HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 RAVEENDRA SANGEETHAM

Go down 
Go to page : Previous  1 ... 17 ... 31, 32, 33, 34, 35  Next
AuthorMessage
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Thu Mar 03, 2016 1:04 pm

ഏതോ നിദ്രയിലേക്ക് വഴുതി വീണു രവീന്ദ്രൻ മാഷ് ഓർമ്മയായിട്ടു 11 വർഷം ആകുന്നു .. രവീന്ദ്രസംഗീതത്തിനു പക്ഷെ മരണമില്ലല്ലോ ... തലമുറകളിലൂടെ ... സംഗീത സാന്ദ്രമായ മനസ്സുകളിലൂടെ ... എന്നും എക്കാലവും ആ ഗാനങ്ങൾ നില നിൽക്കട്ടെ ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Thu Mar 03, 2016 5:16 pm

Anoop Mukundan wrote:
ഏതോ നിദ്രയിലേക്ക് വഴുതി വീണു രവീന്ദ്രൻ മാഷ് ഓർമ്മയായിട്ടു 11 വർഷം ആകുന്നു .. രവീന്ദ്രസംഗീതത്തിനു പക്ഷെ മരണമില്ലല്ലോ ... തലമുറകളിലൂടെ ... സംഗീത സാന്ദ്രമായ മനസ്സുകളിലൂടെ ... എന്നും എക്കാലവും ആ ഗാനങ്ങൾ നില നിൽക്കട്ടെ ...

Njan Kuwait il ethy oru varsham aavumbozhanu aa news kettathu....
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Thu Mar 03, 2016 8:28 pm

Binu wrote:
Anoop Mukundan wrote:
ഏതോ നിദ്രയിലേക്ക് വഴുതി വീണു രവീന്ദ്രൻ മാഷ് ഓർമ്മയായിട്ടു 11 വർഷം ആകുന്നു .. രവീന്ദ്രസംഗീതത്തിനു പക്ഷെ മരണമില്ലല്ലോ ... തലമുറകളിലൂടെ ... സംഗീത സാന്ദ്രമായ മനസ്സുകളിലൂടെ ... എന്നും എക്കാലവും ആ ഗാനങ്ങൾ നില നിൽക്കട്ടെ ...

Njan Kuwait il ethy oru varsham aavumbozhanu aa news kettathu....

aa samayath ennekkall crazy ente oru koottukaran aayirunnu .. avan annu muzhuvan karachill aayirunnu ...
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Thu Mar 03, 2016 9:07 pm

ഇനിയും നിന്നൊർമ തൻ ...

ഇനിയും നിന്നൊർമ തൻ ഇളവെയിലിൽ വിരിയും .. .മിഴിനീർ പൂക്കളുമായ് ... നിന്നന്ത്യ നിദ്രാകുടീരം പൂകി ... കുമ്പിട്ടു നിൽപ്പവളാരോ ..
ഒരു സങ്കീർത്തനം പോലെ ..
ഒരു ദുഃഖ സങ്കീർത്തനം പോലെ ...
.
ഈ നാല് വരിയിൽ നഷ്ടങ്ങളും നഷ്ടബോധവുമെല്ലാം അടങ്ങിയിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ ആരെയെങ്കിലും നഷ്ടപെടാത്ത ആരുമുണ്ടാവില്ലല്ലോ. പൊയ്പ്പോയ മാസത്തിൽ സംഗീതലോകത്തിനു ഒരുപാടു നഷ്ടങ്ങളുണ്ടാക്കി - മരണം എന്ന ആ പരമസത്യം.

അതിൽ ഏറ്റവും വല്യ നഷ്ടം ഒരു പക്ഷെ സംഗീതസാഹിത്യ ലോകത്തിനു സംഭവിച്ച ഒ.എൻ.വി സാറിന്റെതായിരിക്കും.
അദ്ധേഹത്തിന്റെ വരികളാണ് മുകളിൽ എഴുതിയിരിക്കുന്നത്.

രവീന്ദ്രൻ മാസ്റ്റർ അവസാനമായി ഒ.എൻ.വി സാറിന്റെ കൂടെ ചെയ്ത ഗാനങ്ങളിൽ ഒന്ന്. ചിത്രം - എന്റെ ഹൃദയത്തിന്റെ ഉടമ [2002]. മാഷിന്റെ ഇളയ മകൻ നവീൻ മാസ്റ്റർക്ക് വേണ്ടി പാടിയ ചിത്രവും കൂടെ ആയിരുന്നു ..

മരണത്തിനും രവീന്ദ്രസംഗീതത്തിനും ഒരുപോലെ അവകാശപെടാൻ കഴിയുന്ന ഒരു സ്വഭാവം ഉണ്ട് – “അനിശ്ചിതത്വം”.

മാഷിന്റെ സംഗീതത്തിൽ ഒരു ഗാനം തുടങ്ങികഴിഞ്ഞാൽ ഇനി അടുത്തത് ഏത് ദിശയിലേക്കാണ് പോകാൻ പോകുന്നത് എന്ന് പെട്ടെന്ന് പറയാൻ കഴിയില്ല. അതിനൊരു നല്ല ഉദാഹരണം കൂടെയാണ് ഈ ഗാനം.

ഗാനത്തിന്റെ തുടക്കത്തിലേ ഓടക്കുഴൽ piece വിദ്യാസാഗർ ശൈലിയെ ഓർമിപ്പിക്കും വിധമാണ്. പക്ഷെ അവിടുന്നങ്ങോട്ട് മേൽപ്പറഞ്ഞ ആ നാല് വരികൾ സഞ്ചരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററുടെ മനസ്സിൽ മാത്രം തെളിയുന്ന വഴികളിലുടെയാണ് .. വരികൾക്ക് ശക്തിയുണ്ടെങ്കിൽ എങ്ങനെ വേണമെങ്കിലും സംഗീതം ചെയ്യാം എന്ന് തെളിയിക്കും പോലെ. അതും ദാസേട്ടന്റെ ശബ്ദത്തിന്റെ എല്ലാ സാധ്യതകളും ഉൾപെടുത്തിക്കൊണ്ട് തന്നെ.

നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന (മുറിവേൽപ്പിക്കുന്ന) വരികളാണ് പാട്ടിന്റെ ജീവൻ. അത് കൊണ്ട് തന്നെ അനുപല്ലവിയിലും ചരണത്തിലും മാസ്റ്റർ കൊടുത്തിരിക്കുന്ന ചില ഏറ്റക്കുറച്ചിലുകൽ ഒരു സാധാരണ ശ്രോതാവെന്ന നിലയ്ക്ക് പെട്ടെന്ന് നമുക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ ആ വാക്കുകളുടെ അർത്ഥവും അതിനു ദാസേട്ടൻ കൊടുത്തിരിക്കുന്ന ഭാവവും ശ്രദ്ധിക്കുമ്പോ അതിനെ പിന്നീട് നമ്മൾ ന്യായീകരിച്ചേക്കും.

ഒരു പക്ഷെ ‘നഷ്ടം’ എന്ന ആ ഒരു വികാരം രവീന്ദ്രൻ മാസ്റ്ററുടെ മനസ്സിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ ആയിരിക്കാം. ഒരു പക്ഷെ ആ ഒരു കാരണം കൊണ്ട് തന്നെയാകും മാസ്റ്ററുടെ മരണ ശേഷം മാഷിനെ അനുസ്മരിക്കാൻ വേണ്ടി പുറത്തിറങ്ങിയ 'കളഭ'ത്തിലെ 'ദേവസന്ധ്യാ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈ ഗാനത്തിന്റെ ഛായ തോന്നുന്നതും ...

എന്തൊക്കെയാണെങ്കിലും ആ ഒരു പല്ലവിക്ക് വേണ്ടി മാത്രം എത്ര തവണ വേണമെങ്കിലും ഈ ഗാനം കേൾക്കാവുന്നതാണ്. അകാലത്തിൽ നമ്മളെ വിട്ടു പോയ ഷാൻ, ഒ.എൻ.വി. സർ, രാജാമണി സർ എന്നിവർക്കായി ഈ ഗാനം.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Mar 07, 2016 8:59 am

അനൂപേ നന്നായി എഴുതി കേട്ടോ...

ഈ പാട്ട് അങ്ങിനെ കേട്ടതായി ഓര്‍മ്മയില്ല ട്ടോ

മരണത്തിനും രവീന്ദ്രസംഗീതത്തിനും ഒരുപോലെ അവകാശപെടാൻ കഴിയുന്ന ഒരു സ്വഭാവം ഉണ്ട് – “അനിശ്ചിതത്വം”.

മാഷിന്റെ സംഗീതത്തിൽ ഒരു ഗാനം തുടങ്ങികഴിഞ്ഞാൽ ഇനി അടുത്തത് ഏത് ദിശയിലേക്കാണ് പോകാൻ പോകുന്നത് എന്ന് പെട്ടെന്ന് പറയാൻ കഴിയില്ല.
wow....എത്ര ശരിയായ നിരീക്ഷണം
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Mar 07, 2016 10:39 am

Thanks Ammu... February yum kazhinju ippo Marchilum deaths aanallo :.. sankadam:
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Mar 11, 2016 12:14 pm

ക്ളാസിക്കല്‍ സംഗീതംകൊണ്ട് സിനിമാഗാനങ്ങളില്‍ എറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള സംഗീതസംവിധായകനാണ് രവീന്ദ്രന്‍. ആദ്യകാലം മുതല്‍തന്നെ ഓരോ പാട്ടും പരീക്ഷണമായിരുന്നു അദ്ദേഹത്തിന്. യേശുദാസിന്‍െറ ശബ്ദത്തിന്‍െറ സാധ്യതകളെ കണ്ടത്തെുകയും അത് ഇത്ര സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്ത മറ്റൊരു സംഗീതസംവിധായകനുമില്ല. ക്ളാസിക്കല്‍ സംഗീതം എന്നും സാധാരണക്കാര്‍ക്ക് ബാലികേറാമലയാണ്. അതിനെ സാധാരണക്കാര്‍ക്ക് സുഖിക്കുന്ന തരത്തില്‍ ലളിതമാക്കാതെതന്നെ സംസ്കരിച്ചെടുക്കാനുള്ള രവീന്ദ്രന്‍െറ കഴിവ് അപാരമെന്ന് പറയാതിരിക്കാനാവില്ല. കാരണം അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ മറ്റ് പലരും ശ്രമിച്ചെങ്കിലും അതൊന്നും സൂപ്പര്‍ ഹിറ്റുകളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ആദ്യകാലം മുതല്‍ രവീന്ദ്രന്‍ നടത്തിയ വിവിധ പരീക്ഷണ ഗാനങ്ങള്‍ അസൂയാവഹമാംവണ്ണം സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തു.

‘ചൂള’ എന്ന ആദ്യ ചിത്രത്തിലെ ‘താരകേ മിഴിയിതളില്‍ കണ്ണീരുമായ്..’ എന്ന ഗാനം തന്നെ ഒരു പരീക്ഷണഗാനമായിരുന്നു. അത്രയും ബെയ്സില്‍ പാടിയ പാട്ട് അക്കാലത്ത് അത്യപൂര്‍വമായിരുന്നു. എന്നാല്‍ ആ ഗാനം വന്‍ഹിറ്റായി. അതിലെ ‘സിന്ധൂരസന്ധ്യക്ക് മൗനം..’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരാട്ടിലെ ‘രാഗങ്ങളേ മോഹങ്ങളേ..’ എന്ന ഗാനം ഹംസധ്വനിരാഗം പരിചയപ്പെടുത്തുന്ന തരത്തിലാണ് ചെയ്തത്. പാട്ടിന്‍െറ ബി.ജി.എമ്മില്‍ ‘വാതാപിഗണപതിം’ എന്ന കീര്‍ത്തനം പോലും ഉപയോഗിച്ചിട്ടുണ്ട്. ഇതേ രാഗത്തിന്‍െറ സ്വരസ്ഥാനം ഉപയോഗിച്ച് തുടക്കം മനോഹരമാക്കിയാണ് ‘മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടുവാ’ എന്ന ഗാനമൊരുക്കിയത്. പ്രിയപ്പെട്ട രാഗമായ ഹംസധ്വനിയില്‍ അദ്ദേഹം നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ‘ഭരത’ത്തിനുവേണ്ടി ‘രഘുവംശപതേ’ എന്ന ഒരു കീര്‍ത്തനംതന്നെയുണ്ടാക്കി. സാധാരണ സിനിമയില്‍ പാട്ടുവരുമ്പോള്‍ തീയറ്ററില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍പോകുന്നവര്‍പോലും ആ ഗാനം ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ടു.

‘ഏഴുസ്വരങ്ങളും’ എന്ന ‘ചിരിയോചിരി’യിലെ ഗാനം ഇറങ്ങിയകാലത്ത് ഗാനരംഗത്തൊരു പുതിയ സംഭവമായാണ്  ഗാനാസ്വാദകര്‍ അതിനെ സ്വീകരിച്ചത്. ഒറ്റശ്വാസത്തില്‍ അധികനേരം പടുന്ന യേശുദാസിന്‍െറ ആലാപനം അനുകരിക്കുക അന്നൊരു പുതിയ ട്രെന്‍റായിരുന്നു. ആ രീതിയില്‍ ആ ഗാനം സമുഹത്തിലുണ്ടാക്കിയ ചലനം വലുതായിരുന്നു. വര്‍ഷങ്ങള്‍ക്ക്ശേഷം നീണ്ട ഇടവേളക്ക് ശേഷം രവീന്ദ്രന്‍ തിരിച്ചുവരവു നടത്തിയ ‘പ്രമദവനം വീണ്ടും’ എന്ന ഗാനത്തിനും ഇതേ ഫോര്‍മാറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. അന്നും അത് ഏഴുസ്വരങ്ങളെക്കാള്‍ വലിയ ഹിറ്റായി മാറി. അതു മാത്രമല്ല ആ സിനിമയിലെ എല്ലാ ഗാനങ്ങളും. സുഖമോദേവിയിലെ‘ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ..’ എന്ന ഗാനത്തിന്‍െറ കാര്യവും അതുപോലെയാണ്.

ഹിന്ദിയില്‍ രവീന്ദ്രജയിന്‍ ഒരു കടുകട്ടി ക്ളാസിക്കല്‍ ഗാനം ചെയ്തപ്പോള്‍ അത് പാടാന്‍ മുഹമ്മദ് റഫി വിസമ്മതിക്കുകയുണ്ടായി. അത് പിന്നീട് പാടിയത് യേശുദാസാണ്. എന്നാല്‍ ആ ചിത്രം പൂര്‍ത്തിയാകാത്തതിനാല്‍ ‘ഷഢജനേ പായല്‍..’എന്ന ആ ഗാനം പുറത്തിറങ്ങിയില്ല. ഈ ഗാനത്തെപ്പറ്റി യേശുദാസ് പറഞ്ഞതനുസരിച്ചാണ് ‘ദേവസഭാതലം’ എന്ന ഗാനം രവീന്ദ്രന്‍ ഉണ്ടാക്കുന്നത്. നിരവധി രാഗങ്ങള്‍ കോര്‍ത്തിണക്കി സംഗീതത്തിലെ അടിസ്ഥാനസ്വരങ്ങളുടെ നിര്‍വചനവും സംഗീതചരിത്രവും സ്വരങ്ങളും ജതികളും താനവും ആലാപനവുമൊക്കെയായി കര്‍ണാടകസംഗീതത്തിന്‍െറ ഒരു സംക്ഷിപ്ത ചരിത്രമാണ് ആ ഗാനം. ഇത്രയും സങ്കീര്‍ണമായ ഒരുഗാനം സിനിമയിലുള്‍പ്പെടുത്തുകയും അത് ഇത്രത്തോളം ജനകീയമാക്കുകയും ചെയ്യുക എന്നത് അല്‍ഭുതകരം എന്നുതന്നെ പറയേണ്ടിവരും. കാരണം അദ്ദേഹത്തിനല്ലാതെ സമകാലികരായ മറ്റൊരു സംഗീതസംവിധായകര്‍ക്കും അത് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.

ക്ളാസിക്കല്‍ ഗാനങ്ങള്‍ ഹിറ്റാകുന്ന കാലത്താണ് ജയറാമിനെ നായകനാക്കി ‘രാധാമാധവം’ എന്ന ചിത്രം വരുന്നത്. ഇതിലെ ഒന്നുരണ്ട് ഗാനങ്ങള്‍ വിജയിച്ചെങ്കിലും ഇതേ ഫോര്‍മാറ്റില്‍ വിദ്യാധരന്‍ സൃഷ്ടിച്ച ‘നൃത്യതി നൃത്യതി’ എന്ന ഗാനം ഒട്ടും വിജയിച്ചില്ല. സുരേഷ്ഗോപിയെ നായകനാക്കി സിബി മലയില്‍ എടുത്ത ‘സിന്ധൂരരേഖ’യിലെ ഗാനങ്ങളിലും ചിലതൊക്കെ വിജയിച്ചെങ്കിലും ക്ളാസിക്കല്‍ ഗാനം; ‘പ്രണതോസ്മി ഗുരുവായു പുരേശം..’ കാര്യമായി ശ്രദ്ധിക്കപ്പെടാതെപോയി. ശരത്തിന്‍െറ സംഗീതത്തില്‍ വന്ന പല ക്ളാസിക്കല്‍ പരീക്ഷണ ഗാനങ്ങളും വിജയിക്കാതെ പോവുകയായിരുന്നു. ‘സുധാമന്ത്രം..നിവേദിതം (ദേവദാസി), ‘ഭാവയാമി പാടുമെന്‍െറ’ (മേഘതീര്‍ഥം) തുടങ്ങിയ മനോഹരമായി സൃഷ്ടിച്ചെടുത്ത ഗാനങ്ങള്‍ ഒട്ടുമേ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. എസ്.പി വെങ്കിടേഷ് ‘നാടോടി’ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘നാദം മണിനാദം പ്രണവശ്രീമണിനാദം..’ , സോപാനത്തിനുവേണ്ടി ചെയ്ത  ജുഗല്‍ബന്ധി ഗാനം ‘ ‘ആ രാധയേ മനമോഹന രാധേ..’, പൈതൃകത്തിനുവേണ്ടി ചെയ്ത ‘ശിവം ശിവദഗണനായകവരമുണരും..’ തുടങ്ങിയ ഗാനങ്ങളൊക്കെ ഉന്നത നിലവാരത്തിലുള്ളവയായിരുന്നെങ്കിലും സാധാരണക്കാരെ ആകര്‍ഷിച്ചില്ല. ഒൗസേപ്പച്ചനൊരുക്കിയ മഞ്ജീരനാദത്തിലെ ‘സര്‍ഗവസന്തം പോലെ.. എന്ന ഗാനവും ശ്രദ്ധിക്കപ്പടാതെപോയി. സാധാരണക്കാര്‍ക്ക് ദഹിക്കാത്ത ക്ളാസിക്കലിലെ കുടത്ത പ്രയോഗങ്ങളും ചിട്ടവട്ടങ്ങളും മറ്റും പലരും പാട്ടുകളിലുള്‍പ്പെടുത്താന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ അതെല്ലാം ഒരു ത്രില്ളോടെ ഏറ്റെടുക്കുകയും അത് പൂര്‍ണമായും വിജയിപ്പിക്കുകയും ചെയ്യുക എന്നത് രവീന്ദ്രന്‍െറ കാര്യത്തില്‍ അല്‍ഭുതമാണ്. അദ്ദേഹം ചെയ്ത എല്ലാ കോംപ്ളിക്കേറ്റഡ് പാട്ടുകളും അതീവജനകീമയായി എന്നതാണ് പ്രത്യേകത. ഹിസ്ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും അമരവും കിഴക്കുണരും പക്ഷിയും വടക്കുന്നാഥനുമൊക്കെ ഒരുപോലെ ജനകീയമായി എന്നതാണ് പ്രത്യേകത. അപൂര്‍വരാഗങ്ങള്‍ കണ്ടത്തെി അതില്‍ പാട്ടുകള്‍ ചെയ്യുക എന്ന പ്രത്യേകയും അദ്ദേഹത്തിനുണ്ട്. ഡോ.ബാലമുരളികൃഷ്ണ സൃഷ്ടിച്ചതായി പറയപ്പെടുന്ന ‘ലവംഗി’ എന്ന നാല് സ്വരങ്ങള്‍ മാത്രമുള്ള രാഗത്തിലാണ് കിഴക്കുണരും പക്ഷിയിലെ ‘അരുണകിരണമണിയുമുദയം..’ എന്ന ഗാനം ചെയ്തിട്ടുള്ളത്. ഹിന്ദുസ്ഥാനി രാഗങ്ങളായ യമനിലും സിന്ധുഭൈരവിയിലും ജോഗിലും ആഹിര്‍ഭൈരവിലുമൊക്കെ അദ്ദേഹം ചെയ്ത പാട്ടുകള്‍ അതീവഹൃദ്യങ്ങളാണ്.
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Mar 11, 2016 12:24 pm

Saji Sreevalsathinu oru comment koduthittu vannappozhekkum Ammu post ividethichu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Mar 14, 2016 4:28 pm

Anoop Mukundan wrote:
Saji Sreevalsathinu oru comment koduthittu vannappozhekkum Ammu post ividethichu

ഇത്രേം നല്ലൊരു ആര്‍ട്ടിക്കിള്‍ ഇവിടെ ഇട്ടില്ലെങ്കില്‍ പിന്നെ എവിടെ ഇടും അനൂപിന്റെ കമെന്റ് അവിടെ കണ്ടു ട്ടോ
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Sun Mar 27, 2016 10:02 am

3 മിനിറ്റ് ദൈർഘ്യമുള്ള പടക്കം പൊട്ടുന്നതു പോലെയാണ് ഈ ഗാനം കേൾക്കുമ്പോൾ തോന്നാറുള്ളത്  :) .. വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു കല്യാണത്തിന് സാക്ഷ്യം വഹിച്ചത് പോലുള്ള അനുഭവം.  നാഗസ്വരം മത്സരിക്കുന്നത് ദാസേട്ടന്റെ ശബ്ദത്തിനെതിരെ.

ദാസെട്ടനല്ലേ വിജയി? എന്ന് തോന്നിയില്ലെങ്കിലെ അതിശയമുള്ളു.

80-90 കാലഘട്ടത്തിൽ 'തരംഗിണി' തരംഗം ആയിരുന്ന കാലത്ത് പുറത്തിറങ്ങിയ ഒരു വസന്തഗീതം. ബിച്ചു തിരുമലയുടെ വരികൾ. വരികളിൽ 'വസന്തം' വേണ്ടുവോളമുണ്ട് ...

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Sun Mar 27, 2016 10:09 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Mar 28, 2016 9:31 am

Anoop Mukundan wrote:
3 മിനിറ്റ് ദൈർഘ്യമുള്ള പടക്കം പൊട്ടുന്നതു പോലെയാണ് ഈ ഗാനം കേൾക്കുമ്പോൾ തോന്നാറുള്ളത്  :) .. വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു കല്യാണത്തിന് സാക്ഷ്യം വഹിച്ചത് പോലുള്ള അനുഭവം.  നാഗസ്വരം മത്സരിക്കുന്നത് ദാസേട്ടന്റെ ശബ്ദത്തിനെതിരെ.

ദാസെട്ടനല്ലേ വിജയി? എന്ന് തോന്നിയില്ലെങ്കിലെ അതിശയമുള്ളു.

80-90 കാലഘട്ടത്തിൽ 'തരംഗിണി' തരംഗം ആയിരുന്ന കാലത്ത് പുറത്തിറങ്ങിയ ഒരു വസന്തഗീതം. ബിച്ചു തിരുമലയുടെ വരികൾ. വരികളിൽ 'വസന്തം' വേണ്ടുവോളമുണ്ട് ...ആദ്യമായി കേള്‍ക്കുവാ ഈ പാട്ട്.... അനൂപേ.. ശരിയാ ഒരു മാലപ്പടക്കത്തിനു തിരി കൊളുത്തിയ പ്രതീതി
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Mar 28, 2016 7:48 pm

Thanks Sandeep .. Ammu ... Ithe pole mungi poya paattukal kure thappi edukkaanund iniyum ...
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Thu Apr 14, 2016 8:48 am

ഹേ കൃഷ്ണാ...

ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ രവീന്ദ്രൻ മാസ്റ്റർ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടുകൾ വിശ്വാസത്തോടെ എൽപ്പിചിരുന്നത് കൂടുതലും ചിത്ര ചേച്ചിയെയാണ്. ഈ തലമുറയിൽ സംഗീതത്തിനു വേണ്ടി, ശബ്ദത്തിന്റെ നിലവാരം നിലനിർത്താൻ  വേണ്ടി, ഇത്രയധികം ത്യാഗങ്ങൾ സഹിക്കുന്ന വേറെ ഗായകരുണ്ടെന്നു തോന്നുന്നില്ല.

വിഷുക്കാലം വരുമ്പോ നല്ല ഒരു കൃഷ്ണഭക്ത കൂടിയായ ചിത്രചെച്ചിയെ അറിയാതെ ആരും ഓർത്തു പോകും. ആ ഓർമകളിൽ എപ്പോഴും ഒരു സങ്കടവും ഉണ്ടാകും. ചേച്ചിയുടെ ജീവിതത്തിലെ ഒരു വല്യ നഷ്ടത്തിന് വിഷുവുമായി ബന്ധമുണ്ട്...

ഭക്തിയും നിരാശയും ദൈന്യതയും ഒക്കെ ഓർമയിൽ വരുന്നത് കൊണ്ടാകാം - 'കിഴക്കുണരും പക്ഷി' യിലെ 'ഹേ കൃഷ്ണാ' എന്ന ഗാനമാണ് ഇപ്പൊ മനസിലേക്ക് വരുന്നത്.  

ചിത്രച്ചേച്ചി അതിമനോഹരമായി പാടിയ ആ ഗാനം 'ചാരുകേശി' എന്ന രാഗത്തിൽ അധിഷ്ടിതമാണ്.

ചാരുകേശി കലർന്ന് വരുന്ന ഗാനങ്ങളിലെല്ലാം മേൽപ്പറഞ്ഞ വികാരങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാനാകും. ബാബുക്കയുടെ 'അകലെ അകലെ നീലാകാശം' , ദേവരാജൻ മാസ്റ്ററുടെ 'പുലരിതൂമഞ്ഞു തുള്ളിയിൽ', ബോംബെ രവിയുടെ 'കൃഷ്ണകൃപാസാഗരം', ശ്രീകുമാരൻ തമ്പിയുടെ 'ചുംബനപൂകൊണ്ട് മൂടി' ..      

എല്ലാറ്റിലും ആ ഒരു സങ്കടഭാവം നിറഞ്ഞു നിൽക്കുന്നു ...

ഇവയിൽ നിന്നും കിഴക്കുണരും പക്ഷിയിലെ ഗാനം വ്യത്യസ്തമാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ 'താളം' ആകാം ..  

ഒരു സാധാരണ 'ഭജൻ' രീതിയിലെ താളത്തിൽ നിന്ന് കൊണ്ടാണ് മാസ്റ്റർ ആ ഗാനം നമ്മളിപ്പോ കേൾക്കുന്ന രീതിയിൽ ആക്കിയിരിക്കുന്നത്.

ഗാനത്തിൽ 'ആഷാഢങ്ങളിൽ ഒളിച്ചിതറും..' എന്ന ഭാഗത്ത് വരികളെ സംഗീതത്തിനോടു ചേർത്ത് വിളക്കി വിട്ടിരിക്കുന്നതും ശ്രദ്ധിക്കുക. പിന്നെ മാഷിന്റെ മുഖമുദ്രയായ heavy orchestration ഗാനത്തിൽ വരികൾ ഇല്ലാത്ത ഭാഗത്ത് ഉപയോഗിചിട്ടുമുണ്ട്.  

കെ. ജയകുമാർ ആയിരുന്നു വരികൾ എഴുതിയത് (കുടജാദ്രിയിൽ,  സൗപർണികാമൃത തുടങ്ങി കുറെ നല്ല ഗാനങ്ങൾ അദ്ധേഹത്തിന്റെതായിട്ടുണ്ട്)

സംഗീതവും സംഗീതസംവിധായകരുമൊക്കെ ഇതിവൃത്തത്തിൽ വരുന്ന ചിത്രമായിരുന്നു അത്. (ഓർമ ശരിയാണെങ്കിൽ ചില സംഗീത സംവിധായകരെ ആക്ഷേപിച്ചു എന്ന പേരിൽ ഒരൽപം വിവാദവും സൃഷ്ടിച്ചിരുന്നു)  

പാടുന്ന കാര്യത്തിൽ ചിത്രച്ചേച്ചി യുടെ വൈദഗ്ദ്ധ്യംഅളക്കാൻ ഏറ്റവും നല്ല വഴി - 2014 ൽ നടന്ന 'രവീന്ദ്ര സംഗീത സന്ധ്യ'യിൽ ഈ ഗാനം പാടിയിരിക്കുന്നത് കേൾക്കുക എന്നതാണ്.

അന്നത്തെ ആ ഗാനത്തിനോട് ഇപ്പോഴും പരമാവധി നീതി പുലർത്താൻ ഈ ഗായികയ്ക്ക് കഴിയുന്നു എന്നത് വളർന്നു വരുന്ന ഓരോ യുവഗായകരും ശ്രദ്ധിക്കേണ്ട കാര്യമാണ് (ഒറിജിനൽ ഇറങ്ങിയിട്ട് ഏകദേശം 22 കൊല്ലത്തിനു ശേഷം ആണിതെന്നു ഓർക്കുക).

ഈ വിഷുവിനു ചിത്ര ചേച്ചിക്ക് വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു ... എല്ലാവരും വീണ്ടും കേൾക്കുക ... ഏവർക്കും വിഷു ആശംസകൾ ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Thu Apr 14, 2016 12:50 pm

Thanks Anoop
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: RAVEENDRA SANGEETHAM   Thu Apr 14, 2016 12:57 pm

Thank you anoop . Vere palarum ee pattu padi kettitundekilum orginalitr aduthu koodi varillaaa
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Thu Apr 14, 2016 1:45 pm

ചാരുകേശി കലർന്ന് വരുന്ന ഗാനങ്ങളിലെല്ലാം മേൽപ്പറഞ്ഞ വികാരങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാനാകും. ബാബുക്കയുടെ 'അകലെ അകലെ നീലാകാശം' , ദേവരാജൻ മാസ്റ്ററുടെ 'പുലരിതൂമഞ്ഞു തുള്ളിയിൽ', ബോംബെ രവിയുടെ 'കൃഷ്ണകൃപാസാഗരം', ശ്രീകുമാരൻ തമ്പിയുടെ 'ചുംബനപൂകൊണ്ട് മൂടി' ..

എല്ലാറ്റിലും ആ ഒരു സങ്കടഭാവം നിറഞ്ഞു നിൽക്കുന്നു ...

ഇവയിൽ നിന്നും കിഴക്കുണരും പക്ഷിയിലെ ഗാനം വ്യത്യസ്തമാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ 'താളം' ആകാം ..

Shariyaanu
Pakshe thamasamenthe anayaan....enna line varumbol aa ragabhavam valare aduthu ariyan pattum....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Thu Apr 14, 2016 1:46 pm

Vishukkalathu kelkan ishtamulla oru gaanam aanu Raveendran mash sangeetham nirvahicha...

Kanikkonnakal pookkumbol ( oru abhibhashakante case diary) enna gaanam
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 8:10 am

Binu wrote:
ചാരുകേശി കലർന്ന് വരുന്ന ഗാനങ്ങളിലെല്ലാം മേൽപ്പറഞ്ഞ വികാരങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാനാകും. ബാബുക്കയുടെ 'അകലെ അകലെ നീലാകാശം' , ദേവരാജൻ മാസ്റ്ററുടെ 'പുലരിതൂമഞ്ഞു തുള്ളിയിൽ', ബോംബെ രവിയുടെ 'കൃഷ്ണകൃപാസാഗരം', ശ്രീകുമാരൻ തമ്പിയുടെ 'ചുംബനപൂകൊണ്ട് മൂടി' ..      

എല്ലാറ്റിലും ആ ഒരു സങ്കടഭാവം നിറഞ്ഞു നിൽക്കുന്നു ...

ഇവയിൽ നിന്നും കിഴക്കുണരും പക്ഷിയിലെ ഗാനം വ്യത്യസ്തമാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ 'താളം' ആകാം ..  

Shariyaanu
Pakshe thamasamenthe anayaan....enna line varumbol aa ragabhavam valare aduthu ariyan pattum....

Sheriya Binu ... avide aa vishaadabhaavam kidappund ...

Abhibhashakante Case diary song - Nalla paatta Sujatha Chechide ...

& Thanks Balu ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 10:15 am

Anoop Mukundan wrote:
ഹേ കൃഷ്ണാ...

ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ രവീന്ദ്രൻ മാസ്റ്റർ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടുകൾ വിശ്വാസത്തോടെ എൽപ്പിചിരുന്നത് കൂടുതലും ചിത്ര ചേച്ചിയെയാണ്. ഈ തലമുറയിൽ സംഗീതത്തിനു വേണ്ടി, ശബ്ദത്തിന്റെ നിലവാരം നിലനിർത്താൻ  വേണ്ടി, ഇത്രയധികം ത്യാഗങ്ങൾ സഹിക്കുന്ന വേറെ ഗായകരുണ്ടെന്നു തോന്നുന്നില്ല.

വിഷുക്കാലം വരുമ്പോ നല്ല ഒരു കൃഷ്ണഭക്ത കൂടിയായ ചിത്രചെച്ചിയെ അറിയാതെ ആരും ഓർത്തു പോകും. ആ ഓർമകളിൽ എപ്പോഴും ഒരു സങ്കടവും ഉണ്ടാകും. ചേച്ചിയുടെ ജീവിതത്തിലെ ഒരു വല്യ നഷ്ടത്തിന് വിഷുവുമായി ബന്ധമുണ്ട്...

ഭക്തിയും നിരാശയും ദൈന്യതയും ഒക്കെ ഓർമയിൽ വരുന്നത് കൊണ്ടാകാം - 'കിഴക്കുണരും പക്ഷി' യിലെ 'ഹേ കൃഷ്ണാ' എന്ന ഗാനമാണ് ഇപ്പൊ മനസിലേക്ക് വരുന്നത്.  

ചിത്രച്ചേച്ചി അതിമനോഹരമായി പാടിയ ആ ഗാനം 'ചാരുകേശി' എന്ന രാഗത്തിൽ അധിഷ്ടിതമാണ്.

ചാരുകേശി കലർന്ന് വരുന്ന ഗാനങ്ങളിലെല്ലാം മേൽപ്പറഞ്ഞ വികാരങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാനാകും. ബാബുക്കയുടെ 'അകലെ അകലെ നീലാകാശം' , ദേവരാജൻ മാസ്റ്ററുടെ 'പുലരിതൂമഞ്ഞു തുള്ളിയിൽ', ബോംബെ രവിയുടെ 'കൃഷ്ണകൃപാസാഗരം', ശ്രീകുമാരൻ തമ്പിയുടെ 'ചുംബനപൂകൊണ്ട് മൂടി' ..      

എല്ലാറ്റിലും ആ ഒരു സങ്കടഭാവം നിറഞ്ഞു നിൽക്കുന്നു ...

ഇവയിൽ നിന്നും കിഴക്കുണരും പക്ഷിയിലെ ഗാനം വ്യത്യസ്തമാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ 'താളം' ആകാം ..  

ഒരു സാധാരണ 'ഭജൻ' രീതിയിലെ താളത്തിൽ നിന്ന് കൊണ്ടാണ് മാസ്റ്റർ ആ ഗാനം നമ്മളിപ്പോ കേൾക്കുന്ന രീതിയിൽ ആക്കിയിരിക്കുന്നത്.

ഗാനത്തിൽ 'ആഷാഢങ്ങളിൽ ഒളിച്ചിതറും..' എന്ന ഭാഗത്ത് വരികളെ സംഗീതത്തിനോടു ചേർത്ത് വിളക്കി വിട്ടിരിക്കുന്നതും ശ്രദ്ധിക്കുക. പിന്നെ മാഷിന്റെ മുഖമുദ്രയായ heavy orchestration ഗാനത്തിൽ വരികൾ ഇല്ലാത്ത ഭാഗത്ത് ഉപയോഗിചിട്ടുമുണ്ട്.  

കെ. ജയകുമാർ ആയിരുന്നു വരികൾ എഴുതിയത് (കുടജാദ്രിയിൽ,  സൗപർണികാമൃത തുടങ്ങി കുറെ നല്ല ഗാനങ്ങൾ അദ്ധേഹത്തിന്റെതായിട്ടുണ്ട്)

സംഗീതവും സംഗീതസംവിധായകരുമൊക്കെ ഇതിവൃത്തത്തിൽ വരുന്ന ചിത്രമായിരുന്നു അത്. (ഓർമ ശരിയാണെങ്കിൽ ചില സംഗീത സംവിധായകരെ ആക്ഷേപിച്ചു എന്ന പേരിൽ ഒരൽപം വിവാദവും സൃഷ്ടിച്ചിരുന്നു)  

പാടുന്ന കാര്യത്തിൽ ചിത്രച്ചേച്ചി യുടെ വൈദഗ്ദ്ധ്യംഅളക്കാൻ ഏറ്റവും നല്ല വഴി - 2014 ൽ നടന്ന 'രവീന്ദ്ര സംഗീത സന്ധ്യ'യിൽ ഈ ഗാനം പാടിയിരിക്കുന്നത് കേൾക്കുക എന്നതാണ്.

അന്നത്തെ ആ ഗാനത്തിനോട് ഇപ്പോഴും പരമാവധി നീതി പുലർത്താൻ ഈ ഗായികയ്ക്ക് കഴിയുന്നു എന്നത് വളർന്നു വരുന്ന ഓരോ യുവഗായകരും ശ്രദ്ധിക്കേണ്ട കാര്യമാണ് (ഒറിജിനൽ ഇറങ്ങിയിട്ട് ഏകദേശം 22 കൊല്ലത്തിനു ശേഷം ആണിതെന്നു ഓർക്കുക).

ഈ വിഷുവിനു ചിത്ര ചേച്ചിക്ക് വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു ... എല്ലാവരും വീണ്ടും കേൾക്കുക ... ഏവർക്കും വിഷു ആശംസകൾ ...

അനൂപേ...

എനിക്കൊത്തിരി ഇഷ്ട്ടമാ ഈ പാട്ട് .... മിക്കവാറും കേള്‍ക്കും...( ആ കീലൂനു ഈ പാട്ട് അത്ര ഇഷ്ട്ടം ഇല്ലാന്ന് പറഞ്ഞതിന് ഒരിയ്ക്കല്‍ ഞങ്ങള്‍ അടിയുണ്ടാക്കീതാ ) ചിത്ര ചേച്ചിയും കോറസും മാഷിന്റെ മനോഹരമായ കമ്പോസിഷന്‍& ഓര്‍ക്കസ്ട്രേഷന്‍

ഈ പാട്ട് ചിത്ര ചേച്ചിക്ക് അല്ലാതെ മറ്റാര്‍ക്കും ഇത്ര മനോഹരമായി പാടി ഫലിപ്പിക്കാന്‍ കഴിയില്ല എന്ന് നിസംശയം പറയാം....ആ തുടക്കത്തിലേ ഹേയ്യ് യ് യ്.....എന്നതു മാത്രം എടുത്താല്‍ അക്കാര്യം വ്യക്തമാകും....ലൈവ് ആയി ഇത് ചേച്ചി പാടി ഞാന്‍ ചെന്നൈ യില്‍ വച്ച് കേട്ടിട്ടുണ്ട് ശരിക്കും കോരിത്തരിച്ചു പോകുന്ന ആലാപനം .....എന്തൊരു എനര്‍ജി ആണ് തുടക്കം മുതല്‍

അനൂപിന് ഒരിയ്ക്കല്‍ കൂടി നന്ദി

ഇന്നലെ ചേച്ചിയുടെ നന്ദനമോളുടെ ഡത്ത് ആനിവേര്‍സറി ആയിരുന്നല്ലേ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 10:17 am

Binu wrote:
ചാരുകേശി കലർന്ന് വരുന്ന ഗാനങ്ങളിലെല്ലാം മേൽപ്പറഞ്ഞ വികാരങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാനാകും. ബാബുക്കയുടെ 'അകലെ അകലെ നീലാകാശം' , ദേവരാജൻ മാസ്റ്ററുടെ 'പുലരിതൂമഞ്ഞു തുള്ളിയിൽ', ബോംബെ രവിയുടെ 'കൃഷ്ണകൃപാസാഗരം', ശ്രീകുമാരൻ തമ്പിയുടെ 'ചുംബനപൂകൊണ്ട് മൂടി' ..      

എല്ലാറ്റിലും ആ ഒരു സങ്കടഭാവം നിറഞ്ഞു നിൽക്കുന്നു ...

ഇവയിൽ നിന്നും കിഴക്കുണരും പക്ഷിയിലെ ഗാനം വ്യത്യസ്തമാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ 'താളം' ആകാം ..  

Shariyaanu
Pakshe thamasamenthe anayaan....enna line varumbol aa ragabhavam valare aduthu ariyan pattum....

ഒള്ളതാ..... വിരഹവും , പരിഭവവും നിറഞ്ഞു നില്‍ക്കുന്ന വരികള്‍ .....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 10:19 am

balamuralee wrote:
Thank you anoop . Vere palarum ee pattu padi kettitundekilum orginalitr aduthu koodi varillaaa

DSS ന്റെ ഒരു സ്റെജില്‍ , അനുമാം ഈ പാട്ട് പാടി ഹോ....ഒറിജിനല്‍ ന്റെ ഏഴയലോക്കത്തു പോലും എത്തീല്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 10:26 am

Anoop Mukundan wrote:

Sheriya Binu ... avide aa vishaadabhaavam kidappund ...

Abhibhashakante Case diary song - Nalla paatta Sujatha Chechide ...

& Thanks Balu ..

ചാരുകേശി യില്‍ മാഷ്‌ ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ , ആയിരപ്പറയിലെ യാത്രയായി വെയിലൊളി നീളുമെന്‍ നിഴലിനെ......ശരിക്കും വിഷാദ ഭാവം നിറഞ്ഞു നില്‍ക്കുന്നു....നല്ലൊരു ഗാനം പക്ഷെ പായിപ്പാട്ടാട്ടില്‍ വള്ളംകളി .....യില്‍ മറ്റൊരു ഭാവം അല്ലെ?

ഇതേ രാഗത്തിലെ ..അനൂപ്‌ മുകളില്‍ പറഞ്ഞ പാട്ടുകളും പിന്നെ വയാലാര്‍ ന്റെ ....കാറ്റടിച്ചു കൊടുംകാറ്റടിച്ചു , ഔസേപ്പച്ചന്റെ ...പൂജാബിംബം മിഴിതുറന്നു , ഗോഡ് ഫാദര്‍ ലെ ..നീര്പള്ങ്കുകള്‍ ഒക്കെ ഇഷ്ട്ടമാ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 11:47 am

Anoop Mashinte adyaganamaya Tharake mizhiyithalil umayi Nandanathile Gopike aduthu nilkkunnu
Ore ragamalle
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 11:52 am

Raagam Madhyamavathy

athe ragathil Aeiou padam chollippadichum enna aye auto songum avideya adheshathinte midukku
Back to top Go down
Sponsored content
PostSubject: Re: RAVEENDRA SANGEETHAM   

Back to top Go down
 
RAVEENDRA SANGEETHAM
Back to top 
Page 32 of 35Go to page : Previous  1 ... 17 ... 31, 32, 33, 34, 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: