HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 Thrissur Pooram

Go down 
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:13 am

ഇങ്ങനെ കാണണം കേള്‍ക്കണം പൂരം

36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരം മുഴുവന്‍ ഒരു പൂരംകൊണ്ട് കണ്ടുതീര്‍ക്കാന്‍ കഴിയില്ല. ഒരേസമയം പല കാഴ്ചകളും കേള്‍വികളും
പലയിടങ്ങളില്‍ നിറയുമ്പോള്‍ തിരഞ്ഞെടുപ്പ് അനിവാര്യമാകും. എങ്കിലും പ്രധാനപ്പെട്ട എല്ലാം കണ്ടും കേട്ടും ഇങ്ങനെ പൂരം കാണാം.

തിരുവമ്പാടിയുടെ ഒരുക്കം - 6.00

തട്ടകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും നടുവില്‍ തിടമ്പേറ്റാനായി ഒരു കൊമ്പന്‍ അണിഞ്ഞൊരുങ്ങുന്നത് എത്ര ചേതോഹരമായ കാഴ്ചയാണ്. രാവിലെ ആറു മണിയോടെ തിരുവമ്പാടി അമ്പലത്തിലേക്കിറങ്ങിയാല്‍ അത് കാണാം. ഒരു നവവധു ഒരുങ്ങുന്നതിനേക്കാള്‍ ആഹ്ലാദകരം തന്നെ. കോലം തലയിലേറ്റിയാല്‍ ആന ദൈവികമായ ഒരു തലത്തിലേക്ക് ഉയരുകയായി. വായുവിലുയരുന്ന ആയിരം കൈകളും പുഷ്പാര്‍ച്ചനയും അലൗകികമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. രാമഭദ്രനാണ് പുറപ്പാടിന് കോലമേറ്റുക. 7.30ന് പുറത്തേക്കിറങ്ങും.കേള്‍ക്കാം ചെറുശ്ശേരിയുടെ മേളം - 7.30

തിരുവമ്പാടിയുടെ പുറപ്പാട് കണ്ടുകഴിഞ്ഞാല്‍ നേരെ വടക്കുന്നാഥന്റെ ഇലഞ്ഞിച്ചോട്ടില്‍ വരിക. അവിടെ ചെര്‍പ്പുളശേരി പാര്‍ത്ഥന്റെ പുറത്തേറി കണിമംഗലം ശാസ്താവ് എത്തിയിരിക്കും. ചെറുശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഉശിരന്‍ പാണ്ടിക്ക് ചെവികൊടുക്കൂ. ഇലഞ്ഞിത്തറ മേളത്തിന് മുമ്പ് അവിടെ നടക്കുന്ന ആദ്യമേളമാണിത്. ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിക്കുംവരെ കൂടെ കൂടാം.


തൃക്കൂര്‍ രാജനൊപ്പം അല്‍പ്പനേരം - 7.45

ഇതേസമയം തന്നെ കിഴക്കേ ഗോപുരം വഴി ചെമ്പൂക്കാവ് പൂരം വരും. പല്ലാവൂര്‍ പുരസ്‌കാരം കൊണ്ട് സംസ്ഥാനം ആദരിച്ച തൃക്കൂര്‍ രാജന്റെ പ്രമാണത്തിലുള്ള പഞ്ചവാദ്യമാണ് ഇതിനെ കേമമാക്കുക. തെക്കേനടയില്‍ നടപ്പാണ്ടിയാകും വരെ ഈ വാദനം ആസ്വദിക്കാം.

പെരുവനത്തിന്റെ ആദ്യ മേളം - 8.30

ഇലഞ്ഞിത്തറ മേളപ്രമാണി പൂരപ്പറമ്പില്‍ ആദ്യം കൊട്ടിക്കയറുന്നത് പൂക്കാട്ടിക്കര-കാരമുക്ക് പൂരത്തിനുവേണ്ടിയാണ്. പാറമേക്കാവ് പന്തലില്‍ നിന്ന് 9 ആനകളുമായി പൂരപ്പറമ്പിലേക്ക് കയറുമ്പോള്‍ പെരുവനം കാലമിടും. ശ്രീമൂലസ്ഥാനത്ത് ഉച്ചസ്ഥായിയിലാകുന്ന ഈ മേളത്തില്‍ 150 കലാകാരന്‍മാരാണ് പങ്കെടുക്കുക.

അനിയന്‍ മാരാരുടെ ആദ്യ മേളം-9.30

പെരുവനം കൊട്ടിക്കലാശിച്ച് കഴിഞ്ഞാല്‍ നടുവിലാല്‍ പന്തലിലേക്കിറങ്ങുക. അവിടെ തിരുവമ്പാടിയുടെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാരുടെ ആദ്യ മേളം കേള്‍ക്കാം. ചൂരക്കോട്ടുകാവ് 14 ആനകളുമായി ശ്രീമൂലസ്ഥാനത്തേക്ക് വരുമ്പോള്‍ താളം പിടിച്ച് അനേകം ആസ്വാദകരും ഒപ്പം നീങ്ങും.

ചെറുപൂരങ്ങളുടെ സൗന്ദര്യം

ഒരു ക്യാമറയിലും ഒതുങ്ങാത്ത സൗന്ദര്യം തൃശ്ശൂര്‍ പൂരത്തിനുണ്ട്. വടക്കുന്നാഥനെ വണങ്ങാനായി ദേശ ദേവതമാര്‍ ഒന്നിനുപിന്നാലെ ഒന്നായി പടിഞ്ഞാറെ നടയില്‍ നിരക്കുന്ന കാഴ്ചയാണത്. ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ദേവിമാര്‍ നടുവിലാലില്‍ നിന്ന് നേരെ പടിഞ്ഞാറെ നട വഴിയാണ് അകത്ത് കയറുക. ഇവര്‍ക്കെല്ലാം കൂടി 39 ആനകള്‍. ഒരു വസന്തം മുകളിലേക്ക് പൂത്തുകയറുന്ന പ്രതീതിയാണ് ഉണ്ടാവുക. ചുറ്റുമുള്ള മരച്ചോടുകളിലും ആനപ്പള്ളമതിലിലും നിന്നും ഇരുന്നും പൂരപ്രേമികള്‍ ഈ കാഴ്ച കാണും. അവരില്‍ സ്ത്രീകളായിരിക്കും കൂടുതല്‍.

പോകാം മഠത്തില്‍ വരവിന് - 11.30

ഇനി വൈകേണ്ട. ബ്രഹ്മസ്വം മഠത്തിന്‍ നടയിലേക്ക് പോകാം. അവിടെ തിരുവമ്പാടി ശിവസുന്ദറിന് കോലം കൈമാറിക്കഴിയും. അന്നമനടയുടെ പ്രമാണത്തില്‍ തിമിലകള്‍ മുഴങ്ങുകയായി. വെങ്കിച്ചന്‍ സ്വാമി പരിഷ്‌ക്കരിച്ചെടുത്ത പഞ്ചവാദ്യത്തിന്റെ മധുരം അലയടിക്കുമ്പോള്‍ വന്‍ ജനാവലിതന്നെ എത്തിച്ചേര്‍ന്നിരിക്കും.

ചെമ്പട കേള്‍ക്കാം - 12.30

മഠത്തില്‍വരവ് റൗണ്ടിലേക്ക് കടക്കും മുമ്പ് പാറമേക്കാവിന്റെ മുന്നിലെത്തുക. അവിടെ പത്മനാഭന്റെ പുറമേറി ദേവി പുറത്ത് കടന്നിരിക്കും. 15 ആനകള്‍ നിരക്കും. പെരുവനത്തിന്റെ നേതൃത്വത്തില്‍ ദീര്‍ഘമായ ചെമ്പടയാണ് ഇവിടത്തെ പ്രത്യേകത. ചെറിയ തോതില്‍ കുടമാറ്റവുമുണ്ട്. അതുകഴിഞ്ഞാല്‍ പാണ്ടി തുടങ്ങും. അത് വളര്‍ന്ന് ഇലഞ്ഞിച്ചോട്ടില്‍ മേളസാഗരമാകും.

ഇലഞ്ഞിത്തറയിലേക്ക ് - 2.00

ലോകത്തിലെ ഏറ്റവും ഗംഭീരമായ ഓര്‍ക്കസ്ട്ര-ഇലഞ്ഞിത്തറ മേളത്തെ അങ്ങനെ വിശേഷിപ്പിക്കാം. കൊട്ടിത്തെളിഞ്ഞ പ്രഗത്ഭരടങ്ങുന്ന 250 അംഗ സംഘം പെരുവനത്തിന്റെ നേതൃത്വത്തില്‍ നിരക്കുമ്പോള്‍ മേളപ്രണയികള്‍ അവിടേക്ക് ഒഴുകും. 4.30ന് കലാശിക്കും വരെ കാലം ഇലഞ്ഞിച്ചോട്ടില്‍ കാത്തുനില്‍ക്കും.

തിരുവമ്പാടി മേളം

ഇലഞ്ഞിച്ചോട്ടിലേതിനേക്കാള്‍ ഒട്ടും മോശമാവില്ല, തിരുവമ്പാടിക്കായി അനിയന്‍ മാരാരൊരുക്കുന്ന മേളം. നായ്ക്കനാല്‍ പന്തലില്‍ 3ന് പഞ്ചവാദ്യം കഴിഞ്ഞാല്‍ പാണ്ടി തുടങ്ങും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും രണ്ട് മേളങ്ങളും ഒരേ സമയം ആസ്വദിക്കാന്‍ കഴിയില്ല. പക്ഷേ ഇലഞ്ഞിച്ചോട്ടില്‍ മേളം കഴിയുമ്പോള്‍ പുറത്ത് തിരുവമ്പാടിയുടെ മേളം കലാശത്തിന്റെ തീവ്രകാലങ്ങളിലേക്ക് കടന്നിരിക്കും. ഒരു കൊടുങ്കാറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്ന അനുഭവമാകും അത് നല്‍കുക.

നില്‍ക്കുക, തെക്കോട്ടിറക്കത്തിന് മധ്യേ

കെട്ടിടത്തിന് മുകളിലിരുന്ന് തെക്കോട്ടിറക്കം കാണുന്നവര്‍ പൂരം കാണുന്നവര്‍ മാത്രമാണ്, അറിയുന്നവരല്ല. സദാ ഇളകിക്കൊണ്ടിരിക്കുന്ന ജനസാഗരത്തിന് മധ്യേ ആടിയുലഞ്ഞ് നിന്നാണ് കുടമാറ്റം കാണേണ്ടത്. മേളം കേട്ട് നാമെത്തും മുമ്പേ അവിടം നിറഞ്ഞിരിക്കും. പഴുതുകളിലൂടെ നൂണ്ടും തീവണ്ടി കളിച്ച് നീങ്ങുന്നവരെ പിന്‍പറ്റിയും അവിടെയെത്താം. തെക്കേ നടയില്‍ ആദ്യത്തെ ആലവട്ടത്തിന്റെ കാഴ്ചയില്‍ തന്നെ ജനം ആര്‍ക്കും; കുടകള്‍ ഉയര്‍ന്ന് താഴും. സന്ധ്യ ചായുമ്പോള്‍ ദേവിമാര്‍ പിരിയും.
കാണാം,

ചുറ്റിയടിക്കാം

വിശ്രമിക്കാന്‍ അല്‍പ്പനേരം കിട്ടുന്നത് ഇനിയാണ്. അതുകൊണ്ട് പൂരത്തിന്റെ ഇടവേളയെന്ന് കരുതണ്ട. കുടമാറ്റം കഴിഞ്ഞ് ഇരുള്‍ പരക്കുമ്പോള്‍ കണിമംഗലം ശാസ്താവ് രാത്രിയെഴുന്നള്ളിപ്പ് തുടങ്ങിയിരിക്കും. പിന്നാലെ മറ്റ് ദേശദൈവങ്ങള്‍ എത്തിക്കൊണ്ടിരിക്കും. പൂരപ്പറമ്പില്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ക്കായി ആളെയൊഴിപ്പിക്കും. റൗണ്ടില്‍ ചുറ്റി സഞ്ചാരമാണ് ഈ നേരത്ത് പൂരപ്രേമികളുടെ പ്രധാന പരിപാടി.

കേള്‍ക്കണം, രാത്രി പഞ്ചവാദ്യം

എവിടെയായാലും പൂരപ്രേമികള്‍ രാത്രി 10.30ന് പാറമേക്കാവിന് മുന്നിലെത്തും. അവിടെ രാത്രി എഴുന്നള്ളിപ്പിന്റെ പഞ്ചവാദ്യമാണ്-ചോറ്റാനിക്കര വിജയന്റെ പ്രമാണത്തില്‍. വലിയ ആള്‍ത്തിരക്കില്ലാതെ, എന്നാല്‍ വാദ്യത്തിന്റെ യഥാര്‍ത്ഥ ആസ്വാദകര്‍ ഒത്തുകൂടുകയുമൊക്കെ ചെയ്യുന്ന ഒരു ഉജ്ജ്വലമുഹൂര്‍ത്തമാണത്. 2.30ന് പാറമേക്കാവിന്റെ പന്തലിലെത്തിയാണ് പഞ്ചവാദ്യം തീരുന്നത്. ഇതിന് സമാന്തരമായി അന്നമനടയുടെ പ്രമാണത്തില്‍ തിരുവമ്പാടിക്കാരുടെ വാദ്യസംഘവും നീങ്ങും. മഠത്തില്‍ വരവ് 'മിസ്' ആയാല്‍

ഇവിടെ കേടുതീര്‍ക്കാം. വെടിക്കെട്ടിലേക്ക്

രാത്രി എഴുന്നള്ളിപ്പുകള്‍ തീര്‍ന്നാല്‍ വെടിക്കെട്ട് കാണാനും കേള്‍ക്കാനും ഒരുങ്ങാം. പുലര്‍ച്ചെ 3 മണിയെങ്കിലും ആകും തുടങ്ങാന്‍. നടുവിലാലിനോട് ചേര്‍ന്ന് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കേട്ടാലേ കേള്‍വി ശരിയാകൂ. ശബ്ദത്തിന്റെ പ്രകമ്പനം നെഞ്ചില്‍ വന്ന് അലയ്ക്കണം. കൂട്ടപ്പൊരിച്ചിലും ഇടയ്ക്കിടെ പൊട്ടിവിരിയുന്ന വര്‍ണപ്പൂക്കളും കഴിഞ്ഞാല്‍ പൂരപ്രേമിക്ക് അല്‍പ്പമൊന്ന് മയങ്ങാം.
വരൂ,

പകല്‍പ്പൂരമായി

ഉറക്കം 8 മണി കഴിയണ്ട. പകല്‍പ്പൂരത്തിന് നിരയെത്തിക്കഴിഞ്ഞു. തിരുവമ്പാടിയുടെ പാണ്ടിമേളം നായ്ക്കനാലില്‍ നിന്നും പാറമേക്കാവിന്റേത് മണികണ്ഠനാലില്‍ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങും. കുടകള്‍ ആനപ്പുറങ്ങളില്‍ മാറിമറിയുമ്പോള്‍ ചുവടെ കാലം മുറുകിവരും. ഇരുകൂട്ടരും മുഖാമുഖം നിന്ന് കൊട്ടിനിര്‍ത്തുമ്പോള്‍ ഉപചാരം ചൊല്ലാന്‍ സമയമാകും. പിന്നെ പൂരക്കഞ്ഞി കുടിച്ചാല്‍ തൃശ്ശൂര്‍ പൂരം കണ്ടു എന്ന് പറയാം.


Last edited by sandeep on Tue Apr 28, 2015 9:14 am; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:13 am

തൃശൂര്‍ പൂരത്തിനു കൃത്രിമ ആന മതിയെന്ന്‌ വിദേശ നടി

തൃശൂര്‍: പൂരത്തിന്‌ ജീവനുള്ള ആനകളെ ഒഴിവാക്കി മുളകൊണ്ടോ കടലാസുകൊണ്ടോ നിര്‍മിച്ച ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന്‌ കനേഡിയന്‍-അമേരിക്കന്‍ നടി പമേല ആന്‍ഡേഴ്‌സണ്‍. തൃശൂര്‍ പൂരത്തിനു 30 ആനകള്‍ക്കു പകരമായി അവയുടെ വലിപ്പത്തിലുള്ള കൃത്രിമ ആനകളെ എഴുന്നള്ളിക്കാനാണിത്‌. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരികൂടിയായ പമേല മുഖ്യമന്തിക്ക്‌ എഴുതിയ കത്തിലാണ്‌ ഈയാവശ്യം ഉന്നയിച്ചിട്ടുള്ളത്‌.
ഈ വാഗ്‌ദാനം സ്വീകരിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ പ്രദര്‍ശനമായിരിക്കും ഇത്‌. കോണ്‍ഫെഡറേഷന്‍ ഓഫ്‌ തമിഴ്‌നാട്‌ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടു ആഘോഷങ്ങളിലാണ്‌ നേരത്തെ ഇത്തരത്തില്‍ കൃത്രിമ ആനകളെ എഴുന്നള്ളിച്ചത്‌. ഇ മെയില്‍ മുഖേനയാണ്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിട്ടുള്ളത്‌. ഇതിന്റെ പകര്‍പ്പ്‌ മാധ്യമങ്ങള്‍ക്കും ലഭിച്ചു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:15 am

തൃശ്ശിവപേരൂര്‍ പൂരഗാഥകാടില്ലാത്ത തേക്കിന്‍കാട് മേടമാസത്തില്‍ ചായമണിയും. പൂരംനാളില്‍ ചമയം ചാര്‍ത്തിയ ആനകള്‍ക്കു മീതെ കുടയുടെ വര്‍ണാകാശം വിരിയും. ഇത് തൃശ്ശൂരിന്റെ 'മാന'ത്തിന് കുടപിടിച്ച പൂരമാണ്. കുടയെത്ര മാറിയാലും നിലപാട് മാറാത്ത 'ശക്ത'ചരിതം. തേക്കിന്‍കാടി.ന്‍റ ജടയായ കാടുവെട്ടി തമ്പുരാന്‍ പകതീര്‍ത്തയിടം. കലികൊണ്ട കോമരത്തിന്റെ തല വെട്ടി കുരുതിയൊരുക്കിയ മണ്ണ്. ആ മണ്ണിലാണ് തൃശ്ശൂരിന്റെ സ്വന്തം പൂരം.

ചരിത്രത്തിന്റെ അക്ഷരപിന്തുണ ഇല്ലെങ്കിലും തൃശ്ശൂരിനായി പൂരമൊരുക്കിയത് ശക്തന്‍ തമ്പുരാന്‍ തന്നെയെന്നതിന് എതിര്‍വാദങ്ങളില്ല. വലിയൊരു പേമാരിയില്‍ ആറാട്ടുപുഴയിലെ പൂരപ്പാടത്തേക്ക് തൃശ്ശൂരിന് വഴിമുറിഞ്ഞു. പാതിവഴി കാത്തുനിന്ന് മടങ്ങിയ തൃശ്ശൂര്‍ ദേശത്തിന് ആറാട്ടുപുഴയില്‍ മുങ്ങിയത് മാനം. അപമാനത്തിന്റെ പേമാരിത്തള്ളിച്ചയില്‍ തൃശ്ശൂരിനു മീതെ തമ്പുരാന്‍ 'കുടപിടിച്ചു', സ്വന്തം പൂരമൊരുക്കി. 36 മണിക്കൂറിലെ നാദ-വര്‍ണവിരുന്ന്. പതിരില്ലാത്ത ചിട്ടവട്ടങ്ങളില്‍ കൊട്ടിയൊരുക്കുന്ന മേള ഗോപുരം പോലെയൊന്ന്. അതില്‍നിന്ന് അണു വിടമാറാതെ പിന്‍മുറക്കാര്‍. പിഴവു പറ്റാതെ തിരുത്തിന്റെ പിന്‍വിളി. അതവരുടെ ചെവിയിലുണ്ട് അപ്പോഴവര്‍ക്ക് എണ്ണം പിഴയ്ക്കില്ല. കാട് വെട്ടിയൊരുക്കിയയിടത്ത് കടുകിട തെറ്റാത്തൊരു പൂരമാളിക ഉയരും. അതിന് കീഴ്‌വഴക്കത്തിന്റെ അസ്ഥിവാരം. ദേശച്ചുമലുകള്‍ കൊണ്ടാരു ചുമര്‍. കുടയുടെ മേലാപ്പ്. അലുക്കുകള്‍ ചാര്‍ത്തിയ പൂമുഖം. അങ്കണത്തില്‍ തുമ്പിയാട്ടുന്ന വമ്പന്മാര്‍. ഉള്ളില്‍ വാദ്യങ്ങളുടെ സ്പന്ദനം. തിളങ്ങുന്ന തിടമ്പുകളില്‍ ദേശദൈവതം.

ശക്തന്റെ ചരിതം രചിച്ച പുത്തേഴത്ത് രാമന്‍ മേനോനും എടുത്തുപറയുന്നത് മുടങ്ങിയ ആറാട്ടുപുഴ യാത്രതന്നെ. അത് സ്ഥാപിക്കാന്‍ രേഖയില്ലെന്നും മേനോന്റെ കണ്ടെത്തല്‍ പുത്തേഴന്റെ ശക്തചരിതങ്ങളും പെരുവനം ഗ്രന്ഥവരിയും മാത്രമാണ് തൃശ്ശൂര്‍ പൂരത്തിലേക്കുള്ള വഴികള്‍. പക്ഷേ, വര്‍ഷ-ദിനക്കണക്കുകളുടെ തെളിമകള്‍ക്കു പകരം സൂചനയുടെ കൂട്ടി വായനമാത്രം. ചാരം ഊതി കനല്‍ തേടും പോലെ, കരിയില മാറ്റി ഊടുവഴി തെളിക്കും പോലെയൊരു ശ്രമം. 200 വര്‍ഷം മുമ്പൊരു പേമാരി പെയ്തടങ്ങിയ ചരിതമുണ്ട് ഗ്രന്ഥവരിയില്‍. ''കൊല്ലവര്‍ഷം 921-ലെ മീനമാസത്തില്‍, പൂരത്തിന് ഈശ്വരന്മാരെ എഴുന്നള്ളിച്ചപ്പോള്‍, സന്ധ്യനേരത്ത് പിടിച്ച മഴ പിറ്റേന്നാള്‍ പുലരുവോളം പെയ്ത് പൂരം മുടങ്ങുകയും ചെയ്തു.'' മുടങ്ങിയത് ആറാട്ടുപുഴ പൂരം.

പത്രപ്രവര്‍ത്തകനും തൃശ്ശൂരിന്റെ ചരിത്രവഴികളിലെ സഞ്ചാരിയുമായ ടി.വി. അച്യുതവാര്യരുടെ നിഗമനത്തില്‍ തൃശ്ശൂരിന്റെ ആറാട്ടുപുഴ യാത്ര മുടക്കിയ മഴ ഇതാകണം.
എന്നും വടക്കുന്നാഥനും തേക്കിന്‍കാടും തൃശ്ശൂരിെന്‍റ ചുറ്റുവട്ടവും ഒരു മഴയിലും മുങ്ങാെത തലെപ്പാക്കത്തിലുണ്ട്. പക്ഷേ, ചുറ്റുവട്ടങ്ങള്‍ക്ക് പുറത്തേക്ക് മുറിച്ചുകടക്കാന്‍ ഏെറയുണ്ട് തോടുകള്‍. ആറാട്ടുപുഴയുടെ കണ്ടങ്ങളിലേക്ക് നീര്‍ച്ചോലകളുടെ നിറഞ്ഞൊഴുകല്‍. ഇപ്പോഴുമുണ്ട് ചെറുമഴയിലും തെളിഞ്ഞൊഴുകുന്ന നീര്‍വഴികള്‍. വഴിമുറിഞ്ഞതുകൊണ്ട് ആറാട്ടുപുഴയ്ക്ക് ഇക്കരയും ഒരു പൂരം വന്നു. പിന്നെ ചോലകള്‍ കടന്ന് ഒരുപാട് വെള്ളമൊഴുകി. ഒല്ലൂരങ്ങാടി തേടിയുള്ള വില്ലുവണ്ടികള്‍ ഇല്ലാതായി.

ചണ്ടിനിറഞ്ഞ വഞ്ചിക്കുളത്ത് കെട്ടുവള്ളങ്ങളുടെ അമരംചാരി അരിക്കച്ചവടക്കാരുമില്ല; അഞ്ചുവിളക്കിെന ഇളക്കിയുണര്‍ത്താന്‍ കുതിരയോട്ടക്കാരുമില്ല. കാളവണ്ടികള്‍ ലാടം തേഞ്ഞ് നാട്ടുവഴിയൊഴിഞ്ഞിരിക്കുന്നു. പക്ഷേ, തൃശ്ശൂര്‍ പൂരത്തിന്റെ വഴിയിലും വരവിലും എല്ലാം പഴയപടി. മഠത്തിലെ മരച്ചുവട്ടില്‍ പഞ്ചവാദ്യത്തിന്റെ മധുരകാലങ്ങള്‍. മേലെ ഇലഞ്ഞിച്ചോട്ടില്‍ ചെണ്ടയുടെ രൗദ്രതാളം.

പഞ്ചവാദ്യത്തിന്റെ പുതുവഴി തുറന്നുവെച്ച തീ പൂരത്തിനാണ്. അരയിലേക്ക് മദ്ദളം താഴ്ത്തി വെങ്കിച്ചന്റെ വിപ്ലവം. ചെണ്ടയില്‍ സംഗീതം ഉതിര്‍ത്ത പല്ലാവൂരിന്റെ വിരലുകള്‍. മേളത്തിന്റെ ചരിത്രം തൃശ്ശൂര്‍ പൂരത്തിനു മുമ്പും പിമ്പുമെന്ന് വഴിപിരിഞ്ഞുപോയി. കൂട്ടയില്‍ കൃഷ്ണനും പട്ടരാത്ത് രാമനും പാണ്ടിയുടെ പുതിയൊരു കൊലുമ്പല്‍ തീര്‍ത്തവര്‍. വാദ്യകലയില്‍ സുവര്‍ണരേഖയായി തൃശ്ശൂരിന്റെ പൂരം.

തെക്കേനടയില്‍ പതിനഞ്ചാനകള്‍ ഇരുപക്ഷത്തും മുഖാമുഖം. അവിടെ തിരുവമ്പാടി തുടക്കമിട്ട ശീലക്കുടയ്ക്ക് പാറമേക്കാവിന്റെ ഓലക്കുട മറുപടി. കുടമാറ്റത്തിന്റെ കലാരൂപം പിറക്കുകയായി. പിന്നെ മറ്റു പൂരങ്ങളിലേക്ക് കുടമാറ്റങ്ങള്‍ പലതും ഉയര്‍ന്നുപോയെങ്കിലും തൃശ്ശൂരുകാര്‍ ഓരോ പൂരത്തിനും പുതിയതൊന്ന് കരുതുന്നു; നാളെ മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍. കരിനിരയില്‍ അറിയപ്പെടാനും ഈ പൂരം തന്നെ വഴി. ഗുരുവായൂര്‍ കേശവനും ചെങ്ങാലൂര്‍ രംഗനാഥനും അഭിമാനത്തിന്റെ തിടമ്പേറ്റിയവര്‍. പൂരത്തിന് നിരന്നവനെന്ന് ആനയ്ക്ക് മഹിമ പകരുന്നയിടം. വഴിപാടായി ആനകള്‍ ഇരുനിരയിലേക്കും എഴുന്നള്ളിയെത്തുന്നതും വെറുതെയല്ല.

ആള്‍ക്കൂട്ടവും അതിനുള്ളില്‍ ആനക്കൂട്ടവും മീതെ കുടക്കൂട്ടവുമായി നിറയുമ്പോള്‍ മാനത്തെ പൂരം ബാക്കിയാകുന്നു. അത് പുലരിയിലേക്ക് ബാക്കിവെച്ച രസം. പയ്യെപ്പയ്യെ പൊട്ടിപ്പൊട്ടി ഒരു കൂട്ടപ്പൊരിച്ചില്‍. മെല്ലെയുയര്‍ന്ന് പിന്നെ താഴ്ന്നിറങ്ങുന്ന ഓംകാരംപോലെ. ഇതൊരു ശബ്ദനിയന്ത്രണകല കൂടിയാകുന്നു അടുക്കുപെട്ടിയും ചീനപ്പടക്കവും കേരളത്തിലാദ്യം വിരിഞ്ഞതീ വിണ്ണില്‍.

അങ്ങനെ ചരിത്രം എഴുതിയതും അല്ലാത്തതുമായ കഥക്കൂട്ടുകള്‍. മേടച്ചൂടില്‍ ഉരുകാതെ അതിനുള്ള കാത്തുനില്‍പ്പ് തീരുകയാണ്; പുതിയ പൂരഗാഥകള്‍ക്കായി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:17 am

വെടിക്കെട്ടില്‍ പോരാട്ടം

തൃശ്ശൂര്‍: വിപ്ലവം അമിട്ടാക്കി തേക്കിന്‍കാട് മൈതാനിയെ വിറപ്പിച്ച പാറമേക്കാവിന് മെക്‌സിക്കന്‍ ഗോള്‍ഡിറക്കിയാണ് കഴിഞ്ഞതവണ തിരുവമ്പാടി മറുപടി കൊടുത്തത്. ഇത്തവണത്തെ ആകാശപ്പോരാട്ടം ഇതിലും കനക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആളുകളെ ഞെട്ടിക്കാന്‍ പുതുമകള്‍ രഹസ്യമാക്കി കാത്തിരിക്കുകയാണ് ഇരുകൂട്ടരും. ഇതെല്ലാം പൂര്‍ണ്ണമായും അറിയണമെങ്കില്‍ സാമ്പിള്‍ വരെയെങ്കിലും കാത്തിരിക്കണം.

ആകാശപ്പോരാട്ടത്തിന്റെ ഒരുക്കങ്ങള്‍ രണ്ട് വിഭാഗങ്ങളിലും തകൃതിയാണ്.വെള്ളച്ചാട്ടവും സ്റ്റാര്‍ വാല്യുവും സ്പാനിഷ് ലൈറ്റിങ്ങും മിന്നാമിന്നിയുമെല്ലാമായി കിടുകിടാ പൊട്ടിയ അമിട്ടിന്‍ ഘോഷയാത്ര ഇനി മറന്നേക്കൂ. ഇതിലും എത്രയോ നൂതനമാണ് ഇത്തവണത്തെ വെടിക്കെട്ട്. ഇത്തവണ പേരിലല്ല വിപ്ലവം, വെടിക്കെട്ടിലാണെന്നാണ് ഇരുകൂട്ടരുടേയും കട്ടായം.

ഈ വര്‍ഷവും അമിട്ടുകള്‍ തന്നെയാണ് ഇരു കോട്ടകളിലേയും വമ്പന്‍മാര്‍. വെടിക്കെട്ട് ഗംഭീരമാക്കാന്‍ തിരുവമ്പാടിയുടെ 'കിങ് മേക്കര്‍' അമിട്ടുകള്‍ പടക്കപ്പുരയില്‍ ഒരുങ്ങുമ്പോള്‍ ഇത്തവണ 'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെ'ന്ന പഴമൊഴിക്ക് തങ്ങളില്ലെന്ന മറുപടിയുമായി പാറമേക്കാവെത്തി. പലവിധ പേരുകളില്‍ ഇത്തവണ പടക്കങ്ങളില്ല. പൂരപ്രേമികള്‍ക്കായി കേരളീയത്തനിമയില്‍ പൂരപ്രഭ പരത്തുന്ന നല്ല ഗമണ്ടന്‍ സാധനങ്ങള്‍ തന്നെ ഇറക്കുമെന്ന് ഉറപ്പുനല്‍കി. ഇത്തവണ പാറമേക്കാവിന്റെ വെടിക്കെട്ടിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. പൂരപ്രേമികളില്‍ ഗൃഹാതുരത്വം ഒരുക്കി, എണ്‍പതുകളിലെ പൂരത്തിന് ഉപയോഗിച്ച അമിട്ടുകള്‍ ഇത്തവണ മാനത്ത് വിരിയും.

സാമ്പിള്‍ വെടിക്കെട്ട് ദിനമായ തിങ്കളാഴ്ച മൂന്ന് ഘട്ടങ്ങളിലായാണ് കരിമരുന്ന് പ്രയോഗം. ഇത്തവണ ആദ്യം പൊട്ടിക്കുക തിരുവമ്പാടിയാണ്. ആദ്യഘട്ടം ഓലപ്പടക്കങ്ങളുടെ വെടിയുതിര്‍ക്കലാണ്. പിന്നീട് പൂരപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമിട്ടുകളുടെ പെരുമഴ, മൂന്നാം ഘട്ടം ഈട് വെടിക്കെട്ട്.
ഏകദേശം ഏഴുമണിയോടെ ആരംഭിക്കുന്ന സാമ്പിള്‍ വെടിക്കെട്ട് രണ്ട് മണിക്കൂര്‍ പൊട്ടിക്കൊണ്ടിരിക്കും.

റ് മാസം മുന്പ് ഇരുവിഭാഗങ്ങളും പണികള്‍ ആരംഭിച്ചു. രണ്ട് വിഭാഗങ്ങളിലും ഏകദേശം 45ഓളം വരുന്ന ആളുകളാണ് പടക്കപ്പണിപ്പുരയില്‍ കഴിഞ്ഞ ആറുമാസമായി അധ്വാനിക്കുന്നത്. പാറമേക്കാവ് വെടിക്കെട്ട് സാമഗ്രികള്‍ ചാലക്കുടിയിലും തിരുവമ്പാടിയുടേത് മുണ്ടത്തിക്കോടുമാണ് തയ്യാറാക്കിയത്. വെടിക്കെട്ട് സാമഗ്രികള്‍ ഗ്രൗണ്ടില്‍ ക്രമീകരിക്കാന്‍ ഇരുന്നൂറോളം വരുന്ന ആളുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:18 am

Poorangade pooramulloru nadu nammude nadu....
kananenki kananam gadi thrissivaperooru...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:24 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 11:34 am

തൃശ്ശൂര്‍ പൂരം- സാമ്പിള്‍ വെടിക്കെട്ട്‌

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 11:36 amennalum vedikettu vendayirunu
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 12:09 pm

pooramaayaal - aanakalum melavum vedikettum oke eenam. athonnum oru kaalathum mattan paadilla. athu pattukayum illa...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 12:13 pm

Usha Venugopal wrote:
pooramaayaal - aanakalum melavum vedikettum oke eenam. athonnum oru kaalathum mattan paadilla. athu pattukayum illa...

annakalum melavum illa nala rasama . ennal vedikettinte sound
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 1:06 pm

Usha Venugopal wrote:
pooramaayaal - aanakalum melavum vedikettum oke eenam. athonnum oru kaalathum mattan paadilla. athu pattukayum illa...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 1:41 pm

sandeep wrote:
Usha Venugopal wrote:
pooramaayaal - aanakalum melavum vedikettum oke eenam. athonnum oru kaalathum mattan paadilla. athu pattukayum illa...


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 2:27 pm

Sample fireworks

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 2:35 pmBack to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 2:44 pm

sandeepyetta
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 3:25 pm

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 3:47 pm

Enthu matram cash aanu thrissure poorattinu podi podikunnath
Engane kure padakkam okey pottichittu enthu kittan aanu
Ee cash okey NEPAL duridham sambavichadattu konduttirunnel……….

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 3:51 pm

Back to top Go down
issac k.j
Active Member
Active MemberPostSubject: Re: Thrissur Pooram   Tue Apr 28, 2015 3:58 pm

Vishudha alphonsammaye(greeshma),Njangalkku vendi apeshikkane

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 4:01 pm

Issac ne NEPAL camp lekku parnaju vidanam…..
Angane oru chance vannal povumo?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 4:06 pm

issac k.j wrote:
Vishudha alphonsammaye(greeshma),Njangalkku vendi apeshikkane


Back to top Go down
issac k.j
Active Member
Active MemberPostSubject: Re: Thrissur Pooram   Tue Apr 28, 2015 4:09 pm

Eppolathe oru sahacharyam vachu pokan chance Ella,vallo armyilum ayirunnu Enikku joli Enkil poyene
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 4:10 pm

issac k.j wrote:
Eppolathe oru sahacharyam vachu pokan chance Ella,vallo armyilum ayirunnu Enikku joli Enkil poyene

Back to top Go down
issac k.j
Active Member
Active MemberPostSubject: Re: Thrissur Pooram   Tue Apr 28, 2015 4:14 pm

Kooviyathano prarthokkuvano
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 4:16 pm

Greeeeeshma wrote:
Enthu matram cash aanu thrissure poorattinu podi  podikunnath
Engane kure padakkam okey pottichittu enthu kittan aanu
Ee cash okey NEPAL duridham sambavichadattu konduttirunnel……….


നമ്മുടെ ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരു പൌരാണികതയും പഴമയും ഉണ്ട്.. ....തൃശൂര്‍ പൂരത്തിന് വേണ്ടി ഓരോ വര്‍ഷവും മുടക്കുന്ന പണം ഒരിക്കലും ആര്‍ക്കും ഒരു പാഴ് ചെലവ് ആയി തോന്നാറില്ല പൂരം നടത്താതെ , ആ കാശ് നേപ്പാളിന് വേണ്ടി മുടക്കണം എന്ന ഗ്രീഷിന്റെ വാദത്തോട് യോജിക്കാന്‍ എനിക്കാവില്ല...

ദുര്‍ഗ്ഗാ പൂജ , കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ഉത്സവം ആണ്.....ഓരോ പൂജ പന്തല്‍ നിര്‍മ്മിക്കുവാനും മുടക്കുന്നത് ഇരുപതു മുതല്‍ എണ്പതു ലക്ഷങ്ങള്‍ വരെയാണ്.....അത് അവരുടെ ആചാരം....അവരുടെ ഉത്സവം.....ആ പണം മറ്റെന്തെങ്കിലും കാര്യത്തിനു വേണ്ടി മുടക്കണം എന്ന് ആരും പറയില്ല....
Back to top Go down
Sponsored content
PostSubject: Re: Thrissur Pooram   

Back to top Go down
 
Thrissur Pooram
Back to top 
Page 3 of 5Go to page : Previous  1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: