HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Oct 30, 2013 7:39 am

Ammu wrote:
ഭാഗം - 9


സീന്‍ -36

വിജനമായ ഫോറത്തിലൂടെ ഒരു സൈസ് കൂടിയ ഒരു സൈക്കിളില്‍ പഴയ ഒരു പ്രണയഗാനം "അനുരാഗിണീ ഇതാ നിന്‍ " മൂളി പിന്നില്‍ ഒരു കെട്ടു പോസ്ടുകളുമായി വരികയാണ് ഷംഷീര്‍കുമാര്‍ ദുബായ് .. ..പിന്നില്‍ ഇരിയ്ക്കുന്ന പോസ്റ്റുകള്‍ ,പ്രണയ നൂലിലെ ആവശ്യത്തിനാണെന്ന് വ്യക്തം . ..ബിനെശന്റെ വീടിനു അടുത്തെത്തിയ ഷഷീര്‍കുമാര്‍ താടി മാന്തുവാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റി നിലത്തു വീണു. ...പ്രണയ പോസ്റ്റുകള്‍ മുഴുവന്‍ നിലത്തു വീണു...ചാടി എഴുന്നേറ്റു താടിയിലേയും മുടിയിലെയും പൊടി തട്ടി ചമ്മല്‍ മാറ്റി ....മിറ്റത്ത്‌ നിന്ന ഉമ്ബിടിയുടെ അടുത്തേയ്ക്ക് ..

ഷ : കുമാര്‍ : എച്ചൂസ് മി ...ഒരല്‍പം ചരട് കിട്ടുമോ ...ആ പ്രണയ പോസ്റ്റുകള്‍ ഒന്ന് കെട്ടി വെയ്ക്കാനാ...
ഉമ്പിടി : (പ്രാ ഫോര്‍ പ്രാന്ത് വന്നെങ്കിലും ഉള്ളില്‍ ഒതുക്കി കൊണ്ട് )അതിനെന്താ നോക്കട്ടെ.. ..അകത്തു പോയി നീളമുള്ള ഒരു ചങ്ങല കൊണ്ടുവന്നു കൊടുത്തു ..
ഷ : കുമാര്‍ : (ലെവള് ഈ ചങ്ങല തന്നത് എന്നെ ഒന്ന് ആക്കിയതാകുമോ ??? )താങ്ക് യൂ ...നമ്മള്‍ പരിചയപ്പെട്ടില്ലലോ...ഞാന്‍ തൊട്ടടുത്തുള്ള ഡി ഫോര്‍ ദുബായ് യില്‍ താമസിയ്ക്കുന്നയാളാണ് ..പേര് ഷംഷീര്‍ കുമാര്‍ ദുബായ് ...
ഉമ്പിടി : (ഇങ്ങേരു ഡി ഫോര്‍ ദുബായ് എന്ന് പറഞ്ഞത് എന്റെ ബിനെശേട്ടനെ ഒന്ന് ആക്കിയതാകുമോ ?? ) ന്‍ഘാ ...കണ്ടിട്ടുണ്ട് ...അവിടെ പ്രണയ ത്രെഡിലെ ചെടികള്‍ക്ക് വെള്ളവും വളവും പോസ്റ്റും ഇടാന്‍ വരുന്നത് ഇവിടെ നിന്ന് ഞാന്‍ (പ്രാ ഫോര്‍ പ്രാന്തോടെ ) കാണാറുണ്ട്‌ ...
ഷ .കുമാര്‍ : അതെയോ... ..പോട്ടെ ....പ്രണയ നൂലില്‍ പോസ്റ്റ്‌ ചെയ്യാന്‍ റെഡി ആയി വന്നപ്പോള്‍ ആണ് പ്രണയ പോസ്റ്റുകള്‍ തീര്‍ന്നു എന്നോര്‍ത്തത്. ..വേഗം പോയി വാങ്ങി വന്ന വഴിയ്ക്കാണ് സൈക്കിള്‍ മറിഞ്ഞത്... ..
ഷ. കുമാര്‍ : ഗേറ്റിനു പുറത്തിറങ്ങി പ്രണയ പോസ്റ്റുകള്‍ മുഴുവന്‍ ഉമ്പിടി കൊടുത്ത ചങ്ങലായാല്‍ സൈക്കിളില്‍ കെട്ടി വെച്ച് മുന്നോട്ടു നീങ്ങവേ ആണ് ദൂരെ നിന്നും മധുരം മലയാളവും അയവിറക്കിയുള്ള ബിനെശന്റെ വരവ് .....
ബിനു : ന്ഘെ.. .എന്റെ പാര്‍പ്പിടത്തില്‍ നിന്നും ആണല്ലോ ആ പ്രണയ കുമാര്‍ ഇറങ്ങിപ്പോയത് . ..എന്തിനാകും മൂപ്പര്‍ ഞാന്‍ ഇല്ലാത്തപ്പോള്‍ താടിയും മാന്തി അവിടെയ്ക്ക് മതില് ചാടിയത് ..(പമ്മി പമ്മി പിന്നാലെ പായുന്നു )
ബിനു : നില്‍ക്കവിടെ ...ഇങ്ങേര്‍ എന്തിനാ എന്റെ പാര്‍പ്പിടത്തില്‍ കയറിയത് . ....അതും ഞാന്‍ ലോഗ് ഔട്ട്‌ ചെയ്തപ്പോള്‍..??
ഷ. കുമാര്‍ : അത് പ്രണയ പോസ്റ്റുകള്‍ ബന്ധിക്കാന്‍ ഒരു ചരട് വാങ്ങാന്‍ കയറിയതാ ...
ബിനു : അപ്പോള്‍ ചരടില്ലാതെ ആണോ താന്‍ ഇത്രയും ദൂരം വന്നത്...
ഷ. കുമാര്‍ : ചരട് ഇവിടെ വന്നപ്പോള്‍ പൊട്ടിപ്പോയി ഹേ..(ദേഷ്യം വന്നു താടി ചൊറിയുന്നു )
ബിനു : കൃത്യമായി എന്റെ പാര്‍പ്പിടത്തിനു അടുത്ത് എത്തിയപ്പോള്‍ തന്നെ ചരട് പൊട്ടി.. . സത്യം പറയടോ ...എന്റെ ഭാര്യയെ കാണാന്‍ അല്ലെ താന്‍ വന്നത് ....പെണ്ണുങ്ങളെ പ്രണയ നൂല്‍ കെട്ടി വഴിയാധാരം ആക്കുക അല്ലെ തന്റെ ഹോബി..
ഷ . കുമാര്‍ : അതേടോ.. .വേണമെങ്കില്‍ തന്റെ ഉമ്പിടി യെയും ഞാന്‍ പുഷ്പ്പം പോലെ മലയാളി ഹൌസ് നൂല്‍ കാണിച്ചു മയക്കി കൊണ്ട് പോകും...കാണണോ ??.
ബിനു : ദുഷ്ട്ടാ.. . ആ താടി ഞാന്‍ തീ വെയ്ക്കും... എന്നിട്ട് ആ തീയില്‍ ഞാന്‍ ബീഡി കത്തിച്ചു വലിയ്ക്കും....
ഷ. ഭായ് : നീ ചെവിയില്‍ നുള്ളിയ്ക്ക്കോ...ഇന്നേയ്ക്ക് ഏഴു ദിവസത്തിനകം ഞാന്‍ ഉമ്ബിടിയെ തട്ടിക്കൊണ്ടു പോയിരിക്കും.. ഇത് സത്യം....സത്യം...മ്മടെ തൃശൂര്‍ നൂലാണെ സത്യം...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Oct 30, 2013 7:40 am

Ammu wrote:
ഭാഗം - -10

ബിനു : (വഴിയിലൂടെ കാടുകയറിയ ചിന്തകളുമായി നടന്നു വരുന്നു ) : വാവയെ തട്ടിക്കൊണ്ടു പോകും എന്ന് ഷംഷീര്‍ കുമാര്‍ ഇത്ര ഉറപ്പിച്ചു പറയണം എങ്കില്‍ അവളുടെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും ഉറപ്പു ഷംഷീര്‍ കുമാറിന് കിട്ടിക്കാണും...ഹ്മം. ..തനിച്ചു ആകുമ്പോള്‍ പ്രണയ കുമാറിന്റെ കൂടെ ഒളിച്ചോടാന്‍ ആയിരിക്കും പ്ലാന്‍... ..ഒളിച്ചിരുന്ന് പിടികൂടി ആ പ്രണയേശ്വരനെ പിടികൂടി താടിയും മുടിയും വടിച്ചു പോലീസില്‍ ഏല്‍പ്പിയ്ക്കണം....നല്ല ഒരു ഐ ഫോര്‍ ഐഡിയ തോന്നുന്നു...ഹ്മം..
ബിനു : (വീട്ടില്‍ എത്തി വീക്കോ മോന്തായത്തില്‍ അപ്ലൈ ചെയ്തു പെട്ടിയും തൂക്കി മലയാളി ഹൌസ് നൂലില്‍ എത്തുന്നു ) വാവേ....വാവേ...
ഉമ്പിടി : എന്താ ബിനെശേട്ടാ ....ബാ ..നമുക്ക് മലയാളി ഹൌസ് കാണാം...
ബിനു : ഹ്മം ...രാഹുലിന്റെ പോലെ നടക്കുന്ന ആ ആര്‍ഷപ്രണയ കുമാരന്റെ കൂടി ഒളിച്ചോടാന്‍ പ്രാക്ടീസ് ചെയ്യാനുള്ള പാഠങ്ങള്‍ പഠിക്കുക ആയിരിക്കും..:paru: .. എന്തിനാ ഈശ്വരാ ഇവള്‍ക്ക് ഇത്രയും സൌന്ദര്യം കൊടുത്തത് ???? കണ്ണിനു താഴെയുള്ള കറുപ്പ് ഒരു തെറ്റാണോ വാവേ...??
ഉമ്പിടി : പോ ബിനെശേട്ടാ കളിയാക്കാതെ...
ബിനു : വാവേ...ഞാന്‍ അത്യാവശ്യമായി ഒരു യാത്ര പോവുകയാണ് .കു ഫോര്‍ കുവേയിട്ടിലേക്ക് ..പോയി വരുമ്പോള്‍ ഒരു നൂല്‍ നിറയെ യാത്രാ വിവരണം കൊണ്ടുവരാം...whistle
വാവ : എവിടെയ്ക്കാ പോകുന്നത് ബിനെശേട്ട്ടാ...ഞാന്‍ തനിയെ അല്ലെ ഇവിടെ ഉള്ളൂ ...
ബിനു : പേടിക്കണ്ടാ.. തനിയെ നിന്നും ശീലിക്കണം വാവേ...(നടന്നു നീങ്ങുന്നു )
ഗേറ്റിലൂടെ മെല്ലെ മെല്ലെ നടന്നു നീങ്ങുന്നു .തൊട്ടപ്പുറത്തുള്ള പ്രണയ നൂലില്‍ ആളനക്കം ഉണ്ട്...നോക്കിയപ്പോള്‍ ഷംഷീര്‍ കുമാരനും കൂട്ടുകാരും പ്രണയ പോസ്റ്റുകള്‍ നാട്ടുകയാണ് . ..ബിനെശന്‍ എതിരെ വന്ന മൈക്ക് ന്റെ കൈയില്‍ പിടിച്ചു കൊണ്ട് ഉറക്കെ..ചേട്ടാ ഞാന്‍ കു ഫോര്‍ കുവേയിറ്റ് വരെ പോകുകയാണ്...
മൈക്ക് : അതിനു ഞാന്‍ എന്ത് വേണം..??
ബിനു : അല്ല വീട്ടില്‍ ഭാര്യ തനിച്ചേ ഉള്ളൂ ...വാവ തനിച്ചേ ഉള്ളൂന്ന് ..
മൈക്ക് : ശെടാ !!! ഇതെന്തൊരു പുലിവാല്...താന്‍ പോകുന്നെങ്കില്‍ പോയിട്ട് വാന്നെ...

സീന്‍ - 41

അടുത്തുള്ള ഇഷ്ട്ടഭക്ഷണ നൂലില്‍ മുറിയെടുക്കാന്‍ പമ്മി പമ്മി എത്തുന്നു
കാറ്റ് : എന്താ സാറേ ...പെട്ടിയും ഒക്കെ തൂക്കി ..
ബിനു :(പരുമ്മി) അതേയ്...ഒരു മുറി വേണം . .
കാറ്റ് : ഘീ ....മുറിയോ...സാറിനോ??? തൊട്ടടുത് വീടുള്ളപ്പോള്‍...??
ബിനു : അത്..ബിസിനെസ്സ് നൂലില്‍ നിന്നും ചിലര്‍ എന്നെ കാണുവാന്‍ ഇതും..വീട്ടില്‍ ആയാല്‍ ശരിയാകില്ല..അതാ ..
കാറ്റ് : ശരി...ശരി....ഇന്നാ താക്കോല്‍...ആ വടക്ക് ഭാഗത്തെ മുറി എടുത്തുകൊള്ളൂ ..
ബിനു : എനിയ്ക്ക് ഇടതു വശത്തെ മുകളില്‍ ഉള്ള മുറി മതി...നല്ല സൂര്യ പ്രകാശം രാവിലെ കിട്ടണം...
കാറ്റ് : എങ്കില്‍ കിഴക്ക് വശത്തെ മുറി എടുത്തോളൂ .നല്ല പ്രകാശം കിട്ടും രാവിലെ...
ബിനു : എനിക്ക് അത്രയും പ്രകാശം വേണ്ട ....ഇടതു വശത്തെ മുറിയില്‍ കിട്ടുന്ന പ്രകാശം കൊണ്ട് ഞാന്‍ അങ്ങ് അട്ജസ്റ്റ് ചെയ്തോളാം..

സീന്‍ - 42

രാത്രി....തന്റെ പാര്‍പ്പിട നൂലിലെയ്ക്ക് കണ്ണില്‍ എണ്ണയുമൊഴിച്ചു കാത്തിരുന്ന ബിനെശന്‍ ഒരു കാഴ്ച കണ്ടു ഞെട്ടി.. ..ആരോ ഒരാള്‍ തന്റെ വീട്ടിലേക്കു മതില് ചാടുന്നു ...ഇത് പ്രണയ കുമാര്‍ തന്നെ..ബിനെശന്‍ കോപം കൊണ്ട് ജ്വലിച്ചു. ..താഴേക്കു പാഞ്ഞു...
ബിനു : കാറ്റേ ..ഒരു ബോംബ്‌ സ്മൈലി കിട്ടുമോ??
കാറ്റ് : ബോംബ്‌ സ്മൈലി ഇല്ല സാറേ...സ്പിന്‍ ഹഗ്ഗ് സ്മൈലി മതിയോ???
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Oct 31, 2013 7:51 am

Ammu wrote:
ഭാഗം -11

കൈയില്‍ കിട്ടിയ തലയ്ക്കടി സ്മൈലിയുമായി സ്വന്തം പാര്‍പ്പിടതിലെയ്ക്ക് പായുകയാണ് ബിനെശന്‍.. ..പോകുന്ന വഴിയില്‍ എന്തൊക്കെയോ പുലംബുന്നുമുണ്ട് ..
ബിനെശന്‍ : പ്രണയ കുമാരാ . ...താടികുമാരാ . ..ഇന്ന് നിന്നെ ഞാന്‍ ശരിയാക്കും... പ്രണയ ചരടുകള്‍ കെട്ടി കെട്ടി ഇപ്പോള്‍ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " നൂലില്‍ വിളയാട്ടം തുടങ്ങി അല്ലെ...ഗ്ര്ര്‍ .. ....എന്റെ വാവയെ ഞാന്‍ വിട്ടു തരില്ല.....അവളുമായി സൌണ്ട് ക്ലൌഡ് ലേയ്ക്ക് യാത്ര ചെയ്തു , മധുരം മലയാളം വിളമ്പി , സ്വപ്‌നങ്ങള്‍ ഒക്കെ പങ്കു വെച്ച് എന്തോരം യാത്രാവിവരണങ്ങള്‍ പോസ്ടാനുള്ളതാ ഈ ബിനെശന്.. .വിടില്ല ...ഞാന്‍ വിടില്ല ഞാന്‍..

പമ്മി പമ്മി പാര്‍പ്പിടത്തിന്റെ മതില് ചാടി അകത്തേയ്ക്ക് .. ..ജനാല ഗ്ലാസ് വഴി രണ്ടു നിഴലുകള്‍ കാണാം. .ഒന്ന് വാവയുടെ തന്നെ... മറ്റേതു ഷംഷീര്‍ കുമാര്‍ ആയിരിക്കുമോ?? താടി കാണുന്നുണ്ടോ??? ചിലപ്പോള്‍ താടിയില്‍ പിടികൂടാതിരിക്കാന്‍ ആ കാടും പടര്‍പ്പും വെട്ടി തെളിച്ചായിരിക്കും ആസാമിയുടെ വരവ്...ഹ്മം .. .പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും.. . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം . ..ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..
ഉമ്പിടി : ബിനെശേട്ടന്‍ വരും വരെ നമുക്ക് ഇവിടെ താമസിയ്ക്കാം ..:spinhug:
അച്ചായന്‍ : അത് വേണ്ടാ ...നീ വേഗം പെട്ടിയും ഒക്കെ എടുത്തു എന്റെ കൂടെ വീട്ടിലേക്കു പോന്നോളൂ ...അവിടെ സുഖമായി
താമസിയ്ക്കാം..
ഉമ്പിടി : എങ്കില്‍ ശരി നമുക്ക് ഇപ്പോള്‍ തന്നെ പ്രവാസ ലോകത്തേയ്ക്ക് പുറപ്പെടാം..
ബിനെശന്‍ : ഹമ്പടി ഉമ്ബിടീ . .നീ ഒളിച്ചോടാന്‍ പോകുകയാ അല്ലെ.. .എന്തിനാ ഒളിച്ചു ഓടുന്നത് ....എല്ലാവരുടെയും മുന്നില്‍ കൂടി ഓടാന്‍ ഞാന്‍ വിടാമെടീ...@#$ ആര്‍ഷഭാരത പ്രണയകുമാറെ...നിന്നെ ഞാന്‍ ശരിയാക്കുമെടാ . ..കൈയില്‍ കരുതിയിരുന്ന തലയ്ക്കടി സ്മൈലി യില്‍ സര്‍വ്വ സക്തിയും ഉപയോഗിച്ച് ആഞ്ഞു ക്ലിക്കി ...
അച്ചായന്‍ : ഹമ്മേ... എന്റെ തല ....
ഉമ്പിടി : ഹയ്യോ...അച്ചായാ.. .വല്ലതും പറ്റിയോ?? ഇതെന്താ കു ഫോര്‍ കുവേയിറ്റിലേയ്ക്ക് പോകുന്നു എന്ന് പറഞ്ഞു പെട്ടിയും തൂക്കി പോയ ബിനെശേട്ടന്‍ അച്ചായന്റെ തല അടിച്ചു പൊട്ടിയ്ക്കാന്‍ ആണോ തിരികെ വന്നത് ... .
ബിനു : (അച്ചായനെ കണ്ടു ഞെട്ടി , ചമ്മി ...വളിച്ച ചിരിയുമായി ) ആഹാ ...അച്ചായന്‍ ആയിരുന്നോ?? എപ്പോള്‍ വന്നു?? വീട്ടില്‍ അമ്മയ്ക്കും ബാക്കി എല്ലാവര്ക്കും സുഖമല്ലേ??:spinhug: വേറെ എന്തൊക്കെ ഉണ്ട് മധുരം മലയാള വാര്‍ത്തകള്‍ ....
അച്ചായന്‍ : (വേദന കൊണ്ട് പുളഞ്ഞ് ബിനെശനെ നോക്കി ) ഈ കല്യാണാലോചന വന്നപ്പോളെ എനിയ്ക്കൊരു പന്തികേട്‌ തോന്നിയതായിരുന്നു . .ഹ്മം

സീന്‍ -45

ആരോഗ്യ നൂലില്‍ നിന്നും തലയില്‍ ഒരു വലിയ വെച്ചുകെട്ടുമായി പ്രാഞ്ചി പ്രാഞ്ചി വരികയാണ് അച്ചായന്‍.. .കൂടെ ചമ്മല്‍ നിറഞ്ഞ മുഖഭാവത്തോടെ ബിനെശനും...
ബിനു : അച്ചായന്‍ എന്നോട് പൊറുക്കണം. ..ആളറിയാതെയാ ഞാന്‍ തലയ്ക്കടി സ്മൈലി പ്രയോഗിച്ചത് ...
അച്ചായന്‍: ആളറിഞ്ഞിരുന്നു എങ്കില്‍ മരുമകന്‍ ബോംബ്‌ സ്മൈലി പ്രയോഗിച്ചേനെ അല്ലെ..
ബിനു : അങ്ങിനെ പറയല്ലേ അച്ചായാ...എനിക്ക് എന്ത് സ്നേഹമാ അച്ചായനോട്...:spinhug:
അച്ചായന്‍: അത് ഇന്നലെ രാത്രി കൊണ്ട് എനിക്ക് മനസ്സിലായി..:paru: പോട്ടെ...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Oct 31, 2013 7:54 am

Ammu wrote:
ഭാഗം -12അച്ചായനെ ബസ് കയറ്റി വിട്ടു തിരികെ മടങ്ങി വരുമ്പോള്‍ എതിരെ ഒരാള്‍ മുഖം മറച്ചു പോകുന്നു.. .ബിനെശന്‍ സൂക്ഷിച്ചു നോക്കി ...
ബിനു : ആഹാ ...ഇത് നമ്മുടെ തലക്കുളം സാര്‍ അല്ലെ.. .ഇപ്പോള്‍ സാറിനെ വീട്ടിലെയ്ക്കൊന്നും കാണാനില്ലല്ലോ.. . സാറെന്താ ആകെ മൌനം പിടിച്ചിരിക്കുന്നത് ??
അഭി : (വിഷമ സ്വരത്തില്‍ ) ഓ ! ഒന്നും പറയെണ്ടന്റെ ബിനെശാ . ..എന്റെ യൂവിയേ കാണുവാന്‍ മനസ്സ് കൊതിയ്ക്കുന്നു.. .അവളെയും കുഞ്ഞുങ്ങളെയും നീ ഇറക്കി വിട്ടില്ലേ. ..(ദേഷ്യത്തില്‍ മന്ത്രിക്കുന്നു )
ബിനു : ന്ഘെ ...അതാരാ യൂവി ...(തല മാന്തി ആലോചിക്കുന്ന സ്മൈലി പൊടി തട്ടി എടുക്കുന്നു ) ഇനി യൂവി എന്നാല്‍ എന്റെ ഉമ്പിടി വാവ ആയിരിക്കുമോ ??? അഭിജിതെ ...ഡല്‍ഹിക്കാരാ . ..എന്റെ കൂടെ നിന്ന് എന്റെ വാവയുടെ ഹൃദയത്തില്‍ കയറുവാനുള്ള വഴി പറഞ്ഞു തന്നു തന്നു...താന്‍ എന്നെ ഓവര്‍ ടെയ്ക്ക് ചെയ്തു അവളുടെ ഹൃദയത്തില്‍ ടെന്റ് കെട്ടി വാസം തുടങ്ങിയോ???
അഭി : ഹയ്യോ...ബിനെശന്‍ എന്നെ തെറ്റിദ്ധരിച്ചതാ ....യൂവി എന്ന് ഞാന്‍ ഉദേശിച്ചത്‌ ഉഷ വി .ജി .ഓ.പാലിനെ ആണ്.. .( അമ്മായിയമ്മയ്ക്കും മരുമകള്‍ക്കും ഒരേ ചുരുക്കപ്പേര്‍ വന്നാല്‍ എന്നെ പോലെയുള്ള വെറ്ററന്‍ കാമുകന്മാര്‍ കുഴങ്ങിപ്പോകുമല്ലോ ഈശ്വരാ )
അഭി പറയുന്നതൊന്നും കേള്‍ക്കാതെ ബിനെശന്‍ തന്റെ പാര്‍പ്പിടതിലെയ്ക്ക് നോക്കി മോന്തയും വക്രിച്ചു നില്‍ക്കുകയാണ്...
മെല്ലെ മെല്ലെ ബിനെശന്‍ മതില് ചാടി അകത്തേയ്ക്ക് നീങ്ങുന്നു..

സീന്‍ - 49

ഒരു അമേരിക്കന്‍ രെജിസ്ട്രേഷന്‍ കാര്‍ ബിനെശന്റെ വീടിനു മുനില്‍ വന്നു നില്‍ക്കുന്നു ... .കാറില്‍ നിന്നും ഭാമ ഇറങ്ങി വന്നു...
ഭാമ : കൂയി ...കൂയി ....കൂയി...
ഉമ്പിടി : (മലയാളി ഹൌസ് നൂലില്‍ നിന്ന് ഗേറ്റിലേക്ക് എത്തി നോക്കി ) ആരോ വന്നൂന്ന് തോന്നുന്നല്ലോ. .. നല്ല പരിചയമുള്ള കൂയി വിളി . ..ആഹാ ...ഭാമ ...യല്ലേ ഇത് .:spinhug: ..ശരിയ്ക്കും അതിശയമായിരിക്കുന്നു...
ഭാമ: ഇതല്ലേ വാവ ബിനെശന്റെ പാര്‍പ്പിടം ??.:spinhug: .കൊള്ളാമല്ലോ... എവിടെ നിന്റെ ബിനെശേട്ടന്‍ ??
ഉമ്പിടി : വീക്കോ വാങ്ങാന്‍ പോയിരിക്കുവാ .. ..ഇപ്പോള്‍ വരും..നീ വാ... നമുക്ക് മലയാളി ഹൌസ് നൂലില്‍ പോയിരുന്നു അല്‍പ്പം മധുരം മലയാളം നുണയാം ...
സംസാര മദ്ധ്യേ... ഉമ്പിടി : നീ ഇങ്ങിനെ കൂയി കൂയി നടന്നാല്‍ മതിയോ .. ..ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ ..
ഭാമ: ആദ്യം മിധുനെട്ടന്റെ കല്യാണം കഴിയട്ടെ . ...അന്ന് ജാതകം ചേര്‍ന്നിരുന്നെങ്കില്‍ നീയിപ്പോള്‍ എന്റെ മിധുനെട്ടന്റെ കൂടെ മഴവില്‍ മനോരമ കണ്ടു നല്ല പാഠം പഠിച്ചേനെ ...
ബിനെശന്‍ : ഗേറ്റ് കടന്നു വരുമ്പോള്‍ കാണുന്നത് പാര്‍പ്പിടത്തിന് മുന്നില്‍ ഒരു കാര്‍ .. .ഹ്മം ഇതെന്റെ ഡ്രീം കാറല്ല.. ..ആരായിരിക്കും വന്നത്??? തട്ടിക്കൊണ്ടു പോകാന്‍ ഇനി താടികുമാരന്‍ കാറുമായി വന്നതാകുമോ?? പ്രണയ നൂലില്‍ പോയി പമ്മി ഇരിക്കാം ...അത് വഴി വരാതിരിക്കില്ല.. .പെട്ടന്നാണ് മലയാളി ഹൌസ് നൂലില്‍ നിന്ന് ഉമ്പിടി -ഭാമ സംസാരം കേട്ടത് .. .കാതു കൂര്‍പ്പിച്ചു ബിനെശന്‍ പ്രണയ പോസ്റ്റുകളില്‍ ചാരി നിന്നു..
ഉമ്പിടി : അപ്പോള്‍ ഇത് വരെ മിധുനെട്ടന്‍ കല്യാണം കഴിച്ചില്ലേ??
ബിനു : അതാരാണപ്പാ പുതിയ അവതാരം ...മിധുനേട്ടന്‍ ??
ഭാമ : ഇല്ല ...പിന്നെ കണ്ട ഒരു മിടുക്കികളെയും മിധുനേട്ടന് ഇഷ്ട്ടമായില്ല .. .ചിലവര്‍ക്ക് അംബിക പിള്ളയുടെ പോലെ മുടി, ചിലവര്‍ക്ക് മിധിലയുടെ പോലെ നാക്ക് ...ചേട്ടന്‍ ആകെ ഫെഡ് അപ്പായി ...
ബിനു : ഹ്മം..അപ്പോള്‍ വാവയ്ക്ക് നേരത്തെ ഒരു കാമുകന്‍ ഉണ്ടായിരുന്നു അല്ലെ.. ..ഇവളെ കിട്ടാഞ്ഞത് കൊണ്ടാകും അയാള്‍ ഫെഡ് അപ്പായത് ..ഹ്മം..
(പമ്മി പമ്മി ...കിടപ്പ് മുറിയില്‍ എത്തി ഉമ്ബിടിയുടെ പി എം ബോക്സ് പരിശോധിയ്ക്കുന്നു . ..അമ്മു , മിന്നൂസ് , പാറൂട്ടി ...ഇന്ബോക്സിലെ പേരുകള്‍ ഓരോന്നായി ക്ലിക്കി നോക്കി.. ..പെട്ടന്നാണ് ഒരു പേര്‍ കണ്ടത്..മിഥുന്‍ നമ്പ്യാര്‍ . ..തളര്‍ച്ചയോടെ ആഞ്ഞു ക്ലിക്കി . ...പ്രിയ വാവേ.....അങ്ങകലെ മനോരമയായ കുന്നിന്‍ ചെരുവ് .......ചെരുവിനു നടുവില്‍ ഇന്ത്യന്‍ വോയിസ് പോലെ ശാന്തമായി ഒഴുകുന്ന നീല തടാകം ....മഴവില്‍ കൊതുംബില്‍ ഏറി കാണാക്കാഴ്ച്ചകളിലെയ്ക്ക്തുഴഞ്ഞു നീങ്ങുന്ന രണ്ടു ഇണക്കുരുവികള്‍ ...ഒന്ന് ഞാന്‍...മറ്റേതു ആരായിരിക്കും????? എന്ന് സ്വന്തം മിഥുന്‍ നമ്പ്യാര്‍
ബിനു : വഞ്ചകി @@#$%^&&** "നീല " തടാകം.. മഴവില്‍ കൊതുമ്പ് , കാണാക്കാഴ്ചകള്‍ .....ഇത് വാവയെ കുറിച്ച് തന്നെ.. .ഇവളെ കാണുവാനും അടുക്കുവാനും വേണ്ടി ആകും വീണ്ടും മിഥുന്‍ ഈ നാട്ടിലേയ്ക്ക് വന്നത് . ...ഇനി ഇപ്പോള്‍ എന്ത് ചെയ്യും ??????
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:36 am

Ammu wrote:
ഭാഗം -13


ഉമ്പിടി ഇന്‍ബോക്സില്‍ ഭദ്രമായി ഡിലീറ്റ് ചെയ്തു വെച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള മിഥുന്‍ നമ്പ്യാരുടെ പി എം വായിച്ച ബിനെശന്റെ മനസമാധാനം നഷ്ട്ടമായി . ..അയാള്‍ വേഗം പാര്‍പ്പിട നൂലില്‍ ചെന്ന് തൂലിക എടുത്തു "ഞാന്‍ ഇവിടെ എഴുതിക്കോട്ടെ ? നൂലില്‍ എഴുതുവാന്‍ തുടങ്ങി ...whistle ..പ്രിയ ഡോക്റ്റര്‍ .....അന്ന് വീക്കോ യുടെ വിദഗ്ത ഉപദേശം തേടി ഞാന്‍ ഒരു കത്ത് എന്റെ വിവാഹത്തിന് മുന്‍പ് അങ്ങേയ്ക്ക് അയച്ചു എങ്കിലും മറുപടി കിട്ടാതെ വിവാഹജീവിതത്തില്‍ പ്രവേശിയ്ക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാന്‍.. വീക്കോ വാങ്ങി എന്റെ കുടുംബം വെളുക്കുകയും ഞാന്‍ കറുക്കുകയും ചെയ്തു ഡോക്റ്റര്‍ ...ഇപ്പോളത്തെ പ്രശനം അതല്ല...എന്റെ വാവയുടെ പൂര്‍വ്വ കാമുകന്‍ മഴവില്‍ കൊതുംബില്‍ ഏറി ഈ നാട്ടിലേയ്ക്ക് വന്നിരിക്കുന്നു ഡോക്റ്റര്‍ . ..അയാളുടെ സന്ദേശവുമായി ആ ഭാമപെങ്ങള്‍ ഇന്ന് എന്റെ വീട്ടില്‍ എത്തിക്കഴിഞ്ഞു. ...ഇനി എന്തും സംഭവിയ്ക്കാം...എനിക്കെന്റെ വാവയെ നഷ്ട്ടമാകുമോ??..ആ മഴവില്ലന്‍ എന്റെ ജീവിതത്തിലെ വില്ലനാകുമോ ?? അവരിരുവരും കൂടി കാണാക്കാഴ്ച്ചകളിലെ നീലതടാകത്തില്‍ തോണി തുഴയുവാന്‍ പോകുമോ??? എത്രയും പെട്ടന്ന് ഒരുപദേശം നല്‍കണം ഡോക്റ്റര്‍ ...ഞാന്‍ കാത്തിരിക്കും അങ്ങയുടെ ഉപദേശതിനായി...എന്ന് സ്വന്തം കു ഫോര്‍
കുവേയിറ്റില്‍ ബിനേശന്‍ ...:spinhug:

കത്തും നാലായി മടക്കി പോക്കറ്റില്‍ ഇട്ടു നടന്നു വരുമ്പോള്‍ ഭാമയെ യാത്രയാക്കി ഉമ്പിടി അകത്തേയ്ക്ക് വരുന്നു ..
ഉമ്പിടി : അയ്യോ...ഭാമ പോയല്ലോ. ..ബിനെശേട്ടന്‍ വീക്കോയും വാങ്ങി എപ്പോള്‍ വന്നു...ഞാന്‍ അറിഞ്ഞില്ലല്ലോ..
ബിനു : (അര്‍ത്ഥഗര്‍ഭമായി ....ഗാംഭീര്യത്തോടെ ) വാവ ഒന്നുമറിയില്ല....പക്ഷെ ഞാന്‍ എല്ലാം അറിഞ്ഞു ...എല്ലാം അറിഞ്ഞു....വൈകാതെ വാവയും എല്ലാം അറിയും...(തോളില്‍ കൈ വെച്ച് കൊണ്ട് ) വെല്‍ഡണ്‍ മൈ വൈഫ്‌.....വെല്‍ഡണ്‍..
സൌണ്ട് ക്ലൌഡ് നോക്കി കാറുന്നു ...."മഴവില്‍ കൊതുംബിലെറി വന്ന വെണ്ണിലാക്കിളി"

ബിനെശന്‍ വീക്കോയും തേച്ചു അടുത്തുള്ള എസ്. ടി ഡി ബൂത്തില്‍ കയറി ...ശബ്ദം മാറ്റി വിളിയ്ക്കുന്നു...
ഭാമ : കൂയി ...കൂയി ..ആരാ ..
ബിനു : ഹല്ലോ...മിഥുന്‍ നമ്പ്യാരുടെ വീടല്ലേ??
ഭാമ : മിഥുന്‍ നമ്പ്യാരോ ??? അല്ലല്ലോ....നിങ്ങള്ക്ക് നമ്പര്‍ തെറ്റിയതാകും...
ബിനു : മിധുനെട്ടന്‍ എന്ന് വിളിപ്പേരുള്ള ...മുഖ്യന്‍ രാജി വെയ്ക്കണം എന്ന് മുദ്രാവാക്യം മുഴക്കുന്ന ..."മോഡി" യായ വാഹനത്തില്‍ നടക്കുന്ന ആളുടെ വീടല്ലേ...
ഭാമ : അത് ഈ വീട് തന്നെ .....നിങ്ങള്ക്ക് എങ്ങിനെ മിധുനെട്ടനെ ഇത്ര കൃത്യമായി അറിയാം??
ബിനു : ഞാന്‍ മിഥുന്റെ ഒരു കൂട്ടുകാരന്‍ ആണ്... എന്തിനാ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇങ്ങോട്ട് വന്നത് എന്ന് എനിയ്ക്ക് കൃത്യമായി അറിയാം... വാവയെ മറക്കുകയാണ് മിഥുന് നല്ലത്...:paru:
ഭാമ : (അമ്പരന്നു ) വാവയോ??? അതിനു മിധുനെട്ടന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ... പിന്നെ ഏതു വാവയാ ??
ബിനു : ആ വാവയല്ല ...ഈ വാവ ...ഈ വാവ ..ഉമ്പിടി വാവ ...കല്യാണം കഴിഞ്ഞു സമാധാനമായി കാണാക്കാഴ്ച്ചകളും കണ്ടു ജീവിക്കുന്ന ആ പാവത്തിനെ തന്നെ വേണം അല്ലെ??
ഭാമ : നിങ്ങള്‍ എന്താണ് സംസാരിക്കുന്നത് ??എനിക്ക് മനസ്സിലാകുന്നില്ല..
ബിനു : ഞാന്‍ മലയാളം ആണ് സംസാരിക്കുന്നത്..;) . എന്റെ പേര് കുവേയിറ്റില്‍ ജോസഫ് ....
ഭാമ; ഫോണ്‍ വെച്ചിട്ട് പോടോ...ചുമ്മാ പിച്ചും പേയും പറയാതെ ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:37 am

Ammu wrote:
ഭാഗം -14 (അവസാന ഭാഗം )

മിഥുന്റെ വീട് ;

തോളില്‍ ഒരു പിഞ്ചിപ്പോയ ഒരു സൌണ്ട്ക്ലൌഡ് സഞ്ചിയും തൂക്കി , ആളറിയാതിരിക്കാന്‍ മുഖത്ത് വീക്കൊയ്ക്ക് പകരം ഫെയര്‍ & ലവ്ലിയും പൂശി മന്ദം മന്ദം നടന്നു വരികയാണ് ബിനേശന്‍.. ..മിഥുന്റെ പാര്പ്പിടത്തിലെ ബോര്ഡ് നോക്കി ...ക്യാപറ്റന്‍ മിഥുന്‍ കോട്ടയം :teasing: ...ഹ്മ്മ് ...യെവന്‍ കപ്പിത്താനൊ ...ഫൂ !!!നീലതടാകത്തിലെ മഴവില്‍ കൊതുംബിന്റെ കപ്പിത്താന്‍ ആയിരിക്കും. ..ഭിത്തിയില്‍ ഒരു കോളിംഗ് ബെല്‍ സ്മൈലി ...ബിനേശന്‍ ആഞ്ഞു ക്ലിക്കി . .മനോഹരമായ ശബ്ദത്തില്‍ അകത്തു കിളി ചിലയ്ക്കുന്നു .."നമോ....നമോ...നമോ.. "

വാതില്‍ തുറന്നു അതാ പുറത്തേയ്ക്ക് വരുന്നു ക്യാപ്റ്റന്‍ മിഥുന്‍ കോട്ടയം : എന്താ ??ആരാ....??
ബിനേശന്‍ : ഞാന്‍ "മധുരം മലയാളിവാദി " പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണ് . ...താങ്കള്‍ ഇവിടെ മഴവില്ലൊഫീസര്‍ ആയി ചാര്‍ജ് എടുത്തു എന്നറിഞ്ഞു ....."മോടിയായ" ഒരു അഭിമുഖം ഞങ്ങള്ക്ക് വേണം ...
മിഥുന്‍ : എന്ത് വാദി ആണേലും മുഖ്യന്‍ രാജിവെയ്ക്കാതെ ഞാന്‍ അഭിമുഖിക്കത്തില്ല.. ...ഓം വിപ്പായ നമഹ !!
ബിനു : അതൊക്കെ നമുക്ക് ശരിയാക്കാം. ..ഒരു അഞ്ചു മിനുട്ട് അഭിമുഖത്തിനു വേണ്ടി മാറ്റി വെയ്ക്കണം സാര്‍ ..മിടുക്കികളായ വായനക്കാരുടെ ആവശ്യം ആണിത് ...
മിഥുന്‍ : . .ഈ വായനക്കാര്‍ക്ക് എന്റെ അഭിമുഖം വായിച്ചിട്ട് എന്ത് നേടാനാ ??
ബിനു : നേട്ടമുണ്ട് ..നേട്ടമുണ്ട് ...മുഖ്യനെ രാജി വെപ്പിക്കാനും , വിപ്പിനെ രാജാവക്കാനും താങ്കള്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങള്‍ ഞങ്ങളുടെ മിടുക്കി വായനക്കാരുടെ മനസ്സില്‍ ഇന്ത്യന്‍ വോയിസ് തീര്‍ത്തു ....
മിഥുന്‍ : (നാണിച്ചു ) ശരി...ശരി.. ..അകത്തേയ്ക്ക് വരൂ... പെട്ടന്ന് തീര്‍ക്കണം കേട്ടോ അഭിമുഖം
ബിനു (കസേരയില്‍ ഇരുന്നുകൊണ്ട് യാത്രാവിവരണ നൂലില്‍ പൊതിഞ്ഞു വെച്ചിരുന്ന ഡയറി എടുക്കുന്നു...) സാറിന്റെ പേര്‍സണല്‍ കാര്യങ്ങള്‍ തന്നെ ആദ്യം ചോദിച്ചേക്കാം ...ഇവിടെ ഇപ്പോള്‍ മഴവില്ലോഫീസര്‍ ആയി ചാര്‍ജ് എടുക്കാനുള്ള ചേതോവികാരം ??
മിഥുന്‍ : എന്ത് ചേതോവികാരം ?? എന്റെ പേര്‍സണല്‍ കാര്യങ്ങള്‍ അറിയുവാന്‍ നിങ്ങളുടെ വായനക്കാര്‍ക്ക് എന്ത് താല്‍പ്പര്യം ??
ബിനു : താല്‍പ്പര്യമുണ്ട് സാര്‍....നിങ്ങള്‍ ഇപ്പോള്‍ ഇവിടെയ്ക്ക് വന്നതിന്റെ കാരണം ഒക്കെ നാട്ടില്‍ അങ്ങാടിപ്പാട്ടായി കഴിഞ്ഞു . ..നീലതടാകത്തില്‍ മഴവില്‍ കൊതുമ്പു തോണി ....ഹ്മം
മിഥുന്‍ : (അമ്പരന്നു കൊണ്ട് ) നീലതടാകമോ ??? മഴവില്‍ കൊതുമ്പോ ???? എന്തൊക്കെയാ ഇയാള്‍ പറയുന്നത്???
ബിനു : പി എം ...പി എം... അന്നയച്ച പി എം ..
മിഥുന്‍ : പി എമ്മോ ?? ഞാന്‍ ആര്‍ക്കും പി എം അയക്കാറില്ലല്ലോ ....എഴുന്നെല്‍ക്കടോ .....സത്യം പറ താനല്ലേ എന്റെ ഭാമ പെങ്ങള്‍ക്ക് ഫോണ്‍ ചെയ്ത കുവേയിറ്റില്‍ ജോസഫ് ??
ബിനു : (പരുമ്മി ) ആ ജോസഫ് ഞാനല്ല...ഞാന്‍ വേറെ ജോസഫാ ...ജോ ഫോര്‍ ജോസഫ് ..:teasing:
മിഥുന്‍ : നില്‍ക്കടാ അവിടെ ...
ബിനു :(കുതറി ഓടുന്നു..ഓട്ടതിനിടയില്‍ .)...വാവയെ തട്ടിക്കൊണ്ടു പോകാനുള്ള തന്റെ പ്ലാന്‍ മുഖ്യന്റെ രാജി പോലെ വെറും പാഴ്ക്കിനാവ് ആകുകയെ ഉള്ളൂ... ..
മിഥുന്‍ : മുഖ്യന്‍ രാജി വെയ്ക്കുമ്പോഴും ഇവിടെ ഒക്കെ തന്നെ കാണണം കേട്ടോ ...പ്രാ ഫോര്‍ പ്രാന്തന്‍ ജോസഫേ ...

സീന്‍ -50

രാത്രി ..ഗേറ്റില്‍ ഒരു വണ്ടി നിന്ന സ്വരം കേട്ടു ഉമ്ബിടിവാവ ചാടി എഴുന്നേല്‍ക്കുന്നു ....കാണാക്കാഴ്ച സി ഡികളും , അവലോകനങ്ങളും താന്‍ ഭദ്രമായി പോസ്റ്റ്‌ ചെയ്തു വെച്ച ഇന്റെരെസ്റിംഗ് മാഗസിന്‍ ആര്‍ത്ടിക്കിളും എല്ലാം ഒരു പെട്ടിയില്‍ വാരിക്കെട്ടി ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു ഇറങ്ങുന്നു. ..വെളിയില്‍ തന്നെയും കാത്തു മഴവില്ലോഫീസര്‍ മിഥുന്‍ കൈയ്യില്‍ നാലു സംസ്ഥാനങ്ങളുടെ ഒരു എക്സിറ്റ് പോള്‍ നിറതോക്കുമായി നില്‍ക്കുന്നു..:paru: . നിര്‍ന്നിമേഷയായി ഉമ്പിടി മിഥുന്റെ അടുത്തേക്ക് നടന്നടുക്കുന്നു ...
ഉമ്പിടി : ഇത്ര നാള്‍ എവിടെ ആയിരുന്നു എന്റെ മിഥുന്‍ നമ്പ്യാര്‍ ചേട്ടന്‍..?? കാത്തിരുന്നു കാത്തിരുന്നു കാണാക്കാഴ്ചകള്‍ കണ്ടു ഞാന്‍ നേരം കളയുക ആയിരുന്നു ...
മിഥുന്‍ : അങ്ങകലെ മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന "മോഡി "യായ കുന്നിന്‍ ചെരുവ്...ആ ചെരുവിലെ നീലതടാകത്തില്‍ മഴവില്‍ കൊതുമ്പുതോണിയില്‍ നീ വരും നീ വരും എന്ന് കരുതി ഞാന്‍ കാത്തിരിക്കുക ആയിരുന്നു എന്റെ ഉമ്പിടി വാവേ ...:spinhug:
ഉമ്പിടി : ഹെന്റെ മഴവില്ലോഫീസര്‍ ചേട്ടാ ...:spinhug:
മിഥുന്‍ : ഹെന്റെ ഉമ്പിടി വാവേ .. വരൂ നമുക്ക് വേഗം പോകാം... എന്നാലെ കൊതുമ്പു തോണി ഒരെണ്ണം എങ്കിലും കിട്ടൂ ,,
ബിനു : നില്‍ക്കവിടെ...എന്റെ വാവയെ കൊണ്ട് പോകരുത്.....കൊണ്ട് പോകരുത്..
മിഥുന്‍ : മാറി നില്‍ക്കെടാ വീക്കൊയെ .. .( തള്ളി താഴെ ഇടുന്നു )
ബിനു : (നിലവിളിച്ചു കൊണ്ട് കണ്ണ് തുറക്കുമ്പോള്‍ ആണ് താന്‍ കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലായത്‌ ) തൊട്ടടുത്ത്‌ ഉമ്പിടി പോത്ത് പോലെ കിടന്നു കൂര്‍ക്കം വലിയ്ക്കുന്നു ...
ബിനു : ഈ കൂര്‍ക്കം വലിയാണ് അപ്പോള്‍ വണ്ടിയുടെ സ്വരം ആയി ഞാന്‍ തെറ്റിദ്ധരിച്ചത് ..പെട്ടന്ന് പുറത്തു എന്തോ ശബ്ദം കേട്ടു... ബിനെശന്‍ ടോര്‍ച്ചുമായി നീങ്ങുന്നു..
ടോര്‍ച്ചിന്റെ വെട്ടത്തില്‍ രണ്ടു രൂപങ്ങള്‍ കൈകോര്‍ത്തു നീങ്ങുന്നത്‌ ബിനെശന്‍ കണ്ടു ....ഇന്റെരെസ്റിംഗ് നൂലും , ഫണ്ണി നൂലും കൊണ്ട് കെട്ടിയ ഒരു സഞ്ചി തൂക്കിയ ഒരാളും...കൂടെ തൂലികയും കവിതകളും നിറച്ച ഹാന്‍ഡ് ബാഗും തൂക്കി മറ്റൊരു സ്ത്രീയും...
തലക്കുളം : ഹെന്റെ യൂവീ ...:spinhug:
ഉഷാമ്മ : ഹെന്റെ തലയേട്ടാ .... :spinhug:
തലക്കുളം : നമുക്ക് ഇന്ദ്രപ്രസ്ഥത്തില്‍ പോയി രാപ്പാര്‍ക്കാം ...അതികാലത്തു എഴുന്നേറ്റു ...പ്രധാന വാര്‍ത്തകള്‍ പോസ്റിയോ എന്നും....ഫണ്ണി നൂലുകള്‍ സജീവമായോ എന്നും നോക്കാം.. . അവിടെ വെച്ച് നമുക്ക് തുരുമ്പിച്ച തൂലിക കൊണ്ട്കവിതകള്‍ രചിയ്ക്കാം ...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:39 am

Ammu wrote:
വീക്കോ ഫിലിംസിന്റെ ബാനറില്‍ ബി ഫോര്‍ ബിനു നിര്‍മ്മിക്കുന്ന ചലച്ചിത്രം

ഫോറത്തിന്‍ കൊമ്പത്ത്


പ്രധാന അഭിനേതാക്കള്‍

ബാലു -(മോഹന്‍ലാല്‍ ) മാണിക്യന്‍
മിന്നു ദുബായ് (ശോഭന ) - കാര്‍തുംബി
ഷംഷീര്‍ ഭായ് (നെടുമുടി വേണു )- ശ്രീകൃഷ്ണന്‍
കവിയൂര്‍ പൊന്നമ്മ - ഉമ്പിടി വാവ
രോഹിത് (ശ്രീനിവാസന്‍) - അപ്പക്കാള
ഉഷ വി ജി ഓ പാല്‍ (സുകുമാരി )- ഇഞ്ചിമ്മൂട് ഗാന്ധാരി
സുന്ദരന്‍ (കുതിരവട്ടം പപ്പു) - ശോഭനയുടെ അമ്മാവന്‍
മിഥുന്‍ (ശരത് സക്സെന) - മല്ലിക്കെട്ട്
കെ.പി.എ.സി. ലളിത - ഭാമ


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:40 am

Ammu wrote:
ഫോറത്തിന്‍ കൊമ്പത്ത്

ഭാഗം -1

സംഗമ ഗ്രാമത്തിലെ പേരും പെരുമയുമുള്ള കൃഷിക്കാരനാണ്‌ ഷംഷീര്‍ഷാ കൃഷ്ണന്‍ ..അഥവാ ഷാ കൃഷ്ണന്‍ . ..അടുപ്പമുള്ളവര്‍ ഇദേഹത്തെ താടി ചേട്ടന്‍ എന്നും വിളിക്കും... ചെറുപ്പകാലം മുതല്‍ പ്രണയ നൂലുകളില്‍ പോസ്റ്റുകള്‍ നാട്ടിയും അവയെ പരിപാലിച്ചും കളകള്‍ പറിച്ചു മാറ്റിയും..അധ്വാനിച്ചു ...പ്രായവും താടിയും വളര്‍ന്നത്‌ മൂപ്പര്‍ അറിഞ്ഞതേയില്ല . .ഒരേ ഒരു സഹോദരി ........നീലാംബരി . ..കോഴി ബിരിയാണിയേ ഉപാസിച്ചും ഇഷ്ട്ടഭക്ഷണ നൂലുകളില്‍ രാപ്പകല്‍ ധര്‍ണ്ണ അനുഷ്ടിച്ചും വിവാഹം കഴിക്കാന്‍ പോലും മറന്നു പോയി .. ..പെങ്ങളുടെ കോഴി ബിരിയാണി ആക്രാന്തം അവസാനിച്ചിട്ടു മാത്രമേ താന്‍ താടി വടിച്ച്‌ വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ഉള്ളൂ എന്ന് ഒരു ദുര്‍ബ്ബല നിമിഷത്തില്‍ പ്രതിജ്ഞ ചെയ്തു പോയ ഷാ കൃഷ്ണന്‍ , അക്കാരണം കൊണ്ട് തന്നെ ഇപ്പോളും അവിവാഹിതനായി തുടരുന്നു .. .ഇവരുടെ കുടുംബത്തിലെ പ്രധാന സഹായി ആണ് ബാലമുരളി എന്ന അമ്പലപ്പുഴക്കാരന്‍ .നന്നേ ചെറുപ്പത്തില്‍ പുരാണവും പറഞ്ഞു ഈ കുടുംബത്തിലെ "ചരിത്രത്തിലേയ്ക്ക് " മതില് ചാടിയ ബാലു ആണ് ഇന്ന് ഇവിടുത്തെ കാര്യങ്ങള്‍ മുഴുവന്‍ നോക്കുന്നത് ... ..മൂന്നാം ക്ലാസ്സില്‍ വച്ച് പഠിത്തം നിര്‍ത്തി "മ്മടെ തൃശൂര്‍" നൂലുകളില്‍ പോസ്റ്റുകള്‍ കുഴിച്ചിട്ടും ...സ്മിലെയ്കള്‍ വാരിയും , ആ വീട്ടിലെ ആശ്രിതനായി കഴിയുന്ന ഒരു ന്യൂ ജനറേഷന്‍ ചെക്കനാണ് രോഹിത്കുമാര്‍ എന്ന രോകു... ...തരം കിട്ടിയാല്‍ ബാലുവിന്റെ കുഴിയില്‍ ചാടിക്കാന്‍ ശ്രമിക്കുന്ന രോകു മിക്കവാറും സ്വയം കുഴിയില്‍ വീഴാറാണ് പതിവ് ...

പ്രണയ ത്രെഡിലെ വിളവെടുപ്പ് കഴിഞ്ഞു വില്‍പ്പനയ്ക്കായി ബിസിനെസ്സ് ചന്തയില്‍ പോയതാണ് താടിയെട്ടനും ബാലുവും കൂടി കാള വണ്ടിയില്‍...

സീന്‍ - 1

കാള വണ്ടിയില്‍ കിടന്നു കൂര്‍ക്കം വലിക്കുകയാണ്‌ ഷാ കൃഷ്ണന്‍ . ..അടുത്തിരിക്കുന്ന റേഡിയോ യില്‍ നിന്നും "അനുരാഗ ഗാനം പോലെ " എന്ന പ്രണയ ഗാനം അലയടിക്കുന്നുണ്ട് .. ..പാട്ടിന്റെ ഈണതിനോപ്പിച്ചു താടി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നുമുണ്ട് ....
ബാലു : താടിയെട്ടാ...താടിയെട്ടാ ....ഹയ്യടാ ...പ്രണയഗാനം കേട്ടുള്ള ഉറക്കം കണ്ടില്ലേ.. ..വീടെത്താറായി.,....കോഴി ബിരിയാണിയുടെ മണം അടിക്കുന്നു....
താടിയെട്ടന്‍ : (ചാടി എഴുന്നേല്‍ക്കുന്നു..)..ഹമ്മേ...ശരിയാണല്ലോ . ...എടാ ബാലൂ ....ഞാന്‍ ..ബിസിനെസ്സ് നൂല്‍ ചന്തയില്‍ പോയി വരുന്ന നേരം ഷാപ്പില്‍ കയറിയ കാര്യം നീ നീലാംബരിയോടു പറയരുത് കേട്ടോ.. ..ഓള് എന്നെ ചുട്ട കോഴിയെ പറപ്പിക്കും പോലെ പറപ്പിക്കും...
ബാലു : സിറ്റി ഗേള്‍സ്‌ ആണേ......മഴവില്‍ മിടുക്കികള്‍ ആണേ...ഞാന്‍ പറയില്ല താടിയെട്ടാ ....

സീന്‍ -2

വീടിനു മുറ്റത്തെ തീരത്ത് ചൂലുമായി നിന് സ്മിലെയ്കള്‍ അടിച്ചു വാരുകയാണ് രോകു.....നീലാംബരി അതിരാവിലെ കതകു തുറന്നപ്പോള്‍ ഈ കാഴ്ച കണ്ടു പോര് കോഴിയുടെ മുഖഭാവത്തോടെ . ....അയ്യേ....അശ്രീകരം...!! രാവിലെ കോഴി ബിരിയാണി കണികാണുവാന്‍ കതകു തുറന്ന എന്റെ ഇന്നത്തെ ദിവസം പോയി കിട്ടുമല്ലോ. . ആട്ടെ നീ അവരുടെ കൂടെ ചന്തയില്‍ പോയിട്ട് എപ്പോള്‍ വന്നു ...
രോകു: മ്മള് നേരത്തെ പോന്നു കോഴിമ്ബ്രാട്ടീ ....
നീലു : നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ കോഴിബ്രാട്ടീന്നു വിളിക്കരുതെന്നു....
രോകു : അത് ....കോഴി ബിരിയാണി ബീക്നെസ്സ് ആയതു കൊണ്ടാ മ്മള് തമ്ബ്രാട്ടിയെ കോഴിമ്ബ്രാട്ടീന്നു വിളിക്കുന്നത് ...ഇനി ബിളിക്കൂല്ലാ കോഴിമ്ബ്രാട്ടീ ..
നീലു : ഓ !! എനിക്ക് പ്രാന്ത് പിടിക്കുന്നു...!! അവരെവിടെ ??
രോകു : ഞാന്‍ രാത്രിയില്‍ തന്നെ മ്മടെ തൃശൂര്‍ നൂലിലെയ്ക്ക് പോന്നു...അവര്‍ രാവിലെ വന്നോളാം എന്ന് പറഞ്ഞു ചിക്കന്‍മ്ബ്രാട്ടീ ....
നീലു : ഷാ കൃഷ്ണന്‍ ഷാപ്പില്‍ കയറിക്കാണും...ഇങ്ങു വരട്ടെ ..ഹ്മം
രോകു : താടിമ്പ്രാന്‍ കള്ള് പൊരേല്‍കേറി പോന്നത് ഞാള് കണ്ടിട്ടില്ല.
നീലു : പിന്നെ നീ എന്തോ കണ്ടു?;)
രോകു : കള്ള് പൊരേന്നു ഇറങ്ങി ബെരുന്നത് കണ്ടു.
നീലു: അപ്പൊ മുണ്ടും തുണിയും ഒന്നും ഇല്ലാണ്ടായിരിക്കും വരവ്.
രോകു: മുണ്ടൊക്കെ ഉണ്ട്. അത് അരെന്നു ആയിഞ്ഞു പോവാണ്ട് നിക്കാന്‍ തലേല്‍ കെട്ടി ഇരിക്കുകയാണെന്ന് മാത്രം. ..പിന്നെ നാലഞ്ചു പ്രണയ ഗാനങ്ങള്‍ ചങ്ക് പൊട്ടി പാടുന്നുമുണ്ടായിരുന്നു ....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:41 am

Ammu wrote:
ഫോറത്തിന്‍ കൊമ്പത്ത് ..ഭാഗം -2


സീന്‍ 2 ന്റെ തുടര്‍ച്ച


നീലു : (ദേഷ്യഭാവത്തില്‍ ) നിനക്ക് അവരെ കൂടി വിളിച്ചു കൊണ്ട് പോരാന്‍ മേലായിരുന്നോ???
രോകു : ഞാള് വിളിച്ചതാ കോഴീമ്ബ്രാട്ടീ..പച്ചേങ്കില് താടീമ്ബ്രാന്‍ താടി മാന്തി ഞാളെ എന്തൊക്കെയോ ബിളിച്ചു.. ..തിരിച്ചു പോന്നപ്പോള്‍ ആരൊക്കെയോ പറയണ കേട്ടു ...മ്മടെ താടീമ്ബ്രാന്‍ ലോറിക്കാരുമായി വഴക്കിട്ടെന്നോ ...പോലീസ്കാരുവന്നു കേസേടുതെന്നോ ഒക്കെ.. ..(കണ്ണില്‍ കുത്തി കണ്ണീര്‍ വരുത്തി : മുരടനക്കി സംഗതി വരുത്തി ...)മ്മടെ താടീമ്ബ്രാന്‍ പാവമാ ...പ്രണയിക്കാന്‍ മാത്രമേ അറിയൂ...ഒക്കേയും ആ ബാലൂന്റെ വേലകളാ മ്ബ്രാട്ടീ.. ...(മോങ്ങല്‍ നിര്‍ത്തി ഒളികണ്ണിട്ടു നോക്കുന്നു )
ഞാള് ഇതൊക്കെ പറഞ്ഞ കാര്യം പബ്ലിക്കാ ....സീക്രട്ടാക്കല്ലേ തമ്ബ്രാട്ടീ ... .(വിജയ ഭാവത്തില്‍ മ്മടെ തൃശൂര്‍ നൂല്‍ അടിച്ചു വാരി ഫോട്ടോ പോസ്ടുവാന്‍ പോകുന്നു )

സീന്‍-3

ഷാ കൃഷണനും ബാലുവും കൂടി പമ്മി പമ്മി മതില് ചാടി വീട്ടിലേക്കു എത്തുന്നു .. ..ഭദ്രകാളി മുഖഭാവത്തില്‍ നില്‍ക്കുന്ന നീലൂനെ കണ്ടു പരുമ്മുന്നു ..
ഷ. കൃ : ഹല്ലാ ...പിന്നെ...നമ്മളോടാ കളി.. . നല്ല ലെറ്റെസ്റ്റ് പുതു പുത്തന്‍ സ്മൈലി കളുമായി ആണ് വരവ്.. .. ഇത്തവണത്തെ സ്മൈലി നിരത്തല്‍ മത്സരത്തില്‍ നമ്മള്‍ തന്നെ വിജയിക്കും. . ആ എമ്മെച് മൂട് ഉഷാമ്മയെ തോല്‍പ്പിച്ചു തൊപ്പി അണിയിക്കും നമ്മള്‍.. ഈ നില്‍ക്കുന്ന നീലാംബരി തമ്പുരാട്ടി ആരാണെന്ന് അവര്‍ക്ക് ഇതേവരെ മനസ്സിലായിട്ടില്ല....ഹല്ല പിന്നെ..

നീലൂ: എന്റെ പുന്നാര ആങ്ങള ആരാണെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കി ട്ടോ .. :teasing: ..ഇന്നലെ നീ ഷാപ്പില്‍ കയറിയോ??സത്യം പറ !!
ഷ . കൃ: ഷാപ്പിലോ ???ഞാനോ?? പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...
നീലൂ : കള്ള്കുടിച്ചില്ലേ നീയ്യ്‌?? ;)
ഷാ. കൃ : ഞാനോ ???എന്റെ ബാലൂ ഈ നീലുപ്പെങ്ങള്‍ പറയുന്നത് നീ കേട്ടില്ലെടാ (സഹായത്തിനായി കണ്ണ് കൊണ്ട് ആന്ഗ്യം കാട്ടുന്നു )
ബാലൂ : ഇല്ല ..ഞാന്‍ കുടിച്ചില്ല..ഞങ്ങള്‍ "പുരാണം "പറഞ്ഞു വണ്ടി ഓടിച്ചു വരിക ആയിരുന്നു..
നീലൂ: നിന്റെ കാര്യം അല്ല ചോദിച്ചത് . ..സത്യം പറ ഇന്നലെ എന്താ സംഭവിച്ചത് ??? നീലു മഴു സ്മൈലി എടുക്കുന്നു ..
ബാലു : ഞാന്‍ പറയാം...താടിയെട്ടന്‍ ഒരു ഗ്ലാസ് കള്ളുകുടിച്ചു .. .പിന്നെ നീണ്ടു നിവര്‍ന്നു നിന്ന് പ്രണയഗാനം പാടി.. .അത് കേട്ടു സഹികെട്ട് ആരോ ഒരാള്‍ ബോധക്കേട് സ്മൈലി പോസ്റ്റി....
ഷാ . കൃ: അത്രേയുള്ളൂ
നീലൂ: അത്രേ ഉള്ളൂ ???
ബാലു : അത് കണ്ടു താടിയെട്ടന്‍ അവന്റെ നേരെ തലക്കടി സ്മൈലി പ്രയോഗിച്ചു...അവന്‍ തൊഴി സ്മൈലി തിരിച്ചു നാട്ടി ..താടിയെട്ടന്‍ മംഗല്യാന്‍ മാതിരി മുകളിലേക്ക് പോയിട്ട് തിരികെ വന്നു ചട്ടിയില്‍ പതിച്ചു ....
ഷാ.കൃ : സ്വാഭാവികം ...അത്രേ ഉള്ളൂ ..
നീലൂ : അത്രേ ഉള്ളൂ ?? ഒരു ചട്ടി പൊട്ടിയതിനാണോ തല്ലു കൂടിയത് ..??
ബാലു : ആ പൊട്ടിയ ചട്ടിയുടെ മോളില്‍ പത്തിരുനൂറു ചട്ടി വേറെ ഉണ്ടായിരുന്നു..താഴെ ഉള്ള ചട്ടി പൊട്ടുമ്പോള്‍ പിന്നെ അതും പൊട്ടണ്ടേ ..
ഷാ : കൃ : സ്വാഭാവികം...
ബാലൂ : വഴക്കിനിടയില്‍ താടിയെട്ടന്‍ തൊടുത്ത ഒരു മഴു സ്മൈലി അടുത്ത് കിടന്ന ലോറിയില്‍ കൊണ്ടു..സ്മൈലിയും ചില്ലും ഒക്കെ ആകുമ്പോള്‍ പോസ്ടീന്നും എഡിട്ടീന്നും ഒക്കെ ഇരിക്കും... അതിനാ ആ ലോറിക്കാര്‍ താടിയെട്ടനെ പി സി സ്മൈലി കൊണ്ട്കൊണ്ട് അഭിഷേകം ചെയ്തത്. ..ഒടുവില്‍ പോലീസ് വന്നു...
ബാലു (കൈയിലുള്ള പൊതി നിവര്‍ത്തുന്നു ...കോഴി ബിരിയാണിയുടെ വാസന അലയടിക്കാന്‍ തുടങ്ങിയപ്പോള്‍ നീലാംബരിയുടെ ക്രോധം മെല്ലെ മെല്ലെ ആക്രാന്തത്തിനു വഴി മാറുന്നു ) ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്... എല്ലാ ദിവസവും ബിരിയാണിയും തിന്നു എല്ലും കടിച്ചു മുറിച്ചു ഉമ്മറപ്പടിയില്‍ അയവിറക്കി നില്‍ക്കുന്ന ഞങ്ങളുടെ തമ്ബ്രാട്ടിയമ്മയാണ് ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം എന്നൊക്കെ തട്ടിവിട്ടു ഞങ്ങള്‍ എസ്കേപ്പ് സ്മൈലി പോസ്റ്റി പാഞ്ഞു പോന്നു ....
നീല് ( മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമയില്ലാതെ സ്വപ്നാടനത്തില്‍ എന്ന വണ്ണം സ്ലോ മോഷനില്‍ ബാലു കൊണ്ട് വന്ന പൊതിയിലേക്ക് മൂക്കും കുത്തി വീഴുന്നു )
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:42 am

Ammu wrote:
ഭാഗം -3

സീന്‍ -5

സംഗമം ഗ്രാമത്തിലെ എമ്മെച്ച്മൂട് തറവാട് ... ...കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന എമ്മെച് അവലോകനങ്ങളും കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന എമ്മെച് ചര്‍ച്ചാ പാടങ്ങളും ഈ തറവാടിനു സ്വന്തം ...അവിടുത്തെ കിരീടം വെയ്ക്കാത്ത (തലയ്ക്കു അല്‍പ്പം ലൂസായത് കൊണ്ടാണ് കിരീടം പാകമാകാത്തത് എന്നാണു അസൂയക്കാര്‍ പാടി നടക്കുന്നത് ... ..മ്മക്ക് വിശ്വസിക്കണ്ടാട്ടോ ) രാജ്ഞി ആണ് എമ്മ്ച്ച്മൂട് ഉഷാമ്മ . ..പടയപ്പ സിനിമയിലെ നീലാംബരിയെ അനുസ്മരിപ്പിക്കുന്ന മുഖഭാവവും എമ്മെച് ലെ നീനയുടെ മാതിരി ആട്ടുകട്ടിലില്‍ മലര്‍ന്നും കമിഴ്ന്നും കിടന്നും മല്യാലി ഹൌസ് അയവിറക്കി ജീവിതം റിങ്ങാ റിങ്ങാ പോലെ മറിച്ചു ചൊല്ലി ഗ്രാമത്തിലെ സര്‍വാധിപതി ആയി ജീവിക്കുകയാണ് ഉഷാമ്മ .. ....ഗ്രാമത്തിലെ സ്മൈലി നിരത്തല്‍ മത്സരത്തില്‍ തന്റെ ടീമിനെ സ്ഥിരമായി കയ്പ്പുനീര്‍ നുണയുവാന്‍ ഇടയാക്കുന്ന ഷാ കൃഷ്ണനോടും നീലാംബരിയോടും തീര്‍ത്താല്‍ തീരാത്ത പകയും ഉണ്ട് കക്ഷിക്ക് ...

ഉഷാമ്മ : (മുഖഭാവം എമ്മെചിലെ സ്നേഹയുടെ മാതിരി ) ഇന്നേയ്ക്ക് ഏഴാം ദിവസം നടക്കുന്ന സ്മൈലി നാട്ടല്‍ മത്സരത്തില്‍ മ്മടെ ടീം തന്നെ ജയിക്കണം , ...അന്ത താടിമ്ബ്രാന്‍ , കോഴിമ്ബ്രാട്ടി .. എല്ലാറ്റിനെയും ഒരു പാഠം പഠിപ്പിക്കണം ...:teasing:
സഹായി : അവരുടെ കൂടെ ആ ബാലു ഉള്ളതാണ് നമുക്ക് വിന ആകുന്നതു.. ..സിറ്റി ഗേള്‍സ്‌ , മിടുക്കി നൂലുകളില്‍ മതില് ചാട്ട സ്മൈലി പോസ്ടാന്‍ അവനെ കഴിഞ്ഞേ ഉള്ളൂ ആരും...
ഉഷാമ്മ : എങ്ങിനെ എങ്കിലും ഓനെ നമ്മുടെ ഭാഗത്ത്‌ എത്തിക്കണം ....

സീന്‍ - 7

ബിസിനെസ്സ് ചന്ത :

രോകു : വാഴക്കുല അയ്മ്പത് , ഏത്തക്കുല മുപ്പത്, തേങ്ങാക്കുല ഇരുനൂറ്റി അയ്മ്പത്
ഷാ : കൃ : തേങ്ങാക്കുലയോ ??? അക്കാര്യം മിണ്ടി പോകരുത് ...എനിയ്ക്ക് പ്രണയം തെങ്ങാക്കുല പോലെയാണന്നുള്ള പ്രവാസി വചനങ്ങള്‍ ഓര്‍മ്മ വരും...
രോകു : ഞാള് ഒരു ലുക്കിന് പറഞ്ഞതാമ്ബ്രാ...
അങ്ങകലെ നിന്നും അതാ ലൈലചേച്ചി സ്ലോ മോഷനില്‍ നടന്നു വരുന്നു . ..ബാക്ക് ഗ്രൗണ്ടില്‍ " എന്റെ പ്രണയത്തിന്‍ താടി മഹലില്‍ വന്നു ചേര്‍ന്നൊരു ചിരി ശലഭമേ " എന്ന് ഷാ . കൃഷ്ണന്‍ പ്രണയപൂര്‍വ്വ്വം പണ്ടെങ്ങോ ആലപിച്ച ഗാനം മുഴങ്ങുന്നു
ബാലു : താടിയെട്ടാ അതാരാ വരുന്നതെന്ന് നോക്ക്യേ... ചേട്ടത്തി ...
ലൈല : (സൃങ്ങാര ഭാവത്തില്‍ ഷാ .ക്രിയോടു ചേര്‍ന്ന് നില്‍ക്കുന്നു ) എന്താ താടിക്കാ ...ഞമ്മടെ കടയില്‍ വരാത്തത് ....:spinhug:
ഷാ : കൃ : (താല്പര്യം ഇല്ലാത്ത മട്ടില്‍ ) വിളവ്‌ ഒക്കെ കുറവാ ..;) ...പ്രണയ നൂലില്‍ കൃഷിക്ക് ഇപ്പോള്‍ ആരും വരാറുമില്ല.. . എഴുന്നേറ്റു പോകുന്നു
ലൈലാ : ബാലൂ നീ ഈ പാട്ട് കേട്ടിട്ടുണ്ടോ ?? "എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ് ...ലവ്വാണീ നെഞ്ചില്‍ എന്ന്...ഡീപ്പ് ലവ്വാണീ നെഞ്ജിലെന്നു..." (വിതുമ്പുന്നു )
ബാലു : ഒക്കെ ശരിയാവും ലൈലെച്ചിയെ.. . താടിയെട്ടന്റെ പ്രാരാബ്ദം ഒക്കെ ഒന്ന് കുറയട്ടെ...
ലൈല : ഉവ്വ ..കുറയും. ..ആ നീലാംബരിയെ ബിരിയാണി തീറ്റിച്ചു തീറ്റിച്ചു ഇങ്ങേരുടെ താടിയും തടിയും വളരുന്നതല്ലാതെ പ്രാരാബ്ദതിനും ഓളുടെ ആക്രാന്തത്തിനും ഒരു കുറവും ഒരു കാലത്തും ഉണ്ടാകില്ല.. ..ആട്ടെ , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ???
ബാലു : എന്ത് പറയാനാ ചേച്ചിയേ... . ചായയും കുഴലപ്പവും തിന്നാമെന്നല്ലാതെ അടുത്ത കാലത്തൊന്നും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല.. . ഹ്മം ..പ്രവാസികള്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ ...ഹ്മം .. .അതെ ....ആ താടിയേട്ടനെ എന്തിനാ കാത്തിരിക്കുന്നത് ...ഞാന്‍ ഒരു ഐ love യൂ സ്മൈലി പോസ്റ്റ്ട്ടേ...
ലൈലാ : ഓടടാ... .നിന്നെ എന്റെ കൈയില്‍ കിട്ടും . ..ഘാ ...(ചിരിക്കുന്നു )

ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു . ..എന്താ കാര്യം??
ഒരാള്‍ : ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു ....
ഷാ : കൃ : (ആവേശത്തില്‍ ) എങ്കില്‍ ഓളെ ഒന്ന് കാണണമല്ലോ... വേദിക്ക് അരികിലേക്ക് ഓടുന്നു ..
മിന്നൂസ് : ( പഴയ രാഗിണി സ്റ്റൈലില്‍ കണ്ണില്‍ മണ്ണ് പോയത് പോലെ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ട് സ്റെജില്‍ നൃത്തം തുടങ്ങുന്നു ...എന്തെ മനസ്സിലൊരു നാണം ???ഹോ...ഹോ.."


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:43 am

Ammu wrote:
ഭാഗം -4

ബാലെ കഴിഞ്ഞു മടങ്ങുമ്പോള്‍ ഷാ. കൃഷ്ണന്റെ മനസ്സിലേക്ക് മിന്നു എന്ന നടി ജെ സി ബി ഓടിച്ചു കയറിയിരുന്നു ..minnu ..."എന്തെ മനസ്സിലൊരു നാണം ?" ഷാ . കൃഷ്ണന്‍ സ്വയം നാണിച്ചു പാടി.. ...താടി ഒഴികെ ഉള്ള ആ മുഖതെ അല്‍പ്പം സ്ഥലം നാണം കൊണ്ട് ചുമന്നു ...

മിന്നുവും അമ്മാവനായ സുന്ദരനും വഴിവക്കില്‍ തിരികെ പോകുവാനുള്ള വണ്ടിയും കാത്തു നില്‍ക്കുകയാണ് ....

ഭാരം താങ്ങി (ഓടി വന്നു ) : യ്യോ ചതിച്ചു.. ..നിങ്ങള്ക്ക് പോകാനുള്ള ജെ സി ബി ബ്രേക്ക് ഡൌണ്‍ ആയി. . അടിവാരത്ത് നിന്നും ആള് വന്നു നന്നാക്കണം....നാളെ വരെ ഇനി ഇവിടെ നിന്നും വേറെ വണ്ടിയുമില്ല...
മിന്നു : (മഴു എടുക്കുന്നു ) ന്ഘെ. .!! ജെ സി ബി കേടായോ?? നാളെ വരെ ഞങ്ങള്‍ എന്ത് ചെയ്യും?? മറ്റൊരു ചാനലില്‍ റിയാലിറ്റി ഷോ ഉള്ളതാ എനിയ്ക്ക് .. .ഗ്ര്ര്‍ ..
സുന്ദരന്‍ : എനിക്ക് ഇന്ന് തന്നെ വീട്ടില്‍ പോയി മതിലു ചാടുവാനുള്ളതാ .. .വേഗം ടാസ്കിലു വിളിയലൂ ......
ഭാരം താങ്ങി : ദാ ആ കിടക്കുന്ന കാള വണ്ടിയില്‍ താത്ക്കാല്‍ ക്വോട്ടയില്‍ 2 സീറ്റ് ഒപ്പിക്കാം...
സുന്ദരന്‍ : കാള വണ്ടിയോ?? നടക്കൂല്ലാ...വേഗം ടാസ്കീലു വിളിയലൂ ..
മിന്നു : ഓ ...ഒരു ലൂ.. ....സുന്ദരമ്മാവാ...ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ . ..കാള വണ്ടി എങ്കില്‍ കാള വണ്ടി ...(നടക്കുന്നു )

സീന്‍ - 8

മിന്നു കാള വണ്ടിയില്‍ കയറി ആസനസ്ഥയാകുന്നു .കാളകള്‍ ദയനീയമായി മുരളുന്നു ... ..കാളകളുടെ മോങ്ങല്‍ കേട്ടു ബാലു ഓടി വരുന്നു . ...വണ്ടിയില്‍ ഇരിക്കുന്ന മിന്നുവിനെ കണ്ടു നെറ്റി ചുളിച്ചു കൊണ്ട് : ആരാ ??എന്താ ??;)
മിന്നു : (പതിഞ്ഞ ശബ്ദത്തില്‍ ) മിന്നൂസ് ...
ബാലു : മണ്ടൂസ് ആണെന്ന് മനാസിലായി ..അതാണല്ലോ വഴിയില്‍ കിടന്ന വണ്ടിയില്‍ കയറി ഇരുന്നത്... ഹ്മം എന്താ പേര് ??:paru:
മിന്നു :( മഴു കൈയിലെടുത്തു ) മണ്ടൂസ് എന്നല്ല പറഞ്ഞത് മിന്നൂസ് .. ..ഇതൊക്കെ ചോദിക്കാന്‍ നിങ്ങള്‍ ആരാ ??
ബാലു : ആഹാ ...എന്റെ പല്ല് സെറ്റെടുത്തു വെച്ചിട്ട് എന്നെ നോക്കി ചിരിക്കുന്നോ?? മര്യാദക്ക് എന്റെ വണ്ടിയില്‍ നിന്നും ഇറങ്ങെടീ ..
മിന്നു : അമ്മാവാ ...ദേ ഇയാള്‍ എന്നെ അതുമിതും പറയുന്നു ....ഓടി വാ
സുന്ദരന്‍ : നീ ആരാലു ?
ബാലു : വരാലോ ??
സുന്ദരന്‍ : ആരാന്നു ??
ബാലു : ഞാന്‍ ബാലു
സുന്ദരന്‍ : ബാ ...."ലൂ" എന്ന്നു പറഞ്ഞത് ഇവന്‍ എന്നെ ഒന്ന് കളിയാക്കിയത് ആണല്ലോ.. ...പോടാ സിറ്റി ബോയ്‌ ലൂ :teasing:
ബാലു : നിങ്ങള്‍ ആരാണ് ഹേ?? എന്തിനാ എപ്പോളും അവസാനം ലൂ എന്ന് ചെര്‍ക്കുന്നത് ??
സുന്ദരന്‍ : "ലൂ" എന്താണെന്ന് നിനക്കറിയാന്‍ മേലെങ്കില്‍ നീ എന്നോട് ചോദിക്ക് "ലൂ" എന്താണെന്നും മതില് എന്താണെന്നും
ബാലൂ : യിതു ഏതോ ഊളമ്പാറ "ലൂ" കേസാണെന്ന് തോന്നുന്നു . ..ഇതൊന്നും ശരിയാവില്ലേ ...വേഗം സ്ഥലം കാലിയാക്ക് രണ്ടു പേരും...
ഷാ . കൃഷ്ണന്‍ "ഷാ "പ്പിള്‍ നിന്നും അസാരം മോന്തി എത്തുന്നു . ..മിന്നുവിനെ കണ്ടതോട്‌ കൂടി മുഖകമലം താടി ഉള്‍പ്പെടെ പ്രസാദിക്കുന്നു .. .ബാലുവിനോടായി... മോനെ...ഏതായാലും കാളകള്‍ വണ്ടി വലിക്കുന്നു.. എന്നാല്‍ പിന്നെ അവര് കൂടി ചുമ്മാ അങ്ങ് ഇരുന്നോട്ടെ ... :spinhug:

സീന്‍ - 12

ബാലു വണ്ടി ഓടിക്കുന്നതില്‍ ശ്രധാലുവായിരിക്കുന്നു .. .കാള വണ്ടി മെല്ലെ ആടിയാടി നീങ്ങുന്നു.. ഭായ് പ്രണയ നൂല്‍ അഴിച്ചു പോസ്റ്റുകള്‍ ഉറക്കെ വായിക്കുവാന്‍ തുടങ്ങുന്നു.. . ഏറു കണ്ണിട്ടു മിന്നുവിനെ നോക്കുന്നുമുണ്ട് . ..ഉറങ്ങികിടന്ന സുന്ദരന്റെ ടാസ്ക്കി ലു വിളിയലൂ അലര്‍ച്ച തടയുവാന്‍ മിന്നു സുന്ദരന്റെ മുഖത്ത് പ്ലാസ്റെര്‍ സ്മൈലി ഒട്ടിച്ച അതെ നേരത്ത് ഷാ. കൃഷണനും അതേ സ്മൈലി പോസ്റ്റി.. .കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു...കൈകള്‍ തമ്മില്‍ കിന്നാരം പറഞ്ഞു.... പ്രണയ നൂലിലെ പോസ്റ്റുകള്‍ ഓരോന്നായി ഷാ .കൃഷ്ണന്റെ മനസ്സിലൂടെ ജാഥാ നയിച്ചു. ...തീപ്പൊള്ളല്‍ ഏറ്റതു പോലെ മിന്നു കൈ വലിച്ചു ...
(മനസ്സില്‍ പറഞ്ഞു ) നാട്ടില്‍ എതും വരെ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " പാടി പ്രണയ നൂലില്‍ അടുക്കാന്‍ എന്തെളുപ്പം പോസ്റ്റി ഇരുന്നാലെ രക്ഷയുള്ളൂ ....അത് വരെ ഇങ്ങേരെ സഹിച്ചേ പറ്റൂ. ..മനസ്സില്‍ .പ്രാകിക്കൊണ്ട്‌ വശ്യമായി ഇളിക്കുന്നു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:46 am

Ammu wrote:
ഭാഗം - 5


ആടി ഉലഞ്ഞു നീങ്ങുന്ന കാളവണ്ടിയ്ക്ക് ഒരു മുഴം മുന്നേ ഉലഞ്ഞു നീങ്ങുകയാണ് ഷാ .കൃഷ്ണന്റെ മനസ്സ്.. .. "കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈ മാറും അനുരാഗമേ " ഒളികണ്ണിട്ടു നോക്കി താടി തടവി കൃഷന്‍ നാണിച്ചു പാടി.. .. ഗത്യന്തരമില്ലാതെ മിന്നൂസ് സ്ലോ മോഷനില്‍ കൂടെ പാടി.. .ആഹഹാ....ലാലാ ലാ . ...സുന്ദരന്റെ മോന്തായത്തില്‍ പ്ലാസ്റെര്‍ സ്മൈലി പോസ്ടിയും ഡിലീറ്റിയും....അങ്ങിനെ നീങ്ങുകയാണ് ആ അനുരാഗനദി . ...മനസ്സില്‍ മഴു സ്മൈലി മിനുക്കി വെച്ച് പുറമേ പൂ സ്മൈലി ഫിക്സ് ചെയ്തു മിന്നു എല്ലാം സഹിച്ചു മിണ്ടാതെ ഇരുന്നു...

ബാലു : എന്തോന്നാ ...അകത്തു അനക്കം ഒന്നുമില്ലല്ലോ.. മതിലമ്മാവന്‍ ഒറങ്ങിയോ? പി സി സ്മൈലി ഒന്നും കേള്‍ക്കുന്നില്ലല്ലോ ?? അടുത്ത ത്രെഡില്‍ രണ്ടാളും ഇറങ്ങിക്കോണം..ഹ്മം
ഷ : കൃ : ഞെട്ടി , ഒതുങ്ങി ഇരിക്കുന്നു.. പേടിക്കണ്ടാ മിന്നൂ നിനക്ക് ഈ കിചെട്ടന്‍ ഉണ്ട് എന്ന് ആംഗ്യവും കാട്ടുന്നു. :spinhug:
മിന്നു : (മൂകമായ ഭാഷയില്‍ ) എന്നെ കൈവിടല്ലേ ....ഇറക്കി വിടല്ലേ കിച്ചേട്ടാ .( "പിച്ചേ"ട്ടാ എന്നായിരുന്നു കൂടുതല്‍ ചേരുക. .ഗതികെട്ടാല്‍ എന്തൊക്കെ സഹിക്കണം എന്റെ റിയാലിറ്റി പരമ്പര ദൈവങ്ങളെ !!! )
ഷാ.കൃ: (ബാലുവിനെ അടുത്ത് വിളിച്ചു ) എടാ ...നീ ഇത്ര കണ്ണില്‍ചോര ഇല്ലാത്തവണ്ണം പ്രവര്‍ത്തിക്കരുത്‌. . ആ പെങ്കൊച്ചു ഈ അമ്മാവനുമായി അസമയത് എന്ത് ചെയ്യും... ഇറക്കി വിടാന്‍ ഒന്നും പോകണ്ടാ.. രാവിലെ അവര്‍ തനിയെ ലോഗ് ഔട്ട്‌ ചെയ്തു പൊക്കോളും.. ..ബാലു മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു...
ഷ : കൃ: (തിരികെ മിന്നുവിന്റെ അടുത്ത് ചെന്നു നാണിച്ചു കൊണ്ട് ) അതെ...ഒരു കാര്യം ചോദിച്ചാല്‍ മിന്നു ഒന്നും വിചാരിക്കരുത് . ..മഴു സ്മൈലി മിനുക്കുകയും ചെയ്യരുത് ...
മിന്നു: (അന്താളിച്ച്) യെന്താ ...കാര്യം പറയൂ..
ഷാ : കൃ : വ്രീളാവിവശനായി നിലത്തു പെരുവിരല്‍ കൊണ്ട് ചേനയും കാച്ചിലും വരച്ചു കൊണ്ട്...) മിന്നൂന് ...മിന്നൂന് ..
മിന്നു : മിന്നൂന് ?? ബാക്കി പറയൂ..
ഷാ : കൃ : മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ?? സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ??? അവസാന കളിയില്‍ നൂറടിക്കുമോ ???
മിന്നു : ( ശ്വാസം നേരെ വിട്ടു കൊണ്ട് ) യിതായിരുന്നോ?? വെറുതെ ടെന്‍ഷന്‍ അടിപ്പിച്ചു...ഹ്മം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Nov 17, 2013 8:47 am

Ammu wrote:
ഭാഗം -6

വീണ്ടും കാളവണ്ടിയില്‍ യാത്ര തുടരുന്നു.. ...സുന്ദരന്‍ ഞാനും സുന്ദരി നീയും ചേര്‍ന്നിരുന്നാല്‍ തിരുവോണം ....ഭായ് താടിയില്‍ വിരലോടിച്ചു സൃങ്ങാര രാഗത്തില്‍ പാടി ....മനസ്സില്ലാമനസ്സോടെ മിന്നു മൂളി...ഉമ്മ്ഹുഹൂ .....
ഷാ.കൃ : കണ്ണില്‍ കണ്ണും നട്ട്....പ്ലാസ്ടര്‍ സ്മിലീം നാട്ടി ...
മിന്നു : (ശെടാ വല്ലാത്ത പുലിവാലായല്ലോ.. ..കോറസ് പാടി എന്റെ തൊണ്ട പോകും. ...ഉറക്കം തൂങ്ങുന്നതായി അഭിനയിചെക്കാം )
ഷാ.കൃ : മിന്നൂന് ഉറക്കം വരുന്നുണ്ടോ?? കിടന്നോളൂ ...പേടിക്കണ്ടാ ..ഞാനില്ലേ..നിന്റെ കിചെട്ടനില്ലേ..:spinhug:
മിന്നു ( പിറുപിറുക്കുന്നു ) അത് തന്നെയാ എന്റെ പേടിയും. .ഹ്മം

പ്രഭാതം ..whistle .വണ്ടി ഒരു പുഴക്കടവില്‍ എത്തുന്നു ...
സുന്ദരന്‍ : (ചാടിയെഴുന്നേറ്റു ) ഹാവൂ കുളിക്കടവിലെ സോപ്പിന്റെ മണം. ..കാള വണ്ടിയില്‍ നിന്നും താഴെ ഇറങ്ങി അടുത്തു കണ്ട മതില് ചാടുന്നു ...
മിന്നു : തീരത്ത് പോയി പല്ല് തേപ്പു സ്മൈലി നാട്ടുന്നു . ..ബാലു മിടുക്കി നൂലിലെ പഴയ ചില പോസ്ടറുകള്‍ സംഘടിപ്പിക്കാന്‍ നീങ്ങുന്നു . ..
ഷാ .കൃ : ഇത് തന്നെ പറ്റിയ സമയം . ..ഇവളോട്‌ എന്റെ മനസ്സിലിരുപ്പ് വെളിപ്പെടുതിക്കളയാം . ..പറ്റിയാല്‍ ജീവിതകാലം മുഴുവന്‍ പ്രണയ നൂലില്‍ ഇവളുടെ കൈയും പിടിച്ചു അലയാം . .വണ്ടിയുടെ മറവില്‍ ഒളിഞ്ഞു നിന്ന് മധുരമായി വിളിക്കുന്നു ...മിന്നൂ ..
മിന്നു : ഞെട്ടി തിരിഞ്ഞു നോക്കുന്നു ആരെയും കണ്ടില്ല .. .കാള വണ്ടിയുടെ മറവില്‍ നീണ്ടു നില്‍ക്കുന്ന താടി കണ്ടപ്പോള്‍ ഉറപ്പിച്ചു ...വിളിച്ചത് കിചെട്ടന്‍ തന്നെ ...ഹമ്മേ.. .എന്തിനാണാവോ ആവോ??
ഷാ .കൃ : (നാണിച്ചു കാളവണ്ടിയില്‍ മാന്തിക്കൊണ്ട് ) ഒരു കാര്യം ചോദിക്കട്ടെ ... ഒന്നും വിചാരിക്കരുത് കേട്ടോ..
മിന്നു : സച്ചിനെ ഇഷ്ട്ടമാണോന്നാണോ ??..
ഷാ .കൃ : ഹയ്യോ ...അല്ല.. ഇത്തവണ ഈ സച്ചിന്‍ ആരാധകനെ ഇഷ്ട്ടമാണോന്നാ ചോദിക്കാന്‍ വരുന്നത്... . എന്നെ ഇഷ്ട്ടമാണോ ?? എന്റെ കൂടെ പ്രണയ ത്രെടിലേക്ക് പോരുന്നോ?? നമുക്കൊരുമിച്ചു "വിവാഹിതരെ ഇതിലെ ഇതിലെ "നൂലില്‍ പോകാം... എന്റെ പ്രണയത്തിന്റെ സ്മാരകമായി ഞാന്‍ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ "നൂലില്‍ ഒരു മിന്‍മഹല്‍ കെട്ടാം...പ്രണയം തേങ്ങാക്കുല ആണെന്ന് പറഞ്ഞു പുച്ഛം കാട്ടിയ പ്രവാസികളുടെ മുഖത്ത് നമുക്ക് തക്കാളി ഏറു സ്മിലെയ്കള്‍ പോസ്ടണം ....പ്രവചന മത്സരങ്ങളില്‍ നമുക്ക് സംയുക്തമായി സമ്മാനങ്ങള്‍ വാരിയെടുക്കണം ...
മിന്നു : (എന്ത് പറയണം എന്നറിയാതെ കുഴങ്ങുന്നു ) അത് ...അത്..കിചെട്ടന്റെ താടി ....താടി ..
ഷാ ; കൃ : താടി ഒരു പ്രശനമല്ല ...പ്രണയിക്കാന്‍ . ..വേണമെങ്കില്‍ ഒരു കെട്ടു പപ്പടം വെച്ച് ഞാന്‍ അട്ജസ്റ്റ് ചെയ്തോളാം . .പിന്നെ മിന്നു വിചാരിക്കും പോലെ അത്ര വലിയ പ്രായം ഒന്നുമില്ല എനിക്കും എന്റെ താടിക്കും... ഇന്നേവരെ ഒരു പ്രണയ ലേഖനം പോലും ഞാന്‍ എഴുതി പോസ്ടിയിട്ടില്ല.. ..മിന്നുവിനെ കണ്ടപ്പോള്‍ മുതല്‍ ആണ് പ്രണയത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് തന്നെ.. കാളകള്‍ അത് കേട്ടു മൂന്നു പ്രാവശ്യം അമറി ചിരിക്കുന്നു ..( എന്തൊക്കെ കള്ളം പറഞ്ഞാലാ ജീവിക്കാന്‍ പറ്റുന്നത് ദൈവമേ.. )...എനിക്ക് ഒരു മറുപടി ഇപ്പോള്‍ കിട്ടണം.. .ഈ മൌനം ഞാന്‍ ഐ എഗ്രീ സ്മൈലി ആയി കണക്കാക്കിക്കോട്ടേ.. . (സന്തോഷത്തില്‍ ഹാപ്പി സ്മിലെയ്കള്മായി ഓടുന്നു )
മിന്നു : (ഷാ ; കൃ . പോയത് അറിയാതെ.. )അത് ....ഞാന്‍ കിചെട്ടനെ എന്റെ സ്വന്തം ഏട്ടന്‍ ആയിട്ടാ കാണുന്നത്... പിന്നെ ഇന്നലെ വണ്ടിയില്‍ നിനും ഇറക്കി വിടാതിരിക്കാന്‍ ആണ് ചേട്ടന്റെ കൂടെ ഡ്യൂയറ്റ് പാടിയതും പ്ലാസ്ടര്‍ സ്മൈലി ഓടിക്കുവാന്‍ സഹകരിച്ചതും... .എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയുകയുമില്ല സച്ചിനെ വലിയ പിടിയുമില്ല....ദയവു ചെയ്തു നമുക്ക് ബ്രദര്‍ സിസ്റ്റര്‍ സ്മൈലി പോസ്റ്റി മുന്നോട്ടു പോകാം... എന്നെ അങ്ങിനെയേ കാണാവൂ..വേഗം പൊയ്ക്കോളൂ ആരെങ്കിലും വന്നാല്‍ ചിലപ്പോള്‍ ഇന്റെരെസ്റിംഗ് നൂലില്‍ പ്രധാന വാര്‍ത്ത ആകും......
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:03 pm

Ammu wrote:
ഭാഗം -7

  കുളിക്കടവില്‍ വെച്ച് ഉണ്ടായ എന്തോ വാക്ക് തര്‍ക്കത്തില്‍ അടിപിടിയും വഴക്കും കലശലായപ്പോള്‍  ബാലുവും സംഘവും അവിടെ നിന്നും കാള വണ്ടിയില്‍ പറപറന്നു... :kuthirakaran:
  നേരം പുലര്‍ച്ചെ.. ...അജ്ഞാതമായ എന്തോ ത്രെടിലൂടെ  കാളവണ്ടി മെല്ലെ ആടിയാടി  വരുന്നു... വഴിയെ പോകുന്ന ഒരു ആദിവാസി സ്ത്രീയെ കണ്ടു ബാലു വണ്ടി നിര്‍ത്തി മതി ചാടുന്നു ..
ബാലു : അമ്മച്ചീ ....അമ്മച്ചീ... ഇതേതാ ത്രെഡ് ??
സ്ത്രീ: മൌനം ...മൌനം..
ബാലു : അമ്മച്ചീ...ദയവു ചെയ്തു ഒന്ന് പോസ്റ്റൂ...ഞങ്ങള്‍ക്ക്  ഗ്രാമീണ നൂലില്‍ പോകുവാനാ...ഇതേതാ  ത്രെഡ് ??
സ്ത്രീ: മൌനം:
ബാലു : അമ്മച്ചിക്ക് ഗെസ്റ്റ് ആയിട്ടിരിക്കാന്‍ ആണ് താല്പര്യം. ..ഒന്നും പോസ്ടാന്‍  കഴിയില്ല.. ഹ്മം
വണ്ടിയില്‍ ടയര് പൊട്ടിയ ജെ സി ബി  പോലെ കിടക്കുന്ന  മിന്നുവിനെ കണ്ടപ്പോള്‍ ബാലൂനു കോപം ഇരട്ടിച്ചു...
ബാലൂ : ഹയ്യടാ ...കിടന്നുറങ്ങുന്നത് കണ്ടില്ലേ.....
മിന്നു : യിതെതാ സ്ഥലം??  നമ്മള്‍ എങ്ങിനെയാ ഇവിടെ എത്തിയത്??? .
ബാലൂ : #$%^&@ ഹമ്മേ...താടി ഏട്ടന്‍ എവിടെ??  എടീ  ജെ സി ബി  നിന്നോടാ ചോദിച്ചത് താടിയെട്ടന്‍ എവിടെന്ന് ??
മിന്നു : എനിക്കറിയില്ല....താടിക്ക് തീ പിടിച്ചു ഓടിക്കാണും....
ബാലൂ : ഹയ്യോ.. നീയല്ലേ പറഞ്ഞത് എല്ലാരും വണ്ടിയില്‍ കയറി എന്ന് ...
മിന്നു : ഞാന്‍ കയറി എന്നാ പറഞ്ഞത്..
ബാലൂ : പോടീ ...റിയാലിറ്റിക്കാരി...  എന്റെ താടിയെട്ടന്  എന്തേലും പറ്റിയാല്‍ നിന്നെ ഞാന്‍..ഹം

  സീന്‍ -14

ബാലു : (കുറെ പേര്‍ കൂടി ഇരുനിടത് ചെന്ന് ) ഈ  ഗ്രാമീണ നൂലിലേക്ക് പോകാന്‍ ഉള്ള വഴി ഏതാ??
മൈക്ക് : ഏധാ?? ആധാര്‍ ??
ബാലൂ: മലയാളം അരിയാമോ??  ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം... ശ്രദ്ധിച്ചു കേള്‍ക്കണം..
മൈക്ക് :  ആധാര്‍ ?  അരിയാം..നഹീ ..
ബാലൂ : ഗ്രാമീണ നൂലിലെക്കുള്ള വഴി ...വഴീ...
ഗ്രീഷ്മ : സൊ സാഡ്‌ നാ....ദുര്‍ഗ്ഗാ നൂല്‍ വഴീ...
ബാലൂ : ഹോ !!  എനിക്കിന്ന്  ഭ്രാന്തു പിടിക്കും..
ബാലൂ : (ഇഷ്ട്ടഭക്ഷണ നൂലില്‍ ചെന്ന് ) ഒരു കാപ്പീ
മിന്നു :(പമ്മി പമ്മി അടുത്ത് വന്നു നില്‍ക്കുന്നു )
കടക്കാരന്‍ : രണ്ടു കോഫീ സ്മൈലി പതപ്പിച്ചു പോസ്റ്റുന്നു ..
ബാലൂ : ഇവളുടെ കാശ് ഞാന്‍ നഹീം ...
മിന്നു : കടക്കാരനോട് പ്രാകൃത ഭാഷയില്‍ ചാറ്റുന്നു...
ബാലു : (അതിശയത്തില്‍ ) യെവള്‍ക്ക്  എങ്ങിനെ അറിയാം ഈ ഭാഷ ഒക്കെ ?? (അടുത്ത് ചെന്ന് ) അതെ... മിന്നൂസേ ...നമ്മുക്ക് പോകേണ്ട വഴി ഒക്കെ ഒന്ന് ചോദിച്ചേ..
മിന്നു : എന്നോട് മിണ്ടണ്ടാ..  വായില്‍ വരുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട്..ഇപ്പോള്‍ മിന്നൂസേന്നും വിളിച്ചു വന്നിരിക്കുന്നു..
ബാലൂ: ഗതികേട് കൊണ്ടല്ലേ.. മാപ്പാക്കണം.. ഒന്ന് ചോദിച്ചിട്ട് വാന്നേ..
മിന്നു : വഴിയൊക്കെ ഞാന്‍ ചോദിക്കാം. . പക്ഷെ നീക്ക്  "സ്പി ഹ" (മിന്നു വഴി ചോദിക്കാന്‍ പോകുന്നു )
ബാലു : സ്പി ഹയോ ?? അതെന്തോന്നു ??
മിന്നു : അതെ.ബാലൂ ..ഗ്രാമീണ നൂലിലെക്കുള്ള വഴിയില്‍ സ്മൈലി നിറഞ്ഞു ബ്ലോക്കാണന്നു .. ..രണ്ടു ദിവസം കഴിയും എല്ലാം നീക്കം ചെയ്യാന്‍... അത് വരെ ഇവിടെ എങ്ങാനും കഴിയുകയെ നിവൃത്തിയുള്ളൂ.. നമ്മള്‍ ഇപ്പോള്‍ മലയോര ജില്ലയായ  പതനംതിട്ട നൂലില്‍  ആണത്രേ..
ബാലൂ : ഹമ്മേ ..മലയോര ജില്ലയോ..??
മിന്നു : തല്‍ക്കാലം ഇവിടെ  ഫയര്‍  സ്മൈലി കൂട്ടി രണ്ടു ദിവസം ഈ വണ്ടിയില്‍ കഴിയാം...കടയില്‍ നിന്നും വല്ലതും വാങ്ങി വന്നാല്‍ ഞാന്‍ തിന്നു ഹെല്‍പ്പ്  ചെയ്യാം.. .പക്ഷെ നീക്ക് "സ്പി ഹ "
ബാലൂ : എന്തോന്നു ?? വല്ലോം പറയാന്‍ ഉണ്ടെങ്കില്‍ മുഖത്ത് നോക്കി പറ പെണ്ണെ....ഒരു "സ്പി ഹ "  എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് കേട്ടോ...
കടയില്‍ ചെന്ന് : (മിന്നു എഴുതി കൊടുത്തത്ട പെറുക്കി പെറുക്കി വായിക്കുന്നു ) വാഷേ നടാഷെ .ഹ്മം ..നമ്മുടെ ഇഡലിയില്‍ പഞ്ചാരയിട്ടതാ (ആത്മഗതം ) ..
കടക്കാരന്‍ : ചീല  കൊട് ..
ബാലൂ : അയ്യേ.. വൃത്തികെട്ടവന്‍ ..ഒരു സഞ്ചിയില്‍ തന്നാല്‍ മതി
കടക്കാരന്‍ : ചീല  താന്‍ സഞ്ചി ...ഹ്മം
ബാലു : (ചമ്മി ) ഇയാളോട് ചോദിച്ചാലോ ...ഈ "സ്പി ഹ "  ഐഡിയ...ചേട്ടാ...മൂന്നു "സ്പി ഹ " ചൂടോടെ പാര്‍സല്‍ ..
കടക്കാരന്‍ : (ദേഷ്യത്തില്‍ അലറി ) തലക്കടി സ്മൈലി പോസ്റ്റുന്നു .. .ബാലു   എസ്കേപ് സ്മൈലി പോസ്റ്റി പായുന്നു ..
വഴിയില്‍  ഗ്രീഷ്മ പുതിയ ഗീതങ്ങള്‍ നൂലില്‍ ദുര്‍ഗ്ഗാ പടങ്ങള്‍ കുഴിചിടുന്നത് കണ്ടു.. . ഇത് തന്നെ തക്കം...ഒന്ന് ചോദിച്ചറിയാം...
ബാലൂ : ഗുജറാത്തീ....ഇവിടെ "സ്പി ഹ " കിട്ടുമോ??
ഗ്രീഷ് : ദേഷ്യത്തില്‍ കണ്ണില്‍ കണ്ട മാരക സ്മിലെയ്കള്‍ പ്രയോഗിക്കുന്നു . .. ബാലു പ്രയാണം തുടരുന്നു ...

സീന്‍ - 18

കടയില്‍ പോയി വരുമ്പോള്‍ ആളൊഴിഞ്ഞ "വിവാഹിതരെ ഇതിലെ " നൂലില്‍ ചെറിയ ഒരനക്കം..whistle . പെട്ടന്ന് കേള്‍ക്കാം.. .."സ്പി ഹ " പോസ്ടൂ...
ബാലൂ : ആവേശത്തോടെ  മതില് ചാടി ഒളിഞ്ഞു നോക്കുന്നു. . പെട്ടന്ന് ആരോ പിന്നില്‍ നിന്നും തലക്കടി സ്മൈലി പോസ്റ്റി... . ബോധം വീഴുമ്പോള്‍ ഒരു മരത്തില്‍ തലകീഴായി കെട്ടിയിട്ടിക്കുകയാണ് ..
മിന്നു : ഹെന്താ ....ഹെന്താ ..
ഒരാള്‍ : (മധുരം മലയാളത്തില്‍ ) ഭാര്യയും ഭര്‍ത്താവും കൂടി ചാറ്റിയ  വിവാഹിതരെ ഇതിലെ നൂലില്‍ ഇയാള്‍ മതില് ചാടി.. . ഞങ്ങള്‍ മലയാളികള്‍ക്ക് കൂടി നാണക്കേടായി ..ഹ്മം.. ഇവിടെ നടന്നു വന്ന എല്ലാ മോഷണവും ഇയാളുടെ പണി  ആണെന്നാ ഇവര്‍ പറയുന്നത്... പോലീസിനെ വിളിക്കാന്‍ ആള് പോയിട്ടുണ്ട് .."മഴവില്‍ കെട്ട്" എന്നൊരു പോലീസിനെ പറ്റി കേട്ടിട്ടുണ്ടോ?? മുഖ്യന്റെ രാജി കാണാന്‍ വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു സംഹാര രുദ്രനായി അലയുന്ന ഭീകരന്‍ ആണയാള്‍.. ."മോഡി " വേഷത്തില്‍ നടക്കുന്ന അയാളുടെ (നമോ )നാമം  കേള്‍ക്കുമ്പോള്‍ തന്നെ ഇവിടെ ഉള്ളവര്‍ ലോഗ് ഔട്ട്‌ ചെയ്തോടും .. .അത്രയ്ക്ക് ഭയങ്കരന്‍ ആണ്...
മിന്നു : (ഞെട്ടുന്നു ) ഗ്രാമവാസികളുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു ബാലുവിനെ മോചിപ്പിക്കുന്നു..
മിന്നു : ചേ!! എന്നാലും എന്തൊരു നാണം കെട്ട ഏര്‍പ്പാടായിപ്പോയി... മതില് ചാടുക , ഒളിഞ്ഞു നോക്കുക...ഓര്‍ക്കുമ്പോള്‍ തന്നെ തൊലി ഉരിയുന്നു ..
ബാലു : (പുരാണം പറയാതെ ചരിത്ര സ്മരണകളില്‍ മുഴുകി ലജ്ജിതനായി വണ്ടി ഓടിക്കുന്നു ) ..

സീന്‍ - 19

 ബാലൂ കുളിക്കടവില്‍ വെള്ളവും നിറച്ചു തിരികെ വരുമ്പോള്‍ അവിചാരിതമായി പ്രണയ നൂളിലെ പഴയ പോസ്റ്റുകള്‍ കാണുന്നു. .. അവിടെ കണ്ട ഒരു സ്മൈലി യില്‍ കണ്ണുടക്കുന്നു .. ..അതിന്റെ പേര് നോക്കി... സ്പിന്‍ ഹഗ്ഗ് ... ..ന്ഘെ...സ്പിന്‍ ഹഗ്.. "സ്പി ഹ.."  അപ്പോള്‍ അതാണല്ലേ അവളുടെ :സ്പി ഹ.."  കോപ താപ ആവേശത്തോടെ ബാലു ഓടി... കുളിക്കടവില്‍ അലക്ക് സ്മൈലി സ്ഥാപിച്ചു നിന്ന മിന്നുവിന്റെ അടുത്തേക്ക്.. . വികാരം വിചാരത്തെ കീഴടക്കിയ നിമിഷം. .. തന്റെ ആരോഗ്യം മറന്നു ബാലു ...മിന്നുവിന്റെ നേര്‍ക്ക്‌ സ്പിന്‍ ഹഗ്ഗ് സ്മൈലി ക്ലിക്കി... ഹമ്മേ.. ഹയ്യോ... കണ്ണ് തുറക്കുമ്പോള്‍  ബാലു ...ഒരു മഞ്ചലില്‍ ആണ് . ..ഒയ് ..ഹോയ്... പൂ ഹോയ്...മലയോര കാട്ടുവാസികള്‍  നടുവൊടിഞ്ഞ  ബാലുവിനെയും  വഹിച്ചു കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി നീങ്ങുന്നു...
ബാലു : ( നിലവിളിച്ചു കൊണ്ട് ) ഷാരൂക്ക് ഖാനെ ഒക്കെ സമ്മതിക്കണം.. ..റിമിയെ ഒക്കെ പുഷ്പ്പം പോലെ അല്ലെ എടുത്തത്‌.. .. അത് വല്ല മോര്ഫിങ്ങും ആയിരിക്കും

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:03 pm

Ammu wrote:
ഭാഗം - 8


ആശുപത്രിയില്‍ നിന്നും നടുവും താങ്ങി എത്തുന്ന ബാലു .., നടുവിന് ഒരു താങ്ങ് കൊടുത്തു സഹായിക്കുന്ന മിന്നു .. ..പാശ്ചാതാപം ഇരുവരുടെയും മിഴികളില്‍ നിഴലിക്കുന്നുണ്ട് ....:spinhug:
ബാലൂ : എത്ര തവണ പറഞ്ഞതാ കളിയാക്കല്ലെന്നു ...എന്നിട്ടും കേട്ടില്ല .."സ്പി ഹ " എന്ന് മനസിലാകാത്ത ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും...ഒടുവില്‍ കാര്യം പിടികിട്ടിയപ്പോള്‍ അത് വരെ ഒളിപ്പിച്ചു വെച്ചിരുന്ന ദേഷ്യവും അപമാനവും ഒക്കെ പുറത്തു വന്നു.. .വരുംവരായ്കളെ കുറിച്ച് ഞാന്‍ ചിന്തിച്ചില്ല... എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കണമായിരുന്നു.. ..മിനിമം മിന്നൂന്റെ ആരോഗ്യതെക്കുറിചെങ്കിലും ഓര്‍ക്കുവാന്‍ ഞാന്‍ ശ്രമിച്ചില്ല.. . സ്പിന്‍ ഹഗ്ഗ് സ്മൈലി യില്‍ ക്ലിക്കിയത് മാത്രം ഓര്‍മ്മയുണ്ട് ....ബോധം വരുമ്പോള്‍ ആരോഗ്യനൂലിലെ എണ്ണ തോണിയില്‍ ആണ്.. ..ഹാവൂ ....ഹമ്മേ...ഹെന്റെ നടുവേ... ഈ പാന പാത്രം താടിയെട്ടന് തന്നെ ഡഡിക്കെറ്റ് ചെയ്തേക്കാം.. ..(പിറുപിറുക്കുന്നു )
മിന്നു : ബാലു എന്നോട് പൊറുക്കണം. .. ചുമ്മാ രണ്ടു ദിവസം ബാലുവിനെ വട്ടായിപ്പോയി സ്മൈലി യില്‍ വട്ടം കറക്കണം എന്ന് മാത്രമേ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ . ..അതിനാണ് ത്രെഡ് ബ്ലോക്ക് ആണെന്നും മറ്റും ഞാന്‍ കള്ളം പറഞ്ഞത്.. . ബാലു പറഞ്ഞത് പോലെ ഞാന്‍ ഒരു റിയാലിറ്റി ഷോകാരി തന്നെയാണ് ...ആകെ ഉണ്ടായിരുന്നത് ഒരു പെങ്ങള്‍ ആണ്...ഓളെ കെട്ടിയിരുന്നത് നേരത്തെ ആദിവാസികള്‍ പറഞ്ഞില്ലേ ഒരു "മഴവില്കെട്ടിന്റെ കാര്യം " ...അയാളാ.. ..മുഖ്യന്റെ രാജി കാണാത്ത ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത് എന്റെ ചെച്ചിയോടായിരുന്നു. ..ദിവസവും ന്യൂസ്‌ അവര്‍ കഴിയുമ്പോള്‍ മഴവില്കെട്ടു കോപം കൊണ്ട് വിറയ്ക്കും. ...കൈയില്‍ കിട്ടുന്നതെല്ലാം ചേച്ചിക്ക് നേരെ ഏറിയും...സോളാര്‍ വിഷയം തണുത്തു പോയ ദേഷ്യത്തില്‍ ഒരിക്കല്‍ അയാള്‍ തൊഴി സ്മൈലി പോസ്ടിയത് ചെന്ന് കൊണ്ടത്‌ ചേച്ചിയുടെ തലയില്‍ ആയിരുന്നു...എന്റെ കണ്മുന്നില്‍ വെച്ച് ചേച്ചിയുടെ തലയില്‍ നിന്നും ആ സ്മൈലി വലിച്ചൂരി ചേച്ചിയേ മലയാളി ഹൌസ് നൂലില്‍ കെട്ടിയിട്ടു .. ..അര്‍ദ്ധപ്രാണനായ ചേച്ചിയുടെ ഉണ്ടായിരുന്ന ജീവന്‍ കൂടി അങ്ങിനെ പോയി ...(വിതുമ്പുന്നു) ...ഇപ്പോള്‍ അയാളുടെ നോട്ടം എന്റെ റിയാലിറ്റി "മോഡിയില്‍ " ആണ്.. .ഗുജറാത്തില്‍ പ്രതിമ നിര്‍മ്മിക്കുവാന്‍ വേണ്ടി ഞാന്‍ ആറ്റുനോറ്റ് സമ്പാദിച്ചു വെച്ചിരുന്ന ജെ സി ബി അയാള്‍ വിട്ടു കൊടുത്തു... എനിക്ക് വയ്യാ ....ആ വീട്ടില്‍ ഇനി കഴിയുവാന്‍...ഒരു പാടു നന്ദിയുണ്ട് ബാലുവിനോട് ...എന്നെ ചിരിപ്പിച്ചതിനു , വഴക്കിട്ടതിനു ...ചായ വാങ്ങിതന്നതിനു....പിന്നെ സ്പി ഹ തന്നതിന് (നാണിച്ചു ചിരിക്കുന്നു ) അക്കരെ ആണെന്റെ വീട്...പോട്ടെ ..ഇനി എപ്പോള്‍ എങ്കിലും കാണാം...അന്ന് കുറച്ചു കൂടി തടിയൊക്കെ വെച്ച് വരണമേ...
ബാലു : ഒരു കാര്യം ചോദിച്ചാല്‍ ....
മിന്നു : ഒരു കാര്യം ചോദിച്ചാല്‍ ...
(ഒരേ സമയം ...ചോദ്യങ്ങള്‍ )
മിന്നു : ചോദിച്ചോളൂ ...ചോദിച്ചോളൂ ....
ബാലൂ : ഇപ്പോളാ ഓര്‍ത്തത്‌ ....എവിടുന്നാ റേഷന്‍ വാങ്ങുന്നത് ???
മിന്നു : ദുഷ്ട്ടാ >>>>ദിഗന്തം മുഴങ്ങുമാറ് അലറുന്നു ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:04 pm

Ammu wrote:
ഭാഗം -9

ബാലു : (വ്രീളാവിവശനായി മിന്നുവിനോടായി ) പോരുന്നോ എന്റെ കൂടെ ?? നമുക്ക് ദേവഗീതം നൂലില്‍ പോയി റിയാലിറ്റി ഗാനങ്ങള്‍ ഉതിര്‍ക്കാം . .അതികാലതെഴുന്നേറ്റു പ്രണയ പോസ്റ്റുകള്‍ വീണോ എന്നും മഴുസ്മിലെയ്കള്‍ തീര്‍ന്നോ എന്നും നോക്കാം . ..അവിടെ വച്ച് ....അവിടെ വച്ച് ...ഞാന്‍ സ്പിഹ (നടു ഒടിഞ്ഞില്ലെങ്കില്‍ )ഞാന്‍ നിനക്കായി പോസ്റ്റും...:spinhug: .വരൂ ...പ്രിയേ..
മിന്നു : സകലതും മറന്നു ബാലുവിന് നേരെ സ്ലോ മോഷനില്‍ പാഞ്ഞടുക്കുന്നു . ...ബാക്ക് ഗ്രൗണ്ടില്‍ സ്ലോ മോഷനില്‍ ഭൂമികുലുക്കം . ..കിളികള്‍ പറന്നകലുന്നു .കാലികള്‍ പരിഭ്രാന്തി യോടെ അലറി കൂവുന്നു .. .ഒരു ഡ്യൂയറ്റ്...
തിരികെ താടിയെട്ടന്റെ വീട്ടിലേക്കു..നീങ്ങുന്നു

ബാലു : അവിടെ ചെല്ലുമ്പോള്‍ നമ്മള്‍ സ്നേഹം ആണെന്നൊന്നും പറയണ്ടാ.. . പഴയത് പോലെ വഴക്കില്‍ തന്നെ അഭിനയിക്കാം. ..സമയമാകട്ടെ...അപ്പോള്‍ ഞാന്‍ എല്ലാവരോടും സമ്മതം വാങ്ങി ഈ കുരിശിനെ തലയില്‍ വഹിചോളാം..
നീലു : (ഓടിവരുന്നു ) മോനെ ബാലൂ ....എവിടെ ആയിരുന്നെടാ ...ഞാന്‍ അങ്ങ് പേടിച്ചു പോയി. ...നീ വാങ്ങിയ കോഴി ബിരിയാണി ഇപ്പോള്‍ ചീത്തയായി കാണുമല്ലോ എന്നോര്‍ത്തിട്ട് രണ്ടു ദിവസമായി രാത്രിയില്‍ ഒരു പോല കണ്ണടച്ചിട്ടില്ല ... ...ചിക്കന്‍ ഫ്രൈ ആയിരുന്നെങ്കില്‍ കേടാകില്ലായിരുന്നു ..ഹ്മം . ..നീയില്ലാത്ത ഈ വീട് ISS ഇല്ലാത്ത ഏഷ്യാനെറ്റ് പോലെ ആയിരുന്നു...
ബാലു : താടിയെട്ടന്‍ ഉണ്ടായിരുന്നല്ലോ തമ്ബ്രാട്ടിയമ്മേ...
നീലു : അല്ലാ ...യിതാരാ ....ഈ പെങ്കൊച്ചു ??
ബാലൂ : എനിക്കറിയില്ല .. ...ഈ താടിയെട്ടനോട് തന്നെ ചോദിക്ക് ....ഇങ്ങിനെ ഓരോ മാരണങ്ങള്‍ !!
ഷാ . കൃ : പെങ്ങളെ..ഇതൊരു പാവം കൊച്ചാ...നമ്മുടെ വീട്ടില്‍ ഒരു സഹായത്തിനു നില്‍ക്കട്ടെ....ജോലി ഒക്കെ ചെയ്തോളും...
നീലു: നേരാണോ പെണ്ണെ.. .പാചകപ്പണി ഒക്കെ അറിയാമോ ??? പരിപ്പ് കുത്തികാച്ചുമോ നീയ്യ്‌ ?? ചിക്കന്‍ ബിരിയാണി , ചിക്കന്‍ ഫ്രൈ ഒക്കെ അറിയാമോ??? എങ്കില്‍ ഇവിടെ നില്‍ക്കട്ടെ...
അങ്ങിനെ മിന്നു ആ വീട്ടിലെ താമസക്കാരിയായി..... എല്ലാവരുടെയും കാണു വെട്ടിച്ചു സ്പിഹ പോസ്ടിയും എല്ലാവരും കാണ്‍കെ തലയിണ അടി സ്മൈലി , അമ്ബെയ്തു സ്മൈലി ഒക്കെ പോസ്ടിയും ബാലുവും മിന്നുവും അനുരാഗനദിയില്‍ രഹസ്യമായി തോണി തുഴഞ്ഞു...
മിന്നുവിന്റെ വരവോടെ താടിയെട്ടന്‍ ആകെ മാറി... കാടു പിടിച്ചു ജട കെട്ടിയ താടി ഒക്കെ വെട്ടിത്തെളിച്ച് സുന്ദരനായി.. ..അങ്ങിങ്ങ് തലപൊക്കി നിന്ന വെളുത്ത താടി രോമങ്ങള്‍ നിഷ്ക്കരുണം വെട്ടി നിരത്തിയും ബാക്കി കറുപ്പിച്ചും മുഖത്ത് വെള്ളരിയ്ക്കാ തേച്ചു പിടിപ്പിച്ചും ഒരു കോലത്തില്‍ ആയി...

സീന്‍ -25

മിന്നുവിനു കൊടുക്കുവാന്‍ ഒരു സഞ്ചി നിറയെ പൂ സ്മിലെയ്കളുമായി ആരും കാണാതെ പാര്‍പ്പിടത്തിന്റെ പിന്നാമ്പുറത്ത് കൂടി പ്രണയ നൂലില്‍ തൂങ്ങി ഷാ . കൃഷ്ണന്‍ എത്തുന്നു ...ജനാലയില്‍ കൂടി അകത്തേക്ക് എത്തി നോക്കുകയാണ് മൂപ്പര്‍ ...ചുണ്ടത് "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " എന്ന ഗാനം തത്തിക്കളിക്കുന്നു ...മിന്നു വേഷം മാറുന്ന പുറത്തേക്കു പോകുവാന്‍ ഉള്ള തിരക്കിലാണ്... ഒരു നിമിഷം ഷാ . കൃ. നിര്‍ന്നിമേഷനായി താടിയില്‍ കൈയ്യുടക്കി നിന്ന് പോയി. ..പെട്ടന്ന് പിന്നില്‍ നിന്നും ഒരു ഇളി ശബ്ദം ..തിരിഞ്ഞു നോക്കിയപ്പോള്‍ രോകു...വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി മുഖം പൊത്തി ഇളിക്കുന്നു...
ഷാ .കൃ : എന്താ കിണിക്കുന്നത്. നീ വല്ലതും കണ്ടോ?;)
രോകു : ഞാക്ക് കാണാന്‍ പറ്റിയില്ല. തമ്പ്രാന്‍ കണ്ടാ?
ഷാ.കൃ : എന്ത്?
രോകു: ഓള് തുണി അഴിക്കുന്നത് .
ഷാ .കൃ: പ്ഫ്ഭ!
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:19 pm

Ammu wrote:
ഭാഗം - 10

കര്‍ക്കിടകം കഴിയും വരെ തന്റെ മനസ്സിലെ പ്രണയം ആരോടും പറയണ്ടാന്ന് " ഡൌട്ട്സ് ആന്‍ഡ് ക്വറി " നൂലില്‍ നിന്നും ലഭിച്ച വിദഗ്ത ഉപദേശതാല്‍ എല്ലാം ഉള്ളില്‍ അടക്കി താടിയും തടവി ഷാ .കൃഷ്ണന്‍ എരിപിരിഞ്ഞു നടന്നു . ..സമാന്തരമായി ബാലു -മിന്നുവും പ്രണയ നൂലില്‍ പോസ്റ്റുകള്‍ രഹസ്യമായി സ്ഥാപിച്ചു കൊണ്ടേ ഇരുന്നു. .. കര്‍ക്കിടം കഴിഞ്ഞതിന്റെ പിറ്റേന്ന്
ഷാ .കൃ : (താടിയും മുടിയും വെട്ടി തെളിച്ചു സുന്ദരനായി പെങ്ങളുടെ അടുത്തേയ്ക്ക് ) പെങ്ങളെ....പെങ്ങളെ..നീലുപെങ്ങളെ... ഇവിടെ എങ്ങും കാണുന്നില്ലല്ലോ. ..ഇഷ്ട്ടഭക്ഷണ നൂലില്‍ നോക്കാം.. ..അവിടെ കുത്തിയിരുന്ന് പൂജ ചെയ്യുക ആയിരിക്കും..
നീലൂ:അതിരാവിലെ തന്നെ കുളിച്ചു കുറി തൊട്ടു ഇഷ്ട്ട ഭക്ഷണ ദേവതയെ ഉപാസിച്ചു കോഴി ബിരിയാണി ആവഹിക്കുന്നു . ..ഇടയ്ക്കിടയ്ക്ക് "ഹ്മം ചിക്കന്‍ നല്ല മുറ്റാ" "എന്തൊരു എരി"എന്നുള്ള മന്ത്രങ്ങളും ജപിക്കുന്നുണ്ട് . ..ഷാ. കൃഷ്ണന്‍ അലിവോടെ നോക്കി നിന്ന് പെങ്ങളുടെ പൂജ കഴിയും വരെ . .ഏമ്പക്ക ശബ്ദം കേട്ടു ....കാലിയായ പാത്രങ്ങളും കൂമ്പാരമായ എല്ലുകളും ....
ഷാ : കൃ : ഹാവൂ....പൂജ കഴിഞ്ഞു.. .ഇനി കുറച്ചു നേരത്തേക്ക് പെങ്ങള്‍ നല്ല മൂഡില്‍ ആയിരിക്കും..
നീലു : ഹോ !! എന്തൊരു റ്റെസ്ടി ആണ് നമ്മുടെ മിന്നുപെണ്ണ് ഉണ്ടാക്കുന്ന ബിരിയാണിക്ക് ...നമ്മുടെ ഭാഗ്യം...
ഷാ .കൃ : ഇത് തന്നെ പറ്റിയ അവസരം... ബിരിയാണി തിന്നു സംതൃപ്തയായ പെങ്ങള്‍ എന്ത് വേണേലും ഐ എഗ്രീ പോസ്റ്റി സമ്മതിക്കും (പരുമ്മി , തല ചൊറിഞ്ഞു കൊണ്ട് ) നമുക്ക് മിന്നൂനെ ഇവിടെ സ്ഥിരായി നിയമിച്ചാലോ???
നീലു: സ്ഥിരായോ ?? നീ എന്താ ഉദേശിക്കുന്നത് ????
ഷാ. കൃ : പെങ്ങളെ...പെങ്ങള്‍ക്ക് വയറു നിറച്ചു ബിരിയാണിയും തിന്നാം....എനിക്ക് വയറു നിറച്ചു പ്രണയ ഗാനങ്ങളും പാടുവാന്‍ ഇവിടെ ഒരാള്‍ വേണമല്ലോ. . എങ്കില്‍ എന്റെ താടിയേല്‍ തൂങ്ങി ഓള്‍ ഇവിടെ നില്‍ക്കട്ടെ... ഏതായാലും ഒരു കുരിശിനെ എന്റെ തലേല്‍ ഏറ്റി വെയ്ക്കണം... എന്ത് പറയുന്നു ??
നീലു : ആഹാ ....(ഒരു ചെമ്പ് ചിക്കന്‍ ബിരിയാണി കണ്ട സന്തോഷത്തില്‍ തുള്ളി ചാടുന്ന സ്മൈലി ഒരു ഡസന്‍ പോസ്റ്റുന്നു ) യിതു നേരത്തെ പറയണ്ടേ. ..ആട്ടെ ....അവള്‍ക്കു ഇത് അറിയാമോ???? കല്യാണം ആലോചിച്ചു ചെന്നാല്‍ ഓള് മഴു എടുക്കുമോ ???
ഷാ .കൃ : അറിയാം ....അറിയാം ...ഞാന്‍ സൂചിപ്പിച്ചിരുന്നു... അപ്പോള്‍ അവള്‍ എന്തൊക്കെയോ സ്മൈലി പോസ്ടിയതല്ലാതെ എതിര്‍ത്തു ഒന്നും പറഞ്ഞില്ല...

സീന്‍ -30

മിന്നു , തൂലിക നൂലില്‍ പോസ്റ്റുകള്‍ നടുന്ന തിരക്കില്‍ ആണ്... . നീലു കൊക്കി കൊക്കി നടന്നു വരുന്നു ....:ഇവിടെ ഒരു പ്രണയ നൂലില്‍ ചിലര്‍ രഹസ്യമായി പോസ്റ്റുന്നത് ഞാന്‍ അറിഞ്ഞു... ഹ്മം ....ഇന്നലെ ബിരിയാണിക്ക് ഇളക്കുന്ന സമയത്ത് പോലും നീ അത് സൂചിപ്പിച്ചില്ല എന്നോട് ...;)
മിന്നു : (നാണം സ്മൈലി പോസ്റ്റി ) അത്....അത്.. ..ഇഷ്ട്ടഭക്ഷണ നൂലില്‍ നിന്നും ഇറങ്ങാന്‍ നേരം കിട്ടാത്ത തമ്ബ്രാട്ടി പ്രണയ നൂളിലെ കാര്യം എങ്ങിനെ അറിഞ്ഞു...?? ..
നീലു : എന്തായാലും എനിയ്ക്ക് സന്തോഷമായി....ഇനി കഷ്ട്ടപ്പെടാതെ ബിരിയാണിയും പരിപ്പ് കുത്തിക്കാചിയതും ഒക്കെ എന്നും കഴിക്കാമല്ലോ. ..ഇന്ന് തന്നെ സഫയര്‍ ഹോട്ടലില്‍ പോയി 5 പ്ലെട്റ്റ് ബിരിയാണി കഴിച്ചു ഈ സന്തോഷം പങ്കുവെയ്ക്കണം...
മിന്നു : നാക്കെടുതാല്‍ ബിരിയാണിയുടെ ചിന്തയെ ഉള്ളൂ .. .ചുമ്മാതല്ല ആപ്പീസര്‍ ഇഷ്ട്ടഭക്ഷണ നൂല്‍ ബ്ലോക്കിയത്. ...(പിറുപിറുക്കുന്നു ) തമ്ബ്രാട്ടി ഈ വിവരത്തിന് ബാലൂന്റെ വീട്ടില്‍ പി എം ഇട്ടു അറിയിച്ചോ???
നീലു: നിങ്ങടെ കല്യാണം തീരുമാനിക്കാന്‍ ബാലൂന്റെ വീട്ടില്‍ പി എം അയക്കുന്നത് എന്തിനാ...
മിന്നു : (നാണിച്ചു ) കിചെട്ടന്റെ കല്യാണം കഴിഞ്ഞിട്ട് മതി നമ്മുടെ കല്യാണം എന്നാ ബാലു ഇന്നലെയും പ്രണയ നൂലില്‍ കിളയ്ക്കുമ്പോള്‍ എന്നോട് പറഞ്ഞത്.. ..ഞാന്‍ ഐ എഗ്രീ സ്മൈലി നാട്ടുകയും ചെയ്തു....
നീലു :(അന്താളിച്ചു ) ഹമ്മേ. ...ഇതിപ്പോള്‍ ആറ്റ് നോറ്റിരുന്ന ബിരിയാണി വളിച്ചു പോയത് പോലെ ആയല്ലോ . ..ആകെ കുഴഞ്ഞു മറിഞ്ഞു...... പ്രണയ നൂലില്‍ ഷാ . കൃഷ്ണന്‍ താടി വടിച്ചു കാത്തിരുന്നത് വെറുതെ ആയല്ലോ ന്റെ ചിക്കന്‍ ദൈവങ്ങളെ...!!! (അലമുറയിട്ടു കരയുന്നു )
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:20 pm

Ammu wrote:
ഭാഗം - 11

 സീന്‍ -35
 നീലുവും  ബാലുവും കൂടി നടന്നു വരുന്നു ...
ബാലു : എന്താ , തമ്ബ്രാട്ടി എന്നോടു എന്തോ പറയാന്‍ ഉണ്ടന്ന് പറഞ്ഞത് ??
നീലു: ബാ ആ കോഴികൂടിനു അടുത്തു നിന്ന് സംസാരിക്കാം. ..അതാകുമ്പോള്‍ എന്റെ ടെന്‍ഷനും കുറയും...മാത്രമല്ല തെറ്റാണന്നു അറിഞ്ഞോണ്ട്‌  അതിനു കൂട്ട് നില്‍ക്കുന്നു എന്ന കുറ്റബോധം ഉണ്ടാകുമ്പോള്‍ കോഴികളെ കൊന്നു തിന്നു ആശ്വസിക്കാമല്ലോ ..
ബാലു : എന്താ ?? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ . ..ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തോ?? മിടുക്കിയും സിറ്റി ഗേള്‍സും ഷോ കാണുവാന്‍ ടി വി യുടെ മുന്നില്‍ കുത്തിയിരിക്കും എന്നല്ലാതെ എനിക്ക് അവരെ ഒന്നും എനിക്ക് അറിയുക പോലുമില്ല.. .തമ്ബ്രാട്ടിയുടെ കോഴികള്‍ ആണെ സത്യം...
നീലു: തെറ്റു ചെയ്തത് നീയല്ല ...എന്റെ പുന്നാര അങ്ങളയാ..;)
ബാലു : അങ്ങിനെ വരട്ടെ...താടിയും തടവി 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " പാടി നടക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കൊരു പന്തികേട് തോന്നിയതാ ..
നീലൂ : അവന്‍ ഒരു പെണ്‍കുട്ടിയെ മോഹിച്ചു ...സ്പി ഹ പോസ്ടാന്‍ കൊതിച്ചു നൂലുകളില്‍ അലഞ്ഞു നടന്നു.. .പക്ഷെ അവനറിയില്ലല്ലോ  അവള്‍ നിന്റെ കൈയും പിടിച്ചു "വിവാഹിതരെ ഇതിലെ ഇതിലെ " നൂലില്‍ കൂടി റിയാലിറ്റി ഷോ നടത്തുവാന്‍ കുണുങ്ങി യിരിക്കുന്ന കാര്യം...  
ബാലൂ : ന്ഘെ !! താടിയെട്ടന്‍ ....മിന്നൂസ് ... .ഹയ്യോ...താടിക്കുള്ളില്‍ ഇത്തരം ഒരു മോഹക്കുരു ഒളിച്ചിരിപ്പുണ്ടെന്നു ഞാന്‍ അറിഞ്ഞില്ലല്ലോ.. ...ഇനിയിപ്പോള്‍ എന്ത് ചെയ്യും...??
നീലൂ : പുതിയ ഒരു ജെ സി ബിവാങ്ങുന്ന സന്തോഷത്തിലും ത്രില്ലിലും  ആണ് മൂപ്പര് . ...ഈ വിവരം അറിഞ്ഞാല്‍  ഷാ .കൃ ഷ്ണന്‍ സഹിക്കില്ല... സാക്ഷാല്‍ കൃഷ്ണ ഭഗവാന്റെ മനസാ . ..വയറു നിറച്ചു ബിരിയാണി തിന്നു  കൊതി തീര്‍ക്കാം എന്നുള്ള സന്തോഷത്തില്‍ ആയിരുന്നു ഈ ഞാനും.. .എല്ലാം തീര്‍ന്നില്ലേ...ആലോചിച്ചിട്ട് ഒരു മാര്ഗ്ഗമേ കാണുന്നുള്ളൂ.. നീ മിന്നൂനെ "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ കൊണ്ട് വിടുക.. വേണമെങ്കില്‍ ആരും കേള്‍ക്കാതെ "വിരഹ ഗാനം  നാലഞ്ചെണ്ണം  പാടിക്കോളൂ ...പിന്നെ അവളെ ഓര്‍ക്കരുത്.. നിനക്ക് അവളെക്കാള്‍ ഇഷ്ട്ടമല്ലേ നിന്റെ തമ്ബ്രാട്ടിയെ ....എന്നെ  ബിരിയാണി വിരഹ തീയില്‍ എറിയരുത് ...പ്ലീസ് ..
ബാലു : എനിക്ക് അവളെക്കാള്‍ ഇഷ്ട്ടമാ ...തമ്ബ്രാട്ടിയെ.. പക്ഷെ തമ്ബ്രാട്ടിക്കു എല്ലാവരെക്കാള്‍ വലുത് ഒരു ചെമ്പ് ബിരിയാണിയല്ലേ ;)(പിറുപിറുക്കുന്നു )

സീന്‍ -39

മിന്നു : (പൊട്ടിത്തകര്‍ന്നു  മഴു എടുത്തു അലമുറയിടുന്നു ) എന്നാലും മറക്കണം എന്നൊക്കെ എന്നോടു പറയാന്‍ ബാലൂനു എങ്ങിനെ തോന്നി?? ഞാന്‍ പോസ്ടിയ 'സ്പിഹ " ക്വോട്ടിയ നിമിഷങ്ങള്‍ ഒക്കെ എത്ര പെട്ടന്നാ മറന്നത് ?. ...എത്ര എത്ര പ്രണയാര്‍ദ്ര കവിതകളാ  ഞാന്‍ ബാലൂനു വേണ്ടി തൂലികയില്‍ നിന്നും അടര്‍ത്തി എടുത്തത് ??  പുരാണവും ചരിത്രവും ഇടതടവില്ലാതെ പോസ്റ്റി നടന്നത് ഒക്കെ മറക്കുവാന്‍ എനിക്കാവില്ല ...
ബാലൂ: (കണ്ണ് നിറഞ്ഞു ) എല്ലാ മറന്നേ പറ്റൂ.. .എനിക്ക് വയ്യാ  തമ്ബ്രാട്ടിയുടെ ബിരിയാണി ശാപം ഏറ്റു വാങ്ങുവാന്‍ . ..ശ്രേയാ ഘോഷാലിന്റെ "വിട പറയുകയാണോ " എന്ന  സോന്ഗ് പോസ്റ്റി ബാലൂ ആടിയാടി (ആശ്വസിച്ചു )നടന്നു നീങ്ങുന്നു ...
മിന്നു : ഹെന്റെ ബാലുവെട്ടാ ....അന്ന് പോസ്ടിയ ഈ "സ്പിഹ "  കൂടി ഡിലീറ്റ് ചെയ്തിട്ട് പൊ!!  എനിക്കിനി വേണ്ടാ ..ഒരു ഹഗ്ഗും. . എല്ലാം മോളില്‍ ഇരുന്നു ഒരാള്‍ കാണുന്നുണ്ടല്ലോ.. ദൈവമേ...(നടന്നു നീങ്ങുന്നു )  
ക്യാമറാ മെല്ലെ മുകളിലേക്ക് ...."മ്മടെ തൃശൂര്‍ "നൂലിന്റെ അങ്ങേതലയ്ക്കല്‍ ഒരു മോന്തായം. ...മറ്റാരുമല്ല "രോകു" ..: (ആത്മഗതം ...ഞാള്  സംശയിച്ചത് അപ്പൊ ശരിയാണല്ലേ.. ..തമ്ബ്രാന്  പി എം അയച്ചു അറിയിച്ചിട്ട് തന്നെ കാര്യം )
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:35 pm

Ammu wrote:
ഭാഗം -12

ബിസിനെസ്സ് നൂലില്‍ ദറംസ് വില്‍ക്കാന്‍ വന്നതാണ് ഷാ .കൃഷ്ണന്‍ ....അടുത്തു തന്നെ കാളകളെയും കുളിപ്പിച്ച് കൊണ്ട് രോകു വും നില്‍പ്പുണ്ട് ..ഓന്റെ മനസ്സില്‍ എന്തൊക്കെയോ ദഹനക്കേട് പിടിച്ചു കിടപ്പുണ്ട് ആ മോന്തായത്തില്‍ നിന്നും വ്യക്തം ...
ഷാ .കൃ: ഡൌട്ട്സ് & ക്വറീസ് നൂലില്‍ പോയി കല്യാണത്തിനുള്ള തീയതി കുറിപ്പിക്കട്ടെ....(ആത്മഗതം )
രോകു: ആ നൂലില്‍ പോകണ്ട തംബ്രാ...ശരിയായ വിവരങ്ങള്‍ കിട്ടൂല്ല തംബ്രാ...
ഷാ : കൃ : കിട്ടൂല്ലെന്നോ ??അതെന്താ ??
രോകു : ശരിയായ വിവരം കിട്ട്യിരുന്നെങ്കില്‍ തമ്പ്രാന്റെ മംഗലം നടക്കൂല്ലാന്നു നേരത്തെ അറിഞ്ഞേനെ...
ഷാ : നീ എന്തൂട്ട് വര്തമാനമാ ഈ പറയണേ.....എന്റെ മാര്യേജ് നടക്കില്ലെന്നോ???
രോകൂ : ആ, മ്ബ്രാ ...ഞാള് എല്ലാം അറിഞ്ഞു തംബ്രാ.. എല്ലാരും കൂടി ന്റെ പ്രണയതമ്ബ്രാനെ കളിപ്പിക്കുക ആയിരുന്നു ..
ഷാ.കൃ : എല്ലാരും കൂടിയോ ?? നീ കാര്യം തെളിച്ചു പറ രോകൂ...
രോകൂ: ഈ കണ്ണ് കൊണ്ട് ഞാന്‍ കേട്ടു ...ഈ കാത്തു കൊണ്ട് ഞാന്‍ കേട്ടു ....ബാലുവും ആ മിന്നൂസും കൂടി ജെ.സി.ബി യുടെ മറവില്‍ നിന്ന് ചാറ്റുന്നത്.. .അവര് തമ്മില്‍ ലവ്വാണ് തംബ്രാ.. .ഓന്‍ അവളുമായി പ്രണയനൂലില്‍ വെച്ച് സ്പി ഹ എന്നൊരു സാധനം വേണോന്നു ചോദിക്കുന്നത് ഞാള് കേട്ടു തംബ്രാ ....
ഷാ. കൃ : കള്ളം പറഞ്ഞാല്‍ ഞാന്‍ നിന്നെ ബാനിക്കളയും കേട്ടോ... .
രോകു: ഞാള് കള്ളം പറയൂല്ല തംബ്രാ .. ..ഓള് പാവമാ തംബ്രാ...ആ ബാലു ...ഓന്‍ ആണ് എല്ലാറ്റിനുംകാരണം, തമ്ബ്രാനെ മംഗലം കയിചാല്‍ പ്രണയത്തിന്റെ തെങ്ങാക്കുല വീണു ജീവിതം കോഞ്ഞാട്ട യാകും എന്ന് ഓന്‍ പറയണത് കേട്ടു... ...എല്ലാം കേട്ടപ്പോള്‍ ഓള് ബാലൂനോട് പറയുവാ ...നമുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകാം ...ഓളുടെ കൈയില്‍ ഒരു കുപ്പി നിറയെ സ്വര്‍ണ്ണ കരിമണല്‍ ഉണ്ട് ....അത് വിറ്റു സുഖായി ജീവിക്കാം എന്ന് . ..അപ്പോള്‍ ബാലു പറയ്വാ ....അതവിടെ ഭദ്രമായി ഇരുന്നോട്ടെ ...നിനക്ക് ഗിഫ്റ്റ് കിട്ടിയതല്ലേ... തമ്പ്രാന്റെ പ്രണയനൂലില്‍ മതിലുചാടി അവിടെ നിന്നും കുറെ പോസ്റ്റുകളും മോഷ്ട്ടിചോണ്ട് ജെ സി ബി യില്‍ഒളിച്ചോടാം എന്ന് ...

ഷാ : കൃ : (ആകെ തകര്‍ന്നു അലമുറ സ്മൈലി പോസ്റ്റി ) അറിഞ്ഞില്ല ...ഞാന്‍ അറിഞ്ഞില്ല ഭായ് ..ഇത്രയും വലിയ ഒരു ചതി നടക്കുന്ന വിവരം ഞാന്‍ അറിഞ്ഞില്ല . ...സച്ചിന്‍ വിരമിച്ചത് ഞാന്‍ സഹിക്കും...പക്ഷെ ഇത് അതിലും വലിയ വേദന ആയിപ്പോയല്ലോ . ...ന്റെ തൃശൂര്‍ നൂലാണെ.....ആറ്റു നോറ്റു വളര്‍ത്തിയ താടിയാണെ...ഇതിനു ഞാന്‍ പകരം ചോദിച്ചിരിക്കും..
രോകൂ: ആ ബാലൂനെ ഇവിടെ നിന്നും കെട്ടു കെട്ടിച്ചാലെ തമ്പ്രാന്‍ പോസ്ടുന്ന 'സ്പിഹ" ഓള് ലൈക്‌ അടിക്കുക ഉള്ളൂ ....
ഷാ .കൃ : സത്യമാ
രോകു: (വേല ഏറ്റ ആശ്വാസത്തില്‍ തുടരുന്നു ) തംബ്രാ ...ഞാടെ ചെറിയ ബുദ്ധിയില്‍ ഒരു കാര്യം തോന്നുന്നു.... .
ഷാ ;കൃ : എന്താടാ ...വേഗം പറയൂ..
രോകൂ: ഞാടെ ചെറിയ ബുദ്ധിയില്‍ തോന്നുന്ന കാര്യമാ തംബ്രാ ...മ്മടെ യൂ എസിലെ മാമന്റെ മോളില്ലേ ഭാമ ...ഓള്‍ക്ക് ബാലൂനോടു മുടിഞ്ഞ ലവ്വാ. ..എല്ലാരും ഉറങ്ങിക്കഴിഞ്ഞു ഓളിത് വഴി ഒക്കെ വന്നു...കൂയി .....പൂയി....ആരുമില്ലേ എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കാം... ഇന്നാളു പാര്‍പ്പിട നൂലില്‍ വന്നു മതില് ചാടുന്നത് ഞാന്‍ കണ്ടിരുന്നു ....ഓളെ കൊണ്ട് പ്രധാന വാര്‍ത്താ നൂലില്‍ ഒരു വാര്‍ത്ത പോസ്ടിക്കണം.....ബാലു ഓള്‍ക്ക് "സ്പിഹ " കൊടുത്തു വശത്താക്കാന്‍ നോക്കീന്നു ...ഉടനെ ആ വിഷയം ചര്‍ച്ചാ വേദിയില്‍ നൂലായി ഉയരും ..പെണ്ണിന്റെ ആരോപണമേ എല്ലാരും വിശ്വസിക്കൂ ....അങ്ങിനെ എമ്മെച്മൂട് ഉഷാമ്മയെ കൊണ്ട് ഒരു തീരുമാനം ഉണ്ടാക്കണം ...ഓനെ തല മൊട്ടയടിച്ചു നാട് കടത്തുവാന്‍....അപ്പോള്‍ മിന്നു ഓനെ വെറുക്കും.whistle ..ഓളുടെ കൈയും പിടിച്ചു പിന്നെ തമ്ബ്രാന് മതി വരുവോളം "വിവാഹിതരെ ഇതിലെയില്‍ " യുഗ്മ ഗാനവും പാടി നടക്കാമല്ലോ...
ഷാ .കൃ : (അതിശയ സ്മൈലി പോസ്റ്റി )നീ ആള് കൊള്ളാമല്ലോ രോകുക്കുട്ടാ.:spinhug: ...കാണുന്നത് പോലെയല്ല ..
രോകു : (നാണിച്ച്) ഞാടെ ചെറിയ ബുദ്ധിയില്‍ തോന്നിയതാംബ്രാ ...
ഷാ : കൃ : യിതു അത്ര ചെറിയ ബുദ്ധിയല്ലലോടാ . ..ഒരു വെടിക്ക് രണ്ടു പക്ഷി...
രോകൂ: ഞാടെ ചെറിയ ബുദ്ധിയില്‍ പക്ഷി മൂന്നാമ്ബ്രാ....
ഷാ :കൃ : (നെറ്റി ചുളിച്ചു ) അതേതാ മൂന്നാമത് ഒരു പക്ഷി കൂടി ??
രോ.കൂ: ഭാമക്ക് ഓന്‍ സ്പി ഹ കൊടുത്തിട്ടില്ലെന്ന് ഞാള്‍ക്കറിയാമല്ലോ...ഇന്റെരെസ്റിംഗ് നൂലില്‍ ഓളുടെ പേരില്‍ കേസും വാര്‍ത്തയും ഒക്കെ ആയികഴിഞ്ഞാല്‍ പിന്നെ ഓളെ മംഗലം കയിക്കാന്‍ ആരും വരൂല്ലാ ....അപ്പോള്‍ ഞാന്‍ ഓളുടെ കഴുത്തില്‍ ഒരു മിന്നു കെട്ടും...ഇബിടെ ഒരു നൂലും കെട്ടും...
ഷാ : കൃ : ഹെടാ മിടുക്ക്കാ... ദൈവം അറിഞ്ഞോണ്ടാ നിനക്ക് ചെറിയ ബുദ്ധി തന്നത്. ...വലിയ ബുദ്ധി ആയിരുന്നെങ്കില്‍ . ..ഹമ്മേ..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:35 pm

Ammu wrote:
ഭാഗം -13(അവസാന ഭാഗം )

ബാലുവിനെ നാട്ടില്‍ നിന്നും തുരത്തി മിന്നൂനെ സ്വന്തം ആക്കുന്നതിനായി രോകു വിന്റെ ചെറിയ ബുദ്ധിയില്‍ ഉദിച്ച തന്ത്രം അമ്പേ പാളി. .. ഭാമ , ബാലുവിന് എതിരായി മൊഴി നല്‍കാം എന്ന് സമ്മതിച്ചെങ്കിലും എമ്മെച്മൂട്ടില്‍ ഉഷാമ്മ വിളിച്ചു കൂട്ടിയ നാട്ടു കൂട്ടത്തില്‍ യൂ എസിലെ തണുപ്പ് മൂലം എത്തുവാന്‍ ഭാമയ്ക്ക്സാധിച്ചില്ല... .എങ്കിലും ബാലുവിനെ തന്റെ വീട്ടില്‍ നിന്നും ലോഗ് ഔട്ട്‌ ചെയ്യിക്കുവാന്‍ ഷാ.കൃഷ്ണന് സാധിച്ചു ... . ഇനിയും കാത്തിരിക്കുവാന്‍ ക്ഷമ ഇല്ലാന്ന് പ്രഖ്യാപിച്ചു കൊണ്ട് ...ഷാ .കൃഷ്ണന്‍ ഇന്‍ഫോര്‍മേഷന്‍ നൂലില്‍ തന്റെ വിവാഹ ക്ഷണ കത്ത് പോസ്റ്റി....

സീന്‍-41

ഫോറം ഗേറ്റ് കടന്നു ചാടി തുള്ളി വരികയാണ് ലൈലാ
പാര്‍പ്പിട നൂലിന്റെ ഉമ്മറത്ത്‌ കാലും നീട്ടിയിരുന്നു നീലു കോഴിക്കാല്‍ കടിച്ചു തിന്നുകയാണ് whistle ...പോര് കോഴിയെ പോലെ നടന്നു വരുന്ന ലൈലയെ തുറിച്ചു നോക്കിയിട്ട് ....ആരാ ????എന്താ ??
ലൈല : ജ്ജ് ആ താടിക്കാനെ ബിളിക്ക് ..
നീലു : താടിക്കായോ ???അതെന്തൂട്ട് കായ്??
ലൈലാ : കോമഡി കേള്‍ക്കാനുള്ള ടൈം ഇല്ല ചിക്കന്‍പുള്ളെ.. .ജ്ജ് ബിളിക്കീന്‍ പുന്നാര ആങ്ങളയെ...
നീലൂ : ഷാ .കൃഷ്ണാ ....ഷാ ...കൃഷ്ണാ ....
ലൈലാ : ഉവ്വ് ...കൃഷ്ണന്‍ തന്നെയാ . ...വരട്ടെ...
ഷാ . കൃഷ്ണന്‍ , സച്ചിന്‍ നൂലില്‍ നിന്നും നിറ കണ്ണുകളോടെ നടന്നു വരുന്നു . ..പെങ്ങള്‍ വിളിച്ചോ??
ലൈലാ : ബന്നല്ലോ മണവാളന്‍.. ..ഒന്ന് കാണാന്‍ വന്നതാ .. .ബ്യൂട്ടി നൂലില്‍ പോയി താടിയും മുടിയും ഒക്കെ കറുപ്പിച്ചു ആള്‍ അങ്ങ് ചുള്ളന്‍ ആയല്ലോ.. എന്നെ ഓര്‍മ്മയുണ്ടോ ???മ്മടെ പുത്തന്‍ ഭാഷ പഠിക്കാന്‍ ഇഷ്ക്കൂളില്‍ പേനയും പേപ്പറുമായി വന്നു തേനെ പാലെ എന്നൊക്കെ പറഞ്ഞു മ്മളെ വശത്താക്കിയത് മറന്നോ ദുഷ്ട്ടാ ....!! "മ്മടെ ഖല്‍ബില് വെണ്ണിലാവു നീ നല്ല താടിക്കാരാ ....തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍അടുപ്പിന്‍ മൂട്ടില്‍ വീഴും കരിമീനൊന്നു വേണ്ടേ " എന്നൊക്കെ പാടി നടന്നത് മ്മള്‍ക്ക് മറക്കാന്‍ ഒക്കൂല്ലാ.. ...
നീലൂ : ഹമ്മേ...എന്താണീ കേള്‍ക്കുന്നത് കൃഷ്ണാ . ..എനിക്ക് വയ്യെന്റെ ചിക്കന്‍ ദൈവങ്ങളെ !!
ലൈലാ : നിന്റെ കൈയും പിടിച്ചു "വിവാഹിതരെ ഇതിലെ ഇതിലെ " നൂലില്‍ കൂടി നടക്കാം എന്ന് മോഹിപ്പിച്ചിട്ട് ഒടുവില്‍ ഈ കൊഴിയേച്ചിക്ക് ബേണ്ടി ലൈഫ് ബ്രോയിലര്‍ ആക്കാന്‍ പോകുവാന്നു പറഞ്ഞപ്പോള്‍ മ്മള് കരഞ്ഞില്ല . ...ബെഷമം കടിച്ചു അമര്‍ത്തി കാത്തിരുന്നു ..ഒടുവില്‍ ഇന്നലെ ഇന്‍ഫോര്‍മേഷന്‍ നൂലില്‍ നിന്നും അറിഞ്ഞു ന്റെ താടിക്കാ ബേറെ നിക്കാഹ് കഴിക്കാന്‍ പോണെന്ന്.. .അതും മോളാകാന്‍ പ്രായമുള്ള ഒരു റിയാലിറ്റി സിങ്ങറിയെ. ...ഓളുടെ പാട്ടും ആട്ടവും കണ്ടപ്പോള്‍ മ്മളെ മറന്നൂല്ലേ.. . പണ്ട് ഞാന്‍ പാടിയിട്ടുണ്ട് " എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്...ലവ്വാണീ താടീലെന്നു....കല്ലാ ആ താടിയില്‍ ...അല്ലായിരുന്നെങ്കില്‍ മ്മളെ മറക്കൂല്ലായിരുന്നു .:teasing: ..ഹാന്‍ഡ് ബാഗില്‍ നിന്നും പുത്തന്‍ ഭാഷാ നൂല്‍ പുറതെടുക്കുന്നു...ദാ കിടക്കുന്നു നിങ്ങള്‍ പൊന്നെ കരളേ എന്നൊക്കെ പോസ്ടിയ ഭാഷാ നൂല് .. ..എനിക്കിനി അത് ബേണ്ടാ...കൊണ്ടുപോയി ഡിലീറ്റി തിന്നോ ....(അലമുറയിട്ടു നടന്നു നീങ്ങുന്നു )

നീലൂ : ദേഷ്യത്തോടെ ഷായെ നോക്കുന്നു . ..( പൊരുന്നകോഴിയുടെ മുരള്‍ച്ച പിന്നണിയില്‍ മുഴങ്ങുന്നു )
ഷാ .കൃ: ചമ്മലും വളിപ്പും നിറഞ്ഞ മുഖത്തോടെ കരിഞ്ഞ മീന്‍ പോലെ നിലകൊള്ളുന്നു )
എല്ലാം കണ്ടു മിന്നൂസ് നിയന്ത്രണം വിട്ടു മഴു എടുക്കുന്നു ... .: ദുഷ്ട്ടാ ....അപ്പോള്‍ ഇങ്ങിനെ ഒരു "രസകരമായബാല്യകാല നൂല്‍ " നിങ്ങള്ക്ക് ഉണ്ടായിരുന്നല്ലേ.. . ഏതായാലും ദൈവം നല്ലവനാ ...ഇപ്പോള്‍ എങ്കിലും ഇത് അറിയുവാന്‍ സാധിച്ചല്ലോ.. .ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ "സ്പിഹ " വാങ്ങി ഞാന്‍ ആജീവനാന്തം ഈ പ്രണയ നൂലില്‍ ഒരു "ഫലിത ബിന്ദു "പോലെ മറ്റുള്ളവര്‍ക്ക് ആനപ്പിണ്ട സ്മൈലി പോസ്റ്റി ചിരിക്കാന്‍ ഒരു കൌതുക വാര്‍ത്ത‍ ആയേനെ...
കൊണ്ടുവന്ന സഞ്ചിയും ട്രോളിയും നിധി പോലെ സൂക്ഷിച്ച ഒരു കുപ്പി സ്വര്‍ണ്ണ കരിമണലുമായി സ്ലോ മോഷനില്‍ ബാലുവിന്റെ അടുത്തേക്ക് മിന്നു നടന്നു നീങ്ങുന്നു .. ..ശുഭം ( ബാലൂന്റെ ജീവിതമല്ല ...അതെന്താകുമോ ആവോ??? )
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:39 pm

Ammu wrote:
"ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്. സമയമെടുത്തു ഒരുപാട്, അതു മറക്കാന്‍. എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ഓര്‍മ്മിപ്പിക്കാന്‍വീണ്ടും വന്നു. മനസ്സു വീണ്ടും ആഗ്രഹിച്ചതു കൊണ്ടാ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. അപ്പോള്‍ വീണ്ടും പോകുന്നു എന്നു പറയുന്നു." എന്ന സൂപ്പര്‍ ഹിറ്റ്‌ ഡയലോഗ് കാച്ചി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ "മിന്നാരം " പോലെ നിലകൊണ്ടു ...മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ഒടുവില്‍ കണ്ണുകള്‍ ഈറനണിയിക്കുകയും ചെയ്ത പ്രിയന്‍ സിനിമ മിന്നാരത്തിന്റെ ഫോറം വേര്‍ഷന്‍ "തിന്നാരം " നാളെ മുതല്‍ ആരംഭിക്കുന്നു ...

അഭി (ബോബി ) നീലുവിനോട്(നീന ) : "ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ ബിരിയാണി മോഷ്ട്ടിചോണ്ട്പോയത്. സമയമെടുത്തു ഒരുപാട്, ആ വിശപ്പിന്റെ വേദന മറക്കാന്‍. എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ഓര്‍മ്മിപ്പിക്കാന്‍വീണ്ടും വന്നു. മനസ്സു വീണ്ടും ആഗ്രഹിച്ചതു കൊണ്ടാ ഒരു കോഴിയെ കൂടി കറി വെയ്ക്കാം എന്ന് തീരുമാനിച്ചത്. അപ്പോള്‍ വീണ്ടും വിശക്കുന്നു എന്നു പറഞ്ഞു പാഞ്ഞു വരുന്നു ."


കഥാപാത്രങ്ങളും ജീവന്‍ നല്‍കുന്നവരും


അഭിജിത്ത് -ബോബി (മോഹന്‍ലാല്‍ )

നീലു -(നീന ) ശോഭന

ബിനു -(തിലകന്‍) മാത്യൂസ്

നെട്ടൂരാന്‍ -(കെ .പി ഉമ്മര്‍ ) ചാക്കോച്ചന്‍

കാറ്റ് -(ജഗതി ശ്രീകുമാര്‍ )– ഉണ്ണുണ്ണി

ഉഷാ .ജി.ഓ.പാല്‍ -(ഡെയ്സി )

ശങ്കരാടി – അയ്യര്‍ (മിഥുന്‍ )

മണിയന്‍ പിള്ള രാജു – മണികണ്ഠന്‍ (ഷംഷീര്‍ ഭായ് )

ഗീത വിജയന്‍ – ജയ (ഭാമ )

വേണു നാഗവള്ളി - സുന്ദരന്‍

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:40 pm

Ammu wrote:
തിന്നാരം - 1

ധനാഡ്യനായ റിട്ടയേഡ് പ്രവാസി ബിനൂസ് മുതലാളിക്ക് രണ്ടു മക്കള്‍ ....സുന്ദര്‍ , ഭാമ . ...അത് കൊണ്ടും പോരാഞ്ഞു പെങ്ങളുടെ മകന്‍ അഭിജിത്ത് എന്ന അഭിയെ സ്വന്തം മകനെ പോലെ വളര്‍ത്തി വലുതാക്കിയ ക്ഷീണത്തില്‍ ആണ് ബിനൂസ് മുതലാളി .. .പണ്ടെങ്ങോ കുവേയിറ്റ് സന്ദര്‍ശിച്ച "ബാര്‍ളി" സായ്പ്പ് ഉപേക്ഷിച്ചു പോയ ഒരു വാള്‍ , മൂപ്പരുടെ പാര്‍പ്പിടത്തില്‍ പരിപാവനമായി തൂക്കി ഇട്ടിട്ടുണ്ട് . ...ആ വാളിന്റെ ചരിത്രത്തെ ക്കുറിച്ച് മധുരം മലയാളത്തില്‍ പറയുവാന്‍ ആ ഫോര്‍ ആയിരം നാവാണ് മുതലാളിക്ക് . ...മൂത്ത മകന്‍ സുന്ദരന് മതിലുചാട്ടം കഴിഞ്ഞു ബിസിനെസ്സില്‍ ശ്രദ്ധിക്കാന്‍ നേരം കിട്ടാറില്ല . ...ഏഴു വര്ഷം മുന്‍പ് വിവാഹിതനായ സുന്ദരന്‍ നേടിയത് സ്വന്തമായി കുറെ കടബാധ്യതകളും പിന്നെ അര ഡസന്‍ കുട്ടികളും ...ഭാര്യയുമായി അത്ര ചേര്‍ച്ചയില്ലാതെ ഒന്ന് രണ്ടു തവണ "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ പോസ്ടുന്നതിന്റെ വക്ക് വരെ എത്തി വീണ്ടും ഇണങ്ങി .:spinhug: ...അതിന്റെ സ്മാരകമായുള്ള ഒരു "ഏഴാം ട്രോഫി "ക്ക് വേണ്ടി കാത്തിരിക്കുന്നു . ..കുസൃതികളായ കുട്ടികളെ ബിനൂസ് മുതലാളിയുടെ പാര്‍പ്പിടത്തില്‍ ഡഡിക്കേറ്റ് ചെയ്തിരിക്കുക ആണ് മൂപ്പിലാന്‍ . ..അഭിയാകട്ടെ സ്വന്തമായി ഒരു വാര്‍ത്താ വിതരണ ആപ്പീസ് വിജയകരമായി നടത്തി വന്‍ ലാഭം ഉണ്ടാക്കി മുന്നേറുക ആണ്.. . തിരക്കിനിടയില്‍ സ്വന്തം താടി പോലും പല ദിവസങ്ങളില്‍ ആയാണ് മൂപ്പര്‍ വടിക്കുക.. എലി കരണ്ടതു പോലുള്ള താടിയും വെണ്ണീര്‍ വീണത്‌ പോലുള്ള മുടിയും കക്ഷിയുടെ മാത്രം പ്രത്യേകതയാണ് .. .ആപ്പീസിലെ അഭിജിത്തിന്റെ സെക്രട്ടറി ആണ് ഉഷസ്സി എന്ന ഉഷ . വി .ജി .ഓ .പാല്‍ ....ചെറുപ്പം മുതലേ പരിചയക്കാര്‍ ആയതിനാല്‍ അഭിജിത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ് ഉഷസ്സി . ..ജന്മനാ സംശയ രോഗി ആയ കാറ്റുണ്ണി ആണ് ഉഷസ്സിയുടെ കഴുത്തില്‍ ആജീവനാന്ത കുറുക്കു മുറുക്കിയ ആള്‍.. ...മൂപ്പര്‍ക്ക് എല്ലാവരെയും സംശയമാ ...തന്റെ പ്രിയ ഭാര്യ ഉഷസിയെ കറക്കി എടുക്കാന്‍ വരുന്നതാണ് ഈ ലോകത്തുള്ള എല്ലാ പുരുഷന്മാരും എന്നാണു ടിയാന്റെ വിചാരം . ...ദാ ഈ രംഗം കണ്ടു നോക്കൂ ...

സീന്‍ -5

സ്കൂട്ടറില്‍ ഉഷസ്സിയെയും വഹിച്ചു കൊണ്ട് ചുറ്റുപാടും സംശയത്തോടെ വീക്ഷിച്ചു പാഞ്ഞു വരികയാണ് കാറ്റുണ്ണി. ..വണ്ടി നേരെ " വാര്‍ത്താ നൂല്‍ ആപ്പീസി" ന്റെ മുറ്റത്തെയ്ക്ക് .. ..അടുത്തുള്ള നൂലുകളില്‍ നിനും മതില് ചാടിയവരെ നോക്കി കാറ്റ് കോക്രി സ്മൈലി പോസ്റ്റുന്നു ..ഫൂള്‍സ്...ഫൂ...:teasing: :teasing:
കാറ്റ് : ഉഷസീ ....ആ സാരിയുടെ മുന്താണി എടുത്തു പുതച്ചു ആപ്പീസിലേക്ക് പൊയ്ക്കോള്ളൂ ....
ഉഷസീ : ഹ്മം ...എന്തെ? എന്തെങ്കിലും കുഴപ്പം??
കാറ്റ് : കുഴപ്പം നിനക്കല്ല...ഇവിടെയുള്ള പൂവാലന്മാര്‍ക്കാ ...
ഉഷസ്സി : എന്റെ കാറ്റെട്ടാ....ഒന്ന് മിണ്ടാതിരിക്ക്‌ .. ..അവരൊന്നും പൂവാലന്മാര്‍ അല്ലാ...എന്റെ ഫാന്‍സാ ...
കാറ്റ് : ഫാന്സായാലും ഫാന്റം ആയാലും ആരും എന്റെ ഭാര്യയെ നോക്കുന്നത് എനിക്കിഷ്ട്ടമല്ല... മഴു സ്മൈലി പോസ്റ്റുന്നു ...
ഉഷസ്സി : ഹോ ! ഇതിയാനെ കൊണ്ട് തോറ്റല്ലോ. ..ആ എമ്മെചിലെ സ്നേഹ, നീനയുടെ ഒക്കെ കെട്ട്യോനെ കണ്ടു പഠിക്കണം ...കൊതിയാവുന്നു !!.
കാറ്റ് ; എമ്മെചിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്‌ ....ബ്ലഡി ഫൂള്‍സ് !!!! .. ഇപ്പോള്‍ മറ്റു ചാനലുകള്‍ ആ പേര് പോലും ബീപ് ഇട്ടാണ് കേള്‍പ്പിക്കുന്നതെന്ന് ആരോ ഇന്നലെ എമ്മെച് നൂലില്‍ ഡിസ്കസ് ചെയ്യുന്നത് കേട്ടു ...ഹ്മം
ഉഷസ്സി : ഹോ !! ഇങ്ങേരെ കൊണ്ട് മാത്രം ഞാന്‍ തോറ്റു...
കാറ്റ് : (സംശയ ഭാവത്തില്‍ ) അപ്പോള്‍ ആരെ കൊണ്ടാണ് നീ ജയിച്ചത്‌ ?? സത്യം പറ .....
ഉഷസ്സി : ഹെന്റെ ദൈവമേ ....എന്തോരം നല്ല ആലോചനകള്‍ വന്നതാ ...ഈ സംശയരോഗിയെ ആണല്ലോ എന്റെ തലയില്‍ നീ കെട്ടി വെച്ചത് .....ഹെന്റെ എമ്മെച് ദൈവങ്ങളെ!!
കാറ്റ് : ഞാന്‍ വൈകിട്ട് വരാം....നീ തനിയെ വീട്ടില്‍ പോകണ്ടാ ..കേട്ടോ ...(ആത്മഗതം ) എമ്മെച് കണ്ടു കണ്ടു അമ്മച്ചി സ്മൂച്ചും ഹഗ്ഗും ഒക്കെ പഠിച്ചു ..ഹ്മം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:40 pm

Ammu wrote:
തിന്നാരം -ഭാഗം 2


യാത്രാവിവരണ നൂലില്‍ കൂടി കൂവിപ്പാഞ്ഞു വന്ന തീവണ്ടി കിതച്ചു കിതച്ചു നിന്നു. ..തീവണ്ടിയില്‍ നിന്നും ആക്രാന്തം പിടിച്ച രണ്ടു കാലുകള്‍ പുറത്തേയ്ക്ക് വന്നു...കൂടെ ഒരു ഉടലും. .. സുന്ദരിയും സുശീലയും പി ലീലയും കുലീനയും കുലടയുമായ (പ്രാസം..പ്രാസമേ . .) നമ്മുടെ നായിക നീലൂ . .മെല്ലെ മെല്ലെ തല ഉയര്‍ത്തി ചുറ്റും നോക്കി .. തനിയെ അല്ല വലതു കൈയില്‍ ഒരു കൊച്ചും ഇടതു കൈയിലെ വലിയ ബാഗില്‍ സ്റാര്‍ സിങ്ങര്‍ പി ഡി എഫ് ഫയലുകള്‍ കുത്തി നിറച്ചിരിക്കുന്നു (..മത്സരം കഥ ഇതുവരെ ...പിന്നിട്ട നാള്‍ വഴികള്‍..പങ്കെടുത്ത പാട്ടുകാര്‍....പാടിയ പാട്ടുകള്‍.....ഇടയ്ക്കു വെച്ച് നിര്‍ത്തിയ പാട്ടുകള്‍....കല്ലറക്ക് മുന്നില്‍ വെച്ച് പാടിയ പാട്ട് ...ഫ്യൂഷനും കണ്ഫ്യൂഷനും പിന്നെ ഞാനും..ഇത്യാദി എല്ലാ വിവരങ്ങളും നീലൂന്റെ വിരല്‍ തുമ്പില്‍ ഭദ്രം ) ..യാത്രാ വിവരണ സ്റ്റേഷന്റെ ഇരു വശവുമായുള്ള ഇഷ്ട്ട ഭക്ഷണ നൂലില്‍ നിന്നും റെസിപ്പി നൂലില്‍ നിന്നും ഉയരുന്ന പൊരിച്ച കോയീന്റെ മണവും ബിരിയാണീടെ മണവും ആസ്വദിച്ചു നീലു കുഞ്ഞിനേയും വഹിച്ചു കൊണ്ട് ബിനൂസ് മുതലാളിയുടെ പാര്‍പ്പിടം ലക്ഷ്യമാക്കി മെല്ലെ മെല്ലെ നടന്നു ...

സീന്‍ - 7

ബിനൂസ് മുതലാളിയുടെ പാര്‍പ്പിടം ....നീലൂ ലോഗ് ഇന്‍ ചെയ്തു ഗേറ്റ് കടന്നു തീരത്ത് എത്തി കോളിംഗ് ബെല്‍ ചിക്കി ..അകത്തു ബെല്‍ മൂന്നു തവണ കൊക്കി . ..ഭാമ വാതില്‍ തുറന്നു ...ഇന്ട്രോഡക്ഷന്‍ നൂലില്‍ ഒരു അപരിചിതയെ കണ്ടു ഭാമ നെറ്റി ചുളിച്ചു ..
ഭാമ : കൂയി ....കൂയി....ആരാ ...മനസ്സിലായില്ല ..
നീലൂ : അഭി ബിനൂസ് ഇല്ലേ ??
ഭാമ : അഭിയേട്ടനെ എങ്ങിനെ അറിയാം??
ബിനൂസ് നടന്നു വരുന്നു ...:ആരാ ഭാമ്സ്?? നീലൂനെ നോക്കി :(മധുരം മലയാളത്തില്‍ ) : കുട്ടി ഏതാ?? ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ ??
നീലൂ : (പൊരുന്ന കോഴിയുടെ മുഖഭാവത്തോടെ) അഭിയെ ഒന്ന് കാണാന്‍ വന്നതാ .. .
ബിനു : അവന്‍ പാതി താടിയും വടിച്ചു ബാക്കി പിന്നീട് വടിക്കാം എന്ന് പറഞ്ഞു തിരക്കിട്ട് ആപ്പീസില്‍ പോയതാ .whistle ..പോയിട്ട് യാത്രാ വിവരണം പോലും പോസ്ടിയിട്ടില്ല... വിളിക്കണോ ???
നീലൂ : വിളിക്കണം ....എനിക്ക് കുറച്ചു സംസാരിക്കുവാനുണ്ട് ...

സീന്‍ -8

തന്നെ കാണുവാന്‍ ആരോ വന്നതറിഞ്ഞ് അഭി പാഞ്ഞു വരുന്നു . ..പാര്‍പ്പിടത്തില്‍ നീലൂന്റെ മോന്തായം കണ്ടു ഒരു നിമിഷം സ്തബ്ദനായി നില്‍ക്കുന്നു .. ..തലക്കുള്ളില്‍ രണ്ടായിരത്തഞ്ചു മോഡല്‍ കോഴി കൂവുന്ന പോലെ. ...മനസ്സ് ഒരു നിമിഷം കലായലയത്തിലേക്ക് ഊളിയിട്ടു

അഭി :ഒരുവല്ലം പൊന്നും തേനും
നീലൂ : കൊക്കോ കൊക്കോ ...

ബിനൂ: നിനക്കറിയാമോ ഇവളെയും ഈ കുഞ്ഞിനേയും ??
അഭി : (ഞെട്ടി തരിച്ചു )എനിക്കറിയില്ല ഡാഡീ....ഏതാ ഈ പെണ്ണ് ???ഏതാ ഈ കുഞ്ഞ്??
നീലൂ : ദുഷ്ട്ടാ !! നിങ്ങള്ക്ക് എന്നെ അറിയില്ല അല്ലെ??
അഭി : നീലൂ നീ മിണ്ടരുത് ...എനിക്ക് നിന്നെ അറിയില്ല ....
ബിനു : ഇവളെ അറിയില്ലാന്നു പറഞ്ഞിട്ട് ഇവളുടെ പേര് നിനക്ക് എങ്ങിനെ മനസ്സിലായി...
അഭി : (പരുമ്മുന്നു ) അത്....അത്. ..പണ്ട് എന്റെ കൂടെ മ്മടെ ഭാഷ പഠിക്കാന്‍ നൂലില്‍ യെവളും ഉണ്ടായിരുന്നു ഡാഡീ ....അതിലപ്പുറം ഒരു ബന്ധവും ഇല്ല...എന്റെ പാതി താടിയാണെ സത്യം...
നീലൂ : കോക്രി സ്മൈലി പോസ്റ്റി:teasing: :teasing: (ഒരു നിമിഷം ) ബാഗില്‍ പ്രണയ നൂലില്‍ കെട്ടി വെച്ചിരിക്കുന്ന ഒരു പോസ്റ്റ്‌ എടുത്തു ബിനൂസിന്റെ നേര്‍ക്ക്‌ നീട്ടുന്നു ....ബിനു ഉറക്കെ വായിക്കുന്നു: "മൈ ഡിയര്‍ ഡാര്‍ജിലിംഗ് നീലോ....ഇയെര്സ് മേ പോസ് ...വേള്‍ഡ് മേ ചേഞ്ചി...യൂ ബില്‍ ബി ഇന്‍ മൈ മൈന്‍ഡി ഫോര്‍ ഇവര്‍ ... " ...ഹോ !! എന്തൊരു എഴുത്ത് ....എന്തോരം അക്ഷര തെറ്റ്....ഇത്രയും അക്ഷര തെറ്റു വരുത്തുവാന്‍ എന്റെ അഭിമോനല്ലാതെ ആര്‍ക്കും സാധിക്കില്ല . ....നീയല്ലേ ഇതെഴുതിയത് ...സത്യം പറ !!
അഭി : (നാണിച്ച്) ഞാന്‍ തന്നെയാ എഴുതിയത്. ... എന്നാലും വേറെ ഒരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നു ....ഈ കൊച്ചു ഏതാന്നു എനിക്കറിയില്ല ഡാഡീ....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:43 pm

Ammu wrote:
തിന്നാരം -3

(തുടര്‍ച്ച )

ബിനു : നീ ഈ കത്ത് പിന്നെ എന്തിനു എഴുതിയതാ ??? അവളോട്‌ പ്രേമം ഇല്ലെങ്കില്‍ ??
അഭി : എനിക്കിവളോട് പ്രേമം ഉണ്ടായിരുന്നു ...അന്ന് . .പക്ഷെ ഇവള്‍ക്ക് പ്രേമം ബിരിയാണി യോട് ആണെന്ന കാര്യം പിന്നീടാ എനിക്ക് മനസിലായത് .. .ഡാഡി എന്നെ വിശ്വസിക്കണം..
ബിനു : ഞാന്‍ എങ്ങിനെ നിന്നെ വിശ്വസിക്കും. ..ആദ്യം ഇവളെ അറിയില്ലാന്നു പറയുന്നു...പിന്നെ പേര് മാത്രം അറിയാം എന്ന് പറഞ്ഞു...പിന്നെ തേങ്ങാക്കൊല പ്രേമം ആയി , കത്തായി... ഹ്മം എന്നെക്കൊണ്ട് അധികം പറയിക്കരുത്‌....

സീന്‍-10

സുന്ദരമായ കോളേജ് ജീവിതത്തെക്കുറിച്ചും നീലൂനെ ഇഷ്ട്ട ഭക്ഷണ നൂലില്‍ വെച്ച് ആദ്യമായി കണ്ടതും "അടുക്കാന്‍ എന്തെളുപ്പം "നൂലില്‍ വെച്ച് ആദ്യമായി ലവ് ലെറ്റര്‍ കൊടുത്തതും അവളുടെ കൈയും പിടിച്ചു "പ്രണയ നൂലില്‍ "ഊഞ്ഞാല്‍ കെട്ടിയതും ഓളുടെ നിര്‍ബന്ധതാല്‍ സന്തോഷ്‌ പണ്ഡിതന്റെ സിനിമാ കാണുവാന്‍ പോയതും ഓളെ സന്തോഷിപ്പിക്കാന്‍ സ്റാര്‍ സിങ്ങര്‍ അവലോകനങ്ങള്‍ക്ക്‌ ഐ എഗ്രീ ബോര്‍ഡ് പോസ്റ്റ്‌ നാട്ടി തലയാട്ടിയതും എല്ലാമെല്ലാം അഭി ഉഷസ്സിയുടെ എമ്മെച് സദനത്തില്‍ ഇരുന്നു മനസാക്ഷി സൂക്ഷിപ്പ് കാരിയോട് അയവിറക്കി . ..
എല്ലാം കേട്ടു അന്തം വിട്ടു പോയ ഉഷസ്സി : ഹോ ! ഭയങ്കരം തന്നെ.. ..രാഹു -റോസി സ്പെഷ്യല്‍ ഫ്രണ്ട് ഷിപ്‌ പോലെ ഭീകരം !!! എന്നിട്ട് എന്താ നിങ്ങള്‍ പിരിഞ്ഞത് ?? കാരണം എന്താ ??
അഭി : എന്തൊക്കെയോ ചിന്തകളുടെ വേലിയേറ്റം നിറഞ്ഞ മുഖഭാവത്തോടെ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു ഫണ്ണി നൂലില്‍ ആഞ്ഞു പോസ്റ്റുന്നു ...നിറഞ്ഞു കവിയുന്ന കണ്ണുകള്‍ ഉഷസ്സി കാണാതെ തുടക്കുന്നു...
ഉഷസ്സി..: സാരമില്ലാ സ്മൈലി പോസ്ടുവാന്‍ പരതുന്നു ...ഏതായാലും ഞാന്‍ അഭിയുടെ നിരപരാധിത്വം ബിനൂസച്ചായനോട് പറയാം ഇന്ന് തന്നെ.. എന്നെ വിശ്വസിക്കാതിരിക്കില്ല അച്ചായന്‍..

ഇരുവരും വീടിനു പുറത്തേയ്ക്ക് ....

അഭി : ഹോ ! ഇത്രയും എങ്കിലും ഉഷസ്സിയോടു പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തൊരു ആശ്വാസം മനസ്സിന് ...പത്തു ഇന്റെരെസ്റിംഗ് വാര്‍ത്ത പോസ്ടിയ സുഖം ഉണ്ട് ഇപ്പോള്‍..
ഉഷസ്സി : പാര്‍പ്പിടം പൂട്ടി താക്കോല്‍ വീടിന്റെ ഉമ്മറത്തുള്ള പൂചെട്ടിയില്‍ വെയ്ക്കുവാന്‍ ശ്രമിക്കുന്നു ..ഉയരത്തില്‍ ഉള്ള പൂച്ചട്ടിയില്‍ നിന്ന് അല്പം മണ്ണ് ഉഷസ്സിയുടെ കണ്ണില്‍ വീഴുന്നു ..ഹയ്യോ... കണ്ണില്‍ എന്തോ പോയല്ലോ...
അഭി : ഞാന്‍ എടുത്തു കളയാം... അഭി അടുത്തു ചെന്ന് ഉഷസ്സിയുടെ കണ്ണിലെ കരടു ശ്രമപ്പെട്ടു എടുത്തു മാറ്റുന്നു ...ഇരുവരും കാര്‍ സ്മൈലി പോസ്ടി യാത്രയാകുന്നു ...

സീന്‍-9

കാറ്റുണ്ണി സ്കൂട്ടര്‍ സ്മൈലി പോസ്റ്റി പാര്‍പ്പിടത്തില്‍ എത്തുന്നു..: ന്ഘീ !! വീട് ആരാ ലോക്ക് ചെയ്തത് ?? ഉഷസ്സി എവിടെ ?? അവളുടെ അപ്പീസില്‍ ചെന്നപ്പോള്‍ നേരത്തെ പോയീന്നാണല്ലോ പറഞ്ഞത്?? (ഉണ്ടക്കണ്ണ് ഉരുട്ടുന്നു ) ..എവിടെപോയിക്കാണും?? ഐഡിയ.. .വേഗം ..ഗതാഗത നൂലില്‍ ഒളിച്ചു വെച്ചിരുന്ന ക്യാമറ എടുത്തു അകത്തേക്കോ ഓടുന്നു ... ക്യാമറാ ടെക്നോളജി നൂളിലെ കംപ്യൂട്ടറുമായി ഘടിപ്പിച്ചു കാറ്റ് കണ്ണും തുറിച്ചു ഇരുന്നു. .. മോണിട്ടറില്‍ ഉഷസ്സിയ്ക്കൊപ്പം ഒരാള്‍ കൂടി.. ചേ !! മുഖം കാണുവാന്‍ സാധിക്കുന്നില്ലല്ലോ... ക്യാമറയുടെ ആംഗിള്‍ ശരിയല്ലാ ...നാലു കാലുകള്‍ മാത്രമേ കാണുന്നുള്ളൂ. .. അതില്‍ രണ്ടെണ്ണം ഉഷസ്സിയുടെ തന്നെ... പാന്റിട്ട രണ്ടു കാലുകള്‍ ആരുടെതാ ??? കാറ്റുണ്ണി ചാഞ്ഞും ചെരിഞ്ഞും കമ്പ്യൂട്ടറിന്റെ പിന്നില്‍ പോയും ഒക്കെ നോക്കി ...ഒരു പിടിയും കിട്ടുന്നില്ലല്ലോ... ചുമന്ന സോക്സ്‌ മാത്രം കാണാം... മതി ...ഇത് വെച്ച് ഞാന്‍ പിടികൂടിക്കോള്ളാം. ..ഹ്മം ..ഹെന്നാലും ഹമ്പടീ ഭയങ്കരീ... എമ്മെച് കണ്ടു കണ്ടു ഉമ്മറത്ത്‌ പരസ്യമായി സ്മൂച്ചുന്നോ...ഹ്മം
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:44 pm

    
Back to top Go down
Sponsored content
PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   

Back to top Go down
 
ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)
Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: