HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
June 2018
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 പി ജയചന്ദ്രന്‍ഭാവഗായകന്‍

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
kaaat
Forum Owner
Forum Owner
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Oct 07, 2013 11:07 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Mar 04, 2014 6:34 pm

ഗായകന്‍ പി ജയചന്ദ്രന്‍ സപ്‌തതിയുടെ നിറവില്‍       

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ സപ്‌തതിയുടെ നിറവില്‍. ഇന്നലെയായിരുന്നു മലയാളികള്‍ സ്‌നേഹപൂര്‍വ്വം ജയേട്ടന്‍ എന്നുവിളിക്കുന്ന ജയചന്ദ്രന്റെ ജന്‍മദിനം. 1944 മാര്‍ച്ച്‌ മൂന്നിനായിരുന്നു ജയചന്ദ്രന്റെ ജനനം. മലയാളത്തിനു പുറമേ തമിഴ്‌, കന്നഡ ചലച്ചിത്ര പിന്നണിഗാന രംഗത്തും അദ്ദേഹം സജീവമാണ്‌. അടുത്തിടെ 'അദാ' എന്ന ഹിന്ദിചിത്രത്തിലൂടെ ബോളിവുഡിലും ജയചന്ദ്രന്‍ സാന്നിധ്യമറിയിച്ചിരുന്നു.
1965-ല്‍ പുറത്തിറങ്ങിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനവുമായാണ്‌ ജയചന്ദ്രന്‍ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചത്‌. ആദ്യം പുറത്തിറങ്ങിയ ഗാനം ഇതാണെങ്കിലും കുഞ്ഞാലിമരയ്‌ക്കാര്‍ എന്ന ചിത്രത്തിലെ 'മുല്ലപ്പൂമാലയുമായ്‌..' എന്ന ഗാനമാണ്‌ ജയചന്ദ്രന്‍ ആദ്യമായി പാടിയിരുന്നയത്‌. പിന്നീട്‌ മലയാളികള്‍ എക്കാലവും ഓര്‍മിക്കുന്ന നിരവധി ഗാനങ്ങള്‍ ജയചന്ദ്രന്റെ ശബ്‌ദത്തില്‍ പുറത്തുവന്നു. അഞ്ചു പതിറ്റാണ്ടോളമായി ശ്രോതാക്കളെ തന്റെ ശബ്‌ദസൗകുമാര്യം കൊണ്ട്‌ രസിപ്പിക്കുകയാണ്‌ മലയാളികളുടെ സ്വന്തം ജയേട്ടന്‍. 1965-ല്‍ പാടിത്തുടങ്ങിയ ജയചന്ദ്രന്റെ ഹിറ്റുകളുടെ പട്ടിക ഏറ്റവുമൊടുവില്‍ '1983' എന്ന ചിത്രിലെ വാണി ജയറാമിനൊപ്പം പാടിയ 'ഓലഞ്ഞാലി കുരുവി..' എന്ന ഗാനത്തില്‍ എത്തിനില്‍ക്കുന്നു.    
1986-ല്‍ ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ 'ശിവശങ്കരാ സര്‍വ്വ..' എന്ന ഗാനത്തിന്‌ മികച്ച പിഞ്ഞണി ഗായകനുള്ള ദേീയ അവാര്‍ഡ്‌ ജയചന്ദ്രനെ തേടിയെത്തി. 1972, 1978, 2000, 2004 വര്‍ഷങ്ങളില്‍ പിന്നണി ഗായകനുള്ള കേരള സംസ്‌ഥാന അവാര്‍ഡുകളും 1994-ല്‍ തമിഴ്‌നാട്‌ സംസ്‌ഥാന അവാര്‍ഡും അദ്ദേഹത്തിന്‌ ലഭിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Mar 04, 2014 6:43 pm

Ammu wrote:

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Mar 07, 2014 11:28 am

എഴുപതിന്‍്റെ നവഭാവവസന്തം  

മലയാളം പാടിപ്പുകഴ്ത്തിയില്ല, കേരളത്തിന്‍്റെ ഭാവഗായകന്‍്റെ എഴുപതാം പിറന്നാള്‍. ഒരു രണ്ടാം നിരക്കാരനായി എന്നും മലയാളം മാറ്റിനിര്‍ത്തിയിട്ടുണ്ട് പി.ജയചന്ദ്രന്‍ എന്ന ഈ അനുഗൃഹീത ഗായകനെ. മലയാളത്തിന്‍്റെ സൗദന്ദര്യം മുഴുവനും പാടിപ്പുകഴ്ത്തുവാന്‍ യേശുദാസ് ശ്രമിച്ചപ്പോള്‍ മലയാളത്തിന്‍്റെ മാദകഭംഗിതേടി ജയചന്ദ്രന്‍. അതിന് അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകര്‍ ഒരു സ്ഥാനം കല്‍പിച്ചുകൊടുത്തു; ഭാവഗായകനെന്ന്. യേശുദാസെന്ന വടവൃക്ഷത്തണലില്‍ അക്കാലത്ത് ഉയര്‍ന്നു വരാന്‍ ഒരുമാതിരിപ്പെട്ട ഗായകര്‍ക്കൊന്നും കഴിയുമായിരുന്നില്ല. അദ്ദേഹത്തെ കവച്ചുവെക്കുന്ന മറ്റെന്തോ കഴിവുളള ഗായകന്‍ വേണമായിരുന്നു. യേശുദസിനില്ലാത്ത മറ്റെന്തോ സംഗീതഗുണങ്ങള്‍ കണ്ടിട്ടാണ് ജയചന്ദ്രനെ മലയാളികള്‍ അംഗീകരിച്ചത്. അന്നുമുതല്‍ മലയാളത്തിലെ രണ്ടാം ഗായകനായി ജയചന്ദ്രന്‍. അവസരങ്ങള്‍ പിടിച്ചുവാങ്ങാനോ നീതിക്ക് നിരക്കാത്തതൊന്നും ചെയ്യാനോ കൂട്ടാക്കാത്ത ഒരു പച്ച മനുഷ്യനായാണ് ജയചന്ദ്രന്‍ അറിയപ്പെട്ടത്. അദ്ദേഹത്തിനു കിട്ടിയ അവസരങ്ങളെക്കെയും അദ്ദേഹത്തിനു വേണ്ടി മലയാളം കരുതിവെച്ചതാണ്. അതൊക്കെയും ഭാവസുന്ദരമായ ഗാനങ്ങളായി മലയാളത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കര്‍ണകടകസംഗീതത്തില്‍ കാര്യമായ അവഗാഹം നേടാതെതന്നെ രാഗഭാവത്തിന് പൂര്‍ണിമ നല്‍കിയ ഈ ഗായകനെ അംഗീകരിക്കാത്ത സംഗീതസംവിധായകരില്ല. ദേവരാജന്‍ മാഷിനെ മനസിലാരാധിക്കുന്ന ജയചന്ദ്രന് അദ്ദേഹം വളരെക്കുറച്ച് അവസരങ്ങളേ നല്‍കിയിട്ടുള്ളൂ എങ്കിലും കിട്ടിയഗാനങള്‍ക്കൊക്കെയും മഞ്ഞലയുടെ ഭംഗിചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നെ നിരവധി അവസരങ്ങള്‍ നല്‍കി ജയചന്ദ്രന്‍്റെ ആലാപന സൗന്ദര്യം നമുക്ക് ആവോളം നേടിത്തന്നത് അര്‍ജുനന്‍ മാഷും എം.എസ്.വിശ്വനാഥനുമായിരുന്നു. എം.എസ്.വിയുടെ ഗാനത്തിലൂടെ ജയചന്ദ്രന്‍ ആദ്യ സംസ്ഥാന അവാര്‍ഡ് നേടി; പണിതീരാത്ത വീടിലെ സുപ്രഭാതം പാടി. ഇളയരാജയുടെയും പ്രിയപ്പെട്ട ഗായകരിലൊരാളാണ് ജയചന്ദ്രന്‍. രാസാത്തിഉന്നെ കാണാതനെഞ്ചം എന്ന ഒറ്റ ഗാനം മതി എക്കാലവും തമിഴകം ജയചന്ദ്രനെ ഓര്‍ക്കാന്‍. ഇന്‍ട്രയ്ക്ക് ഏനിന്ത ആനന്ദമേ, എനതുവിഴി വഴിമേലെ, ദേവന്‍തന്ത വീണൈ, കവിതൈ കേളുങ്കള്‍ തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഇളയരാജ അദ്ദേഹത്തിനു നല്‍കി. കന്നത്തില്‍ മുത്തമിട്ടാല്‍ പോലെയുള്ള ഗാനങ്ങള്‍ എ.ആര്‍.റഹ്മാനും നല്‍കി.
ആദ്യ ഗാനം പാടാന്‍ പോയപ്പോള്‍ പേടിച്ചു പിന്‍മാറിയതിനെക്കുറിച് ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. പാട്ടുകാരനായി ജീവിക്കണം എന്ന അദമ്യമായ മോഹവുമായിട്ടായിരുന്നില്ല അദ്ദേഹം ചെന്നെയില്‍ പോയത്; ജോലിക്കായിരുന്നു. എന്നാല്‍ പാട്ട് അദ്ദേഹത്തിന്‍്റെ വഴിയേ വന്നത്തെുകയായിരുന്നു. കിട്ടിയ ഗാനങ്ങളെ മനസില്‍ താലോലിച്ചാണ് അദ്ദേഹം പാടിയിട്ടുള്ളത്. അതില്‍ ആത്മാര്‍ത്ഥതയും ഭാവവും ഒരുപോലെ അലിഞ്ഞുചേര്‍ന്നതായി നമുക്ക് അനുഭവപ്പെടുകയും ചെയ്യും. ഒപ്പം കുറെക്കാലം മദ്രാസിലെ ദുരിതകാലത്ത് ഒറ്റ മുറിയില്‍ കഴിഞ്ഞിട്ടുള്ള രവീന്ദ്രന്‍ ജയചന്ദ്രന് കുറച്ചു പാട്ടുകളേ നല്‍കിയിട്ടുള്ളൂ. എന്നാല്‍ കിട്ടിയതൊക്കെയും അവിസ്മരണീയമാക്കി. പാലാഴിപൂമങ്കേ, സമയരഥങ്ങളില്‍ ഞങ്ങള്‍, പുനരപി ജനനം, ആലിലത്താലിയുമായ്.. തുടങ്ങിയ ഗാനങ്ങള്‍ ജയചന്ദ്രന്‍്റെ മാത്രം ഗാനങ്ങളാണ്. ആരെപ്പറ്റിയും ജയചന്ദ്രന്‍ എന്‍്റെ അവസരം തട്ടിയെടുത്തു എന്ന് ആരോപിച്ചിട്ടില്ല, എന്നെ അവഗണിച്ചു എന്ന ് പറഞ്ഞിട്ടില്ല; ഇരുപതു വര്‍ഷത്തോളം മലയാളം ഈ ഗായകനെ മാറ്റി നിര്‍ത്തിയിട്ടും. ആ നന്മക്കാണ് എഴുപത് വയസ്.  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Mar 07, 2014 5:46 pm

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 8:41 am

പി. ജയചന്ദ്രന്‍   

മലയാള സിനിമാ സംഗീതസംവിധാനരംഗത്ത് ഒരുപാട് ചെറുപ്പക്കാര്‍ സജീവമായുണ്ട്. അവരെയൊന്നും താരതമ്യംചെയ്യുന്നില്ല. നന്നായി ഗൃഹപാഠം ചെയ്യുകയും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട് പലരും. പഴയകാല ഹിറ്റുകളുടെ ഫ്ളേവര്‍ തങ്ങളുടെ പാട്ടുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുമുണ്ട്. മനസ്സില്‍പതിഞ്ഞുപോയ മഹാരഥന്മാരുടെ ചില ഈണങ്ങളുടെ ചില ‘ഷെയ്ഡുകള്‍’ ഒരാളുടെ സൃഷ്ടിയില്‍ കടന്നുവരുന്നത് തികച്ചും സ്വാഭാവികമാണ്. മറിച്ച്, ബോധപൂര്‍വം സാമ്പിളുകള്‍ പകര്‍ത്തുന്നവരുമുണ്ട്. അനുകരണം സിനിമാസംഗീതരംഗത്ത് എഴുപതുകള്‍ തൊട്ടേ ഉണ്ടെന്നതും മറക്കാനാവില്ല. മറ്റുള്ളവരുടെ നല്ലനല്ല ഈണങ്ങളെ പകര്‍ത്തല്‍ മാത്രമാണ് സംഗീതസംവിധാനം എന്നുവരുന്നിടത്താണ് പ്രശ്നം.
മലയാള സിനിമയിലെ പുതുസംഗീത സംവിധായകരില്‍ ഏറെ തനിമയുള്ള മ്യൂസിക് ചെയ്യുന്ന ആളാണ് ബിജിബാല്‍. അയാള്‍ തനതായ ഒരു സംഗീതവഴി ഉണ്ടാക്കുകയാണ്. അയാളുടെ ഗാനങ്ങളില്‍ പുതിയ എന്തോ കണ്ടത്തൊനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട്. ആര്‍ജിതമായ സംഗീതസംസ്കാരത്തെ ആവുംവിധം സ്വന്തം രീതിയില്‍ ആവിഷ്കരിക്കുകയാണ് അയാള്‍ ചെയ്യുന്നത്. പുതിയ കാലത്തിന്‍െറ ആന്ദോളനങ്ങളെയും അയാള്‍ ഇതിലേക്ക് ഇഴചേര്‍ക്കുന്നു. നല്ളൊരു ശ്രമമാണിത്.
‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന ചിത്രത്തിലെ ഗാനം ബിജിബാലിന്‍െറ ഈണത്തില്‍ ഞാന്‍ പാടിയിട്ടുണ്ട്. നല്ല വരികള്‍...സുന്ദരമായ ഉപകരണവിന്യാസം...വ്യത്യസ്തമായ ഈണം.

‘‘പ്രേമിക്കുമ്പോള്‍ നീയും ഞാനും
നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍ തന്‍ ഏതോ തേരില്‍
പകലറിയാതിരവറിയാതൊഴുകുകയല്ളോ,
അലയുകയല്ളോ...’’

നല്ല തുടക്കം. ബാക്ഗ്രൗണ്ടില്‍ വീണയുടെ മനോഹരമായ ഒരു പ്ളാന്‍ ഇടക്കിടെ കടന്നുവരുന്നു. ചരണത്തില്‍
‘‘ഒരു മലരിതളാല്‍ മലര്‍വനിതീര്‍ക്കും
വിരഹനിലാവായ്...’’ എന്നുയര്‍ന്ന് ‘‘മരുവും തീര്‍ക്കും പ്രേമം’’ എന്ന് ഒരു സ്വകാര്യംപോലെ അവസാനിക്കുന്ന ചരണത്തിന്‍െറ ഭാഗം എത്ര ഭാവനാബന്ധുരമാണ്. പിന്നെ ഒരു നിമിഷാര്‍ധത്തെ മൗനം. ആ മൗനത്തിലുംകൂടിയാണ് പാട്ടിന്‍െറ സൗന്ദര്യം. അവിടെനിന്ന് പിടഞ്ഞുണരുന്നു വീണ്ടും പ്രണയത്തിന്‍െറ വീണാനാദം.

‘‘പ്രണയമേ...നീ...മുഴുവനായി
മധുരിതമെങ്കിലും...’’ എന്ന ചരണത്തിന്‍െറ തുടക്കത്തില്‍ പാടുന്ന പെണ്‍കുട്ടിയുടെ പേര് നേഹ എന്നോ മറ്റോ ആണ്. വ്യത്യസ്തവും ഫീലുള്ളതുമായ ഒരു വോയ്സ്... വോയ്സ് സെലക്ഷനില്‍ ബിജി വളരെ പ്രത്യേകതയുള്ള ആളാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ പാട്ടിന്‍െറ വരികളെക്കുറിച്ച് പറയാതിരിക്കാനാവില്ല.

‘‘പ്രേമിക്കുമ്പോള്‍ നീയും ഞാനും
നീരില്‍ വീഴും പൂക്കള്‍...’’
ഓളങ്ങളുടെ ഏതോ രഥത്തില്‍ രാവും
പകലുമറിയാതെ ആ പ്രണയികള്‍ ഒഴുകുന്നു.
‘ഓളങ്ങളുടെ തേര്!’ എന്തൊരു നല്ല ഭാവന!
വിഭവങ്ങളെ വിളമ്പിത്തരുന്ന ഒരു പാട്ടും ആ സിനിമയിലുണ്ട്.
‘‘ചെമ്പാവ് പുന്നെല്ലിന്‍ ചോറ് പിന്നെ
മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ...’’

പഴമാങ്ങാക്കറിയും പ്രഥമനുമൊക്കെ തരുന്ന രുചി അനുഭവിപ്പിക്കുന്ന ഒരീണം. ഒരു മെലഡിയൊന്നുമല്ളെങ്കിലും അത് ചില ഫീല്‍സ് തരുന്നുണ്ട്.
ബിജിബാലിന്‍െറ ഈണത്തില്‍ ഞാന്‍ പാടിയ ആദ്യഗാനം വളരെ വ്യതിരിക്തമായ ഒരു ഗാനശില്‍പമാണ്. ശരാശരിയിന്മേലുള്ള നിലവാരത്തിലെ വരികള്‍. അദ്ഭുതകരമായ സംഗീതാവിഷ്കാരം. ‘ലൗഡ്സ്പീക്കര്‍’ എന്നാണ് സിനിമയുടെ പേര്. ഗിത്താറിന്‍െറ സുന്ദരമായ തുടക്കം. തുടര്‍ന്ന് ഞാന്‍ പാടുന്നു:

‘‘കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട്,
നനവോരത്ത്
ചെറുനാരു കൊരുത്തുമിനുക്കിയ കൂടുണ്ട്
തള്ളപ്പൂവാലിക്ക് ചെല്ലക്കൂത്താടും
കുഞ്ഞിക്കൊഞ്ചല്‍ കൂട്ട്...
കാടാകെ മൂളീ...താരാട്ട്.’’
എന്തൊരു സുഖകരമായ ഒഴുക്കാണീ പാട്ടിന്; കാട്ടാറിനെപ്പോലെതന്നെ.

രഞ്ജിത്തിന്‍െറ കുറെ കൊച്ചുസിനിമകളെ കോര്‍ത്തിണക്കിയ ‘കേരള കഫേ’ക്കുവേണ്ടി അതിമനോഹരമായ ഒരു ഗാനം ബിജി പാടിച്ചു. റഫീക്ക് അഹമ്മദിന്‍െറ അര്‍ഥഗരിമയുള്ള കവിത. നമ്മുടെ മഹാകാവ്യമായ രാമായണത്തിന്‍െറയും നമ്മുടെ സംസ്കാരത്തിന്‍െറയും അന്ത$സത്തയില്‍നിന്നൂറിവരുന്ന കവിത. നമ്മുടെ ക്ളാസിക്കല്‍ സംഗീതപാരമ്പര്യത്തെയും കവിതാലാപന ശൈലിയെയും കൂട്ടിയിണക്കുന്ന ഈണം. വളരെ നല്ല, ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള, ബാക്ഗ്രൗണ്ട് സ്കോറിങ്.

‘‘കഥയമമ, കഥയമമ കഥകളതിസാദരം...’’ എന്നുതുടങ്ങുന്ന ഗാനം. ജീവിതഗന്ധിയും തത്ത്വശാസ്ത്രപരവുമാണ് ഈ പാട്ടിലെ വരികള്‍. സംസാരസാഗരത്തില്‍ ഉണര്‍ന്നുടയുന്ന ബുദ്ബുദങ്ങളെക്കുറിച്ചും വഴിയമ്പലത്തിലെ ഒത്തുചേരലിനെക്കുറിച്ചുമൊക്കെപ്പറഞ്ഞ് എഴുത്തച്ഛന്‍െറ പ്രയോഗങ്ങളെ പാട്ടില്‍ ധ്വന്യാത്മകമായി ഉപയോഗിച്ചിരിക്കുന്നു റഫീഖ്.

‘‘പലകോടി ജന്മങ്ങള്‍ കുമിളകളായുണര്‍
ന്നുടയും കഥാസരിത്സാഗര സീമയില്‍,
കഥകളാകുന്നു നാം...’’
നല്ല സംഗീതവും കവിതയും ഒത്തുചേരുന്ന പാട്ടുകള്‍ ഇനിയും മലയാളത്തിലുണ്ടാവും എന്നൊരു വാഗ്ദാനമാണീ പാട്ട്.

കഴിവുള്ളൊരു ചെറുപ്പക്കാരനാണ് അല്‍ഫോന്‍സ്. അയാളുടെ അടുത്ത ബന്ധുവായ പോള്‍ ഞങ്ങളുടെ ടീമില്‍ വയലിനിസ്റ്റായിരുന്നു. നല്ളൊരു സുഹൃത്തുമായിരുന്നു. അങ്ങനെ അല്‍ഫോന്‍സിനെ നേരത്തേ പരിചയമുണ്ട്. ‘ജലോത്സവം’ എന്ന ചിത്രത്തിനുവേണ്ടി ബിയാര്‍ പ്രസാദെഴുതി അല്‍ഫോന്‍സ് ഈണമിട്ട മലയാളത്തനിമ ഇതള്‍നീര്‍ത്തുന്ന ഒരു പാട്ട് ഞാന്‍ പാടിയിട്ടുണ്ട്. കുട്ടനാടിന്‍െറ സൗന്ദര്യസ്വരൂപം അനാവരണം ചെയ്യുന്ന ആ പാട്ട് ഇപ്പോഴും വേദികളില്‍ പാടാന്‍ ആവശ്യപ്പെടാറുണ്ട്.
‘‘കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..’’        

പരമ്പരാഗതവും ആധുനികവുമായ ഉപകരണനാദങ്ങള്‍ തന്മയത്വത്തോടെ ചേര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന പശ്ചാത്തലം. ശുദ്ധസംഗീതത്തിന്‍െറ രാഗസ്പര്‍ശത്തോടെ വരികള്‍ക്ക് സുഭഗമായ ഈണം പകര്‍ന്നിരിക്കുന്നു. ‘‘പാടാം...’’ എന്ന ഉയര്‍ച്ചയും അതുകഴിഞ്ഞ് ‘‘കുട്ടനാടിന്‍ ഈ...ണം’’ എന്നതിലെ കുണുങ്ങലും വളരെ ആകര്‍ഷകമാണ്.

‘വെള്ളിത്തിര’യില്‍ അല്‍ഫോന്‍സ് വ്യത്യസ്തമായൊരു ഗാനം ഒരുക്കിയിട്ടുണ്ട്. വളരെ മനോഹരമായ പശ്ചാത്തല സംഗീതത്താല്‍ അലങ്കൃതമായ ഗാനം... സുന്ദരമായ വീണാതാനങ്ങളോടെയുള്ള തുടക്കം. തുടര്‍ന്ന് വെസ്റ്റേണ്‍ സ്റ്റൈലില്‍ പെര്‍ക്യൂഷന്‍സ്, സ്ട്രിങ്സ്... പല്ലവി തുടങ്ങുകയായി.
‘‘നീ... മണിമുകിലാടകളാടിയുലഞ്ഞൊരു മിന്നല്‍
മിഴികളിലായിരം പരിഭവമൊഴുകിയ
നീലത്തിങ്കള്‍ ചന്തം... വേലിപ്പൂവിന്‍ നാണം...’’
നല്ളൊരു മെലഡിയാണിത്. ചരണത്തിന്‍െറ തുടക്കത്തില്‍ വോയ്സിനെ എത്ര ചാരുതയാര്‍ന്ന രീതിയിലാണ് ഫ്ളൂട്ട് പിന്തുടരുന്നത്!

ഇനിയുമുണ്ട് പുത്തന്‍ സംഗീത സംവിധായകര്‍. ദീപക്ദേവ് ചില നല്ല ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. ‘ക്രോണിക് ബാച്ച്ലര്‍’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു മെലഡി അയാള്‍ക്കുവേണ്ടി പാടിയതു ഞാനാണ്.

‘‘സ്വയംവര ചന്ദ്രികേ... സ്വര്‍ണമണിമേഘമേ
ഹൃദയരാഗദൂതു പറയാമോ...
പ്രണയമധുരം അവള്‍ക്കായ്
പകര്‍ന്നുവരുമോ...’’

നിലാവലിയുന്നുണ്ട് ആ ഈണത്തില്‍. ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടു. ഒരു യുഗ്മഗാനമാണിത്.
ഗോപിസുന്ദര്‍ കഴിവുള്ള ഒരു സംഗീത സംവിധായകനാണ്. ഹിന്ദുസ്ഥാനിയും വെസ്റ്റേണും അറേബ്യന്‍ മ്യൂസിക്കും ഒക്കെ ഉപയോഗപ്പെടുത്തുന്നുണ്ട് അയാള്‍ തന്‍െറ പാട്ടുകളില്‍. അയാള്‍ ചെയ്ത പാട്ടില്‍ ചിലത് തീരെ ഇഷ്ടമായിട്ടില്ളെന്ന് ഞാന്‍ മുമ്പുപറഞ്ഞത് വിസ്മരിക്കുന്നില്ല. സിനിമയെ സംബന്ധിച്ച് ഞാന്‍ വിമര്‍ശിച്ച പാട്ട് ഗുണംചെയ്തു എന്നാണ് കേട്ടത്. ബാക്ഗ്രൗണ്ട് സ്കോര്‍ ഒരുക്കുന്നതില്‍ അയാളുടെ ഡൈവേഴ്സിറ്റി വല്ലാതെ പ്രയോജനപ്പെടുന്നുണ്ടെന്ന് പലരും പറയുന്നുണ്ട്. പാട്ടില്‍, പുതിയ വോയ്സുകളെയാണ് അയാള്‍ അധികം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്‍െറ അറിവ് ശരിയാണെങ്കില്‍ അയാളുടെ ഈണത്തില്‍ പാടിയ ആദ്യത്തെ സീനിയറായ ഗായകന്‍ ഞാനാണ്; ഗായിക വാണിയും. ഈയടുത്തകാലത്തിറങ്ങിയ ‘1983’ എന്ന ചിത്രത്തിലെ ഞാനും വാണീജയറാമും ഒന്നിച്ച ആ യുഗ്മഗാനം നല്ളൊരു ഹിറ്റായി.

‘‘ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരുനീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലിമെല്ളെ തഴുകി...’’      

എനിക്ക് വളരെ സംതൃപ്തിയും സന്തോഷവും തന്ന പാട്ട്; എന്നെ സ്നേഹിക്കുന്നവര്‍ക്കും. വാണിക്കുപകരം ഞങ്ങളുടെ തലമുറക്കുശേഷമുള്ള ഏത് നല്ല ഗായിക പാടിയാലും ആ പാട്ട് അത്ര മനോഹരമാവില്ല. ഗോപിക്ക് നല്ല വോയ്സ് സെന്‍സുണ്ട്. അയാള്‍ നല്ല സംഗീതസംവിധായകന്‍ എന്നതിലുപരി വളരെ നല്ല സൗണ്ട് എഡിറ്ററും ടെക്നിക്കല്‍ പെര്‍ഫക്ഷനുള്ള പ്രോഗ്രാമറുമാണ് എന്നും പറയാം. ഞാന്‍ തന്നെ പാടിയ ഇളയരാജയുടെ ഒരു പാട്ടിനോട്, ഈ ഗാനത്തിന് സാമ്യമുണ്ടെന്ന ഒരു ചര്‍ച്ച ഉയര്‍ന്നുവന്നിട്ടുണ്ട് എന്നറിഞ്ഞു. ഒരുപക്ഷേ, ആ പാട്ടിന്‍െറ അംശങ്ങള്‍ ഇതിലേക്ക് ബോധപൂര്‍വമോ അബോധപൂര്‍വമോ വന്നിരിക്കാം. പക്ഷേ, ഇത് മറ്റൊരു പാട്ടുതന്നെയാണ്. ഇതിന് തീര്‍ച്ചയായും ഇതിന്‍േറതായ നിലനില്‍പുണ്ട്. ഗോപീസുന്ദറിന് ‘ഇമിറ്റേഷന്‍’ എന്ന് വെറുതെപോലും തോന്നിപ്പിക്കാത്ത വളരെ നല്ല പാട്ടുകള്‍ ചെയ്യാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു.

മറന്നുപോകാന്‍ പാടില്ലാത്ത ഒരു സംഗീതസംവിധായകനാണ് കൈതപ്രം വിശ്വനാഥന്‍. കുറച്ച് നല്ല പാട്ടുകള്‍ അദ്ദേഹം മലയാളത്തിനു തന്നിട്ടുണ്ട്. ‘എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്’ എന്ന എം.ടി ചിത്രത്തിനുവേണ്ടി അദ്ദേഹം ഈണമിട്ട ‘‘ചെമ്പകപ്പൂ മൊട്ടിന്നുള്ളില്‍ വസന്തം വന്നൂ’’ എന്നുതുടങ്ങുന്ന നല്ളൊരു മെലഡിയുണ്ട്. 2004ല്‍ ഇറങ്ങിയ ‘തിളക്കം’ എന്ന ചിത്രത്തില്‍ ഞാനയാളുടെ ഈണത്തില്‍ പാടി. പാടിയപ്പോള്‍ ഒരു പാട്ട് കേമമായൊന്നും തോന്നിയില്ല. തരക്കേടില്ലാത്ത വരികള്‍- വ്യത്യസ്തമായൊരീണം. അത്രയൊക്കെയേ തോന്നിയുള്ളൂ. പക്ഷേ, ആ പാട്ട് വീണ്ടും മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്ക് നേടിത്തന്നു.

‘‘നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍
പ്രണയം വിടരും കരയാകും...
കനകമയൂരം നീയാണെങ്കില്‍
മേഘക്കനവായ് പൊഴിയും ഞാന്‍...’’  
ശബ്ദത്തിനും ആലാപനത്തിനും നല്ല സാധ്യതനല്‍കുന്നതായിരുന്നു ചരണത്തിലെ ചില പ്ളാനുകള്‍.
‘‘ശാരദയാമിനി നീയാകുമ്പോള്‍
യാമക്കിളിയായ് പാടും ഞാന്‍’’ എന്ന ഭാഗമൊക്കെ, പ്രത്യേകിച്ചും. അറുപതാം വയസ്സിലും എന്‍െറ വോയ്സിനും ആലാപനത്തിനും അംഗീകാരം ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നി.
മമ്മൂട്ടിയുടെ ‘ഫാന്‍റം’ എന്ന ചിത്രത്തിനുവേണ്ടി ഞാന്‍ ഒരു നല്ല യുഗ്മഗാനം പാടിയിട്ടുണ്ട്. തമിഴിലെ യുവസംഗീത സംവിധായകന്‍ ദേവയാണ് അതിന് ഈണമിട്ടത്. വളരെ റൊമാന്‍റിക്കായ മ്യൂസിക്.
‘‘വിരല്‍തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന പെണ്‍പ്രാവേ...’’
പ്രണയത്തിന്‍െറ ഉന്മത്തമായ കിലുക്കമാണ് ആ പാട്ടിന്‍െറ പശ്ചാത്തല സംഗീതത്തില്‍. പാട്ടിന്‍െറ ചരണങ്ങളുടെ അവസാനമത്തെുമ്പോള്‍ മേല്‍സ്ഥായിയിലേക്ക് കയറിപ്പാടണം. അത് പാടിക്കഴിഞ്ഞപ്പോള്‍ ദേവ പറഞ്ഞു: ‘‘വല്ല കോവിലിലും പോയി ഉഴിഞ്ഞിടണം. ഈ പിച്ചില്‍ ഇത്ര അനായാസതയോടെ, മനോഹരമായി പാടുന്നതെങ്ങനെയാണ്!’’

‘‘നിന്നോടു മിണ്ടാന്‍, നിന്നത്തെലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ടു പാടാന്‍’’
എന്ന ഭാഗത്തെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. പലപ്പോഴും മലയാളികളെക്കാള്‍ ഒരുപടി മുന്നിലാണ് തമിഴിലെ പുതുസംഗീത സംവിധായകര്‍ എന്നുതോന്നാറുണ്ട്.
സുരേഷ് പീറ്റേഴ്സ് ഈണമിട്ട ‘‘അറിയാതെ... അറിയാതെ... ഈ പവിഴവാര്‍തിങ്കളറിയാതെ...’’ എന്ന ഗാനം നല്ളൊരു മെലഡിയാണ്. വളരെ ശ്രദ്ധാപൂര്‍വമാണ് ഈ പാട്ടിന്‍െറ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ക്കു നല്‍കിയ ഈണവും വശ്യം.
‘‘പകുതിപൂക്കുന്ന പാരിജാതങ്ങള്‍
പ്രാവുപോല്‍ നെഞ്ചിലമരുന്നു
കുറുകിനില്‍ക്കുന്ന നിന്‍െറ യൗവനം
രുദ്രവീണയായ് പാടുന്നൂ...’’ എന്നൊക്കെ പാടുമ്പോള്‍ ശരിക്കും ആനന്ദം അനുഭവിച്ചിരുന്നു. ‘മഴത്തുള്ളിക്കിലുക്ക’ത്തില്‍ സുരേഷിന്‍െറതന്നെ ഈണത്തില്‍ ‘‘തേരിറങ്ങും മുകിലേ...’’ എന്നൊരു പാട്ടും പാടിയിട്ടുണ്ട്.
പാലക്കാട്ടുകാരനായ ശ്രീറാമിന്‍െറ സംഗീതത്തില്‍ ‘മേല്‍വിലാസം ശരിയാണ്’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘‘പുഴപാടുമീ പാട്ടില്‍... മഴ മേയുമീ കൂട്ടില്‍’’ എന്ന പാട്ടും നല്ളൊരു മെലഡിയാണ്. കര്‍ണാടക സംഗീതത്തില്‍ നല്ല ജ്ഞാനമുള്ള ശ്രീറാം ഫ്ളൂട്ടും കീബോര്‍ഡും തബലയുമൊക്കെ നന്നായി വായിക്കും.

ഇനിയും പരാമര്‍ശിക്കേണ്ട നല്ല പാട്ടുകള്‍ ഉണ്ടാവാം. ചില സംഗീതസംവിധായകരെ വിട്ടുപോയിട്ടുണ്ടാവാം. പക്ഷേ, എല്ലാ പാട്ടുകളെക്കുറിച്ചും എല്ലാ സംഗീതജ്ഞരെക്കുറിച്ചും എഴുതിത്തീര്‍ക്കാനാവില്ലല്ളോ. അഫ്സല്‍ യൂസുഫിനെക്കുറിച്ചുകൂടി പറയാം. ‘ഗോഡ് ഫോര്‍ സെയില്‍’ എന്ന ചിത്രത്തിലെ ‘‘ഇല്ലാത്താലം കൈമാറുമ്പോള്‍
തെമ്മാടിക്കാറ്റേ...’’ എന്നുതുടങ്ങുന്ന ഗാനം ഈ അടുത്തകാലത്ത് പാടി. അത് ഹിറ്റായി എന്നാണറിയാന്‍ കഴിഞ്ഞത്. വലിയ പ്ളാനുകളൊന്നുമില്ല. ഏറെ ലളിതവും സുന്ദരവുമായ ഒരു പാട്ട്. പാവം... ആ കുട്ടി തികച്ചും ബൈ്ളന്‍ഡാണ്. എന്നാലും ദൈവം സംഗീതം നല്‍കി അനുഗ്രഹിച്ചുവല്ളോ... ‘പാതിരാമണലി’ലും അഫ്സലിന്‍െറ ഈണത്തില്‍ പാടി.
ജീവിതം പലപ്പോഴും ആകസ്മികതകളുടെ ഒരു വലിയ ശൃംഖലയാണ്. അല്ളെങ്കില്‍ തുടര്‍ച്ചയാണ്, എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. പാട്ടുകള്‍ ലഭിച്ച പല സന്ദര്‍ഭങ്ങള്‍. പാടിയ പാട്ടുകള്‍ എന്‍േറതല്ലാതായിപ്പോയ സന്ദര്‍ഭങ്ങള്‍, അവിചാരിതമായി ലഭിച്ച അനുഗ്രഹംപോലെയുള്ള അനുപമ സൗഹൃദങ്ങള്‍. പ്രിയപ്പെട്ടവരുടെ അകാലത്തെ നഷ്ടങ്ങള്‍... അങ്ങനെയങ്ങനെ. റഫീഖിന്‍െറ പാട്ടില്‍ പാടിയപോലെ നമ്മളും കഥകളാവുന്നു, പലകോടി ജന്മങ്ങള്‍, നീര്‍ക്കുമിളകളായുണര്‍ന്ന് ഉടയുന്ന ഈ സംസാരസാഗരത്തിന്‍െറ ജലരാശിയില്‍ കുറെ മനുഷ്യരെക്കുറിച്ച് ഞാന്‍ പറഞ്ഞു. കുറെ മുഹൂര്‍ത്തങ്ങളെ ഓര്‍മയില്‍ നിന്നെടുത്തുവെച്ചു... കുറെ സംഗീതവിചാരങ്ങള്‍ പങ്കിട്ടു... കവികളെയും സംഗീതജ്ഞരെയും ഞാന്‍ നോക്കിക്കാണുന്നതെങ്ങനെയെന്നു പറഞ്ഞു. കുറച്ചു സങ്കടങ്ങള്‍, അല്‍പം സ്വകാര്യ സന്തോഷവേളകള്‍... ഇനിയും ജീവിതത്തില്‍ പല സംഭവങ്ങളുണ്ടാകും. പല സന്തോഷങ്ങളും സന്താപങ്ങളുമൊക്കെ അനുഭവിക്കും. ഈ കഥ ഇനിയങ്ങനെ നീണ്ടുപോവേണ്ടതില്ല. അല്ളെങ്കില്‍തന്നെ ഇതൊരു ആത്മകഥയാണെന്നൊന്നും ഞാനവകാശപ്പെടുന്നില്ല. ചിതറിപ്പോയ കുറെ ഓര്‍മകളെ പെറുക്കിക്കൂട്ടി, ചില നിരീക്ഷണങ്ങള്‍, കാഴ്ചപ്പാടുകള്‍, സംഗീത ചിന്തകള്‍ അങ്ങനെ ചിലതൊക്കെ പങ്കുവെച്ചു. ഇതിനിടെ ജയചന്ദ്രന്‍ എന്ന മനുഷ്യനെയും ഗായകനെയും നിങ്ങള്‍ അല്‍പം നിഴലിലും തെളിഞ്ഞവെളിച്ചത്തിലും മാറിമാറി കണ്ടു. വാസ്തവത്തില്‍ ഞാനിതൊന്നും എഴുതാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതങ്ങനെ ആകസ്മികമായി സംഭവിച്ചുപോയതാണ്. അതിനെക്കുറിച്ച് പറയാം. അതിനുമുമ്പ് ഒരു വ്യത്യസ്തനായ മനുഷ്യനെക്കൂടി, ഒരു സുഹൃത്തിനെക്കൂടി, ഞാന്‍ പരിചയപ്പെടുത്താം. അയാളെക്കുറിച്ച് തീര്‍ച്ചയായും ഞാന്‍ നേരത്തേ പറയേണ്ടതായിരുന്നു.

ഇന്ന് ഞാനൊരു ദേശാടകനാണ്. മദിരാശി, തൃശൂര്‍, ഹൈദരാബാദ്... പിന്നെ പ്രോഗ്രാമുകള്‍ നടക്കുന്ന വിവിധ ദേശങ്ങള്‍. അത് ഇന്ത്യയിലാവാം, മിഡില്‍ ഈസ്റ്റാവാം, ആസ്ട്രേലിയയോ മറ്റേതെങ്കിലും രാജ്യങ്ങളോ ഒക്കെയാവാം. അന്നെനിക്ക് ഏറക്കുറെ സ്ഥിരമായൊരു മേല്‍വിലാസമുണ്ടായിരുന്നു. എനിക്ക് കത്തുകള്‍ വരുകയും ഞാനവയില്‍ പ്രസക്തമായവക്ക് മറുപടി എഴുതുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള ഒരു പയ്യന്‍ എനിക്കൊരു കത്തയച്ചു. അയാളുടെ കൈവശം എന്‍െറ മിക്കവാറും എല്ലാ പാട്ടുകളുടെയും ശേഖരമുണ്ട്. എന്നെ ഒരുപാടിഷ്ടമാണ്. ഒന്നു കാണണം. 1983ലാണ് ഈ കഥ നടന്നതെന്നാണ് ഓര്‍മ. ഞാന്‍ മറുപടി അയച്ചു: ‘‘നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇന്ന ദിവസം എന്‍െറ ഭക്തിഗാനമേളയുണ്ട്, അവിടെവെച്ച് കാണാം.’’ പരിപാടി കഴിഞ്ഞു. പ്രദീപ് എന്‍െറ മുന്നില്‍ വന്നു, പരിചയപ്പെട്ടു. അയാളുടെ വല്ലാത്ത സ്നേഹവും ആദരവും എന്നെ അയാളുടെ വീട്ടിലേക്ക് എത്തിച്ചു. അത് അന്നായിരുന്നില്ല. അടുത്തതവണ തിരുവനന്തപുരത്തത്തെുമ്പോള്‍ ഞാന്‍ അയാളുടെ വീട്ടിലേക്കു ചെല്ലാമെന്ന് ഉറപ്പുകൊടുത്തു. ഞാന്‍ വാക്കുപാലിച്ചു. അടുത്തതവണ തിരുവനന്തപുരത്തു ചെന്നപ്പോള്‍, ഞാന്‍ മലയിന്‍കീഴുള്ള അയാളുടെ വീടു സന്ദര്‍ശിച്ചു. പത്തിരുപതു വയസ്സുള്ള ഒരു കുട്ടി. പ്രായത്തിന്‍െറ ഒരു ക്രെയ്സ്, ആരാധന... അങ്ങനെയൊക്കെയാണ് ഞാന്‍ കരുതിയത്. മലയിന്‍കീഴില്‍ അയാളുടെ തറവാടുവീടായിരുന്നു. അവിടെ അയാളുടെ മുറിയില്‍ ചെന്നപ്പോള്‍ എന്‍െറ പാട്ടുകളുടെ വലിയൊരു ശേഖരവും എന്‍െറ ചിത്രമുള്ള കുറെ മാസികകളും ഒക്കെക്കണ്ട് ഞാനമ്പരന്നു. ആ കലക്ഷനില്‍ ഞാന്‍ പോലും മറന്നുപോയ പല പാട്ടുകളുമുണ്ടായിരുന്നു. ആ നിമിഷം ഞാന്‍ തീരുമാനിച്ചു. ഞാനൊരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തൊരു വ്യക്തിയാണിതെന്ന്. ആ സൗഹൃദം മുപ്പതു വര്‍ഷമായി തുടരുന്നു.

1991ല്‍ അവന്‍െറ കല്യാണത്തിന് ഞാന്‍ തലേ ദിവസമേ ചെന്നു. ഞാനപ്പോള്‍ ദുബൈയില്‍ കുറച്ചു ദിവസത്തെ പരിപാടിക്ക് പോയതായിരുന്നു. ഞാന്‍ വിവാഹത്തലേന്നാള്‍ ഫൈ്ളറ്റു കയറി, തിരുവനന്തപുരത്തേക്ക്. ‘അമൃത’യില്‍ താമസിച്ചു. രാവിലെ അയാള്‍ കാറയച്ചു. ഞാന്‍ വൈകീട്ട് മിഡില്‍ ഈസ്റ്റിലേക്ക് പറന്നു. അവന്‍ 1994ല്‍ പൂജപ്പുരയില്‍ വീടുവെച്ചു. ആ വീട്ടില്‍ എനിക്കായി ഒരു എ.സി മുറി ഒരുക്കി. എന്‍െറ പടവും വെച്ച്, എന്‍െറ എല്ലാ പാട്ടുകളുടെ കലക്ഷനും നിരത്തി, ഒന്നാന്തരമൊരു ഓഡിയോ സിസ്റ്റവും അറേഞ്ച് ചെയ്ത ഒരു ‘സ്പെഷല്‍ റൂം’. തൊണ്ണൂറ്റിനാല് തൊട്ട് തൊണ്ണൂറ്റിയേഴുവരെ ഞാന്‍ തിരുവനന്തപുരത്തുണ്ടെങ്കില്‍, പ്രദീപിന്‍െറ കൂടെയായിരിക്കുമെന്ന് എന്നോട് ഏറെ അടുപ്പമുള്ളവര്‍ക്ക് അറിയുമായിരുന്നു. പിന്നീടയാള്‍ തൊഴില്‍പരമായ വല്ലാത്ത തിരക്കുകളിലായി. എന്‍ട്രന്‍സ് കോച്ചിങ്ങും മറ്റുമായി. അത്തരം ഒരു സന്ദര്‍ഭത്തിലാണ് എന്‍െറ കാര്യം ശ്രദ്ധിക്കാന്‍ മനോഹരനോട് ആവശ്യപ്പെട്ടത്. അയാളും അത്തരം ഒരു സന്ദര്‍ഭത്തിനായി കാത്തുനില്‍ക്കുകയായിരുന്നു; എന്നെ അടുത്തു പരിചയപ്പെടാന്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തിയാല്‍ എന്‍െറ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് മനോഹരനാണ്. തിരുവനന്തപുരത്തല്ല കൊല്ലത്തോ കോട്ടയത്തോ പരിപാടിയുണ്ടെങ്കിലും എയര്‍പോര്‍ട്ടില്‍ വന്ന് എന്നെ കൂട്ടും. പരിപാടി കഴിയുന്നതുവരെ മറ്റെല്ലാ കാര്യവും മാറ്റിവെച്ച് എന്‍െറ കൂടെയുണ്ടാവും.
ചില ബന്ധങ്ങള്‍ ഈശ്വരനിശ്ചയങ്ങളാണ്. അവ നമ്മെത്തേടിയത്തെും. അവിചാരിതവും ആകസ്മികവുമാണ് പല സംഭവങ്ങളും എന്‍െറ ജീവിതത്തില്‍ എന്നു നേരത്തേ സൂചിപ്പിച്ചല്ളോ. പെട്ടെന്ന് ഒരാത്മകഥ എഴുതാന്‍ എനിക്കു ബോധോദയമുണ്ടായതല്ല. ഞാനൊട്ടും ആലോചിക്കാത്ത ഒരു കാര്യമാണത്. അതിനു പിന്നിലും ഒരാകസ്മിക കണ്ടുമുട്ടലിന്‍െറ കഥയുണ്ട്. കഴിഞ്ഞവര്‍ഷത്തിന്‍െറ തുടക്കം. മാര്‍ച്ച് മാസമായിരുന്നു. തൃശൂര്‍ ഓഡിയോ പാര്‍ക്ക് സ്റ്റുഡിയോയിലെ സന്തോഷ് എന്നെ ഒരു പാട്ടുപാടാന്‍ വിളിച്ചു. ഞാന്‍ തിരക്കേറിയ ആ ദിവസത്തെ പരിപാടികള്‍ക്കുശേഷം സന്ധ്യയോടെ സ്റ്റുഡിയോയിലത്തെി. പതിനാറുകാരനായ ഒരു കുട്ടിയാണ് അതിനു സംഗീതം പകര്‍ന്നിരിക്കുന്നത്. ഞാന്‍ മൈക്കിനു മുന്നിലേക്കു ചെന്നു. ട്രാക്ക് എനിക്കത്ര ശരിയായില്ല. പയ്യനോട് പാടിത്തരാന്‍ പറഞ്ഞു. അയാള്‍ പാടിത്തന്നു, ഞാനേറ്റു പാടി. അതിനിടെ ഒരാള്‍ അസ്വസ്ഥനായി ഈ പയ്യന്‍റടുത്തേക്കു വരുകയും തിരിച്ചുപോവുകയും ചെയ്തുകൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടു. ‘‘എന്താ... എന്താ... അയാളെന്താ ഒരു ഭാഗത്തിരിക്കാത്തത്’’ എന്നു ഞാന്‍ വിളിച്ചുചോദിച്ചു. പയ്യന്‍ പറയുന്ന ചില പ്ളാനുകള്‍ ഒന്നു നന്നാക്കാന്‍ മാറ്റിപ്പാടിയപ്പോള്‍ ‘‘അങ്ങനെയല്ല സര്‍...’’ എന്നു പറഞ്ഞ് അയാള്‍ തിരുത്തിക്കൊണ്ടിരുന്നു. എന്തോ ആവട്ടെ എന്നുകരുതി പാടിക്കൊടുത്തു. റെക്കോഡിങ് കഴിഞ്ഞ് കാബിനില്‍നിന്ന് പുറത്തിറങ്ങി സന്തോഷ് പാട്ടു വെച്ചുതന്നു. അപ്പോഴാണ് വരികള്‍ ശരിക്കും ശ്രദ്ധിച്ചത്. നല്ല വരികള്‍. പയ്യന്‍െറ ഈണവും തരക്കേടില്ല.

‘‘മനസ്സിന്‍െറ മണിവീണ
ഉറങ്ങിയില്ല...’’ എന്നാണ് പാട്ടു തുടങ്ങുന്നത്. ആരാണിതെഴുതിയത് എന്നു ഞാന്‍ ചോദിച്ചു. കണ്ണടവെച്ച, നേരത്തേ അവിടെ അസ്വസ്ഥനായി നടന്നിരുന്നയാള്‍ താനാണെന്നു പറഞ്ഞു. അയാള്‍ എന്‍െറ കാല്‍ തൊട്ടു വന്ദിച്ചു. അയാള്‍ ഒരു വിതുമ്പലിന്‍െറ വക്കിലായിരുന്നു. ഞാനയാളെ എഴുന്നേല്‍പിച്ച് അടുത്തിരുത്തി. അയാളുടെ ജീവിതാഭിലാഷമായിരുന്നുവത്രെ സ്വന്തം വരികള്‍ എന്‍െറ ശബ്ദത്തില്‍ പാടിക്കുക എന്നത്. അയാളുടെ മകനാണ് സംഗീതം ചെയ്തിരിക്കുന്ന പതിനാറുകാരന്‍ ആദിത്യന്‍. അങ്ങനെയാണ് ഞാന്‍ വിനോദിനെ പരിചയപ്പെടുന്നത്. പ്രോഗ്രാം ചെയ്യുന്ന ഒരു ബേബിയും ആ പ്രോജക്ടിന്‍െറ പ്രൊഡ്യൂസറും ഒക്കെയുണ്ടായിരുന്നു. പഴയ കാലത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ബാബുക്കയെയും ജാനകിയമ്മയെയും ദേവരാജന്‍ മാഷിനെയുമൊക്കെക്കുറിച്ച് വിനോദ് പറഞ്ഞുതുടങ്ങിയപ്പോള്‍ ഞാനും പഴയകാലത്തത്തെി. കുറെ ഓര്‍മകള്‍ പങ്കുവെച്ചു. ഒരു മണിക്കൂറിലേറെ സന്തോഷത്തോടെ അവര്‍ക്കൊപ്പം ചെലവിട്ടാണ് മടങ്ങിയത്. അതിനുശേഷം വിനോദ് ഇടക്കുവിളിക്കും. ഒരിക്കല്‍ എന്നോട് സംസാരിച്ച കാര്യങ്ങള്‍ അഭിമുഖമായി കൊടുക്കട്ടെ എന്നു ചോദിച്ചു. ‘‘അതിനെന്താ... താനെഴുതിക്കോ...’’ എന്ന് മറുപടി നല്‍കി. പിന്നെയൊരിക്കല്‍ തൃശൂരില്‍ ഞങ്ങള്‍ ഒത്തുകൂടുകയും മണിക്കൂറുകള്‍ സംസാരിക്കുകയും ചെയ്തു. അന്നാണ് അയാള്‍ ജീവിതകഥ എഴുതാന്‍ സമ്മതം ചോദിച്ചത്. അതൊക്കെ വേണോ എന്നാദ്യം സംശയിച്ചു. പിന്നെ അയാളുടെ ആത്മാര്‍ഥതയും സംഗീതത്തോടുള്ള അതിയായ താല്‍പര്യവും മ്യൂസിക്കല്‍ സെന്‍സുമൊക്കെ മനസ്സിലായപ്പോള്‍ എഴുതിക്കൊള്ളാന്‍ പറഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ അബദ്ധമായോ എന്നൊക്കെ തോന്നി. എപ്പോഴും വിളിയും ചര്‍ച്ചകളുമായി. എനിക്കുതന്നെ എന്നെക്കുറിച്ചു പറഞ്ഞുമടുത്തു. ഇടക്കുവെച്ച് എഴുത്തൊക്കെ മതി എന്നു ഞാന്‍ പറയേണ്ടിവന്നു. പക്ഷേ, എന്‍െറ പ്രിയ ഗുരുനാഥനായ രാമനാഥന്‍ മാഷും മനോഹരനുമൊക്കെ പൂര്‍ത്തിയാക്കണമെന്നും കുറച്ചു കാര്യങ്ങള്‍കൂടി അയാള്‍ക്കു പറഞ്ഞുകൊടുക്കണമെന്നും പറഞ്ഞു. അതാണ് ഈ കഥയില്ലാത്തവന്‍െറ കഥ എഴുതിയതിനു പിന്നിലെ കഥ! ഇനിയും കുറച്ചു പാട്ടുകള്‍ പാടണം. ഇനിയും ഒരുപാടു പാട്ടുകള്‍ കേള്‍ക്കണം. അത്രമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. എന്‍െറ നിസ്സാരമായ അനുഭവങ്ങളും സംഗീതവര്‍ത്തമാനങ്ങളും കുറച്ചുപേര്‍ക്കെങ്കിലും ആനന്ദിക്കാനോ ആലോചിക്കാനോ ഇടനല്‍കിയിട്ടുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.

* * * *
‘‘എവിടെനിന്നത്തെിയെന്നറിവീല
ഏതാണു ലക്ഷ്യമെന്നറിവീല
മാനവസുഖമെന്ന മായാമൃഗത്തിനെ
തേടുന്ന പാന്ഥന്‍ ഞാന്‍...
ഏകാന്തപഥികന്‍ ഞാന്‍!’’
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 8:59 am

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:00 am

    enike valare ishtamane...premikkumbol,,neeyoru puzhayay,,viral thottal,,ariyathe ariyathe    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:02 am

ROHITH NAMBIAR wrote:
    enike valare ishtamane...premikkumbol,,neeyoru puzhayay,,viral thottal,,ariyathe ariyathe    

    ‘ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരുനീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലിമെല്ളെ തഴുകി...’’     അല്ലെ ലേറ്റസ്റ്റ് സൂപ്പര്‍ ഹിറ്റ്‌    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:10 am

Ammu wrote:
ROHITH NAMBIAR wrote:
    enike valare ishtamane...premikkumbol,,neeyoru puzhayay,,viral thottal,,ariyathe ariyathe    

    ‘ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരുനീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലിമെല്ളെ തഴുകി...’’     അല്ലെ ലേറ്റസ്റ്റ് സൂപ്പര്‍ ഹിറ്റ്‌    

entho aa paatinode enikangade valya ishtam pora   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:13 am

ROHITH NAMBIAR wrote:
Ammu wrote:

    ‘ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരുനീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലിമെല്ളെ തഴുകി...’’     അല്ലെ ലേറ്റസ്റ്റ് സൂപ്പര്‍ ഹിറ്റ്‌    

entho aa paatinode enikangade valya ishtam pora   

     ഈ പാട്ടിലെ വാണിയമ്മയുടെ സ്വരമാധുരി    
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:19 am

ROHITH NAMBIAR wrote:
    enike valare ishtamane...premikkumbol,,neeyoru puzhayay,,viral thottal,,ariyathe ariyathe    

aalila thaliyumayi varu    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:20 am

balamuralee wrote:
ROHITH NAMBIAR wrote:
    enike valare ishtamane...premikkumbol,,neeyoru puzhayay,,viral thottal,,ariyathe ariyathe    

aalila thaliyumayi varu    

ഞാന്‍ വായിച്ചത് "ആളില്ലാ താലിയുമായി" വരൂ എന്നാ     
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:24 am

balamuralee wrote:
ROHITH NAMBIAR wrote:
    enike valare ishtamane...premikkumbol,,neeyoru puzhayay,,viral thottal,,ariyathe ariyathe    

aalila thaliyumayi varu    

athe athum    paate
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:26 am

terirangum mukile mazha thooval onnu tharumo,,novalinja mizhiyil oru sneha chitramezhutan     mazhathulli kilukkam    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:28 am

ROHITH NAMBIAR wrote:
terirangum mukile mazha thooval onnu tharumo,,novalinja mizhiyil oru sneha chitramezhutan      mazhathulli kilukkam    

‘കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..’’         ഞങ്ങടെ നാട്    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:30 am

Ammu wrote:
ROHITH NAMBIAR wrote:
terirangum mukile mazha thooval onnu tharumo,,novalinja mizhiyil oru sneha chitramezhutan      mazhathulli kilukkam    

‘കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..’’         ഞങ്ങടെ നാട്    

Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:35 am

Ammu wrote:
ROHITH NAMBIAR wrote:
terirangum mukile mazha thooval onnu tharumo,,novalinja mizhiyil oru sneha chitramezhutan      mazhathulli kilukkam    

‘കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..’’         ഞങ്ങടെ നാട്    

ആകെ ആ ഒരു കുഴപ്പം മാത്രമേയുള്ളൂ.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 9:53 am

nettooraan wrote:
Ammu wrote:

‘കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..’’         ഞങ്ങടെ നാട്    

ആകെ ആ ഒരു കുഴപ്പം മാത്രമേയുള്ളൂ.

   :teasing: :teasing:   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat May 31, 2014 11:22 am

nettooraan wrote:
Ammu wrote:

‘കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..’’         ഞങ്ങടെ നാട്    

ആകെ ആ ഒരു കുഴപ്പം മാത്രമേയുള്ളൂ.

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:32 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:33 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:34 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:35 pm

  രോഹിതാ  

ആലിലത്താലിയുമായ്   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:35 pm

Back to top Go down
Sponsored content

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    

Back to top Go down
 
പി ജയചന്ദ്രന്‍ഭാവഗായകന്‍
Back to top 
Page 4 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: