HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:30 pm

Ammu wrote:
ഫോറം ചിത്രം -4  

സായിപ്പിന്റെ അടി ഏറ്റു വാങ്ങിയ ഷം .ഷാ അങ്കിള്‍ ആത്മഗതം : ഹാവൂ....കവിളില്‍ കൊള്ളേണ്ടത് താടിയില്‍ കൊണ്ട് ഒഴിഞ്ഞു പോയി....താടി കൊണ്ടുള്ള ഓരോ ഗുണങ്ങളെ. ..(പ്രയര്‍ സ്മൈലി )

ആരവം ഒഴിഞ്ഞ അരുവിക്കരയിലെ കോണില്‍ ഇരുന്നു സായിപ്പിനെ കളിപ്പിച്ചു അടിച്ചു മാറ്റിയ പോസ്റ്റുകളും സ്മൈലി കളും പരിശോധിച്ച് നോക്കുകയാണ് ഉഷ്ണു; ചേ...സായിപ്പന്മാരിലും ഉണ്ടോ ദരിദ്രപോസ്റ്റ്‌ വാസികള്‍.. ..മിക്ക ത്രെഡ്കളിലും     സ്മിലെയ്കള്‍ മാത്രം...ബാക്കി ഉള്ളവയില്‍ ഇംഗ്ലീഷ് തന്നെ..ഹോ!! മെനക്കെട്ടത്‌ മിച്ചം

ഷ. ഷാ: ഭായി....നില്‍ക്കവിടെ....
ഉഷ്ണു: എസ്ക്കെപ് സ്മൈലി പോസ്റ്റി രക്ഷപെടാന്‍ ശ്രമിക്കുന്നു...

ഷം. ഷാ: എസ്ക്കെപ്പ് സ്മൈലി പോസ്റ്റ്‌ ചെയ്യരുത് . ...ഞാനിപ്പോള്‍ പോലീസ് ത്രെഡില്‍ അറിയിക്കും....പോസ്റ്റുകളും ത്രെഡുകളും അടിച്ചു മാറ്റിയ കള്ളാ...

ഉഷ്ണു: പോസ്റ്റും ത്രെഡൂമോ?  ഇന്നാ കിടക്കുന്നു പോസ്റ്റും സ്മിലെയ്കളും.... കാലണയ്ക്ക് മധുരം  മലയാളം ഇല്ലാത്ത പോസ്റ്റുകള്‍...

ഷം.ഷാ: നടക്കു സ്റ്റേഷന്‍ ലേക്ക്.....ഭായി കാരണം അടികിട്ടിയത്‌ എന്റെ താടിക്കാ...hmmm

ഉഷ്ണു: ആരെങ്കിലും പി എം അയച്ചു പറഞ്ഞോ പോയി തല്ലുവാങ്ങാന്‍. ..അത്ര വിഷമം ഉണ്ടെങ്കില്‍ ഇതൊക്കെ എടുത്തോ...

ഷം .ഷാ: ഭായി...അവിടെ നില്‍ക്ക്.....താന്‍ കള്ളന്‍ അല്ലാന്നു ആണോ പറയുന്നത്?

ഉഷ്ണു : പതിനായിരം പോസ്റ്റിനു വേണ്ടി എന്തും ഞാന്‍ ചെയ്യും...

ഷം.ഷാ: പതിനായിരം പോസ്റ്റ്‌ ഞാന്‍ തരാം ഭായീ....പക്ഷെ ചെറിയ ഒരു പണി ഉണ്ട്...ഒരു പെണ്‍കുട്ടിയുടെ കെട്ട്യോന്‍ ആയി കുറച്ചു ദിവസം വിവാഹിതരെ ഇതിലെ ത്രെഡിലും പ്രണയ ത്രെഡിലും അഭിനയിക്കണം..തന്നോട് ഞാന്‍ കാര്യങ്ങള്‍ വിസ്തരിച്ചു പി എം ഇട്ടു പറയാം ഭായീ.....ബാ..

സീന്‍: 6

ഉഷ്ണുവിനെയും കൂട്ടി  ഷം ഷാ അങ്കിള്‍ നീല്യാണി യുടെ വീട്ടിലേക്ക്.... ..അകത്തു അടുക്കളയില്‍ നിന്നും  കുത്തിക്കാച്ചുന്ന ശബ്ദം......സ്വീകരണ മുറിയില്‍ പ്രേമത്തിലെ മലരേ ഗാനം അനസ്യൂതം ഒഴുകുന്നു

ഷം. ഷാ: ഹാവൂ....ലക്ഷണം വെച്ച്  നോക്കിയാല്‍ നീലൂ.. വീട്ടില്‍ തന്നെ ഉണ്ട്.. ...തല്കുല്‍ ചിക്കന്‍ ഗ്രില്‍ഡ് വിത്ത്‌ സാര്‍ഡിന്‍ സോസ് & പോട്ട് ടാമറിന്‍ഡ് ഇന്‍ പോക്ക്കാച്ചി സ്റ്റൈല്‍  നിര്‍മ്മാണത്തില്‍ ആണെന്ന് തോന്നുന്നു.   .പരീക്ഷിക്കല്ലേ  ദൈവമേ ഞങ്ങളെ .(പ്രയര്‍ സ്മൈലി )  

നീലൂ: പുറത്തു ഒരു ശബ്ദം കേട്ടു വരുന്നു: SPY

ഷം.ഷാ : മോളെ....നമ്മള്‍ തീരുമാനിച്ചത് പോലെ ആളെ കൊണ്ടുവന്നിട്ടുണ്ട്...വെല്ലുവിളി ത്രെഡില്‍ ഒന്നും പോര്‍വിളി നടത്താതെ മര്യാദക്ക് യോജിച്ചു പോണം കേട്ടോ..

നീലൂ: അയ്യേ....ഇയാള്‍ ആണോ? കണ്ടിട്ട് മര്യാദയ്ക്ക് ഒരു ബിരിയാണി പോലും കുത്തിക്കാച്ചാന്‍  അറിയാമെന്നു തോന്നുന്നില്ല. .ഇതൊരുമാതിരി  ലാലേട്ടന്‍ സിനിമ ഇല്ലാത്ത ഓണം പോലെ നിരാശപ്പെടുത്തി ക്കളഞ്ഞല്ലോ അങ്കിള്‍... എനിക്ക് വയ്യ ഇയാളുമായി  "വിവാഹിതരെ ഇതിലെ ഇതിലെ" ത്രെഡ് ലൂടെ കരോക്കെ പാടാന്‍...വല്ലാത്ത "റീമിക്സ് "ആയിപ്പോയി...

ഉഷ്ണു : എന്താ എനിക്ക് കുഴപ്പം?   ഈശ്വരവിലാസം സ്കൂളിന്റെ പ്രോഡക്റ്റ് ആണ് ഞാന്‍ ...സ്വന്തം കൃഷിയും ഗ്രാമീണം ഒക്കെ ഉള്ള ആള്‍ ആണ് ഞാന്‍ ....കറസ്പോണ്ടന്‍സ് ആയി ഉപമോളജിയില്‍  റിസേര്‍ച് ചെയ്യുന്നുമുണ്ട് ....പിന്നെ റവ ദോശയില്‍ ഞാന്‍ എം ഫില്ലും നേടിയിട്ടുണ്ട് ..  

നീലൂ: എന്നാലും. ..പ്രേമത്തിലെ ജോര്‍ജ് ന്റെ താടിയോ , നരസിംഹത്തിലെ ലാലേട്ടന്റെ മീശയോ, വാട്സന്റെ നിറമോ, ഗെയിലിന്റെ പൌരുഷമോ ഇല്ലാത്ത  ഇയാള്മായി എങ്ങിനെ ഞാന്‍ പാര്‍പ്പിടത്തില്‍  മധുരം മലയാളം മൊഴിഞ്ഞു സ്വപ്‌നങ്ങള്‍ പങ്കു വെയ്ക്കുന്നതായി  അഭിനയിക്കും. ..ലക്ഷണം കണ്ടിട്ട്  ഇഷ്ട്ടഭക്ഷണ  ത്രെഡിലോ, റെസിപ്പി ത്രെഡ് ലോ  നിലനില്‍ക്കുമെന്ന് തോന്നുന്നില്ല.....എനിക്ക് വയ്യ  :teasing:  :teasing:

ഉഷ്ണു: അങ്കിള്‍...ഞാന്‍  പൊക്കോളാം   ...ഇത് പോലോക്കെയുള്ള പെണ്ണുങ്ങളെമര്യാദക്ക് വളര്‍ത്തണം അല്ലേല്‍ ഇങ്ങിനെ "കോപ്പ അമേരിയ്ക്ക " പോലെയിരിക്കും.. .ചുമ്മാതല്ല  ആ ബാലൂ , തൃണം പോലെ പിണമാക്കി  പിരിയാന്‍ എന്തെളുപ്പം എന്ന് പറഞ്ഞിട്ട് പോയത്....ഇടയ്ക്കിടയ്ക്ക്  നല്ല ഉപദേശം കൊടുക്കണം....വേണ്ടവര്‍ സ്വീകരിക്കട്ടെ...    

അങ്കിള്‍: (നീലൂനെ പൂന്തോട്ടത്തില്‍മാറ്റി നിര്‍ത്തി  ചിറ്റ് ചാറ്റുന്നു.. .).കുറച്ചു നേരത്തെ ഷം ഷാ അങ്കിള്‍ ന്റെ പി എം നു ശേഷം നീലൂ...ഉഷ്ണുവിനോടൊപ്പം രണ്ടാഴ്ച  പ്രണയ ത്രെഡിലും പുരാണ  ത്രെഡിലും  ഇഷ്ട്ട താര ജോടിയായി അഭിനയിക്കാന്‍ സമ്മതം മൂളി...
കുട്ടിമാമ ഞാന്‍ ഞെട്ടിമാമ സ്റ്റൈല്‍ ല്‍ അങ്കിള്‍ സസന്തോഷം ഒരു ഡസന്‍ പ്രാര്‍ഥനാ സ്മൈലി നാട്ടി....പ്രവചന ത്രെഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി...  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:30 pm

Ammu wrote:
ഫോറം ചിത്രം -പാര്‍ട്ട്‌ 5  

അങ്ങിനെ ഉഷ്ണുവും നീലുവും കൂടി അച്ചായന്റെ മുന്നില്‍ മനസില്ലാമനസോടെ കരോക്കെ പാടാനും, ലാലിസം(അധര വ്യായാമം ) നടത്താനും തീരുമാനിച്ചു.. ...വിദേശത്ത് നിന്നെത്തുന്ന അച്ചായനെ സ്വീകരിക്കുവാന്‍ ഷം ഷാ. അങ്കിള്‍നൊപ്പം, ഇരുവരും മുറുമുറുത് പല്ലിറുമ്മി അങ്ങോട്ടും ഇങ്ങോട്ടും ക്വോട്ടി , :teasing:  "കണ്ണൂര്‍ എയര്‍പോര്‍ട്ട്" ലേക്ക് നീങ്ങി.. .....നീലുമോളെയും , തന്റെ മരുമകന്‍ ഉഷ്നുവിനെയും കണ്ടു അച്ചായന്‍ അതീവ ആഹ്ലാദവാന്‍ ആയി .   ..ആ സന്തോഷം കണ്ടു ഷം. ഷാ .അങ്കിള്‍ പ്രാര്‍ഥനാ സ്മൈലി നാട്ടി പ്രവചിച്ചു.....അച്ചായന്റെ വിശാസം അച്ചായനെ രക്ഷിക്കട്ടെ    

അവിടെ നിന്നും അവര്‍ നേരെ പോയത് കൃഷി ഗ്രാമീണ ത്രെഡിലെ മനോഹരമായ പാര്‍പ്പിടത്തിലെക്കാണ്. ..നീല്യാണി ഡിഫോര്‍ദുബായി ത്രെഡില്‍ വാസം ഉറപ്പിച്ചതില്‍ പിന്നെ നാട്ടിലെ പാര്‍പ്പിടത്തില്‍ താമസിക്കുന്നത് അച്ചായന്റെ സഹോദരി...ഉഷാ വി ജി .ഒ പാലും മക്കളുമാണ് ....ഉഷാമ്മയുടെ മൂത്ത മകന്‍ ആയ മിഥുന്‍ , ഇനി അമ്മാവന്‍ നാട്ടിലേക്ക് വരില്ലന്നോര്‍ത്തു പാര്‍പ്പിടവും മറ്റു വസ്തുവകകളും നോക്കി നടത്തി ബിസിനെസ്സ് ത്രെഡില്‍ വേവാം എന്നുള്ള മനപായസം ഉണ്ട് നടപ്പാണ്.. ...സംഗമം ഗ്രാമത്തിലെ മൂപ്പര്‍ പദവിയും മൂപ്പരുടെ ലക്ഷ്യത്തില്‍ ഒന്നാണ്.. ..തന്റെ ആരാധ്യ നേതാവിനെ പോലെ അവിവാഹിതന്‍ ആയി യോഗ ചെയ്തു നടക്കുവാന്‍ ആണ് ടിയാന്റെ യോഗം... അച്ചായനും പരിവാരങ്ങളും പാര്‍പ്പിടത്തിലേക്ക് വന്നത് മിഥുന്‍ ആന്ഗ്രി സ്മൈലി മനസ്സില്‍ സ്ഥാപിച്ചാണ് ശ്രവിച്ചത്..   ..നീലുവിനെ കെട്ടാന്‍ പോകുന്ന ബാലുവിനെ പണ്ടൊരിക്കല്‍ ഇറ്റലിക്ക് പോകും വഴി മിഥുന്‍ ഡി ഫോര്‍ ദുബായില്‍ എത്തി കണ്ടിരുന്നു...

മിഥുന്‍: ..ന്ഘെ.....നില്‍ക്ക് നില്ക്ക്... വെല്ലുവിളി ത്രെഡില്‍ തന്നെ കൈകാര്യം ചെയ്യാം....വന്നെ....എവിടെ നീലൂന്റെ   ഭര്‍ത്താവ്? കാണട്ടെ ..
.
ഷം. ഷാ: ഭര്‍ത്താവല്ലേ  ഭായീ ഈ നില്‍ക്കുന്ന ഉഷ്ണു... ..ഭായി കണ്ടില്ലാന്നു തോന്നുന്നു..

മിഥുന്‍ : ഭര്‍ത്താവോ ഇതോ?   കളിയല്ല കല്യാണം ഭായീ.....അവന്‍ അല്ല ഇവന്‍ ....ഇവന്‍ അല്ല അവന്‍...ഇതൊരുമാതിരി കൌതുക വാര്‍ത്തയിലെ പോസ്റ്റ്‌ പോലെ ആകുമല്ലോ....ഇവര് തമ്മില്‍  പ്രണയ ത്രെഡിലും വിവാഹ ത്രെഡിലും കണ്ടുമുട്ടിയിട്ടില്ല....എനിക്കുറപ്പാ...  നീലൂ...ISS അവലോകനങ്ങളും ആയി നടന്ന കാലത്ത് പ്രണയ പോസ്ടുകള്മായി  കൂടെ നടന്നത്  ഒരു നിവിന്റെ മുഖം ഉള്ള ബാലു  വേറെ ഒരാള്‍ ആണ്..

അച്ചായന്‍ : എന്താ  മിഥുന്‍ ഈ വേവുന്നത്‌  ഷം .ഷാ?  എനിക്കാകെ ഒരു പന്തികേട്‌ തോന്നുന്നു...

ഷം ഷാ:   ഭായീ....അതൊക്കെ മിഥുന്റെ തെറ്റിദ്ധാരണകള്‍  ആണ്. ..മിഥുന്‍  ചെക്ക് പി എം....എല്ലാം ഞാന്‍ അതില്‍ പറഞ്ഞിട്ടുണ്ട്.. ..നമുക്കിവിടെ വെല്ലുവിളി ഒന്നും വേണ്ടാ ഭായ്...

മിഥുന്‍: അയ്യോ..എനിക്ക് തെറ്റിയതല്ല ...അച്ചായനെ കളിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന നാടകം ആണിത്.....ഒന്നും ഇവിടെ സുതാര്യം അല്ല.......ഒരു സ്വച്ച ഭാരതവും രണ്ടു യോഗാ ദിനവും വേണ്ടി വരും...ഒക്കെ  വെന്തു ശുദ്ധം ആകാന്‍...

ഷം.ഷാ: ഭായീ....നമുക്ക് പിന്നെ സംസാരിക്കാം. ...കല്യാണം കഴിച്ച നീല്യാണിയേക്കാള്‍.... പ്രണയ പോസ്റ്റുകള്‍ നിറച്ചു പോസ്റ്റി...ഇവരെ ഒരു വഴിക്ക് ആക്കിയ എന്നെക്കാള്‍ ഉറപ്പു എങ്ങിനെയാ ഭായിക്ക് വരുന്നത്....ഒക്കെ നമുക്ക് പരിഹരിക്കാം...ഭായീ..ചെക്ക് പി എം.  

അച്ചായന്‍:  ഹോ...ഒന്ന് നിര്‍ത് മിഥുനെ....ഞാനൊന്ന് ഇഷ്ട്ടഭക്ഷണ ത്രെഡില്‍ പോയി തോര്‍ത്തു പായസം വെന്തോ എന്ന് നോക്കട്ടെ... (അകത്തേക്ക് പോകുന്നു)  

ഷം.ഷാ: ഭായിയുടെ ഉദേശം എന്താ?

മിഥുന്‍: നീല്യാണിയുടെ ഭര്‍ത്താവ് ഈ ഉഷ്ണു അല്ലാന്നു ഞാന്‍ തെളിയിക്കും...ഭായി കൊണ്ട് നടക്കുന്ന ഈ പ്രാര്‍ഥനാ സ്മൈലി ആണേ സത്യം...

ഷം ഷാ: തെളിയിക്കുമോ ? എങ്കില്‍ തെളിയിച്ചു പോയി പ്രധാന വാര്‍ത്തയില്‍ പോസ്റ്റു ചെയ്തോ... .ഒരു സുതാര്യം പറയാം.....കമ്പ്ലീറ്റ്  കൌതുക വാര്‍ത്ത ആണ്....ഒക്കെ ഫണ്ണി ത്രെഡില്‍ പോസ്ടാന്‍ ഉള്ളതെ ഉള്ളൂ....തെളിയിക്ക്...

മിഥുന്‍: ഞാന്‍ തെളിയിക്കും...ഇന്നത്തെ ചാനല്‍ ചര്‍ച്ച ഒന്ന് കഴിയട്ടെ.....ഉഷ്ണു , അല്ല യഥാര്‍ത്ഥ ഭര്‍ത്താവ് എന്ന് അര്‍ണാബ് ന്റെ ചര്‍ച്ചയില്‍ പറയുന്നുണ്ടോ എന്ന് നോക്കട്ടെ.. ..അത് കഴിഞ്ഞു ഞാന്‍ വന്നു ലിങ്ക് സഹിതം വേവാം...കേട്ടോ...ഒക്കെ   ആ രാഹുല്‍ മോന്റെ ബുദ്ധിയാ ...

ഷം. ഷാ....പോയി വാ...ഭായീ...ഞാന്‍ ഇവിടെ തന്നെ കാണും...(പ്രയര്‍ സ്മൈലി)

മിഥുന്‍: അമ്മെ....മസാല ദോശ ഉണ്ടാക്കിയോ ? എനിക്കേറ്റവും ഉഷ്ട്ടമുള്ള അര്യാസിലെ ചട്ണിയും പോരട്ടെ...

ഉഷാമ്മ: മനുഷ്യന് ഇവിടെ മതിയാവോളം സീരിയല്‍ കാണാന്‍ നേരം കിട്ടുന്നില്ല ...അപ്പോളാ  അവന്റെ ഒരു ചട്ണി ...   ..പോയി....വിവാഹിതരെ ഇതിലെ ഇതിലെ ത്രെഡില്‍ എന്തേലും പോസ്റ്റി , കണ്ഗ്രാട്സ് ത്രെഡില്‍ താങ്ക്സ് പറയാന്‍ നോക്ക് ചെക്കാ. ..അതെങ്ങിനാ ....യഥോ രാജ തഥോ പ്രജ....നേതാവ് യോഗയും കാണിച്ചു ഏകനായി നടന്നാല്‍ അണികളും അങ്ങിനെ തന്നെ ആകും.. ..ന്‍ഘാ...എന്റെ ഒരു "യോഗം". .മരുമകളുടെ കൈയ്യില്‍ നിന്ന് ഒരു കപ്പ് കാപ്പി വാങ്ങി കുടിച്ചു ചന്ദന മഴ കാണുവാന്‍ ഈ ജന്മത് എനിക്ക്  സാധിക്കുമോ ആവോ? എന്നാണോ മഹിളാ സംഗമത്തിലും കോലാഹല സമാജത്തിലും , പൂന്തോട്ടത്തിലും , CHILD കെയറിലും ഒക്കെ ഇവന്‍ കെട്ടുന്ന പെണ്ണിനേയും കൊണ്ട് കയറി ഇറങ്ങാന്‍ സാധിക്കുന്നത്? ന്‍ഘാ....ഉപദേശമാ...വേണ്ടവര്‍ക്ക്  സ്വീകരിക്കാം. ..യ്യോ...മന്ത്‌ എന്ഡ് ആയതു അറിഞ്ഞുമില്ല  ."പരസ്പരം"  തുടങ്ങാറുമായി..നേരം എന്ത് പെട്ടന്നാ പോണത് .....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:31 pm

Ammu wrote:
ഫോറ ചിത്രം പാര്‍ട്ട്‌-6  

ഉഷ്ണു , തന്റെ ദിവസക്കൂലി ഇനത്തില്‍ കിട്ടാനുള്ള ആയിരം പ്രണയ പോസ്റ്റുകള്‍ ഷം. ഷാ അങ്കിള്‍ ന്റെ അടുത്ത് നിന്നും എണ്ണി വാങ്ങുന്നു:

ഷം ഷാ: എണ്ണി നോക്ക്യെ ഭായീ...മുഴുവന്‍ ഇല്ലെന്നു?

ഉഷ്ണു: ഇതില്‍ നൂറു പോസ്റ്റ്‌ വെറും പ്രാര്‍ത്ഥന സ്മൈലികളും മനസിലാകാത്ത പ്രണയസാഹിത്യവും ആണ്....മാറ്റിതരണം

ഷം .ഷാ : പോസ്റ്റുന്ന എനിക്ക് തന്നെ അവയുടെ അര്‍ഥം അറിയില്ല ഭായി...പിന്നെയാ വായിക്കുന്നവര്‍ക്ക്.. .പോയെ..പോയേ....(പുറത്താക്കി വാതില്‍ അടയ്ക്കുന്നു)
ഉഷ്ണു: ചങ്ക് പൊട്ടിപ്പോയി...ഇങ്ങിനെ എന്നെ ഗെറ്റ്   ഔട്ട്‌ അടിക്കാന്‍ ഞാന്‍ സുരേഷ് ഗോപി ഒന്നും അല്ല സുകുവേട്ടാ സോറി ഷാമേട്ടാ    

സീന്‍-9

നീല്യാണിയുടെ മുറി ...ഭിത്തിയില്‍ വിവിധ തരം കോഴികളുടെ സ്ടഫ്ഡ് രൂപങ്ങള്‍ ....തൊട്ടു താഴെയായി ഏഷ്യാ കുത്തിക്കാച്ചല്‍. പാചക മത്സരത്തിലെ വിജയി കുമാരി നീല്യാണിക്ക്. കിട്ടിയ മോമെന്ടോ & പതക്കം ലാമിനെട്റ്റ് ചെയ്തു ഭിത്തിയില്‍ കുത്തിക്കാച്ചി വെച്ചിരിക്കുന്നു....ഷെല്‍ഫില്‍ ഭംഗിയായി പുറം കവര്‍ ഇട്ടു വെച്ചിരിക്കുന്ന ISSപീഡിയയുടെ 7 വാള്യങ്ങള്‍ ...മേശയില്‍ "എന്റെ പാട്ട് കണ്ടെത്തല്‍ വിജയഗാഥകള്‍ "എന്ന പുസ്തകം പാതി വായിച്ചു മടക്കി വെച്ചിരിക്കുന്നു.. ... വാട്സ് അപ്പില്‍  എന്തൊക്കെയോ  കുത്തിക്കുറിക്കുക ആണ് നീലൂ ...ലക്ഷണം കണ്ടിട്ട് പ്രേമത്തിന്റെ റിവ്യൂ ആണെന്ന് മുഖഭാവം വ്യക്തമാക്കുന്നു ... .ആരോ കടന്നു വരുന്ന ശബ്ദം കേട്ടു , മുഖം വാട്സ് അപ്പില്‍ നിന്ന് മാറ്റാതെ  ഇന്ട്രോടക്ഷന്‍ ത്രെഡില്‍ ഒരു :spy  :  സ്മൈലി സ്ഥാപിച്ചു ..

..ഓഹോ....ഇയാള്‍ ആണോ.. ...ഉഷ്നുവിന്റെ വരവ്  നീലൂനു അത്ര രസിചിട്ടില്ലന്നു ...പോര് കോഴിയുടെത് പോലുള്ള ആ മുഖഭാവം വിളിച്ചു പറയുന്നു...

ഉഷ്ണു: എന്തേ രസിച്ചില്ലേ? എന്നാല്‍ ഞാന്‍ ഈ പണി ഇട്ടിട്ടു പോയക്കാം....അപ്പോള്‍ കാണാം ഇന്ടരെസ്റിംഗ് ത്രെഡില്‍ നിലവിളി ഉയരുന്നത്...

നീലൂ: ഹയ്യട..കോക്രി : ചുമ്മാതല്ലല്ലോ ...പതിനായിരം പോസ്റ്റുകള്‍ തന്നിട്ടല്ലേ..... :teasing:

ഉഷ്ണു :    പോടീ ....കുക്കുടമേ

നീലൂ:   പോടാ   കുര്‍ത്തക്കാരാ

ഉഷ്ണു : പിരിയാണീ ...

നീലൂ: റവ ദോശേ ....

ഒക്കെ കേട്ടു കൊണ്ട് വാതിലിനു പുറത്തു അന്തം വിട്ടു നില്‍ക്കുക ആണ് ഉഷാമ്മ യുടെ മക്കള്‍..   ..അവര്‍ എല്ലാം അപ്പോള്‍ തന്നെ വാട്സ് അപ്പ് ഗ്രൂപ്പില്‍ ഇട്ടു എല്ലാവരെയും അറിയിക്കാനുള്ള ശ്രമം തുടങ്ങി...

സീന്‍- 10

മിഥുന്‍: ഇന്ന് മന്ത് എന്ഡ് അല്ലാ...

ഉഷാമ്മ : അല്ല...ഇന്ന് തീയതി പത്തെ ആയിട്ടുള്ളൂ..

മിഥുന്‍: (മത്തി സുകുവിന്റെ പടം കാട്ടി) ഇത് നരേട്ടന്‍ അല്ലാ

ഉഷാമ്മ: അല്ല....നരേട്ടന്‍ ഇങ്ങിനെ അല്ല... ..(വിഷാദനിമഗ്നമായ ആത്മഗതം: ആ കഷണ്ടി , ആ ചിരി, ആ ജുബ്ബ , ആ പോക്കറ്റ് മണി ...ഇതൊക്കെ എങ്ങിനെയാ മറക്കുക...വിതുമ്പുന്നു )

മിഥുന്‍: ഹ്മ്മം .....ടീവീ  നോക്കി....അത് ചാനല്‍ ചര്‍ച്ചയും അല്ലാആ....

ഉഷാമ്മ: അല്ല...അത് ഡീ for ഡാന്‍സ് അല്ലെ? നിനക്ക്  വല്ല പ്രാന്തും ഉണ്ടോ ഇങ്ങിനെ പോസ്ടാന്‍?

മിഥുന്‍: എനിക്ക്  മാനസിക സംഘര്‍ഷം ഇല്ലന്നും....അക്കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തിഅറ്റന്‍ഷന്‍ ത്രെഡ് ലൂടെ എല്ലാവരെയും തെളിയിക്കാനും ആണ് ഞാന്‍ ഇങ്ങിനെ  ക്വിസ് പോസ്റ്റുകള്‍ അമ്മയ്ക്ക് നേരെ ഇട്ടതു. ...ആര് ആരൊക്കെ ആണെന്നും...വ്യക്തവും ശക്തവുമായ പോസ്റ്റുകള്‍ എന്റെ കൈയ്യില്‍ ഉണ്ട്.. ...അച്ചായനെ പറ്റിക്കാനുള്ള  ചാനല്‍ ചര്‍ച്ചകള്‍ ആണ് ഇവിടെ നടക്കുന്നത്....ഏതോ ഒരു തെലുങ്കനെ പിടിച്ചു ഓളുടെ ജോര്‍ജ് ആണെന്നും പറഞ്ഞു ഇവിടെ പാര്‍പ്പിടത്തില്‍ കൊണ്ടുവന്നു മലരേ പാടാന്‍ ഞാന്‍ സമ്മതിക്കില്ല....അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും....ഇന്നലെയും മോഡിജീ  മന്കീ  ബാത്തില്‍ പറഞ്ഞത് അമ്മ കേട്ടില്ലേ?

ഉഷാമ്മ: അവന്റെ ഒരു മങ്കീ ബാത്ത്... ...ബാക്കി ഉള്ളവര്‍ ഇവിടെ ചന്ദന മഴയിലെ അമൃതയുടെ കാര്യം  ബാത്തി വിഷമിച്ചിരിക്കുമ്പോള്‍ ആണ് ഒരു മങ്കീ ബാത്ത് ...എന്നെക്കൊണ്ട് നീ വെല്ലുവിളി ത്രെഡില്‍ പോസ്റ്റ്‌ ഇടീക്കരുത് ...ഹ്മം...

ഉഷാമ്മയുടെ മകള്‍ ഗ്രീഷ്മ ഓടി വന്നു:  കുതിര ചിരി സ്മൈലി നാട്ടുന്നു      

ഉഷാമ്മ: എന്താ ....കാര്യം പറ പെണ്ണെ...

ഗ്രീഷ് : അമ്മെ ....അവര്‍  വിവാഹിതരെ ഇതിലെ ഇതിലെ ഒന്നും അല്ല...(കുതിര ചിരി )  

മിഥുന്‍: കണ്ടോ....ഇത് ഞാന്‍ തെളിയിക്കും....രാഹുല്‍ മോന്‍ വിദേശത്ത് പോയതും ഇതും ഞാന്‍ തെളിയിക്കും ..

ഗ്രീഷ്: അവര്‍ രണ്ടു ത്രെഡില്‍ ആണ് കിടക്കുന്നത്.....ഉഷ്ണു : സ്നേഹതീരത്തും , നീലൂ...ഇഷ്ട്ടഭക്ഷണ ത്രെഡിലും  പോസ്റ്റുകള്‍ ഇടുന്നത് ഞങ്ങള്‍ കണ്ടു....രണ്ടാളും ഭയങ്കര വെല്ലുവിളികള്‍ ആയിരുന്നു.....ശരിക്കും കൌതുക വാര്‍ത്ത തന്നെ....  

മിഥുന്‍ : അമ്മെ...ഞാന്‍ അട്ടെന്ഷന്‍ ത്രെഡില്‍ പറഞ്ഞത് ശരിയായില്ലേ? ഇത് ഞാന്‍ തെളിയിക്കും...അവര്‍ തമ്മില്‍ ഉള്ളത് വെറും  ബിസിനെസ്സ് പോസ്റ്റുകള്‍ മാത്രമാ....ആ ബന്ധം ഞാന്‍ ഐഡന്റിഫൈ  ദി സോണ്ഗ് ആക്കി....കരോക്കെ പാടും....അമ്മ നോക്കിക്കോ...  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:31 pm

Ammu wrote:
ഫോറ ചിത്രം -പാര്‍ട്ട്‌ -7  

നീല്യാണിയും  ഉഷ്ണുവും  രണ്ടു സെക്ഷനിലാണ്  ഉറക്കം എന്ന് എങ്ങിനെയും തെളിയിക്കുക എന്ന   ഉദ്യേശത്തോടെ  മിഥുന്‍, പമ്മി പമ്മി....അവരുടെ പാര്‍പ്പിട  ത്രെഡ് ലക്ഷ്യമാക്കി  നീങ്ങി. .ഇരുളിന്റെ  മറവില്‍ അവരുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി കൈയും തലയും പുറത്തിടാതെ  വാതില്‍ക്കല്‍ നിന്ന് spy സ്മൈലി പോസ്ടുവാന്‍ ക്ലിക്കും മുന്നേ....ദാണ്ടേ  വാതിലും തുറന്നു നീലൂന്റെ വക ഇരട്ട  spy സ്മൈലി    

നീലൂ: പൊരുന്ന ക്കൊഴിയുടെ മുരള്‍ച്ച പോലെ.....ഹമ്മേ ...ഹാരാ....ഹ്മ്മം..  

മിഥുന്‍: ഹമ്മേ...ആകെ വേവിപോയല്ലോ... .ഇത് ഞാനാ മിധുനാ....അരുവിക്കരയിലെ കാര്യം അറിയാന്‍ വന്നതാ ..

നീലൂ: മണ്ണാംകട്ട . ...ഈ മുറിയില്‍ ആണോ അരുവിക്കര വോട്ടുകള്‍  കൌന്റ്റ് ചെയ്യുന്നത്.....അരുവിക്കര ത്രെഡില്‍ പോയി നോക്ക് മനുഷ്യാ... :teasing:

മിഥുന്‍: (ചമ്മല്‍ മറച്ചു കൊണ്ട്) ഇപ്പോള്‍ അങ്ങോട്ട്‌ പോകാന്‍ ഒക്കില്ല...വല്യ ചാനല്‍ ചര്‍ച്ചകള്‍ ആണ് അവിടെ പോസ്റ്റുന്നത്...ശോ!!    തലയില്‍ മുണ്ടിടുന്ന സ്മൈലി ഇല്ലാണ്ട് പോയല്ലോ...

നീലൂ: വാതില്‍ വലിച്ചടയ്ക്കുന്നു.....

സീന്‍-12 :

ഉഷാമ്മ: (സീരിയലില്‍ നിന്നും മുഖം എടുക്കാതെ ) നീ മൊബൈല്‍ മായി എങ്ങോട്ട് പോകുന്നു?

മിഥുന്‍: അമ്മ അറിഞ്ഞില്ലേ....മോഡിജീ  , മങ്കീ ബാത്തില്‍ പറഞ്ഞത് പെണ്‍കുട്ടികളുമായി  നിന്ന് സെല്‍ഫി എടുത്തു  അയച്ചു കൊടുക്കണം എന്നാ. ...നോക്കട്ടെ ഏതേലും പെണ്‍കുട്ടികള്‍ എന്റെ വേവില്‍ മയങ്ങി സെല്ഫിക്ക്  പോസ്  ചെയ്യുമോന്നു....  

ഉഷാമ്മ: ഹ്മം....നരേട്ടനുമായി  ഒരു സെല്ഫി ....ഹ്മം..എന്റെ ഒരു സ്വപ്നം ആയിരുന്നു...ഒന്നും നടന്നില്ല. ...(നെടുവീര്‍പ്പ് സ്മൈലി )  

അമ്മയുടെ കണ്ണ് വെട്ടിച്ചു  മിഥുന്‍ പമ്മി പമ്മി വീണ്ടും പാര്‍പ്പിട ത്രെഡിലേക്ക് .....അവരുടെ മുറിയുടെ മുകളിലേയ്ക്ക് മതില്‍ സ്മൈലി സ്ഥാപിച്ചു അതില്‍ പോസ്റ്റ്‌ ചാരി...അകത്തേക്ക് എത്തി നോക്കി....രണ്ടു പേരും രണ്ടു ത്രെഡ്കളില്‍  ഉറങ്ങുന്നു.. .ഹയ്യടാ ഇത് തന്നെ അവസരം...  ഇന്റെരെസ്റിംഗ് പിക്ചേര്‍സ് എടുത് ...അപ്പോള്‍ തന്നെ  അച്ചായന് വാട്സ് ആപ്പ് ചെയ്യാന്‍ പ്ലാനിട്ടു മൊബൈല്‍ ക്യാമറാ സൂം ചെയ്തു....പെട്ടന്ന്  പിന്നില്‍ നിന്ന് ആരോ ശക്തിയായി തലയ്ക്കടി സ്മൈലി പോസ്റ്റി.. .ഹമ്മേ....സംഹാര രുദ്രനായി അച്ചായന്‍.. ..എന്താടാ ഈ ചെയ്തത്? എന്റെ മോളും മരുമകനും ഉറങ്ങുന്ന സെക്ഷനിലേക്ക്  spy സ്മൈലി ഇട്ടു ഫിലിം ന്യൂസ്‌ പോസ്ടുന്നോ? പ്രധാന വാര്തയിലോ ,ഇന്റെരെസ്റിംഗ്  ത്രെഡ് ലോ ആ ഫോട്ടോകള്‍  പോസ്ടിയാല്‍ പിന്നെ ഞാന്‍ ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  ചിരിച്ചിരിക്കും....  

ഷം.ഷാ:  ഭായീ , ഇത് തീരെ മോശമായി പോയി... ....ഇങ്ങിനെ ഒക്കെ ചെയ്യാമോ? ചെക്ക് പി എം ..

മിഥുന്‍: അച്ചായാ  ഞാന്‍.....സദ്‌ വാര്‍ത്തകള്‍  പോസ്റ്റ്‌ ചെയ്യാന്‍ ആണ് ഇതിനോരുങ്ങിയത്....എന്നെ വെറുതെ  മറ്റൊരു പി സി ആക്കി നാണം കെടുത്തരുത് ...

അച്ചായന്‍: നീ മതില്‍ സ്മൈലി യും കൊണ്ട് വരുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കൊരു പന്തികേട്‌ തോന്നിയതാ.. ..ഗെറ്റ് ഔട്ട്‌  
മിഥുന്‍: ഓ...പിന്നെ...ഇന്നത്തെ ചാനല്‍ ചര്‍ച്ച കഴിയട്ടെ...അപ്പോള്‍ ഞാന്‍ ഇതിനു മറുപടി തരാം ...വേവി ഓടുന്നു..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:02 pm

Ammu wrote:
ഫോറ ചിത്രം -8

ഗ്രാമത്തിലെ മൂപ്പനായ സുന്ദരന്‍ മൂപ്പനും മഹിളാ സംഗമ പരിവാരങ്ങളും കൂടി അച്ചായന്റെ പാര്‍പ്പിടത്തിലേക്ക് കടന്നു വരുന്നു .. .എല്ലാവരുടെയും തലയില്‍ , സുന്ദര മൂപ്പന്‍ വിളയിച്ചെടുത്ത പുതിയ സെഷന്‍ തോട്ടത്തിലെ ത്രെഡുകളും ഉണ്ട്....

സുന്ദരന്‍ : മതില്‍ ചാടുന്ന സ്മൈലി നാട്ടുന്നു...

അച്ചായന്‍ : ആരാ അത്?

സുന്ദരന്‍ : മൂപ്പന്‍ ആണ് തമ്പ്രാ ..

അച്ചായന്‍ : ആഹാ...മൂപ്പനോ? 'താങ്കള്‍ ' അകത്തേയ്ക്ക് വരൂ ....


സീന്‍-15

അച്ചായന്‍ : ഉഷ്നൂ...ദേ ഈ നരച്ച താടി നോക്കിക്കേ....ഇവരുടെ തമ്പുരാന്‍ ആക്കി വാഴിച്ചപ്പോള്‍ മുതല്‍ വളര്‍ത്താന്‍ തുടങ്ങിയതാ...

ഷം ഷാ : അതായത്.....ഉഷ്നുവിന്റെ ഇവരുടെ തമ്പുരാന്‍ ആക്കിയാല്‍ ഇതേ പോലെ(സ്വന്തം താടി അരുമയോടെ ഉരുമ്മി ) താടി വളര്‍ത്തണം എന്ന്...

ഉഷ്ണു : ഞെട്ടല്‍ സ്മൈലി പോസ്റ്റുന്നു....

അച്ചായന്‍: ഈ പാര്‍പ്പിടത്തില്‍ ഒരു "കളിയല്ലിത് കല്യാണം" നടന്നാല്‍ "ചില ആചാരങ്ങള്‍ അനുഷ്ട്ടാനങ്ങള്‍" ഒക്കെ ഉണ്ട്.....സുന്ദരന്‍ മൂപ്പര്‍ ഒക്കെ പറഞ്ഞു തരും..

സുന്ദരന്‍: പൂന്തോട്ടം കൃഷി ത്രെഡില്‍ നിന്നും ഒരു കൊട്ട പരിപ്പ് തോടോട് കൂടി കൊണ്ടുവരുന്നു ..

സുന്ദരന്‍: പ്രാര്‍ഥിക്കുന്നു: ഇന്ത പൊണ്ണിന്റെ ആക്രാന്തം എല്ലാം ഇന്ത കുത്തി കാച്ചല്‍ കൊണ്ട് തീര്‍ത്തിട് കോഴിരാജാ .....ഹ്മ്മ്മ്മ്ഹ്മ്മ്മ്ഹ്മം..

ഉഷ്നൂ തംബ്രാ...ഇന്ത ഉലക്ക പൊണ്ണിന്റെ കൈയ്യില്‍ കൊടുത്തു പരിപ്പ് നല്ല പടിയാ കുതിക്കാചാന്‍ ശോല്ല് തംബ്രാ .. ..തമ്ബ്രാന് ആ നേരം വരേയ്ക്കും പ്രേമം സിനിമ പാര്‍ക്കലാം ...ഒരു ടിക്കറ്റ് ഇന്നാ ...

നീലൂ: ന്ഘെ...ഒരു കൊട്ട പരിപ്പ് ഞാന്‍ തനിയെ കുത്തിക്കാച്ചാനോ? :teasing:

ഉഷ്ണു: മൂപ്പന്‍ പറഞ്ഞാല്‍ അത് ധിക്കരിക്കാന്‍ പാടില്ല....കുത്തിക്കാച്ചു വേഗം....ഞാന്‍ പോയി പ്രേമം ഫിലിം കണ്ടിട്ട് വരാം.....മലരേ......പാടി ലോഗ് ഔട്ടുന്നു...

നീലൂ: നിറ കണ്ണുകളോടെ , പല്ലിറുമ്മി പരിപ്പ് ഉരലിലിട്ടു കുത്തിക്കാച്ചുന്നു...

പ്രേമം കണ്ടു തിരികെ വരുമ്പോള്‍ നീലൂ....ഗിരിരാജന്‍ കോഴിക്കുഞ്ഞുങ്ങളുടെ മാതിരി വീര്‍ത്ത മുഖവുമായി ചിപ്സ് തിന്നുന്നു...

ഉഷ്ണു: ആഹാ..എത്ര സുന്ദരമായ ആചാരങ്ങള്‍.....ഇനിയും കാണുമോ ഇതേ പോലുള്ളവ ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:03 pm

Ammu wrote:
ഫോറ ചിത്രം -9

സീന്‍-16

ഉഷാമ്മയും മകള്‍ ഗ്രീഷാമ്മയും കൂടി കരഞ്ഞു പതം പെറുക്കി വരുന്നു....

ഉഷാമ്മ : യേട്ടാ....എന്റെ മോന്‍ മിഥുന്‍ ഒരു പാവമാണ് ....ചാനല്‍ ചര്‍ച്ചയും നമോയും തലയ്ക്കു പിടിച്ചതിനാല്‍ കാട്ടുന്ന അബദ്ധങ്ങള്‍ ആണിതൊക്കെ ....അവനോടു പൊറുക്കണം.. .

അച്ചായന്‍: അവന്‍ മൊബൈലുമായി എന്റെ പിള്ളേര്‍ ഉറങ്ങുന്ന മുറിയുടെ മുകളില്‍ മതില്‍ സ്മൈലി നാട്ടി വലിഞ്ഞു കയറിയില്ലേ......ഹ്മ്മം

ഉഷാമ്മ: സെല്‍ഫി വിത്ത്‌ എ ഗേള്‍ നു പോയതായിരിക്കും. ...ഏട്ടന്‍ അവനോടു പൊറുക്കണം ...പിന്നേയ്(രഹസ്യമായി) നീല്യാണിയും ഭര്‍ത്താവും തമ്മില്‍ ശരിക്കും പ്രണയ പോസ്റ്റ്‌ ഒന്നും കൈമാറാറില്ല....അവര്‍ തമ്മില്‍ ഏതു നേരവും "കോപ്പ അമേരിയ്ക്ക "ആണ് .. ...ചാനല്‍ പുരാണം കണ്ടു അവരുടെ പാര്‍പ്പിട സെക്ഷനില്‍ കൂടി പോകുമ്പോള്‍ എപ്പോഴും കേള്‍ക്കാം കോലാഹല സമാജങ്ങള്‍..."പി സി നല്‍കിയത് എന്തോ" ഉഷ്നുവിന്റെ വാക്കുകളില്‍ വരാറുണ്ട്. ..ശരിക്കും അവര്‍ താമസിയാതെ "പിരിയാന്‍ എന്തെളുപ്പത്തില്‍ "എത്തിയേക്കാം...

അച്ചായന്‍: എന്തൊക്കെ ആണീ പറയുന്നത്?സ്നേഹതീരത്തും ഇഷ്ട്ടഭക്ഷണ ത്രെഡിലും ഇരുവരും "സ്വപ്‌നങ്ങള്‍ പങ്കു വെച്ച് "പോകുന്നത് ഞാന്‍ കണ്ടതാണല്ലോ....നീ ...വെറുതെ അവരെ കുറിച്ച് "അതുമിതും fb പി ഒ "പറയാതെ

ഉഷാമ്മ: ഞാന്‍ പറയുന്നത് വിശ്വാസം ഇല്ലെങ്കില്‍ ദേ എന്റെ മോള്‍ ഗ്രീഷിനോട് ക്വിസിക്കെ ...അവള്‍ നല്‍കും കറക്റ്റ് അനുപല്ലവി..

ഗ്രീഷ്: അഞ്ചു കുതിരച്ചിരി പോസ്റ്റുന്നു

ഉഷാമ്മ: ഈ കുതിരച്ചിരി സ്മൈലി വലിച്ചൂരി ഞാന്‍ കൃഷി ത്രെഡില്‍ കുഴിച്ചു മൂടും കേട്ടോ...ഗ്ര്ര്‍. .. വാ തുറന്നു എന്തേലും പറഞ്ഞു പോസ്റ്റ്‌ ചെയ്യ് പെണ്ണെ...

അച്ചായന്‍ : ഗ്രീഷ് മോള്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കാം .. .നേരാണോ ഉഷാമ്മ പറഞ്ഞ "ഇന്ടരെസ്റിംഗ് ന്യൂസ്‌'?

ഗ്രീഷ്: നേരാണ് അച്ചായാ.....ശരിക്കും അവരുടെ പി സി ഭാഷ കേട്ടാല്‍ 'സോ സാഡ് നാ".. .ഈയിടെ രാത്രി പത്തു മണിയ്ക്ക് സ്റാര്‍ സിങ്ങേര്സ് ന്യൂസ്‌ അപ് ഡേറ്റ് ചെയ്തു ഞാന്‍ അത് വഴി പോയപ്പോള്‍ ശരിക്കും "ഷോക്കിംഗ് ന്യൂസ്‌ " ആയി പോയി.. .ഈശ്വര വിലാസത്തില്‍ ഉഷ്ണു പഠിച്ചത് വികട സരസ്വതി ആയിരുന്നോ ആവോ? ഹെന്റെ ദുര്ഗ്ഗെശ്വരീ എനിക്ക് വയ്യ കൂടുതല്‍ പറയാന്‍.....

ഉഷാമ്മ: കേട്ടല്ലോ....യേട്ടാ.... ഹമ്മ.."കണ്ടതും കേട്ടതും " ഞങ്ങള്‍ പറഞ്ഞു ...ഉപദേശമാ....വേണ്ടവര്‍ക്ക് സ്വീകരിക്കാം.. മന്ത് എന്ഡ് ആയി....പിന്നെ വരാം

ഷം.ഷാ അങ്കിള്‍ അവിചാരിതമായി ലോഗ് ഇന്‍ ചെയ്തപ്പോള്‍ ഈ പോസ്റ്റുകള്‍ മുഴുവന്‍ വായിച്ചു....ഞെട്ടിപ്പോയി.....ഉടന്‍ , ഉഷ്നുവിനും , നീലൂനും പി എം അയച്ചു കാര്യം പറഞ്ഞു .. .ഭായീ...കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കും പോലെ അല്ല.....അച്ചായനു ചില സംശയങ്ങള്‍. ..ആ സീരിയല്‍ അമ്മച്ചി ഒക്കെ കൌതുക വാര്‍ത്ത ആക്കി അച്ചായന്റെ ചെവിയില്‍ ഓതിക്കൊടുത്തു... .ഇന്ന് രാത്രി അച്ചായന്‍ ഗെസ്റ്റ് ആയി നിങ്ങളുടെ പാര്‍പ്പിടത്തിന് മുന്നില്‍ വരാന്‍ ചാന്‍സ് ഉണ്ട്.... ip കണ്ടാല്‍ ഉടന്‍..ഞാന്‍ പി എം അയക്കാം...ജാഗ്രതൈ...

സീന്‍:20


അച്ചായന്‍ പമ്മി പമ്മി എത്തിയപ്പോള്‍ ഷം ഷാ . അങ്കിള്‍ ന്റെ വക പി എം പറന്നു...

പ്രണയ ത്രെഡില്‍ നിന്നും പ്രണയാര്‍ദ്ര സംഭാഷണങ്ങള്‍:

ഉഷ്ണു: (രാജശ്രീ വാര്യരുടെ ഒരു ഫോട്ടോയില്‍ നോക്കി) എന്റെ രാജകലയേ ...

നീലൂ: (ഒരു പ്ലേറ്റ് ബിരിയാണിയില്‍ മോന്തകുത്തിയിരിക്കുന്നു )...ഉമമ്മം(വായില്‍ നിറയെ ബിരിയാണി ആണ്...മൂളല്‍ മാത്രം...)

ഉഷ്ണു : (*രാജശ്രീയോടായി)നിന്നെ എനിക്കെന്തിഷ്ട്ടം ആണെന്നോ....നിന്റെ കണ്ണുകള്‍, നിന്റെ ചിരി ....എന്നെ പ്രണയ വിവശന്‍ ആക്കുന്നു...

നീലൂ: ഉമ്മ്മ്മ്മ്മം (ബിരിയാണി വിഴുങ്ങാന്‍ പാടുപെടുന്ന മൂളല്‍..)

ഉഷ്ണു: നീ ഇങ്ങിനെ ചിരിച്ചു കൊണ്ട് എന്നെ നോക്കാതെ എന്തെങ്കിലും പറയൂ ...ശ്രീ..."മതീ " (നീലുവിനെ നോക്കി ബിരിയാണി തീറ്റ മതിയാക്കാന്‍ ദേക്ഷ്യത്തില്‍ ആന്ഗ്യം കാട്ടുന്നു..)

നീലൂ: ഏമ്പക്കം വിട്ടു കൊണ്ട്....എന്റെ അച്ചായന് (ബിരിയാണി ) എന്തിഷ്ട്ടം ആണന്നോ...

ഉഷ്ണു ; ലോകത്തിലെ ഏറ്റവും നല്ല അമ്മായിയപ്പന്‍ ആണ് അച്ചായന്‍..

(അച്ചായന്‍ ഹാപ്പി ഡാന്‍സ് സ്മൈലി പോസ്റ്റുന്നു...)

ഉഷ്ണു : ഞാന്‍ ഒരു ഹഗ്ഗ് സ്മൈലി പോസ്റ്റ്ട്ടെ മോളെ?

നീലൂ: (കോക്രി കാട്ടി) ഏതു ഹഗ്ഗാ യേട്ടാ .?...സ്പിന്‍ ഹഗ്ഗോ....അതോ വെറും ഹഗ്ഗോ.....

ഉഷ്ണു: നീലൂന്റെ ഇഷ്ട്ടം പോലെ..

നീലൂ: ഏട്ടന്‍ ഹഗ്ഗ് പോസ്ടിയാല്‍ ഞാന്‍ തിരികെ സ്പിന്‍ ഹഗ്ഗ് പോസ്ടാം ... :teasing:

ഉഷ്ണു: അങ്ങിനെ പോസ്റ്റി പോസ്റ്റി ഈ രാത്രി നമുക്ക് വെളുപ്പിക്കാം ...

നീലൂ: നേരം ഒരു പാടായി...ലൈറ്റ് , ലോഗ് ഔട്ടിയെക്കട്ടെ...
+
ഉഷ്ണു: ലോഗ് ഔട്ടിയെക്ക് ...ഗെസ്റ്റ് ഒക്കെ ഒരു പാടുള്ള ത്രെഡ് ആണിത്...വല്ലവരും കേട്ടാല്‍..പിന്നെ പ്രധാന വാര്‍ത്ത ആകും..

നീലൂ: ഉമ്മ്മ്മ്മ്മ്മം..

ഉഷ്നൂ..: ഞാനൊരു നമ്പൂതിരി ഫലിതം പറയട്ടെ മോളെ?

നീലൂ: അതിനു മുന്‍പ് ഞാന്‍ പോയി ഒരു റവ ദോശ ഉണ്ടാക്കി കൊണ്ടുവരാം ചേട്ടാ....ദോശ തിന്നു നമ്പൂതിരി ഫലിതം കേട്ടു കേട്ടു നമുക്കീ രാത്രി ചിറ്റ് ചാറ്റാം ചേട്ടാ....

ഉഷ്ണു: ശരി , വേഗം വരണേ....ഞാനിവിടെ ലോഗ് ഇന്‍ ചെയ്തു കാത്തിരിക്കാം...

മനസ് നിറഞ്ഞു അച്ചായന്‍ തിരിഞ്ഞു നടന്നു മുറിയിലേക്ക് ലോഗ് ഔട്ട്‌ ചെയ്തു മറയുന്നു..
.ഇരുളിന്റെ നിഴലില്‍ പ്രാര്‍ഥനാ സ്മൈലികളും നാട്ടി നിന്ന ഷം ഷാ അങ്കിള്‍ ന്റെ മുഖത്ത് വല്ലാത്ത ആശ്വാസം

ഇടവേള
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:05 pm

Ammu wrote:
ഫോറചിത്രം -10

സീന്‍-21

അച്ചായന്‍ : എനിക്കിപ്പോളും ഒരു വിശ്വാസം വരുന്നില്ല ഷം.ഷാ. ..അവര്‍ എന്നെ കളിപ്പിയ്ക്കാന്‍ ചില അട്ജസ്റ്മെന്റ്റ് സ്മൈലികള്‍ ഒക്കെ പ്രയോഗിക്കുന്നില്ലേ എന്ന് സംശയം...?
ഷം.ഷാ: എന്തോന്ന് അട്ജസ്റ്മെന്റ്റ് സ്മൈലി , ഭായീ... ...അവര്‍ തമ്മില്‍ എപ്പോളും പ്രണയ ത്രെഡില്‍ സൊറ പറയുന്നത് ഞാന്‍ കാണാറുള്ളതാ . ..അവര്‍ തമ്മിലുള്ള ചിറ്റ് ചാറ്റും , പി എമും ഒക്കെ കണ്ടാല്‍ ...നമുക്ക് തന്നെ നാണമാവും.. . ആട്ടവും...പാട്ടും (പോരാട്ടവും ) ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാ ...ബാ എന്റെ ഒപ്പം വാ സ്നേഹതീരത്ത് നടക്കുന്നത് ഒന്ന് ഗെസ്ടായി ഇരുന്നു ഒന്ന് ഒളിഞ്ഞു നോക്ക്യേ...

അങ്ങ് ദൂരെ നിന്നും നീലൂ.....കാലത്തെ കൂട് തുറന്നു വിടുമ്പോള്‍ കോഴികള്‍ നാല് പാടും പായും പോലെ പാഞ്ഞു വരുന്നു......കൈയ്യില്‍ ഒതുക്കിപ്പിടിച്ച ലാലേട്ടന്റെ ഒരു കളര്‍ പിക്ച്ചറും ഉണ്ട്.....

നീലൂ: ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ(ലേട്ടാ)

ഉഷ്ണു: (ആത്മഗതം)തുടങ്ങി അവളുടെ ആരാധന %^^&&

ഉഷ്ണു: ദൂരെ കിഴക്കൂന്നെത്തും നമ്പൂരി സ്റ്റോറീകള്‍
ഞാനിന്നെടുത്തു കാച്ചീ എന്റെ പോസ്റ്റിന്റെ താമ്പാളത്തില്‍


നീലൂ :ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ(ലേട്ടാ)

നല്ല തളിര്‍കോഴിയും നുള്ളിപപ്പും പറിച്ചു വെച്ചേ
തെക്കന്‍പരിപ്പ്നന്നായ്‌ ഞാന്‍കുത്തിയും കാച്ചീം വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍ത്രെഡില്‍ ഞാന്‍ ഗെസ്ടായി വരാം
പറയൂ പ്രിയാ നീ എന്തു പകരം തരും


ഉഷ്ണു: നല്ല നത്തോലിമീനൊന്നു എണ്ണയില്‍ ഫ്രൈചെയ്തു കരിച്ചു തരാം
എന്റെ പശയുള്ള റവദോശ പ്ലേറ്റില്‍ നിനക്കു വിളമ്പി തരാംനീലൂ:ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വെച്ചു രാത്രി ഫോറത്തില്‍ കാത്തിരിക്കേ

അച്ചായന്‍ : സന്തോഷം കൊണ്ട് ലോഗ് ഔട്ട്‌ ചെയ്യുന്നു.... ......പത്തു പ്രണയ ലേഖനം ഒന്നിച്ചു വായിച്ച ആശ്വാസം നിറഞ്ഞ മുഖഭാവത്തോടെ ഷം.ഷാ .അങ്കിള്‍.താടി തടവി കുതിരച്ചിരി സ്മൈലിനാട്ടുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:06 pm

Ammu wrote:
ഫോറചിത്രം -11

സീന്‍-26

നീലൂ: അങ്കിള്‍ .....ഊണ് കുത്തിക്കാച്ചികഴിഞ്ഞു... .ഇഷ്ട്ടഭക്ഷണ ത്രെഡിലേക്ക് വരൂട്ടോ ....ദേ ആ തെലുങ്കനെ കൂടി വിളിച്ചോ..(കോക്രി ) :teasing:

ഷം.ഷാ : ഹ്മം...തെലുങ്കന്‍ (പ്രാര്‍ഥനാ സ്മൈലി )

ഇഷ്ട്ടഭക്ഷണ ത്രെഡിലെ തീന്‍ മേശ : അച്ചായനും ഷം ഷായും ചിക്കന്‍ കഷണങ്ങള്‍ വെട്ടി അടിക്കുന്നു .....വായില്‍ വെള്ളവുമായി നീലൂ അടുത്ത് നില്‍പ്പുണ്ട്...

അച്ചായന്‍ ; നീലൂ മോളെ....ഉഷ്നുവിനു ശാപ്പാട് വിളമ്പ് ...

ഉഷ്ണു കൈ കഴുകി വന്നിരിക്കുന്നു....നീലൂ...കേരളത്തിന്റെ ഷേപ്പില്‍ ഉള്ള ഒരു ചപ്പാത്തി പ്ലേറ്റിലേക്ക് ഇടുന്നു....

അച്ചായന്‍ ; ഇതെന്താ ഒരു ചപ്പാത്തി മാത്രം....

നീലൂ: ഹെല്‍ത്ത് ത്രെഡില്‍ പറഞ്ഞത് അച്ചായന്‍ വായിച്ചില്ലേ? ഉഷ്ണു വിനു ഭക്ഷണം അധികം കഴിച്ചാല്‍ അലര്‍ജി ഉണ്ടാകും അത്രേ ....

ഉഷ്ണു : ഞെട്ടുന്നു ...എപ്പോ ?

നീലൂ: ആഹാ ....അതും മറന്നോ. ...കണ്ടോ കണ്ടോ...മറവിയും കൂടി വരുന്നു.....ചേട്ടന്റെ പോസ്റ്റുകള്‍ ഇരട്ടിക്കുന്ന സൂക്കേടിനു ട്രീറ്റ് ചെയ്യാന്‍ നമ്മള്‍ ഡോക്റ്ററെ കാണുവാന്‍ പോയപ്പോള്‍ അല്ലെ ഈ വിവരം ഒക്കെ അറിഞ്ഞത്.....

അച്ചായന്‍ : ഉണക്ക ചപ്പാത്തി തന്നെ എങ്ങിനെ കഴിക്കും മോളെ....കറി കൂടി കൊടുക്കൂ...

നീലൂ: കുത്തിക്കാച്ചിയ പരിപ്പുകറി , ഒരു കിണ്ണം എടുത്തുകൊണ്ടു വരുന്നു ..

ഉഷ്ണു : ഹമ്മേ...പരിപ്പ് കുത്തിക്കാചിയത് (മോഹലാസ്യപ്പെടുന്നു ) ഇതിലും ഭേദം...ഉണക്ക ചപ്പാത്തി തന്നെ ആയിരുന്നു...(അബോധാവസ്ഥയില്‍ വിതുമ്പുന്നു)

ഷം.ഷാ: എന്തെങ്കിലും വായ്ക്കു രുചിയുള്ളത് കൊടുക്ക്‌ നീലൂ....അല്ലെങ്കില്‍ , പട്ടിണി കിടന്നു ഓര്‍മ്മപ്പൂക്കളില്‍ എത്തും ....

നീലൂ: പട്ടിണി കിടക്കാതിരിക്കാന്‍ അല്ലെ ...ഞാന്‍ എന്നും ചിക്കന്‍ ബിരിയാണി കഴിക്കുന്നത്‌...

ഷം.ഷാ: നീലൂന്റെ കാര്യം അല്ല (അത് പിന്നെ പറയേണ്ടല്ലോ ) ഉഷ്നുവിനു വയറു നിറയാന്‍ എന്തേലും കൊടുക്ക്‌ നീലൂ...

നീലൂ: തലകുലുക്കി അകത്തേക്ക് പോകുന്നു..

രൂക്ഷമായി നോക്കിയ ഉഷ്നുവിനോടായി ഷം ഷാ അങ്കിള്‍: അവള് സ്നേഹമുള്ളവളാ....ആ കൈകൊണ്ടു എന്ത് കുത്തിക്കാചിയാലും അത് കഴിച്ചാല്‍ വയറ്റില്‍ കിടന്നു കുത്തിക്കാച്ചിക്കൊണ്ടേയിരിക്കും ....

അച്ചായന്‍ ; ഷി ഈസ് മൈ ഡോട്ടര്‍ ..

ഉഷ്ണു : (ഷം ഷാ യോടായി പതുക്കെ )അപ്പന് പായസം , മകള്‍ക്ക് പരിപ്പ് ......രണ്ടിനെയും ഞാനിന്നു കുത്തിക്കാച്ചും .....ഗ്ര്ര്ര്ര്‍...

നീലൂ: ഊണ് കഴിഞ്ഞു വയറു നിറയെ കാണുവാന്‍ ഇന്നാ പ്രേമം , വ്യാജ പതിപ്പ് . ...ഇത് എത്ര കണ്ടാലും മടുക്കില്ല...:കണ്ഠശുദ്ധി വരുത്തി കര്‍ണ്ണകടോരമായി പാടുന്നു : മലരേ നിന്നെ കാണാതിരുന്നാല്‍ .....

ഉഷ്ണു : കലിതുള്ളി അപ്രിയഗാന ത്രെഡിലേക്ക് പോകുന്നു

സീന്‍-27

സ്റാര്‍ സിങ്ങര്‍ അപ്പ്‌ഡേറ്റ് ചെയ്തു മടങ്ങും വഴി, ISS കഥകള്‍ സംസാരിക്കാന്‍ ഗ്രീഷ് , നീലുവിന്റെ അടുത്തെത്തുന്നു ... ..സംസാര മദ്ധ്യേ ഗ്രീഷ് , നീലുവിന്റെ കോന്റ്യൂം & ഓര്‍ണമെന്റ്സ് ശ്രദ്ധിക്കുന്നു ...പെട്ടന്ന് 5 കുതിരച്ചിരി സ്ഥാപിച്ച് ഒന്നും മിണ്ടാതെ ഗ്രീഷ് ലോഗ് ഔട്ടുന്നു....

അടുക്കള: മിഥുന്‍....നിലത്തിരുന്നു മസാല ദോശയും ചട്നിയും ആര്‍ത്തിയോടെ കഴിക്കുന്നു....ഇടയ്ക്കിടയ്ക്ക് എന്തോ പിറുപിറുക്കുന്നുന്മുണ്ട് ....അച്ചേ ദിന്‍ വരാന്‍ ഇനീം 25 വര്ഷം കൂടി ഉണ്ടെന്നു ആ അമിട്ട് ഷാജി മിനിഞ്ഞാന്ന് പറഞ്ഞത് വല്ലാത്ത കൊലച്ചതി ആയിപ്പോയി.. ..വെല്ലുവിളി ക്ക് ഉരുണ്ടു കളിച്ചു ഞാന്‍ മടുത്തു...

ഉഷാമ്മ: നിനക്ക് വെന്തത്‌ മതിയായില്ലേ? ചാനല്‍ ചര്‍ച്ച കാണാതെ എന്റെ കൂടെ വന്നിരുന്നു സീരിയല്‍ കാണാന്‍ എത്ര വട്ടം പറഞ്ഞതാ....

മിഥുന്‍: എന്റെ മനസ്സില്‍ ചില ഇന്റെരെസ്റിംഗ് ന്യൂസ്‌ ഒക്കെ രൂപം കൊണ്ട് വരുന്നുണ്ട്....അത് പോസ്ടിയാല്‍ ആ കള്ളന്‍ ഉഷ്നുവിനെ , അച്ചായന്‍ ഈ വീട്ടില്‍ നിന്നും ബാന്‍ ചെയ്യും അമ്മെ...

ഉഷാമ്മ: ചെലയ്ക്കാതെ വല്ലതും കഴിച്ചിട്ട് ലോഗ് ഔട്ട്‌ ചെയ്തോ....അച്ചായന്‍ കണ്ടാല്‍ നിന്നെ ഡിലീറ്റും..ഹമ്മേ....ചന്ദന മഴ തുടങ്ങാറായോ ആവോ?..tv ലക്‌ഷ്യം ആക്കി പായുന്നു ..

ഗ്രീഷ് ലോഗ് ഇന്‍ ചെയ്തു ഓടി വരുന്നു ....അമ്മെ ...അമ്മെ ...കുതിര ചിരി സ്മൈലി ബാഗില്‍ നിന്നും എടുത്തു നിരത്തുന്നു

ഉഷാമ്മ: എന്താ....നരേട്ടന്‍ വന്നോ? സൂരജേട്ടന്‍ , പാചകമല്സര വിജയി ആയോ? ദീപ്തിക്കു ips കിട്ടിയോ? എന്താ കാര്യം? വേഗം പറ പെണ്ണെ...മന്ത് എന്ഡ് ആവാറായി....ബിസി ആണ് ...


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:08 pm

Ammu wrote:
ഫോറചിത്രം -12

സീന്‍-28

ഗ്രീഷ് : (ഫോണ്ട് സൈസ് 20 ആക്കി മന്ത്രിക്കുന്നു ) അതൊന്നും അല്ല അമ്മെ....നീല്യാണിയുടെ കഴുത്തില്‍ താലി സ്മൈലി ഇല്ല.....അക്കാര്യം വേഗം അച്ചായനെ അറിയിക്കണം....:കുതിരച്ചിരി :

മിഥുന്‍: സന്തോഷം കൊണ്ട് വേവുന്നു... ..മോഡിജിയോടാ കളി ....ചേ...ഈ മിഥുന്‍ ജിയോടാ കളി . ..എവിടെ അച്ചായന്‍....ഇത്തവണ ഞാനൊന്ന് വേവും ....എക്സിറ്റ് പോളില്‍ പറഞ്ഞതൊക്കെ സത്യമാവും...

ഉഷാമ്മ: ചന്ദന മഴ തീര്‍ന്നിട്ട് പോടാ....

മിഥുന്‍ : അമ്മേടെ ഒരു ചാണക മഴ...! അച്ചായാ.....അച്ചായാ....(ഓടുന്നു)

മുറ്റത്ത്‌ ,അയയില്‍ അനുപല്ലവി ഉണക്കാന്‍ ഇടുന്ന മൈക്ക് നോടായി.....മിഥുന്‍:....മൈക്കെ... നമുക്ക് ഇവിടെ നടക്കുന്ന കള്ളത്തരങ്ങള്‍ ഒക്കെ അച്ചായനെ അറിയിക്കണം. ...നീലൂന്റെ കഴുത്തില്‍ താലി സ്മൈലി ഇല്ല.... ..അച്ചായന്‍ , ഗേറ്റ് ലൊന്നും കാണുന്നുമില്ല...

മൈക്ക്: ഞാന്‍ അച്ചായനെ തെടിപ്പോകാം...അതിനു മുന്‍പ് കുറച്ചു ക്വിസ് പോസ്റട്ടെ ...

മിഥുന്‍: പിന്നെ കിസാം.. ...ആദ്യം മിസ്സിയ അച്ചായനെ കണ്ടു പിടിക്ക്...

മൈക്ക്: ശരി , മിഥുനെ....അച്ചായനെ തിരഞ്ഞു ലോഗ് ഔട്ടുന്നു ....പോകുന്ന വഴിയെ , ലിറിക്സ് ത്രെഡില്‍ കയറി...സഞ്ചിയില്‍ നിന്ന് ഒരു കെട്ടു ലിറിക്സ് എടുത്തു സ്ഥാപിക്കുന്നു

താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2)
കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ
ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന്‍ ചെറു കഥകള്‍...(താലീ പീലി...)


മിഥുന്‍: വെല്ലുവിളി , ത്രെഡില്‍ കൂടി ചാടിക്കടന്നു....ഫിലിം ത്രെഡ് താണ്ടി...സ്നേഹതീരം വലം വെച്ച് , പ്രണയ ത്രെഡില്‍ ഒളിഞ്ഞു നോക്കി...അച്ചായനെ തേടി പായുന്നു.....അച്ചായാ ....അച്ചായാ...

അപ്പോള്‍ ആണ് ഇഷ്ട്ട ഭക്ഷണ ത്രെഡില്‍ തീ പുകയുന്നത് കണ്ടത്.... വലിയൊരു വാര്‍പ്പില്‍ , പായസം ഉണ്ടാക്കുകയാണ് അച്ചായന്‍...

മിഥുന്‍ : ആഹാ...ഇവിടെ ആയിരുന്നോ.. . അച്ചായന്റെ മരുമകനായി ഇവിടെ പോസ്റ്റുന്ന ആ കാസര്‍കോട് കാദര്‍ഭായിയുടെ എല്ലാ ഇന്റെരെസ്റിംഗ് ന്യൂസ്‌ ഉം ഞാന്‍ കണ്ടെത്തി.....ശരിക്കും ഞെട്ടിമാമാ ....

അച്ചായന്‍: ന്ഘെ...,...എന്താ ഈ പറയുന്നത്?

മിഥുന്‍: അഹാഹഹ ...ഇപ്പോള്‍ ചാനല്‍ ചര്‍ച്ച കേട്ടു നോക്ക്യേ....ഒക്കെ അതില്‍ ഉണ്ട്. ..വേണമെങ്കില്‍ ഞാന്‍ മറുനാടന്‍ ലിങ്കും പോസ്ടാം.. ..അവര്‍ തമ്മില്‍ ഇവര്‍ വിവാഹിതരായാല്‍ ത്രെഡില്‍ വെറുതെ കറങ്ങുവാ ...നീലുവിന്റെ കഴുത്തില്‍ താലി സ്മൈലി ഇല്ല...സംശയം ഉണ്ടെങ്കില്‍ പോയി നോക്ക്യേ....ഹഹഹഹ ....മോഡിജിയോടാ കളി

അച്ചായന്‍: നീലൂന്റെ കഴുത്തില്‍ സ്മൈലി ഇല്ലാത്തതിന് മോഡിജിക്ക് എന്തിനാ ജയ് വിളിക്കുന്നത്‌?

മിഥുന്‍: അതെന്റെ ഒരു സ്റ്റൈല്‍ ആണ് അച്ചായാ.. ..എന്ത് പറഞ്ഞാലും...ഒടുക്കം മോഡിജിയോടാ കളി എന്ന് പോസ്റ്റും...

അച്ചായന്‍: യാത്രാ വിവരണ ത്രെഡ് വഴി..., പാര്‍പ്പിട ത്രെഡിലേക്ക് ഓടുന്നു ..

സീന്‍-30

മൈക്ക് ...അച്ചായനെ തിരക്കി ഓടും വഴി...നമ്പൂതിരി കഥകള്‍ വായിച്ചു പരിസരം മറന്നു നില്‍ക്കുന്ന ഉഷ്ണു വിനെ കാണുന്നു.. .: ഉഷ്ണു അവിടെ നിന്നേ...ഇതിനു ശരിയുത്തരം തന്നിട്ട് പോകൂ..

പാര്‍പ്പിട ത്രെഡില്‍ കഴുത്തില്‍ താലി സ്മൈലി ഇല്ലാത്തത് ആര്‍ക്കു? a) അച്ചായന്‍ b) ഉഷ്ണു c) നീലൂ d) ഗ്രീഷ്

ഉഷ്ണു : ഞെട്ടുന്നു...

മൈക്ക്: ശരിയുത്തരം എല്ലാവരും കൌതുക വാര്‍ത്തയായി അറിഞ്ഞു.....അച്ചായന്‍ ഇപ്പോള്‍ എത്തും , തൊപ്പി പൊക്കാന്‍...

ഉഷ്ണു : പരിഭ്രാന്തിയോടെ വീട്ടിലേക്കു ഓടുന്നു.. ..മട്ടുപ്പാവില്‍ , ലാലേട്ടന്റെ വിവിധതരം വര്‍ണ്ണ ചിത്രങ്ങള്‍ നോക്കി പരിസരം മറന്നു ആരാധിച്ചു നില്‍ക്കുന്ന നീലൂവിന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ഉഷ്ണു മുറിയിലേക്ക് ഓടി.. .സീരിയല്‍ കണ്ടു കൊണ്ടിരുന്ന ഉഷാമ്മ ആ രംഗം കണ്ടു ലജ്ജിച്ചു ചിരിച്ചു...( ആത്മഗതം : നരേട്ടനും പണ്ട് അമലയുടെ കൈയ്യേല്‍ പിടിച്ചു കൊണ്ട് മുറിയിലേക്ക് ഇങ്ങിനെ ഓടിയിട്ടുണ്ട്.. .)

മുറിയില്‍ എത്തിയ ഉഷ്ണു , വേഗം സ്മൈലി ബാങ്ക് തുറന്നു റവ ദോശയുടെ നടുക്ക് കോഴിത്തല ഫിറ്റ്‌ ചെയ്ത രൂപത്തില്‍ ഉള്ള താലി സ്മൈലി എടുത്തു , വിവാഹ ത്രെഡില്‍ കോര്‍ത്ത്‌ , നീലുവിന്റെ കഴുത്തില്‍ പോസ്റ്റുന്നു... ..കാര്യം മനസിലാകാതെ പോര് കോഴിയുടെ വന്യതയോടെ നീലൂ മുരണ്ടു കൊണ്ട് ഉഷ്നുവിന്റെ നേര്‍ക്ക്‌ തൊഴി സ്മൈലി നാട്ടുന്നു.. ..അല്‍പ്പം അകലേക്ക്‌ തെറിച്ചു വീണ നിമിഷം തന്നെ അച്ചായന്‍ അകത്തേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നു...

ഉഷ്ണു: ഇങ്ങിനെ ആ നമ്പൂതിരി ദൂരേയ്ക്ക് തെറിച്ചു വീണു....വന്നപ്പോള്‍ തന്നെ കൈയ്യില്‍ കെട്ടിയിരുന്ന രസച്ചരടും പൊട്ടി.....ഹ..ഹ..ഹ..അചായനോടായി: ഞാന്‍ നീലൂനോട് കുറെ നമ്പൂതിരി ഫലിതങ്ങള്‍ പറയുവായിരുന്നു...

നീലുവിന്റെ കഴുത്തില്‍ താലി സ്മൈലി കണ്ട അച്ചായന്‍ ഹാപ്പി ഡാന്‍സ് സ്മൈലി പോസ്റ്റി തിരികെ പോരുന്നു...

മിഥുന്‍: എന്തായി അച്ചായാ .... ആ കള്ളനെ ബാന്‍ ചെയ്യണ്ടേ ? അച്ചായനോട് ആത്മാര്‍ഥതയും സ്നേഹവുമുള്ള ഒരാള്‍ എങ്കിലും ഇവിടെ വേവുന്നുണ്ട് എന്ന് മനസിലായില്ലേ? മോഡിജിയോടാ കളി

അച്ചായന്‍ : ഉഷാമ്മയോടായി: ഇവനെ വേഗം ഹെല്‍ത്ത് ത്രെഡിലേക്ക് വിട്ടു വല്ല ത്രെഡും കൊണ്ട് കെട്ടിയിട് ....ഹോ!!

മിഥുന്‍: എന്തായിരിക്കും അവിടെ മുറിക്കുള്ളില്‍ പോസ്ടിയത്? :ചിന്ത :

ഉഷാമ്മ : ആ എപ്പിസോഡും , ഫ്ലോപ്പ് ആയി....അത്രേ ഉള്ളൂ..

മിഥുന്‍: തളരില്ല ....ഞാന്‍ ഇനിയും "സെല്ഫി ഗോള്‍" പോസ്റ്റും....മോഡിജിയോടാ കളി

സീന്‍-34

പശ്ചാത്താപ വിവശയായി നീലൂ നനഞ്ഞ കോഴിയെ പോലെ നില്‍ക്കുന്നു ...

ഉഷ്ണു: പോസ്ടിയ സ്മൈലി ക്ക് ശിക്ഷ പോരെ? ഇനിയും ആവാം....വാങ്ങിയ പോസ്റ്റിനു നന്ദി കാട്ടി എന്നേ ഉള്ളൂ...(2 തവണ ആവര്‍ത്തിക്കുന്നു....അതേ പോസ്റ്റ്‌ )

നീലൂ: സെന്റി സ്മൈലി , അലമുറ സ്മൈലി , ഐ ആം സോറി എന്നിവ പോസ്റ്റി ലോഗ് ഔട്ട്‌ ചെയ്യുന്നു ...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:09 pm

Ammu wrote:
ഫോറചിത്രം -13

പശ്ചാത്താപ വിവശയായ നീലുവും , തൊഴി സ്മൈലി കിട്ടി തളര്‍ന്ന ഉഷ്ണുവും മുഖത്തോട് മുഖം നോക്കി നിര്‍ന്നിമേഷരായി നില്‍ക്കുമ്പോള്‍....പിന്നണിയില്‍ ഒരു ഗാനം ഉയര്‍ന്നു വരുന്നു..

ഉഷ്ണു:ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും
ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും
തളിക്കുളത്തിന്നപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും

നീലൂ: ദോശതുമ്പത്ത് സംബാറു മുക്കീ നീ മൂളിപ്പാട്ടൊന്നു പാടീ
ദോശ കരിയുമ്പോള്‍ ഓടാം തെലുങ്കപ്പാ ഞാനും പോരാമേ കൂടെ
പുഴയോരത്തുപോയ്‌ തണലേറ്റിരുന്നു
പ്രേമോം ചിരിയും നുകരാം [ആ ......]
ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും

ഉഷ്ണു:ദൂരെ ദംമ്മിന്റെ കനല്‍ മെല്ലെ താഴുമ്പോള്‍ ചിക്കന്‍ വേവാവുമ്പോള്‍
കുത്തിതീരാത്ത പരിപ്പുമായ് കാച്ചലിന്‍ കറിയുമായ് വന്നവളെ
നറുതേന്‍ മലരേ ഇനി നീ ചാറ്റൂ
പ്രേമം സിനിമാ കഥ ചൊല്ലൂ [ആ ......]

ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും
ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും
തളിക്കുളത്തിന്നപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
ചിക്കന്‍ വെന്ത കാലം കൂടാന്‍ വന്നു നീയും


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:10 pm

Ammu wrote:
ഫോറചിത്രം -14

അനുതാപവും സഹതാപവും അനുരാഗവും കലര്‍ന്ന ഒരു തരം "സഹരാഗം " വികാരം കൊണ്ട് നീലുവിന്റെ മനം തുടിച്ചു... .ഉഷ്ണു തന്റെ കഴുത്തേല്‍ കെട്ടിയ ദോശയില്‍ കോഴിത്തല ഫിറ്റ്‌ ചെയ്ത താലിയെ അരുമയോടെ തലോടി ഊണിലും ഉറക്കത്തിലും അവള്‍ അസ്വസ്ഥയായി.. ...ലാലേട്ടന്‍ പടങ്ങള്‍ കാണുമ്പോള്‍ പഴയത് പോലെ ആരാധന തോന്നുന്നില്ല....പ്രേമത്തിലെ പാട്ട് കേള്‍ക്കുമ്പോള്‍ മനസ് സഹരാഗത്താല്‍ പ്രകമ്പനം കൊള്ളുന്നത്‌ അവള്‍ അറിഞ്ഞു....

ഉഷാമ്മ : ആഹാ...സന്ധ്യ മയങ്ങിയിട്ടും ഈ കോഴിക്കൂടിനു അരികില്‍ സ്വപ്നം കണ്ടിരിക്കുക ആണോ? ബാ....ചിക്കന്‍ ബിരിയാണി വിളമ്പി...,എന്റെ സ്ത്രീധനം സീരിയലിനു മുന്നേ ജോലി ഒക്കെ തീര്‍ക്കണം ...

നീലൂ: താലിയില്‍ തലോടി കൊണ്ട് ....: എനിക്ക് ബിരിയാണി വേണ്ട അമ്മായീ..

ഉഷാമ്മ: ന്ഘെ?? ഞാന്‍ സ്വപ്നം കാണുക ആണോ? ബിരിയാണി വേണ്ടാന്നു പറയുന്ന നീലുവോ? ഞാന്‍ സീരിയല്‍ കാണുന്നില്ലാന്നു പറഞ്ഞാല്‍ പിന്നെയും ആരെങ്കിലും വിശ്വസിക്കും....

നീലൂ: പഴയത് പോലെ ആക്രാന്തം ഇല്ലാഞ്ഞിട്ടാ അമ്മായീ...കുറച്ചു നേരം ഞാനിവിടെ തനിച്ചിരുന്നു വാട്സ് ആപ്പ് ചെയ്യട്ടെ ....കുനിഞ്ഞിരുന്നു ഫോണില്‍ ഉഷ്നുവിന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ നോക്കി ലജ്ജാലുവായി നിലത്തു പെരുവിരല്‍ കൊണ്ട് ചേന കുത്തിക്കാച്ചി..

സീന്‍-28

അച്ചായനും , ഉഷ്ണുവും , ഷം ഷാ അങ്കിള്‍ ഉം കൂടി ഫിറ്റ്‌ സ്മൈലി പോസ്റ്റി രസിക്കുന്നു... .

അച്ചായന്‍: ഉഷ്നൂ...യു ആര്‍ സോ സ്വീറ്റ് ...നീ എന്റെ ഫോറം കാത്തെടാ മോനെ...ഐ ആം ദി ഹാപ്പിയെസ്റ്റ് അച്ചായന്‍ ഇന്‍ ദി വേള്‍ഡ് ....ഇത് പോലൊരു ഫോറം മെമ്പര്‍ വേറെ എവിടെ ഉണ്ടെടോ ഷം ഷാ?

ഉഷ്ണു: ഇത് പോലെ പോസ്റ്റ്‌ ഡബിള്‍ ആക്കുന്ന ഒരു മെമ്പര്‍ വേറെ എവിടെ ഉണ്ടെടോ ഷം . ഷാ...അങ്കിളേ ....

എനിക്കൊരു ഇന്റെര്സ്റിംഗ് ന്യൂസ്‌ , അച്ചായനോട് പറയണം....ഇപ്പൊ ....ഇവിടെ...

ഷം. ഷാ : (ഞെട്ടുന്നു;) ഭായി...ബാ...നമുക്ക് ലോഗ് ഔട്ട്‌ ചെയ്യാം....ഭായി ഇന്ന് കുറെ ഫിറ്റ്‌ സ്മൈലി പോസ്റ്റി....(സൂത്രത്തില്‍ ലോഗ് ഔട്ട്‌ ചെയ്യിക്കാന്‍ ഒരുങ്ങുന്നു)

ഉഷ്ണു: അല്ല...എനിക്കിപ്പോ പോസ്ടണം ,....കുറച്ചു കൌതുക വാര്‍ത്തകള്‍...

അച്ചായന്‍ : പറയൂ...എന്താണ് കൌതുക വാര്‍ത്തകള്‍..

ഉഷ്ണു: എനിക്ക് ചില സത്യങ്ങള്‍ പറയണം

ഷം ഷാ: സത്യം എന്ന് പറഞ്ഞാല്‍ കുറെ നമ്പൂതിരി കഥകളിലെ സത്യം...

ഉഷ്ണു: എന്നെ ഇവിടെ മെമ്പര്‍ ആക്കിയതാ

ഷം ഷാ: എല്ലാവരും ഇവിടെ മെമ്പര്‍ ആയതാ (കൈയ്യേല്‍ പിടിച്ചു വലിച്ചു ലോഗ് ഔട്ട്‌ ചെയ്യിക്കുന്നു)

പോകും വഴിയെ ചാനല്‍ പുരാണത്തില്‍ ഇരുന്നു സീരിയല്‍ കാണുന്ന ഉഷാമ്മയെ കാണുന്നു..

ഉഷ്ണു: മന്ത് എന്ഡ് ചേച്ചി....യു ആര്‍ വാച്ചിംഗ് സീരിയല്‍.., ചേച്ചി സീരിയലാണ് , സുന്ദരിയാണ്സുമുഖിയാണ് , , ഉഷസാണ്...

ഉഷാമ്മ: അന്തം വിടുന്നു...: ഷം. ഷായുടെ കൂടെ പ്രണയ ത്രെഡില്‍ കറങ്ങി നടന്നു ഉഷ്നുവിനു വട്ടായോ എന്റെ ചാനല്‍ പരമ്പര ദൈവങ്ങളെ ?

ഉഷ്ണു: തന്നെ ദൂരെ നിന്ന് ഗെസ്ടായി വീക്ഷിക്കുന്ന നീലുവിനെ നോക്കി ....ഹലോ...എന്താണ്...? ലാലേട്ടന്‍ പടത്തിനു ടിക്കറ്റ് കിട്ടാത്ത മ്ലാനദ മുഖത്ത്?

നീലൂ: കണ്ണുകളില്‍ പിടക്കോഴിയുടെ ശാലീന ഭാവം നിറച്ചു കൊണ്ട് , പൂന്തോട്ട സെക്ഷനിലേക്ക് നോക്കി നിന്ന് താലിയില്‍ തലോടുന്നു ..

ഉഷ്ണു: മെല്ലെ മെല്ലെ പാര്‍പ്പിടതിലേക്ക് കയറി വരുന്നു....; കോഴ്യാണീ ...കോഴിയുടെ സ്വരത്തില്‍ കൊക്കുന്നു...പെട്ടന്ന് തന്നെ മേശയില്‍ ഇരുന്ന പെയിന്റിംഗ് ബ്രഷ് എടുത്തു നീലുവിന്റെ മുഖം ഒരു പേപ്പറില്‍ വരയ്ക്കുന്നു.....അന്തം വിട്ടു നോക്കുന്ന നീലൂ...

പതിവ് പോലെ കിടക്കാനുള്ള പായും തലയിണയുമായി , വാട്സ് അപ്പില്‍ നോക്കിക്കൊണ്ട്‌ സംഗമം ഗാര്യെജിലെയ്ക്ക് നമ്ര മുഖിയായി നീങ്ങുന്ന നീലൂനെ നോക്കി....

മൈ ഡിയര്‍ നീല്യാണീ! എന്റെ നീല്യാണിക്കുട്ടി, ഇഷ്ട്ടഭക്ഷണ ത്രെഡില്‍ കിടന്നുറങ്ങേണ്ട നിനക്ക് ഈ ഗാര്യേജ് പറ്റിയതല്ല. ഞാനാണ് അവിടെ കിടക്കേണ്ടവന്‍ . ഞാനാണ് ഗര്യെജ് . എന്റെ കിച്ചണിലെ കോഴിക്കറി മുഴുവന്‍ ഒറ്റയിരുപ്പിനു തീര്‍ത്ത മഹാപ്രാണീ, ഞാന്‍ നിനക്കുവേണ്ടി എന്റെ ഇവിഎസ് ത്രെഡ് ഒഴിഞ്ഞുതരുന്നൂ. യു ആര്‍ ദി ആക്രാന്തം ഓഫ് മൈ കിച്ചന്‍, ഞെട്ടല്‍ ഓഫ് മൈ ഹാര്‍ട്ട് , മുഞ്ഞ ഓഫ് മൈ കാര്‍ഷിക ത്രെഡ് , സംഗതി ഓഫ് മൈ സോന്ഗ് , പ്യൂണ്‍ ഓഫ് സ്കൂള്‍ , ആന്‍ഡ് ഐ ലവ് യൂ ,നീല്യാണീ.....ഇരു കൈകളും നീട്ടി ഒരു ഡസന്‍ ഹഗ്ഗ് സ്മൈലി പോസ്റ്റി... കിറുങ്ങി വീഴുന്നു....

നീലുവിന്റെ കണ്ണുകളില്‍ സ്നേഹസാഗരം ആര്‍ത്തിരംബുന്നു......പിന്നണിയില്‍ ഗാനം...

ഉഷ്ണൂ നിന്നെ കാണാതിരുന്നാല്‍
കോഴിവേകിയ ചാറെല്ലാം തീരുന്നപോലെ
ബസ്മതിയരികൊണ്ട് ബിരിയാണിയില്ലേല്‍
കോഴിയേകിയ പീസെല്ലാം മൂക്കുന്നപോലെ
ഞാനെന്റെ വാട്സ്ആപ്പിന്നാഴതിനുള്ളില്‍
അതിലോലമാരോരുമറിയാതെ സൂക്ഷിച
ഫോട്ടോകള്‍ വീഡിയോകള്‍ ഈണങ്ങളായി
ഓരോരൊ പോസ്റ്റുകളായി

ഇടറുന്നോരെന്റെ പോസ്ടുകള്‍ക്കുള്ളില്‍
പ്രണയത്തിന്‍ ത്രെഡായ് നീ സ്മൈലുന്നീ നാളില്‍
ഉഷ്ണൂ
..........
എന്നുയിരില്‍ നിറയും റവ ദോശേ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Jul 30, 2015 3:12 pm

Ammu wrote:
ഫോറചിത്രം -15

പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഇ വി എസ് ത്രെഡില്‍ സ്ലീപ്‌ സ്മൈലി ഇട്ടിരുന്ന നീലുവിനെ കാണാനില്ല......

അച്ചായന്‍ : നീലൂ എവിടെ? നീലൂ ..മിസ്സ്‌ യുവര്‍ പോസ്റ്സ്. ...നീലൂ എവിടെ പോയി? കം ബാക്ക് നീലൂ.. കൈയ്യില്‍ കിട്ടിയ സെന്റി , അലമുറ , മിസ്സ്‌ യു സ്മൈലി കള്‍ ഒക്കെ സ്നേഹതീരത്ത് നാട്ടുന്നു......ഉഷാമ്മേ ...നീലൂനെ കണ്ടോ?

ഉഷ്ണു: നീലൂനെ കാണുന്നില്ലെന്ന് പറഞ്ഞു ഇവിടെ പോസ്റ്റും നാട്ടി ഇരിയ്ക്കാതെ അച്ചായന് വേറെ ത്രെഡില്‍ ഒക്കെ പോയി അന്വേഷിഷിച്ചു കൂടെ ?

അച്ചായന്‍: ഉഷാമ്മേ....ഗ്രീഷൂ.....നിങ്ങള്‍ ഒക്കെ എവിടെയാ..?കം ബാക്ക്...

ഉഷാമ്മ: നീലൂ ഇങ്ങു വരും അച്ചായാ....ഇപ്പോളത്തെ സീരിയലുകളില്‍ ഒക്കെ പതിവാ ..ഇടയ്ക്ക് നായികയെയും നായകനെയും ഒക്കെ കാണാതെ പോകുന്നത്. ...നരേട്ടന്‍ , മിസിംഗ് ആയി ഒരു മാസം കഴിഞ്ഞാ തിരികെ വന്നത്...

ഗ്രീഷ്: കുതിരച്ചിരി സ്മൈലി നിരത്തുന്നു....

ഉഷ്ണു : ഇഷ്ട്ടഭക്ഷണ ത്രെഡില്‍ നോക്കുന്നു....നീലൂനെ കാണാതെ പരിഭ്രാന്തന്‍ ആയി ഓടുന്നു.. .ഒടുവില്‍ റസിപ്പി ത്രെഡിന്റെ ഒരു മൂലയ്ക്ക് ആളനക്കം കേട്ടു നോക്കിയപ്പോള്‍ കൈയ്യില്‍ ഒരു ഉലക്കയുമായി ക്ഷീണിച്ചു അവശ നിലയില്‍ കിടക്കുന്നു നീലൂ...അടുത്തുള്ള ഉരലില്‍ നിറയെ പരിപ്പും ഉണ്ട്...

ഷം .ഷാ : നീലൂ? എന്ത് പറ്റി?

നീലൂ: ഞാന്‍ പ്രായശ്ചിത്തം ചെയ്തതാ അങ്കിള്‍. ...ഉഷ്നുവിനെ ഞാന്‍ ഒരു പാടു ദ്രോഹിച്ചിട്ടുണ്ട്....ഭക്ഷണം കൊടുക്കാതിരുന്നിട്ടുണ്ട്....ഒക്കെ തെറ്റായിപ്പോയി...:സെന്റി സ്മൈലി : അതിനു പരിഹാരമായി...ഈ പരിപ്പ് മുഴുവന്‍ കുത്തിക്കാച്ചി ഇന്ന് ഉഷ്നുവിനു വയറു നിറയെ കൊടുക്കണം എനിക്ക്: നാണം സ്മൈലി :

ത്രെഡിന് പുറത്തു ഗെസ്റ്റ് ആയി നിന്ന ഉഷ്ണു ഇത് കേട്ടു മോഹാലസ്യപ്പെടുനു.. ...പരിപ്പ് കുത്തിക്കാച്ചി തന്നു പ്രായശ്ചിത്തം ചെയ്യാനോ? ഹമ്മേ....ഇതിലും ഭേദം ഭക്ഷണം തരാതെ എന്നെ ദ്രോഹിക്കുന്നതായിരുന്നു....(ബോധം പോകുന്ന മുറയ്ക്ക് വിതുമ്പുന്നു )


സീന്‍-35

ഷം .ഷാ അങ്കിള്‍ , പ്രണയ ത്രെഡ് പോസ്റ്കള്‍ വായിച്ചു മായാലോകത്ത് മയങ്ങുന്നു.....മുഖധാവിലെ പ്രേമഭാവം ഇടതൂര്‍ന്ന താടിക്കിടയിലൂടെ ദൃശ്യമാണ് ....

നീലൂ: അങ്കിള്‍...ഊണ് കുത്തിക്കാച്ചി വിളമ്പി ....വരൂ....പിന്നെ....പിന്നെ...: ലജ്ജ സ്മൈലി: ഇവിഎസ് ത്രെഡ് ചൂണ്ടി... വിളിച്ചോളൂ ട്ടോ...: ലജ്ജ കൊണ്ട് നിലത്തു ചേനയും കാച്ചിലും പെരുവിരലിനാല്‍ കോറുന്നു :

ഷം.ഷാ. അങ്കിള്‍ മുഖത്ത് കുതിരചിരിയുമായി കഴിഞ്ഞു പോയ ദിനങ്ങള്‍ ഓര്‍ക്കുന്നു....
#--------------------------#---------------------------#--------------------------------#-------------------------------------#----------------------------

സീന്‍-1 : നീലൂ: അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ....(മുഖം : പി സിയുടെ പോലാക്കി #$%^&&&) ദേ ആ തെലുങ്കനെ കൂടി വിളിച്ചോളൂ: കോക്രി സ്മൈലി : :teasing:

സീന്‍-2 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. ...(അച്ചുംമാമന്റെ പോലെ കഷായം കുടിച്ച മുഖഭാവത്തോടെ ) ദേ, അയാളെ കൂടി വിളിച്ചോളൂ : പുശ്ചം സ്മൈലി :

സീന്‍-3 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (പിണറായിയെ പോലെ നിര്‍വ്വികാര മുഖത്തോടെ ) ദേ , ആ ഉഷ്ണുക്കൊമ്പിനെ കൂടി വിളിച്ചോളൂ : നിര്‍വ്വികാര സ്മൈലി:

സീന്‍-4 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (കോടിയേരി യുടെ ചിരിച്ച മുഖത്തോട് കൂടി ) ദേ മറ്റേ ആളെ കൂടി വിളിച്ചോളൂ

സീന്‍-5 : അങ്കിള്‍ ഊണ് കുത്തിക്കാച്ചി വിളമ്പി....വരൂ. (വക്കം പുരുഷോത്തമന്റെ മാതിരി വെളുക്കെ ചിരിച്ചു കൊണ്ട് ) ദേ പുള്ളിക്കാരനെ കൂടി വിളിച്ചോളൂ
Back to top Go down
Sponsored content
PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   

Back to top Go down
 
ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)
Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: