HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 ആനവിശേഷങ്ങള്‍!!!

Go down 
Go to page : Previous  1 ... 16 ... 28, 29, 30, 31, 32  Next
AuthorMessage
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Fri Jun 19, 2015 4:40 am

Laila N wrote:
Oru pahachi ninu orangnu,beroruthu kinaabu kaananu.mmede Aana ithu ballom ariyanunda?

അതോണ്ട് തന്നെ അവർക്ക് സുഖായി ഒറങ്ങാം
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Fri Jun 19, 2015 7:26 am

Parthan wrote:
Laila N wrote:
Oru pahachi ninu orangnu,beroruthu kinaabu kaananu.mmede Aana ithu ballom ariyanunda?

അതോണ്ട് തന്നെ അവർക്ക് സുഖായി ഒറങ്ങാം

aanakku visheshamundo
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Mon Jun 22, 2015 4:59 am

Abhijit wrote:
Parthan wrote:

അതോണ്ട് തന്നെ അവർക്ക് സുഖായി ഒറങ്ങാം

aanakku visheshamundo
illalo ini undavumo
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jun 28, 2015 4:59 am

ചെമ്പൂത്ര ദേവീദാസൻ
ഇനി ഈ പേര് ഉൽത്സവപ്പറമ്പുകളിൽ നമുക്ക് കാണാൻ കഴിയില്ല,ആ തലയെടുത്ത് നിൽകുന്ന അവനെ നമുക്ക്
കാണാൻ കഴിയില്ല.
ഉയർന്ന ശിരസും ആരേയും നേരിടാനുള്ള കരുത്തുമായി ദേവിയുടെ സ്വന്തം ദാസൻ ദേവിയ്ക്ക് അരികിലേക്ക് യാത്രയായി......................
ദേവീദാസന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ……

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

ആനപ്രേമികളുടെ ഒരു തീരാനഷ്ടം

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jun 28, 2015 1:17 pm

Parthan wrote:
ചെമ്പൂത്ര ദേവീദാസൻ
ഇനി ഈ പേര് ഉൽത്സവപ്പറമ്പുകളിൽ നമുക്ക് കാണാൻ കഴിയില്ല,ആ തലയെടുത്ത് നിൽകുന്ന അവനെ നമുക്ക്
കാണാൻ കഴിയില്ല.  
ഉയർന്ന ശിരസും ആരേയും നേരിടാനുള്ള കരുത്തുമായി ദേവിയുടെ സ്വന്തം ദാസൻ ദേവിയ്ക്ക് അരികിലേക്ക് യാത്രയായി......................
ദേവീദാസന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ……

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

ആനപ്രേമികളുടെ ഒരു തീരാനഷ്ടം  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Thu Jul 02, 2015 9:24 am

പെരുമ്പാവൂര്‍ കണ്ണന്‍െറ കൊമ്പ് ഇനി ജയറാമിന്

[You must be registered and logged in to see this link.]

ഷൊര്‍ണൂര്‍: ആനക്കമ്പത്തിന് തെല്ലും കുറവുവന്നിട്ടില്ളെന്ന് വ്യക്തമാക്കി നടന്‍ ജയറാം രണ്ട് വര്‍ഷം മുമ്പ് ചെരിഞ്ഞ ആന പെരുമ്പാവൂര്‍ കണ്ണന്‍െറ കൊമ്പ് സ്വന്തമാക്കി. തിരുവാണിക്കാവ് ജയറാം കണ്ണന്‍ എന്ന പെരുമ്പാവൂര്‍ കണ്ണന്‍െറ കൊമ്പുകള്‍ കൈവശം വെക്കാനുള്ള അവകാശമാണ് നടന്‍ സ്വന്തമാക്കിയത്.
എറണാകുളത്തെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നാണ് കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ജയറാമത്തെിയത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും (വൈല്‍ഡ് ലൈഫ്) ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി. ഹരികുമാറിന് അപേക്ഷ നല്‍കിയാണ് കൊമ്പുകള്‍ കൈവശം വെക്കാനുള്ള അവകാശം സ്വന്തമാക്കിയത്. സര്‍ക്കാര്‍ സ്വത്തില്‍പെടുന്ന കൊമ്പുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് സൂക്ഷിക്കാനുള്ള അവകാശം നിയമപ്രകാരം അപേക്ഷിച്ചാല്‍ ലഭിക്കും.
എന്നാല്‍, വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ രൂപമാറ്റം വരുത്താനോ അധികാരമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനത്തെിയപ്പോഴാണ് മനിശ്ശീരി ഹരിദാസിന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന ആനയെ ജയറാം സ്വന്തമാക്കിയത്.
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jul 12, 2015 4:46 am

നല്ല ആനയായിരുന്നു ജയറാം കണ്ണൻ
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jul 12, 2015 4:47 am

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jul 12, 2015 7:22 pm

Parthan wrote:
ചെമ്പൂത്ര ദേവീദാസൻ
ഇനി ഈ പേര് ഉൽത്സവപ്പറമ്പുകളിൽ നമുക്ക് കാണാൻ കഴിയില്ല,ആ തലയെടുത്ത് നിൽകുന്ന അവനെ നമുക്ക്
കാണാൻ കഴിയില്ല.  
ഉയർന്ന ശിരസും ആരേയും നേരിടാനുള്ള കരുത്തുമായി ദേവിയുടെ സ്വന്തം ദാസൻ ദേവിയ്ക്ക് അരികിലേക്ക് യാത്രയായി......................
ദേവീദാസന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ……

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

ആനപ്രേമികളുടെ ഒരു തീരാനഷ്ടം  

onnilera thavana njangalkku vendi tidambettiyatha
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Fri Jul 24, 2015 1:32 am

പൂരപറമ്പിലെ കേമനായിരുന്നു
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Fri Jul 24, 2015 1:40 am

[You must be registered and logged in to see this image.]

പാവം മൃഗങ്ങളുടെ വാസ സ്ഥലം ആയ കാടുകളും കയ്യേറി കുരിശു വച്ചു ചിലര്‍ ...എന്നിട്ട് അവിടെ ആ കുരിശു.... മൃഗങ്ങള്‍ പിഴുതു മാറ്റാതിരിക്കാന്‍ അറക്ക വാള്‍ കൂടെ ഫിറ്റ് ചെയ്തു ....ഇത്രയും ക്രൂരത ലോകത്ത് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയില്ല ...മൃഗങ്ങളുടെ വാസ സ്ഥലത്ത് പോലും അവരെ യധേഷ്ടം സഞ്ചരിക്കാന്‍ അരുവദിക്കില്ല എന്ന് വച്ചാല്‍ ..... തുമ്പി കൈ അറ്റ് പോകുന്ന ഈ ക്രൂരതക്കെതിരെ എന്തേ ആന സ്നേഹികള്‍ മിണ്ടാത്തത് .. എവിടെ മീഡിയ ..എന്തെ അവര്‍ മൌനം ..

ഈ ആനകള്‍ക്കു വോട്ടു ബാങ്ക് ഇല്ല..!  അധികാരവും ഇല്ല .. അത് കൊണ്ട് ഇവരുടെ വീട് ആയ കാട് കയ്യേറി അവർക്ക് ഭീഷണി ആയാലും ആനകള്‍ ചോദ്യം ചെയ്യില്ല ..! മിണ്ടാപ്രാണിയായത് കൊണ്ട് ഇനി ആനകളുടെ തുമ്പി കയ്യ് പോയത് ആരും ചോദിക്കാനും പറയാനും ഇല്ല താനും ..മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Fri Jul 24, 2015 9:55 am

ഇതെന്തൊരു ക്രൂരതയാണ്
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jul 26, 2015 3:16 pm

ithra dushtatharamo - ettavum alivulla Jesusinte peril..???
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jul 26, 2015 3:18 pm

Parthan wrote:
[You must be registered and logged in to see this image.]

പാവം മൃഗങ്ങളുടെ വാസ സ്ഥലം ആയ കാടുകളും കയ്യേറി കുരിശു വച്ചു ചിലര്‍ ...എന്നിട്ട് അവിടെ ആ കുരിശു.... മൃഗങ്ങള്‍ പിഴുതു മാറ്റാതിരിക്കാന്‍ അറക്ക വാള്‍ കൂടെ ഫിറ്റ് ചെയ്തു ....ഇത്രയും ക്രൂരത ലോകത്ത് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയില്ല ...മൃഗങ്ങളുടെ വാസ സ്ഥലത്ത് പോലും അവരെ യധേഷ്ടം സഞ്ചരിക്കാന്‍ അരുവദിക്കില്ല എന്ന് വച്ചാല്‍ ..... തുമ്പി കൈ അറ്റ് പോകുന്ന ഈ ക്രൂരതക്കെതിരെ എന്തേ ആന സ്നേഹികള്‍ മിണ്ടാത്തത് .. എവിടെ മീഡിയ ..എന്തെ അവര്‍ മൌനം ..

ഈ ആനകള്‍ക്കു വോട്ടു ബാങ്ക് ഇല്ല..!  അധികാരവും ഇല്ല .. അത് കൊണ്ട് ഇവരുടെ വീട് ആയ കാട് കയ്യേറി അവർക്ക് ഭീഷണി ആയാലും ആനകള്‍ ചോദ്യം ചെയ്യില്ല ..! മിണ്ടാപ്രാണിയായത് കൊണ്ട് ഇനി ആനകളുടെ തുമ്പി കയ്യ് പോയത് ആരും ചോദിക്കാനും പറയാനും ഇല്ല താനും ..മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത

yyo
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Jul 26, 2015 4:27 pm

athu thanneyano karanam .. madhyamangal alle valachodikkan vegamanallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Wed Jul 29, 2015 2:22 pm

തുമ്പിക്കൈ അറ്റ്‌ അവശനിലയിലായ കാട്ടാനയ്‌ക്ക്‌ വേദനയില്‍നിന്നു മോചനം
അടിമാലി/കുട്ടമ്പുഴ: ദിവസങ്ങള്‍ക്കുമുമ്പ്‌ തുമ്പിക്കൈ അറ്റനിലയില്‍ കണ്ടെത്തിയ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തില്‍ വെറ്ററിനറി ഡോക്‌ടര്‍മാരുടെ സംഘം ചികിത്സിച്ച്‌ വനത്തിലേക്കയച്ചു. ജനവാസകേന്ദ്രമായ മാമലക്കണ്ടം എളംപ്ലാശേരി മേഖലകളില്‍ ഭീതിവിതച്ച പിടിയാനയെയാണ്‌ ഇന്നലെ രാവിലെ മയക്കുവെടിവച്ചശേഷം ചികിത്സ നല്‍കിയത്‌. അഞ്ചുകുടി ബദല്‍ സ്‌കൂളിനടുത്തായി നിലയുറപ്പിച്ചിരുന്ന ആന ആഴ്‌ചകളായി നാട്ടില്‍ കൃഷിയും വീടുകളും നശിപ്പിച്ച്‌ ഭീതിപരത്തിയിരുന്നു.
തുമ്പിക്കൈയുടെ അഗ്രം ഒരടി ഉയരത്തില്‍ മുറിഞ്ഞ്‌ തൂങ്ങിയ നിലയിലായിരുന്ന 15വയസിനുമേലുള്ള കാട്ടാനയെ ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം പരാജയപ്പെട്ടിരുന്നു.
ഈ ഉദ്യമത്തിനിടെ ഭയന്നോടിയ വെറ്ററിനറി ഡോക്‌ടര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ക്കു പരുക്കും പറ്റിയിരുന്നു. ഞായറാഴ്‌ച മയക്കുവെടിയേറ്റ ആന കാടു കയറിയെങ്കിലും ഇന്നലെ പുലര്‍ച്ചെ ജനവാസമേഖലയിലേക്കു തിരികെയെത്തി. രാവിലെ ആറുമണിയോടെ ബദല്‍ സ്‌കൂളിനടുത്തെത്തിയ ആനയെ വീണ്ടും മയക്കുവെടിവച്ചാണ്‌ ചികിത്സ നല്‍കിയത്‌. ആദ്യവെടിയില്‍ത്തന്നെ ആന മയങ്ങിവീണു. മുറിവേറ്റു തൂങ്ങിയ തുമ്പിക്കൈയുടെ അഗ്രം മുറിച്ചുമാറ്റിയ ശേഷം ആവശ്യമായ ചികിത്സ നല്‍കി. എട്ടരയോടെ മയക്കം മാറിയ ആനയെ ഉള്‍വനത്തിലേക്കു കയറ്റിവിട്ടശേഷമാണ്‌ ഉദ്യോഗസ്‌ഥസംഘം മടങ്ങിയത്‌. രണ്ടുദിവസമായി സ്‌ഥലത്ത്‌ ക്യാമ്പുചെയ്‌തിരുന്ന മൂന്നാര്‍ അസിസ്‌റ്റന്റ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ അഫ്‌സല്‍ അഹമ്മദ്‌, നേര്യമംഗലം റേഞ്ച്‌ ഓഫീസര്‍ എ.എം. സോമന്‍, അടിമാലി റേഞ്ച്‌ ഓഫീസര്‍ കെ.എന്‍. ബാബു എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും കോന്നിയില്‍ നിന്നുള്ള ഫോറസ്‌റ്റ്‌ വെറ്ററിനറി ഓഫീസര്‍ ഡോ. ജയകുമാര്‍, തേക്കടിയില്‍ നിന്നുള്ള ഡോ. ഫിജി ഫ്രാന്‍സിസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
തുമ്പിക്കൈ അറ്റ നിലയിലായിരുന്നതിനാല്‍ വെള്ളം കുടിക്കാനാകാത്തത്‌ ആനയുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചിരുന്നു. മുറിവുണങ്ങുന്നതോടെ കാട്ടാന ആരോഗ്യനില വീണ്ടെടുക്കുമെന്നാണ്‌ വെറ്ററിനറി ഡോക്‌ടര്‍മാരുടെ അനുമാനം.
തുമ്പിക്കൈ മുറിവേറ്റ നിലയിലായിരുന്ന കാട്ടാനയുണ്ടാക്കിയ നാശത്തിന്‌ ഉടമകള്‍ക്കു നഷ്‌ടപരിഹാരം നല്‍കാന്‍ വനംവകുപ്പ്‌ കണ്‍സര്‍വേറ്റര്‍ ജസ്‌റ്റിന്‍ മോഹന്‍ മൂന്നാര്‍ ഡി.എഫ്‌.ഒ: സാബുവിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കാട്ടാനശല്യത്തില്‍നിന്നുള്ള സംരക്ഷണാര്‍ഥം നിലവിലെ ഫെന്‍സിങ്‌ സംവിധാനം കുറ്റമറ്റതാക്കുമെന്ന്‌ ഉന്നത ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. തുമ്പി മുറിഞ്ഞ കാട്ടാന വീണ്ടും നാട്ടിലെത്താതിരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ജില്ലാ കലക്‌ടര്‍ ഡി.എഫ്‌.ഒയ്‌ക്കു നിര്‍ദേശം നല്‍കി.

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Wed Jul 29, 2015 2:26 pm

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Aug 09, 2015 2:34 am

Ammu wrote:

ഒരു നല്ല കാര്യമാണ്
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Aug 09, 2015 2:38 am

[You must be registered and logged in to see this image.]

പേരാമംഗലം: സുഖചികിത്സയുടെ ഭാഗമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നല്‍കാനിരുന്ന ചോറില്‍ ബ്ലേഡു കഷണങ്ങള്‍ കണ്ടെത്തി. ആനയെ വകവരുത്താനുള്ള ശ്രമമാണെന്ന സംശയത്തെ തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കി. ഇത് ഉള്ളില്‍ എത്തിയിരുന്നെങ്കില്‍ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രക്തസ്രാവവും തുടര്‍ന്നു മരണവും സംഭവിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ പൂരത്തിനുള്‍പ്പെടെ നിരവധി പൂരങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ലക്ഷണമൊത്ത ആനകളിലൊന്നാണ് രാമചന്ദ്രന്‍.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ചോറില്‍ ബ്ലേഡുകഷണങ്ങള്‍ കണ്ടെത്തിയത്. ഒരു ബ്ലേഡ് പൂര്‍ണ്ണമായും മറ്റൊരു ബ്ലേഡ് 4 കഷണമാക്കിയ നിലയിലുമായിരുന്നു. സുഖചികിത്സയുടെ ഭാഗമായി എട്ടുകിലോയോളം പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. ഇതു പാചകം ചെയ്യുന്ന പ്രവൃത്തി രാവിലെ പൂര്‍ത്തിയാകും. വൈകിട്ടോടെയാണ് ആനയ്ക്ക് ഇത് നല്‍കുക. ഭക്ഷണത്തിന്റെ ചൂട് പൂര്‍ണ്ണമായും മാറണം എന്നതിനാലാണിത്. ഭക്ഷണത്തിന്റെ ചൂടാറാനായി പല തവണ ഇളക്കുന്നതിനിടെയാണ് ഒന്നാം പാപ്പാന്‍ ഷിബുവിന്റെ ശ്രദ്ധയില്‍ ബ്ലേഡ് പെട്ടത്. ആദ്യം ഒടിക്കാത്ത ബ്ലേഡ് കണ്ടെത്തിയതിനാല്‍ അബദ്ധത്തില്‍ വീണതാകുമെന്നു കരുതി. എന്നാല്‍ വീണ്ടും സംശയം തോന്നി മറ്റുള്ളവരെക്കൂട്ടി പരിശോധിച്ചപ്പോഴാണ് മറ്റു ബ്ലേഡു കഷണങ്ങള്‍ കണ്ടത്. ഇത് ആനയുടെ വയറ്റിനുള്ളിലെത്തിയിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്ന് പരിശോധനയ്‌ക്കെത്തിയ ഡോ. രാജീവ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

ആനയുടെ കുടലിന്റെ ഏതു ഭാഗം വേണമെങ്കിലും ബ്ലേഡ് കൊണ്ട് കീറാം. ആനയുടെ കുടല്‍ 100 അടിയോളം വരും എന്നതിനാല്‍ എവിടെ കിടക്കുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കില്ല. വലിയ ധമനികളായതിനാല്‍ ഇതിലേക്കും ബ്ലേഡ് കഷണങ്ങള്‍ കയറാനിടയുണ്ട്. ബ്ലേഡ് പൊട്ടിച്ചിട്ടതാണ് അപായപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന സംശയത്തിന് ബലമേകുന്നത്.

സുഖചികിത്സ തുടങ്ങിയതില്‍ പിന്നെ രാമചന്ദ്രനെ കാണാന്‍ ദിവസവും അമ്പതോളം പേരെങ്കിലും വരാറുണ്ട്. ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളക്കുള്ളിലൂടെ നടവഴിയുമുണ്ട്. ഇതിനാല്‍ എപ്പോള്‍ എങ്ങനെ സംഭവിച്ചു എന്നതു കണ്ടെത്തുക പ്രയാസമാണ്. ആനയുടെ സമീപം നിരീക്ഷണ കാമറയുണ്ട്. എന്നാല്‍ അടുക്കള ഭാഗത്ത് അതുമില്ല. സംഭവത്തെ തുടര്‍ന്ന് ഭക്ഷണം പാചകം ചെയ്തശേഷം അടുക്കള പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പേരാമംഗലം പോലീസ് പറഞ്ഞു.

ഇത് ചെയ്തത് ഏതവനായാലും അവന് തക്ക ശിക്ഷ തന്നെ കൊടുക്കണം
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Aug 09, 2015 2:57 am

രാമന്‍റെ ആയുസ്സിന്‍റെ ബലം കൊണ്ടും തെചികോട്ടുകാവിലമ്മയുടെ അനുഗ്രഹം കൊണ്ടും ഷിബു ചേട്ടന്‍ ചോറ് ഇളക്കി നോക്കിയപ്പോള്‍ കണ്ടു...ഭാഗ്യം..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Aug 09, 2015 8:56 am

Parthan wrote:
രാമന്‍റെ ആയുസ്സിന്‍റെ ബലം കൊണ്ടും തെചികോട്ടുകാവിലമ്മയുടെ അനുഗ്രഹം കൊണ്ടും ഷിബു ചേട്ടന്‍ ചോറ് ഇളക്കി നോക്കിയപ്പോള്‍ കണ്ടു...ഭാഗ്യം..

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Aug 09, 2015 2:46 pm

kashtam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Thu Aug 13, 2015 10:10 am

ആനവേട്ട: മൂന്ന് ആനകളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

അതിരപ്പള്ളി: ആനവേട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഓരോ ദിവസവും പുതിയ തെളിവുകള്‍ പുറത്തുവരുന്നു. അതിരപ്പള്ളി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ആനകളുടെ ജഡാവശിഷ്ടം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ഇതുവരെ 11 ആനകളുടെ അവശിഷ്ടമാണ് കണ്ടെത്തിയത്.

ബുധനാഴ്ചയും കരിമ്പാനി-അതിരപ്പള്ളി റേഞ്ചില്‍ എക്കക്കുഴിയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ആനകളുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഇതിനിടെ കേസിലെ പ്രതികളായ ആണ്ടിക്കുഞ്ഞിനേയും എല്‍ദോസിനേയും വനംവകുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കും.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Thu Aug 13, 2015 11:03 am

sandeep wrote:
ആനവേട്ട: മൂന്ന് ആനകളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

അതിരപ്പള്ളി: ആനവേട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഓരോ ദിവസവും പുതിയ തെളിവുകള്‍ പുറത്തുവരുന്നു. അതിരപ്പള്ളി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ആനകളുടെ ജഡാവശിഷ്ടം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ഇതുവരെ 11 ആനകളുടെ അവശിഷ്ടമാണ് കണ്ടെത്തിയത്.

ബുധനാഴ്ചയും കരിമ്പാനി-അതിരപ്പള്ളി റേഞ്ചില്‍ എക്കക്കുഴിയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ആനകളുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഇതിനിടെ കേസിലെ പ്രതികളായ ആണ്ടിക്കുഞ്ഞിനേയും എല്‍ദോസിനേയും വനംവകുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കും.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ആനവിശേഷങ്ങള്‍!!!   Thu Aug 13, 2015 12:57 pm

കോന്നിയില്‍ നിന്ന് അല്പം ആനക്കാര്യം

ഒരു ആനയുടെ തുമ്പിയില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും? ഏതാണ്ട് ആറ് ലിറ്റര്‍. എത്ര ആഹാരം കഴിച്ചാല്‍ അവയുടെ വയര്‍ നിറയും? ഇവയെ തീറ്റിപ്പോറ്റുക അത്ര നിസാരമല്ല; ദിവസം 16 മണിക്കൂറും ഇവക്ക് തിന്നണം. ഏതാണ്ട് 240 കിലോ ഭക്ഷണവും 250 ലിറ്റര്‍ വെള്ളവും വേണം ഇവയുടെ പള്ള നിറയാന്‍. ഒരു ലക്ഷണമൊത്ത കൊമ്പന് എന്തൊക്കെ ഗുണഗണങ്ങള്‍ വേണം? വേണ്ടത്; കരിവീട്ടിയുടെ നിറം, തുമ്പിക്കൈ നിലത്തിഴയണം, ഉയര്‍ന്ന തലക്കുന്നി, തള്ളിയ മസ്തകം, വിസ്താരമേറിയ ചെവികള്‍, കുറിയ കഴുത്ത്, വെണ്‍മയാര്‍ന്ന നീണ്ട കൊമ്പ് അങ്ങനെ പലതുണ്ട്. ഒന്നേകല്‍ മുതല്‍ ഒന്നര മീറ്റര്‍വരെയാണ് ആനയുടെ കൊമ്പ് വളരുക. മറ്റൊരു ശാസ്ത്ര കൗതുകം; ഒരു എലിയുടെ ഹൃദയം മിനിട്ടില്‍ 500 തവണ മിടിക്കും. നമ്മുടേത് 72 തവണ. എന്നാല്‍ വലിയ ഹൃദയമുള്ള ആനയുടേതോ? വെറും 28 തവണ.
വലിയ ആനക്കാര്യമല്ല; എന്നാല്‍ ആനയെപ്പറ്റി നമുക്കെന്തൊക്കെയറിയാം. മലയാളികളില്‍ ബഹുഭൂരിപക്ഷവും ആനപ്രിയരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്ര കണ്ടാലും മതിവരാത്ത കൗതുകമാണല്ളൊ ആനകള്‍.എന്നാല്‍ നമ്മുടെ ആന വിജ്ഞാനം വളരെ പരിമിതമാണ്. ആനയെ അടുത്തറിയാന്‍ നമുക്കൊരു സ്ഥലമുണ്ട്; കോന്നി ആനക്കൂടും ആന മ്യൂസിയവും. 1942ല്‍ തുടങ്ങിയ ആന പരിശീലനകേന്ദ്രം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്.
പണ്ട് കൊടും വനമായിരുന്ന ഇവിടെ ആനപിടിത്തത്തിനും അവയെ പരിശീലിപ്പിച്ച് നാട്ടാനകളാക്കി മാറ്റി നേട്ടമുണ്ടാക്കാനും ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതാണ് സ്ഥാപനം. നമ്മുടെ വനവും വനവിഭവങ്ങളും വനജീവികളും നമുക്ക് ലാഭമുണ്ടാക്കാനുള്ളതാണെന്ന് ആദ്യം നമ്മെ പഠിപ്പിച്ചത് അവരാണല്ലോ അക്കാലത്ത് കാട്ടില്‍ വലിയ കുഴികളുണ്ടാക്കിയാണ് ആനകളെ പിടിക്കുക. വാരിക്കുഴിയെന്നറിയപ്പെടുന്ന ഇത്തരം കുഴികളുണ്ടാക്കി അതിന് മുകളില്‍ പൊതവെക്കും. നാട്ടുഭാഷയില്‍ പൊതവെക്കുക എന്നാല്‍ കുഴി അറിയാതിരിക്കനായി കുഴിയുടെ മുകളില്‍ കമ്പുകള്‍കൊണ്ട് മൂടിയശേഷം അതിന് മുകളില്‍ പുല്ലും കരിയിലകളും കൊണ്ടിടുക. ആനകള്‍ സ്ഥിരമായി നടക്കറുള ആനത്താരികളിലാണ് വാരിക്കുഴികളെടുക്കുക. കൊപ്രം, മണ്ണാറപ്പാറ, തൊറ, കളിപ്പാന്‍ തോട് തുടങ്ങിയ ഉള്‍വനങ്ങളിലാണ് ആന പിടിക്കാന്‍ പോയിരുന്നതെന്ന് പത്താം വയസ്സു മുതല്‍ ആനക്കൂടിന്‍െറ ഭാഗമായ ഗോപാലന്‍ പറയുന്നു.
12 അടി താഴ്ചയും 12 അടി വിസ്തീര്‍ണവുമുള്ള കുഴികളില്‍ ആനകള്‍ വീണുപോകും. ഒരു കുഴിയില്‍ ചിലപ്പോര്‍ മൂന്ന് ആനകള്‍ വരെ വീഴാറുണ്ട്. ആന വീണിട്ടുണ്ടെന്നറിഞ്ഞാല്‍ പിന്നെ ഇവിടെ ആഘോഷമാണ്. ആഘോഷമായിട്ടാണ് ആന പിടിസംഘം പുറപ്പെടുക. പരിശീലനം കിട്ടിയ താപ്പാനയാണ് ഇവയെ പിടിക്കാന്‍ പോവുക. ഏത് കൊലകൊമ്പനെയും നിലക്ക് നിര്‍ത്താന്‍ കഴിവുളളവരാണ് താപ്പാനകള്‍. കരയില്‍ നിന്ന് ആനയുടെ കഴുത്തില്‍ വലിയ വടം കൊണ്ട് കുരുക്കിട്ട് കെട്ടും. എന്നിട്ട് താപ്പാന തന്നെ പിടിച്ച് കരക്ക് കയറ്റും. കാട്ടാനയായതിനാല്‍ നല്ല ശ്രദ്ധവേണം. ഏതാക്രമണവും നേരിടാന്‍ തയ്യാറായി അത്രയും ശ്രദ്ധേയോടെയാണ് അടുത്ത് ആന പിടിത്തക്കാര്‍ നില്‍ക്കുന്നത്. എന്നാല്‍ പരിശീലനം കിട്ടിയ താപ്പാനകളുണ്ടെങ്കില്‍ ഒന്നും പേടിക്കാനില്ളെന്ന് ഗോപാലന്‍ പറയുന്നു. അദ്ദേഹത്തിന്‍െറ ജീവിതത്തില്‍ ഇതുവരെ അങ്ങനെയൊരപകടം ഉണ്ടായിട്ടില്ല.

അന്നത്തെക്കാലത്ത് നിര്‍മിച്ച വലിയ ആനക്കൂട്ടിലേക്കാണ് ആനകളെ കയറ്റുക. താപ്പാനതന്നെ അത് ചെയ്തോളും. വലിയ തടികൊണ്ട് നിര്‍മിച്ചതാണ് ആനക്കൂട്. അഞ്ചും ആറും ആനകള്‍ക്ക് ഒരുമിച്ച് അതില്‍ നില്‍ക്കാം. എല്ലാവര്‍ക്കും കാബിന്‍ പോലെ തിരിച്ചിട്ടുണ്ട്. എന്നാല്‍ തടികൊണ്ടുള്ള കൂട് ആന നിസ്സാരമായി പൊളിക്കില്ളേ എന്ന് നാം സംശയിച്ചേക്കാം. എന്നാല്‍ കൂട് നിര്‍മിച്ചിരിക്കുന്നത് കമ്പകം എന്ന മരത്തിന്‍െറ തടികൊണ്ടാണ്. കാട്ടിലുള്ള ഈ തടിക്ക് ഏത് ബലവും തടയാനുള്ള ശക്തിയുണ്ട്. എത്ര ഇടിച്ചാലും കമ്പകം ഒടിയില്ല.
നാട്ടാനയെക്കൊണ്ടാണ് ഇവരെ മുന്നു മാസംവരെ പരിശീലിപ്പിക്കുക. മൂന്ന് മൂന്നര മാസംകൊണ്ട് ഇവന്‍ മെരുങ്ങി നമ്മുടെ വരിതിയില്‍ വരും. 1977ല്‍ ആനപിടിത്തം സര്‍ക്കാര്‍ നിരോധിക്കും വരെ ഇതായിരുന്നു ഇവിടെ നടന്നിരുന്നത്. പിടികൂടുന്ന ആനകളെ ലേലം ചെയ്യുകയായിരുന്നു രീതി.
എന്നാല്‍ ആന പിടിത്തം നിലച്ചതോടെ ആനക്കൂടിന്‍െറ പ്രാധാന്യം കുറഞ്ഞു. എന്നാല്‍ കാട്ടില്‍ ഒറ്റപ്പെട്ട് കാണപ്പെടുന്നതോ അപകടത്തില്‍പെടുന്നതോ ആയ ആനകളെ കണ്ടത്തെിയാല്‍ അവയെ ഇവിടെ കൊണ്ടുവന്ന് ചികില്‍സ നല്‍കുക, അവയെ തീറ്റിപ്പോറ്റി സംരക്ഷിക്കുക എന്നതായി പിന്നീടുള്ള രീതി.

എന്നാല്‍ ആനക്കൂടിന് വീണ്ടും പ്രസക്തി വന്നത് 2006 കാലത്ത് സംസ്ഥാനത്ത് ഇക്കോ ടൂറിസം സജീവമായതോടെയാണ്. ആനക്കൂടിനെ വെറും ആനക്കൂട് എന്നതില്‍ നിന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ വനംവകുപ്പും ടൂറിസം വകുപ്പും വിജയിച്ചു. ഇന്ന് ധാരാളം യാത്രികര്‍ വന്നുപോകുന്ന ഇടമായി ഇത്. ആന സവാരിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒപ്പം ആനകര്‍ക്ക് പരിശീലനം കൊടുക്കുന്നതും അവ ഒരുമിച്ച് ആറ്റില്‍ കുളിക്കുന്നതും അവക്ക് തീറ്റകൊടുക്കുന്നതും ചികില്‍സിക്കുന്നതും കാണാം. കൂടാതെ ആന മ്യൂസിയവുമുണ്ട്. അവിടെ നിന്ന് ആന വിജ്ഞാനം നേടാം. കാടിനെ അടുത്തറിയാം. വനവിഭവങ്ങള്‍ വാങ്ങാം. ആനപ്പുറത്തേറി ചുറ്റിക്കറങ്ങാം. കൂടാതെ കുട്ടവഞ്ചിയില്‍ കയറി ഉല്ലാസ യാത്രയും ചെയ്യാം.
ഇപ്പോള്‍ ഇവിടെ എട്ട് ആനകളുണ്ട്. ഇതില്‍ പണ്ട് കുഴിയില്‍ വീഴ്ത്തിപ്പിടിച്ച രണ്ടെണ്ണം അവശേഷിക്കുന്നു. ബാക്കിയുള്ളവ കാട്ടില്‍ നിന്ന് വീണുകിട്ടിയവയാണ്. സുരേന്ദ്രന്‍ എന്ന ആനയെക്കുറിച്ചുള്ള വിവരണം ഇങ്ങനെ; വയസ്സ് 17, അമ്മ മരിച്ച് അനാഥനായ ഇതിനെ 1999ല്‍ റാന്നിയിലെ രാജാന്‍ പാറയില്‍ നിന്ന് ലഭിച്ചു. ഇത്തരത്തില്‍ ഓരോ ആനയെക്കും ജീവചരിത്രമുണ്ട്. എല്ലാവര്‍ക്കും പേരുമുണ്ട്. കേരളത്തിലെ ലക്ഷണമൊത്ത ആനയായി സുരേന്ദ്രന്‍ വളരുമെന്നാണ് പ്രതീക്ഷ. ലക്ഷ്മി എന്ന ആന അല്‍പം വിക്രിയ കാട്ടുന്നവളാണ്. മഞ്ഞ നിറം അവള്‍ക്കിഷടമല്ല. മഞ്ഞ നിറമടിച്ച ഓട്ടോറിക്ഷ രണ്ടു തവണ എടുത്ത് മറിച്ചിട്ടുണ്ട്. ചില പാപ്പാന്‍മാരെ ഇഷ്ടമല്ല. അടുത്ത് വന്നാല്‍ ഓടിക്കും. എന്നാല്‍ മറ്റുള്ളവരോട് കുഴപ്പമില്ല. പുറത്ത് കയറുന്ന യാത്രികരോട് ഈ വിവേചനമില്ല. ആരു കയറിയാലും അവള്‍ പതിയെയേ നടക്കൂ, നമ്മള്‍ സാഹിത്യത്തില്‍ പറയുന്ന ഗജമന്ദഗാമിനി.

കാട്ടില്‍ ഒറ്റപ്പെട്ട് അമ്മയെ കാണാതെ കഷ്ടപ്പെടുന്ന കുട്ടികള്‍, അപകടത്തില്‍പ്പെടുന്നവ അങ്ങനെ കിട്ടിയവരെ ഇവിടെ ആഹാരം നല്‍കി പോറ്റുന്നു. അവക്ക് യഥാസമയം തീറ്റ നല്‍കാനും ചികില്‍സിക്കാനും പരിപാലിക്കാനും ഇവിടെ ജീവനക്കാരുമുണ്ട്. വനം വകുപ്പ് കാട്ടില്‍ വളര്‍ത്തുന്ന പുല്ലാണ് ഇവക്ക് സാധാരണ നല്‍കുക. കൂടാതെ പനംപട്ടയും തെങ്ങോലയും പുറത്ത് നിന്ന് വാങ്ങുന്നു. എന്നും ആറ്റില്‍ കൊണ്ടുപോയി കുളിപ്പിക്കും. അല്ലാതെ കുളിപ്പിക്കാന്‍ വലിയ ഷവറും ഉണ്ട്. ആഴ്ചയിലൊരിക്കല്‍ കാട്ടില്‍ പോയി വിഹരിക്കാം. ഇവിടെയടുത്ത് കുമ്മണ്ണൂര്‍ വനത്തിലാണ് കൊണ്ടുപോകുന്നത്. അവിടെ മേഞ്ഞ ശേഷം തിരികെ കൊണ്ടുപോരും. ദിവസവും ഓലയോ പനംപട്ടയോ കുടാതെ റാഗിയും ഗോതമ്പും വേവിച്ച് ശര്‍ക്കരയും ചേര്‍ത്ത് നല്‍കും.
ആനക്കൂടിനോടനുബന്ധിച്ച് ഇപ്പോള്‍ നിരവധി വിനോദസഞ്ചാരോപാധികളുണ്ട്. അതില്‍ പ്രധാനം ആനസവാരിയാണ്. ഇടക്ക് ഗവണ്‍മെന്‍റ് നിരോധത്തിന്‍െറ നിര്‍ത്തിവെച്ചിരുന്ന ആനസവാരി പുനരാരാംഭിച്ചു. ചെറിയ വനപ്രദേശം ആനപ്പുറത്തിരുന്നുതന്നെ ചുറ്റിക്കാണാമെന്നതാണ് പ്രത്യേകത. 300 രൂപയാണ് ഒരാള്‍ക്ക് ആനസവാരിക്ക് ഈടാക്കുന്നത്.
ഇവിടെ പൂന്തോട്ടവുമൊരുങ്ങുന്നു. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കിനോടനുബന്ധിച്ച് ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന പുക്കളുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരാകര്‍ഷണമാണ് നക്ഷത്രവനം. ജന്മനക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും തോട്ടമാണ് നക്ഷത്രവനം. ഗവി വനത്തില്‍ മാത്രം കാണുന്ന എപ്പോഴും പൂക്കളുള്ള ‘തുമ്പര്‍ഗിയ’ എന്ന ചെടി ഇവിടെ പൂപ്പന്തലൊരുക്കാനായി വെച്ചുപിടിപ്പിച്ചിരിക്കുന്നു.
ആന മ്യൂസിയമാണ് ശാസ്ത്ര കൗതുകമുണര്‍ത്തുന്ന കാര്യം. വലിയ ആനയുടെ അസ്ഥികൂടം അതേപടി കാണാനുള്ള അവസരം ഇവിടെയുണ്ട്. കൂടാതെ ആനയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും നാട്ടറിവും പകരും. വനം വകുപ്പിന്‍െറ കേന്ദ്രങ്ങളില്‍ അപൂര്‍വമായി കാണുന്ന നിശാചരരായ കാട്ടുജീവികളുടെ ശബ്ദം അതേ തനിമയോടെ ഇവിടത്തെ ഓഡിയോ വിഷ്വല്‍ മുറിയില്‍ നിന്ന് നേരിട്ടറിയാം. പക്ഷികളും മൃഗങ്ങളും ചെറു ജീവികളുമായി 22 ഇനം ജീവികള്‍ രാത്രിയില്‍ പുറപ്പെടുവിക്കുന്ന ശബ്ദം റെക്കോഡ് ചെയ്തത് അവയുടെ ചിത്രത്തോടൊപ്പം കേള്‍ക്കുമ്പോള്‍ നാം ഏതോ കൊടും കാട്ടിലകപ്പെട്ട പ്രതീതിയാണ്. കടുവ, ആന, മ്ളാവ്, ചെമ്പന്‍ നത്ത്, മാക്കാച്ചിക്കാട, പളുക, പളുങ്ങി, മലയണ്ണാന്‍, വവ്വാല്‍, കരിങ്കുരങ്ങ്, ചെറുതേന്‍ കിളി, കാട്ടുഞാലി, മീനിപക്ഷി, ചൂളക്കാക്ക, ഷിക്രാകുയില്‍, കാട്മുഴക്കി, ശരപക്ഷി, മലമുഴക്കി വേഴാമ്പല്‍, ചീവീട്, ഉണക്കത്തുള്ളന്‍, മരച്ചിലപ്പന്‍, മയില്‍, കാട്ടുകോഴി, കാട്ടുമൈന, തവകളള്‍ തുടങ്ങിയ ജീവികളുടെ ശബ്ദം.
കൂടാതെ വനശ്രീ കൗണ്ടറില്‍ നിന്ന് കലര്‍പ്പില്ലാത്ത ചന്ദനതൈലം ഉള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ വാങ്ങുകയും ചെയ്യാം. ഒരു കാടുമുഴുവന്‍ കണ്ട് അനുഭവിച്ച് മടങ്ങുന്നതിന്‍െറ അനുഭവം.

Back to top Go down
Sponsored content

PostSubject: Re: ആനവിശേഷങ്ങള്‍!!!   

Back to top Go down
 
ആനവിശേഷങ്ങള്‍!!!
Back to top 
Page 29 of 32Go to page : Previous  1 ... 16 ... 28, 29, 30, 31, 32  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: