HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 ഓര്‍മ്മപൂക്കള്‍

Go down 
Go to page : Previous  1 ... 5, 6, 7 ... 15 ... 24  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Nov 03, 2012 1:59 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Fri Nov 09, 2012 9:12 am

സത്യന് നൂറ്‌


ഓരോ പുറം മറിക്കുമ്പോഴും കടലല പോലെ കഥ ആര്‍ത്തലച്ച 'ചെമ്മീന്‍'; ആ പുസ്തകത്താളില്‍നിന്ന് ഇറങ്ങിവന്ന പളനി. കേശവദേവിന്റെ 'ഓടയില്‍നിന്നി' ലെ റിക്ഷാക്കാരന്‍ പപ്പു ഇന്നും റിക്ഷാവണ്ടി തള്ളി നമ്മുടെ ഓര്‍മകളിലേക്ക് കടന്നുവരും. മലയാറ്റൂരിന്റെ യക്ഷിക്കഥയിലെ ശ്രീനിക്ക് മറ്റൊരു ഭാവം... പുസ്തകത്താളുകളിലെ അക്ഷരങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍വെച്ചപ്പോള്‍ അവര്‍ക്ക് ഏറെയും ഈ കുറുകിയ മനുഷ്യന്റെ രൂപമായിരുന്നു.

അവരൊക്കെ പല ഭാവങ്ങളില്‍, പല മനുഷ്യരായി കഥകള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മലയാളികള്‍ ആ പേരിനൊപ്പം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു - അനശ്വര നടന്‍. സത്യന്‍ എന്ന പ്രിയ നടന്റെ 100-ാം ജന്മവാര്‍ഷികം നവംബര്‍ ഒമ്പതിന് ആഘോഷിക്കുമ്പോള്‍ മലയാളി മനസ്സുകളില്‍ മിന്നിമായുന്നതും ഇതുപോലെ ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. ഒരുപക്ഷേ മലയാള സിനിമയില്‍ ഏറ്റവുമധികം സാഹിത്യസൃഷ്ടികള്‍ക്ക് ജീവന്‍കൊടുത്തത് സത്യനാണ്. സിനിമാ ചരിത്രത്തിന്റെ പുറംചട്ടയില്‍ സത്യന്‍ തെളിയുന്നതും അതുകൊണ്ടാണ്.

പാറപ്പുറത്തിന്റെ 'ആദ്യ കിരണങ്ങളി'ലെ മോഷ്ടാവും തെമ്മാടിയുമായ കുഞ്ഞുകുട്ടിയിലൂടെയാണ് സാഹിത്യത്തില്‍ നിന്നുള്ള സത്യന്‍ കഥാപാത്രങ്ങള്‍ പിറക്കാന്‍ തുടങ്ങിയത്. പാറപ്പുറത്തിന്റെതന്നെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' യിലെ ക്യാപ്ടന്‍ തോമസും 'അരനാഴിക നേര' ത്തിലെ പൊതുപ്രവര്‍ത്തകനായ മാത്തുക്കുട്ടിയുമൊക്കെ തുടര്‍ന്നെത്തി. ഉറൂബിന്റെ നീലക്കുയിലും നായരുപിടിച്ച പുലിവാലും സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ കഥകളായിരുന്നെങ്കിലും 'കുരുക്ഷേത്രം' ഒരു ചെറുകഥയില്‍നിന്നാണ് പിറന്നത്.

തകഴിയുടെ ചെമ്മീനും (പളനി), അനുഭവങ്ങള്‍ പാളിച്ചകളും (ചെല്ലപ്പന്‍) സത്യന്റെ അഭിനയജീവിതത്തില്‍ത്തന്നെ കിരീടം ചാര്‍ത്തിക്കൊടുത്ത സിനിമകളായി മാറി. കേശവദേവിന്റെ തൂലികയെപ്പോലും അത്ഭുതപ്പെടുത്തുകയായിരുന്നു 'ഓടയില്‍നിന്നി' ലെ പപ്പു. ഇ.എം. കോവൂരിന്റെ 'അമ്മയെ കാണാന്‍' സിനിമയായപ്പോള്‍ ചന്ദ്രന്‍ എന്ന ജഡ്ജിയായി സത്യന്‍ കോട്ടണിഞ്ഞു.

മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയ നോവലുകളായ ഇണപ്രാവുകളും വെളുത്ത കത്രീനയും കരകാണാക്കടലുമൊക്കെ വെള്ളിത്തിരയിലെത്തിയപ്പോള്‍ നായകസ്ഥാനത്ത് സത്യന്‍ മാറിമാറി വന്നു. കാനത്തിന്റെ ദത്തുപുത്രിയും ജനപ്രിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. അയ്യനേത്തിന്റെ വാഴ്‌വേ മായം എന്ന നോവല്‍ ഓര്‍ക്കപ്പെടുന്നതുതന്നെ സത്യന്‍ അവതരിപ്പിച്ച സുധീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്.

മലയാറ്റൂരിന്റെ യക്ഷിയിലെ ശ്രീനിക്ക് ഇന്ന് സത്യന്റെ മാത്രം മുഖമാണ്. തോപ്പില്‍ഭാസിയുടെ മുടിയനായ പുത്രനിലെ പോക്കിരിയായ രാജന്‍, പുതിയ ആകാശം പുതിയ ഭൂമിയിലെ എന്‍ജിനീയറായ സുകുമാരന്‍, അശ്വമേധത്തിലെ ഡോ. തോമസ്, കൂട്ടുകുടുംബത്തിലെ അപ്പുക്കുട്ടന്‍, മൂലധനത്തിലെ രവി, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കിയിലെ പരമുപിള്ള, ശരശയ്യയിലെ ഡോ. തോമസ്.... പുസ്തകത്താളുകളില്‍നിന്ന് ഇറങ്ങിവന്ന് സത്യനിലൂടെ ജീവന്‍വെച്ച കഥാപാത്രങ്ങളൊക്കെയും ഒന്നിനൊന്ന് വേറിട്ടവയായിരുന്നു.

പാറപ്പുറം, തിക്കോടിയന്‍, ലളിതാംബിക അന്തര്‍ജനം, സേതുനാഥ്, കാനം, വൈക്കം ചന്ദ്രശേഖരന്‍നായര്‍.... മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെയൊക്കെ തൂലിക ഇങ്ങനെ സത്യന്റെ ആകാരം തേടിയെത്തി. നോവലുകള്‍ മാത്രമായിരുന്നില്ല പല ചെറുകഥാകൃത്തുക്കളുടെയും കഥാപാത്രങ്ങളായും സത്യന്‍ ചായമണിഞ്ഞു. എം.ടി.യുടെ പകല്‍ക്കിനാവും കുട്ട്യേടത്തിയുമൊക്കെ ഉദാഹരണം. നാടകത്തിന്റെ തട്ടിന്‍പുറത്തുനിന്ന് ഇറങ്ങാന്‍ മലയാളസിനിമ മടിച്ചുനിന്ന കാലത്താണ് അഭിനയ ശൈലിയില്‍ നാടകം ലവലേശവും കലരാതെ സത്യന്‍ എന്ന നടന്‍ കഥാപാത്രങ്ങളായി മാറിയത്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Fri Nov 09, 2012 9:40 am

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Fri Nov 09, 2012 9:53 am

a striking star with grt potential, late actor narendra prasad who essayed mostly villian roles will always be remembered!!!!!!!!!!!!
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Fri Nov 16, 2012 11:25 am

ജയന്‍ - നവംബറിന്റെ നഷ്ടം
[You must be registered and logged in to see this link.]


അനശ്വരനടന്‍ ജയന്റെ വേര്‍പാടിന് ഇന്ന് 32 വയസ്സ്. അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ അതുല്യനടന്റെ നഷ്ടം ഒാര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഒാരോ നവംബര്‍ പതിനാറും കടന്നുപോകുന്നത്. ആറുകൊല്ലത്തെ അഭിനയജീവിതം കൊണ്ട് അദ്ദേഹം ബാക്കിയാക്കിയത് നിരവധി അനശ്വരകഥാപാത്രങ്ങള്‍. പൗരുഷവും കരുത്തും സാഹസികതയും ചേര്‍ന്നതായിരുന്നു ജയന്‍ എന്ന പ്രതിഭാസം. വിടവാങ്ങിയിട്ട് മൂന്നുപതിറ്റാണ്ടു കഴിഞ്ഞിട്ടും ജയന്‍ ജനപ്രിയതാരമായി തന്നെ പ്രേക്ഷകഹൃദയങ്ങളില്‍ ജീവിക്കുന്നു.

ജയൻ (ജൂലൈ 25 1939 - നവംബർ 16 1980) ഇദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ.


ജീവചരിത്രം

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻ‌പിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. 1980 നവംബർ 16-ന്‌ "കോളിളക്കം" എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടായിരുന്നു ജയന്റെ മരണം. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നേവിയിൽ
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.


സിനിമാജീവിതം


What did you say, Beggars!

Maybe we are poor, Coolies, Trolley pullers
But we are not Beggars
You enjoy this status of life
Because of our sweat and blood
Let it be the last time...,
If you dare to say this word once more,
I will pull out your bloody tongue!

—അങ്ങാടി



1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഹരിഹരൻ സം‌വിധാനം ചെയ്ത ശരപഞ്ജരമാണ് നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു.ജയനെ ജനകീയ നടനാക്കിത്തീർത്തത് 'അങ്ങാടി' ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

മരണം
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ അകാലമൃത്യുവടഞ്ഞത്. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റ്ർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ജയന്റെ മരണത്തിനു ശേഷം റിലീസായ ചിത്രമായ "ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസ്സിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.

ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച് കഥകൾ പുറത്ത്‌വരാൻ ഇടയാക്കി. ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന സഹനടനായിരുന്ന ബാലൻ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു എന്നതാണ്. പക്ഷേ ഇതൊരു അപകടമായി സ്ഥിരീകരികരിക്കപ്പെട്ടിട്ടുണ്ട്.


അഭിനയിച്ച ചലച്ചിത്രങ്ങൾ

അങ്കക്കുറി-1979
അങ്ങാടി-1980
അടവുകൾ പതിനെട്ട്-1978
അന്തഃപുരം-1980
അനുപല്ലവി-1979
അഭിനയം-1981
അറിയപ്പെടാത്ത രഹസ്യം-
അവനോ അതോ അവളോ-1979
ആശീർവാദം-
ആനപ്പാച്ചൻ-1978
ആവേശം-1979
ഇടിമുഴക്കം-1980
ഇതാ ഇവിടെ വരെ-1977
ഇതാ ഒരു മനുഷ്യൻ-1978
ഇത്തിക്കര പക്കി-1980
ഇനിയും പുഴ ഒഴുകും-1978
ഇരുമ്പഴികൾ-1979
ഇവിടെ കാറ്റിനു സുഗന്ധം-1979
ഈ മനോഹരതീരം-1978
ഏതോ ഒരു സ്വപ്നം-1978
ഓർമകൾ മരിക്കുന്ന്-1977
കടത്തനാട്ട് മാക്കം-
കണ്ണപ്പനുണ്ണി-
കരിപുരണ്ട ജീവിതങ്ങൾ-1980
കരിമ്പന-1980
കാത്തിരുന്ന നിമിഷങ്ങൾ-1978
കാന്തവലയം-1980
കോളിളക്കം-1981
ചന്ദ്രഹാസം-
ചുവന്ന ചിറകുകൾ-1979
ജയിക്കാനായി ജനിച്ചവൻ-1978
തച്ചോളി അമ്പു-1978
തടവറ-1981
തീനാളങ്ങൾ
നായാട്ട്-1980
പഞ്ചമി-1976
പൂട്ടാത്ത പൂട്ടകള്-1979
പുതിയ വെളിച്ചം-1979
പ്രഭു (മലയാള ചലച്ചിത്രം)-1979
പാലാട്ട് കുഞ്ഞിക്കണ്ണൻ-1980
ബെന്സ് വാസു-1980
മദനോത്സവം-1978
മനുഷ്യമൃഗം-1980
മൂർഖൻ (ചലച്ചിത്രം)-1980
മറ്റൊരു കർണൻ-1978
മാമാങ്കം (ചലച്ചിത്രം)-1979
മീൻ (ചലച്ചിത്രം)-1980
മോചനം-1979
രണ്ടു ലോകം-1977
രതി മന്മഥൻ-1977
ലവ് ഇൻ സിങ്കപൂർ-1980
ലിസ-1978
വേനലിൽ ഒരു മഴ-
ശക്തി-1980
ശത്രുസംഹാരം-
ശരപഞ്ജരം-1979
ശാപമോക്ഷം-1974
സൂത്രക്കാരി-1978
സായൂജ്യം-1979
സഞ്ചാരി-


കടപ്പാട് : വിക്കിപീഡിയ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Fri Nov 16, 2012 11:26 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Fri Nov 16, 2012 11:31 am

Back to top Go down
Guest
Guest



PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Nov 19, 2012 9:08 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Nov 19, 2012 9:08 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Nov 19, 2012 9:09 am

sweetword wrote:
[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Nov 19, 2012 9:32 am

sweetword wrote:
[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Nov 22, 2012 1:30 pm

[You must be registered and logged in to see this link.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Nov 22, 2012 1:31 pm

sandeep wrote:
[You must be registered and logged in to see this link.]


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Nov 22, 2012 1:31 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 8:26 am

[You must be registered and logged in to see this image.]

ഡിസംബര്‍ 5
മഞ്ഞള്‍ പ്രസാദത്തിന്റെ
പരിശുദ്ധി മാഞ്ഞിട്ട്
20 വര്‍ഷങ്ങള്‍

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 8:29 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 9:14 am

sandeep wrote:
[You must be registered and logged in to see this image.]

ഡിസംബര്‍ 5
മഞ്ഞള്‍ പ്രസാദത്തിന്റെ
പരിശുദ്ധി മാഞ്ഞിട്ട്
20 വര്‍ഷങ്ങള്‍


Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 9:48 am

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

ഡിസംബര്‍ 5
മഞ്ഞള്‍ പ്രസാദത്തിന്റെ
പരിശുദ്ധി മാഞ്ഞിട്ട്
20 വര്‍ഷങ്ങള്‍


Back to top Go down
keerthi
Junior Member
Junior Member
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 11:13 am

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 11:25 am

മോനിഷ

ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ[1]. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു.

1971-ൽ കേരളത്തിലെ ആലപ്പുഴയിൽ ഉണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു.സഹോദരൻ സജിത്.അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം.നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട്‌ കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും ലഭിച്ചു..[2]

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്ര സംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) ആണ് ആദ്യചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മറ്റൊരു പുതുമുഖമായിരുന്ന വിനീത്‌ ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച 'ഗൗരി' എന്ന ഗ്രാമീണ പെൺകുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ലഭിച്ചു.[3] മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ(1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

1992 ഡിസംബർ 5-ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മരണപ്പെടുകയും ചെയ്തു.


അഭിനയിച്ച സിനിമകൾ

നഖക്ഷതങ്ങൾ (1986)
ഋതുഭേദം (1986)
പൂക്കൾ വിടും ഇതൾ (തമിഴ്) (1987)
ആര്യൻ (1988)
ചിരംജീവി സുധാകര (കന്നട)(1988)
കനകാംബരങ്ങൾ (1988)
ദ്രാവിഡൻ (1989)
അധിപൻ (1989)
ദ്രാവിഡൻ (തമിഴ്)(1989)
കുറുപ്പിന്റെ കണക്കുപുസ്തകം (1990)
പെരുന്തച്ചൻ (1990)
വീണ മീട്ടിയ വിലങ്ങുകൾ (1990)
വേനൽകിനാവുകൾ (1991)
കടവ് (1991)
ഉന്നാ നെനച്ചേൻ പാട്ടു പഠിച്ചേൻ (തമിഴ്) (1992)
തലസ്ഥാനം (1992)
ഒരു കൊച്ചു ഭൂമികിലുക്കം (1992)
കുടുംബസമേതം (1992)
കമലദളം (1992)
ചമ്പക്കുളം തച്ചൻ (1992)
ചെപ്പടിവിദ്യ (1992)


കടപ്പാട് : വിക്കിപീഡിയ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 11:28 am



monisha - nishabhda sundariiiiiiiiiiiiiiii

adaranjalikal


monshia yude amma serial il okey active aanu
Back to top Go down
Raajakumaari
Forum Member
Forum Member
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 3:16 pm

മോനിഷ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 05, 2012 5:31 pm

Raajakumaari wrote:
മോനിഷ

Nishkalangathayude Paryaayam...!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Dec 12, 2012 12:28 pm

വലപ്പാട്ടെ വീട്ടുകാരി കുട്ടേട്ടന്റെ എഴുത്തുകാരി
ലത്തീഫ് പറമ്പില്‍

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലെ 'കുട്ടേട്ടനാ'യിരുന്ന കുഞ്ഞുണ്ണി മാഷിന്റെ എഴുത്തിലെ സഹായിയും അനന്തരവളുമായ ഉഷ കേശവരാജിനെക്കുറിച്ച്...


'ചൊവ്വാഴ്ചയെ പേടിയുള്ള ഒരു കാലമെനിക്കുണ്ടായിരുന്നു. ചൊവ്വാഴ്ചയെ പേടിച്ച് തിങ്കളാഴ്ച രാത്രി ഉറങ്ങാതെ കിടന്നിരുന്ന കാലം! മാതൃഭൂമി ബാലപംക്തിയിലേക്കുള്ള മാറ്റര്‍ തിരഞ്ഞെടുക്കാനും തെറ്റു തിരുത്താനും 'കുട്ടേട്ടനെ' സഹായിച്ചിരുന്ന കാലം. എങ്ങനെ തിരുത്തിയാലും ബാലപംക്തിയില്‍ എവിടെയെങ്കിലും ഒരു തെറ്റു കണ്ടുപിടിച്ച് എനിക്കുള്ള പ്രഹരം തരാന്‍ കാത്തുള്ള കുട്ടേട്ടന്റെ ഇരിപ്പ്. പേടിച്ചു വിറച്ചുകൊണ്ടുള്ള എന്റെ നില്പ്. കുട്ടേട്ടന്റെ എഴുത്തുകാരിയായി ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതൊക്കെ എന്റെ മനസ്സില്‍ ഇന്നലെയെന്നപോലെ തെളിഞ്ഞു നില്‍ക്കുന്നു.''

തൃപ്രയാറിനടുത്തുള്ള വലപ്പാട് അതിയാരത്തെ വീട്ടിലിരുന്ന് ഓര്‍മയുടെ മധുരനൊമ്പരങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഉഷ കേശവരാജ് എന്ന വീട്ടുകാരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടനായി കൂട്ടുകാരുടെ രചനകള്‍ വെട്ടിയും തിരുത്തിയും സാഹിത്യത്തിലെ പുതുതലമുറയെ കൈപിടിച്ചു നടത്തിയിരുന്ന കുഞ്ഞുണ്ണിമാഷുടെ അനന്തരവള്‍ എന്ന നിലയില്‍ മാഷുടെ സഹായിയായി കഴിഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചാണ് ഉഷ പറഞ്ഞു തുടങ്ങിയത്.

''കുട്ടേട്ടനെ ഞാനാദ്യമായി കാണുന്നത് അദ്ദേഹം മാഷായി ജോലിനോക്കിയിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹൈസ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ്. ഷേവ് ചെയ്ത് ക്ലീനാക്കി വെച്ചിരുന്ന ഗൗരവമുള്ള മുഖം- ആ മുഖം കണ്ടപ്പോള്‍ എനിക്ക് പേടി തോന്നിയതുകൊണ്ടാവാം അദ്ദേഹം വരച്ച ചിത്രങ്ങളിലേക്കും വായിക്കാന്‍ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളിലേക്കും ചായം കൂട്ടിവെച്ചിരുന്ന പാത്രങ്ങളിലേക്കുമാണ് എന്റെ ശ്രദ്ധ തിരിഞ്ഞത്.'' കുഞ്ഞുണ്ണി മാഷെ ആദ്യമായി കണ്ടതിന്റെ ഒരു നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ലെന്ന് അവര്‍ പറയുന്നു.

കുഞ്ഞുണ്ണിമാഷിന്റെ മരുമകനാണ് ഉഷയുടെ ഭര്‍ത്താവ് കേശവരാജ്. എന്തോ കാരണവശാല്‍ ഇരുവരുടെയും മംഗല്യമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ മാഷ്‌ക്ക് സാധിക്കാതിരുന്നതിനാല്‍ ഇരുവരും വലപ്പാട്ടുനിന്ന് നേരേ കോഴിക്കോട്ടേക്കെത്തുകയായിരുന്നു. ദാവണി പ്രായക്കാരിയായ, എട്ടുംപൊട്ടും തിരിയാത്ത, കുട്ടിക്കളി മാറാത്ത തനിക്ക് കുട്ടേട്ടനെന്ന ഗൗരവക്കാരനെ-കുടുംബത്തിലെ മൂത്തകാരണവരെ, അഭിമുഖീകരിക്കുക എന്നത് അന്ന് ഭീതിയേറിയ കാര്യങ്ങളായിരുന്നുവെന്ന് പറയുമ്പോള്‍ ഉഷേച്ചിയുടെ വാക്കുകളില്‍ കുട്ടിത്തം നിറയുന്നു.

രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ കോഴിക്കോട്ട് നിന്ന് വലപ്പാട്ടെത്തുന്ന മാഷുടെ കൈയില്‍ എന്തെങ്കിലുമൊരു പുസ്തകം കാണും. അതിന്റെ അവകാശി മിക്കവാറും ഉഷ തന്നെയായിരുന്നത്രെ. പതിവായി ബാലപംക്തി വായിക്കാറുണ്ടെങ്കിലും കുട്ടേട്ടന്‍ ആണ് അത് കൈകാര്യം ചെയ്യുന്നത് എന്ന്ഉഷയ്ക്കറിയില്ലായിരുന്നു. പിന്നെയും കുറേ കഴിഞ്ഞ് ചെറിയൊരു അസുഖത്തെത്തുടര്‍ന്ന് ആശ്രമത്തില്‍ നിന്ന് വലപ്പാട്ടെ വീട്ടിലെത്തിയപ്പോഴാണറിയുന്നത് കുട്ടമ്മാവയാണ് ബാലപംക്തിയിലെ കുട്ടേട്ടന്‍ എന്ന്.

''അന്നാണ് എഴുത്തുപണിക്കായി കുട്ടേട്ടന്‍ എന്നെ ചുമതലപ്പെടുത്തുന്നത്. കുട്ടേട്ടന്റെ സഹായിയായി എന്നെ വിളിച്ചപ്പോള്‍ ഞാനാകെ പേടിച്ചുപോയി. നാലുവരി കവിത എഴുതിച്ചുകൊണ്ടായിരുന്നു തുടക്കം. എന്റെ കൈയക്ഷരം അദ്ദേഹത്തിന് 'ക്ഷ'പിടിച്ചു എന്നു തോന്നുന്നു. കൈയെഴുത്ത് നന്നാക്കിയാല്‍ തലേലെഴുത്ത് നന്നാകും എന്നൊരുപദേശവും അന്ന് കിട്ടി'' ഉഷേച്ചി ഓര്‍ത്തെടുത്തു.

ബാലപംക്തിയിലേക്കുവരുന്ന കവിതകളും കഥകളും ലേഖനങ്ങളും മറ്റും വായിച്ചുകേള്‍പ്പിക്കലായിരുന്നു ആദ്യം മാഷ് ഏല്പിച്ച ജോലി. പിന്നെ മലര്‍വാടിയിലേക്കുള്ള 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും 'എന്ന പംക്തിയിലേക്ക് വരുന്ന കത്തുകള്‍ക്ക് മറുപടിയെഴുതിക്കാന്‍ തുടങ്ങി.

കൈയെഴുത്ത് നന്നാക്കിയാല്‍ തലേലെഴുത്ത് നന്നാകുമെന്ന് ഇടക്കിടെ പറയുമെങ്കിലും മാഷുടെ കൈയക്ഷരം വായിച്ചെടുക്കണമെങ്കില്‍ ഒരുപാടു ബുദ്ധിമുട്ടണമായിരുന്നുവെന്ന് ഉഷ കേശവരാജ്. മാഷ് ഏറ്റവും കൂടുതല്‍ ചിരിച്ചുകണ്ടിട്ടുള്ളത് വി.കെ.എന്‍. കഥകള്‍ വായിക്കുമ്പോഴും മാധവിക്കുട്ടി എഴുതിയ 'ജാനുവമ്മ പറഞ്ഞ കഥകള്‍' വായിക്കുമ്പോഴുമായിരുന്നത്രെ. മാഷുടെ മൂത്ത ഓപ്പോള്‍ - മാധവിയോപ്പോള്‍ പാടുന്ന നാടന്‍ പാട്ടുകളില്‍ നിന്നും കൈക്കൊട്ടിപ്പാട്ടുകളില്‍ നിന്നുമൊക്കെയാണ് തനിക്ക് കവിത എഴുതാന്‍ കഴിവുണ്ടായതെന്ന് മാഷ് പലപ്പോഴും പറയുമായിരുന്നു.

മാതൃഭൂമിയിലെ ബാലപംക്തി നോക്കുന്നതിന് കുട്ടേട്ടനെ സഹായിക്കുന്നതിനുള്ള വേതനം ഇരുനൂറ്റമ്പത് രൂപയായിരുന്നു അക്കാലത്ത് മാഷ് അനന്തരവള്‍ക്ക് കൊടുത്തിരുന്നത്.

ബാലപംക്തിയുടെ ചുമതലയ്ക്കുപുറമെ 'പഴമൊഴിപ്പത്തായം', 'കുട്ടികളുടെ രാമായണം' എന്നീ പുസ്തകങ്ങള്‍ എഴുതുന്നതിലും ഉഷ കേശവരാജ് തന്നെയായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ സഹായി. രാമായണ രചനയ്ക്കിടെ ഒരു ദിവസം മാഷ് വീട്ടില്‍ കാലുതെറ്റി വീണതും ഒരു മാസക്കാലം ആസ്പത്രിയില്‍ കിടന്നതും മാഷെ കാണാന്‍ വന്ന വിജയന്‍ മാഷ് മാഷിനെ കെട്ടിപ്പിടിച്ച് കരഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെയാണ് ഉഷ കേശവരാജിന്.

ഇരുപതുവര്‍ഷം ഇരുപതു ദിവസം പോലെ കടന്നുപോയി. ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കിയാണ് കുട്ടമ്മാമ പോയത്. കുട്ടമ്മാമയ്ക്ക് കിട്ടിയ സമ്മാനങ്ങള്‍ അവാര്‍ഡുകള്‍, രൂദ്രാക്ഷമാല, കല്ലുവെച്ച മോതിരം, എഴുത്താണി, കട്ടിക്കണ്ണട, എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന കുട്ടേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍- ''തോന്നീതെഴുതുന്ന പുസ്തകം, വളപ്പൊട്ടുകള്‍-എല്ലാം മോള് സൂക്ഷിച്ചുവെക്കണമെന്ന് പറഞ്ഞ് എന്നെ ഏല്പിച്ചപ്പോള്‍ എന്നോടുള്ള ആ സ്‌നേഹം, വാത്സല്യം എത്രത്തോളമായിരുന്നുവെന്ന് ഞാനറിഞ്ഞു''-ഉഷ പറയുന്നു.

തന്റെ വീട്ടില്‍ മാഷ് ഉപയോഗിച്ചിരുന്ന സാധനങ്ങളും മാഷുടെ പ്രിയപ്പെട്ട പുസ്തകങ്ങളും കല്ക്കണ്ടഭരണിയും വളപ്പൊട്ടുകളുമെല്ലാം ഉഷയ്ക്ക് കൂട്ടായുണ്ട്. അവയെല്ലാം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ അനന്തരവള്‍ ഒരു ചെറിയ മ്യൂസിയംത്തന്നെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൗതുകം സമ്മാനിച്ച് അവയെല്ലാം അതിയാരത്ത്‌വീട്ടില്‍ ഭദ്രം!

കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനത്തില്‍ തറവാട്ടമ്പലത്തില്‍ പ്രത്യേക പൂജയുണ്ടാവും. അന്ന് അതിയാരത്ത് വീട്ടുമുറ്റത്ത് പന്തലുയരും . മാഷിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അയല്‍ക്കാരുമടങ്ങുന്ന ഒരു കൊച്ചുസംഘം ആ പന്തലില്‍ മാഷെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് കൂട്ടുകൂടും. മാഷിന്റെ 'കുട്ടേട്ടന്‍' എന്ന നിലയിലുള്ള സാഹിത്യ സേവനം മുന്‍നിര്‍ത്തി 'കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരം' എന്ന പേരില്‍, എഴുതിത്തുടങ്ങുന്ന കുട്ടികള്‍ക്ക് ഒരവാര്‍ഡും അന്ന് കുഞ്ഞുണ്ണിസ്മൃതിയില്‍ വെച്ച് സമ്മാനിക്കും. ഉഷേച്ചിയും ഭര്‍ത്താവ് കേശവരാജും മകന്‍ കണ്ണനുമാണ് എല്ലാറ്റിന്റെയും പരിശ്രമക്കാര്‍. ഓരോ വര്‍ഷവും കുഞ്ഞുണ്ണി അനുസ്മരണത്തിന് മാഷുമായി ഏറെ അടുപ്പമുള്ളവരെയാണ് ക്ഷണിക്കാറ്. നെടുമുടിവേണു, എം.എന്‍. വിജയന്‍, എം.ജി.എസ്, യു.എ.ഖാദര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു കഴിഞ്ഞകാല കുഞ്ഞുണ്ണി സ്മൃതികളിലെ ക്ഷണിതാക്കള്‍.

പൂന്തോട്ടപരിചരണവും പൂകൃഷിയും കുടുംബകാര്യങ്ങളും നോക്കിനടത്തുന്നതിനിടയില്‍ വായനയ്ക്കും സമയം കണ്ടെത്തുന്നുണ്ട് ഈ വീട്ടുകാരി.

'കുട്ടേട്ടന്‍' എന്ന എന്റെ ആദ്യ പുസ്തകത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാഷെ കാണാന്‍ വലപ്പാട്ട് പോയപ്പോള്‍ മാഷ് പറഞ്ഞതോര്‍ക്കുന്നു. എന്റെ മരുമകള്‍ ഉഷ ചിലതെല്ലാം കുത്തിക്കുറിക്കും. നന്നാവ്ണ്ണ്ട്. ചിലതൊക്കെ എനിക്ക് വായിക്കാന്‍ തരികയും ചെയ്തു. അവ എവിടെയെങ്കിലും പ്രസിദ്ധീകരിപ്പിക്കണമെന്ന് ഓര്‍മിപ്പിക്കാനും മാഷ് മറന്നില്ല. ഞാനത് അന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ഡോ. ശ്രീകുമാറിനെ കാണിക്കുകയും അദ്ദേഹം വളരെ പ്രാധാന്യത്തോടെതന്നെ അത് വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എം.ടി. വാസുദേവന്‍ നായരുടെ അവതാരികയോടെ പുറത്തിറങ്ങിയ മാഷെക്കുറിച്ചുള്ള 'കുട്ടേട്ടന്‍' എന്ന എന്റെ പുസ്തകത്തില്‍ ഞാനത് പിന്‍കുറിപ്പായി ചേര്‍ക്കുകയും ചെയ്തിരുന്നു. മാഷെക്കുറിച്ചുള്ള ഓര്‍മകളുടെ തിരതള്ളലില്‍നിന്നും പിറന്ന 'കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ' എന്ന ഉഷയുടെ പുസ്തകം പുറത്തിറങ്ങിയത് ഈയിടെയാണ്. കിളിരൂര്‍ രാധാകൃഷ്ണന്റെ ആമുഖത്തോടെ വന്ന പുസ്തകം മാഷിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയില്‍ വായനക്കാര്‍ നെഞ്ചേറ്റുകതന്നെ ചെയ്തു.

മാഷെക്കുറിച്ചുള്ള സ്മരണകള്‍ അനന്തരവള്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ''കുട്ടമ്മാമയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഒരു പ്രത്യേക വാസനയായിരുന്നു. ഇപ്പോഴും വാതില്‍ തുറക്കുമ്പോള്‍ ആ വാസന ഞാനറിയുന്നു. 'മോളേ...' എന്ന വിളി കേള്‍ക്കുന്നു''. അതേ ഉഷ കേശവരാജിന്റെ മനസ്സില്‍ കുട്ടേട്ടന് മരണമില്ല.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Jan 24, 2013 9:55 am

മലയാള സിനിമയില്‍ ഗന്ധര്‍വ സ്പര്‍ശവുമായി എത്തിയ പി പദ്മരാജന്‍ എന്നാ അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ട് ഇന്ന് 22 വര്ഷം. ....ആ തപ്ത സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍
Back to top Go down
Sponsored content




PostSubject: Re: ഓര്‍മ്മപൂക്കള്‍    

Back to top Go down
 
ഓര്‍മ്മപൂക്കള്‍
Back to top 
Page 6 of 24Go to page : Previous  1 ... 5, 6, 7 ... 15 ... 24  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: