HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജി.വേണുഗോപാല്‍

Go down 
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജി.വേണുഗോപാല്‍    Sat May 26, 2012 11:42 am

Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: ജി.വേണുഗോപാല്‍    Mon Aug 20, 2012 1:48 pm[You must be registered and logged in to see this link.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Mon Aug 20, 2012 1:50 pm

kaaat wrote:

[You must be registered and logged in to see this link.]
കാറ്റേ ഞാന്‍ കുറച്ചു മുമ്പേ ഇത് ഫേസ്‌ബുക്കില്‍ ഷേര്‍ ചെയ്തതേ ഉള്ളൂ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജി.വേണുഗോപാല്‍    Tue Aug 21, 2012 8:18 am

athee...super song
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: ജി.വേണുഗോപാല്‍    Mon Dec 10, 2012 12:37 pm

Happy Birthday Venujiiiiiii......................

[You must be registered and logged in to see this link.]
Back to top Go down
mithun nambiar
Forum Member
Forum Member
avatar

PostSubject: Re: ജി.വേണുഗോപാല്‍    Mon Dec 10, 2012 12:38 pm

happy birthday wishes
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Mon Dec 10, 2012 12:50 pm

happy birthday
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Mon Dec 10, 2012 12:52 pm
HAPPY BIRTHDAY DEAR VENUJI
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Fri Mar 08, 2013 6:44 am

മെലഡികളുടെ സ്വന്തം ഗായകന്‍മലയാളത്തിന്റെ മെലഡി ഗായകന്‍ ജി.വേണുഗോപാലിനോടാണ് ചോദ്യങ്ങള്‍. ശാന്തസുന്ദര ഗാനം പോലെ മറുപടികളെത്തി... ഉത്തരങ്ങള്‍ താനേ പൂവിട്ടു തുടങ്ങിയതുപോലെ...

തിരക്ക്...
പാട്ടെന്നത് സിനിമാഗാനം മാത്രമല്ലല്ലോ. ദിവസവും ആല്‍ബങ്ങളായും കവിതകളായും റെക്കോഡിങ്ങുണ്ട്. ജെസ്യുട്ട് പുരോഹിതന്‍മാരുടെ പ്രാര്‍ഥനയുടെ റെക്കോഡിങ് ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. എന്റെ ശബ്ദം ആവശ്യമുള്ള പാട്ടുകള്‍ മാത്രമാണ് ഞാന്‍ പാടിയത്. വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചേ പാടാറുള്ളൂ. പാട്ടുകള്‍ക്കുവേണ്ടി ഞാന്‍ ഒരിക്കലും പിറകെ നടന്നിട്ടില്ല.

എത്ര പാട്ടുപാടി എന്നല്ല, പാടിയ പാട്ടുകളില്‍ എത്ര പാട്ടുകള്‍ ആളുകളുടെ മനസ്സില്‍ ഉണ്ട് എന്നതാണു കാര്യം. തലത് മെഹമൂദ് ആണെന്റെ മാതൃകാ ഗായകന്‍. വെറും 150 ല്‍ താഴെ പാട്ടുകള്‍ മാത്രമേ അദ്ദേഹം പാടിയിട്ടുള്ളൂ. ഇന്ത്യന്‍ മെലഡികളില്‍ ആര്‍ക്കാണ് അദ്ദേഹത്തെ അവഗണിക്കാനാവുക...?

മെലഡി മാത്രം...
കരിയറിലെ ആദ്യ അഞ്ചു വര്‍ഷമാണ് ഒരുഗായകന്റെ ഗതി നിശ്ചയിക്കുന്നത്. എണ്‍പതുകളില്‍ പാടിത്തുടങ്ങിയ എനിക്ക് ദേവരാജന്‍മാഷും രവീന്ദ്രന്‍മാഷും മോഹന്‍ സിതാരയും ഔസേപ്പച്ചനും ജോണ്‍സേട്ടനുമൊക്കെ തന്നത് മെലഡി പാട്ടുകളായിരുന്നു. എന്റെ ശബ്ദം അതിനു യോജിക്കുന്നതുകൊണ്ടായിരുന്നു അത്. അവര്‍ തന്ന നോട്ടുകളൊക്കെ ഒന്നിനൊന്ന് മികച്ചതാക്കി ഞാന്‍ തിരിച്ചുനല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ആ പാട്ടുകളൊക്കെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും. മെലഡിക്ക് അതിന്റേതായ സുഖമുണ്ട്. അതാര്‍ക്കും അവഗണിക്കാനാകില്ല.

താനേ പൂവിട്ടമോഹം...
ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ജോലികിട്ടിയപ്പോള്‍ നാലുവര്‍ഷമായിരുന്നു പ്രൊബേഷന്‍. അവധി കിട്ടില്ല. അവധിയെടുക്കാന്‍ പറ്റാതെ പല പാട്ടുകളും എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇന്നെനിക്കതില്‍ വല്ലാത്ത വിഷമമുണ്ട്. പക്ഷേ അന്ന് ഒരു സ്ഥിരവരുമാനം ആവശ്യമായിരുന്നു. ഒരുദിവസം സത്യേട്ടന്‍(സത്യന്‍ അന്തിക്കാട്) വിളിച്ച് ജോണ്‍സേട്ടന്റെ പാട്ടിന്റെ കാര്യം പറഞ്ഞു. പക്ഷേ ആകാശവാണിയില്‍ നിന്ന് അവധി തന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞ് സത്യേട്ടനെ വെറുതെ വിളിച്ചപ്പോഴാണറിയുന്നത് ആ പാട്ട് ആരും പാടിയിട്ടില്ല എന്ന്. ക്രിസ്മസ് അവധിക്ക് ചെന്നൈയില്‍ പോയി ആ പാട്ടു പാടി. അതാണ് 'താനേ പൂവിട്ട മോഹം...' അതിനെനിക്ക് 1990 ല്‍ സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും ലഭിച്ചു. നമുക്ക് വിധിച്ച പാട്ടുകള്‍ നമുക്കുതന്നെ ലഭിക്കുമെന്ന് തിരിച്ചറിഞ്ഞ സംഭവമായിരുന്നു അത്. പതിനാലു വര്‍ഷത്തിനുശേഷം 2004 ല്‍ 'ആടെടീ.. ആടാടെടീ...' എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോഴാണ് കരിയറില്‍ ഏറ്റവും സന്തോഷം തോന്നിയത്.

ഈ ചില്ലയില്‍ നിന്ന്...
'സ്പിരിറ്റി'ലെ ഈ ചില്ലയില്‍ നിന്ന് എന്ന ഗാനം ആദ്യം പാടിയത് ഞാനായിരുന്നു; 'ജൂണ്‍ മഴയില്‍' എന്ന ആല്‍ബത്തിനു വേണ്ടി. പക്ഷേ ആ പാട്ട് സിനിമയിലേക്കെടുത്തപ്പോള്‍ ദാസേട്ടനെക്കൊണ്ട് പാടിപ്പിച്ചു. ഹൃദയം പറിച്ചെടുക്കുന്ന വേദനയാണെനിക്കന്നുണ്ടായത്. 'ജൂണ്‍ മഴയിലെ' എന്റെ ആ പാട്ട് ഒട്ടും മോശമായിരുന്നില്ല. ഇക്കാര്യം ദാസേട്ടന്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം ഈ പാട്ട് പാടില്ലായിരുന്നു. പണ്ട് ചെന്നൈയില്‍ വെച്ച് ജയേട്ടന്‍(ജയചന്ദ്രന്‍) പാടിയ ഒരു പാട്ട് സംഗീതസംവിധായകന്‍ ദാസേട്ടനെക്കൊണ്ട് വീണ്ടും പാടിപ്പിച്ചു. ഇടയ്‌ക്കെപ്പഴോ ട്രാക്കില്‍ ജയേട്ടന്റെ ശബ്ദം കയറിവന്നു. അത് തിരിച്ചറിഞ്ഞ ദാസേട്ടന്‍ 'എനിക്ക് എന്നുടെ സാദം പോതും' എന്നുപറഞ്ഞ് സ്റ്റുഡിയോ വിട്ടു. സിനിമയില്‍ സംവിധായകനുമുന്നില്‍ വെറും ഭിക്ഷക്കാരനാണ് പാട്ടുകാരന്‍.

വി.കെ.പി.യുടെ നിലപാട്...
1993 നു ശേഷം കുറച്ചുകാലം എനിക്ക് സിനിമാഗാനങ്ങള്‍ കിട്ടിയില്ല. 1999 ല്‍ വി.കെ. പ്രകാശിന്റെ 'പുനരധിവാസം' എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും പാടിയാണ് ഞാന്‍ തിരിച്ചെത്തുന്നത്. ആ സിനിമയിലെ എന്റെ പാട്ടുകള്‍ തട്ടിയെടുക്കാന്‍ ഒരു ഗായകന്‍(ദാസേട്ടനല്ല) ശ്രമിച്ചു. അയാള്‍ ഭാര്യയേയും കൂട്ടി വി.കെ.പി.യുടെ അടുത്തെത്തി. തനിക്ക് ഈ പാട്ടുകള്‍ തരുകയാണെങ്കില്‍ കാസറ്റ് വില്‍ക്കുന്ന കാര്യം താനേറ്റു എന്നായിരുന്നു ആ ഗായകന്റെ ഓഫര്‍. പക്ഷേ വി.കെ.പി. ആ ഓഫര്‍ നിരസിച്ചു. മുഴുവന്‍ പാട്ടുകളും എന്നെക്കൊണ്ട് പാടിച്ചു.

മകന്റെ പാട്ട്...
വി.കെ.പി.യുടെ 'നത്തോലി ചെറിയ മീനല്ല' എന്ന പുതിയ ചിത്രത്തിന്റെ പ്രമോ സോങ് പാടിയത് എന്റെ മകന്‍ അരവിന്ദ് വേണുഗോപാലാണ്. ഹൈലി മെറ്റാലിക് സോങ്. അവന്‍ പാട്ട് പഠിച്ചിട്ടൊന്നുമില്ല. എന്നില്‍ നിന്നു തികച്ചും വ്യത്യസ്തമായ ശബ്ദമാണവന്റേത്. ബാംഗ്ലൂരില്‍ എം.എസ്. കമ്യൂണിക്കേഷന്‍ പഠിക്കുന്ന അവന്‍ വി.കെ.പി.യുടെ അടുത്ത് ഇന്റേണ്‍ഷിപ്പിനു പോയിരുന്നു. അവിടെവെച്ച് അവന്റെ പാട്ടുകേട്ട വി.കെ.പി. സിനിമയില്‍ പാടാന്‍ ക്ഷണിക്കുകയായിരുന്നു.'ടീനേജ്' എന്ന കന്നട സിനിമയിലും അവനൊരു പാട്ട് പാടിയിട്ടുണ്ട്.

റിയാലിറ്റി ഷോ...
പണ്ടത്തെ കാലത്തെ അപേക്ഷിച്ച് വളര്‍ന്നുവരുന്ന ഗായകര്‍ക്ക് നല്ലൊരു പ്ലാറ്റ് ഫോം ആണ് റിയാലിറ്റി ഷോകള്‍. ഒട്ടേറെ ഗായകര്‍ റിയാലിറ്റി ഷോകള്‍ വഴി എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷംമാത്രം നൂറ്റിമുപ്പതിലേറെ പുതിയ ഗായകരാണ് പിന്നണി പാടിയത്. പക്ഷേ കോടികളുടെ ഫ്ലാറ്റുകളും മറ്റും സമ്മാനം നല്‍കുന്നത് നിര്‍ത്തണം. ഈ സമ്മാനം കിട്ടിയാല്‍ അത് മറിച്ചുവിറ്റ് അവര്‍ വല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും തുടങ്ങും. പാട്ട് മറക്കും. പാടാനുള്ള ഓഫറുകളാണ് സമ്മാനമായി നല്‍കേണ്ടത്. അതവര്‍ക്ക് ആത്മവിശ്വാസം നല്‍കും. സംഗീതത്തെ അവര്‍ സീരിയസ്സായി കാണാന്‍ തുടങ്ങും.

സസ്‌നേഹം ജി വേണുഗോപാല്‍...
ഓര്‍ക്കൂട്ടിലെ ആരാധകര്‍ചേര്‍ന്ന് സസ്‌നേഹം ജി. വേണുഗോപാല്‍ എന്നൊരു ചാരിറ്റി വര്‍ക്ക് നടത്തുന്നുണ്ട്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ കുട്ടികളെ ശുശ്രൂഷിക്കുകയാണ് ലക്ഷ്യം. ഞാനും അതില്‍ പങ്കാളിയായി. ആസ്പത്രിയില്‍ ചെന്ന് കുട്ടികളെ കാണുകയും അവര്‍ക്കൊപ്പം പാടുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നൊരു സേവനം. സംഗീതം എത്രമാത്രം മനസ്സിനെ ശാന്തമാക്കുന്നു എന്ന് അവിടെനിന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍ ചിലത് ചെയ്യാന്‍ ഉദ്ദേശ്യമുണ്ട്. മെലഡി കൊണ്ട് മനസ്സിന്റെ മുറിവുണക്കുന്നൊരു സംരംഭത്തിന്റെ ആലോചനയിലാണ്.

എഴുത്തിന്റെ വഴി...
മുമ്പ് ഞാനൊരു ജേര്‍ണലിസ്റ്റായതുകൊണ്ടുതന്നെ എഴുതുക എന്നത് എനിക്കേറെ പ്രിയപ്പെട്ട കാര്യമാണ്. കുറച്ചുവര്‍ഷത്തിനകം എഴുത്ത് സീരിയസ്സായി എടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഗ്ലോബല്‍ ഇന്ത്യന്‍ നെറ്റ്‌വെയറില്‍ സോങ്‌സ് ഓണ്‍ സാന്‍ഡ് എന്നൊരു ബ്ലോഗ് എഴുതുന്നുണ്ട്. ദാസേട്ടന്റെ 50 വര്‍ഷങ്ങള്‍, ജോണ്‍സന്റെ മരണം, തുഞ്ചന്‍ പറമ്പില്‍ എം.ടി വിളിച്ചിട്ടുപോയത്... ഇതിനെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. ഫേസ് ബുക്കിലും സജീവമാണ്.

കവിത, പുതിയ പാട്ടുകള്‍...
കവിതയേയും സംഗീതത്തേയും ചേര്‍ത്തുള്ള ഒരാവിഷ്‌കാരമാണിപ്പോള്‍ ചെയ്യുന്നത്. കവിതയ്ക്കും സിനിമാഗാനങ്ങള്‍ക്കുമിടയില്‍ നില്‍ക്കുന്ന വലിയൊരു വിഭാഗം സംഗീതാസ്വാദകരുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ കവിത ചൊല്ലുന്നത്. കക്കാടിന്റെ 'സഫലമീയാത്ര' ഇന്നും എത്രപേരാണ് പാടിനടക്കുന്നത്. പുതിയ പാട്ടുകളെക്കുറിച്ച് ഒന്നും പറയുന്നില്ല. പാടിക്കഴിഞ്ഞ് പാട്ട് പുറത്തിറങ്ങിയാലേ പറയാന്‍ പറ്റൂ. അതാണ് കാലം.

ആറുസുന്ദരികളുടെ കഥ(ആസ്‌ക്) എന്ന സിനിമയില്‍ 'പൊന്നൂഞ്ചലില്‍...' എന്നു തുടങ്ങുന്ന പാട്ടാണ് വേണുഗോപാല്‍ പുതിയതായി പാടുന്നത്.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Fri Mar 08, 2013 8:02 amchechi
Back to top Go down
Radhika
PostSubject: Re: ജി.വേണുഗോപാല്‍    Fri Mar 08, 2013 9:05 am

A new melodious song by G Venugopal from Hrudayavenu series

മധുരമായ്‌ ഉറങ്ങുകെന്‍ സ്മരണകളെ..മാറില്‍.............
മധുരമായ്‌ ഉറങ്ങുകെന്‍ നോവുകളെ....
Lyrics/Music: M Ramakrishna Menon
Singer: G Venugopal

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Fri Mar 08, 2013 9:06 am

Radhika wrote:
A new melodious song by G Venugopal from Hrudayavenu series

മധുരമായ്‌ ഉറങ്ങുകെന്‍ സ്മരണകളെ..മാറില്‍.............
മധുരമായ്‌ ഉറങ്ങുകെന്‍ നോവുകളെ....
Lyrics/Music: M Ramakrishna Menon
Singer: G Venugopal

[You must be registered and logged in to see this link.]

രാധിക
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Thu May 02, 2013 7:15 am

ഒന്നാംരാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുമ്പില്‍...

തൃശ്ശൂര്‍ എന്നു കേള്‍ക്കുമ്പോഴേ വേണു തന്റെയീ പാട്ട് മൂളിത്തുടങ്ങും. തൃശ്ശൂര്‍ക്കാര്‍ക്കും അങ്ങനെത്തന്നെ- ജി. വേണുഗോപാല്‍ എന്നു കേട്ടാല്‍ രീതിഗൗളയില്‍ ചിട്ടപ്പെടുത്തിയ ഈ പാട്ടും വടക്കുന്നാഥ ക്ഷേത്രവും തൃശ്ശൂരിന്റെ പഴയ ചിത്രവും മനസ്സിലെത്തും. കുറേ നല്ല നൊസ്റ്റാള്‍ജിക് മെലഡികള്‍ക്ക് സ്വരം പകര്‍ന്ന വേണുവിനോട് നമുക്ക് പ്രത്യേക സ്‌നേഹമുണ്ട്. തൃശ്ശൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയിരുന്നകാലത്തെ ഓര്‍മകളെക്കുറിച്ച് പറയുമ്പോള്‍ ഈ ഗായകനും അല്‍പ്പം നൊസ്റ്റാള്‍ജിക് ആകും. ആദ്യ സംസ്ഥാന അവാര്‍ഡും ജോണ്‍സണ്‍ മാസ്റ്ററും പവിത്രനും ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവവുമൊക്കെ വേണുവിന്റെ ഓര്‍മകളില്‍ മിന്നിമറയും. ചെറിയൊരിടവേളയ്ക്കു ശേഷം തൃശ്ശൂരിലെത്തിയ വേണുവിന്റെ തൃശ്ശൂര്‍ ഓര്‍മകളിലൂടെ...

ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാംപക്കം

1988 ലാണ് ആകാശവാണിയിലെ ജോലിയുമായി തൃശ്ശൂരെത്തിയത്. അതിനുമുമ്പേ 86-87 കാലത്ത് ആകാശവാണി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്പില്‍ നടത്തിയിരുന്ന ലളിതഗാനമേളയ്ക്ക് തൃശ്ശൂരില്‍ വന്നിരുന്നു. പക്ഷെ 88ല്‍ എത്തിയത് ജീവിതത്തിലെ വഴിത്തിരിവുമായാണ്. വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പത്മരാജന്റെ ഫോണ്‍കോളെത്തി.

മൂന്നാം പക്കത്തിലെ ഉണരുമീ ഗാനം... പാടാനായിരുന്നു ക്ഷണം. ഇളയരാജയുടെ പാട്ട്. പിന്നൊന്നും നോക്കാനുണ്ടായിരുന്നില്ല. 10 ദിവസത്തെ ലീവെടുത്ത് റെക്കോഡിങ്ങിന് പോയി. 'സ്വാഗത'ത്തിലെ മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ... കൂടി പാടിയാണ് തിരികെയെത്തിയത്. ''പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയ താന്‍ ഒരു സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആകരുതെ''ന്ന് ആകാശവാണിയില്‍ നിന്ന് താക്കീതു കിട്ടി. പാട്ടു വിടില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു. അതുകൊണ്ട് ജോലി രാജിവെയ്ക്കാതെ എങ്ങനെ പാട്ടും ഒരുമിച്ച് കൊണ്ടുപോകാം എന്നതായി പിന്നത്തെ ചിന്ത.

ആഘോഷമില്ലാതെ അവാര്‍ഡ് സന്തോഷം

അധികം വൈകാതെ ട്രെയിനിങ്ങിനായി ഹരിയാനയുടെ ഏതോ ഒരു അതിര്‍ത്തിപ്രദേശത്തേക്ക് പോകേണ്ടിവന്നു. അക്കാലത്ത് മൊബൈല്‍ ഫോണൊന്നുമില്ല. ഒരു ദിവസം ക്ലാസില്‍ നിന്ന് വിളിച്ചിറക്കിയാണ് മൂന്നാം പക്കത്തിലെ ഉണരുമീ ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച കാര്യം പറയുന്നത്. സന്തോഷം പങ്കുവെയ്ക്കാന്‍ ക്ലാസില്‍ ആകെയുണ്ടായിരുന്ന മലയാളി കെ.എം. നരേന്ദ്രന്‍ മാത്രം. അവാര്‍ഡിന്റെ ആഘോഷം അങ്ങനെ ട്രെയിനിങ് ക്ലാസില്‍ ഒതുങ്ങി. അവാര്‍ഡ് കിട്ടിയശേഷമുള്ള എന്റെ ആദ്യത്തെ ഗാനമേള ആമ്പല്ലൂരിലായിരുന്നു.

പവിയേട്ടനും ഗുണ്ടാ ഇമേജും
തൃശ്ശൂരിനെക്കുറിച്ചു പറയുമ്പോള്‍ മറക്കാനാകാത്ത വ്യക്തിത്വങ്ങളാണ് പവിത്രനും വിദ്യാധരന്‍മാസ്റ്ററും. 'ഉത്തര'ത്തിലെ മഞ്ഞിന്‍ വിലോലമാം യവനികയ്ക്കുള്ളില്‍... പാടാന്‍ ചെന്നപ്പോള്‍ പവിയേട്ടനുമുണ്ടായിരുന്നു. ആകാശവാണിയില്‍ നിന്ന് ലീവ് കിട്ടാനുള്ള വിഷമമൊക്കെ അദ്ദേഹത്തിന് അറിയാം. 'നിനക്ക് ആകാശവാണിക്കാര്‍ ലീവ് തരില്ലാല്ലേ? വര്‍ഷത്തിലൊരിക്കലെങ്കിലും നീ അവിടെയൊരു അടിയുണ്ടാക്ക്. എന്നിട്ടൊരു ഗുണ്ടാ ഇമേജ് ഉണ്ടാക്ക്...എന്നാ പിന്നെ നിന്നെയാരും ഒന്നും ചെയ്യില്ല. ലീവും കിട്ടും' -പവിയേട്ടന്‍ സ്വതസിദ്ധമായ ശൈലിയില്‍ അന്നെന്നെ ഉപദേശിച്ചു.

രണ്ടു മുറി വീടും ലേഡീസ് ഹോസ്റ്റലും

അന്ന് തിരുവമ്പാടി ക്ഷേത്രത്തിന് പിറകില്‍ ഒരു രണ്ടു മുറി വീട്ടിലായിരുന്നു താമസം.വളരെ ചെറിയൊരു വീട്. പിന്നീട് രാമവര്‍മപുരത്ത് ക്വാര്‍ട്ടേഴ്‌സില്‍ ഒഴിവു വന്ന് അവിടേക്ക് മാറും വരെ അവിടെയായിരുന്നു. സ്വരാജ് റൗണ്ടും ശക്തന്‍ സ്‌ക്വയറുമൊന്നും അന്നിത്ര വികസിച്ചിട്ടില്ല. ഇന്നിപ്പോള്‍ കാണുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ്! ആഴ്ചയിലൊരിക്കല്‍ ഗുരുവായൂര്‍ക്ക് പോകുന്ന പതിവുണ്ടായിരുന്നു അന്ന്. ചെമ്പൈ സംഗീതോത്സവം ആകാശവാണിക്കു വേണ്ടി പ്രക്ഷേപണം ചെയ്യാനും പ്രോഗ്രാം എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഞാനുണ്ടായിരുന്നു.

എന്റെ കല്യാണവും അക്കാലത്തായിരുന്നു. അക്കാര്യം നല്ല രസമാണ്. കല്യാണം തീരുമാനിച്ച ശേഷമാണ് രശ്മി വിമലാ കോളേജില്‍ പഠിക്കാനെത്തുന്നത്.

ഹോസ്റ്റലിലുള്ള അവളെക്കാണാന്‍ ഇടയ്‌ക്കൊക്കെ ഞാന്‍ ചെല്ലുമായിരുന്നു. രശ്മിയെ കാണാന്‍ ആളെത്തിയെന്നറിഞ്ഞാല്‍ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് കുറേ തലകള്‍ പുറത്തുവരും. പിന്നെ ഞങ്ങളുടെ മേലാകും എല്ലാ കണ്ണുകളും. വല്ലതും സംസാരിക്കാന്‍ പറ്റണ്ടേ? ഒടുവില്‍ മതിയാക്കി തിരിച്ചു പോരും.

നല്ല പാട്ടുകളുടെ പൂക്കാലം

ജോണ്‍സണ്‍ മാസ്റ്റര്‍ തന്ന ഹിറ്റ് പാട്ടുകള്‍ ഏറെയും പാടിയത് തൃശ്ശൂരിലുള്ളപ്പോഴായിരുന്നു. ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ തൃശ്ശൂരിലെ പ്രതിഭകളും എന്റെ തൃശ്ശൂര്‍ ഓര്‍മയില്‍ എത്താറുണ്ട്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ മൈനാകപ്പൊന്‍മുടിയില്‍... (മഴവില്‍ക്കാവടി), തൂവല്‍ വിണ്ണിന്‍ മാറില്‍ തൂവി... (തലയിണ മന്ത്രം), പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളേ... (സ്‌നേഹസാഗരം) പോലുള്ള പാട്ടുകള്‍ ജോണ്‍സന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടി. ബാലചന്ദ്രമേനോന്റെ സസ്‌നേഹത്തിലെ താനേ പൂവിട്ട മോഹം..., ഭരതന്‍ ചിത്രം മാളൂട്ടിയിലെ സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍... തുടങ്ങിയ പാട്ടുകളും മാസ്റ്ററിനു വേണ്ടിയാണ് പാടിയത്. കമലിന്റെ പൂക്കാലം വരവായിലെ ഏതോ വാര്‍മുകിലിന്‍... ഔസേപ്പച്ചന്റെ സംഗീതത്തില്‍ പാടിയതും തൃശ്ശൂരുള്ളപ്പോള്‍ തന്നെ. കരിയറിലെ മികച്ച പാട്ടുകള്‍ പലതും പാടാനായത് തൃശ്ശൂര്‍ ആകാശവാണിയിലുള്ളപ്പോഴായിരുന്നുവെന്നു ചുരുക്കം. '90 സപ്തംബറില്‍ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോകുംവരെ തൃശ്ശൂര്‍ എനിക്ക് തന്നത് ഇങ്ങനെ ചില നല്ലതും രസമുള്ളതുമായ ഓര്‍മകളാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Thu May 02, 2013 7:18 amammuchechi
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ജി.വേണുഗോപാല്‍    Thu May 02, 2013 10:40 amAmmu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Thu May 02, 2013 10:49 amDasettan kazhinjal malayalattile best male singer
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജി.വേണുഗോപാല്‍    Thu May 02, 2013 11:21 am

ammu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജി.വേണുഗോപാല്‍    Thu May 02, 2013 11:34 am

Ammu wrote:
ഒന്നാംരാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുമ്പില്‍...

തൃശ്ശൂര്‍ എന്നു കേള്‍ക്കുമ്പോഴേ വേണു തന്റെയീ പാട്ട് മൂളിത്തുടങ്ങും. തൃശ്ശൂര്‍ക്കാര്‍ക്കും അങ്ങനെത്തന്നെ- ജി. വേണുഗോപാല്‍ എന്നു കേട്ടാല്‍ രീതിഗൗളയില്‍ ചിട്ടപ്പെടുത്തിയ ഈ പാട്ടും വടക്കുന്നാഥ ക്ഷേത്രവും തൃശ്ശൂരിന്റെ പഴയ ചിത്രവും മനസ്സിലെത്തും. കുറേ നല്ല നൊസ്റ്റാള്‍ജിക് മെലഡികള്‍ക്ക് സ്വരം പകര്‍ന്ന വേണുവിനോട് നമുക്ക് പ്രത്യേക സ്‌നേഹമുണ്ട്. തൃശ്ശൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയിരുന്നകാലത്തെ ഓര്‍മകളെക്കുറിച്ച് പറയുമ്പോള്‍ ഈ ഗായകനും അല്‍പ്പം നൊസ്റ്റാള്‍ജിക് ആകും. ആദ്യ സംസ്ഥാന അവാര്‍ഡും ജോണ്‍സണ്‍ മാസ്റ്ററും പവിത്രനും ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവവുമൊക്കെ വേണുവിന്റെ ഓര്‍മകളില്‍ മിന്നിമറയും. ചെറിയൊരിടവേളയ്ക്കു ശേഷം തൃശ്ശൂരിലെത്തിയ വേണുവിന്റെ തൃശ്ശൂര്‍ ഓര്‍മകളിലൂടെ...

ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാംപക്കം

1988 ലാണ് ആകാശവാണിയിലെ ജോലിയുമായി തൃശ്ശൂരെത്തിയത്. അതിനുമുമ്പേ 86-87 കാലത്ത് ആകാശവാണി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്പില്‍ നടത്തിയിരുന്ന ലളിതഗാനമേളയ്ക്ക് തൃശ്ശൂരില്‍ വന്നിരുന്നു. പക്ഷെ 88ല്‍ എത്തിയത് ജീവിതത്തിലെ വഴിത്തിരിവുമായാണ്. വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പത്മരാജന്റെ ഫോണ്‍കോളെത്തി.

മൂന്നാം പക്കത്തിലെ ഉണരുമീ ഗാനം... പാടാനായിരുന്നു ക്ഷണം. ഇളയരാജയുടെ പാട്ട്. പിന്നൊന്നും നോക്കാനുണ്ടായിരുന്നില്ല. 10 ദിവസത്തെ ലീവെടുത്ത് റെക്കോഡിങ്ങിന് പോയി. 'സ്വാഗത'ത്തിലെ മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ... കൂടി പാടിയാണ് തിരികെയെത്തിയത്. ''പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയ താന്‍ ഒരു സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആകരുതെ''ന്ന് ആകാശവാണിയില്‍ നിന്ന് താക്കീതു കിട്ടി. പാട്ടു വിടില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു. അതുകൊണ്ട് ജോലി രാജിവെയ്ക്കാതെ എങ്ങനെ പാട്ടും ഒരുമിച്ച് കൊണ്ടുപോകാം എന്നതായി പിന്നത്തെ ചിന്ത.

ആഘോഷമില്ലാതെ അവാര്‍ഡ് സന്തോഷം

അധികം വൈകാതെ ട്രെയിനിങ്ങിനായി ഹരിയാനയുടെ ഏതോ ഒരു അതിര്‍ത്തിപ്രദേശത്തേക്ക് പോകേണ്ടിവന്നു. അക്കാലത്ത് മൊബൈല്‍ ഫോണൊന്നുമില്ല. ഒരു ദിവസം ക്ലാസില്‍ നിന്ന് വിളിച്ചിറക്കിയാണ് മൂന്നാം പക്കത്തിലെ ഉണരുമീ ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച കാര്യം പറയുന്നത്. സന്തോഷം പങ്കുവെയ്ക്കാന്‍ ക്ലാസില്‍ ആകെയുണ്ടായിരുന്ന മലയാളി കെ.എം. നരേന്ദ്രന്‍ മാത്രം. അവാര്‍ഡിന്റെ ആഘോഷം അങ്ങനെ ട്രെയിനിങ് ക്ലാസില്‍ ഒതുങ്ങി. അവാര്‍ഡ് കിട്ടിയശേഷമുള്ള എന്റെ ആദ്യത്തെ ഗാനമേള ആമ്പല്ലൂരിലായിരുന്നു.

പവിയേട്ടനും ഗുണ്ടാ ഇമേജും
തൃശ്ശൂരിനെക്കുറിച്ചു പറയുമ്പോള്‍ മറക്കാനാകാത്ത വ്യക്തിത്വങ്ങളാണ് പവിത്രനും വിദ്യാധരന്‍മാസ്റ്ററും. 'ഉത്തര'ത്തിലെ മഞ്ഞിന്‍ വിലോലമാം യവനികയ്ക്കുള്ളില്‍... പാടാന്‍ ചെന്നപ്പോള്‍ പവിയേട്ടനുമുണ്ടായിരുന്നു. ആകാശവാണിയില്‍ നിന്ന് ലീവ് കിട്ടാനുള്ള വിഷമമൊക്കെ അദ്ദേഹത്തിന് അറിയാം. 'നിനക്ക് ആകാശവാണിക്കാര്‍ ലീവ് തരില്ലാല്ലേ? വര്‍ഷത്തിലൊരിക്കലെങ്കിലും നീ അവിടെയൊരു അടിയുണ്ടാക്ക്. എന്നിട്ടൊരു ഗുണ്ടാ ഇമേജ് ഉണ്ടാക്ക്...എന്നാ പിന്നെ നിന്നെയാരും ഒന്നും ചെയ്യില്ല. ലീവും കിട്ടും' -പവിയേട്ടന്‍ സ്വതസിദ്ധമായ ശൈലിയില്‍ അന്നെന്നെ ഉപദേശിച്ചു.

രണ്ടു മുറി വീടും ലേഡീസ് ഹോസ്റ്റലും

അന്ന് തിരുവമ്പാടി ക്ഷേത്രത്തിന് പിറകില്‍ ഒരു രണ്ടു മുറി വീട്ടിലായിരുന്നു താമസം.വളരെ ചെറിയൊരു വീട്. പിന്നീട് രാമവര്‍മപുരത്ത് ക്വാര്‍ട്ടേഴ്‌സില്‍ ഒഴിവു വന്ന് അവിടേക്ക് മാറും വരെ അവിടെയായിരുന്നു. സ്വരാജ് റൗണ്ടും ശക്തന്‍ സ്‌ക്വയറുമൊന്നും അന്നിത്ര വികസിച്ചിട്ടില്ല. ഇന്നിപ്പോള്‍ കാണുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ്! ആഴ്ചയിലൊരിക്കല്‍ ഗുരുവായൂര്‍ക്ക് പോകുന്ന പതിവുണ്ടായിരുന്നു അന്ന്. ചെമ്പൈ സംഗീതോത്സവം ആകാശവാണിക്കു വേണ്ടി പ്രക്ഷേപണം ചെയ്യാനും പ്രോഗ്രാം എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഞാനുണ്ടായിരുന്നു.

എന്റെ കല്യാണവും അക്കാലത്തായിരുന്നു. അക്കാര്യം നല്ല രസമാണ്. കല്യാണം തീരുമാനിച്ച ശേഷമാണ് രശ്മി വിമലാ കോളേജില്‍ പഠിക്കാനെത്തുന്നത്.

ഹോസ്റ്റലിലുള്ള അവളെക്കാണാന്‍ ഇടയ്‌ക്കൊക്കെ ഞാന്‍ ചെല്ലുമായിരുന്നു. രശ്മിയെ കാണാന്‍ ആളെത്തിയെന്നറിഞ്ഞാല്‍ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് കുറേ തലകള്‍ പുറത്തുവരും. പിന്നെ ഞങ്ങളുടെ മേലാകും എല്ലാ കണ്ണുകളും. വല്ലതും സംസാരിക്കാന്‍ പറ്റണ്ടേ? ഒടുവില്‍ മതിയാക്കി തിരിച്ചു പോരും.

നല്ല പാട്ടുകളുടെ പൂക്കാലം

ജോണ്‍സണ്‍ മാസ്റ്റര്‍ തന്ന ഹിറ്റ് പാട്ടുകള്‍ ഏറെയും പാടിയത് തൃശ്ശൂരിലുള്ളപ്പോഴായിരുന്നു. ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ തൃശ്ശൂരിലെ പ്രതിഭകളും എന്റെ തൃശ്ശൂര്‍ ഓര്‍മയില്‍ എത്താറുണ്ട്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ മൈനാകപ്പൊന്‍മുടിയില്‍... (മഴവില്‍ക്കാവടി), തൂവല്‍ വിണ്ണിന്‍ മാറില്‍ തൂവി... (തലയിണ മന്ത്രം), പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളേ... (സ്‌നേഹസാഗരം) പോലുള്ള പാട്ടുകള്‍ ജോണ്‍സന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടി. ബാലചന്ദ്രമേനോന്റെ സസ്‌നേഹത്തിലെ താനേ പൂവിട്ട മോഹം..., ഭരതന്‍ ചിത്രം മാളൂട്ടിയിലെ സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍... തുടങ്ങിയ പാട്ടുകളും മാസ്റ്ററിനു വേണ്ടിയാണ് പാടിയത്. കമലിന്റെ പൂക്കാലം വരവായിലെ ഏതോ വാര്‍മുകിലിന്‍... ഔസേപ്പച്ചന്റെ സംഗീതത്തില്‍ പാടിയതും തൃശ്ശൂരുള്ളപ്പോള്‍ തന്നെ. കരിയറിലെ മികച്ച പാട്ടുകള്‍ പലതും പാടാനായത് തൃശ്ശൂര്‍ ആകാശവാണിയിലുള്ളപ്പോഴായിരുന്നുവെന്നു ചുരുക്കം. '90 സപ്തംബറില്‍ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോകുംവരെ തൃശ്ശൂര്‍ എനിക്ക് തന്നത് ഇങ്ങനെ ചില നല്ലതും രസമുള്ളതുമായ ഓര്‍മകളാണ്.
Ammu.....
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Sun Jul 14, 2013 11:58 am

ആദ്യം പാടാന്‍ അവസരം കിട്ടിയ പാട്ട് അവസാന നിമിഷം മറ്റൊരാളുടേതായിപ്പോകുന്നതിന്റെ വേദന... നെഞ്ചില്‍ ഒരിക്കലും അണയാത്ത നെരിപ്പോടായിരിക്കും ഈ ഓര്‍മ. 1985ല്‍ പുറത്തിറങ്ങി ജോഷി സംവിധാനം ചെയ്തു മമ്മൂട്ടിയും സുമലതയും അഭിനയിച്ചു സൂപ്പര്‍ ഹിറ്റായ സിനിമയാണു 'നിറക്കൂട്ട് . ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. നിര്‍മാണം ജൂബിലി. ഇതില്‍ ശ്യാം സംഗീതം നല്‍കിയ ഹിറ്റ് ഗാനമാണു 'പൂ മാനമേ ഒരു രാഗമേഘം താ... മലയാളത്തിലെ നിത്യഹരിത ഗാനം. രചന പൂവച്ചല്‍ ഖാദര്‍.

അന്നു മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനാണു ശ്യാം. അദ്ദേഹത്തിന്റെ ഈണത്തില്‍ ഒരു ഗാനം പാടാന്‍ മലയാളത്തിലെ യുവ ഗായകരെല്ലാം കൊതിച്ചിരുന്നു. ഈ ഗാനം പാടാനുള്ള ഭാഗ്യം ലഭിച്ചത് ജി. വേണുഗോപാലിനായിരുന്നു. കേരള സര്‍വകലാശാല യുവജനോല്‍സവത്തില്‍ ലളിത ഗാനത്തിനു പല തവണ ഒന്നാം സമ്മാനം നേടിയിരുന്ന വേണുവിന് അര്‍ഹിക്കുന്ന അംഗീകാരം.

വേണു ഗംഭീരമായിത്തന്നെ പാടി റിക്കോര്‍ഡ് ചെയ്തു. പക്ഷേ, സിനിമ റിലീസ് ചെയ്തപ്പോള്‍ ടൈറ്റില്‍ കാര്‍ഡില്‍ വേണുവിന്റെ പേരില്ല, സിനിമയില്‍ പാട്ടുമില്ല. പകരം കെ.ജി. മാര്‍ക്കോസിന്റെ പേരാണു ടൈറ്റിലില്‍ ചേര്‍ത്തിരിക്കുന്നത്.

സംഭവിച്ചത് ഇതാണ്. പാട്ടിന്റെ റിക്കോര്‍ഡിങ് നടക്കുന്ന വേളയില്‍ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരില്‍ ഒരു പ്രധാനിക്കു വേണുവിന്റെ പെരുമാറ്റം അത്ര സുഖിച്ചില്ല. അദ്ദേഹത്തെ സ്റ്റുഡിയോയില്‍വച്ചു വേണു ബഹുമാനിച്ചില്ല പോലും. അയാളുടെ നിര്‍ദേശപ്രകാരം വേണുഗോപാലിനെ മാറ്റി മാര്‍ക്കോസിനെക്കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കുകയായിരുന്നു.

പക്ഷേ, മാര്‍ക്കോസ് വീണ്ടും പാടി റിക്കോര്‍ഡ് ചെയ്യുന്നതിനുമുമ്പ് ചിത്രത്തിന്റെ കസെറ്റ് ഇറങ്ങിയിരുന്നു. അതുകൊണ്ട് കസെറ്റില്‍ വേണു പാടിയ 'പൂമാനമാണു നാം കേള്‍ക്കുന്നത്. ചിത്രത്തില്‍ പക്ഷേ, മറ്റൊന്നു സംഭവിച്ചു. വേണുവിനൊപ്പം ചിത്രയും ഈ ഗാനം ആലപിച്ചിരുന്നു. നാം സിനിമയുടെ ക്ലിപ്പിങ്ങില്‍ കേള്‍ക്കുന്നതു ചിത്രയുടെ ശബ്ദമാണ്. മാര്‍ക്കോസിനും പൂമാനം സിനിമയില്‍ വരാനുള്ള ഭാഗ്യം ഉണ്ടായില്ല.

മാര്‍ക്കോസിനു പക്ഷേ, ഈ ചതിയില്‍ പങ്കുണ്ടാകില്ല. അന്നേ മലയാളത്തിലെ അറിയപ്പെടുന്ന ഗായകനാണു മാര്‍ക്കോസ്. മറ്റൊരാളുടെ ആദ്യഗാനം തട്ടിയെടുക്കേണ്ട കാര്യം അദ്ദേഹത്തിനില്ല.
ആദ്യ അവസരത്തില്‍ ചതിക്കപ്പെട്ടെങ്കിലും, പത്മരാജന്റെ തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...യിലൂടെ വേണുഗോപാല്‍ മലയാളത്തില്‍ ജൈത്രയാത്ര തുടങ്ങി (സംഗീതം-പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്). ഇന്നും വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി അദ്ദേഹം മലയാള സംഗീതത്തില്‍ സ്വന്തം സ്ഥാനത്തിരിക്കുന്നു. അന്നു വേണുവിനെ മാറ്റാന്‍ നിര്‍ദേശിച്ചയാള്‍ താമസിയാതെ സിനിമയില്‍നിന്ന് ഔട്ടായി. രണ്ടാം വരവിനു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജി.വേണുഗോപാല്‍    Sun Jul 14, 2013 12:17 pm

ആദ്യ അവസരത്തില്‍ ചതിക്കപ്പെട്ടെങ്കിലും, പത്മരാജന്റെ തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...യിലൂടെ വേണുഗോപാല്‍ മലയാളത്തില്‍ ജൈത്രയാത്ര തുടങ്ങി (സംഗീതം-പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്). ഇന്നും വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി അദ്ദേഹം മലയാള സംഗീതത്തില്‍ സ്വന്തം സ്ഥാനത്തിരിക്കുന്നു. അന്നു വേണുവിനെ മാറ്റാന്‍ നിര്‍ദേശിച്ചയാള്‍ താമസിയാതെ സിനിമയില്‍നിന്ന് ഔട്ടായി. രണ്ടാം വരവിനു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.

Dennis Joseph aavumo ??  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Sun Jul 14, 2013 12:24 pm

Binu wrote:
ആദ്യ അവസരത്തില്‍ ചതിക്കപ്പെട്ടെങ്കിലും, പത്മരാജന്റെ തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...യിലൂടെ വേണുഗോപാല്‍ മലയാളത്തില്‍ ജൈത്രയാത്ര തുടങ്ങി (സംഗീതം-പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്). ഇന്നും വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി അദ്ദേഹം മലയാള സംഗീതത്തില്‍ സ്വന്തം സ്ഥാനത്തിരിക്കുന്നു. അന്നു വേണുവിനെ മാറ്റാന്‍ നിര്‍ദേശിച്ചയാള്‍ താമസിയാതെ സിനിമയില്‍നിന്ന് ഔട്ടായി. രണ്ടാം വരവിനു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.

Dennis Joseph aavumo ??  
അതറിയില്ല ഡെന്നിസ് ജോസഫ്‌ ആയിരുന്നു നിറക്കൂട്ടിന്റെ രചന...പക്ഷെ ആവാന്‍ സാധ്യതയില്ല...നിറക്കൂട്ട്‌ അദ്ദേഹത്തിന്റെയും ആദ്യ സിനിമ ആയിരുന്നു 2010 ല്‍ വരെ സിനിമ ചെയ്തിട്ടും ഉണ്ട്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജി.വേണുഗോപാല്‍    Sun Jul 14, 2013 1:04 pm

Abhijit wrote:
Binu wrote:
ആദ്യ അവസരത്തില്‍ ചതിക്കപ്പെട്ടെങ്കിലും, പത്മരാജന്റെ തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...യിലൂടെ വേണുഗോപാല്‍ മലയാളത്തില്‍ ജൈത്രയാത്ര തുടങ്ങി (സംഗീതം-പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്). ഇന്നും വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി അദ്ദേഹം മലയാള സംഗീതത്തില്‍ സ്വന്തം സ്ഥാനത്തിരിക്കുന്നു. അന്നു വേണുവിനെ മാറ്റാന്‍ നിര്‍ദേശിച്ചയാള്‍ താമസിയാതെ സിനിമയില്‍നിന്ന് ഔട്ടായി. രണ്ടാം വരവിനു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.

Dennis Joseph aavumo ??  
അതറിയില്ല ഡെന്നിസ് ജോസഫ്‌ ആയിരുന്നു നിറക്കൂട്ടിന്റെ രചന...പക്ഷെ ആവാന്‍ സാധ്യതയില്ല...നിറക്കൂട്ട്‌ അദ്ദേഹത്തിന്റെയും ആദ്യ സിനിമ ആയിരുന്നു 2010 ല്‍ വരെ സിനിമ ചെയ്തിട്ടും ഉണ്ട്
 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജി.വേണുഗോപാല്‍    Sun Jul 14, 2013 1:06 pm

Abhijit wrote:
ആദ്യം പാടാന്‍ അവസരം കിട്ടിയ പാട്ട് അവസാന നിമിഷം മറ്റൊരാളുടേതായിപ്പോകുന്നതിന്റെ വേദന... നെഞ്ചില്‍ ഒരിക്കലും അണയാത്ത നെരിപ്പോടായിരിക്കും ഈ ഓര്‍മ. 1985ല്‍ പുറത്തിറങ്ങി ജോഷി സംവിധാനം ചെയ്തു മമ്മൂട്ടിയും സുമലതയും അഭിനയിച്ചു സൂപ്പര്‍ ഹിറ്റായ സിനിമയാണു 'നിറക്കൂട്ട് . ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. നിര്‍മാണം ജൂബിലി. ഇതില്‍ ശ്യാം സംഗീതം നല്‍കിയ ഹിറ്റ് ഗാനമാണു 'പൂ മാനമേ ഒരു രാഗമേഘം താ... മലയാളത്തിലെ നിത്യഹരിത ഗാനം. രചന പൂവച്ചല്‍ ഖാദര്‍.

അന്നു മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനാണു ശ്യാം. അദ്ദേഹത്തിന്റെ ഈണത്തില്‍ ഒരു ഗാനം പാടാന്‍ മലയാളത്തിലെ യുവ ഗായകരെല്ലാം കൊതിച്ചിരുന്നു. ഈ ഗാനം പാടാനുള്ള ഭാഗ്യം ലഭിച്ചത് ജി. വേണുഗോപാലിനായിരുന്നു. കേരള സര്‍വകലാശാല യുവജനോല്‍സവത്തില്‍ ലളിത ഗാനത്തിനു പല തവണ ഒന്നാം സമ്മാനം നേടിയിരുന്ന വേണുവിന് അര്‍ഹിക്കുന്ന അംഗീകാരം.

വേണു ഗംഭീരമായിത്തന്നെ പാടി റിക്കോര്‍ഡ് ചെയ്തു. പക്ഷേ, സിനിമ റിലീസ് ചെയ്തപ്പോള്‍ ടൈറ്റില്‍ കാര്‍ഡില്‍ വേണുവിന്റെ പേരില്ല,  സിനിമയില്‍ പാട്ടുമില്ല. പകരം കെ.ജി. മാര്‍ക്കോസിന്റെ പേരാണു ടൈറ്റിലില്‍ ചേര്‍ത്തിരിക്കുന്നത്.

സംഭവിച്ചത് ഇതാണ്. പാട്ടിന്റെ റിക്കോര്‍ഡിങ് നടക്കുന്ന വേളയില്‍ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരില്‍ ഒരു പ്രധാനിക്കു വേണുവിന്റെ പെരുമാറ്റം അത്ര സുഖിച്ചില്ല. അദ്ദേഹത്തെ സ്റ്റുഡിയോയില്‍വച്ചു വേണു ബഹുമാനിച്ചില്ല പോലും. അയാളുടെ നിര്‍ദേശപ്രകാരം വേണുഗോപാലിനെ മാറ്റി മാര്‍ക്കോസിനെക്കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കുകയായിരുന്നു.

പക്ഷേ, മാര്‍ക്കോസ് വീണ്ടും പാടി റിക്കോര്‍ഡ് ചെയ്യുന്നതിനുമുമ്പ് ചിത്രത്തിന്റെ കസെറ്റ് ഇറങ്ങിയിരുന്നു. അതുകൊണ്ട് കസെറ്റില്‍ വേണു പാടിയ 'പൂമാനമാണു നാം കേള്‍ക്കുന്നത്. ചിത്രത്തില്‍ പക്ഷേ, മറ്റൊന്നു സംഭവിച്ചു. വേണുവിനൊപ്പം ചിത്രയും ഈ ഗാനം ആലപിച്ചിരുന്നു. നാം സിനിമയുടെ ക്ലിപ്പിങ്ങില്‍ കേള്‍ക്കുന്നതു ചിത്രയുടെ ശബ്ദമാണ്. മാര്‍ക്കോസിനും പൂമാനം സിനിമയില്‍ വരാനുള്ള ഭാഗ്യം ഉണ്ടായില്ല.

മാര്‍ക്കോസിനു പക്ഷേ, ഈ ചതിയില്‍ പങ്കുണ്ടാകില്ല. അന്നേ മലയാളത്തിലെ അറിയപ്പെടുന്ന ഗായകനാണു മാര്‍ക്കോസ്. മറ്റൊരാളുടെ ആദ്യഗാനം തട്ടിയെടുക്കേണ്ട കാര്യം അദ്ദേഹത്തിനില്ല.
ആദ്യ അവസരത്തില്‍  ചതിക്കപ്പെട്ടെങ്കിലും, പത്മരാജന്റെ തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...യിലൂടെ വേണുഗോപാല്‍ മലയാളത്തില്‍ ജൈത്രയാത്ര തുടങ്ങി (സംഗീതം-പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്). ഇന്നും വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി അദ്ദേഹം മലയാള സംഗീതത്തില്‍ സ്വന്തം സ്ഥാനത്തിരിക്കുന്നു. അന്നു വേണുവിനെ മാറ്റാന്‍ നിര്‍ദേശിച്ചയാള്‍ താമസിയാതെ സിനിമയില്‍നിന്ന് ഔട്ടായി. രണ്ടാം വരവിനു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജി.വേണുഗോപാല്‍    Sun Jul 14, 2013 1:36 pmreality showyil padanulla offer sammanamayi kodukkanam  

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജി.വേണുഗോപാല്‍    Mon Dec 09, 2013 4:52 pm

25 years of musical life   

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: ജി.വേണുഗോപാല്‍    

Back to top Go down
 
ജി.വേണുഗോപാല്‍
Back to top 
Page 3 of 5Go to page : Previous  1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: