HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 Onam Songs

Go down 
Go to page : Previous  1, 2, 3 ... 10, 11, 12
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Onam Songs   Mon Aug 10, 2015 9:38 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Onam Songs   Sun Aug 23, 2015 8:48 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Onam Songs   Sun Aug 23, 2015 8:48 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Onam Songs   Sun Aug 23, 2015 8:50 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Onam Songs   Sun Aug 23, 2015 8:51 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Onam Songs   Mon Aug 24, 2015 10:07 am

ഓണപ്പാട്ട് ഓണ്‍ലൈനില്‍

ആലപ്പുഴ: മുത്തശ്ശി ഓണപ്പാട്ടുകേള്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ചെറുമകന്‍ സ്മാര്‍ട്ട് ഫോണെടുത്ത് യു ട്യൂബില്‍ ഒന്ന് വിരലമര്‍ത്തി. പൂവിളി പൂവിളി പൊന്നോണമായി..., ഉത്രാടപ്പൂനിലാവേ വാ... ഓണ്‍ലൈനിലൂടെ നോണ്‍സ്റ്റോപ്പായി പാട്ടുകളുടെ പ്രവാഹം.

ഓണപ്പാട്ട് കേള്‍ക്കാന്‍ തോന്നുമ്പോള്‍ പഴയപോലെ ഇപ്പോഴാരും സി.ഡി. കടകളിലേക്ക് ഓടാറില്ല. അതുകൊണ്ടുതന്നെ ഓണപ്പാട്ടുകളുടെ കച്ചവടവും ഇപ്പോള്‍ കുറഞ്ഞു. ഏത് ഓണപ്പാട്ടുവേണമെങ്കിലും ഒരൊറ്റ ക്ലിക്കില്‍ കമ്പ്യൂട്ടറിലോ സ്മാര്‍ട്ട് ഫോണിലോ ഇന്റര്‍നെറ്റ് വഴി ആസ്വദിക്കാം, പഴയതും പുതിയതുമെല്ലാം.

എന്തിനേറെപ്പറയുന്നു, സോഷ്യല്‍ മീഡിയകളിലെല്ലാം ഓണപ്പാട്ടിന്റെ ഓളത്തള്ളല്‍.

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ... തൃക്കാക്കരയിലെത്തിയ തിരുവോണ തത്ത കവിയെ പാടിക്കേള്‍പ്പിക്കുന്നതാണ് ഈ പാട്ടെന്നാണ് പഴമൊഴി. അങ്ങനെയാണ് പാട്ടുകള്‍ ഓണത്തിന്റെ ഭാഗമായത്. ഓണം ആഘോഷിക്കാന്‍ തുടങ്ങിയനാള്‍ മുതല്‍ ഓണപ്പാട്ടുമുണ്ട്. പക്ഷേ, ഓണപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയത് സിനിമതന്നെയാണെന്നുവേണം പറയാന്‍.

ശ്രീകുമാരന്‍ തമ്പിഎം.കെ. അര്‍ജുനന്‍ കൂട്ടുകെട്ടില്‍പ്പിറന്ന 'തിരുവോണം' എന്ന ചിത്രത്തിലെ അതിമനോഹരഗാനമാണ് അതിന്റെ തുടക്കം. തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച.... എന്നുതുടങ്ങുന്ന വാണിജയറാമിന്റെ ശബ്ദത്തിലുള്ള പാട്ട് എല്ലാ മലയാളികളും ഏറ്റുപാടി. പിന്നീട് ഉത്രാടപ്പൂനിലാവേ വാ... മുതല്‍ ഒത്തിരിയൊത്തിരി ഓണപ്പാട്ടുകള്‍ മലയാളിമനസ്സിനെ കീഴടക്കി.

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ശബ്ദം തരംഗിണി ഓഡിയോസിലൂടെ പുറത്തിറങ്ങിയപ്പോള്‍ ഓണപ്പാട്ടില്‍ പുതുതരംഗമുണ്ടായി. 1980കളിലാണ് ഓണപ്പാട്ടുവിപ്ലവത്തിന് തുടക്കമായത്. ആര്‍.കെ. ദാമോദരന്‍രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ ആവണിത്താലത്തില്‍ യേശുദാസ് പാടിയ പാട്ട് ഹിറ്റായിരുന്നു. ചെറുശ്ശേരി തന്‍ പ്രിയ എരിശ്ശേരിയും... എന്നു തുടങ്ങുന്ന ഗാനം എല്ലാവരും ഏറ്റുപാടി. തരംഗിണി തുടങ്ങിവെച്ച ഓണപ്പാട്ടുവിപ്ലവം പിന്നീട് ഒട്ടേറെപ്പേര്‍ ഏറ്റെടുത്തു. പക്ഷേ, കാസറ്റില്‍നിന്ന് സി.ഡി.യിലേക്ക് ജനറേഷന്‍ മാറിയതോടെ പുതിയ ഓണപ്പാട്ടുകള്‍ കുറഞ്ഞു. ഇപ്പോള്‍ സി.ഡി.കളില്‍ പുറത്തിറങ്ങുന്നതിലധികവും പഴയ ഓണപ്പാട്ടുകള്‍തന്നെ. ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയകളും ഓണപ്പാട്ടിന് പുതിയ ഭാവം നല്‍കിയപ്പോള്‍ സി.ഡി. കടകള്‍ പലതും അടച്ചുപൂട്ടി. ഇപ്പോള്‍ വളരെക്കുറച്ചുമാത്രം സി.ഡി. കടകളേ കാണാനുള്ളൂ.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Onam Songs   Wed Aug 26, 2015 2:30 pm

ഓണപ്പൂക്കളം പോലെ ഓണത്തിന്‍െറ ഭാഗമാണ് മലയാളികള്‍ക്ക് പാട്ടും. ‘പൂവിളി പൂവിളി പൊന്നോണമായി’ എന്ന പാട്ടോ ‘ഓണപ്പൂവേ പൂവേ..’ എന്ന പാട്ടോ ഉയര്‍ന്നു കേള്‍ക്കാതെ ഒരോണവും കേരളത്തില്‍ നിന്ന് മറയാറില്ല. മലളിത്തത്തിന്‍െറ എല്ലാ ബിംബങ്ങളും നമ്മുടെ സിനിമകളില്‍ കാലാകലങ്ങളായി നിറയാറുണ്ടെങ്കിലും ഓണം ചിത്രീകരിക്കുകയും ഓണപ്പാട്ടുകളൊരുക്കുകയും ചെയ്യുന്നത് സിനിമയില്‍ പൊതുവേ കുറവാണ്. എന്നാല്‍ ആ കുറവ് തീര്‍ത്തത് യേശുദാസിന്‍െറ തരംഗിണി ആയിരുന്നു പിന്നീട്.

1955ല്‍ ‘ന്യൂസ്പേപ്പര്‍ ബോയ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ആദ്യത്തെ ഓണപ്പാട്ട് കേള്‍പ്പിക്കുന്നത്. അത് നമുക്കേവര്‍ക്കും പരിചയമുള്ള ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ..’ എന്ന പരമ്പരാഗത ഗാനമായിരുന്നു. പാടിയത് കമുകറ പുരുഷോത്തമന്‍. എ.രാമചന്ദ്രനായിരുന്നു സംഗീതം. ‘അവര്‍ ഉണരുന്നു’ എന്ന ചിത്ത്രതിനുവേണ്ടി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ എല്‍.പി.ആര്‍ വര്‍മ്മ പാടിയ ‘മാവേലി നാട്ടിലെ’ എന്ന ഗാനം പക്ഷേ ഓണത്തിന്‍െറ വികാരമുള്‍ക്കൊള്ളുന്നതല്ല. അന്നത്തെ ഹിന്ദി ട്യൂണ്‍ കടമെടുത്തുണ്ടാക്കിയ പാട്ടാണത്. എന്നാല്‍ 1961ല്‍ ബാബുരാജിന്‍െറ സംഗീതത്തില്‍ മുടയനായ പുത്രനു വേണ്ടിയാണ് ഓണത്തിന്‍െറ വികാരമുള്‍ക്കൊള്ളുന്ന ഗാനം ആദ്യമിറങ്ങുന്നത്. ‘ഓണത്തുമ്പീ ഓണത്തുമ്പീ ഓടിനടക്കും വീണക്കമ്പീ..’ എന്ന ഈ ഗാനമെഴുതിയത് പി.ഭാസ്കരന്‍. പിഞ്ചുഹൃദയം എന്ന ചിത്രത്തിനുവേണ്ടി ഭാസ്കരന്‍ മാഷ് എഴുതി ദക്ഷിണാമൂര്‍ത്തി ഈണമിട്ട ‘അത്തംപത്തിന് പൊന്നോണം പുത്തരി കൊയ്തൊരു കല്യാണം...’ എന്ന ഗാനം പാടിയത് എല്‍.ആര്‍.ഈശ്വരിയാണ്.

ദേവരാജന്‍ മാഷും വയലാറും ചേര്‍ന്നൊരുക്കിയ ആദ്യ ഓണഗാനം ‘ചെമ്പരത്തി’എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂതരണേ.. എന്ന പരമ്പരാഗത ഗാനമാണ് വയലാര്‍ ഉപയോഗിച്ചത്. പഞ്ചവടി എന്ന ചിത്രത്തിനുവേണ്ടി ശ്രീകമാരന്‍ തമ്പി എഴുതിയ ഗാനമാണ് ഓണത്തെ പ്രേമവുമായി ആദ്യം ബന്ധിപ്പിക്കുന്നത്; ‘പൂവണിപ്പൊന്നിന്‍ ചിങ്ങം വിരുന്നുവന്നു പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു..’ എന്ന ഗാനത്തിലൂടെ. പിന്നീട് ഇത്തരം പാട്ടുകള്‍ നിരന്തരം കേട്ടത് തരംഗിണിയുടെ ആല്‍ബങ്ങളിലൂടെയായിരുന്നു. അതിലും ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ശ്രദ്ധേയമായി. ‘ഒരുനുള്ളു കാക്കപ്പൂ കടം തരുമോ..’ എന്ന ഗാനത്തിലും ‘എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു’, ‘പൂക്കളം കാണുന്ന പൂമരംപോലെ നീ പൂമുഖത്തിണ്ണയില്‍ നിന്നു’ തുടങ്ങിയ ഗാനങ്ങളിലൂടെ വിശുദ്ധപ്രണയത്തിന്‍െറയും പ്രണയഭംഗത്തിന്‍െറയുമൊക്കെ അവസ്ഥ അദ്ദേഹം ഓണത്തിന്‍െറ പശ്ചാത്തലത്തില്‍ വരച്ചുകാട്ടി. ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ’, ‘കിനാവിലിന്നലെ വന്നു നീയെന്‍ കിസലയമൃദുലാംഗീ’, ‘ദൂരെയാണ് കേരളം പോയ്വരാമോ’ തുടങ്ങിയ ഗാനങ്ങളിലൂടെ യൂസഫലി കേച്ചേരിയും പ്രണയാതുരമായ ഓണത്തെ മലയാളിയുടെ ഗൃഹാതുരസ്മൃതികളാക്കി.
മലയാള സിനിമയില്‍ ലക്ഷണമൊത്ത ആദ്യത്തെ ഓണപ്പാട്ട് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘തിരവോണം’ എന്ന സിനിമയിലൂടെയാണ് വരുന്നത്. വാണീ ജയറാം പാടിയ ‘തിരുവോണപ്പുലരിതന്‍ തിരുമുല്‍കാഴ്ച വാങ്ങാന്‍’ എന്ന ഗാനം എക്കാലത്തും മലയാളികള്‍ ഓര്‍ക്കുന്നതാണ്. ശ്രീകുമാരന്‍ തമ്പിയുമൊന്നിച്ച് ഒട്ടേറെ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച എം.കെ അര്‍ജ്ജുനന്‍ മാഷാണ് സംഗീതം.

പിന്നീട് മലയാളികള്‍ ഒന്നിച്ച് സ്വീകരിച്ച ഓണപ്പാട്ടാണ് ‘വിഷുക്കണി’ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പി തന്നെയെഴുതിയ ‘പൂവിളിപൂവിളി പൊന്നോണമായി’ എന്ന ഗാനം. ഈ പാട്ടിന് ഈണമിട്ടത് മലയാളിയല്ലാത്ത സലില്‍ ചൗധരിയാണെന്നതാണ്് പ്രത്യേകത. സലില്‍ ചൗധരിതന്നെ ഈണമിട്ട് കവി ഒ.എന്‍.വി കുറുപ്പെഴുതിയ ‘ഓണപ്പൂവേ പൂവേ’ എന്ന ഗാനവും മലയാളികള്‍ ഒന്നായി സ്വീകരിച്ചതാണ്. പിന്നീടും ഇടക്കിടെ ഓണപ്പാട്ടുകള്‍ സിനിമയില്‍ വന്നെങ്കിലും അതൊന്നും കാര്യമായി സ്വീകരിക്കപ്പെട്ടില്ല. എണ്‍പതോടെ ‘തരംഗിണി’ ആദ്യ ഓണം ആല്‍ബം പുറത്തിറക്കുകയും പിന്നീടിത് വര്‍ഷാ വര്‍ഷം ആവര്‍ത്തിക്കുകയും ചെയ്തതോടെ മലയാളികള്‍ തരംഗിണിയുടെ ഓണപ്പാട്ടിനായി കാത്തിരിക്കാന്‍ തുടങ്ങി. ഒ.എന്‍.വിയുടെ രചനയും ആലപ്പി രംഗനാഥിന്‍െറ സംഗീതവുമായി പുറത്തിറങിയ തരംഗിണിയുടെ ആദ്യ ആല്‍ബത്തിന് മലയാളികള്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ‘നിറയോ നിറ നിറയോ’, ‘നാലുമണിപ്പൂവേ’, ‘വസന്തബന്ധുര വനഹൃദയം പൂങ്കുയിലായ് പാടുന്നു’, പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്‍െറ’ തുടങ്ങിയ ഗാനങ്ങള്‍ കേരളത്തിലാകെ അലയടിച്ചു. പിന്നീടിറങ്ങിയ ‘ഉല്‍സവ ഗാനങ്ങള്‍’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും വമ്പന്‍ ഹിറ്റായി. ‘ഉത്രാടപ്പൂനിലാവേവാ’, ‘എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍’, ‘ഒരുനുള്ളു കാക്കപ്പൂ’, ‘എന്‍ ഹൃദയപ്പൂത്താലം’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മുടങ്ങാതെ ഓണക്കാലത്ത് കേള്‍ക്കുന്ന പാട്ടുകളാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് രവീന്ദ്രന്‍. അത്ര അറിയപ്പെടാത്ത ഗായിക ജാനകീ ദേവിയാണ് ഇതില്‍ യേശുദാസിനൊപ്പം പാടിയത്. ഈ പശ്ചാത്തലത്തിലായിരിക്കണം 83ലിറങ്ങിയ ‘ചുണക്കുട്ടികള്‍’ എന്ന ചിത്രത്തിനുവേണ്ടി ഗായകന്‍ കെ.പി ഉദയഭാനു സംഗീതം ചെയ്ത ഒരോണപ്പാട്ട് പാടിയത് ജാനകീ ദേവിയാണ്. ‘മാവേലി മന്നന്‍െറ വരവായി മാളോര്‍ക്കെല്ലാമുണമര്‍വായി’ എന്ന ആ ഗാനം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇടക്കൊക്കെ അങ്ങിങ്ങായി ഓണം പരാമര്‍ശിക്കുന്ന പാട്ടുകള്‍ വന്നിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായവയാണ് ഒ.എന്‍.വിയുടെ ‘പൂവേണം പൂപ്പടവേണം’ (ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം), ‘അത്തപ്പൂവും നുള്ളി’ (പുന്നാരം ചൊല്ലച്ചൊല്ലി), പൊന്നാവണിവെട്ടം തിരമുറ്റം മെഴുകുന്നു (മുഖചിത്രം), പാതിരാക്കിളീ വരു പാല്‍ക്കടല്‍കിളീ (കിഴക്കന്‍ പത്രോസ്),വെള്ളാരപ്പൂമല മേലെ പൊന്‍കിണ്ണം നീട്ടി നീട്ടി (വരവേല്‍പ്), ഓണവിലിന്‍ തംബുരുമീട്ടും (കാര്യസ്ഥന്‍) തുടങ്ങിയ ഗാനങ്ങള്‍. എന്നാല്‍ ഇതിനെയൊക്കെ കവച്ചുവെക്കുന്നതായിരുന്നു രണ്ട് ദശാബ്ദത്തോളം കാസെറ്റ് കമ്പനികള്‍ മല്‍സരിച്ചിറക്കിയ നിരവധി ആല്‍ബങ്ങളിലെ നൂറകണക്കിന് ഓണ ഗാനങ്ങള്‍.
Back to top Go down
Sponsored content
PostSubject: Re: Onam Songs   

Back to top Go down
 
Onam Songs
Back to top 
Page 12 of 12Go to page : Previous  1, 2, 3 ... 10, 11, 12

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: