HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 കെ എസ് ചിത്ര !!!

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 10 ... 15  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Tue Feb 28, 2012 10:27 am

sweetword wrote:
[You must be registered and logged in to see this image.]

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Tue Feb 28, 2012 11:20 am

balamuralee wrote:
[You must be registered and logged in to see this image.]

a rare photo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Sat Mar 24, 2012 5:45 pm

അദൃശ്യശക്തി എന്നെ പാട്ടിലേക്ക് തിരിച്ചുവിളിച്ചു

ചിത്ര നമുക്ക് ആരാണ്? ഒരു ഗായികക്കപ്പുറം അവരെ മലയാളി സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. അസ്വസ്ഥതകള്‍ക്കു നടുവില്‍ ഉറങ്ങുന്ന പാവം മാനവഹൃദയങ്ങളെ ചിത്ര പാടിയുറക്കുന്നു. ഒരു താരാട്ടിന്റെ സാന്ത്വനം.

ഒരു യുവസുഹൃത്ത് പറഞ്ഞു, 'ചിത്രയുടെ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ ഞാന്‍ ഉറങ്ങാറില്ല.' എത്രയോ പേര്‍ അങ്ങിനെയാണ്. മനസ്സു തഴുകാനാഗ്രഹിക്കുന്ന വികാരങ്ങളുടെമേല്‍ ചിത്ര പാടിക്കൊണ്ടിരിക്കുന്നു.30 വര്‍ഷങ്ങള്‍, പതിനേഴായിരത്തിലേറെ പാട്ടുകള്‍.
മകളുടെ ആകസ്മികമായ മരണത്തെ തുടര്‍ന്ന്, ചിത്ര പാട്ടില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും എല്ലാം അകന്നുനിന്നു. ആ മരണവാര്‍ത്ത കേരളത്തിലെ വീടുകളെ സ്തബ്ധരാക്കി.

പാട്ടിലേക്ക് തിരിച്ചുവരാന്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധം ഏറെയുണ്ടായി. ഇളയരാജ പറഞ്ഞു:''എന്റെ ഭാര്യ മരിച്ച് രണ്ടു മാസമേ ആയുള്ളൂ. സംഗീതം ഉപേക്ഷിക്കാന്‍ കഴിയുമോ? സംഗീതം നിന്റെ ജോലിയാണ്. നിന്റെ കുഞ്ഞ് നിന്റെ നന്മ മാത്രമേ ആഗ്രഹിക്കൂ. അവളുപോയി എന്ന കാരണത്താല്‍ നീ സംഗീതം ഉപേക്ഷിച്ചാല്‍ അതു നീ അവളോട് ചെയ്യുന്ന ദ്രോഹമായിരിക്കും.''

കഴിഞ്ഞ ദിവസം ഞങ്ങള്‍ സാലിഗ്രാമിലെ 'ശ്രുതി' എന്ന വീട്ടില്‍ ചിത്രയെ സന്ദര്‍ശിച്ചു. മറക്കാനാവാത്ത വിധം ഹൃദയസ്പര്‍ശിയായി അത്. ചിത്ര സംസാരിച്ചുകൊണ്ടിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടല്ലാതെ കാണാത്ത ചിത്രയുടെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു. മനസ്സിന്റെ തുറന്നൊഴുക്കു പോലെയായിരുന്നു അത്.

''എനിക്ക് ഒന്നും വയ്യായിരുന്നു, പുറത്തിറങ്ങാന്‍ പോലും. ഒരാശ്രമത്തില്‍ ചേച്ചിയോടും വിജയേട്ടനോടും ഒപ്പം പോയി. അവിടുത്തെ ആ ഏകാന്തതയും ശാന്തതയും എന്നെ വീര്‍പ്പുമുട്ടിച്ചു.''

'ഒരു നാള്‍ മകള്‍ എന്നോട് പറയുംപോലെ തോന്നി, 'അമ്മ വീട്ടിലിങ്ങനെ അടച്ചിരിക്കാതെ പുറത്തുവരൂ. സ്റ്റുഡിയോയില്‍ പോയി പാടൂ...'
''മടിച്ചു മടിച്ച് മറ്റൊരു മനസ്സോടെ ഞാന്‍ പാട്ടിലേക്ക് വന്നു'', ചിത്ര പറഞ്ഞു. മലയാളികള്‍ മുഴുവന്‍ സ്‌നേഹത്തോടെ ചിത്രയോടൊപ്പമുണ്ടെന്ന് പറഞ്ഞപ്പോള്‍, ചിത്രയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

സ്റ്റാര്‍ സിംഗറില്‍ ചിത്ര വീണ്ടും വന്നപ്പോള്‍ കേരളത്തിലെ അടുക്കളകളില്‍ നിന്നുപോലും അമ്മമാര്‍ ഓടി ടിവിയുടെ മുന്നിലേക്ക്. 'ദേ, നമ്മുടെ ചിത്ര പാടുന്നു.' അതെ, ചിത്ര നമ്മുടേതാണ്.

തിരുവനന്തപുരത്ത് ഇടത്തരം വീട്ടില്‍ ജനിച്ചുവളര്‍ന്ന ചിത്ര നമ്മുടെ കണ്‍മുന്നിലൂടെ തന്നെയാണ് പാടി വളര്‍ന്നത്. യൂത്ത് ഫെസ്റ്റിവലില്‍, ആകാശവാണിയില്‍, ചെറിയ വേദികളില്‍, ഒടുവില്‍ മലയാളത്തിന്റെ വലിയ വേദിയിലെത്തി. സംഗീതത്തെ ജീവനുതുല്യം സ്‌നേഹിച്ച അച്ഛന്റെകൈപിടിച്ച് ആ പെണ്‍കുട്ടി മദ്രാസിലേക്ക് വണ്ടികയറി. സാലിഗ്രാമില്‍ താമസമാക്കി.

മറ്റു പാട്ടുകാരില്‍ നിന്നെല്ലാം ചിത്ര വേറിട്ടുനിന്നു, വിനയമാധുര്യത്തോടെ, പഴയ കേരള സംസ്‌കാരത്തില്‍ നിന്നു വരുന്ന കുലീനതയോടെ അവര്‍ പെരുമാറി. വേദിയില്‍ നമുക്കതുകാണാം.

ചിത്രയുടെ ആത്മകഥ 'ഗൃഹലക്ഷ്മി'യില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്, 'പാട്ടിന്റെ ഹൃദയം തേടി'. തുടക്കത്തില്‍ നിരവധി വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്, ചിത്രയ്ക്ക്. അതെല്ലാം അവര്‍ മറികടക്കുന്നത് ഹൃദയശോഭയോടെയുള്ള സമര്‍പ്പണം കൊണ്ടാണ്. 'എന്റെ കര്‍മം പാട്ടാണ്. അതിന് ഞാനെന്നെ പൂര്‍ണമായും കൊടുക്കുന്നു'.

ഒരു പാട്ടുകാരിയുടെ മനസ്സും ജീവിതവുമെല്ലാം അവിടെ ഇതള്‍വിരിയട്ടെ. സംഗീതത്തിന്റെ ഒരു കാലം ആ അനുഭവകഥയില്‍ നിറയട്ടെ.

****** ******* ******* ******* *******

ചിത്ര വീണ്ടും പാട്ടില്‍ തിരിച്ചെത്തി. വേദനിക്കുന്ന ഓര്‍മകള്‍ ഹൃദയത്തോട് ചേര്‍ത്ത് അവര്‍ സംസാരിക്കുന്നു:

ചിത്രയെ മലയാളികള്‍ എന്തുമാത്രം സ്‌നേഹിക്കുന്നു!


എന്റെ സ്വരമല്ലാതെ ഞാന്‍ ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. എന്നിട്ടും എന്തിനാണ് എല്ലാവരും എന്നെയിങ്ങനെ സ്‌നേഹിക്കുന്നത്? ചില പ്പോള്‍ എന്റെ അമ്മയും അച്ഛനുമൊക്കെ ചെയ്ത പുണ്യത്തിന്റെ ഫലമായിരിക്കാം ഞാനനുഭവിക്കുന്ന ഈ സ്‌നേഹം.

ഒരിക്കല്‍ എറണാകുളത്ത് വലിയമ്പലത്തില്‍ ഒരു പ്രോഗ്രാമിന് പോയി. നല്ല തിരക്കായിരുന്നു. അന്ന് തൊഴാന്‍ സാധിച്ചില്ല. പുലര്‍ച്ചെ നടതുറക്കുമ്പോള്‍ തൊഴാം എന്ന് മനസ്സില്‍ കുറിച്ചു. ആ സമയം പ്രായമായ ഒരു സ്ത്രീ തിരക്കിനെ തള്ളിമാറ്റിക്കൊണ്ട് വെപ്രാളത്തില്‍ എന്റെയടുക്കലേക്ക് ഓടിവന്നു. 'എറണാകുളത്തപ്പാ നീയെനിക്കെന്റെ മോളെ കാണിച്ചു തന്നു' എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരയുകയാണ്. ആദ്യം ഞാന്‍ പേടിച്ചുപോയി. പിന്നെ മനസ്സിലായി അവരെന്നെ മകളെപോലെയാണ് കാണുന്നത്.

അപ്പോഴേക്കും ആരൊക്കെയോ വന്ന് അവരെ പിടിച്ചുമാറ്റി. 'പിടിച്ചുമാറ്റേണ്ട. അവരെന്നെ ഒന്നും ചെയ്തില്ല' എന്നു ഞാന്‍ ഉറക്കെ പറയുന്നുണ്ട്. പക്ഷേ അതാരും ശ്രദ്ധിച്ചില്ല. ആ അമ്മയെ എല്ലാവരും എന്നില്‍ നിന്ന് പറിച്ചെടുത്തു മാറ്റിയ അനുഭവമായിരുന്നു എനിക്കപ്പോള്‍. ആരായിരുന്നു ആ അമ്മ, അവരെന്തിനാണ് എന്നെ മകളെപോലെ സ്‌നേഹിച്ചത്? ഒന്നും എനിക്കറിയില്ല.

നന്ദന മോള് ജനിച്ച സമയത്ത് ഒരുപാട് അമ്മമാര്‍ എന്റെയും മോളുടേയും പേരില്‍ അമ്പലങ്ങളില്‍ വഴിപാടു കഴിച്ചു. എന്നിട്ട് പ്രസാദം എനിക്കയച്ചു തന്നു. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു നന്ദന. അവളുണ്ടായിരുന്ന കാലത്ത് ഞാന്‍ കഴിച്ചതിനേക്കാള്‍ കൂടുതല്‍ നേര്‍ച്ചകള്‍ അവള്‍ക്കുവേണ്ടി എന്നെ സ്‌നേഹിക്കുന്ന എനിക്ക് അജ്ഞാതരായ അമ്മമാര്‍ നടത്തിയിട്ടുണ്ട്. ഈ നീറുന്ന മനസ്സില്‍ ആശ്വാസത്തിന്റെ നീര്‍കണം പോലെ ഞാനിതെല്ലാം തിരിച്ചറിയുന്നുണ്ട്.

തിരിച്ചുവരവിന് ശേഷമുള്ള ജീവിതം എങ്ങനെ?

മോളു പോയശേഷം ആറുമാസം ഞാന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങുകപോലും ചെയ്തില്ല. എപ്പോഴും മോളുടെ ഓര്‍മകള്‍ വരും. മനസ്സ് എന്റെ നിയന്ത്രണത്തില്‍ നിന്ന് അകന്നു പോവുകയാണോ എന്നുപോലും തോന്നിയിരുന്നു. പക്ഷേ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും ആശ്വാസവാക്കുകളും എനിക്ക് താങ്ങായി. എങ്കിലും പാട്ടിലേക്കൊരു മടക്കമില്ല എന്നുതന്നെ ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

പക്ഷേ ഏതോ ഒരു അദൃശ്യശക്തി എന്നെ പാട്ടിലേക്ക് തിരിച്ചു വിളിച്ചു. ഒരു പക്ഷേ അതെന്റെ മോള്‍ തന്നെയായിരിക്കും. അമ്മ ദുഃഖിച്ചിരിക്കുന്നത് അവള്‍ക്കത്രക്ക് വേദനയുണ്ടാക്കുന്ന കാര്യമാണല്ലോ. തിരിച്ചുവന്നശേഷം ഞാന്‍ സിനിമയില്‍ 75 പാട്ടുകള്‍ പാടി. സ്റ്റാര്‍സിങ്ങറില്‍ ജഡ്ജായി മടങ്ങിയെത്തി. വിജയ് ടി.വി.യില്‍ കൊച്ചു കുട്ടികളുടെ സംഗീത പരിപാടിയായ സൂപ്പര്‍ സിങ്ങര്‍ ജൂനിയറിന്റെ ആങ്കറുമാണ്.

തിരിച്ചുവരവിനെക്കുറിച്ച് ആളുകള്‍ എന്തു പറഞ്ഞു?

മോളുപോയി അഞ്ചാറുമാസം എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി സാധാരണക്കാരും പ്രശസ്തരുമായ ഒരുപാടാളുകള്‍ വീട്ടില്‍ വന്നുകൊണ്ടിരുന്നു. ഇതിലെനിക്ക് മറക്കാന്‍ പറ്റാത്തവരില്‍ ആദ്യ പേര് രേഖാ രാമചന്ദ്രന്റേതാണ്. രണ്ടു മാസം അവരെനിക്ക് കൗണ്‍സലിങ്ങ് തന്നു.

എന്നും രാവിലെ വിളിക്കും. എന്റെ സ്വരമൊന്നിടറിയാല്‍ അടുത്ത മിനിറ്റില്‍ അവര്‍ വീട്ടില്‍ ഹാജരായിരിക്കും. കുറേ നേരം സംസാരിച്ചിരിക്കും. അവര്‍ പകര്‍ന്നുതന്ന ചിന്തകള്‍ മനസ്സിന് അത്രകണ്ട് ആശ്വാസമായിരുന്നു. ചില ദിവസങ്ങളില്‍ എനിക്ക് ഡിപ്രഷന്‍ കൂടും. അന്ന് കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റില്ല. ഇതറിഞ്ഞാല്‍ രേഖ വൈകീട്ടും വീട്ടിലെത്തും, എന്നിട്ട് പോസിറ്റീവ് എനര്‍ജി എന്നില്‍ നിറയ്ക്കും.

രവീന്ദ്രന്‍ മാഷ്‌ടെ ഭാര്യ ശോഭചേച്ചി എത്രയോ തവണ എന്നെ കാണാന്‍ വന്നു. ഓരോ തവണ വരുമ്പോഴും പുരാണത്തിലെ ഒരു കഥ പറഞ്ഞു തരും. വിഷമഘട്ടങ്ങള്‍ എങ്ങനെ തരണം ചെയ്യണമെന്ന് ഭഗവത്ഗീത അടിസ്ഥാനമാക്കി അവരെനിക്ക് പറഞ്ഞു തന്നു. സാധാരണക്കാരും ഭഗവത്ഗീതയുടെ കോപ്പികള്‍ എനിക്കയച്ചു തന്നു.

യേശുദാസ്, ജയചന്ദ്രന്‍ ഇവരൊന്നും ആശ്വസിപ്പിക്കാന്‍ എത്തിയില്ലേ?


ദാസേട്ടന്‍ ദുബായില്‍ സംഭവം അറിഞ്ഞ ഉടനെതന്നെ വന്നിരുന്നു. ആ സമയം അര്‍ധബോധാവസ്ഥയിലായിരുന്നു ഞാന്‍. അപ്പോള്‍ എന്തൊക്കെയാണ് ദാസേട്ടന്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞതെന്ന് എനിക്കറിയില്ല. വെള്ള സ്ട്രാപ്പുള്ള വാച്ച്‌കെട്ടിയ ഒരു കൈ എനിക്ക് വെള്ളം തന്നതായി ഞാന്‍ ഓര്‍ക്കുന്നു. അത് ദാസേട്ടനായിരുന്നു എന്നാണ് തോന്നുന്നത്.

സംഭവത്തിനുശേഷം ജയേട്ടനെ ഞാന്‍ കണ്ടിട്ടേയില്ല. മനഃപൂര്‍വ്വം വരാതിരിക്കുന്നതല്ല എന്നെനിക്കറിയാം. ഈയവസ്ഥയില്‍ എന്നെ അഭിമുഖീകരിക്കാനുള്ള ശക്തിയില്ലാത്തതുകൊണ്ടു മാത്രമാണ് അദ്ദേഹം വരാതിരിക്കുന്നത്.

സ്റ്റാര്‍ സിങ്ങറിലേക്ക് മടങ്ങിവരാന്‍ സമ്മര്‍ദ്ദമുണ്ടായോ?


ഓമനക്കുട്ടി ടീച്ചര്‍ എന്നും വിളിച്ച് പറയും, 'നീയിങ്ങനെ വീട്ടിലിരിക്കരുത്. വീട്ടിലിരുന്നാല്‍ ചിന്തകള്‍ കാടുകയറും. നീ തിരിച്ചുവരണം'. അവരെന്റെ ഗുരുവാണ്. എന്റെ നന്മമാത്രമേ അവര്‍ ആഗ്രഹിക്കൂ എന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു.

വിജയേട്ടനും (ഭര്‍ത്താവ് വിജയശങ്കര്‍) പറഞ്ഞു, 'വീട്ടില്‍ അടച്ചിരുന്നതുകൊണ്ട് നമ്മുടെ സങ്കടം തീരില്ലല്ലോ. നീ പാട്ടില്‍ ബിസിയാവാന്‍ നോക്ക്' എന്ന്. എനിക്കും തോന്നി പാട്ടുമാത്രമേ ഇനിയെന്റെ ജീവിതത്തില്‍ ആശ്വാസമായുള്ളൂ. അതില്‍ നിന്ന് മാറി നിന്നതുകൊണ്ടാകാം മനസ്സ് ഏകാന്തതയുടെ തടവറയില്‍ അകപ്പെട്ടപോലെ. ആരേയും കാണേണ്ട, ആരോടും ഒന്നും സംസാരിക്കേണ്ട എന്നൊക്കെ തോന്നി. പാട്ടിനു പിന്നാലെ ഓടിനടന്ന എന്റെ ജീവിതം എവിടെയോ ബ്രേക്കിട്ടു നിര്‍ത്തിയപോലെ. സ്വതവേ ഒറ്റപ്പെട്ടിരിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. ആളുകള്‍ കൂടിനിന്ന് സംസാരിക്കുന്നതിന്റെ നടുക്ക് കിടന്നുറങ്ങാനായിരുന്നു എനിക്കിഷ്ടം. അതുമാറി ഒറ്റയ്ക്ക് ഒരു മുറിയില്‍ വാതിലടച്ച് കിടക്കുന്ന രീതിയിലേക്ക് ജീവിതം പോയി.

മുമ്പൊക്കെ എനിക്ക് എവിടെപോകുമ്പോഴും കൂടെ ആരെങ്കിലും വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ ചികിത്സക്ക് പോയപ്പോള്‍ മോളും അവളെ പരിചരിക്കുന്ന സ്ത്രീയുമാണ് എനിക്ക് കൂട്ടുവന്നത്. മെയില്‍ വീണ്ടും പോകാന്‍ ബുക്ക് ചെയ്തിരുന്നതാണ്. മോള്‍ടെ പെട്ടിപോലും ഞാന്‍ പാക്ക് ചെയ്തുവെച്ചിരുന്നു. അവിടെ പോയാല്‍ മോള്‍ക്ക് കൊതുകുകടിക്കും എന്നുകരുതി കൊതുകിനെ കൊല്ലുന്ന ബാറ്റുവരെ ഞങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. അവിടെ എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. ചികിത്സയെ ബാധിക്കുമെന്ന് കരുതിയാണത്. അപ്പോള്‍ മോള്‍ക്ക് ചൂടിന്റെ പ്രശ്‌നമുണ്ടാകുമെന്നുകരുതി കോട്ടണിന്റെ 15 ഉടുപ്പ് ഞാന്‍ വാങ്ങിവെച്ചിരുന്നു. പാക്കറ്റ്‌പോലും പൊട്ടിക്കാതെ അതിപ്പോഴും ഉണ്ട്.

ചിത്ര ചോദ്യത്തിനുള്ള മറുപടിയിലേക്ക് മടങ്ങിവരുന്നു. ''എവിടെയാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. ഒരു കാര്യം പറയാനിരിക്കുമ്പോള്‍...അറിയാതെ മറ്റു കാര്യങ്ങളിലേക്ക് മനസ്സ് കടക്കും.'' സ്റ്റാര്‍സിംഗറിലെ ശരത്തും രഞ്ജിനിയും പ്രവീണുമെല്ലാം ഇടയ്ക്കിടെ വീട്ടില്‍ വരും. 'ചേച്ചി വരണം' എന്നു പറയില്ല. 'എപ്പോള്‍ വരാന്‍ പറ്റും' എന്നാണ് ചോദിച്ചിരുന്നത്. എനിക്കാണെങ്കില്‍ വീടിന്റെ മുറ്റത്തേക്കിറങ്ങാന്‍ പോലും ഇഷ്ടമില്ലായിരുന്നു. പക്ഷേ ഞാന്‍ നേരത്തേ പറഞ്ഞില്ലേ ഒരു അദൃശ്യശക്തിയെക്കുറിച്ച്. എന്തൊക്കെ ഞാന്‍ ചെയ്യേണ്ട എന്നാഗ്രഹിച്ചുവോ അതൊക്കെ ആ ശക്തി എന്നെകൊണ്ട് ചെയ്യിച്ചു. അങ്ങനെയാണ് സ്റ്റാര്‍സിങ്ങറില്‍ മടങ്ങിയെത്തുന്നത്.

ഇതിനിടെ ഇളയരാജാസാര്‍ എന്നെയൊരു പ്രോഗ്രാമിന് വിളിച്ചു. 'ഞാന്‍ കുറച്ചുകാലംകൂടി കഴിഞ്ഞിട്ട് വരാം' എന്നു പറഞ്ഞ് വലിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ''ചിത്രാ...നീ വരില്ലാ എന്നാല്‍ ഞാന്‍ ഈ ഷോ ക്യാന്‍സല്‍ പണ്ണുവേ''. ഞാനാകെ ആശയക്കുഴപ്പത്തിലായി. രാജാസാര്‍ സമാധാനിപ്പിച്ചു. എന്റെ തീരുമാനം മാറ്റിവെച്ച് ഞാനാ ഷോയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ദാസേട്ടനെ ആദരിക്കുന്ന ഏഷ്യാനെറ്റിന്റെ ചടങ്ങിനും ഞാന്‍ പോയി. എനിക്ക് ഓഡിയന്‍സിനെ അഭിമുഖീകരിക്കാന്‍ പ്രയാസം തോന്നി. എങ്കിലും രണ്ടു പാട്ട് ഞാന്‍ പാടി. വേദിയില്‍ എന്നേയും സുജു (സുജാത)വിനേയും ചേര്‍ത്തു നിര്‍ത്തി ദാസേട്ടന്‍ പറഞ്ഞു 'ഇതെന്റെ രണ്ടു പെണ്‍മക്കളാണ്'. എന്റെ കണ്ണു നിറഞ്ഞുപോയി.

സ്റ്റാര്‍ സിങ്ങറിലേക്ക് തിരിച്ചുവന്ന ദിവസം ഓര്‍ക്കുന്നില്ലേ?

അന്നൊരു എലിമിനേഷന്‍ റൗണ്ടായിരുന്നു. എല്ലാവരേയും അഭിമുഖീകരിക്കാന്‍ കഴിയില്ല എന്ന ആശങ്കയോടെയാണ് പോയത്. മനസ്സ് പതറാതിരിക്കാന്‍ കൂടെ ബീനചേച്ചിയും കസിനുമൊക്കെ ചേര്‍ന്ന് ഒരു സംഘമായാണ് പോയത്.

മിണ്ടിയാല്‍ കരച്ചില്‍ വരും എന്ന അവസ്ഥയിലായിരുന്നു ഞാന്‍. അവര്‍ക്കും പേടിയായിരുന്നു, ഞാന്‍ നിയന്ത്രണം വിടുമോ എന്ന്. എലിമിനേഷന്‍ റൗണ്ടായതുകൊണ്ട് ഒരു കുട്ടി കരഞ്ഞാല്‍മതി അത് കൂട്ടക്കരച്ചിലായി മാറും എന്നുറപ്പായിരുന്നു.

ഞാനാണെങ്കില്‍ എലിമിനേഷന്‍ റൗണ്ടിലെ കരച്ചിലിനോട് തീരെ യോജിപ്പില്ലാത്ത ആളുമാണ്. ക്യാമറയുടെ മുന്നില്‍ അല്പം കണ്ണീര്‍ പൊടിഞ്ഞാല്‍ മതി, ചാനലുകാര്‍ അത് പബ്ലിസിറ്റിക്ക് ഉപയോഗിക്കും. അതുകൊണ്ട് നമുക്കെന്ത് ദുഃഖമുണ്ടെങ്കിലും ക്യാമറക്കു മുന്നില്‍ കാണിക്കില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. ഷൂട്ടിങ്ങ് ബ്രേക്കുകളില്‍ ഇടയ്ക്കിടെ ബീന ചേച്ചി ആശ്വാസവാക്കുകളുമായി എന്റെയടുത്തു വരും. അങ്ങനെയൊരു വിധത്തില്‍ കരയാതെ ഞാന്‍ പിടിച്ചു നിന്നു.

വിജയ് ടി.വി.യിലെ ഷോയും പോപ്പുലറാണല്ലോ?

'ചേച്ചി എന്ന് ഓ.കെ. പറയുന്നു, അന്നേ ഷോ തുടങ്ങൂ' എന്നു പറഞ്ഞാണ് സൂപ്പര്‍ സിങ്ങര്‍ ജൂനിയറിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നെ സമീപിക്കുന്നത്. അപരിചിതരായ അവര്‍ എന്നോട് കാണിച്ച സ്‌നേഹവും, ഷോയില്‍ പങ്കെടുക്കുന്നത് കൊച്ചു കുട്ടികളാണ് എന്നതും ആ ഷോ ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. കുഞ്ഞുങ്ങള്‍ എന്തു ചെയ്താലും ഒരു ഭംഗി കാണുമല്ലോ. അതു ഞാന്‍ ആസ്വദിക്കുന്നു. ആ കൊച്ചു കുട്ടികള്‍ക്കൊപ്പം ചിരിച്ചും കളിച്ചും ഇരിക്കുമ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പോസിറ്റീവ് എനര്‍ജി തിരിച്ചു കിട്ടുന്നതായി തോന്നാറുണ്ട്.

സ്റ്റാര്‍സിങ്ങറിലെ ചിത്രയുടെ ജഡ്ജിങ്ങ് കണ്ട് ചിലര്‍ പറയുന്നു വീട്ടില്‍ അമ്മ കുഞ്ഞുങ്ങളോട് പെരുമാറുന്നപോലെയുണ്ടെന്ന്?
എനിക്ക് കുട്ടികളെ വിഷമിപ്പിക്കാന്‍ തോന്നില്ല. പക്ഷേ പറയേണ്ടത് കൃത്യമായി പറഞ്ഞാലേ അവരെ നല്ല ഗായകനും ഗായികയുമൊക്കെ ആക്കാന്‍ പറ്റൂ. കുട്ടികളെ ആശ്വസിപ്പിച്ചും പ്രോല്‍സാഹിപ്പിച്ചും 'മോനെ ഇനി പാടുമ്പോള്‍ കൂടുതല്‍ നന്നാക്കണം' എന്നൊക്കെ പറഞ്ഞും ഞാന്‍ ഉദ്ദേശിച്ച കാര്യം അവരിലെത്തിക്കുകയാണ് ചെയ്യുന്നത്.

സ്റ്റാര്‍സിങ്ങറിന്റെ കാര്യത്തില്‍ വേറൊരു ഗുണം ക്യാമറ നമ്മള്‍ കാണാത്തിടത്താണ് വെച്ചിരിക്കുന്നത് എന്നതാണ്. ക്യാമറ മുന്നിലുണ്ടെന്ന് കണ്ടാല്‍ ഞാന്‍ ഭയങ്കര കോണ്‍ഷ്യസ് ആകും. ഇതിപ്പോള്‍ ക്യാമറയെക്കുറിച്ച് ആലോചിക്കുകപോലും വേണ്ട.

രണ്ടാമത് പാടിത്തുടങ്ങിയപ്പോള്‍ റെക്കോഡിങ്ങ് എളുപ്പമായിരുന്നോ?

അര്‍ജുനന്‍ മാഷിന്റെ ഒരു പാട്ട്. അതിന്റെ വരികളൊക്കെ മാതൃഭാവം തുളുമ്പുന്നവയായിരുന്നു. ശ്രീകുമാരന്‍ തമ്പി സാറിന്റേതായിരുന്നു രചന. ജയരാജിന്റെ 'നായിക' എന്ന സിനിമയ്ക്കുവേണ്ടി. 'നിലാവുപോലൊരമ്മ' എന്നു തുടങ്ങുന്ന പാട്ട്.

ഈ പാട്ട് ദുബായ് യാത്രക്ക് മുമ്പ് പാടേണ്ടതായിരുന്നു. ആ സമയത്ത് സ്റ്റാര്‍സിങ്ങറിന്റെ ഷൂട്ടിങ്ങ് തിരക്കുകാരണം നടന്നില്ല. അത് ജയരാജ് സാറിന് കുറച്ച് പിണക്കത്തിന് ഇടയാക്കി എന്നുതോന്നുന്നു. അതിനുശേഷം അദ്ദേഹം എന്നെ വിളിച്ചതേയില്ല. ആ പാട്ട് പിന്നെന്തായി, മറ്റാരെങ്കിലും റെക്കോര്‍ഡ് ചെയ്‌തോ എന്നുപോലും എനിക്കറിയില്ലായിരുന്നു.


പിന്നെ മോള് പൊയ്ക്കഴിഞ്ഞ് കുറച്ചു മാസത്തിനുശേഷം ജയരാജ് സാര്‍ വീട്ടില്‍ വന്നു. 'അറം പറ്റിയതുപോലെയായല്ലോ ആ പാട്ട്', ജയരാജ് സാര്‍ പറഞ്ഞു. ആ പാട്ട് വേറെ ആരെക്കൊണ്ടും പാടിച്ചിരുന്നില്ല. എന്റെ ഒഴിവുസമയംവരെ കാത്തിരിക്കുകയായിരുന്നു. അത് ഞാന്‍ തന്നെ പാടണമെന്ന് അദ്ദേഹം നിര്‍ബന്ധം പറഞ്ഞു. അങ്ങനെയാണ് റെക്കോര്‍ഡിങ്ങിന് പോയത്. ആ പാട്ടുറെക്കോര്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പലയിടത്തും ശബ്ദമിടറി. വളരെ പ്രയാസപ്പെട്ടാണ് പിന്നെയത് പാടിതീര്‍ത്തത്.

ചിത്രയുടെ കണ്ണുകള്‍ നിറഞ്ഞു. കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. 'എന്നാല്‍ ഞങ്ങള്‍ ഇറങ്ങിയാലോ' ഞങ്ങള്‍ പറഞ്ഞതുകേട്ട് അവര്‍ ചുരിദാര്‍ ഷാള്‍കൊണ്ട് കണ്ണുകള്‍ തുടച്ചു, ''ഇതൊന്നും സാരമില്ല. മോളുപോയശേഷം ഞാനെപ്പോഴും ഇങ്ങനെയാണ്. എപ്പോഴാണ് കരച്ചില്‍ വരുക എന്നൊന്നും പറയാന്‍പറ്റില്ല. ഉച്ചഭക്ഷണം ഇവിടെ റെഡിയാണ്. കഴിച്ചിട്ടേ പോകാവൂ.''

ചിത്ര സഹായത്തിന് നില്‍ക്കുന്ന സ്ത്രീയെ വിളിച്ച് ഭക്ഷണം എടുത്തുവെയ്ക്കാന്‍ പറയുന്നു. ചിത്ര തന്നെ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്നു. വിജയശങ്കറും ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ''മോളു പോയശേഷം ഞാനും വിജയേട്ടനും നോണ്‍ വെജ് കഴിക്കാറില്ല'', ചിത്ര പറഞ്ഞു.

ചിത്രയുടെ ചേച്ചി ബീന അകത്തേക്ക് കയറി വരുന്നു. ചിത്രക്കു മുന്‍പേ പാട്ടിന്റെ ലോകത്തെത്തിയത് ബീനയാണ്. കുറച്ച് സിനിമകളിലും പാടിയിട്ടുണ്ട്. പക്ഷേ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദോഹയിലേക്ക് താമസം മാറി. അതോടെ പാട്ടും നിന്നു. കുറച്ചു മാസമായി അവര്‍ ചെന്നൈയിലുണ്ട്, അനിയത്തിക്ക് താങ്ങും തണലുമായിട്ട്.

ഒരു നിമിഷം ചിത്ര ഓര്‍മകളിലേക്ക് മടങ്ങിപോയി, ''സ്‌നേഹപൂര്‍വ്വം മീര എന്ന സിനിമയില്‍ ഞാനും ചേച്ചിയും ഒരുമിച്ച് പാടിയിട്ടുണ്ട്.'' ചിത്രയുടെ മുഖത്ത് ഇപ്പോള്‍ ചെറുപുഞ്ചിരിയുണ്ട്.

''നമ്മള്‍ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. അതെന്താ നീ പറയാത്തത്'', ബീന പറഞ്ഞു. ''അതെനിക്ക് ഓര്‍മ വരുന്നില്ല'', ചിത്രയുടെ മറുപടി. ''അന്നു നീ കുഞ്ഞല്ലേ ബേബീ...(ചിത്രയെ ബീന ബേബി എന്നാണ് വിളിക്കുക) തിരുവനന്തപുരത്ത് വൈ.എം.സി.എയുടെ പരിപാടിയിലായിരുന്നു ആ മത്സരം. അന്ന് ഞാന്‍ 10-ാം ക്ലാസില്‍. നീ അഞ്ചില്‍. ഒ.എന്‍.വി. സാറായിരുന്നു ജഡ്ജ്. അന്ന് ബേബിക്കായിരുന്നു ഫസ്റ്റ്. എനിക്ക് സെക്കന്റും'', ബീന ഓര്‍മകളില്‍ ചികഞ്ഞു. 'ചുമ്മാ കളി പറയല്ലേ ചേച്ചീ' എന്നു പറഞ്ഞ് ചിത്ര ബീനയെ കെട്ടി പിടിയ്ക്കുന്നു.

വിഷമങ്ങള്‍ ഉണ്ടെങ്കിലും ദൈവം പാട്ടുതന്നതില്‍ സന്തോഷമില്ലേ?


എന്തു സന്തോഷം? ദൈവം പാടാനുള്ള കഴിവ് തന്നു. വിചാരിച്ചതിലും കൂടുതല്‍ അംഗീകാരങ്ങള്‍ തന്നു. ഒരുപാട് ആളുകളുടെ സ്‌നേഹം അറിഞ്ഞു. പക്ഷേ ചോദിച്ചത് തട്ടിപറിച്ചില്ലേ...എങ്കിലും...സാരമില്ല... എട്ടുവര്‍ഷം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയായിരുന്നു ഞാന്‍. ആ ഓര്‍മകള്‍ മതി എനിക്കു ജീവിക്കാന്‍.

ചിത്ര കുറച്ച് ഡ്രീമി ടൈപ്പ് ആണ് എന്നു തോന്നുന്നു?

ഞാന്‍ വളരെ ഓര്‍ഗനൈസ്ഡ് ആണ്. ഞാന്‍ ഒരിക്കലും വെറുതെയിരിക്കാറില്ല. ഞാന്‍ പാചക കാര്യത്തില്‍ അല്പം പിറകിലാണ്. പക്ഷേ വീടു വൃത്തിയാക്കാനും സാധനങ്ങളൊക്കെ ഭംഗിയായി അടുക്കിവെയ്ക്കാനുമൊക്കെ എനിക്കിഷ്ടമാണ്. മോളുള്ളപ്പോള്‍ എനിക്കൊരു സെക്കന്റ് ഒഴിവുണ്ടായിരുന്നില്ല. വെറുതെയിരിക്കുകയാണെങ്കില്‍പോലും അവളുടെ ഡ്രെസ്സൊക്കെ അയേണ്‍ ചെയ്ത് അടുക്കി വെച്ചുകൊണ്ടിരിക്കും ഞാന്‍.

ഞാന്‍ എത്രയോ പേരെ കണ്ടിട്ടുണ്ട്, കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ പോലും ഒരു സാധനം കാണില്ല കൈയില്‍. അതൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കുക. കാരണം മോളുമായി എങ്ങോട്ടെങ്കിലും യാത്ര പോകുമ്പോള്‍ അവളുടെ കളിപ്പാട്ടങ്ങള്‍, മരുന്ന് കിറ്റ്, മോള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങള്‍, കുക്കര്‍, കെറ്റില്‍ എല്ലാമായിട്ടാണ് ഞാന്‍ പോയിരുന്നത്.

അവളുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും ഞാന്‍ ഒരുക്കമായിരുന്നില്ല. അവളുടെ മൂന്നു ഡ്രസ്സെങ്കിലും എപ്പോഴും എന്റെ തോള്‍ സഞ്ചിയില്‍ കാണുമായിരുന്നു. വലിയൊരു ചുമടുമായിട്ടായിരുന്നു എപ്പോഴും എന്റെ യാത്രകള്‍. ''ഇത്രയും ഭാരം താങ്ങിപ്പിടിച്ച് എന്തിനാ നീ യാത്ര ചെയ്യുന്നത്'' എന്ന് വിജയേട്ടന്‍ പോദിക്കാറുണ്ട്. പക്ഷേ മോള്‍ക്കുവേണ്ടി ചെയ്യുന്നതുകൊണ്ടാകാം എനിക്കതൊരു ഭാരമായി തോന്നാറേയില്ലായിരുന്നു.

ഒരിക്കല്‍ ഞാനും വിജയേട്ടനും മോളും ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ വിമാനത്തില്‍ കയറി. യാത്രയില്‍ എഞ്ചിനെന്തോ തകരാര്‍ വന്നിട്ട് വിമാനം ട്രിച്ചിയില്‍ ഇറക്കി. അന്നത്തെ രാത്രി ട്രിച്ചി എയര്‍പോര്‍ട്ടില്‍ തങ്ങേണ്ടി വന്നു.

എയര്‍പോര്‍ട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ ഞങ്ങള്‍ക്ക് താമസ സൗകര്യം കിട്ടി. പക്ഷേ ഞങ്ങള്‍ക്ക് ഡ്രസ് മാറാന്‍ ചോയ്‌സില്ലായിരുന്നു. കാരണം എനിക്കും വിജയേട്ടനും ഇട്ട ഡ്രസ് മാത്രമേയുള്ളൂ. അതേസമയം മോളുടെ ഒരു കാര്യത്തിനും തടസ്സമുണ്ടായില്ല. അവള്‍ക്കുള്ള ഭക്ഷണം, ഡ്രസ്, തണുപ്പത്ത് ഇടാന്‍ തൊപ്പി എല്ലാം ഉണ്ടായിരുന്നു. ഞാന്‍ എപ്പോഴും യാത്ര ചെയ്യുന്നത് ഹെവിയായാണ്. ലൈറ്റായി യാത്ര ചെയ്യാന്‍ പഠിക്കണം എന്നൊക്കെ പറഞ്ഞ് കളിയാക്കാറുള്ള വിജയേട്ടന്‍ അന്നു പറഞ്ഞു, 'ഹെവി യാത്രയ്ക്കും ഒരു സുഖമുണ്ട്'.

ഈ ശീലമൊക്കെ ചിത്രയെ അമ്മ പഠിപ്പിച്ചതാകും അല്ലേ?

അമ്മയോടൊപ്പം ഞങ്ങള്‍ അത്രയൊന്നും യാത്ര ചെയ്തിട്ടില്ല. പക്ഷേ മോളുടെ കാര്യത്തില്‍ സാധാരണ ഒരു അമ്മ കാണിക്കുന്നതിനേക്കാള്‍ കെയര്‍ ഞാന്‍ കാണിച്ചിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. മോള്‍ക്ക് കുറഞ്ഞ ആയുസ്സല്ലേ നല്‍കിയുള്ളൂ...അതുകൊണ്ട് നല്ലപോലെ വളര്‍ത്തിക്കോട്ടെ എന്നു കരുതിയാകണം ദൈവം അവളെ കറക്ടായിട്ട് എന്റെ കൈയില്‍ തന്നെ കൊണ്ടുതന്നത്.

അവള്‍ക്ക് യാത്ര ഭയങ്കര ഇഷ്ടമായിരുന്നു. ഒറ്റയ്ക്ക് എവിടേയും ഇറങ്ങിപ്പോകില്ല. എപ്പോഴും ആരെങ്കിലും കൂടെ വേണം. അന്നു മാത്രം അവള്‍...(സംസാരം മുറിയുന്നു)

ഞാന്‍ ഓര്‍ക്കുന്നു. അപകടത്തിന്റെ തൊട്ടു തലേന്ന്...ഞാന്‍ റിഹേഴ്‌സലിന് പോകാനായിട്ട് ഒരുങ്ങുംമുമ്പ് അവളെ ഡ്രസ് ചെയ്യിച്ച് റെഡിയാക്കി. ഇറങ്ങാന്‍ നേരത്ത് വിജയേട്ടന്‍ മുറ്റത്ത് നില്‍പ്പുണ്ട്. 'മോള് അച്ഛന്റെ കൈപിടിച്ച് ഇവിടെ നില്‍ക്ക്. അമ്മ അകത്തുപോയി ബാഗെടുത്തിട്ട് വരാം' എന്നു പറഞ്ഞ് അകത്തുപോയി മടങ്ങി വരുമ്പോള്‍ അവളാ വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയായിരുന്നു. ഞാന്‍ വന്നശേഷം എന്റെ കൈ പിടിച്ചാണ് അവളിറങ്ങിയത്. അങ്ങനെയുള്ള കുഞ്ഞ് എങ്ങനെ ആരോരുമില്ലാതെ ഇറങ്ങിപ്പോയി...ന്റെ ഈശ്വരാ...

ചിത്രക്ക് ഈ സമയം പ്രാര്‍ത്ഥന ഒരാശ്വാസമായില്ലേ?


ഒരമ്പലത്തിലും ഞാന്‍ പിന്നീട് പോയിട്ടില്ല. ദൈവത്തോട് പ്രതിഷേധിച്ചിട്ടൊന്നുമല്ല. പോകണം എന്ന് മനസ്സില്‍ തോന്നുന്നില്ല. ഇവിടെ തരംഗിണി സ്റ്റുഡിയോയ്ക്കടുത്ത് ഒരു ഗണപതിക്കോവിലുണ്ട്. കോവില്‍ എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു കുടയ്ക്ക് കീഴെ ഒരു പാവം ഗണപതി ഇരിക്കുന്നു. പൂജയില്ലാ, പൂജാരിയില്ല. മുമ്പ് ഞാന്‍ എവിടെ യാത്ര പോകുമ്പോഴും ആ കോവിലില്‍ ചെന്ന് പ്രാര്‍ത്ഥിച്ചേ പോകുമായിരുന്നുള്ളൂ.

പണ്ട് തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ പോയപ്പോള്‍ അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന ഒരു ഗോപാല്‍ ഉണ്ട്, അവരാണ് ഈ കോവിലിനെകുറിച്ച് എന്നോട് പറയുന്നത്, ''അമ്മാ...അത് റൊമ്പ ശക്തിയുള്ള വിനായകന്‍. ഇങ്ക വന്തിട്ട് പോകുമ്പോതെല്ലാം ഒരു മാല വാങ്കി പോട്ട്'' എന്ന്. പിന്നെ ഓരോ തവണ പോകുമ്പോഴും ഒരു റോസാ പൂ മാല വാങ്ങി ഞാന്‍ ഗണപതിക്ക് ചാര്‍ത്തും. പിന്നെ എനിക്കിത് ശീലമായി.

എന്റെ മോളേയും കൂട്ടി അവസാന യാത്ര പുറപ്പെടുമ്പോഴും ഞാന്‍ കോവിലില്‍ പോയിരുന്നു. അവിടെയെത്തി മോളുടെ തലയില്‍ പൈസയുഴിഞ്ഞ് കാണിക്കയിട്ടാണ് ഞാന്‍ യാത്ര പുറപ്പെട്ടത്. എന്നിട്ടും എനിക്കിങ്ങനെയൊരു ദുരന്തം വന്നു. 'വേണമെങ്കില്‍ അങ്ങേക്ക് എന്റെ മോളെ രക്ഷിക്കാമായിരുന്നു' എന്നു ഞാന്‍ ഇപ്പോഴും മനസ്സില്‍ ദൈവത്തോട് പരാതി പറയാറുണ്ട്.

എന്നു കരുതി ഞാന്‍ വ്രതങ്ങളൊന്നും മുടക്കാറില്ല...എല്ലാ ഏകാദശി വ്രതവും എടുക്കുന്നുണ്ട്. സഹസ്രനാമം ചൊല്ലാറുണ്ട്...പക്ഷേ, എനിക്കെന്തോ അമ്പലത്തില്‍ പോകാന്‍ മാത്രം തോന്നിയിട്ടില്ല. ചിലപ്പോഴത് ആളുകളെ അഭിമുഖീകരിക്കാനുള്ള വിഷമംകൊണ്ടാകും.

''ചിത്ര ചിരിച്ചുകാണാനാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്'' എന്നു പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ ചിത്ര ചെറുതായൊന്ന് ചിരിച്ചു, ''ഞാന്‍ കൊച്ചിലേ ഇങ്ങനെയാണ് എപ്പോഴും ചിരിച്ചോണ്ട ് നടക്കും. പരിചയമില്ലാത്തവരുടെ മുഖത്തു നോക്കിയാലും ഞാന്‍ ചിരിക്കും. അമ്മയ്ക്കിത് ഭയങ്കര പേടിയായിരുന്നു. അന്യരോട് പെണ്‍കുട്ടികള്‍ ഇങ്ങനെ ചിരിക്കുന്നത് ചീത്തപ്പേര് ഉണ്ടാക്കുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്. 'പുരുഷന്‍മാരുടെ മുമ്പിലെങ്കിലും നീ കുറച്ച് സീരിയസ്സായി നില്‍ക്കണം' എന്ന് അമ്മ പറയുമ്പോള്‍ അച്ഛന്‍ പറയും, ''അവള്‍ കൊച്ചല്ലേ, മതിയാവോളും ചിരിച്ചോട്ടെ''.


Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sat Mar 24, 2012 5:49 pmgood one

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: കെ എസ് ചിത്ര !!!   Sat Mar 24, 2012 6:05 pm

Nashtapettathu...dhukham thannne.........Kaalangal ella murivum maaykum...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Sat Mar 24, 2012 6:07 pm

മോളു പോയശേഷം ആറുമാസം ഞാന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങുകപോലും ചെയ്തില്ല. എപ്പോഴും മോളുടെ ഓര്‍മകള്‍ വരും. മനസ്സ് എന്റെ നിയന്ത്രണത്തില്‍ നിന്ന് അകന്നു പോവുകയാണോ എന്നുപോലും തോന്നിയിരുന്നു. പക്ഷേ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും ആശ്വാസവാക്കുകളും എനിക്ക് താങ്ങായി. എങ്കിലും പാട്ടിലേക്കൊരു മടക്കമില്ല എന്നുതന്നെ ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.പക്ഷേ ഏതോ ഒരു അദൃശ്യശക്തി എന്നെ പാട്ടിലേക്ക് തിരിച്ചു വിളിച്ചു. ഒരു പക്ഷേ അതെന്റെ മോള്‍ തന്നെയായിരിക്കും

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: കെ എസ് ചിത്ര !!!   Sat Mar 24, 2012 6:12 pm

Njan ethu muzhuvanu vayichu.............OMG
Back to top Go down
Guest
GuestPostSubject: Re: കെ എസ് ചിത്ര !!!   Tue Apr 17, 2012 2:17 pm

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടന റെക്കോഡിങ് ദേവരാജന്‍മാഷായിരുന്നു....തൊട്ടടുത്ത ദിവസമാണ് താരുണ്യം എന്ന ചിത്രത്തിന്റെ പാട്ടുകള്‍ റെക്കോഡ് ചെയ്തത്. സാങ്കേതികമായ ചില കുറവുകള്‍ അന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കുമുണ്ടായിരുന്നു, എന്നിരുന്നാലും പ്രൊഡ്യൂസറായ സുരാജിന്റെ നിര്‍ബന്ധമൊന്നുകൊണ്ടു മാത്രം താരുണ്യത്തിലെ ഗാനങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ചിത്രാഞ്ജലിയെ തിരഞ്ഞെടുത്തത്. എം ജി രാധാകൃഷ്ണന്‍ സംഗീതവും പൂവച്ചല്‍ ഖാദര്‍ രചനയും നിര്‍വഹിച്ച ഗാനങ്ങളാല്‍ സമ്പന്നമായ ചിത്രം സംവിധാനം ചെയ്തത് കെ എസ് ഗോപാലകൃഷ്ണനാണ്.

എം ജി രാധാകൃഷ്ണന്‍-പൂവച്ചല്‍ ഖാദര്‍ ടീമിന്റെ രാമായണകിളി ശാരിക പൈങ്കിളി....., ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ...., എന്നീ ഗാനങ്ങള്‍ സിനിമാഗാനങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു ഗാനം തന്റെ ചിത്രത്തിനു വേണമെന്ന് പ്രൊഡ്യൂസറായ സുരാജിനു അതിയായ ആഗ്രഹം. അങ്ങനെയാണു ഒരാഴ്ചത്തെ സമയം കൊണ്ട് വനമാലി നിന്‍ മാറില്‍......എന്ന ഗാനം പിറവി കൊണ്ടത്.

കെ എസ് ബീനയും (കെ എസ് ചിത്രയുടെ ചേച്ചി) യേശുദാസും ചേര്‍ന്നു പാടുന്ന യുഗ്മഗാനമായാണു നിശ്ചയിച്ചിരുന്നത്. ഗാനം പൂര്‍ണമായും ട്രാക്ക് പാടിയത് കെ എസ് ബീനയാണ്. നിശ്ചയിച്ച ദിവസം തന്നെ യേശുദാസ് എത്തിയിരുന്നുവെങ്കിലും പുതിയ സ്റ്റുഡിയോയുടെ ചില പരിമിതികള്‍ മൂലം ഗാനത്തിന്റെ റെക്കോഡിങ് നീണ്ടുപോയ്ക്കൊണ്ടിരുന്നു. അന്നു തന്നെ യേശുദാസിനു തിരിച്ചു പോകേണ്ടതിനാല്‍ ഗാനം നേരിട്ട് യേശുദാസിനെ കൊണ്ടു മുഴുവനും പാടിപ്പിക്കുകയായിരുന്നു. കെ എസ് ബീനയുടെ ഹമ്മിങ് മാത്രം ഗാനത്തില്‍ നിലനിറുത്തി. താരുണ്യം എന്ന ചിത്രം പിന്നീട് അട്ടഹാസം എന്ന പേരിലാണു പുറത്തിറങ്ങിയത്. കെ എസ് ചിത്രയുടെ ആദ്യസിനിമാഗാനവും അട്ടഹാസത്തിലാണ്.

ചിത്രം : അട്ടഹാസം (താരുണ്യം)
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : എം ജി രാധാകൃഷ്ണന്‍
ആലാപനം : കെ ജെ യേശുദാസ്- കെ എസ് ബീന

വനമാലി നിന്‍ മാറില്‍ ചേര്‍ന്നു
ദീന പയോധരയുഗളം
അനുരാഗി നിന്‍ മുരളി ചൊരിഞ്ഞു
പ്രഥമസമാഗമ മധുരം
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Tue Apr 17, 2012 3:08 pm

[You must be registered and logged in to see this link.]
Back to top Go down
Guest
GuestPostSubject: Re: കെ എസ് ചിത്ര !!!   Sun Apr 29, 2012 5:25 pm

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Tue May 01, 2012 3:23 am

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Tue May 01, 2012 8:42 am

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sat Jun 09, 2012 3:18 am
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Sun Jun 10, 2012 2:16 am

very nice thiruvathira song..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Jun 10, 2012 8:01 am

kaaat wrote:[You must be registered and logged in to see this link.]

song
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Jun 17, 2012 7:26 pm

ഒരു നേരമെങ്കിലും ...... by Chithra chechi

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Wed Jun 20, 2012 10:19 am

wawwwwww baalaa
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Wed Jun 20, 2012 10:30 am
[You must be registered and logged in to see this link.]


Last edited by kaaat on Sat Jul 07, 2012 9:55 am; edited 1 time in total
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Wed Jun 20, 2012 10:42 am

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Thu Jul 05, 2012 12:05 am

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Thu Jul 05, 2012 12:06 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Thu Jul 05, 2012 8:56 am

vipinraj wrote:
[You must be registered and logged in to see this image.]

Vipi....
Back to top Go down
Guest
GuestPostSubject: Re: കെ എസ് ചിത്ര !!!   Fri Jul 27, 2012 1:19 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Jul 27, 2012 1:21 pm

sweetword wrote:
[You must be registered and logged in to see this image.]

Happy B'day Chithrachechy
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Jul 27, 2012 1:21 pm

happy birthday chithrachechi

Back to top Go down
Sponsored content
PostSubject: Re: കെ എസ് ചിത്ര !!!   

Back to top Go down
 
കെ എസ് ചിത്ര !!!
Back to top 
Page 5 of 15Go to page : Previous  1, 2, 3, 4, 5, 6 ... 10 ... 15  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: