HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Guest
GuestPostSubject: Re: The Recipe Corner    Wed Sep 22, 2010 2:45 pm

dolphin wrote:
Ajith wrote:
dolphin wrote:
vmenonv wrote:
NO JENNY WHAT I AM ASKING IS IS THIS A MAJOR CRIME - I MEAN CARRYING "KHAS KHAS" IN UNITED KINGDOM????

khas khas might not be banned in uk, but if a passenger going to uk / or to any other destination via UAE (for example) they would be caught!sweetetta plz check the full post in message box for your info!

kandu....aa fwd mail enikkum kittiyirunnu....veendum veendu repeatiyappo onnu checkiyenneyullooo
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 12:54 pm

കുടംപുളിയിട്ടു വെച്ച മീന്‍കറിയുണ്ട്...

മധ്യതിരുവിതാംകൂറിന്റെ പരമ്പരാഗതവിഭവങ്ങള്‍ സവിശേഷമാണ്. ഒരിക്കല്‍ രുചിച്ചാല്‍ അതിന്റെ രുചി നാവിലെന്നുമുണ്ടാകും. പാചകവിദഗ്ദ്ധ മോളി പുന്നന്‍ അവതരിപ്പിക്കുന്ന 12 വിഭവങ്ങള്‍...


മധ്യതിരുവിതാംകൂറുകാരുടെ പരമ്പരാഗത വിഭവങ്ങളാണ് കുടംപുളിയിട്ട മീന്‍കറി, വട്ടയപ്പം, സന്നാ, ഇറച്ചി ഉലര്‍ത്തിയത് തുടങ്ങിയവ. പണ്ടുകാലത്ത്, ചുവന്നുള്ളിയാണ് വിഭവങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ സവാളയാണ് കൂടുതല്‍ ചേര്‍ക്കുന്നത്. ഗ്രേവിക്ക് കട്ടികൂട്ടാന്‍ ഇതുപകരിക്കും. കറിവേപ്പില നന്നായി ഉപയോഗിക്കും. എന്നാല്‍ മല്ലിയില വളരെകുറച്ചുമാത്രം. ഇങ്ങനെ കുറെയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് മധ്യതിരുവിതാംകൂര്‍ പാചകം.


വെള്ളയപ്പം


1. കുത്തരിപ്പൊടി വറുത്തത് അര കി.ഗ്രാം
2. ചെമ്പാവ് ചോറ് മുക്കാല്‍ കപ്പ്
3. ഇളയ തേങ്ങ ഒന്നര വലിയ തേങ്ങ
4. വെളുത്തുള്ളി മൂന്ന് അല്ലി
ചുവന്നുള്ളി അഞ്ചെണ്ണം
ജീരകപ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
5. തേങ്ങാവെള്ളം 500 മില്ലി.
(200 ഗ്രാം പഞ്ചസാരയിട്ട് മൂന്നു ദിവസം വെച്ചത്)
6. യീസ്റ്റ് ഒരു ടേബിള്‍സ്​പൂണ്‍
7. ഉപ്പ് ആവശ്യത്തിന്

ചോറ് മുക്കാല്‍ തേങ്ങാവെള്ളത്തില്‍ അരച്ച് അരിപ്പൊടിയും യീസ്റ്റും ചേര്‍ത്ത് ഇളക്കി ഏഴു മണിക്കൂര്‍ വെക്കുക. ബാക്കി തേങ്ങാവെള്ളത്തില്‍ തേങ്ങയും നാലാമത്തെ ചേരുവകളും കൂടെ അരച്ച് മൂന്നു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. ആവശ്യത്തിനു ഉപ്പും, പഞ്ചസാരയും വേണമെങ്കില്‍ ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ദോശക്കല്ലു ചൂടാക്കി ഒരു ചെറിയ തവി മാവ് മൂന്നിഞ്ച് വലുപ്പത്തില്‍ ഒഴിക്കുക (പരത്തരുത്). ഒരേസമയം നാലോ അഞ്ചോ അപ്പം ഒഴിക്കാം. വേണമെങ്കില്‍ അടച്ചു വെച്ച് വേവിക്കുക. ഒരു വശം വെന്തതിനു ശേഷം തിരിച്ചിടുക. ഇറച്ചി സ്റ്റ്യൂവോ മപ്പാസോ ആണ് ഇതിന്റെ കൂടെ നല്ലത്.


പാല്‍ അപ്പം


പച്ചരി കുതിര്‍ത്ത് ഊറ്റിയത് ഒരു കി. ഗ്രാം.
തേങ്ങ തിരുമ്മിയത് മുക്കാല്‍ കപ്പ്
അരയ്ക്കാന്‍ ചോറ് മുക്കാല്‍ കപ്പ്
തേങ്ങാവെള്ളം പഞ്ചസാരയിട്ടു വെച്ചത് അരയ്ക്കാന്‍ ആവശ്യത്തിന്
കട്ടി തേങ്ങാപ്പാല്‍ രണ്ടു തേങ്ങയുടെ
യീസ്റ്റ് ഒരു ടേബിള്‍സ്​പൂണ്‍

അരിയും തേങ്ങാവെള്ളവും ചോറും തേങ്ങയും ചേര്‍ത്ത് അരയ്ക്കുക. ശേഷം യീസ്റ്റും ചേര്‍ത്ത് നാലു മണിക്കൂര്‍ വെക്കുക. തേങ്ങാപ്പാലും ഉപ്പും വേണമെങ്കില്‍ പഞ്ചസാരയും ചേര്‍ത്ത് രണ്ടു മണിക്കൂര്‍ വെച്ചിട്ട് പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം.


വട്ടയപ്പം


1. പച്ചരി ഒരു നാഴി
2. വറുത്ത അരിപ്പൊടി അര നാഴി
3. ഇളയ തേങ്ങ തിരുമ്മിയത് ഒന്നര
4. പഞ്ചസാര ഒരു കപ്പ്
5. തേങ്ങാവെള്ളം പഞ്ചസാരയിട്ട്
മൂന്നു ദിവസം വെച്ചത് അരയ്ക്കാന്‍ ആവശ്യത്തിന്
6. ഏലയ്ക്ക ആറെണ്ണം പൊടിച്ചത്
7. പഴുത്ത ഏത്തക്ക ചെറുതായി അരിഞ്ഞത് - ഒരെണ്ണം
8. ചോറ് അര കപ്പ്
9. യീസ്റ്റ് ഒരു ടേബിള്‍സ്​പൂണ്‍
10. ഉപ്പ് ആവശ്യത്തിന്

അരിയും തേങ്ങയും ചോറും തേങ്ങാവെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക. അരച്ചതിനുശേഷം യീസ്റ്റ് ഇട്ട് ഏലയ്ക്കാപൊടിയും ചേര്‍ത്ത് 5-6 മണിക്കൂര്‍ വെക്കുക. ഒരു വട്ടപ്പാത്രത്തില്‍ നെയ്യ് പുരട്ടി മാവ് ഒഴിച്ചുവെക്കുക. അതിലേക്ക് പഴുത്ത എത്തക്ക വിതറുക. നന്നായി പൊങ്ങിയതിനു ശേഷം ആവിയില്‍ അപ്പച്ചെമ്പില്‍ പുഴുങ്ങിയെടുക്കുക. ആറിയതിനു ശേഷം മുറിച്ചെടുക്കുക.


സന്നാ


1. ഡൊപ്പിഅരി മൂന്നു കപ്പ്
2. പച്ചരി ഒരു കപ്പ്
3. ഉഴുന്ന് 75 ഗ്രാം
4. യീസ്റ്റ് ഒന്നര ടേബിള്‍സ്​പൂണ്‍
5. പഞ്ചസാര നാല് ടേബിള്‍സ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഒന്ന്, രണ്ട്, മൂന്ന് ചേരുവകള്‍ ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം ഗ്രൈന്ററില്‍ നന്നായി അരയ്ക്കുക. ഉപ്പും നാലു ടേബിള്‍സ്​പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മിനിമം ഒരടിപൊക്കമുള്ള പാത്രത്തില്‍ പൊങ്ങാന്‍ വെക്കുക. ആറു മണിക്കൂറിനുശേഷം ഒരേപോലെ എണ്ണതേച്ച കട്ടോരിയിലോ മയം പുരട്ടിയ പ്ലേറ്റിലോ പത വെട്ടി പതിനഞ്ചു മിനുട്ട് വെച്ചതിനുശേഷം ആവിയില്‍ അപ്പച്ചെമ്പിലോ സ്റ്റീമറിലോ പുഴുങ്ങി എടുക്കുക. ആറിയതിനുശേഷം പാത്രത്തില്‍ നിന്നും മുറിച്ചെടുക്കുക.


മീന്‍ വേവിച്ചത്


1. മീന്‍: അയല, മത്തി, നെയ്മീന്‍,
ആവോലി മുതലായവ അര കി.ഗ്രാം
2. വെള്ളം പാകത്തിന്
3. കുടംപുളി 2-3 കഷണം കീറിയത്
4. മീന്‍പൊടി 3 ടേബിള്‍ സ്​പൂണ്‍

ഇടത്തരം കഷണമായി അരിഞ്ഞ മീന്‍ ഒരു ടേബിള്‍സ്​പൂണ്‍ വിനാഗിരി കുറച്ച് ഉപ്പും ഒരു സ്​പൂണ്‍ മൈദ, ആട്ട അല്ലെങ്കില്‍ അരിപ്പൊടി എന്നിവ ചേര്‍ത്ത് ചട്ടിയില്‍ 15 മിനുട്ടു വെക്കുക. പല വെള്ളത്തില്‍ വെള്ളം തെളിയുന്നതുവരെ കഴുകി ഊറ്റിവെക്കുക. ഒരു ചട്ടിയില്‍ മൂന്നു ടേബിള്‍സ്​പൂണ്‍ മീന്‍പൊടിയും ഒന്നര ഗ്ലാസ് വെള്ളവും പാകത്തിന് പുളിയും ചേര്‍ത്ത് തിളപ്പിക്കുക. അതിനുശേഷം ഇതിലേക്ക് മീന്‍കഷണം ഓരോന്നായി വേണമെങ്കില്‍ ഉപ്പുചേര്‍ത്ത് ഇട്ടിട്ട് അടച്ച് നല്ലപോലെ പത്തു മിനുട്ട് തിളപ്പിക്കുക. തീ കുറച്ച് മീന്‍ വറ്റുന്നതുവരെ ചെറിയ തീയില്‍ വെക്കുക. എല്ലാ ദിവസവും ചൂടാക്കി ഉപയോഗിച്ചാല്‍ ഇരിക്കുംതോറും രുചി കൂടും.
മീന്‍ പൊടി ഉണ്ടെങ്കില്‍ മീന്‍കറി എളുപ്പത്തില്‍ തയ്യാറാക്കാം.


മീന്‍പൊടിക്ക് ആവശ്യമായത്


1. ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് 150 ഗ്രാം
2. ഇഞ്ചി, വെളുത്തുള്ളി നീളത്തില്‍
കനം കുറച്ച് അരിഞ്ഞത് 150 ഗ്രാം വീതം
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 200 ഗ്രാം
4. കറിവേപ്പില 200 ഗ്രാം
5. ഉലുവപ്പൊടി 75 ഗ്രാം
6. കാശ്മീരി മുളകുപൊടി 500 ഗ്രാം
7. വെളിച്ചെണ്ണ 300 ഗ്രാം
8. ഉപ്പ് 100 ഗ്രാം
9. കുടംപുളി 500 ഗ്രാം

കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി വറുത്തുകോരി മാറ്റുക. അതുപോലെതന്നെ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും കറിവേപ്പിലയും വറുത്തുകോരി മാറ്റുക. അതേ എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എണ്ണ തെളിയുന്നതുവരെ ചൂടാക്കുക. തീ കുറച്ചതിനു ശേഷം അതിലേക്ക് ഉലുവപ്പൊടിയും മുളകുപൊടിയും നിറം മാറാതെ ചൂടാക്കുക. ഉപ്പും വറുത്തുമാറ്റിയ ചേരുവകളും കുടംപുളിസത്തും കൂടി നന്നായി ഇളക്കുക. ആറിയതിനുശേഷം അടപ്പുമുറുകിയ പാത്രത്തില്‍ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചുവെക്കുക. രണ്ടോ മൂന്നോ വര്‍ഷം വരെ ഇരിക്കും.


ചിക്കന്‍ സ്റ്റ്യൂ


1. ചിക്കന്‍ കഷണങ്ങളാക്കിയത് ഒരു കി.ഗ്രാം
2. ഇഞ്ചി (കനം കുറച്ച് അരിഞ്ഞത്) 50 ഗ്രാം
3. സവാള (കനം കുറച്ച് അരിഞ്ഞത്) 250 ഗ്രാം
4. അണ്ടിപ്പരിപ്പ് പേസ്റ്റ് 50 ഗ്രാം
5. തക്കാളി അഞ്ചെണ്ണം
6. ഉരുളക്കിഴങ്ങ് ചതുരത്തില്‍ അരിഞ്ഞത് നാലെണ്ണം
7. കാരറ്റ് വട്ടത്തില്‍ അരിഞ്ഞത് രണ്ടെണ്ണം ചെറുത്
ഫ്രഷ് ഗ്രീന്‍പീസ് (വേണമെങ്കില്‍) 500 ഗ്രാം അരിഞ്ഞത്.
8. പച്ചമുളക് കീറിയത് 14 എണ്ണം
9. പട്ട നാലെണ്ണം
ഗ്രാമ്പു ആറെണ്ണം
ഏലക്ക എട്ടെണ്ണം
കുരുമുളക് ഒന്നര ടേബിള്‍സ്​പൂണ്‍

ഇതെല്ലാം കൂടെ മിക്‌സിയില്‍ പൊടിച്ച് പച്ചമുളകും കൂടെ ചേര്‍ത്ത് തുണിയില്‍ കിഴികെട്ടുക.

10. ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ രണ്ടര ടേബിള്‍സ്​പൂണ്‍
തേങ്ങാപാല്‍ ഒന്നര തേങ്ങയുടെ
ഒന്നും രണ്ടും മിക്‌സിയില്‍ അടിച്ചു എടുക്കുക.

കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും വഴറ്റുക. അതിലേക്ക് കോഴി തക്കാളി എന്നിവയും ഉപ്പ്, രണ്ടാംപാലും ചേര്‍ത്ത് കിഴിയിട്ട് നല്ല തീയില്‍ അടച്ചു വേവിക്കുക. അതിനുശേഷം കാരറ്റും ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഇട്ട് വേവിക്കുക. കിഴി വെളിയില്‍ എടുത്ത് ഒന്നാം പാലില്‍ ഇട്ട് പിഴിഞ്ഞെടുത്ത് ചേര്‍ത്ത് ചെറുതീയില്‍ ചെറുതായി തിളപ്പിക്കുക. ഇത് പാലപ്പം, കള്ളപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിവയുടെ കൂടെ നന്നായി ചേരും.


ഫിഷ് മോളി


1. ആവോലി (വട്ടത്തില്‍ മുറിച്ച് വരഞ്ഞത്) അര കി.ഗ്രാം
2. സവാള (അരിഞ്ഞത്) 200 ഗ്രാം
3. പച്ചമുളക് (നാലായി മുറിച്ചത ്) എട്ടെണ്ണം
4. ഇഞ്ചി അരിഞ്ഞത് 50 ഗ്രാം
5. തക്കാളി (വട്ടത്തില്‍ അരിഞ്ഞത്) അഞ്ചെണ്ണം
6. തേങ്ങാപാല്‍ (ഒന്നാം പാലും
രണ്ടാം പാലും) ഒന്നര തേങ്ങയുടെ
7. കിഴിക്ക് - പട്ട അഞ്ചെണ്ണം
ഗ്രാമ്പു ആറെണ്ണം
ഏലക്ക ആറെണ്ണം
കുരുമുളക് ഒന്നര ടേബിള്‍സ്​പൂണ്‍
ചതച്ച് തുണിയില്‍ കെട്ടുക.
8. അണ്ടിപ്പരിപ്പ് പേസ്റ്റ് (വേണമെങ്കില്‍) 50 ഗ്രാം
9. ഉപ്പ് പാകത്തിന്
10. വെളിച്ചെണ്ണ ആവശ്യത്തിന്

നന്നായി കഴുകിയ മീന്‍ അര ടേബിള്‍സ്​പൂണ്‍ കുരുമുളക്, ഒരു ടേബിള്‍സ്​പൂണ്‍ മൈദ/കോണ്‍ഫ്‌ളോര്‍, ഇഞ്ചി അരച്ചത് - ഒരു ടേബിള്‍സ്​പൂണ്‍, പാകത്തിന് ഉപ്പ് എന്നിവ യോജിപ്പിച്ച് പുരട്ടിവെക്കുക. കട്ടിയുള്ള ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ മൂപ്പില്‍ മീന്‍ കോരിമാറ്റുക. അതില്‍ത്തന്നെ അരിഞ്ഞ ഉള്ളിയും ഇഞ്ചിയും വഴറ്റി മാറ്റിവെക്കുക. കുറെ എണ്ണ മാറ്റി തക്കാളി, പച്ചമുളക്, രണ്ടാം പാല്‍, കിഴി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് വറുത്ത മീന്‍ അടുക്കി ചെറിയ തീയില്‍ വേവിച്ചെടുക്കുക. അണ്ടിപ്പരിപ്പ് അരച്ചത് ചേര്‍ക്കുക. കിഴി വെളിയില്‍ എടുത്ത് ഒന്നാംപാലില്‍ മുക്കി പിഴിഞ്ഞതിനുശേഷം തേങ്ങാപാല്‍ചേര്‍ത്ത് തിളപ്പിക്കുക. ഇളക്കുമ്പോള്‍ മീന്‍ പൊടിഞ്ഞുപോവാതെ ശ്രദ്ധിക്കണം.


ഇറച്ചി ഉലര്‍ത്തിയത്


1. ബീഫ് ഒരു കി. ഗ്രാം
(ചെറുതായി അരിഞ്ഞ് നല്ലതുപോലെ കഴുകി വെള്ളം വാലാന്‍ വെക്കുക)
2.ചുവന്നുള്ളി അരിഞ്ഞത് 100 ഗ്രാം
സവാള അരിഞ്ഞത് 150 ഗ്രാം
3. ഇഞ്ചി അരിഞ്ഞത്/ചതച്ചത് 100 ഗ്രാം
4. വെളുത്തുള്ളി അരിഞ്ഞത്/ചതച്ചത് 100 ഗ്രാം
5. കറിവേപ്പില 12 തണ്ട്
6. പച്ചത്തേങ്ങ കനം കുറച്ച് അരിഞ്ഞത് അരകപ്പ്
7. മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
8. ഗരംമസാല രണ്ടു ടീസ്​പൂണ്‍
9. മല്ലിപ്പൊടി മൂന്നു -നാലു ടീസ്​പൂണ്‍
10. കശ്മീരി മുളകുപൊടി മൂന്നു-നാലു ടീസ്​പൂണ്‍
11. തേങ്ങ വിനാഗിരി ഒരു ടീസ്​പൂണ്‍
(എളുപ്പം വേവാന്‍)
12. കടുക് ഒന്നര ടേബിള്‍സ്​പൂണ്‍
13. വെളിച്ചെണ്ണ 150 ഗ്രാം
14. ഉപ്പ് പാകത്തിന്
15. കുരുമുളകുപൊടി ഒരു ടേബിള്‍സ്​പൂണ്‍

ഇറച്ചി ഉണ്ടാക്കാന്‍ ഏറ്റവും നല്ലത് വിറക് അടുപ്പാണ്. പാത്രത്തില്‍ എണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കുക. തേങ്ങവറുത്തത് കോരിവെക്കുക. അടുപ്പില്‍ ഉണ്ടാക്കുകയാണെങ്കില്‍ കട്ടിയുള്ള ഉരുളിയോ ചീനച്ചട്ടിയോ ഉപയോഗിക്കണം. എല്ലാ ചേരുവകളും നന്നായി ഇളക്കിയതിനുശേഷം രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ആവി പോകാത്തതുപോലുള്ള അടപ്പ് ഇട്ട് അടച്ച് നല്ല തീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. അതിനുശേഷം തീ കുറച്ച് ഒന്നേകാല്‍ മണിക്കൂര്‍ വേവിക്കുക. ഇടയ്ക്ക് കരിയാതെ നോക്കുക. വെള്ളം കുറഞ്ഞാല്‍ കുറച്ചുകൂടെ ഒഴിക്കുക. ഇറച്ചി വെന്ത് മയംവന്നശേഷം പാത്രത്തില്‍ ഇറച്ചിച്ചാറ് കറിക്ക് മാറ്റിവെക്കുക. ചെറിയതീയില്‍ വറുത്ത തേങ്ങക്കൊത്ത് ഇട്ടശേഷം ഇഷ്ടം അനുസരിച്ച് ഉലര്‍ത്തി എടുക്കുക. രണ്ട് ടേബിള്‍സ്​പൂണ്‍ നെയ്യ് കൂടെ ചേര്‍ത്താല്‍ വളരെ രുചി കൂടും. എല്ലാ ദിവസവും ചൂടാക്കിയാല്‍ മൂന്നുമുതല്‍ നാലു ദിവസം കേടാകാതെ ഇരിക്കും. ഇല്ലെങ്കില്‍ ഫ്രിഡ്ജില്‍വെച്ച് ആവശ്യമനുസരിച്ച് ഉപയോഗിക്കാം. കുരുമുളക് പൊടികൂടി ചേര്‍ക്കുക.


കറിവേപ്പില ചിക്കന്‍


1. ഇടത്തരം കോഴി - ഒന്ന് ചെറുതായി മുറിച്ച് കഴുകി ഊറ്റിയത്
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 150 ഗ്രാം
3. ഗരംമസാല രണ്ടു ടേബിള്‍സ്​പൂണ്‍
4. വറ്റല്‍മുളക് നുറുക്കിയത് രണ്ട് ടേബിള്‍സ്​പൂണ്‍
5. കുരുമുളകുപൊടി രണ്ട് ടേബിള്‍സ്​പൂണ്‍
6. ചുവന്നുള്ളി അരിഞ്ഞത് 100 ഗ്രാം
7. സവാള അരിഞ്ഞത് 150 ഗ്രാം
8. തക്കാളി നാലെണ്ണം
9. തേങ്ങാപാല്‍ ഒരു തേങ്ങയുടെ
10. മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
11.ഉലുവപ്പൊടി അര ടേബിള്‍സ്​പൂണ്‍
12. ജീരകപ്പൊടി കാല്‍ ടേബിള്‍സ്​പൂണ്‍
13. കറിവേപ്പില 250ഗ്രാം
14. വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
15. ഉപ്പ് ആവശ്യത്തിന്

കട്ടിയുള്ള ചീനച്ചട്ടിയില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച് കോരിമാറ്റുക. അതില്‍ത്തന്നെ ഉള്ളി വറുത്തുകോരി മാറ്റുക. എണ്ണ കുറെ മാറ്റിയിട്ട് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എണ്ണം തെളിയുംവരെ മൂപ്പിക്കുക. തീ കുറച്ചിട്ട് അതില്‍ത്തന്നെ വറ്റല്‍മുളക്, കുരുമുളക്, മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി, ജീരകപ്പൊടി ചേര്‍ത്ത് ചൂടാക്കുക. തേങ്ങപാല്‍, തക്കാളി, കോഴിക്കഷണങ്ങള്‍ ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വറുത്ത ഉള്ളിയും കറിവേപ്പിലയും കൈകൊണ്ട് പൊടിച്ച് ചേര്‍ത്തിളക്കുക. അടച്ചുവെച്ച് നല്ല തീയില്‍ വേവിക്കുക. വെന്തതിനു ശേഷം ചാറ് ചെറിയ തീയില്‍ വറ്റിക്കുക. വളരെ വ്യത്യാസമുള്ള കോഴി പെരളന്‍ ആണ്.


താറാവ് റോസ്റ്റ്


1. താറാവ് വലുത് ഒന്ന്
(ഇടത്തരം കഷണമായി മുറിച്ച് മഞ്ഞളും ഉപ്പും ഒരു ടേബിള്‍സ്​പൂണ്‍ മൈദയും പുരട്ടി 10 മിനുട്ട് വെക്കുക. നല്ലതുപോലെ കഴുകി വെള്ളം തോരാന്‍ വെക്കുക)
2. ചുവന്നുള്ളി 500 ഗ്രാം അരിഞ്ഞത്
3. പച്ചമുളക് 10 എണ്ണം നാലായി കീറിയത്
4. വെളുത്തുള്ളി അരിഞ്ഞത് 50 ഗ്രാം
ഇഞ്ചി അരിഞ്ഞത് 50 ഗ്രാം
5. കുരുമുളക് പൊടിച്ചത് ഒന്നര ടേബിള്‍സ്​പൂണ്‍
6. ഗരംമസാല രണ്ട് ടേബിള്‍സ്​പൂണ്‍
7. വറ്റല്‍മുളക് വട്ടത്തില്‍ അരിഞ്ഞത് ഏഴെണ്ണം
8. തേങ്ങ വിനാഗിരി ഒരു ടേബിള്‍സ്​പൂണ്‍
9. പാല്‍ ഒരു തേങ്ങയുടെ
10. മല്ലിപ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
11. മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
12. കറിവേപ്പില നാലു തണ്ട്
13. വെളിച്ചെണ്ണ മൂന്നു നാല് ടേബിള്‍സ്​പൂണ്‍
ഉപ്പ് പാകത്തിന്

കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി, വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ചെറിയ തീയില്‍ മല്ലിപ്പൊടി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി മൂപ്പിക്കുക. പ്രഷര്‍ക്കുക്കറില്‍ ഇറച്ചി ബാക്കി ചേരുവകള്‍ ചേര്‍ത്ത് 10-12 മിനുട്ട് ഇളക്കിയതിനു ശേഷം പാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം തീ കുറച്ച് റോസ്റ്റ് ആവുന്നവരെ വറ്റിച്ചെടുക്കുക. ചീനച്ചട്ടിയില്‍ തീ കുറച്ച് വേവിച്ചെടുക്കാമെങ്കില്‍ രുചി കൂടും. ചോറിന്റെ കൂടെ നന്നായി ചേരും. ഇതിന്റെ മുകളില്‍ ഉരുളക്കിഴങ്ങ് വറുത്ത് ഗാര്‍നിഷ് ചെയ്യാം.


കരിമീന്‍ പൊള്ളിച്ചത്


1. കരിമീന്‍ 4, 5 എണ്ണം (1കി.)
കരിമീന്‍ വയറിന്റെ മുള്ളിന്‍മുകളില്‍ കൂടെ താഴേക്ക് നീളത്തില്‍ രണ്ടു വശവും ദശ വിട്ടുവരാത്ത രീതിയില്‍ വരഞ്ഞ് മാറ്റിവെക്കുക.
2. ചുവന്നുള്ളി 100 ഗ്രാം
3. സവാള 100 ഗ്രാം
4. തക്കാളി പൊടിയായി അരിഞ്ഞത് ആറെണ്ണം
5. കറിവേപ്പില അരച്ചത് ഒന്നര ടേബിള്‍സ്​പൂണ്‍
6. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 200 ഗ്രാം
7. പച്ചമുളക് പൊടിയായി അരിഞ്ഞത് ആറെണ്ണം
8. മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
9. കുരുമുളകുപൊടി ഒരു ടേബിള്‍സ്​പൂണ്‍
10. കശ്മീരി മുളകുപൊടി രണ്ട് ടേബിള്‍സ്​പൂണ്‍
11. ഉപ്പ് പാകത്തിന്
12. തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ 300 മില്ലി വെള്ളത്തില്‍
13. വെളിച്ചെണ്ണ മൂന്നു ടേബിള്‍സ്​പൂണ്‍
14. വാഴയില രണ്ടെണ്ണം
കഴുകി വാട്ടിയെടുത്ത് എടനാരു മാറ്റിയത്
15. വാഴനാര് നീളത്തില്‍ കീറി വെക്കുക.

അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് വഴറ്റിയതിനുശേഷം ഉള്ളിയും കറിവേപ്പില അരച്ചതും മൂപ്പിച്ചെടുക്കുക. അതിലേക്ക് തക്കാളി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി മൂപ്പിച്ചതിനു ശേഷം പാകത്തിനു ഉപ്പു ചേര്‍ത്ത് തേങ്ങാപ്പാലും ചേര്‍ത്ത് ചെറിയ തീയില്‍ വറ്റിച്ചെടുക്കുക. മൂപ്പിച്ച മസാല ഓരോ കരിമീനിന്റെയും മുള്ളുവരഞ്ഞതിന്റെ ഇടയില്‍ നന്നായി പുരട്ടുക. അതുപോലെ മീനിന്റെ രണ്ടു വശവും പൊതിഞ്ഞ് പിടിപ്പിക്കുക. ഒരു വാഴയിലയെടുത്ത് കരിമീന്‍ പുരട്ടിയത് നാലുവശവും മടക്കി പൊതിഞ്ഞതിനുശേഷം വേറെ ഒരു വാഴയിലയില്‍ കൂടി പൊതിഞ്ഞ് നാരിട്ട് നന്നായി കെട്ടുക. അര മണിക്കൂര്‍ മസാല പിടിക്കാന്‍ വെച്ചാല്‍ നന്നായിരിക്കും. കട്ടിയുള്ള ചട്ടി ചൂടാക്കിയതിനുശേഷം മീന്‍ അടുക്കി 20 മിനുട്ട് തിരിച്ചും മറിച്ചും പൊള്ളിച്ചെടുക്കുക.


നാടന്‍കറി അഥവാ പിരളന്‍


കോഴി - ചില്ലി ചിക്കന്റെ പോലെ ചെറുതായി അരിഞ്ഞത്.
ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് നാലെണ്ണം
തക്കാളി എട്ടായി മുറിച്ചത് നാലെണ്ണം
തേങ്ങാപാല്‍ ഒരു തേങ്ങയുടേത്
രണ്ടു പ്രാവശ്യം മിക്‌സിയില്‍ അടിച്ചത്.

മേല്‍പ്പറഞ്ഞ ചേരുവകളും കൂടെ ഇറച്ചി ഉലര്‍ത്തിയതിനുപയോഗിച്ച അതേ കൂട്ടും പിരളനില്‍ ചേര്‍ക്കണം. ഗ്രേവി ആയിട്ടാണ് വേണ്ടതെങ്കില്‍ രണ്ടാം പാല്‍ ഒഴിച്ച് കോഴി നന്നായി വെന്തെങ്കില്‍ കോരി മാറ്റിവെക്കുക. ഗ്രേവിയിലേക്ക് ഉരുളക്കിഴങ്ങും തക്കാളിയും ഇട്ട് വേവിക്കുക. അതിനുശേഷം ഇറച്ചി ഇട്ട് തിളച്ചതിനുശേഷം ഒന്നാംപാല്‍ ഒഴിച്ച് ആവശ്യത്തിന് കട്ടി ആകുംവരെ ചെറിയ തീയില്‍ ഇട്ട് മെല്ലെ ഇളക്കുക. അഥവാ കോഴി പിരളന്‍ ആണ് വേണ്ടതെങ്കില്‍ വറുത്ത തേങ്ങക്കൊത്ത് കൂടി ഇട്ട് ആ പരുവം ആകുംവരെ അടുപ്പില്‍ വെക്കുക. പിരളന്റെ കൂടെ കിഴങ്ങ് ഉണ്ടെങ്കില്‍ നല്ലതാണ്. കാള ഇറച്ചി കഴിക്കാത്തവര്‍ക്ക് ഇത് നല്ല ഒരു പകരം ആണ്
.
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Sep 30, 2010 1:06 pm

Shamsji Aalu .. samsjiye kandappol njan orthu cookingil thalparyam kaanillaannu.....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 1:07 pm

anizham wrote:
Shamsji Aalu .. samsjiye kandappol njan orthu cookingil thalparyam kaanillaannu.....
Gulfukarkk Ozhivaakkuvaan kazhiyumo Cooking?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 1:10 pm

ചെമ്മീന്‍ സമോസ1. ചെമ്മീന്‍ വലുത് അരക്കിലോ
2. പച്ചമുളക് പൊടിയായി അരിഞ്ഞത് 10 എണ്ണം
3. സവാള വലുത് മൂന്നെണ്ണം
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അര കപ്പ്
5. മല്ലിപ്പൊടി ഒരു ടീസ്​പൂണ്‍
6. കുരുമുളക് ചതച്ചത് 10 എണ്ണം
7. പെരുംജീരകം ഒരു ടീസ്​പൂണ്‍
8. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
9. മല്ലിയില നുറുക്കിയത് ഒരു പിടി
10. മൈദ കാല്‍ കിലോ
11. ഉപ്പ് ആവശ്യത്തിന്
12. വെളിച്ചെണ്ണ ആവശ്യത്തിന്

ചെമ്മീന്‍, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയതിനുശേഷം, നാല് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകളും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. ഇതില്‍ വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച്, ചെറുനാരങ്ങാവലുപ്പത്തില്‍ മാവെടുത്ത് നേര്‍മയായി പരത്തി അതിന്റെ നടുവില്‍ ചെമ്മീന്‍കൂട്ട് വെച്ച് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്‍ത്ത് ഒട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 1:21 pm

മത്തി മരച്ചീനി പാറ്റീസ്‌മത്തി അര കിലോ
മരച്ചീനി മുക്കാല്‍ കിലോ
പച്ചമുളക് നാലെണ്ണം
ചുവന്നുള്ളി പത്ത് ചുള
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി നാല് അല്ലി
കറിവേപ്പില രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി ഒന്നേകാല്‍ ടീസ്​പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടേ. സ്​പൂണ്‍

മരച്ചീനി തൊലി കളഞ്ഞ് ചെറുതായി നുറുക്കിയെടുത്ത് കഴുകി അരകപ്പ് വെള്ളം, കാല്‍ ടീസ്​പൂണ്‍ മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ചേര്‍ത്ത് അടച്ച് വേവിച്ച ശേഷം (വെള്ളം വറ്റിച്ചെടുക്കണം) നന്നായി ഉടച്ച് മാറ്റി വെക്കണം.

മത്തി വെട്ടി കഴുകി അര ടീസ്​പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടീസ്​പൂണ്‍ മുളക് പൊടി, പാകത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, അര കപ്പ് വെള്ളം ഇവ ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക. തണുത്തശേഷം വാല്‍ ഭാഗത്ത് പിടിച്ച് കുടഞ്ഞ് മുള്ള് മാത്രം മാറ്റി കളയുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മുതലായവ പൊടിയായി അരിഞ്ഞെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടായാല്‍, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ക്രമത്തില്‍ ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അര ടീസ്​പൂണ്‍ മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ചേര്‍ത്ത് വീണ്ടും ഇളക്കി പച്ചമണം മാറിയാല്‍ നേരത്തേ തയ്യാറാക്കിയ മത്തി-മരച്ചീനി കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.

ഒരുവിധം തണുത്തശേഷം കൈവെള്ളയില്‍ എണ്ണ തടവി വൃത്താകൃതിയില്‍ ഒരേ വലുപ്പമുള്ള പാറ്റീസ് ഉണ്ടാക്കി ദോശക്കല്ലില്‍ എണ്ണ തടവി ഇരുപുറവും സ്വര്‍ണനിറത്തില്‍ വറുത്തെടുക്കുക
.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 1:43 pm

ഈന്തപ്പഴ ബര്‍ഫി
ഈന്തപ്പഴം (വേവിച്ചുടച്ചത്) 500 ഗ്രാം
വെണ്ണ ആറ് സ്​പൂണ്‍
ചൂടുവെള്ളം ഒരു കപ്പ്
മൈദ 100 ഗ്രാം
കട്ടിയായ പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര കാല്‍ കിലോ
സില്‍വര്‍ ലീഫ് നാലെണ്ണം

ഒരു പാത്രത്തില്‍, വെണ്ണയും മൈദയും കൂടി ചൂടാക്കിയെടുക്കുക. പഞ്ചസാരയും ചൂടുവെള്ളവും ഇതിലേക്ക് ഒഴിക്കുക. കട്ടിയായ പാലും ഈന്തപ്പഴം ഉടച്ചതും കൂട്ടി കുഴയ്ക്കുക. അഞ്ച് മിനുട്ട് എല്ലാ ചേരുവകളും കൂടി ചെറുതീയില്‍ ഇളക്കുക. ഇതെല്ലാംകൂടി വാങ്ങി വെച്ച് ഇതിന്റെ മുകളില്‍ സില്‍വര്‍ ലീഫ് പതിക്കുക. തണുപ്പിച്ച് ചതുരാകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 1:44 pm

മാംഗോ ഹല്‍വ

പഴുത്ത മാങ്ങാച്ചാറ് മൂന്നു കപ്പ്
പാല്‍ കുറുക്കിവെച്ചത് രണ്ടു കപ്പ്
നെയ്യ് അര കപ്പ്
വെള്ളം കാല്‍ കപ്പ്
പഞ്ചസാര ഒരു കപ്പ്
കുങ്കുമപ്പൂവ് ഒരു നുള്ള്
ഏലയ്ക്കാപൊടി ഒരു ടീസ്​പൂണ്‍
അണ്ടിപ്പരിപ്പ്, ബദാം, കിസ്മിസ് ഇഷ്ടാനുസരണം

പഴുത്തമാങ്ങാച്ചാര്‍ അരിച്ച് കുറുകി വറ്റിച്ച പാലില്‍ കൂട്ടിയിളക്കി ചെറുതീയില്‍ അടുപ്പില്‍വെച്ച് ഇളക്കുക. നന്നായി കുറുകുമ്പോള്‍ ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കണം. നെയ്യ് തെളിയുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങുക. പഞ്ചസാരവെള്ളത്തില്‍ കുറുക്കുക. ഇങ്ങനെയുണ്ടാകുന്ന സിറപ് മാങ്ങയില്‍ ഒഴിക്കുക. എന്നിട്ട് നല്ലപോലെ കുറുക്കുക. ചെറിയ ടീസ്​പൂണ്‍ പാലില്‍ കുങ്കുമപ്പൂവും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഇളക്കണം. അത് ഉഴന്നുവരുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങി നെയ്യ്‌തേച്ച പാത്രത്തില്‍ ഒഴിക്കുക. എന്നിട്ട് അതില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം എന്നിവ ഇട്ട് തണുത്തശേഷം കഷ്ണമായി മുറിക്കുക.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Thu Sep 30, 2010 1:50 pm

പനീര്‍ കോളിഫ്ലവര്‍ പക്കോട1. പനീര്‍ 500 ഗ്രാം
2. കോളിഫ്ലവര്‍ രണ്ടെണ്ണം
3. പുതിനയില 50 ഗ്രാം
4. കടലമാവ് 500 ഗ്രാം
മുളകുപൊടി ഒരു സ്​പൂണ്‍
കുരുമുളക് പൊടി കാല്‍ സ്​പൂണ്‍
കായപ്പൊടി കാല്‍ സ്​പൂണ്‍
അപ്പക്കാരം ഒരു നുള്ള്
ഉപ്പ് പാകത്തിന്
5. എണ്ണ 500 മില്ലി

കോളിഫ്ലവര്‍ കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക. പുതിനയില അരിഞ്ഞ് അരച്ചെടുക്കുക. നാലാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി വെള്ളമൊഴിച്ച് കട്ടിയില്‍ കലക്കി പത്ത് മിനുട്ട് വെക്കുക. ഇതില്‍ പുതിനയില അരച്ചതും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി പനീര്‍ ചെറിയ കഷണങ്ങളാക്കി വറുത്ത് കോരുക. തണുത്തശേഷം രണ്ട് പനീര്‍ കഷണങ്ങളും കോളിഫ്ലവര്‍ കഷണവും ചേര്‍ത്ത് കലക്കി പച്ച കടലമാവില്‍ മുക്കി എണ്ണയില്‍ മൊരിച്ചെടുക്കുക. ഇങ്ങനെ മുഴുവന്‍ കഷണങ്ങളും മൊരിച്ചെടുക്കുക
.
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Thu Sep 30, 2010 2:56 pm

shamsheershah wrote:
anizham wrote:
Shamsji Aalu .. samsjiye kandappol njan orthu cookingil thalparyam kaanillaannu.....
Gulfukarkk Ozhivaakkuvaan kazhiyumo Cooking?& ikka thanks for sharing!
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Thu Sep 30, 2010 4:28 pm

shams bhai...thanks for sharing
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 10:39 amAlmond Pudding (Badam PHIRNI)
Ingredients

2 cups milk
2 tbsp rice
3 tbsp sugar
1/4th cup blanched almonds (sliced)
1 tsp green cardamom (crushed)
1/2 tsp kewra essence
silver or gold foil paper (varak)

Method

Soak rice in water for few hours, then drain water and grind rice into a smooth paste.
In a non-stick saucepan bring milk. Over a moderately low heat add rice, sugar and cardamom and stir constantly till milk turns thick.
Remove from heat and add almonds.
Put in serving bowl and chill.
Garnish the badam phirni with silver or gold foil paper (varak) and serve.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 10:50 amCITRUS CHICKEN STIR-FRY
Ingredients
1 package Carved Chicken Breast, Honey Roasted
2 tablespoons canola oil
1 medium red onion, halved lengthwise and cut into 1/2 inch wedges
1 red bell pepper, halved lengthwise and cut into 1/2 inch strips
1 teaspoon minced garlic
1 can (11 ounces) mandarin oranges, drain and reserve juice
1 tablespoon firmly packed light brown sugar
2 teaspoons dark Asian sesame oil
1 tablespoon finely chopped fresh ginger root
1/4 teaspoon red pepper flakes, or to taste
Black sesame seeds for garnish
Basamiti rice (optional)

Method

Heat the oil in a 12-inch skillet over medium-high heat. Add the onion and bell pepper; cook, stirring occasionally, for 5 minutes or until crisp-tender. Reduce the heat to medium; stir in the garlic.
Meanwhile, stir together the mandarin orange juice, brown sugar, sesame oil, ginger root, and red pepper flakes in small bowl.
Add the chicken and the juice mixture to the skillet. Stir occasionally for about 2 minutes or until heated through. Taste and adjust the seasoning.
Top the servings with mandarin oranges and sprinkle with sesame seeds and serve with basmati rice.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 10:54 amPASTA WITH GROUND BEEF

This is an easy recipe and definitely a kid pleaser . I make this once every week and pack well for next day lunch .Use your favorite pasta and enjoy!!!

Ingredients

12 oz (abt 3/4 lb) rotini pasta
1 lb ground beef
1 tsp italian seasoning
1/2 tsp dried oregano
1 large onion , diced
1/2 tsp red chili powder
1 tsp meat masala
2 bell peppers , diced
3 garlic cloves , chopped
2 15 oz cans tomato sauce
3 tbsp oilve oil
salt and pepper to taste
1/2 cup parmesan cheese/mozarella cheese(or more)

Method

Heat oil in a pan . Add the ground beef and saute well till the meat is no more pink .
Add the diced onions , garlic and stir for a minute . Then add the bell pepper and saute for 2-3 minutes.
Add the tomato sauce and stir well . Add italian seasoning , chilli powder ,oregano,masala, salt and pepper.(You can also add red chilli flakes for more heat).Stir well and simmer for about 10 minutes till teh sauce is thick and creamy .
Meanwhile cook the pasta per directions.Add 1/2 cup of pasta water if you want to thin down the sauce.
Add the cooked pasta to the sauce and stir well for the sauce to coat . Finally add the cheese , stir and serve with more cheese.
Servings: 4-5
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 10:56 amWHEAT FLOUR BURFI

Whole wheat flour is used in making a traditional golpapdi / gulpapti. Wheat flour is fried in ghee till it turns light golden color. Then the grated jaggery is either directly added or made into thin syrup before adding to the wheat flour. The golpapdi mixture is then moulded into burfi or ladoo.
Makes: around 8 squares of Gulpapti.

Ingredients

Whole Wheat Flour 1 Cup
Jaggery 3/4 Cup
Cardamom Powder a Pinch
Cashews 4 – 5
Ghee 1/2 Cup

Method

Grease a small square dish with a drop of ghee and keep aside.
Heat around quarter cup of water in a pot, add jaggery.
Let all the jaggery melt and the syrup slightly thicken before removing from heat.
Make sure the jaggery syrup doesn’t form any soft or hard ball when a drop is added to small bowl of water.

Heat a tsp of ghee in a nonstick pan, add cashews and fry them on low flame till they turn light golden color.
Remove fried cashews onto a plate and break them into halves.

Add half of the remaining ghee into the same pan.
Add wheat flour and fry on low – medium flame by stirring continuously.
Once wheat flour turns to light golden color (around 5 minutes), stir in jaggery sryup and the remaining ghee.
Cook on low flame till the mixture comes together (around 2 minutes).
Pour the cooked wheat flour mixture into greased dish.
Press with back of a small bowl to soften the mixture.
Cut the wheat flour mixture into around 2 inch squares.
Slightly press a broken cashew on each square.
Let the golpapdi cool off to room temperature before you carefully cut them again into pieces.
Store tight in a clean dry jar and gulpapti stays fresh for a week or more.
Notes: Make sure not to overcook the wheat flour mixture once jaggery is added.

Suggestions: If the jaggery sryup becomes too thick, stir in a tbsp or more water. If the jaggery syrup is too thin, then cook the wheat flour mixture for longer time for it to bind well.
Variations: You can also add any sort of dried nuts or dried fruits to the wheat flour mixture. You can also make the wheat flour mixture into small balls by greasing the hands with little ghee.
Other Names:Wheat Flour Burfi, Gulpapti, Gulpapdi, Sukhdi, Golpapdi, Sukhadi, Gor Papdi.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:00 amButter Chicken
A fragrant and savory chicken dish, easy to execute, even easier to enjoy. Serve over rice.

Ingredients

1/4 cup whole blanched almonds
1/4 cup shelled pistachio nuts
2 small onions, peeled and quartered
1 inch peeled ginger root, quartered
6 medium garlic cloves
1 tablespoon ground cumin
1 tablespoon ground coriander
1 teaspoon ground turmeric
1/2 cup (1 stick) butter
1 cup canned tomato sauce
2 cups cooked (about 1/2- to 3/4-inch) cubed white meat chicken
Salt, to taste

Method

Preheat the oven to 350 degrees. Spread the almonds and pistachio nuts in a single layer in a pie pan. Bake 8 to 10 minutes, stirring once, until fragrant and golden brown. Let cool completely, then in a food processor fitted with the metal blade or a coffee grinder, grind to a powder. Set aside

In a food processor fitted with the metal blade or a good blender, puree or process the onions, ginger root and garlic until smooth as possible. Add the ground cumin, coriander and turmeric and process to blend well.

In a heavy medium skillet or sauté pan, melt the butter over medium-high heat. Add the onion mixture and cook, stirring frequently, about 5 minutes or until fragrant and taking on a darker brown color. Regulate the heat so it does not burn. Add the tomato sauce and the nuts and simmer, stirring occasionally, about 5 minutes or until beginning to thicken. Add the chicken and salt. Let simmer another minute or two until the sauce becomes thick. Serve immediately. Make 1 hearty or 2 moderate servings.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:04 amChicken Makhani Curry

Ingredients:

4 large skinned chicken breasts
2 large red chillies
4 cloves of garlic, finely chopped
150ml double cream
150ml natural yogurt
1 fresh lemon
1 tsp Garam Masala
2 tsp Ground Cumin
2 tblsp Coriander leaves
50g Butter
1/2 tsp salt
1.5kg fresh ripe tomatos

Method

Core and deseed the chillies, chop them up fine.
Add the chillies, fine chopped garlic, cumin and garam masala to a small bowl.

Mash it up and then add the juice of the lemon, coriander leaves and the yogurt to create the marinade. Really this should be blended but as I don't have a blender I did it by hand. If you have a blender though, use it.
Chop up the chicken into 3cm pieces and put into a non metallic bowl
Mix in the marinade with the chicken, cover and put in the fridge for 3 hours.
While that is happening....
Quarter the tomatos and put into a pan with nothing else. Warm for 20mins on a low to medium heat
They will start to go like this.
Strain the tomatos into a clean pan using a fine seive. Throw away the skins and pulp left over.
You end up with a tomato sauce like so, heat this for 50 mins until reduced to a nice thick sauce. You may need to skim off any yellow stuff off the top as it is heating.
Add in 50g of butter and salt then stir and heat for another 20 minutes.
Add in the 150ml of double cream, heat through thoroughly and set aside.
By this time the chicken should be ready, so heat a pan with 3 tbl spoons of vegetable oil and add it all.
Cook for 15 minutes on a medium heat.
Add in the tomato sauce and stir and heat for 5 minutes.
The finished curry. Serve with basmati rice.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:06 amKing Fish Molee (kerala Style)

Ingredients:

kingFish-250g
ginger garlic paste-1tsb
Green Chillies-4
Black Peppercorns-10
Turmeric powder-1 pinch
lemonjuice-2tsp(optional)
Tomato-2-medium-sliced
Onion-1 large-sliced
Coconut milk-thin-1 cup
Coconut milk-thick-half cup
Curry leaves-1 sprig
Salt-as required
Coconut Oil-as required

Method:

Marinate fish with a pinch of turmeric, salt and lemon juice and keep it aside for 10 minutes. fry each sides for 1 minute

Heat oil in a large mouthed vessel(meen chatty) and add curry leaves and onions. They become translucent add ginger garlic paste, pepper corns & tomato

The tomato is crushed properly add turmeric& thinner coconut milk salt and fish pieces.

Close the vessel and allow the fish pieces to cook in this gravy till the pieces are well cooked. Now add the thicker coconut milk and cook further for 2-3 minutes .The fishmoli is ready to serve.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:09 amMutton Kofta Curry

Mince balls in a thick masala gravy

Ingredients
Mutton, boneless 1 kg.
Onions 2 nos.
Besan (roasted) 2 1/2 tbsps.
Egg 1 no.
Ginger, finely cut 2" piece
Green chilies, finely cut 6 nos.
Green chili chopped 11/2"piece
Red chili powder 1 tsp.
Salt To Taste
Oil for frying. To Taste.

For the curry
Onions 3 nos.
Garlic 3-5 cloves
Ginger 1 1/2"inch piece.
Haldi powder 1tsp.
Tomatoes, boiled & skinned 1 cup.
Coriander leaves 2 tsps.
Red chili powder 1 tsp.
Garam masala 1 tsp.
Salt To taste

Method
1.For the koftas, mince the meat with all the other ingredients.
2.Remove the mixture and shape into balls.
3.Deep fry these balls till golden brown and keep aside.
4.For the curry, fry the onions, garlic and ginger till golden brown.
5.Add the rest of the curry ingredients with enough water to make a gravy.
6.Bring to a boil, add the fried koftas and simmer for 45 mins.
7.Garnish with chopped coriander leaves before serving.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:10 am
Lamb Pilau

Ingredients
500 gm of lamb
2 cups of fine-grained rice
3 tbsp of butter
1 large onion sliced
salt to taste
1/2 tsp of cinnamon powder
2 tbsp of tomato puree
3 tbsp of chopped fresh parsley
1/2 cup of apricots – packeted
1 tsp pepper powder
50 gm of pistachio nuts
For garnishing: parsley

Method
Rinse the rice and keep aside, draining out all the water.
Heat the butter in a pan and fry the onions till soft and translucent.
Add the lamb pieces and fry on low fire till brown on all sides.
Add the cinnamon and season with salt and pepper.
Cover with a lid and cook on low fire for 10 minutes.

Add the tomato puree and enough water to cover the meat.
Mix in the parsley.
Cover with a lid and cook the lamb on low fire till almost tender.
Now, mix in the apricots, pistachio and the washed rice and 3 cups of water.
Stir gently and again cover with a lid and cook on low fire till all the water is evaporated and the rice is tender.
Garnish with parsley and serve warm.
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:13 amEggs in Purgatory
Test kitchen tip: This tomato sauce with peas would be good over pasta.

Ingredients

• 2 tablespoons extra-virgin olive oil
• 4 cloves garlic, chopped
• 1 medium Spanish onion, sliced
• 1 (28-ounce) can plum tomatoes in puree
• 1 / 4 cup frozen green peas
• 1 / 2 teaspoon salt plus more to taste
• Fresh-ground black pepper, to taste
• Crushed dried red pepper flakes
• 8 large eggs
• Water
• 1 teaspoon white vinegar
• 4 teaspoons chopped fresh Italian parsley or basil, for garnish
• 4 slices toasted Italian bread, for garnish

Method

Heat oil in a nonreactive large saucepan over medium heat. Add garlic and cook 2 minutes until softened. Add onions and saute 3 minutes until translucent.
Then add tomatoes with the puree from the can, breaking up the tomatoes as you add them to the pan. Simmer

25 minutes. Add peas, salt to taste, pepper and red pepper flakes. Cook 5 minutes until peas are heated through.
When ready to serve, fill a skillet with 2 inches water,

1 / 2 teaspoon salt and vinegar. Bring water to a boil. Remove skillet from heat. One at a time, break each egg into a small shallow bowl and slip the egg into the hot water. Let the eggs stand in the hot water 3 to 5 minutes until the whites are firm.

While eggs are poaching, divide tomato sauce among 4 small bowls. Remove eggs from water with a slotted spoon and let drain well. Lay 2 poached eggs on top of sauce in each bowl. Garnish with chopped parsley or basil and toasted Italian bread. Makes 4 servings.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sun Oct 10, 2010 11:17 amuncle

poratte iniyum ellam
Back to top Go down
Guest
GuestPostSubject: Re: The Recipe Corner    Sun Oct 10, 2010 11:27 am

Innu paniyilla kooduthalonnum. athukondu kure post cheyyan sadhichu.
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Sun Oct 10, 2010 11:32 am

ithu undakkan samyum illa..
anyways thanks for sharing.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sun Oct 10, 2010 11:33 am

Matzz wrote:
ithu undakkan samyum illa..
anyways thanks for sharing.

oru divasam leav eduku matz
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: