HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Jan 22, 2013 11:10 am

Ammu wrote:

??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jan 22, 2013 11:11 amSheera (like our payasam), Pooori & Shrikhand, Khaman, carrot halva – Ottiri pravashyyam kazhichittundu…..


Basundhi or Sada – Kabhar nathi……..mey athyare kathu nathiiiiiiiiii
Thank u so much ...........Gujarati dishes introduce cheythathatinu
Ammu wrote:
Ammu wrote:


പരമ്പരാഗത ഗുജറാത്തി പലഹാരങ്ങള്‍ ഒരുക്കുന്നതെങ്ങനെയെന്ന് നോക്കാം.


പൂരി വിത് ശ്രീകണ്ഠ്


പൂരി തയ്യാറാക്കാന്‍
ആവശ്യത്തിന് ഗോതമ്പ് മാവെടുത്ത് ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും കുറച്ച് വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കണം. ഓരോന്നും ചെറിയ പപ്പടത്തിന്റെ വലുപ്പത്തില്‍ നേര്‍മ്മയായി പരത്തിവെക്കുക. എണ്ണ ചൂടാകുമ്പോള്‍ വറുത്തെടുക്കുക.
ശ്രീകണ്ഠ് തയ്യാറാക്കാന്‍
പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര 500 ഗ്രാം
തൈര് ഒരു ടേ.സ്പൂണ്‍

പാല്‍ നന്നായി തിളപ്പിക്കുക. തണുത്താല്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ പാല് തൈരായി മാറും. നേര്‍ത്ത പരുത്തിത്തുണിയില്‍ ഈ തൈര് ഒഴിച്ച് കെട്ടിത്തൂക്കുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് കിഴി തുറക്കാം. വെള്ളം മുഴുവന്‍ വാര്‍ന്നിരിക്കും. കട്ടിത്തൈര് പാത്രത്തിലേക്ക് മാറ്റി, പഞ്ചസാര,കുങ്കുമപ്പൂ,ഏലക്കായപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഏലക്കായ പൊടിച്ചതും ബദാമും പിസ്തയും മുകളില്‍ വിതറി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഷീര

റവ ഒരു കപ്പ്
നെയ്യ് ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
പാല് രണ്ട് കപ്പ്
ബദാം,കിസ്മിസ്,ഏലക്കായപ്പൊടി കുറച്ച്

നെയ്യ് ചൂടാക്കുക.റവ ഇട്ട് പത്ത് മിനുട്ടോളം, തവിട്ട് നിറം വരും വരെ നന്നായി ഇളക്കുക. പാല്‍ ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര ചേര്‍ക്കുക.വാങ്ങി, മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളില്‍ ബദാം,കിസ്മിസ്,ഏല ക്കായപ്പൊടി,പിസ്ത എന്നിവ വിതറുക.

മസാല സമോസ

ഉരുളക്കിളങ്ങ് ( അരിഞ്ഞത്) മൂന്ന്
സവാള (അരിഞ്ഞത്) മൂന്ന്
ഇഞ്ചി-പച്ചമുളക് പേസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഗരംമസാല ഒരു ടേ.സ്പൂണ്‍
മൈദ മൂന്ന് കപ്പ്
എണ്ണ ആവശ്യത്തിന്

വറുക്കാനുള്ള എണ്ണ നന്നായി ചൂടായാല്‍ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ ഉരുളക്കിഴങ്ങും സവാളയും വറുത്ത് കോരുക. മറ്റൊരു പാത്രത്തിലേക്കിട്ട് ഇഞ്ചി-പച്ചമുളക് പേസ്റ്റ്,ഗരംമസാല എന്നിവ ചേര്‍ക്കുക. തണുക്കാന്‍ വെയ്ക്കുക. മൈദ ഉപ്പും എണ്ണയും ചേര്‍ത്ത് മാവാക്കുക. കൊച്ചു ഉരുളകളാക്കുക. ഓരോന്നും ചെറിയ ചപ്പാത്തി വലുപ്പത്തില്‍ നേര്‍മ്മയായി പരത്തുക. നടു മുറിച്ച് അര്‍ദ്ധ വൃത്തങ്ങളാക്കണം. ഇനി കോണ്‍ രൂപത്തില്‍ മടക്കുക. കോണിന്റെ തുറന്ന ഭാഗത്തിലൂടെ നേരത്തെ തയ്യാറാക്കി വെച്ച മസാല നിറച്ച് മടക്കി ഒട്ടിക്കുക. ഓരോന്നായി വറുത്തെടുക്കുക.

ഖാണ്ട്‌വി

കടലമാവ് ഒരു കപ്പ്
തൈര് അര കപ്പ്
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
എണ്ണ രണ്ട് ടേ.സ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
തേങ്ങ ചിരവിയത് കാല്‍ കപ്പ്
മുളക്‌പൊടി ഒരു ടീസ്പൂണ്‍
വെള്ളം രണ്ട് കപ്പ്
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

കടലമാവ്, മഞ്ഞള്‍പ്പൊടി,ഉപ്പ്,തൈര്,വെള്ളം എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി യോജിപ്പിക്കുക. പരന്ന വലിയ സ്റ്റീല്‍പ്പാത്രത്തില്‍ എണ്ണ പുരട്ടി, മാവ് പരത്തുക. അഞ്ച് മിനുട്ട് തണുക്കാന്‍ വെയ്ക്കുക. ഇനി പരത്തിയ മാവ് ചെറുതായി റോള്‍ ചെയ്‌തെടുക്കണം. റോളുകള്‍ ഒന്നര ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയുമിട്ട് വറവുണ്ടാക്കുക. നേരത്തെ തയ്യാറാക്കി വെച്ച റോളുകളിലേക്ക് വറവും ചിരവിയ തേങ്ങയും മല്ലിയിലയും വിതറുക. മുളക് പൊടി മുകളില്‍ തൂവുക.

കാരറ്റ് ഹല്‍വ

കാരറ്റ് പൊടിയായി അരിഞ്ഞത് ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
പാല്‍ ഒരു കപ്പ്
ഏലക്കായ പൊടിച്ചത്,
ബദാം,പിസ്ത കുറച്ച്

കാരറ്റ് പൊടിയായി അരിഞ്ഞതില്‍ തിളപ്പിച്ച പാല്‍ ഒഴിച്ച് ചെറുതീയില്‍ കുറുക്കുക. പാല്‍ വറ്റിവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി, മുകളില്‍ ഏലക്കായപ്പൊടി, ബദാം,പിസ്ത എന്നിവ വിതറുക. തണുത്താല്‍ ഉപയോഗിക്കാം.

ബസുന്ദി

പാല് ഒരു ലിറ്റര്‍
പഞ്ചസാര 50 ഗ്രാം
ബദാം,ഏലക്കായപ്പൊടി,പിസ്ത കുറച്ച്

പാല്‍ നന്നായി കുറുക്കുക. ഇളം റോസ് നിറം വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.അടുപ്പില്‍ നിന്ന് മാറ്റി ബദാം,ഏലയ്ക്കാപ്പൊടി,പിസ്ത എന്നിവ വിതറുക.

സാട്ട

മൈദ ഒരു കപ്പ്
നെയ്യ് രണ്ടര കപ്പ്
പഞ്ചസാര ആവശ്യത്തിന്
നെയ്യ് വറുക്കാന്‍
ഏലക്കായ അഞ്ച്
ബദാം, പിസ്ത അഞ്ച് വീതം

ഏലക്കായ, ബദാം എന്നിവ പൊടിച്ചതും നെയ്യും ചേര്‍ത്ത് മൈദ കുഴച്ച് വെയ്ക്കുക. മാവ്, ചെറിയ വട്ടങ്ങളാക്കി വെക്കുക. ഇതില്‍ തുളകളിടണം. നെയ്യ് ചൂടാക്കുക. സാട്ടകള്‍ ഓരോന്നായി ചുവക്കെ വറുത്ത് കോരുക. പഞ്ചസാരപ്പാനി തയ്യാറാക്കണം. സാട്ട പാനിയില്‍ മുക്കിയെടുത്ത് മീതെ ഏലക്കായ പൊടിച്ചതും ബദാമും വിതറുക.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jan 22, 2013 11:14 am

eppol anno kanunnathu greeshma.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jan 22, 2013 11:16 am


kandillayiurnnu..........epola kandatu
parutty wrote:
eppol anno kanunnathu greeshma.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jan 22, 2013 11:17 am

Greeeeeshma wrote:

kandillayiurnnu..........epola kandatu
parutty wrote:
eppol anno kanunnathu greeshma.

ethellam ariyumo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:45 pm

ബാച്ച്‌ലര്‍ പാര്‍ട്ടി

പാചകത്തിലെ തുടക്കക്കാര്‍ക്ക് എളുപ്പം പരീക്ഷിക്കാവുന്നതും രുചികരവുമായ ഏഴ് വിഭവങ്ങള്‍. പരിചയപ്പെടുത്തുന്നത് "വാചക" വിദഗ്ത അമ്മു കുമാരി


ചപ്പാത്തി റോള്‍

ചപ്പാത്തി രണ്ടെണ്ണം
കാപ്‌സിക്കം (അരിഞ്ഞത്) ഒന്ന്
തക്കാളി (അരിഞ്ഞത്) ഒന്ന്
പനീര്‍ (അരിഞ്ഞത്) ഒരു കപ്പ്
മുളക് പൊടി ഒരു ടീസ്പൂണ്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ചാട്ട് മസാല ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

സവാളയും തക്കാളിയും കാപ്‌സിക്കവും എണ്ണയില്‍ വഴറ്റുക. ഇതിലേക്ക് മസാലകളും പനീറും ചേര്‍ക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ട് ചപ്പാത്തിയില്‍ വെച്ച് റോള്‍ ചെയ്ത് രണ്ടായി മുറിക്കുക.

മസാല ബോംബെ ടോസ്റ്റ്

ബ്രെഡ് കഷ്ണങ്ങള്‍ നാലെണ്ണം
മുട്ട രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
സവാള (അരിഞ്ഞത്) ഒരു കപ്പ്
തക്കാളി (അരിഞ്ഞത്) അര കപ്പ്
പച്ചമുളക് (അരിഞ്ഞത്) കാല്‍ കപ്പ്
കുരുമുളക് രണ്ട് ടീസ്പൂണ്‍

മുട്ട പൊട്ടിച്ചൊഴിച്ചതില്‍ സവാള, തക്കാളി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ്, കുരുമുളക്‌പൊടി എന്നിവ ചേര്‍ക്കുക. ബ്രെഡ് കഷ്ണങ്ങള്‍ ഈ കൂട്ടില്‍ മുക്കി തവയില്‍ ഗ്രില്ല് ചെയ്‌തെടുക്കുക.

ബോയില്‍ഡ് എഗ് സാലഡ്

പുഴുങ്ങിയ മുട്ട നാലെണ്ണം
സവാള, പച്ചമുളക് (അരിഞ്ഞത്) രണ്ടെണ്ണം വീതം
മുളക് പൊടി ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി ഒരു ടീസ്പൂണ്‍

സവാളയും പച്ചമുളകും ചേര്‍ത്ത് അതിലേക്ക് മുക്കാല്‍ സ്പൂണ്‍ വീതം കുരുമുളകും മുളകുപൊടിയും ഉപ്പും യോജിപ്പിക്കുക. മുട്ട ഓരോന്നും നാലായി മുറിക്കുക. സാലഡിന് മീതെ വെച്ച് അലങ്കരിക്കുക. ബാക്കി ഉപ്പും കുരുമുളകും മുളക് പൊടിയും മീതെ വിതറുക.

ബെസ്റ്റ് ഫ്രന്‍ഡ്‌സ് പാര്‍ട്ടി കറി

സോയ (കുതിര്‍ത്തത്) രണ്ട് കപ്പ്
ഉരുളക്കിഴങ്ങ് (രണ്ടായി മുറിച്ചത്) രണ്ട് കപ്പ്
തക്കാളി (അരിഞ്ഞത്) ഒന്ന്
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
പച്ചമുളക് (നുറുക്കിയത്) ഒന്ന്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മല്ലിയില (അരിഞ്ഞത്) ഒരു കതിര്‍പ്പ്
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ആറെണ്ണം
ചുവന്ന മുളക് രണ്ടെണ്ണം
തേങ്ങാപ്പാല്‍ ഒരു കപ്പ്

എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ചശേഷം ചുവന്ന മുളക് ഇടുക. സവാള, തക്കാളി, പച്ചമുളക് എന്നിവ വഴറ്റുക. മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും അല്‍പം വെള്ളവും ചേര്‍ത്ത് ഉരുളക്കിഴങ്ങ് വേവിക്കുക. ഇതിലേക്ക് സോയയും മല്ലിയിലയും ചേര്‍ത്ത്, ഗ്രേവി കുറുകുന്നതുവരെ വേവിക്കുക. ശേഷം ഉപ്പ്, കുരുമുളക് പൊടി എന്നിവയും തേങ്ങാപ്പാലും ചേര്‍ക്കുക. കറിവേപ്പില കൂടെയിട്ട ശേഷം നന്നായി തിളപ്പിക്കുക.

ബാച്‌ലേഴ്‌സ് ഡെസേര്‍ട്ട്

മുന്തിരി, പൈനാപ്പിള്‍, തണ്ണിമത്തന്‍ ആവശ്യത്തിന്
വേഫേഴ്‌സ് ആവശ്യത്തിന്
മില്‍ക്ക്‌മെയ്ഡ് ആവശ്യത്തിന്

ആദ്യം പഴങ്ങള്‍ നുറുക്കുക. ശേഷം ചിത്രത്തില്‍ കാണുന്നതുപോലെ അലങ്കരിക്കുക.

പൊട്ടെറ്റോ സാന്‍ഡ്‌വിച്ച്

വേവിച്ച ഉരുളക്കിഴങ്ങ് രണ്ടെണ്ണം
സവാള (അരിഞ്ഞത്) ഒന്ന്
പച്ചമുളക് (അരിഞ്ഞത്) ഒന്ന്
ഇഞ്ചി (അരിഞ്ഞത്) കാല്‍ സ്പൂണ്‍
ബ്രെഡ് കഷ്ണങ്ങള്‍ നാല്
നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍

സവാള, പച്ചമുളക്, ഇഞ്ചി, ഉപ്പ്, കുരുമുളക്്, മഞ്ഞള്‍പ്പൊടി എന്നിവ ഒന്നിച്ചാക്കി വഴറ്റുക. ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഉടയ്ക്കുക. ബ്രെഡ് കഷ്ണങ്ങള്‍ക്കിടയില്‍ ഉരുളക്കിഴങ്ങ് മസാല വെച്ച് തവയില്‍ നെയ്യ് പുരട്ടി ഗ്രില്‍ ചെയ്യുക. വാങ്ങി നാലായി മുറിക്കുക.

കൊത്ത് പൊറോട്ട

പൊറോട്ട രണ്ടെണ്ണം
സവാള (അരിഞ്ഞത്) ഒരു കപ്പ്
തക്കാളി (അരിഞ്ഞത്) ഒരു കപ്പ്
പച്ചമുളക് അഞ്ചെണ്ണം
മുട്ട രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് രണ്ട് ടീസ്പൂണ്‍
എണ്ണ അഞ്ച് ടേബിള്‍ സ്പൂണ്‍
ചിക്കന്‍ കറി / വെജ് കറി പകുതി ഭാഗം

പൊറോട്ട ചെറു കഷണങ്ങളാക്കുക. ചിക്കന്‍ / വെജ് കറിയുടെ ഗ്രേവി മാത്രം എടുക്കുക. എല്ല് നീക്കിയ ചിക്കന്‍ ചെറു കഷണങ്ങളായി മുറിക്കുക. എണ്ണ ചൂടാക്കി പച്ചമുളക്, സവാള, തക്കാളി എന്നിവ വഴറ്റുക. മുട്ട, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് ഇളക്കുക. പൊറോട്ടകഷണങ്ങള്‍ ചേര്‍ക്കുക. ഗ്രേവി ചേര്‍ത്ത് വേവിക്കുക. പൊറോട്ട കഷണങ്ങള്‍ നന്നായി കുതിരണം. ചിക്കന്‍/വെജ് കഷണങ്ങള്‍ ചേര്‍ക്കുക.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:48 pm

Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:51 pm

entammu...sorry entammoo....so many varieties for a starter
Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:53 pm

will try one of this and send the photo...eathaayalum week end varunnu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:54 pm

Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:55 pm

"വാചക" വിദഗ്ത അമ്മു കുമാരി , oru samsayam....pachaka ennalley? vachaka aano?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:57 pm

singerbird wrote:
"വാചക" വിദഗ്ത അമ്മു കുമാരി , oru samsayam....pachaka ennalley? vachaka aano?

Jokeiyathaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:58 pm

നോണ്‍ വെജ് വിഭവങ്ങള്‍ക്ക് രുചി കൂട്ടാം


ബിരിയാണി

ബിരിയാണിക്കുള്ള മസാല തയ്യാറാക്കുമ്പോള്‍ ഗ്രേവിക്ക് സ്വാദ് കൂട്ടാന്‍ അല്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് മസാല വറ്റിച്ചെടുക്കുക.

ഇറച്ചി പൊരിക്കുമ്പോള്‍ അല്പം തൈര് ചേര്‍ക്കുക. ഇറച്ചി നല്ല മൃദുലമാവും.

മസാല തയ്യാറാക്കുമ്പോള്‍ മല്ലിയിലയും പുതിനയിലയും അരച്ചുചേര്‍ക്കുകയാണെങ്കില്‍ മണവും രുചിയും കൂടും.

ചോറ് തയ്യാറാക്കുമ്പോള്‍ ഒരു തവി മസാല ചോറില്‍ മിക്‌സ് ചെയ്ത് ദം ചെയ്യുകയാണെങ്കില്‍ ചോറിന് നിറവും മണവും രുചിയും കിട്ടും.

ചിക്കന്‍, മട്ടന്‍, ബീഫ്

ഇറച്ചിക്കറിക്ക് പുളി ആദ്യം തന്നെ ചേര്‍ക്കുക. മൃദുത്വം നഷ്ടപ്പെടില്ല.

ഇറച്ചിക്കറി വാങ്ങുന്നതിന് തൊട്ടുമുന്‍പ് ഗ്രാമ്പുവിന്റെ ഇല ചേര്‍ക്കുക. കറിക്ക് രുചിയും വാസനയും കിട്ടും.മട്ടന്‍ചില്ലിയോ ബീഫ് ചില്ലിയോ ചിക്കന്‍ ചില്ലിയോ തയ്യാറാക്കുമ്പോള്‍ ഇറച്ചി ഫ്രീസറില്‍ വെച്ച് പകുതി സെറ്റായശേഷം മുറിക്കുക. നീളത്തില്‍ മുറിക്കാന്‍ എളുപ്പമുണ്ടാവും.

വറുത്തരച്ച കോഴിക്കറിക്കുള്ള തേങ്ങ മിക്‌സിയില്‍ ഒന്ന് കറക്കി ചുവട് കട്ടിയുള്ള പാത്രത്തില്‍ ചെറുതീയില്‍ വറുത്തെടുക്കുക.

മുളക്‌പൊടി, മഞ്ഞള്‍പൊടി, പെരുംജീരകം, വെളുത്തുള്ളി, തൈര്, ഉപ്പ് എന്നിവ അരച്ച് കോഴിക്കഷ ണങ്ങളില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞുമാത്രം വറുക്കുക. മണവും രുചിയും മൃദുത്വവും കിട്ടും.

കോഴിവരട്ടിയത് തയ്യാറാക്കുമ്പോള്‍ പുരട്ടാനുള്ള മസാലയില്‍ അല്പം വെളിച്ചെണ്ണ ചേര്‍ക്കുക. നിറവും മൃദുത്വവും കിട്ടും.

അണ്ടിപ്പരിപ്പും വറുത്ത ഉള്ളിയും അരച്ച് ചേര്‍ക്കുകയാണെങ്കില്‍ ഇറച്ചിക്കുറുമ യ്ക്ക് മണവും രുചിയും കൊഴുപ്പും കിട്ടും.

ഇറച്ചിക്കറിക്ക് കൊഴുപ്പും രുചിയും കൂട്ടാന്‍ അണ്ടിപ്പരിപ്പ് അരച്ച് ചേര്‍ക്കുക.

മീന്‍ കറി

കുടംപുളി കുതിര്‍ത്ത് ചേര്‍ക്കുക. പുളി പെട്ടെന്ന് മീനില്‍ പിടിക്കും.

കണവയില്‍ അല്പം മൈദമാവ് ചേര്‍ത്ത മസാല പുരട്ടുക. പൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാം.

മീന്‍ചാറിനുള്ള മസാല തയ്യാറാക്കുമ്പോള്‍ ഉലുവ, ജീരകം, കുരുമുളക്, മല്ലി എന്നിവ ഒരേ അളവില്‍ പൊടിച്ച് ചേര്‍ക്കുക. മണവും രുചിയും നിറവും കിട്ടും.

മീന്‍ വറുക്കാനുള്ള അരപ്പില്‍ ഒരു സ്പൂണ്‍ നാരങ്ങനീര് ചേര്‍ത്താല്‍ രുചി കിട്ടും. പൊടിഞ്ഞുപോവുകയുമില്ല.

മസാല പുരട്ടിയ മീനിന് മീതെ മുട്ട പതച്ചത് വളരെ നോര്‍മലായി പിടിപ്പിക്കുക. പൊടിഞ്ഞുപോവാതെയും കരുകരുപ്പായി വറുക്കാന്‍ പറ്റും.

വാഴയിലയില്‍ കറിവേപ്പില നിരത്തിയതിനു മുകളില്‍ കരിമീന്‍ വെച്ച് പൊള്ളിക്കുക. മീന്‍ പൊടിഞ്ഞുപോവില്ല.

മീന്‍ വറുക്കാന്‍ പുരട്ടുന്ന അരപ്പില്‍ കറിവേപ്പില ചേര്‍ക്കുക. പിന്നീട് വറുക്കുന്ന എണ്ണയിലും കറിവേപ്പില ചേര്‍ക്കണം. രുചി കൂടും.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 2:59 pm

non veg anallo
Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:00 pm

vegetariansinodulla avaganana.....
Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:02 pm

athrakku kemiyanengil "ulli theeyal" enganey undaakkaaam ennu ariyooo?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:03 pm

parutty wrote:
non veg anallo

Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:05 pm

ha ha parus favourite place.....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:05 pm

Ammu wrote:
parutty wrote:
non veg anallo


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:06 pm

വാഴപ്പിണ്ടി പച്ചടി വേവിക്കാതെ തയ്യാറാക്കാം
രക്തസമ്മര്‍ദ്ദത്തിന്റെയും പ്രമേഹത്തിന്റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് വാഴപ്പിണ്ടി.

പ്രകൃതി ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള വാഴപ്പിണ്ടിയുടെ അരുചിയാണ് ബുദ്ധിമുട്ടിക്കുന്നത്. ഇത് ഒഴിവാക്കി, വാഴപ്പിണ്ടിയെ നല്ലൊരു കൂട്ടുകറിയാക്കി മാറ്റുന്നതാണ്


വേവിക്കാതെ തയ്യാറാക്കുന്നതിനാല്‍ വാഴപ്പിണ്ടിയുടെ ഗുണഫലങ്ങള്‍ ഒട്ടും നഷ്ടപ്പെടില്ല.

ചേരുവകള്‍

പിണ്ടി-ആറ് ഇഞ്ച് നീളം, പച്ചമുളക് - നാലെണ്ണം, തേങ്ങ- അര മുറി, കടുക് 1/2 ടീസ്പൂണ്‍, ചുവന്ന ഉള്ളി- മൂന്ന് അല്ലി, കട്ടിത്തൈര് (അധികം പുളിക്കാത്തത്)- ഒരു കപ്പ്, ഉപ്പ് - പാകത്തിന്, കറിവേപ്പില- രണ്ട് തണ്ട്, വെളിച്ചെണ്ണ - അരസ്പൂണ്‍.
പാചകവിധി

പിണ്ടി ചെറുതായി അരിഞ്ഞ് നൂല് കളയണം. തുടര്‍ന്ന് വെള്ളം തോരാന്‍ വയ്ക്കണം. പച്ചമുളക്, തേങ്ങ, ഉള്ളി എന്നിവ അരച്ചശേഷം കടുകുചതച്ച് ഇടണം (കടുക് അരഞ്ഞാല്‍ പച്ചടിക്ക് കയ്പ്പുണ്ടാകും). അരിഞ്ഞുവച്ച പിണ്ടിയിലേക്ക് പച്ചമുളകും മറ്റും ഉപ്പു ചേര്‍ത്ത് ഇളക്കുക. അര സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും തളിച്ചിടണം. ഇതോടെ വാഴപ്പിണ്ടി പച്ചടി തയ്യാറായി.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:06 pm

singerbird wrote:
ha ha parus favourite place.....

agane onum illa ella place fav. anu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:08 pm

Ammu wrote:
വാഴപ്പിണ്ടി പച്ചടി വേവിക്കാതെ തയ്യാറാക്കാം
രക്തസമ്മര്‍ദ്ദത്തിന്റെയും പ്രമേഹത്തിന്റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് വാഴപ്പിണ്ടി.

പ്രകൃതി ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള വാഴപ്പിണ്ടിയുടെ അരുചിയാണ് ബുദ്ധിമുട്ടിക്കുന്നത്. ഇത് ഒഴിവാക്കി, വാഴപ്പിണ്ടിയെ നല്ലൊരു കൂട്ടുകറിയാക്കി മാറ്റുന്നതാണ്


വേവിക്കാതെ തയ്യാറാക്കുന്നതിനാല്‍ വാഴപ്പിണ്ടിയുടെ ഗുണഫലങ്ങള്‍ ഒട്ടും നഷ്ടപ്പെടില്ല.

ചേരുവകള്‍

പിണ്ടി-ആറ് ഇഞ്ച് നീളം, പച്ചമുളക് - നാലെണ്ണം, തേങ്ങ- അര മുറി, കടുക് 1/2 ടീസ്പൂണ്‍, ചുവന്ന ഉള്ളി- മൂന്ന് അല്ലി, കട്ടിത്തൈര് (അധികം പുളിക്കാത്തത്)- ഒരു കപ്പ്, ഉപ്പ് - പാകത്തിന്, കറിവേപ്പില- രണ്ട് തണ്ട്, വെളിച്ചെണ്ണ - അരസ്പൂണ്‍.
പാചകവിധി

പിണ്ടി ചെറുതായി അരിഞ്ഞ് നൂല് കളയണം. തുടര്‍ന്ന് വെള്ളം തോരാന്‍ വയ്ക്കണം. പച്ചമുളക്, തേങ്ങ, ഉള്ളി എന്നിവ അരച്ചശേഷം കടുകുചതച്ച് ഇടണം (കടുക് അരഞ്ഞാല്‍ പച്ചടിക്ക് കയ്പ്പുണ്ടാകും). അരിഞ്ഞുവച്ച പിണ്ടിയിലേക്ക് പച്ചമുളകും മറ്റും ഉപ്പു ചേര്‍ത്ത് ഇളക്കുക. അര സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും തളിച്ചിടണം. ഇതോടെ വാഴപ്പിണ്ടി പച്ചടി തയ്യാറായി.

Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:10 pm

Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Thu Jan 24, 2013 3:18 pm

pinne varaam it was very interesting...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jan 25, 2013 11:49 am

കടലക്കറി

1 . കടല -1 കപ്പ്‌ (ആറ് മണിക്കൂര്‍ കുതിര്‍ക്കുക )
2. മല്ലിപ്പൊടി -1 tbs
മുളകുപൊടി - അര tbs
മസാല പൊടി -കാല്‍ ടീ spn (ഏലക്കായ് , ഗ്രാമ്പൂ , പട്ട , പേരും ജീരകം എന്നിവ ചെറുതായി ചൂടാക്കി മിക്സി യില്‍ പൊടിചെടുതാല്‍ മതിയാകും )
3 . സവാള അരിഞ്ഞത് -കാല്‍ കപ്പ്‌
തക്കാളി കാല്‍ കപ്പ്‌
വെളുത്തുള്ളി ചതച്ചത് - രണ്ടല്ലി
ഇഞ്ചി (അരിഞ്ഞത് ) -ചെറിയ കഷണം
4. എണ്ണ, കടുക് , കറിവേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന രീതി : 1. രണ്ടാമത്തെ ചേരുവകള്‍ ചൂടാക്കി മൂപ്പിക്കുക .......2. കടല കഴുകി രണ്ടും മൂന്നും ചേരുവകള്‍ ചേര്‍ത്ത് വെള്ളവും ഉപ്പും അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക ........3 ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിച്ചു കറിവേപ്പിലയും ഇട്ടു വെന്ത കടല കുടഞ്ഞ്ട്ടു വഴറ്റി എടുക്കുക ...കടലക്കറി റെഡി .... തയാറാക്കി വെച്ചിരിക്കുന്ന ആവി പറക്കുന്ന പുട്ടിനൊപ്പം ആര്‍ത്തിയോടെ കഴിക്കാം....
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: