HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
  ഗിരീഷ്പുത്തഞ്ചേരി

Go down 
Go to page : Previous  1, 2, 3  Next
AuthorMessage
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 12, 2014 11:20 am

Ammu wrote:
എന്നെന്നും സാന്നിധ്യമായി പുത്തഞ്ചേരി       

കൈതപ്രം ദാമോദരന്‍ നമ്പൂതിരി മലയാള സിനിമയില്‍ തിളങ്ങിനിന്ന കാലത്താണ് ഗിരീഷ് പുത്തഞ്ചേരി എന്ന കോഴിക്കോട്ടുകാരന്‍ ഗാനരചനാരംഗത്തെത്തുന്നത്. ഒപ്പം ഒ.എന്‍.വിയും സജീവമായി നിന്ന കാലം. എന്നാല്‍ ഇവര്‍ രണ്ടു പേരും പുത്തഞ്ചേരിക്ക് ഒരു ഭീഷണിയായില്ല. ഇവര്‍രണ്ടുപേര്‍ക്കും പുത്തരിേയും ഒരു ഭീഷണിയായില്ല. മൂന്നു പേരും മൂന്ന് തരത്തിലായിരുന്നു ഗാനരചന നടത്തിയിരുന്നത്. അക്കാലത്ത് മലയാള ഗാനങ്ങള്‍ മറ്റൊരു വഴിത്തിരിവിലെത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ആത്മാവ് ചോര്‍ന്നു പോയിട്ടില്ലായിരുന്നു. ഈ ആത്മാവ് ചോര്‍ന്നുപോകാതെയാണ് ഗിരീഷ് പാട്ടെഴുതിയത്. അതുകൊണ്ടാണ് അദ്ദേഹം വേഗം ശ്രദ്ധിക്കപ്പെട്ടതും പാട്ടുകള്‍ ആരും മറന്നു പോകാത്തതും. പാട്ടുകള്‍ കവിതകളല്ലെന്ന തിരിച്ചറിവാണ് ഗിരീഷിന്ആദ്യമുണ്ടായത്. ഗഹനമായ ചിന്താശകലങ്ങളെക്കാള്‍ തരളമായ ചിന്തയും മൃനാഹരമായ പദാവലിയുമാണ് അതിനു വേണ്ടതെന്ന് അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ആദ്യകാലത്തെഴുതിയ കൈക്കുടന്ന നിറയെ തിരുമധുരം തരും തുടങ്ങിയ ഗാനങ്ങളില്‍തന്നെ ആത്മാവിനെ സ്പര്‍ശിക്കുന്ന വരികള്‍ എന്ന തിരിച്ചറിവ് ആസ്വാദകരിലുണ്ടാക്കി.
സിനിമയില്‍ ചാന്‍സ് തേടി അലഞ്ഞ് ജീവിതം നരകിച്ച ഒരു ഭൂതകാലം ഗിരീഷിനുണ്ടായിരുന്നു. അക്കാലത്ത് വ്യാപകമായിരുന്ന ഭക്തിഗാന ആല്‍ബങ്ങളായിരുന്നു ആശ്വാസം. നിരവധി ഗാനങ്ങള്‍ അത്തരത്തിലെഴുതി. എന്നാല്‍ സിനിമ എന്ന പ്ലാറ്റ്ഫോം പോലെയല്ല അത്. ആദ്യകാലത്ത് അധികം സിനിമകള്‍ ലഭിച്ചില്ല. നാട്ടുകാരനായ രഞ്ജിത്താണ് ഗിരീഷിന് അവസരം നല്‍കിയത്. എന്നാല്‍ കിട്ടിയ അവസരത്തില്‍ ശ്രദ്ധേയമായ ഗാനങ്ങഴളെഴുതി തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായി. അതിനുള്ള പ്രതിഭ ഉണ്ടായിരുന്നത് ജനം വേഗം തിരിച്ചറിയുകയും ചെയ്തു. സൂര്യകിരീടം വീണുടഞ്ഞു എന്ന ദേവാസുരത്തിലെ ഗാനമാണ് അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ ആദ്യമായി ഒരുന്നതസ്ഥാനം കൊടുത്തത്. പിന്നീട് പുത്തഞ്ചേരിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അനര്‍ഗ്ഗളമായ ഗാനപ്രവാഹമായിരുന്നു പുത്തഞ്ചേരിയുടെ പ്രത്യേകത. ഒരു ഗാനരചയിതാവിന്റെ പ്രധാന മൂലധനമായ വാക്കുകളുടെ സഞ്ചയത്തെ ആദ്യമായി വേഡ്ബാങ്കെന്ന് പ്രയോഗിച്ചത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള കൌതുകരവും പുതുമയുള്ളതുമായ വാക്കുകള്‍ പ്രയോഗിക്കാനുള്ള കഴിവാണ്
പുത്തഞ്ചേരിയെ വേഗം ശ്രദ്ധേയനാക്കിയത്. സിനിമയില്‍ പാട്ടെഴുതുന്നവര്‍ക്ക് സംഗീതസംവിധായകര്‍ ചില ലക്ഷണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വയലാറിന്റെയും ഭാസ്കരന്‍ മാഷിന്റെയുമൊക്കെ കാലത്ത് കവിതയെഴുതാനറിയുകയും സാഹിത്യബോധമുണ്ടായിരിക്കുകയും ചെയ്യുക എന്നതായിരുന്നെങ്കില്‍ കാലം മാറിയതോടെ അതില്‍ ചില മാറ്റങ്ങളുണ്ടായി. കവിയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. പാട്ടെഴുതാനറിഞ്ഞാല്‍ മതി. സംഗീതം ചെയ്ത ശേഷം പാട്ടെഴുതുന്ന രീതി വ്യാപകമായതോടെ സംഗീതബോധമുള്ള എഴുത്തുകാരനായിരിക്കണംഎന്നത് ഒരു അധികയോഗ്യതയായി. പി
ന്നെ അവര്‍ക്ക് വേണ്ടത് സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നല്ല വാക്കുകള്‍ ഉണ്ടാകുക എന്നതാണ്. അതിന് പുതുമ വേണമെന്നും. പിന്നെയൊന്ന് ഇതൊക്കെ വളരെവേഗം ചെയ്യുക എന്നതും. ഇത്തരം കാര്യങ്ങളിലുള്ള മിടുക്കാണ് പുത്തഞ്ചേരിയെ സംഗീതസംവിധായകരുടെ പ്രിയ എഴുത്തുകാരനാക്കിയത്. ഇതിലൊക്കെയുപരിയായി മറ്റൊരു കാര്യംകൂടി പുത്തഞ്ചേരിക്കുണ്ടായിരുന്നു; കാവ്യഗുണം. ആദ്യവസാനം അദ്ദേഹം അത് പാട്ടില്‍ നിലനിര്‍ത്തി. കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ എന്ന പാട്ടിലും ശാന്തമീരാത്രിയില്‍ എന്ന പാട്ടിലും കാര്‍മുകില്‍വര്‍ണന്റെ, ഹരിമുരളീരവം, കണ്ണുനട്ട് കാത്തിലരുന്നിട്ടും തുടങ്ങിയ പാട്ടുകളിലും അത് സൂക്ഷിക്കാന്‍ അദേഹത്തിന് കഴിഞ്ഞു. പ്രണയഗാനങ്ങളില്‍ മറ്റെവിടെയും കാണാത്ത തരളത അദ്ദേഹത്തിന്റെ പാട്ടുകളില്‍ നമുക്ക് ദര്‍ശിക്കാം. ഒരു രാത്രികൂടി വിടവാങ്ങവേ, ആരോ വിരല്‍ മീട്ടി, പിന്നെയും പിന്നെയും തുടങ്ങിയ ഗാനങ്ങളിലുടനീളം നിഴലിക്കുന്ന തരളത നമ്മെ വല്ലാതെ സ്പര്‍ശിക്കാറുണ്ട്. ബിംബകല്‍പനയിലും ഉപയോഗിക്കുന്ന വാക്കുകളിലും ആ തരളത പാട്ടിലുടനീളം നിലനിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയില്‍ വന്ന് അധികം കഴിയുന്നതിന് മുമ്പ് തിരക്കിലായ പുത്തഞ്ചേരി അപ്രതീക്ഷിതമായി മരണത്തിന് കീഴ്പ്പെടുന്നതുവരെ വലിയ തിരക്കുള്ള ഗാനരചയിതാവായിരുന്നു. എന്നാല്‍ എത്ര തിരക്കിട്ട് പാട്ടെഴുതുമ്പോഴും അദ്ദേഹം തന്റെ പാട്ടുകളില്‍ പുതുമ നിലനിര്‍ത്തി. അത് അടിസ്ഥാനപരമായി അദ്ദേഹത്തിനുണ്ടായിരുന്ന കാവ്യഗുണം കൊണ്ടായിരുന്നു. പുതുമ ഇല്ലാത്തതുകൊണ്ടാണ് പല ഗാനരചയിയതാക്കളും രംഗത്തു നിന്ന് അസ്തമിച്ചു പോയത്. ആധുനികതയോ പഴമയോ ഒന്നും പുത്തഞ്ചേരിക്ക് ഭീഷണിയായില്ല. ഏതുതരം പാട്ടുകളുംജനിക്കുന്ന ഒരു ഗാനരചനാ യന്ത്രം പോലെയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് നാലുവയസ് പിന്നിടുന്നു.

  Ammu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 12, 2014 11:21 am

   ammuchechi
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 9:17 am

ഫിബ്രവരി 10 - ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 5 വര്‍ഷം.

''പിന്നെയും പിന്നെയും ആരോ....'' വിടവാങ്ങി നാലാണ്ടുകഴിഞ്ഞ പ്രിയഗായകന്‍ ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്ന ചിന്തയും ഒരുപക്ഷേ ഇങ്ങനെ തന്നെയാകാം. അര്‍ഥശൂന്യമായ വരികളും കേട്ടുമടുത്ത കല്പനകളുമെല്ലാം ഗാനങ്ങളെന്ന പേരില്‍ നമ്മെ കുത്തിനോവിക്കുന്ന കാലത്ത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ കൈക്കുടന്ന നിറയെ തിരുമധുരവുമായി നമുക്കുമുന്നിലെത്തും... എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്ല ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചു ആ പ്രതിഭ.

ചിലപ്പോള്‍ ആ വരികള്‍ നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞെത്തും...മറ്റു ചിലപ്പോള്‍ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടായും കരിമഴിക്കുരുവിയുടെ ചന്തമണിഞ്ഞും വരും. ഇനിയും ചിലപ്പോള്‍ സുഗന്ധമേറിയ, തണുവണിഞ്ഞ കളഭം ചാര്‍ത്തിത്തരും. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തിയും അമ്മമഴക്കാറിന്റെ കണ്‍നിറച്ചും പലപ്പോഴും ആ വരികള്‍ നമ്മുടെ വികാരവിചാരങ്ങളെ തൊട്ടുണര്‍ത്തി. കരയിച്ചും സന്തോഷിപ്പിച്ചും ചിന്തിപ്പിച്ചും ആശ്വസിപ്പിച്ചുമെല്ലാം ആ സ്വരദേദങ്ങള്‍ നമുക്കൊപ്പമുണ്ടായി...ഒടുവില്‍ ഒരുരാത്രികൂടി വിടവാങ്ങവേയെന്ന ഭാവാര്‍ദ്രഗാനംപോലെ ഒരു മടക്കം...

എപ്പോഴും പറയാറുണ്ടായിരുന്നതുപോലെ എഴുത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചുപോന്നു. തൊഴിലായി പാട്ടെഴുത്തിനെ സ്വീകരിക്കുമ്പോഴും അതില്‍നിന്നുള്ള സംതൃപ്തി അദ്ദേഹത്തിന് ഏറെ പ്രധാനമായിരുന്നു. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുഗുണമായ രീതിയിലുള്ള ഗാനരചനാരീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം സിനിമാലോകത്തിന് ഏറെ പ്രിയങ്കരനായി. ഏഴുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരമെന്നത് അതുല്യമായ ആ കാവ്യഭാവനയ്ക്കുള്ള അംഗീകാരം തന്നെയാണ്.

വലിയ വാക്കുകളും കല്‍പ്പനകളും ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. രണ്ടും മൂന്നും വാക്കുകള്‍കൊണ്ടുതന്നെ അത്ര ചെറുതല്ലാത്തൊത്തൊരു ഭാവപ്രപഞ്ചം ആ വരികള്‍ തീര്‍ക്കുന്നുണ്ട്. എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ..., ആരോ വിരല്‍ മീട്ടി.... എന്റെയെല്ലാമെല്ലാമല്ലേ... പ്രണയസ്വപ്‌നങ്ങളില്‍ മധുരം നിറയ്ക്കും ഈ അക്ഷരക്കൂട്ടം. സ്‌നേഹവും ഭക്തിയും സങ്കടവുമെല്ലാം ആ വരികളിലൂടെ നാം അടുത്തറിഞ്ഞു. കളഭംതരാം...ഭഗവാനെന്‍....ഉള്ളുലയുന്ന ഭക്തിയുടെ ഭാവങ്ങള്‍ ഇങ്ങനെ പകര്‍ന്നുതരാന്‍ ഇനി മറ്റാര്‍ക്കാണ് കഴിയുക.. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരി മനസ്സുകളിലേക്ക് ചേക്കേറിയത്.
അവിടെനിന്ന് സിനിമാരംഗത്തെത്തുമ്പോള്‍ സംഗീതത്തിലെ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് തുണയാകുകയായിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ തിളക്കമുള്ളൊരുപേരായി ഗിരീഷ് പുത്തഞ്ചേരി മാറാന്‍ പിന്നീട് അധികസമയമെടുത്തില്ല.

ജോണിവാക്കര്‍, മിന്നാരം, മായാമയൂരം, അങ്ങനെയൊരവധിക്കാലത്ത്, ഈ പുഴയുംകടന്ന്, ദേവാസുരം, ഹിറ്റ്‌ലര്‍, ആറാംതമ്പുരാന്‍, കൃഷ്ണഗുഡിയില്‍ ഒരുപ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, ബാലേട്ടന്‍, പുനരധിവാസം, രാവണപ്രഭു, അഗ്നിദേവന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, മാടമ്പി... ഹിറ്റ് ഗാനങ്ങളുടെ തമ്പുരാനായി ഇരുപതാണ്ട് അദ്ദേഹം മലയാള ചലച്ചിത്രലോകത്ത് തലയെടുപ്പോടെതന്നെ നിന്നു.

ഗാനരചനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭയായിരുന്നില്ല ഗിരീഷിന്റേത്. പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാനിഷ്ടപ്പെടുന്ന ചില ചിത്രങ്ങളുടെ കഥയും തിരക്കഥയുമെല്ലാം ഗിരീഷിന്റേതായുണ്ടായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീടും വടക്കുംനാഥനും കിന്നരിപ്പുഴയോരവും മേഘതീര്‍ഥവും പല്ലാവൂര്‍ ദേവനാരായണനുമെല്ലാം പുത്തഞ്ചേരി 'ടച്ചുള്ള' ചിത്രങ്ങളായി'രുന്നു.

മധുരപദങ്ങളുടെ വിന്യാസംതീര്‍ത്ത സ്വരഭംഗി തന്നെയാണ് ഗിരീഷ് പുത്തഞ്ചേരിയെ മറ്റ് ഗാനരചയിതാക്കളില്‍നിന്ന് എന്നും വേറിട്ടുനിര്‍ത്തിയത്. വെയിലും മഴയും തുമ്പയും തുളസിയും മൂവന്തിയും പൂങ്കുയിലുമെല്ലാം നാട്ടുനന്മയുടെ പാട്ടുകളിലൂടെ അദ്ദേഹം പകര്‍ന്നുതന്നു...ഉള്ളറിഞ്ഞുകേട്ടിരിക്കാവുന്ന നല്ല പാട്ടുകള്‍....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 9:19 am

Vayalarinu sesham ONV ye pole itrayum padasambathundaayirunna Oru ezhuthukaaran vere undayirunno...?Kaalathinde Vikruthy..krooratha ennokke parayaam aa Viyogathe...!
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 9:23 am

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 11:04 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 11:15 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 12:18 pm

balamuralee wrote:
ഫിബ്രവരി 10 - ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 5 വര്‍ഷം.

''

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Tue Feb 10, 2015 12:49 pm

പിന്നെയും പിന്നെയും പടികടന്നെത്തുന്ന പാട്ടെഴുത്തുകാരന്‍

മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരനും കവിയും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് അ‍ഞ്ചാണ്ട്. പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന നിരവധിയനവധി പാട്ടുകളെഴുതി മലയാളിയെ വിസ്മയിപ്പിച്ച് 2010 ഫെബ്രുവരി 10നായിരുന്നു ആ സൂര്യകിരീടം വീണുടഞ്ഞത്.

പുളിക്കല്‍ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1961ല്‍ കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിലായിരുന്നു ഗിരീഷ് പണിക്കരുടെ ജനനം. കോളേജ് പഠനക്കാലത്ത് തന്നെ സംഗീതരചനയിലുള്ള മികവ് പ്രകടമാക്കി. കോഴിക്കോട് ഗവ:കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ആകാശവാണിയ്ക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു അരങ്ങേറ്റം. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയാണ്‌ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് 300ലധികം ചിത്രങ്ങള്‍... ഹിറ്റ് ഗാനങ്ങള്‍.

സൂര്യകിരീടം വീണുടഞ്ഞു..., പിന്നെയും പിന്നെയും ആരോ..., ആരോ വിരല്‍ മീട്ടി, അമ്മ മഴക്കാറിന്...,കൈക്കുടന്ന നിറയെ... നീയുറങ്ങിയോ നിലാവേ..., ഹരിമുരളീരവം... ഇങ്ങനെയെത്രയെത്ര ഗാനങ്ങളാണ് ആ തൂലികയില്‍ നിന്ന് മലയാളത്തിന്റെ മനസ്സിലേക്ക് ചേക്കേറിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് ഏഴ് തവണയാണ് ഗിരീഷ് പുത്തഞ്ചേരിക്ക് ലഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ അഗ്നിദേവനാണ് പുത്തഞ്ചേരിയെ ആദ്യ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2001 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷവും മികച്ച ഗാനരചനയ്ക്കുള്ള പുരസ്ക്കാരം അദ്ദേഹം സ്വന്തമാക്കി. രാവണപ്രഭു, നന്ദനം, ഗൌരീശങ്കരം, കഥാവശേഷന്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍.

പാട്ടെഴുത്തുകാരനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെ തിരക്കഥാകൃത്തായും ഗിരീഷ് പുത്തഞ്ചേരി പെരുമനേടി. വടക്കുംനാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ഹിറ്റ് ചിത്രത്തിന്റെ കഥയും ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 11, 2015 12:53 pm

sandeep wrote:

Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Sat Nov 07, 2015 8:34 am

മഞ്ഞിനോടൊപ്പം പതുക്കെ മൂളുന്ന ഒരു കാറ്റിനൊപ്പം പ്രണയത്തിന്റെ ചൂളംവിളിയുമായെത്തിയ ഒരു തീവണ്ടി. പ്രണയത്തിന്റെ ശ്വാസമായിരുന്നു കൃഷ്ണഗുഡിയിൽ നിർത്തിയ ആ തീവണ്ടിക്ക്. ആ തീവണ്ടിയിലൂടെ എവിടെ നിന്നോ അവളും അവിടെയെത്തി...അവനെഴുതിയ വരികളിലെ പെണ്ണാകാൻ..പിന്നീട് അവിടെ വന്നുപോകുമ്പോഴെല്ലാം ആ പ്രണയത്തിന്റെ തീവ്രതയിൽ ആ തീവണ്ടി നിശ്വസിച്ചുകൊണ്ടേയിരുന്നു. അവനും അവൾക്കും മാത്രം കേൾക്കാനായി...

തീവണ്ടിയുടെ താളമുള്ള ചിത്രമായിരുന്നു അത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. നിഗൂഢമായി കരഞ്ഞും ചിരിച്ചും ഉള്ളിലൊരായിരം കാര്യങ്ങളൊളിപ്പിച്ചും അറ്റമില്ലാതെ ജീവിതത്തിന്റെ ചാലുകളോടുപമിക്കാൻ പാകത്തിലങ്ങനെ കിടക്കുന്ന തീവണ്ടി പാത. ആ പാതയിലൂടെയാണ് കമൽ ആ ചിത്രം വരച്ചിട്ടത്.

കറുപ്പും വെളുപ്പും കണ്ണീരും ചിരിയും ഇടകലർന്ന അതിലെ ഫ്രെയിമുകൾക്ക് വരികളെഴുതി സംഗീതക്കൂട്ട് പകർന്നത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. കോടമഞ്ഞിനെ വകഞ്ഞുമാറ്റി എവിടെയോ ഉള്ള പ്രണയിനിക്കായി അവനെഴുതിയ വരികളായിരുന്നു അത്. ജയറാമും മഞ്ജു വാര്യരും പാടിയഭിനയിച്ച ഗാന രംഗം മലയാളത്തിലെ എക്കാലത്തേയും സുന്ദരമായ പ്രണയഗാനമായി.കാത്തിരിപ്പും വിരഹവും പ്രതീക്ഷകളും അതിന്റെ നനവുള്ള ഓർമകളും നിറഞ്ഞു നിന്ന സിനിമ പാട്ടിലൂടെ പറഞ്ഞു തരാൻ ആ പേനത്തുമ്പുകൾ അസാമാന്യ വിരുതുകാട്ടി.

പിന്നെയും പിന്നെയും എന്നു തുടങ്ങുന്ന ഗാനം പകരം വയ്ക്കാനില്ലാത്ത പുത്തഞ്ചേരി ടച്ചിന്റെ തെളിവാണ്. മഴ നനഞ്ഞ് കുതിർന്ന ഒരു വെള്ളിക്കൊലുസ് തീർക്കുന്ന സംഗീതം പോലെയായിരുന്നു വിദ്യാസാഗർ അതിനു നൽകിയ ഈണം.

എഴുതിയാലും കേട്ടാലും മതിവരാത്ത ഈണങ്ങളായി വരികളായി ആ പാട്ടങ്ങനെ നമ്മോടൊപ്പം കൂടിയിട്ട് വർഷങ്ങളായി. ഒരിടത്ത് പാടിത്തീർത്ത വരികളുടെ അർഥമോ ഭാവമോ പിന്നീട് ആ പാട്ടില്‍ ആവർത്തിച്ചേയില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടെഴുത്ത് എത്രത്തോളം ഗഹനമായിരുന്നുവെന്നുള്ളതിന് തെളിവായിരുന്നു ആ പാട്ട്; ഒരു പഠനവും.

കടലാസും പേനയും വിട്ടെറിഞ്ഞ് കാലമെത്തും മുൻപേ പുത്തഞ്ചേരി പോയപ്പോൾ നമ്മളേറ്റവുമധികം പാടിയതും ഈ പാട്ടു തന്നെയല്ലേ...ഈ വരികളിലൂടെയല്ലേ നമ്മൾ ആദരാഞ്ജലികളർ‌പ്പിച്ചത്...ഓർക്കുന്നുണ്ടോ?....പിന്നെയും പിന്നെയും വീണ്ടും കേൾക്കുമ്പോൾ ഒരു സംശയം ആ പാളത്തിലൂടെ പുത്തഞ്ചേരി നടന്നു പോകുകയാണോയെന്ന്..,..തീവണ്ടിയുടെ കിതപ്പും കുതിപ്പും നേർത്തില്ലാതാകുന്നോയെന്ന്...,.പ്രണയത്തിലെ പെണ്ണും ചെക്കനും വെറും ചിത്രങ്ങളായി കാറ്റിലങ്ങനെ പാറിപ്പോകുന്നുവോയെന്ന്.....

-- Manorama
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Sat Nov 07, 2015 9:49 am

Anoop Mukundan wrote:

അനൂപേ പുത്തഞ്ചേരി അനുബന്ധമായി ഇത് കൂടി കിടക്കട്ടെ :

ഗിരീഷ് പാട്ടെഴുതി വിദ്യാസാഗര്‍ സംഗീതം ചെയ്യാന്‍ തീരുമാനമായി . ആദ്യം തന്നെ വിദ്യാസാഗര്‍ ഒരു ട്യൂണിട്ടു . കമലിനും ഗിരീഷിനും അത് വേണ്ടത്ര ഇഷ്ടമായില്ല. കമലിന്റെ മനസ്സിലുള്ളത് അത്തരത്തിലുള്ള ട്യൂണല്ല എന്നു ബോധ്യമായതോടെ പാട്ടിന്റെ സാഹിത്യം കൂടെ കിട്ടിയാല്‍ നല്ലൊരു ട്യൂണിലേക്കെത്താനാവുമെന്ന് വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു . രണ്ടു വരി എഴുതി ട്യൂണിട്ട് നോക്കിയ ശേഷം ബാക്കിയാകാമെന്ന് ഗിരീഷും സമ്മതിച്ചു . അങ്ങനെ ഗിരീഷെഴുതിയ വരികളാണ് ' പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം' . ആ രണ്ടു വരികള്‍ക്ക് വിദ്യാസാഗറിട്ട ട്യൂണ്‍ കേട്ട് പുത്തഞ്ചേരി ഒരു നിമിഷം നിശ്ശബ്ദനായിരുന്നു . പിന്നെ മുറിക്കുള്ളില്‍ കയറി കതകടച്ചു . മിനുട്ടുകള്‍ക്കകം തിരിച്ചിറങ്ങിവന്ന് ഗിരീഷ് ഒരു കവിത കമലിനെ ഏല്‍പ്പി്ച്ചു . ഒന്നോടിച്ചുവായിച്ച് കമലതിന്റെ അവസാനത്തെ വരികളിലെത്തി . 'ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം '. കമല്‍ ആഹ്ലാദത്തോടെ ഗിരീഷിനെ ആശ്ലേഷിച്ചു . ആ സിനിമയുടെ മുഴുവന്‍ അന്തസ്സത്തയും രണ്ടുവരികളിലേക്കു കൊണ്ടുവരാന്‍ ഗിരീഷിനു കഴിഞ്ഞിരിക്കുന്നു . ആ ഗാനത്തിന് വിദ്യാസാഗറിന്റെ അതിമനോഹരമായ ട്യൂണും ലഭിച്ചതോടെ കമലിന് ഏറ്റവുമധികം മാനസികമായി അടുപ്പമുള്ള പാട്ടായി അതു മാറുകയായിരുന്നു .
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Sat Nov 07, 2015 10:11 am

Ammu wrote:
'ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം '. ആ സിനിമയുടെ മുഴുവന്‍ അന്തസ്സത്തയും രണ്ടുവരികളിലേക്കു കൊണ്ടുവരാന്‍ ഗിരീഷിനു കഴിഞ്ഞിരിക്കുന്നു.

Cinemayude kadhaykku lyrics ezhuthunnenkil ingane venam .. .
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Sun Nov 08, 2015 10:58 pm

Nalla Kore pattukal thannu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Fri Feb 05, 2016 6:01 pm

ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് ആറു വര്‍ഷം

പാട്ട് ഒഴിഞ്ഞിട്ട് വര്‍ഷമേറെയായി, ആരോ പിന്നെയും പിന്നെയും കിനാവിന്‍െറ പടികടന്ന് ഹരിമുരളീ രവം പാടുന്നപോലെ.... അവിടെ ഗാനങ്ങള്‍ പൂനിലാമഴയായ് പെയ്തിറങ്ങുകയാണ്. അതില്‍ മാനവും മനസും നിറയുന്നു. പാട്ട് വീണ്ടും തുടരുകയാണ്. ഗായകനും ഗാനരചയിതാവും ആസ്വാദകരും ഒന്നാകുന്ന അനുഭവം. പാട്ടിന് മരണമില്ലല്ളോ; പാട്ടുകാരനും... ആസ്വാദകരുടെ മനസ് കീഴടക്കിയ രചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ആറു വര്‍ഷം തികയുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പുത്തഞ്ചേരിയില്‍ 1959 സെപ്റ്റംബര്‍ 2 ന് ജനിച്ച അദ്ദേഹം കവിതയിലൂടെയാണ് മലയാളസിനിമാ സംഗീതത്തിലേക്ക് പ്രവേശിക്കുന്നത്. കവിതകള്‍ എഴുതിയത്കൊണ്ടു മാത്രം കഞ്ഞികുടിക്കാന്‍ വകയുണ്ടാവില്ളെന്ന തിരിച്ചറിവില്‍ നിന്നാണ് ചലച്ചിത്ര ഗാനത്തിലേക്ക് തിരിഞ്ഞതെന്ന് ‘ഷഡ്ജം’ എന്ന കവിതാ സമാഹാരത്തിന്‍െറ ആമുഖത്തില്‍ അദ്ദേഹം കുറിക്കുന്നുണ്ട്. മലയാളികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, വെറുതെ മൂളാന്‍ ഇഷ്ടപ്പെടുന്ന ഒട്ടനേകം ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചു.
ഓരോ ഗാനവും ഓരോ വെളിപാട് പോലെയായിരുന്നു അദ്ദേഹത്തിന്. പ്രകൃതിയും ഗൃഹാതുരത്വവും പ്രണയ നൊമ്പരങ്ങളും ജീവിത മധുരവും കയ്പും അദ്ദേഹത്തിന്‍െറ ഗാനങ്ങളില്‍ നിഴലിക്കുമായിരുന്നു. അതില്‍ കൃതൃമമായി ഭാവന കൂടി ആകുമ്പോള്‍ ഗാനങ്ങള്‍ ആസ്വാദകരുടെ മനസില്‍ നിറയും. കാലഘട്ടത്തിന്‍െറ അഭിരുചിക്കനുസരിച്ച് ഗാനങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്‍െറ ഗാനങ്ങള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കും പുതിയ ഓര്‍മകളും അനുഭവങ്ങളും മനസില്‍ നിറയുക തന്നെ ചെയ്യും.

‘പിന്നെയും പിന്നെയും ആരോ കിനാവിന്‍െറ പടി കടന്നത്തെുന്ന പദനിസ്വനം’.. ഈ ഗാനം പിന്നെയും പിന്നെയും മൂളാത്ത മലയാളികളുണ്ടോ? ആറാം തമ്പുരാനിലെ ‘ഹരിമുരളിരവം ഹരിത വൃന്ദാവനം’ എന്ന ഗാനത്തിന്‍െറ കാവ്യമാധുരി ആസ്വാദിക്കാത്തവരുണ്ടോ? താളാത്മകമായ പദങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു. വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാനും ഒരു പാട്ടിനു വേണ്ട ചേരുവകള്‍ ചേര്‍ക്കാനും അതുവഴി ആസ്വാദകരുടെ മനസ് കീഴടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1999 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ദില്‍സെ എന്ന ബോളിവുഡ് ചിത്രത്തിലെ ‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ’ എന്ന ഗാനം അതിന് ഉദാഹരണമാണ്.
മലയാള അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും അതുവരെ തിരിച്ചറിയാതിരുന്ന സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലും അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു. 320 ലധികം മലയാള ചിത്രങ്ങള്‍ക്ക് വേണ്ടി 1500 ല്‍ പരം ഗാനങ്ങള്‍ രചിച്ചു. മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടനേകം ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ കരസ്ഥമാക്കി. ബ്രഹ്മരക്ഷസ്സ്, മമ്മുട്ടി നായകനായ പല്ലാവൂര്‍ ദേവ നാരായണന്‍, മോഹന്‍ലാലിന്‍െറ വടക്കുംനാഥന്‍ എന്നിവക്ക് തിരക്കഥ എഴുതിയും കിന്നരിപ്പുഴയോരം, മേലെപറമ്പിലെ ആണ്‍വീട്, കേരള ഹൗസ് ഉടന്‍ വില്‍പനക്ക് എന്നീ ചിത്രങ്ങള്‍ക്ക് കഥകള്‍ എഴുതിയും ബഹുമുഖ പ്രതിഭയാണെന്ന് തെളിയിച്ചു. പാട്ടുകള്‍ക്ക് മരണമില്ല...ഗായകനും, ഒപ്പം മലയാള സംഗീത ലോകത്തേക്ക് ഒരു കൈക്കുടന്ന നിറയെ ഗൃഹാരുതര്വമുണര്‍ത്തുന്ന പാട്ടുകള്‍ക്ക് ജന്മം നല്‍കിയ ഗിരീഷ് പുത്തഞ്ചേരിക്കും.

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Fri Feb 05, 2016 6:13 pm

ethra simple aayi pattukal ezhuthiya veroral illannu thonunnu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Sun Feb 07, 2016 1:08 pm

Akalathil pozhinju poya mattoru kalakaaran...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 12:15 pm

ഉള്ള്യേരി: മലയാളത്തിന്‍െറ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍  ഓര്‍മയായിട്ട്  ആറുവര്‍ഷം. സംഗീത പ്രേമികള്‍ എക്കാലത്തും മനസ്സില്‍ ഓര്‍ത്തുവെക്കുന്ന ഒരുപിടി മലയാള സിനിമാഗാനങ്ങള്‍ സമ്മാനിച്ച് അകാലത്തില്‍ പിരിഞ്ഞുപോയ കലാകാരന് പക്ഷേ, വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും എവിടെയും ഒരുസ്മാരകംപോലും ഉയര്‍ന്നില്ല. 300ലധികം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിക്കുകയും ഏഴുതവണ സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം ലഭിക്കുകയും ചെയ്ത ഈ കലാകാരന്‍െറ ഓര്‍മക്കായി സംസ്ഥാനസര്‍ക്കാറും ഒന്നും ചെയ്തില്ല.
ഗാനരചനക്കൊപ്പം നാലു ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതിയ ഇദ്ദേഹത്തെ കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകള്‍ എഴുതുന്നതിനിടെയാണ് 2010ല്‍ മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജോണിവാക്കര്‍, ദേവാസുരം, രാവണപ്രഭു, ബാലേട്ടന്‍, മിന്നാരം, ആറാംതമ്പുരാന്‍ തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ഹിറ്റ്ഗാനങ്ങള്‍ എഴുതി പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ചപ്പോഴും ജന്മനാടിനെ പിരിയാന്‍ ഗിരീഷിനുമടിയായിരുന്നു. നാടന്‍പാട്ടിന്‍െറയും കൊയ്ത്തുപാട്ടിന്‍െറയും ഈണംമീട്ടി തന്നെ വളര്‍ത്തിയ പുത്തഞ്ചേരി ഗ്രാമവും ബാല്യകാല സൗഹൃദങ്ങളുംതേടി തിരക്കുകള്‍ക്കിടയിലും അദ്ദേഹമത്തെുമായിരുന്നു. ഗിരീഷിന്‍െറ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ശില്‍പി കലാസമിതി പുത്തഞ്ചേരിയില്‍ നിര്‍മിച്ച ഒരു ബസ് കാത്തിരിപ്പുകേന്ദ്രവും ഗിരീഷ് പഠിച്ച തൊട്ടടുത്ത സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ സ്റ്റേജും മാത്രമാണ് ഓര്‍മക്കായി ഇപ്പോള്‍ നിലവിലുള്ളത് എന്നതാണ് ഏറെ ഖേദകരം. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പണിയുമെന്ന് പറഞ്ഞിരുന്ന സ്മാരകം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയുമാണ്. കോഴിക്കോട് ഉള്ള്യേരി റൂട്ടില്‍ കൂമുള്ളി അങ്ങാടിയില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ നാമകരണം ചെയ്ത റോഡിന് ജില്ലാപഞ്ചായത്ത് സ്ഥാപിച്ച കൊച്ചുബോര്‍ഡ് മതി അവഗണനയുടെ സാക്ഷ്യപത്രമായി. അതേസമയം, സ്ഥലം ലഭ്യമാവുന്ന മുറക്ക് അദ്ദേഹത്തിനു പുത്തഞ്ചേരിയില്‍തന്നെ ഉചിതമായ സ്മാരകം പണിയുന്നകാര്യം സജീവ പരിഗണനയിലാണെന്ന് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജു ചെറുക്കാവില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ഗിരീഷ് അനുസ്മരണവും സാംസ്കാരിക സായാഹ്നവും നടക്കും.
  സ്മാരകങ്ങളുയര്‍ന്നില്ളെങ്കിലും വീണുടഞ്ഞുപോയ സൂര്യകിരീടത്തെ ഓര്‍ത്ത് വേദന ഉള്ളിലൊതുക്കി ഗിരീഷിന്‍െറ സഹപാഠികളും നാട്ടുകാരും ബുധനാഴ്ച രാവിലെ പുത്തഞ്ചേരിയില്‍ ഒത്തുചേരും. ശില്‍പി പുത്തഞ്ചേരി സ്ഥാപിച്ച ഛായാപടത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും അതുല്യ കലാകാരനോട് കാണിച്ച അവഗണനയില്‍ വേദനപങ്കിട്ടും അവര്‍ പിരിയും.
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 12:17 pm

10-2500 paattezhuthiya manushyan aanu.. Allelum nammade naattil kalaakaranmarkku vilayillaa...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 12:22 pm

Anoop Mukundan wrote:
10-2500 paattezhuthiya manushyan aanu.. Allelum nammade naattil kalaakaranmarkku vilayillaa...
പാടിക്കൊണ്ടിരുന്ന മധുരഗാനം പാതിവഴിയില്‍ നിര്‍ത്തി വിടപറഞ്ഞ ഷാന്‍ ജോണ്‍സന് ചെന്നൈ കണ്ണീരോടെ യാത്രയേകി. ഷാന്‍ അംഗമായ ‘സൗണ്ട് ബള്‍ബ്’ മ്യൂസിക് ബാന്‍ഡ് അംഗങ്ങളും അടുത്ത സുഹൃത്തുക്കളും ജോലിനോക്കിയിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമാ-സംഗീത മേഖലയിലെ മലയാളികള്‍ ഉള്‍പ്പെടെ ആരും എത്താഞ്ഞത് ശ്രദ്ധിക്കപ്പെട്ടു.
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 12:28 pm

Music industry complete shocked aayirunnu Shan poyappo.. Avarellam individual aayitt poyi kaanunnundakum.. Nammal ariyathatha probably ..

But yes, Keralathinu pothuve inganathe karyangalil oru avaganana ullath pole thonnittund.. .

By the way.. Good read from Manorama..
[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 12:32 pm

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 12:42 pm

A better one from mathrubhumi/Ravi menon ...

[You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Wed Feb 10, 2016 1:04 pm

Anoop Mukundan wrote:
A better one from mathrubhumi/Ravi menon ...

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    Thu Feb 11, 2016 9:25 am

Anoop Mukundan wrote:
A better one from mathrubhumi/Ravi menon ...

[You must be registered and logged in to see this link.]

അനൂപ്‌, thanks for sharing

രവി മേനോന്റെ നല്ലൊരു അനുസ്മരണം
Back to top Go down
Sponsored content
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി    

Back to top Go down
 
ഗിരീഷ്പുത്തഞ്ചേരി
Back to top 
Page 2 of 3Go to page : Previous  1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: