HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
June 2018
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'

Go down 
Go to page : Previous  1 ... 9 ... 14, 15, 16, 17  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Sun Sep 04, 2011 4:37 pm

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Sun Sep 04, 2011 4:39 pm

Thank you all,My favorates are Raveendran master,Vidyadaran master
Devarajan master and Johnson master
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Sun Sep 04, 2011 5:26 pm

Binu wrote:
കഴിഞ്ഞ ഭാഗങ്ങള്‍ വായിച്ചു അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
നാളെ റംസാന്‍ ആണെന്ന് ഉറപ്പിച്ചു അതിന അടുത്ത അഞ്ചു ദിവസം അവധിയാണ്.
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ...
അറബി പെണ്‍കൊടി...
അറബി പെണ്‍കൊടി ആര് നീ ആര് നീ

ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും എന്നാ ചിത്രത്തിലെ പി ജയചന്ദ്രന്‍ പാടിയ ഈ
വയലാര്‍ ദേവരാജന്‍ ഗാനം ഒന്ന് മൂളാത്ത മലയാളി ഉണ്ടാവില്ല ...!

എല്ലാവര്‍ക്കും സംഗീത സാന്ദ്രമായ റംസാന്‍ ആശംസകള്‍ ...

ഞാനും ഒരു പഴയ റംസാന്‍ കാലത്തേക്ക് പോവുകയാണ് .ഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ഒരു നജീബ് ഉണ്ടായിരുന്നു.
ഞങ്ങള്‍ എല്ലാവരും നജീബിന്റെ വീട്ടിലേക്കു ഒരു യാത്ര പോയി.നജീബിന്റെ സഹോദരി മിനി നന്നായി പാടും അങ്ങിനെ മിനി പാടിക്കേട്ട പാട്ടാണ് ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്നാ ചിത്രത്തിലെ "വാര്‍തിങ്കള്‍ പാല്‍ക്കു ട മേന്തും രാധികയല്ലോ " എന്നാ മനോഹര ഗാനം സംഗീതം ദര്‍ശന്‍ രാമന്‍ .ഇ ദേഹത്തെ ക്കുറിച്ച് പുതിയ തലമുറയിലെ ആരും കേട്ടിട്ട് പോലും ഉണ്ടാവില്ല എന്നാല്‍ തകില് കൊട്ടാംപുറം എന്നാ ചിത്രത്തിലെ "സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ എന്നാ ഗാനം കേട്ടിട്ടുണ്ടാവും. ആ ഗാനവും ദര്‍ശന്‍ രാമന്റെ സൃഷ്ടി ആണ്.പിന്നീടു ഞാനും നെജിയും കൂടി കോഴിക്കോട് ഒക്കെ ഒന്ന് കറങ്ങി സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്റെ വീട് ഒക്കെ കണ്ടു വന്നു ആ യാത്രയിലാണ് ഒരു സിനിമയുടെ ആദ്യ ഷോ കാണാന്‍ ഒരു ഭാഗ്യം ഉണ്ടായത് സമയം കൊല്ലാന്‍ കയറിയതാണ് .വെള്ളാനകളുടെ നാട് എന്നാ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു ലക്‌ഷ്യം പക്ഷെ ടിക്കറ്റ്‌ കിട്ടിയില്ല.മോഹന്‍ലാലില്‍ന്റെ തന്നെ മറ്റൊരു സിനിമയിടെ ഫസ്റ്റ് ഷോ ആണ് ബ്ലൂഡയമണ്ട്സ് എന്നാ തിയറ്റെരില്‍ ഓടുന്നത് അതിനു കയറി മോഹന്‍ലാലിന്‍റെ സിനിമായിട്ടും ആരെയും കാണാനില്ല.കുറെ നല്ല പെട്ടിയിലിരുന്ന പടം ആണ് അതാണ്‌.പക്ഷെ പടം നന്നായിരുന്നു പാട്ടുകളും ഒരു പുതിയ അനുഭവം പകര്‍ന്നു തന്നു സംഗീതം കണ്ണൂര്‍ രാജന്‍ മാഷ്..ആളില്ലാതെ അദ്യഷോ ഓടിയ ആപടം അടുത്ത 365 ദിവസം ഓടി ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു.ആ ചിത്രമാണ് "ചിത്രം" എനിക്ക് അതില്‍ ഏറ്റവും ഇഷ്ടപെട്ട ഗാനം "ഈറന്‍ മേഘം പൂവും കൊണ്ടേ "എന്നാ ഗാനം "പാടം പൂത്ത കാലം " പാത്തോസ് വളരെ ഇഷ്ടമാണ് ബ്ലൂഡയമണ്ട്സ് ഈയിടെ പൊളിച്ചു കളഞ്ഞു.

അക്കാലത്താണ് പുതുമുഖങ്ങളെ മാത്രം വച്ച് ഒരു സിനിമ വരുന്നത് സംവിധായകനും സംഗീത സംവിധായകനും നടീ നടന്മാരുമൊക്കെ പുതുമുഖങ്ങള്‍.പുതുമ ഇഷ്ടപെടുന്ന ഞങ്ങള്‍ പുതിയ സിനിമ കാത്തിരുന്നു.സിനിമ വല്ലാതെ നിരാശപ്പെടുത്തി.പുതുമുഖ നായികയും നായകനും ഒക്കെ കണക്കു തന്നെ പക്ഷെ സംഗീതം വളരെ ഇഷ്ടപ്പെട്ടു.അഞ്ചു ഗാനങ്ങള്‍ ..എല്ലാം ഒന്നിനൊന്നു മെച്ചം .ആ സംഗീത സംവിധായകന്‍ ആണ് ഇന്ന് ഐ എസ് എസ് ജഡ്ജ് ശരത് .സിനിമ ക്ഷണക്കത്ത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം "മംഗളങ്ങളരുളും" ആണ് അതെ പോലെ ആ രാഗം മധു മയമാം രാഗം ( ജോബി പാടിയിരുന്നു ഈ പാട്ട്) , ആകാശ മേഘമിന്നു,സല്ലാപം കവിതയായി ഒക്കെ നല്ല ഗാനങ്ങള്‍ തന്നെ .പക്ഷെ എന്ത് കൊണ്ടോ പിന്നീടു ആ സംവിധായകനെ കാണാന്‍ കഴിഞ്ഞില്ല.

മനസ്സിനെ പിടിച്ചുലച്ചഒരു റൊമാന്റിക്‌ സിനിമ അതും പത്മരാജന്റെ ..പടം ഇന്നലെ സംഗീതം പെരംബാവൂര്‍ ജി രവീന്ദ്രനാഥ് .
"കണ്ണില്‍ നിന്‍ മയ്യില്‍ ഇന്നാരോ പീലിയുഴിഞ്ഞു " എന്നാ ഗാനം തന്നെ ഏറ്റവും ഇഷ്ടപെട്ടത് ആ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ശൂന്യതയില്‍ അകപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയെ വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു പതമരാജന്‍,കുടകിന്റെ വശ്യത നന്നായി ഒപ്പിയെടുത്തു അദേഹം. അതേപോലെ തന്നെ ഉള്ളടക്കം എന്നാ ചിത്രത്തിലെ "പാതിരാ മഴയെതോ ഹംസഗീതം പാടി" എന്നതും ഒരു മനോഹരമായ ഗാനമാണ് ഔസേപ്പച്ചന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനമാണ് അത് "അന്തിവെയില്‍ പൊന്നുതിരും " ആണ് അതിലെ മറ്റൊരു ഗാനം.

ഒരു ഗാനത്തെ ക്കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല പാവക്കൂത്ത് എന്നാ സിനിമയിലെ ജോണ്‍സന്‍ മാഷ് ഈണം പകര്‍ന്ന "സാരംഗി മാറില്‍ അണിയും ഏതപൂര്‍വ്വ രാഗമാണോ " എന്ന ഗാനം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് അതിലെ "ഒരു തീയലയില്‍ പൂക്കാലം കരിയും പോലെ .." എന്നാ ഗാനവും നല്ലതാണ്.

എസ ബാലകൃഷ്ണന്‍ വീണ്ടുമെതി ഹരിഹര്‍ നഗറിലെ നാലു സുഹൃത്തുക്കളോടൊപ്പം.ഇത്തവണ ഗാനങ്ങള്‍ "ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ ...എന്റെ കരളിനെ പാട്ടിനോ ..." ഈ ഗാനം ഞങ്ങള്‍ അന്ന് എസ എഫ് ഐ ഇലക്ഷന്‍ കാമ്പൈന്‍ ന്റെ ഭാഗമായി പല ക്ലാസ്സിലും പാടിയിരുന്നു..

താഴ്വാരം എന്നാ ഭരതന്‍ മാസ്റ്റര്‍ പീസ്‌ ഇറങ്ങിയതും അക്കാലത്താണ് "കൊല്ലാന്‍ അവന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും" എന്നാ കാപ്ഷനോട് കൂടി ഇറങ്ങിയ പോസ്ററുകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. ആദ്യ ഷോ തന്നെ കാണുകയും ചെയ്തു.അതില്‍ ഭരതന്‍ ഈണം കൊടുത്ത ഒരു ഗാനം ഉണ്ട് "കണ്ണെത്ത ദൂരം മറുതീരം മരുതീരത്തെ കോണില്‍ സംക്രമം " എന്നാ ഗാനം ... അന്ന് ഞങ്ങള്‍ "മാങ്ങാച്ചുന" എന്ന് കാമ്പസിലെ കോണില്‍ സല്ലപിചിരിക്കുന്ന ജോടികളെ കാണുമ്പോള്‍ വിളിച്ചു പറയും..! പിന്നെ ആ വര്ഷം തന്നെ ഈ സിനിമ അതിലെ താരങ്ങളായ മോഹന്‍ലാല്‍,കെപിഎസീ ലളിത ,ഭരതന്‍ എന്നിവരോട് കൂടി ഇരുന്നു കാണാന്‍ ഭാഗ്യം ഉണ്ടായി. തിരുവനന്ത പുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓടിറ്റൊരിയത്തില്‍ ആയിരുന്നു അത്. അവിടെ കണ്ടപ്പോള്‍ പുറത്തേ ചീവീടുകളുടെ ശബ്ദത്തോടൊപ്പം ആ സിനിമ കണ്ടത് ഒരു അപൂര്‍വ അനുഭവമായി ഇന്നുമോര്‍ക്കുന്നു.
ആ വര്‍ഷത്തെ ഒരു അവാര്‍ഡ്‌ നൈറ്റ് ആയിരുന്നു അത്.ഒരു സുഹൃത്ത് തന്ന ഒരു വീ ഐ പി ടിക്കറ്റ്‌ ആണ് ആ ഭാഗ്യം ഒപ്പിച്ചു തന്നത്.അവനു വരാന്‍ കഴിയാത്തത് കൊണ്ട് ഒരു ടെസ്റ്റ്‌ എഴുതാന്‍ തലസ്ഥാനത് പോയ എനിക്ക് തന്നതാണ് ആ ടിക്കറ്റ്‌.അന്ന് എന്റെ അതെ നിരയില്‍ ഞങ്ങളോട് കൂടി ഒരു സുമുഖന്‍ ഉണ്ടായിരുന്നു.അദേഹം കുറച്ചു സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ രണ്ടു വര്ഷം കഴിഞ്ഞു ഇറങ്ങിയ ഒരു ഹരിഹരന്‍ ചിത്രം ആ ചെറുപ്പക്കാരനെ മലയാള സിനിമയിലെ കരുത്തുള്ള നടനാക്കി മാറ്റി ആ കഥാപാത്രത്തിന്റെ പേര് "കുട്ടന്‍ തമ്പുരാന്‍" . അതിലേ ഗാനങ്ങളിലേക്ക് വരാം അടുത്ത പാര്‍ട്ടില്‍



Binu...wow....ippola ithu vayichathu...adipoli ketto...[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Sun Sep 04, 2011 6:05 pm

Thanks Neelu & Laila
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Mon Sep 05, 2011 9:33 pm

nettooraan wrote:
sweetword wrote:
nettooraan wrote:
[You must be registered and logged in to see this link.]

ഇങ്ങനെ വേണം കര്‍ണ്ണാടക സംഗീതം മനസ്സില്‍ നിന്നും പാടാന്‍.
രാഗവും താളവും ഒരു കുന്തവും അറിയില്ലെങ്കിലും സംഗീതം ഉള്ളിലുള്ളവരുടെ മനസ്സില്‍ തൊടും അത്.
ആ 2:45 തൊട്ടു കേട്ട് നോക്കു.

aa 2.45 vare okke low paadanamengil odukkathe voice range vende

venam sweet... ithu live anu. kacheri...
kacherikal thappi eduthu kelkku tto... ethrayo athimanoharamaaya kacherikal youtube-il undu... sharikkum nalla oru kacheriyum athile manodharmmavum kettaal aa ragathile oru pathu malayalam songs enkilum nammude manassiloode pokum. feelings man... athaanu ellaam.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:17 am

nettooraan wrote:
[You must be registered and logged in to see this link.]

ഇങ്ങനെ വേണം കര്‍ണ്ണാടക സംഗീതം മനസ്സില്‍ നിന്നും പാടാന്‍.
രാഗവും താളവും ഒരു കുന്തവും അറിയില്ലെങ്കിലും സംഗീതം ഉള്ളിലുള്ളവരുടെ മനസ്സില്‍ തൊടും അത്.
ആ 2:45 തൊട്ടു കേട്ട് നോക്കു.

What A Majestic Voice.........

Awesome singing especially at the end..........no words to say..........

Really Gandarva Sangeetham...............
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 12:56 pm

കുറച്ചു ദിവസങ്ങള്‍ ഇങ്ങോട്ടേക്കു വരാന്‍ കഴിഞ്ഞില്ല കുറെ കാര്യങ്ങളുമായി തിരക്കില്‍ ആയിപ്പോയി...
ബോംബെ രവി മാഷുടെ അവിസ്മരണീയമായ ഗാനങ്ങളെ കുറിച്ചുള്ള അവലോകനം തുടരാം...
സുകൃതത്തിനു ശേഷം അദ്ദേഹം ചെയ്ത 'ഗസല്‍' എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും അക്ഷരാര്‍ത്ഥത്തില്‍ ഒരു തേന്മഴ ആയിരുന്നു കാതുകള്‍ക്ക്...കമല്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമ ഏതാണ് എന്നാരെങ്കിലും ചോദിച്ചാല്‍ ഒരു പക്ഷെ ഞാന്‍ പറയുക ;ഗസല്‍' എന്നായിരിക്കും...ഒരു കാലഘട്ടത്തിലെ സാമൂഹിക ജീവിതം പശ്ചാത്തലമാക്കി അഭ്ര പാളികളില്‍ എഴുതിയ പ്രണയ കാവ്യം ആണ് ഗസല്‍...പക്ഷെ എന്ത് കൊണ്ട് ഈ സിനിമ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല എന്നുള്ളത് ഇന്നും എനിക്ക് പിടി കിട്ടാതെ പോയ ഒരു കാര്യമാണ്..പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലപ്പുറത്തെ ഏതോ ഒരു ഗ്രാമത്തിലെ മുസ്ലീം സമൂഹത്തെയും, അവരുടെ ജീവിത രീതികളെയും, മറ്റു ഭൌതിക പരമായ കാര്യങ്ങളെയും വളരെ മികച്ച രീതിയില്‍ ആവിഷ്കരിക്കുന്നതില്‍ കമലിന്റെ മികവു മുഴുവന്‍ വ്യക്തമാക്കുന്നുണ്ട് ഈ സിനിമ...ജീവിതത്തില്‍ നിന്നും പറിച്ചു നട്ട ഒരു ഏട് എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം...
നാസര്‍ എന്ന നടന്റെ മലയാളത്തിലെ അരങ്ങേറ്റം ഈ സിനിമയില്‍ കൂടി ആണെന്ന് ഞാന്‍ വിചാരിക്കുന്നു ...വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഈ സിനിമയില്‍ അവതരിപ്പിച്ചത്...തിലകന്‍ ചെയ്ത തങ്ങള്‍ ഉപ്പൂപ്പായും, ശ്രീ വിദ്യയുടെ 'ബുവു'വും ശ്രീനിവാസന്റെ 'ബീരാനും', മനോജ്‌ കെ.ജയന്റെ 'വണ്ടിക്കാരന്‍ ഖാദറും' പപ്പുവിന്റെ 'ഒസ്സാനും' എല്ലാം മനസ്സില്‍ എന്നെന്നും ഓര്‍ത്തു വെക്കാന്‍ തോന്നുന്ന കഥാപാത്രങ്ങള്‍ ആണ്....
യൂസഫലി-ബോംബെ രവി-ദാസേട്ടന്‍ കൂട്ടുകെട്ടില്‍ പിറന്ന ഇതിലെ പാട്ടുകള്‍ ലാളിത്യം കൊണ്ടും, ഈണം കൊണ്ടും, ആലാപന ഭംഗി കൊണ്ടും വേറിട്ട്‌ നില്‍ക്കുന്നവയാണ്..."അതിരുകള്‍ അറിയാത്ത പക്ഷി മോഹപ്പക്ഷി.." എന്ന് തുടങ്ങുന്ന ശീര്‍ഷക ഗാനം കുതിരക്കുളമ്പടികളുടെ ശബ്ദം പശ്ചാത്തലമാക്കി ഈണമിട്ട ഒന്നാണ്....മോഹങ്ങളുടെ ചിറകുകള്‍ വിരിച്ച് അതിരുകള്‍ ഇല്ലാത്ത ആകാശ വീഥികളില്‍ പുതിയ സുഖങ്ങള്‍ തേടി പറക്കുന്ന പക്ഷിയാണ് മനുഷ്യന്റെ മനസ്സ് എന്നുള്ള സത്യം വരികളിലും പാട്ടിന്റെ രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.....'ലാ ഹൌള അള്ള യാ മൌലാ..' എന്ന വരി പാട്ടിനു ആത്മീയതയുടെ പരിവേഷം നല്‍കുന്നതായി തോന്നുന്നു...

'ഏഴാം ബഹരിന്റെ ...' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ അനശ്വരനായ ബാബുരാജന്‍ മാഷാണോ ഈണം ഇട്ടത് എന്ന് തോന്നിപ്പോകും...തബലയുടെ വ്യത്യസ്തമായ താളം ഈ പാട്ടിനു ഒരു ഹിന്ദുസ്ഥാനി സ്പര്‍ശം നല്‍കിയിട്ടുണ്ട്...

"ഇന്നെന്റെ ഖല്‍ബിലെ പൊന്നണി പാടത്തൊരു.."-എന്ന് തുടങ്ങുന്ന പാട്ടും ബാബുരാജന്‍ മാഷിന്റെ മാന്ത്രിക സ്പര്‍ശത്തില്‍ രൂപം കൊണ്ട ഒന്നാണോ എന്ന് കരുതിപ്പോകും...ശാസ്ത്രീയ ശൈലിയില്‍ പാട്ടുകള്‍ ചെയ്ത ബോംബെ രവിയുടെ നിസ്സീമമായ സംഗീത പരിജ്ഞാനം വ്യക്തമാക്കുന്നതായിരുന്നു ഈ പാട്ടുകള്‍ എല്ലാം...കഥാപശ്ചാത്തലത്തിനു മിഴിവേകാന്‍ ഇതിലും മികച്ച പാട്ടുകള്‍ സൃഷ്ടിക്കുവാന്‍ കഴിയില്ല എന്ന് വേണമെങ്കില്‍ പറയാം...

സംഗീതത്തിന്റെ പൂവില്‍ നിന്നും കിനിഞ്ഞ തേനിന്റെ കണങ്ങള്‍ ആയിരുന്നു "ഇസല്‍ തേന്‍കണം കൊണ്ടുവാ .." എന്ന പാട്ട്...സംഗീതവും, പ്രേമവും ഒന്നാണ് എന്ന് തോന്നിപ്പിക്കും വിധം ആണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്....പൊതുവേ രവീന്ദ്രന്‍ മാഷേ പോലെ 'കനത്ത ഓര്‍ക്കസ്ട്രേഷന്‍' ഉപയോഗിക്കാറുള്ള ബോംബെ രവി ഈ പാട്ടില്‍ അങ്ങിനെ ഉപയോഗിച്ച് കാണുന്നില്ല...മൌനത്തിന്റെ സംഗീതം ആവും പ്രണയത്തിനു കൂടുതല്‍ യോജിച്ചത് എന്നുള്ളത് കൊണ്ടാവും അങ്ങിനെ എന്ന് ഞാന്‍ കരുതുന്നു...പാട്ടിന്റെ ആത്മാവ് അറിയുന്ന സംഗീത സംവിധായകന് മാത്രമേ ഇങ്ങനെ വ്യത്യസ്തങ്ങളായ ശൈലിയില്‍ കൂടി ഈണം കൊടുക്കാന്‍ കഴിയൂ...

"ഇനിയുമുണ്ടൊരു ജന്മമെങ്കില്‍.."-നഷ്ട പ്രണയത്തിന്റെ നോവില്‍ നിന്നും ഉയരുന്ന നെടുവീര്‍പ്പുകള്‍ ആണ് ഈ പാട്ട്...ദുഃഖം ഓരോ വാക്കിലും നിറഞ്ഞു തുളുമ്പുന്നുണ്ട് ...'ജന്മ ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും എന്റെ ജീവിത സഖിയായി നീ തന്നെ വേണം ' എന്ന് ഗദ്ഗദം കൊള്ളുന്ന നായകന്‍റെ മനസ്സിലെ പ്രണയത്തിന്റെ പവിത്രതയും, തീവ്രതയും അണുവിട പോലും നഷ്ടമാവാതെ പ്രതിഫലിപ്പിക്കുന്നുണ്ട് ഈ പാട്ടിന്റെ ഈണം....

"സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യതിന്‍.."- റാഫി സാഹിബിന്റെ ആലാപന ശൈലിയോട് ഏറെ സാദൃശ്യം തോന്നിപ്പിക്കുന്ന ഒരു പാട്ട്...ഇതിന്റെ ഹിന്ദി വേര്‍ഷന്‍ "മേരേ ലബോംപേ.." കേട്ടാല്‍ എഴുപതുകളിലെ ഹിന്ദി സിനിമയില്‍ റാഫിയുടെ ശബ്ദത്തില്‍ ഒരു സിതാറും മീട്ടി രാജേഷ് ഖന്നയോ, ദിലീപ് കുമാറോ, മനോജ്‌ കുമാറോ ഒക്കെ പാടുകയാണോ എന്ന് തോന്നിപ്പോകും...ആ കാലഘട്ടത്തിലെ ബോംബെ നഗരത്തിലെ ഒരു സംഗീത സദസ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും...

"വടക്ക് നിന്ന് പാറി വന്ന .."-ഇതും നല്ലൊരു പ്രണയ ഗാനം തന്നെയാണ്...പക്ഷെ അല്പം ആവര്‍ത്തന വിരസത തോന്നുന്നില്ലേ എന്നൊരു സംശയം മാത്രം...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 12:58 pm

Good One Unni...

Gazal songs enikkum ishtamaanu..vadakku ninnu paari vanna vaana,padi,ishal thenkanam kondu vaa..simple and good songs
Back to top Go down
Guest
Guest



PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:05 pm

unnee...ghazalile ella songsum enteyum fav...unnee vivarichappo manohaaritha onnukoodi koodi
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:09 pm

ബിനു,സ്വീറ്റ് 'ഗസല്‍' ഞാന്‍ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട്...വളരെ വ്യത്യസ്തമായ ഒരു സിനിമ
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:15 pm

unnimash
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:19 pm

unni masheeeeeeeeeeeeeeee

Gazal super classi film anu...athile ganangal athimanoharavum........

Isal Thenkanam, Eazham Beharinde, iniyumundou, vadakkuninnu paari vanna....etc...ellam nalla varikalum athu poole thanne kelkkan empamulla raagangalum..........

athi manoharamaayi chithreekarichu KAMAL.........

oru paadu nandi yundu mashee ethu poolulla vivaranam eniyum pratheeshichu kondu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:19 pm

unnimashe..[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:21 pm

unniyetta

ghazalile ella songsum ishdamanu
ennalum
ishal thenkanam, iniyumundoru jeenmamekil

a randu songs kuduthal ishdam.

inunente halbile, ezham baharinte

nalla songs

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:23 pm

ഒരു പാട് നന്ദി ജെന്നി, സന്ദീപ്‌, നീലു, പ്രിയ - :paru: വായിക്കാന്‍ എന്ന് വരെ നിങ്ങള്‍ ഉണ്ടാകും എഴുതാന്‍ അന്ന് വരെ ഞാനും ഉണ്ടാകും...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:23 pm

unnikmp wrote:
ഒരു പാട് നന്ദി ജെന്നി, സന്ദീപ്‌, നീലു, പ്രിയ - :paru: വായിക്കാന്‍ എന്ന് വരെ നിങ്ങള്‍ ഉണ്ടാകും എഴുതാന്‍ അന്ന് വരെ ഞാനും ഉണ്ടാകും...


Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:25 pm

unnikmp wrote:
ഒരു പാട് നന്ദി ജെന്നി, സന്ദീപ്‌, നീലു, പ്രിയ - :paru: വായിക്കാന്‍ എന്ന് വരെ നിങ്ങള്‍ ഉണ്ടാകും എഴുതാന്‍ അന്ന് വരെ ഞാനും ഉണ്ടാകും...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:25 pm

unnikmp wrote:
ഒരു പാട് നന്ദി ജെന്നി, സന്ദീപ്‌, നീലു, പ്രിയ - :paru: വായിക്കാന്‍ എന്ന് വരെ നിങ്ങള്‍ ഉണ്ടാകും എഴുതാന്‍ അന്ന് വരെ ഞാനും ഉണ്ടാകും...

unniyettan ezhuthiko. vayikan njagal inum undakum

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Sep 06, 2011 1:26 pm

parutty wrote:
unniyetta

ghazalile ella songsum ishdamanu
ennalum
ishal thenkanam, iniyumundoru jeenmamekil

a randu songs kuduthal ishdam.

inunente halbile, ezham baharinte

nalla songs


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Sep 07, 2011 5:51 pm

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സംഗീതലോകത്തെ മഹാരഥന്‍മാരിലേക്ക്....!

ഡിഗ്രി പഠനം അതിനെ അവസാന കാലഘട്ടതിലെത്തി നില്‍ക്കുന്ന സമയം. മോഹന്‍ലാല്‍ -സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ട് മലയാളത്തിനു കാഴ്ചവെച്ച കുറെ സിനിമകള്‍ അതില്‍ ഏറ്റവും ആദ്യം വന്നത് ഹിസ്‌ ഹൈനസ് അബ്ദുള്ള. അതിലെ പാട്ടുകള്‍ ഓരോന്നും മലയാളത്തിനു രവീന്ദ്രന്‍ മാഷിന്റെ വരദാനമായിരുന്നു.ഇന്നും ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദൈവം എന്തിനു ഈ മഹാനായ കലാകാരന് കുറച്ചു കൂടി ആയുസ്സ് കൊടുത്തില്ല എന്ന് തോന്നും. ഗോപിക വസന്തം തേരില്‍ ....മോഹിനിയാട്ടത്തിന്റെ ലസ്യഭാവവും പ്രണയത്തിന്റെ അതുല്യ ഭാവവും വിരഹവും ഒക്കെ മിന്നി മറയുന്ന ഒരു മനോഹര യുഗ്മഗാനം.പ്രമദവനം,ദേവസഭാതലം,നാദ രൂപിണീ എല്ലാം മനോഹര ഗാനങ്ങള്‍.ചിത്രം എന്ന ചിത്രത്തിലെ "നഗുമോ","സ്വാമിനാഥ" എന്നീ കീര്‍ത്തനങ്ങള്‍ സംഗീതം അറിയാത്ത സാധാരണ ജനങ്ങള്‍ പോലും ആസ്വദിച്ചു എങ്കില്‍ ദേവസഭാതലം സംഗീതത്തെ ക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ഒരിഷ്ടം അവരില്‍ ജനിപ്പിച്ചു.എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മുജ്ര ടൈപ്പ് ഗാനം ആണ് "തു ബടി മാഷ അള്ള കഹെ അബ്ദുള്ള ...." ഉറുദു ഹിന്ദി അറബിക് വാക്കുകള്‍ ആണ് കൂടുതലും മുജ്രയില്‍ ഉപയോഗിക്കുക .കഥക് ആണ് ഡാന്‍സ് രൂപം കൂടുതലായി ഉപയോഗിക്കുന്നത്. ദാസേട്ടന്‍ മനോഹരമായി പാടിയ ഒരു ഗാനമാണ് അത്.

ആ വര്ഷം എന്റെ ചിരക്കാല അഭിലാഷം സാധിച്ചു സ്വന്തമായി ഒരു ടേപ്പ് റിക്കോര്‍ഡര്‍..! ചുവന്ന കളറുള്ള ഡബിള്‍ കാസ്സെറ്റ്‌ നാഷണല്‍ പാനസോണിക്..അത് വാങ്ങിയപ്പോള്‍ കൂടെ കിട്ടിയ കാസ്സെറ്റില്‍ റിക്കോര്ഡ് ചെയ്തു കിട്ടിയ ഗാനങ്ങള്‍ ഇവയായിരുന്നു മാളൂട്ടി,മൃഗയ,കോട്ടയം കുഞ്ഞച്ചന്‍. മാളൂട്ടി ജോണ്‍സണ്‍ മാഷിന്റെ സംവിധാനം ആയിരുന്നു " സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നെതോ " ,"മൌനത്തിന്‍ ഇടനാഴിയില്‍ " എന്നിവയായിരുന്നു അതിലെ ഗാനങ്ങള്‍.എന്നാല്‍ മൃഗയയിലെ ഗാനങ്ങള്‍ ആയിരുന്നു ഞാന്‍ കൂടുതല്‍ ഇഷ്ടപെട്ടിരുന്നത് .ശങ്കര്‍ ഗണേഷ് ഈണം പകര്‍ന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ മനോഹരമായിരുന്നു .പക്ഷെ രചനാഗുണം കുറവായിരുന്നത് കൊണ്ട് മാത്രം അല്പം പുറകിലേക് പോയി എന്ന് പറയേണ്ടി വരും "ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മെലിഞ്ഞു ഒഴുകും പുഴപോലെ ഇടയ്ക്കു തളിര്‍ക്കും ഇടയ്ക്കു വിളറും ഇവിടെ ജീവിതങ്ങള്‍..." എന്നാ ഗാനം എനിക്ക് വളരെ ഇഷ്ടമാണ് ."ഒരു നാദം ഓര്‍മയില്‍ " എന്നാ മറ്റൊരു ഗാനം കൂടി യുണ്ട് ഈ ചിത്രത്തില്‍.ഈ ഗാനം ഇപ്പോഴും വാറുണ്ണിയുടെ മുഖമാണ് എന്റെ മനസ്സില്‍ കൊണ്ടുവരിക .

ആ വര്‍ഷം മലയാളത്തിലെക്കെത്തി നോക്കി പോയ ഒരു സംഗീത സംവിധായകനില്‍ നിന്നും ഒരു മനോഹരഗാനം നമുക്ക് ലഭിച്ചു പി സുന്ദര രാജന്‍ എന്ന സംഗീതസംവിധായകന്‍ ആണ് " കൂത്തമ്പലത്തില്‍ വെച്ചോ " എന്ന ഗാനം അപ്പു എന്ന സിനിമയിലൂടെ നമുക്ക് നല്‍കിയത്. അതെ പോലെ ജോണ്‍സന്‍ മാഷിന്റെ കുറെ മനോഹര ഗാനങ്ങളും അക്കാലത്തു ഇറങ്ങി കുറച്ചു ഞാന്‍ കഴിഞ്ഞ ഭാഗത്തില്‍ എഴുതിയിരുന്നു. സസ്നേഹം എന്ന സത്യന്‍ ചിത്രത്തിലെ "താനെ പൂവിട്ട മോഹം " ആണ് അതിലൊന്ന്.സാന്ദ്രം എന്ന ചിത്രത്തില്‍ "കൈതപ്പൂ പൊന്‍ പൊടി തൂകിയ " എന്ന ഒരു ഇന്‍സ്റ്റന്റ് ഹിറ്റ്‌ ആണ് മറ്റൊന്ന് സിനിമയുടെ നിലവാരമില്ലായമയും ബോക്സ്‌ ഓഫീസ് തകര്‍ച്ചയും ഈ ഗാനം വിസ്മ്രിതിയിലേക്ക് തള്ളി .

കോട്ടയം കുഞ്ഞച്ചന്‍ ശ്യാം എന്ന സംവിധായകന്റെ മറ്റൊരു ഹിറ്റ്‌ ആയിരുന്നു.ഹൃദയ വനിയിലെ ....എന്ന ഗാനം കേട്ടാല്‍ മനസ്സിലാവും സാഹചര്യത്തിന് ഒത്തവിധം സംഗീതം കൊടുക്കുവാന്‍ ശ്യാമിനുള്ള പാടവം അപാരമാണ്.മഞ്ഞണിഞ്ഞ മലനിരകള്‍ എന്ന ശീര്‍ഷക ഗാനം ആരാലും ശ്രദ്ധിക്കാതെ പോയി. എന്നാല്‍ ഈ നീല രാവില്‍ എന്ന സിനിമയില്‍ ഇല്ലാത്ത ഗാനമാണ് എനിക്കേറെ ഇഷ്ടം...!
ഇളയരാജയുടെ സംഗീതത്തില്‍ മണി രത്നത്തിന്റെ മൊഴിമാറ്റ ചിത്രം "ഗീതാഞ്ജലി" ആയിരുന്നു അന്നത്തെ മറ്റൊരു ഹിറ്റ്‌ "കാവ്യങ്ങള്‍ പാടുമോ തെന്നലേ " എന്ന ഗാനം എനിക്ക് വളരെ ഇഷ്ടമാണ് കൂടുതല്‍ ഹിറ്റായത് "ഓ പ്രിയേ " എന്ന ഗാനം ആണെങ്കിലും ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Sep 07, 2011 5:59 pm

binuyetta

"ഓ പ്രിയേ " athu hitayathu cummathe alle

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Sep 07, 2011 6:00 pm

parutty wrote:
binuyetta

"ഓ പ്രിയേ " athu hitayathu cummathe alle


athe ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Sep 07, 2011 6:03 pm

Binu wrote:
parutty wrote:
binuyetta

"ഓ പ്രിയേ " athu hitayathu cummathe alle


athe ...

hitayathu binuyettanu manasilayille
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Sep 07, 2011 6:38 pm

ദേവരാജന്‍ മാസ്റ്റര്‍...

മലയാള സംഗീതത്തിന്റെ സുവര്‍ണ്ണകാലം വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിന്റെ കാലമായിരുന്നു. ദേവരാജന്‍ മാഷിനെപ്പറ്റി പറയുമ്പോള്‍, പതിനെട്ടാം വയസ്സില്‍ കച്ചേരി നടത്തിയ ആള്‍ ആണെന്ന് പറഞ്ഞാല്‍ തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള അറിവ് വ്യക്തമാണല്ലോ. മലയാളത്തില്‍ വേറെ ഉണ്ടായ സംഗീത സംവിധായകരില്‍ നിന്നും ദേവരാജന്‍ മാഷിനെ വേറിട്ട്‌ നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ പാട്ടുകളിലെ ശാസ്ത്രീയ സംഗീതത്തിന്റെ അദ്ഭുതകരമായ ഉപയോഗങ്ങളാണ്. രാഗങ്ങള്‍ ദേവരാജന്‍ മാഷിനു സംഗീതശില്‍പ്പം ഉണ്ടാക്കാനുള്ള കളിമണ്ണ് മാത്രമായിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ അതിപ്രസരം നമ്മുടെ ശരത് സാറിന്റെ ചില ഗാനാഭാസങ്ങളില്‍ ഉള്ള പോലെ ഒരിക്കലും ദേവരാജന്‍ മാഷിന്റെ ഒരു പാട്ടുകളിലും കാണാന്‍ കഴിയില്ല. വരികളെ ഗാനമാക്കാനുള്ള ഉപകരണങ്ങളായിരുന്നു അദ്ദേഹത്തിന് രാഗങ്ങള്‍. ഉദാഹരണമായി "പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ..." എന്ന നാടകഗാനം ശങ്കരാഭരണം എന്ന തനി ക്ലാസ്സിക്കല്‍ രാഗത്തിലാണെന്ന് പറഞ്ഞാല്‍ മതിയല്ലോ...

വരികളുടെ അര്‍ത്ഥമറിഞ്ഞു അതിനെ ഗാനരൂപമാക്കുവാന്‍ ക്ലാസ്സിക്കലും ഹിന്ദുസ്ഥാനിയും വെസ്റ്റേണ്‍ സംഭവങ്ങളും എല്ലാം ആദ്ദേഹം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഓര്‍ക്കസ്ട്രേഷന് വേണ്ട ഉപകരണങ്ങളും അങ്ങനെ തന്നെ. ഇതൊക്കെ മലയാളികള്‍ക്ക് പുതുമയായിരുന്നു. ഉദാഹരണത്തിന് "കാറ്റില്‍ ഇളം കാറ്റില്‍..." എന്ന പാട്ടില്‍ തനി വെസ്റ്റേണ്‍ ഉപകരണമായ "ചെല്ലോ" യുടെ ഉപയോഗം... അങ്ങിനെ എത്രയോ ഉണ്ട്...

വരികളായിരുന്നു ദേവരാജന്‍ മാഷിന്റെ പാട്ടുകളുടെ അടിസ്ഥാനം. അതിനു വയലാര്‍ എന്ന അനുഗൃഹീത കവിയുടെ കൂട്ടുകെട്ടും കിട്ടി. ഈ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളേപ്പറ്റി ഞാന്‍ എന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാലത്തെ ജയിച്ച കുറതീര്‍ന്ന കാവ്യ-സംഗീത ശില്‍പ്പങ്ങള്‍ ആണ് എല്ലാം.

സംഗീതത്തില്‍ കൃത്യതയുടെ കാര്യത്തില്‍ ദേവരാജന്‍ മാഷ്‌ ഒരു കണിശക്കാരനായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഗായകര്‍ക്ക് അത്രയ്ക്ക് ഒരു സ്വാതന്ത്ര്യവും അദ്ദേഹം കൊടുക്കുമായിരുന്നില്ല. മറ്റൊരു കാര്യം കൂടെ ഉള്ളത്, ജാനകിയമ്മയെ അദ്ദേഹത്തിന് വലിയ ഇഷ്ടമില്ലായിരുന്നു എന്ന കേട്ടുകേള്‍വിയാണ്. സത്യമാണോ എന്നറിയില്ല. പകരം മാധുരിയമ്മയെ ആണ് അദ്ദേഹം മുന്നോട്ടു കൊണ്ട് വന്നത് എന്നും കേട്ടിട്ടുണ്ട്. അതൊക്കെ ഇത്തരം മഹാന്മാരുടെ പേര്‍സണല്‍ ഇഷ്ടങ്ങള്‍ എന്ന് കരുതാം നമുക്ക്.

വിധു പ്രതാപ് പോലെ പുതിയ പല ഗായകരുടെയും പ്രതിഭ മനസ്സിലാക്കി അവര്‍ക്ക് വേണ്ട പ്രോത്സാഹനവും അധ്യാപനവും ചെയ്തിട്ടുണ്ട് അദ്ദേഹം എന്നതും മറക്കാന്‍ പാടില്ല. മുന്നൂറിലധികം സിനിമകളില്‍ പാട്ടുകള്‍ ചെയ്തു, നമ്മുടെ മനസ്സിനെ കോരിത്തരിപ്പിക്കുന്ന എണ്ണിയാലോടുങ്ങാത്ത പാട്ടുകള്‍ നല്‍കി നമ്മോടു വിടപറഞ്ഞ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മുന്നില്‍ ഒരു പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിറുത്തട്ടെ. മലയാളം ഉള്ളിടത്തോളം ദേവരാജന്‍ മാഷിന്റെ സംഗീതവും ഉണ്ടാവും അതിനൊപ്പം നമ്മുടെ മനസ്സില്‍.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Sep 07, 2011 6:42 pm

nettooranyetta


raagagale kurichu parayamenu paranju poyittu
Back to top Go down
Sponsored content




PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    

Back to top Go down
 
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'
Back to top 
Page 15 of 17Go to page : Previous  1 ... 9 ... 14, 15, 16, 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: