HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Today at 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: The Recipe Corner    Tue Dec 18, 2012 6:59 pm

sandeep wrote:
parutty wrote:


appol babhiyum enne pole thanne onum ariyille
ayyadaa kurachariyaam ;)

enikum ariyamallo kaappi undakan
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 03, 2013 5:17 pm

കേക്കിന്റെ വേറിട്ട രുചികള്‍


നാടെങ്ങും ആഘോഷരാവിന്‌ ഒരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങള്‍ മിന്നിത്തെളിയുന്ന ആഘോഷങ്ങള്‍ക്ക്‌ രുചി പകരാന്‍ ഇതാ
വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന കേക്കിന്റെയും വൈനിന്റെയും രുചിഭേദങ്ങള്‍ നിങ്ങള്‍ക്കായി...
ചോക്ലേറ്റ്‌ വൈന്‍ കേക്ക്‌


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - ഒരു കപ്പ്‌
മുട്ട - രണ്ടെണ്ണം
കൊക്കോപൗഡര്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ബട്ടര്‍ - മുക്കാല്‍കപ്പ്‌
പഞ്ചസാര - മുക്കാല്‍കപ്പ്‌
ബേക്കിംഗ്‌ പൗഡര്‍ - ഒരു ടീസ്‌പൂണ്‍
പാല്‍ - കാല്‍കപ്പ്‌
കിസ്‌മിസ്‌ (വൈനില്‍ കുതിര്‍ത്തത്‌) - കാല്‍കപ്പ്‌
തയാറാക്കുന്നവിധം
അവ്‌ന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുക. മൈദ, കൊക്കോ പൗഡര്‍, ബേക്കിംഗ്‌ പൗഡര്‍ എന്നിവ ഒരുമിച്ച്‌ അരിച്ചെടുക്കുക. പഞ്ചസാര, ബട്ടര്‍ എന്നിവ പതഞ്ഞുവരുന്നതുവരെ അടിച്ച്‌ യോജിപ്പിക്കുക. ഇതില്‍ മൈദകൂട്ട്‌ ചേര്‍ത്തശേഷം പാലും മുട്ടയും കിസ്‌മിസും ചേര്‍ത്തിളക്കി യോജിപ്പിക്കുക. കേക്ക്‌ ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടി കേക്ക്‌ കൂട്ടൊഴിച്ച്‌ 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ്‌ ബേക്ക്‌ ചെയ്യുക. തണുത്തശേഷം മുറിച്ച്‌ വിളമ്പാം.

മിക്‌സ്ഡ്‌ ഫ്രൂട്ട്‌ വൈന്‍


ആവശ്യമുള്ള സാധനങ്ങള്‍
കറുത്തമുന്തിരി - അരക്കിലോ
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത്‌ -രണ്ടുകിലോ
ഇഞ്ചി - ഇരുന്നറ്റമ്പതുഗ്രാം
ഗ്രാമ്പൂ - നൂറ്‌ ഗ്രാം
കറുവാപ്പട്ട - അമ്പത്‌ ഗ്രാം
പഞ്ചസാര - രണ്ട്‌ കിലോ
പഞ്ചസാര (കരിക്കാന്‍)- കാല്‍ക്കിലോ
വെള്ളം - ആറ്‌ ലിറ്റര്‍
ബ്രാന്‍ഡി - അരക്കപ്പ്‌
തയാറാക്കുന്നവിധം
മുന്തിരിങ്ങാ ഉടയ്‌ക്കുക. ഇഞ്ചി തൊലികളഞ്ഞ്‌ ചതച്ചുവയ്‌ക്കുക. ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചതയ്‌ക്കുക. ഈ ചേരുവകളെല്ലാം ചേര്‍ത്ത്‌ തിളപ്പിക്കുക. വെള്ളം പകുതിയായി വറ്റുന്നതുവരെ തിളപ്പിക്കുക. ഇത്‌ അരിച്ചെടുക്കുക. ചൂടാറിയ ശേഷം പഞ്ചസാര ചേര്‍ത്ത്‌ ഇളക്കി അലിയിക്കുക. കരിക്കാനുള്ള പഞ്ചസാര കരിച്ചു ചേര്‍ക്കുക. അരക്കപ്പ്‌ ബ്രാന്‍ഡി ചേര്‍ത്ത്‌ ഭരണിയില്‍ ഒഴിച്ചുവയ്‌ക്കുക. രണ്ട്‌ ദിവസത്തിനുശേഷം ഉപയോഗിച്ചു തുടങ്ങാം.

ആപ്പിള്‍ വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ - നാല്‌ കിലോ
നാരങ്ങാത്തൊലി പാടയില്ലാതെ ചീകിയത്‌ - രണ്ട്‌ നാരങ്ങയുടേത്‌
പഞ്ചസാര - രണ്ട്‌ കിലോ
യീസ്‌റ്റ് - രണ്ട്‌ ടീസ്‌പൂണ്‍
കിസ്‌മിസ്‌ - ഇരുന്നൂറ്റമ്പത്‌ ഗ്രാം
നാരങ്ങനീര്‌ - രണ്ടു എണ്ണത്തിന്റെ
വെള്ളം - ആറ്‌ ലിറ്റര്‍
തയാറാക്കുന്നവിധം
കഴുകി വൃത്തിയാക്കിയ ആപ്പിള്‍ തൊലിയോടെ കുരുവില്ലാതെ ചെറുതായി അരിയുക. നാരങ്ങാത്തൊലി, വെള്ളം, ആപ്പിള്‍ എന്നിവ ഒരുമിച്ച്‌ അടുപ്പില്‍വച്ച്‌ തിളപ്പിക്കുക. പതിനഞ്ചുമിനിറ്റ്‌ തീ കുറച്ചുവച്ച്‌ തിളപ്പിക്കുക. പഞ്ചസാരയിലേക്ക്‌ ഇത്‌ അരിക്കുക. നന്നായി ഇളക്കി പഞ്ചസാര അലിയിപ്പിക്കുക. ചെറുചൂടുള്ളപ്പോള്‍ യീസ്‌റ്റ് ചേര്‍ക്കുക. നാരങ്ങാനീര്‌ അരിച്ചു ചേര്‍ക്കുക. ഇരുപത്തിന്നാല്‌ മണിക്കൂര്‍ അനക്കാതെ മൂടിവയ്‌ക്കുക. പിറ്റേന്ന ഭരണിയിലാക്കി മാറ്റി ഏഴു ദിവസം അനക്കാതെ വയ്‌ക്കുക. അതിനുശേഷം തുറന്ന്‌ കിസ്‌മിസ്‌ ചേര്‍ക്കുക. നാല്‌ മാസം അനക്കാതെ വയ്‌ക്കുക. അതിനുശേഷം ഊറ്റി നിറമുള്ള കുപ്പികളിലാക്കി സൂക്ഷിക്കാം. ഊറ്റുന്ന സമയത്ത്‌ രണ്ട്‌ ഗ്രാം പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്‌ ചേര്‍ക്കാവുന്നതാണ്‌.

കോഫീ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - ഒരു കപ്പ്‌
മൈദ - അരക്കപ്പ്‌
പഞ്ചസാര പൊടിച്ചത്‌ - രണ്ട്‌ കപ്പ്‌
മുട്ട - മൂന്നെണ്ണം
ബേക്കിംഗ്‌പൗഡര്‍ - ഒരു ടീസ്‌പൂണ്‍
കോഫിപൗഡര്‍ - രണ്ട്‌ ടേബിള്‍ ടീസ്‌പൂണ്‍
ചെറുചൂട്‌ പാല്‍ -മുക്കാല്‍കപ്പ്‌
തയാറാക്കുന്നവിധം
മൈദ, ബേക്കിംഗ്‌ പൗഡര്‍ ഒരുമിച്ച്‌ അരിക്കുക. പാലില്‍ കോഫിപൗഡര്‍ കലക്കുക. ബട്ടര്‍, പഞ്ചസാര,മുട്ട എന്നിവ അടിക്കുക. അതിലേയ്‌ക്ക് മൈദ, കോഫിപൗഡര്‍ ചേര്‍ത്തിളക്കുക. ബേക്കിംഗ്‌ പാത്രത്തില്‍ എണ്ണ പുരട്ടി ഈ കൂട്ടൊഴിച്ച്‌ ബേക്ക്‌ ചെയ്യുക. കോഫി കേക്ക്‌ തയ്യാര്‍.

എഗ്ഗ്‌ലസ്‌ ചോക്‌ളേറ്റ്‌ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - നൂറ്‌ ഗ്രാം
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - അരക്കപ്പ്‌
അണ്ടിപ്പരിപ്പ്‌ - കാല്‍കപ്പ്‌
കൊക്കോപൗഡര്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ബേക്കിങ്‌ പൗഡര്‍ - ഒരു ടീസ്‌പൂണ്‍
പഞ്ചസാര പൊടിച്ചത്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
പാല്‍ - അരക്കപ്പ്‌
ബട്ടര്‍ ഉപ്പില്ലാത്തത്‌ - 75 ഗ്രാം
തയാറാക്കുന്നവിധം
മൈദ, ബേക്കിംഗ്‌ പൗഡര്‍, കൊക്കോ പൗഡര്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. എഗ്ഗ്‌ ബീറ്റര്‍ ഉപയോഗിച്ച്‌ പഞ്ചസാരയും ബട്ടറും നന്നായി അടിക്കുക. ഇതിലേക്ക്‌ പാലും കണ്ടന്‍സ്‌ഡ് മില്‍ക്കും ചേര്‍ത്തടിക്കുക. മൈദ, അണ്ടിപ്പരിപ്പ്‌ എന്നിവ കുറേശ്ശയായി ചേര്‍ത്ത്‌ ഇളക്കുക. കേക്ക്‌ ടിന്നില്‍ ഒഴിച്ച്‌ 180 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂര്‍ ബേക്ക്‌ ചെയ്യുക. എഗ്ഗ്‌ലെസ്‌ ചോക്ലേറ്റ്‌ കേക്ക്‌ തയ്യാര്‍.

ആപ്പിള്‍ കാരറ്റ്‌ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍

മൈദ - ഒരു കപ്പ്‌
ബട്ടര്‍ - നൂറ്‌ ഗ്രാം
പഞ്ചസാര - മുക്കാല്‍ കപ്പ്‌
ആപ്പിള്‍ (ചെറുതായി അരിഞ്ഞത്‌) - അരക്കപ്പ്‌
കാരറ്റ്‌ ചുരണ്ടിയത്‌ - ഒരെണ്ണം
ആപ്പിള്‍ ജ്യൂസ്‌ - കാല്‍കപ്പ്‌
വാനില എസ്സന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - ഒരു ടീസ്‌പൂണ്‍
മുട്ട - മൂന്നെണ്ണം
തയാറാക്കുന്നവിധം
മൈദയും ബേക്കിംഗ്‌ പൗഡറും മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. എഗ്ഗ്‌ ബീറ്റര്‍ ഉപയോഗിച്ച്‌ ബട്ടര്‍, പഞ്ചസാര, മുട്ട എന്നിവ നന്നായി അടിച്ചെടുക്കുക. മൈദ, വാനില എസ്സന്‍സ്‌, ആപ്പിള്‍ ജ്യൂസ്‌, ആപ്പിള്‍, കാരറ്റ്‌ ഇവ കൂടി യോജിപ്പിക്കുക. 180 ഡിഗ്രി സെല്‍ഷ്യസില്‍ 30-35 മിനിറ്റ്‌ വരെ ബേക്ക്‌ ചെയ്യുക.

മാര്‍ബിള്‍ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - രണ്ട്‌ കപ്പ്‌
പിങ്ക്‌ ഫുഡ്‌ കളര്‍ - കാല്‍സ്‌പൂണ്‍
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
കൊക്കോ പൗഡര്‍
- രണ്ട്‌ ടേബിള്‍സ്‌പൂണ്‍
വെണ്ണ - 250 ഗ്രാം
പാല്‍ - മുക്കാല്‍കപ്പ്‌
പൊടിച്ച പഞ്ചസാര - ഒന്നരക്കപ്പ്‌
മുട്ട - മൂന്നെണ്ണം അടിച്ചു പതപ്പിച്ചത്‌
ബേക്കിംഗ്‌ പൗഡര്‍ - നാലരടീസ്‌പൂണ്‍
തയാറാക്കുന്നവിധം
പഞ്ചസാരയും വെണ്ണയും ഒന്നിച്ചാക്കി പതപ്പിക്കുക.
മുട്ട ചേര്‍ത്ത്‌ വീണ്ടും പതപ്പിക്കുക. ഇതിലേക്ക്‌ മൈദയും, ബേക്കിംഗ്‌ പൗഡറും യോജിപ്പിക്കുക. ഇതിലേക്ക്‌ കുറച്ച്‌ പാല്‌ ചേര്‍ത്ത്‌ ഇളക്കുക. ഇതിലേക്ക്‌ വാനില എസന്‍സ്‌ ചേര്‍ത്ത്‌ ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ബേക്ക്‌ ചെയ്യുക. മാര്‍ബിള്‍ കേക്ക്‌ റെഡി.

കൈതച്ചക്ക ജാം കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
പൊടിച്ച പഞ്ചസാര - ഒരു കപ്പ്‌
കൈതച്ചക്ക ജാം - മുക്കാല്‍ കപ്പ്‌
വെണ്ണ - മുക്കാല്‍ കപ്പ്‌
മുട്ട - മൂന്നെണ്ണം
തൈര്‌ - അഞ്ച്‌ വലിയ സ്‌പൂണ്‍
സോഡാപ്പൊടി - ഒരു ടീസ്‌പൂണ്‍
മൈദ - രണ്ട്‌ കപ്പ്‌
തയാറാക്കുന്ന വിധം
മുട്ടയുടെ വെള്ള മാറ്റിയെടുത്ത്‌ നന്നായി അടിച്ചു പതപ്പിക്കുക. തൈരില്‍ സോഡാപ്പൊടി കലക്കിയെടുക്കുക. വെണ്ണയും പഞ്ചസാരയും ഒരുമിച്ച്‌ പതപ്പിക്കുക. ഓരോ ഉണ്ണിയും ഓരോ സ്‌പൂണ്‍ മാവ്‌ വീതം ഇട്ട്‌ അടിക്കുക. അതിനുശേഷം ജാം യോജിപ്പിക്കുക. തൈരും മാവും ഇടവിട്ട്‌ ചേര്‍ത്ത്‌ പത കളയാതെ മുട്ടയുടെ വെള്ളയും യോജിപ്പിക്കുക. മയംപുരട്ടി, മാവില്‍ തട്ടി ശരിപ്പെടുത്തിയ പാത്രത്തില്‍ കൂട്ടൊഴിച്ച്‌ ഓവ്‌നില്‍ 350 ഡിഗ്രി സെല്‍ഷ്യസില്‍ ബേക്ക്‌ ചെയ്യുക.

പൈനാപ്പിള്‍ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
പൈനാപ്പിള്‍ നുറുക്കിയത്‌ - ഒരു കപ്പ്‌്
പഞ്ചസാര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
വാനില എസന്‍സ്‌ - അരടീസ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - രണ്ട്‌ ടീസ്‌പൂണ്‍
മുട്ട - രണ്ടെണ്ണം
മൈദ - കാല്‍കിലോ
ബേക്കിംഗ്‌ സോഡാ - ഒരു ടീസ്‌പൂണ്‍
വെണ്ണ - നൂറ്റമ്പത്‌ ഗ്രാം
തയാറാക്കുന്ന വിധം
വെണ്ണ, പഞ്ചസാര, മുട്ട എന്നിവ ചേര്‍ത്ത്‌ പതപ്പിക്കുക. ബേക്കിംഗ്‌ പൗഡറും മൈദയുംചേര്‍ത്തരിച്ച്‌ മുട്ടക്കൂട്ടിലേക്ക്‌ ചേര്‍ക്കുക. പൈനാപ്പിള്‍ ചുവട്‌ കട്ടിയുള്ള പാത്രത്തിലിട്ട്‌ ഗ്യാസില്‍വച്ച്‌ വെള്ളമില്ലാതെ വറ്റിച്ചെടുക്കുക. തണുത്തശേഷം വാനില എസന്‍സ്‌ ചേര്‍ക്കുക. ബേക്കിംഗ്‌ പാത്രത്തില്‍ എണ്ണ പുരട്ടി കേക്ക്‌ കൂട്ടൊഴിച്ച്‌ 180 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക.

റവ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
റവ - കാല്‍കിലോ
തേങ്ങ - ഒരു മുറി ചിരവിയത്‌
പഞ്ചസാര പൊടിച്ചത്‌ - 200 ഗ്രാം
വെള്ളം - കാല്‍കപ്പ്‌
കളര്‍ - ഒരു നുള്ള്‌
നെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
അണ്ടിപ്പരിപ്പ്‌ നുറുക്കിയത്‌ - ഒരു ടേബിള്‍സ്‌പൂണ്‍
മുന്തിരി - ഒരു ടേബിള്‍സ്‌പൂണ്‍
ഏലയ്‌ക്കാപ്പൊടി - കാല്‍ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
പഞ്ചസാര വെള്ളം ചേര്‍ത്ത്‌ തിളപ്പിക്കുക. റവ, തേങ്ങ, ഏലയ്‌ക്കാപ്പൊടി, കളര്‍, നെയ്യ്‌ എന്നിവ ചേര്‍ത്ത്‌ യോജിപ്പിച്ച്‌ അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക.
ഏതെങ്കിലും ആകൃതിയിലുള്ള ചെറിയ പാത്രത്തില്‍ മുന്തിരിയും അണ്ടിപ്പരിപ്പ്‌ നുറുക്കിയതും വയ്‌ക്കുക. ഇതിന്റെ മുകളില്‍ റവക്കൂട്ട്‌ ചേര്‍ത്ത്‌ വിരലുകൊണ്ട്‌ അമര്‍ത്തുക. ഈ പാത്രം ഒരു പ്ലെയ്‌റ്റിലേക്ക്‌ മറിച്ചിടുക. ഭംഗിയുള്ള റവ കേക്ക്‌ റെഡി.

ഓറഞ്ച്‌ റം കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - രണ്ട്‌ കപ്പ്‌
ബേക്കിംഗ്‌ പൗഡര്‍ - രണ്ട്‌ ടീസ്‌പൂണ്‍
ബട്ടര്‍ - നൂറ്‌ ഗ്രാം
മുട്ട - നാലെണ്ണം
പാല്‍ - ഒരു കപ്പ്‌
പഞ്ചസാര - രണ്ട്‌ കപ്പ്‌
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ഓറഞ്ച്‌ ജ്യൂസ്‌ - അര കപ്പ്‌
നാരങ്ങാനീര്‌ - ഒരെണ്ണത്തിന്റെ
ബേക്കിംഗ്‌ സോഡ - കാല്‍ ടീസ്‌പൂണ്‍
റം - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
മൈദ, ബേക്കിംഗ്‌ പൗഡര്‍ ചേര്‍ത്ത്‌ അരിച്ചുവയ്‌ക്കുക. ബട്ടറും പാലും ഒരുമിച്ച്‌ ചൂടാക്കുക. മൈദയില്‍ പഞ്ചസാര, മുട്ട, ചൂടാക്കിയ പാല്‍ ബട്ടര്‍, വാനില എസന്‍സ്‌, ഓറഞ്ച്‌, ലെമണ്‍ എന്നിവ ചേര്‍ക്കുക. 45 മിനിറ്റ്‌ 150 ഡിഗ്രി സെല്‍ഷ്യസില്‍ ഓവനില്‍ വച്ച്‌ ബേക്ക്‌ ചെയ്യുക. റം, ഓറഞ്ച്‌ ജ്യൂസ്‌, പഞ്ചസാര ചേര്‍ത്ത്‌ മിക്‌സ് ചെയ്‌ത് ചൂട്‌ കേക്കിന്റെ മുകളില്‍ ഒഴിച്ച്‌ അലങ്കരിക്കാം.

Ammu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Jan 03, 2013 5:22 pm

ee cake okke ammu undakkeethano
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Thu Jan 03, 2013 5:25 pm

അമ്മുനു കേക്ക് ഉണ്ടാക്കാനൊക്കെ അറിയാമല്ലേ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 03, 2013 6:58 pm

Minnoos wrote:
ee cake okke ammu undakkeethano

Aao undaakkiya cake nte recipe aanu....copy paste
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Jan 03, 2013 6:58 pm

Parthan wrote:
അമ്മുനു കേക്ക് ഉണ്ടാക്കാനൊക്കെ അറിയാമല്ലേ

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Jan 07, 2013 11:33 am

ദോശയില്‍ വൈവിധ്യം; കറിയിലും


ചട്‌നിപ്പൊടി

ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന്- ഒരു കപ്പ്
മുളകുപൊടി- ഒന്നര സ്പൂണ്‍
കായപ്പൊടി- അര സ്പൂണ്‍
കുരുമുളക്- ഒരു സ്പൂണ്‍
അരി വറുത്ത് പൊടിച്ചത്- അര കപ്പ്
തയാറാക്കുന്ന വിധം
ഉഴുന്ന് വറുക്കുക. മുളകുപൊടി, കായപ്പൊടി, കുരുമുളക് എന്നിവ ചെറു തീയില്‍ ചൂടാക്കുക. ഇവ ഉഴുന്നിനോടും അരി വറുത്തതിനോടും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം എണ്ണയൊഴിച്ച് ചാലിച്ച് വിളമ്പാം.

സാമ്പാര്‍ പൊടി

ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പരിപ്പ്- കാല്‍ കപ്പ്
തുവരപ്പരിപ്പ്- കാല്‍ കപ്പ്
കായപ്പൊടി- അര സ്പൂണ്‍
ഉണക്കമുളക്- ആറ്
മല്ലിപ്പൊടി-ഒരു സ്പൂണ്‍
ഉലുവ- അര സ്പൂണ്‍
മഞ്ഞള്‍പൊടി- അര സ്പൂണ്‍
നല്ലെണ്ണ- ഒരു സ്പൂണ്‍
തയാറാക്കുന്ന വിധം
നല്ലെണ്ണയില്‍ ഉണക്കമുളക് മൂപ്പിക്കുക. മൂപ്പിച്ച് മാറ്റിയ ശേഷം ഇതിലേക്ക് കടലപ്പരിപ്പും തുവരപ്പരിപ്പും നിറം പോകാതെ മൂപ്പിക്കുക. കായപ്പൊടി, ഉലുവ, മല്ലിപ്പൊടി, ചേര്‍ത്ത് മൂപ്പിച്ച ശേഷം വറ്റല്‍ മുളക് ചേര്‍ത്ത് പൊടിച്ചെടുക്കുക. പാകത്തിന് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി കുപ്പിയിലാക്കുക സൂക്ഷിക്കാം.

അടതട്ടി

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി- ഒരു കപ്പ്
ഉഴുന്ന് (കുതിര്‍ത്തത്)-കാല്‍ കപ്പ്
തുവരപ്പരിപ്പ് (കുതിര്‍ത്തത്)- കാല്‍ കപ്പ്
തേങ്ങ ചിരവിയത് - അര കപ്പ്
വറ്റല്‍ മുളക്- ആറ് എണ്ണം
കറിവേപ്പില (ചതച്ചത്) കുറച്ച്
ചുവന്നുള്ളി(ചതച്ചത്)- ആറ്
കുരുമുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ- പാകത്തിന്
തയാറാക്കുന്ന വിധം
പച്ചരി കുതിര്‍ത്ത് വറ്റല്‍മുളക്, തേങ്ങ എന്നിവ ചേര്‍ത്ത് അധികം അരയാതെ അരയ്ക്കുക. തുവരപ്പരിപ്പ്, ഉഴുന്ന് കുതിര്‍ത്തത് ഇവയും അധികം അരയാതെ അരയ്ക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് അരച്ച പച്ചരിയും തുവരപ്പരിപ്പും ഉഴുന്നും ഒരുമിച്ചിളക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേര്‍ക്കുക. കായപ്പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ കലക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ തടവി മാവൊഴിക്കുക. മീതെ എണ്ണ തളിച്ച് മറിച്ചിടുക. മൂത്തുവരുമ്പോള്‍ വാങ്ങാം.

പരിപ്പുദോശ

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍- കാല്‍ കപ്പ്
കടല- കാല്‍ കപ്പ്
പച്ചരി- കാല്‍ കപ്പ്
പൊട്ട് കടല- കാല്‍ കപ്പ്
ഇഞ്ചി- ചെറിയ കഷണം
പച്ചമുളക്- രണ്ട്
ജീരകം- അര കപ്പ്
ചുവന്നുള്ളി- പത്ത്
ഉപ്പ്- പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
മല്ലിയില: ഒരു സ്പൂണ്‍
നല്ലെണ്ണ: പാകത്തിന്
തയാറാക്കുന്ന വിധം
ചെറുപയര്‍, കടല, പച്ചരി, തുവരപ്പരിപ്പ് എന്നിവ കുതിര്‍ക്കുക, ഇഞ്ചി, പച്ചമുളക്, ജീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ പൊട്ട്കടലയും കുതിര്‍ത്തവയ്ക്കുമൊപ്പം അരയ്ക്കുക. ഇതിലേക്ക് കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക.

ചെറുപയര്‍ ചമ്മന്തി

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍- ഒരു കപ്പ്
തേങ്ങ- അരക്കപ്പ്
വെളുത്തുള്ളി- നാല് അല്ലി
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുള്ള്
തയാറാക്കുന്ന വിധം
പാനില്‍ ചെറുപയര്‍ മൂപ്പിക്കുക, മിക്‌സിയില്‍ ചെറുതായി പൊടിക്കുക. ഇതിലേക്ക് തേങ്ങ, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇവ ചേര്‍ത്ത് ഒതുക്കിയെടുക്കുക, ചൂടു കഞ്ഞിക്കൊപ്പം വിളമ്പാം.

ചെറുപയര്‍ പുളിങ്കറി

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍-ഒരു കപ്പ്
തേങ്ങ- അര കപ്പ്
വെളുത്തുള്ളി- മൂന്ന് അല്ലി
ചുവന്നുള്ളി- നാല് അല്ലി
മുളകുപൊടി-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ കപ്പ്
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്-രണ്ട്
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്, എണ്ണ- പാകത്തിന്
തയാറാക്കുന്ന വിധം
ചെറുപയര്‍ ഉപ്പുചേര്‍ത്ത് വേവിക്കുക. തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക, വെന്ത ചെറുപയറില്‍ അരപ്പു ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക, പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വറ്റല്‍ മുളക്, കറിവേപ്പില വഴറ്റി കറിയില്‍ ചേര്‍ക്കുക. ചൂടോടെ വിളമ്പാം.

ദാല്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍
വെള്ളക്കടല- ഒരു കപ്പ്
ജീരകം- ഒരു സ്പൂണ്‍
കായം- കാല്‍ ടീസ്പൂണ്‍
ഇഞ്ചി പച്ചമുളക് പേസ്റ്റ്- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
തൈര്- മുക്കാല്‍ കപ്പ്
പഞ്ചസാര- ഒരു ടീസ്പൂണ്‍
മല്ലിയില-ഒരു ടീസ്പൂണ്‍
എണ്ണ, ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
കടല വെള്ളത്തില്‍ കുതിര്‍ത്തശേഷം വേവിക്കുക, പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേക്ക് കായം, ഇഞ്ചി- പച്ചമുളക് പേസ്റ്റ് എന്നിവ വഴറ്റുക. മുളകുപൊടി ചേര്‍ത്തിളക്കി, വേവിച്ച കടലയും ചേര്‍ത്ത് അഞ്ചുമിനിറ്റ് ചെറുതീയില്‍ വെയ്ക്കുക. തീയണച്ച ശേഷം ഇതിലേക്ക് തൈരും പഞ്ചസാരയും മല്ലിയിലയും ഉപ്പും ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

മസൂര്‍ ദാല്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍
ചുവന്ന പരിപ്പ്- ഒരു കപ്പ്
നെയ്യ്- ഒരു ടീസ്പൂണ്‍
ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്)- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- ഒരു ടീസ്പൂണ്‍
പച്ചമുളക് (രണ്ടായി പിളര്‍ന്നത്)- നാല്
സവാള (കൊത്തിയരിഞ്ഞത്)- ഒന്ന് വലുത്
തക്കാളി (ചെറുതായി അരിഞ്ഞത്)-ഒന്ന്
മല്ലിയില - ഒരു ടീസ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
വറ്റല്‍മുളക്- രണ്ട്
ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
പാനില്‍ നെയ്യൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റി പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. പരിപ്പ് ചേര്‍ത്ത് വേവിക്കുക, വെന്തശേഷം തക്കാളി ചേര്‍ത്ത് തിളപ്പിക്കുക, കടുക് പൊട്ടിച്ച് വറ്റല്‍ മുളക് വഴറ്റി കറിയില്‍ ചേര്‍ക്കുക. മല്ലിയില വിതറി വിളമ്പാം.

കടല കറുപ്പിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍
കറുത്ത കടല - ഒന്നര കപ്പ്
ഉപ്പ്- പാകത്തിന്
കായം- കാല്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് (കീറിയത്)- നാല്
മുളകുപൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- ഒരു നാരങ്ങയുടേത്
തയാറാക്കുന്ന വിധം
കടല കുതിര്‍ത്ത് ഉപ്പ്, കായം, മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിക്കുക. തുറന്നുവച്ച് വെള്ളം വറ്റിക്കുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം വറുക്കുക. ഇതിലേക്ക് ഉണക്കമുളക് ചേര്‍ത്ത്, വഴറ്റി കടല ചേര്‍ക്കുക, അല്‍പ്പം മുളക്‌പൊടി തൂകി ഫ്രൈ ചെയ്ത് എടുക്കുക. നാരങ്ങാനീര് പിഴിഞ്ഞ് വിളമ്പാം (കടല നന്നായി കറുത്ത് വരണം.)

ചെറുപയര്‍ മുളപ്പിച്ച കറി

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ മുളപ്പിച്ചത്- ഒരു കപ്പ്
ഇഞ്ചി ചതച്ചത്- ചെറിയ കഷണം
പച്ചമുളക് കീറിയത് - ആറ്
ചുവന്നുള്ളി ചതച്ചത്-നാല്
ഉപ്പ്- പാകത്തിന്
തേങ്ങാപ്പാല്‍- അരകപ്പ്
കറിവേപ്പില- രണ്ടു തണ്ട്
തയാറാക്കുന്ന വിധം
ചെറുപയര്‍, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, ഉപ്പ് ചേര്‍ത്ത് വേവിക്കുക, വെന്തശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍, കറിവേപ്പില ചേര്‍ത്ത് വാങ്ങാം.
ചെറുപയര്‍ തേങ്ങാപാല്‍കറി
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍-ഒരു കപ്പ്
ചുവന്നുള്ളി(ചതച്ചത്) -ആറ് എണ്ണം
ഇഞ്ചി (ചതച്ചത്) - ചെറിയ കഷണം
പച്ചമുളക് (കീറിയത്) - നാലെണ്ണം
തേങ്ങാപാല്‍ - ഒരു കപ്പ്
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെറുപയര്‍, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് ചേര്‍ത്ത് വേവിക്കുക. ശേഷം തേങ്ങാപാല്‍, കറിവേപ്പില ഒഴിച്ച് തിളപ്പിച്ച് വാങ്ങുക.

Back to top Go down
singerbird
Junior Member
Junior Member
avatar


PostSubject: Re: The Recipe Corner    Mon Jan 07, 2013 3:48 pm

how nice....vesakkunnu....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 10:56 am

രുചിവൈവിദ്ധ്യത്തിന്റെ വടക്കന്‍ പെരുമ


തനതായ പാചകത്തിന്റെ രുചിവൈവിദ്ധ്യത്താല്‍ സമ്പന്നമാണ്‌ ഉത്തരേന്ത്യ. പേര്‍ഷ്യന്‍ മുഗള്‍ സ്വാധീനം ഈ രൂചിവൈവിദ്ധ്യത്തിന്‌ പുതിയ മസാലക്കൂട്ടുകള്‍ പകര്‍ന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള നമുക്കേറെ ഇഷ്‌ടമുള്ള ചില വിഭവങ്ങളുടെ രസക്കൂട്ടാണ്‌ ഇക്കുറി...

പാലക്ക്‌ പനീര്‍

ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്‌)- നൂറ്റമ്പത്‌ഗ്രാം
പാലക്ക്‌ - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്‌പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പെയ്‌സ്റ്റ്‌ - മുക്കാല്‍ സ്‌പൂണ്‍
പച്ചമുളക്‌ പെയ്‌സ്റ്റ്‌ - അരസ്‌പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു ടീസ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്നവിധം
പാലക്ക്‌, ഇഞ്ചി, വെളുത്തുള്ളി പെയ്‌സ്റ്റ്‌, പച്ചമുളക്‌ പെയ്‌സ്റ്റ്‌ എന്നിവ കുക്കറില്‍ വളരെ കുറച്ച്‌ വെള്ളം ചേര്‍ത്ത്‌ വെയ്‌ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ സവോള ഇട്ട്‌ വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്‌, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക്‌ വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക്‌ പനീരും പാലക്കും ഇട്ടിളക്കുക. പാലക്‌ പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം.

ഉത്തരേന്ത്യന്‍ രാജ്‌മ കറി

ആവശ്യമുള്ള സാധനങ്ങള്‍

രാജ്‌മ (ഒരു ദിവസം കുതിര്‍ക്കുക) - കാല്‍ കിലോ
സവോള (ചെറുതായി അരിയുക) - രണ്ടെണ്ണം
തക്കാളി (ചെറുതായി അരിയുക- രണ്ടെണ്ണം
ഇഞ്ചി (അരച്ചത്‌) -- ഒരു ടേബിള്‍സ്‌പൂണ്‍
പച്ചമുളക്‌ (കീറിയത്‌) - നാലെണ്ണം
ജീരകപ്പൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - അരടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
മല്ലിയില - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവോള, തക്കാളി, പച്ചമുളക്‌, ഇഞ്ചി എന്നിവ വഴറ്റുക. ബ്രൗണ്‍നിറമാകുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. എണ്ണ തെളിയുമ്പോള്‍ അതിലേക്ക്‌ രാജ്‌മ ഇട്ട്‌ ആവശ്യത്തിന്‌ വെള്ളം ഒഴിച്ച്‌ കുക്കറില്‍വച്ച്‌ വേവിക്കുക. വെന്തശേഷം മല്ലിയില വിതറാം. പൂരിയുടെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാം.

ആലു മട്ടര്‍

ആവശ്യമുള്ള സാധനങ്ങള്‍
കിഴങ്ങ്‌ (പുഴുങ്ങി അരിയുക)- അരക്കിലോ
മട്ടര്‍ (ഗ്രീന്‍പീസ്‌) - കാല്‍കിലോ
പച്ചമുളക്‌ (കീറിയത്‌) - ആറെണ്ണം
കടുകെണ്ണ - കാല്‍കപ്പ്‌
ഗരംമസാല - അരടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
വെളുത്തുള്ളി - പത്ത്‌ അല്ലി
ഇഞ്ചി (ചെറുതായി അരിയുക) -ഒരു ടീസ്‌പൂണ്‍
സവോള (ചെറുതായി അരിയുക)- രണ്ടെണ്ണം

തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവോള, ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്‌ എന്നിവ വഴറ്റുക. ബ്രൗണ്‍നിറമായതിനുശേഷം മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവയിടുക. എണ്ണ തെളിഞ്ഞതിനുശേഷം ഉരുളകിഴങ്ങും മട്ടറും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. മല്ലിയില അരിഞ്ഞത്‌ വിതറുക.

നോര്‍ത്ത്‌ ഇന്ത്യന്‍ ദാല്‍

ആവശ്യമുള്ള സാധനങ്ങള്‍
പരിപ്പ്‌ - അരക്കപ്പ്‌
പച്ചമുളക്‌ (നീളത്തില്‍ അരിയുക) - രണ്ടെണ്ണം
ഉപ്പ്‌ - പാകത്തിന്‌ തക്കാളി (അരിയുക) - ഒരെണ്ണം
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
സവോള (ചെറുതായി അരിയുക) - ഒരെണ്ണം
കടുക്‌ - കാല്‍ ടീസ്‌പൂണ്‍
വറ്റല്‍മുളക്‌ (രണ്ടായി കീറിയത്‌) - കാല്‍ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
എണ്ണ - ആവശ്യത്തിന്‌
വെളുത്തുള്ളി - അഞ്ച്‌ അല്ലി

തയാറാക്കുന്നവിധം
പ്രഷര്‍കുക്കറില്‍ പരിപ്പ്‌, പച്ചമുളക്‌, തക്കാളി, സവോള, ഉപ്പ്‌, മഞ്ഞള്‍പ്പൊടി എന്നിവ ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കി കടുകും വറ്റല്‍മുളകും വെളുത്തുള്ളി എന്നിവയിട്ട്‌ വഴറ്റുക. ഇതിലേക്ക്‌ വെന്ത പരിപ്പിട്ട്‌ ഇളക്കുക. മല്ലിയില വിതറുക. ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ ദാല്‍ വിളമ്പാം.

ആലു ബൈഗന്‍

ആവശ്യമുള്ള സാധനങ്ങള്‍
വഴുതനങ്ങ (ചെറുതായി അരിയുക - മൂന്നെണ്ണം
കിഴങ്ങ്‌ (ചെറുതായി അരിയുക)- രണ്ടെണ്ണം
തക്കാളി (അരിഞ്ഞത്‌) - ഒരെണ്ണം
പച്ചമുളകും ഇഞ്ചിയും - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
ജീരകപ്പൊടി - അരസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
മല്ലിയില - കാല്‍കപ്പ്‌
റിഫൈന്റ്‌ ഓയില്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

ചൂടായ എണ്ണയില്‍ തക്കാളി വഴറ്റിയശേഷം പച്ചമുളക്‌, ഇഞ്ചി, ജീരകപ്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല ഉപ്പ്‌ എന്നിവ വഴറ്റുക. എണ്ണ തെളിയുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന കിഴങ്ങും വഴുതനയും ചേര്‍ത്തിളക്കി ആവശ്യത്തിന്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. മല്ലിയില വിതറുക.

ചെറുചേമ്പ്‌ വഴറ്റിയത്‌

ആവശ്യമുള്ള സാധനങ്ങള്‍
ചെറുചേമ്പ്‌ കുക്കറില്‍ വേവിച്ച്‌ തൊലികളഞ്ഞത്‌ - കാല്‍കിലോ
പച്ചമുളക്‌ അരിഞ്ഞത്‌ - മൂന്നെണ്ണം
ഉലുവ - കാല്‍ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
ഉപ്പ്‌ - കാല്‍സ്‌പൂണ്‍

തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച്‌ പച്ചമുളക്‌ ഇട്ട്‌ വഴറ്റുക. തൊലികളഞ്ഞ ചെറുചേമ്പ്‌ അതിലേക്കിട്ട്‌ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.ചെറുചേമ്പ്‌ വഴറ്റിയത്‌ റെഡി.ചൂടോടെ പൂരിയോടെപ്പം വിളമ്പാം

കോവയ്‌ക്ക ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍
1. കോവയ്‌ക്ക (നാലായി അടരാത്ത വിധത്തില്‍ പിളര്‍ന്നത്‌) - കാല്‍കിലോ
2. മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
3. മുളകുപൊടി - അരസ്‌പൂണ്‍
4. ഗരംമസാല - അരസ്‌പൂണ്‍
5. ഉപ്പ്‌ - ആവശ്യത്തിന്‌
6. മല്ലിപ്പൊടി - മുക്കാല്‍സ്‌പൂണ്‍
7. എണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ്‌, മല്ലിപ്പൊടി എന്നിവ നന്നായി ചേര്‍ത്തിളക്കുക. പിളര്‍ന്ന കോവയ്‌ക്കയുടെ അകഭാഗത്ത്‌ മസാലവച്ച്‌ നൂലുകൊണ്ട്‌ കെട്ടുക. ചീനച്ചട്ടിയില്‍ ആവശ്യത്തിന്‌ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ കോവയ്‌ക്ക് അതിലിട്ട്‌ ഫ്രൈ ചെയ്‌തെടുക്കുക.

മഷ്‌റും കുറുമ


ആവശ്യമുള്ള സാധനങ്ങള്‍
കൂണ്‍ - രണ്ട്‌ കപ്പ്‌
സവാള - രണ്ടെണ്ണം
പച്ചമുളക്‌ - രണ്ടെണ്ണം
ഉരുളക്കിഴങ്ങ്‌ - രണ്ടെണ്ണം
തക്കാളി - രണ്ടെണ്ണം
വെളുത്തുള്ളി - മൂന്ന്‌ അല്ലി
ഇഞ്ചി - ഒരു കഷണം
ഗരംമസാല - അരസ്‌പൂണ്‍
വിനാഗിരി - ഒരുടീസ്‌പൂണ്‍
മല്ലിയില - അല്‌പം
എണ്ണ, ഉപ്പ്‌ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം
ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ സവാള വഴറ്റി അതില്‍ ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ അരയ്‌ക്കുക. വേവിച്ചുവച്ച ഉരുളക്കിഴങ്ങും കൂണും ചേര്‍ത്ത്‌ നന്നായി വഴന്നുവരുമ്പോള്‍ രണ്ട്‌ കപ്പ്‌ വെള്ളവും ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക.
അല്‌പം കഴിഞ്ഞ്‌ ഇതിലേക്ക്‌ അരച്ചുവച്ചത്‌ ഇട്ട്‌ കുറുകിവരുമ്പോള്‍ ഗരംമസാല ചേര്‍ത്ത്‌ കുറുകിയശേഷം വാങ്ങി മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കാവുന്നതാണ്‌.

ആലു ഗോബി

ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ അടര്‍ത്തി ചെറിയ കഷണങ്ങളാക്കിയത്‌- രണ്ട്‌ കപ്പ്‌
ഉരുളക്കിഴങ്ങ്‌ (കഷണങ്ങളായി അരിയുക) - ചെറുത്‌ രണ്ടെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്‌
- മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - കാല്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
കുരുമുളകുപൊടി - കാല്‍സ്‌പൂണ്‍
വെള്ളം - ആവശ്യത്തിന്‌
ജീരകപ്പൊടി - അരടീസ്‌പൂണ്‍

തയാറാക്കുന്നവിധം
കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്‌ എന്നിവ ഫ്രൈയിങ്‌പാനില്‍ എണ്ണയൊഴിച്ച്‌ ചെറുതീയില്‍ വേവിക്കണം. വെന്തുകഴിഞ്ഞാല്‍ ഇഞ്ചി അരിഞ്ഞത്‌, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്‌, ജീരകപ്പൊടി എന്നിവ ചേര്‍ക്കുക. മസാലക്കൂട്ട്‌ പിടിച്ചുകഴിഞ്ഞാല്‍ അല്‌പം വെള്ളം ചേര്‍ക്കാം. മല്ലിയില വിതറുക.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 11:06 am

സ്പെഷ്യല്‍



പൊടിമീന്‍ ഉലര്‍ത്തിയത്


ആവശ്യമുള്ള സാധനങ്ങള്‍
1. പൊടിമീന്‍ - അരക്കിലോ
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
2. കടുക് - ഒരു ടീസ്പൂണ്‍
ഉലുവ - അരടീസ്പൂണ്‍
3. സവാള നീളത്തില്‍ അരിഞ്ഞത് - ഒന്ന്
4. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
5. കറിവേപ്പില- രണ്ട് തണ്ട്
6. തക്കാളി നീളത്തില്‍ അരിഞ്ഞത് - രണ്ടെണ്ണം
7. പുളിവെള്ളം - രണ്ട് ടീസ്പൂണ്‍
8. ഉപ്പ്, എണ്ണ - പാകത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ പൊടിമീനില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കുക. ശേഷം എണ്ണയില്‍ വറുത്തുകോരുക.
പാനില്‍ എണ്ണയൊഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാള വഴറ്റുക പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് മൂപ്പിക്കുക. കറിവേപ്പില ചേര്‍ക്കുക. തക്കാളിയും പുളിവെള്ളവും ചേര്‍ത്തിളക്കി തിളപ്പിക്കുക. അല്പനേരം ചെറുതീയില്‍ ഇരുന്നശേഷം വറുത്തുവച്ച പൊടിമീന്‍ ചേര്‍ത്തിളക്കുക. ഗ്രേവി കട്ടിയാകുമ്പോള്‍ വാങ്ങാം.

പൊടിമീന്‍ തിളപ്പിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍
പൊടിമീന്‍ - കാല്‍കിലോ
പച്ചക്കുരുമുളക് അരച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് - രണ്ടെണ്ണം
ഉപ്പ്, എണ്ണ - പാകത്തിന്

തയാറാക്കുന്ന വിധം
പൊടിമീന്‍ വൃത്തിയാക്കിയശേഷം പച്ചമുളകും കുരുമുളകും ഉപ്പും ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് വേവിക്കുക. കുറുകിയ ചാറായിരിക്കണം. വെന്തശേഷം വെളിച്ചെണ്ണ തൂവി വിളമ്പാം.

പൊടിമീന്‍ മാങ്ങാപ്പീര

ആവശ്യമുള്ള സാധനങ്ങള്‍
1. പൊടിമീന്‍ വൃത്തിയാക്കിയത് - അരക്കിലോ
2. പച്ചമാങ്ങ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത് - ഒന്ന്
3. ചുവന്നുള്ളി - നാലെണ്ണം
തേങ്ങ ചിരവിയത് - ഒരു കപ്പ്
4. മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
5. കാന്താരിമുളക് - ആറെണ്ണം
6. കറിവേപ്പില - രണ്ട് തണ്ട്
7. എണ്ണ, ഉപ്പ്, വെള്ളം - പാകത്തിന്

തയാറാക്കുന്ന വിധം

ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മാങ്ങ, കാന്താരിമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കറിവേപ്പില, ഉപ്പ് എന്നിവ പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചുവന്നുള്ളിയും തേങ്ങയും ഒന്നിച്ച് ഒതുക്കിയെടുത്ത് വെന്ത മാങ്ങായോടൊപ്പം ചേര്‍ക്കുക. അരപ്പ് തിളയ്ക്കുമ്പോള്‍ പൊടിമീന്‍ ചേര്‍ത്ത് അല്പനേരം അടച്ചുവയ്ക്കുക. ശേഷം വാങ്ങി ചൂട് ചോറിനൊപ്പം വിളമ്പാം.

പൊടിമീന്‍ ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍
1. പൊടിമീന്‍ വൃത്തിയാക്കിയത് - കാല്‍ക്കിലോ
2. മൈദ - അരക്കപ്പ്
3. കോണ്‍ഫ്‌ളോര്‍ - കാല്‍ക്കപ്പ്
4. കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
5. ഉപ്പ്, എണ്ണ, വെള്ളം - പാകത്തിന്

തയാറാക്കുന്നവിധം

മൈദയും കോണ്‍ഫ്‌ളോറും ഒന്നിച്ച് കലക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഉപ്പ് ചേര്‍ത്തിളക്കുക. മീന്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കാം.

ചെമ്മീന്‍ മസാല


1. ചെമ്മീന്‍ വൃത്തിയാക്കിയത് - കാല്‍ക്കിലോ
2. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - ചെറിയ കഷണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - മൂന്നെണ്ണം
3. സവാള നാലായി മുറിച്ചത് - രണ്ടെണ്ണം
തക്കാളി ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം
4. മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു ടീസ്പൂണ്‍
5. ഉപ്പ്, എണ്ണ - പാകത്തിന്
6. പഞ്ചസാര - അരടീസ്പൂണ്‍
നാരങ്ങാനീര് - രണ്ട് ടീസ്പൂണ്‍
ഗരംമസാല - അരടീസ്പൂണ്‍
7. കടുക് - ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം
പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് വഴറ്റുക. സവാളയും തക്കാളിയും വഴറ്റുക. വഴന്നുവരുമ്പോള്‍ മുളകുപൊടി, മല്ലിയില, ഉപ്പ്, പഞ്ചസാര, നാരങ്ങാനീര് എന്നിവ എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം മുകളിലായി ഗരംമസാല തൂവുക. ശേഷം വിളമ്പാം.

ചെമ്മീന്‍ പൊരിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍
1. ചെമ്മീന്‍ - പത്തെണ്ണം
2. ഇഞ്ചി, വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3. റവ - 50 ഗ്രാം
4. എണ്ണ - പാകത്തിന്
തയാറാക്കുന്നവിധം
ചെമ്മീനില്‍ ഇഞ്ചി - വെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ശേഷം ചെമ്മീന്‍ റവയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
ചെമ്മീന്‍ മുളകും പുളിയും

ആവശ്യമുള്ള സാധനങ്ങള്‍
1. വൃത്തിയാക്കിയ ചെമ്മീന്‍ - അരക്കിലോ
2. പച്ചമുളക് ചതച്ചത് - ആറെണ്ണം
ഇഞ്ചി ചതച്ചത് - ചെറിയ കഷണം
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് - അരക്കപ്പ്
3. മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
4. കുടംപുളി ഉപ്പിട്ട് ചൂടുവെള്ളത്തില്‍
കുതിര്‍ത്തത് - 4 ചുള
5. കറിവേപ്പില - രണ്ട് തണ്ട്
6. ഉപ്പ്, എണ്ണ - പാകത്തിന്

തയാറാക്കുന്നവിധം
പാനില്‍ എണ്ണയൊഴിച്ച് പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട്മൂപ്പിക്കുക. ഇതിലേക്ക് കുടംപുളി, കുതിര്‍ത്ത വെള്ളത്തോടൊപ്പം ചേര്‍ക്കുക. തിളച്ചശേഷം ചെമ്മീനിട്ട് വേവിച്ച് വാങ്ങാം.

പനഞ്ഞില്‍ ഉലര്‍ത്തിയത്

ആവശ്യമുള്ള സാധനങ്ങള്‍
പനഞ്ഞില്‍ - 100 ഗ്രാം
ഇഞ്ചി (പൊടിയായി അരിഞ്ഞത്) - ഇടത്തരം കഷണം
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്) - 10 അല്ലി
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്) - 5 എണ്ണം
ചുവന്നുള്ളി (നീളത്തില്‍ അരിഞ്ഞത്) - അര കപ്പ്
മുളകുപൊടി - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര കപ്പ്
ഗരം മസാല - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ഉപ്പ്, എണ്ണ - പാകത്തിന്

തയാറാക്കുന്നവിധം

പാനില്‍ എണ്ണയൊഴിച്ച് ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല, കുരുമുളകുപൊടി ചേര്‍ത്തിളക്കുക. പനഞ്ഞില്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവച്ച് വേവിക്കുക. വെന്ത ശേഷം പാകത്തിന് എണ്ണയൊഴിച്ച് ഉലര്‍ത്തിയെടുക്കുക.

മത്തി മുക്കി വറുത്തത്

ആവശ്യമുള്ള സാധനങ്ങള്‍
1. മത്തി - കാല്‍ക്കിലോ
2. മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
കുരുമുളകുപൊടി - അരടീസ്പൂണ്‍
3. മൈദ - ഒരു കപ്പ്
4. ഉപ്പ്, എണ്ണ, വെള്ളം - പാകത്തിന്

തയാറാക്കുന്ന വിധം

മത്തി കഴുകി വൃത്തിയാക്കി വരയുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ മീനില്‍ പുരട്ടി അല്പനേരം വയ്ക്കുക. മൈദയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് നീട്ടി കലക്കി മത്തി അതില്‍ മുക്കി വറുത്തെടുക്കുക.

മത്തി പൊള്ളിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍
1. നെയ്യുള്ള മത്തി - അരക്കിലോ
2. തക്കാളി ദശ - അരക്കപ്പ്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ചുവന്നുള്ളി - അരക്കപ്പ്
പെരുഞ്ചീരകം - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - അഞ്ച് അല്ലി
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3. വാഴയില ചതുരത്തില്‍ മുറിച്ചത് - ഒന്ന്

തയാറാക്കുന്നവിധം

നെയ്യുള്ള മത്തി കഴുകി വൃത്തിയാക്കി വരയുക. തക്കാളിദശ, കുരുമുളകുപൊടി, ചുവന്നുള്ളി, പെരുഞ്ചീരകം, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ വെള്ളമൊഴിക്കാതെ മിക്‌സിയില്‍ തരുതരുപ്പായി അരയ്ക്കുക. ഇത് മീനില്‍പുരട്ടി വാഴയിലയില്‍ പൊതിഞ്ഞ് പാനില്‍വച്ച് പൊള്ളിച്ചെടുക്കുക.

കുരുമുളക് മത്തി

ആവശ്യമുള്ള സാധനങ്ങള്‍
1. മത്തി വൃത്തിയാക്കിയത് - അരക്കിലോ
2. ഇഞ്ചി - വലിയ കഷണം
വെളുത്തുള്ളി - 10 ചുള
പെരുഞ്ചീരകം - ഒരു ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
പച്ചക്കുരുമുളക്/ ഉണക്കക്കുരുമുളക് - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒന്നരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി
- അരടീസ്പൂണ്‍
3. അരി - രണ്ട് ടേബിള്‍സ്പൂണ്‍
4. ഉപ്പ്, എണ്ണ - പാകത്തിന്

തയാറാക്കുന്നവിധം

മത്തി കഴുകി വൃത്തിയാക്കി വരയുക. ഇഞ്ചി, വെളുത്തുള്ളി, പെരുഞ്ചീരകം, കടുക്, പച്ചക്കുരുമുളക്, മുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ഒരുമിച്ച് മിക്‌സിയില്‍ അരയ്ക്കുക. ഈ അരപ്പ് മീനില്‍ പുരട്ടി അല്പനേരം വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ മീനോടൊപ്പം അരി ചേര്‍ത്ത് വറുത്തെടുക്കുക.
കൂണ്‍കറി
ആവശ്യമുള്ള സാധനങ്ങള്‍
ഇടത്തരം കഷണങ്ങളാക്കിയ കൂണ്‍ മഞ്ഞള്‍വെള്ളത്തില്‍ കലക്കിയത് - ഒരു കപ്പ്
ഇടത്തരം കഷണങ്ങളാക്കിയ സവാള - ഒന്ന്
വറ്റല്‍മുളക് - മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - അരക്കപ്പ്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ്, എണ്ണ - പാകത്തിന്

തയാറാക്കുന്നവിധം

പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിക്കുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. കൂണും സവാളയും ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക. തേങ്ങാപ്പാലും ഉപ്പും ചേര്‍ത്തിളക്കുക. തിളച്ചശേഷം വാങ്ങി ചൂട് ചോറിനൊപ്പം വിളമ്പാം.

കൂണ്‍ ഉലര്‍ത്തിയത്

ആവശ്യമുള്ള സാധനങ്ങള്‍
1. കഷണങ്ങളാക്കി മുറിച്ച കൂണ്‍ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ ഇട്ടത് - ഒരു കപ്പ്
2. ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - ആറെണ്ണം
വെളുത്തുള്ളി - ഏഴ് ചുള
(എല്ലാം കൂടി ഒന്നിച്ച് അരയ്ക്കുക)
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അരടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - അരടീസ്പൂണ്‍
4. സവാള ഇടത്തരം കഷണങ്ങളാക്കിയത് - ഒന്ന് വലുത്
5. തക്കാളി ഇടത്തരം കഷണങ്ങളാക്കിയത് - രണ്ട് വലുത്
6. ഉപ്പ്, എണ്ണ - പാകത്തിന്
7. കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്നവിധം

പാനില്‍ എണ്ണയൊഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരച്ചത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. സവാള ചേര്‍ത്ത് വഴറ്റുക. തക്കാളിയും ഉപ്പും ചേര്‍ത്തിളക്കി അരപ്പ് തിളച്ചുവരുമ്പോള്‍ കൂണ്‍ ചേര്‍ത്ത് അല്പനേരംചെറുതീയില്‍ വയ്ക്കുക. വെള്ളം വലിഞ്ഞ് ഗ്രേവി നല്ല കട്ടിയായി വരുമ്പോള്‍ വാങ്ങാം.

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 11:13 am

thanks ammu.. mushroom onnu try cheyyanam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 11:14 am

Minnoos wrote:
thanks ammu.. mushroom onnu try cheyyanam

Broccoli try cheytho?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 11:18 am

yyoo...ellam vayikkumbol thanne kothi varunna receipes....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 11:18 am

Neelu wrote:
yyoo...ellam vayikkumbol thanne kothi varunna receipes....


Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 11:20 am

Ammu wrote:
Minnoos wrote:
thanks ammu.. mushroom onnu try cheyyanam

Broccoli try cheytho?
athil pinne broccoli supermarketil povumbam angu marannu povum.. allenkil ennum poyi athinte munnil vayinokki ninnu alochichittund, ithukond enthu cheyyan pattum ennu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 11:20 am

Ammu wrote:
Neelu wrote:
yyoo...ellam vayikkumbol thanne kothi varunna receipes....


podimeen ularthiyathum podimeen peerayum...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 11:21 am

Minnoos wrote:
Ammu wrote:


Broccoli try cheytho?
athil pinne broccoli supermarketil povumbam angu marannu povum.. allenkil ennum poyi athinte munnil vayinokki ninnu alochichittund, ithukond enthu cheyyan pattum ennu



Maryaadakku vaangi curry vechekkanam ketto
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 11:23 am

Neelu wrote:
Ammu wrote:



podimeen ularthiyathum podimeen peerayum...


ഞാനും വായില്‍ കപ്പലോടിക്കുവാനുള്ള വെള്ളമിറക്കി തന്നെയാ ഇത് പോസ്റ്റ്‌ ചെയ്തത് ......
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 11:24 am

Minnoos wrote:
Ammu wrote:


Broccoli try cheytho?
athil pinne broccoli supermarketil povumbam angu marannu povum.. allenkil ennum poyi athinte munnil vayinokki ninnu alochichittund, ithukond enthu cheyyan pattum ennu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 11:25 am

enthootta ee pananjil?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 11:28 am

Neelu wrote:
enthootta ee pananjil?

മീനിന്റെ മുട്ടയല്ലേ അത് .... .....ഞങ്ങളുടെ നാട്ടില്‍ പലിഞ്ഞീന്‍ എന്നാണു പറയുന്നത്.....വലിയ മീന്റെ പലിഞ്ഞീന്‍ ഒരു മുട്ടയും ചേര്‍ത്ത് പൊരിചെടുതാല്‍ നല്ല രുചിയാ
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 1:29 pm

Ammu wrote:
Neelu wrote:
enthootta ee pananjil?

മീനിന്റെ മുട്ടയല്ലേ അത് .... .....ഞങ്ങളുടെ നാട്ടില്‍ പലിഞ്ഞീന്‍ എന്നാണു പറയുന്നത്.....വലിയ മീന്റെ പലിഞ്ഞീന്‍ ഒരു മുട്ടയും ചേര്‍ത്ത് പൊരിചെടുതാല്‍ നല്ല രുചിയാ

+100


Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 1:49 pm

kaaat wrote:
Ammu wrote:


മീനിന്റെ മുട്ടയല്ലേ അത് .... .....ഞങ്ങളുടെ നാട്ടില്‍ പലിഞ്ഞീന്‍ എന്നാണു പറയുന്നത്.....വലിയ മീന്റെ പലിഞ്ഞീന്‍ ഒരു മുട്ടയും ചേര്‍ത്ത് പൊരിചെടുതാല്‍ നല്ല രുചിയാ

+100


+100000000000000
"parinjeen" enna njangal parayaru....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jan 09, 2013 1:53 pm

Neelu wrote:
kaaat wrote:


+100


+100000000000000
"parinjeen" enna njangal parayaru....
'parinjil' ennu njangal parayum
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jan 09, 2013 1:54 pm

Back to top Go down
Sponsored content




PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: