HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 ഓര്‍മ്മപൂക്കള്‍

Go down 
Go to page : Previous  1 ... 13 ... 22, 23, 24  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat May 21, 2016 10:15 am

ഓർമ്മപ്പൂക്കൾ ..... നവഭാരതശില്പി  ശ്രീ. രാജീവ്ഗാന്ധി യുടെ 25 ആം രക്തസാക്ഷിത്വ വാർഷിക ദിനം ... പ്രണാമം ....[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat May 21, 2016 11:17 am

sandeep wrote:

ഓർമ്മപ്പൂക്കൾ ..... നവഭാരതശില്പി  ശ്രീ. രാജീവ്ഗാന്ധി യുടെ 25 ആം രക്തസാക്ഷിത്വ വാർഷിക ദിനം ... പ്രണാമം ....
[You must be registered and logged in to see this image.]

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu May 26, 2016 5:54 pm

Rajivji ye Nerittu kaanan Bagyamundayittund..enthoru Thejassayirunnu...!
Parijayamillatha fieldilekk varuvaan nirbandikapettu-Jeevan Nashttamaayi...!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue May 31, 2016 3:06 pm

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴു വര്‍ഷം തികയുകയാണ്. 2009 മെയ് 31നാണ് മാധവിക്കുട്ടി അന്തരിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ എണ്ണമറ്റ രചനകളാണ് ആ തൂലികയിൽ നിന്നും പിറന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.

ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു കമലാ ദാസ്. മലയാളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്‍റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അനാഥകളായ അമ്മമാര്‍ക്കും, മതനിരപേക്ഷതയ്ക്കും വേണ്ടി അവര്‍ ലോക സേവാ പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതിയ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പലരും കരുതുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ നടത്തി. എന്റെ കഥ, മാനസി, ഒറ്റയടിപ്പാത, ഭയം എന്റെ നിശാവസ്ത്രം,മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ഡയറിക്കുറിപ്പുകള്‍, കടല്‍ മയൂരം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, ബാല്യകാല സ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങള്‍, മനോമി, വീണ്ടും ചില കഥകള്‍, എന്‍റെ കഥകള്‍, സുറയ്യ പാടുന്നു, അമ്മ, സസ്‌നേഹം, വണ്ടിക്കാളകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.


തണുപ്പ് എന്ന ചെറുകഥയിലൂടെ സാഹിത്യ അക്കാദമി പുരസ്‌കാരം മാധവിക്കുട്ടിയെ തേടിയെത്തി. 1997ല്‍ നീര്‍മാതളം പൂത്ത കാലം എന്ന കൃതിയ്ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, ഏഷ്യന്‍ വേള്‍ഡ് െ്രെപസ്, ഏഷ്യന്‍ പൊയട്രി െ്രെപസ്, കെന്റ് അവാര്‍ഡ് തുടങ്ങിയവയും നേടി. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 999ല്‍ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. 2009 മേയ് 31ന് പൂനെയില്‍ വെച്ച് അന്തരിച്ചു.

മലയാളത്തില്‍ പ്രണയത്തെ തുറന്നെഴുതിയ മറ്റൊരു കഥാകാരി ഉണ്ടായിട്ടില്ല. ആമിയായും മാധവിക്കുട്ടിയായും കമലാ ദാസായും കമലാ സുരയ്യയായും അവര്‍ എഴുത്തിലും ഒപ്പം ജീവിത്തിലും പകര്‍ന്നാട്ടങ്ങള്‍ നടത്തി. പാളയം പള്ളിയുടെ പിന്നാമ്പുറത്തെ മരച്ചോട്ടില്‍ ഇന്നും ആ ഓർമകൾ ഉറങ്ങുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue May 31, 2016 3:54 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue May 31, 2016 4:31 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jun 28, 2016 3:13 pm

[You must be registered and logged in to see this image.]

പ്രണാമം ....

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jun 28, 2016 9:01 pm

Malayala cinemayude oru kaalaghattam ottaykku kondu poya manushyan ...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jun 29, 2016 9:52 am

ജീവിത ഗന്ധിയായ സിനിമകളുടെ സൃഷ്ട്ടികര്താവ്
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jun 29, 2016 12:39 pm

pranamam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jul 05, 2016 10:03 am

[You must be registered and logged in to see this link.]

ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ

ഓർമ ദിനം  

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jul 05, 2016 10:04 am

ബഷീര്‍ ഓര്‍മ്മയായിട്ട് 22 വര്‍ഷംസാധാരണക്കാരന് മുന്നില്‍ സാഹിത്യത്തിന്റെ മഹാപ്രപഞ്ചം തുറന്നുകൊടുത്ത മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്ന് അറിയപ്പെട്ട അദ്ദേഹം ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച ആ തൂലിക നിശ്ചലമായിട്ട് ജൂലൈ അഞ്ചിന് 22 വര്‍ഷം തികയുകയാണ്.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി.

ജയകേസരിയില്‍ വന്ന തങ്കമാണ് പ്രസിദ്ധീകൃതമായ ആദ്യ കഥ. 1943ല്‍ മലയാള സാഹിത്യത്തിന് ഒരു പ്രേമലേഖനവുമായി ബഷീര്‍ കടന്നു വന്നു. അദ്ദേഹത്തിന്റെ ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തി. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്.

1977 ജൂലൈയിലാണ് ബഷീറിന്റെ ഒരു കൃതി പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം ഡി സി ബുക്‌സിന് കൈവന്നത്. ഭൂമിയുടെ അവകാശികള്‍ . പിന്നീട് ബഷീറിന്റെ എല്ലാ കൃതികളുടേയും പ്രസിദ്ധീകരണാവകാശം ഡിസി ബുക്‌സിന് ലഭിച്ചു. 1992ല്‍ ബഷീര്‍ സമ്പൂര്‍ണ കൃതികളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു.

1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jul 05, 2016 10:09 am

sandeep wrote:

ബഷീര്‍ ഓര്‍മ്മയായിട്ട് 22 വര്‍ഷം


കോഴിക്കോട്: സുല്‍ത്താന്‍െറ കഥകളും കഥാപാത്രങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുതരാന്‍ ബേപ്പൂരിലെ വൈലാല്‍ വീട്ടില്‍ ഇത്തവണ ഫാബിയില്ല. കഥാകാരന്‍ മറഞ്ഞ് 22 വര്‍ഷം പിന്നിട്ടതിന്‍െറ ഓര്‍മ പുതുക്കുന്ന വേളയിലാണ് ഫാബിയുടെ അഭാവം നൊമ്പരമാവുന്നത്.
മലയാളത്തിന്‍െറ വിശ്വകഥാകാരന്‍െറ അനുസ്മരണ വേളയില്‍ ഫാബി സൃഷ്ടിച്ച സൗഹൃദമാണ് രണ്ടു പതിറ്റാണ്ടായി വൈലാലിനെ ചടുലമാക്കിയിരുന്നത്. പ്രിയ ‘റ്റാറ്റാ’ യുടെ വിശേഷങ്ങളും തമാശകളുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പറഞ്ഞുകൊണ്ടിരിക്കും. കഥകള്‍ പിറന്ന ചാരുകസേര, കണ്ണട തുടങ്ങിയവയെല്ലാം കുട്ടികള്‍ക്ക് വര്‍ണിച്ചുനല്‍കും. മാങ്കോസ്റ്റിന്‍ ചുവട്ടിലിരുന്ന് കുട്ടികളുടെ സംശയങ്ങള്‍ക്കും മറുപടി പറയുന്ന ഫാബിയുടെ ഓര്‍മകൂടിയാണ് ഇത്തവണത്തെ ബഷീര്‍ അനുസ്മരണത്തില്‍ നിറഞ്ഞുനില്‍ക്കുക. കഴിഞ്ഞവര്‍ഷം ജൂലൈ 15നാണ് ഫാബിയുടെ മരണം. അറബിമാസ പ്രകാരം റമദാന്‍ 29ന്. റമദാന്‍ 30ആയ ചൊവ്വാഴ്ച ഇരുവരുടെയും ചരമവാര്‍ഷികമായി ഒന്നിച്ച് ആചരിക്കുമെന്ന് മകന്‍ അനീസ് ബഷീര്‍ പറഞ്ഞു. സാംസ്കാരിക, സാഹിത്യ രംഗത്തെ ഒട്ടേറെ പേര്‍ വീട്ടിലത്തെും. മാങ്കോസ്റ്റിന്‍ ചുവട്ടില്‍ വൈകീട്ട് അഞ്ചിനാണ് പരിപാടി ഒരുക്കിയത്. ബഷീറിന്‍െറ ജന്മനാടായ വൈക്കം തലയോലപ്പറമ്പില്‍നിന്ന് ആളുകള്‍ പരിപാടിയിലത്തെും.
1994 ജൂലൈ അഞ്ചിനാണ് വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയത്. മലയാളത്തിന്‍െറ മഹാനായ എഴുത്തുകാരന്‍െറ ഓര്‍മകള്‍ പങ്കിടാനായി എല്ലാ വര്‍ഷവും വൈലാലില്‍ ആളുകള്‍ ഒത്തുകൂടും. വിവിധ ജില്ലകളില്‍നിന്നായി കുട്ടികളും ചരമദിനത്തില്‍ സ്നേഹപൂക്കളുമായത്തെും.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jul 05, 2016 11:28 am

പ്രണാമം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Jul 14, 2016 1:34 pm

MSV
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Jul 18, 2016 3:43 pm

വി.പി.സത്യന്‍. കേരളം കണ്ട എറ്റവും പ്രതിഭാധനനായിരുന്ന ഡിഫന്‍ഡര്‍. സത്യന്‍ മരിച്ചിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Jul 18, 2016 4:09 pm

sandeep wrote:
വി.പി.സത്യന്‍. കേരളം കണ്ട എറ്റവും പ്രതിഭാധനനായിരുന്ന ഡിഫന്‍ഡര്‍. സത്യന്‍ മരിച്ചിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു....    

ഇന്ന് tv യിൽ കണ്ടു അനുസ്മരണം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Jul 25, 2016 11:58 am

അനശ്വര നടൻ ജയന് ഇന്ന് 77ാം പിറന്നാൾ[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jul 26, 2016 11:41 am

ഇന്ന് കാർഗിൽ വിജയദിവസം. അതിർത്തിയിൽ നുഴഞ്ഞു കയറി ടൈഗർഹിൽസ് പിടിച്ചെടുത്ത പാക്കിസ്ഥാൻ സൈന്യത്തെ തുരത്തി ടൈഗർഹിൽസ് തിരിച്ചുപിടിച്ച് ഇന്ത്യൻ പതാക നാട്ടിയിട്ട് ഇന്നേക്ക് 17 വർഷം.

കശ്മീരിനെ ചൊല്ലിയുള്ള ഇന്ത്യ പാക് തർക്കം തുടരുമ്പോഴും വാനിയുടെ വധവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം ഏതാണ്ട് കെട്ടടങ്ങുമ്പോഴും ജന്മനാടിനായി കാർഗിലിൽ ജീവൻ ത്യജിച്ച നമ്മുടെ സൈനികരെ വീണ്ടും ഓർക്കാം. മാതൃരാജ്യത്തിനായി അവരനുഭവിച്ച വേദനകൾ ഓർക്കാം. ഇനി ഒരു യുദ്ധം ഉണ്ടാകാതിരിക്കാനായിട്ടെങ്കിലും….
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Jul 26, 2016 11:48 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jul 27, 2016 9:31 am

എപിജെ അബ്ദുല്‍ കലാം വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു[You must be registered and logged in to see this link.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jul 27, 2016 10:47 am

sandeep wrote:

എപിജെ അബ്ദുല്‍ കലാം വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു

   

[You must be registered and logged in to see this link.]


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jul 27, 2016 10:55 am

[You must be registered and logged in to see this image.]

മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുകയാണ്. വ്യാപരിക്കുന്ന മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കലാമിന്‍െറ ചിന്തകള്‍ക്ക് ഒരിക്കലും മരണമില്ല. അതിസാധാരണക്കാരനില്‍നിന്നു രാജ്യത്തിന്‍െറ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്‍െറ വളര്‍ച്ച കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ആര്‍ക്കും ഉന്നത പദവി എത്തിപ്പിടിക്കാവുന്നതാണെന്നു തെളിയിക്കുന്നു. ഇന്ത്യയിലെ പല ബുദ്ധിജീവികളും ജനാധിപത്യ വ്യവസ്ഥിതിയിലെ പോരായ്മകളെക്കുറിച്ചു വാചാലരാകുമ്പോള്‍ ‘ഭാരതീയനായതില്‍ അഭിമാനിക്കുന്നുവെന്നും അതേ സമയം, രാജ്യത്തിനു ഒരുപാട് മുന്നേറാനുണ്ടെന്ന് പ്രഖ്യാപിച്ചശേഷം, അതിനുള്ള ആശയസംഹിതകളും തുറന്നു നല്‍കിയ വ്യക്തിയായിരുന്നു ഡോ. കലാം.

ഭാരതത്തിന്‍െറ ഭാവി യുവാക്കളിലാണെന്നു മറ്റാരേക്കാളും തിരിച്ചറിഞ്ഞ ക്രാന്തദര്‍ശി. ഇന്ത്യയുടെ ഭാവി യുവതലമുറയിലാണെന്ന പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ തന്നെ യുവാക്കള്‍ക്കു ഭരണാധികാരികളോടും, വ്യവസ്ഥിതിയോടുമുള്ള വിരക്തിയും, അവരില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാമൂഹിക പ്രതിബദ്ധതയും മനസ്സിലാക്കി അതിനെ ചികിത്സിക്കാന്‍ തയാറായ ഡോക്ടറാണ് അബ്ദുല്‍ കലാം. അതുകൊണ്ടുതന്നെയാണ് അവര്‍ ഉന്നയിക്കുന്ന കാതലായ ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കിയത്. അവരോട് നേരിട്ടിടപഴകി രാഷ്ട്ര നിര്‍മാണത്തില്‍ പങ്കളിയാക്കുവാനാണ് തന്‍െറ സംവാദങ്ങളെ കലാം ഉപയോഗപ്പെടുത്തിയത്. പതിനേഴു ദശലക്ഷത്തോളം യുവാക്കളോട് നേരിട്ട് ഇടപഴകിയിട്ടുണ്ടെന്നു കലാം എഴുതുകയുണ്ടായി.

രാഷ്ട്രം നിങ്ങള്‍ക്ക് എന്തു തന്നുവെന്നതല്ല മറിച്ചു രാഷ്ട്രത്തിനുവേണ്ടി നിങ്ങള്‍ എന്തുചെയ്തുവെന്നതിനെ ആശ്രയിച്ചാണ് രാഷ്ട്രപരിവര്‍ത്തനം സാധ്യമാവുകയെന്നാണ് കലാം യുവാക്കളെ ഓര്‍മപ്പെടുത്തിയത്. അതിനായി പണം മുടക്കാതെ തന്നെ ചെയ്യാവുന്ന മൂന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി. ഒന്ന്, യാത്രയില്‍ നമുക്ക് ചുറ്റും കാണുന്ന നിരക്ഷരരായ വ്യക്തികളുടെ വീടുകളില്‍ ചെന്നു അവരെ സാക്ഷരരാക്കുക. രണ്ട്, വീടുകളിലും തൊഴിലിടങ്ങളിലും പത്തു വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിക്കുക. പൂര്‍ണ വളര്‍ച്ചയത്തെുന്ന മരങ്ങള്‍ വര്‍ഷം 14 കിലോ ഓക്സിജന്‍ നമുക്കുനല്‍കുമെന്നും 20 കിലോ കാര്‍ബണ്‍ ഡി ഓക്സൈഡ് വലിച്ചെടുക്കുമെന്നും അതിലൂടെ വായുമലിനീകരണം തടയാം എന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. മൂന്ന്, നമുക്ക് ചുറ്റും കാണുന്ന ആരോരുമില്ലാത്ത രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും സാന്ത്വന സ്പര്‍ശമാവുക. വ്യക്തിയെന്ന നിലയില്‍ ഭരണകൂടത്തിന്‍െറ സഹായമില്ലാതെ സാമൂഹിക പരിവര്‍ത്തനത്തിനു ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം യുവാക്കളെ പ്രേരിപ്പിച്ചു.

അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരടങ്ങുന്ന സമൂഹം കുട്ടികളോട് ആവശ്യപ്പെടുന്നത് ഒന്നാമതാകാനും മറ്റുള്ളവരെ പോലെയാകാനുമാണ്. എന്നാല്‍ ‘നിങ്ങള്‍ നിങ്ങളായി തീരുക’ എന്നതാണ് മഹത്തരമായ കാര്യമെന്നും വലിയ ലക്ഷ്യങ്ങള്‍ കണ്ടാണ് നിങ്ങള്‍ നിങ്ങളായി തീരേണ്ടതെന്നുമാണ് അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തുന്നത്. നമുക്ക് ചുറ്റും പലരും പലരോടായി ചോദിക്കുന്ന ചോദ്യങ്ങള്‍ ഉണ്ട്. അസുഖം വന്നാല്‍ ആ ഡോക്ടറെ കാണുന്നത് നല്ലതാണോ? അതുമല്ളെ
ങ്കില്‍ അവിടെ പഠിച്ചാല്‍ നല്ല ജോലി കിട്ടുമോ? കലാകാരിയാക്കാന്‍ പറ്റുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ വേണ്ടിവരുന്നത് ജന്മസിദ്ധമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം രക്ഷിതാക്കള്‍ പലരും നിര്‍ബന്ധിച്ചു കുട്ടികളെ പല സ്ഥലങ്ങളില്‍ ചേര്‍ക്കുന്നതുകൊണ്ടാണ്. കുട്ടികളുടെ ലക്ഷ്യങ്ങള്‍ക്കൊത്തു അവരെ വളരാന്‍ പ്രോത്സാഹിപ്പിച്ചുവരുന്നുവെങ്കില്‍ ഒരുപാട് ക്രിയേറ്റീവ് ആയ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ നമുക്കുണ്ടാകുമായിരുന്നു. ഇവിടെയാണ് ഡോ. കലാം പറഞ്ഞതിന്‍െറ പൊരുള്‍. പ്രതിസന്ധികളെ തരണംചെയ്യാന്‍ കഴിവുള്ള നേതൃഗുണമുള്ള യുവതലമുറയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. യഥാര്‍ഥ നേതാവിന്‍െറ ജോലി അനുയായികളെ സൃഷ്ടിക്കലല്ല മറിച്ചു കൂടുതല്‍ നേതാക്കളെ സൃഷ്ടിക്കുകയാണെന്നാണ് റാല്‍ഫ് നാദിര്‍ അഭിപ്രായപ്പെട്ടത്.

ഇതു അക്ഷരാര്‍ഥത്തില്‍ കലാമിന്‍െറ കാര്യത്തില്‍ ശരിയെന്നു ബോധ്യമാകും. അദ്ദേഹം പങ്കിട്ട വേദികള്‍ അനുയായികളെ സൃഷ്ടിക്കാനല്ല, പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തിലേക്കു പറക്കാന്‍ കഴിയുന്ന സമൂഹത്തോട് ‘ഞാന്‍ നിങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത്? എന്നു ചോദിക്കുന്ന നേതാക്കളെ സൃഷ്ടിക്കാനാണ്. രാഷ്ട്രത്തിന്‍െറ പുരോഗതി രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, ശാസ്ത്രം തുടങ്ങിയ എല്ലാ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. ഇവ ഓരോ മേഖലയിലും യഥാവിധി നിര്‍വഹിക്കപ്പെടണമെങ്കില്‍ നല്ല നേതൃത്വം എല്ലാ ഘടകങ്ങളിലും ആവശ്യമാണ്. അതില്ളെങ്കില്‍ രാജ്യ പുരോഗതി ഉണ്ടാകില്ളെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു .

ശാസ്ത്ര വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയവരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, പൊതുവിഷയങ്ങളില്‍ ഇടപെടുന്ന മറ്റേതു വ്യക്തിയേക്കാളും നന്നായി സമൂഹത്തിന്‍െറ പ്രശ്നങ്ങളെ അടുത്തറിയാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും, നിരന്തരം സമൂഹത്തെ കര്‍മോത്സുകരാക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഡോ. കലാം. തന്‍െറ ജന്മദിനം ഗ്രാമങ്ങളില്‍ ആഘോഷിക്കണമെന്ന് രാഷ്ട്രപതി ആയിരിക്കുന്ന സമയത്തു അദ്ദേഹം അഭിപ്രായപ്പെട്ടത് രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ചെങ്കിലും അടിസ്ഥാന സ്വകാര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നുള്ളതുകൊണ്ടാണ്.

ലോകത്തിലെ അറിയപ്പെടുന്ന വ്യക്തിയായിരിക്കുമ്പോള്‍തന്നെ മറ്റുള്ളവരെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഒട്ടും മടി കാണിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രിമാരായ പി. വി. നരസിംഹറാവു, എ.ബി വാജ്പേയി എന്നിവരുടെ ദേശസ്നേഹത്തെക്കുറിച്ചു കലാം തന്‍െറ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1996 മേയ് മാസത്തില്‍ പൊതു തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി നരസിംഹ റാവു അദ്ദേഹത്തോട് ആണവ പരീക്ഷണത്തിന് തയാറെടുക്കാനും തന്‍െറ അനുമതിക്കായി കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. ജനവിധി കോണ്‍ഗ്രസിന് എതിരായെങ്കിലും അല്‍പ ദിവസങ്ങള്‍ കഴിഞ്ഞു പുതിയ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു കലാമിന് വന്ന നിര്‍ദേശം നരസിംഹറാവുവിന്‍െറ കൂടെ ഓഫിസിലത്തെണമെന്നാണ്.
അവിടെവെച്ചു പ്രധാനമന്ത്രി എ. ബി. വാജ്പേയിയോട് പദ്ധതിയെക്കുറിച്ചു വിവരിക്കാന്‍ നരസിംഹറാവു കലാമിനോട് ആവശ്യപ്പെടുകയാണുണ്ടായത്. രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ക്കിടയിലും ദേശ സുരക്ഷക്കും പുരോഗതിക്കും വേണ്ടി ഇരു നേതാക്കളും കാണിച്ച അസാമാന്യമായ ഐക്യം അദ്ദേഹം മാതൃകയായാണ് കാണുന്നത്. ഇന്നത്തെ ഭരണാധികാരിയെ നോക്കിയാല്‍ രാഷ്ട്രീയത്തിന്‍െറ പേരില്‍ മുന്‍ സര്‍ക്കാറുകള്‍ കൊണ്ടുവന്ന പദ്ധതികളും, സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന സമീപനങ്ങളാണ് പിന്തുടരുന്നതെന്ന യാഥാര്‍ഥ്യം ഇവിടെ പ്രസക്തമാണ്. കര്‍മനിരതനും സാമൂഹികപ്രതിബദ്ധതയുമുള്ള ഒരു വ്യക്തിയെയാണ് രാഷ്ട്രത്തിനു നഷ്ടമായത്. ഭരണവ്യവസ്ഥിതിയെയും നേതൃത്വത്തെയും ഗ്രഹിച്ച രോഗങ്ങള്‍ കാരണം വ്യവസ്ഥിതിയോട് അകലം പാലിക്കാന്‍ താല്‍പര്യപ്പെടുന്ന യുവതലമുറയെ ജനാധിപത്യ വ്യവസ്ഥിതിയോടടുപ്പിക്കുന്ന വലിയ കണ്ണിയായിരുന്നു അദ്ദേഹം. ഭരണാധികാരികളെ മാറിനിന്നു കുറ്റം പറയുന്നതിനുപകരം രാഷ്ട്രത്തിനുവേണ്ടി ചെറുതെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമായി തീരുക എന്നതാണ് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല സ്മരണാഞ്ജലി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Jul 30, 2016 2:01 pm

കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും, മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 18 വർഷം......

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sun Jul 31, 2016 10:04 am

അനുഗ്രഹീത ഗായകൻ മുഹമ്മദ്‌ റഫി ഓർമ്മയായിട്ട്‌ ഇന്നേക്ക്‌ 36 വർഷം.[You must be registered and logged in to see this image.]
Back to top Go down
Sponsored content
PostSubject: Re: ഓര്‍മ്മപൂക്കള്‍    

Back to top Go down
 
ഓര്‍മ്മപൂക്കള്‍
Back to top 
Page 23 of 24Go to page : Previous  1 ... 13 ... 22, 23, 24  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: