HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പി ജയചന്ദ്രന്‍ഭാവഗായകന്‍

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:36 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:37 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:37 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:38 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 6:39 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Jun 06, 2014 7:33 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 6:29 am

ജീവിതം എന്ന ഗാനം  


ഗാനങ്ങളിലെ വൈകാരികാംശം എളുപ്പം ഉള്‍ക്കൊള്ളാറുള്ളത് തമിഴ് ജനതയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ പറയുന്നു. പല ഗാനങ്ങളും അവര്‍ എത്ര ആത്മാര്‍ഥമായാണ് നെഞ്ചോടു ചേര്‍ത്തുവെക്കാറുള്ളതെന്നോര്‍ത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്.

ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ടി. നഗറിലെ തന്റെ വീട്ടിലേക്കുള്ള ഒരു ഓട്ടോറിക്ഷായാത്ര ജയചന്ദ്രന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. 'വീട്ടിനു മുന്നിലെത്തിയപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഞാന്‍ ഡ്രൈവര്‍ക്കു നീട്ടി. ചില്ലറയില്ലായിരുന്നു. അദ്ഭുതത്തോടെ എന്റെ മുഖത്തു നോക്കി 'സാ...ര്‍' എന്നു പ്രതികരിക്കുകയാണ് അയാള്‍ ചെയ്തത്. പിന്നെ ഒരൊറ്റക്കരച്ചിലാണ്. കരച്ചിലിനിടെ അയാള്‍ എന്റെ കൈ മുറുകെപ്പിടിച്ചു.'
ജയചന്ദ്രന്‍ അമ്പരന്നുനില്‌ക്കേ വിതുമ്പിക്കൊണ്ട് ഡ്രൈവര്‍ പറയുന്നു: 'സാര്‍ പാടിയ ആ പാട്ടില്ലേ? വൈദേഹി കാത്തിരുന്താളിലെ കാത്തിരുന്ത് കാത്തിരുന്ത് കാലങ്കള്‍ പോവുതെടീ, പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോവുതെടീ... അതിലെന്റെ ലൈഫുണ്ട് സാര്‍. വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം. ഇനിയൊരിക്കലും അവള്‍ തിരിച്ചുവരില്ല എന്നറിഞ്ഞുകൊണ്ടുതന്നെ...'

പ്രിയഗായകനെ റോഡരികില്‍ നിര്‍ത്തിക്കൊണ്ട് കണ്ണീരോടെ അയാള്‍ തന്റെ ജീവിതകഥ പറഞ്ഞു. പ്രേമനൈരാശ്യവും വഞ്ചനയുമെല്ലാം നിറഞ്ഞ കഥ. ഒടുവില്‍ കൈയിലുള്ള പത്തു രൂപ നോട്ടില്‍ തന്റെ ഓട്ടോഗ്രാഫും വാങ്ങിയാണ് അയാള്‍ തിരിച്ചുപോയതെന്ന് ജയചന്ദ്രന്‍ ഓര്‍ക്കുന്നു.

ചില ഗാനങ്ങള്‍ സ്വന്തം ജീവിതത്തിലെ അപൂര്‍വമായ ചില നിമിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് നാം ഓര്‍മയില്‍ സൂക്ഷിക്കുക. അവയങ്ങനെ മനസ്സിന്റെ അടിത്തട്ടില്‍ കിടക്കും, ചിലപ്പോള്‍ മരണംവരെ.

തെക്കന്‍കേരളത്തില്‍ ഒരു ഗാനമേളയ്ക്കു പോയപ്പോഴുണ്ടായ അനുഭവവും ജയചന്ദ്രന്റെ ഓര്‍മയിലുണ്ട്. ഗാനമേള കഴിഞ്ഞ് രാത്രി റെയില്‍വേസ്റ്റേഷനില്‍ വണ്ടി കയറാന്‍ നില്ക്കുമ്പോള്‍ ഒരാള്‍ കിതച്ചു വിയര്‍ത്ത് മുന്നിലെത്തുന്നു. 'വന്നയുടന്‍ അയാള്‍ ചീത്തവിളി തുടങ്ങി. ക്ഷമയോടെ കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ്. എടോ, തന്റെ 'കരിമുകില്‍ കാട്ടിലെ' എന്ന പാട്ടു കേള്‍ക്കാന്‍വേണ്ടി 40 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വന്നതാണു ഞാന്‍. ആ പാട്ടു പാടണമെന്ന് കുറിപ്പു കൊടുത്തയച്ചിട്ടുപോലും താന്‍ വഴങ്ങിയില്ല. താനെന്തു പാട്ടുകാരനാടോ?'

ആദ്യം നീരസം തോന്നിയെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നു ചിന്തിച്ചപ്പോള്‍ അയാള്‍ പറഞ്ഞതില്‍ ന്യായമുണ്ടെന്നു തോന്നിയെന്ന് ജയചന്ദ്രന്‍. 'അയാളെ നിരാശനാക്കേണ്ടിവന്നതില്‍ ദുഃഖം തോന്നി. ക്ഷമ ചോദിച്ച് പാട്ടിന്റെ രണ്ടുവരി മൂളിക്കൊടുത്ത ശേഷമാണ് ഞാന്‍ ആ മനുഷ്യനെ പറഞ്ഞയച്ചത്.'

ഹൃദയസ്​പര്‍ശിയായ മറ്റൊരനുഭവം ഇളയരാജ വിവരിച്ചുകേട്ടതും ജയചന്ദ്രന്റെ ഓര്‍മയിലുണ്ട്. കഥാപാത്രങ്ങള്‍ മനുഷ്യരായിരുന്നില്ല എന്നുമാത്രം. 'തേനിയില്‍ രാജാസാറിന്റെ ഒരു വീടുണ്ട്. അതിനടുത്താണ് ആ പ്രദേശത്തെ ഏക സിനിമാ കൊട്ടക. വനപ്രദേശമായതുകൊണ്ട് മൃഗങ്ങളും കുറവല്ല. കൊട്ടകയില്‍ വൈദേഹി കാത്തിരുന്താള്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. പടത്തില്‍ 'രാസാത്തി ഉന്നൈ' എന്ന പാട്ടിന്റെ സന്ദര്‍ഭമെത്തുമ്പോള്‍ കാട്ടില്‍നിന്ന് ആനകള്‍ വരിവരിയായി ഇറങ്ങിവരും. പാട്ടു തീരുംവരെ കൊട്ടകയുടെ പരിസരത്ത് മേഞ്ഞശേഷം ആനക്കൂട്ടം തിരിച്ചു പോകുകയും ചെയ്യും.' തേനിയില്‍ വൈദേഹി കാത്തിരുന്താള്‍ പ്രദര്‍ശിപ്പിച്ച കാലം മുഴുവന്‍ ഈ പതിവ് ആവര്‍ത്തിച്ചിരുന്നുവെന്നും രാജാസാര്‍ പറഞ്ഞു. മൃഗങ്ങളെയും സംഗീതം സ്വാധീനിച്ചേക്കാം എന്നതിന് ഉദാഹരണമായാണ് അദ്ദേഹം ഈ അനുഭവം അയവിറക്കിയത്!
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 6:34 am

  rohith.

   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 6:51 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 6:53 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 6:54 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 6:54 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 7:02 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 7:05 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 7:14 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 7:14 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jun 07, 2014 2:09 pm

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sun Jun 08, 2014 8:02 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Aug 05, 2014 1:40 pm

എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ജയചന്ദ്രനെയല്ല മലയാളികള്‍ക്കിഷ്ടം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പാട്ടുകള്‍... അടുത്ത ഗാനം വരെ മലയാളികള്‍ അതു മൂളിക്കൊണ്ടേയിരിക്കും. 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്ന പാട്ടുതന്നെ ഉദാഹരണം. പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും പറയുന്ന ജയചന്ദ്രന്‍ വിവാദങ്ങള്‍ ഉണ്ടായാലും കുലുങ്ങില്ല.

. യേശുദാസ് കൊച്ചിയില്‍ സംഘടിപ്പിച്ച രവീന്ദ്രന്‍ അനുസ്മരണ സംഗീതപരിപാടിയില്‍ നിന്നു മനഃപൂര്‍വം വിട്ടുനിന്നതാണോ ?
ജീവിച്ചിരിക്കുന്നവരെക്കുറിച്ചാണ് എന്റെ ഉത്കണ്ഠ. ഈ നഗരത്തില്‍ തന്നെയല്ലേ എം.കെ. അര്‍ജുനന്‍ ജീവിക്കുന്നത്. മലയാള ഗാനശാഖയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ അര്‍ജുനന്‍ മാഷിന്റെ ജീവിതം എങ്ങനെയാണെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അദ്ദേഹത്തെ ആദരിക്കുന്നതിനാണ് ഞാന്‍ കൊച്ചിയില്‍ പാടുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷമേയുള്ളൂ എല്ലാം.

. മകന്‍ ദിനനാഥിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലേ?
തിരക്കുമൂലം ദിനനാഥിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താനായിട്ടില്ല. അതു ശരിയായിരുന്നില്ലെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഏതായാലും ദിനനാഥ് ഗാനരംഗ
ത്തു സജീവമാവുകയാണ്.

. അദ്ഭുതപ്പെടുത്തിയ സംഗീതസംവിധായകര്‍ ?
രാഘവന്‍മാസ്റ്റര്‍, ദേവരാജന്‍മാസ്റ്റര്‍,ദക്ഷിണാമൂര്‍ത്തി -അങ്ങനെ ചൂണ്ടിക്കാട്ടാന്‍ എത്രയോ പ്രഗദ്ഭരായ സംഗീതസംവിധായകര്‍. മികച്ച ഗാനരചയിതാക്കളും നമുക്കുണ്ടായിരുന്നു. പാട്ടിന്റെ സുവര്‍ണകാലമായിരുന്നു അത്. അതു തീര്‍ന്നു.

. ഇപ്പോഴത്തെ സംഗീതരംഗത്തെപ്പറ്റി?
പാട്ടിന്റെ രീതി തന്നെ മാറി. ട്യൂണിനൊപ്പിച്ചു വരികളെഴുതുന്നതാണല്ലോ ഇപ്പോഴത്തെ ശൈലി. നമ്മുടെ പാട്ടുകളുടെ സാഹിത്യഗുണവും കേള്‍ക്കാനുള്ള ഇമ്പവുമൊക്കെ ഇല്ലാതായി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Aug 05, 2014 2:52 pm

  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Aug 11, 2014 6:45 am

പി.ജയചന്ദ്രന് ഹരിവരാസനം അവാര്‍ഡ്‌

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസനം അവാര്‍ഡ് ചലച്ചിത്രപിന്നണിഗായകന്‍ പി.ജയചന്ദ്രന്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ചിങ്ങപ്പിറവിദിവസമായ 17ന് രാവിലെ 7ന് ശബരിമല ധര്‍മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ഹരിവരാസനപുരസ്‌കാരം സമ്മാനിക്കും
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 8:22 am

പ്രായം 70; നാദം 'നിത്യഹരിതം'  

രവി മേനോന്‍

കാതിലേക്ക് അതുവരെ കേട്ടിട്ടില്ലാത്ത ഒരു പ്രണയഗാനമൊഴുകുന്നു. ചെന്നൈയിലെ വര്‍ഷവല്ലകി സ്റ്റുഡിയോയില്‍ വച്ച് അന്ന് കാലത്ത് റെക്കോര്‍ഡ് ചെയ്ത പാട്ട് ഫോണിലൂടെ പാടിക്കേള്‍പ്പിക്കുകയാണ് മലയാള സിനിമാ സംഗീതത്തിലെ നിത്യഹരിത കാമുകനായ പി. ജയചന്ദ്രന്‍: ''ആരോടും ആരാരോടും പാടല്ലേ പറയല്ലേ, ആലോലം ആടാടല്ലേ ആരോമല്‍ പൂവല്ലേ, ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ മഴ മായും മലര്‍മേലെ തെളിവാന ചിരിപോലെ വരണൊണ്ടേ ഇഷ്ടം കൂടാന്‍ ഞാന്‍ കുഞ്ഞാറ്റേ... '' മുരുകന്‍ കാട്ടാക്കട എഴുതി വിദ്യാസാഗര്‍ ഈണമിട്ട പാട്ട്. ചിത്രം: ഭയ്യാ ഭയ്യാ.

അത്ഭുതം തോന്നി. ആഹ്ലാദവും. 70 വയസ്സ് പിന്നിട്ട കാമുകനാണ് പാടുന്നത്, പതിനെട്ടുകാരന്റെ ശബ്ദത്തില്‍. ചോദിക്കണമെന്നുണ്ടായിരുന്നു: എങ്ങനെ ഇത്രയും പ്രണയം ഈ പ്രായത്തിലും മനസ്സില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നു? ഏതു ന്യൂജനറേഷന്‍ ഗായകനെയും അതിശയിപ്പിക്കും വിധം എങ്ങനെ ഇത്ര അനായാസം കാമിനിമാരുടെ ഹൃദയം തൊട്ടറിയാനാകുന്നു? എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ജയചന്ദ്രന്‍ ചിരിയോടെ പറഞ്ഞു: ''നല്ല വരികളും നല്ല സംഗീതവും ഉണ്ടെങ്കില്‍ പ്രണയം താനേ വരും. പിന്നെ നമ്മള്‍ വെറുതെ നിന്നുകൊടുത്താല്‍ മതി. പാട്ട് നമ്മളെയും കൊണ്ട് പൊയ്‌ക്കൊള്ളും; അറിയാത്ത ഏതൊക്കെയോ വഴികളിലൂടെ അത് നമ്മെ കൈപിടിച്ചു നടത്തും.'' ആ അറിയാവഴികളിലൂടെ സാധാരണക്കാരായ ശ്രോതാക്കളേയും കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി താനെന്ന് അറിയുന്നുണ്ടാകുമോ ജയചന്ദ്രന്‍?

മറ്റൊരു പ്രണയഗാനത്തിലൂടെ ജയചന്ദ്രന്‍ മലയാളികളെ വശീകരിച്ചിട്ട് ഏറെ നാളായിട്ടില്ല: 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവീ. ഇപ്പോഴിതാ പ്രണയത്തിന്റെ ലോലമായ മയില്‍പ്പീലി സ്പര്‍ശവുമായി 'ആരോടും ആരാരോടും'. അടിമുടി വിദ്യാസാഗര്‍ ടച്ച്' നിറഞ്ഞു നില്‍ക്കുന്ന സുന്ദര ഗാനം. ''എന്താണ് ജയേട്ടനുമായി വീണ്ടും ഒരുമിക്കാത്തത് എന്ന് നിങ്ങള്‍ ചോദിച്ചിരുന്നില്ലേ? അതിനുള്ള മറുപടിയാണ് ഈ പാട്ട്.'' പിറ്റേന്ന്, പാട്ടിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു വിളിച്ചപ്പോള്‍ വിദ്യാസാഗര്‍ പറഞ്ഞു. ''എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ പാടിയ ഗായകനാണ് ജയേട്ടന്‍ . അദ്ദേഹത്തിനു മാത്രം പാടി ഫലിപ്പിക്കാന്‍ കഴിയുന്ന ചില പാട്ടുകളുണ്ട്.

അത്തരം പാട്ടുകളേ ഞാന്‍ അദ്ദേഹത്തിന് നല്‍കിയിട്ടുള്ളൂ. ഇന്നലെ ജയേട്ടന്‍ ആ പാട്ട് പാടിത്തീര്‍ന്നപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു; കണ്ണും. എത്ര കാലമായി ഇതുപോലെ ഭാവാര്‍ദ്രമായ ആലാപനം കേട്ടിട്ട്. ..'' ശരിയാണ്. വിദ്യാസാഗറിന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ പലതും നാം കേട്ടത് ജയചന്ദ്രന്റെ ശബ്ദത്തിലായിരുന്നില്ലേ? രണ്ടാം ഭാവത്തിലെ മറന്നിട്ടുമെന്തിനോ, ചന്ദ്രോത്സവത്തിലെ ആരാരും കാണാതെ, ദേവദൂതനിലെ പൂവേ പൂവേ പാലപ്പൂവേ.....പിന്നെ യൗവനത്തിന്റെ ഊര്‍ജസ്വലതയും മെലഡിയുടെ മാധുര്യവും സമ്മേളിച്ച 'നിറ'ത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കീ...

''ആരെയും മനസ്സില്‍ കണ്ട് ട്യൂണിടാറില്ല ഞാന്‍. പാട്ടുണ്ടാക്കിയ ശേഷം അനുയോജ്യമായ ശബ്ദം തേടിപ്പിടിക്കുകയാണ് എന്റെ രീതി.'' വിദ്യാസാഗര്‍ പറയുന്നു. ''ഭയ്യാ ഭയ്യയിലെ ഗാനസൃഷ്ടിയുടെ ഏതോ ഘട്ടത്തില്‍ ജയേട്ടന്റെ ശബ്ദം എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി എന്നതാണ് സത്യം. ശബരിമല യാത്രയുടെ തിരക്കിലായതിനാല്‍ അദ്ദേഹത്തിനു ചെന്നൈയിലേക്ക് വരാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. വന്നില്ലായിരുന്നെങ്കില്‍ അതൊരു വലിയ നിരാശയായേനെ. ഭാഗ്യവശാല്‍ സമയത്തിന് തന്നെ ജയേട്ടന്‍ എത്തി. സ്റ്റുഡിയോയില്‍ കയറിവന്നയുടന്‍ അദ്ദേഹം പറഞ്ഞു: 'ഇത്തവണ നിന്ന് പാടാന്‍ വയ്യ. പ്രായമൊക്കെ ആയിവരികയല്ലേ? ഇരുന്നു പാടിനോക്കാം.' അത്ഭുതം തോന്നി. ആദ്യമായാണ് എന്റെ റെക്കോര്‍ഡിംഗിന് അങ്ങനെയൊരു ആവശ്യം അദ്ദേഹം പറഞ്ഞുകേള്‍ക്കുന്നത്...''

മൈക്കിനു മുന്നില്‍ ഇരുന്നു ഭാവമധുരമായി പാടുന്ന ജയചന്ദ്രനെ നോക്കിനിന്നപ്പോള്‍ മൂന്നര പതിറ്റാണ്ട് മുന്‍പ് ചെന്നൈയിലെ രേവതി സ്റ്റുഡിയോയില്‍ വെച്ച് ആദ്യമായി അദ്ദേഹത്തെ കണ്ട നിമിഷങ്ങളാണ് ഓര്‍മ്മ വന്നതെന്ന് വിദ്യാസാഗര്‍. ദേവരാജന്‍ മാസ്റ്ററുടെയോ മറ്റോ റെക്കോര്‍ഡിംഗ് ആയിരിക്കണം. പൂര്‍ണ്ണമായ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മൈക്കിലേക്ക് ഹൃദയം തുറന്നു പാടുകയാണ് ജയചന്ദ്രന്‍. ഓര്‍ക്കസ്ട്രയില്‍ വൈബ്രോഫോണ്‍ വായിക്കാന്‍ പയ്യനായ ഞാനുമുണ്ട്. അന്ന് കേട്ട അതേ മാധുര്യത്തോടെ ഈ എഴുപതാം വയസ്സിലും അദ്ദേഹം പാടുന്നു. സ്റ്റുഡിയോ മുറിയുടെ ഏകാന്തതയില്‍ മാത്രമല്ല നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നിലും...'' ജയചന്ദ്രന്റെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഓര്‍മ്മയില്‍ നിന്ന് മൂളുന്നു വിദ്യാസാഗര്‍: താലാട്ടുതേ വാനം, തള്ളാടുതേ മേഘം .. ഇശൈജ്ഞാനി ഇളയരാജ ഈണമിട്ട ''കടല്‍മീന്‍ക''ളിലെ മനോഹരമായ മെലഡി.

ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നാം. മലയാള സിനിമയിലെ ശ്രദ്ധേയരായ പുതു തലമുറ സംഗീത സംവിധായകരില്‍ പലരുടെയും മികച്ച ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ളത് ജയചന്ദ്രനാണ്.    

ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തിലെ സ്വയംവരചന്ദ്രികേ എന്ന യുഗ്മഗാനം ഓര്‍മയില്ലേ. ദീപക് ദേവ് എന്ന സംഗീത സംവിധായകനെ മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത് തന്നെ സുജാതയോടൊപ്പം ജയചന്ദ്രന്‍ പാടിയ ആ പാട്ടിലൂടെയാണ്.

പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ ദീപക് സൃഷ്ടിച്ച ഏറ്റവും മികച്ച ഈണങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ഈ പാട്ടുണ്ടാകും ആ പട്ടികയുടെ തലപ്പത്ത്. ജലോല്‍സവത്തിലെ കേരനിരകളാടും എന്ന ഗാനത്തെ ഒഴിച്ചു നിര്‍ത്തി അല്‍ഫോണ്‍സിന്റെ സംഗീത സംഭാവനകളെ വിലയിരുത്താനാകുമോ നമുക്ക്? സരസ്വതി എന്ന രാഗത്തിന്റെ ഭാവം അടിമുടി തുടിച്ചുനില്‍ക്കുന്ന ഈ ഗാനത്തെ തികച്ചും കേരളീയമായ ഒരു അനുഭവമാക്കി മാറ്റിയെടുത്തു ജയചന്ദ്രന്റെ ആലാപനം. ഗോപീസുന്ദര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക 1983 ലെ മനോഹരമായ ആ യുഗ്മഗാനം തന്നെ ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്ന് പാടിയ ഓലഞ്ഞാലി കുരുവീ. ഇതേ ഗോപീസുന്ദറിനെ ''അപ്പങ്ങള്‍ എമ്പാടും'' എന്ന പാട്ടിന്റെ പേരില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് ഒരിക്കല്‍ ജയചന്ദ്രന്‍ . ''പറയാനുള്ളത് അപ്പപ്പോള്‍ ആരുടേയും മുഖത്തു നോക്കി പറയുക എന്നതാണ് എന്റെ ശീലം. മനസ്സില്‍ തോന്നിയ അനിഷ്ടം ഞാന്‍ പ്രകടിപ്പിച്ചിരിക്കാം . പക്ഷെ മൗലികവും മനോഹരവുമായ മെലഡികളും തനിക്കു വഴങ്ങും എന്ന് പിന്നീടു ഗോപി തെളിയിച്ചപ്പോള്‍ അയാളെ അഭിനന്ദിക്കാനും ഞാന്‍ മടിച്ചിട്ടില്ല.'' ജയചന്ദ്രന്‍ പറയുന്നു.

സ്റ്റീഫന്‍ ദേവസ്സി ആണ് ജയചന്ദ്രന്റെ വിമര്‍ശനം ഏറ്റു വാങ്ങിയ മറ്റൊരു സംഗീത സംവിധായകന്‍. റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലും പഴയ ക്ലാസിക് ഗാനങ്ങള്‍ വികലമായി പുന:സൃഷ്ടിക്കുന്നു എന്നായിരുന്നു സ്റ്റീഫനെക്കുറിച്ച് അദ്ദേഹത്തിനുള്ള പരാതി. ഇതേ സ്റ്റീഫന്‍ സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഏറ്റവും ഹൃദയഹാരിയായ ഗാനത്തിന് ശബ്ദം നല്കിയത് ജയചന്ദ്രന്‍ ആണെന്ന് കൂടി അറിയുക, ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ ''തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍.'' ബിജിബാലിന്റെയും പ്രിയ ഗായകരില്‍ ഒരാളാണ് ജയചന്ദ്രന്‍. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ''പ്രേമിക്കുമ്പോള്‍ നീയും ഞാനും'' എന്ന ഗാനം ജയചന്ദ്രന്റെതല്ലാതെ മറ്റേതെങ്കിലും ശബ്ദത്തില്‍ സങ്കല്‍പ്പിക്കാന്‍ ആകുമോ നമുക്ക്? ''നമ്മള്‍ സൃഷ്ടിക്കുന്ന ഈണത്തെ നാം പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള പാട്ടുകാരനാണ് ജയേട്ടന്‍.

ഏതു സാധാരണ ഈണത്തെയും അത്യസാധാരണ ഗാനമാക്കി മാറ്റാന്‍ കഴിയും അദ്ദേഹത്തിന് '' പുത്തന്‍ സംഗീത സംവിധായകര്‍ക്കിടയില്‍ ഡിജിറ്റല്‍ സാങ്കേതികത്തികവും മെലഡിയും ഒത്തിണങ്ങിയ ഗാനങ്ങള്‍ ഒട്ടേറെ സമ്മാനിച്ചിട്ടുള്ള അഫ്‌സല്‍ യൂസഫ് പറയുന്നു. യൂസഫിന്റെ 'ഇല്ലാത്താലം കൈമാറുമ്പോള്‍' എന്ന പ്രണയഗാനത്തെ വേറിട്ട ശ്രവ്യാനുഭവമാക്കി മാറ്റി, ജയചന്ദ്രന്റെ ആലാപനം.
പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴും പഴമയുടെ മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ മറക്കുന്നില്ല ജയചന്ദ്രന്‍. ''പണ്ടൊക്കെ പാട്ടുകള്‍ റേഡിയോയില്‍ കേട്ട് ഇഷ്ടപ്പെട്ടു വേണം ജനങ്ങള്‍ ഏറ്റെടുക്കാന്‍. റേഡിയോ പോലും അപൂര്‍വതയായിരുന്ന കാലമായിരുന്നു എന്ന് ഓര്‍ക്കണം. ഇന്ന് പാട്ട് ഹിറ്റാക്കാന്‍ യുട്യൂബിന്റേയും സോഷ്യല്‍ മീഡിയയുടെയുമൊക്കെ സഹായമുണ്ട്. ഓലഞ്ഞാലി കുരുവീ എന്ന പാട്ടിന് യൂട്യൂബില്‍ 20 ലക്ഷത്തോളം ഹിറ്റ് കിട്ടി എന്ന് ആരോ പറഞ്ഞറിഞ്ഞത് അടുത്തിടെയാണ്. കംപ്യൂട്ടറുമായി വലിയ ബന്ധമില്ലാത്തത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാറില്ല ഞാന്‍. പാട്ട് പാടിക്കഴിഞ്ഞാല്‍ അതിനെ അതിന്റെ പാട്ടിനു വിടുക എന്നതാണ് എന്റെ നയം. ചിലത് ജനങ്ങള്‍ സ്വീകരിക്കും; ചിലത് അവഗണിച്ചെന്നും വരാം. എന്റെ പാട്ടുകള്‍ ഹിറ്റായിട്ടുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹം കൊണ്ട് കൂടിയാണെന്ന് വിശ്വസിക്കുന്നു ഞാന്‍..'' ജയചന്ദ്രന്റെ വാക്കുകള്‍.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 9:37 am

Mridule ithaa.....

Neela mala poonguyile...

Harhsabaashpam thooki...


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 10:22 am

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 10:27 am

പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളിൽ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി..
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)

song
Back to top Go down
Sponsored content
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    

Back to top Go down
 
പി ജയചന്ദ്രന്‍ഭാവഗായകന്‍
Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: