HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Wed Jan 09, 2013 6:03 pm

kaaat wrote:
kaaat wrote:




Pazhamkanjede koodeyum superaaaaa.......... ;)

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 6:14 pm

kaaat wrote:
kaaat wrote:




Pazhamkanjede koodeyum superaaaaa.......... ;)

allelum kaatu pazhamkanjiyannu njangalkkariyam....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 6:15 pm

Neelu wrote:
kaaat wrote:


allelum kaatu pazhamkanjiyannu njangalkkariyam....

Appol mulaku chammanthiyum Kattum ennu parayukayaavum kooduthal sheri alle ?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 6:17 pm

Ammu wrote:
Neelu wrote:

allelum kaatu pazhamkanjiyannu njangalkkariyam....

Appol mulaku chammanthiyum Kattum ennu parayukayaavum kooduthal sheri alle ?
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 6:46 pm




peekri piller........pazhankanjiiii rehasyamayi thattunna rendennamaa valiya comment parayunneyy.......



Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Wed Jan 09, 2013 6:47 pm

kaaat wrote:



peekri piller........pazhankanjiiii rehasyamayi thattunna rendennamaa valiya comment parayunneyy.......



ath kalakki
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 7:12 pm

Parthan wrote:
kaaat wrote:



peekri piller........pazhankanjiiii rehasyamayi thattunna rendennamaa valiya comment parayunneyy.......



ath kalakki

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 7:13 pm

kaaat wrote:
kaaat wrote:




Pazhamkanjede koodeyum superaaaaa.......... ;)


kanjiyude koode annu kaate
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 7:21 pm

kaaat wrote:



peekri piller........pazhankanjiiii rehasyamayi thattunna rendennamaa valiya comment parayunneyy.......



Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 7:21 pm

kaaat wrote:



peekri piller........pazhankanjiiii rehasyamayi thattunna rendennamaa valiya comment parayunneyy.......




Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jan 11, 2013 6:13 pm

ശോഭനാ ജോര്‍ജ്‌ജിന്റെ ക്രിസ്‌തുമസ്‌ വിരുന്നിലേക്ക്‌...

"താറാവിനെ കട്ട്‌ ചെയ്‌ത് കടയില്‍ നിന്നു കിട്ടും. കുറച്ച്‌ ഇഞ്ചിയും, പച്ചമുളകും,സവാളയും വഴറ്റി വയ്‌ക്കണം. എന്നിട്ട്‌ തേങ്ങാപ്പാലില്‍ (രണ്ടാം പാല്‍) മുറിച്ചു വച്ച താറാവിട്ട്‌ വേവിക്കണം. വെന്തു പാകമാകുമ്പോള്‍ ആവശ്യത്തിന്‌ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. എരിവ്‌ നന്നായിട്ട്‌ വേണ്ടവര്‍ക്ക്‌ കുരുമുളകും ചേര്‍ക്കാം. രണ്ടോ മൂന്നോ കുരുമുളക്‌ പൊട്ടിച്ചു ചേര്‍ക്കുക. പൊടി ചേര്‍ത്താല്‍ കറിക്ക്‌ കറുപ്പുനിറം വരും. എല്ലാം നോക്കി കുറച്ച്‌ കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. പാകമായിക്കഴിയുമ്പോള്‍ മില്‍ക്ക്‌ പൗഡര്‍ കലക്കി ഒഴിച്ച്‌ തിളപ്പിച്ചാല്‍ താറാവു സ്‌റ്റൂ റെഡി."
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Jan 12, 2013 4:45 pm

Mix Pickle

Ingredients:
1 kilo – cauliflower / 1/2 kilo – carrot / 1/2 kilo - green
peas / 200 gms – ginger / 25 gms - green chillies
For Masala:
1/2 cup - mustard seeds / 1 tbsp - chilli powder / 1/2
tsp - garam masala (optional) / salt to taste
To Temper:
2 tbsp - refined or til oil / 1 pinch – asafoetida
Method
1. Make large pieces of cauliflower and carrot pieces
of about one inch.
2. Remove peas from the pods.
3. Slice the ginger into thin chips.
4. Vertically cut chillies into two and remove the
seeds to extent possible.
5. For tempering heat oil in kadai, add asafetida, put
the chilli slits first, saute for a while and then add
all the cut vegetables.
6. Continue stirring on a low flame.
7. Grind the mustard seeds and mix with the other
masalas.
8. Add all the masalas to the half cooked vegetables.
9. Switch off the heat after a few minutes.
10. Allow to cool before filling up in a jar.
11. Stir the pickle everyday.
12. The pickle is ready to eat after about 8 days.
13. In the meanwhile keep stirring once everyday
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Jan 12, 2013 4:48 pm

Ammu wrote:
ശോഭനാ ജോര്‍ജ്‌ജിന്റെ ക്രിസ്‌തുമസ്‌ വിരുന്നിലേക്ക്‌...

"താറാവിനെ കട്ട്‌ ചെയ്‌ത് കടയില്‍ നിന്നു കിട്ടും. കുറച്ച്‌ ഇഞ്ചിയും, പച്ചമുളകും,സവാളയും വഴറ്റി വയ്‌ക്കണം. എന്നിട്ട്‌ തേങ്ങാപ്പാലില്‍ (രണ്ടാം പാല്‍) മുറിച്ചു വച്ച താറാവിട്ട്‌ വേവിക്കണം. വെന്തു പാകമാകുമ്പോള്‍ ആവശ്യത്തിന്‌ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. എരിവ്‌ നന്നായിട്ട്‌ വേണ്ടവര്‍ക്ക്‌ കുരുമുളകും ചേര്‍ക്കാം. രണ്ടോ മൂന്നോ കുരുമുളക്‌ പൊട്ടിച്ചു ചേര്‍ക്കുക. പൊടി ചേര്‍ത്താല്‍ കറിക്ക്‌ കറുപ്പുനിറം വരും. എല്ലാം നോക്കി കുറച്ച്‌ കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. പാകമായിക്കഴിയുമ്പോള്‍ മില്‍ക്ക്‌ പൗഡര്‍ കലക്കി ഒഴിച്ച്‌ തിളപ്പിച്ചാല്‍ താറാവു സ്‌റ്റൂ റെഡി."

ithil vazhatti vachathu enthu cheyyanamennu parayunnilla..

ini innocent paranja pole athu veroru pathrathil tablil kondu vakano
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Jan 12, 2013 4:49 pm

sunder wrote:
Ammu wrote:
ശോഭനാ ജോര്‍ജ്‌ജിന്റെ ക്രിസ്‌തുമസ്‌ വിരുന്നിലേക്ക്‌...

"താറാവിനെ കട്ട്‌ ചെയ്‌ത് കടയില്‍ നിന്നു കിട്ടും. കുറച്ച്‌ ഇഞ്ചിയും, പച്ചമുളകും,സവാളയും വഴറ്റി വയ്‌ക്കണം. എന്നിട്ട്‌ തേങ്ങാപ്പാലില്‍ (രണ്ടാം പാല്‍) മുറിച്ചു വച്ച താറാവിട്ട്‌ വേവിക്കണം. വെന്തു പാകമാകുമ്പോള്‍ ആവശ്യത്തിന്‌ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. എരിവ്‌ നന്നായിട്ട്‌ വേണ്ടവര്‍ക്ക്‌ കുരുമുളകും ചേര്‍ക്കാം. രണ്ടോ മൂന്നോ കുരുമുളക്‌ പൊട്ടിച്ചു ചേര്‍ക്കുക. പൊടി ചേര്‍ത്താല്‍ കറിക്ക്‌ കറുപ്പുനിറം വരും. എല്ലാം നോക്കി കുറച്ച്‌ കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. പാകമായിക്കഴിയുമ്പോള്‍ മില്‍ക്ക്‌ പൗഡര്‍ കലക്കി ഒഴിച്ച്‌ തിളപ്പിച്ചാല്‍ താറാവു സ്‌റ്റൂ റെഡി."

ithil vazhatti vachathu enthu cheyyanamennu parayunnilla..

ini innocent paranja pole athu veroru pathrathil tablil kondu vakano

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Jan 12, 2013 6:26 pm

sunder wrote:
Ammu wrote:
ശോഭനാ ജോര്‍ജ്‌ജിന്റെ ക്രിസ്‌തുമസ്‌ വിരുന്നിലേക്ക്‌...

"താറാവിനെ കട്ട്‌ ചെയ്‌ത് കടയില്‍ നിന്നു കിട്ടും. കുറച്ച്‌ ഇഞ്ചിയും, പച്ചമുളകും,സവാളയും വഴറ്റി വയ്‌ക്കണം. എന്നിട്ട്‌ തേങ്ങാപ്പാലില്‍ (രണ്ടാം പാല്‍) മുറിച്ചു വച്ച താറാവിട്ട്‌ വേവിക്കണം. വെന്തു പാകമാകുമ്പോള്‍ ആവശ്യത്തിന്‌ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. എരിവ്‌ നന്നായിട്ട്‌ വേണ്ടവര്‍ക്ക്‌ കുരുമുളകും ചേര്‍ക്കാം. രണ്ടോ മൂന്നോ കുരുമുളക്‌ പൊട്ടിച്ചു ചേര്‍ക്കുക. പൊടി ചേര്‍ത്താല്‍ കറിക്ക്‌ കറുപ്പുനിറം വരും. എല്ലാം നോക്കി കുറച്ച്‌ കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. പാകമായിക്കഴിയുമ്പോള്‍ മില്‍ക്ക്‌ പൗഡര്‍ കലക്കി ഒഴിച്ച്‌ തിളപ്പിച്ചാല്‍ താറാവു സ്‌റ്റൂ റെഡി."

ithil vazhatti vachathu enthu cheyyanamennu parayunnilla..

ini innocent paranja pole athu veroru pathrathil tablil kondu vakano

vazhattiyal pinne onum cheyaruthu egane vekkanam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 17, 2013 7:06 pm

'സുറിയാനി അടുക്കള'യിലെ 15 വിഭവങ്ങള്‍


അരപ്പ് ചതച്ചിട്ട മീന്‍കറി

മത്തി കഷണങ്ങളാക്കിയത് 500 ഗ്രാം
കല്ലുപ്പ് പാകത്തിന്
ചുവന്ന മുളക് ആറെണ്ണം
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടിച്ചത് അര ടീസ്പൂണ്‍
ഉള്ളി അരിഞ്ഞത് അര കപ്പ്
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ആറല്ലി
കറിവേപ്പില ആറ്
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
രണ്ടിഞ്ച് വലിപ്പമുള്ള കുടമ്പുളി
വെള്ളത്തില്‍ കുതിര്‍ത്ത്
ചെറുകഷണങ്ങളാക്കിയത് രണ്ട് കഷണം
വെള്ളം രണ്ട് കപ്പ്

അമ്മിക്കല്ലോ ഫുഡ് പ്രൊസസറോ ഉപയോഗിച്ച് കല്ലുപ്പ്, ചുവന്ന മുളക്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക. ഇതു പുരട്ടിയെടുത്ത് ഒരു ചട്ടിയില്‍ വെക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചെടുത്ത് വെളിച്ചെണ്ണയും ചേര്‍ക്കുക. ഈ മിശ്രിതം മീനീല്‍ ചേര്‍ത്ത് കുടമ്പുളിയും വെള്ളവും ചേര്‍ക്കുക. പാത്രം മൂടിവെച്ച് മീനിന്റെ വേവ് അനുസരിച്ച് തിളപ്പിക്കുക. ചാറ് കുറുകാതെ ഇറക്കിവെക്കുക.

കോഫ്ത കറി

ഇറച്ചി ഉരുളകള്‍ക്ക്
ആട്ടിറച്ചി അരച്ചത് 500 ഗ്രാം
മുട്ട പതപ്പിച്ചത് രണ്ടെണ്ണം
പച്ചമുളക് കൊത്തിയരിഞ്ഞത് അര ടീസ്പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
കശുവണ്ടി മിശ്രിതത്തിന്
കശുവണ്ടി അരിഞ്ഞത് അര കപ്പ്
മല്ലിയില കാല്‍ കപ്പ്
പുതിനയില അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് മൂന്നെണ്ണം
എണ്ണ അര കപ്പ്
സവാള അരിഞ്ഞത് ഒരെണ്ണം
തക്കാളി (നാല് കഷണങ്ങളാക്കിയത്) രണ്ടെണ്ണം
ഇഞ്ചി അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരച്ചത് രണ്ട് ടേബിള്‍സ്പൂണ്‍
തൈര് ഒരു കപ്പ്
മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടേബിള്‍സ്പൂണ്‍
ജീരകം പൊടിച്ചത് അര ടീസ്പൂണ്‍
കറുവപ്പട്ട പൊടിച്ചത് അര ടീസ്പൂണ്‍
ഗ്രാമ്പൂ പൊടിച്ചത് അര ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് അര ടീസ്പൂണ്‍
വെള്ളം ആറ് കപ്പ്
ഉപ്പ് പാകത്തിന്
നാരങ്ങാനീര് ഒരു ടേബിള്‍സ്പൂണ്‍

ഒരിടത്തരം വലിപ്പമുള്ള പാത്രത്തില്‍ ഇറച്ചിയുരുളകള്‍ക്കുള്ള എല്ലാ ചേരുവകളും യോജിപ്പിച്ച് ഒരിഞ്ചു വീതിയുള്ള ഉരുളകളുരുട്ടി ഒരു മണിക്കൂര്‍ വെക്കുക. കശുവണ്ടി മിശ്രിതം തയാറാക്കുക. കശുവണ്ടി, മല്ലിയില, പുതിനയില, പച്ചമുളക് എന്നിവ നേര്‍മയായി അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇറച്ചിയുരുളകള്‍ അഞ്ചെണ്ണമിട്ട്് രണ്ട് മിനിട്ട് വീതം മൊരിയിച്ചെടുക്കുക. വറുത്തെടുത്തവ, എണ്ണ വാലാന്‍ മാറ്റിവെക്കുക. അതേ എണ്ണയില്‍ സവാള മൃദുവാകുന്നതുവരെ വഴറ്റിയെടുക്കുക. അതില്‍ തക്കാളി, ഇഞ്ചി- വെളുത്തുള്ളി അരച്ചത് ഇവ ചേര്‍ത്ത് വീണ്ടും രണ്ട് മിനിട്ട് വഴറ്റുക. തൈരും കശുവണ്ടി മിശ്രിതവും ചേര്‍ത്ത് എണ്ണ മുകളില്‍ തെളിയുന്നതുവരെ ഇടയ്ക്കിടെ ഇളക്കി വഴറ്റുക. മല്ലി, മഞ്ഞള്‍, ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് കൂടി മൊരിയിക്കുക. വീണ്ടും എണ്ണ മുകളില്‍ തെളിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ക്കുക. ഈ ഗ്രേവിയിലേക്ക് ഇറച്ചിയുരുളകള്‍ ചേര്‍ത്ത് ചെറുതീയില്‍ 10 മിനിട്ട് തിളപ്പിക്കുക. വിളമ്പുന്നതിന് തൊട്ടുമുമ്പ് നാരങ്ങാനീര് ചേര്‍ക്കുക.

കരള്‍ ഉലര്‍ത്തിയത്

കോഴിയുടെ കരള്‍ 500 ഗ്രാം
ഉപ്പ് പാകത്തിന്
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
വലിയ സവാള അരിഞ്ഞത് ഒന്ന്
വെളുത്തുള്ളി അരിഞ്ഞത് ആറെണ്ണം
പച്ചമുളക് കീറിയത് രണ്ടെണ്ണം
കറിവേപ്പില ആറ്
വലിയ തക്കാളി നുറുക്കിയത് ഒന്ന്
കടുക് പൊടിച്ചത് ഒരു ടീസ്പൂണ്‍
കുരുമുളക് ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് അര ടീസ്പൂണ്‍

അല്‍പം ഉപ്പും മഞ്ഞളും ചേര്‍ത്തു കരളില്‍ നന്നായി പുരട്ടിയശേഷം, അത് ദൃഢമാക്കാനായി അഞ്ച് മിനിട്ട് ആവി കയറ്റിയശേഷം കനം കുറഞ്ഞ കഷണങ്ങളാക്കുക. ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള സ്വര്‍ണം കലര്‍ന്ന തവിട്ടുനിറത്തില്‍ വറുക്കുക. വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് കൂടി വഴറ്റുക. കടുക് പൊടിച്ചതും കുരുമുളകും ചേര്‍ത്തു ചെറുതീയില്‍ ഒരു മിനിട്ട് കൂടി വഴറ്റുക. ഇതിലേക്ക് കരളും ആവശ്യമെങ്കില്‍ കൂടുതല്‍ ഉപ്പും ചേര്‍ത്ത് അത് മൊരിയുന്നതുവരെ വറുക്കുക. സവാളയും മസാലയും കഷണങ്ങളില്‍ നന്നായി പൊതിഞ്ഞിരിക്കണം. വിളമ്പുന്നതിന് തൊട്ടുമുമ്പ് നാരങ്ങാനീര് ഇതില്‍ തളിക്കുക.

കൊത്തിയ ഇറച്ചിയും കിഴങ്ങും ഉലര്‍ത്തിയത്

ഉരുളക്കിഴങ്ങ് അര ഇഞ്ച് വലിപ്പമുള്ള
കഷണങ്ങളാക്കിയത് രണ്ടെണ്ണം
സവാള അരിഞ്ഞത് ഒന്ന്
എണ്ണ അര കപ്പ്
ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് എട്ട് അല്ലി
തക്കാളി കഷണങ്ങളാക്കിയത് രണ്ടെണ്ണം
മല്ലിപ്പൊടി മൂന്ന് ടേബിള്‍സ്പൂണ്‍
മുളകുപൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി അര ടീസ്പൂണ്‍
കറുവപ്പട്ട പൊടിച്ചത് അര ടീസ്പൂണ്‍
ഗ്രാമ്പൂ അര ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് അര ടീസ്പൂണ്‍
ബീഫ് കൊത്തിയരിഞ്ഞത് 500 ഗ്രാം
വെള്ളം നാല് കപ്പ്
ഉപ്പ് പാകത്തിന്
നാരങ്ങാനീര് ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍

ഉരുളിയില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് സ്വര്‍ണം കലര്‍ന്ന തവിട്ടുനിറത്തില്‍ വറുത്തുകോരി മാറ്റുക. അതേ എണ്ണയില്‍ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ രണ്ട് മിനിട്ട് വറുക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് രണ്ട് മിനിട്ട് കൂടി വഴറ്റുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക്, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് എണ്ണ മുകളില്‍ തെളിയും വരെ ചെറുതീയില്‍ വഴറ്റുക. ഇതില്‍ കൊത്തിയരിഞ്ഞ ഇറച്ചിയും ചേര്‍ത്തു മസാല നന്നായി പുരളുന്നതുവരെ അഞ്ച് മിനിട്ട് ഇളക്കി വറുക്കുക. വെള്ളവും ഉപ്പും ചേര്‍ത്ത് മൂടിവെച്ച് പത്ത് മിനിട്ട് വേവിക്കുക. ഉരുളക്കിഴങ്ങും ചേര്‍ത്ത് ഇറച്ചി ചാറില്ലാതെ ഉണങ്ങി വരുംവരെ വറുത്തെടുക്കുക. തീയില്‍ നിന്നും ഇറക്കി നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്ത് അല്‍പനേരം മൂടിവെച്ചശേഷം വിളമ്പുക.

മത്തി മുതുക് കുത്തി വറുത്തത്



ചെതുമ്പല്‍ കളയാത്ത ചാള മുഴുവനോടെ പന്ത്രണ്ടെണ്ണം
ഉപ്പ് പാകത്തിന്
അരിപ്പൊടി ഒരു ടീസ്പൂണ്‍
എണ്ണ (വറുക്കാന്‍) മൂന്ന് കപ്പ്
മസാലയ്ക്ക് ആവശ്യമായത്
ഉള്ളി ആറെണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി നാല് അല്ലി
ചുവന്ന മുളക് എട്ടെണ്ണം
മഞ്ഞള്‍പൊടിച്ചത് ഒരു ടീസ്പൂണ്‍
കുരുമുളക് ഒരു ടീസ്പൂണ്‍
കല്ലുപ്പ് പാകത്തിന്

ഓരോ ചാളയുടെയും വശം കീറി അകത്തുള്ള കുടലും മറ്റും നീക്കം ചെയ്യുക. അല്‍പം ഉപ്പ് ചേര്‍ത്ത് ചാള മൃദുവായി തേച്ചു കഴുകി വൃത്തിയാക്കി പത്ത് മിനിട്ട് വെള്ളം വാലാന്‍ വെക്കുക. മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്തരച്ച് കുഴമ്പുപരുവത്തിലാക്കുക. ഈ മസാലക്കൂട്ടിലേക്ക് അരിപ്പൊടി ചേര്‍ത്ത് ഇത് മീനിന്റെ പുറത്തും ഉള്ളിലും നന്നായി തേച്ചുപിടിപ്പിച്ച് പത്ത് മിനിട്ട് മാറ്റിവെക്കുക. കുഴിഞ്ഞ ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇടത്തരം തീയില്‍ മീനിട്ട് മൊരിയുന്നതുവരെ വറുത്തെടുക്കുക.

പോത്തിറച്ചി ചേര്‍ത്ത കപ്പപ്പുഴുക്ക്

തേങ്ങ ചിരവിയത് രണ്ട് കപ്പ്
ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ കഷണം
പോത്തിറച്ചി കഷണങ്ങളാക്കിയത് 500 ഗ്രാം
വെള്ളം പന്ത്രണ്ട് കപ്പ്
ഉപ്പ് പാകത്തിന്
മല്ലിപൊടിച്ചത് രണ്ട് ടേബിള്‍സ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
പച്ചക്കപ്പ നുറുക്കിയത് 500 ഗ്രാം
വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
ഉള്ളി അരിഞ്ഞത് ഒരു കപ്പ്
വെളുത്തുള്ളി ചതച്ചത് ആറ് അല്ലി
കറിവേപ്പില എട്ട്

തേങ്ങയും ഇഞ്ചിയും ചതച്ചെടുക്കുക. ഒരു കുഴിഞ്ഞ കലത്തില്‍ ഇറച്ചി, ആറ് കപ്പ് വെള്ളം, ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ്, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ 30 മിനിട്ട് വേവിക്കുക. മാംസം മൃദുവായി അല്‍പം ചാറ് മാത്രം ബാക്കിവരണം. ഒരു കലത്തില്‍ ബാക്കി വെള്ളമൊഴിച്ച് കപ്പ ഉപ്പ് ചേര്‍ത്ത് വേവിക്കുക. വെന്തു കുഴയരുത്. വെള്ളം ഊറ്റിക്കളഞ്ഞശേഷം ഇതിലേക്ക് തേങ്ങ അരച്ചതിട്ടിളക്കി മാറ്റിവെയ്ക്കുക. ഒരു കലത്തില്‍ എണ്ണ ചൂടാക്കി, ഉള്ളിയിട്ട് രണ്ട് മിനിട്ട് വഴറ്റുക. വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പം തവിട്ടുനിറമാകുന്നതുവരെ വീണ്ടും വഴറ്റുക. ഇതിലേക്ക് വെന്ത ഇറച്ചി ചേര്‍ത്ത് എണ്ണ മുകളില്‍ തെളിയും വരെ അഞ്ച് മിനിട്ട് മൊരിയിക്കുക. വേവിച്ച കപ്പ ഇറച്ചിയുമായി യോജിപ്പിച്ച് നിര്‍ത്താതെ ഇളക്കി ചെറുതീയില്‍ അഞ്ച് മിനിട്ട് കൂടി വേവിച്ചെടുക്കുക.

വാരിയെല്ലുകറി

എണ്ണ കാല്‍ കപ്പ്
സവാള അരിഞ്ഞത് ഒരു കപ്പ്
തക്കാളി (കുരു കളഞ്ഞ്
നാലായി മുറിച്ചത്) രണ്ടെണ്ണം
മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
കുരുമുളക് ചതച്ചത് ഒരു ടീസ്പൂണ്‍
ഏലയ്ക്ക ചതച്ചത് മൂന്നെണ്ണം
ഒരിഞ്ചു നീളമുള്ള കറുവപ്പട്ട ചതച്ചത് ഒരു കഷണം
ഗ്രാമ്പൂ നാലെണ്ണം
വാരിയെല്ല് 500 ഗ്രാം
ഉപ്പ് പാകത്തിന്
വെള്ളം നാല് കപ്പ്
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
ഉള്ളി കനംകുറച്ചരിഞ്ഞത് ആറെണ്ണം
കറിവേപ്പില എട്ട്
അരപ്പിന്
തേങ്ങ ചിരവിയത് ഒരു കപ്പ്
പച്ചമുളക് നാലെണ്ണം
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടേബിള്‍സ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍

ഈ ചേരുവകളെല്ലാം കൂടെ നന്നായി അരച്ചെടുക്കുക. ഒരു വലിയ കലത്തില്‍ എണ്ണ ചൂടാക്കി സവാള മൃദുവാകുന്നതുവരെ വഴറ്റുക. തക്കാളി ചേര്‍ത്ത് കുറച്ചുനേരം കൂടെ വഴറ്റുക. അതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക് ചതച്ചത് എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. ഏലയ്ക്ക, പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്തിളക്കി ഒരു മിനിട്ട് കൂടി മൊരിയിക്കുക. തേങ്ങ അരച്ചത്, എല്ലുകള്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് ഇടത്തരം തീയില്‍ മാംസം മൃദുവാകുന്നതുവരെ ഇരുപത്് മിനിട്ട് വേവിക്കുക. വെള്ളം ഭൂരിഭാഗവും വറ്റി ബാക്കിയുള്ള ചാറ് കുറുകി മാംസക്കഷണങ്ങളില്‍ പൊതിഞ്ഞിരിക്കണം. ഒരു ചെറിയ ഉരുളിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം കറിവേപ്പില ചേര്‍ത്ത് ഉള്ളി സ്വര്‍ണനിറമാകുന്നതുവരെ വഴറ്റുക. ഇത് കറിയിലേക്കൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

മീന്‍ നിറച്ച് വറുത്തത്


ഒന്നര കിലോ വരുന്ന വലിയ മീന്‍ ഒന്ന്
എണ്ണ (മുക്കി വറുക്കാന്‍) ആവശ്യത്തിന്
നിറയ്ക്കാന്‍
പച്ചകൊത്തമല്ലിയില ചെറുതായി
നുറുക്കിയത് അര കപ്പ്
തേങ്ങ ചിരവിയത് അര കപ്പ്
പച്ചമുളക് ഒരെണ്ണം
നാരങ്ങാനീര് അര ടീസ്പൂണ്‍
ഉപ്പ് അര ടീസ്പൂണ്‍
അരപ്പിന്
മുളക്‌പൊടി ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത് അര ടീസ്പൂണ്‍
ഇഞ്ചി അരച്ചത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
നാരങ്ങാനീര് ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

മീന്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ട് നിറയ്ക്കാനായി ഒരു വശം നീളത്തില്‍ കീറുക. ശേഷം ഇരുവശത്തും ചെറുതായി വരഞ്ഞെടുക്കുക. വെള്ളം വാലാനായി 15 മിനിട്ട് വെക്കുക. നിറയ്ക്കാനുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം മീനിനുള്ളില്‍ നിറച്ച് ഒരു ടൂത്ത് പിക്ക് കൊണ്ട് മീനിന്റെ ഇരുവശങ്ങളും ചേര്‍ത്തടയ്ക്കുക. മുളക്‌പൊടി, മഞ്ഞള്‍പൊടി, കുരുമുളക് ചതച്ചത്, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മീനിന്റെ ഇരുഭാഗത്തും നന്നായി തേച്ചുപിടിപ്പിച്ച ശേഷം, ഒരു മണിക്കൂര്‍ വെക്കുക. ഒരു വലിയ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറുതീയില്‍ മീന്‍ ഇരുവശവും ഒരുപോലെ മൊരിയുന്നതുവരെ നന്നായി (അഞ്ച് മിനിട്ട്) വറുക്കുക.


ഞണ്ട് പറ്റിച്ച് ഉലര്‍ത്തിയത്

ഞണ്ട് തൊണ്ടോടുകൂടി വലിയ
കഷണങ്ങളാക്കിയത് ഒന്നര കിലോ
മുളകുപൊടി ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെള്ളം നാല് കപ്പ്
ഉപ്പ് പാകത്തിന്
കുടമ്പുളിക്കഷണങ്ങള്‍
രണ്ടിഞ്ച് വലിപ്പമുള്ളത് മൂന്നെണ്ണം
എണ്ണ കാല്‍കപ്പ്
സവാള കനം കുറച്ചരിഞ്ഞത് രണ്ടെണ്ണം
വെളുത്തുള്ളി അരിഞ്ഞത് ആറല്ലി
കറിവേപ്പില എട്ട്

ഒരു വലിയ കലത്തില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി. കുരുമുളക്, ഇഞ്ചി, വെള്ളം, ഉപ്പ്, കുടമ്പുളി എന്നിവയ്‌ക്കൊപ്പം ഞണ്ട് ഇട്ടു നന്നായി ഇളക്കി മൂടിവെച്ച് ഇടത്തരം തീയില്‍ വേവിക്കുക. വെള്ളം വറ്റി ഏകദേശം ഒരു കപ്പ് ആകുമ്പോള്‍ ഇറക്കി മാറ്റിവെക്കുക. ഒരു ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള രണ്ട് മിനിട്ട് വഴറ്റുക. വെളുത്തുള്ളി, കറിവേപ്പില എന്നിവയും ചേര്‍ത്ത് സവാള ഇളം തവിട്ടുനിറമാകുന്നതുവരെ വഴറ്റുക. വെന്ത ഞണ്ടുകള്‍ അതിന്റെ ചാറോടുകൂടി ഈ ഉരുളിയില്‍ ഒഴിച്ച്് 15 മിനിട്ട് ഇളക്കുക. മസാല മിശ്രിതം കട്ടിയുള്ള കുഴമ്പുപരുവത്തിലായി ഞണ്ടു കഷണങ്ങളെ പൊതിഞ്ഞിരിക്കണം. ശേഷം തീയില്‍ നിന്ന് വാങ്ങിവെക്കുക. (ചാറ് ആവശ്യമെങ്കില്‍ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ് ഒഴിച്ചിളക്കി അല്‍പനേരം കൂടി വേവിക്കുക.)

കശുവണ്ടി ചേര്‍ത്ത കോഴി

എല്ലു നീക്കിയ കോഴിയുടെ നെഞ്ച്
ഒരിഞ്ച് നീളമുള്ള കഷണങ്ങളാക്കിയത്
ഉപ്പ് പാകത്തിന്
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ ഒരു ടീസ്പൂണ്‍
തൈര് ഒരു കപ്പ്
വെള്ളം അര കപ്പ്
കടുക് അര ടീസ്പൂണ്‍
കശുവണ്ടി പകുതിയായി പിളര്‍ന്നത് ആറെണ്ണം
കറിവേപ്പില ആറെണ്ണം
ചുവന്ന മുളക് നടുവേ പിളര്‍ന്നത് രണ്ടെണ്ണം
അരപ്പിന്
വറുക്കാത്ത കശുവണ്ടി (രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ട് വെള്ളം
തോര്‍ത്തിയെടുത്തത്) രണ്ട്് കപ്പ്
സവാള നുറുക്കിയത് രണ്ടെണ്ണം
പച്ചമുളക് രണ്ടെണ്ണം
വെളുത്തുള്ളി അല്ലി എട്ടെണ്ണം
ചെറിയ കഷണം ഇഞ്ചി ഒന്ന്
വെള്ളം അര കപ്പ്
ഇവ നന്നായി അരയ്ക്കുക.
മസാലയ്ക്ക്
ഏലയ്ക്ക രണ്ടെണ്ണം
ഗ്രാമ്പൂ മുഴുവനോടെ നാലെണ്ണം
ഒരിഞ്ചു നീളമുള്ള കറുവാപ്പട്ട ഒരു കഷണം

ജലാംശമില്ലാത്ത ഒരു ചെറിയ ഉരുളിയില്‍ മസാലകള്‍ ചൂടാക്കിയിട്ട് പൊടിക്കുക. ഇറച്ചിക്കഷണങ്ങളില്‍ ഉപ്പ് വിതറുക. ഒരു ഉരുളിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് വലിയ തീയില്‍ ഇറച്ചിക്കഷണങ്ങള്‍ നാല് മിനിട്ട് ഇളക്കി വറുക്കുക. മാംസം വാടാന്‍ മാത്രമേ പാടുള്ളൂ. തവിട്ടുനിറമാകരുത്. തീ കുറച്ചശേഷം കശുവണ്ടി അരച്ചത് ചേര്‍ക്കുക. ഇളക്കി യോജിപ്പിച്ചശേഷം സാവധാനം തൈര് ചേര്‍ക്കുക. മൂന്നു മിനിട്ട് കൂടി വഴറ്റുക. എണ്ണ മുകളില്‍ തെളിയണം. മസാലപ്പൊടിയിട്ട് ഇളക്കിയശേഷം മൂടിവെച്ച് എട്ട് മിനിട്ട് വേവിക്കുക. ഇടയ്ക്കിടെ മൂടി മാറ്റി അല്‍പം വെള്ളം തളിച്ച് ഇളക്കിക്കൊടുക്കണം. തുടര്‍ന്ന് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക. ഒരു ഉരുളിയില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതില്‍ പിളര്‍ന്നുവെച്ചിരിക്കുന്ന കശുവണ്ടി ചേര്‍ത്ത് സ്വര്‍ണം കലര്‍ന്ന തവിട്ടു നിറമാകുംവരെ മൊരിയിക്കുക. കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ത്ത ഉടനെ തീയില്‍ നിന്നും മാറ്റി, വേവിച്ച ഇറച്ചിക്കുമേല്‍ ഒഴിക്കുക. ഇളക്കരുത്.

പോര്‍ക്ക് വിന്താലു

എണ്ണ കാല്‍ കപ്പ്
പോര്‍ക്കിറച്ചിക്കഷണങ്ങള്‍ 500 ഗ്രാം
വലിയ സവാള അരിഞ്ഞത് രണ്ടെണ്ണം
തക്കാളി നുറുക്കിയത് മൂന്നെണ്ണം
ഇഞ്ചി അരച്ചത് രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
വെള്ളം മൂന്ന് കപ്പ്
ഉപ്പ് ഒരു ടീസ്പൂണ്‍
കടുകരച്ചത്
കടുക് ഒരു ടേബിള്‍സ്പൂണ്‍
വിനാഗിരി ഒരു ടേബിള്‍സ്പൂണ്‍
ഇവ നന്നായി അരയ്ക്കുക.
മസാലയ്ക്ക്
ജീരകം ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ മൂന്നെണ്ണം
ഏലയ്ക്ക മൂന്നെണ്ണം
ഒരിഞ്ചു വലിപ്പമുള്ള കറുവാപ്പട്ടക്കഷണങ്ങള്‍ രണ്ടെണ്ണം
ഇവ നന്നായി പൊടിക്കുക.

ഒരു വലിയ ഉരുളിയിലോ കലത്തിലോ എണ്ണ ചൂടാക്കുക. പോര്‍ക്ക് കഷണങ്ങള്‍ ചേര്‍ത്ത് രണ്ട് മിനിട്ട് വറുക്കുക. അവ ചെറുതായി ഒന്നു വാടിയശേഷം പാത്രത്തില്‍ നിന്നും എടുത്തു മാറ്റിവെക്കുക. അതേ എണ്ണയില്‍ സവാള മൃദുവാകുംവരെ വഴറ്റുക. അതില്‍ തക്കാളി, വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റുക. എണ്ണ മുകളില്‍ തെളിഞ്ഞുവരണം. തീ കുറച്ച് കടുകരച്ചതുചേര്‍ത്ത് ഒന്നു കൂടി വഴറ്റുക. മുളകുപൊടിയും മഞ്ഞളും ചേര്‍ത്ത് തുടരെയിളക്കി വീണ്ടും ഒരു മിനിട്ട് വഴറ്റുക. മസാലപ്പൊടിയും ചേര്‍ത്ത്് ഒന്നു കൂടി മൊരിയിക്കുക. എണ്ണ വീണ്ടും മുകളില്‍ തെളിയണം. കലത്തില്‍ വെള്ളമൊഴിച്ച് പോര്‍ക്കും ഉപ്പും ചേര്‍ക്കുക. ചെറുതീയില്‍ 20 മിനിട്ട് വേവിക്കുക.

ആട്ടിറച്ചി കുരുമുളകില്‍ ഉലര്‍ത്തിയത്

ആട്ടിറച്ചി നുറുക്കിയത് 500 ഗ്രാം
ഏലയ്ക്ക മൂന്നെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
ഒരിഞ്ചു നീളമുള്ള കറുവപ്പട്ടകഷണം ഒരെണ്ണം
വെള്ളം നാല് കപ്പ്
മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍
മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ കാല്‍ കപ്പ്
സവാള അരിഞ്ഞത് ഒരു കപ്പ്
തക്കാളി നാലായി മുറിച്ചത് നാലെണ്ണം
വെളുത്തുള്ളി ചതച്ചത് മൂന്ന് ടേബിള്‍സ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്
കുരുമുളക് ചതച്ചത് രണ്ട്് ടേബിള്‍സ്പൂണ്‍

ഒരു ചെറിയ ഉരുളിയില്‍ എണ്ണ ഒഴിക്കാതെ ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ചെറുതായി വറുത്തെടുത്ത് അമ്മിക്കല്ലില്‍വെച്ച് പൊടിച്ചെടുക്കുക. ഒരിടത്തരം കലത്തില്‍ ആട്ടിറച്ചി, വെള്ളം, മല്ലി, മുളകുപൊടി, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് മാംസം മൃദുവായി ചാറ് ഏതാണ്ട് മുഴുവന്‍ വറ്റുന്നതുവരെ 20 മിനിട്ട് തിളപ്പിക്കുക. മാംസം നനവാര്‍ന്നിരിക്കാന്‍ ആവശ്യമായ വെള്ളമേ അവശേഷിക്കാവൂ. ഒരു കനമുള്ള ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള ചെറുതായി വഴറ്റുക. അതില്‍ തക്കാളി, ചതച്ച വെളുത്തുള്ളി, കറിവേപ്പില എന്നിവയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ചതച്ച കുരുമുളകും വേവിച്ച ആട്ടിറച്ചിയും ചേര്‍ത്തു ചെറുതീയില്‍ ഏതാനും മിനിട്ട് കൂടി വഴറ്റുക. ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട ഇവ പൊടിച്ച് ചേര്‍ക്കുക. അവ ഇറച്ചിയുമായി നന്നായി യോജിപ്പിച്ച് ഇറച്ചി മൊരിയുന്നതുവരെ അഞ്ച്് മിനിട്ട് വറുക്കുക.

താറാവ് റോസ്റ്റ്

ഒന്നോ രണ്ടോ കിലോ താറാവിറച്ചി
12 മുതല്‍ 15 വരെ കഷണങ്ങളാക്കിയത്
ഇഞ്ചി അരിഞ്ഞത് മൂന്ന് ടേബിള്‍സ്്പൂണ്‍
വെളുത്തുള്ളി അല്ലി അരിഞ്ഞത് പന്ത്രണ്ട്്
പച്ചമുളക് നുറുക്കിയത് ആറെണ്ണം
കറിവേപ്പില പന്ത്രണ്ട്
വിനാഗിരി മൂന്ന് ടേബിള്‍സ്പൂണ്‍
കുരുമുളക് ചതച്ചത് രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
വെള്ളം പന്ത്രണ്ട് കപ്പ്
എണ്ണ അര കപ്പ്
സവാള (വലുത് അരിഞ്ഞത്) നാലെണ്ണം
മസാലയ്ക്ക്
ഏലയ്ക്ക ആറെണ്ണം
ഗ്രാമ്പൂ മുഴുവനോടെ അഞ്ച്
കറുവപ്പട്ട കഷണങ്ങള്‍ രണ്ടെണ്ണം

ജലാംശമില്ലാത്ത ഒരു ചെറിയ ഉരുളിയില്‍ മസാലകളിട്ട് അല്‍പം ചൂടാക്കിയശേഷം പൊടിക്കുക. ചുവടു കട്ടിയും വായ വിസ്താരവുമുള്ള ഒരു ചട്ടിയില്‍ മസാലപ്പൊടി ചേര്‍ത്ത താറാവിറച്ചി കഷണങ്ങളിടുക. എണ്ണയും സവാളയും ഒഴികെയുളള എല്ലാ ചേരുവകളും ചേര്‍ക്കുക. ചെറുതീയില്‍ പാത്രം മൂടിവെച്ച് വേവിക്കുക. താറാവ് വെന്ത് മൃദുവായി വറ്റി, ചാറ് രണ്ട് കപ്പ് ബാക്കിയാവുമ്പോള്‍ തീയില്‍ നിന്നും മാറ്റി ഇറച്ചിക്കഷണങ്ങള്‍ കോരിയെടുത്ത് ചാറ് വേറെ സൂക്ഷിക്കുക. ഒരു വലിയ ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് നാല് മിനിട്ട് വഴറ്റി, സ്വര്‍ണനിറത്തില്‍ കോരി മാറ്റുക. അതേ എണ്ണയില്‍ത്തന്നെ ഏതാനും താറാവ് കഷണങ്ങള്‍ ഒരേ സമയത്തിട്ട് വറുത്തു കോരുക. എല്ലാ ഇറച്ചിക്കഷണങ്ങളും വറുത്തു കഴിയുമ്പോള്‍ ആ എണ്ണയിലേക്ക് മാറ്റിവെച്ച ചാറൊഴിച്ച് രണ്ട് മിനിട്ട് കൂടി വേവിക്കുക. ചാറ് കുറുകി വരണം. ഇറച്ചിയും സവാള വറുത്തതും ഇതില്‍ ചേര്‍ത്തിളക്കി അഞ്ച്് മിനിട്ട് കൂടി പാകം ചെയ്യണം. ചാറ് ഇറച്ചിക്കഷണങ്ങളില്‍ നന്നായി പുരളണം.

കരിക്ക് പുഡിങ്

ഒരു വലിയ കരിക്കിന്റെ കാമ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ടിന്‍
ജലാറ്റിന്‍ രണ്ട് കഷണം
ചൂടുപാല്‍ അര കപ്പ്

കരിക്കിന്റെ പകുതി കഷണങ്ങള്‍ ഒരു കപ്പ് തേങ്ങാവെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ബാക്കിയുള്ള കരിക്കിന്‍ കഷണങ്ങള്‍ അരിഞ്ഞ് അല്പം തേങ്ങാവെള്ളവും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ഈ മിശ്രിതത്തില്‍ യോജിപ്പിച്ച് മാറ്റിവെക്കുക. ജലാറ്റിന്‍ ചൂടുപാലില്‍ മുക്കിവെച്ച് പൂര്‍ണ്ണമായും അലിയിക്കുക. ഇത് കരിക്കിന്റെ മിശ്രിതത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് ഒരു പാത്രത്തിലോ അല്ലെങ്കില്‍ ചെറിയ പാത്രങ്ങളിലോ ഒഴിച്ച് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. മുകളില്‍ അല്‍പം തേനോ റോസാപ്പൂവിതളോ ഇട്ട് വിളമ്പാം.

മാമ്പഴ മൂസ്

മാമ്പഴ സത്ത് നാല് കപ്പ്
ചെറുതായി അരിഞ്ഞ മാമ്പഴം ഒരു കപ്പ്
കട്ടത്തൈര് രണ്ട് കപ്പ്
കൊഴുത്ത ക്രീം ഒരു കപ്പ്
ചൂടാറിയ പഞ്ചസാരപ്പാനി അര കപ്പ്
കറുവപ്പട്ട പൊടിച്ചത് അര ടീസ്പൂണ്‍

ഒരു വലിയ പാത്രത്തില്‍ മാമ്പഴസത്ത്, തൈര്, ക്രീം, പഞ്ചസാരപ്പാനി എന്നിവ ചേര്‍ത്ത് ചെറുതായി യോജിപ്പിക്കുക. ഒരു പാത്രത്തില്‍ മാങ്ങ അരിഞ്ഞത് നിരത്തി അതിലേക്ക് ഈ മിശ്രിതം ഒഴിക്കുക. കറുവപ്പട്ട പൊടിച്ചത് വിതറി ഫ്രിഡ്ജില്‍ മൂന്നു മണിക്കൂര്‍ വെക്കുക.


Last edited by Ammu on Thu Jan 17, 2013 7:09 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 17, 2013 7:07 pm

15 vibangalum aya
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 17, 2013 7:10 pm

parutty wrote:
15 vibangalum aya





Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 17, 2013 7:11 pm

Ammu wrote:
parutty wrote:
15 vibangalum aya






Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jan 18, 2013 2:48 pm

Ammu wrote:


പരമ്പരാഗത ഗുജറാത്തി പലഹാരങ്ങള്‍ ഒരുക്കുന്നതെങ്ങനെയെന്ന് നോക്കാം.


പൂരി വിത് ശ്രീകണ്ഠ്


പൂരി തയ്യാറാക്കാന്‍
ആവശ്യത്തിന് ഗോതമ്പ് മാവെടുത്ത് ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും കുറച്ച് വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കണം. ഓരോന്നും ചെറിയ പപ്പടത്തിന്റെ വലുപ്പത്തില്‍ നേര്‍മ്മയായി പരത്തിവെക്കുക. എണ്ണ ചൂടാകുമ്പോള്‍ വറുത്തെടുക്കുക.
ശ്രീകണ്ഠ് തയ്യാറാക്കാന്‍
പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര 500 ഗ്രാം
തൈര് ഒരു ടേ.സ്പൂണ്‍

പാല്‍ നന്നായി തിളപ്പിക്കുക. തണുത്താല്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ പാല് തൈരായി മാറും. നേര്‍ത്ത പരുത്തിത്തുണിയില്‍ ഈ തൈര് ഒഴിച്ച് കെട്ടിത്തൂക്കുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് കിഴി തുറക്കാം. വെള്ളം മുഴുവന്‍ വാര്‍ന്നിരിക്കും. കട്ടിത്തൈര് പാത്രത്തിലേക്ക് മാറ്റി, പഞ്ചസാര,കുങ്കുമപ്പൂ,ഏലക്കായപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഏലക്കായ പൊടിച്ചതും ബദാമും പിസ്തയും മുകളില്‍ വിതറി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഷീര

റവ ഒരു കപ്പ്
നെയ്യ് ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
പാല് രണ്ട് കപ്പ്
ബദാം,കിസ്മിസ്,ഏലക്കായപ്പൊടി കുറച്ച്

നെയ്യ് ചൂടാക്കുക.റവ ഇട്ട് പത്ത് മിനുട്ടോളം, തവിട്ട് നിറം വരും വരെ നന്നായി ഇളക്കുക. പാല്‍ ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര ചേര്‍ക്കുക.വാങ്ങി, മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളില്‍ ബദാം,കിസ്മിസ്,ഏല ക്കായപ്പൊടി,പിസ്ത എന്നിവ വിതറുക.

മസാല സമോസ

ഉരുളക്കിളങ്ങ് ( അരിഞ്ഞത്) മൂന്ന്
സവാള (അരിഞ്ഞത്) മൂന്ന്
ഇഞ്ചി-പച്ചമുളക് പേസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഗരംമസാല ഒരു ടേ.സ്പൂണ്‍
മൈദ മൂന്ന് കപ്പ്
എണ്ണ ആവശ്യത്തിന്

വറുക്കാനുള്ള എണ്ണ നന്നായി ചൂടായാല്‍ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ ഉരുളക്കിഴങ്ങും സവാളയും വറുത്ത് കോരുക. മറ്റൊരു പാത്രത്തിലേക്കിട്ട് ഇഞ്ചി-പച്ചമുളക് പേസ്റ്റ്,ഗരംമസാല എന്നിവ ചേര്‍ക്കുക. തണുക്കാന്‍ വെയ്ക്കുക. മൈദ ഉപ്പും എണ്ണയും ചേര്‍ത്ത് മാവാക്കുക. കൊച്ചു ഉരുളകളാക്കുക. ഓരോന്നും ചെറിയ ചപ്പാത്തി വലുപ്പത്തില്‍ നേര്‍മ്മയായി പരത്തുക. നടു മുറിച്ച് അര്‍ദ്ധ വൃത്തങ്ങളാക്കണം. ഇനി കോണ്‍ രൂപത്തില്‍ മടക്കുക. കോണിന്റെ തുറന്ന ഭാഗത്തിലൂടെ നേരത്തെ തയ്യാറാക്കി വെച്ച മസാല നിറച്ച് മടക്കി ഒട്ടിക്കുക. ഓരോന്നായി വറുത്തെടുക്കുക.

ഖാണ്ട്‌വി

കടലമാവ് ഒരു കപ്പ്
തൈര് അര കപ്പ്
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
എണ്ണ രണ്ട് ടേ.സ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
തേങ്ങ ചിരവിയത് കാല്‍ കപ്പ്
മുളക്‌പൊടി ഒരു ടീസ്പൂണ്‍
വെള്ളം രണ്ട് കപ്പ്
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

കടലമാവ്, മഞ്ഞള്‍പ്പൊടി,ഉപ്പ്,തൈര്,വെള്ളം എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി യോജിപ്പിക്കുക. പരന്ന വലിയ സ്റ്റീല്‍പ്പാത്രത്തില്‍ എണ്ണ പുരട്ടി, മാവ് പരത്തുക. അഞ്ച് മിനുട്ട് തണുക്കാന്‍ വെയ്ക്കുക. ഇനി പരത്തിയ മാവ് ചെറുതായി റോള്‍ ചെയ്‌തെടുക്കണം. റോളുകള്‍ ഒന്നര ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയുമിട്ട് വറവുണ്ടാക്കുക. നേരത്തെ തയ്യാറാക്കി വെച്ച റോളുകളിലേക്ക് വറവും ചിരവിയ തേങ്ങയും മല്ലിയിലയും വിതറുക. മുളക് പൊടി മുകളില്‍ തൂവുക.

കാരറ്റ് ഹല്‍വ

കാരറ്റ് പൊടിയായി അരിഞ്ഞത് ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
പാല്‍ ഒരു കപ്പ്
ഏലക്കായ പൊടിച്ചത്,
ബദാം,പിസ്ത കുറച്ച്

കാരറ്റ് പൊടിയായി അരിഞ്ഞതില്‍ തിളപ്പിച്ച പാല്‍ ഒഴിച്ച് ചെറുതീയില്‍ കുറുക്കുക. പാല്‍ വറ്റിവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി, മുകളില്‍ ഏലക്കായപ്പൊടി, ബദാം,പിസ്ത എന്നിവ വിതറുക. തണുത്താല്‍ ഉപയോഗിക്കാം.

ബസുന്ദി

പാല് ഒരു ലിറ്റര്‍
പഞ്ചസാര 50 ഗ്രാം
ബദാം,ഏലക്കായപ്പൊടി,പിസ്ത കുറച്ച്

പാല്‍ നന്നായി കുറുക്കുക. ഇളം റോസ് നിറം വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.അടുപ്പില്‍ നിന്ന് മാറ്റി ബദാം,ഏലയ്ക്കാപ്പൊടി,പിസ്ത എന്നിവ വിതറുക.

സാട്ട

മൈദ ഒരു കപ്പ്
നെയ്യ് രണ്ടര കപ്പ്
പഞ്ചസാര ആവശ്യത്തിന്
നെയ്യ് വറുക്കാന്‍
ഏലക്കായ അഞ്ച്
ബദാം, പിസ്ത അഞ്ച് വീതം

ഏലക്കായ, ബദാം എന്നിവ പൊടിച്ചതും നെയ്യും ചേര്‍ത്ത് മൈദ കുഴച്ച് വെയ്ക്കുക. മാവ്, ചെറിയ വട്ടങ്ങളാക്കി വെക്കുക. ഇതില്‍ തുളകളിടണം. നെയ്യ് ചൂടാക്കുക. സാട്ടകള്‍ ഓരോന്നായി ചുവക്കെ വറുത്ത് കോരുക. പഞ്ചസാരപ്പാനി തയ്യാറാക്കണം. സാട്ട പാനിയില്‍ മുക്കിയെടുത്ത് മീതെ ഏലക്കായ പൊടിച്ചതും ബദാമും വിതറുക.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jan 18, 2013 3:00 pm

nerathe postiyathu alle
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jan 18, 2013 3:01 pm

parutty wrote:
nerathe postiyathu alle

thread maari Health nooolil post cheythu....pinne eduthu ivide sthaapichu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Jan 18, 2013 3:02 pm

Ammu wrote:
parutty wrote:
nerathe postiyathu alle

thread maari Health nooolil post cheythu....pinne eduthu ivide sthaapichu

atheyo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jan 22, 2013 11:03 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jan 22, 2013 11:05 am

Ammu wrote:

areya
Back to top Go down
Sponsored content




PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: