരങ്ങാ അച്ചാര്‍ എളുപ്പ മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കുവാന്‍ തലപുകഞ്ഞു കണ്ടു പിടിച്ച ഒരു മാര്‍ഗ്ഗം  ഇതാ  .

നാരങ്ങാ - 10
മുളക് പൊടി - 2 ടെബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 20 ചുള
 ഉപ്പു _ പാകത്തിന്
വിനാഗിരി - ആവശ്യത്തിനു
   നാരങ്ങാ കഴുകി തുടച്ചു വെള്ളമയം മാറ്റി  ഒരു മൈക്രോ വേവ് സേഫ് ഗ്ലാസ്‌ ബൌളില്‍ അടച്ചു  വെച്ചിട്ട് ( അടച്ചു വെച്ചില്ലെങ്കില്‍  നാരങ്ങാനീര് മുഴുവനും ഓവനുള്ളില്‍ ആകും...പറഞ്ഞില്ലാന്നു വേണ്ടാ  )  അഞ്ചു മിനുറ്റ്  മൈക്രോ വേവ്  ചെയ്യുക....അതിനു ശേഷം എടുത്തു ചെറിയ പീസാക്കുക .ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വെക്കുക ....ചീനച്ചട്ടിയില്‍  എണ്ണ  ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പിലയും വെളുത്തുള്ളിയും വഴറ്റുക...  അതിനു ശേഷം തീ ഓഫ്‌ ചെയ്തു മുളക് പൊടി  എണ്ണ യിലേക്ക് ചേര്‍ക്കുക  ( മുളക് പൊടി വങ്ങിപ്പോയി നിറം നഷ്ട്ടമാവാതിരിക്കുവാന്‍ ആണ് തീ ഓഫ്‌ ചെയ്യുന്നത് ട്ടോ  ) ചേരുവകള്‍ എല്ലാം കൂടി  അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങാ യിലേക്ക് ചേര്‍ത്ത് ആവശ്യത്തിനു വിന്നാഗിരിയും  അല്പം പഞ്ചസാരയും ( പുളി ബാലന്‍സ്  ചെയ്യാന്‍ ) ചേര്‍ത്ത് നന്നായി ഇളക്കുക... നാരങ്ങാ അച്ചാര്‍ തയ്യാര്‍   
  dear..............alla ethoke elupam alle...... ;) 

appol kaduppam ulla receipe okke ethaa........:paru:    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Aug 19, 2013 2:58 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 10:12 am

ഉണക്കമീന്‍ വിഭവങ്ങള്‍   

മഴക്കാലം കടല്‍ വിഭവങ്ങള്‍ക്കു ചാകരയല്ല.... എന്നാല്‍, മീന്‍ ഉപ്പിലിട്ടു വെയിലത്തുണക്കി സൂക്ഷിക്കുന്നത്‌ പണ്ടു മുതല്‍ക്കേ വര്‍ഷകാലത്തേക്കുള്ള കരുതലിന്റെ ഭാഗമാണ്‌. കരിവാടെന്നു വിളിക്കുന്ന ഉണക്കമീനിന്റെ രുചിയുമൊന്നു വേറെ തന്നെ. ഈ വര്‍ഷകാലത്ത്‌ ചില ഉണക്കമീന്‍ വിഭവങ്ങളായാലോ ....?

ഉണക്കമീനും കപ്പയും

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കമീന്‍ - കാല്‍കിലോ
ഉള്ളി - കാല്‍കപ്പ്‌ (അരിയുക)
പച്ചമുളക്‌ - നാലെണ്ണം (അരിയുക)
ഇഞ്ചി - ഒരു കഷണം (അരിയുക)
കറിവേപ്പില - രണ്ട്‌ കതിര്‍
മസാലപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
കപ്പ - അരക്കിലോ (വേവിച്ച്‌ ഉടച്ചെടുക്കുക)
മൈദമാവ്‌ - കാല്‍കപ്പ്‌
എണ്ണ - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക്‌ അരിഞ്ഞ ഉള്ളി, പച്ചമുളക്‌, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. വഴന്നുകഴിയുമ്പോള്‍ മസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്തിളക്കുക. ഉണക്കമീന്‍ ഇതിലേക്ക്‌ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. ഉണക്കമീന്‍ പാകമായതിനുശേഷം കപ്പയില്‍ ചേര്‍ത്ത്‌ ഇളക്കുക. ചെറിയ ഉരുളകളാക്കി മൈദ മാവില്‍ മുക്കുക. ഇതില്‍ റൊട്ടിപ്പൊടി വിതറി കൈയില്‍വച്ച്‌ പരത്തി എണ്ണയില്‍ വറുത്തെടുക്കുക.

ഉണക്ക അയലയും ചേമ്പും തേങ്ങയരച്ചകറി

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക അയല വൃത്തിയാക്കിയത്‌ - അരക്കിലോ
വെള്ളം- ഒന്നരക്കപ്പ്‌
ചെറിയ ചേമ്പ്‌ - കാല്‍ കിലോ (നാലായി മുറിച്ചത്‌)
ഉപ്പ്‌ - പാകത്തിന്‌
പച്ചമുളക്‌ കീറിയത്‌ - നാലെണ്ണം
കുടംപുളി രണ്ടായി കീറിയത്‌ - ആറ്‌ കഷണം
തേങ്ങ - ഒന്നര കപ്പ്‌
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി - നാല്‌ അല്ലി
കറിവേപ്പില - രണ്ട്‌ തണ്ട്‌
ചുവന്നുള്ളി - ഒരു ടീസ്‌പൂണ്‍ (അരിയുക)
കടുക്‌- ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
ഉണക്ക അയല വൃത്തിയാക്കി പത്തുമിനിറ്റ്‌ വെള്ളത്തിലിടുക. ചേമ്പ്‌, ഉണക്ക അയല, കുടംപുളി, പച്ചമുളക്‌, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ അടുപ്പില്‍വച്ച്‌ വേവിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ അരച്ച്‌ ചേര്‍ക്കുക. കടുക്‌ പൊട്ടിക്കുക. ചുവന്നുള്ളി, കറിവേപ്പില എന്നിവയിട്ട്‌ മൂപ്പിക്കുക.

ഉണക്കച്ചെമ്മീന്‍ ചക്കക്കുരു മാങ്ങാക്കറി

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കച്ചെമ്മീന്‍ - ഇരുനൂറ്‌ ഗ്രാം
ചക്കക്കുരു കനംകുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌ - നൂറ്‌ ഗ്രാം
വെള്ളം - ഒന്നരക്കപ്പ്‌
മാങ്ങാ കനംകുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌ - നൂറ്‌ ഗ്രാം
തേങ്ങ - ഒന്നരക്കപ്പ്‌
മഞ്ഞള്‍പ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ തണ്ട്‌
വെളുത്തുള്ളി - നാല്‌ അല്ലി
ചുവന്നുള്ളി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
മുളകുപൊടി - നാല്‌ ടീസ്‌പൂണ്‍
മല്ലിപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീനും ചക്കക്കുരു കനം കുറച്ച്‌ അരിഞ്ഞതും അല്‍പ്പം വെള്ളമൊഴിച്ച്‌ വേവിക്കുക. ചക്കക്കുരു വേവാറാകുമ്പോള്‍ മാങ്ങാ ചേര്‍ക്കുക. തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ അരയ്‌ക്കുക. മാങ്ങാ വെന്തു കഴിയുമ്പോള്‍ അരപ്പുചേര്‍ക്കുക. അരപ്പ്‌ തിളയ്‌ക്കുന്നതിനു മുമ്പ്‌ വാങ്ങിവയ്‌ക്കുക.
ചൂടായ എണ്ണയില്‍ ചുവന്നുള്ളി, കടുക്‌, കറിവേപ്പില എന്നിവ മൂപ്പിക്കുക. ഇത്‌ കറിയിലൊഴിച്ച്‌ ചെറുതായി ഇളക്കിവയ്‌ക്കുക. ആവശ്യമെങ്കില്‍ മാത്രം അല്‍പ്പം ഉപ്പു ചേര്‍ക്കുക.

ഉണക്കമീന്‍ ചമ്മന്തി

ഉണക്കമീന്‍ ചതച്ചുലര്‍ത്തിയത്‌
ആവശ്യമുള്ള സാധനങ്ങള്‍
1. ഉണക്കമീന്‍ (വെള്ളത്തില്‍ കുതിര്‍ത്ത്‌ വേവിച്ച്‌ കല്ലില്‍വച്ചു ചതച്ചത്‌) - കാല്‍കിലോ
എണ്ണ - കാല്‍കിലോ
കടുക്‌ - അരടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
ചുവന്നുള്ളി അരിഞ്ഞത്‌ - അരക്കപ്പ്‌
വറ്റല്‍മുളക്‌ ചതച്ചത്‌ - അഞ്ചെണ്ണം
വെളുത്തുള്ളി ചതച്ചത്‌ - ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍
കുരുമുളക്‌ ചതച്ചത്‌ - അര ഡിസേര്‍ട്ട്‌ സ്‌പൂണ്‍
വിനാഗിരി - ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍
തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകിട്ട്‌ പൊട്ടിക്കുക. കറിവേപ്പില, ചുമന്നുള്ളി, വറ്റല്‍മുളക്‌, വെളുത്തുള്ളി, കുരുമുളക്‌ എന്നിവ വഴറ്റുക. ഉണക്കമീന്‍, വിനാഗിരി എന്നിവ ചേര്‍ത്തിളക്കുക.

ഉണക്കച്ചെമ്മീന്‍ ചമ്മന്തി
ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒരു കപ്പ്‌
ചെറിയ ഉള്ളി - പന്ത്രണ്ടെണ്ണം
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
വാളന്‍പുളി - ഒരു നുള്ള്‌
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തശേഷം ചതച്ചെടുക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. തേങ്ങ ചിരകിയത്‌, മുളകുപൊടി എന്നിവ വഴറ്റുക. വാളന്‍പുളി ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ക്കുക. അല്‌പം വെളിച്ചെണ്ണകൂടി ചേര്‍ക്കുക.

ഉണക്കമീന്‍ മുളകുപൊടിച്ചത്‌

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കമീന്‍ - കാല്‍കപ്പ്‌
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
ചുവന്നുള്ളി ചതച്ചത്‌ - കാല്‍കപ്പ്‌
വറ്റല്‍മുളക്‌ ചതച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍
വാളന്‍പുളി - ഒരു നെല്ലിക്കാവലുപ്പത്തില്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്നവിധം
ഉണക്കമീന്‍ കഞ്ഞിവെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കുക. കൂടെ കുറച്ച്‌ വെള്ളപ്പേപ്പര്‍ ഇട്ടുവയ്‌ക്കുക. മീനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകള്‍ പുരട്ടി വറുക്കുക. ഈ എണ്ണ അരിച്ച്‌ ഇതില്‍ ചുവന്നുള്ളിയും വറ്റല്‍മുളകും വഴറ്റുക. പുളിവെള്ളത്തില്‍ കുതിര്‍ത്ത്‌ അരിക്കുക. ഇത്‌ ചുവന്നുള്ളി- മുളക്‌ വഴറ്റിയതും ചേര്‍ത്ത്‌ തിളപ്പിക്കുക. മീന്‍ വറുത്തതും ഇട്ട്‌ ഇളക്കി വാങ്ങാം.

ഉണക്കച്ചെമ്മീന്‍ തേങ്ങ ചേര്‍ത്ത്‌ പൊടിച്ചത്‌

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്‌
ഉണക്കമുളക്‌ - നാലെണ്ണം
ഇഞ്ചി - ഒരു ചെറിയകഷണം
ചുവന്നുള്ളി - രണ്ട്‌ അല്ലി
ഉപ്പ്‌ - പാകത്തിന്‌
തേങ്ങ ചിരണ്ടിയത്‌ - അരക്കപ്പ്‌
വാളന്‍പുളി - ഒരു നെല്ലിക്കാ വലുപ്പത്തില്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
നോണ്‍സ്‌റ്റിക്‌പാനില്‍ ഉണക്കച്ചെമ്മീന്‍, നീളത്തിലരിഞ്ഞ ഇഞ്ചി, ചുവന്നുള്ളി, ഉണക്കമുളക്‌ എന്നിവ ഒരുമിച്ച്‌ വറുക്കുക. ഇത്‌ ഉപ്പും വാളന്‍പുളിയും തേങ്ങ ചിരണ്ടിയതും ചേര്‍ത്ത്‌ മിക്‌സിയില്‍ പൊടിച്ചെടുക്കുക. നോണ്‍സ്‌റ്റിക്‌പാനില്‍ ചൂടാക്കി സൂക്ഷിക്കാം.

കപ്പ ബോള്‍സ്‌

ആവശ്യമുള്ള സാധനങ്ങള്‍
കപ്പക്കിഴങ്ങ്‌ - അരക്കിലോ
മുട്ട - നാലെണ്ണം
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
കിഴങ്ങ്‌ പുഴുങ്ങി തൊലികളഞ്ഞ്‌ പൊടിക്കുക. ഉള്ളില്‍ ഉണക്കമീന്‍ ചമ്മന്തിപ്പൊടി ചേര്‍ത്ത്‌ ഉരുളകളാക്കുക. മുട്ട പൊട്ടിച്ചതില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക.
അയലയും കപ്പയും
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ അല്‌പം ഉപ്പും പുളിയുമിട്ട്‌ പുഴുങ്ങി ദശതന്നെ എടുത്തത്‌ - ഇരുന്നൂറ്റമ്പത്‌ ഗ്രാം
കപ്പ അരിഞ്ഞത്‌ - അരക്കിലോ
തേങ്ങ ചിരവിയത്‌ - അരക്കപ്പ്‌
മുളകിന്റെ അരി - അരടീസ്‌പൂണ്‍
ചുവന്നുള്ളി (അരിയുക) - രണ്ടെണ്ണം
വെളുത്തുള്ളി (അരിയുക) -രണ്ടെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ഡിസേര്‍ട്ട്‌ സ്‌പൂണ്‍
കടുക്‌ - കാല്‍ടീസ്‌പൂണ്‍
സവാള (അരിയുക) - ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
വറ്റല്‍മുളക്‌ (രണ്ടായി കീറിയത്‌) നാലെണ്ണം
ഉപ്പ്‌ - ആവശ്യത്തിന്‌
തേങ്ങ ചിരവിയത്‌ - രണ്ട്‌ ഡിസേര്‍ട്ട്‌ സ്‌പൂണ്‍
തയാറാക്കുന്നവിധം
തേങ്ങ, മുളകിന്റെ അരി, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ തരുതരുപ്പായി അരയ്‌ക്കുക. കപ്പ വേവിച്ച്‌ ഉടയ്‌ക്കുക. നടുക്ക്‌ ഉപ്പും അരപ്പും വച്ച്‌ മൂടി അടുപ്പില്‍വച്ച്‌ ആവി വരുമ്പോള്‍ ഇളക്കുക. മീന്‍ ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. സവാള, കറിവേപ്പില, വറ്റല്‍മുളക്‌, തേങ്ങ എന്നിവ ചേര്‍ത്ത്‌ ഉലര്‍ത്തി മീനില്‍ ചേര്‍ത്ത്‌ ഇളക്കുക.

ഏത്തയ്‌ക്ക അയലക്കറി

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കഅയല - രണ്ടെണ്ണം (വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്‌)
ഏത്തയ്‌ക്ക - ഒന്ന്‌ (അരിയുക)
മാങ്ങ - ഒന്ന്‌ (അരിയുക)
തേങ്ങ ചിരവിയത്‌ - അരമുറി
പച്ചമുളക്‌ - രണ്ടെണ്ണം (നീളത്തിലരിയുക)
മുളകുപൊടി - രണ്ട്‌ സ്‌പൂണ്‍
വറ്റല്‍മുളക്‌ - രണ്ടെണ്ണം
കറിവേപ്പില - രണ്ട്‌ കതിര്‍
എണ്ണ - ആവശ്യത്തിന്‌
പെരുംജീരകം - അര ചെറിയസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്‌പൂണ്‍
ഇഞ്ചി - ഒരു കഷണം (ചെറുതായി അരിയുക)
വെളുത്തുള്ളി - അഞ്ച്‌ അല്ലി
ചെറിയ ഉള്ളി - പത്തെണ്ണം (അരിയുക)
തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ ഇട്ട്‌ വഴറ്റുക. മുളകുപൊടി ഇട്ട്‌ മൂപ്പിക്കുക. തേങ്ങ, പെരുംജീരകം, മഞ്ഞള്‍പ്പൊടി എന്നിവ അരച്ച്‌ ചേര്‍ക്കുക. മീന്‍, ഏത്തയ്‌ക്ക, മാങ്ങ എന്നിവ ചേര്‍ക്കുക. ഉപ്പും വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. ഉലുവ, വറ്റല്‍മുളക്‌, കറിവേപ്പില ഇവ വറുത്തിടുക. 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 10:14 am

 meen    
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:23 am

unakka meen missing you

ivide kittunna umakka meen cashinu kollilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:24 am

jenny wrote:
unakka meen missing you

ivide kittunna umakka meen cashinu kollilla
ഞാനും വാങ്ങാറില്ല ഇവിടെ....  
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:26 am

Ammu wrote:
jenny wrote:
unakka meen missing you

ivide kittunna umakka meen cashinu kollilla
ഞാനും വാങ്ങാറില്ല ഇവിടെ....  
ente fav anu ammutty..pachameeninekalum   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:31 am

jenny wrote:
Ammu wrote:
ഞാനും വാങ്ങാറില്ല ഇവിടെ....  
ente fav anu ammutty..pachameeninekalum   
മീന്‍ പാചക പരീക്ഷണങ്ങള്‍ എനിക്കും ഒരു പാട് ഇഷ്ട്ടമാ ജെന്നീ ....കഴിഞ്ഞ ആഴ്ച "സാല്‍മണ്‍" കിട്ടി....   ആയിരുന്നു.... (വിപി എപ്പോഴും പറയുന്ന മീന്‍ ആണെന്ന് തോന്നുന്നു  )
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:32 am

Ammu wrote:
jenny wrote:
ente fav anu ammutty..pachameeninekalum   
മീന്‍ പാചക പരീക്ഷണങ്ങള്‍ എനിക്കും ഒരു പാട് ഇഷ്ട്ടമാ ജെന്നീ ....കഴിഞ്ഞ ആഴ്ച "സാല്‍മണ്‍" കിട്ടി....   ആയിരുന്നു.... (വിപി എപ്പോഴും പറയുന്ന മീന്‍ ആണെന്ന് തോന്നുന്നു  )
athu nammude mathy alle?
Chaala??

salmon nalla soft meen anu..vipi parayunnathu hilsa anu ammu...ivide ippol kg kku 840 rs anu hilsakku
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:34 am

Binu wrote:
Ammu wrote:
മീന്‍ പാചക പരീക്ഷണങ്ങള്‍ എനിക്കും ഒരു പാട് ഇഷ്ട്ടമാ ജെന്നീ ....കഴിഞ്ഞ ആഴ്ച "സാല്‍മണ്‍" കിട്ടി....   ആയിരുന്നു.... (വിപി എപ്പോഴും പറയുന്ന മീന്‍ ആണെന്ന് തോന്നുന്നു  )
athu nammude mathy alle?
Chaala??
ഹേയ്...അല്ലാ / ...ഇത് തൂക്കം കൂടുതല്‍ ഉള്ള മീനാ ;) ;) 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:35 am

jenny wrote:
Ammu wrote:
മീന്‍ പാചക പരീക്ഷണങ്ങള്‍ എനിക്കും ഒരു പാട് ഇഷ്ട്ടമാ ജെന്നീ ....കഴിഞ്ഞ ആഴ്ച "സാല്‍മണ്‍" കിട്ടി....   ആയിരുന്നു.... (വിപി എപ്പോഴും പറയുന്ന മീന്‍ ആണെന്ന് തോന്നുന്നു  )
salmon nalla soft meen anu..vipi parayunnathu hilsa anu ammu...ivide ippol kg kku 840 rs anu hilsakku
ഹില്സ ....ഇവിടെയും ഭയങ്കര വിലയാ....1000RS വരെ ഒക്കെ പോകും...  നിറയെ മുള്ളാണ്   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Aug 21, 2013 11:35 am

Back to top Go down
Sponsored content

PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: